Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Fake Gun. Show all posts
Showing posts with label Fake Gun. Show all posts

കള്ളത്തോക്ക് കൈവശം വെച്ച കേസ്: പ്രതിക്ക് 3 വര്‍ഷം കഠിനതടവ്

Written By kvarthaksd on 30 Apr 2013 | 7:32 pm

കാസര്‍കോട്: കള്ളത്തോക്ക് കൈവശം വെച്ച കേസില്‍ പ്രതിയെ കോടതി മൂന്നു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇച്ചിലംപാടി കൊടിയമ്മയിലെ പി.എ. മുഹമ്മദലിയെ (33) യാണ് കാസര്‍കോട് ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.

2004 നവംബര്‍ 25 ന് കുമ്പള പോലീസാണ് മുഹമ്മദലിയെ കള്ളത്തോക്കുമായി അറസ്റ്റു ചെയ്തത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.

Case, Accuse, Fake Gun, Court, Arrest, Kasaragod, Kerala, Kerala News, International News, National News.Keywords: Case, Accuse, Fake Gun, Court, Arrest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:32 pm | 0 comments

ക­ള്ള­തോ­ക്കു­ണ്ടാ­ക്കി പ­ക്ഷി­യെ വെ­ടി­വെ­ക്കു­ന്ന­തി­നി­ട­യില്‍ യു­വാ­വി­ന് വെ­ടി­യേറ്റു

Written By kvarthaksd on 14 Sep 2012 | 12:50 pm

Fake Gun, Birds, Stone, Police, Case, Hospital, Mangalore, Kasaragod, Bandaduka, Kerala
കാസര്‍­കോട്:  ക­ള്ള­തോ­ക്കു­ണ്ടാ­ക്കി  പ­ക്ഷി­യെ വെ­ടി­വെ­യ്­ക്കു­ന്ന­തി­നി­ട­യില്‍ യു­വാ­വി­ന് വെ­ടി­യേറ്റു. ബ­ന്തടു­ക്ക മാ­ണി­മൂ­ല­യി­ലെ ചെ­ന്ന­പ്പന്‍ എ­ന്ന നാ­രാ­യ­ണ­നാ­ണ്(35) നെ­റ്റി­ക്ക് വെ­ടി­യേ­റ്റത്.

ഇ­യാള്‍ സ്വ­ന്ത­മാ­യി ഉ­ണ്ടാക്കി­യ ക­ള്ള­തോ­ക്കില്‍ നിന്നും പ­ക്ഷി­യെ വെ­ടി­വെ­യ്­ക്കു­മ്പോ­ഴാ­ണ് അ­ബ­ദ്ധ­ത്തില്‍ വെടി­കൊ­ണ്ടത്. ഇ­രു­മ്പ് പൈ­പ്പില്‍ വെ­ടി­മ­രു­ന്ന് നിറ­ച്ച് കാ­ഞ്ചി­വ­ലി­ക്കു­ന്ന ഭാ­ഗം കല്ലും മറ്റും നിറ­ച്ച് ക­യര്‍­കെ­ട്ടി അ­ട­യ്­ക്കു­കയും തോ­ക്കില്‍ തീ­കൊ­ളു­ത്തി പ­ക്ഷി­യെ വെ­ടി­വെ­യ്­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് നാ­രാ­യണ­ന്റെ നെ­റ്റി­യി­ലേ­ക്ക് കല്ലും മറ്റും തു­ള­ഞ്ഞു­ക­യ­റി­യ­ത്.

യു­വാ­വി­ന്റെ നി­ല­വി­ളി­കേട്ട് ഓ­ടി­യെത്തി­യ നാ­ട്ടു­കാര്‍ ഉ­ടന്‍ ത­ന്നെ മം­ഗ­ലാ­പു­രം വെന്റ്‌­ലോക്ക് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ക്കു­ക­യാ­യി­രുന്നു. യു­വാ­വി­നെ­തി­രെ ബേഡ­കം പോ­ലീ­സ് ആം­സ് ആ­ക്ട് പ്ര­കാ­രം കേ­സെ­ടുത്തു. നാ­ടന്‍ രീ­തി­യി­ലാ­ണ് യു­വാ­വ് പ­ക്ഷി­വെ­ടി­വെ­യ്­ക്കു­ന്ന­തി­ന് തോ­ക്കു­ണ്ടാ­ക്കി­യത്. മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന യു­വാ­വില്‍ നിന്നും പോ­ലീ­സ് വെ­ള്ളി­യാഴ്ച മൊ­ഴി­യെ­ടു­ക്കും. ആ­ദൂര്‍ സി.ഐ എ. സ­തീ­ഷ് കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം സ്ഥ­ല­ത്തെ­ത്തി തോ­ക്കി­ന്റെ അ­വ­ശി­ഷ്ട­ങ്ങള്‍ ശേ­ഖ­രിച്ചു.

Keywords: Fake Gun, Birds, Stone, Police, Case, Hospital, Mangalore, Kasaragod, Bandaduka, Kerala
12:50 pm | 0 comments

ഐ­സ്­ക്രീം ക­ട­യില്‍ നിന്നും റി­വോള്‍­വറും എ­യര്‍ പി­സ്റ്റളും പി­ടി­കൂ­ടി

Written By Kvartha Alpha on 8 Sep 2012 | 3:56 pm



Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shopബേക്കല്‍: ഐ­സ്­ക്രീം ക­ട­യില്‍ നിന്നും റി­വോള്‍­വറും എ­യര്‍ പി­സ്റ്റ­ളും 280 വെ­ടി­യു­ണ്ട­കളും പി­ടി­കൂ­ടി. സി.എച്ച്. അ­ബ്ദുല്ല കു­ഞ്ഞി­യു­ടെ (34) ക­ള­നാ­ട്ടുള്ള ക­ട­യില്‍ നി­ന്നാ­ണ് വെ­ള്ളി­യാഴ്ച വൈ­കി­ട്ട് ബേ­ക്കല്‍ എസ്.ഐ. ഉ­ത്തം­ദാസും സം­ഘ­വും റെ­യ്­ഡ് ചെ­യ്­ത് റി­വോള്‍­വറും എ­യര്‍ പി­സ്റ്റ­ളും വെ­ടി­യു­ണ്ട­കളും പി­ടി­കൂ­ടി­യ­ത്.


Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shop, Pistol, Air Gunഅ­ബ്ദുല്ല­കു­ഞ്ഞി പ­ണ­മി­ട­പാ­ടു­മാ­യി ബ­ന്ധ­പ്പെ­ട്ട വ­ഞ്ച­നാ­കേ­സില്‍ ജ­യി­ലില്‍ റി­മാന്‍­ഡില്‍ ക­ഴി­യു­ക­യാണ്. ര­ഹ­സ്യ­വിവ­രം ല­ഭി­ച്ച­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് പോ­ലീ­സ് ക­ള­നാട്ടെ ഐ­സ് ചില്ലി ഐ­സ്­ക്രീം ഹോള്‍­സെല്‍ ക­ട­യില്‍ റെ­യ്­ഡ് ന­ട­ത്തി­യത്. തോ­ക്കു­കള്‍­ക്ക് ലൈ­സന്‍­സി­ല്ലെ­ന്ന് പോ­ലീ­സ് അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യി­ട്ടു­ണ്ട്.


സംഭ­വ­വു­മായി ബ­ന്ധ­പ്പെ­ട്ട് ജ­യി­ലില്‍ ക­ഴി­യു­ന്ന അ­ബ്ദുല്ല­കു­ഞ്ഞി­യെ ചോ­ദ്യം­ചെ­യ്യു­മെന്നും വി­ശ­ദമാ­യ അ­ന്വേഷ­ണം ന­ട­ത്തു­മെ­ന്നും പോ­ലീ­സ് പ­റഞ്ഞു. ഇ­തി­നാ­യി കോ­ട­തി­യില്‍ ഉ­ടന്‍ അ­പേ­ക്ഷ നല്‍­കും.


Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shopഅ­ബ്ദുല്ല കു­ഞ്ഞി­ക്കെ­തി­രെ ആം­സ് ആ­ക്ട് അ­നു­സ­രി­ച്ച് പോ­ലീ­സ് കേ­സ് റ­ജി­സ്­റ്റര്‍ ചെ­യ്­തി­ട്ടുണ്ട്. അ­ബ്ദുല്ല­കു­ഞ്ഞി­ക്ക് എ­വി­ടെ­നി­ന്നാ­ണ് റി­വോള്‍­വറും എ­യര്‍ പി­സ്റ്റളും വെ­ടി­യു­ണ്ട­കളും ല­ഭി­ച്ച­­തെ­ന്ന് പോ­ലീ­സ് അ­ന്വേ­ഷി­ച്ച് വ­രി­ക­യാ­ണ്.


Keywords: Bekal, Fake Gun, Kalanad, Jail, Police, Police-raid, Court, Bovikanam, Kasaragod, Abdulla Kunhi, Ice Cream Shop, Banglore, Revolver, Arms act
3:56 pm | 0 comments

മലയോര­ത്ത് കള്ളതോ­ക്കു­കള്‍ ക­ഥ പ­റ­യു­ന്നു; രണ്ടു­പേര്‍ അറ­സ്റ്റില്‍

Written By Kvarthakgd on 1 Aug 2012 | 9:42 pm

Fake revolver, Chittarikkal, Arrest, Kasaragod
ചി­റ്റാ­രി­ക്കാല്‍: മ­ല­യോ­ര­ത്ത് ക­ള്ള­തോ­ക്കു­കള്‍ ക­ഥ പ­റ­യുന്നു. ക­ള്ള­തോ­ക്കു­ക­ളു­ടെ വില്‍­പ്പ­നയും ഉ­പ­യോ­ഗവും വ്യാ­പ­ക­മാ­യി­രി­ക്കു­ക­യാണ്. ക­ള്ള­തോ­ക്കു­കള്‍ കൈവ­ശം വെ­ച്ച ര­ണ്ടു­പേ­രെ ചി­റ്റാ­രി­ക്കല്‍ പോ­ലീ­സ് ചൊ­വ്വാഴ്­ച രാത്രി അ­റ­സ്­റ്റ് ചെ­യ്­തു.

ബൈ­ക്കില്‍ ലൈ­സന്‍­സി­ല്ലാ­ത്ത തോ­ക്കു­മാ­യി വ­രി­ക­യാ­യി­രു­ന്ന ഭീ­മ­ന­ടി ചെ­മ്മ­രം­ക­യ­ത്തെ സാ­ബു (33), പാ­ടി­യോ­ട്ട് ചാല്‍ മു­ണ്ട­റ­ങ്ങാ­ന­ത്തെ സു­നീ­ഷ് (30) എ­ന്നി­വ­രെ­യാ­ണ് പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത­ത്. ചി­റ്റാ­രി­ക്കാല്‍ എ­സ് ഐ­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള പോ­ലീ­സ് സം­ഘം ക­ടു­മേ­നി­യില്‍ വാ­ഹ­ന പ­രി­ശോ­ധ­ന ന­ട­ത്തു­മ്പോള്‍ സാ­ബു­വും സു­നീ­ഷും സ­ഞ്ച­രി­ച്ച ബൈ­ക്ക് പി­ടി­കൂ­ടു­ക­യാ­യി­രു­ന്നു.

ബൈ­ക്ക് പ­രി­ശോ­ധി­ച്ച­പ്പോ­ഴാ­ണ് ലൈ­സന്‍­സി­ല്ലാ­ത്ത നാ­ടന്‍ തോ­ക്ക് ക­ണ്ടെ­ത്തി­യ­ത്. ഉ­ടന്‍ ത­ന്നെ ബൈ­ക്ക് ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത പോ­ലീ­സ് ഇ­രു­വ­രെ­യും അ­റ­സ്റ്റ് ചെ­യ്യു­ക­യാ­യി­രു­ന്നു. മല­യോര പ്രദേ­ശ­ങ്ങ­ളിലെ വിവിധ ഭാഗ­ങ്ങ­ളി­ല്‍ അന­ധി­കൃത തോക്കു­കള്‍ നിര്‍മ്മി­ക്കുന്ന രഹ­സ്യ കേന്ദ്ര­ങ്ങ­ളു­ണ്ടെങ്കിലും നട­പ­ടി­യു­ണ്ടാ­കു­ന്നി­ല്ലെ­ന്നാ­ണ് പ­രാതി. രാജ­പു­രം, ചിറ്റാ­രി­ക്കാല്‍, വെള്ള­രി­ക്കു­ണ്ട്, മാലോം, പാണ­ത്തൂര്‍ തുട­ങ്ങിയ മല­യോര പ്രദേ­ശ­ങ്ങ­ളിലെ വനമേഖ­ല­ക­ളി­ലാണ് കള്ള­ത്തോക്ക് നിര്‍മ്മാണ കേന്ദ്ര­ങ്ങള്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്.
വന്‍മാഫിയാ സംഘം തന്നെ കള്ള­ത്തോക്ക് നിര്‍മ്മാ­ണ­ത്തിന് പിന്നി­ലു­ണ്ട്.

Keywords: Fake revolver, Chittarikkal, Arrest, Kasaragod, Kanhangad, Police
9:42 pm | 0 comments

കള്ളത്തോക്കും സ്‌ഫോടക സാമഗ്രികളും പിടികൂടിയ കേസില്‍ വിചാരണ തുടങ്ങി

Written By kvarthapressclub on 20 Jun 2012 | 4:32 pm

Court, Kasaragod
കാഞ്ഞങ്ങാട്: ബേളൂര്‍ ചെന്തളത്ത് കള്ളത്തോക്കും സ്‌ഫോടക സാമഗ്രികളും പിടികൂടിയ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ചെന്തളത്തെ രാജന്‍ പ്രതിയായ കേസിന്റെ വിചാരണയാണ് ചൊവ്വാഴ്ച തുടങ്ങിയത്.

2003 ജനുവരി 21 ന് വൈകുന്നേരം രാജന്റെ ഓലമേഞ്ഞ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘമാണ് കള്ളത്തോക്കും സ്‌ഫോടക സാമഗ്രികളും കണ്ടെത്തിയത്.

വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലാണ് സര്‍ക്കാര്‍ രേഖകളോ അധികാര പത്രമൊ ഇല്ലാത്ത നാടന്‍ നിര്‍മ്മിത തോക്കും തിരയും 180 ഗ്രാം തൂക്കമുള്ള ഈയം ഉണ്ടകളും എട്ട് കേപ്പുകളും സൂക്ഷിച്ചിരുന്നത്. ഇവ പിടിച്ചെടുത്ത പോലീസ് രാജനെ അറസ്റ്റ്‌ചെയ്യുകയും പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. രാജനെ കോടതി പിന്നീട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പോലീസ് തുടര്‍ന്ന് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണുണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രാജന്റെ വീട്ടില്‍ റെയ്ഡ് നടത്തി കള്ളത്തോക്കും മറ്റും പിടികൂടിയിരുന്നത്. മലയോര പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ കള്ളത്തോക്ക് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


Keywords: kasaragod, Kanhangad, Fake Gun, case, court 


4:32 pm | 0 comments

കള്ളത്തോക്ക് കേസ്: കോണ്‍ഗ്രസ് നേതാവ് ഒളിവില്‍

Written By kvarthakgd1 on 23 Dec 2011 | 2:37 pm


വെള്ളരിക്കുണ്ട്: കള്ളത്തോക്ക് കേസില്‍ കോണ്‍ഗ്രസ് ഐ ബളാല്‍ മണ്ഡലം സെക്രട്ടറി ലാലിച്ചനെ വെള്ളരിക്കുണ്ട് പോലീസ് പ്രതിചേര്‍ത്തു. ലാലിച്ചന്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ കടത്തിയ നാടന്‍ കള്ളതോക്കും തിരകളുമായി ബളാല്‍ അരീക്കരയിലെ കുഞ്ഞാമദിന്റെ മകന്‍ കെ.മുഹമ്മദിനെ (49) വെള്ളരിക്കുണ്ട് സി. ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു.
ബളാല്‍ രജിസ്ട്രാര്‍ ഓഫീസിന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഹമ്മദ് ഓടിച്ചുവരികയായിരുന്ന കെ.എല്‍.13.എച്ച്- 2063 നമ്പര്‍ ബൈക്ക് പരിശോധിച്ചപ്പോഴാണ് ലൈസന്‍സില്ലാത്ത നാടന്‍ തോക്കും മൂന്ന് തിരകളും കണ്ടെത്തിയത്. മുഹമ്മദിനെ ചോദ്യം ചെയ്തപ്പോള്‍ കള്ളത്തോക്കുമായി ലാലിച്ചനും ബി ജെ പിയുടെ സജ്ജീവ പ്രവര്‍ത്തകന്‍ നരേന്ദ്രനും ബന്ധമുണ്ടെന്ന് മൊഴിനല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലാലിച്ചനെയും നരേന്ദ്രനെയും പോലീസ് പ്രതിചേര്‍ത്തത്. നരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദിനെയും നരേന്ദ്രനെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Keywords: Fake Gun, case, Congress, Leader, Missing, Vellarikundu, Kasaragod
2:37 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories