Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Dubai-KMCC. Show all posts
Showing posts with label Dubai-KMCC. Show all posts

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷ്‌റഫ് എടനീരിന് കെ.എം.സി.സി. നേതാക്കള്‍ സ്വീകരണം നല്‍കി

Written By Kvarthakgd on 15 May 2013 | 8:23 pm

ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇയിലെത്തിയ കാസര്‍കോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അഷ്‌റഫ് എടനീരിന് ദുബൈ വിമാനത്താവളത്തില്‍ കെ.എം.സി.സി നേതാക്കള്‍ ഉജ്ജല സീകരണം നല്‍കി.

ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ജില്ലാ സെക്രട്ടറി ഹനീഫ ടി.ആര്‍, ഉദുമ മണ്ഡലം പ്രസിഡന്റ് മുനീര്‍ ബന്താട്, കാസര്‍കോട് മണ്ഡലം കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് സലിം ചേരങ്കൈ, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് സി.എച്ച്.നുറുദ്ദീന്‍, കാഞ്ഞങ്ങാട് സെക്രട്ടറി യൂസുഫ് മുക്കോട്, അഷ്‌റഫ് തങ്ങള്‍ ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു. യു.എ.ഇയിലെ കെ.എം.സി.സിയുടെ വിവിധ പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 052 8760737.
Youth league, Kasaragod district, Secretary, Ashraf Adaneer, Reception, Dubai air port, KMCC leaders, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Youth league, Kasaragod district, Secretary, Ashraf Adaneer, Reception, Dubai air port, KMCC leaders, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:23 pm | 0 comments

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: കാസര്‍കോടിനോടുള്ള അവഗണന പ്രതിഷേധാര്‍ഹം: KMCC

Written By irf Kvartha on 27 Apr 2013 | 7:31 pm

ദുബൈ: ഏറെ പ്രവാസികളുള്ള കാസര്‍കോട് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യം പരിഗണിക്കാതെ പ്രഖ്യാപനത്തില്‍ ഒതുക്കി മുന്നോട്ട് പോകുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷണ്‍ അഭിപ്രായപെട്ടു. അര്‍ഹമായ പരിഗണന പലപ്പോഴും കാസര്‍കോടിന് ലഭിക്കാതെ പോകുന്നുയെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും കണ്‍വെന്‍ഷനില്‍ അഭിപ്രായമുയര്‍ന്നു.
Hamsa Thotty, KMCC dist president
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. വിദേശ മലയാളികളില്‍ വലിയൊരു വിഭാഗം കാസര്‍കോട്ടുകാരാണ്.

ഇപ്പോള്‍ കാസര്‍കോട്ടുകാര്‍ പയ്യന്നൂരിനെയാണ് പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് മിക്ക ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കാസാര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാവില്ലെന്നും അടിയന്തിരമായി കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്നും ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.
Haneef Cherkala, Dubai KMCC secretary
കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് മുന്‍ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ ആസൂത്രണാ ബോര്‍ഡിന്റെ അനുമതി തേടിയ കേരള സര്‍ക്കാരിനെ കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു. പ്രസിഡണ്ട് മുഹമ്മദ് കുളങ്കരയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി സെക്രട്ടറി ഹനീഫ് ചെര്‍ക്കള മുഖ്യ പ്രഭാഷണം നടത്തി

കെ എം സി സി നേതാകളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഷരീഫ് പൈക്ക, ഇ ബി അഹ്മദ് ചെടേക്കാല്‍,

KMCC audience in Dubaiനൂറുദ്ദീന്‍ ആറാട്ടുകടവ്, റഹീം ചെങ്കള, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, കരിം മൊഗര്‍, റഹിം നെക്കര, സിദ്ദിഖ് ചൗക്കി, ഖാദര്‍ പൈക്ക, അബ്ദുല്ല പൈക്ക, അസീസ് എതിര്‍ത്തോട് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

Dubai KMCC audience


Keywords: Kasaragod, KMCC, Dubai, passport, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:31 pm | 1 comments

ദുബൈ കെ.എം.സി.സി മഞ്ചേരി മണ്ഡലം റിലീഫ് വിതരണം ചെയ്തു

Written By Kvarthakgd on 23 Apr 2013 | 6:07 pm

ദുബൈ: കെ.എം.സി.സി മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ റിലീഫ് ഫണ്ടിന്റെ വിതരണം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജന:സെക്രട്ടറി വി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്തിലെ മടത്തൊടി മുഹമ്മദിന്റെ കുടുംബത്തിനുള്ള ധന സഹായമാണ് വിതരണം ചെയ്തത്.

മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് വൈ: പ്രസിഡന്റ് സി.കെ. ബഷീര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദുബൈ കെ.എം.സി.സി മഞ്ചേരി മണ്ഡലം സെക്രട്ടറി മുസ്തഫ ഇ.ആര്‍, വാര്‍ഡ് മെമ്പര്‍ എം.കെ. ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി സി.മുഹമ്മദ് സാബു സ്വാഗതവും, എം.എം. മുസ്തഫ നന്ദിയും പറഞ്ഞു.
Dubai, KMCC, Manjeri, Relief distribution, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Dubai, KMCC, Manjeri, Relief distribution, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:07 pm | 0 comments

ദുബൈ KMCC കാസര്‍കോട് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷണ്‍ 22ന്

Written By irf Kvartha on 20 Apr 2013 | 4:48 pm

ദുബൈ: ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷണ്‍ ഏപ്രില്‍ 22ന് രാത്രി ബറാഹ കെ.എം.സി.സി ഓഫീസില്‍ ചേരും.

KMCC, Dubai, Kasaragod, Salam Kannyapady, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.ജില്ലാ, സംസ്ഥാന കേന്ദ്ര നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രധാന പ്രവര്‍ത്തകരും മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുടെ മുഴുവന്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജന. സെക്രട്ടറി സലാം കന്യപ്പാടി അറിയിച്ചു.

Keywords: KMCC, Dubai, Kasaragod, Salam Kannyapady, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:48 pm | 0 comments

ദുബൈ കെ.എം.സി.സി. വോയ്‌സ് ട്രെയിനിംഗ് ക്ലാസ് ശ്രദ്ധേയമായി

Written By Kvarthakgd on 19 Apr 2013 | 5:53 pm

ദുബൈ: ദുബൈ കെ.എം.സി.സി. സര്‍ഗധാര സംഘടിപ്പിച്ച വോയ്‌സ് ട്രെയിനിംഗ് ക്ലാസ് ശ്രദ്ധേയമായി. അല്‍ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായകന്‍ അന്‍സാര്‍ കൊച്ചിന്‍ പരിശീലകനായിരുന്നു. പ്രസംഗകര്‍, ഗായകര്‍, മിമിക്രി കലാകാരന്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് ട്രെയിനിംഗിന് എത്തിയത്. ദുബൈ കെ.എം.സി.സി. പ്രസിഡന്റ് അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.
അഡ്വ: ശംസുദ്ദീന്‍ എം.എല്‍.എ, ഗായകന്‍ അന്‍സാര്‍ എന്നിവര്‍ വോയ്‌സ് ട്രെയിനിംഗില്‍ പങ്കെടുത്തവര്‍ക്കൊപ്പം
സര്‍ഗശേഷി പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനും മലയാളത്തില്‍ അവസരങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് പരിപാടിയെ അഭിവാദ്യം ചെയ്ത് അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. എല്ലാ മാസവും സര്‍ഗാത്മക കഴിവുകളെ വികസിപ്പിച്ചെടുക്കാന്‍ അവസരമുണ്ടാക്കുന്ന പരിപാടികള്‍ സര്‍ഗധാരയുടെ കീഴില്‍ നടക്കും. ആക്ടിംഗ് ജന:സെക്രട്ടറി അഡ്വ. സാജാദ് അബൂബക്കര്‍, സംസ്ഥാന ഭാരവാഹികളായ ബീരാവുണ്ണി തൃത്താല, നാസര്‍ കുറ്റിച്ചിറ, ഹനീഫ കല്‍മട്ട, മുഹമ്മദ് വെട്ടുകാട്, സര്‍ഗധാര കണ്‍വീനര്‍ ഇസ്മാഈല്‍ ഏറാമല എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Dubai KMCC, Voice training, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:53 pm | 0 comments

'സര്‍ഗധാര' വോയ്‌സ് ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ് 16ന്

Written By Kvarthakgd on 15 Apr 2013 | 6:46 pm

ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോയ്‌സ് ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 16ന് നടക്കും. ട്രെയിനിംഗിന് പ്രശസ്ത പിന്നണി ഗായകന്‍ അന്‍സാര്‍ കൊച്ചിന്‍ നേതൃത്വം നല്‍കും. രാത്രി ഏഴ് മണിക്ക് ദുബൈ കെ.എം.സി.സി. അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

Sargadhara, Voice training, Workshop, Dubai, KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsസംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പ്രാസംഗികര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി വ്യത്യസ്ഥ ഘട്ടങ്ങളില്‍ വിവിധങ്ങളായ സദസിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള വ്യക്തികളെ ആധുനിക കാലഘട്ടത്തിനനുസരിച്ചു അഭികാമ്യമായ ശബ്ദ ക്രമീകരണം, ശബ്ദ വ്യതിയാനം, വോയ്‌സ് മോഡുലേഷന്‍, പവര്‍ വോയ്‌സിംഗ്, തുടങ്ങിയ വോയ്‌സ് മാനേജ്‌മെന്റിലൂടെയും ശാരീരിക വൈദഗ്ധ്യത്തിലൂടെയും ശ്രോതാക്കളെ കീഴടക്കാന്‍ കഴിയുന്ന പ്രൊഫഷണലുകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ കെ.എം.സി.സി. കലാ-സാഹിത്യ
വിഭാഗമായ 'സര്‍ഗധാര' 'വോയ്‌സ് ട്രെയിനിംഗ് വര്‍ക്ക് ഷോപ്പ്' സംഘടിപ്പിക്കുന്നത്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 050 4591048 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Sargadhara, Voice training, Workshop, Dubai, KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:46 pm | 0 comments

'പ്രവാസികളുടെ തിരിച്ച് പോക്ക് ആശങ്കകളും പരിഹാരങ്ങളും' സെമിനാര്‍ സംഘടിപ്പിച്ചു

Written By Kvarthakgd on 11 Apr 2013 | 3:55 pm

ദുബൈ: ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി 'പ്രവാസികളുടെ തിരിച്ച് പോക്ക് ആശങ്കകളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ നിതാഖാത് നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. സൗദിക്ക് പുറമെ മറ്റ് ഗള്‍ഫ് നാടുകളിലെ സ്വദേശി വല്‍ക്കരണവും ചര്‍ച്ചാ വിഷയമായി.

കേരളത്തിലെ പൊതു സമൂഹത്തെ നിതാഖാത്തിന്റെ പേരില്‍ നടന്ന പ്രചരണങ്ങള്‍ ആശങ്കയിലാക്കിയെന്നും, നിയമത്തിന്റെ പ്രതിഫലനമായി ലക്ഷക്കണക്കിന് ഗള്‍ഫ് മലയാളികള്‍ നാട്ടിലെത്തുമെന്ന വാര്‍ത്ത ശരിയല്ലെന്നും യഥാര്‍ഥ വിരങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രവാസി സംഘടനകള്‍ രംഗത്തിറങ്ങണമെന്നും അവതാരകര്‍ ആവശ്യപ്പെട്ടു.

അതാത് രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങളില്‍ കൈകടത്താന്‍ നമുക്കാവില്ല. സൗദി നിമയം അനുശാസിക്കുന്ന 20 ശതമാനം സംവരണം അവരുടെ സമ്പദ്ഘടനയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ്. അതിനാല്‍ ദൂഷ്യവശങ്ങള്‍ കാണുന്നതിന് പകരം നല്ല വശങ്ങളെ സ്വീകരിക്കണം.  ഭാവിയില്‍ വിദ്യാസമ്പന്നരായ തൊഴില്‍ അന്വേഷകര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവും. അതുകൊണ്ട് പ്രവാസികള്‍ ചെയ്യേണ്ടത് അവരവരുടെ മക്കളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുക്കുക എന്നതാണെന്ന് സെമിനാര്‍ വിലയിരുത്തി.

Dubai-Chengala KMCC, Seminar, Nitaqat, Saudi Arabia, Conduct, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കെ.എം.സി.സി അല്‍ബഹറാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ യു.എ.ഇയിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. പ്രസിഡന്റ് ഐ.പി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ കേന്ദ്ര കെ.എം.സി.സി വൈസ് പ്രസിഡന്റ് ഹുസൈന്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നേതാക്കളായ എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ ചെര്‍ക്കള, ഹനീഫ കല്‍മട്ട, ഖാദര്‍ അരിപ്പാമ്പ്ര, അബ്ദുല്ല ആറങ്ങാടി, മഹ്മൂദ് കുളങ്ങര, സലാം കന്യപ്പാടി, മുനീര്‍ ബന്താട്, നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, ഒ.ഐ.സി.സി പ്രതിനിധി പുന്നക്കല്‍ മുഹമ്മദലി, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി ഇല്യാസ് വെട്ടം എന്നിവര്‍ വിഷയാവതരണം നടത്തി. മുനീര്‍ ചെര്‍ക്കള ചര്‍ച്ചകള്‍ നിയന്ത്രിച്ചു. അസീസ് കമാലിയ സ്വാഗതവും, ഐ.ടി വിംഗ് ജനറല്‍ കണ്‍വീനര്‍ സത്താര്‍ നാരമ്പാടി നന്ദിയും പറഞ്ഞു.

Dubai-Chengala KMCC, Seminar, Nitaqat, Saudi Arabia, Conduct, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Dubai-Chengala KMCC, Seminar, Nitaqat, Saudi Arabia, Conduct, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:55 pm | 0 comments

ദുബൈ കെ.എം.സി.സി ലീഡര്‍ഷിപ്പ് കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

Written By Kvarthakgd on 29 Mar 2013 | 2:51 pm

Dubai, KMCC, Leadership, Camp, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദുബൈ: പ്രശസ്ത മാനേജ്‌മെന്റ് കോച്ചിംഗ് കണ്‍സല്‍ട്ടന്റും കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് പരിശീലകനുമായ ഇംറേ വാന്‍ ഗാസേലിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് കോച്ചിംഗ് സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി. ട്രെയിനിംഗ് ആന്‍ഡ് ഗൈഡന്‍സ് വിഭാഗമായ ഐ-സ്മാര്‍ട്ട് ആണ് അല്‍ ബറാഹ സെന്ററില്‍ ഏകദിന കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബാഴ്‌സലോണ ആസ്ഥാനമായ മാനേജ്‌മെന്റ് ട്രെയിനിംഗ് ആന്‍ഡ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഫാക്റ്റര്‍-സി.യുടെ സ്ഥാപകാംഗവും കോ-ഡയറക്ടറുമായ വാന്‍ ഗാസേല്‍ അന്തര്‍ദേശീയ തലത്തില്‍ നിരവധി പരിശീലനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കെ.എം.സി.സി.യുടെ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി തികച്ചും സൗജന്യമായാണ് വാന്‍ ലീഡര്‍ഷിപ്പ് കോച്ചിംഗ് നല്‍കിയത്. സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് തുടര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാനും അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദുബൈ കെ.എം.സി.സി. നടപ്പിലാക്കി വരുന്ന പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദമായി മനസിലാക്കിയ വാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനാര്‍ഹാവുമാണെന്ന് അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹീം എളേറ്റില്‍, ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി, ഐ-സ്മാര്‍ട്ട് ചെയര്‍മാന്‍ മുഹമ്മദ് വെട്ടുകാട്, സംസ്ഥാന ഭാരവാഹികളായ ആര്‍. നൗഷാദ്, ഹനീഫ് കല്‍മാട്ട, അഡ്വ: സാജിദ് അബൂബക്കര്‍, റഈസ് തലശേരി, നാസര്‍ കുറ്റിച്ചിറ, ഷാജി ഫാറൂഖ്, റഷീദ്, ഐ-സ്മാര്‍ട്ട് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്ല ചെമ്മല തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Keywords: Dubai, KMCC, Leadership, Camp, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:51 pm | 0 comments

കെ.എം.സി.സിയുടെ ഉബൈദ് സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 100 പെണ്‍കുട്ടികള്‍ക്ക്

Written By Kvarthakgd on 24 Mar 2013 | 8:58 pm

 Dubai-Kasaragod, KMCC, T.Ubaid, Award, 100 girls, Gulf, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ദുബൈ: കാസര്‍കോട് ജില്ലാ കെ.എം.സി.സി മലബാര്‍ മുസ്ലിം വിദ്യാഭ്യാസ നവോത്ഥാന നായകന്‍ മഹാകവി ടി.ഉബൈദിന്റെ സ്മരണയ്ക്കായി ജില്ലയിലെ 100 പെണ്‍കുട്ടികള്‍ക്ക് 'ഇഖ്‌റഅ' വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു.

ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നും ഈ അധ്യയന വര്‍ഷം പ്ലസ്ടു പൂര്‍ത്തിയാക്കി ഉന്നത കോഴ്‌സിനു ചേരാന്‍ അര്‍ഹത നേടിയ തെരഞ്ഞെടുത്ത നൂറു പെണ്‍കുട്ടികള്‍ക്ക് ജുണ്‍ ആദ്യ വാരത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. ഇതിനോടനുബന്ധിച്ചുള്ള 'ഇഖ്‌റഅ' വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ബ്രോഷര്‍ പ്രകാശനം യു.എ.ഇ കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര യു.എ.ഇ-കെ.എം.സി.സി. വൈസ്:പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈക്ക് നല്‍കി.

ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടിയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന-ജില്ല-മണ്ഡലം നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.സി.മുഹമ്മദ്, ഹനീഫ ചെര്‍ക്കള, ഹനീഫ കല്‍മട്ട, എം.എ.മുഹമ്മദ് കുഞ്ഞി, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, ജലീല്‍ ചന്തേര, ഖാദര്‍ ബണ്ടിച്ചാല്‍, സി.കെ.അബ്ദുല്‍ ഖാദര്‍, മഹമൂദ് ഹാജി പൈവളിഗെ, മുഹമ്മദലി തൃക്കരിപ്പൂര്‍, യുസുഫ് മുക്കൂട്, മുനീര്‍ ബന്താട്, ഡോക്ടര്‍ ഇസ്ഈയില്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും, ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.

Keywords: Dubai-Kasaragod, KMCC, T.Ubaid, Award, 100 girls, Gulf, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:58 pm | 0 comments

ദുബൈ കെ.എം.സി.സി ഭൗമ മണിക്കൂര്‍ ആചരിച്ചു

ദുബൈ: ഭൂമിയിലെ എല്ലാ ജൈവ സമ്പത്തും നിലനിര്‍ത്തുകയും വൈദ്യുതിയുടെ അമിത ഉപയോഗം കുറച്ചും വരുംതലമുറക്ക് വേണ്ടി ഈ ഭൂമിയെ നില നിര്‍ത്തുന്നതിന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്ന് ദുബൈ കെ.എം.സി.സി. ആഹ്വാനം ചെയ്തു.

ഭൗമ മണിക്കൂറില്‍ കെ.എം.സി.സിയും പങ്കാളികളായി. ഇതിന്റെ ഭാഗമായി രാത്രി 8.30 മുതല്‍ 9.30 വരെയുള്ള ഒരു മണിക്കൂര്‍ ദുബൈ കെ.എം.സി.സി അല്‍ ബറഹ ആസ്ഥാനത്ത് വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചില്ല.

ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹയുടെ  അധ്യക്ഷതയില്‍ നടന്ന പരിപാടി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനവരാശിയുടെ നിലനില്‍പിന് ആവശ്യമായ മണ്ണും ജലവും ജൈവ സമ്പത്തും നിലനിര്‍ത്തുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനുമെതിരെ ലോകത്ത്  നടന്ന ഈ ആഗോള കൂട്ടായ്മയില്‍ യു.എ.ഇ യോടൊപ്പം കെ.എം.സി.സി യും പങ്കുചേര്‍ന്നത് വളരെയധികം സന്തോഷം ഉണ്ടാക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി(സി.ഡി.എ) തലവന്‍ സലാ അല്‍ മംസി അഭിപ്രായപെട്ടു.

Dubai KMCC, Earth hour, Inauguration, Sayyid Sadiqali Shihab Thangal, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ജന:സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം ഹാജി, പി.ബാവ ഹാജി, പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍,യഹ്‌യ തളങ്കര, പളനി ബാബു(സി.ഡി.എ), അബ്ദുല്ല ഫാറൂഖി, ഇബ്രാഹിം മുറിച്ചാണ്ടി,അഹ്മദ് കുട്ടി മദനി, ഇമ്രാന്‍ ഗേസ്റ്റല്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords: Dubai KMCC, Earth hour, Inauguration, Sayyid Sadiqali Shihab Thangal, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:08 pm | 0 comments

മൈ ഹെല്‍ത്ത് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഏപ്രിലില്‍

Written By Kvarthakgd on 19 Mar 2013 | 5:03 pm

Dubai, KMCC, My health insurance scheme, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദുബൈ: ദുബൈ കെ.എം.സി.സി നടപ്പാക്കുന്ന 'മൈ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി' ഏപ്രില്‍ മാസത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

600 ദിര്‍ഹമിന് നാട്ടിലും യു.എ.ഇ.യിലുമായി 75,000 ദിര്‍ഹമിന്റെ കവറേജാണ് മുസല്ല നെറ്റ് ടി.പി.എ.യുമായി സഹകരിച്ച് നടപ്പാക്കുന്നത്. ചുരുങ്ങിയ ചെലവില്‍ വിദഗ്ധ ചികിത്സ എന്ന ലക്ഷ്യത്തോടെ ദുബൈ കെ.എം.സി.സി. നടപ്പാക്കുന്ന ഈ പദ്ധതിയില്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗമാകാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 050 2061957, 04 2727773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: Dubai, KMCC, My health insurance scheme, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:03 pm | 0 comments

പത്താംതരം തുല്യതാ പരീക്ഷ: സാക്ഷരതാ മിഷന്‍ അധികൃതര്‍ യു.എ.ഇയിലെത്തും

Written By Kvarthakgd on 15 Mar 2013 | 7:06 pm

Saleem Karuvambalam, Dubai, KMCC, Kerala saksharatha mission, Visit, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ദുബൈ: പത്താം തരംതുല്യതാ പരീക്ഷയുടെ ഏഴാം ബാച്ച് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള സാക്ഷരതാ മിഷന്‍ അധികൃതര്‍ അടുത്ത മാസം യു.എ.ഇയിലെത്തുമെന്ന് മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം അറിയിച്ചു. അധ്യാപകരെയും പഠിതാക്കളെയും നേരിട്ട് കണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

രണ്ട് മാസം മുമ്പ് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മിഷന്‍ അധികൃതര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് സംബന്ധിച്ച പഠന റിപോര്‍ട്ട് കേരള സര്‍ക്കാരിന് സമര്‍പിച്ചിട്ടുണ്ട്. പഠന സാമഗ്രികള്‍ വിതരണം ചെയ്ത് ക്ലാസുകള്‍ ആരംഭിക്കും. പത്താം തരം തുല്യതാ പരീക്ഷക്ക് എല്ലാ കോണുകളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സലിം പറഞ്ഞു. കുറഞ്ഞ കാലത്തിനകം തന്നെ ഈ പദ്ധതി വന്‍ വിജയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും ഖത്തറിലും ഇതിനകം പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്ത് ക്ലാസുകള്‍ തുടങ്ങി. കെ.എം.സി.സി അടക്കമുള്ള വിവിധ സംഘടനകള്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

ദുബൈ കെ.എം.സി.സി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, റാസല്‍ഖൈമ കേരള സമാജം, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നിവ വഴി രജിസ്റ്റര്‍ ചെയ്ത പഠിതാക്കള്‍ക്കുള്ള ക്ലാസുകള്‍ നടന്നു വരുന്നു. കേരള പഠിതാക്കള്‍ക്കുള്ളതിനെക്കാള്‍ സൗകര്യം ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്.

ദുബൈ കെ.എം.സി.സിയില്‍ 103 പഠിതാക്കളുണ്ട്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നാല്, റാസല്‍ഖൈമ കേരള സമാജം രണ്ട്, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 52 ഉം കുട്ടികളും പഠിതാക്കാളും ഉണ്ട്. ദുബൈ കെ.എം.സി.സിയില്‍ അധ്യാപക ബാങ്ക് രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഇതില്‍ 27 പേരാണുള്ളത്. കെ.എം.സി.സി, ഫോസ, പി.എസ്.എം.ഒ അലൂംനി എന്നിവ മുഖേനയാണ് ഈ വിദഗ്ധരെ അധ്യാപകരായി തെരഞ്ഞെടുത്തത്. ഫാറൂഖ്, പി.എസ്.എം.ഒ തുടങ്ങിയ കോളജുകളില്‍ പ്രൊഫസറായവരും എം.എഡ് വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണിവര്‍.

ദുബൈയിലെ പഠിതാക്കളെ ദുബൈ കെ.എം.സി.സിയില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫിലെ ആദ്യ സംരംഭമെന്ന നിലയിലായിരുന്നു ഇത്. അടുത്തിടെ സി.മമ്മൂട്ടി എം.എല്‍.എ പാഠ പുസ്തക വിതരണം ദുബൈയില്‍ നിര്‍വഹിച്ചിരുന്നു. വെള്ളിയാഴ്ചകളില്‍ രാവിലെ എട്ടു മുതല്‍ 12 വരെയാണ് ദുബൈയില്‍ ക്ലാസുകള്‍ നടക്കുന്നത്.

Keywords: Saleem Karuvambalam, Dubai, KMCC, Kerala saksharatha mission, Visit, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:06 pm | 0 comments

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടിക്രമം: പരിശീലന ക്ലാസ് ദുബൈ കെ.എം.സി.സിയില്‍

Written By Kvarthakgd on 8 Mar 2013 | 8:17 pm

Death, Training class, Dubai, KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദുബൈ: യു.എ.ഇയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനും, ഇവിടെ സംസ്‌കരിക്കുന്നതിനുമുള്ള നടപടിക്രമങ്ങളെ കുറിച്ച് ദുബൈ കെ.എം.സി.സി ഐസ്മാര്‍ട്ട് വിംഗിന്റെ നേതൃത്വത്തില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. മെച്ചപെട്ട ജീവിതം സ്വപ്നം കണ്ട് യു.എ.ഇയില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നതിന് ആനുപാതികമായി മരണനിരക്കും കൂടിവരികയാണ്.

ആകസ്മികമായ വേര്‍പാടുകള്‍ വേദനാജനകമാണെങ്കിലും പലപ്പോഴും അതിലേറെ ദു:ഖകരമാണ് മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വരുന്ന കാലതാമസം. വിഷയത്തിന്റെ ഗൗരവവും സാമൂഹ്യ പ്രതിബദ്ധതയും ഉള്‍ക്കൊണ്ട് നടപടിക്രമങ്ങളില്‍ അവഗാഹമുള്ള ഒരു ടീം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപിക്കപെടുന്ന പരിശീലന പരിപാടി മാര്‍ച്ച് 10 ന് രാത്രി എട്ട് മണിക്ക് അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും. എം.സി. സുബൈര്‍ ഹുദവി, അഡ്വ: സാജിദ് അബൂബക്കര്‍, അബ്ദുല്ല വലിയാണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 050 7271244 എന്ന നമ്പരില്‍ വിളിക്കുക.

Keywords: Death, Training class, Dubai, KMCC, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:17 pm | 0 comments

ദുബൈ-കാസര്‍കോട് കെ.എം.സി.സി ഹരിത ഗാഥ '65' വ്യാഴാഴ്ച

Written By Kvarthakgd on 6 Mar 2013 | 5:51 pm

 Dubai-Kasaragod, KMCC, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദുബൈ: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ദുബൈ-കാസര്‍കോട് കെ.എം.സി.സി. ഹരിത ഗാഥ '65' സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച ദുബൈ അല്‍ ബറാഹ കെ.എം.സി.സി. ആസ്ഥാനത്താണ് പരിപാടി.

രാത്രി 8.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ വാഗ്മിയും കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത് മുസ്ലിം 'ന്യുന പക്ഷ രാഷ്ട്രീയത്തിന്റെ വിജയപാത' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.

ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ പ്രസംഗിക്കും. കെ.എം.സി.സി കേന്ദ്ര നേതാക്കളായ ഇബ്രാഹിം എളേറ്റില്‍, യഹ്‌യ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സ്‌റ്റേറ്റ് നേതാക്കളായ അന്‍വര്‍ നഹ, ഇബ്രാഹിം മുറിചാണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: Dubai-Kasaragod, KMCC, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:51 pm | 0 comments

ദുബൈ-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി സംഗമം ശനിയാഴ്ച

Written By Kvarthakgd on 23 Feb 2013 | 6:15 pm

Dubai-Kanhangad, KMCC, Meet, Basheer Bellikoth, Reception, Gulf, Malayalam news, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ദുബൈ: ദുബൈ-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി സംഗമവും ലീഡേര്‍സ് മീറ്റ് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ചടങ്ങില്‍ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ ബെള്ളിക്കോത്തിന് സ്വീകരണം നല്‍കും. ശനിയാഴ്ച ദുബൈ മാഹി ഹോട്ടലിലാണ് പരിപാടി.

ഹുസൈനാര്‍ ഹാജി, അന്‍വര്‍ നഹ, ഹനീഫ് കല്‍മട്ട ഹംസ തൊട്ടി, എം.കെ.അബ്ദുല്ല തുടങ്ങി കേന്ദ്ര-സംസ്ഥാന ജില്ലാ കെ.എം.സി.സി നേതാക്കള്‍ സംസാരിക്കും. ദുബൈ, ഹമരിയ, അവീര്‍, കരാമ അല്‍ നഹദ തുടങ്ങിയ എരിയകളിലെ മുഴുവന്‍ കാഞ്ഞങ്ങാട് നിവാസികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീന്‍, യുസുഫ് മുക്കൂട്, ഹനീഫ് ബാവ എന്നിവര്‍ അറിയിച്ചു.

Keywords: Dubai-Kanhangad, KMCC, Meet, Basheer Bellikoth, Reception, Gulf, Malayalam news, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:15 pm | 0 comments

ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്കും, ഖാസിം മൗലവിക്കും എയര്‍പോര്‍ട്ടില്‍ സ്വീകരണം

Golden Abdul Khader, Khazim Usthad, Reception, Dubai, AIrport, KMCC, Gulf, Chalanam, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ദുബൈയിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റുമായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയെയും, ഇമാം ഷാഫി അക്കാദമി സാരഥി എം.എ. ഖാസിം മുസ്ലിയാരെയും കെ.എം.സി.സി സംസ്ഥാന-ജില്ലാ മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നു.

Keywords: Golden Abdul Khader, Khazim Usthad, Reception, Dubai, AIrport, KMCC, Gulf, Chalanam, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Warm reception to leaders
6:10 pm | 0 comments

ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന് മഞ്ചേശ്വരം കെ.എം.സി.സിയുടെ സ്വീകരണം

Written By Kvarthakgd on 19 Feb 2013 | 10:50 am

Golden ABdul Khader, Reception, President, Manjeshwaram, Muslim league, KMCC, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
ദുബൈ: മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദറിന് മഞ്ചേശ്വരം-ദുബൈ കെ.എം.സി.സി കമ്മിറ്റി സ്വീകരണം നല്‍കും. യോഗം മഹ്മൂദ് ഹാജി പൈവളിഗെയുടെ പ്രാര്‍ഥനയോടെ ഹനീഫ് കല്‍മട്ട ഉത്ഘാടനം ചെയ്തു. മഞ്ചേശ്വരം, ഉപ്പള അഴിമുഖത്ത് ഫിഷിംഗ് ഹാര്‍ബറിന് വേണ്ടി 50 കോടി അനുവദിച്ച കേരള സര്‍ക്കാരിനെയും, എം.എല്‍.എ പി.ബി. അബ്ദുര്‍ റസാഖിനേയും യോഗം അഭിനന്ദിച്ചു.

അഡ്വ.ഇബ്രാഹിം ഖലീല്‍, അയൂബ് ഉറുമി, മുനീര്‍ പൊടിപ്പള്ളം, കുഞ്ഞഹമ്മദ് മൊഗ്രാല്‍, അബ്ദുല്ല കെദമ്പാടി, ഇബ്രാഹിം നള്‍ക, എം.ജി.എ. റഹ്മാന്‍ മൊഗ്രാല്‍, മുഹമ്മദ് മണിയമ്പാറ, അഷ്‌റഫ് കണ്ഡിഗെ, സൈഫുദ്ദീന്‍ കമ്പാര്‍, യൂസുഫ് ഷേണി സംബന്ധിച്ചു. ഡോക്ടര്‍ ഇസ്മയില്‍ മൊഗ്രാല്‍ സ്വാഗതവും, അബ്ദുല്‍ റഹ്മാന്‍ മുള്ളങ്കൈ നന്ദിയും പറഞ്ഞു.

Keywords: Golden ABdul Khader, Reception, President, Manjeshwaram, Muslim league, KMCC, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
10:50 am | 0 comments

കെ.എസ് അബ്ദുല്ല കാസര്‍കോടിന്റെ ശില്‍പി: എ.അബ്ദുര്‍ റഹ്മാന്‍

Written By Kvarthakgd on 4 Feb 2013 | 5:16 pm

K.S.Abdulla, ANusmaranam, KMCC, Dubai, A.Abdur Rahman, Muslim league, Gulf, Kasargod Vartha, Malayalam news
ദുബൈ: നാടിന്റെ വികസനവും, ജന നന്മയും, മുന്നില്‍ കണ്ട കെ.എസ്.അബ്ദുല്ല ആധുനിക കാസര്‍കോടിന്റെ ശില്‍പിയായിരുന്നുവെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ.അബ്ദുര്‍ റഹമാന്‍ പറഞ്ഞു.

കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.എസ്. അബ്ദുല്ല അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യഭ്യാസ, ആരോഗ്യ, സാമൂഹിക, സാംസ്‌കാരിക-ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നിന്ന ദീര്‍ഘവീക്ഷണമുള്ള ബഹുമുഖ പ്രതിപയായിരുന്നു കെ.എസ് എന്നും അദ്ദേഹം സ്മരിച്ചു.

ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ. ഇബ്രാഹിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതി അംഗവും മുനിസിപ്പല്‍ ചെയര്‍മാനുമായ ടി.ഇ.അബ്ദുല്ല, യഹ്‌യ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കെ, അന്‍വര്‍ നഹ, ഹനീഫ് കല്‍മട്ട, ഹസൈനാര്‍ തോട്ടുംഭാഗം, എന്‍.സി.മുഹമ്മദ്, ഖാദിര്‍ ബണ്ടിച്ചാല്‍, ഹനീഫ്.ടി.ആര്‍, ഹസൈനാര്‍ ബീജന്തടുക്ക, തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് പള്ളിക്കണ്ടം മുഖ്യ പ്രഭാഷണം നടത്തി. എം.കെ. അബ്ദുല്ല ആറങ്ങാടി സ്വാഗതവും, മുനീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.

Keywords: K.S.Abdulla, ANusmaranam, KMCC, Dubai, A.Abdur Rahman, Muslim league, Gulf, Kasargod Vartha, Malayalam news
5:16 pm | 0 comments

കെ.എം.സി.സി. ടേബിള്‍ ടോക്ക്

Written By Kvarthakgd on 31 Jan 2013 | 6:27 pm

 KMCC, Table talk, Dubai, Gulf, Malayalam news
ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ടേബിള്‍ ടോക്ക് ഫെബ്രുവരി ഒന്നിന് രാവിലെ ദേര നകീല്‍ സെന്ററിലുള്ള മലബാര്‍ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ഒമ്പത് മണിക്ക് നടക്കും.

മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ. അബ്ദുല്ല, മുസ്ലിംലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കെ.എം.സി.സി. നേതാക്കളായ യഹ്‌യ തളങ്കര, എം.സി. ഹുസൈനര്‍ ഹാജി, അന്‍വര്‍ നഹ തുടങ്ങിയ നേതാക്കളും പ്രമുഖ വ്യക്തികളും പങ്കെടുക്കും.

കെ. എം. സി. സി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6743258, 050 5747636, 050 5881986 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: KMCC, Table talk, Dubai, Gulf, Malayalam news, Muslim League, T.E. Abdulla.
6:27 pm | 0 comments

കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാത്രകാപരം ഡോ. എന്‍.എ. മുഹമ്മദ്

Written By Kvarthakgd on 23 Jan 2013 | 7:08 pm

Qatar Ibrahim Haji, Dubai, KMCC, Uduma, Reception, N.A.Mohammed, Inauguration, Gulf
Dr. N.A. Mohammed
ദുബൈ: ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിയുടേത് പകരം വെക്കാനാവാത്ത മാതൃകയാണെന്ന് കിഴൂര്‍ സംയുക്ത ജമഅത്ത് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായ ഡോ. എന്‍.എ. മുഹമ്മദ് പറഞ്ഞു. അക്രമ രാഷ്ട്രീയം കൊണ്ട് അണികളെ പിടിച്ചു നിര്‍ത്താനാവില്ല എന്ന ബോധോദയമാണ് കെ.എം.സി.സി.യുടെ പ്രവര്‍ത്തങ്ങളെ മാത്രകയാക്കി സി.പി.എമ്മു പോലും ജീവകാരുണ്യ രംഗത്ത് സജീമാവാന്‍ തീരുമാനിച്ചത്. എന്നാല്‍ അക്രമരാഷ്ട്രീയത്തിന്റെ രക്തക്കറ അത്ര പെട്ടെന്നൊന്നും മായ്ച്ചുകളയാന്‍ സി.പി.എമ്മിന് ആവില്ലെന്നും അദ്ദേഹം കുറ്റപെടുത്തി.

മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച് സംസരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടി.കെ. മുനീര്‍ ബന്താടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി ഇടച്ചക്കൈ ഉദ്ഘാടനം ചെയ്തു.

ദുബൈ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഐ.കെ. അന്‍വര്‍ നഹ മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലട്ര മഹിന്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല ഹുസൈന്‍, ഖത്തര്‍ ഇബ്രാഹിം ഹാജി മറുപടി പ്രസംഗം നടത്തി.

Qatar Ibrahim Haji, Dubai, KMCC, Uduma, Reception, N.A.Mohammed, Inauguration, Gulf, Malayalam news
ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ കല്‍മട്ട, ഹസൈനാര്‍ തോട്ടുംബാഗം, അബ്ദുല്ല ആറങ്ങാടി, ഖാദര്‍ അരിപ്രംബ്ര, ഹംസ പയ്യോളി, മുനീര്‍ ചേര്‍ക്കള, സി.കെ. ഖാദര്‍, ടി.ആര്‍. ഹനീഫ, ഹസൈനാര്‍ ബീജന്തടുക്ക, എരിയാല്‍ മുഹമ്മദ് കുഞ്ഞി, സി.എച്ച്. നൂറുദ്ദീന്‍, അയുബ് ഉറുമി, യുസഫ് മുക്കൂട്, ഡോ. ഇസ്മയില്‍, മുഹമ്മദ് മങ്ങാട്, ഇല്യാസ് കട്ടക്കാല്‍, അബ്ബാസ് കെ.പി. ഷെരീഫ് തായത്തോടി, റഫീക്ക് മാങ്ങാട്, ഷംസീര്‍ അടൂര്‍, ഫൈസല്‍ പൊവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റഷീദ് ഹാജി കല്ലിങ്കാല്‍ സ്വാഗതവും, ഷബീര്‍ കിഴൂര്‍ നന്ദിയും പറഞ്ഞു.

Keywords: Qatar Ibrahim Haji, Dubai, KMCC, Uduma, Reception, N.A.Mohammed, Inauguration, Gulf, Malayalam news
7:08 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories