Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Eid. Show all posts
Showing posts with label Eid. Show all posts

ബല്‍­ഗാ­മില്‍ സം­ഘര്‍­ഷാവ­സ്ഥ: നി­രോ­ധ­നാജ്ഞ

Written By kvartha delta on 28 Oct 2012 | 2:27 pm

Mangalore, Eid-ul-Adha Celebrations, Clash, Police, National, Belgam, Sri Ram Sene, Malayalam News, Kerala Vartha
മം­ഗ­ലാ­പുരം: ബ­ലി­പെ­രു­ന്നാളി­നോ­ട­നു­ബ­ന്ധിച്ച് പശുവിനെ ഉ­ളു­ഹിയ­ത്ത് അ­റു­ത്തു എന്നാരോപിച്ചു  ശ്രീ­രാ­മ­സേ­ന­യു­ടെ പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. എന്നാല്‍ കാളയെയാണ് അറുതതെന്നു പ്രദേശവാസികള്‍ വെളിപ്പെടുത്തിയെതെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. ശ­നി­യാ­ഴ്­ച ക­ഞ്ചാര്‍ ഗല്ലി­യില്‍ പോ­ലീ­സി­നെ ഒ­രു­സം­ഘം ക­ല്ലെ­റി­ഞ്ഞ­തി­നെ തു­ടര്‍­ന്നാ­ണ് സം­ഘര്‍­ഷാ­വ­സ്ഥ വ്യാ­പി­ച്ച­ത്.

ഇ­തേ­തു­ട­ര്‍­ന്ന് ശ­നി­യാഴ്ച വൈ­കി­ട്ട് ആ­റ് മ­ണി­മു­തല്‍ ബല്‍­ഗാ­മിലും പ­രി­സ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലും 144 വ­കു­പ്പ് പ്ര­കാ­രം പോ­ലീസ് നി­രോ­ധ­നാജ്ഞ പ്ര­ഖ്യാ­പി­ച്ചി­ട്ടു­ണ്ട്. 24 മ­ണി­ക്കൂര്‍ നേ­ര­ത്തേ­ക്കാ­ണ് നി­രോ­ധ­നാജ്ഞ പ്ര­ഖ്യാ­പി­ച്ചി­ട്ടു­ള്ളത്. ആ­ളു­കള്‍ കൂ­ടി നില്‍­ക്കു­ന്ന­തി­നെ വി­ല­ക്കി­യി­ട്ടു­ണ്ട്. ക­ല്ലേ­റില്‍ ഏ­താ­നും പോ­ലീ­സു­കാര്‍­ക്ക് പ­രി­ക്കേ­റ്റു. 30 ഓ­ളം പേ­രെ അ­റ­സ്റ്റു­ചെ­യ്­തി­ട്ടു­ണ്ട്. സം­ഘര്‍­ഷ­സ്ഥല­ത്ത് ക­ല്ലേ­റി­ലേര്‍­പെ­ട്ട ആള്‍­കൂട്ട­ത്തെ പി­രി­ച്ചു­വി­ടാന്‍ പോ­ലീ­സ് ലാ­ത്തി­ച്ചാര്‍­ജ് ന­ട­ത്തി.

ബല്‍ഗാം കാ­തെ ബ­സാര്‍ മാര്‍­ക്ക­റ്റി­ലാ­ണ് സം­ഘര്‍­ഷാ­വ­സ്ഥ­യ്­ക്ക് തു­ട­ക്ക­മാ­യത്. സം­ഭ­വ­ത്തെ­തു­ട­ര്‍­ന്ന് ക­ഞ്ചാര്‍ ഗല്ലി, കട­ക്ക് ഗല്ലി, ബ­ഡ്­ക്കല്‍ ഗല്ലി, ച­വാ­ത്ത് ഗല്ലി, ഷെ­ട്ടി ഗല്ലി, ജ­നാര്‍ ഗല്ലി, ദര്‍­ബാര്‍ ഗല്ലി, ബേ­ണ്ടി ബ­സാര്‍, ക­ച്ചേ­രി റോ­ഡ്, കാ­ക്ടീ­വ്‌സ്, ചി­രാ­ഗ് ന­ഗര്‍, കംഗ്രാല്‍ ഗല്ലി എന്നി­വി­ട­ങ്ങ­ളില്‍ പോ­ലീ­സ് സേന­യെ വി­ന്യ­സി­ച്ചി­ട്ടു­ണ്ട.

Keywords: Mangalore, Eid-ul-Adha Celebrations, Clash, Police, National, Belgam, Sri Ram Sene, Malayalam News, Kerala Vartha, Arrest
2:27 pm | 0 comments

ബലിപെരുന്നാള്‍ ആഘോഷത്തിന് നാടൊരുങ്ങി

Written By kvartha delta on 25 Oct 2012 | 4:23 pm

Eid, Kasaragod, Celebration, Business, Rush, Muslim, Dress, Police
മൈലാഞ്ചി ചോപ്പണിഞ്ഞ്‌ ...
പെരുന്നാള്‍ ആഘോഷത്തിന് മുന്നോടിയായിതളങ്കര പള്ളിക്കാലിലെ
മുഹമ്മദിന്റെ വീട്ടില്‍ മൈലാഞ്ചി അണിയുന്ന കുട്ടികള്‍
കാസര്‍കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മയില്‍ ബലിപെരുന്നാള്‍ വീണ്ടും സമാഗതമായി. പെരുന്നാളിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി നില്‍ക്കുന്നു. വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍. ജില്ലയിലെ പ്രധാന നഗരങ്ങളായ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പെരുന്നാളിന് അണിയാന്‍ വസ്ത്രവും ചെരുപ്പും മൈലാഞ്ചിയും വാങ്ങാന്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നിറഞ്ഞ സാന്നിദ്ധ്യമാണ് കടകളിലും വഴിയോരങ്ങളിലും ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കടകള്‍ രാത്രി ഏറെ വൈകുംവരെ പ്രവര്‍ത്തിച്ചു. വവഴിവാണിഭവും പൊടിപൊടിച്ചു. ചാറ്റല്‍മഴയും ചുട്ടുപൊള്ളുന്ന വെയിലും കൂസാതെയാണ് തെരുവുകച്ചവടം നടക്കുന്നത്.

Eid, Kasaragod, Celebration, Business, Rush, Muslim, Dress, Police
തകൃതിയായ ഒരുക്കം....
പെരുന്നാള്‍ തലേന്ന് കാസര്‍കോട് നഗരത്തില്‍ സജീവമായ തെരുവ് കച്ചവടം
തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, ഫാന്‍സി സാധനങ്ങള്‍, തൊപ്പി, മൈലാഞ്ചി തുടങ്ങിയവ റോഡരികില്‍ നിരന്ന് കിടക്കുന്നു. കടകളിലും സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആളുകളെ ആകര്‍ഷിക്കുകയാണ്. കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭ്യമാകുന്നു എന്നതിനാല്‍ വഴിവാണിഭക്കാര്‍ ആവശ്യക്കാര്‍ക്ക് ആശ്വാസമേകുന്നു. അഞ്ചു രൂപമുതല്‍ 15 രൂപ വരെ മൈലാഞ്ചിക്ക് റോഡരികില്‍ ഈടാക്കുന്നു. ചെരിപ്പിനും വസ്ത്രങ്ങള്‍ക്കും സുഗന്ധ ദ്രവ്യങ്ങള്‍ക്കും തെരുവ് കച്ചവടക്കാരില്‍ വിലക്കുറവ് ഉള്ളതായി ആളുകള്‍ പറയുന്നു.

ഈ വസ്തുത മനസ്സിലാക്കി മറ്റുവ്യാപാരികളും ഇളവ് പ്രഖ്യാപിച്ച് ആളുകളെ ആകര്‍ഷിക്കുകയാണ്. 50 ശതമാനം വരെ ഇളവ് പ്രദര്‍ശിപ്പിച്ചാണ് കടകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. പഴങ്ങളും യഥേഷ്ടം കടകളില്‍ വില്‍പനക്കെത്തിയിട്ടുണ്ട്. വാഹനത്തിരക്കുമൂലം നഗരം വീര്‍പുമുട്ടുന്ന സ്ഥിതിയാണ് രണ്ട് ദിവസമായി ദൃശ്യമാകുന്നത്. ഗതാഗത നിയന്ത്രണത്തിന് പോലീസ് രംഗത്തുണ്ട്. പലപ്പോഴും മിനുട്ടുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.

Eid, Kasaragod, Celebration, Business, Rush, Muslim, Dress, Police

കോഴി-ഇറച്ചി കടകളില്‍ നല്ല തിരക്കാണ് കാണുന്നത്. പള്ളികളും മുസ്ലിം ഭവനങ്ങളും പ്രാര്‍ത്ഥനകളാല്‍ മുഖരിതമാണ്. പെരുന്നാള്‍ ദിവസം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ ഈദ് നിസ്‌ക്കാരം നടക്കും.

Photo: Zubair Pallickal

Keywords: Eid, Kasaragod, Celebration, Business, Rush, Muslim, Dress, Police
4:23 pm | 0 comments

പെരുന്നാള്‍ 26 ന് വെള്ളിയാഴ്ചയെന്ന് ഖാസിമാര്‍

Written By kvartha delta on 19 Oct 2012 | 9:42 pm

Eid, Kasaragod, Kerala, Qazi, Eidul-adha
കാസര്‍കോട്: ദുല്‍ഖഅദ് 29 ഒക്ടോബര്‍ 16 ന് മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിനാല്‍ ഒക്ടോബര്‍ 17 ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നാണെന്നും അതനുസരിച്ച് ഒക്ടോബര്‍ 26 ന് വെള്ളിയാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് കാസര്‍കോട് ഖാസി ടി.കെ.എം. ബാവ മുസ്ല്യാര്‍ അറിയിച്ചു.

നേരത്തെ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതുകൊണ്ട് 27 ന് ശനിയാഴ്ചയായിരിക്കും പെരുന്നാളെന്ന് ഖാസിമാര്‍ അറിയിച്ചിരുന്നു.

News Updated

Keywords: Eid, Kasaragod, Kerala, Qazi, Eidul-adha
9:42 pm | 0 comments

ഇന്റര്‍­ലോ­ക്ക് കട്ട കൊ­ണ്ട് വി­ദ്യാര്‍­ത്ഥി­യു­ടെ മു­ഖത്തടി­ച്ചു; നാല് പല്ലുകള്‍ കൊ­ഴിഞ്ഞു

Written By kvarthaksd on 24 Aug 2012 | 12:10 am

Interlock  brick, Kasaragod, Malayalam, Malayalam NEWS, ഇന്റര്‍­ലോ­ക്ക്
കാസര്‍­കോ­ട്: ച­ട്ട­ഞ്ചാല്‍ സ്­കൂ­ളി­ലുണ്ടാ­യ റാ­ഗിങ്ങു­മാ­യി ബ­ന്ധ­പ്പെ­ട്ട് പ്ല­സ്­ടു വി­ദ്യാര്‍­ത്ഥി­യെ ഏഴം­ഗ സം­ഘം ഇന്റര്‍­ലോ­ക്ക് കട്ട കൊ­ണ്ട് മു­ഖ­ത്ത­ടി­ച്ച് വി­കൃ­ത­മാക്കി. വി­ദ്യാര്‍­ത്ഥി­യു­ടെ നാ­ല് പല്ലു­കള്‍ കൊ­ഴി­ഞ്ഞു. ബെ­ണ്ടി­ച്ചാല്‍ കെ.കെ. ഹൗ­സി­ലെ റാ­സിഖ്‌ (17) നെ­യാ­ണ് പെ­രു­ന്നാള്‍ ത­ലേ­ന്ന് രാത്രി കാസര്‍­കോ­ട് പ­ഴ­യ പ്ര­സ്‌ക്ല­ബ് ജം­ഗ്­ഷ­നില്‍ വെ­ച്ച് ഏ­ഴം­ഗ സം­ഘം ആ­ക്ര­മി­ച്ച­ത്.

ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ റാ­സി­ക് മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാണ്. സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഫൗ­സാന്‍ ബാ­ങ്കോട്,  റി­സ്‌വാന്‍ എ­ന്ന ഇജു, റാ­മ്പോ, ആ­ദി മ­റ്റ് ക­ണ്ടാ­ല­റി­യാ­വു­ന്ന മൂ­ന്ന് പേര്‍ എ­ന്നി­വര്‍­ക്കെ­തി­രെ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭിച്ചു.

പെ­രു­ന്നാള്‍ ത­ലേ­ന്ന് രാത്രി ക­ട­യില്‍ വ­സ്ത്രം വാ­ങ്ങാനെ­ത്തി­യ­പ്പോ­ഴാ­ണ് റാ­സി­ഖിനെ വള­ഞ്ഞ് പി­ടി­ച്ച് കൊ­ണ്ട് പോ­യ സം­ഘം ക്രൂ­ര­മാ­യി ആ­ക്ര­മി­ച്ച­ത്.

Keywords: Attack, Student, Plus-two, Hospital, Eid, Kasaragod, Raging, Interlock brick.
12:10 am | 0 comments

പെരുന്നാള്‍ ദി­ന­ത്തില്‍ ആഭാസ നൃത്തം ചെ­യ്­ത­വര്‍­ക്കെ­തിരെ ജമാഅത്ത് നട­പ­ടിവരു­ന്നു

Written By irf Kvartha on 22 Aug 2012 | 1:09 am

Dance, Uduma, KASARAGOD
ഉദുമ: സംയുക്ത ജമാഅത്തിന്റെ ആഹ്വാനം വകവെയ്ക്കാതെ ചെറിയപെരുന്നാള്‍ ദിനമായ ഞായറാഴ്ച നാലാംവാതുക്കല്‍ ജംങ്ഷനില്‍ ആഭാസ നൃത്തംചവുട്ടിയ മൂന്ന് യു­വാ­ക്കള്‍ക്കെതിരെ ജമാഅത്ത് കമ്മിററി നടപടിക്കൊരുങ്ങുന്നു.
കീഴൂര്‍ സംയുക്ത ജമാഅത്തിന്റെ കീഴിലുളള പാക്യാര മുസ്‌­ലിം ജമാഅത്താണ് ആഭാസ നൃ­ത്ത­ത്തി­ന്റെ പേ­രില്‍ ന­ടപ­ടി സ്വീ­ക­രി­ക്കാനൊരുങ്ങുന്നത്.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നണഞ്ഞ പുണ്യദിനമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ നാലാംവാതുക്കല്‍ ജംങ്ഷനില്‍ പ്രധാന ഇസ്‌­ലാമിക സൂക്തങ്ങള്‍ ആലേഖനം ചെയ്­ത കൂറ്റന്‍ ഫഌ്‌­സ് ബോര്‍ഡ് നിര്‍മിച്ച് സ്ഥാപിക്കുകയും വലിയ സൗണ്ട് ബോക്‌­സ് ഘ­ഡി­പ്പി­ച്ച് പോ­പ് സം­ഗീ­ത­ത്തിന് താളം പിടിച്ച് ഒരു കൂട്ടം യുവാക്കള്‍ നൃത്തം ചവി­ട്ടി­യ­താ­ണ് നാ­ട്ടില്‍ വി­വാ­ദ­മാ­യി­രി­ക്കു­ന്ന­ത്.

സംഘര്‍ഷം നില­നി­ന്നി­രുന്ന നാലാംവാതുക്കലില്‍ കുറച്ചു നാളായി സമാധാനം കൈവന്നിട്ട്. ഇ­ത് ത­ക­രാ­തി­രി­ക്കാന്‍ ആ­ഘോ­ഷ­ങ്ങ­ളിലും മറ്റും പ­ര­മാ­­വ­ധി മി­തത്വം പാ­ലി­ക്ക­ണെമെ­ന്ന മുതിര്‍ന്നവ­രു­ടെ ആ­ഹ്വ­വാ­നവും ഇസ്ലാം അ­നു­വ­ദി­ച്ച രീ­തി­യില്‍ മ­ത്ര­മേ പെ­രു­ന്നാള്‍ ആ­ഘോ­ഷി­ക്കാന്‍ പാ­ടു­ള്ളു­വെ­ന്ന സം­യു­ക്ത ജ­മാ­അ­ത്തി­ന്റെ നിര്‍­ദേ­ശ­ം ലം­ഘി­ക്കു­ക­യും പെരുന്നാള്‍ ദിനത്തിന്റെ പ്രവിത്രത കളങ്കപ്പെടുത്താന്‍ മു­തി­രു­കയും ചെയ്ത യുവാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജമാഅത്ത് കമ്മിററി ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ജമാഅത്ത് കമ്മിററിയുടെ യോഗം ചേരും. അതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട സംയുക്ത ജമാഅത്തും ഉദുമ, പാക്യാര ജമാഅത്തുക­ളോട് വിശദീകരണം തേ­ടി­യേ­ക്കും.

Keywords: Kasaragod, Uduma, Eid, D.J, Nalamvadhukkal, Pakkiyara, Kizhur Samyuktha Jamaath.
1:09 am | 0 comments

പെരു­ന്നാ­ളിനും ഓണ­ത്തിനും പുതുവസ്ത്ര­ങ്ങള്‍ നല്‍കി

Written By kvartha delta on 15 Aug 2012 | 12:24 am

Press club president Vinod Chandran, Kasaragod
കാസര്‍­കോട്: പീപ്പിള്‍ ജസ്റ്റീസ് വെല്‍ഫെ­യര്‍ ഫോറ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ ജില്ല­യിലെ ഇരു­പ­തോളം നിര്‍ദ്ധന­രായ കുടും­ബ­ങ്ങള്‍ക്ക് പെരു­ന്നാ­ളിനും ഓ­ണ­ത്തിനും പുതുവസ്ത്ര­ങ്ങള്‍ നല്‍കി. വസ്ത്രദാന ഉല്‍ഘാ­ടനം പൊടി­പ്പ­ള്ളത്തെ ഹസീ­നക്കും, മധൂ­രി­ലെ ചെനി­യാ­റുവിനും നല്‍കി കൊണ്ട് പ്രസ് ക്ലബ് പ്രസി­ഡണ്ട് കെ. വിനോദ് ചന്ദ്രന്‍ നിര്‍വ്വ­ഹി­ച്ചു.

പ്രസി­ഡണ്ട് അബ്ബാസ്മുത­ല­പ്പാറ അദ്ധ്യ­ക്ഷത വഹി­ച്ചു. ജന­റല്‍ സെക്ര­ട്ടറി അബ്ദുല്‍ റഹിം കൂവ്വ­തൊട്ടി സ്വാഗ­തം പറ­ഞ്ഞു. ഭാര­വാ­ഹി­ക­ളായ ഉസ്മാന്‍ കട­വത്ത് സി.­എം.­എ. ജലീല്‍, മസുദ് ബോവി­ക്കാനം, രമാ­ദേവി നിലേ­ശ്വരം, മുഹ­മ്മദ് കുഞ്ഞി തായ­ല­ങ്ങാ­ടി, സ­ഞ്ജീവ പുളി­ക്കൂര്‍, മുഹ­മ്മ­ദ്ഗസ്സാലിഐഡി­യല്‍, സുബൈര്‍ മേല്‍പ­റ­മ്പ്, മല്ലിക ചേന­ക്കോട് പ്രസം­ഗി­ച്ചു.

Keywords: Kasaragod, Eid, Onam, Dress, People Justice welfare Forum, Press club President Vinod Chandran.
12:24 am | 0 comments

പുണ്യനാളില്‍ സുഹ്‌­റ പ്രാര്‍ത്ഥിക്കുന്നു; ഉപ്പയുടെ ചികിത്സാസഹായത്തിന് കൈതാങ്ങിനായി

Written By kvarthaksd on 13 Aug 2012 | 5:31 pm

Manjeshwaram, Eid, Kasaragod, Treatment, Aboobacher Adamകുമ്പള: വ്രതശുദ്ധിയുടെ നാളുകള്‍കൊടുവില്‍ ആഘോഷത്തിന്റെ ആരവമുയരുമ്പോള്‍ ജീവി­ത­സായാഹ്‌­നത്തില്‍ അസുഖം മൂലം ദുരിതം പേറി കഴിയുന്ന കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ബിസ്മില്ലാ മന്‍സിലില്‍ അബൂബക്കര്‍ ആദമിന്(70) തുണ ഏകമകള്‍ ഫാത്തിമത്ത് സുഹ്‌­റ മാത്രം.

നാല് വര്‍ഷം മുമ്പാണ് ആദമിനെ തനിച്ചാക്കി ഭാര്യ വിടപ­റഞ്ഞത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. വാര്‍­ദ്ധ­ക്യ കാ­ലത്ത് ഒറ്റപ്പെട്ടുപോയ ആദമിനെ തേടിയെത്തിയത് നിരവധി അസുഖങ്ങളായിരുന്നു. ജീവിതപ്രാ­രാബ്ധങ്ങള്‍ക്കിടയിലും ഏകമകള്‍ സുഹറയെ വിവഹം കഴിച്ചയച്ചെങ്കിലും സുഹറയ്ക്ക് മൂന്ന് മക്കളെ സമ്മാനിച്ചതിന് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോവുകയായിരുന്നു. സുഹ്‌­റ തന്റെ മക്കളെ പോറ്റാന്‍ പാടുപെടുന്നതിനിടയില്‍ ഉപ്പയുടെ അസുഖവും, ചികിത്സാ ചിലവും ഏറ്റെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിത്യ ചിലവ് തന്നെ വളരെ കഷ്ടിച്ചാണ് കഴിച്ച് കൂട്ടുന്നത്. പട്ടിണി കിടന്ന ദിവസങ്ങളു­മുണ്ട്. എല്ലാം നോക്കി പുണ്യനാളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി കഴിഞ്ഞുകൂടുകയാണ് ഇവര്‍. കരഞ്ഞു കലങ്ങിയ സുഹ്‌­റയുടെ കണ്ണുകളില്‍ ഒരു ചോദ്യമേയുള്ളൂ..............ഞങ്ങളുടെ കണ്ണീരൊപ്പാന്‍ സുമനുസുകള്‍ എത്തുമോ.......? ഉപ്പയെ ചികിത്സിക്കാന്‍ കഴിയുമോ...........?.

അബൂബക്കര്‍ ആദമിന്റെ തലച്ചോറി­ലെ രണ്ട് ഞരമ്പുകള്‍ പ്രവര്‍ത്തനരഹിതമായതായാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാമ്പത്തികം തടസ്സമായപ്പോള്‍ രോഗം പലവഴിക്കായി നീങ്ങി തുടങ്ങി. ഡോക്ടര്‍മാറുടെ മുന്നറിയിപ്പിന് മുമ്പില്‍ നെടുവീര്‍പിടാനേ സുഹ്‌­റയ്ക്ക് കഴിയുന്നുള്ളൂ. ഉപ്പയെ എത്രനാള്‍ വീട്ടില്‍ കിടത്തും.....? വേദന കടിച്ചമര്‍ത്തി കണ്ണീര്‍ വാര്‍ക്കുന്ന ഉപ്പയെ നോക്കി സുഹ്‌­റ ചോദിക്കുന്നു. ഇപ്പോള്‍ അബൂബക്കറിന് സംസാരശേഷിയും നഷ്ടപ്പെട്ടു.

കുമ്പളയിലെ സ്വകാര്യ ആസ്പത്രിയിലാണ് അബൂബക്കറിനെ ചികിത്സിക്കുന്നത്. വി­ദ­ഗ്ദ്ധ ചികിത്സ വൈകരുതെന്ന് നിരന്തരം ഡോക്ടര്‍മര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ പുണ്യനാളില്‍ ഉപ്പയുടെ ചികിത്സയ്ക്കാ­യി സഹാ­യ ഹ­സ്­ത­വു­മായി ബിസ്മില്ലാ മന്‍സി­ലി­ലേ­ക്ക് ആ­രാ­ണ് എത്തുക........? ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുന്ന ഈ കുടുംബത്തിന്റെ ബാങ്ക് അ­ക്കൗണ്ട്  Zuhara 42062200023231. സിണ്ടിക്കേറ്റ് ബാങ്ക് കുമ്പള ബ്രാഞ്ച്.
മൊബൈല്‍ നമ്പര്‍ : 9526184180

-എം.എ. മൂസ മൊ­ഗ്രാല്‍ 

Keywords: Manjeshwaram, Eid, Kasaragod, Treatment, Aboobacher Adam
5:31 pm | 0 comments

പെരു­ന്നാള്‍ അവധി മൂന്ന് ദിവ­സ­മാ­ക്കണം: എസ്.കെ.എസ്.എസ്.എഫ്

Written By Kvartha Alpha on 8 Aug 2012 | 6:07 pm

SKSSF Flag, Kasargod, India, Kerala
കാസര്‍കോട് : പെരു­ന്നാള്‍ അവധി മൂന്ന് ദിവ­സ­മാക്കി പ്രഖ്യാപിച്ച് ആഘോ­ഷത്തെ ബാധി­ക്കാ­ത്ത­വിധം പരീ­ക്ഷ­കള്‍ പുന:ക്ര­മീ­ക­രി­ക്കാന്‍ സര്‍ക്കാര്‍ തയ്യാ­റാ­കണമെന്ന് എസ്.­കെ.­എ­സ്.­എ­സ്.­എ­ഫ്. ജില്ലാ പ്രസി­ഡണ്ട് ഇബ്രാഹിം ഫൈസി ജെഡി­യാര്‍, ജന­റല്‍ സെക്ര­ട്ടറി റഷീദ് ബെളിഞ്ചം എന്നി­വര്‍ പ്രസ്താ­വ­ന­യില്‍ ആവ­ശ്യ­പ്പെ­ട്ടു.

­കേ­ര­ള­ത്തിലെ പല ആഘോ­ഷ­ങ്ങള്‍ക്കും ആഴ്ച്ച­ക­ളോളം അവധി അനു­വ­ദി­ക്കു­മ്പോള്‍ പെരു­ന്നാളു­കള്‍ക്ക് മാത്രം ഒരു ദിവസം മാത്രം അവധി  അനു­വ­ദി­ക്കു­ന്ന പ്രവ­ണത ഇനി­യെ­ങ്കിലും അവ­സാ­നിപ്പി­ക്ക­ണം.

ഇപ്രാ­വശ്യം സ്‌കൂള്‍, യൂ­ണി­വേ­ഴ്‌­സിറ്റി പരീ­ക്ഷ­കള്‍ റമ­ളാന്‍ വ്രതവും പെരു­ന്നാളും പരി­ഗണിക്കാതെ യാണ് ക്രമീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. ഇത് പ്രതി­ഷേ­ധാര്‍ഹ­മാ­ണെന്നും പ്രസ്താ­വ­ന­യില്‍ പറ­ഞ്ഞു.

Keywords: Kasargod, SKSSF, Eid , Leave, School Exam
6:07 pm | 0 comments

പെരു­ന്നാള്‍ രാത്രി കാസര്‍കോട്ട് ഈദ് സന്ദേശ സംഗമം നടത്തും

Written By irf Kvartha on 17 Jul 2012 | 7:26 pm

Malik Deenar Kasaragod
കാസര്‍കോട്: കാസര്‍കോട് സംയുക്ത ജമാ­അ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഈ വര്‍ഷവും പെരു­ന്നാള്‍ രാത്രി ഈദ് സന്ദേശ സംഗമം നട­ത്താന്‍ മാലിക് ദീനാര്‍ മസ്ജിദ് ഓഫീ­സില്‍ ചേര്‍ന്ന സംയുക്ത മുസ്‌ലിം ജമാ­അത്ത് പ്രവര്‍ത്തക സമി­തി­യോഗം തീരു­മാ­നി­ച്ചു. പ്രസി­ഡണ്ട് ചെര്‍ക്കളം അബ്ദുല്ല  അധ്യ­ക്ഷത വഹി­ച്ചു. ജന­റല്‍ സെക്രട്ടറി ടി.­ഇ.­അ­ബ്­ദുല്ല സ്വാഗതം പറ­ഞ്ഞു.

സംയുക്ത ജമാ­അത്തിന്റെ പ്രവര്‍ത്തനം വിപു­ല­മാ­ക്കാന്‍ പദ്ധ­തി­കള്‍ ആസൂ­ത്രണം ചെയ്തു. അംഗ ജമാ­അ­ത്തു­ക­ളി­ലു­ണ്ടാ­കുന്ന പ്രശ്‌ന­ങ്ങള്‍ പരി­ഹ­രി­ക്കാന്‍ പ്രധാന ഭാര­വാ­ഹി­ക­ളെയും സ്റ്റിയ­റിംഗ് കമ്മി­റ്റി­യെയും ചുമ­ത­ല­പ്പെ­ടു­ത്തി. ഭാര­വാ­ഹി­ക­ളായ പൂന അ­ബ്­ദുര്‍ റഹ്മാന്‍ ഹാജി, എന്‍.­എ.­അ­ബൂ­ബ­ക്കര്‍, കെ.­എസ്. മുഹ­മ്മ­ദ്കുഞ്ഞി ഹാജി, കെ.­ബി. മുഹ­മ്മ­ദ്കു­ഞ്ഞി, പ്രവര്‍ത്തക സമിതി അംഗ­ങ്ങള്‍ സംബ­ന്ധി­ച്ചു.

Keywords: Kasaragod, Eid, Malik Deenar, Cherkalam Abdulla, T.E Abdulla.
7:26 pm | 0 comments

സമസ്ത ഈദ് മുലാഖാത്ത് ശ്രദ്ധേയമായി

Written By Kvarthakgd on 9 Nov 2011 | 4:58 pm

മനാമ: ബലി പെരുന്നാള്‍ സുദിനത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ സംഘടിപ്പിച്ച 'ഈദ് മുലാഖാത്ത് 32' പെരുന്നാള്‍ സംഗമവും കലാവിരുന്നും ശ്രദ്ധേയമായി. മനാമ കേന്ദ്ര മദ്രസ്സാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സമസ്ത കോ-ഓര്‍ഡിനേറ്റര്‍ അബ്ദു റസാഖ് നദ് വി പെരുന്നാള്‍ സന്ദേശം നല്‍കി.തുടര്‍ന്ന് നടന്ന കുട്ടികളുടെ കലാപരിപാടികള്‍ക്കും കലാനിശക്കും സഈദ് ഇരിങ്ങല്‍, അശ്റഫ് മലയില്‍, നൌഷാദ് പാപ്പിനിശ്ശേരി, റസാഖ് മൌലവി, അബ്ദു റഊഫ് നന്തി, ശിഹാബ് കോട്ടക്കല്‍, ലത്വീഫ് ചേരാപുരം, ടി. മുഹമ്മദലി, ബക്കര്‍, ശഹീര്‍ കാട്ടാമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.



Keywords: Samastha, Eid, Celebration, Manama, Gulf
4:58 pm | 0 comments

കുമ്പളയില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു

Written By irf Kvartha on 8 Nov 2011 | 8:31 pm

കുമ്പള: ബലിപെരുന്നാളിനോടനുബന്ധിച്ച് ഡയലോഗ് സെന്റര്‍ കേരള കുമ്പള ഏരിയയുടെ ആഭിമുഖ്യത്തില്‍ കുമ്പള വ്യാപാര ഭവനില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ചടങ്ങില്‍ ജമാഅത്ത് ഇസ്‌ലാമി ജില്ല സെക്രട്ടറി അഷ്‌റഫ് ബായാര്‍ മുഖ്യ പ്രഭാഷണം നടത്തി. കുമ്പള സെന്റര്‍ മോണിക്ക ദേവാലയം വികാരി ഫാദര്‍ മാര്‍സല്‍ സല്‍ദാന, ബ്രഹ്മ കുമാരി വിശ്വ വിദ്യാലയ പ്രധിനിധി ബി.കെ രാമ ചന്ദ്ര, സതീഷ്, രാമ കൃഷ്ണന്‍, ശിവാനന്ദന് മാസ്റ്റര്‍, കാര്‍മലി ടീച്ചര്‍ സുന്ദര്‍ സ്വാഗത്, ജയാനന്ദന് മാസ്റ്റര്‍, ടോമി മാസ്റ്റര്‍, ഉഗ്ഗപ്പ ഷെട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.



Kasaragod, Eid Meet, Kumbala
8:31 pm | 0 comments

SKSSF ഈദ് മീറ്റ് സംഘടിപ്പിച്ചു

ദുബൈ: SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേര ലാന്റ്മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ഈദ് മീറ്റ് സംഘടിപ്പിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം നബി (അ) എന്ന പിതാവിന്റെയും ഹാജറ ബീവി എന്ന മാതാവിന്റെയും ഇസ്മാഈല്‍ നബി (അ) എന്ന മകന്റെയും ത്യാഗമാര്‍ന്ന ജീവിതം ഓരോ കുടുംബങ്ങള്‍ക്കും മാതൃകയാണെന്ന് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു.

20 വര്‍ഷമായി ദുബൈ സുന്നി സെന്റര്‍ മദ്‌റസയില്‍ സ്വദര്‍ മുഅല്ലിമായി സേവനമനുഷ്ഠിക്കുന്ന അബ്ദുല്‍ നാസര്‍ മൗലവി, dubaiskssf.com വെബ്‌സൈറ്റ് ശില്‍പി മൂസക്കുട്ടി കൊടിഞ്ഞി, ഏറ്റവും നല്ല സംഘടനാ പ്രവര്‍ത്തകനായി തെരഞ്ഞെടുത്ത യൂസുഫ് കാലടി എന്നിവരെ സംഗമത്തില്‍ വെച്ച് ആദരിച്ചു. അബ്ദുല്‍ ഖാദര്‍ അല്‍ അസ്അദി, സൈനുല്‍ ആബിദീന്‍ വാഫി എന്നിവര്‍ പ്രഭാഷണം നടത്തി. പാപ്പിനിശ്ശേരി ജാമിഅ അല്‍ അസ്അദിയ്യ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ ബുര്‍ദ മജ്‌ലിസും പുളിങ്ങം ബശീറിന്റെ നേതൃത്വത്തിലുള്ള മുഹ്‌യിദ്ദീന്‍ മാല ആലാപനവും സംഗമത്തിന് മാറ്റ് കൂട്ടി. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും എം.ബി.എ. ഖാദര്‍ നന്ദിയും പറഞ്ഞു.

Keywords: Dubai, SKSSF, Eid Meet
7:59 pm | 0 comments

ഈദ് സൗഹൃദ സംഗമം

ബക്രീദിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഫ്രൈഡെ ക്ലബ്ബ് സംഘടിപ്പിച്ച സൗഹൃദ കൂട്ടായ്മ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.


Keywords: Kasaragod, Kanhangad, EID, meet, E.Chandrashekaran MLA
7:00 pm | 0 comments

പെരുന്നാള്‍ തലേന്ന് പടക്കം പൊട്ടിച്ചതിനെതിരെ അമര്‍ഷം വ്യാപകം

Written By kvarthapressclub on 7 Nov 2011 | 11:31 am

കാസര്‍കോട്: പെരുന്നാള്‍ തലേന്ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ ഒരുസംഘം യുവാക്കള്‍ പടക്കം പൊട്ടിച്ചതിനെതിരെ അമര്‍ഷം വ്യാപകമാകുന്നു. കാസര്‍കോട് സൗഹൃദവേദിയുടെ അഭ്യര്‍ത്ഥനപോലും മാനിക്കാതെയാണ് ചില യുവാക്കള്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പടക്കം പൊട്ടിച്ചത്. കഴിഞ്ഞ വര്‍ഷം സൗഹൃദവേദിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ചിലരും പടക്കം പൊട്ടിക്കലിന് നേതൃത്വം കൊടുത്തതാണ് അമര്‍ഷം ശക്തമാകാന്‍ കാരണമായത്.
കഴിഞ്ഞ ഏതാനും പെരുന്നാള്‍ നാളുകളില്‍ കാസര്‍കോട്ട് യാതൊരുവിധ അനിഷ്ഠസംഭവങ്ങളുമില്ലാതെ പെരുന്നാള്‍ ആഘോഷിക്കാന്‍
കഴിഞ്ഞത് കാസര്‍കോട് സൗഹൃദവേദിയുടെയും, ഇമാമുമാരുടെയും കൂട്ടായ പ്രവര്‍ത്തനത്തെ തുടര്‍ന്നായിരുന്നു. ഇത്തവണയും പെരുന്നാള്‍ സമാധാനപരമായി ആഘോഷിക്കാന്‍ സൗഹൃദവേദിയും, പണ്ഡിതരും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ് ചിലര്‍ സമാധാനം തകര്‍ക്കുന്ന നിലയില്‍ പടക്കം പൊട്ടിച്ചത്. രണ്ട് വര്‍ഷ് മുമ്പ് കാസര്‍കോട്ട് പെരുന്നാള്‍ തലേന്ന് നടത്തിയ പടക്കംപൊട്ടിക്കലും ബൈക്ക് റൈസിങ്ങും വന്‍ അക്രമങ്ങള്‍ക്ക വഴിമരുന്നിട്ടിരുന്നു. ഞായറാഴ്ച രാത്രി പുതിയ ബസ്
സ്റ്റാന്‍ഡില്‍ പടക്കംപൊട്ടിച്ചപ്പോള്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രശ്‌നം വഷളാക്കെണ്ടെന്നു കരുതി ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു. വിശ്വാസികള്‍ ഒന്നടങ്കം സമാധാനപരമായി പെരുന്നാള്‍ ആഘോഷത്തിന് തയ്യാറെടുക്കുമ്പോള്‍ ചിലര്‍ എല്ലാവിധ വാക്കുകളും ലംഘിച്ചുകൊണ്ട് പടക്കം പൊട്ടിക്കലിനും മറ്റും നേതൃത്വം നല്‍കിയത് വിശ്വാസികളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.

Keywords: Kasaragod, Eid, New-Busstand, കാസര്‍കോട് , പെരുന്നാള്‍, പടക്കം 
11:31 am | 2 comments

നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം

കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി ഹീറാ മസ്ജിദ് അങ്കണത്തില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരം
കാസര്‍കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മകള്‍ പുതുക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. നാടെങ്ങും തക്ബീര്‍ ധ്വനികളും ലബ്ബൈകല്ലാഹുമ്മ എന്ന സമര്‍പ്പണത്തിന്റെ നാദങ്ങളും ഉയര്‍ത്തിയാണ് പെരുന്നാള്‍ ദിനത്തെ വരവേറ്റത്. പെരുന്നാള്‍ നമസ്‌കാരവും ബലികര്‍മവും അനുഷ്ഠിച്ച് വിശ്വാസികള്‍ ഇബ്രാഹിം നബിയുടെ അര്‍പ്പണ ബോധത്തിന്റെ പാത പിന്തുടരുന്നു.

നാടിന്റെ വിവിധഭാഗങ്ങളില്‍ പള്ളികളിലും മൈതാനികളിലും നടന്ന ഈദ് നമസ്‌കാരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ഈദ് നിസ്ക്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്തും ഈദ് ആശംസകള്‍ നേര്‍ന്നും വിശ്വാസികള്‍ സൗഹൃദവും സാഹോദര്യവും ആത്മ ബന്ധവും പുതുക്കി.


Keywords: Eid, Eid-Mubarak, Eid Al Adha, Kasaragod, Kerala
10:45 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories