Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label College. Show all posts
Showing posts with label College. Show all posts

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബോധവത്ക്കരണ ക്ലാസ്

Written By kvarthaksd on 15 May 2013 | 7:04 pm

കാസര്‍കോട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയെഴുതി അഡ്മിഷന്‍ കാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 19 ന് രാവിലെ പത്തു മണിക്ക് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സൗജന്യ ബോധവത്ക്കരണ ക്ലാസ് നടത്തുന്നു.

എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ ഉള്ളടക്കം, പ്രവേശനം, തൊഴില്‍ സാധ്യതകള്‍ എന്നിവയെകുറിച്ച് മനസിലാക്കുന്നതിന് ജില്ലയിലെ ഏക ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നോഡല്‍ സെന്ററായ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ്. കോളജിലെ വിദഗ്ദ്ധര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിയേണ്ട വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

കീ നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാനും പാസ് വേര്‍ഡ് മറന്നവര്‍ക്ക് റീസെറ്റ് ചെയ്യുവാനുമുള്ള അധികാരം കാസര്‍കോട് ജില്ലയില്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലെ ഓപ്ഷന്‍ ഫെസിലിറ്റേഷനില്‍ മാത്രമേയുള്ളൂ. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9446271225, 9995401430 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Students, Admission, Naimaramoola, College, Class, Kasaragod, Kerala, Kerala News, International News

Keywords: Students, Admission, Naimaramoola, College, Class, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:04 pm | 0 comments

ഉപ്പളയില്‍ നിന്ന് വീടു വിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി

Written By kvarthaksd on 3 May 2013 | 6:33 pm

ഉപ്പള: ഉപ്പളയില്‍ നിന്ന് ഏപ്രില്‍ 30ന് വീടുവിട്ട കോളജ് വിദ്യാര്‍ത്ഥിനിയേയും യുവാവിനേയും തൃശൂരില്‍ കണ്ടെത്തി. ഉപ്പളയിലെ ശശികാന്തിന്റെ മകള്‍ വൈശാലിയേയും (18), ഉപ്പളയിലെ സന്ദേശ് എന്ന യുവാവിനേയുമാണ് തൃശ്ശൂരില്‍ കണ്ടെത്തിയത്.

മംഗലാപുരത്തെ കോളജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വൈശാലിയെ ഏപ്രില്‍ 30ന് രാവിലെയാണ് കാണാതായത്. ഇതേതുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് സന്ദേശിനേയും കാണാതായതായി അന്വേഷണത്തില്‍ കണ്ടെത്തിയത്.

Uppala, College, Student, Youth, Thrissur, Mangalore, Missing, Police, case, mobile-Phone, Manjeshwaram, kasaragod, Kerala, Kerala News, International News.മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തൃശ്ശൂരില്‍ ഉള്ളതായി വ്യക്തമാവുകയായിരുന്നു. ബന്ധുക്കളോടൊപ്പം തൃശ്ശൂരിലെത്തിയ മഞ്ചേശ്വരം പോലീസ് ഇരുവരെയും കണ്ടെത്തി കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Uppala, College, Student, Youth, Thrissur, Mangalore, Missing, Police, case, mobile-Phone, Manjeshwaram, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:33 pm | 0 comments

കടമേരി റഹ്മാനിയ്യ: കോളജ് റൂബി ജൂബിലിക്ക് ഉജ്ജ്വല തുടക്കം

Written By Kvarthakgd on 19 Apr 2013 | 5:47 pm

നാദാപുരം: കടമേരി റഹ്മാനിയ്യ അറബിക് കോളജ് റൂബിജൂബിലി സനദ് ദാന സമ്മേളനത്തിന് വടകരയിലെ കടമേരിയില്‍ ഉജ്ജ്വല തുടക്കം. മത ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം കേരളത്തിലാദ്യമായി കൊണ്ടു വന്നതും സിലബസ് തയ്യാറാക്കി നടപ്പില്‍ വരുത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളജ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ പ്രിന്‍സിപ്പാളുമായ സ്ഥാപനത്തിന്റെ ചതുര്‍ദിന സമ്മേളനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.

കഴിഞ്ഞ ദിവസം സമ്മേളന നഗരിയില്‍ സംഘടിപ്പിച്ച എക്‌സിബിഷനോടെയാണ് സമ്മേളനത്തിന് തുടക്കമായത്. റുബെക്‌സ് 13 എന്ന നാമകരണത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്ചകളുള്‍ക്കൊള്ളുന്ന എക്‌സിബിഷന്‍ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളന നഗരിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. റഹ്മാനിയ്യ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞാഹ്മദ് മുസ്ലിയാരുടെ മഖ്ബറ സിയാറത്തിനു വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍ നേതൃത്വം നല്‍കി.

Kadameri, Rahmaniya Arabic college, Jubilee, Conference, Vadakara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

സുവനീര്‍ എം.പി. അബ്ദുസമദ് സമദാനി പാലത്തായി മൊയ്തു ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു. ചീക്കിലോട്ട് കുഞ്ഞാഹ്മദ് മുസ്ലിയാര്‍ അനുസ്മരണ സി.ഡി. പ്രകാശനം പുത്തലത്ത് അഹ്മദിന് നല്‍കി പി.കെ.കെ. ബാവ നിര്‍വഹിച്ചു.

എ.പി.പി. തങ്ങള്‍ കാപ്പാട്, പി. അഹ്മദ്, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്‍, മായിന്‍ മുസ്ലിയാര്‍, പി. ശാദുലി, പാറക്കല്‍ അബ്ദുല്ല, കടമേരി ബാലകൃഷ്ണന്‍, ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, സൂപ്പി നരിക്കാട്ടേരി, സി.വി.എം. വാണിമേല്‍, എ.സി. അബ്ദുല്ല ഹാജി സംസാരിച്ചു.
Kadameri, Rahmaniya Arabic college, Jubilee, Conference, Vadakara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ദുആ സദസ് ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.കെ. തങ്ങള്‍ കുറ്റിയാടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ദുആക്ക് നേതൃത്വം നല്‍കി. മുഹമ്മദ് അബ്ദുല്‍ബാരി ഫൈസി ചെര്‍ക്കള, വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ല്യാര്‍, കെ. ആറ്റക്കോയ തങ്ങള്‍ വില്ല്യാപ്പള്ളി, ഹൈദ്രോസ് തുറാബ് തങ്ങള്‍, ഉസ്താദ് സൈനുദ്ദീന്‍ മുസ്ലിയാര്‍, ടി.പി.സി. തങ്ങള്‍, വി.കെ. ചെറിയ കോയതങ്ങള്‍, ഷഫീഖ് തങ്ങള്‍ ചേലക്കാട് സംസാരിച്ചു.

Kadameri, Rahmaniya Arabic college, Jubilee, Conference, Vadakara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Kadameri, Rahmaniya Arabic college, Jubilee, Conference, Vadakara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:47 pm | 0 comments

സഹോദരീഭര്‍ത്താവിനൊപ്പം പോയ വിദ്യാര്‍ത്ഥിനിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

Written By kvarthaksd on 13 Apr 2013 | 11:22 am

കാസര്‍കോട്: വിദ്യാനഗര്‍ ചാലയില്‍ നിന്ന് ഏപ്രില്‍ നാലിന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയെ പോലീസ് ബാംഗ്ലൂരില്‍ ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവിനൊപ്പം കണ്ടെത്തി. തുടര്‍ന്ന് കാസര്‍കോട്ടെത്തിച്ച് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിനിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും അതുപ്രകാരം വിദ്യാര്‍ത്ഥിനി ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ഇസ്മാഈലിന്റെ കൂടെ പോവുകയും ചെയ്തു. വിദ്യാനഗര്‍ ചാലയിലെ ഷഹര്‍ബാനു (22) വാണ് സഹോദരി ഭര്‍ത്താവിനൊപ്പം പോയത്.

ഷഹര്‍ബാനുവിനെ കാണാതായത് സംബന്ധിച്ച് പിതാവ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷഹര്‍ബാനു ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലിക്കാരനായ ഇസ്മാഈലിന്റെ കൂടെയുള്ളതായി കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ യുവതിയെ ഹാജരാക്കുകയായിരുന്നു.
വിദ്യാനഗര്‍ ടാഗോര്‍ കോളജിലെ ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഷഹര്‍ബാനു. കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഷഹര്‍ബാനു വൈകിട്ട് തിരിച്ചുവരാത്തതിനാല്‍ നടത്തിയ അന്വേഷണത്തില്‍ പുസ്തകത്തിനിടയില്‍ എഴുതിവെച്ച കത്ത് കണ്ടെത്തി. അതില്‍ താന്‍ സഹോദരി ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് പോവുകയാണെന്ന് എഴുതിയിരുന്നു.

Court, Vidya Nagar, College, Missing, Student, College, Father, Hotel, Kasaragod, Kerala, Kerala News, International News.
Shaharbanu
ഇസ്മാഈല്‍ രാത്രി ഭാര്യയെ ഫോണില്‍ വിളിച്ച് ഷഹര്‍ബാനുവിനെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊബൈല്‍ ഫോണ്‍ കോളുകളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷഹര്‍ബാനുവിനെ ഇസ്മാഈലിനൊപ്പം കഴിയുന്നതിനിടെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടിയത്. ഷഹര്‍ബാനു തന്റെ ഭര്‍ത്താവിന്റെ കൂടെ കഴിയുന്നതില്‍ തനിക്ക് പരാതിയില്ലെന്ന് ഇസ്മാഈലിന്റെ ഭാര്യ കോടതിയെ അറിയിച്ചു.

Related News:  കോളജ് വിദ്യാര്‍ത്ഥിനി കത്തെഴുതി വെച്ച് വീടുവിട്ടു

Keywords: Court, Vidya Nagar, College, Missing, Student, College, Father, Hotel, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:22 am | 3 comments

എം.ഐ.സി ദഅ്‌വാ കോളജ് അപേക്ഷ ക്ഷണിച്ചു

Written By Kvarthakgd on 11 Apr 2013 | 6:58 pm

ചട്ടഞ്ചാല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെടുന്ന മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളജിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സി പാസായതോ ഈ വര്‍ഷം ഫലം പ്രതീക്ഷിക്കുന്നതോ ആയ 18 വയസ് തികയാത്ത ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മത - ഭൗതിക സമന്വയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന
MIC, Malabar islamic college, Application, Called, Chattanchal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കോഴ്‌സിലൂടെ മതതലത്തില്‍ മുത്വവ്വലും ഭൗതിക തലത്തില്‍ പി.ജിയും നല്‍കപ്പെടുന്നു.

അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും 04994280796,9746700482 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: MIC, Malabar islamic college, Application, Called, Chattanchal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:58 pm | 0 comments

കാന്‍സറിന് പുതിയ ചികിത്സ: നീലേശ്വരം സ്വദേശിക്ക് കാനഡയില്‍ ഉന്നത അംഗീകാരം

കാസര്‍കോട്‌: കാന്‍സര്‍ ചികിത്സാരംഗത്ത് നിര്‍ണായകമായ വഴിത്തിരിവാകുന്ന കണ്ടുപിടുത്തം നടത്തിയ നീലേശ്വരം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കാനഡയില്‍ ഉന്നത പുരസ്‌ക്കാരം. നീലേശ്വരം സ്വദേശിയും കാനഡ ആല്‍ബര്‍ട്ട പ്രവിശ്യയിലെ കാല്‍ഗര്‍ വെബ്ബര്‍ അക്കാദമിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അര്‍ജുന്‍ നായര്‍(16) ക്കാണ് 6,000 ഡോളര്‍ സമ്മാനത്തുകയായ പുരസ്‌ക്കാരം ലഭിച്ചത്.

2013- സനോഫി ബയോ ജനൂസ് ചാലഞ്ച് കാനഡ എന്ന പേരിലുള്ള ഉന്നത പുരസ്‌ക്കാരം സനോഫി സി.ഇ.ഒ.ഒട്ടാവെയിലെ ജോണ്‍ ഫൈറസ്റ്റ് ചൊവ്വാഴ്ച കാനഡയില്‍ നടന്ന ചടങ്ങില്‍ അര്‍ജുന്‍ നായര്‍ക്ക് സമ്മാനിച്ചു.അര്‍ജുന്‍ നായരുടെ കണ്ടുപിടുത്തവും അതു സംബന്ധിച്ചുള്ള പ്രബന്ധവും ലോകനിലവാരമുള്ളതാണെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.

സ്വര്‍ണം ചൂടാക്കുമ്പോള്‍ പ്രസരിക്കുന്ന ഒരുതരം രശ്മി ഉപയോഗിച്ച് കാന്‍സര്‍ ബാധിത കോശങ്ങളെ നശിപ്പിക്കാനാവുന്ന കണ്ടുപിടുത്തമാണ് അര്‍ജുന്‍ നായര്‍ നടത്തിയത്. കാനഡയിലെ ഹൈസ്‌ക്കൂള്‍, ജനറല്‍,വൊക്കേഷണല്‍ കോളജ് തലങ്ങളില്‍ നടത്തിയ കടുത്ത മത്സരത്തിലൂടെയാണ് അര്‍ജുന്‍ നായരുടെ പ്രബന്ധം അംഗീകാരത്തിന്റെ നിറവിലേക്ക് ഉയര്‍ന്നത്.

Cancer treatment, Arjun nair, Chicago,Neeleswaram, Natives, Student, College, Teacher, Father, Kerala, Kerala News, International News,
2013- സനോഫി ബയോ ജനൂസ് ചാലഞ്ച് കാനഡ എന്ന പേരിലുള്ള ഉന്നത
പുരസ്‌ക്കാരം സനോഫി സി.ഇ.ഒ.ഒട്ടാവെയിലെ ജോണ്‍ ഫൈറസ്റ്റ് സമ്മാനിക്കുന്നു
 പ്രബന്ധം തയാറാക്കാന്‍ തനിക്ക് രണ്ടുകൊല്ലത്തെ കഠിന പ്രയത്‌നം വേണ്ടിവന്നതായി ഈ മിടുക്കന്‍ പറഞ്ഞു. ഏപ്രില്‍ 22,23തീയതികളില്‍ ചിക്കാഗോയിലെ ബയോ കോണ്‍ ഫെഡറേഷന്‍ നടത്തുന്ന ഇന്റര്‍ നാഷണല്‍ ബയോ ഫെസ്റ്റില്‍ മത്സരിക്കുന്നതായും അര്‍ജുന്‍ വെളിപ്പെടുത്തി.

കഴിവ്, സൂക്ഷ്മ നിരീക്ഷണം, ശാസ്ത്ര വിഷയങ്ങളിലുള്ള അവബോധം എന്നിവ അര്‍ജുന്‍നായര്‍ക്ക്
വേണ്ടുവോളമുണ്ടെന്ന് അദ്ദേഹത്തിന്റെ അധ്യാപകരായ സിമോണ്‍ ട്രൂസെല്‍റ്റ്, ഡാവിഡ് ക്രാമ്പ എന്നിവര്‍ അഭിപ്രായപ്പെട്ടു. കാഗറി ഐ.ടി.ഡിപാര്‍ട്‌മെന്റില്‍ സൂപ്പര്‍വൈസറാണ് അര്‍ജുന്റെ പിതാവ്. മാതാവ് പരിസ്ഥിതി വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ്.

Keywords: Cancer treatment, Arjun nair, Chicago,Neeleswaram, Natives, Student, College, Teacher, Father, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:00 pm | 0 comments

നളന്ദ കോളജ് 'നൊസ്റ്റാള്‍ജിയ- 2013' താഹ മാടാഹി ഉദ്ഘാടനം ചെയ്യും

Written By kvarthakgd1 on 10 Apr 2013 | 10:00 am

പെര്‍ള: നളന്ദ കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 13 ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 'നൊസ്റ്റാള്‍ജിയ -2013' പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ താഹ മാടായി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ബാലന്‍ അധ്യക്ഷത വഹിക്കും. അര്‍ഷാദ് എതിര്‍ത്തോട് സ്വാഗതം പറയും. കോളജ് എം.ഡി. സി.എ. അഹ്മദ് കബീര്‍, എന്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്. സോമശേഖര, വൈസ് പ്രസിഡണ്ട് എ. ആഇശ, പി.ടി.എ. വൈസ് പ്രസിഡണ്ട് അബ്ദുല്ല മുഗു, ഷംസുദ്ദീന്‍ കിന്നിംഗാര്‍, സി.എ. സുബൈര്‍, നൗഷാദ് കന്യപാടി, നിയാസ് മലബാരി തുടങ്ങിയവര്‍ സംസാരിക്കും. അന്‍സാര്‍ നന്ദി പറയും.

തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ പഴയ ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആദരിക്കും. പി.പി. വിജിന സ്വാഗതം പറയും. കോളജ് മുന്‍ പ്രിന്‍സിപ്പല്‍മാരായ സത്യനാരായണ തന്ത്രി, ഗോവിന്ദന്‍ നമ്പ്യാര്‍, ഡോ. കെ. കമലാക്ഷ, ഡോ. പി.വി. വിജയന്‍, ജയകുമാര്‍, ഡി. സുനിത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഹക്കീം ചേരൂര്‍ നന്ദി പറയും.

Perla, College, Kasaragod, Kerala, Nalanda College, Old Student Meet, Kasargod Vartha, Kerala News, International News, National News, Gulf News,മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ സെലിബ്രിറ്റി ഗസ്റ്റായി സിനിമാ താരം സനൂഷ പങ്കെടുക്കും. തുടര്‍ന്ന് നാസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരുണ്‍രാജ് കണ്ണൂര്‍, അലയ്ഖ സുബ്രഹ്മണ്യന്‍ ബാംഗ്ലൂര്‍ എന്നിവര്‍ നയിക്കും. നളന്ദ കോളജ് യു.എ.ഇ. വിംഗിന്റെയും സൗദി വിംഗിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി പരിപാടിയില്‍ പ്രഖ്യാപിക്കും. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം ഉണ്ടാകും.



Keywords: Perla, College, Kasaragod, Kerala, Nalanda College, Nostalgia, 2013, Old Student Meet, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
10:00 am | 0 comments

പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിന് സദാചാരപോലീസിന്റെ മര്‍ദനം

Written By kvarthapressclub on 9 Apr 2013 | 5:32 pm

മംഗലാപുരം: പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിനെ സദാചാരപോലീസ് ആക്രമിച്ചു. തിങ്കളാഴ്ച പുത്തൂരിലെ നെല്ലിക്കട്ടയിലാണ് സംഭവം. നാരിമൊഗ്രുവിലെ ഹസൈനാറിന്റെ മകന്‍ സുബൈറിനെയാണ് ആക്രമിച്ചത്. പുത്തൂരിലെ പ്രൈവറ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് സുബൈര്‍. അക്രമത്തില്‍ പരിക്കേറ്റ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുത്തൂരിലെ മാധവ് വില്ലേജിലൂടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സുബൈര്‍ വഴിയില്‍  കൂടെ പഠിക്കുന്ന അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. പെണ്‍കുട്ടിയോട് സംസാരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് പുത്തൂരിലെ നെല്ലിക്കട്ടയിലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയോട് സംസാരിച്ച കാരണം പറഞ്ഞ് ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പറയുന്നത്.
Hindu, Muslim, Girl, Youth, College, Student, Attack, Injured, Hospital, Treatment, Police,Case, Arrest, National, Kerala

പുത്തൂര്‍ ടൗണ്‍ പോലീസ കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords: Hindu, Muslim, Girl, Youth, College, Student, Attack, Injured, Hospital, Treatment, Police,Case, Arrest, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
5:32 pm | 0 comments

കോളജ് വിദ്യാര്‍ത്ഥിനി കത്തെഴുതി വെച്ച് വീടുവിട്ടു

Written By kvarthaksd on 5 Apr 2013 | 12:44 pm

കാസര്‍കോട്: കോളജ് വിദ്യാര്‍ത്ഥിനി കത്തെഴുതി വെച്ച് വീടുവിട്ടു. വിദ്യാനഗര്‍ ചാല ഹിദായത്ത് ഹൗസില്‍ പി.കെ യൂസുഫിന്റെ മകള്‍ ഷഹര്‍ബാനു (22) ആണ് വീടുവിട്ടത്. വിദ്യാനഗര്‍ ടാഗോര്‍ കോളജിലെ ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ഷഹര്‍ബാനു വ്യാഴാഴ്ച രാവിലെ കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു.

Missing, Student, College, Father, Hotel, Kasaragod, Kerala, Kerala News, International News, National News.
Sheharbanu
വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പിതാവ് യൂസുഫ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷഹര്‍ബാനു പുസ്തകത്തില്‍ കത്തെഴുതി വെച്ചാണ് വീടുവിട്ടത്. ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലിക്കാരനായ ഇസ്മാഈലുമായി പ്രണയത്തിലാണെന്നാണ് കത്തിലുള്ളത്.

ഇസ്മാഈല്‍ രാത്രി ഭാര്യയെ വിളിച്ച് ഷഹര്‍ബാനുവിനെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു.  മൊബൈല്‍ ഫോണ്‍ കോളുകളെ പിന്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അന്വേഷണത്തിനായി പോലീസ് ബാഗ്ലൂരിലേക്ക് പോകും.

Keywords: Missing, Student, College, Father, Hotel, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:44 pm | 1 comments

കോളജ് ഡേക്കിടെ വിദ്യാര്‍ത്ഥിയെ കുത്തിയ 6 കേസുകളിലെ പ്രതി അറസ്റ്റില്‍

Written By kvarthaksd on 2 Apr 2013 | 12:47 pm

കാസര്‍കോട്: കോളജ് ഡേക്കിടെ വിദ്യാര്‍ത്ഥിയെ കുത്തിയ ഒരു പ്രതി കൂടി അറസ്റ്റില്‍. കുഡ്‌ലു ദുര്‍ഗ പരമേശ്വരി ക്ഷേത്ര റോഡിലെ ശരതിനെ (20) യാണ് കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് മണിക്ക് നെല്ലിക്കുന്ന് ലളിത കലാസദനം ഓഡിറ്റോറിയത്തില്‍ കോളജ് ഡേ പരിപാടി നടക്കുന്നതിനിടയിലാണ് വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയായ ചെര്‍ക്കളയിലെ ഷാനിബിനെ (21) ഒരു സംഘം കുത്തിപരിക്കേല്‍പിച്ചത്.

Arrest, College, Accuse, Nellikunnu, Vidya Nagar, Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കൗമാരക്കാരനടക്കം മൂന്നൂപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ ശരത് ഐ.പി.സി 153 പ്രകാരമുള്ള അഞ്ച് വര്‍ഗീയ കേസുകളിലും ഒരു അടിപിടി കേസിലും പ്രതിയാണ്. ശരതിനെ ചൊവ്വാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

Related News:
ഷാനിദ് വധശ്രമം: 2 കോളജ് വിദ്യാര്‍ത്ഥികളും 17 കാരനും അറസ്റ്റില്‍

ഷാ­നി­ദ് വ­ധ­ശ്ര­മ­കേ­സില്‍ ര­ണ്ടു പേര്‍ വ­ല­യില്‍

കോ­ള­ജ് പ­രി­പാ­ടി­ക്കിടെ വി­ദ്യാര്‍­ത്ഥി­ക്ക് കു­ത്തേ­റ്റ് ഗു­രു­ത­രം

Keywords: Arrest, College, Accuse, Nellikunnu, Vidya Nagar, Case, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:47 pm | 2 comments

മൊഗ്രാലില്‍ ലൂസിയ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്13ന് തുടങ്ങും

Written By Kvartha Alpha on 1 Apr 2013 | 6:43 pm

കാസര്‍കോട്: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ലൂസിയ ട്രോഫി അഖില കേരള അംഗീകൃത സെവന്‍സ് ഫ്‌ളെഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 13ന് മൊഗ്രാല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌സ്ത ഫുട്‌ബോള്‍ താരം യു.ഷറഫലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഐ.എം. വിജയന്‍ മുഖ്യാതിഥിയായിരിക്കും. ദിവസേന ആറായിരം പേര്‍ക്ക് കൡാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.

Collectorate, March, kasaragod, Kerala, Press meet, Certificates, Temple, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

കേരളാ പോലീസ്, കെ.എസ്.ഇ.ബി, സെന്‍ട്രല്‍ എക്‌സൈസ്, ഈഗിള്‍ എഫ്.സി കൊച്ചിന്‍, ജോസ്‌കോ എഫ്.സി കൊച്ചിന്‍, ജിംഖാന തൃശൂര്‍, അരീക്കോട്, മമ്പാട് മലപ്പുറം, കോഴിക്കോട് യൂണിവേര്‍സല്‍, ബ്രദേര്‍സ് കണ്ണൂര്‍, എസ്.ഡി.ടി. കണ്ണൂര്‍, ആക്മി, മൊഗ്രാല്‍, സിറ്റിസണ്‍, നാഷണല്‍, ഷൂട്ടേര്‍സ്, കാസര്‍കോട് തുടങ്ങിയ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്. ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ യേനപോയ മെഡിക്കല്‍ കോളജ് ഡയറക്ടറും മുന്‍ കേരള സംസ്ഥാന താരവുമായ പി.സി.എം. കുഞ്ഞിയെ ആദരിക്കും. മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരം കെ.സി. സലീം ചെയര്‍മാനും അന്‍വര്‍ അഹമ്മദ് കണ്‍വീനറുമായ കമ്മിറ്റിയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഫൈനല്‍ മത്സരം ഏപ്രില്‍ 28നാണ്.

വാര്‍ത്താ സമ്മേളനത്തില്‍ എ.സി. സലീം, അന്‍വര്‍ അഹ്മദ്, പി.സി. ആസിഫ്, എം.കെ. രാധാകൃഷ്ണന്‍, എം.എല്‍. അബ്ബാസ് എന്നിവര്‍ പരിപാടി വിശദീകരിച്ചു.

Keywords: Mogral, Sports, Football, Club, Press meet, College, Kasaragod, Kerala, Losiya trophy football tournament starts on 13, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:43 pm | 0 comments

കോളജ് വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 17കാരന്മാര്‍ അറസ്റ്റില്‍

Written By kvarthaksd on 9 Mar 2013 | 1:45 pm


 Arrest, College, Student, Murder-Attempt, Court, Kasaragod, Kerala, Kerala News, International News, National News, Gulf News.കാസര്‍കോട്: കോളജ് ഡേ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 17 വയസുകാരായ രണ്ടു പേരെ കാസര്‍കോട് സി.ഐ സി.കെ സുനില്‍കുമാര്‍ അറസ്റ്റു ചെയ്തു. ബട്ടംപാറയിലെ 17 കാരനും കേളുഗുഡെയിലെ മറ്റൊരു 17 കാരനുമാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

നേരത്തെ അറസ്റ്റിലായ രണ്ടു പേരില്‍ ഒരാളും 17 വയസുകാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് മണിയോടെ നെല്ലിക്കുന്ന് ലളിത കലാസദനം ഓഡിറ്റോറിയത്തില്‍ കോളജ് ഡേ പരിപാടി നടക്കുന്നതിനിടയിലാണ് വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയായ ചെര്‍ക്കളയിലെ ഇബ്രാഹിം ഷാനിദിനെ (18) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ ബട്ടംപാറയിലെ 17 കാരനെതിരെ 12 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്.

ഇതില്‍ 307 വകപ്പു പ്രകാരമുള്ള വധശ്രമക്കേസ് മൂന്നെണ്ണമാണ്. 308 പ്രകാരമുള്ള നരഹത്യാകേസ് രണ്ടെണ്ണവുമുണ്ട്. മറ്റ് കേസുകള്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അക്രമം നടത്തിയതിനുമാണ്. കേളുഗുഡെ സ്വദേശിയായ 17 കാരനെതിരെ എട്ട് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് വധശ്രമക്കേസും ഉള്‍പെടുന്നു. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട് ജുവനല്‍ കോടതിയില്‍ ഹാജരാക്കും.

Related News:
 ഷാ­നി­ദ് വ­ധ­ശ്ര­മ­കേ­സില്‍ ര­ണ്ടു പേര്‍ വ­ല­യില്‍



Keywords: Arrest, College, Student, Murder-Attempt, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:45 pm | 0 comments

ദേശീയ സെമിനാര്‍ ആരംഭിച്ചു

Written By Kvarthakgd on 5 Mar 2013 | 8:16 pm

Seminar, Manjeshwaram, Govinda pai, College, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ.കോളജ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. വിനോദ സഞ്ചാരവും പൈതൃക സംരക്ഷണവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയ സെമിനാര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.സി ശിവശങ്കരമൂര്‍ത്തി കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ശക്തമായ സാമൂഹിക ഇടപെടല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹിക നീതി ഉറപ്പു വരുത്തികൊണ്ടുളള ശക്തമായ ആസൂത്രണത്തിലൂടെ മാത്രമേ രാജ്യത്തിന് പുതിയ വെല്ലുവിളികളെ നേരിടാന്‍ യുവാക്കളെ പ്രാപ്തരാക്കാന്‍ കഴിയുകയുളളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് ദിവസമായി നടന്നു വരുന്ന പൈതൃക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മംഗലാപുരം യേനപോയ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. കെ,പി.ജയരാജന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പൈതൃക സംരക്ഷണവും ആഗോളവല്‍ക്കരണവും എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു.

ഗോവിന്ദപൈയെ അറിയുക എന്ന പരിപാടി സെമിനാറില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും പുസ്തകം നല്‍കിക്കൊണ്ട് ഡോ.സി. ബാലന്‍ നിര്‍വഹിച്ചു.പൈതൃക സംരക്ഷണം പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു. പൈതൃക സംരക്ഷണത്തില്‍ വ്യക്തമായ നയ സമീപനത്തിന്റെ ആവശ്യകതയും വികലമായ പൈതൃക സംരക്ഷണ മാര്‍ഗങ്ങള്‍ നമ്മുടെ പൈതൃകത്തെയും സംസ്‌ക്കാരത്തെയും വികലമാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രിന്‍സിപ്പാള്‍ പ്രൊഫ.ടി.പി നളിനാക്ഷന്‍ അധ്യക്ഷനായിരുന്നു.പ്രൊഫസര്‍മാരായ കുസുമം അഗസ്റ്റിന്‍, ടി.കെ. പ്രസാദ്, ആന്റണി ജോസഫ്, ഡോ.സി. ബാബുരാജ്, പ്രസന്നന്‍, ഫ്രൊ.പി.വി. ബാബു, പ്രൊഫ. സാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ. എം.രാജീവന്‍ സ്വാഗതവും ട്രാവല്‍ ആന്റ് ടൂറിസം വിഭാഗം മേധാവി ഡോ.സിന്ധു ആര്‍. ബാബു നന്ദിയും പറഞ്ഞു.

Keywords: Seminar, Manjeshwaram, Govinda pai, College, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:16 pm | 0 comments

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം: ചിത്ര സാഹിത്യോത്സവം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും

Written By kvarthapressclub on 19 Feb 2013 | 6:51 pm

Principal, Actress, Art-Fest, College, Committee, Conference, Inaguration, Kanhangad, Kannur University, Secretary, University, കാഞ്ഞങ്ങാട്: ഫെബ്രുവരി 22 മുതല്‍ 26 വരെ കാഞ്ഞങ്ങാട് എസ്.എസ്.എന്‍.ഐ.ടിയില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ചിത്ര സാഹിത്യോത്സവം 22 ന് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.


23 ന് ചിത്ര-സാഹിത്ത്യോത്സവത്തിന്റെ സമാപന സമ്മേളനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ) ഉദ്ഘാടനം ചെയ്യും. സ്റ്റേജിതര മത്സരങ്ങള്‍ 24 ന് പി. കരുണാകരന്‍ എം.പിയാണ് ഉദ്ഘാടനം ചെയ്യുക.

ചടങ്ങില്‍ പ്രശസ്ത സിനിമാതാരം സനൂഷ മുഖ്യാതിഥിയായിരിക്കും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആമുഖ പ്രഭാഷണവും സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എ. പി കുട്ടികൃഷ്ണന്‍ രക്ഷാധികാരി പ്രസംഗവും നടത്തും. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വിനില്‍ ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും.

കലോത്സവത്തിന്റെ സമാപന സമ്മേളനം 26 ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ(തൃക്കരിപ്പൂര്‍) ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂണിയന്‍ ജനറല്‍ സെക്രട്ടറി രതീഷ് രാജു, കണ്‍വീനര്‍ ഷാലുമാത്യു, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ .ബാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ചൊവ്വാഴ്ച രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കലോത്സവത്തിന്റെ മീഡിയ റൂം രാവിലെ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറും പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാളുമായ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡന്റ് ടി. കെ. നാരായണന്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി മുഖ്യാതിഥിയായിരുന്നു. കെ. ബാലകൃഷ്ണന്‍ പ്രസംഗിച്ചു. മീഡിയ കമ്മിറ്റി കണ്‍വീനര്‍ കെ. സജേഷ് സ്വാഗതവും, രതീഷ് രാജു നന്ദിയും പറഞ്ഞു.

Keywords: Principal, Actress, Art-Fest, College, Committee, Conference, Inaguration, Kanhangad, Kannur University, Secretary, University, President, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:51 pm | 0 comments

വീ­ടു­വി­ട്ടി­റങ്ങിയ കോള­ജ് വി­ദ്യാര്‍­ഥി­നി കു­ള­ത്തില്‍ മ­രി­ച്ച നി­ല­യില്‍

Written By Kvartha Alpha on 17 Feb 2013 | 7:03 pm

Obituary, College, Student, Girl, House, kasaragod, Kundamkuzhi, Kerala, Investigation, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Vivekanda College, Indiara Nagar, B.com, Sushmitha
കാസര്‍­കോ­ട്: മ­ദ്യ­പി­ച്ചെത്തി­യ പി­താ­വ് വഴ­ക്കു പറ­ഞ്ഞ­തില്‍ മനം­നൊ­ന്ത് വീ­ടു­വി­ട്ടി­റങ്ങി­യ ബി.കോം വി­ദ്യാര്‍­ത്ഥിനി­യെ പഞ്ചായ­ത്ത് കു­ള­ത്തില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. കു­ണ്ടം­കു­ഴി വ­ണ്ണാ­ത്തിക്ക­ണ്ടം സ്വ­ദേ­ശിനിയും ചെ­ങ്ക­ള ഇ­ന്ദി­രാ­നഗര്‍ വി­വേ­കാനന്ദ സ­ഹക­രണ കോ­ള­ജി­ലെ ബി.കോം ഒന്നാം വര്‍­ഷ വി­ദ്യാര്‍­ഥി­നി­യുമാ­യ സു­സ്­മി­ത(18)യാ­ണ് മ­രി­ച്ച­ത്.

ശ­നി­യാഴ്­ച രാ­ത്രി 10 മണി­യോ­ടെ വീ­ട്ടി­നടു­ത്ത പ­ഞ്ചായ­ത്ത് കു­ള­ത്തി­ലാ­ണ് മൃ­ത­ദേ­ഹം ക­ണ്ടത്. വ­ണ്ണാ­ത്തി­ക്ക­ണ്ട­ത്തെ സെന്‍­ട്രിംഗ് തൊ­ഴി­ലാ­ളി മോ­ഹനന്റെയും കു­ണ്ടം­കു­ഴി­യി­ലെ ഹ­രിശ്രീ വി­ദ്യാ­ല­യ­ം ജീ­വനക്കാ­രി ശാ­ന്ത­യു­ടെയും മ­ക­ളാ­ണ് സു­സ്­മി­ത. ശനി­യാഴ്­ച രാത്രി മ­ദ്യ­പി­ച്ചെത്തിയ മോ­ഹ­നന്‍ വീ­ട്ടു­കാ­രു­മാ­യി വ­ഴ­ക്ക­കൂ­ടി. ഇ­തില്‍ മ­നം­നൊ­ന്ത സു­സ്മിത ടോര്‍­ച്ചു­മെ­ടു­ത്ത് വീ­ട്ടില്‍ നി­ന്നി­റ­ങ്ങു­ക­യാ­യി­രുന്നു. മാ­താവും സ­ഹോ­ദ­ര­ങ്ങളും ത­ട­ഞ്ഞ­പ്പോള്‍ തൊ­ട്ടടു­ത്ത ത­റ­വാട് വീട്ടി­ലേ­ക്ക് പോ­കു­ന്നു­വെ­ന്നാ­ണ് പ­റ­ഞ്ഞ­ത്.

പി­ന്നീ­ട് നടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ സു­സ്മി­ത അ­വി­ടെ എ­ത്തി­യിട്ടി­ല്ലെ­ന്ന് മ­നസി­ലായി. തു­ടര്‍­ന്ന് ന­ടത്തി­യ തി­ര­ച്ചി­ലില്‍ പ­ഞ്ചായ­ത്ത് കു­ള­ത്തിനരി­കില്‍ സു­സ്­മി­ത­യു­ടെ ചെ­രി­പ്പും, ടോര്‍ചും ക­ണ്ടെ­ത്തു­ക­യാ­യി­രുന്നു. ഫയര്‍­ഫോ­ഴ്‌­സും നാട്ടു­കാ­രും നടത്തി­യ തി­ര­ച്ചി­ലി­ലാ­ണ് കു­ള­ത്തില്‍ നി­ന്ന് മൃ­ത­ദേ­ഹം ക­ണ്ടെ­ടു­ത്തത്. മൃ­ത­ദേഹം കാസര്‍­കോ­ട് ജനറല്‍ ആ­ശുപത്രി­യില്‍ പോ­സ്റ്റ്‌­മോര്‍ട്ടത്തിന് എ­ത്തി­ച്ചി­ട്ടു­ണ്ട്.

കു­ണ്ടം­കു­ഴി ഗ­വ. ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളില്‍ പത്താം­ത­ര­ത്തില്‍ പഠി­ക്കു­ന്ന ശില്‍പ, ഏഴാം ത­ര­ത്തില്‍ പഠി­ക്കു­ന്ന സി­നി എ­ന്നി­വര്‍ സ­ഹോ­ദ­രി­മാ­രാണ്.


Keywords: Obituary, College, Student, Girl, House, kasaragod, Kundamkuzhi, Kerala, Investigation, Deadbody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Vivekanda College, Indiara Nagar, B.com, Sushmitha
7:03 pm | 0 comments

കോളജ് അധ്യാപികയുടെ മാല തട്ടിപ്പറിച്ച സംഭവം: മോഷ്ടാവ് പിടിയില്‍

Written By kvarthaksd on 16 Feb 2013 | 5:40 pm

 Robbery, Gold chain, College, Teacher, Arrest, Police, Payyannur, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പയ്യന്നൂര്‍: അപകടത്തില്‍ പെടുത്തി കോളജ് അധ്യാപികയുടെ അഞ്ചരപ്പവന്റെ മാല കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കളിലൊരാള്‍ പോലീസ് പിടിയില്‍. മംഗലാപുരം ബങ്കരയിലെ അബ്ബാസ്(32) ആണ് പോലീസ് പിടിയിലായത്. കര്‍ണാടകയില്‍ കൊലപാതക കേസുകളിലും വര്‍ഗീയ സംഘര്‍ഷ കേസുകളിലും പ്രതിയായ അബ്ബാസിനെ ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂരിനടുത്ത കടന്നപ്പള്ളിയില്‍ നടത്തിയ മോഷണത്തിന് തുമ്പുണ്ടായത്. അബ്ബാസിന്റെ കൂട്ടാളി പറങ്കിപ്പേട്ടയിലെ റഷീദിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ വ്യാപകമാക്കി.

കഴിഞ്ഞ മാസം എട്ടിനാണ് പയ്യന്നൂര്‍ കോളജ് അധ്യാപികയായ കടന്നപ്പള്ളി വണ്ണാത്തിപ്പൊയിലിലെ ഇടച്ചേരി വീട്ടില്‍ അജേഷിന്റെ ഭാര്യ രേഷ്മയുടെ അഞ്ചരപ്പവന്റെ മാല കവര്‍ന്നത്. കോളജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രേഷ്മയെ പിറകില്‍ നിന്നും മാരുതി കാറിലെത്തിയ അബ്ബാസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

നിലത്തുവീണ രേഷ്മയെ എഴുന്നേല്‍പിക്കാനെന്ന പോലെ വണ്ടിയിറങ്ങി വന്ന അബ്ബാസ് മാല പറിച്ചെടുത്ത് ഓടുകയായിരുന്നു.കാര്‍ പിന്നീട് ഏഴിലോട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത കാര്‍ മംഗലാപുരത്തുനിന്നും മോഷ്ടിച്ചതാണെന്ന് പിന്നീട് വ്യക്തമായി.

പ്രതിയെ ബന്തര്‍ പോലീസ് പിടികൂടിയതറിഞ്ഞ് സ്ഥലത്തെത്തിയെ രേഷ്മ പ്രതിയെയും മാലയെയും തിരിച്ചറിഞ്ഞു. കവര്‍ചാ കേസില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പരിയാരം പോലീസിന് വിട്ടുകൊടുക്കും.

Keywords: Robbery, Gold chain, College, Teacher, Arrest, Police, Payyannur, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:40 pm | 0 comments

സഅദിയ്യ: വനിത അറബിക് കോളേജ് പുതിയ കെട്ടത്തിന്റെ ശിലാസ്ഥാപനം നടന്നു

Written By Kvarthakgd on 11 Feb 2013 | 7:31 pm

Jamia-Sa-adiya-Arabiya, Women, Arabic college, Stone laid, Deli, Dr.K.P.Mohammed Rabiullah, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ദേളി സഅദിയ്യ: വനിത അറബിക് കോളേജിന് ശിഫാ അല്‍ ജസീറ മനേജിംഗ് ഡയറക്ടര്‍ ഡോ. കെ. പി മുഹമ്മദ് റബീഉല്ല ശിലാസ്ഥാപനം നടത്തുന്നു. നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്‌റാഹിം സാഹിബ്, ഡോ. എന്‍. എ. മുഹമ്മദ് തുടങ്ങിയവര്‍ സമീപം 

ദേളി: ജാമിഅ: സഅദിയ്യ: അറബിയ്യ: വനിതാ അറബിക് കോളേജ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രവാസി ഭാരതി അവാര്‍ഡ് ജേതാവും ശിഫാ അല്‍ ജസീറ ഗ്രൂഫ് മനേജിംഗ് ഡയറക്ടറുമായ ഡോ. കെ.പി. മുഹമ്മദ് റബീഉല്ല നിര്‍വഹിച്ചു.

നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ പ്രാര്‍ഥന നടത്തി. സമസ്ത ഉപാധ്യക്ഷന്‍ എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്ലയാര്‍, മുന്‍ കേന്ദ്ര മന്ത്രി സി. എം. ഇബ്‌റാഹിം, നാലപ്പാട് ഗ്രൂപ് ചെയര്‍മാന്‍ ഡോ. എന്‍. എ. മുഹമ്മദ്, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കെ. പി . ഉസൈന്‍ സഅദി കെ.സി റോഡ്, ഹാജി അബ്ദുല്ലാ ഹുസൈന്‍ കടവത്ത്, ശരീഫ് കല്ലട്ര, ഷകീര്‍, സി.ബി ഹനീഫ്, ജലീല്‍ കോയ, സത്താര്‍ ചെമ്പരിക്ക, കുട്ടശേരി അബ്ദുല്ല ബഖവി, അബ്ദുല്‍ കരീം സഅദി എണിയാടി, കോല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ലത്ഥീഫ് സഅദി കൊട്ടില, അബ്ദുല്ല ഹാജി കളനാട്, അയ്യൂബ്ഖാന്‍ സഅദി കൊല്ലം, ഹമീദ് മൗലവി ആലംപാടി, മര്‍സൂഖ് സഅദി പാപ്പിനശ്ശേരി, നാസര്‍ ബന്താട്, നാഷനല്‍ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദല്‍ ഖാദിര്‍ മദനി സ്വാഗതവും സലാഹുദ്ദീന്‍ അയ്യൂബ് നന്ദിയും പറഞ്ഞു.

Jamia-Sa-adiya-Arabiya, Women, Arabic college, Stone laid, Deli, Dr.K.P.Mohammed Rabiullah, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

പ്രവാസി ഭാരതി അവാര്‍ഡ് ജേതാവും ശിഫാ അല്‍ ജസീറ ഗ്രൂഫ് ചെയര്‍മാനുമായ ഡോ. കെ. പി. മുഹമ്മദ് റബീഉല്ലയ്ക്ക്  മുന്‍ കേന്ദ്ര മന്ത്രി സി. എം. ഇബ്‌റാഹിം ഉപഹാരം നല്‍ക്കുന്നു.

Keywords: Jamia-Sa-adiya-Arabiya, Women, Arabic college, Stone laid, Deli, Dr.K.P.Mohammed Rabiullah, Kasaragod, Kerala, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:31 pm | 0 comments

കോ­ള­ജ് പ­രി­പാ­ടി­ക്കിടെ വി­ദ്യാര്‍­ത്ഥി­ക്ക് കു­ത്തേ­റ്റ് ഗു­രു­ത­രം

Written By Kvartha Alpha on 6 Feb 2013 | 8:59 pm

College, Programme, kasaragod, Police, Attack, Assault, Cherkala, hospital, Kerala, Vidya Nagar, Shanib, Triveni

കാസര്‍­കോ­ട്: കോ­ള­ജ് ഡേ­യു­ടെ ഭാ­ഗ­മാ­യി ഓ­ഡി­റ്റോ­റി­യ­ത്തില്‍ പരി­പാ­ടി ന­ട­ക്കു­ന്ന­തിനി­ടെ കു­ത്തേ­റ്റ് വി­ദ്യാര്‍­ത്ഥി­ക്ക് ഗു­രു­ത­ര­മാ­യി പ­രി­ക്കേറ്റു. ബു­ധ­നാഴ്­ച വൈ­കി­ട്ട് 3.30 മണി­യോ­ടെ­യാ­ണ് സം­ഭവം.

വി­ദ്യാ­ന­ഗര്‍ ത്രി­വേ­ണി കോ­ള­ജി­ലെ മൂന്നാം വര്‍­ഷ ബി­കോം വി­ദ്യാര്‍­ത്ഥി ചെര്‍­ക്ക­ള­യി­ലെ ഇ­ബ്രാഹിം ഷാ­നി­ദി (21)നാ­ണ് കു­ത്തേ­റ്റ­ത്. നെല്ലി­ക്കു­ന്ന് ല­ളി­തക­ലാ സദ­നം ഓ­ഡി­റ്റോ­റി­യ­ത്തി­ലാ­ണ് കോള­ജ് ഡേ ന­ട­ന്നത്. ഗു­രു­ത­ര­മാ­യി കു­ത്തേ­റ്റ ഷാ­നി­ദിനെ ഉ­ടന്‍ ത­ന്നെ കാസര്‍­കോ­ട് കെ­യര്‍­വെല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചെ­ങ്കിലും നി­ല ഗു­രു­ത­ര­മാ­യ­തി­നാല്‍ മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി.

കോള­ജ് ഡേ­യു­ടെ ഭാ­ഗ­മാ­യി ഓ­ഡി­റ്റോ­റി­യ­ത്തില്‍ പ­രി­പാ­ടി ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­മ്പോള്‍ മാ­ര­കാ­യു­ധ­ങ്ങ­ളു­മാ­യി എത്തി­യ നാലം­ഗ സം­ഘ­മാ­ണ് ഷാ­നി­ബി­നെ കു­ത്തി വീ­ഴ്­ത്തി­യ­ത്. അ­ക്ര­മി­കള്‍ പി­ന്നീ­ട് ര­ക്ഷ­പ്പെട്ടു. ക­ഴി­ഞ്ഞ ദിവ­സം സ­ന്ധ്യ­ക്ക് ചെ­ങ്ക­ള നാലാം മൈ­ലില്‍ കൊ­ല­ക്കേ­സ് പ്ര­തിയാ­യ അ­ണ­ങ്കൂര്‍ ജെ.പി. കോ­ള­നി­യി­ലെ ജ്യോ­തി­ഷി­(26)ന് കുത്തേറ്റ സം­ഭ­വ­ത്തി­ന്റെ തു­ടര്‍­ച­യാണ് ഈ സം­ഭ­വ­മെ­ന്ന് സൂ­ച­ന­യുണ്ട്. വി­വ­ര­മ­റി­ഞ്ഞ് വി­ദ്യാ­ന­ഗര്‍ പോ­ലീ­സ് സ്ഥ­ല­ത്തെ­ത്തി അ­ക്ര­മി­ക്കു­വേ­ണ്ടി തെ­ര­ച്ചില്‍ ന­ടത്തി.

കാസര്‍­കോ­ട് എ­സ്.പി. എ­സ്. സു­രേ­ന്ദ്രന്‍, ഡി.വൈ.എ­സ്.പി. ര­ഘു­റാം, സി.ഐ. സി.കെ. സു­നില്‍ കു­മാര്‍, എ­സ്.ഐ. ദി­നേ­ശ് എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ വന്‍ പോ­ലീ­സ് സം­ഘം അ­ക്ര­മ­ങ്ങള്‍ പ­ട­രാ­തി­രി­ക്കാന്‍ മുന്‍ ക­രു­തല്‍ ന­ടപ­ടി സ്വീ­ക­രി­ച്ചു­വ­രി­ക­യാണ്. എ­സ്.പി.യും മറ്റും സ്ഥ­ലം സ­ന്ദര്‍­ശിച്ചു.



College, Programme, kasaragod, Police, Attack, Assault, Cherkala, hospital, Kerala, Vidya Nagar, Shanib, Triveni

 College, Programme, kasaragod, Police, Attack, Assault, Cherkala, hospital, Kerala, Vidya Nagar, Shanib, Triveni
Releated News:
സിനാന്‍ വ­ധ­ക്കേ­സി­ലെ പ്ര­തി­യെ കു­ത്തിയ­ത് വെള്ള കാ­റി­ലെത്തി­യ ആറം­ഗ സം­ഘം

കു­ത്തേ­റ്റ യു­വാ­വി­നെ ശ­സ്­ത്രക്രി­യ­യ്­ക്ക് വി­ധേയ­നാക്കി: പ്ര­തിക­ളെ കു­റി­ച്ച് സൂ­ചന

ബൈക്കില്‍ പോവുകയായിരുന്ന കൊലക്കേസ് പ്രതിക്ക് കുത്തേറ്റ് ഗുരുതരം

Also read: 
പച്ചകോട്ടയും കാവികോട്ടയും പിന്നെ ചെങ്കോട്ടയും

Keywords: College, Programme, kasaragod, Police, Attack, Assault, Cherkala, hospital, Kerala, Vidya Nagar, Shanib, Triveni College, Youth, Attack, Murder-attempt, Case, Kasaragod, Anangoor, Mangalore, Bike, Car, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:59 pm | 0 comments

ആലിയ കോംപ്ലെക്സിനു നേരെ കല്ലേറ്; 12 ഓളം ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു

Written By kvarthaksd on 1 Feb 2013 | 5:26 pm

 Attack, College, Stone, Paravanadukkam, Case, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: കാസര്‍കോട് പരവനടുക്കത്തെ ആലിയ അറബിക് കോളജ് കോംപ്ലക്‌സിന് നേരെയുണ്ടായ കല്ലേറില്‍ 12 ഓളം ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ചെയാണ് കല്ലേറുണ്ടായത്.

കോംപ്ലക്‌സിലെ ആരാധനലായത്തിന്‍റെ ജനല്‍ ഗ്ലാസുകളാണ് തകര്‍ന്നത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. കോളജ് അധികൃതരുടെ പരാതിയല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരവനടുക്കത്തും പരിസരങ്ങളിലും സംഘര്‍ഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സംഘം ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവമായതാണ് ആരാധനാലയത്തില്‍ കല്ലേറ് നടത്തുന്നതില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു.

 Attack, College, Stone, Paravanadukkam, Case, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.

 Attack, College, Stone, Paravanadukkam, Case, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.

Keywords: Attack, College, Stone, Paravanadukkam, Case, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.
5:26 pm | 0 comments

കൊര്‍ദോവ കോളജില്‍ കലോത്സവം

Written By kvarthakgd1 on 29 Jan 2013 | 7:12 pm

herkala, College, Kalolsavam, Kerala, Cordova, Director, Rouf Bavikkara, M.A. Najeeb, Report, Inauguration, Ashraf Neerchal, Ibrahim
ഇന്ദിരാ നഗര്‍ കൊര്‍ദോവ കോളജ് യൂത്ത് ഫെസ്റ്റിവല്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
 ചെര്‍ക്കള: ഇന്ദിരാനഗര്‍ കൊര്‍ദോവ കോളജില്‍ കലോത്സവം തുടങ്ങി. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കൊര്‍ദോവ ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ റഊഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എം.എ. നജീബ് സ്വാഗതം പറഞ്ഞു. അഷ്‌റഫ് നീര്‍ചാല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

പ്രിന്‍സിപ്പാള്‍ ഇബ്രാഹിം മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. കേരളാ ഹാന്‍ഡ്‌ലൂം കോര്‍പറേഷന്‍ ഡയറക്ടര്‍ കെ. അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, വാര്‍ഡ് മെമ്പര്‍ കെ. സദാനന്ദന്‍, കുമ്പള അക്കാദമി മനേജിംഗ് ഡയറക്ടര്‍ ഇബ്രാഹിം ഖലീല്‍, നൗഷാദ് കന്യപ്പാടി, യുണിയന്‍ ഭാരവാഹികളായ ലത്തീഫ് കളനാട്, ബദറുല്‍ മുനീര്‍ മൊഗ്രാല്‍, ഷമീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.എസ്. അബ്ദുല്ല യംഗ്ടാലന്റ് അവാര്‍ഡ് ജേതാവ് എ.ബി. കുട്ടിയാനത്തെ ഉപഹാരം നല്‍കി ആദരിച്ചു. വിവിധ മത്സരങ്ങളില്‍ 400 ഓളം വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന പരിപാടിയില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വിജയികള്‍ക്ക് അവാര്‍ഡ് നല്‍കും.

Keywords: Cherkala, College, Kalolsavam, Kerala, Cordova, Director, Rouf Bavikkara, M.A. Najeeb, Report, Inauguration, Ashraf Neerchal, Ibrahim, Ward Member, Cherkalam Abdulla, N.A. Nellikkunnu, Kasargodvartha, Malayalam News, Codova college fest. 
7:12 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories