Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label District Collector. Show all posts
Showing posts with label District Collector. Show all posts

അക്രമാസക്തനായ രോഗിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി

Written By kvarthapressclub on 17 May 2013 | 6:57 pm

കാസര്‍കോട്:  നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന രോഗിയെ ജില്ലാ കലക്ടര്‍ ഇടപെട്ട് കോഴിക്കോട് മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കി. അമ്പതു വയസ് പ്രായതോന്നിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലാക്കിയത്. ടൗണില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ഇയാള്‍ പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നതായുള്ള തഹസില്‍ദാരുടെ  റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  നടപടി.

ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ മനോരോഗിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്കുശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. കാസര്‍കോട്ടും പരിസരങ്ങളിലും നിരവധി മനോരോഗികള്‍ അലഞ്ഞുതിരിയുന്നുണ്ട്. ഇവരില്‍ പലരും അക്രമാസക്തരായി ആളുകള്‍ക്ക്  നേരെയും വാഹനങ്ങള്‍ക്കും  കല്ലെറിയുകയും അസഭ്യവാക്കുകള്‍ പറയുകയും
Mentel Patient, Attack, Hospital, Kasaragod, District Collector, General-hospitalചെയ്യുന്നുണ്ട്. മാനസിക രോഗികള്‍ക്ക് പുറമെ യാചകശല്യവും വര്‍ധിച്ചിട്ടുണ്ട്.

Keywords: Mentel Patient, Attack, Hospital, Kasaragod, District Collector, General-hospital, Vehicle, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:57 pm | 0 comments

എക്‌സറെ എടുക്കാനെത്തിയ ജില്ലാ കലക്ടര്‍ ജനറല്‍ ആശുപത്രിയിലെ ദുരവസ്ഥ കണ്ട് ഞെട്ടി

Written By kvarthaksd on 14 May 2013 | 12:43 pm

കാസര്‍കോട്: ഷട്ടില്‍ കളിക്കുന്നതിനിടയില്‍ കാലുളുക്കിയതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എക്‌സറെ എടുക്കാനെത്തിയ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ദുരവസ്ഥ കണ്ട് ഞെട്ടി. വെന്റിലേറ്റര്‍ പോലും ഇല്ലാത്ത എക്‌സറെ യൂണിറ്റില്‍ കൊടും ചൂടിലും ഒരു ഫാന്‍ പോലും ഉണ്ടായിരുന്നില്ല.

ഇരിക്കാന്‍ സ്റ്റൂളോ കസേരയോ ഒന്നും തന്നെ ഏര്‍പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് കലക്ടര്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക്കിനെ വിളിച്ചു വരുത്തുകയും ആവശ്യത്തിന് സൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ഫാനും രണ്ട് സ്റ്റൂളും എത്തിച്ചു. എക്‌സറെ യൂണിറ്റിന്റെ ഉപകരണങ്ങള്‍ പഴകിയതാണെന്ന് സൂപ്രണ്ട് അറിയിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റപണി നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.

എക്‌സറെ യൂണിറ്റ് എയര്‍കണ്ടീഷനാക്കുന്ന കാര്യം അടുത്ത ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനിക്കുമെന്ന് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കലക്ടര്‍ അറിയിച്ചു. അടിയന്തിരമായി വെന്റിലേറ്റര്‍ സൗകര്യവും ഏര്‍പെടുത്തും.

Keywords: General hospital, X-Ray, Unit, Visit, District collector, P.S.Mohammed Sageer, Shocked, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:43 pm | 0 comments

മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം: കലക്ടറെ കാണാനെത്തിയ ആന്‍മരിയ നിരാശയായി

Written By kvarthaksd on 3 May 2013 | 10:45 pm

കാസര്‍കോട്: മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം കലക്ടറെ കാണാനെത്തിയ വെസ്റ്റ് എളേരി മണ്ഡപത്തെ ബാബു ടി.ജെ. തൈപ്പറമ്പില്‍ - റെസ്സി ബാബു ദമ്പതികളുടെ മകള്‍ ആന്‍മരിയ (എട്ട്) നിരാശയായി മടങ്ങി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം നിഷേധിക്കപ്പെട്ട ആന്‍മരിയയുടെ മാതാപിതാക്കള്‍ കുട്ടിയോടൊപ്പം ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് കാഞ്ഞങ്ങാട്ടു വെച്ചു നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്തിരുന്നു. കലക്ടറെ കണ്ട് കാര്യം ബോധിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതു പ്രകാരം വെള്ളിയാഴ്ച രാവിലെ ആന്‍മരിയയെയും എടുത്ത് മാതാപിതാക്കള്‍ കലക്ടറുടെ കനിവ് തേടിയെത്തിയെങ്കിലും നിരാശരായി മടങ്ങിപ്പോവുകയായിരുന്നു.

വെസ്റ്റ് എളേരി പഞ്ചായത്ത് 11 ദുരിത ബാധിത പഞ്ചായത്തുകളില്‍ ഉള്‍പെടുന്നില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നത്. ചികിത്സ നല്‍കാമെന്ന ഉറപ്പ് മാത്രമാണ് കലക്ടര്‍ നല്‍കിയത്. പത്രങ്ങളില്‍ പുതിയ രോഗികളെ കണ്ടെത്താന്‍ ക്യാമ്പ് നടത്തുന്ന വിവരവും അധികൃതരെ അറിയിച്ചെങ്കിലും 11 പഞ്ചായത്തുകളില്‍ മാത്രമാണ് ക്യാമ്പ് നടത്തുന്നതെന്നും പുറത്തുള്ള പഞ്ചായത്തുകളെ ഇതില്‍ ഉല്‍പെടുത്താന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ ഇവരെ അറിയിച്ചത്.

2011 ആഗസ്റ്റില്‍ ഹൊസ്ദുര്‍ഗില്‍ വെച്ച് നടന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ക്യാമ്പില്‍ പങ്കെടുത്ത ആന്‍ മരിയയ്ക്ക് പെന്‍ഷന്‍ ഉള്‍പെടെയുള്ള ആനൂകൂല്യങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ബാങ്ക് പാസ് ബുക്കും എ.ടി.എം കാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സാന്ത്വനം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നില്ല. അതു കൊണ്ടു തന്നെ അക്കൗണ്ടില്‍ ഇതുവരെ പണവും എത്തിയില്ല.

മൂന്ന് തവണയാണ് ആന്‍മരിയയെ അധികാരികള്‍ക്ക് മുന്നില്‍ സഹായ അഭ്യര്‍ത്ഥനയ്ക്കായി  എത്തിച്ചത്. ജനിച്ചത് മുതല്‍ കിടന്ന കിടപ്പിലാണ് ആന്‍മരിയ. തല വളരുന്ന രോഗമാണ് ( ഹൈഡ്രോ സെഫലസ്) ആന്‍മരിയയ്ക്ക് സംഭവിച്ചത്. പല്ലുകള്‍ പൊടിയുകയും കൈകാലുകള്‍ ശോഷിച്ച് ശ്വാസ തടസവും മറ്റും അനുഭവപ്പെടുകയാണ് ചെയ്യുന്നത്. 2011 ലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെട്ടുവെങ്കിലും ഇതുവരെ എല്ലാ രോഗികള്‍ക്കും കിട്ടുന്നതു പോലുള്ള സഹായം ആന്‍മരിയയ്ക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 2,000 രൂപ സഹായം കിട്ടിയതല്ലാതെ മറ്റൊരു സഹായവും കിട്ടിയില്ല.

മാസങ്ങള്‍ക്ക് മുമ്പ് മന്ത്രിതല സംഘം എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിന് ജില്ലയിലെത്തിയപ്പോള്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആന്‍മരിയയുടെ കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 80 ശതമാനം വൈകല്യമുള്ള ആന്‍മരിയയ്ക്ക് സഹായം ലഭിക്കാതിരിക്കാന്‍ വ്യക്തമായ കാരണം നിരത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ദുരിത ബാധിത പഞ്ചായത്തായ ചീമേനിക്ക് സമീപത്താണ് ഇവര്‍ താമസിച്ചിരുത്. ചീമേനിയുമായി മൂന്ന് കിലോ മീറ്റര്‍ അകലം പോലും പിതാവ് ബാബുവിന്റെ വീടുമായില്ല. ആന്‍മരിയയ്ക്ക് അസുഖം വന്ന ശേഷം കുട്ടിയെ നോക്കാന്‍ മാതാവിന് ഒറ്റയ്ക്ക് കഴിയാത്തത് കൊണ്ടാണ് ഇവര്‍ വെസ്റ്റ് എളേരി മണ്ഡപത്തെ മാതാവിന്റെ വീട്ടിലേക്ക് താമസം മാറിയത്.
Endosulfan, District Collector, Treatment, Camp, Minister, Kasaragod, Kerala, Kerala News

ആന്‍മരിയയുടെ പിതാവ് ബാബുവും മൂത്ത മകള്‍ ആഗ്നസ് ബാബുവും ചീമേനിക്കടുത്ത കമ്പല്ലൂരിലാണ് താമസം. വെസ്റ്റ് എളേരി പഞ്ചായത്തില്‍ നിന്നുള്ള ഏതാനും രോഗികളും നിലവില്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുകയും സഹായം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആന്‍മരിയയുടെ കാര്യത്തില്‍ അധികൃതരില്‍ നിന്നും അലംഭാവം ഉണ്ടാകുന്നത്. ജില്ല മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരിധിയില്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ വ്യക്തമാക്കിയത്.

Keywords: Endosulfan, District Collector, Treatment, Camp, Minister, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:45 pm | 0 comments

മരിച്ചവരുടെ പട്ടികയില്‍ സിനാനെ ഉള്‍പെടുത്തി; ആദ്യഗഡുവായി ഒന്നര ലക്ഷം രുപ

Written By Kvarthakgd on 25 Apr 2013 | 7:32 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ ലിസ്റ്റില്‍ മുഹമ്മദ് സിനാന്റെ പേരും ഉള്‍പെടുത്തി നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള പ്രത്യേക കമ്മിറ്റി തീരുമാനിച്ചു. ഇത് അനുസരിച്ച് സിനാന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷത്തില്‍ ആദ്യ ഗഡുവായി ഒന്നര ലക്ഷം രുപ അനുവദിക്കാനും കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗം തീരുമാനിച്ചു.

പൂല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ അമ്പലത്തറയില്‍ സലാഹുദ്ദീന്റെ മകന്‍ ഒമ്പത് മാസം പ്രായമുള്ള മുഹമ്മദ് സിനാന്‍ ഹൈഡ്രോസെഫാലസ് രോഗം മൂലം ഏപ്രില്‍ ഏഴിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക് ഗവണ്‍മെന്റ് അവസാനമായി 2011 ഡിസംബറില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയതിന് ശേഷം ജനിച്ച കുട്ടിയായിരുന്നു സിനാന്‍. എന്നാല്‍ രോഗം ബാധിച്ചത് എന്‍ഡോസള്‍ഫാന്‍ മൂലമാണ് എന്ന നിഗമനത്തില്‍ കമ്മിറ്റി എത്തുകയും എണ്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പെടുത്തുവാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രുപ നഷ്ട പരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം ഉണ്ടായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ ലിസ്റ്റില്‍ ഇതുവരെ ഉള്‍പെടാത്തവരും എന്നാല്‍ പ്രഥമ ദൃഷ്ട്യാ എന്‍ഡോസള്‍ഫാന്‍ ബാധിതരെന്ന് കണ്ടെത്തിയ നാല് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും കമ്മിറ്റി തീരുമാനിച്ചു. ക്യാന്‍സര്‍, ഹൈഡ്രോസെഫാലസ്, പാദത്തിന്റെ അടിയില്‍ വ്രണം എന്നീ രോഗം ബാധിച്ചവരെയാണ് ഉള്‍പെടുത്തിയിട്ടുള്ളത്. കൂടാതെ എപ്രില്‍ 19ന് ജനിച്ച് അംഗവൈകല്യമുള്ള കുട്ടിക്ക്
Endosulfan, Victims, Death, Child, Sinan, Included, Compensation, Allow, Collector, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Sinan
സൗജന്യ ചികിത്സ ലഭ്യമാക്കാനും തീരുമാനിച്ചു.

ജില്ലാ കളക്ടരുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ പുനഃരധിവാസ സെല്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ. സൂധീര്‍ ബാബു, എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡെപ്യൂട്ടി ഡി.എം.ഒ. എം.സി.വിമല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Endosulfan, Victims, Death, Child, Sinan, Included, Compensation, Allow, Collector, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:32 pm | 0 comments

ജില്ലയ്ക്ക് 3731.56 കോടി രൂപയുടെ വാര്‍ഷിക വായ്പാ പദ്ധതിക്ക് അംഗീകാരം

Written By Kvarthakgd on 5 Apr 2013 | 4:37 pm

കാസര്‍കോട്: ജില്ലയ്ക്ക് 3731.56 കോടി രൂപയുടെ 2013-14 വര്‍ഷത്തെ വായ്പാ പദ്ധതിക്ക് അംഗീകാരം നല്‍കി. ക്രഡിറ്റ് പ്ലാന്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.അശോകനു നല്‍കിക്കൊണ്ട് ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പ്രകാശനം ചെയ്തു. മുന്‍ഗണനാ മേഖലയില്‍ 2345.26 കോടി രൂപയാണ് വായ്പയായി വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 28 ശതമാനം വര്‍ധനവു കാണിക്കുന്നു.

കാര്‍ഷിക മേഖലയില്‍ 1300 കോടിയും ചെറുകിട സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് 85 കോടി രൂപയുടേയും മറ്റു മുന്‍ഗണനാ മേഖലകള്‍ക്ക് 960.32 കോടി രൂപയും വായ്പാ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുന്‍ഗണനമേഖലകള്‍ക്ക് പുറമെയുളള പദ്ധതികള്‍ക്കായി 1386 കോടി രൂപയും വായ്പ അനുവദിക്കും.

വാണിജ്യ ബാങ്കുകള്‍ മുഖേന 1063.36 കോടിയും ഗ്രാമീണ ബാങ്കുകള്‍ മുഖേന 992.09 കോടി രൂപയും സഹകരണ ബാങ്കുകള്‍ മുഖേന 1587.19 കോടി രൂപയും ഭൂവികസന ബാങ്കുകള്‍ മുഖേന 65.89 കോടിയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍മുഖേന 23.03 കോടി രൂപയും വായ്പാ അനുവദിക്കും.

3731.56 crore, Annual loan, Project, Release, Collector P.S.Mohammed Sageer, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ജില്ലാബാങ്കിങ്ങ് വായ്പാ പദ്ധതി ക്രഡിറ്റ് പ്ലാന്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.അശോകന് നല്‍കിക്കൊണ്ട് ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യുന്നു.
കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ചീഫ് മാനേജര്‍ ബി.രവീന്ദ്രന്‍, കാനറാ ബാങ്ക് ചീഫ് മാനേജര്‍ എം.കുഞ്ഞികൃഷ്ണന്‍, നബാര്‍ഡ് എ.ജി.എം എം.ഗോപാലന്‍ ലീഡ് ജില്ലാ ചീഫ് മാനേജര്‍ എം.അജിത്കുമാര്‍ മേനോന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം.സലീം, ഗ്രാമവികസന വകുപ്പ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ കെ.സുലോചന,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വിജയേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: 3731.56 crore, Annual loan, Project, Release, Collector P.S.Mohammed Sageer, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:37 pm | 0 comments

ടാങ്കറില്‍ കുടിവെള്ളമെത്തിക്കും; പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് അവലോകനം 20ലേക്ക് മാറ്റി

കാസര്‍കോട്: ജില്ലയില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തിരമായി ടാങ്കറില്‍ കുടിവെള്ളമെത്തിക്കാൻ കാസര്‍കോട് കലക്‌ട്രേറ്റില്‍ മന്ത്രി കെ.പി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വരള്‍ച അവലോകന യോഗം തീരുമാനിച്ചു. പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശിച്ച പദ്ധതികളെ കുറിച്ച് നടത്താന്‍ തീരുമാനിച്ച യോഗം ഏപ്രില്‍ 20 ലേക്ക് മാറ്റി.

ടാങ്കറില്‍ വെള്ളം എത്തിക്കുന്നതിനുള്ള ഫണ്ട് പഞ്ചായത്തുകള്‍ മുഖാന്തരമായിരിക്കും നല്‍കുക. ബോര്‍വെല്‍ റിപ്പയറിംഗിന് ജില്ലയില്‍ തൊഴിലാളികളെ കിട്ടുന്നില്ലെങ്കില്‍ മംഗലാപുരത്തു നിന്നും തൊഴിലാളികളെ എത്തിക്കാന്‍ തീരുമാനിച്ചു. ജില്ലയില്‍ 630 ഓളം ബോര്‍വെല്ലുകളാണ് അറ്റക്കുറ്റപ്പണി നടത്താനുള്ളത്. ഇതിന്റെ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍ ഡിപാര്‍ട്ട്‌മെന്റ്, ഇലക്ട്രിസിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഏപ്രില്‍ 20 ന് ചേരാന്‍ തീരുമാനിച്ചു.
Report, Drinking water, Meeting, Tanker-Lorry, P.P Shyamala Devi, District Collector, MLA, N.A.Nellikunnu, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു
ബാവിക്കര പദ്ധതിയുടെ നിര്‍മാണം പുരേഗതിയിലാണെന്നും 58 മീറ്റര്‍ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷം പൂര്‍ത്തിയാക്കാനും 61 മീറ്റര്‍ പ്രവൃത്തി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയെ കൂടാതെ എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, കെ. കുഞ്ഞിരാമന്‍ തൃക്കരിപ്പൂര്‍, ഇ. ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Keywords: Report, Drinking water, Meeting, Tanker-Lorry, P.P Shyamala Devi, District Collector, MLA, N.A.Nellikunnu, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:20 pm | 0 comments

പിലിക്കോട്ടെ മദ്യഷാപ്പ്: കളക്ടര്‍ ചര്‍ച ചെയ്യും

Written By Kvarthakgd on 26 Mar 2013 | 10:27 pm

Paduvalam, Beverages corporation, Shop, Issue, Collector, P.S.Mohamme Sageer,  Discus, Pilicode, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: പിലിക്കോട്ട് പടുവളത്ത് ദേശീയപാതയുടെ അരികിലുളള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല നിലവിലുളള സ്ഥലത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രശ്‌നത്തെക്കുറിച്ചു ജില്ലാകളക്ടര്‍ എക്‌സൈസ് അധികൃതരുമായി ചര്‍ച ചെയ്യുമെന്ന് ജില്ലാതല ജനകീയ സമിതി യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് അധ്യക്ഷത വഹിച്ചു.

പടുവളത്തെ മദ്യവില്‍പനശാല പിലിക്കോട് സ്‌ക്കൂളിനടുത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഇതുമൂലം വിദ്യാര്‍ഥികള്‍ മദ്യത്തിനു അടിമയായി മാറിക്കൊണ്ടിരിക്കുന്നതായും പടുവളം മദ്യവില്‍പനശാലയ്‌ക്കെതിരെ മൂന്നു മാസമായി സമരം നടത്തി വരുന്ന പ്രതിനിധികള്‍ യോഗത്തില്‍ വിശദീകരിച്ചു. മദ്യപാനം മൂലം ഈ പ്രദേശത്ത് നിരവധി പേര്‍ അപകടത്തിലും മറ്റും മരിച്ചിട്ടുണ്ട്. മദ്യപാനത്തിനെതിരെ സ്‌ക്കൂള്‍ കുട്ടികളില്‍ ബോധവല്‍ക്കരണ പരിപാടി കാര്യക്ഷമമാക്കാന്‍ യോഗം തീരുമാനിച്ചു.

ജില്ലയില്‍ ഇതിനകം തന്നെ 30 സ്‌ക്കൂളുകളില്‍ ലഹരി വിരുദ്ധ ക്ലാസുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ ക്ലാസുകള്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എക്‌സൈസ് വകുപ്പ് സഹായധനം അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍.എസ്.എസ്, നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ വ്യാപകമാക്കും. കഴിഞ്ഞ ജനകീയ കമ്മിറ്റിക്ക് ശേഷം കാസര്‍കോട് എക്‌സൈസ് ഡിവിഷനില്‍ 308 റെയ്ഡുകള്‍ നടത്തി. 39 കേസുകള്‍ കണ്ടുപിടിച്ചു. 32 പേരെ അറസ്റ്റ് ചെയ്തു. 125ലിറ്റര്‍ വിദേശമദ്യം, 27 ലിറ്റര്‍ ചാരായം, 835 ഗ്രാം കഞ്ചാവ്, 39 ലിറ്റര്‍ ബിയര്‍, 139 ലിറ്റര്‍ വാഷ് എന്നിവയും സ്‌കൂട്ടറും പിടിച്ചെടുത്തു. 348 പ്രാവശ്യം കളള്ഷാപ്പുകള്‍ പരിശോധിക്കുകയും 52 കള്ള് സാമ്പിളുകള്‍ രാസപരിശോധനയ്ക്കയക്കുകയും ചെയ്തു. പോലീസ് 150 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കഴിഞ്ഞ ജനകീയ കമ്മിറ്റി തീരുമാനയോഗം ബന്തടുക്കയില്‍ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരായി ജനകീയ കണ്‍വെന്‍ഷന്‍ നടത്തി. വാര്‍ഡുതല കമ്മിറ്റികളും രൂപീകരിച്ചു. എക്‌സൈസ്, പോലീസ്, വനം എന്നീ വകുപ്പുകള്‍ സംയുക്തമായി ചാമക്കൊച്ചി, പാലാര്‍,മാണിമൂല വനമേഖലകളില്‍ റെയ്ഡ് നടത്തി വാറ്റുപകരണങ്ങള്‍ നശിപ്പിച്ചു. ഹൊസ്ദുര്‍ഗ് റെയ്ഞ്ചിലെ മൂലക്കണ്ടത്ത് നടത്തിയ റെയ്ഡില്‍ 44 ലിറ്റര്‍ വാഷ്പിടിച്ചെടുത്തു. മൂലക്കണ്ടത്തെ ശാരദയെ അഞ്ച് ലിറ്റര്‍ ചാരായമടക്കം അറസ്റ്റു ചെയ്തു. നെല്ലിക്കുന്ന്, കസബ, ചേരംങ്കൈ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി.

യോഗത്തില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ.രാധാകൃഷ്ണന്‍ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി.ഗൗരി, സമിതി അംഗങ്ങളായ എ.കുഞ്ഞിരാമന്‍ നായര്‍, എസ്.കുമാര്‍, ഷാഫി ചെമ്പരിക്ക, തോമസ് സെബാസ്റ്റ്യന്‍, പിലിക്കോട് മദ്യവില്‍പനശാലയ്‌ക്കെതിരെ നടത്തുന്ന സമരസമിതി പ്രതിനിധിയായ വി.കെ.ഗോപി, പി.സി.ബാലചന്ദ്രന്‍, അനൂപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Paduvalam, Beverages corporation, Shop, Issue, Collector, P.S.Mohamme Sageer,  Discus, Pilicode, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:27 pm | 0 comments

സിറ്റിഗോള്‍ഡ് 'ബ്രൈഡല്‍ ഫെസ്റ്റ് 2013' ഉദ്ഘാടനം വെള്ളിയാഴ്ച

Written By Kvarthakgd on 21 Mar 2013 | 4:36 pm

City gold, Bridal fest 2013, Inauguration, P.S.Mohammed Sageer, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രൈഡല്‍ ഫെസ്റ്റിന് സിറ്റിഗോള്‍ഡില്‍ ഒരുങ്ങുന്നു. അതിവിദഗ്ദ്ധരായ ആചാര്യന്മാര്‍ രൂപകല്‍പന ചെയ്ത ആഭരണ വിസ്മയക്കാഴ്ചകളാണ് ജനങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുള്ളത്. ലോകത്ത് മറ്റെവിടെയും കാണാന്‍ കഴിയാത്ത ആഭരണ വൈവിധ്യമാണ് ബ്രൈഡല്‍ ഫെസ്റ്റിലുള്ളത്.

ബ്രൈഡല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ നിര്‍വഹിക്കും. എലീസിയ വെഡ്ഡിംഗ് കളക്ഷന്‍, കേരള വെഡ്ഡിംഗ് കളക്ഷന്‍, സാരഥി തിരുമലൈ വെഡ്ഡിംഗ് കളക്ഷന്‍, കൃപയ ആണ്‍കെട്ട് ഡയമസ്, മോട്ടിഫ് അറേബ്യന്‍ വെഡ്ഡിംഗ് കളക്ഷന്‍, മുഗര്‍ ആന്റിക് വെഡ്ഡിംഗ് കളക്ഷന്‍, രജപുത്ര റോയല്‍ വെഡ്ഡിംഗ് കളക്ഷന്‍ തുടങ്ങിയവ വെഡ്ഡിംഗ് കളക്ഷനെ ആകര്‍ഷണീയമാക്കും. കൂടാതെ ഉപഭോക്താക്കള്‍ക്കായി മറ്റെവിടെയും നല്‍കാത്ത ആനുകൂല്യങ്ങളാണ് സിറ്റി ഗോള്‍ഡ് നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: City gold, Bridal fest 2013, Inauguration, P.S. Mohammed Sageer, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:36 pm | 0 comments

മാധ്യമ വിമര്‍ശനം ക്രിയാത്മകമാകണം: ജില്ലാ കലക്ടര്‍

Written By kvarthaksd on 20 Mar 2013 | 8:15 pm

District Collector, Kerala, Kasaragod, Kerala, KUWJ, Media Worker, Media Directory, Honorable, Respect, Kerala News

കാസര്‍കോട്: മാധ്യമങ്ങളുടെ വിമര്‍ശനം ക്രിയാത്മകമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അഭിപ്രായപ്പെട്ടു. വാര്‍ത്തകളുടെ ഉറവിടം വ്യക്തമാക്കിയില്ലെങ്കിലും വാര്‍ത്തകളുടെ ഇരു പക്ഷത്തു നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ആദരിക്കുകയും മീഡിയ ഡയറക്ടറിയുടെ പ്രകാശന ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഏകപക്ഷീയമാകാതെ നോക്കേണ്‍തുണ്ട്. ചില കാര്യങ്ങളിലെങ്കിലും രണ്ടു പക്ഷത്തു നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാര്‍ത്തകളില്‍ മിതത്വം പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

പിന്നീടുള്ള തിരുത്തലുകളേക്കാള്‍ നല്ലത് എല്ലാ പക്ഷവും നോക്കി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതാണ്. പത്രപ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ തെറ്റുകള്‍ തിരുത്തുന്നതിനും പല കാര്യങ്ങളിലും നടപടി സ്വീകരിക്കുന്നതിനും സഹായകരമാകുന്നുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡണ്ട് കെ. വിനോദ്ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. പ്രസ് ക്ലബ് തയ്യാറാക്കിയ മീഡിയ ഡയരക്ടറിയുടെ പ്രകാശനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് നല്‍കി പ്രകാശനം ചെയ്തു.

മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ റഹ്മാന്‍ തായലങ്ങാടി (മുന്‍ ബ്യൂറോ ചീഫ് ചന്ദ്രിക, കാസര്‍കോട്), വി.വി. പ്രഭാകരന്‍ (റിപോര്‍ട്ടര്‍, അമൃത ടി.വി., കാസര്‍കോട്), ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, (സീനിയര്‍ റിപോര്‍ട്ടര്‍, ഉത്തരദേശം), സണ്ണി ജോസഫ് (മുന്‍ ബ്യൂറോ ചീഫ് ദേശാഭിമാനി, കാസര്‍കോട്), ബാലകൃഷ്ണ പുത്തിഗെ (ബ്യൂറോ ചീഫ് പ്രജാവാണി, മംഗലാപുരം), കെ. സുബ്ബണ്ണ ഷെട്ടി (കെ.സി.സി. ചാനല്‍, കാസര്‍കോട്), എസ്. സുരേന്ദ്രന്‍ (റിപോര്‍ട്ടര്‍, കാരവല്‍), ദേവദാസ് പാറക്കട്ട (റിപോര്‍ട്ടര്‍, ഹൊസദിഗന്ധ, കാസര്‍കോട്) എന്നിവരെ കലക്ടര്‍ ആദരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സെക്രട്ടറി ടി.എ. ഷാഫി പത്രപ്രവര്‍ത്തരെ പരിചയപ്പെടുത്തി. വൈസ് പ്രസിഡണ്ട് മട്ടന്നൂര്‍ സുരേന്ദ്രന്‍, ജോ. സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ ആലൂര്‍ എന്നിവര്‍ സംസാരിച്ചു.

District Collector, Kerala, Kasaragod, Kerala, KUWJ, Media Worker, Media Directory

District Collector, Kerala, Kasaragod, Kerala, KUWJ, Media Worker, Media Directory,

District Collector, Kerala, Kasaragod, Kerala, KUWJ, Media Worker, Media Directory, Honorable, Respect, Kerala News.

Photo: Achu Kasaragod & Shrikanth Kasaragod

Keywords: District Collector, Kerala, Kasaragod, Kerala, KUWJ, Media Worker, Media Directory, Honorable, Respect, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:15 pm | 0 comments

ഇ-മണല്‍ കടവുകളില്‍ കയറ്റുകൂലി വാങ്ങിക്കരുത്: ജില്ലാകളക്ടര്‍

Written By Kvarthakgd on 15 Mar 2013 | 9:24 pm

E-Sand, Loading charge, District collector, P.S.Mohammed Sageer, Order,  Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: വാഹനങ്ങളില്‍ മണല്‍ കയറ്റുന്നതിന് കടവുകളില്‍ നിന്ന് കൂലിവാങ്ങിക്കുവാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ കടവ് സൂപ്പര്‍വൈസര്‍മാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

ഇ-മണല്‍ പാസുമായി വരുന്നവരില്‍ നിന്ന് കൂടുതലായി തുക ഈടാക്കരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കടവുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

Keywords: E-Sand, Loading charge, District collector, P.S.Mohammed Sageer, Order,  Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
9:24 pm | 0 comments

എന്‍ഡോസള്‍ഫാന്‍: സമരത്തിന് പിന്തുണയേറുന്നു; എംഎല്‍എ നടത്തിയ ചര്‍ച പരാജയപ്പെട്ടു

Written By kvarthaksd on 1 Mar 2013 | 9:20 pm

Endosulfan, Strike, MLA, Doctor, Kasaragod, Kerala, Kerala News, International News, National News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടത്തിവരുന്ന നിരാഹാര സമരം വെള്ളിയാഴ്ച 12-ാം ദിവസത്തിലേക്ക് കടന്നു. ഡോക്ടര്‍ ഡി. സുരേന്ദ്രനാഥാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കൂടുതല്‍ സംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഡപ്യൂട്ടി കലക്ടര്‍ പി.കെ. സുധീര്‍ ബാബു എന്നിവര്‍ സമരപ്പന്തലിലെത്തി സമര സമിതി നേതാക്കളുമായി ചര്‍ച നടത്തി. സരസമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ശ്രദ്ധിക്കുന്നുണ്ടെന്നും രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി ചര്‍ചയ്ക്ക് വിളിക്കുമെന്നും പറഞ്ഞ എം.എല്‍.എയും കലക്ടറും സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ രേഖാമൂലമുള്ള ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂവെന്ന് സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് ഇതിന് മുമ്പും ഇത്തരം ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതൊന്നും പാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരം ചെയ്യേണ്ടി വന്നതെന്നും സമരസമിതി നേതാക്കള്‍ എം.എല്‍.എയെ അറിയിച്ചു.

മുഖ്യമന്ത്രി ചര്‍ചയ്ക്ക് വിളിക്കട്ടെ, അപ്പോള്‍ പറയാനുള്ളതെല്ലാം പറയും. രേഖാമൂലമുള്ള ഉറപ്പും പരിഹാരവും ഉണ്ടായാല്‍ മാത്രമേ സമരം അവസാനിപ്പിക്കുന്ന പ്രശ്‌നം ഉദിക്കുന്നുള്ളൂ- അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സാസഹായം അഞ്ചു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പീഢിത ജനകീയ മുന്നണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.

Endosulfan, Strike, MLA, Doctor, Kasaragod, Kerala, Kerala News, International News, National News.

മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം വെള്ളിയാഴ്ച രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തം ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് സമാനമാണെന്നും ദുരന്തത്തിനിരയായ ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരെയോര്‍ത്ത് അസൂയപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുന്‍ സെക്രട്ടറി ടി. കൃഷ്ണന്‍, അഡ്വ. സുരേഷ് ബാബു, നാരായണന്‍ പേരിയ, ഡോ. വേണുഗോപാല്‍, വി. രാജന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ എന്‍.എം സുബൈര്‍, ഉമേശ് സാലിയന്‍, വെല്‍ക്കം മുഹമ്മദ്, മുഹമ്മദ് ഐഡിയല്‍ തുടങ്ങിയവര്‍ സമരത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തി.  സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീശ് ചന്ദ്രന്‍ വ്യാഴാഴ്ച സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

Endosulfan, Strike, MLA, Doctor, Kasaragod, Kerala, Kerala News, International News, National News.


സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് പ്രകടനമായി സമരപന്തലിലെത്തി. സമരത്തെ അവഗണിച്ച് തോല്‍പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ എസ്.എസ്.എഫ് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍, സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം, എസ്.വൈ.എസ് നേതാക്കളായ ഹസ്ബുല്ല തളങ്കര, അഷ്‌റഫ് കരിപ്പോടി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Endosulfan, Strike, MLA, Doctor, District Collector, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Endosulfan, Strike, MLA, Doctor, District Collector, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

സമരത്തിന് ആര്‍.എസ്.പി.(ബി) കാസര്‍കോട് മണ്ഡലം സെക്രട്ടറിയേറ്റ് പിന്തുണ പ്രഖ്യാപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തം ദേശീയ ദുരന്തമായി കണക്കാക്കി ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി ശാഫി ചെമ്പരിക്ക, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ഉബൈദുല്ല കടവത്ത്, കലന്തര്‍ഷാ, റഹ്മത്തുല്ല എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.

Keywords: Endosulfan, Strike, MLA, Doctor, District Collector, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:20 pm | 0 comments

കൃഷ്ണനെയും സുഭാഷിനെയും ആശുപത്രിയിലേക്ക് മാറ്റി; പകരം ഡോ. സുരേന്ദ്രനാഥ്

Written By kvarthaksd on 26 Feb 2013 | 8:01 pm


Hospital, Strike, Police, Arrest, District Collector, Kasaragod, Kerala, Kerala News, International News

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പു മരച്ചുവട്ടില്‍ ഒമ്പത് ദിവസമായി നിരാഹാരമനുഷ്ഠിക്കുകയായിരുന്ന രണ്ടു പേരെ അവശരായതിനെതുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പി. കൃഷ്ണന്‍ പുല്ലൂര്‍, സുഭാഷ് ചീമേനി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ടൗണ്‍ സ്റ്റേഷനിലെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്.

ഒമ്പത് ദിവസമായി നിരാഹാരമനുഷ്ഠിക്കുകയായിരുന്ന കൃഷ്ണന്റെയും സുഭാഷിന്റെയും നില തീര്‍ത്തും വഷളായിരുന്നു. രാവിലെ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക്കിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെത്തി ഇരുവരെയും പരിശോധിക്കുകയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. സമരം ഇപ്പോഴും തുടരുകയാണ്. ഡോക്ടര്‍ ഡി. സുരേന്ദ്രനാഥ് സമരപ്പന്തലില്‍ നിരാഹാര സമരം ആരംഭിച്ചു. ഡോ. ഇ. ഉണ്ണികൃഷ്ണന്‍ സുരേന്ദ്രനാഥിനെ ഹാരമര്‍പിച്ച് സമരം ഉദ്ഘാടനം ചെയ്തു. എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, മേരി സുരേന്ദ്രനാഥ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വിനയന്‍, ശോഭന തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഡപ്യൂട്ടി കലക്ടര്‍ സുധീര്‍ ബാബു എന്നിവര്‍ സമരപ്പന്തലിലെത്തി സത്യാഗ്രഹികളുമായി ചര്‍ച നടത്തി. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അനുകൂലമായ നടപടികള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ അറിയിച്ചു.

സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്പന്തലിലേക്ക് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. സമരപ്പന്തലില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. സമരസമിതി സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ അഡ്വ. ടി.വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.എം സുബൈര്‍ പടുപ്പ്, ഐ.എസ് സക്കീര്‍ ഹുസൈന്‍, മുഹമ്മദ് ബള്ളൂര്‍, ഉബൈദ് മുട്ടുന്തല, റഷീദ് ബേക്കല്‍, സ്വാദിഖ് മുളിയടുക്കം, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, ഹമീദ് പരയങ്ങാനം, ആബിദ് മഞ്ഞംപാറ, ഷാഫി കളനാട്, നാസര്‍ പള്ളം, അഷ്‌റഫ് ബദ്‌രിയ നഗര്‍, അബ്ദുല്ല മൊഗ്രാല്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Hospital, Strike, Police, Arrest, District Collector, Kasaragod, Kerala, Kerala News, International News

Keywords: Hospital, Strike, Police, Arrest, District Collector, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:01 pm | 0 comments

കളനാട് ഹൈദ്രോസ് ജമാഅത്ത് സ്‌കൂള്‍ ദശവാര്‍ഷികാഘോഷം

Written By Kvarthakgd on 18 Feb 2013 | 7:39 pm

Hydroz, Kalanad, Jamaath, English medium, School, 10 anniversary, Collector, P.S.Mohammed Sageer, Chalanam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
കളനാട് ഹൈദ്രോസ് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ദശവാര്‍ഷികാഘോഷം ജില്ലാ കലക്ടര്‍
പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യുന്നു.

Keywords: Hydroz, Kalanad, Jamaath, English medium, School, 10 anniversary, Collector, P.S.Mohammed Sageer, Chalanam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
7:39 pm | 0 comments

കു­ഞ്ഞി­കൃഷ്­ണന്‍ ജ്യോ­ത്സ്യര്‍ക്ക് ശി­ഷ്യ­രു­ടെ ആ­ദ­രം 28 ന്

Written By kvarthapressclub on 25 Jan 2013 | 5:29 pm

Kasaragod, Award, Inaguration, District Collector, Chemnad, Panchayath, President, Perumbala, Kundamkuzhi, Press meet, Kuttikol, Kerala.

കാസര്‍­കോട്:
കേ­ര­ള ഗണി­ക കണി­ശ സ­ഭ­യു­ടെ ആര്‍­ഷ­കേ­രള ജ്യോതി­ഷ സംഗീ­ത പു­ര­സ്­ക്കാ­രം ല­ഭി­ച്ച പ്രമുഖ ജ്യോ­തി­ഷന്‍ അ­ര­മ­ങ്ങാ­നം കു­ഞ്ഞി­കൃ­ഷ്ണന്‍ ജ്യോ­ത്സ്യ­രെ അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യര്‍ അനു­മോ­ദി­ക്കുന്നു. ജ­നു­വ­രി 28 ന് ത­ല­ക്ലാ­യി പാ­ഞ്ച­ജന്യം ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ക്കു­ന്ന പ­രി­പാ­ടി രാ­വി­ലെ 10 മ­ണി­ക്ക് എം.പി.വീ­രേ­ന്ദ്ര­കു­മാര്‍ ഉ­ദ്­ഘാട­നം ചെ­യ്യും.

ശ്രീ­ധ­രന്‍ ജ്യോ­ത്സ്യന്‍ പെ­രു­മ്പ­ള ആ­ധ്യ­ക്ഷ­ത വ­ഹി­ക്കും. രവീ­ശ തന്ത്രി കു­ണ്ടാര്‍ മു­ഖ്യ­പ്ര­ഭാഷ­ണം ന­ട­ത്തും.ജില്ലാ ക­ല­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീര്‍, ചെ­മ്മ­നാ­ട് പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് ആഇ­ശ സ­ഹ­ദുള്ള, ജ്യോ­തിര്‍ ഗ­ണി­താ­ചാ­ര്യ പ­ണ്ഡി­റ്റ് സദ­നം നാ­രാ­യ­ണന്‍ എ­ന്നി­വര്‍ മു­ഖ്യാ­തി­ഥി­ക­ളാ­യി­രി­ക്കും.

ദാ­മോ­ദ­രന്‍ ജ്യോ­ത്സ്യര്‍ ഇ­രി­യണ്ണി, ശ്രീ­ധ­രന്‍ ജ്യോ­ത്സ്യന്‍ പെ­രു­മ്പ­ള,ര­ത്‌­നാ­ക­രന്‍ ജ്യോ­ത്സ്യര്‍ കു­ണ്ടം­കു­ഴി എ­ന്നി­വര്‍ യ­ഥാ­ക്ര­മം കു­ഞ്ഞി­കൃ­ഷ്­ണന്‍ ജ്യോ­ത്സ്യര്‍­ക്ക് പൊ­ന്നാ­ട, ഹാരം, ഉ­പ­ഹാ­രം എന്നി­വ സ­മര്‍­പി­ക്കും. പ്ര­മു­ഖര്‍ ആ­ശം­സാ പ്ര­സം­ഗം ന­ട­ത്തും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ശ്രീ­ധ­രന്‍ ജ്യോ­ത്സ്യന്‍ പെ­രു­മ്പ­ള,സു­രേ­ഷന്‍ കു­റ്റി­ക്കോല്‍, കോ­ടോ­ത്ത് നാ­രാ­യണന്‍ നാ­യര്‍ അ­ണി­ഞ്ഞ, കെ.പ്ര­ദീ­പന്‍ വ­രി­ക്കുളം, ശ്രീ­ജി­ത് പെ­രു­മ്പ­ള എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Kasaragod, Award, Inaguration, District Collector, Chemnad, Panchayath, President, Perumbala, Kundamkuzhi, Press meet, Kuttikol, Kerala.
5:29 pm | 0 comments

ജമാഅത്തുകള്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം: കലക്ടര്‍

Written By kvarthaksd on 23 Jan 2013 | 9:00 pm

Cherangai, Jamaath-Committe, District Collector, Kerala, P.S. Mohammed Sageer, Felicitation, Eriyal, President, Kasargodvartha, Malayalam News.

 ചേരങ്കൈ: മഹല്ല് ജമാഅത്തുകള്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും പുതു തലമുറയെ നേരായ വഴിയെ നയിക്കാന്‍ ക്രിയാത്മകമായ പദ്ധതികളുമായി മുന്നോട്ട് വരണമെന്നും ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ആവശ്യപ്പെട്ടു.

ചേരങ്കൈ മഹല്ലിന്റെ സേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ജമാഅത്ത് പ്രസിഡണ്ട് എ.കെ. കുഞ്ഞാലി ഹാജി, വലിയ ഉസ്താദ് ഹാജി എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ഖത്വീബ് ഹാജി എം.എ. സുലൈമാന്‍ ഫൈസി എന്നിവരെ ആദരിക്കാന്‍ ചേരങ്കൈ അന്‍സാറുല്‍ ഇസ്ലാം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരളാ ജംഇയത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ സെക്രട്ടറി ഹാജി യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.

എരിയാലില്‍ നിന്ന് ദഫ്മുട്ടിന്റെ അകമ്പടിയോടെ ഘോഷയാത്രയായി ചേരങ്കൈ ഉസ്താദ് നഗറിലേക്ക് ആദരങ്ങള്‍ ഏറ്റുവാങ്ങുന്നവരെ ആനയിച്ചു. ചടങ്ങില്‍ ഹാജി എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാരെ മുട്ടം എം. കുഞ്ഞിക്കോയ തങ്ങളും, എ.കെ. കുഞ്ഞാലി ഹാജിയെ ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീറും, ഖത്വീബ് ഹാജി എം. സുലൈമാന്‍ ഫൈസിയെ ഹാജി യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാരും (മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്) പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

ചടങ്ങില്‍ ചേരങ്കൈ ജമാഅത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. അബു അല്‍ത്താഫ് ചേരങ്കൈ ആദരങ്ങള്‍ ഏറ്റുവാങ്ങുന്നവരെ പരിചയപ്പെടുത്തി. മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, ഹംസ സഅദി കാമില്‍, സദര്‍ മുഅല്ലിം മുഹമ്മദ് അമാനി, ഡോ. സി.എച്ച്. അബ്ദുല്‍ ബുഖാരി, പ്രൊഫ. സി.എച്ച്. അഹ്മദ് ഹുസൈന്‍, അഹ്മദ് ചേരങ്കൈ, മുഷ്താഖ് ചേരങ്കൈ, ലത്തീഫ് കുഞ്ഞിപ്പ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അതിഥികള്‍ക്കുള്ള ജമാഅത്തിന്റെ ഉപഹാരം പ്രൊഫ. അഹ്മദ് ഹുസൈന്‍, സെക്രട്ടറി സി.എം. ഷാജഹാന്‍, ബി.എം. അഷ്‌റഫ് എന്നിവര്‍ സമ്മാനിച്ചു. അഷ്‌റഫ് അലിചേരങ്കൈ സ്വാഗതം പറഞ്ഞു.

Cherangai, Jamaath-Committe, District Collector, Kerala, P.S. Mohammed Sageer, Felicitation, Eriyal, President, Kasargodvartha, Malayalam News.

Cherangai, Jamaath-Committe, District Collector, Kerala, P.S. Mohammed Sageer, Felicitation, Eriyal, President, Kasargodvartha, Malayalam News.


Cherangai, Jamaath-Committe, District Collector, Kerala, P.S. Mohammed Sageer, Felicitation, Eriyal, President, Kasargodvartha, Malayalam News.

Keywords: Cherangai, Jamaath-Committe, District Collector, Kerala, P.S. Mohammed Sageer, Felicitation, Eriyal, President, Kasargodvartha, Malayalam News, Cherangai Jama-ath felicitation program. 
9:00 pm | 0 comments

പള്‍­സ് പോളിയോ ജില്ലാ­ത­ല ഉ­ദ്­ഘാ­ട­നം 20 ന് ഉദുമയില്‍

Written By kvarthapressclub on 18 Jan 2013 | 11:44 pm

Pulse polio, District, Inaguration, Kasaragod, Programme, Distribution, Health-Department, District Collector, Press meet, Kerala.
കാസര്‍­കോട്: 2013 ജ­നു­വ­രി 20 ന് ജില്ല­യില്‍ സം­ഘ­ടി­പ്പി­ക്കു­ന്ന പള്‍­സ് പോളി­യോ രോ­ഗ­പ്രതി­രോ­ധ പ­രി­പാ­ടി­യു­ടെ ഒ­ന്നാം­ഡോ­സ് മ­രു­ന്ന് വി­ത­ര­ണ­ത്തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യാ­യ­താ­യി ആ­രോ­ഗ്യ­വ­കു­പ്പ­ധി­കൃ­തര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. അ­ഞ്ചു­വ­യ­സ്സി­ന് താ­ഴെ­യു­ള്ള കു­ട്ടി­കള്‍­ക്ക് രാ­വി­ലെ എ­ട്ടുമ­ണി മു­തല്‍ വൈ­കു­ന്നേ­രം അ­ഞ്ചുമ­ണി വ­രെ പോളിയോ മ­രു­ന്ന് നല്‍­കു­ന്ന­താ­ണ് .

20 ന് രാ­വി­ലെ എ­ട്ടു­ണി­ക്ക് പ­ള്‍­സ് പോളിയോ ഒ­ന്നാം­ഡോ­സ് തു­ള്ളി­മ­രു­ന്ന് വി­ത­ര­ണ­ത്തി­ന്റെ ജില്ലാ­ത­ല ഉ­ദ്­ഘാട­നം ഉദുമ പി.എച്.സി.യില്‍  ഉദു­മ എം.എല്‍.എ.കെ.കു­ഞ്ഞി­രാ­മന്‍ നിര്‍­വ­ഹി­ക്കും. ജില്ലാ ക­ല­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീര്‍, ജില്ലാ മെ­ഡിക്കല്‍ ഓ­ഫീ­സര്‍ ഡോ. പി.ഗോ­പി­നാഥന്‍, ജില്ല­യി­ലെ ചാര്‍­ജു­ള്ള സം­സ്ഥാനതല പള്‍­സ് പോളിയോ നി­രീ­ക്ഷകര്‍, എ­ന്നി­വര്‍ പ­രി­പാ­ടി­യില്‍ സം­ബ­ന്ധി­ക്കും.

എല്ലാ പി.എ­ച്ച്.സി.ക­ളിലും വാര്‍­ഡ്­ത­ല­ത്തിലും മുന്‍­സി­പ്പല്‍ ത­ല­ത്തിലും പള്‍­സ് പോളിയോ തു­ള്ളി­മ­രു­ന്ന് വി­ത­ര­ണ­ത്തി­ന്റെ ഉ­ദ്­ഘാട­നം ജ­ന­പ്ര­തി­നി­ധി­കള്‍ മ­റ്റു സ­ന്ന­ദ്ധ പ്ര­തി­നി­ധി­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ക്കും.

20 ന് അ­ഞ്ചു­മ­ണി­ക്ക് ശേ­ഷം പള്‍­സ് പോളി­യോ മ­രു­ന്ന് വി­ത­ര­ണ­ത്തി­ന്റെ ക­ണ­ക്കു­കള്‍ ശേ­ഖ­രി­ച്ച് സംസ്ഥാ­ന ആ­രോ­ഗ്യ വ­കു­പ്പി­നെ അ­റി­യി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ജില്ലാ ക­ല­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീര്‍ ഐ.എ.എ­സ്., ജില്ലാ­മെ­ഡിക്കല്‍ ഓ­ഫീ­സര്‍ ഡോ.പി.ഗോ­പി­നാ­ഥന്‍, ഡെ­പ്യൂ­ട്ടി ജി­ല്ലാ മെ­ഡിക്കല്‍ ഓ­ഫീസര്‍ ഡോ. ഇ.മോ­ഹന്‍, ജില്ലാ ആര്‍.സി.എച്ച് ഓ­ഫീ­സര്‍ ഡോ.എ.മു­ര­ളീ­ധ­ര നല്ലൂ­രാ­യ, എന്‍. ആര്‍.എ­ച്ച്.എം. ജില്ലാ പ്രോ­ഗ്രാം മാ­നേ­ജര്‍ ഡോ.എ.മു­ഹമ്മ­ദ് അ­ശീല്‍, ജില്ലാ മാ­സ് മീഡി­യ ഓ­ഫീ­സര്‍ എം.രാ­മ­ചന്ദ്ര, ജില്ലാ ഇന്‍­ഫര്‍­മേഷന്‍ ഓ­ഫീ­സര്‍ കെ.അ­ബ്ദു­റ­ഹ്മാന്‍, ഡെ­പ്യൂ­ട്ടി ജില്ലാ മാ­സ് മീഡി­യ ഓ­ഫീ­സര്‍ വിന്‍സന്റ് ജോണ്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Pulse polio, District, Inaguration, Kasaragod, Programme, Distribution, Health-Department, District Collector, Press meet, Kerala.
11:44 pm | 0 comments

കാസര്‍കോട് മഹോത്സവ്: വിളംബര ഘോഷയാത്ര നഗരത്തിന് പുളകമായി

Written By kvarthakgd1 on 21 Dec 2012 | 9:48 pm

Kasaragod, Kasaragod-Maholsavam, Municipal Stadium, District Collector
കാസര്‍കോട് മഹോത്സവത്തിന്റെ മുന്നോടിയായി കാസര്‍കോട് നഗരത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര

കാസര്‍കോട്: ശനിയാഴ്ച ആരംഭിക്കുന്ന കാസര്‍കോട് മഹോത്സവിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കാസര്‍കോട് നഗരത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര നഗരത്തെ പുളകമണിയിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച ഘോഷയാത്രയില്‍ പ്രമുഖരടക്കം നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.

ചെണ്ടമേളം, കളരിപ്പയറ്റ്, റോളര്‍ സ്‌കേറ്റിംഗ്, പുലിവേഷങ്ങള്‍, മുത്തുക്കുടകള്‍ തുടങ്ങിയവ ഘോഷയാത്രക്ക് പൊലിമ പകര്‍ന്നു. ജില്ലാ കലക്ടര്‍ പി.എസ്‌. മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, എ.ഡി.എം. എച്ച്. ദിനേശന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. മൂസാ ബി. ചെര്‍ക്കള, നഗരസഭാ കൗണ്‍സിലര്‍മാരായ അര്‍ജുനന്‍ തായലങ്ങാടി, ജി. നാരായണന്‍, സിറ്റി ഗോള്‍ഡ് ഉടമ കരീം കോളിയാട്, വ്യാപാരി പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ശനിയാഴ്ച മുതല്‍ ജനുവരി അഞ്ച് വരെ വിദ്യാനഗറിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് കാസര്‍കോട് മഹോത്സവ് നടക്കുന്നത്.

Kasaragod, Kasaragod-Maholsavam, Municipal Stadium, District Collector

Kasaragod, Kasaragod-Maholsavam, Municipal Stadium, District Collector




Kasaragod, Kasaragod-Maholsavam, Municipal Stadium, District Collector

Keywords: Kasaragod, Kasaragod-Maholsavam, Municipal Stadium, District Collector, P.S. Mohammed Sageer, Bus Stand, Malayalam News, Kerala. 
9:48 pm | 0 comments

മഹോത്സവ നഗരിയൊരുങ്ങി : ഇനി ആഘോഷത്തിന്റെ ദിനരാത്രങ്ങള്‍

Written By kvarthaksd on 20 Dec 2012 | 8:00 pm

 Press Meet, Kasaragod Mahothsavam, Kasaragod, P.P Shyamala Devi, Padhur Kunhamu Haji, District Collector, Kudumbasree, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: ഇനിയുള്ള രണ്ടാഴ്ച കാസര്‍കോടിന് ഉത്സവനാളുകളാണ്. രണ്ടാമത് കാസര്‍കോട് മഹോത്സവം അവിസ്മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ക്രിസ്മസ് - പുതുവത്സരഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി, ജില്ലാ ഭരണകൂടമൊരുക്കുന്ന കാസര്‍കോട് മഹോത്സവം കാഴ്ചകളുടേയും ആഘോഷങ്ങളുടെയും വിനോദത്തിന്റെയും വിസ്മയങ്ങള്‍ സമ്മാനിക്കും. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വേളയിലാണ് ജില്ലാ ഭരണകൂടം തദ്ദേശ സ്ഥാപനങ്ങളുടെയും, ജനപ്രതിനിധികളുടെയും, ഡി.ടി.പി.സി.യുടെയും വ്യാപാരി വ്യവസായി സമൂഹത്തിന്റെയും സഹകരണത്തോടെ വമ്പിച്ച പൊതുജനപൊതുജന പങ്കാളിത്തം ഉറപ്പാക്കിയാണ് കാസര്‍കോട് മഹോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 22 മുതല്‍ 2013 ജനുവരി അഞ്ച് വരെ നഗരസഭാ സ്റ്റേഡിയത്തിലാണ് മഹോത്സവം. സിറ്റി ഗോള്‍ഡാണ് പരിപാടിയുടെ പ്രധാന പ്രായോജകര്‍.

ഡിസംബര്‍ 22 ന് വൈകിട്ട് ആറിന് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

മഹോത്സവത്തിന്റെ വിളംബരംകുറിച്ചുള്ള ഘോഷയാത്ര 21ന് വൈകുന്നേരം 4 മണിക്ക് കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തു നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും, വ്യാപാരി-വ്യവസായി സംഘടനകളും വിദ്യാര്‍ത്ഥികളും കുടുംബ ശ്രീ, നെഹ്‌റു യുവ കേന്ദ്ര പ്രവര്‍ത്തകരും ഘോഷയാത്രയില്‍ അണിനിരക്കും. ശിങ്കാരിമേളം, കളരിപയറ്റ്, ചെണ്ടമേളം,റോളര്‍ സ്‌കേറ്റിംഗ് എന്നിവ ഘോഷയാത്രയ്ക്ക് ചാരുത പകരും.

നഗരസഭാ സ്റ്റേഡിയത്തിലെ 2.75 ഏക്കര്‍ സ്ഥലത്താണ് മഹോത്സവ നഗരി ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശന വിപണന മേളയ്ക്കായി 100 സ്റ്റാളുകള്‍ തയ്യാറായി കഴിഞ്ഞു. ഓരോ ദിവസവും വ്യത്യസ്ത കാഴ്ചകളൊരുക്കി ഡി.ടി.പി.സി സ്റ്റാള്‍ കാണികളെ വരവേല്‍ക്കും. പരിയാരം മെഡിക്കല്‍ കോളേജ് ഒരുക്കുന്ന ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം, പോലീസ് സേന ഒരുക്കുന്ന മാതൃകാ പോലീസ് സ്റ്റേഷന്‍', റോഡ് സുരക്ഷ ബോധവല്‍ക്കരണപ്രദര്‍ശനം,കൃഷിവകുപ്പിന്റെയും, കാര്‍ഷിക സര്‍വ്വകലാശാലയുടെയും കാര്‍ഷികോല്‍പ്പന-ഉപകരണ പ്രദര്‍ശനം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന ഫോട്ടോ ഗ്രാഫി -ചിത്ര-ശില്‍പ്പ-ഫോക്‌ലോര്‍ പ്രദര്‍ശനം തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാണ്.

ജില്ലാ വ്യവസായ കേന്ദ്രം 20 സ്റ്റാളുകളില്‍ വ്യവസായ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു. എച്ച്.എ.എല്‍. ഒരുക്കുന്ന സ്റ്റാള്‍ വ്യോമയാന മേഖലയിലെ ഇലക്‌ട്രോണിക്‌സ് സാങ്കേതിക വിദ്യയുടെ കൗതുകങ്ങള്‍ പകരുന്നതാവും. എന്‍.പി.ആര്‍.പി.ഡി., സി.പി.സി.ആര്‍.ഐ., എന്‍.ആര്‍.എച്ച്.എം, സിഡ്‌കോ, അനെര്‍ട്ട്, കുടംബശ്രീ തുടങ്ങി നിരവധി സ്ഥാപനങ്ങളും വകുപ്പുകളും സ്വകാര്യ സംരംഭകരുംസ്ഥാപിച്ച സ്റ്റാളുകള്‍ മഹോത്സവ നഗരിയില്‍ ഉണ്ടാകും. നീലേശ്വരം ജേസീസ് ഒരുക്കുന്ന പുഷ്പ മേളയും തലശ്ശേരി രുചി ഫുഡ് കോര്‍ട്ട് ഒരുക്കുന്ന ഭക്ഷ്യ മേളയും സ്റ്റേഡിയത്തില്‍ ഉണ്ടാകും.

മഹോത്സവ നഗരിയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും സജ്ജമായികഴിഞ്ഞു. ജോയിന്റ് വീല്‍,റോളര്‍ കോസ്റ്റര്‍, മരണക്കിണര്‍, ഡിസ്‌കോഡാന്‍സ്, കുട്ടികള്‍ക്കുള്ള എയര്‍ പ്ലേ ഗ്രൗണ്ട് തുടങ്ങി നിരവധി വിനോദോപാധികളും അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ തയ്യാറായി കഴിഞ്ഞു.

എല്ലാ ദിവസവും പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാ പരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 22ന് കുദ്രോളി ഗണേഷും സംഘവും അവതരിപ്പിക്കുന്ന വിസ്മയ മാജിക് ഷോ, 23ന് നാദിര്‍ഷയുടെ കോമഡി ഷോ, 24ന് തിരുവനന്തപുരം കലാ രസിക അവതരിപ്പിക്കുന്ന എഷ്യാനെറ്റ് ഫോര്‍ സ്റ്റാര്‍ കോമഡി ഷോ, 25ന് കോട്ടയം നസീര്‍ ഷോ, 26ന് ജി.കെ.ജയറാം - ദിവ്യ എന്നിവര്‍ അവതരിപ്പിക്കുന്ന സാക്‌സോ ഫോണ്‍ കച്ചേരി, ബൊമ്മയാട്ടം, 27ന് മനോരമ ഇന്‍ഡ്യന്‍ വോയ്‌സ് ജേതാക്കളായ സെലിന്‍ ജോസ് - സിയാദ് ടീമിന്റെ ഗാനമേളയും നടക്കും.

28ന് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന സര്‍ക്ഷ കേരളം, 29ന് കൈരളി ടി.വി റിയാലിറ്റി ഷോ ജേതാക്കള്‍ ഒരുക്കുന്ന പട്ടുറുമാല്‍, 30ന് ബിജു നാരായണന്റെ ഗാനമേള, 31ന് ജില്ലയിലെ സ്‌കൂള്‍ കലോത്സവ വിജയികളുടെ കലാ സന്ധ്യ, ജനുവരി ഒന്നിന്‌ വള്ളുവനാട് കൃഷ്ണ കലാ നിലയത്തിന്റെ നാടന്‍ കലാ മേള, രണ്ടിന് ഉമ്പായിയുടെ ഗസല്‍ സന്ധ്യ. മൂന്നിന്‌ രവി ശങ്കര്‍, മനോജ് ഗിന്നസ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന മെഗാ ഷോ, നാലിന് ഗായകന്‍ അഫ്‌സലിന്റെ ഗാനമേള, അഞ്ചിന്‌ മുഹമ്മദ് ഹനീഫ് അവതരിപ്പിക്കുന്ന റാഫി നൈറ്റ്, കരിമരുന്നു പ്രയോഗം എന്നിവയാണ് പ്രധാനപരിപാടികള്‍.

വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് മഹോത്സവത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മഹോത്സവ നഗരിയിലും പരിസരത്തും പോലീസിനെയും സുരക്ഷാ ജീവനക്കാരെയും വിന്യസിക്കും. സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയാണ് മഹോത്സവത്തിന് ചെലവു പ്രതീക്ഷിക്കുന്നത്. മുതിര്‍ന്നവര്‍ക്കായി 20 രൂപയുടെ ഗേറ്റ് പാസും കുട്ടികള്‍ക്കായി 10 രൂപ യുടെ പാസും ഏര്‍പ്പെടുത്തിയിരിക്കുന്നു. ആയിരം രൂപ മുടക്കിയാല്‍ നാലു പേര്‍ക്ക് എല്ലാ ദിവസവും നഗരിയില്‍ പ്രവേശിക്കാവുന്ന ഫാമിലി പാസ് ലഭിക്കും. മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി www.gspeak.gov.in/km സൈറ്റ് സന്ദര്‍ശിക്കാം.

കാസര്‍കോട് മഹോത്സവം മുന്‍ വര്‍ഷത്തേതു പോലെ ഇക്കുറിയും ജനതയുടെ ഉത്സവമായി മാറും. പരിപാടിക്ക് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.


വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, കളക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന്‍, എ ഡി എം എച്ച് ദിനേശ്, അര്‍ജ്ജുനന്‍ തായലങ്ങാടി എന്നിവര്‍ സംബന്ധിച്ചു.

Keywords: Press Meet, Kasaragod Mahothsavam, Kasaragod, P.P Shyamala Devi, Padhur Kunhamu Haji, District Collector, Kudumbasree, Kerala, Kerala Vartha, Kerala News.
8:00 pm | 0 comments

നാ­ലുവരി പാ­ത: തെ­ളി­വെ­ടു­പ്പ് ബ­ഹ­ള­ത്തി­ല്‍ മുങ്ങി

Written By kvarthaksd on 13 Dec 2012 | 10:30 pm

Collectorate, Conference, National highway, Road, Meeting, case, District Collector, suicide, kasragod, Kerala,

കാസര്‍­കോ­ട്: ദേ­ശീ­യ­പാ­ത നാ­ലു­വ­രി­യാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി കേ­ന്ദ്ര സര്‍­ക്കാ­റി­ന്റെ പ­രി­സ്ഥി­തി സംര­ക്ഷ­ണ നി­യ­മ­പ്ര­കാ­ര­മു­ള്ള അ­നുമ­തി അ­പേ­ക്ഷ സം­ബ­ന്ധി­ച്ച് കാസര്‍­കോ­ട് ക­ല­ക്‌ട്രേ­റ്റില്‍ ന­ടന്ന പൊതു തെ­ളി­വെ­ടു­പ്പ് ബ­ഹ­ള­ത്തില്‍ മുങ്ങി. തെ­ളി­വെ­ടുപ്പ് ത­ട­സ­പ്പെ­ടു­ത്താന്‍ ആ­സൂ­ത്രി­ത ശ്ര­മം ന­ട­ന്ന­താ­യും ആ­രോപ­ണം ഉ­യര്‍ന്നു. ബ­ഹ­ള­വും പ്ര­തി­ഷേ­ധ­പ്ര­ക­ട­നവും കു­ത്തി­യി­രി­പ്പ് സ­മ­രവും നട­ത്തി തെ­ളി­വെ­ടു­പ്പ് ത­ട­സ­പ്പെ­ടു­ത്താ­ന്‍ ചി­ലര്‍ ആ­സൂ­ത്രി­ത ശ്ര­മം ന­ട­ത്തി­യെ­ന്നും ആ­ക്ഷേ­പ­മുണ്ട്. വ്യാ­ഴാഴ്ച രാ­വി­ലെ 10.30ന് കാസര്‍­കോ­ട് ക­ല­ക്‌ട്രേ­റ്റ് കോണ്‍­ഫ­റന്‍­സ് ഹാ­ളി­ലാ­ണ് ക­ല­ക്ട­റു­ടേയും ദോശീ­യ പാ­ത വിക­സ­ന അ­തോ­റി­റ്റി ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും പ­രി­സ്ഥി­തി ഉ­ദ്യോ­ഗ­സ്ഥ­രു­ടെയും മറ്റും സാ­ന്നി­ദ്ധ്യ­ത്തില്‍ തെ­ളി­വെ­ടു­പ്പ് ന­ട­ത്തി­യ­ത്.

Collectorate, Conference, National highway, Road, Meeting, case, District Collector, suicide, kasragod, Kerala,

പൊ­തു ജ­ന­ങ്ങള്‍­ക്കും മ­റ്റു സ­ന്ന­ദ്ധ സം­ഘ­ട­ന­കള്‍ക്കും അ­വ­രു­ടെ അ­ഭി­പ്ര­യാ­ങ്ങളും പ­രാ­തി­കളും രേ­ഖാ­മൂ­ലമോ നേ­രിട്ടോ അ­റി­യി­ക്കാ­നാ­ണ് തെ­ളി­വെ­ടു­പ്പ് ന­ട­ന്ന­ത്. എ­ന്നാല്‍ പ­രി­സ്ഥി­തി പ്ര­ശ്‌­നമോ മറ്റ് ക്രി­യാ­ത്മ­ക നിര്‍­ദേ­ശ­ങ്ങ­ളോ ഉ­ന്ന­യി­ക്കാ­തെ പ്ര­ശ്‌­നം സ­ങ്കീര്‍­ണ­മാ­ക്കാ­ന്‍ ചി­ലര്‍ ബോ­ധ­പൂര്‍­വം ശ്ര­മി­ച്ച­താ­യാ­ണ് അ­ധി­കൃ­തര്‍ വ്യ­ക്ത­മാ­ക്കുന്നത്. അ­ഭി­പ്രാ­യവും നിര്‍­ദേ­ശവും നല്‍­കാ­നെത്തി­യ പ­ലര്‍ക്കും ബഹ­ളം കാ­ര­ണം ത­ങ്ങ­ളുടെ കാ­ര്യ­ങ്ങളും പ­രാ­തി­കളും അ­ധി­കൃത­രെ ബോ­ധ്യ­പ്പെ­ടു­ത്താന്‍­ക­ഴി­ഞ്ഞില്ല.

റോഡി­ന്റെ വീ­തി പു­നര്‍­ നിര്‍­ണ­യി­ക്ക­ണ­മെ­ന്ന ആ­വശ്യം മാ­ത്ര­മാ­ണ് ബ­ഹ­ള­ക്കാര്‍ പ്ര­ധാ­ന­മായും ഉ­ന്ന­യി­ച്ച­ത്. കുന്നു­ക­ളി­ടിച്ചും ച­തു­പ്പു­കള്‍ നി­ക­ത്തിയും റോഡു­ണ്ടാ­ക്കുന്ന­ത് പാ­രി­സ്ഥിതി­ക പ്ര­ശ്‌­ന­ങ്ങള്‍­ക്ക് കാ­ര­ണ­മാ­കു­മെ­ന്ന് ചി­ല പ­രി­സ്ഥി­തി പ്ര­വര്‍­ത്ത­കര്‍ തെ­ളി­വെ­ടു­പ്പ് സ­മി­തി­യെ ബോ­ധ്യ­പ്പെ­ടുത്തി. പു­രു­ഷ­ന്മാ­രില്ലാ­ത്ത സ­മയ­ത്ത് നാ­ലുവ­രി പാത സര്‍­വ്വേ­വി­ഭാ­ഗം വീ­ടു­ക­ളി­ലെ­ത്തി അ­ടു­ക്ക­ള ഭാ­ഗത്തും കു­ളി­മു­റി­യു­ടെ ഭാ­ഗ­ങ്ങ­ളി­ലും കല്ലു­ക­ളി­ട്ട് മ­ട­ങ്ങു­ക­യാ­യി­രു­ന്നു­വെന്നും ഇ­വ­രോട് കാര്യം ചോ­ദി­ച്ച­പ്പോള്‍ ഭാഷ പോലും ഇ­വര്‍ക്ക് അ­റി­യില്ലാ­യി­രു­ന്നു­വെന്ന് പ­ലരും തെ­ളി­വെ­ടു­പ്പില്‍ ചൂ­ണ്ടി­ക്കാ­ട്ടി.

Collectorate, Conference, National highway, Road, Meeting, case, District Collector, suicide, kasragod, Kerala,

ആ­ന്ധ്ര­ക്കാ­രാ­യ ചി­ല­രാ­ണ് സ­ര്‍­വ്വേ കല്ലു­ക­ളി­ടാന്‍ എ­ത്തി­യത്. ഇ­വര്‍ പ­റ­യുന്ന­ത് ആ­ളു­കള്‍­ക്കോ ആ­ളു­കള്‍ പ­റ­യുന്ന­ത് ഇ­വര്‍ക്കോ മ­ന­സില്ലാ­യില്ല. ഇത്ത­രം കാ­ര്യ­ങ്ങള്‍ പ്ര­ത്യേ­കം ക­ണ­ക്കി­ലെ­ടു­ക്ക­ണ­മെ­ന്ന് തെ­ളി­വെ­ടു­പ്പി­നെ­ത്തി­യ­വര്‍ പ­റഞ്ഞു. സര്‍­ക്കാ­ര്‍ നല്‍­കു­മെ­ന്ന് അ­റി­യി­ച്ചി­ട്ടു­ള്ള ന­ഷ്ടപ­രിഹാ­ര തു­ക വള­രെ തു­ഛ്­മാ­ണെ­ന്നും യ­ഥാര്‍ത്ഥ മാര്‍ക്ക­റ്റ് വി­ല സ്ഥല­ത്തി­ന് നല്‍­ക­ണ­മെന്നും സ്ഥ­ലം ന­ഷ്ട­മാ­കു­ന്നവര്‍ ആ­വ­ശ്യ­പ്പെട്ടു.

ആ­രാ­ധ­നാ­ല­യ­ങ്ങളും ഖ­ബ­റി­ട­ങ്ങ­ളും പ­ര­മാവ­ധി ഒ­ഴി­വാ­ക്കി കൊ­ണ്ടാ­യി­രി­ക്കും സ്ഥ­ലം ഏ­റ്റെ­ടു­ക്കു­ക­യെ­ന്ന­് ജില്ലാ ക­ല­ക്ടര്‍ മു­ഹമ്മ­ദ് സ­ഗീര്‍ വ്യ­ക്ത­മാ­ക്കി­യി­രുന്നു. തെ­ളി­വെ­ടു­പ്പി­ന്റെ തുട­ക്കം തൊ­ട്ടുത­ന്നെ ബഹ­ളം സൃ­ഷ്ടി­ക്കാ­നാ­ണ് ചി­ലര്‍ ശ്ര­മി­ച്ചത്. അ­ഭി­പ്രാ­യ­ങ്ങള്‍ പ­റ­ഞ്ഞ­വര്‍­ക്ക് പുറ­ത്തു പോ­കാ­മെ­ന്നും അ­ല്ലെ­ങ്കില്‍ ശാ­ന്ത­രാ­യി തെ­ളി­വെ­ടു­പ്പ് ക­ഴി­യുന്ന­ത് വരെ ഇ­രി­ക്കാ­മെന്നും ക­ല­ക്ടര്‍ അ­റി­യി­ച്ചെ­ങ്കിലും ചി­ലര്‍ തെ­ളി­വെ­ടു­പ്പ് ത­ട­സ­പ്പെ­ടു­ത്തി കൊ­ണ്ട് ബഹ­ളം തു­ട­രു­ക­യാ­യി­രു­ന്നു.

Collectorate, Conference, National highway, Road, Meeting, case, District Collector, suicide, kasragod, Kerala,

ഇ­തി­നി­ട­യില്‍ പ്ര­തി­ഷേ­ധ­ക്കാര്‍ മു­ദ്രാ­വാ­ക്യം വി­ളി­ച്ച് തെ­ളി­വെ­ടു­പ്പ് ബ­ഹി­ഷ്­ക്ക­രി­ക്കു­ന്ന­താ­യി പ്ര­ഖ്യാ­പിച്ചു­കൊ­ണ്ട് ഹാ­ളിന് പു­റ­ത്തി­റ­ങ്ങു­കയും ക­ല­ക­ട്രേ­റ്റ് കോം­പൗ­ണ്ടില്‍ പ്ര­ക­ട­ന­വുമായി ചു­റ്റി­ക്കറ­ങ്ങി വീണ്ടും തി­രി­ച്ചെ­ത്തി തെ­ളി­വെ­ടു­പ്പ് ന­ട­ക്കു­ന്ന സ്ഥല­ത്ത് കു­ത്തി­യി­രി­പ്പ് നട­ത്തി മ­ുദ്രാ­വാക്യം വി­ളി­ക്കു­ക­യാ­യി­രുന്നു. വി­വ­ര­മ­റി­ഞ്ഞ് വി­ദ്യാ­ന­ഗര്‍ എസ്.ഐ. ഉ­ത്ത­ം­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം സ്ഥ­ല­ത്തെ­ത്തി­യ­തോ­ടെ­യാ­ണ് സം­ഘര്‍­ഷാ­വ­സ്ഥ­യ്­ക്ക് അ­യ­വു­ണ്ടാ­യത്. അ­ടു­ത്തു ത­ന്നെ സര്‍­വ്വ കക്ഷി­യോ­ഗം വി­ളി­ച്ചു ചേര്‍­ക്കു­ന്നു­ണ്ടെ­ന്നും പ­രാ­തി­കള്‍ ആ യോ­ഗ­ത്തില്‍ ഉ­ന്ന­യി­ക്കാ­മെ­ന്ന് പറ­ഞ്ഞ് ക­ല­ക്ടര്‍ തെ­ളി­വെ­ടു­പ്പ് അ­വ­സാ­നി­പ്പി­ച്ച­താ­യി പ്ര­ഖ്യാ­പി­ച്ച­തോ­ടെ പ്ര­തി­ഷേ­ധ­ക്കാര്‍ സ്വ­യം പി­രി­ഞ്ഞു പോ­വു­ക­യാ­യി­രുന്നു. സ്ഥ­ലം പോ­കു­ന്ന ഒ­രു സ്ത്രി ഇ­തി­നി­ട­യില്‍ ക­ല­ക്ടര്‍­ക്കു മു­ന്നില്‍ ആ­ത്മ­ഹത്യാ ഭീ­ഷ­ണിയും മു­ഴക്കി.

Keywords: Collectorate, Conference, National Highway, Road, Meeting, Case, District Collector, Suicide, Kasragod, Kerala.
10:30 pm | 0 comments

ലോക വികലാംഗ ദിനം ആചരിച്ചു

Written By kvarthakgd1 on 8 Dec 2012 | 4:54 pm

Kasaragod, Cherkala, Inauguration, District Collector, N.A.Nellikunnu, Handicap day
Kasaragod, Cherkala, Inauguration, District Collector, N.A.Nellikunnu, Handicap day
ചെര്‍ക്കള: സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ ബധിര വിദ്യാലയത്തില്‍ ലോക വികലാംഗ ദിനം ആചരിച്ചു. വികലാംഗരുടെ വിവിധ കലാ മത്സരങ്ങള്‍ അരങ്ങേറി. സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സമ്മാനദാനം നിര്‍വഹിച്ചു.

കെ. പ്രദീപ്കുമാര്‍, മമതാ ദിവാകര്‍, സി.എച്ച. മുഹമ്മദ്കുഞ്ഞി ചായിന്റടി, ബി. സദാന്ദന്‍, കെ. അബ്ദുര്‍ റഹ്മാന്‍ പ്രസംഗിച്ചു.

Keywords: Kasaragod, Cherkala, Inauguration, District Collector, N.A.Nellikunnu, Handicap day, Marthoma Badira Vidyalayam, P.S. Mohammed Sageer, P.P. Shyamala Devi, K. Pradeep Kumar, Mamatha Divakar, Kerala, Malayalam News. 
4:54 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories