Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Death. Show all posts
Showing posts with label Death. Show all posts

അംഗണ്‍വാടി ജീവനക്കാരിയുടെ മരണം: വിവാഹ വീരന്‍ അറസ്റ്റില്‍

Written By kvarthaksd on 24 May 2013 | 8:36 pm

കാസര്‍കോട്: അംഗണ്‍വാടി ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം പള്ളിക്കര പേരോല്‍ തായത്തു വീട്ടില്‍ ടി.വി. ബാലകൃഷ്ണനെ (49) യാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വയനാട് മാനന്തവാടിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് വയനാട്ടിലെത്തി പ്രതിയെ പിടികൂടിയത്.

ഇയാളുടെ ഭാര്യയും കുറ്റിക്കോല്‍ കാട്ടിപ്പാറ പള്ളഞ്ചിയിലെ അപ്പുഡുവിന്റെ മകളും കാട്ടിപ്പാറ അംഗണ്‍വാടിയിലെ വര്‍ക്കറുമായിരുന്ന അനിത (36) വിഷം കഴിച്ച് ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച് 14 ന് വീട്ടില്‍ വെച്ച് വിഷം കഴിച്ച അനിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 17 ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. ബാലകൃഷ്ണന്റെ പീഡനത്തെ തുടര്‍ന്നാണ് അനിത ജീവനൊടുക്കിയതെന്ന സഹോദരി രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

2007 ജൂലൈ ഏഴിനാണ് ബാലകൃഷ്ണന്‍ അനിതയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. 2011 ന് അനിതയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ബാലകൃഷ്ണനെതിരെ ആദൂര്‍ പോലീസ് കേസെടുത്തിരുന്നു. അനിതയടക്കം ആറ് യുവതികളെ ബാലകൃഷ്ണന്‍ വിവാഹം കഴിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പിലിക്കോട്, പെരുമ്പള, മട്ടന്നൂര്‍, ആദൂര്‍, ചര്‍ളടുക്ക എന്നീ സ്ഥലങ്ങളില്‍ നിന്നാണ് നേരത്തേ വിവാഹം കഴിച്ചത്. നാല് ഭാര്യമാരില്‍ മക്കളുമുണ്ട്.
Arrest, Marriage, Police, Death, Case, Kasaragod, Kerala, Kerala News, International News, National News.
Balakrishnan

വിവാഹം കഴിച്ച് കുട്ടികളായ ഉടന്‍ മുങ്ങുകയും മറ്റൊരു സ്ഥലത്ത് പൊങ്ങി വീണ്ടും വിവാഹം കഴിക്കുകയുമാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. നേരത്തെ നീലേശ്വരത്ത് ഒരു വിവാഹ ബ്യൂറോ നടത്തിയിരുന്ന ബാലകൃഷ്ണന്‍ ആ പരിചയം വെച്ചാണ് പലയിടത്തും വിവാഹ അഭ്യര്‍ത്ഥനയുമായി എത്തുന്നത്. മട്ടന്നൂര്‍, ആദൂര്‍, ചീമേനി, പെരിങ്ങോം, ഹൊസ്ദുര്‍ഗ്, ബേക്കല്‍ എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ബാലകൃഷ്ണന്‍.

ചീമേനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ബാലകൃഷ്ണനെ കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ശിക്ഷയില്‍ നിന്നും ഇയാളെ ഒഴിവാക്കുകയായിരുന്നു. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ രാഘവന്‍, അബൂബക്കര്‍, കമലാക്ഷന്‍, സുനില്‍ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.


അംഗണ്‍വാടി ടീച്ചറുടെ മരണം: ഭര്‍ത്താവിനെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസ്

Keywords: Arrest, Marriage, Police, Death, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:36 pm | 0 comments

മണലാരണ്യത്തിലേക്കുള്ള യാത്ര ലിറ്റിക്ക് അന്ത്യയാത്രയായി

Written By kvarthaksd on 13 May 2013 | 9:00 pm

ചിറ്റാരിക്കാല്‍: പ്രസവത്തിനായി നാട്ടിലെത്തുകയും ജീവന്‍ നല്‍കിയ മകള്‍ അസുഖബാധിതയായി മാറിയപ്പോഴും ലിറ്റിക്ക് മണലാരണ്യത്തിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ കഴിയാത്തതായിരുന്നു. മണലാരണ്യത്തിലേക്കുള്ള മടക്കയാത്ര ലിറ്റിക്ക് അന്ത്യയാത്രയായി മാറുകയായിരുന്നു.

കണ്ണൂര്‍ കല്ല്യാശ്ശേരി കീച്ചേരിയില്‍ ആള്‍ട്ടോ കാറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ചിറ്റാരിക്കല്‍ മണ്ഡപത്തെ ഡീഗോ വര്‍ഗീസിന്റെ ഭാര്യ ലിറ്റി (27) യുടെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. അപകടത്തില്‍ കാറോടിച്ചിരുന്ന അയല്‍വാസി മണ്ഡപം കാഞ്ഞിരുത്തുങ്കാലിലെ മാണിശ്ശേരി ജോസ് എന്ന വര്‍ക്കിയും (54) മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ലിറ്റിയുടെ ഭര്‍ത്താവ് സൈനികനായ ഡീഗോ വര്‍ഗീസ് (32) സഹോദരനും ദീപിക കാസര്‍കോട് ലേഖകനുമായ ഡിറ്റി വര്‍ഗീസ് (38) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.

Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News.
Litty
ഇവര്‍ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. സൗദി ജിദ്ദയില്‍ നഴ്‌സായ ലിറ്റി പ്രസവത്തിനായാണ് നാലു മാസം മുമ്പ് നാട്ടിലെത്തിയത്. പ്രസവിച്ച മകള്‍ അലീനയ്ക്ക് അസുഖം ബാധിച്ചതിനാല്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രസവിക്കുമ്പോള്‍ തന്നെ അണുബാധയുണ്ടായതിനാല്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ഒരു കൈപത്തി അമൃത ആശുപത്രിയില്‍ വെച്ച് മുറിച്ചു നീക്കേണ്ടി വന്നിരുന്നു. അവധി കഴിഞ്ഞതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത മകളെ ഭര്‍തൃവീട്ടിലാക്കി ജിദ്ദയിലേക്ക് മടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്.

പുലര്‍ചെ ചിറ്റാരിക്കലില്‍ നിന്ന് ആള്‍ട്ടോ കാറില്‍ ഭര്‍ത്താവിനും സഹോദരനുമൊപ്പം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. കല്ല്യാശ്ശേരി കീച്ചേരിയിലെത്തിയപ്പോള്‍ എതിരെ വന്ന ഇന്നോവ കാറുമായി ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്ന മാതമംഗലത്തെ ഇര്‍ഷാദിനും നിസാര പരിക്കേറ്റു. ഗള്‍ഫിലായിരുന്ന ഭാര്യയെ കരപ്പൂരില്‍ നിന്നും ഇന്നോവ കാറില്‍ മാതമംഗലത്തെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു ഇര്‍ഷാദ്.

ഇന്നോവ കാറിലുണ്ടായിരുന്ന ഇര്‍ഷാദിന്റെ ഭാര്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ലിറ്റിയുടെ മൃതദേഹം കൊയ്‌ലി ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗള്‍ഫിലുള്ള സഹോദരങ്ങള്‍ എത്തിയ ശേഷം സംസ്‌ക്കാരം നടക്കും. വര്‍ക്കിയുടെ മൃതദേഹം വൈകിട്ടോടെ ചിറ്റാരിക്കല്‍ മണ്ഡപത്തില്‍ എത്തിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ഭാര്യ: റോസമ്മ. മക്കള്‍: എക്‌സല്‍, അലന്‍. കോട്ടയം മുണ്ടക്കയം കോരുത്തോട് പെരുമണ്‍ ഹൗസില്‍ തോമസ്-മേരി ദമ്പതികളുടെ മകളാണ് ലിറ്റി.


Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News.

Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News.

Keywords: Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:00 pm | 0 comments

കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവം: എസ്.ഐക്കും പോലീസുകാരനും സ്ഥലം മാറ്റം

കാസര്‍കോട്: പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടയില്‍ കിണറ്റില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ എസ്.ഐ ക്കും പോലീസിനും സ്ഥലം മാറ്റം. പാണത്തൂരിലെ പെയിന്റിംഗ് തൊഴിലാളിയായ ഇടുക്കി സ്വദേശി സെബാസ്റ്റ്യന്‍ (27) മരിച്ച സംഭവത്തിലാണ് രാജപുരം ഗ്രേഡ് എസ്.ഐയേയും പോലീസുകാരനേയും അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്.

 കാസര്‍കോട് കണ്‍ട്രോള്‍ റൂമിലേക്കാണ് രണ്ടുപേരെയും സ്ഥലം മാറ്റിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എസ്.സുരേന്ദ്രന്‍ അറിയിച്ചു.
Well, Youth, Death, Police, Transfer, Kasaragod, Kerala,Kerala News, International News,
യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പനത്തടി പഞ്ചായത്തില്‍ സി.പി.എം തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തി.


Keywords: Well, Youth, Death, Police, Transfer, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:06 pm | 0 comments

യുവ ഗായിക റൈമയുടെ മരണകാരണം മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്

Written By kvarthaksd on 10 May 2013 | 4:32 pm

ഉദുമ: യുവ ഗായിക ഉദുമയിലെ റൈമ ചന്ദ്രന്റെ (23) മരണം മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണെന്ന് ബേക്കല്‍ എസ്.ഐ. എം.പി. രാജേഷ് പറഞ്ഞു. റൈമയെ മരണത്തിലേക്ക് നയിക്കാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും എസ്.ഐ. പറഞ്ഞു.

ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളാണ് റൈമയെ മാനസികമായി തളര്‍ത്തിയതെന്നാണ് സംശയിക്കുന്നത്. ഉദുമയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് റൈമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജന്മനാടായ വടകരയിലേക്ക് കൊണ്ടു പോയി സംസ്‌ക്കരിച്ചു.

Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News.നിരവധി ആല്‍ബങ്ങളിലും സ്‌റ്റേജ് പരിപാടികളിലും ചാനലുകളിലും ഗാനം ആലപിക്കുകയും അവതരിപ്പിക്കുകയും ചെയ്ത കഴിവുള്ള കലാകാരിയായിരുന്നു റൈമ. അതു കൊണ്ടുതന്നെ റൈമയുടെ മരണം സുഹൃത്തുക്കള്‍ക്കും അവരോടൊപ്പം പരിപാടികളില്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും നാട്ടുകാര്‍ക്കും ഞെട്ടലുണ്ടാക്കി.

Related News:  യുവ ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍

Keywords: Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:32 pm | 0 comments

മരംവെട്ടുന്നതിനിടയില്‍ തലയില്‍ വീണ് തൊഴിലാളി മരിച്ചു

Written By kvarthakgd1 on 4 May 2013 | 8:53 pm

കാസര്‍കോട്: മരംവെട്ടുന്നതിനിടയില്‍ മരം തലയില്‍ വീണ് തൊഴിലാളി മരിച്ചു. അഡൂര്‍ മഹാത്മാഗാന്ധി കോളനിയിലെ അലാമി-നാരായണി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണന്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പെര്‍ളയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരംവെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.

Tree, Obituary, Kasaragod, Worker, Tree, Death, Dies, Balakrishnan, Anangoor, Kerala, Kasaragod News, Kerala News, International News, National News, Gulf Newsമരത്തിന്റെ അടിഭാഗം പാതിവെട്ടിയശേഷം മുകളില്‍ കയറി കയറുകെട്ടുന്നതിനിടയില്‍ മരം ചാഞ്ഞ് വീഴാന്‍ തുടങ്ങുമ്പോള്‍ പുറത്തേക്ക് ചാടിയ ബാലകൃഷ്ണന്റെ തലയില്‍ മരം വീഴുകയായിരുന്നു. അണങ്കൂരിലെ അമ്മാവന്‍ കുമാരനൊപ്പമായിരുന്നു താമസം. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുധാകരന്‍, വേണുഗോപാല്‍, ശൈലജ. ബദിയടുക്ക പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. 

Keywords: Tree, Obituary, Kasaragod, Worker, Tree, Death, Dies, Balakrishnan, Anangoor, Kerala, Kasaragod News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:53 pm | 0 comments

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Written By kvarthapressclub on 1 May 2013 | 12:18 pm

മംഗലാപുരം: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂറത്കല്‍  മുക്കയിലാണ് അപകടം . ബട്കൽ  സുല്‍ത്താന്‍ സ്ട്രീറ്റില്‍ മോയിന്‍ മോഹ്തിഷമിന്റെ മകന്‍ ഉമര്‍  അമഷ് മോഹ്തിഷം(21) ആണ് മരിച്ചത്.  ബട്കലിലെ അന്‍ജുമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് മാനേജ്‌മെന്റ്  ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ അവസാനവര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് മരിച്ച ഉമര്‍ അമാഷ്.

Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News
കൂട്ടുകാരന്‍ മുഹമ്മദ് ഓണിനോടൊപ്പം ബട്കലില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു  ഉമര്‍. ഇവര്‍ സഞ്ചരിച്ച  ബൈക്കില്‍ അമിതവേഗതയിൽ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഉമര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു . ഓണിനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍
പ്രവേശിപ്പിച്ചു. സൂറത്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:18 pm | 0 comments

ബസില്‍ കുഴഞ്ഞുവീണ യുവാവ് മംഗലാപുരം ആശുപത്രിയില്‍ മരിച്ചു

Written By kvartha delta on 29 Apr 2013 | 2:26 pm

കാസര്‍കോട്: ബസില്‍ കുഴഞ്ഞുവീണ യുവാവ് മംഗലാപുരം ആശുപത്രിയില്‍ മരിച്ചു. അണങ്കൂര്‍ ബെദിരയിലെ പരേതനായ ഇബ്രാഹിം ഹാജി - ജമീല ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷ്‌റഫ് (34) ആണ് മരിച്ചത്.

ശനിയാഴ്ച സുള്ള്യ ദുഗ്ഗിനടുക്കയിലെ തങ്ങളുടെ അടുത്തേക്ക് പോയതായിരുന്നു അഷ്‌റഫ്. ബസില്‍ നിന്നും എല്ലാവരും ഇറങ്ങിയിട്ടും സീറ്റില്‍ ഇരുന്ന അഷ്‌റഫിനെ തട്ടിവിളിച്ചപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
Youth, Dies, Bus, Obituary, Hospital, Mangalore, Anangoor, Kasaragod News, Kerala News, Kasaragod, Kerala,
ഭാര്യ: മിസ്‌രിയ. മക്കള്‍: ഷന, ഹിബ. സഹോദരങ്ങള്‍: അഷ്‌രിഫ, ആനിബ, ഷാഹിന.


Keywords: Youth, Dies, Bus, Obituary, Hospital, Mangalore, Anangoor, Kasaragod News, Kerala News, Kasaragod, Kerala, Gold News, National News, World News, Malayalam Vartha, Malayalam News.

2:26 pm | 0 comments

വെള്ളം കോരാന്‍ പോയ യുവതി വീട്ടിനടുത്ത കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍

Written By kvarthakgd1 on 28 Apr 2013 | 1:00 pm

കാസര്‍കോട്: മെയ് മൂന്നിന് വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്ന യുവതിയെ വീട്ടിനടുത്ത കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെട്ടണിഗെ കനക്കത്തൊടിയിലെ മാലിങ്ക ആചാര്യയുടെ മകള്‍ ഹേമലത (18)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

രണ്ട് കുടങ്ങളുമായി കുളത്തിലേക്ക് വെള്ളം കേരാന്‍ പോയതായിരുന്നു ഹേമലതയെന്ന് വീട്ടുകാര്‍ പറഞ്ഞു. ഒരുകുടത്തില്‍ വെള്ളം കോരി കരയില്‍ വെച്ചിട്ടുണ്ട്. അധികം വെള്ളമില്ലാത്ത കുളത്തില്‍ വെള്ളം കോരുന്നതിനിടെ ഹേമലത വഴുതി വീണ് മരിച്ചതാകാമെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലെത്തിച്ചുട്ടുണ്ട്. ചന്ദ്രാവതിയാണ് മാതാവ്. വിനോദ് സഹോദരനാണ്.

Kasaragod, Woman, Drown, Water, Death, Obituary, Kerala, Hemalatha, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News
Keywords: Kasaragod, Woman, Drown, Water, Death, Obituary, Kerala, Hemalatha, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:00 pm | 0 comments

ബൈക്ക് റോഡരികിലെ കുഴിയിലേക്ക് വീണ് യാത്രക്കാരന്‍ മരിച്ചു

Written By kvarthakgd1 on 22 Apr 2013 | 12:10 pm

വാമഞ്ചൂര്‍ (മംഗലാപുരം): ബൈക്ക് റോഡരികിലെ കുഴിയിലേക്ക് തെന്നിവീണ് യുവാവ് മരിച്ചു. കദ്രിയിലെ രോഹിത്(29)ആണ് മരിച്ചത്. മംഗളജ്യോതി സ്‌കൂളിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.

വളവ് തിരിഞ്ഞുവരികയായിരുന്ന രോഹിത് ഓടിച്ച ബൈക്ക് തെന്നിമാറിയ ശേഷം കുഴിയിലേക്ക് വീഴുകയായിരുന്നു. അമിതവേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മംഗലാപുരം സിറ്റി കോര്‍പറേറ്റര്‍ മോഹിതിന്റെ സഹോദരനാണ് മരിച്ച രോഹിത്. സംഭവത്തില്‍ മംഗലാപുരം റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News

Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News

Keywords: Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:10 pm | 0 comments

കുമ്പള ഓട്ടോ അപകടം: മരിച്ചവരുടെ എണ്ണം മൂന്നായി

Written By kvarthapressclub on 20 Apr 2013 | 8:41 am

കുമ്പള: കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ഓട്ടോ യാത്രക്കാരി മരിച്ചു. പൈവെളിഗെ കയര്‍ക്കട്ടയിലെ സുന്ദരന്റെ ഭാര്യ ജാനകി(48) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

ഏപ്രില്‍ നാലിന് രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഓട്ടോയില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ട ജാനകിയുടെ മകള്‍ ബബിത(24), ബബിതയുടെ ഭര്‍ത്താവ് രാമന്‍(35) എന്നിവര്‍ മരിച്ചിരുന്നു.

Kumbala, Accident, Treatment, Mangalore, Woman, Death, Husband, Obituary, Kerala News, International News, National News, അപകടത്തില്‍ പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജാനകി വെള്ളിയാഴ്ച ആയിരുന്നു മരിച്ചത്. ഭട്ട്യ- ലക്ഷ്മി ദമ്പതികളുടെ മകളാണ്. മറ്റു മക്കള്‍: സവിത, സുമിത. സഹോദരങ്ങള്‍: ആനന്ദ, ജയരാമ.

Related News: 
കുമ്പളയില്‍ KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു; 2 പേരുടെ നില ഗുരുതരം

Keywords: Kumbala, Accident, Treatment, Mangalore, Woman, Death, Husband, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:41 am | 0 comments

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Written By kvarthakgd1 on 14 Apr 2013 | 11:00 am

മംഗലാപുരം: ബൈന്തൂര്‍, കുന്താപൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. ഷിരൂര്‍ സ്വദേശിയായ മൗലാനാ ജാഫര്‍(55)ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം.

ബൈന്തൂരില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന ജാഫര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ കുന്താപൂര്‍ ആശുപത്രിയിലും പിന്നീട് മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Mangalore, KSRTC-bus, Bike, Accident, Death, Kundapur, National, Maulana Jafer, Byndoor, Saturday, Bhatkal, Malayalam News, National NewsKeywords: Mangalore, KSRTC-bus, Bike, Accident, Death, Kundapur, National, Maulana Jafer, Byndoor, Saturday, Bhatkal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
11:00 am | 0 comments

ക്യാന്‍സര്‍ ക്ഷയരോഗമെന്ന് തെറ്റായ നിര്‍ണയം: ഡോക്ടര്‍ 1.50 ലക്ഷം നഷ്ടപരിഹാരം നല്‍കണം

Written By kvartha delta on 12 Apr 2013 | 8:24 pm

കാസര്‍കോട്: ക്യാന്‍സര്‍ രോഗബാധ ക്ഷയമാണെന്നു തെറ്റായി രോഗനിര്‍ണയം നടത്തി രോഗി മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍ 1.50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ഡോക്ടറുടെ അനാസ്ഥമൂലം കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഹമീദിന്റെ ഭാര്യ ആസിയ(25) മരിച്ച സംഭവത്തിലാണ് ഹൈക്കോടതി വിധി ഉണ്ടായത്.

കാസര്‍കോട് സബ്‌കോടതി 75,000 രൂപ നഷ്ടപരിഹാരം വിധിച്ചതിനെതിരെ കാസര്‍കോട് നഴ്‌സിംഗ് ഹോമിലെ ഡോ. എന്‍. ഉമ്മറും ആശുപത്രിയും ഇന്‍ഷുറന്‍സ് കമ്പനിയും കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി യുവതി മരിച്ച തീയതി മുതല്‍ ആറ് ശതമാനം പലിശ സഹിതം ഇരട്ടി തുക നല്‍കണമെന്നു നിര്‍ദേശിച്ചത്. രണ്ടു മാസത്തിനുള്ളില്‍ തുക നല്‍കുന്നില്ലെങ്കില്‍ 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവിട്ടു.

Kasaragod, Death, Doctor, Court, Order, Kerala, Fine, Composition, High Court, Malayalam newsമതിയായ യോഗ്യതയുള്ള വ്യക്തി രോഗികളെ ചികില്‍സിക്കാനും ഉപദേശിക്കാനും തയാറെടുക്കുമ്പോള്‍ അതിനുള്ള കഴിവുണ്ടെന്നു സ്വയം സമ്മതിക്കുകയാണെന്ന് കോടതി വിലയിരുത്തി. ശരിയായി രോഗനിര്‍ണയം നടത്തി ചികിത്സ നിശ്ചയിക്കാന്‍ ഡോക്ടര്‍ക്കു ബാധ്യതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. പതോളജി വിദഗ്ധനെന്ന് അവകാശപ്പെടുന്ന ഡോക്ടര്‍ ബയോപ്‌സി പരിശോധനയിലും രോഗനിര്‍ണയത്തിലും മിനിമം ശ്രദ്ധയെങ്കിലും കാട്ടേണ്ടിയിരുന്നു. അതില്‍ വീഴ്ചവരുത്തുന്നതു തൊഴില്‍പരമായ അനാസ്ഥയായതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് ബി. കമാല്‍പാഷ എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കാസര്‍കോട് നഴ്‌സിങ് ഹോമില്‍ ചികില്‍സയ്‌ക്കെത്തിയ ആസിയയ്ക്കു ശസ്ത്രക്രിയ നടത്തിയിരുന്നു, ബയോപ്‌സിക്കു ശേഷം ക്ഷയരോഗമാണെന്നു പറഞ്ഞു. രോഗിയുടെ നില ഗുരുതരമായപ്പോള്‍ മംഗലാപുരത്തു കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം ക്യാന്‍സര്‍ ആണെന്നു കണ്ടെത്തിയത്. 1990 സെപ്റ്റംബര്‍ 19 നാണ് ആസിയ മരിച്ചത്. രോഗനിര്‍ണയം ശരിയായിരുന്നെങ്കില്‍ യുവതി കുറെക്കാലം കൂടി ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഭര്‍ത്താവ് ഹമീദ് ബോധിപ്പിച്ചു. അഡ്വ. യു.എസ്. ബാലന്‍ മുഖാന്തരമാണ് ഭര്‍ത്താവ് ഹമീദ് കാസര്‍കോട് സബ്‌കോടതിയെ സമീപിച്ചത്.

ആസ്യ-ഹമീദ് ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മുഹമ്മദ് മുസ്തഫ, സിദ്ധീഖുല്‍ അക്ബര്‍, നഫീസത്തുല്‍ മിസ്‌രിയ.

Keywords: Kasaragod, Death, Doctor, Court, Order, Kerala, Fine, Composition, High Court, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:24 pm | 0 comments

റഫീഖിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ഒരുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല

കാസര്‍കോട്: നെല്ലിക്കുന്നിലെ മുഹമ്മദ് റഫീഖിന്റെ ദുരൂഹ മരണത്തില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 2012 ഏപ്രില്‍ രണ്ടിനാണ് നെല്ലിക്കുന്ന് കടപ്പുറത്തെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് റഫീഖിന്റെ മൃതദേഹം മൊഗ്രാല്‍ പുത്തൂര്‍ പന്നിക്കുന്നില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ ബ്ലെയിഡു കൊണ്ട് കീറി മുറിവേല്‍പിച്ചതിന്റെ പാടും കാണപ്പെട്ടിരുന്നു. മൃതദേഹം കിടന്ന സാഹചര്യവും, റഫീഖിന്റെ ചെരുപ്പുകള്‍ കണ്ടു കിട്ടാത്തതും ഇതൊരു കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

വ്യാപാര രംഗത്ത് റഫീഖിന് ശത്രുക്കള്‍ ഏറെയുണ്ടായിരുന്നെന്നും അവരായിരിക്കും മരണത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ ലോക്കല്‍ പോലീസ് കേസെടുത്തെങ്കിലും, വ്യക്തമായ അന്വേഷണം നടത്താനോ, ബന്ധുക്കളും സുഹൃത്തുക്കളും സംശയമുണ്ടെന്ന് ചൂണ്ടിക്കാണിച്ച പലരേയും ചോദ്യം ചെയ്യാനോ അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രമിച്ചിരുന്നില്ല. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ വേറെതെങ്കിലും ഉന്നത ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യവുമായാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
Mohammed Rafeeq, Death, Railway track, Mogral Puthur, Pannikunnil, Nellikunnu Kadappuram, Action committee, Protest, Police enquiry, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Mohammed Rafeeq

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിയേയും, ആഭ്യന്തരമന്ത്രിയേയും കണ്ട് നിവേദനം സമര്‍പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടെങ്കിലും അന്വേഷണം ഇപ്പോഴും മന്ദഗതിയില്‍ തന്നെയാണുള്ളത്. കേസന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി. നാരായാണനും കണ്‍വീനര്‍ ഷാഫി എ. നെല്ലിക്കുന്നും വ്യക്തമാക്കി.


Keywords: Mohammed Rafeeq, Death, Railway track, Mogral Puthur, Pannikunnil, Nellikunnu Kadappuram, Action committee, Protest, Police enquiry, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:15 pm | 0 comments

പാറപൊട്ടിക്കുന്ന ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

Written By kvarthapressclub on 11 Apr 2013 | 2:14 pm

കാസര്‍കോട്: പാറപൊട്ടിക്കുന്ന കംപ്രസര്‍ ഘടിപ്പിച്ച ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. മുള്ളേരിയ ഗാളിമുഖ ഗോളിത്തടിയിലെ അബ്ദുല്ല- ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഫി(28) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ മുള്ളേരിയ ഭദ്രംപാടിയിലാണ് അപകടം. പാറപൊട്ടിക്കുന്നതിനിടയില്‍ ട്രാക്ടര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു.

Compressor, Tractor, Get out, Couples, Youth, Death, Accidentഉടന്‍ തന്നെ യുവാവിനെ നാട്ടുകാരും കൂടെ ജോലിചെയ്യുന്നവരും ചേര്‍ന്ന്  കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരങ്ങള്‍: അഷ്‌റഫ്, ഫാത്വിമ, മൈമൂന, ആസിയ, ജമീല. ബദിയഡുക്ക പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Compressor, Tractor, Get out, Couples, Youth, Death, Accident, Mulleria, Son, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:14 pm | 0 comments

വീട്ടമ്മ അസുഖം ബാധിച്ച് മരിച്ചു

കാസര്‍കോട് : വീട്ടമ്മ അസുഖം ബാധിച്ച് മരിച്ചു. തായല്‍  നായന്‍മാര്‍മൂലയിലെ മുഹമ്മദിന്റെ ഭാര്യ നബീസ(48) യാണ് കാസര്‍കോട് കെയര്‍വെല്‍  ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചത്. എന്‍.എ.അബ്ദുല്‍ഖാദര്‍- ഫാത്വിമ ദമ്പതികളുടെ മകളാണ്.

Sickness, Housewife, Death, Kasaragod, Childrens, Hospital, Obituary, Kerala News, International News,മക്കള്‍: നസീര്‍, നസീമ, മൊയ്തീന്‍കുഞ്ഞി, നാസിമ, സെയ്ഫുദ്ദീന്‍, അബ്ദുല്‍ഖാദര്‍. മരുമക്കള്‍:ഷാനിദ്,ബദറുദ്ദീന്‍,സുഹറ. സഹോദരങ്ങള്‍: എന്‍.എ.മുഹമ്മദലി, ബഷീര്‍, അബൂബക്കര്‍ സിദ്ധിഖ്, ഖദീജ,സെമീറ, ഉമ്മാലിയുമ്മ, അഹ്മദ് നാസര്‍, സുബൈര്‍,ഫഹദ്, ഷുക്കൂര്‍. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ തായല്‍ നായന്‍മാര്‍മൂല കുണ്ടന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Sickness, Housewife, Death, Kasaragod, Childrens, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:00 pm | 0 comments

അബ്ദുല്‍ ഹമീദിന്റെ അപകടമരണം; തളങ്കരയ്ക്ക് നഷ്ടപ്പെട്ടത് സമാധാനപ്രേമിയെ

Written By Kvarthakgd on 9 Apr 2013 | 12:45 pm

കാസര്‍കോട്: പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോയ ബൈക്ക് സ്‌കൂട്ടറിലിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ തളങ്കര സിറാമിക്‌സ് റോഡിലെ അര്‍ഷാദ് മന്‍സിലില്‍ ടി.എച്ച്. അബ്ദുല്‍ ഹമീദ്(62) നാടിന്റെ സമാധാന പ്രീയന്‍. തളങ്കര, സിറാമിക്‌റോഡ് പ്രദേശങ്ങളില്‍ മതസൗഹാര്‍ദവും, സമാധാനവും കൈവരിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അബ്ദുല്‍ ഹമീദ്. നാടിന്റെ മത സൗഹാര്‍ദം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി പോലീസുമായി ചേര്‍ന്ന് സിറാമിക്‌സ് റോഡില്‍ നാട്ടുകാരെ സംഘടിപ്പിച്ച് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ രൂപീകരിക്കുകയും നാട്ടുകാര്‍ അതിന്റെ പ്രസിഡന്റാക്കി നിയമിക്കുകയും ചെയ്തത് അബ്ദുല്‍ ഹമീദിനെയായിരുന്നു.

Kasaragod, Obituary, Accident, Kerala, Choori, Injured, Thalangar, Abdul Hameed, Malayalam news, Kerala News, International Newsകാസര്‍കോട്ട് സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ അബ്ദുല്‍ ഹമീദിനെ പോലുള്ള നല്ല വ്യക്തികള്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഇത്തരം സംരംഭങ്ങളില്‍ പോലീസിനും അത് ആശ്വാസമായിരുന്നു. പൂവുകളെയും ചെടികളെയും സ്‌നേഹിച്ച പ്രകൃതി സ്‌നേഹികൂടിയാണ് അബ്ദുല്‍ ഹമീദ്. തന്റെ വീടിന്റെ മുറ്റം

നിറയെ വിവിധ തരത്തിലുള്ള ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് അബ്ദുല്‍ ഹമീദിനെ ആനന്ദിപ്പിച്ചിരുന്നു. കുട്ടികള്‍ക്കിടയില്‍ ചിലര്‍ നടത്തിവന്നിരുന്ന വിദ്വേഷ മനോഭാവം മാറ്റിയെടുക്കാന്‍ കളിസ്ഥലത്ത് നല്ലൊരു അന്തരീക്ഷം ഉണ്ടാക്കാനും സായാഹ്നങ്ങളില്‍ അബ്ദുല്‍ ഹമീദ് ചുറുചുറുക്കോടെ രംഗത്തുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

അബ്ദുല്‍ ഹമീദിന്റെ വേര്‍പാട് നാടിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാസര്‍കോട് ചൂരി കോട്ടക്കണി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഭാര്യ ഫാത്തിമയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അമിതവേഗതയില്‍ വന്ന് ഇടിച്ചത്.

Kasaragod, Obituary, Accident, Kerala, Choori, Injured, Thalangar, Abdul Hameed, Malayalam news, Kerala Newsറോഡിലേക്ക് തെറിച്ച് വീണ അബ്ദുല്‍ ഹമീദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഭാര്യ ഫാത്തിമ(50) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Kasaragod, Obituary, Accident, Kerala, Choori, Injured, Thalangar, Abdul Hameed, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Abdul Hameed
ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം ഉച്ചയോടെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. അപകടം വരുത്തിയ ബൈക്ക് യാത്രക്കാര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. നേരത്തെ ഗള്‍ഫിലായിരുന്ന അബ്ദുല്‍ ഹമീദ് നാട്ടില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍ അടച്ചതിനാല്‍ കുടുംബ സമേതം ഗള്‍ഫില്‍ വിനോദയാത്രയ്ക്കു പോകാനുള്ള തയ്യാറെടുപ്പ് നടത്തിവരുന്നതിനിടയിലാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്.

Related News: 

പോലീസിനെ കണ്ട് നിര്‍ത്താതെ പോയ ബൈക്കും സ്‌കൂട്ടറുമിടിച്ച് ഗൃഹനാഥന്‍ മരിച്ചു

Keywords: Kasaragod, Obituary, Accident, Kerala, Choori, Injured, Thalangar, Abdul Hameed, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:45 pm | 1 comments

ടൂത്ത്‌പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച പിഞ്ചുകുഞ്ഞ് മരിച്ചു

Written By kvarthakgd1 on 6 Apr 2013 | 12:28 pm

ബന്തടുക്ക: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച മൂന്നുവയസുകാരി മരിച്ചു. കുറ്റിക്കോല്‍ പ്ലാവുള്ളക്കയയിലെ സാജന്‍- രമ്യ ദമ്പതികളുടെ മകള്‍ സജിതയാണ് മരിച്ചത്. വെള്ളിയാഴ്ച മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

വ്യാഴാഴ്ച വീട്ടില്‍വെച്ചാണ് കുട്ടി എലിവിഷം കൊണ്ട് പല്ലുതേച്ചത്. രാത്രിയോടെ അവശത പ്രകടിപ്പിച്ച കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Bandaduka, Child, Death, Obituary, Kerala, Kasaragod, Sajitha, Rat Poison, Hospital, Tooth Pasteനില ഗുരുതരമായതിനെ തുടര്‍ന്നാണ് പിന്നീട് മംഗലാപുരത്തേക്ക് മാറ്റിയത്. പ്ലാവുള്ളക്കയിലെ അംഗന്‍വാടിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു സജിത. ചിച്ചു സഹോദരിയാണ്. കുട്ടിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.


Keywords: Bandaduka, Child, Death, Obituary, Kerala, Kasaragod, Sajitha, Rat Poison, Hospital, Tooth Paste, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:28 pm | 0 comments

ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

Written By kvarthapressclub on 5 Apr 2013 | 5:45 pm

കുമ്പള: കുമ്പളയില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ബസ് ഓട്ടോറിക്ഷയിലിടിച്ച് പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം ബജ്‌പെയിലെ എന്‍.സുരേഷ്(36) ആണ് അറസ്റ്റിലായത്.ബംബ്രാണ പട്ടം ഹൗസില്‍ പരേതനായ കൊറഗയുടെ മകന്‍ രാമ(35), ഭാര്യ പൈവെളിഗെ കയര്‍കട്ടയിലെ ബബിത(26) എന്നിവരാണ് വ്യാഴാഴ്ച രാവിലെ ദേശീയപാതയില്‍ കുമ്പള റെയില്‍വേ സ്റ്റേഷനു മുന്നിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

Pregnant woman, Husband, Death, Driver, Arrest, Police, Mangalore, Hospital, Kerala, Malayalam news
Bavitha
Pregnant woman, Husband, Death, Driver, Arrest, Police, Mangalore, Hospital, Kerala, Malayalam news
Raman
ബബിതയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടന്ന് കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം നടന്നത്. ബബിതയുടെ അമ്മ ജാനകി(50), ഓട്ടോഡ്രൈവര്‍ ഉപ്പള ലാല്‍ബാഗിലെ ഹാരിസ്(27) എന്നിവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Pregnant woman, Husband, Death, Driver, Arrest, Police, Mangalore, Hospital, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:45 pm | 0 comments

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

Written By kvarthapressclub on 3 Apr 2013 | 1:46 pm

പുത്തിഗെ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന  മുന്നൂരിലെ മുഹമ്മദ് (50) മരിച്ചു. എസ്. വൈ.എസ് കുമ്പള സോണ്‍ എക്‌സിക്യുട്ടീവ് അംഗവും മുഹിമ്മാത്ത് ഖദമുല്‍ അഹ്ദലിയ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് മുന്നൂര്‍  പാമ്പുകടിയേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവാഴ്ച വൈകീട്ടാണ്  മരണം സംഭവിച്ചത്. പരേതനായ ഫക്രുദ്ദീന്‍ മുന്നൂറിന്റെ മകനാണ്. മറിയം നെക്രാജയാണ് ഭാര്യ.
 
അംഗടിമുഗര്‍ സെക്ടര്‍ ഐ ടീം ചീഫും സെക്ടര്‍ കള്‍ചറല്‍ സെക്രട്ടറിയുമായ അബ്ദുൽ സലീം, മുജീബ് (സൗദി), അബ്ദുര്‍ റഷീദ് (തുര്‍ക്കി), സുബൈര്‍ (വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മയ്യിത്ത്  മുന്നൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സയ്യിദ് ശിഹാബൂദ്ദീന്‍ തങ്ങള്‍ ബാപ്പാലിപ്പൊനം മയ്യിത്ത് നിസ്‌കാരത്തിനു നേത്യത്വം നല്‍കി.

Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News,
Muhammad Munnoor

പരേതനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, എം.അന്തുഞ്ഞി മൊഗര്‍, വാഹിദ് സഖാഫി, ഹംസ സഖാഫി ഉപ്പിന തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, SYS activist Muhammed Munnoor passes away
1:46 pm | 0 comments

മംഗലാപുരത്ത് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Written By kvarthakgd1 on 31 Mar 2013 | 1:00 pm

മംഗലാപുരം: കുലശേഖര്‍, കല്‍പണെയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം. സരിപള്ള സ്വദേശി നന്ദിശ്( 40) ആണ് മരിച്ചത്.

അപകടത്തില്‍ ബസിലെ യാത്രക്കാരായ സ്ത്രീകളടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം റൂറല്‍ പോലീസ്, കദ്രി പോലീസ് സ്ഥലത്തെത്തി.ബസിന്റ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. നന്ദിശിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Mangalore, Bus, Accident, Dead, National, Driver, Saturday, Over Speed, Injury, Police, Nandish, Wife, Mangalore News, Kasargod Vartha,

Keywords: Mangalore, Bus, Accident, Dead, National, Driver, Saturday, Over Speed, Injury, Police, Nandish, Wife, Mangalore News, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
1:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories