Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Electricity. Show all posts
Showing posts with label Electricity. Show all posts

വീട്ടുടമകള്‍ സൂക്ഷിച്ചാല്‍ 400 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാം

Written By Kvarthakgd on 8 May 2013 | 7:19 pm

കാസര്‍കോട്: വീടുകളില്‍ വൈദ്യുതി സൂക്ഷിച്ചു ഉപയോഗിച്ചാല്‍ 400 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ 20 ശതമാനം വൈദ്യുതി ലാഭിക്കാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വൈദ്യുതി ഉപയോഗം 20 ശതമാനം കുറച്ചാല്‍ വൈദ്യുതി ചാര്‍ജില്‍ കുറവ് വരുത്താന്‍ കഴിയും.

ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപിക്കാന്‍ അഞ്ച് കോടി രൂപയാണ് ബോര്‍ഡിന് ചെലവ്. ഉല്‍പാദിക്കുന്നതു മുതല്‍ ഉപയോഗിക്കുന്നിടം വരെയുണ്ടാകുന്ന പ്രസരണ വിതരണ നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ 50 ശതമാനം വൈദ്യുതി നഷ്ടപ്പെടുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററും കേരളഗാന്ധി സ്മാരക നിധിയും സംഘടിപ്പിച്ച ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ ശില്പശാലയില്‍ പ്രഭാഷണം നടത്തിയ ജോണ്‍സണ്‍ സെന്‍സണും രാജഗോപാലാചാരിയുമാണ് വൈദ്യുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചത്.

വൈദ്യുതി സംരക്ഷിക്കുന്നതാണ് ഉല്‍പാദിപിക്കുന്നതിനേക്കാള്‍ ലാഭകരം. സാധാരണ ബള്‍ബുകള്‍ക്കു പകരം സി.എഫ്.എല്‍. ലാമ്പുകള്‍ ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞാലുടന്‍ ലൈറ്റും ഫാനും ടി.വിയും മറ്റുപകരണങ്ങളും ഓഫ് ചെയ്യുക, ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ പവര്‍ റേറ്റിങ്ങും വൈദ്യുതി ഉപയോഗവും ശ്രദ്ധിക്കുക. പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ലഭിക്കത്തകവിധം ജനാലകള്‍ തുറന്നിടുക. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇസ്തിരിയിടുക, ആവശ്യത്തിനുമാത്രം വലിപ്പമുളള റഫ്രിജറേറ്റര്‍ തെരെഞ്ഞെടുക്കുക, മിക്‌സിയില്‍ ആവശ്യാനുസരണം മാത്രം സാധനങ്ങള്‍ നിറക്കുക തുടങ്ങിയ വൈദ്യുതി സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പാക്കണമെന്നും ഊര്‍ജ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Thiruvananthapuram energy management center, 400 megawatt, Save, Home, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഊര്‍ജക്ഷമതകൂടിയ വൈദ്യുത ഉപകരണങ്ങള്‍ക്കു വേണ്ടി മുതല്‍ മുടക്കുന്നത് ഏറെ ആദായകരമാണ്. ഭാവിതലമുറയോട് കടം കൊണ്ടതാണ് നാം ഇന്ന് യഥേഷ്ടം ഉപയോഗിക്കുന്ന ഊര്‍ജ ഖനികളെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൂസാ ബി. ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നഫീസത്ത് മിസ്‌റിയ, കേരള ഗാന്ധിസ്മാരകനിധി കണ്‍വീനര്‍ ജി.സദാനന്ദന്‍, നിധീഷ് എളയാവൂര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിസ്മാരക നിധി യുവജനവേദി ചെയര്‍മാന്‍ രഞ്ജിത്ത് സര്‍ക്കാര്‍ സ്വാഗതവും ബി.ഡി.ഒ. ബെവിന്‍ ജോണ്‍ നന്ദിയും പറഞ്ഞു.

Keywords: Thiruvananthapuram energy management center, 400 megawatt, Save, Home, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:19 pm | 0 comments

രാവിലെ പോയ വൈദ്യുതി രാത്രി വന്നു, വീണ്ടും പോയി; സഹികെട്ട നാട്ടുകാര്‍ റോഡ് തടഞ്ഞു

Written By Kvarthakgd on 5 May 2013 | 11:24 am

കാസര്‍കോട്: വൈദ്യുതി മുടക്കത്തില്‍ സഹികെട്ട നാട്ടുകാര്‍ ഒറ്റക്കെട്ടായി വൈദ്യുതി ഓഫീസിന് മുന്നില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാത്രി പത്തരമണിയോടെയാണ് നെല്ലിക്കുന്നിലെ വൈദ്യുതി ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചത്.

ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പോയ വൈദ്യുതി രാത്രി ഒമ്പത് മണിയോടെ വന്നുവെങ്കിലും 10.30 മണിയോടെ വീണ്ടും മുടങ്ങി. ഇതിന്റെ കാരണം അന്വേഷിക്കാന്‍ നാട്ടുകാരില്‍ ചിലര്‍ വൈദ്യുതി ഓഫീസിലെത്തിയെങ്കിലും അവിടെ ജീവനക്കാര്‍ ആരുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ രാഷ്ട്രീയവും ജാതിയും മതവുമെല്ലാം മാറ്റിവെച്ച് ഓഫീസിന് മുന്നിലൂടെ നെല്ലിക്കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡില്‍ കുത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണില്‍ നിന്ന് നെല്ലിക്കുന്ന് കടപ്പുറത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങളെല്ലാം യാത്രതുടരാനാകാതെ റോഡില്‍ നിര്‍ത്തിയിട്ടു. വിവരമറിഞ്ഞ് പോലീസുകാരും സ്ഥലത്തെത്തി. എന്നാല്‍ നാട്ടുകാര്‍ പറയുന്ന കാര്യത്തില്‍ ന്യായമുണ്ടെന്ന് ബോധ്യപ്പെട്ട പോലീസുകാര്‍ നാട്ടുകാരുടെ സമരം നോക്കിനിന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വൈദ്യുതി എത്തി. അപ്പോള്‍ റോഡുപരോധിച്ച നാട്ടുകാരും അത് കണ്ടു നിന്ന പോലീസുകാരും അവരവരുടെ വഴിക്ക് പോയി.
Electricity, Power cut, People, Protest, Road block, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നെല്ലിക്കുന്ന് പ്രദേശത്ത് സ്ഥാനത്തും അസ്ഥാനത്തും വൈദ്യുതി മുടക്കം പതിവാണെന്നും ഇതിനെ കുറിച്ച് പരാതിപ്പെട്ടാല്‍ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടികളുമുണ്ടാകാറില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. നാട്ടിലെവിടെയും കട്ടില്ലാത്ത സമയത്തും നെല്ലിക്കുന്ന് സെക്ഷന്‍ പരിധിയില്‍ കട്ടും കട്ടിന്മേല്‍കട്ടും അടിച്ചേല്‍പ്പിച്ച് അധികൃതര്‍ നാട്ടുകാരെ പീഡിപ്പിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

Keywords: Electricity, Power cut, People, Protest, Road block, Nellikunnu, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:24 am | 1 comments

ഹൊന്നമൂലയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു

Written By kvartha delta on 24 Apr 2013 | 5:17 pm

കാസര്‍കോട്: രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും കൂടുതല്‍ വീടുകളുമുള്ള ഹൊന്നമൂലയില്‍ പരിഹാരമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന്റെ സ്വിച്ച്ഓണ്‍ കര്‍മം നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല നിര്‍വഹിച്ചു. 110 കെ.വി. ട്രാന്‍സ്‌ഫോര്‍മറാണ് സ്ഥാപിച്ചത്. നഗരസഭാ കൗണ്‍സിലര്‍ നജുമുന്നിസ അധ്യക്ഷതവഹിച്ചു.

അബ്ദുര്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, അബ്ബാസ് ബീഗം, കുഞ്ഞിമൊയ്തീന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാഗരാജ ഭട്ട്, എ. ഷാഹുല്‍ ഹമീദ്, വെല്‍ക്കം മുഹമ്മദ്, ഉസ്മാന്‍ കടവത്ത്, കെ.എം. ലത്തീഫ്, കെ. ഹബീബ്, എം. മൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു. പുലിക്കുന്ന്, ഹൊന്നമൂല പ്രദേശങ്ങളില്‍ ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും.

T.E Abdulla, Kasaragod, Electricity, Kerala, Honnamoola, Transformer, Malayalam news

Keywords: T.E Abdulla, Kasaragod, Electricity, Kerala, Honnamoola, Transformer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:17 pm | 0 comments

വീട്ടിലെ മീറ്റര്‍ മിന്നല്‍ വേഗത്തില്‍ ഓടിയപ്പോള്‍ ഇസ്മാഈലിന് ലഭിച്ചത് ഷോക്കടിക്കുന്ന ബില്‍

Written By kvarthaksd on 9 Apr 2013 | 7:26 pm

കാസര്‍കോട്: വൈദ്യുതി മീറ്റര്‍ ഞൊടിയിട കൊണ്ട് യൂണിറ്റുകള്‍ ഓടി നീക്കിയപ്പോള്‍ ചൗക്കി അര്‍ജാല്‍ റോഡിലെ കെ.എ ഇസ്മാഈലിന്റെ വീട്ടിലെ ഒരു മാസത്തെ ബില്‍ 52,975 രൂപ. ഒരു മാസം മുമ്പ് മീറ്ററില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ വൈദ്യുതി മീറ്റര്‍ മരണ ഓട്ടത്തിലായിരുന്നു. കണ്ടിരിക്കെ യൂണിറ്റുകള്‍ മാറി മറഞ്ഞു. സംഭവം ഇസ്മാഈല്‍ വൈദ്യുതി ഓഫീസില്‍ അറിയിച്ചു.

പരാതി സ്വീകരിക്കണമെങ്കില്‍ 110 രൂപ അടക്കണമെന്ന് അവിടെ നിന്നും നിര്‍ദേശം കിട്ടിയതിനാല്‍ പണം അടച്ച് രസീതിയും വാങ്ങി. വീട്ടിലെത്തിയപ്പോഴും മീറ്റര്‍ ഓട്ടത്തില്‍ തന്നെയായിരുന്നു. അതിന് ശേഷം ഒരു മാസം പിന്നിട്ടെങ്കിലും മീറ്റര്‍ നന്നാക്കാന്‍ നടപടിയുണ്ടായില്ല. പിന്നീട് എത്തുന്നത് ഇസ്മാഈലിനെയും വീട്ടുകാരെയും ഷോക്കടിപ്പിക്കുന്ന 52,975 രൂപയുടെ ബില്ലായിരുന്നു.

Electricity, House, Shock, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.ശരാശരി 400 രൂപ ബില്ല് അടക്കുന്ന സ്ഥാനത്താണ് ഇത്രയും തുകയുടെ ബില്ല് ലഭിച്ചത്. ഇസ്മാഈല്‍ ബില്ല് വാങ്ങാന്‍ കൂട്ടാക്കാത്തതിനെതുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ബില്‍ തുക 510 രൂപയായി കുറച്ച് അദ്ദേഹത്തോട് ഉദാരത കാട്ടുകയും ചെയ്തു. മാര്‍ച് 12 നാണ് മീറ്ററിന്റെ ക്രമാതീതമായ ഓട്ടം തുടങ്ങിയത്.

ഇതു സംബന്ധിച്ച് യഥാസമയം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ കൂട്ടാക്കാത്തതാണ് ഷോക്കടിപ്പിക്കുന്ന ബില്‍ വരാന്‍ ഇടയാക്കിയതെന്ന് ഇസ്മാഈല്‍ പരാതിപ്പെട്ടു. ഇനി അടുത്ത മാസം വരുന്ന ബില്‍ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ഇസ്മാഈലിന്റെ വീട്ടുകാര്‍.

Keywords: Electricity, House, Shock, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:26 pm | 0 comments

ദുബൈ കെ.എം.സി.സി ഭൗമ മണിക്കൂര്‍ ആചരിച്ചു

Written By Kvarthakgd on 24 Mar 2013 | 7:08 pm

ദുബൈ: ഭൂമിയിലെ എല്ലാ ജൈവ സമ്പത്തും നിലനിര്‍ത്തുകയും വൈദ്യുതിയുടെ അമിത ഉപയോഗം കുറച്ചും വരുംതലമുറക്ക് വേണ്ടി ഈ ഭൂമിയെ നില നിര്‍ത്തുന്നതിന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്ന് ദുബൈ കെ.എം.സി.സി. ആഹ്വാനം ചെയ്തു.

ഭൗമ മണിക്കൂറില്‍ കെ.എം.സി.സിയും പങ്കാളികളായി. ഇതിന്റെ ഭാഗമായി രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരു മണിക്കൂര്‍ ദുബൈ കെ.എം.സി.സി അല്‍ ബറഹ ആസ്ഥാനത്ത് വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചില്ല.

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹയുടെ  അധ്യക്ഷതയില്‍ നടന്ന പരിപാടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനവരാശിയുടെ നിലനില്‍പിന് ആവശ്യമായ മണ്ണും ജലവും ജൈവ സമ്പത്തും നിലനിര്‍ത്തുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരെ ലോകത്ത്  നടന്ന ഈ ആഗോള കൂട്ടായ്മയില്‍ യു.എ.ഇ യോടൊപ്പം കെ.എം.സി.സി യും പങ്കുചേര്‍ന്നത് വളരെയധികം സന്തോഷം ഉണ്ടാക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി(സി.ഡി.എ) തലവന്‍ സലാ അല്‍ മംസി അഭിപ്രായപെട്ടു.

Dubai KMCC, Earth hour, Inauguration, Sayyid Sadiqali Shihab Thangal, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം ഹാജി, പി.ബാവ ഹാജി, പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍,യഹ്‌യ തളങ്കര, പളനി ബാബു(സി.ഡി.എ), അബ്ദുല്ല ഫാറൂഖി, ഇബ്രാഹിം മുറിച്ചാണ്ടി,അഹ്മദ് കുട്ടി മദനി, ഇമ്രാന്‍ ഗേസ്റ്റല്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords: Dubai KMCC, Earth hour, Inauguration, Sayyid Sadiqali Shihab Thangal, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:08 pm | 0 comments

വൈദ്യുതി ദുരുപയോഗത്തിനെതിരെ 'ഇരുട്ട്' ബോധവല്‍ക്കരണ നാടകം

Written By Kvarthakgd on 20 Mar 2013 | 5:32 pm

Electricity, Edification, Drama, Trikaripur, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

തൃക്കരിപ്പൂര്‍: പുതിയകാലത്തിന്റെ ആഘോഷത്തിമര്‍പില്‍ ഇന്ന് നമ്മള്‍ പാഴാക്കിക്കളയുന്ന ഒരോ യൂണിറ്റ് വൈദ്യുതിക്കും നാളെ കണക്കുപറയേണ്ടിവരുമെന്ന് ഓര്‍മപെടുത്തുകയാണ് 'ഇരുട്ട്' ബോധവല്‍ക്കരണ നാടകം. വരും തലമുറയ്ക്കായി കാത്തുകരുതി വെയ്‌ക്കേണ്ട അമൂല്യ നിധിയാണ് വൈദ്യുതി എന്ന മഹത്തായ സന്ദേശം ഉയര്‍ത്തി കെ.എസ്.ഇ.ബി കാഞ്ഞങ്ങാട് ഡിവിഷനാണ് വൈദ്യുതിയുടെ അമിത ഉപയോഗത്തിന്റെ ദുരന്തഫലങ്ങള്‍ തുറന്നുകാട്ടുന്ന ഇരുട്ട് നാടകം അരങ്ങിലെത്തിച്ചത്.

ഒരു വെളിച്ചം വേണ്ടിടത്ത് ഒരായിരം വിളക്കുകള്‍ കത്തിച്ചുവച്ച് അഭിരമിക്കുന്ന വര്‍ത്തമാനകാല മലയാളി ജീവിതത്തെയും അതി വിദൂരമല്ലാത്ത ഭാവിയില്‍ സ്വന്തം മുഖംപോലും തിരിച്ചറിയാന്‍ കഴിയാത്തവിധം ഇരുട്ട് എന്ന മഹാദുരന്തം നമ്മെ വേട്ടയാടുമെന്നും നാടകം ഓര്‍മപെടുത്തുന്നു. കെ.എസ്.ഇ.ബി സംസ്ഥാന കലോത്സവത്തില്‍ മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനം നേടിയ ഈ നാടകം ഊര്‍ജ സംരക്ഷണ സെമിനാറുകളുടെ ഭാഗമായി തൃശൂര്‍, പാലക്കാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാട്ടരങ്ങുകളിലും നിരവധി വേദികള്‍ പിന്നിട്ടുകഴിഞ്ഞു.

വൈദ്യുതി സംരക്ഷണം സ്വന്തം ജോലിക്കപ്പുറമുള്ള സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പടന്ന, തൃക്കരിപ്പൂര്‍ സെക്ഷനുകളിലെ ജീവനക്കാരാണ് നാടകത്തിന്റെ അരങ്ങില്‍ പ്രവര്‍ത്തിച്ചത്. പ്രസാദ് കണ്ണോത്ത് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ എം.പി അനില്‍, രേണുവന്‍, രഘു കപ്പണക്കാല്‍, കെ.രവി, കെ.ജയരാജന്‍, സന്തോഷ് ഉദിനൂര്‍ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ ഉദിനൂര്‍ സംഗീത നിയന്ത്രണം നിര്‍വഹിക്കുന്നു.

Keywords: Electricity, Edification, Drama, Trikaripur, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:32 pm | 0 comments

ഇലക്ട്രിസിറ്റി ലൈന്‍മാനെ മര്‍ദിച്ച വയര്‍മാന്‍ അറസ്റ്റില്‍

Written By kvarthaksd on 16 Mar 2013 | 12:46 pm

Electricity, Arrest, Attack, Police, Vidya Nagar, Kasaragod, Kerala, Kerala News, International News, National News.
Navas
കാസര്‍കോട്: വൈദ്യുതി ബന്ധം വിഛേദിക്കുന്ന വിവരം അറിയിക്കാനെത്തിയ ഇലക്ട്രിസിറ്റി ലൈമാനെ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വയര്‍മാനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ഇ.ബി. ചെര്‍ക്കള സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനും കെ.എസ്.ഇ.ബി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു.) ചെര്‍ക്കള യൂണിറ്റ് സെക്രട്ടറിയുമായ എറണാകുളത്തെ ഫരീദിന്റെ മകന്‍ എ.പി. നവാസി (31) നെ അക്രമിച്ച വയര്‍മാന്‍ ബേവിഞ്ച കല്ലുങ്കൂട്ടത്തെ എ.ടി അബ്ദുല്ലയെ (48) യാണ് വിദ്യാനഗര്‍ എസ്.ഐ ടി. ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മസ്ദൂര്‍ ഉണ്ണികൃഷ്ണനെയും കൈയ്യേറ്റം ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു.

ബേവിഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ കണ്‍സ്യൂമര്‍ നമ്പര്‍ 30313 നമ്പര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിക്കുന്ന വിവരം അറിയിക്കാനെത്തിയതായിരുന്നു നവാസും ഉണ്ണികൃഷ്ണനും. മുഹമ്മദ് കുഞ്ഞിയില്ലാത്തതിനാല്‍ വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞു. മുഹമ്മദ് കുഞ്ഞിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വയര്‍മാനായ അബ്ദുല്ലയെ കുടിശിക അടക്കാന്‍ ഏല്‍പിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

പണം വയര്‍മാന്‍ ഇതുവരെ അടച്ചിട്ടില്ലെന്നും വൈകിയാല്‍ വൈദ്യുതി കട്ട് ചെയ്യുമെന്നും അറിയിച്ച് ജീവനക്കാര്‍ ബൈക്കില്‍ മടങ്ങുമ്പോള്‍ ബേവിഞ്ചയില്‍ വെച്ച് അബ്ദുല്ല നവാസിനയെയും ഉണ്ണികൃഷ്ണനെയും തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നു. നവാസിന്റെ മുഖത്തടിക്കുകയും ചവിട്ടുകയും ചെയ്തു. പരിക്കേറ്റ നവാസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ഫ്യൂസ് ഊരിയാല്‍ കൊന്നുകളയുമെന്നായിരുന്നു വയര്‍മാനായ അബ്ദുല്ലയുടെ ഭീഷണി. അറസ്റ്റിലായ പ്രതിയെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.

Keywords: Electricity, Arrest, Attack, Police, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:46 pm | 0 comments

ആറ് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ച കേസ്: വൈദ്യുതി ജീവനക്കാരെ കുറ്റവിമുക്തരാക്കി

Written By kvarthapressclub on 9 Mar 2013 | 7:00 pm

Released,Path, Lieu, Engineer,Students, Electricity, Employees, Case, Manjeshwaram, Office, Kasaragod, Uppala, kudlu, Thiruvananthapuram,
കാസര്‍കോട്: പാതയോരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടി ചോക്കേറ്റ് ആറു പിഞ്ചുകുഞ്ഞുങ്ങള്‍ മരിക്കാനിടയായ കേസില്‍ പ്രതികളായ വൈദ്യുതി ജീവനക്കാരെ കുറ്റവിമുക്തരാക്കി.മഞ്ചേശ്വരം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനീയര്‍ ടി.എം.ബാലഗോപാലന്‍(47), ലൈന്‍മാന്‍ കുഡ്‌ലുവിലെ സി.ജയന്ത, അസി. എഞ്ചിനീയര്‍  ഉപ്പളയിലെ എം.പി.പത്മനാഭന്‍, റിട്ടയേര്‍ഡ് ഓവര്‍സിയര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സുകുമാരന്‍ നായര്‍(61) എന്നിവരെയാണ്  കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോതി(മൂന്ന്) വെറുതെ വിട്ടത്.

2000 ജുലൈ പത്തിന് വൊര്‍ക്കോടി ഗ്രാമപഞ്ചായത്തിലെ വേദോടിയിലാണ് സംഭവം.സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്ന അഞ്ചും ആറും വയസ്സുള്ള ആറു കുട്ടികള്‍ പാതയോരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ ചവിട്ടുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു.

വേദോടിയിലെ അബ്ദുല്‍ മുത്തലീബ്(6),അബ്ദുല്‍ സലീം(6),മറിയമ്മത്ത് ഫൗസിയ(6),ഹസന്‍ സക്കീര്‍(6), താഹിറ(8), അസ്മ(5) എന്നീ കുട്ടികളാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് വൈദ്യുതി വകുപ്പ് ജീവനക്കാരെ പ്രതിയാക്കി നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.

Keywords: Released,Path, Lieu, Engineer,Students, Electricity, Employees, Case, Manjeshwaram, Office, Kasaragod, Uppala, kudlu, Thiruvananthapuram, School, House, Childrens, Death, Kerala,Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:00 pm | 0 comments

കെ.എസ്.ഇ.ബി ജീവനക്കാരന്റെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കളും തോക്കും പിടിച്ചെടുത്തു

Written By Kvarthakgd on 17 Nov 2012 | 5:23 pm

 KSEB, Employee, Blast, Material, Revolver, Police, House, Custody, Escape, Accuse, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്റെ ഉടമസ്ഥതയിലുള്ള പഴയ വീട്ടില്‍ നിന്നും വനപാലകര്‍ തോക്കും സ്‌ഫോടക വസ്തുക്കളും കൊടുവാളും തിരകളും പിടിച്ചെടുത്തു. ബളാന്തോട് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനും ബളാന്തോട് ചാമുണ്ഡിക്കുന്ന് വണ്ണാര്‍ക്കയത്തെ ലിന്‍സിന്റെ പഴയ വീട്ടില്‍ നിന്നാണ് തോക്കും മറ്റും ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് ലിന്‍സിന്റെ കേരള കര്‍ണാടക വനത്തോട് ചേര്‍ന്നുള്ള വണ്ണാര്‍കയത്തുള്ള പഴയ വീട്ടില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ ചകിരി കൂമ്പാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച നിലയില്‍ തോക്കും കൊടുവാളും തിരകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

ഇതില്‍ അഞ്ച് തിരകള്‍ ഉപയോഗിച്ചതായും ഒമ്പത് തിരകള്‍ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് പട്ടേരി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ ബാബു, കെ കെ ബാലകൃഷ്ണന്‍, എം സുനില്‍, കെ ആര്‍ വിജയനാഥ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

പിടിച്ചെടുത്ത തോക്കും തിരകളും ഫോറസ്റ്റ് അധികൃതര്‍ പോലീസിന് കൈമാറും. ബളാന്തോട്ട് ഈയിടെ മാനിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളെ പിടികൂടുന്നതിനായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് ലിന്‍സിന്റെ പറമ്പിലുള്ള പഴയ വീട്ടില്‍ തോക്കുകളും മറ്റും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്.

വനപാലകര്‍ റെയ്ഡിനെത്തുമ്പോള്‍ തന്നെ ലിന്‍സ് ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവില്‍ കഴിയുന്ന ലിന്‍സിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലെ വനപ്രദേശങ്ങളില്‍ നിന്ന് മൃഗങ്ങളെ വേട്ടയാടാന്‍ ലിന്‍സ് ലൈസന്‍സില്ലാത്ത തോക്കും തിരകളും ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ മൃഗവേട്ട നടത്തുന്ന സംഘം സജീവമാണ്.

Keywords: KSEB, Employee, Blast, Material, Revolver, Police, House, Custody, Escape, Accuse, Kanhangad, Kasaragod, Kerala, Malayalam news
5:23 pm | 0 comments

വൈ­ദ്യുതി ഓ­ഫീ­സ­ിന് മു­ന്നില്‍ ഐ.എന്‍.എല്‍ ധ­ര്‍ണ

Written By kvarthaksd on 24 Oct 2012 | 2:50 pm

 INL, Power Cut, March, Electricity, Office, Kasaragod, Nellikunnu, Kerala

കാസര്‍­കോട്: പൊ­തു­ജ­നങ്ങ­ളെ ബു­ദ്ധി­മു­ട്ടി­ക്കു­ന്ന പ­വര്‍­ക­ട്ട് പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പെ­ട്ട് ഐ.എന്‍.എല്‍. കാസര്‍­കോ­ട് നി­യോ­ജ­ക മണ്ഡ­ലം ക­മ്മി­റ്റി­യുടെ ആ­ഭി­മു­ഖ്യ­ത്തി­ല്‍ നെല്ലി­ക്കു­ന്ന് വൈ­ദ്യുതി ഓ­ഫീ­സി­ന് മു­ന്നില്‍ ധര്‍­ണ ന­ടത്തി. 

ധര്‍­ണ ഐ.എന്‍.എല്‍ ജില്ലാ സെ­ക്രട്ടറി അ­സീ­സ് ക­ട­പ്പു­റം ഉ­ദ്­ഘാട­നം ചെ­യ്തു. മൊ­യ്­തീന്‍ ഹാ­ജി ചാ­ല അ­ധ്യ­ക്ഷ­ത വ­ഹിച്ചു. സി.എം.എ. കരീം സ്വാഗ­തം പ­റഞ്ഞു. സി­ദ്ദി­ഖ് ചേ­ര­ങ്കൈ, ഹൈ­ദര്‍ കു­ളങ്ക­ര, ഖ­ലീല്‍ എ­രി­യാല്‍ ,മു­സ്­ത­ഫ തോ­ര­വള­പ്പ് എ­ന്നി­വര്‍ സം­സാ­രിച്ചു.

Keywords: INL, Power Cut, March, Electricity, Office, Kasaragod, Nellikunnu, Kerala 
2:50 pm | 0 comments

വൈ­ദ്യുതി ഓ­ഫീ­സില്‍ പരാ­തി അ­റിയിക്കാ­നെ­ത്തി­യ­പ്പോള്‍ കാ­വ­ലി­രു­ന്ന പട്ടി കു­ര­ച്ചു ചാടി

Electricity, kasaragod, Thalangara, Youth, Dog bite, Nellikunnu, KSEB

കാസര്‍­കോട്:
വൈ­ദ്യു­തി നി­ല­ച്ച കാര്യം അ­റി­യി­ക്കാ­ന്‍ വൈ­ദ്യുതി ഓ­ഫീ­സി­ലെത്തി­യ യു­വാ­ക്ക­ള്‍­ക്കു നേരെ കാ­വ­ലി­രു­ന്ന പട്ടി കുര­ച്ചു ചാടി.

ഫോണ്‍ വി­ളി­ച്ചിട്ടും എ­ടു­ക്കാ­ത്ത­തി­നെതു­ട­ര്‍­ന്നാ­ണ് ത­ള­ങ്ക­ര­യി­ലെ ഏ­താനും യു­വാ­ക്കള്‍ നെല്ലി­ക്കു­ന്ന് വൈ­ദ്യുതി ഓഫീ­സി­ലെ­ത്തി­യത്. അ­പ്പോ­ഴാ­ണ് 24 മ­ണി­ക്കൂറും തുറ­ന്നു കി­ട­ക്കേണ്ട വൈ­ദ്യുതി ഓ­ഫീ­സ് പൂ­ട്ടി­യി­ട്ട നി­ല­യില്‍ ക­ണ്ടെത്.

അക­ത്ത് ആ­ളു­ണ്ടെ­ങ്കില്‍ വിവരം പറ­യാ­മെ­ന്ന് ധ­രി­ച്ച് പ­ടി­കയ­റി വാ­തി­ലിനടു­ത്ത് എ­ത്തി­യ­പ്പോ­ഴാ­ണ് കൂ­രി­രുട്ടില്‍ നി­ന്ന് തി­ള­ങ്ങു­ന്ന ക­ണ്ണു­ക­ളോ­ടെ പട്ടി ഇ­വര്‍­ക്കു നേ­രെ കുര­ച്ചു ചാ­ടി­യത്. പ­രാ­തി അ­റി­യി­ക്കാന്‍ എ­ത്തി­യ­വര്‍ ജീ­വനും കൊ­ണ്ടോ­ടു­ക­യാ­യി­രുന്നു. പി­ന്നീ­ട് വലിയ ടോര്‍­ചു­മാ­യി എ­ത്തി പട്ടിയെ ഓ­ടി­ച്ച ശേ­ഷം ക­ത­കട­ച്ച് ഉ­ള്ളി­ലി­രി­ക്ക­യാ­യി­രു­ന്ന ഉ­ദ്യോഗ­സ്ഥ­രോ­ട് കാര്യം പറ­യു­ക­യാ­യി­രു­ന്നു.

വൈ­ദ്യു­തി തട­സം ശ­രി­യാ­ക്കു­ന്ന­തിനാ­യി പോ­കാന്‍ ജീ­പി­ല്ലെ­ന്നാ­യി­രു­ന്നു ആ­ദ്യ പ്രതി­ക­രണം. വാ­ഹന സൗ­ക­ര്യം ഉ­ണ്ടെ­ന്ന­റി­യി­ച്ച­പ്പോള്‍ വൈ­ദ്യു­തി ശ­രി­യാ­ക്കി­യാല്‍ തങ്ങളെ പലരും വ­ഴി­യിലു­പേ­ക്ഷി­ച്ച് പോ­കു­ക­യാ­ണെ­ന്ന് പറ­ഞ്ഞ് വീണ്ടും തട­സം പ­റ­യു­ക­യാ­യി­രു­ന്നു. കൈ­വി­ടി­ല്ലെ­ന്ന് നാട്ടു­കാര്‍ ഉറ­പ്പ് പറ­ഞ്ഞ­തോ­ടെ­യാ­ണ് കൂ­ടെ പോ­കാന്‍ ഒ­രു ലൈന്‍മാ­നെ വി­ട്ടത്.

Keywords: Electricity, kasaragod, Thalangara, Youth, Dog bite, Nellikunnu, KSEB
1:59 pm | 0 comments

മെ­ഴു­കു­തി­രി വെ­ട്ട­ത്തില്‍ ഇ­ഞ്ച­ക്ഷന്‍ നല്‍­കേ­ണ്ട ഗ­തി­കേട്

Written By kvarthaksd on 22 Oct 2012 | 8:30 pm

General-Hospital, Electricity, Patient's, Health-Department, Nurse, Lights, Kasaragod, Kerala

കാസര്‍­കോട്: കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലെ പ­ഴ­യ എം.എ­സ് വാര്‍­ഡിലും തൊ­ട്ട­ടു­ത്ത കെ.എ­ച്ച്.ആര്‍ കെ­ട്ടി­ട­ത്തിലും വൈ­ദ്യു­തി നി­ല­ച്ചാല്‍ കു­ത്തി­വെപ്പും ചി­കി­ത്സയും ന­ട­ത്തു­ന്ന­ത് മെ­ഴു­കു­തി­രി വെ­ട്ട­ത്തിലും ടോര്‍­ചടി­ച്ചു­മാണ്.

ക­ഴി­ഞ്ഞ ര­ണ്ട് ദി­വ­സ­ങ്ങ­ളി­ലായി ഈ ര­ണ്ടു വാര്‍­ഡു­ക­ളും പൂര്‍­ണ­മാ­യും ഇ­രു­ട്ടി­ലാ­യി­രുന്നു. പ്രാ­യ­മേറി­യ നി­രവ­ധി പേ­രാണ് ഈ വാര്‍­ഡില്‍ ചി­കി­ത്സ­യില്‍ ക­ഴി­യു­ന്നത്. വൈ­ദ്യു­തി ഇല്ലാ­ത്ത­തി­നാല്‍ അ­വ­ശരാ­യ ഇവര്‍ ബാ­ത്ത്‌­റൂ­മിലും മ­റ്റും പോ­കുന്ന­ത് ത­പ്പി­ത­ട­ഞ്ഞാണ്. ഭാഗ്യം കൊ­ണ്ടാ­ണ് ഇവര്‍ വീഴാത്തത്. ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലെ പു­തി­യ ബ്ലോ­ക്കില്‍ വൈ­ദ്യു­തി നി­ല­ച്ചാല്‍ ജ­ന­റേ­റ്റര്‍ സൗ­ക­ര്യ­മുണ്ട്. എ­ന്നാല്‍ ഈ സൗ­ക­ര്യ­ത്തില്‍ നിന്നും മ­റ്റു വാര്‍­ഡുക­ളെ ഒ­ഴി­വാ­ക്കു­ക­യാ­യി­രു­ന്നു. 

വൈ­ദ്യു­തി നി­ല­ച്ചാല്‍ കൊ­തു­കുക­ടി മൂ­ലം ഉ­റ­ങ്ങാന്‍ ക­ഴി­യു­ന്നി­ല്ലെ­ന്നാ­ണ് രോ­ഗി­കള്‍ പ­റ­യു­ന്ന­ത്. ടോര്‍­ചി­ന്റെ വെ­ളി­ച്ച­ത്തി­ലും മറ്റും കു­ത്തി­വെ­പ്പ് ന­ട­ത്തുന്ന­ത് അ­പ­ക­ട­ത്തിനും മറ്റും കാ­ര­ണ­മാ­കു­മെ­ന്നാ­ണ് രോ­ഗി­കള്‍ ഭ­യ­പ്പെ­ടു­ന്നത്. മ­രു­ന്നും ഗു­ളി­കയും നല്‍­കുന്ന­ത് മാ­റി­പ്പോ­കാനും സാ­ധ്യ­ത­യു­ണ്ട്. ആ­രോ­ഗ്യ വ­കു­പ്പ് ആ­ശു­പ­ത്രി­കള്‍­ക്ക് വേ­ണ്ടി കോ­ടി­കള്‍ ചെ­ല­വാ­ക്കു­ന്ന­താ­യി പ­റ­യു­ന്നു­ണ്ടെ­ങ്കി­ലും പ­ല കാ­ര്യ­ങ്ങള്‍ക്കും ഇ­പ്പോഴും സര്‍­ക്കാ­രാ­ശു­പ­ത്രി­കള്‍ ബ­ലാ­രി­ഷ്ട­ത­യില്‍ ത­ന്നെ­യാണ്.

General-Hospital, Electricity, Patient's, Health-Department, Nurse, Lights, Kasaragod, Kerala

Photo: Zubair Pllickal

Keywords: General-Hospital, Electricity, Patient's, Health-Department, Nurse, Lights, Kasaragod, Kerala
8:30 pm | 0 comments

ഉ­ദു­മ­യി­ലെ വൈ­ദ്യുതി ഓ­ഫീ­സ് അ­ജ്ഞാ­ത സം­ഘം അ­ടി­ച്ചു ത­കര്‍ത്തു

 Udma, Electricity, Office, Kasaragod, Phone-call, Employees, Cash, Attack, Keralaകാസര്‍­കോട്: ഉ­ദു­മ­യി­ലെ വൈദ്യു­തി സെ­ക്ഷ­ന്‍ ഓ­ഫീ­സ് അ­ജ്ഞാ­ത സം­ഘം അ­ടി­ച്ച് ത­കര്‍ത്തു. ഞാ­യ­റാഴ്ച വൈ­കി­ട്ട് ഏ­ഴ് മ­ണി­ക്ക് ഉദു­മ സെ­ക്ഷന് കീ­ഴില്‍ വൈ­ദ്യു­തി നി­ല­ച്ചി­രുന്നു. ഉ­പഭോ­ക്താ­ക്കള്‍ പ­ലത­വണ ഫോണ്‍ വി­ളി­ച്ചെ­ങ്കിലും എ­ടു­ക്കാ­ത്ത­തി­നെ­തു­ടര്‍­ന്ന് നാട്ടു­കാ­രാ­യ ചി­ലര്‍ സം­ഘ­ടി­ച്ച് വൈ­ദ്യുതി ഓ­ഫീ­സി­ലെത്തിയെ­ങ്കിലും പൂ­ട്ടി­ക്കി­ട­ക്കു­ന്ന­താ­യാ­ണ് ക­ണ്ട­ത്.

24 മ­ണി­ക്കൂറും സേവ­നം നല്‍­കേണ്ട വൈ­ദ്യു­തി ഓഫീസ് വൈ­ദ്യു­തി നി­ല­ച്ച­പ്പോള്‍ പൂ­ട്ടി സ്ഥ­ലം വി­ട്ട ഉ­ദ്യോ­ഗ­സ്ഥ­രു­ടെ നടപടി­യില്‍ പ്ര­കോപി­തരാ­യ നാ­ട്ടു­കാര്‍ ക്യാ­ഷ് കൗ­ണ്ട­റി­ന്റെ ഗ്ലാസും മ­റ്റും അ­ടി­ച്ചു ത­കര്‍­ത്ത് തി­രി­ച്ച് പോ­വു­ക­യാ­യി­രുന്നു. ക­ഴി­ഞ്ഞ വര്‍­ഷ­മാ­ണ് ഉദുമ വൈ­ദ്യുതി ഓ­ഫീ­സി­നെ മാ­തൃ­കാ സെ­ക്ഷ­നാ­ക്കി ഉ­യര്‍­ത്തി­യ­ത്.

Keywords : Udma, Electricity, Office, Kasaragod, Phone-call, Employees, Cash, Attack, Kerala
6:00 pm | 0 comments

കടുത്ത വൈദ്യുതി നിയന്ത്രണം; ബില്‍ ഇരട്ടിയിലേറെ; ഉപഭോക്താക്കളില്‍ അമര്‍ശം

Written By Kvarthakgd on 19 Oct 2012 | 11:25 pm

Electricity, Power cut, Charge increase, Protest, Kasaragod, Kerala, Malayalam news
കാസര്‍കോട്: കടുത്ത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി ഉപഭോക്താക്കളെ ദുരിതത്തിലാഴ്ത്തുന്ന വൈദ്യുതി ബോര്‍ഡ് ബില്‍ തുക ഇരട്ടിയാക്കി ഉപഭോക്താക്കളെ വീണ്ടും ഷോക്കടിപ്പിക്കുന്നു.

നേരത്തെ യൂണിറ്റിന് നാല് രൂപ തോതിലായിരുന്നു ഗാര്‍ഹിക ഉപഭോക്താക്കള്‍ അടച്ചിരുന്നത്. ഇപ്പോള്‍ യൂണിറ്റിന് ആറ് രൂപയാണ് ഈടാക്കുന്നത്. പല വൈദ്യുതി ഉപഭോക്താക്കള്‍ക്കും ഇരട്ടിയിലേറെ ബില്ല് ലഭിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യുതി ചാര്‍ജ് കൂടിയ സമയത്ത് പോലും ഇത്രയും വലിയ തുകയുടെ ബില്ല് ലഭിച്ചിരുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി ബില്ലുകള്‍ താങ്ങാനാകാത്ത വിധം ഭീമമാണ്.

മീറ്റര്‍ തകരാറിലായതു കൊണ്ടാകാം ഇത്രയും വലിയ തുകകളുടെ ബില്ല് വരുന്നതെന്നാണ് ഉപഭോക്താക്കള്‍ ആദ്യം കരുതിയിരുന്നത്. വൈദ്യുതി ഓഫീസുകളില്‍ അന്വേഷിക്കുമ്പോള്‍ മീറ്റര്‍ തകരാറൊന്നുമില്ലെന്നും വൈദ്യുതി ചാര്‍ജ് കൂടിയതുകൊണ്ടാണ് ഇത്രയും തുകയുടെ ബില്ല് വരുന്നതെന്നുമാണ് മറുപടി. ഫാന്‍, മോട്ടോറുകള്‍, ഇസ്തിരി പെട്ടികള്‍, മിക്‌സികള്‍ മുതലായവ ഉപയോഗിക്കുന്ന ഇടത്തരം കുടുംബങ്ങളില്‍ പോലും ആയിരത്തിലേറെ രൂപയുടെ വൈദ്യുതി ബില്ലുകളാണ് വരുന്നത്.

പകലും രാത്രിയും അരമണിക്കൂറും കാല്‍ മണിക്കൂറും ഒക്കെ ഇടവിട്ട് കൊണ്ട് കടുത്ത വൈദ്യുതി നിയന്ത്രണമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടു പോലും വൈദ്യുതി ബില്‍ ഇരട്ടിയാക്കുന്നത് അധികൃതരുടെ ക്രൂരമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് പോലും പണമടക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍. ഈ നില തുടര്‍ന്നാല്‍ വൈദ്യുതി ഉപയോഗം തന്നെ വേണ്ടെന്ന് വെക്കേണ്ട സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ ഉള്ളത്.

Keywords: Electricity, Power cut, Charge increase, Protest, Kasaragod, Kerala, Malayalam news
11:25 pm | 0 comments

വാതക-വൈദ്യുതി ദുരന്തങ്ങളെ നേരിടാന്‍ വാട്ടര്‍ മിസ്റ്റ് ബുള്ളറ്റുകളെത്തി

Water Mist Bullet, Fire Station, Kanhangad, Kasaragod, Kerala, Malayalam news
കാസര്‍കോട്: വാതക-വൈദ്യുതി ദുരന്തങ്ങളെ നേരിടാന്‍ പര്യാപ്തമായ വാട്ടര്‍ മിസ്റ്റ് ബുള്ളറ്റുകള്‍ കാസര്‍കോട് ജില്ലയിലെ രണ്ട് ഫയര്‍ സ്റ്റേഷനുകളിലെത്തി. കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ഫയര്‍ സ്റ്റേഷനുകളിലാണ് ആദ്യമായി ഈ രീതിയിലുള്ള ബുള്ളറ്റുകള്‍ എത്തിച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാതക ചോര്‍ചയും അതുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളും വൈദ്യുതി സംബന്ധമായ  തീപ്പിടുത്തങ്ങളുമുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ബുള്ളറ്റുകള്‍ ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളിലെത്തിച്ചിരിക്കുന്നത്. ഇതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കും.

വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത ഇടുങ്ങിയതും ദുര്‍ഘടം നിറഞ്ഞതുമായ വഴികളിലൂടെ ചീറിപ്പാഞ്ഞുപോകാന്‍ കഴിയുന്ന ബുള്ളറ്റാണിത്. ഇതിന്റെ ഇരുവശങ്ങളിലുമായി വെള്ളം നിറയ്ക്കുന്ന ടാങ്കുകളുണ്ട്. 18 ലിറ്ററോളം വെള്ളം ഇരുടാങ്കുകളിലായി സംഭരിക്കാന്‍ കഴിയും. വെള്ളത്തില്‍ ഫോം കോമ്പൗണ്ട് എന്ന രാസമിശ്രിതം കൂടി ഉള്‍പെടുത്തിയതിനാല്‍ വൈദ്യുതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിക്കും. ഫോം കോമ്പൗണ്ടില്ലാത്ത വെള്ളം ചീറ്റുമ്പോള്‍ വൈദ്യുതി തീപിടുത്തങ്ങള്‍ തിരിച്ച് വെള്ളത്തിലൂടെ വൈദ്യുതാഘാതം സംഭവിക്കാന്‍ ഇടവരുത്തുന്നുണ്ട്. വെള്ളം ചീറ്റുന്ന ആള്‍ക് തിരിച്ച് വൈദ്യുതാഘാതം സംഭവിക്കാതിരിക്കാന്‍ ഫോം കോമ്പൗണ്ട് പ്രയോജനപ്പെടും. ഒമ്പത് മീറ്റര്‍ ദൂരം വരെ ഇതിലൂടെ വെള്ളം ചീറ്റാന്‍ സാധിക്കും.

വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍ക് വരെ തീപിടിച്ചാല്‍ പെട്ടെന്നെത്തി തീയണക്കാന്‍ ഈ ബുള്ളറ്റ് ഉപകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ബുള്ളറ്റില്‍നിന്ന് എയര്‍ ഉപയോഗിച്ചാണ് ടാങ്കിലൂടെ വെള്ളം ചീറ്റുന്നത്. എയര്‍ നിറയ്‌ക്കേണ്ട സൗകര്യം കണ്ണൂരില്‍ മാത്രമാണുള്ളത്. മറ്റ് കാര്യങ്ങളെല്ലാം ഇവിടെ നിന്ന് ചെയ്യാവുന്നതാണ്. ബുള്ളറ്റില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സും ചീറിപ്പായുമ്പോള്‍ ഉപയോഗിക്കേണ്ട അലാറവുമുണ്ട്. ദുരന്ത സ്ഥലത്തുനിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് വേണ്ടി വിളിച്ചുപറയാന്‍ മൈക്കും ബുള്ളറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. വെളിച്ചമില്ലാത്ത ദുരന്തസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിന് കുറച്ച് സമയത്തേക്ക് വെളിച്ചം നല്‍കുന്ന സംവിധാനവും ബുള്ളറ്റിലുണ്ട്. ഇക്കാര്യങ്ങള്‍ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അബ്ദുല്‍ നാസറും അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ശ്രീനാഥും വിശദീകരിച്ചു.

Keywords: Water Mist Bullet, Fire Station, Kanhangad, Kasaragod, Kerala, Malayalam news
12:57 pm | 0 comments

പവര്‍കട്ട് മുതലാക്കി ലാഭം സൂപര്‍ മാര്‍കറ്റില്‍ മോഷണം

Written By irf Kvartha on 29 Sep 2012 | 4:30 pm

Power cut, Kasaragod, Kanhangad
കാഞ്ഞങ്ങാട്: അടിക്കടിയുണ്ടാകുന്ന വൈദ്യുതി വിതരണ തടസ്സവും പവര്‍കട്ടും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴിലുള്ള പുതിയ കോട്ടയിലെ ലാഭം സൂപര്‍ മാര്‍കറ്റിനെ ഇരുട്ടിലാഴ്ത്തുന്നു.

സന്ധ്യാനേരങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ ലാഭം മാര്‍കറ്റ് പൂര്‍ണമായും ഇരുട്ടിലാണ്. ഈ സമയങ്ങളില്‍ ഇവിടെ നിന്നും സാധനങ്ങള്‍ മോഷണം പോകുന്നതും പതിവാണ്. സൂപര്‍ മാര്‍കറ്റിന് ഒരു ജനറേറ്റര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവര്‍ത്തിക്കുന്നില്ല. ഇന്‍വെര്‍ട്ടറിനുവേണ്ടി അധികൃതര്‍ അപേക്ഷ ല്‍കിയെങ്കിലും അതും അനുവദിക്കപ്പെട്ടിട്ടില്ല.

ഇരുട്ടില്‍ ഇവിടെ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ എളുപ്പമാണ്. പല നിത്യോപയോഗ സാധനങ്ങളും ഇതിനകം ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടതായി സ്റ്റോക്കെടുപ്പില്‍ തെളിഞ്ഞിട്ടുണ്ട്.

Keywords: Kasaragod, Power cut, Civil Supply corporation, Super market, Robbery, Kanhangad.
4:30 pm | 0 comments

ലൈന്‍മാന്‍മാര്‍ എ­ഞ്ചി­നീ­യര്‍­മാ­രാ­കു­ന്നു; ലൈ­നില്‍ അ­പ­ക­ട­ത്തി­ന് സാധ്യത

Written By kvartha delta on 22 Sep 2012 | 11:36 pm

 Kasaragod, Parappa, Electricity, Kerala, Electric Line
പ­ര­പ്പ: വൈ­ദ്യുതി വ­കു­പ്പി­ലെ മ­സ്­ദൂര്‍­മാ­രു­ടെ ജീ­വ­ന് പു­ല്ലു­വി­ല കല്‍­പിച്ച് മേ­ലു­ദ്യോഗ­സ്ഥന്‍­മാര്‍. ഓ­വര്‍­സീ­യര്‍­മാ­രും ലൈന്‍­മാന്‍­മാ­രും ചെ­യ്യേണ്ട ജോ­ലി­കള്‍ തൊ­ഴി­ലാ­ളി­ക­ളാ­യ മ­സ്­ദൂര്‍­മാര്‍ ചെ­യ്യു­ന്ന­ത് അ­നി­യ­ന്ത്രി­ത­മാ­യി തു­ട­രു­ക­യാ­ണ്.­

ചോ­യ്യ­ങ്കോ­ട്, ഭീ­മ­ന­ടി, രാ­ജ­പു­രം എ­ന്നീ മ­ല­യോ­ര മേ­ഖ­ല­ക­ളി­ലെ വൈദ്യുതി സെ­ക്­ഷ­നു­ക­ളി­ലാ­കെ ലൈന്‍­മാന്‍­മാ­രു­ടെ ജോ­ലി­കള്‍ നിര്‍­വ­ഹി­ക്കു­ന്ന­ത് മ­സ്­ദൂര്‍­മാ­രാ­ണ്. വൈദ്യുതി വ­കു­പ്പി­ന്റെ നി­യ­മ­പ്ര­കാ­രം തൊ­ഴി­ലാ­ളി­ക­ളാ­യ മ­സ്­ദൂര്‍­മാര്‍ പോ­സ്റ്റില്‍ ക­യ­റി­യു­ള്ള ജോ­ലി­കള്‍ ചെ­യ്യാന്‍ പാ­ടി­ല്ലാ­ത്ത­താ­ണ്. ഇ­ല­ക്ട്രി­ക് സാ­മ­ഗ്രി­കള്‍ യ­ഥാ­സ്ഥ­ല­ങ്ങ­ളില്‍ എ­ത്തി­ക്കു­ക, പോ­സ്റ്റു­കള്‍ കു­ഴി­ച്ചി­ടു­ക, ലൈ­നി­ലെ ത­ട­സ്സ­ങ്ങള്‍ നീ­ക്കം ചെ­യ്യു­ക, സ്റ്റേ ക­മ്പി­കള്‍ സ്ഥാ­പി­ക്കു­ക എ­ന്നി­ങ്ങ­നെ­യു­ള്ള ജോ­ലി­ക­ളാ­ണ് നി­യ­മ­പ്ര­കാ­രം മ­സ്­ദര്‍­മാര്‍ നിര്‍­വ­ഹി­ക്കേ­ണ്ട­ത്.

പ­ക്ഷെ എ­ഞ്ചി­നീ­യര്‍­മാ­രു­ടെ രൂ­പ­ഭാ­വ­ത്തില്‍ ക­ട­ന്നു­വ­രു­ന്ന ലൈന്‍­മാന്‍­മാര്‍ മ­സ്­ദൂര്‍­മാ­രെ ചൂ­ഷ­ണം ചെ­യ്­ത് പോ­സ്റ്റില്‍ ക­യ­റ്റി ജോ­ലി ചെ­യ്യി­പ്പി­ക്കു­ക­യാ­ണ്. വൈ­ദ്യുതി സം­ബ­ന്ധ­മാ­യി പ­രി­മി­ത­മാ­യ ജ്ഞാ­നം മാ­ത്ര­മു­ള്ള മ­സ്­ദൂര്‍­മാര്‍ ലൈന്‍­മാന്‍­മാ­രു­ടെ ജോ­ലി­കള്‍ നിര്‍­വഹി­ക്കു­ന്ന­ത് ജീ­വ­ഹാ­നി­യ­ട­ക്ക­മു­ള്ള നി­ര­വ­ധി അ­പ­ക­ട­ങ്ങള്‍­ക്ക് വ­ഴി­യൊ­രു­ക്കി­യി­ട്ടും ഇ­ക്കാ­ര­്യ­ത്തില്‍ വൈ­ദ­്യു­തി വ­കു­പ്പ് നി­ഷ്­ക്രി­യ­ത്വം പാ­ലി­ക്കു­ക­യാ­ണ്.

ക­ഴി­ഞ്ഞ ആ­റ് മാ­സ­ത്തി­നി­ടെ ര­ണ്ട് മ­സ്­ദൂര്‍­മാ­രു­ടെ ദാ­രു­ണ­മാ­യ മ­ര­ണ­ത്തി­ന് വ­രെ ലൈന്‍­മാന്‍­മാ­രു­ടെ എ­ഞ്ചി­നീ­യര്‍ ച­മ­യല്‍ വ­ഴി­വെ­ച്ചി­രു­ന്നു. ആ­റു­മാ­സ­ത്തെ സ­സ്‌­പെന്‍­ഷ­നെ­ന്ന സു­ഖ­വാ­സ­ത്തി­നു ശേ­ഷം അ­പ­ക­ട­ങ്ങള്‍­ക്ക് ഉ­ത്ത­ര­വാ­ദി­യാ­യ ഓ­വര്‍­സീ­യര്‍­മാ­രും ലൈന്‍­മാന്‍­മാ­രും ഇ­തേ ജോ­ലി­യില്‍ അ­ടു­ത്ത അ­പ­ക­ട­ത്തി­നാ­യി കാ­ത്തി­രി­ക്കു­ന്നു. പ­ല­പ്പോ­ഴും ലൈന്‍­മാന്‍­മാ­രു­ടെ തെ­റ്റാ­യ പ്ര­വര്‍­ത്തി­കള്‍ ഭീ­ഷ­ണി ഭ­യ­ന്ന് പ­ല­രും പു­റ­ത്തു­വി­ടാ­റി­ല്ല. എ­ഞ്ചി­നീ­യര്‍ ച­മ­യു­ന്ന ലൈന്‍­മാന്‍­മാര്‍­ക്ക് യ­ഥാര്‍­ത്ഥ എ­ഞ്ചി­നീ­യര്‍­മാ­രു­ടെ പ്രത്യക്ഷ പി­ന്തു­ണ ല­ഭി­ക്കു­ന്ന­ത് ഇ­ത്ത­രം പ്ര­വര്‍­ത്തി­കള്‍ തു­ട­രു­ന്ന­തി­ന് ഇ­ട­യാ­ക്കു­ന്നു.

മ­സ്­ദൂര്‍­മാര്‍ ലൈന്‍­മാ­ന്റെ ജോ­ലി ചെ­യ്യു­ന്ന­ത് നി­രീ­ക്ഷി­ക്കാന്‍ പ്ര­ത്യേ­ക സം­വി­ധാ­ന­മൊ­രു­ക്കു­ക­യും മ­സ്­ദൂര്‍­മാ­രെ കൊ­ണ്ട് ത­ങ്ങ­ളു­ടെ ജോ­ലി­യും കൂ­ടി ചെ­യ്യി­പ്പി­ക്കു­ന്ന ലൈന്‍­മാന്‍­മാര്‍­ക്കെ­തി­രെ സര്‍­വീസില്‍ നി­ന്നും പി­രി­ച്ചു­വി­ടു­ന്ന­തുള്‍പെ­ടെ­യു­ള്ള കര്‍­ശ­ന ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കു­ക­യാ­ണ് ഇ­ത്ത­രം പ്ര­വര്‍­ത്തി­കള്‍ ത­ട­യാ­നു­ള്ള വ­ഴി­യെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്ക­പ്പെ­ടു­ന്നു.

Keywords: Kasaragod, Parappa, Electricity, Kerala, Electric Line
11:36 pm | 0 comments

ഉദു­മ സെ­ക്ഷ­നി­ലെ വൈ­ദ്യു­തി ഒ­ളി­ച്ചുക­ളി അ­വ­സാ­നി­പ്പി­ക്ക­ണം: യൂ­ത്ത് ലീ­ഗ്

Written By Kvartha Alpha on 16 Sep 2012 | 9:22 pm

 Udma, Electricity, Muslim Youth League, Chemnad, Melparamba, Kasaragod

മേല്‍­പ­റ­മ്പ്: ഉദു­മ സെ­ക്ഷ­നി­ല്‍ നി­ര­ന്ത­ര­മാ­യി ഉ­ണ്ടാ­കു­ന്ന വൈ­ദ്യു­തി ഒ­ളി­ച്ചുക­ളി അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്ന് മുസ്ലിം യൂ­ത്ത് ലീ­ഗ് ചെ­മ്മനാ­ട് പ­ഞ്ചാ­യത്ത് പ്ര­വര്‍­ത്ത­ക­സ­മി­തി യോ­ഗം ആ­വ­ശ്യ­പ്പെ­ട്ടു.

രാത്രി കാ­ല­ങ്ങ­ളിലും മറ്റും ഉ­ണ്ടാ­കു­ന്ന വൈ­ദ്യു­തി തടസ്സം കാര­ണം ഏ­റെ ബു­ദ്ധി­മു­ട്ടാ­ക്കി­യി­രി­ക്കു­ന്ന­ത് വി­ദ്യാര്‍­ത്ഥി­ക­ളെ­യാണ്. നാ­ട്ടില്‍ മോഷ­ണം പ­ട­രു­ക­യും സാ­മൂ­ഹ്യ­ദ്രോ­ഹി­ക­ളു­ടെ അ­ഴി­ഞ്ഞാ­ട്ടം വര്‍­ദ്ധി­ക്കു­കയും ചെ­യ്യുന്നു. വൈ­ദ്യു­തി­യു­ടെ ഒ­ളി­ച്ചുക­ളി അ­വ­സാ­നി­പ്പി­ച്ചി­ല്ലെ­കില്‍ ശ­ക്ത­മാ­യ പ്ര­ക്ഷോ­ഭ­ത്തി­ന് നേ­തൃത്വം നല്‍­കു­മെ­ന്ന് യൂ­ത്ത് ലീ­ഗ് മു­ന്ന­റി­യി­പ്പ് നല്‍കി.

പ്ര­സി­ഡ­ണ്ട് അന്‍­വര്‍ കോ­ളി­യ­ടു­ക്കം അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ജ­ന­റല്‍ സെ­ക്ര­ട്ട­റി റൗ­ഫ് ബാ­വി­ക്ക­ര സ്വാ­ഗ­തവും പ­റഞ്ഞു. ടി. ഡി. ക­ബീര്‍, അ­ബൂ­ബ­ക്കര്‍ ക­ണ്ട­ത്തില്‍, അ­ഫ്‌­സല്‍ മേല്‍­പ­റമ്പ്, അ­ഷ്‌റ­ഫ് മൂ­ടം­ബയല്‍, ബ­ഷീര്‍ കീ­ഴൂര്‍, ഖാ­ലി­ദ് ബി.എച്ച്, കെ.ടി നി­യാസ്, ടി.ഡി ല­ത്തീ­ഫ്, ഒ.എം. അ­ബ്ദുല്ല ഗു­രുക്കള്‍, അ­ബ്ദുര്‍ റ­ഹ്മാന്‍ ദേളി, അ­ബു മാ­ഹി­നാ­ബാ­ദ്, അ­ബ്ദുല്ല ക­ള­നാട്, മു­ഹമ്മ­ദ് കോ­ളി­യ­ടുക്കം, ഹ­നീ­ഫ് സുല്‍­ത്താന്‍, നാ­സര്‍ കോ­ളി­യ­ടു­ക്കം, എ­ന്നി­വര്‍ ചര്‍­ച്ച­യില്‍ പ­ങ്കെടു­ത്തു.

Keywords:  Udma, Electricity, Muslim Youth League, Chemnad, Melparamba, Kasaragod
9:22 pm | 0 comments

ബാങ്കിലടയ്ക്കാനേല്‍പ്പിച്ച രൂപയുമായി വൈദ്യുതി ഓഫീസ് ജീവനക്കാരന്‍ മുങ്ങി

Written By Kvarthakgd on 6 Sep 2012 | 11:20 pm

Cash, Bank, Electricity bill, Employee, Escape, Nileshwaram KSEB, Kasaragod
നീലേശ്വരം: നീലേശ്വരം കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസില്‍ ഉപഭോക്താക്കള്‍ അടച്ച വൈദ്യുത ബില്ല് യഥാസമയം ബാങ്കിലടക്കാതെ കാഷ്യര്‍ മുങ്ങി. ഏതാണ്ട് പന്ത്രണ്ടര ലക്ഷം രൂപ കയ്യില്‍ സൂക്ഷിച്ച സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കെഎസ്ഇബിയില്‍ ജോലി നേടിയ കാഷ്യര്‍ നീലേശ്വരം സ്വദേശിയാണ് മുങ്ങിയത്.

ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ വീട്ടുകാര്‍ പണം അടച്ച് തലയൂരി. എന്നാല്‍ കാഷ്യര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ വകുപ്പ് തലത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കെഎസ്ഇബി നീലേശ്വരം ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാഷ്യറെ സര്‍വീസില്‍ നിന്ന് സ­സ്‌­പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.

ആഗസ്റ്റ് 21 ന് ഉപഭോക്താക്കള്‍ അടച്ച തുക കാഷ്യര്‍ ബാങ്കില്‍ അടക്കാന്‍ തയ്യാറായില്ല. 22, 23 തീയതികളില്‍ ബാങ്ക് പണിമുടക്കായതിനാല്‍ പണം കാഷ്യറുടെ പോക്കറ്റില്‍ തന്നെ കിടന്നു. ബാങ്ക് പണിമുടക്കിന് ശേഷം തുടര്‍ചയായി പണം ബാങ്കിലടക്കാതെ കാഷ്യര്‍ മാറിനില്‍ക്കുകയായിരുന്നു. കുറേനാളായി കാഷ്യര്‍ ബാങ്കില്‍ പണം അടക്കുന്നില്ലെന്ന് സെപ്തംബര്‍ ഒ­ന്നി­നാണ്‌ അധികൃതര്‍ കണ്ടെത്തിയത്. ഇതിനിടയില്‍ കാഷ്യര്‍ ഓഫീസില്‍ വരാതായി. ഒടുവില്‍ സമ്മര്‍ദത്തെ തുടര്‍ന്ന് കാഷ്യറുടെ വീട്ടുകാര്‍ ഇത്രയും തുക ബാങ്കില്‍ അടക്കുകയായിരുന്നു.

Keywords: Cash, Bank, Electricity bill, Employee, Escape, Nileshwaram KSEB, Kasaragod
11:20 pm | 0 comments

വൈദ്യുതി സെക്ഷന്‍ ഓ­ഫീസ് വിഭ­ജനത്തിന് ഫണ്ടില്ലെന്ന് മന്ത്രി ആര്യാ­ടന്‍

Kasaragod, Minister, Nellikunnu, Electricity, Office, Kerala, Aryadan Muhammed
കാസര്‍കോട്: വൈദ്യുതി സെക്ഷന്‍ ഓഫീ­സു­കള്‍ വിഭ­ജ­ന­ത്തിന് ഫണ്ടി­ല്ലെന്ന് മന്ത്രി ആര്യാ­ടന്‍ മു­ഹമ്മദ് പറ­ഞ്ഞു. നെല്ലി­ക്കുന്ന്, കുമ്പള സെക്ഷന്‍ വിഭ­ജി­ക്ക­ണ­മെന്നും ആവ­ശ്യ­ത്തിന് ജീവ­ന­ക്കാരെ നിയ­മി­ക്ക­ണ­മെന്നും ആവ­ശ്യ­പ്പെട്ട് കൊ­ണ്ട് സമീ­പിച്ച നിവേ­ദ­ന­സം­ഘ­ത്തെ­യാണ് മന്ത്രി ഇക്കാര്യം അറി­യി­ച്ച­ത്.

നെല്ലി­ക്കുന്ന് ഇല­ക്ട്രി­ക്കല്‍ സെക്ഷന്‍ ഓഫീ­സില്‍ ആവ­ശ്യ­ത്തിന് ജീവ­ന­ക്കാര്‍ ഇല്ലാ­ത്തത് മൂലം ജന­ങ്ങളും ജീവ­ന­ക്കാരും ഒരു­പോലെ ദുരി­തം അനു­ഭ­വി­ക്കു­ക­യാണ്. 24,000 ത്തോളം ഉപ­ഭോ­ക്താ­ക്ക­ളാണ് ഈ സെക്ഷന് കീഴി­ലു­ള്ള­ത്.

ഒരു അസി­സ്റ്റന്റ് എഞ്ചി­നീ­യ­റാണ് നില­വി­ലു­ള്ള­ത്. സബ് എഞ്ചി­നീ­യര്‍, ഓവര്‍സി­യര്‍ എന്നി­വര്‍ ആവ­ശ്യ­ത്തി­നി­ല്ല. 24 ലൈന്‍മാന്‍ വേണ്ടി­ടത്ത് 11 പേരാ­ണു­ള്ള­ത്. 1000 ഉപ­ഭോ­ക്താ­ക്കള്‍ക്ക് മിനിമം ഒരു ലൈന്‍മാന്‍ എങ്കിലും വേണ്ടി­ട­ത്താണ് ഈ സെക്ഷ­നില്‍ ലൈന്‍മാന്‍മാ­രുടെ പകു­തി­യോളം ഒഴി­വു­ള്ള­ത്. ഈ സെക്ഷന് ഒരു ജീപ്പ് മാത്ര­മാ­ണു­ള്ള­ത്. ജീപ്പ് എപ്പോഴും കട്ട­പ്പു­റ­ത്താ­ണ്. പതി­റ്റാ­ണ്ടു­കള്‍ പഴ­ക്ക­മുള്ള വാഹ­ന­മാ­ണി­ത്. അത്‌കൊണ്ട് വൈദ്യുതി ദുര­ന്ത­മു­ണ്ടാ­യാല്‍ മറ്റു വാഹ­ന­ങ്ങളെ ആശ്ര­യി­ക്കേ­ണ്ടി­വ­രു­ന്നു.

മൊഗ്രാല്‍പു­ത്തൂര്‍ പഞ്ചാ­യത്തും, മധൂര്‍ ഗ്രാമ­പ­ഞ്ചാ­യത്തും കാസര്‍കോട് നഗ­ര­സ­ഭ­യിലെ ഭാഗിക പ്രദേ­ശ­ങ്ങ­ളുമാണ് ഈ സെക്ഷന് കീഴില്‍ വരു­ന്ന­ത്. നെല്ലി­ക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസ് രണ്ടായി വിഭ­ജി­ക്ക­ണ­മെ­ന്നാ­വ­ശ്യ­ത്തിന് വര്‍ഷ­ങ്ങ­ളുടെ പഴ­ക്ക­മു­ണ്ട്. 12,000 ത്തോളം ഉപ­ഭോ­ക്താ­ക്കള്‍ വീതം രണ്ട് സെക്ഷ­നായി വിഭ­ജി­ച്ചാല്‍ ജന­ങ്ങ­ളു­ടെയും ജീവ­ന­ക്കാ­രു­ടെയും ദുരി­ത­ങ്ങള്‍ക്ക് പരി­ഹാ­ര­മാ­കും. എന്നും വൈദ്യുതി പ്രശ്‌ന­ങ്ങ­ളു­ണ്ടാ­കുന്ന സെക്ഷന്‍ കൂടി­യാ­ണി­ത്.

നെല്ലി­ക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസ് രണ്ടായി വിഭ­ജി­ക്കു­ക, ആവ­ശ്യ­ത്തിന് ഉദ്യോ­ഗ­സ്ഥ­ന്മാ­രെയും ജീവ­ന­ക്കാ­രെയും നിയ­മി­ക്കു­ക, പുതിയ വാഹനം എത്രയും വേഗ­ത്തില്‍ അനു­വ­ദി­ക്കുക തുട­ങ്ങിയ ആവ­ശ്യ­ങ്ങള്‍ ഉന്ന­യിച്ച് യംഗ്ചാ­ല­ഞ്ചേഴ്‌സ് ക്ലബ്, ഹീ­റോസ് ബള്ളൂര്‍ ക്ലബ് ഭാ­ര­വാ­ഹികള്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാ­ടന്‍ മുഹ­മ്മ­ദിന് നിവേ­ദനം നല്‍കി. സിഡ്‌കോ ചെയര്‍മാന്‍ സി.­ടി. അഹ­മ്മ­ദലി, കെ.­പി.­സി.സി മെ­മ്പര്‍ പി. ­ഗം­ഗാ­ധ­രന്‍ നായര്‍ എന്നി­വര്‍ മന്ത്രി­യോ­ടൊപ്പം ഉണ്ടാ­യി­രു­ന്നു.

Keywords: Kasaragod, Minister, Nellikunnu, Electricity, Office, Kerala, Aryadan Muhammed
5:02 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories