Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Endosulfan. Show all posts
Showing posts with label Endosulfan. Show all posts

പ്രൊഫ. എം.എ. റഹ്മാന് ഹരിത അവാര്‍ഡ്

Written By kvarthaksd on 22 May 2013 | 5:37 pm

കാസര്‍കോട്: പ്രമുഖ ആക്ടിവിസ്റ്റും ഡോക്യൂമെന്ററി സംവിധായകനും എഴുത്തുകാരനുമായ പ്രൊഫ എം.എ. റഹ്മാന് കൊല്ലത്തെ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി സ്ഥാപക ചെയര്‍മാനായിരുന്ന പ്രൊഫ. ഗംഗാ പ്രസാദിന്റെ പേരിലുള്ള ഹരിത അവാര്‍ഡ്. കാസര്‍കോട് ഉദുമ സ്വദേശിയായ എം.എ റഹ്മാന്‍ കേരളത്തിലെ വിവിധ കോളജുകളില്‍ മലയാളം അധ്യാപകനായിരുന്നു.

 Award, Documentary, Endosulfan, Teacher, Kasaragod, Kerala, Kerala News, International News.എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ഇരകളുടെ അതിജീവന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത എം.എ റഹ്മാന്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് എടുത്ത അര ജീവികള്‍ക്കൊരു സ്വര്‍ഗം എന്ന ഡോക്യൂമെന്ററി ശ്രദ്ധേയമാണ്. 5,001 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

Keywords: Award, Documentary, Endosulfan, Teacher, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:37 pm | 0 comments

എന്‍ഡോസള്‍ഫാന്‍: 3 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Written By kvarthaksd on 17 May 2013 | 1:09 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം രോഗംബാധിച്ച മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെക്രാജെ നാരമ്പാടി ആലങ്കോട്ടെ ഫരീദ്-ജമീല ദമ്പതികളുടെ മകന്‍ സിനാഫി (മൂന്ന്) നെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിനാഫിന് സംസാരശേഷിയില്ല.

Endosulfan, hospital, Handicape, Child, Kasaragod, Kerala, Kerala News, International News, National News.വിരലുകള്‍ക്കും മറ്റും വൈകല്യം ബാധിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് ചികിത്സയ്‌ക്കെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ചട്ടഞ്ചാലിലെ നസീബെന്ന കുട്ടിയെയും അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Keywords: Endosulfan, hospital, Handicape, Child, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

1:09 pm | 0 comments

ആയുര്‍വേദ ആശുപത്രിയുടെ സൗകര്യം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം

കാസര്‍കോട്: കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് ആശുപത്രി കെട്ടിടം വലുതാക്കി 100 രോഗികളെ കിടത്തി ചികിത്സിപ്പിക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും അതുവഴി കാസര്‍കോട്ടും പരിസര പ്രദേശത്തുമുള്ള പട്ടികജാതി- വര്‍ഗത്തില്‍ പെട്ടവരെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരേയും പാവപ്പെട്ട രോഗികളെയും കിടത്തി ചികിത്സിപ്പിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് റെഡ്‌ക്രോസ് ജില്ലാ ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പിച്ചു.
Ayurveda, Hospital,  Minister V.S Shiva Kumar, Kasaragod, Patient's, Endosulfan,
ആശുപത്രിയില്‍ പരിമിതമായ സൗകര്യങ്ങളുള്ളതു കാരണം നൂറുകണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ സ്വകാര്യാശുപത്രിയില്‍ കഴിയുന്നത്. കെട്ടിടം വിപുലമാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകവഴി ഒരുപാട്
പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്.

Keywords: Ayurveda, Hospital,  Minister V.S Shiva Kumar, Kasaragod, Patient's, Endosulfan, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:08 pm | 0 comments

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി അവശനിലയില്‍

Written By kvarthaksd on 15 May 2013 | 8:15 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ 13 കാരനെ അവശനിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചട്ടഞ്ചാലിലെ ശാഫി-ആമിന ദമ്പതികളുടെ മകന്‍ ബി. നസീബാണ് ആശുപത്രിയില്‍ കഴിയുന്നത്. ചൊവ്വാഴ്ചയാണ് കുട്ടിയെ പനിയും അവശതയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ജനിക്കുമ്പോള്‍ തന്നെ രോഗിയായ നസീബിന് എട്ടു മാസം പ്രായമുള്ളപ്പോള്‍ പനി പിടിപെടുകയും സംസാരിക്കാനും നടക്കാനുമുള്ള കഴിവ് ഇല്ലാതാവുകയുമായിരുന്നു. കുട്ടിയുടെ കുടല്‍ പകുതിയോളം ശസ്ത്രക്രിയയിലൂടെ നീക്കി പ്ലാസ്റ്റിക് പൈപ്പ് ഘടിപ്പിച്ചിട്ടുണ്ട്്. 2006 വരെ നസീബിന്റെ കുടുംബം മുളിയാര്‍ മൂലടുക്കത്തായിരുന്നു താമസം.

Endosulfan, General-hospital, Hospital, Son, Kasaragod, Kerala News, International News, National News, Gulf News, Health News.മൂലടുക്കം എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമാണ്. അതുവഴിയാണ് നസീബ് ദുരിതബാധിതനായത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ള നസീബിന് പെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ശാഫിയുടെ ഏഴു മക്കളില്‍ ആറാമത്തെ മകനാണ് നസീബ്.

Keywords: Endosulfan, General-hospital, Hospital, Son, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:15 pm | 0 comments

എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം: ഗംഗാധരന്‍ നായരുടേത് അനുചിത നടപടി: സി.കെ. ശ്രീധരന്‍

Written By kvarthaksd on 14 May 2013 | 6:56 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാന്‍ കൃഷി മന്ത്രി കെ.പി. മോഹനന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ആരും മരിച്ചിട്ടില്ലെന്ന് പ്രസംഗിക്കുകയും സഹായധനം ഏറ്റുവാങ്ങാനെത്തിയ രോഗം മൂലം മരിച്ച കുട്ടികളുടെ രക്ഷിതാക്കളെ ആപഹസിക്കുകയും ചെയ്ത കെ.പി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യു.ഡി.എഫ്. ജില്ലാ കണ്‍വീനറുമായ പി. ഗംഗാധരന്‍ നയാരുടെ നടപടി അത്യന്തം അനുചിതവും അനവസരത്തിലുള്ളതാണെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയസമീപനങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് സ്വീകരിച്ച ഗംഗാധരന്‍ നായര്‍ ഇക്കാര്യത്തില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ സ്വീകരിക്കേണ്ട മാന്യമായ പരാമര്‍ശമല്ല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി.സി.സി. നേതൃ യോഗത്തില്‍ ഇക്കാര്യം ചര്‍ച ചെയ്യുകയും ഗംഗാധരന്‍ നായരുടെ നടപടിയെ പാര്‍ട്ടി ഒറ്റക്കെട്ടായി അപലപിച്ചതായും അദ്ദേഹം അറിയിച്ചു. തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും അടുത്ത സെല്‍ യോഗത്തിലും നിലപാട് ആവര്‍ത്തിക്കുമെന്നും ഗംഗാധരന്‍ നായര്‍ അറിയിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ ചെയ്താല്‍ അതിന്റെ ഫലം ഗംഗാധരന്‍ നായര്‍ അനുഭവിക്കുമെന്ന് സി.കെ. ശ്രീധരന്‍ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

ഗംഗാധരന്‍ നായരുടെ പരാമര്‍ശത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കുണ്ടായ വിഷമത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍വാജ്യം ഖേദിക്കുന്നുവെന്നും സി.കെ. ശ്രീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി ഉല്‍പെടെയുള്ളവരുമായി നടത്തിയ ചര്‍ചയുടെ അടിസ്ഥാനത്തില്‍ ബൃഹത്തായ പുനരധിവാസ പദ്ധതി നടപ്പിലാക്കി വരുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ സമീപനം സ്വീകരിക്കുമ്പോഴും പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഒരു നേതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ നിര്‍ഭാഗ്യകരമായ പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.കെ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഗംഗാധരന്‍ നായര്‍ക്ക് അബദ്ധം സംഭവിച്ചതായിരിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും ചോദ്യങ്ങളോട് സി.കെ. പ്രതികരിച്ചു. ഗംഗാധരന്‍ നായര്‍ക്കെതിരെയുള്ള അന്വേഷണവും നടപടി സംബന്ധിച്ചുള്ള കാര്യങ്ങളും പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് കൈക്കൊള്ളേണ്ടത്.

Endosulfan, Minister K.P Mohan, Parents, Kasaragod, Kerala, P. Gangadaran  DCC, Kerala News, International News, National News.

Related News:
കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85-ാം വാഷികം പയ്യന്നൂരില്‍; ദീപശിഖ കാഞ്ഞങ്ങാട്ട് നിന്നും
Keywords: Endosulfan, Minister K.P Mohan, Parents, Kasaragod, Kerala, P. Gangadaran  DCC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:56 pm | 0 comments

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ല: കെ.പി. സതീഷ് ചന്ദ്രന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ലെന്ന പൊതുധാരണയ്ക്ക് അടിവരയിടുന്നതാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം നടത്തിയ അത്യന്തം ക്രൂരമായ പരാമര്‍ശമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ പിരിച്ച് വിട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ പോലും സമയം ലഭിക്കാത്ത നിലയില്‍ പുന സംഘടിപ്പിച്ചും ഈ പ്രശ്‌നത്തില്‍ സ്വീകരിക്കുന്ന തെറ്റായ നിലപാട് കാരണമാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയതലത്തിലും സംസ്ഥാനത്തും മുയലിനോടപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്
Endosulfan, Congress, CPM, Congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
നേതൃത്വത്തില്‍ നിന്ന് ഇത്തരം നിന്ദ്യമായ പ്രതികരണം ഉണ്ടായതില്‍ അസ്വഭാവികത കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: Endosulfan, Congress, CPM, Congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:01 pm | 0 comments

ഷംസില്‍ നൂറയുടെ തല വളരുന്നു; കരളുരുകി മാതാപിതാക്കള്‍

കാസര്‍കോട്: ചൗക്കി കുന്നിലിലെ മുഹമ്മദ് മുഹമ്മദ് അബ്ദുല്‍ ബീരാന്‍ (സാലി)-നഫീസ ദമ്പതികളുടെ മകള്‍ മൂന്നു വയസുകാരിയായ ഷംസില്‍ നൂറയുടെ തല വളരുകയാണ്. ഉടലിനേക്കാള്‍ വലിയ തലയുള്ള നൂറയ്ക്ക് ഒന്ന് എഴുന്നേറ്റിരിക്കാനോ, തല നിവര്‍ത്തിപ്പിടിക്കാനോ, കളിക്കാനോ ഒന്നും കഴിയുന്നില്ല. കുട്ടിയെ പനി ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂലിപ്പണിക്കാരനും നിര്‍ധന കുടുംബാംഗവുമായ മുഹമ്മദ് സാലിക്ക് മകളെ ചികിത്സിച്ച് അസുഖം ഭേദമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക പ്രയാസംമൂലം ഒന്നിനും കഴിയുന്നില്ല. തന്നാലാവും വിധം മകളെ ഇതിനകം തന്നെ കാസര്‍കോട്ടെയും മംഗലാപുരത്തേയും വിവിധ ആശുപത്രികളില്‍ കൊണ്ടു പോയി ചികിത്സിച്ചെങ്കിലും വിദഗ്ദ്ധമായ ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

കാസര്‍കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ നൂറയെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാലു മാസം മുമ്പ് ചൗക്കിയില്‍ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഒരു പരിപാടിയല്‍ പങ്കെടുക്കാനെത്തിയപ്പോഴും കുട്ടിക്ക് ചികിത്സാസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സാലി നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കുട്ടിയെ പരിശോധിക്കുകയും അസുഖം എന്‍ഡോസള്‍ഫാന്‍ മൂലമല്ലെന്നും ദുരിതബാധിതര്‍ക്കുള്ള സഹായത്തിന് അര്‍ഹതയില്ലെന്നും അറിയിച്ചു. എന്നാല്‍ മറ്റു രീതിയല്‍ ചികിത്സാ സഹായം നല്‍കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയുമില്ല.
Child, Parents, Endosulfan, Chawki, Treatment, Kasaragod, Kerala, Kerala News, International News, National News.
കൂലി വേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന സാലിയുടെ നാല് പെണ്‍മക്കളില്‍ ഇളയവളാണ് ഷംസില്‍ നൂറ. ജന്മനാ തന്നെ കുട്ടിക്ക് അസുഖം പ്രകടമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. അനുദിനം തല വളര്‍ന്നു വലുതാക്കിക്കൊണ്ടിരിക്കുന്ന കുട്ടി കാണുന്നവരില്‍ നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ്. കുട്ടിയെ രക്ഷിക്കാന്‍ അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും കുടുംബം.

ഷംസില്‍ നൂറയെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെയുള്ള അക്കൗണ്ട് നമ്പറില്‍ പണമയക്കാം.
മുഹമ്മദ് അബ്ദുല്‍ ബീരാന്‍, A/C No. 20143798879, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാസര്‍കോട് ബ്രാഞ്ച്.

Keywords: Child, Parents, Endosulfan, Chawki, Treatment, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:23 am | 0 comments

പി. ഗംഗാധരന്‍നായരെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ നിന്നും പുറത്താക്കണം: അഡ്വ. ശ്രീകാന്ത്

Written By Kvarthakgd on 13 May 2013 | 7:06 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളേയും കുടുംബത്തെയും അവഹേളിക്കുകയും സെല്‍യോഗം അലങ്കോലപ്പെടുത്തുകയും ചെയ്ത കോണ്‍ഗ്രസ് നേതാവ് പി. ഗംഗാധരന്‍ നായരെ എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ നിന്നും പുറത്താക്കണമെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ പ്രമുഖ നേതാവ് തന്നെ എന്‍ഡോസള്‍ഫാന്‍ ഇരകളില്ലെന്ന് പറയുന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും ഇതേ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണം. സംഭവത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും മാപ്പ് പറയണം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടവരേപ്പോലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സെല്ലില്‍ ഉള്‍പെടുത്തിയതിന്റെ സ്വാഭാവിക ദുരന്തമാണിത്.

നെഞ്ചംപറമ്പ് ഉള്‍പ്പെടെയുള്ള നീറുന്ന പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച ചെയ്യേണ്ട സെല്‍യോഗം അലങ്കോലപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവിന്റെ നടപടിയില്‍ ദുരൂഹതയുണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കി നഷ്ടപരിഹാരം നല്‍കാതിരിക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നില്‍. എന്‍ഡോസള്‍ഫാന്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണിത്. മന്ത്രി ഉള്‍പെടെയുള്ളവരുടെ മുന്നില്‍ വെച്ച്
P.Gangadharan nair, Endosulfan cell, Suspend, BJP, Adv.K.Srikanth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsധനസഹായത്തിനെത്തിയവരെ അപമാനിച്ചിട്ടും യോഗത്തില്‍ പ്രതിഷേധമുണ്ടായില്ലെന്നതും ഗൗരവത്തോടെ കാണണം. ഇരകളേയും കുടുംബങ്ങളേയും അപമാനിച്ച ഗംഗാധരന്‍നായരെ സെല്ലില്‍ നിലനിര്‍ത്തുന്നത് ദുരിതബാധിതരെ വീണ്ടും അവഹേളിക്കുന്നതിനു തുല്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: P.Gangadharan nair, Endosulfan cell, Suspend, BJP, Adv.K.Srikanth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:06 pm | 0 comments

നാട്ടുകാരെയെല്ലാം രോഗികളാക്കുന്നതിനെതിരെ എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന സമിതി

Written By kvarthaksd on 10 May 2013 | 7:26 pm

കാസര്‍കോട്: ജില്ലയിലെ ചില പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചുവന്ന കാരണത്താല്‍ ഒരു ജനതയെ മുഴുവന്‍ ജനിതക രോഗികളാക്കി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ എന്‍ഡോസള്‍ഫാന്‍ അപമാന വിമോചന സമിതി രൂപം കൊണ്ടു. മെയ് ഒന്നിന് പെര്‍ള എസ്.എന്‍. ഹൈസ്‌കൂളില്‍ നടന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്.

കാസര്‍കോട്ടെ ഗ്രാമങ്ങളിലെ വെള്ളവും മണ്ണും ഇപ്പോഴും വിഷമയമെന്ന പ്രചാരണം നടത്തി ജനങ്ങളെ മുഴുവന്‍ ഭീതിയിലാക്കുകയാണ് എന്‍ഡോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്നവരെന്ന് യോഗം വിലയിരുത്തി. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങളിലെ യുവതികള്‍ക്ക് അനുയോജ്യമായ വിവാഹാലോചനകള്‍ വരുന്നില്ലെന്നും അമ്മമാര്‍ക്ക് തങ്ങളുടെ കുട്ടികളുടെ തല വളരുമോ എന്ന പേടി നിലനില്‍ക്കുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

ഏതൊരു വേദന വരുമ്പോഴും അത് ക്യാന്‍സറാണോയെന്നും തങ്ങള്‍ക്ക് പിറക്കാന്‍ പോകുന്നത് അംഗവൈകല്യമുള്ള കുട്ടിയാകുമോ എന്നും ഗര്‍ഭിണികള്‍ ഭയക്കുന്നു. ജനങ്ങള്‍ പലതരം ആധികളിലും ഒറ്റപ്പെടലിലും കഴിയുന്നു. വീടും പറമ്പും വിറ്റ് മറ്റൊരു സ്ഥലത്തേക്ക് പോകാനും ആളുകള്‍ക്ക് കഴിയുന്നില്ല. വിഷബാധയേറ്റ മണ്ണായതിനാല്‍ ആരും സ്ഥലം വിലയ്ക്ക് വാങ്ങാനോ പുതുതായി താമസം തുടങ്ങാനോ തയ്യാറാകുന്നില്ല.

ഈ ഒരു സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ പ്രചരണത്തിനെതിരെ അപമാന വിമോചന സമിതി എന് പേരില്‍ ജനകീയ കൂട്ടായ്മ രൂപവല്‍ക്കരിച്ചതെന്ന് പ്രസിഡന്റ് പഡ്രെ കാന്തംപാടിയിലെ കെ. ശങ്കരന്‍, വൈസ് പ്രസിഡന്റ് പെരിയ അണ്ടിലടുക്കയിലെ ബി. അബ്ദുര്‍ റഹ്മാന്‍, സെക്രട്ടറി എ.കെ. ബീരാന്‍, ജോയിന്റ് സെക്രട്ടറി കന്നട്ടിക്കാന ഹൗസിലെ പി. മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സംഘടനാ ഉടന്‍ രജിസ്റ്റര്‍ ചെയ്യാനും പെരിയ, മുളിയാര്‍, ആദൂര്‍ എന്നിവിടങ്ങളില്‍ സമിതിയുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്രദേശങ്ങളില്‍ വിശദമായ എപ്പിഡമിയോളജി പഠനം നടത്തി, വിഷം തളിക്കാത്ത പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തി നിജസ്ഥിതി ജനങ്ങളെ ധരിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.

Endosulfan, Perla, Meeting, Land, Medical College, Kasaragod, Kerala, Kerala News, International News, National News, Gulf News.എപ്പിഡമിയോളജി പഠന റിപോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച് നാടിനെ അപമാനിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗവേഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുക, മനുഷ്യാവകാശ കമ്മീഷന്റെ നിഗമനങ്ങള്‍ ആശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്നും അത് തള്ളിക്കളഞ്ഞ് പുതിയ പഠനം നടത്തുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.

ശാസ്ത്രീയ പഠനത്തിലൂടെ ശേഖരിച്ച യാതൊരു സ്ഥിതി വിവരക്കണക്കുകളും ഇല്ലാതെയാണ് ജനങ്ങളെ മൊത്തമായി രോഗികളാക്കി ചിത്രീകരിക്കുന്നതെന്നും സമിതി ആരോപിച്ചു.

Keywords: Endosulfan, Perla, Meeting, Land, Medical College, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:26 pm | 0 comments

മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം: കലക്ടറെ കാണാനെത്തിയ ആന്‍മരിയ നിരാശയായി

Written By kvarthaksd on 3 May 2013 | 10:45 pm

കാസര്‍കോട്: മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം കലക്ടറെ കാണാനെത്തിയ വെസ്റ്റ് എളേരി മണ്ഡപത്തെ ബാബു ടി.ജെ. തൈപ്പറമ്പില്‍ - റെസ്സി ബാബു ദമ്പതികളുടെ മകള്‍ ആന്‍മരിയ (എട്ട്) നിരാശയായി മടങ്ങി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം നിഷേധിക്കപ്പെട്ട ആന്‍മരിയയുടെ മാതാപിതാക്കള്‍ കുട്ടിയോടൊപ്പം ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് കാഞ്ഞങ്ങാട്ടു വെച്ചു നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്തിരുന്നു. കലക്ടറെ കണ്ട് കാര്യം ബോധിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതു പ്രകാരം വെള്ളിയാഴ്ച രാവിലെ ആന്‍മരിയയെയും എടുത്ത് മാതാപിതാക്കള്‍ കലക്ടറുടെ കനിവ് തേടിയെത്തിയെങ്കിലും നിരാശരായി മടങ്ങിപ്പോവുകയായിരുന്നു.

വെസ്റ്റ് എളേരി പഞ്ചായത്ത് 11 ദുരിത ബാധിത പഞ്ചായത്തുകളില്‍ ഉള്‍പെടുന്നില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നത്. ചികിത്സ നല്‍കാമെന്ന ഉറപ്പ് മാത്രമാണ് കലക്ടര്‍ നല്‍കിയത്. പത്രങ്ങളില്‍ പുതിയ രോഗികളെ കണ്ടെത്താന്‍ ക്യാമ്പ് നടത്തുന്ന വിവരവും അധികൃതരെ അറിയിച്ചെങ്കിലും 11 പഞ്ചായത്തുകളില്‍ മാത്രമാണ് ക്യാമ്പ് നടത്തുന്നതെന്നും പുറത്തുള്ള പഞ്ചായത്തുകളെ ഇതില്‍ ഉല്‍പെടുത്താന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ ഇവരെ അറിയിച്ചത്.

2011 ആഗസ്റ്റില്‍ ഹൊസ്ദുര്‍ഗില്‍ വെച്ച് നടന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ക്യാമ്പില്‍ പങ്കെടുത്ത ആന്‍ മരിയയ്ക്ക് പെന്‍ഷന്‍ ഉള്‍പെടെയുള്ള ആനൂകൂല്യങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ബാങ്ക് പാസ് ബുക്കും എ.ടി.എം കാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സാന്ത്വനം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നില്ല. അതു കൊണ്ടു തന്നെ അക്കൗണ്ടില്‍ ഇതുവരെ പണവും എത്തിയില്ല.

മൂന്ന് തവണയാണ് ആന്‍മരിയയെ അധികാരികള്‍ക്ക് മുന്നില്‍ സഹായ അഭ്യര്‍ത്ഥനയ്ക്കായി  എത്തിച്ചത്. ജനിച്ചത് മുതല്‍ കിടന്ന കിടപ്പിലാണ് ആന്‍മരിയ. തല വളരുന്ന രോഗമാണ് ( ഹൈഡ്രോ സെഫലസ്) ആന്‍മരിയയ്ക്ക് സംഭവിച്ചത്. പല്ലുകള്‍ പൊടിയുകയും കൈകാലുകള്‍ ശോഷിച്ച് ശ്വാസ തടസവും മറ്റും അനുഭവപ്പെടുകയാണ് ചെയ്യുന്നത്. 2011 ലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെട്ടുവെങ്കിലും ഇതുവരെ എല്ലാ രോഗികള്‍ക്കും കിട്ടുന്നതു പോലുള്ള സഹായം ആന്‍മരിയയ്ക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 2,000 രൂപ സഹായം കിട്ടിയതല്ലാതെ മറ്റൊരു സഹായവും കിട്ടിയില്ല.

മാസങ്ങള്‍ക്ക് മുമ്പ് മന്ത്രിതല സംഘം എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിന് ജില്ലയിലെത്തിയപ്പോള്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആന്‍മരിയയുടെ കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 80 ശതമാനം വൈകല്യമുള്ള ആന്‍മരിയയ്ക്ക് സഹായം ലഭിക്കാതിരിക്കാന്‍ വ്യക്തമായ കാരണം നിരത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ദുരിത ബാധിത പഞ്ചായത്തായ ചീമേനിക്ക് സമീപത്താണ് ഇവര്‍ താമസിച്ചിരുത്. ചീമേനിയുമായി മൂന്ന് കിലോ മീറ്റര്‍ അകലം പോലും പിതാവ് ബാബുവിന്റെ വീടുമായില്ല. ആന്‍മരിയയ്ക്ക് അസുഖം വന്ന ശേഷം കുട്ടിയെ നോക്കാന്‍ മാതാവിന് ഒറ്റയ്ക്ക് കഴിയാത്തത് കൊണ്ടാണ് ഇവര്‍ വെസ്റ്റ് എളേരി മണ്ഡപത്തെ മാതാവിന്റെ വീട്ടിലേക്ക് താമസം മാറിയത്.
Endosulfan, District Collector, Treatment, Camp, Minister, Kasaragod, Kerala, Kerala News

ആന്‍മരിയയുടെ പിതാവ് ബാബുവും മൂത്ത മകള്‍ ആഗ്നസ് ബാബുവും ചീമേനിക്കടുത്ത കമ്പല്ലൂരിലാണ് താമസം. വെസ്റ്റ് എളേരി പഞ്ചായത്തില്‍ നിന്നുള്ള ഏതാനും രോഗികളും നിലവില്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുകയും സഹായം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആന്‍മരിയയുടെ കാര്യത്തില്‍ അധികൃതരില്‍ നിന്നും അലംഭാവം ഉണ്ടാകുന്നത്. ജില്ല മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരിധിയില്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ വ്യക്തമാക്കിയത്.

Keywords: Endosulfan, District Collector, Treatment, Camp, Minister, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:45 pm | 0 comments

ദുരിതക്കാഴ്ചയായ കുഞ്ഞിന് സാന്ത്വനവുമായി അധികൃതര്‍

Written By kvarthakgd1 on 25 Apr 2013 | 4:49 pm

കാസര്‍കോട്: ഇരു കാലുകളും മുകളിലോട്ട് വളഞ്ഞും തല സാമാന്യത്തിലധികം വളര്‍ന്നും അന്നനാളത്തിലെ തകരാറുമായി പിറന്ന കുഞ്ഞിന് സാന്ത്വനവുമായി ജില്ലാ ഭരണകൂടവും മാലിക് ദീനാര്‍ ആശുപത്രി അധികൃതരും രംഗത്തുവന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച ഭൂമിയില്‍ പിറന്ന കുഞ്ഞ് ആരുടെയും കരളലിയിപ്പിക്കും.

കുഞ്ഞിന്റെ ചികിത്സ ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്നു ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടി എന്ന നിലയ്ക്ക് മാതാപിതാക്കളോട് അപേക്ഷ നല്‍കുവാന്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞിന്റെയും ഉമ്മയുടെയും ഒരു വര്‍ഷത്തെ ചികിത്സാചെലവും മാലിക്ദീനാര്‍ ആശുപത്രി ഏറ്റെടുത്തിട്ടുണ്ട്. കാറഡുക്ക, ആദൂരിലെ അഹ്മദ്- ബീഫാത്തിമ ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് ജനിതക വൈകല്യവുമായി പിറന്നത്.

 Kasaragod, Child, Malik Deenar, Endosulfan, Kerala, Mother, Kerala News, International News, National News, Gulf News, Health News, Educational News
എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതയുള്ള ഡെപ്യൂട്ടി കലക്ടര്‍ കെ. സുധീര്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞിനെ സന്ദര്‍ശിച്ചു. കുഞ്ഞിനെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച് കലക്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.


Keywords: Kasaragod, Child, Malik Deenar, Endosulfan, Kerala, Mother, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:49 pm | 0 comments

എന്‍ഡോസള്‍ഫാന്‍ പീഡിതരോട് ഭരണകൂടം നൂറുവട്ടം മാപ്പുപറയണം: സുഗതകുമാരി

Written By kvarthapressclub on 19 Apr 2013 | 7:08 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിതരോട് ഭരണകൂടവും സമൂഹവും നൂറുവട്ടം മാപ്പുപറഞ്ഞ് അവര്‍ക്കുമുന്നില്‍ തലകുനിക്കണമെന്ന് പ്രശസ്ത കവയിത്രി സുഗതകുമാരി അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ കാസര്‍കോട്
മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജാഗ്രതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.

ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും അജ്ഞതയും അലംഭാവവും മൂലം നിത്യരോഗികളും
വികലാംഗരുമായി തീര്‍ന്ന ആളുകളെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അത് ഒരു കാലപരിധിവെച്ച് നിര്‍ണയിക്കാന്‍ കഴിയില്ല. അവര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവരെ സംരക്ഷിക്കണം. അതിനുള്ള നിയമങ്ങള്‍ കടലാസിലുണ്ടായാല്‍ മാത്രം പോര, അവ നടപ്പിലാകുന്നുവെന്ന്
ഉറപ്പുവരുത്തണം. നിയമത്തിന്റെ കുറവ് നമ്മുടെ നാട്ടിലില്ല. അവ നടപ്പാകാത്തതാണ് പ്രശ്‌നം.  അവ നടത്തിക്കാണിക്കാന്‍ ജനങ്ങളുടെ കൂട്ടായ്മകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അത്തരം കൂട്ടായ്മകള്‍ക്ക് കരുത്തും ശക്തിയും പകരാന്‍ ഒപ്പം ജനങ്ങളുണ്ടാകുമെന്ന്  സുഗതകുമാരി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായ കുഞ്ഞുങ്ങളുടെ പുനരധിവാസം എങ്ങനെയാണ് നടത്തേണ്ടതെന്ന് പറഞ്ഞുതരാന്‍ എനിക്കറിയില്ല. എങ്കിലും അവരുടെ വീട്ടിലുള്ളവരുടെ ദു;ഖം കുറയ്ക്കാന്‍ നമ്മള്‍ക്കാകും. ആരുടയൊക്കെയോ അനാസ്ഥകൊണ്ടും കൊള്ളരുതായ്മ കൊണ്ടും ജീവിതകാലം മുഴുവന്‍ ദുരിതം അനുഭവിക്കുന്നവരോട് നമ്മുടെ രാജ്യത്തിന് കടപ്പാടുണ്ട്. ആ കടപ്പാട് നിറവേറ്റിയേ തീരൂ. താന്‍ തന്നാലാകുന്ന വിധം സമൂഹത്തിനു വേണ്ടി എഴുതുകയും പറയുകയും ചെയ്യാം.

സുഗതകുമാരി പറഞ്ഞു. ചടങ്ങില്‍ ടി.ശോഭന അധ്യക്ഷത വഹിച്ചു. പി.കരുണാകരന്‍ എം.പി. , മുനീസ അമ്പലത്തറ, ഡോ.ഡി.സുരേന്ദ്രനാഥ്, അജിത് കുമാര്‍ ആസാദ് , അഡ്വ. പി.എ.പൗരന്‍, എം.സലുല്‍ഫത്ത, റഹീം കൂവത്തൊട്ടി, സി.എം.എ.ജലീല്‍, നാരായണന്‍ പേരിയ, ഹനീഫ് കടപ്പുറം, പി.എം.സുബൈര്‍ പടുപ്പ്, തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക, പരിസ്ഥിതി സംഘടനകളുടെ നേതാക്കള്‍ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
 Sugathakumari, Administration, Endosulfan, Endosulfan-victim, Kasaragod, Municipal Conference Hall, Convention, Inauguration, Kerala,Sugathakumari, Administration, Endosulfan, Endosulfan-victim, Kasaragod, Municipal Conference Hall, Convention, Inauguration, Kerala,

Keywords: Sugathakumari, Administration, Endosulfan, Endosulfan-victim, Kasaragod, Municipal Conference Hall, Convention, Inauguration, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



7:08 pm | 0 comments

എന്‍ഡോസള്‍ഫാന്‍ ജാഗ്രതാ കണ്‍വെന്‍ഷന്‍ 19 ന്; ഉദ്ഘാടനം സുഗതകുമാരി

Written By kvarthaksd on 17 Apr 2013 | 2:29 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നടത്തുന്ന ജാഗ്രതാ കണ്‍വെന്‍ഷന്‍ കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ പി.കരുണാകരന്‍ എം.പി, വി.എം.സുധീരന്‍, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, പി.എ.പൗരന്‍, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവരും അനിശ്ചിതകാല നിരാഹാര സമരത്തെ വിജയിപ്പിക്കാന്‍ സഹായിച്ച യുവജന, വിദ്യാര്‍ത്ഥി, സാമൂഹ്യ സാംസ്‌ക്കാരിക, പരിസ്ഥിതി, രാഷ്ട്രീയരംഗത്തെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി യോജിച്ച പോരാട്ടത്തിനും സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിക്കുന്നതിനും വേണ്ടിയുള്ള ജാഗ്രതാ സമിതി കണ്‍വെന്‍ഷനില്‍ രൂപീകരിക്കും. അര്‍ഹരായവരെ കണ്ടെത്തുന്നതിന് മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ ഗവ.ഉത്തരവായെങ്കിലും അത് നടക്കാതെ പോകുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പെട്ടിട്ടും വേണ്ടുന്ന നടപടികളെടുക്കുന്നില്ല. മതിയായ ചികിത്സ കിട്ടാതെ അമ്പലത്തറയിലെ സിനാന്‍ മരിച്ചത് ഇതിനുദാഹരണമാണ്.

പ്രഖ്യാപനങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിനെ നിരീക്ഷിക്കാനും നിര്‍ബന്ധിക്കാനുമുള്ള ജാഗ്രതാ സമിതികള്‍ പഞ്ചായത്ത് തോറും രൂപീകരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ കണ്‍വെന്‍ഷനില്‍ ഉണ്ടാകും. കാസര്‍കോടിന്റെ ജൈവപുനസ്ഥാപനത്തിനായുള്ള പദ്ധതികളും പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുന്നതിനെ കുറിച്ചും കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ടി.ശോഭന, ഹമീദ് സീസണ്‍, സി.വി.നളിനി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, രോഹിണി വി., സുഭാഷ് ചീമേനി, രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Press Meet, Endosulfan, Municipal Conference Hall, Inauguration, Kasaragod, Kerala, Kerala News, International News, National News.

Keywords: Press Meet, Endosulfan, Municipal Conference Hall, Inauguration, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

2:29 pm | 0 comments

ഫീല്‍ഡ് സ്റ്റാഫുകളെ പിരിച്ചു വിട്ട നടപടി പുനപരിശോധിക്കണം: കേരള കോണ്‍ഗ്രസ്

Written By Kvarthakgd on 16 Apr 2013 | 4:04 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ രണ്ടു വര്‍ഷക്കാലമായി ജോലി ചെയ്യുന്ന ഫീല്‍ഡ് സ്റ്റാഫുകളെ പിരിച്ചു വിട്ട നടപടി പുനപരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പി.എസ്.സിയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുമ്പോള്‍ ഇല്ലാത്ത സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ജീവനക്കാരെ പിരിച്ചു വിട്ട് പുതിയ ആളുകളെ എടുത്ത നടപടി ചില ഉദ്യോഗസ്ഥര്‍ക്കും, ചില ഭരണ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കീശ നിറക്കുവാനാണെന്ന് യോഗം ആരോപിച്ചു.

ദുരിത ബാധിത മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള പിരിച്ചു വിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുത്ത് ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി ആരോഗ്യമന്ത്രിക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
Field staff, Dismiss, Endosulfan, Effected area, Kerala congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട്, ജനറല്‍ സെക്രട്ടറി എം.ഹരിപ്രസാദ്, ട്രഷറര്‍ രാജീവന്‍ പള്ളിപ്പുറം, സെക്രട്ടറി ബാലഗോപാലന്‍ പെരളത്ത്, ടോമി കുമ്പാട്, ബാലചന്ദ്രന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Field staff, Dismiss, Endosulfan, Effected area, Kerala congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:04 pm | 0 comments

എന്‍­ഡോ­സള്‍­ഫാന്‍: അ­ബ്ദുല്‍ അ­സീ­സ് അ­ന്ത്യ­യാ­ത്ര­യായി

Written By Kvartha Alpha on 11 Apr 2013 | 11:29 am

ഉ­ദു­മ: ജ­നി­ച്ചുവീ­ണ നി­മി­ഷം മു­തല്‍ രോഗ­ങ്ങ­ളോ­ട് മല്ലി­ട്ട് കി­ട­പ്പി­ലാ­യി­രു­ന്ന അ­ബ്ദുല്‍ അ­സീ­സ്(23) ദു­രി­ത­ങ്ങ­ളില്ലാത്ത ലോ­ക­ത്തേ­ക്ക് യാ­ത്ര­യായി. എ­രോല്‍ ജി­ന്ന് ഹൗ­സി­ലെ കെ.എം. അ­ബ്ദുര്‍ റ­സാ­ഖി­ന്റെയും സ­ഫി­യ­യു­ടെയും മ­ക­നാ­ണ് അ­ബ്ദുല്‍ അ­സീസ്.
ജ­നി­ക്കു­മ്പോള്‍ മു­തല്‍ ശ­രീ­രം ത­ളര്‍­ന്ന അ­ബ്ദുല്‍ അ­സീ­സ് എന്‍­ഡോ­സള്‍­ഫാന്‍ ദുരി­ത ബാ­ധി­ത­രു­ടെ പ­ട്ടി­ക­യില്‍ ഉള്‍­പെ­ട്ടി­രുന്നു. പുല്ലൂര്‍-പെരി­യ പ­ഞ്ചായ­ത്തി­ലെ കു­ണി­യ­യി­ലാ­യി­രു­ന്നു ഇ­വര്‍ നേര­ത്തെ താ­മ­സി­ച്ചി­രു­ന്ന­ത്. 2011 ല്‍ എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത ബാ­ധി­ത­രു­ടെ ലി­സ്റ്റില്‍ പെ­ട്ടി­രു­ന്ന അ­സീ­സി­ന് ചി­കി­ത്സ­യ്­ക്കു­ള്ള കാര്‍­ഡ് ല­ഭി­ച്ചി­രു­ന്നില്ല. അ­ത­ി­നാല്‍ പൂര്‍­ണ­മായും സൗ­ജ­ന്യമാ­യ ചി­കി­ത്സ കി­ട്ടി­യി­രു­ന്നില്ല. സ­ഹോ­ദ­ര­ങ്ങ­ള്‍: ശ­രീഫ്, മു­ഹ­മ്മദ്, ഹാ­രിസ്, റ­സീ­ന.
Endosulfan
Keywords: Udma, kasaragod, Kerala, Obituary, Endosulfan, Abdul Azeez, Safiya, Dies, Victim, Mohamed, Treatment, Government, Brother, Raseena, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Erol, Jinn House, Puullur, Periya
11:29 am | 0 comments

എന്‍ഡോസള്‍ഫാന്‍: നബാര്‍ഡ് പദ്ധതികള്‍ക്ക് ബോവിക്കാനത്ത് ഉജ്ജ്വല തുടക്കം

Written By kvartha delta on 5 Apr 2013 | 12:58 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ നബാര്‍ഡ് നടപ്പിലാക്കുന്ന 200 കോടി രൂപയുടെ പ്രവര്‍ത്തി ഉദ്ഘാടനവും എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സന്ദേശ റാലിയും ബോവിക്കാനത്ത് നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന പരിപാടി പഞ്ചായത്ത് - സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറും കൃഷി മന്ത്രി കെ.പി. മോഹനനും ചേര്‍ന്ന് ഉദ്ഘടനം ചെയ്തു. കാസര്‍കോട്ട് ഒരുപാട് വികസനങ്ങള്‍ക്ക് തുടക്കംകുറിക്കുന്ന സംരഭമാണ് ഇതെന്ന് ഇരുവരും ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഒരുജില്ലയില്‍ മാത്രം നബാര്‍ഡ് ഇത്രയും പണം വിനിയോഗിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും മന്ത്രിമാര്‍ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും അതിന് എല്ലാ വിഭാഗം ജനങ്ങലുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകള്‍ മൂലമാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും മുനീറും മോഹനനും കൂട്ടിച്ചേര്‍ത്തു.
Minister M.K. Muneer, inauguration, Endosulfan, Minister K.P Mohan, N.A.Nellikunnu, K.Kunhiraman MLA, Bovikanam,  Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, NABARD
ബോവിക്കാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കുളള നബാര്‍ഡ് പദ്ധതികളുടെ ജില്ലാതല പ്രവൃത്തി ഉദ്ഘാടനം മന്ത്രിമാരായ കെ.പി.മോഹനനും എം.കെ.മുനീറും നിര്‍വഹിക്കുന്നു.
ചടങ്ങില്‍ പി. കരുണാകരന്‍ എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. നബാര്‍ഡ് എ.ജി.എം. എന്‍. ഗോപാലന്‍ പദ്ധതി വിശദീകരിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ റിഹാബ് ലിറ്റേഷന്‍ അസിസ്റ്റന്‍ഡ് സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ഡോ. മുഹമ്മദ് അഷീല്‍ ഏറ്റുവാങ്ങി. കോണ്‍കോട് സി.ഡി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഡെപ്യൂട്ടി കലക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.

എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി സ്വാഗതവും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് നന്ദിയും പറഞ്ഞു. നാരായണന്‍ പേരിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുളിയാര്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി മൃഗാശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച് നഗരംചുറ്റി ഘോഷയാത്രയും ഉണ്ടായിരുന്നു.

Keywords: Minister M.K. Muneer, inauguration, Endosulfan, Minister K.P Mohan, N.A.Nellikunnu, K.Kunhiraman MLA, Bovikanam,  Kerala, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, NABARD
12:58 pm | 0 comments

'എന്‍ഡോസള്‍ഫാന്‍ സമരം വിജയിപ്പിച്ചത് ജനങ്ങള്‍'

Written By kvarthakgd1 on 2 Apr 2013 | 8:38 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പിഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് ഒരുമാസക്കാലം നടത്തിയ നിരാഹാര സമരവും, സമരം അവസാനിപ്പിക്കാന്‍ ഇടയായ സാഹചര്യവും സര്‍ക്കാര്‍ നല്‍കിയ ഉറപ്പും സംബന്ധിച്ച് വിലയിരുത്താന്‍ കാസര്‍കോട്ട് സമരം വിജയിപ്പിച്ചവരുടെ യോഗം ചേര്‍ന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍്ഡ് കോ-ഓപറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു.


അന്വേഷി പ്രസിഡണ്ട് കെ. അജിത, കാസര്‍കോട്ട് നിരാഹാരമനുഷ്ഠിച്ചവരായ ഡോ. ഡി. സുരേന്ദ്രനാഥ്, ഗ്രോവാസു, മൊയിന്‍ബാപ്പു, സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സുബ്രഹ്മണ്യന്‍, എം. സുല്‍ഫത്ത്, നാരായണന്‍ പേരിയ, വിജയന്‍ കരിവെള്ളൂര്‍, റഹീം, അബ്ദുല്‍ ലത്വീഫ്, സി.എം.എ. ജലീല്‍, സുബൈര്‍ പടുപ്പ്, ടി.സി. മാധവപണിക്കര്‍, പി. മുരളീധരന്‍, കെ.എച്ച്. മുഹമ്മദ്, സിദ്ദീഖ്, റഹീദ് മൊഗ്രാല്‍, വിനോദ് കുമാര്‍, ഭാസ്‌കരന്‍ മടിക്കൈ, അഷ്‌റഫ്, കൃഷ്ണന്‍ അറുകര, മേരി, വിനോദ് പയ്യന്നൂര്‍, സുഭാഷ് ചീമേനി, ടി. ശോഭന തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ജില്ലാതല ജനകീയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍ 19 ന് രാവിലെ 11 മണിക്ക് കാസര്‍കോട് നടക്കും. പ്രശസ്ത കവിയത്രി സുഗതകുമാരി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.



Kasaragod, Endosulfan, Strike, Kerala, Win, Endosulfan Peeditha Janakeeya Munnaniഎന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിക്ക് ഓഫീസ് തുറക്കാനും യോഗത്തില്‍ ധാരണയായി. അര്‍ഹരായ മുഴുവന്‍ പീഢിതര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു. സമരത്തിന്റെ വിജയം കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും മാധ്യമങ്ങളും സംഘടനകളും അതിന് മതിയായ പിന്തുണ നല്‍കിയെന്നും ചര്‍ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഉത്തരവാദിയായ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്ന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ വിജയത്തിന് വഴിവെച്ചത് പോലെയുള്ള ജനകീയ കൂട്ടായ്മകള്‍ മേലിലും നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഉണ്ടാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Related News: 

എന്‍ഡോസള്‍ഫാന്‍ നിരാഹാര സമരം നിര്‍ത്തി; വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം

എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

Keywords: Kasaragod, Endosulfan, Strike, Kerala, Win, Endosulfan Peeditha Janakeeya Munnani, Meeting, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:38 pm | 0 comments

'വികലാംഗരുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണം'

Written By kvartha delta on 30 Mar 2013 | 7:34 pm

കാസര്‍കോട്: ജപ്തി നേരിടുന്ന വികലാംഗരുടെ വായ്പകള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഡിഫറന്റലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ (ഡി.എ.ഡബ്ല്യു.എഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പരശുവയ്ക്കല്‍ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് സഹകരണസംഘം റജിസ്ട്രാര്‍ ഓഫീസുകളില്‍ തയ്യാറാക്കി സൂക്ഷിച്ചിരുന്നു. ഇത് അടിയന്തിര ഉത്തരവിറക്കി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച സഹായം സമയബന്ധിതമായി തന്നെ നല്‍കണം. സംസ്ഥാനത്ത് വികലാംഗര്‍ നടത്തിയിരുന്ന ടെലിഫോണ്‍ ബൂത്തുകള്‍ നഷ്ടത്തിലായതിന്റെ പേരില്‍ ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ ചെറുകിട കച്ചവട സ്ഥാപനങ്ങളായി നടത്തിവരുന്നത് എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് സാമൂഹ്യക്ഷേമ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും സംസ്ഥാനത്ത് വികലാംഗര്‍ക്കുവേണ്ടിയുള്ള മണ്ണും വീടും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തണമെന്നും മോഹന്‍ ആവശ്യപ്പെട്ടു.


Handicapped, Kasaragod, Bank Loans, Endosulfan, Kerala, Press meet, DAWF, Co-operative registrar office,
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 22ന് സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം. കൃഷ്ണന്‍, എ. വേണുഗോപാല്‍, എ. വിശാലാക്ഷി, പി. കമലാക്ഷി എന്നിവര്‍ സംബന്ധിച്ചു.

Keywords: Handicapped, Kasaragod, Bank Loans, Endosulfan, Kerala, Press meet, DAWF, Co-operative registrar office, Mohanan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, D.A.W.F. demands action on handicapped's loan issue
7:34 pm | 0 comments

എന്‍ഡോസള്‍ഫാന്‍ സമരം; ജനങ്ങളുടെ വിജയമെന്ന് പീഡിത ജനകീയ മുന്നണി

Written By kvarthakgd1 on 27 Mar 2013 | 8:11 pm

Kasaragod, Endosulfan, Strike, Kerala, Peoples, Win, Endosulfan Peeditha Janakeeya Munnani, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ ഭരണകൂടം നീതികേട് കാണിക്കുമ്പോള്‍ അത് തിരുത്താന്‍ ഇച്ഛാശക്തിയുള്ള ജനങ്ങള്‍ക്ക് കഴിയുമെന്നാണ് കാസര്‍കോട് 36 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവില്‍ ഉണ്ടായ തീരുമാനം കാണിക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം വിലയിരുത്തി.

നീതിയുടെ കുടക്കീഴില്‍ അണിനിരക്കാന്‍ പ്രത്യയ ശാസ്ത്ര ഭിന്നതകള്‍ തടസമാവില്ലെന്നാണ് കാസര്‍കോട്ടെ പൊതുസമൂഹം കാണിച്ചിരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. യുവാക്കളുടെ, സാമൂഹ്യ പ്രവര്‍ത്തകരുടെ, എഴുത്തുകാരുടെ, ശാസ്ത്രജ്ഞരുടെ, വ്യാപാരി വ്യവസായികളുടെ, ജനപ്രതിനിധികളുടെ, തൊഴിലാളികളുടെ കൂടിച്ചേരലുകള്‍ ജനസമുദ്രം തീര്‍ത്തപ്പോള്‍ അതൊരു പുതിയ മുന്നേറ്റത്തിന്റെ നാന്ദിയാവുകയും സര്‍ക്കാരിന് ഇരകളുടെ പ്രാഥമികമായ പൊതു ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധമാകേണ്ടി വരികയുമായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.

ജനകീയ മുന്നണിയുടെ നേതാക്കളായ പി. കൃഷ്ണനും, സുഭാഷ് ചീമേനിയും തുടങ്ങിവെച്ച അനിശ്ചിതകാല നിരാഹാര സമരം പൊതുസമൂഹത്തിന്റെ പ്രതിനിധികളായ ഡോ. ഡി. സുരേന്ദ്രനാഥും, എ. മോഹന്‍കുമാറും, ഗ്രേവാസുവും, മൊയീന്‍ ബാപ്പുവും ഏറ്റെടുക്കുകയായിരുന്നു. 11 വയസുകാരന്‍ മുഹമ്മദ് ഷഹല്‍, 90 വയസുകാരന്‍ എ.എസ്. നാരായണപിള്ള, കെ. അജിത, ആശാഹരി തുടങ്ങിയവര്‍ സമരത്തില്‍ കണ്ണികളായി.

പി. കരുണാകരന്‍ എം.പി., വി.എസ്. അച്യുതാനന്ദന്‍, വി.എം. സുധീരന്‍, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ തുടങ്ങിയവരുടെ ഇടപെടലുകള്‍ സജീവമാക്കുകയും ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള സാമൂഹ്യ രംഗത്തെ മേധാപട്കറെ പോലുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രതിഷേധങ്ങളും സമരത്തെ ശക്തിപ്പെടുത്തി.

സമരം വിജയിപ്പിക്കാന്‍ അണിചേര്‍ന്ന യുവജന-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ-ശാസ്ത്ര-തൊഴിലാളി-വ്യാപാര-കലാ രംഗങ്ങളിലെ സംഘടനകളോടും വ്യക്തികളോടുമുള്ള കടപ്പാട് നിസീമമാണ് ജനകീയ മുന്നണി നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ ടി. ശോഭന അധ്യക്ഷം വഹിച്ചു. അംബികാസുതന്‍ മാങ്ങാട്, പി. മുരളീധരന്‍, എം. സുല്‍ഫത്ത്, അഡ്വ. ടി.വി രാജേന്ദ്രന്‍, സുഭാഷ് ചീമേനി, പി. കൃഷ്ണന്‍ പുല്ലൂര്‍, സി.വി. നളിനി, പവിത്രന്‍ തോയമ്മല്‍, ഹമീദ് സീസണ്‍, സി. രാജലക്ഷ്മി, ബെന്നി കാഞ്ഞിരടുക്കം, മുരളീധരന്‍ കൊല്ലംപാണ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഭാവി പരിപാടികളെകുറിച്ച് ആലോചിക്കുന്നതിന് 2013 ഏപ്രില്‍ രണ്ടാം തീയതി രാവിലെ 10 മണിക്ക് കാസര്‍കോട് കോ-ഓപറേറ്റീവ് ബാങ്ക് ഹാളില്‍ വിപുലമായ യോഗം ചേരും. യോഗത്തില്‍ സമരത്തില്‍ അണിചേര്‍ന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിക്കും.

Keywords: Kasaragod, Endosulfan, Strike, Kerala, Peoples, Win, Endosulfan Peeditha Janakeeya Munnani, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
8:11 pm | 0 comments

ആരും വാതില്‍ തുറന്നിടരുത്

വസാനമായി സൂര്യനെല്ലിയില്‍ വെടി നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ് വന്നു. കേസിലെ 31 പ്രതികള്‍ക്കും ജാമ്യം. ജയിലില്‍ കഴിയുന്ന ധര്‍മ്മരാജന്‍ ജാമ്യത്തിന് അപേക്ഷ കൊടുത്തില്ല - കിട്ടിയില്ല.  തല്‍ക്കാലത്തേക്കെങ്കിലും ഇത് ഒന്ന് നിര്‍ത്തികിട്ടുമെന്ന് കരുതുന്ന വേളയിലാണ് പാറശാല എം.എല്‍.എ. വീണ്ടും മാളത്തില്‍ നിന്നും തല പൊക്കിയത്. ഒരു അമ്മപെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന അമ്മയുടെ മകള്‍ പെണ്‍കുട്ടിയുടെ പരാതി കൈരളി പീപ്പിള്‍ ചാനല്‍ കൈയ്യോടെ പിടികൂടി പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്നു. കേരളം ദൈവത്തിന്റെ (തെറ്റി) ബലാല്‍സംഗികളുടെ സ്വന്തം നാട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി വീണ്ടും സഹായ വെടിയുതിര്‍ത്തു. പക്ഷെ ഉണ്ടയില്ലായിരുന്നു. പീഡിതമുന്നണിയുമായി സര്‍ക്കാര്‍ ചര്‍ചക്ക് വിളിച്ചു. അംബികാസുതന്‍ മാങ്ങാടും അമ്പലത്തറ കുഞ്ഞികൃഷ്ണനും ഓടിയെത്തി. തിരുവനനന്തപുരത്ത് ചര്‍ച പൊടിച്ചു, പൊരിച്ചു. പക്ഷേ നിരാഹാരമിരിക്കുന്നവന്റെ വായില്‍ പൂഴി വാരിയിട്ട് സര്‍ക്കാര്‍ വീണ്ടും സമരത്തിന് വീര്യം കൂട്ടി.

അഞ്ച് വര്‍ഷ പാക്കേജ് നിര്‍ത്തലാക്കാം, സഹായം വാരികോരി കൊടുക്കാം, കടം എഴുതി തള്ളും, വേണ്ടതൊക്കെ ചെയ്യാം, പക്ഷേ പ്രഖ്യപനം മാത്രം. പ്രഖ്യപനമില്ലാതെ മറ്റൊന്നിനും ഈ സര്‍ക്കാരിനെ കിട്ടില്ലത്രേ.  അത് പുളിക്കുന്ന മുന്തിരിയാണ്. നിങ്ങള്‍ തരാമെന്നു പറയുന്നതു മതി. പക്ഷെ അതിനു ഉത്തരവിടണം. എന്നാല്‍ സമരം തീര്‍ക്കാമെന്ന് പീഡിത മുന്നണി പറഞ്ഞു. അതിനവരെ കിട്ടില്ലത്രെ. സമരം വീണ്ടും തുടര്‍ന്നു.  ഗാന്ധിജിയെ നമുക്ക് ഒപ്പുമരചോട്ടില്‍ കാണാം. നിരാഹാര സത്യാഗ്രഹത്തിലൂടെ. നാട്ടില്‍ നിന്നും കിട്ടാത്ത പിരിവെടുത്ത് എന്തിനു മുഖ്യമന്ത്രി ഇവരെ തിരുവന്തപുരം വരെ വലിച്ചു കൊണ്ടു പോയി… പിഡനം… അല്ലാതെന്തു പറയാന്‍. എന്നാലും ഒടുവില്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ആശ്വാസമായി സമരം അവസാനിപ്പിച്ചു.


Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,വൈദ്യുതി ഇല്ലെന്ന് കരുതി കാത്തിരിപ്പിനിടയില്‍ ആരും വാതില്‍ തുറന്നിടരുത്.  മഞ്ചേശ്രരം വോര്‍ക്കോടിയില്‍ അങ്ങനെ വാതില്‍ തുറന്നിട്ട് വൈദ്യുതി വരുന്നതും കാത്തുനില്‍ക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആരോ ഇരുട്ടിന്റെ മറവില്‍ തട്ടികൊണ്ടുപോയി. ടെമ്പോയില്‍ വന്ന മൂന്ന് പേരാണത്രെ ഇതിന് പിന്നില്‍. നാട് മുഴുവനും നാട്ടുകാര്‍ തിരഞ്ഞു. കണ്ടെത്തയില്ല. രാവിലെ വീട്ടിനടുത്തെ കിണര്‍ വക്കില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. കള്ളന്മാരെ മാത്രമല്ല ഇപ്പോള്‍ പേടിക്കേണ്ടത്. പെണ്‍കുട്ടികള്‍ ഉള്ള വീടുകളില്‍ അച്ഛനുറങ്ങാത്ത വീടുകള്‍ പെരുകുന്നു.

ഇ.എം.എസിന് കഥയുടെ കുലപതി ടി. പത്മനാഭന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. വിക്കുള്ള ഇ.എം.എസിന്റെ മലയാളം ശുദ്ധമാണത്രേ. ഇത്രയും വ്യക്തമായും വൃത്തിയായും മലയാള രചന നടത്തിയ എഴുത്തുകാരനില്ലെന്ന് പത്മനാഭന്‍. പയ്യന്നുര്‍ കുഞ്ഞിരാമന്റെ 'സ്വതാന്ത്ര്യം തന്ന കഥകള്‍' പ്രകാശനം നടത്തവെയാണ് ഇ.എം.എസിനായി പത്മനാഭന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. കണ്ണില്ലാതെ വരുമ്പോഴെ കണ്ണിന്റെ വിലയറിയൂ.

പോലീസ് മന്ത്രി തിരുവഞ്ചൂരിന്റെ പോലീസ് ഭരണം പൊടി പൊടിക്കുന്നു. ശാസ്താംകോട്ടയില്‍ പ്രശ്‌നപരിഹാരത്തിനെത്തിയ പരാതിക്കാര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ വെച്ച് സബ്ഇന്‍സെപ്ക്ടറെ അടിച്ച് നിലം പരിശാക്കി.  തിരുവഞ്ചൂര്‍ ഏതു പക്ഷക്കാരനെന്നറിയാന്‍ ജനത്തിന് താല്പര്യമുണ്ട്.  തല്ലിയവന്റെ പക്ഷത്തോ അതോ തല്ലു കൊണ്ട പോലീസിന്റെയോ.

Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍  ഊരിക്കളിക്കുകയാണ് സപ്ലേകോ. ഔട്ട്‌ലറ്റുകളിലെ വാര്‍ഷിക കണക്കെടുപ്പ് ദിവസമായി പ്രഖ്യപിക്കുന്നത് പെസഹവ്യഴവും ദുഃഖവെള്ളിയും. രണ്ടും അവധി ദിവസങ്ങള്‍.  കണക്കെടുപ്പിന്റെ പേരില്‍ ഇത്തവണ പുതിയ സ്റ്റോക്ക് വരില്ല. ജനങ്ങള്‍ക്ക് സാധനവും ലഭിക്കില്ല. അഴിമതിക്ക് ഇത് വഴിവെക്കുമെന്ന് അഴിമതി വകുപ്പ് മന്ത്രിയായി വിലസിക്കുന്ന അനൂപിനെതിരെ പരക്കെ ആരോപണം. പൂച്ച ഏതായാലെന്ത് അനുപിനും കിട്ടണം പണം.

കേരളത്തിലെ യു.ഡി.എഫ്. മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കുമോ? സംശയം ഉന്നയിച്ചത് എതിര്‍ പക്ഷമല്ല. മന്ത്രി ഷിബുജോണ്‍. ഒന്നിളകിയാല്‍ തളര്‍ന്ന് വീഴാവുന്നതേ ഉള്ളു യു.ഡി.എഫ്. യു.ഡി.എഫിനെ നിലനിര്‍ത്തുന്നതും യു.ഡി.എഫ്. അല്ല.  എല്‍.ഡി.എഫിലെ അച്യുതാനന്ദന്‍. അദ്ദേഹം ആ സ്ഥാനത്ത് നിന്നും മാറുന്ന അടുത്ത നിമിഷം മന്ത്രിസഭ നിലംപതിക്കും. വി.എസ്. നമഹായെ നമഃ

സാമ്പത്തിക വര്‍ഷം അവസാനിക്കാറായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ചിലവഴിച്ചത് പദ്ധതി ചിലവിന്റെ 39 ശതമാനം മാത്രം. അതിന് സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയാണ് കാരണമെന്ന് ഭരണാധികാരികള്‍. കൃത്യമായ നിര്‍ദേശങ്ങളും ഉത്തരവുകളും സമയാസമയങ്ങളില്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവമാണത്രേ പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ വന്നത്. അല്ലേലും പദ്ധതിയല്ലാതെ പണമെവിടെ? ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച പഞ്ചായത്താണ് ഉദുമ.  അവര്‍ 60 ശതമാനം ചിലവഴിച്ചു.  തൊട്ടുപിറകില്‍ തൃക്കരിപ്പുര്‍ 54, മടിക്കൈ 52 ശതമാനം. ഉദുമക്ക് നമോവാകം.

Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy,
-പ്രതിഭാരാജന്‍

Keywords: Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy, V.S Achuthanandan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Surianelli Girl, Udma Panchayath.
9:54 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories