Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label DYFI. Show all posts
Showing posts with label DYFI. Show all posts

ഡി.വൈ.എഫ്.ഐ. വിജയോത്സവം 2013 സംഘടിപ്പിച്ചു

Written By Kvarthakgd on 20 May 2013 | 11:33 pm

കുണ്ടംകുഴി: എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ വിജയോത്സവം. ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ പങ്കെടുപ്പിച്ച് വിജയോത്സവം 2013 എന്ന പേരില്‍ വിജയികളുടെ സംഗമം, അനുമോദന സദസ്, കരിയര്‍-കോഴ്‌സ് ഗൈഡന്‍സ് ക്ലാസ് എന്നിവ സംഘടിപ്പിച്ചത്.

കുണ്ടംകുഴി സാംസ്‌കാരിക നിലയത്തില്‍ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബി.സി. പ്രകാശ് അധ്യക്ഷനായി. എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നിവേദ്യ ബാലകൃഷ്ണന്‍, കെ. കൃഷ്ണപ്രിയ, ഖദീജത്ത് റാഹില, എന്‍. ആര്‍. ബൈജേഷ്, അഞ്ജന നാരായണന്‍, വി. ആതിര, രാധിക എസ്. നായര്‍, എം. രജീഷ്, സി. എന്‍. അമൃത, കെ. കിഷോര്‍കുമാര്‍, മാളവിക, എം. സേതു കൃഷ്ണന്‍, ഇ. കാവ്യ, എ. അശ്വതി യാദവ്, പ്ലസ് ടു വില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ സി. ദിവ്യ, ജി. ഗായത്രി എന്നിവര്‍ക്ക് കെ. മണികണ്ഠന്‍ ഉപഹാരം നല്‍കി.

DYFI, Vijayolsavam, Kundamkuzhi, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്ക് എം. സ്വാതി കൃഷ്ണ, എ. ദാമോദരന്‍, സി. രാമചന്ദ്രന്‍ എന്നിവര്‍ ഉപഹാരം നല്‍കി. നിര്‍മല്‍കുമാര്‍ കാറഡുക്ക ക്ലാസെടുത്തു. ബേഡകം ബ്ലോക്ക് സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും എ. നാരായണന്‍ നന്ദിയും പറഞ്ഞു.

Keywords: DYFI, Vijayolsavam, Kundamkuzhi, Students, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:33 pm | 0 comments

പടന്നക്കാട് ടോള്‍ പിരിവ് അഴിമതി: വിജിലന്‍സ് ഓഫീസ് മാര്‍ച്ച് 17ന്

Written By Kvarthakgd on 15 May 2013 | 8:29 pm

കാസര്‍കോട്: പടന്നക്കാട് ടോള്‍ പിരിവ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ത്വരിതപ്പെടുത്തുക, മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ചും കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചും ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് വിജിലന്‍സ് ഓഫീസിലേക്ക് മെയ് 17ന് യുവജന മാര്‍ച്ച് നടത്തും.

ടോള്‍ പിരിവിലെ ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും രേഖാമൂലം പരാതി നല്‍കിയിരുന്നു. 15 ദിവസംകൊണ്ട് 40 ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം പൂര്‍ണമായും അവസാനിച്ച നിലയിലാണിപ്പോള്‍.

ടോള്‍ പിരിവ് മുടങ്ങിയിട്ട് ഏഴുമാസക്കാലമായിട്ടും വകുപ്പുതല നടപടിപോലും സ്വീകരിക്കാതെ കുറ്റക്കാരെ
Padnakkad, Railway over bridge, Toll collectiom, Scam, Enquiry, DYFI march, Vigilance office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
file photo
രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോപണ വിധേയനായ ചീഫ് എന്‍ജിനീയറെ തന്നെ വകുപ്പുതല അന്വേഷണത്തിന്റെ ചുമതല നല്‍കിയത് കുറ്റക്കാരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായാണ്. ഏറ്റവുമൊടുവില്‍ കേസ് വിജിലന്‍സിന് കൈമാറുമെന്ന് പറഞ്ഞെങ്കിലും രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ വിജിലന്‍സ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ യുവജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ കമ്മിറ്റിയോഗം അഭ്യര്‍ഥിച്ചു.

Keywords: Padnakkad, Railway over bridge, Toll collectiom, Scam, Enquiry, DYFI march, Vigilance office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:29 pm | 0 comments

മതേതരസംരക്ഷണ സംഗമങ്ങള്‍ സംഘടിപ്പിക്കും

Written By Kvarthakgd on 4 May 2013 | 3:50 pm

കാസര്‍കോട്: മതേതര സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുക, മത ഭീകരതയെ ഒറ്റപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രാകാരം മെയ് അഞ്ച് മുതല്‍ ഒമ്പത് വരെ ജില്ലയില്‍ 11 ഇടങ്ങളില്‍ മതേതരസംരക്ഷണ സംഗമങ്ങള്‍ സംഘടിപ്പിക്കും.

കേരളം കാത്തുസൂക്ഷിച്ച മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ സംഘടിതശ്രമം നടക്കുകയാണ്. വര്‍ഗീയ ശക്തികളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന മൃദു സമീപനമാണ് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലന കേന്ദ്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും അവസരമൊരുക്കുന്നത്. ഇതിനെതിരെയായിട്ടാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ മതേതര സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.
DYFI, Programme, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.

Keywords: DYFI, Programme, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:50 pm | 0 comments

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് മര്‍ദനം; 4 പേര്‍ക്കെതിരെ കേസ്

Written By kvarthaksd on 20 Apr 2013 | 6:08 pm

കാസര്‍കോട്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് കുണ്ടടുക്കം പടിഞ്ഞാര്‍മൂലയിലെ ഭാസ്‌ക്കരന്റെ മകന്‍ നിധീഷി (18) നെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ചെര്‍ക്കളയില്‍ വെച്ച് ഒരു സംഘം മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ ബി.ജെ.പി. പ്രവര്‍ത്തരായ ശൈലേഷ്, രതീഷ്, അഭിലാഷ്, മാടത്തിങ്കാല്‍ സജി എന്നിവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

Attack, DYFI, Case, Cherkala, BJP, Kasaragod, Kerala, Kerala News, International News, National News.Keywords: Attack, DYFI, Case, Cherkala, BJP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:08 pm | 0 comments

ഡി.വൈ.എഫ്.ഐ. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Written By Kvarthakgd on 19 Apr 2013 | 5:52 pm

കുമ്പള: ഭാസ്‌കര കുമ്പളയുടെ രക്തസാക്ഷി വാര്‍ഷികാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. കുമ്പളയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബംബ്രാണ ജി.വി.എല്‍.പി.എസ്. സ്‌കൂളില്‍ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ വി. പ്രകാശന്‍, സെക്രട്ടറിയറ്റംഗം സി.എ. സുബൈര്‍, ശിവരാമന്‍ കിദൂര്‍, സിറിഖ് കാര്‍ളെ, രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.

DYFI, Blood donation, Baskara Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsസ്ത്രീകളുള്‍പെടെ 50 പേര്‍ രക്തം ദാനം ചെയ്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ്കുമാര്‍, ലാബ് ടെക്‌നീഷ്യന്‍ ജഗനാഥ്, ബ്ലഡ് ബാങ്ക് ജീവനക്കാരായ വിനോദ്കുമാര്‍, മേരി മാത്യു, വിജുല, വിനീത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Keywords: DYFI, Blood donation, Baskara Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News


5:52 pm | 0 comments

ഡി.വൈ.എഫ്.ഐ ആര്‍.ഡി ഓഫീസ് മാര്‍ച്ച് ചൊവ്വാഴ്ച

Written By Kvarthakgd on 8 Apr 2013 | 4:43 pm

കാസര്‍കോട്: ഡി.വൈ.എഫ്.ഐ ആര്‍.ഡി ഓഫീസ് മാര്‍ച്ച് ചൊവ്വാഴ്ച. കെ. ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യുക, ഗണേഷ് കുമാറിനെ വഴിവിട്ട് സഹായിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പത്തിന് കാഞ്ഞങ്ങാട് ആര്‍.ഡി ഓഫീസിലേക്ക് യുവജന മാര്‍ച്ച് നടത്തും.

രാവിലെ 9.30ന് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. പരിപാടി വിജയിപ്പിക്കാന്‍ മുഴുവന്‍
DYFI, RD office march, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

Keywords: DYFI, RD office march, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:43 pm | 0 comments

എന്‍ഡോസള്‍ഫാന്‍: മന്ത്രി ആര്യാടനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

Written By Kvarthakgd on 24 Mar 2013 | 11:10 am

Endosulfan, Minister, Aryadan Mohammed, Prevent, DYFI workers, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാസര്‍കോട്ട് മന്ത്രി ആര്യാടന്‍ മുഹമ്മദിന് മുന്നില്‍ പ്രതിഷേധവുമായി ചാടിവീണു.

ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കാസര്‍കോട് ഗസ്റ്റ് ഹൗസിലാണ് സംഭവം. കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ ഉദ്ഘാടനം ഉള്‍പെടെയുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി കാസര്‍കോട്ടെത്തിയത്. മന്ത്രി ഗസ്റ്റ് ഹൗസില്‍ എത്തിയ വിവരമറിഞ്ഞ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍, വൈസ് പ്രസിഡന്റ് കെ.രവീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിലേക്ക് മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയായിരുന്നു.

Endosulfan, Minister, Aryadan Mohammed, Prevent, DYFI workers, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഗെയ്റ്റിന് മുന്നില്‍ പ്രവര്‍ത്തകരെ ടൗണ്‍ സി.ഐ സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ തടയുകയും പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായ വിതരണം അഞ്ച് വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കാസര്‍കോട്ട് 35 ദിവസമായി നടത്തിവരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിലേക്ക് പാഞ്ഞടുത്തത്. മന്ത്രിക്ക് മുന്നില്‍ കരിങ്കൊടി കാട്ടുകയും ചെയ്തു.

Endosulfan, Minister, Aryadan Mohammed, Prevent, DYFI workers, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

മന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ രാജ്‌മോഹന്‍, ശിവപ്രസാദ്, കെ.മണികണ്ഠന്‍, കെ.രവീന്ദ്രന്‍, രാജേഷ്, രാജേന്ദ്രന്‍, നാരായണന്‍ തുടങ്ങി 18 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് ജാമ്യത്തല്‍ വിട്ട പ്രവര്‍ത്തകര്‍ പിന്നീട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് കെ രാജ്‌മോഹന്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ വി. പ്രകാശന്‍, ജോയിന്റ് സെക്രട്ടറി എ.വി. സഞ്ജയന്‍, വൈസ് പ്രസിഡന്റ് ടി. കെ. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

Endosulfan, Minister, Aryadan Mohammed, Prevent, DYFI workers, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Endosulfan, Minister, Aryadan Mohammed, Prevent, DYFI workers, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:10 am | 1 comments

എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാകുന്നു; മോഹന്‍കുമാറിന്റെ നിരാഹാരം 12-ാം ദിവസം

Written By kvarthaksd on 15 Mar 2013 | 5:58 pm

 DYFI, Endosulfan, Protest, Strike, March, LDF, Muslim-League, Congress, Kasaragod, Kerala, Kerala News, International News.
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി നടത്തിവരുന്ന സമരം ശക്തമാകുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ സംഘടനകള്‍ സമരപാതയിലാണ്. മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഈ വിഷയത്തില്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

പുതിയ സമരത്തിന് തുടക്കമിട്ട എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ അനിശ്ചിതകാല നിരാഹാര സമരം 25-ാം ദിവസം പിന്നിടുകയാണ്. നിരാഹാരം കിടക്കുന്ന എം. മോഹന്‍കുമാറിന്റെ സമരം 12 ദിവസം പിന്നിട്ടപ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഇനിയും ഉണ്ടായിട്ടില്ല.  സമരക്കാരുമായി തിരുവനന്തപുരത്ത് ഫെബ്രുവരി 25ന് ചര്‍ച നടത്താമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുഖേനയും വി.എം. സുധീരന്‍ മുഖേനയും അറിയിച്ചിരുന്നുവെങ്കിലും സമരക്കാര്‍ അത് തള്ളുകയായിരുന്നു. ഔദ്യോഗിക അറിയിപ്പ് കിട്ടാതെ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നവര്‍ മുഖേന ചര്‍ച ചെയ്യാമെന്ന് അറിയിക്കുന്നത് പരിഹാസ്യമാണെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു.

അതിനിടയില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മാര്‍ച് 16ന് ഉപവാസ സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ കഴിഞ്ഞദിവസം കലക്‌ട്രേറ്റ് മാര്‍ചും നടത്തി. സോളിഡാരിറ്റി ഇരകളുമായി സെക്രട്ടേറിയറ്റിലേക്ക് മാര്‍ചും നടത്തിയിരുന്നു. നിരവധി സംഘടനകള്‍ സമരപ്പന്തലില്‍ അനുദിനം പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സമരത്തിന്റെ ഇതുവരെയുള്ള രേഖകളുമായി എന്‍വിസാജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിടങ്ങളില്‍ സമര രേഖകള്‍ പ്രകാശനം ചെയ്തു വരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരും സാംസ്‌ക്കാരിക നായകന്മാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് കക്ഷികളില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികള്‍ സമരത്തില്‍ സജീവമായി രംഗത്തുണ്ട്. പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് ഇരുമുന്നണികളും വാദപ്രതിവാദങ്ങളും നടത്തിവരികയാണ്. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തുവരുന്നുണ്ടെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.

ഇരകള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ ഇരു മുന്നണികളും യോജിപ്പിലാണെങ്കിലും ഇതിനെ രാഷ്ട്രീയ വിഷയമാക്കുന്നതിലാണ് എതിര്‍പ് രൂക്ഷമാകുന്നത്. സംസ്ഥാന ബജറ്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 15 കോടി രൂപ നീക്കിവെച്ചത് ആശ്വാസമാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇതിനകം 27 കോടി രൂപയും നല്‍കിയിട്ടുണ്ട്. നബാഡിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 200 കോടി രൂപയുടെ പദ്ധതികളും പ്രഖ്യപിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഏപ്രിലില്‍ നടക്കാനിരിക്കുകയാണ്.

Keywords: DYFI, Endosulfan, Protest, Strike, March, LDF, Muslim-League, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Endosulfan: Mohan Kumar's hunger strike runs 12th day
5:58 pm | 0 comments

എന്‍ഡോസള്‍ഫാന്‍: മന്ത്രിമാരെ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല -ടി.വി രാജേഷ്

Written By kvarthaksd on 14 Mar 2013 | 8:25 pm

 Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു മന്ത്രിയെ പോലും ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എ. മുന്നറിയിപ്പ് നല്‍കി.

കര്‍ണാടക പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചാലും ജില്ലാ അതിര്‍ത്തിയായ കാലിക്കടവിനിപ്പുറം മന്ത്രിമാരെ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇതിനു വേണ്ടി ജീവന്‍തന്നെ ബലിയര്‍പിക്കാനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഒരുക്കമാണ്. ശക്തമായ സമരവുമായി ഡി.വൈ.എഫ്. മുന്നോട്ട് പോകുമെന്നും രാജേഷ് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഇരകളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജേഷ്.

കാസര്‍കോട് ഗവ. കോളജിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം കലക്‌ട്രേറ്റിന് സമീപം വന്‍ പോലീസ് സംഘം ബാരിക്കേഡ് കെട്ടി തടഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, കെ. രവീന്ദ്രന്‍, സിജി മാത്യു, സി.ജെ. സജിത്ത്, എം. രാജേന്ദ്രന്‍, നിശാന്ത്, ടി.കെ മനോജ്, എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

 Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News.

 Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News.

Keywords: Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
8:25 pm | 5 comments

എന്‍ഡോസള്‍ഫാന്‍: DYFI നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം എട്ടിന്

Written By Kvarthakgd on 7 Mar 2013 | 3:17 pm

DYFI, House distribution, Endosulfan, Victims, Bovakkanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഡി.വൈ.എഫ്.ഐ നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനം എട്ടിന് ബോവിക്കാനത്ത് നടക്കും. ജില്ലയിലെ 11 പഞ്ചായത്തുകളില്‍ രണ്ടരലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച 15 വീടുകളാണ് ഇരകള്‍ക്ക് കൈമാറുന്നത്. പദ്ധതി പ്രഖ്യാപിച്ച് ഒരുവര്‍ഷത്തിനകം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് ഡി.വൈ.എഫ്.ഐ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാവുന്നത്.

എട്ടിന് രാവിലെ 10 മണിക്ക് സംസ്ഥാനപ്രസിഡന്റ് എം.സ്വരാജിന്റെ അധ്യക്ഷതയില്‍ സി.പി..എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ താക്കോല്‍ ദാനം നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വാഗ്ദാനം ലഭിച്ചിട്ടും വീട് ലഭിക്കാത്ത ജിഷമാത്യുവിന് ഭവനനിര്‍മാണത്തിനുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യഘഡു ചടങ്ങില്‍ വച്ച് കൈമാറും.

സിനിമാ സംവിധായകരായ ലാല്‍ജോസ്, എം.മോഹനന്‍, സിനിമാനടന്‍ സലീംകുമാര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ പി. കരുണാകരന്‍ എം.പി, കെ.പി സതീഷ്ചന്ദ്രന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍ എ. (ഉദുമ), ഇ.ചന്ദ്രശേഖരന്‍ എം.എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ദീപക് പ്രകാശ്, കെ. രാജ്‌മോഹനന്‍, മുഹമ്മദ് ഹാഷീം, വി. ഭവാനി, പി.ജി.തോമസ് എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പിച്ചു  സംസാരിക്കും.

അതിജീവനം പദ്ധതിയുടെ അവലോകന റിപോര്‍ട്ട്‌ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് അവതരിപ്പിക്കും. സംഘാടകസമിതി കണ്‍വീനര്‍ സിജി മാത്യു സ്വാഗതവും, ജില്ലാസെക്രട്ടറി കെ.മണികണ്ഠന്‍ നന്ദിയും പറയും. പരിപാടി വിജയിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയേറ്റ് അഭ്യര്‍ഥിച്ചു.

Keywords: DYFI, House distribution, Endosulfan, Victims, Bovakkanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:17 pm | 0 comments

ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീ പിടുത്തം; BJP-DYFI റോഡ് ഉപരോധിച്ചു

Written By Kvarthakgd on 28 Feb 2013 | 7:54 pm

Trenching ground, Chemmattam Vayal, BJP, DYFI, Road, Strike, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലുള്ള നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ചൊവ്വാഴ്ച ഉച്ച മുതലുണ്ടായ തീ പിടുത്തം വ്യാഴാഴ്ചയും തുടര്‍ന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങളില്‍ തീപിടിച്ചതിനെ തുടര്‍ന്ന് പ്രദേശത്താകമാനം പുകപടലങ്ങള്‍ ഉയര്‍ന്നു.

നൂറുകണക്കിന് കുടുംബങ്ങള്‍ പുക ശ്വസിച്ച് കടുത്ത ദുരിതത്തിലാണ്. കുട്ടികളടക്കം നിരവധി പേര്‍ പുക ശ്വസിച്ച് അവശനിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി. അടുത്തുള്ള അമൃത സ്‌കൂളിലെയും ക്രൈസ്റ്റ് സ്‌കൂളിലെയും കുട്ടികള്‍ക്ക് ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പുക കാരണം സ്വസ്ഥമായി പഠനം നടത്താന്‍ സാധിച്ചില്ല.

ബുധനാഴ്ച രാത്രിയോടെ തീപിടുത്തം കൂടുതല്‍ ശക്തമാവുകയായിരുന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ തീപിടുത്തത്തിന് പരിഹാരം കാണാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ വ്യാഴാഴ്ച രാവിലെ ചെമ്മട്ടംവയലില്‍ റോഡ് ഉപരോധിച്ചു. ബി.ജെ.പി-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഉപരോധ സമരത്തില്‍ അണിനിരന്നു. വിവരം അറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി റോഡില്‍ നിന്നും ഉപരോധം നടത്തിയവരെ നീക്കിയതോടെ കാഞ്ഞങ്ങാട് നഗരസഭ കാര്യാലയം ഉപരോധിച്ചു.

ഇതിനിടയില്‍ പ്രശ്‌നപരിഹാരത്തിന് കാഞ്ഞങ്ങാട് ഗവ. ഗസ്റ്റ് ഹൗസില്‍ ബി.ജെ.പിയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.

Trenching ground, Chemmattam Vayal, BJP, DYFI, Road, Strike, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീപിടുത്തമുണ്ടാകാന്‍ കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബി.ജെ.പി-ഡി.വൈ.എഫ്.ഐ നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ നഗരസഭയെ ഇപ്പോഴുള്ള രീതിയില്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന കടുത്ത അനാസ്ഥയാണ് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീപിടുത്തം ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. തീപിടുത്തം സംബന്ധിച്ച് എഫ്.ഐ.ആര്‍ ഇട്ട് വിജിലന്‍സ് അന്വേഷണം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. അതിനിടെ യോഗത്തില്‍ ബഹളം ഉയര്‍ന്നതിനെ തുടര്‍ന്ന് കലക്ടര്‍ ഇറങ്ങിപ്പോയി. പിന്നീട് നേതാക്കള്‍ കലക്ടറെ അനുനയിപ്പിച്ച് യോഗത്തിലേക്ക് വീണ്ടും തിരിച്ചുകൊണ്ടുവരികയായിരുന്നു.

തീ പിടുത്തത്തിന്റെ കാര്യത്തില്‍ അധികൃതര്‍ യാതൊരു പരിഹാരവും കാണാത്തതില്‍ മനംനൊന്ത് വാര്‍ഡ് കൗണ്‍സിലര്‍ കുസുമം യോഗത്തില്‍ വികാരനിര്‍ഭരയായി പൊട്ടിക്കരഞ്ഞു. അനുരഞ്ജന യോഗത്തില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീറിന് പുറമെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്യാമളദേവി, ഹൊസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍, സബ് കലക്ടര്‍ വെങ്കിടേഷ്പതി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Trenching ground, Chemmattam Vayal, BJP, DYFI, Road, Strike, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

നഗരസഭ ഓഫീസിന് മുന്നില്‍ ബി.ജെ.പി നടത്തിയ ഉപരോധ സമരം മടിക്കൈ കമ്മാരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എച്ച്. ആര്‍. ശ്രീധരന്‍, വിജയമുകുന്ദ്, വസന്ത, മുന്‍ കൗണ്‍സിലര്‍ സുകന്യ, ബി.എം.എസ് നേതാക്കളായ പി. വി. ബാലകൃഷ്ണന്‍, ദാമോദര പണിക്കര്‍, കൊവ്വല്‍ ദാമോദരന്‍, എസ്.കെ. കുട്ടന്‍, ദിവാകരന്‍, അജയകുമാര്‍ നെല്ലിക്കാട് എന്നിവര്‍ പ്രസംഗിച്ചു.

ഡി.വൈ.എഫ്.ഐയുടെ ഉപരോധ സമരം ജില്ലാ പ്രസിഡന്റ് അഡ്വ രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. രതീഷ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. വി. വി. രമേശന്‍, നിഷാന്ത്, എ.വി. രാഘവന്‍, ശിവജി വെള്ളിക്കോത്ത്, പ്രദീപന്‍ മരക്കാപ്പ് കടപ്പുറം, എ. വി. സഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങളില്‍ സ്വാഭാവികമായി തീപിടിക്കുന്നതല്ലെന്നും ആസൂത്രിതമായി ചിലര്‍ തീവെക്കുന്നതാണെന്നുമാണ് ബി.ജെ.പി-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ആരോപണം. ബുധനാഴ്ച രാത്രി പത്ത് മണിവരെ നഗരസഭ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തടഞ്ഞുവെച്ചു. ഇതില്‍ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാര്‍ പെന്‍ ഡൗണ്‍ സമരം ആരംഭിച്ചിട്ടുണ്ട്.

Keywords: Trenching ground, Chemmattam Vayal, BJP, DYFI, Road, Strike, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:54 pm | 0 comments

എന്‍ഡോസള്‍ഫാന്‍: വിധി അനുകൂലമായില്ലെങ്കില്‍ ഗ്രീന്‍ട്രിബ്യൂണലിനെ സമീപിക്കും: ടി.വി. രാജേഷ്

Written By kvarthaksd on 26 Feb 2013 | 4:57 pm

Press Meet, Endosulfan, DYFI, Patient's, Collectorate, Youth-Congress, Court, Kasaragod, Kerala.


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി അനുകൂലമായില്ലെങ്കില്‍ കോടതി മുന്‍കൈയ്യെടുത്ത് ആറു മാസം മുമ്പ് രൂപീകരിച്ച ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധനവും പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടു കൊണ്ടാണ് ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്റെ അന്തിമ വിചാരണ ഇപ്പോള്‍ നടന്നു വരികയാണ്. കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ അടുത്ത ഘട്ടമെന്ന നിലയിലാണ് ഗ്രീന്‍ ട്രിബ്യൂലിനെ സമീപിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെങ്കില്‍ 200 കോടിയോളം രൂപ ആവശ്യമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ യാതൊരു നടപയിടും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു താല്‍പര്യവും ഇല്ലെന്നാണ് സമീപനത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി.

4182 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പൂര്‍ണമായും കിടപ്പിലായ 2315 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ 115.75 കോടി രൂപ ആവശ്യമാണ്. മറ്റു രോഗ ബാധിതരായ 1870 പേര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ 56.11 കോടി രൂപ ആവശ്യമാണ്. മരിച്ച 808 പേരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 44.40 കോടി രൂപ ആവശ്യമാണ്. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ 27.42 കോടി രൂപ കാസര്‍കോട് കലക്ടര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ഒരു രൂപപോലും കൂടുതലായി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇതില്‍ നിന്നും 1.50 ലക്ഷം രൂപ മാത്രമാണ് ഗഡുക്കളായി രോഗികള്‍ക്ക് നല്‍കിയിട്ടുള്ളത്.

കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ കേസില്‍ സുപ്രീംകോടതിയില്‍ കക്ഷി ചേരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തിമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയെങ്കിലും അപൂര്‍ണമായതിനാല്‍ കോടതി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. ന്യൂനതകള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന് രാജേഷ് കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സ്വാധീനത്തില്‍പെട്ടതിനാലാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതെന്ന് രാജേഷ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. സമൂഹ്യ പ്രവര്‍ത്തക വന്ദനാശിവ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി നിര്‍മിച്ച 15 വീടുകളുടെ താക്കോല്‍ ദാനം മാര്‍ച് എട്ടിന് രാവിലെ ബോവിക്കാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് രാജേഷ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച് 16ന് കാസര്‍കോട് കലക്‌ട്രേറ്റിലേക്ക് മാര്‍ച് നടത്തുമെന്ന് രാജേഷ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ സിജി മാത്യു, കെ. രാജ് മോഹന്‍, കെ. മണികണ്ഠന്‍, പ്രകാശന്‍ എന്നിവരും സംബന്ധിച്ചു.


Releated News:
കെ.എം മാണി എല്‍.ഡി.എഫില്‍ വന്നാല്‍ സ്വാഗതം ചെയ്യും: ടി.വി. രാജേഷ്

Keywords: Press Meet, Endosulfan, DYFI, Patient's, Collectorate, Youth-Congress, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:57 pm | 0 comments

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം സമാപിച്ചു

Written By Kvarthakgd on 18 Feb 2013 | 11:30 pm

DYFI, District, Conference, Ends, Vellarikundu, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വെള്ളിരിക്കുണ്ട്: ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനം സമാപിച്ചു. 16 ന് വെള്ളരിക്കുണ്ടില്‍ ആരംഭിച്ച് സമ്മേളനം തിങ്കളാഴ്ച വൈകുന്നേരം പുതിയ ജില്ലാനേതൃത്വത്തെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്താണ് പിരിഞ്ഞത്.

കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കത്തെ തടയുമെന്ന്് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സേവനങ്ങളില്‍നിന്നും പിന്മാറുകയെന്ന നയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുന്ന നയം സര്‍ക്കാര്‍ തുടരുകയാണ്. ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലാക്കി. കൂടുതല്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കാനുള്ള ആലോചനയിലാണ് അധികൃതര്‍. പ്രതിദിനം ആയിരത്തിലധികം ഷെഡ്യൂള്‍ റദ്ദാക്കുന്നു. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ സുപ്രിം കോടതി വിധിപോലും മാനിക്കാതെ സ്വകാര്യ ബസുടമകളുമായി ഒത്തുകളിച്ച് കൂടുതല്‍ പെര്‍മിറ്റ് നല്‍കുന്ന തിരക്കിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാനുള്ള നടപടികള്‍ അടിയന്തരമായും കൈക്കൊള്ളണമെന്ന് ജില്ലാസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലയില്‍ വളര്‍ന്നുവരുന്ന വര്‍ഗീയതയ്ക്കും സദാചാര പൊലീസ് അതിക്രമങ്ങള്‍ക്കുമെതിരെ മുഴുവന്‍ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏത് നിമിഷവും വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള അസഹിഷ്ണുതയുടെ കേന്ദ്രമായി ജില്ല മാറി. വര്‍ഗീയ സംഘര്‍ഷങ്ങളുടെ മറവില്‍ കള്ളപ്പണ ലോബികളും മദ്യ-മാഫിയകളും ജില്ലയില്‍ നിലയുറപ്പിക്കുന്നു. സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണങ്ങള്‍ ഭരണത്തണലില്‍ സജീവമാണ്. ജില്ലയുടെ സാമുദായിക ഐക്യവും മതേതര പാരമ്പര്യവും കളങ്കപ്പെടുത്താന്‍ മുന്നോട്ടുവരുന്ന ഇരുട്ടിന്റെ ശക്തിക്കെതിരെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മുഴുവനാളുകളും മുന്നോട്ടുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കി മണല്‍, മെറ്റല്‍, കരിങ്കല്‍പൊടി, ബേബി ജെല്ലി എന്നിവയുടെ വിതരണവും വിലനിശ്ചയിക്കലും മാഫിയകളുടെ കൈകളില്‍ നിന്ന് മോചിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ഭവന സ്വപ്നങ്ങളെ തകര്‍ത്തുകൊണ്ടാണ് അനുദിനം നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില മാഫിയകളാണ്. പ്രകൃതി സമ്പത്ത് കൊള്ളയടിച്ച് കോടികളുണ്ടാക്കുന്ന ഇത്തരം ശക്തികളെ നിലയ്ക്ക് നിര്‍ത്തി നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കണെമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ഞായറാഴ്ച അവതരിപ്പിച്ച് പ്രവര്‍ത്തന, സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള പ്രതിനിധികളുടെ പൊതുചര്‍ച്ച തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയാക്കി. ജില്ലാസെക്രട്ടറി സിജിമാത്യുവും സംസ്ഥാന ജോ. സെക്രട്ടറി എ. എന്‍. ഷംഷീറും ചര്‍ച്ചക്ക് മറുപടി പറഞ്ഞു. സി.പി.എം ജില്ലാസെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. പി. ശ്യാമളാദേവി, പി. പി. ദിവ്യ, കെ. വി. സുമേഷ്, പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാനേതൃത്വത്തില്‍നിന്ന് വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരം സംഘാടകസമിതി ചെയര്‍മാന്‍ സാബുഅബ്രഹാം നല്‍കി. സിജി മാത്യു, മധു മുതിയക്കാല്‍. സി. രാമചന്ദ്രന്‍, മാധവന്‍ മണിയറ, അഡ്വ. ബി മോഹന്‍കുമാര്‍, കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് ഒഴിവായത്. ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വി. പ്രകാശനും ഭാവി പരിപാടികള്‍ പുതിയ ജില്ലാസെക്രട്ടറി കെ. മണികണ്ഠനും അവതരിപ്പിച്ചു. സംഘാടകസമിതിക്ക് വേണ്ടി കെ. ഹരീഷും പ്രസീഡിയത്തിനുവേണ്ടി കെ. രാജ്‌മോഹനനും നന്ദി പറഞ്ഞു.

Keywords: DYFI, District, Conference, Ends, Vellarikundu, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:30 pm | 0 comments

ഡി.വൈ.എഫ്.ഐ സമ്മേളനം: പതാക, കൊടിമര, ദീപശിഖ ജാഥകള്‍ 14 ന് ആരംഭിക്കും

Written By Kvarthakgd on 9 Feb 2013 | 4:54 pm

DYFI, District, Conference, Vellarikundu, Kasaragod, Kasargod Vartha, Malayalam news
കാസര്‍കോട്: ഫെബ്രുവരി 16, 17, 18 തീയതികളിലായി വെള്ളരിക്കുണ്ടില്‍ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഫെബ്രുവരി 14 ന് ആരംഭിക്കും. 16ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക മനോജ് രക്താസാക്ഷി മണ്ഡപത്തില്‍ നിന്നും കൊടിമരം പി.വി. കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷി നഗറില്‍ നിന്നും കൊണ്ടുവരും. സംസ്ഥാന കമ്മിറ്റിയംഗം കെ രാജ്‌മോഹന്‍ ലീഡറായുള്ള പതാക ജാഥ 14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അംമ്പങ്ങാട് വെച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റംഗം എ. വിധുബാല ലീഡറായുള്ള കൊടിമരജാഥ 15ന് രണ്ട് മണിക്ക് ഗുരുപുരത്ത് വെച്ച് കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി വി. കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.

17ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക ഭാസ്‌കരകുമ്പള രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊടിമരം പുത്തിലോട്ട് ഗംഗാധരന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊണ്ടുവരും. ജില്ലാ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ ലീഡറായുള്ള പതാക ജാഥ 14ന് രണ്ടു മണിക്ക് കുമ്പളയില്‍ കെ. വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി ലീഡറായുള്ള കൊടിമര ജാഥ 15ന് രണ്ട് മണിക്ക് പുത്തിലോട്ട് വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യും.

ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാമചന്ദ്രന്‍ ലീഡറായുള്ള ദീപശിഖ ജാഥ 14ന് 12 മണിക്ക് കൊല്ലങ്കാന ബാലകൃഷ്ണന്‍ രക്തസാക്ഷി നഗറില്‍ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റയംഗം സി. എച്ച്. കുഞ്ഞമ്പുവും ജില്ലാ സെക്രട്ടറിയേറ്റംഗം രേവതി ലീഡറായുള്ള ദീപശിഖ ജാഥ 14ന് ഒന്‍പത് മണിക്ക് ഉപ്പള അബ്ദുല്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഇപത്മാവതിയും, ജില്ലാ വൈസ് പ്രസിഡന്റ് എ.വി. സഞ്ജയന്‍ ലീഡറായുള്ള ദീപശിഖ ജാഥ 14ന് 11 മണിക്ക് ചൗക്കി മുഹമ്മദ് റഫീഖ് നഗറില്‍ നിന്ന് പി. ദിവാകരനും ഉദ്ഘാടനം ചെയ്യും.

Keywords: DYFI, District, Conference, Vellarikundu, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:54 pm | 0 comments

ഡി.വൈ.എഫ്.ഐ പി.ഡബ്ല്യു.ഡി ഓഫീസ് മാര്‍ച്ച് നിര്‍ത്തിവെച്ചു

Written By Kvarthakgd on 4 Feb 2013 | 6:35 pm

DYFI, PWD, Office, March, Cancel, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news
കുറ്റിക്കോല്‍: ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ഏഴിന് നടത്താനിരുന്ന പി.ഡബ്ല്യൂ.ഡി ഓഫീസ് മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

തെക്കില്‍-ആലട്ടി റോഡ് പാച്ച് വര്‍ക്ക് പ്രവൃത്തികള്‍ അടിയന്തിരമായി ആരംഭിക്കാന്‍ തീരുമാനിച്ചിതിനാലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ആദ്യഘട്ടമായി 62 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് പി.ഡബ്ല്യൂ.ഡി ഓഫീസില്‍ നിന്നും അറിയിച്ചു.

റോഡ് മെക്കാഡം ടാറിംഗ് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാനപ്പെട്ട അന്തര്‍സംസ്ഥാന പാതയായ തെക്കില്‍-ആലട്ടി റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് അടിയന്തിരമായ ടപടികള്‍ സ്വീകരിക്കണമെന്ന് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരുമെന്ന് ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ബി.സി. പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാമചന്ദ്രന്‍, ടി.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.

Keywords: DYFI, PWD, Office, March, Cancel, Kuttikkol, Kasaragod, Kerala, Kasargod Vartha, Malayalam news
6:35 pm | 0 comments

ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്തക­രെ അ­ക്ര­മി­ച്ച കേ­സ്; പ്ര­തി­കളെ വെ­റു­തെ വിട്ടു

Written By Kvartha Alpha on 3 Feb 2013 | 6:49 pm

Case, DYFI, BJP, kasaragod, Attack, court, Murder-attempt, Kerala, Bhagavathi Nagar, Kudlu, P.K Rajesh, Habeeb Periyaduka, Malayalam News
കാസര്‍­കോട്: ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്തക­രെ അ­ക്ര­മി­ച്ച കേ­സില്‍ പ്ര­തി­കളാ­യ എ­ട്ട് ബി.ജെ.പി. പ്ര­വര്‍­ത്തക­രെ കോട­തി വെ­റു­തെ വിട്ടു. കു­ഡ്‌­ലു ഭ­ഗവ­തി ന­ഗ­റി­ലെ കൃഷ്­ണ പ്ര­സാ­ദ്(27), ബാ­ബു എ­ന്ന വി­നോ­ദ് പി.കെ (24), കെ.പ്ര­മോ­ദ്(24), ബെ­ള്ളൂ­രി­ലെ വി.ശ­ശി­ധ­രന്‍(27), കെ.ജി. കി­ഷോര്‍(24), ബി.വി­ജി­ത്ത് രാ­ജ്(19), പി.കെ. രാ­ജേ­ഷ്(26) ഭ­ഗവ­തി ന­ഗ­റി­ലെ പ്ര­ശാ­ന്ത് കു­മാര്‍(21), എ­ന്നി­വ­രെ­യാ­ണ് കാസര്‍­കോ­ട് അ­ഡീ­ഷ­ണല്‍ ജില്ലാ സെ­ഷന്‍­സ് കോ­ടതി (ര­ണ്ട്) വെ­റു­തെ വി­ട്ട­ത്.

ഡി.വൈ.എ­ഫ്.ഐ. പ്ര­വര്‍­ത്ത­കരാ­യ കു­ഡ്‌­ലു പെ­രി­യ­ടു­ക്ക­യി­ലെ എ. ഹ­ബീ­ബ്(24), ബ­ഷീര്‍(30), റ­ഫീ­ഖ്(22), ക­മ്പാ­റി­ലെ എം.ഹാ­രി­സ് (26), എ­ന്നിവ­രെ ആ­ക്ര­മി­ച്ച­തി­ന് പ്ര­തി­കള്‍­ക്കെ­തി­രെ കാ­സര്‍­കോ­ട് പോ­ലീ­സ് വ­ധ­ശ്ര­മ­ത്തി­നാ­ണ് കേ­സെ­ടു­ത്ത­ത്. 2007 ജ­നു­വ­രി 27നാ­യി­രു­ന്നു കേ­സി­നാ­സ്­പ­ദമാ­യ സം­ഭവം. ഭ­ഗവ­തി ന­ഗ­റില്‍ വെ­ച്ചാ­ണ് അ­ക്ര­മം ന­ട­ന്നത്.

Keywords: Case, DYFI, BJP, kasaragod, Attack, court, Murder-attempt, Kerala, Bhagavathi Nagar, Kudlu, P.K Rajesh, Habeeb Periyaduka, Malayalam News
6:49 pm | 0 comments

ഡി.വൈ.എഫ്.ഐ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി

Written By Kvarthakgd on 24 Jan 2013 | 7:21 pm

DYFI, KSRTC, Depot, March, Kasaragod, Kerala, Malayalam news
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയിലേക്ക് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ യുവജന മാര്‍ച്ച് നടത്തി.

ജില്ലാസെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. ടി. കെ. മനോജ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, ജയന്‍ കാടകം, പി. ശിവപ്രസാദ്, മോഹന്‍കുമാര്‍ പാടി എന്നിവര്‍ സംസാരിച്ചു. ടി. നിഷാന്ത് സ്വാഗതം പറഞ്ഞു.

Keywords: DYFI, KSRTC, Depot, March, Kasaragod, Kerala, Malayalam news, DYFI march to KSRTC depot
7:21 pm | 0 comments

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദിച്ചു

DYFI, BJP, Assault, Injured, Vollyball, Ground, General-hospital, Kasaragod, Kerala, Raju, Chattanchal, DYFI, Worker, Malayalam News.
കാസര്‍കോട്: ക്ലബ് ഗ്രൗണ്ടില്‍ വോളിബോള്‍ കളിച്ചതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഡി.വൈ.എഫ്.ഐ. ചട്ടഞ്ചാല്‍ തൈര യൂണിറ്റ് സെക്രട്ടറിയും രാമന്റെ മകനുമായ വി. രാജുവിനെയാണ് (31) മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൈരയിലെ റെയിന്‍ബോ ക്ലബ് ഗ്രൗണ്ടില്‍ മെമ്പറല്ലാത്ത രാജു വോളിബോള്‍ കളിച്ചതിന്റെ പേരിലാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്നാണ് പരാതി. ക്ലബ് അംഗങ്ങളല്ലാത്ത പലരും വോളിബോള്‍ കളിക്കാറുണ്ടെന്നും അവരപോലെയാണ് താനും കളിക്കാനെത്തിയതെന്നും ആശുപത്രിയില്‍ കഴിയുന്ന രാജു പറഞ്ഞു.

Keywords: DYFI, BJP, Assault, Injured, Vollyball, Ground, General-hospital, Kasaragod, Kerala, Raju, Chattanchal, DYFI, Worker, Malayalam News.
4:09 pm | 0 comments

തെക്കില്‍ ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: ഡി.വൈ.എഫ്.ഐ

Written By Kvarthakgd on 21 Jan 2013 | 1:55 pm

DYFI, Block conference, Kundamkuzhi, Bedakam, Kasaragod, Kerala, Malayalam news
ബ്ലോക്ക് സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍.ശംസീര്‍ ഉദ്ഘാടനം ചെയ്യുന്നു.
കുണ്ടംകുഴി: തെക്കില്‍ ആലട്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബേഡകം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മലയോരത്തേക്കുള്ള പ്രധാന പാത പൊയിനാച്ചി മുതല്‍ കണ്ണാടിത്തോടുവരെ മുഴുവന്‍ ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. വാഹന യാത്രമാത്രമല്ല കാല്‍നട യാത്രക്കുപോലും ഭീഷണിയാകുന്ന റോഡ് ഗതാഗത യോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സമ്മേളനം ആവശ്യപ്പെട്ടു.

രണ്ടുദിവസങ്ങളിലായി കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനം ശനിയാഴ്ച രാവിലെ ടി. മനോജ് നഗറില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ബി. സി. പ്രകാശ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി. കെ. മനോജ് പ്രവര്‍ത്തന റിപോര്‍ടും കെ .സുധീഷ് രക്തസാക്ഷി പ്രമേയവും എ നാരായണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

DYFI, Block conference, Kundamkuzhi, Bedakam, Kasaragod, Kerala, Malayalam news
പൊതുസമ്മേളനത്തില്‍ കെ.എസ്.കെ.ടി.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം 
എം. ശ്രീധരന്‍ പ്രസംഗിക്കുന്നു.
സംഘാടക സമിതി ചെയര്‍മാന്‍ എ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സിജി മാത്യു, പ്രസിഡന്റ് മധു മുദിയക്കാല്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. രാജ്‌മോഹനന്‍, സി. രാമചന്ദ്രന്‍, കെ. രവീന്ദ്രന്‍, സി. ജെ. സജിത്ത്, ജയന്‍ കാടകം, കെ. അശോകന്‍, സിന്ധു കുന്നൂച്ചി, ഓമന രാമചന്ദ്രന്‍, എം. മാധവന്‍, സി. പ്രശാന്ത്, കെ. വിനോദ്, വി. എന്‍. പുഷ്പരാജ്, എ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സുരേഷ് പായം നന്ദി പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് മരുതടുക്കം കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ പരേഡും യുവജന റാലിയും നടന്നു. തുടര്‍ന്ന് കുണ്ടംകുഴി ബസാറിലെ കൂത്തുപറമ്പ് രക്തസാക്ഷി നഗറില്‍ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബി. സി. പ്രകാശ് അധ്യക്ഷനായി. കെ.എസ്.കെ.ടി.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം എം. ശ്രീധരന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സിജി മാത്യു, കെ. രാജ്‌മോഹന്‍, സി. രാമചന്ദ്രന്‍, ടി. കെ. മനോജ്, എ. ദാമോദരന്‍, ടി. അപ്പ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എം. മാധവന്‍ സ്വാഗതം പറഞ്ഞു.

സമ്മേളന നഗരിയിലേക്കുള്ള പതാക ബന്തടുക്ക രക്തസാക്ഷി നഗറില്‍ നിന്നും എ. നാരായണന്റെ നേതൃത്വത്തില്‍ അത്‌ലറ്റുകള്‍ പ്രചാരണ ബൈക്കുറാലിയുടെ അകമ്പടിയോടെ കൊണ്ടുവന്നു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. വി. കെ. അരവിന്ദന്‍ അധ്യക്ഷനായി. സി. രാമചന്ദ്രന്‍, ടി. കെ. മനോജ്, ബി. സി. പ്രകാശ് എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

DYFI, Block conference, Kundamkuzhi, Bedakam, Kasaragod, Kerala, Malayalam news
വൈകിട്ട് നടന്ന സാംസ്‌കാരിക സദന് കെ.എസ.്ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വി. ദിവാകരന്‍ അധ്യക്ഷനായി. വിനോദ്കുമാര്‍ പെരുമ്പള, ജയന്‍ പേര്യ, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി. കെ. മനോജ് സ്വാഗതം പറഞ്ഞു. പിലിക്കോട് പി.സി.കെ.ആര്‍ കലാസമിതിയുടെ യക്ഷിയും കിണറും ഡി.വൈ.എഫ്.ഐ കാടകം വില്ലേജ് കമ്മിറ്റിയുടെ വടംവലി എന്നീ നാടകങ്ങള്‍ അരങ്ങേറി.

ഭാരവാഹികള്‍: ബി. സി. പ്രകാശ് (പ്രസിഡന്റ്), പി. വി. ഷീജ, പി. സുകുമാരന്‍, ടി. സദാനന്ദന്‍ (വൈസ് പ്രസിഡന്റ്), ടി. കെ. മനോജ് (സെക്രട്ടറി), ജയപുരം നാരായണന്‍, കെ. സുധീഷ്, വി. ദിവാകരന്‍ (ജോയിന്റ് സെക്രട്ടറി), എ. നാരായണന്‍ (ട്രഷറര്‍), ഷാജു വര്‍ഗീസ്, എം. രഘുനാഥ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).

Keywords: DYFI, Block conference, Kundamkuzhi, Bedakam, Kasaragod, Kerala, Malayalam news, DYFI urges to repair Thekkil Alatti road 
1:55 pm | 0 comments

പോ­ലീ­സി­ന് ബാ­ന്റേ­ഡ് വാ­ങ്ങി­­വ­ന്ന ഡി.വൈ.എ­ഫ്.ഐ. നേ­താ­വിന് ലോ­ക്ക­പ്പില്‍ ക്രൂ­ര­മര്‍­ദനം

Written By kvarthakgd1 on 18 Jan 2013 | 8:58 pm

Kasaragod, Kumbala, DYFI, Leader, Attack, Police, Kerala, Irshad, Band aid, Attacked, Release
കുമ്പ­ള: കു­മ്പ­ള ക­ണിപുര ഗോ­പാ­ല­കൃഷ്­ണ ക്ഷേ­ത്ര­ത്തില്‍ വെ­ടി­ക്കെ­ട്ട് ഉ­ത്സ­വ­ത്തി­നി­ടെ ഉണ്ടാ­യ സം­ഘര്‍­ഷ­ത്തി­നി­ട­യില്‍ ക­ല്ലേ­റില്‍ പ­രി­ക്കേറ്റ പോ­ലീ­സു­കാര­ന് ബാ­ന്റേ­ഡ് വാ­ങ്ങി­വ­ന്ന ഡി.വൈ.എ­ഫ്.ഐ. നേ­താ­വി­നെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത് ക്രൂ­ര­മാ­യി മര്‍­ദി­ച്ചു.

ഡി.വൈ.എ­ഫ്.ഐ. കു­മ്പ­ള വി­ല്ലേ­ജ് പ്ര­സിഡന്റ് ബ­ത്തേ­രി­യി­ലെ സി­ദ്ദീ­ഖി­ന്റെ മ­കന്‍ ഇര്‍­ഷാ­ദി­(26)നാ­ണ് ക്രൂ­രമാ­യ മര്‍­ദ­ന­മേ­റ്റത്. മു­ട്ടു­കാല്‍ കൊ­ണ്ട് ഗു­ഹ്യ­ഭാ­ഗത്ത് ശ­ക്ത­മാ­യി ഇ­ടി­ച്ച­തി­നെ തു­ടര്‍­ന്ന് യു­വാ­വി­ന്റെ പ­രിക്ക് ഗു­രു­ത­ര­മാ­ണെ­ന്ന് പ­രി­ശോധിച്ച ഡോ­ക്ടര്‍­മാര്‍ പ­റ­യുന്നു. എ.ആര്‍. ക്യാ­മ്പി­ലെ ര­ണ്ട് പോ­ലീ­സു­കാ­രാ­ണ് ത­ന്നെ റോ­ഡില്‍­വെ­ച്ചും, പി­ന്നീ­ട് സ്‌­റ്റേ­ഷ­നിലെ­ത്തിച്ചും മര്‍­ദി­ച്ച­തെ­ന്ന് കാസര്‍­കോ­ട് സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ ക­ഴി­യു­ന്ന ഇര്‍­ഷാ­ദ് പ­റ­ഞ്ഞു.

ഏ­തു കാ­ര്യ­ത്തിനും കു­മ്പ­ള സ്റ്റേ­ഷ­നി­ലെ­ത്താ­റു­ള്ള ഇര്‍­ഷാ­ദ് സ്റ്റേ­ഷ­നി­ലുള്ള പോ­ലീ­സു­കാര്‍­ക്കെല്ലാം വേ­ണ്ട­പ്പെ­ട്ട­വ­നാ­യി­രുന്നു. അ­തു­കൊ­ണ്ടു ത­ന്നെ­യാ­ണ് അ­ക്ര­മി­ക­ളു­ടെ ക­ല്ലേ­റില്‍ പ­രി­ക്കേ­റ്റ് വീ­ണു­കി­ട­ക്കു­ക­യാ­യി­രുന്ന പോ­ലീ­സു­കാ­രന്‍ മു­റി­വില്‍ ഒ­ട്ടി­ക്കാ­നായി ബാ­ന്റേ­ഡ് കൊ­ണ്ടു­വ­രാന്‍ ഇര്‍­ഷാദി­നോ­ട് ആ­വ­ശ്യ­പ്പെട്ടത്. ബാ­ന്റേ­ഡു­മാ­യി തി­രി­ച്ചെ­ത്തി­യ­പ്പോള്‍ അ­തേ സ്ഥല­ത്ത് പ­രി­ക്കേറ്റ പോ­ലീ­സു­കാ­രന്‍ ഉ­ണ്ടാ­യി­രു­ന്നില്ല. പക­രം എ.ആര്‍. ക്യാ­മ്പി­ലെ ര­ണ്ട് പോ­ലീ­സു­കാ­രാ­ണ് ഉ­ണ്ടാ­യി­രു­ന്ന­ത്.

ഇ­വ­രാ­ണ് ഇര്‍­ഷാ­ദി­നെ പി­ടി­കൂ­ടി മര്‍­ദി­ച്ചത്. പി­ന്നീ­ട് സ്റ്റേ­ഷ­നി­ലെ­ത്തി­ച്ച­പ്പോള്‍ പ­രി­ച­യ­മുള്ള പോ­ലീ­സു­കാര്‍ ഇ­ട­പെട്ട് ഇര്‍­ഷാ­ദി­നെ വി­ട്ട­യച്ചു. യു­വാ­വി­നെ പ­റ­ഞ്ഞു­വി­ട്ട ശേ­ഷം എ.ആര്‍. ക്യാ­മ്പി­ലെ പോ­ലീ­സു­കാര്‍ പിറ­കെ ചെ­ന്ന് ഇര്‍­ഷാ­ദി­നെ പി­ടി­കൂടി വീണ്ടും മര്‍­ദി­ക്കു­ക­യാ­യി­രു­ന്നു. പി­ന്നീ­ട് പ­രി­ച­യ­ക്കാ­രു­ടെ സ­ഹാ­യ­ത്തോ­ടെ­യാണ് ആ­ശു­പ­ത്രി­യില്‍ എ­ത്തി­യ­തെ­ന്ന് ഇര്‍­ഷാ­ദ് പ­റഞ്ഞു. 

Keywords: Kasaragod, Kumbala, DYFI, Leader, Attack, Police, Kerala, Irshad, Band aid, Attacked, Release, Injury, Kasargodvartha, Malayalam News.
8:58 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories