Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Congress(I). Show all posts
Showing posts with label Congress(I). Show all posts

കാഞ്ഞങ്ങാട് നഗരസഭ: ന്യൂനതകള്‍ ലീഗിന്റെ ചുമലില്‍ കെട്ടിവെക്കുന്നത് പരിഹാസ്യം

Written By kvartha delta on 2 Mar 2013 | 3:33 pm

Kanhangad, Kanhangad-Municipality, DCC, Complaint, Muslim-league, Congress(I), Meet, Kasaragod, Kerala,
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ഭരണത്തിലുള്ള അസംതൃപ്തി സംബന്ധിച്ച് ഡി.സി.സി. പ്രസിഡണ്ടിന് പരാതി നല്‍കാനുള്ള കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റിയുടെ നീക്കം സ്വാഗതാര്‍ഹമാണെന്ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് ഭാരവാഹികളുടെയും കൗണ്‍സിലര്‍മാരുടെയും യോഗം അഭിപ്രായപ്പെട്ടു.

പാര്‍ട്ടി നേതൃത്വത്തിന്റെ അറിവും മാര്‍ഗ നിര്‍ദേശവുമില്ലാതെ യു.ഡി.എഫ്. സംവിധാനത്തിന്റെ ഭദ്രതയെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിശോധിച്ച് പരിഹാരം കാണേണ്ടത് ഘടകകക്ഷികളുടെ കടമയാണ്.

നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ പദവി കയ്യാളിയ മുസ്ലിം ലീഗ് പിന്നീട് കോണ്‍ഗ്രസിലെ വി. ഗോപി, വി. ഗംഗാധരന്‍, ഷരീഫ ഇബ്രാഹിം, ടി.വി. ശൈലജ എന്നിവര്‍ ചെയര്‍മാന്‍ പദവിയിലിരുന്നപ്പോഴൊക്കെ തികഞ്ഞ സഹിഷ്ണുതയോടെ സഹകരിക്കുകയാണ് ചെയ്തത്.

നഗരസഭ കൈവരിച്ച നേട്ടങ്ങള്‍ സ്വന്തമാക്കി ചിത്രീകരിക്കുന്നവര്‍ ന്യൂനതകള്‍ മുഴുവന്‍ മുസ്ലിം ലീഗിന്റെ ചുമലില്‍ കെട്ടി വെച്ച് കൈ കഴുകാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. യു.ഡി.എഫ്. ഭരണം മെച്ചപ്പെടുത്തുന്നതിനു പകരം പ്രതിപക്ഷത്തെ വെല്ലുന്ന രീതിയില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ പെരുമാറുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

കാഞ്ഞങ്ങാട് നഗരസഭയിലെ യു.ഡി.എഫ്. സംവിധാനം അഭംഗുരം നിലനിര്‍ത്തേണ്ടത് എല്ലാ ഘടകകക്ഷികളുടെയും ആവശ്യമാണ്. യു.ഡി.എഫിലെ മുഖ്യ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ കുറേ കൂടി ഉത്തരവാദിത്തമുണ്ടെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട് എം.കെ. കുഞ്ഞബ്ദുല്ല ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

Keywords: Kanhangad, Kanhangad-Municipality, DCC, Complaint, Muslim-league, Congress(I), Meet, Kasaragod, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:33 pm | 0 comments

ഡി.സി.സി. ഓഫീസ് അതിക്രമം: ഗോവിന്ദന്‍ നായരും സാജിദ് മൗവ്വലും പാര്‍ട്ടിക്കുപുറത്ത്

Written By kvartha delta on 5 Dec 2012 | 5:33 pm

Kasaragod, Youth-congress, Congress(I), DCC-office, Clash, Political party, suspension, K.Veluthambu, Kerala, Malayalam News, Kerala Vartha
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് സ്വീകരിക്കുന്നതിന്റെ അവസാന ദിവസം ഡി.സി.സി. ഓഫീസിലുണ്ടായ അതിക്രമമവുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡി.സി.സി. നിര്‍വാഹക സമിതി അംഗം അഡ്വ. എ. ഗോവിന്ദന്‍ നായര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി സാജിദ് മൗവ്വല്‍ എന്നിവരെയാണ് ഡി.സി.സി. പ്രസിഡന്റ് കെ. വെളുത്തമ്പു കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി നീക്കംചെയ്തത്.

പയ്യന്നൂര്‍ സ്വദേശിയായ എന്‍.വി. രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിനോടും കണ്ണൂര്‍ ഡി.സി.സി. യോടും കെ. വെളുത്തമ്പു ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ എ. വിഭാഗം നേതാക്കളാണ് പുറത്താക്കപ്പെട്ട ഗോവിന്ദന്‍ നായരു സാജിദ് മൗവ്വലും. മെമ്പര്‍ഷിപ്പ് സ്വീകരിക്കുന്നതിന്റെ അവസാനദിവസം ഡി.സി.സി. ഓഫീസ് അടിച്ചുതകര്‍ക്കുന്നതിന് നേതത്വംകൊടുത്തു എന്ന കുറ്റമാണ് നടപടിക്കിരയായവര്‍ക്കെതിരെ പാര്‍ട്ടി ചുമത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഐ വിഭാഗക്കാരായ ജയകൃഷ്ണന്‍, മനാഫ് നുള്ളിപ്പാടി തുടങ്ങി നാലുപേരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നേരത്തെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

Keywords: Kasaragod, Youth-congress, Congress(I), DCC-office, Clash, Political party, suspension, K.Veluthambu, Kerala, Malayalam News, Kerala Vartha
5:33 pm | 0 comments

മെമ്പര്‍ഷിപ്പ് നശി­പ്പി­ക്കല്‍: മനാഫിനെതി­രെ­യുള്ള നട­പടി ഐഗ്രൂ­പ്പിന് തിരി­ച്ച­ടി

Written By Kvartha Alpha on 4 Dec 2012 | 9:28 pm

കാസര്‍­കോട്: യൂ­ത്ത് കോണ്‍­ഗ്ര­സ് സം­ഘ­ട­നാ തി­ര­ഞ്ഞെ­ടു­പ്പി­ന്റെ മു­ന്നോ­ടി­യാ­യി കാ­സര്‍­കോ­ട് ഡി.­സി­.സി. ഓ­ഫീ­സില്‍ സൂ­ക്ഷി­ച്ച മെ­മ്പര്‍­ഷി­പ്പ് ന­ശി­പ്പി­ക്ക­പ്പെ­ട്ട സം­ഭ­വ­ത്തില്‍ ഐ.­ ഗ്രൂ­പ്പില്‍­പെട്ട നാ­ല്‌­പേ­രെ സം­ഘ­ട­ന­യില്‍ നി­ന്ന് സ­സ്‌­പെന്റ് ചെ­യ്­ത തീ­രു­മാ­നം ഐ ­ഗ്രൂ­പ്പി­ന് തി­രി­ച്ച­ടി­യാ­യി.

ഐ ­ഗ്രൂ­പ്പിന്റ് കാ­സര്‍­കോ­ട് ലോ­കസ­ഭ മണ്ഡലം പ്ര­സി­ഡ­ണ്ടാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന മ­നാ­ഫ് നു­ള്ളി­പ്പാ­ടി, ജ­യ­കൃ­ഷ്­ണന്‍ മു­ള്ളേ­രി­യ, നൗ­ഷാ­ദ് ക­ല്യാ­ശ്ശേ­രി, മ­ണി­ക­ണ്ഠന്‍ ഉ­ദു­മ എ­ന്നി­വ­രെ­യാ­ണ് സ­സ്‌­പെന്റ് ചെ­യ്­തി­ട്ടു­ള്ള­ത്. സം­ഘ­ട­നാ തി­ര­ഞ്ഞെ­ടു­പ്പി­നു­ള്ള ന­ട­പ­ടി ക്ര­മ­ങ്ങള്‍ വീ­ണ്ടും ആ­രം­ഭി­ച്ച പ­ശ്ചാ­ത്ത­ല­ത്തില്‍ മ­നാ­ഫ് നു­ള്ളി­പ്പാ­ടി ഉള്‍­പെടെ­യു­ള്ള നാ­ല് പേര്‍­ക്ക് അം­ഗ­ത്വം ല­ഭി­ക്കു­ന്ന­തി­നു­ള്ള പ്ര­യാ­സം നേ­രി­ടും.

എ­ന്നാല്‍ ഈ ന­ട­പ­ടി ഏ­ക­പ­ക്ഷീ­യ­മാ­ണെ­ന്ന് ക­രു­തി ത­ള്ളി­ക്ക­ള­യാ­നാ­ണ് ഐ­ഗ്രൂ­പ്പി­ന്റെ തീ­രു­മാ­നം. ഐ­ ഗ്രൂ­പ്പ് സം­സ്ഥാ­ന നേ­താ­ക്കള്‍ ജി­ല്ല­യി­ലെ മെ­മ്പര്‍­ഷി­പ്പ് പ്ര­വര്‍­ത്ത­ന­ങ്ങ­ളില്‍ സ­ജീ­വ­മാ­യി വ്യാ­പൃ­ത­രാ­വാന്‍ ജി­ല്ല­യി­ലെ യൂ­ത്ത് നേ­താ­ക്കള്‍­ക്ക് കര്‍­ശ­ന നിര്‍­ദേശം നല്‍­കി­യി­ട്ടു­ണ്ട്. അ­തി­നി­ടെ യൂ­ത്ത് കോണ്‍­ഗ്ര­സ്സ് സം­സ്ഥാ­ന പ്ര­സി­ഡ­ണ്ട് പി സി വി­ഷ്­ണു­നാ­ഥ് എംഎല്‍­എ­യു­ടെ നേ­തൃ­ത്വ­ത്തില്‍ എ ഗ്രൂ­പ്പ് നേ­താ­ക്കള്‍ തി­ങ്ക­ളാഴ്ച വൈ­കി­ട്ട് കാ­ഞ്ഞ­ങ്ങാ­ട് ഗ­സ്റ്റ് ഹൗ­സില്‍ ര­ഹ­സ്യ­യോ­ഗം ചേര്‍­ന്നി­രു­ന്നു.

കെ.പി.സി.സി. നിര്‍വനാഹ­ക സ­മി­തി­യം­ഗം അ­ഡ്വ എം.സി. ജോ­സ്, ബ്ലോ­ക്ക് കോണ്‍­ഗ്ര­സ് പ്ര­സി­ഡ­ണ്ട് എം.അസൈനാര്‍ എ­ന്നി­വ­രാ­ണ് യോ­ഗ­ത്തി­ന്റെ ചു­ക്കാന്‍ പി­ടി­ച്ച­ത്. കാ­ഞ്ഞ­ങ്ങാ­ട് ഉള്‍പെടെ­യു­ള്ള ചി­ല ബ്ലോ­ക്കു­ക­ളില്‍ ഐ­ഗ്രൂ­പ്പ് മേ­ധാ­വി­ത്വം കാ­ട്ടു­ന്ന­താ­യി ഈ ഗ്രൂ­പ്പ് യോ­ഗം വി­ല­യി­രു­ത്തി­യി­രു­ന്നു. ഇ­ത് മ­റി­ക­ട­ക്കാ­നു­ള്ള ത­ന്ത്ര­ങ്ങള്‍ ആ­വി­ഷ്­ക്ക­രി­ച്ചും നിര്‍­ദേ­ശ­ങ്ങള്‍ നല്‍­കി­യു­മാ­ണ് വി­ഷ്­ണു­നാഥ് കാ­ഞ്ഞ­ങ്ങാ­ട് വി­ട്ട­ത്.

സം­സ്ഥാ­ന പ്ര­സി­ഡ­ണ്ടി­ന്റെ നേ­തൃ­ത്വ­ത്തില്‍ ത­ന്നെ കാ­ഞ്ഞ­ങ്ങാ­ട്ട് എ ഗ്രൂ­പ്പി­ന്റെ ര­ഹ­സ്യ­യോ­ഗം ചേര്‍­ന്ന­ത് പാര്‍­ട്ടി­യില്‍ ആ­യു­ധ­മാ­ക്കാ­നാ­ണ് ഐ­ഗ്രൂ­പ്പി­ന്റെ തീ­രു­മാ­നം. അ­വ­രും വി­പു­ല­മാ­യ ഗ്രൂ­പ്പ് യോ­ഗ­ത്തി­നു­ള്ള ത­യ്യാ­റെ­ടു­പ്പി­ലാ­ണ്. അ­തി­നി­ടെ മ­നാ­ഫ് നു­ള്ളി­പ്പാ­ടി­യുള്‍­പ്പെ­ടെ നാ­ല്‌­പേര്‍­ക്കു­ള്ള അ­ച്ച­ട­ക്ക ന­ട­പ­ടി ഏ­ക പ­ക്ഷീ­യ­മാ­ണെ­ന്ന് യൂ­ത്ത് കോണ്‍­ഗ്ര­സ് മ­ണ്­ഡ­ലം ഭാ­ര­വാ­ഹി­ക­ളാ­യ അ­നില്‍ വാ­ഴു­ന്നോ­റൊ­ടി, ജ­ലീല്‍, കാര്‍­ത്തി­ക, വി­നോ­ദ് കാ­ഞ്ഞ­ങ്ങാ­ട് സൗ­ത്ത്, വി­നീ­ഷ് കാ­ഞ്ഞ­ങ്ങാ­ട് സൗ­ത്ത് എ­ന്നി­വര്‍ ചൂ­ണ്ടി­ക്കാ­ട്ടി. ഐ­ഗ്രൂ­പ്പി­ന്റെ അ­പ്ര­മാ­ദി­ത്വം ഇ­ന്ന­ലെ ന­ട­ന്ന എ ഗ്രൂ­പ്പ് ര­ഹ­സ്യ­യോ­ഗ­ത്തില്‍ അം­ഗീ­ക­രി­ക്ക­പ്പെ­ട്ട­ത് സ്വാ­ഗ­താര്‍­ഹ­മാ­ണെ­ന്നും നെ­ല്ലും പ­തി­രു­മേ­തെ­ന്ന് പ്ര­വര്‍­ത്ത­കര്‍ തി­രി­ച്ച­റി­യാന്‍ തു­ട­ങ്ങി­യ­തി­ന്റെ പ്ര­ത്യ­ക്ഷ ഉ­ദാ­ഹ­ര­ണ­മാ­ണെന്നും നേ­താ­ക്കള്‍ കൂ­ട്ടി­ച്ചേര്‍­ത്തു.

Keywords:  Youth-congress, DCC, Congress(I), Political party, Kanhangad, kasaragod, arrest, Leader, Kerala, MLA, Naushad Kallyasheri, Manaf Nullippadi, Vineesh Kanhangad, Jaya Krishnan Mulleria.
9:28 pm | 0 comments

വധ­ശ്രമ കേസിന്റെ വകുപ്പ് മാറ്റി; പന­ത്തടി കോണ്‍ഗ്ര­സ്സില്‍ ക­ലാ­പം

Written By Kvartha Beta on 18 Aug 2012 | 11:40 pm

Rajapuram, Congress(I), Kasaragod, Police, Murder-attempt.
രാ­ജ­പു­രം: കോണ്‍­ഗ്ര­സ് (ഐ) മ­ണ്­ഡ­ലം നേ­താ­വി­നെ വ­ധി­ക്കാന്‍ ശ്ര­മി­ച്ചു­വെ­ന്ന കേ­സ് ആ­രോ­രു­മ­റി­യാ­തെ പോ­ലീ­സി­ലെ ചി­ലര്‍ ചേര്‍­ന്ന് ഒ­തു­ക്കി. വ­ധ­ശ്ര­മ­കേ­സ് ഒ­ടു­വില്‍ പ്ര­തി­കള്‍­ക്ക് പോ­ലീ­സ് സ്റ്റേ­ഷ­നില്‍ നി­ന്നു­ ത­ന്നെ ജാ­മ്യം നല്‍­കാ­വു­ന്ന വ­കു­പ്പ് ചേര്‍­ത്തു. രാ­ജ­പു­രം പോ­ലീ­സ് സ്റ്റേ­ഷ­നില്‍ ന­ട­ന്ന ഈ സം­ഭ­വം പ­ന­ത്ത­ടി കോണ്‍­ഗ്ര­സ്സില്‍ ക­ലാ­പ­ക്കൊ­ടി ഉ­യര്‍­ത്തി.

ആ­ഗ­സ്റ്റ് രണ്ടിന് കോളി­ച്ചാല്‍ ജം­ഗ്­ഷ­നില്‍ ­വെ­ച്ച് കോണ്‍­ഗ്ര­സ് (ഐ) മ­ണ്­ഡ­ലം സെ­ക്ര­ട്ട­റി ഇ.കെ. ജ­യ­നെ ആ­ക്ര­മി­ച്ച കേസാ­ണ് പോ­ലീ­സ് ല­ഘൂ­ക­രി­ച്ച­ത്. ജ­യ­നെ ഇ­രു­മ്പു­വ­ടി കൊ­ണ്ട് അ­ടി­ച്ച് കൊ­ല­പ്പെ­ടു­ത്താന്‍ ശ്ര­മി­ച്ചു­വെ­ന്ന പ­രാ­തി­യില്‍ രാ­ജ­പു­രം പോ­ലീ­സ് 234/ 12 ക്രൈം ന­മ്പ­റാ­യി ര­ജി­സ്റ്റര്‍ ചെ­യ്­ത വ­ധ­ശ്ര­മ­ക്കേ­സില്‍ ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്ത് മെമ്പറു­ം ഡി­.വൈ.­എ­ഫ്.ഐ നേ­താ­വു­മാ­യ അ­ഡ്വ. മോ­ഹ­ന്‍­കു­മാര്‍, സി­.പി.­എം ഏ­രി­യാ സെ­ക്ര­ട്ട­റി എം.വി കൃ­ഷ്­ണ­ന്റെ മ­കന്‍ സ­ജീ­വന്‍, ലോ­ക്കല്‍ സെ­ക്ര­ട്ട­റി എം.സി മാ­ധ­വന്‍, ച­ന്ദ്രന്‍, കെ.പി സു­രേ­ഷ്, റോ­യി പു­ന്ന­ശ്ശേ­രി എ­ന്നി­വ­രും ക­ണ്ടാ­ല­റി­യാ­വു­ന്ന മ­റ്റു ചി­ല­രു­മാ­ണ് പ്ര­തി­കള്‍. ഈ വ­ധ­ശ്ര­മ­ക്കേ­സ് ചി­ല­രു­ടെ സ­മ്മര്‍­ദ്ദ­ത്തെ­ത്തു­ടര്‍­ന്ന് പോ­ലീ­സ് ല­ഘൂ­ക­രി­ക്കു­ക­യാ­ണെ­ന്നാ­ണ് ഒ­രു വി­ഭാ­ഗം കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­ക­രു­ടെ ആ­രോ­പ­ണം.

വ­ധ­ശ്ര­മ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വ­കു­പ്പു­കള്‍ ഒ­ഴി­വാ­ക്കി പ്ര­തി­കള്‍­ക്ക് സ്റ്റേ­ഷ­നില്‍ നി­ന്നു­ത­ന്നെ ജാ­മ്യം അ­നു­വ­ദി­ച്ചു­വെ­ന്ന വി­വ­രം പു­റ­ത്തു­വ­ന്ന­തോ­ടെ ഒ­രു വി­ഭാ­ഗം കോണ്‍­ഗ്ര­സ് (ഐ) പ്ര­വര്‍­ത്ത­കര്‍ കോണ്‍­ഗ്ര­സ് നേ­തൃ­ത്വ­ത്തി­നെ­തി­രെ­ തി­രി­ഞ്ഞി­രി­ക്കു­ക­യാ­ണ്. യു­.ഡി­.എ­ഫ് ഭ­ര­ണ­കാ­ല­ത്ത് കോണ്‍­ഗ്ര­സു­കാര്‍­ക്ക് പോ­ലീ­സില്‍ നി­ന്ന് നീ­തി കി­ട്ടു­ന്നില്ലെ­ന്നാ­ണ് ഇ­വ­രു­ടെ പ­രാ­തി.

Keywords: Rajapuram, Congress(I), Kasaragod, Police, Murder-attempt.
11:40 pm | 0 comments

മ­ണല്‍­ക്ഷാമം ഉ­ടന്‍ പ­രി­ഹ­രി­ക്ക­ണം: കോണ്‍­ഗ്രസ്

Written By Kvartha Beta on 14 Aug 2012 | 5:51 pm

Sand, Kasaragod, Congress (I).
കാ­സര്‍കോട്: ജില്ലയിലെ നിര്‍മ്മാ­ണ മേ­ഖ­ല­യി­ലെ ആ­യി­ര­ക്ക­ണ­ക്കി­ന് തൊ­ഴി­ലാ­ളി­ക­ളെ­യും, ജ­ന­ങ്ങ­ളെയും പ്ര­തി­സ­ന്ധി­യി­ലാ­ക്കിയ സ­ങ്കീര്‍­ണമാ­യ മണല്‍ പ്ര­ശ്‌­നം പ­രി­ഹ­രി­ക്കാന്‍ ജില്ലാ ഭ­ര­ണ­കൂ­ടം മു­ന്നോ­ട്ടു­വ­ര­ണ­മെന്നും ജില്ല­യു­ടെ പി­ന്നോ­ക്കാ­വ­സ്ഥ പ­രി­ഗ­ണി­ച്ച് ഇ­തി­ന് അ­ടി­യന്തി­ര ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്ക­ണ­മെന്നും ഇ­ന്ത്യന്‍ നാ­ഷ­ണല്‍ കോണ്‍­ഗ്രസ് (ഐ) ന്യൂ­ന­പ­ക്ഷ­ വി­ഭാ­ഗം കാസര്‍­കോ­ട് ജില്ലാ ചെ­യര്‍­മാന്‍ അ­ഡ്വ.ബി.കെ. മാ­ഹിന്‍ ജില്ലാ കല­ക്ട­റോടും സ­ര്‍ക്കാറി­നോടും ആ­വ­ശ്യ­പ്പെട്ടു. കാസര്‍­കോ­ട് ജില്ല­യു­ടെ പ്ര­ത്യേ­ക സാഹ­ച­ര്യ­ത്തില്‍ മ­ണ­ലിന് ഇ­ത്ത­ര­ത്തില്‍ ക­ടു­ത്ത ക്ഷാ­മം ഉ­ണ്ടാ­ക്കി­യ­തില്‍ ജ­ന­ങ്ങള്‍­ക്ക് ആ­ശ­ങ്ക­യു­ണ്ട്.

ഇ­ത് ജില്ല­യു­ടെ വി­കസ­നപി­ന്നോ­ക്കാ­വ­സ്ഥ­യില്‍ നിന്നും വീണ്ടും പി­ന്നോ­ക്കാ­വ­സ്ഥ­യി­ലേ­ക്ക് ത­ള്ളി­വി­ടു­ന്ന മ­ഹാ­പാ­ത­ക­മാ­ണെ­ന്ന് അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു. ഇ-മ­ണല്‍ സം­വിധാ­ന നി­ര്‍മ്മാ­ണ മേ­ഖല­യെ പാ­ടേ ത­കി­ടം മ­റി­ച്ചി­രി­ക്കു­ക­യാ­ണ്. ഇ­ത് പു­ന പരി­ശോ­ധി­ക്കേ­ണ്ട­തുണ്ട്. ഇ­ക്കാര്യം പരി­ശോ­ധി­ച്ച് ആ­വ­ശ്യ­ക്കാര്‍­ക്ക് ന്യാ­യമാ­യ വില­ക്ക് യ­ഥാ­സ­മ­യം മണല്‍ ല­ഭ്യ­മാ­കു­ന്ന­തി­നു­ള്ള സം­വി­ധാ­നം അ­ടി­യ­ന്തി­ര­മാ­യി സ്വീ­ക­രി­ക്കാന്‍ ബ­ന്ധ­പ്പെട്ട­വ­രോ­ട് ആ­വ­ശ്യ­പ്പെട്ടു.

Keywords: Sand, Kasaragod, Congress (I), Kerala.
5:51 pm | 0 comments

അദ്ധ്യാപക പാക്കേജ് പി.എസ്.സി. നിയമനത്തിന് തടസ്സമാകരുത് : ജി.എസ്.ടി.യു

Written By Kvartha Alpha on 15 Jul 2012 | 6:29 pm

G.S.T.U,Kasargod

കാസര്‍കോട്: വിദ്യഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കുമ്പോളുണ്ടാകുന്ന 2577 തസ്തികകളും സംരക്ഷിത അദ്ധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന 2500 ഒഴിവുകളും അടിയന്തിരമായി പി.എസ്.സി. വഴി നിയമനം നടത്തണമെന്നും അദ്ധ്യാപക പാക്കേജ് നിയമനത്തിന് തടസ്സമാകരുതെന്നും ജി.എസ്.ടി.യു റവന്യു ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു.

14,15 തിയ്യതികളില്‍ ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ജി.എസ്.ടി.യു ജില്ലാ ക്യാമ്പിന്റെ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സ്വലാഹുദ്ദീന്‍ സമാപന സന്ദേശം നല്‍കി.

കെ.വേലായുധന്‍, എം.കെ സനല്‍ കുമാര്‍, കരിച്ചേരി നാരായണന്‍, വി.കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ടി.കരുണാകരന്‍ നായര്‍, സി.നാരായണന്‍ നമ്പ്യാര്‍, എ.ചന്ദ്രശേഖരന്‍, അമര്‍നാഥ് ചന്തേര, എ.കെ രമ, ബാബു മണിയങ്കാനം, കെ.അനില്‍ കുമാര്‍ തുടങ്ങിയര്‍ സംസാരിച്ചു. കെ.ശങ്കരന്‍, കെ. ജയപാല്‍, കെ. രാമചന്ദ്രന്‍ ഇവര്‍ വിവിധ വിഷയങ്ങളില്‍ പങ്കെടുത്തു. വി. ശ്രീനിവാസന്‍ നന്ദി പറഞ്ഞു.

keywords : G.S.T.U, PSC, School, Teachers, Congress, Kasargod
6:29 pm | 0 comments

മഞ്ചേശ്വരം താലൂക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തണം: യൂത്ത് കോണ്‍-ഐ

Written By kvarthapressclub on 29 Feb 2012 | 12:00 pm

കുമ്പള: മഞ്ചേശ്വരം താലൂക്ക് രൂപീകരണത്തിന് ഫണ്ട് അനുവദിച്ച് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപനമുണ്ടാവണമെന്ന് യൂത്ത് കോണ്‍ഗ്രസ്-ഐ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
താലൂക്ക് രൂപീകരണം യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ്. 1996ല്‍ ജി. ബാബുപോള്‍ ചെയര്‍മാനായുള്ള കമ്മിറ്റി താലൂക്കിന് അനുകൂലമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടും നാളിതുവരെ താലൂക്ക് രൂപീകരണത്തിന് നടപടി സ്വീകരിച്ചിട്ടില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ.പി.സി.സി മെമ്പര്‍ എന്‍.ടി ജോസഫിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. യൂത്ത് കോണ്‍ഗ്രസ്-ഐ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സുധാകര്‍ റൈ അധ്യക്ഷത വഹിച്ചു. മനാഫ് നുള്ളിപ്പാടി, ഹര്‍ഷാദ് വോര്‍ക്കാടി, കേശവ പ്രസാദ്, അസീസ് പൈവളിഗെ, വസന്തന്‍ കുമ്പള, ശെരീഫ് വോര്‍ക്കാടി, ലോക്‌നാഥ് ഷെട്ടി, ആരീഫ് മച്ചമ്പാടി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
Keywords: kasaragod, Congress(I), Meet, Manjeshwaram
12:00 pm | 0 comments

'മൊഗ്രാല്‍ റെയില്‍പാലത്തിനടിയിലൂടെ വാഹനഗതാഗതത്തിന് അനുമതി നല്‍കണം'

Written By kvarthapressclub on 23 Feb 2012 | 2:00 pm

മൊഗ്രാല്‍: മൊഗ്രാല്‍ റെയില്‍പാലത്തിനടിയിലൂടെ ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ റെയില്‍വേ അധികൃതരുടെ അനുമതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്(ഐ) മൊഗ്രാല്‍ കമ്മിറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിതല എന്നിവര്‍ക്ക് നിവേദനം നല്‍കി.
മൊഗ്രാല്‍ പടിഞ്ഞാറിലെ കൊപ്പളം ഗാന്ധിനഗര്‍ നാങ്കി പ്രദേശങ്ങളിലെ മത്സ്യതൊഴിലാളി കുടുംബങ്ങളും എസ്.സി വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളാണ് ഏറെയുള്ളത്. യാത്രാസൗകര്യമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറുകയാണ്. രോഗികളെ ആശുപത്രയിലെത്തിക്കാനും മറ്റും നേരിടുന്ന വിഷമതകള്‍ വിവരണാതീതമാണ്. സ്ഥലത്ത് മേല്‍പ്പാലത്തിനും കീഴ്പ്പാലത്തിനും പകരം ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ അനുമതി ലഭ്യമാക്കുമെന്ന് മുമ്പ് സ്ഥലം സന്ദര്‍ശിച്ച റെയില്‍വേ ഡിവിഷന്‍ മാനേജര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കോയിപ്പാടി, കൊപ്പളം തീരദേശ റോഡിന് ബന്ധിപ്പിക്കുന്ന സ്ഥലത്ത് പുഴയോര ലിംഗ് റോഡ് നിര്‍മ്മിച്ചു. ഈ റോഡ് ഉപയോഗപ്പെടുത്തി ചെറുവാഹനങ്ങള്‍ക്ക് പാലത്തിനടിയിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സി.എം അബ്ദുല്ല കുഞ്ഞി, ഗ്രാമപഞ്ചായത്തംഗം എം.എ മൂസ, ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നാസിര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും നിവേദനം നല്‍കിയത്.
Keywords: kasaragod, Mogral, Railway, Bridge, Congress(I),

2:00 pm | 0 comments

പരപ്പയില്‍ കോണ്‍ഗ്രസ് നേതാവിനെ കാണാതായി; തിരുവനന്തപുരത്ത് പൊങ്ങി

Written By kvarthapressclub on 15 Feb 2012 | 4:19 pm

പരപ്പ : കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പരപ്പ മുണ്ടത്തടത്തെ കെ.പി.ബാലകൃഷ്ണന്‍(48) നാട്ടില്‍ നിന്ന് അപ്രത്യക്ഷനായത് നാടെങ്ങും പരിഭ്രാന്തി പരത്തി. വീട്ടുകാരും നാട്ടുകാരും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബാലകൃഷ്ണനെ കണ്ടെത്താന്‍ വ്യാപകമായ ശ്രമം നടത്തിവരുന്നതിനിടയില്‍ അദ്ദേഹം തിരുവനന്തപുരത്ത് പൊങ്ങി.
സെക്രട്ടറിയേറ്റിന് മുമ്പില്‍ ബാലകൃഷ്ണന്‍ ചെന്നുപെട്ടത് ഇപ്പോള്‍ തിരുവനന്തപുരത്തുള്ള കോണ്‍ഗ്രസ് ഐ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എം അസിനാറിന്റെ മുമ്പില്‍. ബാലകൃഷ്ണനെ കണ്ടെത്തിയ വിവരം അസിനാര്‍ ഉടന്‍ നാട്ടുകാരെ അറിയിച്ചതോടെയാണ് എല്ലാവര്‍ക്കും ശ്വാസം വീണത്.
കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായ നാരായണന്‍ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. വൈകിട്ട് ചോയ്യങ്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ഐ കിനാനൂര്‍-കരിന്തളം മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്നാണ് ബാലകൃഷ്ണന്‍ ഭാര്യ സവിതയെ അറിയിച്ചത്. മൂന്നര മണിയോടെ പരപ്പ ടൗണിലെത്തിയ ബാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളരിക്കുണ്ടിലെ ബാബു കോഹിന്നൂരുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് പരപ്പയിലെ ഒരു റോഡിനെ കുറിച്ച് ദീര്‍ഘനേരം സംസാരിക്കുകയും പിന്നീട് കെഎസ്ആര്‍ടിസി ബസില്‍ കയറുകയുമായിരുന്നു.രാത്രി വളരെ വൈകിയിട്ടും ബാലകൃഷ്ണന്‍ വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അനേ്വഷണത്തില്‍ ബാലകൃഷ്ണന്‍ എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
വൈകുന്നേരത്തിന് ശേഷം ബാലകൃഷ്ണനെ കണ്ടവരാരുമില്ല. ആരുമായും അദ്ദേഹം മൊബൈല്‍ ഫോണില്‍ സംസാരിച്ചിട്ടുമില്ല. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വീട്ടുകാരും ഇന്നലെ രാത്രി മുതല്‍ ബാലകൃഷ്ണനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. ബുധനാഴ്ച രാവിലെ വീട്ടുകാര്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതിയും നല്‍കി. ഇതിനിടയിലാണ് ഇന്ന് രാവിലെ 11 മണിയോടെ അവിചാരിതമായി തിരുവനന്തപുരത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം അസിനാറിന്റെ മുമ്പില്‍ ചെന്നുപെട്ടത്. താന്‍ തിരുവനന്തപുരത്ത് റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഒരു രോഗിയെ കാണാന്‍ വന്നതെന്നാണ് ബാലകൃഷ്ണന്‍ പറഞ്ഞത്. വീട്ടില്‍ പറയാതെ യാത്ര പുറപ്പെട്ടതിനെ കുറിച്ചും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെ കുറിച്ചും വ്യക്തമായ മറുപടി നല്‍കാന്‍ ബാലകൃഷ്ണന് കഴിഞ്ഞില്ല. പരപ്പയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ കൂടിയാണ്.
Keywords: kasaragod, Kanhangad, parappa, Congress(I), Leader, Missing, Thiruvananthapuram, 
4:19 pm | 0 comments

'വ്യാപാര സ്ഥാപനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം'

Written By kvarthapressclub on 21 Dec 2011 | 10:10 am

കുമ്പള: ജില്ലയിലെ ദേശീയപാത നാലുവരിയായി വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്ന് കുമ്പള മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭൂമിക്ക് വിപണിവില നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുമ്പോള്‍ പുനരിധിവാസത്തിനും പ്രത്യേക പാക്കേജ് വേണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് കേന്ദ്രം ഇത് വരെ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധാരണ ഉറപ്പ് വരുത്തിയ ശേഷമെ പദ്ധതി നടപ്പിലാക്കാവൂ എന്ന് യോഗം അഭിപ്രായപ്പെട്ടു. ലീഡര്‍ കെ. കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം ഡിസംബര്‍ 23ന് രാവിലെ വിവധ പരിപാടികളോടെ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സാമികുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യൂസഫ് ബംബ്രാണ അധ്യക്ഷത വഹിച്ചു. ബഷീര്‍ അഹ്്മദ് സിദ്ദീഖ്, മഞ്ചുനാഥ ആള്‍വ, ബി. തിമ്മപ്പ, കേശവ പ്രസാദ്, നടരാജ് റാവു, രമേശ് ഗാന്ധിനഗര്‍, സി.എം. അബ്ദുല്ല കുഞ്ഞി, മൊഗ്രാല്‍, രാമകൃഷ്ണ ആള്‍വ, ഗണേഷ് ഭണ്ഡാരി, ലോകനാഥ് ഷെട്ടി, കേശവ, എന്‍. ദാസന്‍, മാനന്‍, കുഞ്ഞിക്കണ്ണന്‍, ചന്ദ്രശേഖര, രഘുരാമറൈ, പോള്‍ ക്രിസ്റ്റ, ജഗനാഥ, ശ്രീധര്‍ റൈ, സതീഷ്, അന്‍വര്‍ കുമ്പള എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.എ. മൂസ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kumbala, National highway, Congress(I), Meet, 
10:10 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories