Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Collectorate. Show all posts
Showing posts with label Collectorate. Show all posts

മണപ്പുറം തൊഴില്‍ പ്രശ്‌നം: സമരസമിതി കലക്‌ട്രേറ്റ് ഉപരോധിച്ചു

Written By kvarthaksd on 24 May 2013 | 8:25 pm

കാസര്‍കോട്: മണപ്പുറം ഫൈനാന്‍സിലെ തൊഴില്‍ സമരം ഒത്തു തീര്‍പാക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ വെളളിയാഴ്ച രാവിലെ കലക്‌ട്രേറ്റ് ഉപരോധിച്ചു. ഉപരോധം സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ന്യായമായ ശമ്പളവും മറ്റാനുകൂല്യങ്ങളും ആവശ്യപ്പെട്ട് മണപ്പുറം ഫൈനാന്‍സിലെ ജീവനക്കാര്‍ 12 ദിവസമായി കാഞ്ഞങ്ങാട്ട് സത്യാഗ്രഹ സമരം നടത്തി വരികയാണ്. സമരത്തിന് ശക്തി പകരാനാണ് സി.പി.ഐയുടെ നേതൃത്വത്തിലുള്ള സമര സമിതി കലക്‌ട്രേറ്റ് ഉപരോധം സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം സമരം അവസാനിപ്പിച്ചില്ലെങ്കില്‍ സമര സമിതി കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് ചന്ദ്രശേഖരന്‍ മുന്നറിയിപ്പു നല്‍കി.

സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.വി. കൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്‍, പി.എ നായര്‍, ബി.വി. രാജന്‍, ഇ.കെ നായര്‍, എ. ദാമോദരന്‍, വി. രാജന്‍, എം. അമ്പൂഞ്ഞി, എം. കൃഷ്ണന്‍, പി. ഭാര്‍ഗവി, അഡ്വ. വി. സുരേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബങ്കളം പി. കുഞ്ഞിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Collectorate, CPI, March, Protest, Kasaragod, Kerala, Malayalam news, Kerala News, International News

Collectorate, CPI, March, Protest, Kasaragod, Kerala, Malayalam news, Kerala News, International News

Keywords: Collectorate, CPI, March, Protest, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:25 pm | 0 comments

ആര്‍.ടി ഓഫീസിലെ മൂത്രപ്പുരയില്‍ മദ്യക്കുപ്പികള്‍

Written By kvarthaksd on 20 May 2013 | 4:13 pm

കാസര്‍കോട്: കലക്‌ട്രേറ്റ് പരിസരത്ത് മദ്യപിച്ചതിന് ശേഷം കുപ്പികള്‍ മൂത്രപ്പുരയിലെ ക്ലോസറ്റില്‍ തള്ളുന്നത് ആര്‍.ടി ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസിലെത്തുന്ന പൊതു ജനങ്ങള്‍ക്കും ദുരിതമായി. കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ടി ഓഫീസിലെ മൂത്രപ്പുരയിലാണ് നിരവധി മദ്യക്കുപ്പികള്‍ തള്ളിയിരിക്കുന്നത്. ഇതു മൂലം ആളുകള്‍ക്ക് ഇവിടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

കഴിഞ്ഞ ദിവസം രാവിലെ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് മൂത്രപ്പുരയിലെ ക്ലോസറ്റില്‍ മദ്യക്കുപ്പികള്‍ തള്ളിയത് കണ്ടത്. ഇക്കാര്യം മേലധികാരികളെ അറിയിച്ചെങ്കിലും കുപ്പികള്‍ മാറ്റാനോ മൂത്രപ്പുര ശുചീകരിക്കാനോ നടപടിയുണ്ടായില്ല.

കലക്‌ട്രേറ്റിലെ മറ്റു ചില ഓഫീസുകളിലെ ബാത്ത്‌റൂമുകളിലും മദ്യക്കുപ്പികളും പുകയില ഉല്‍പന്നങ്ങളും കൊണ്ടു തള്ളുന്നതായും പരാതിയുണ്ട്. സ്ത്രീകളുടെ മൂത്രപ്പുരയുടെ വാതില്‍ തകര്‍ന്നു കിടക്കുന്നത് വനിതാ ജീവനക്കാര്‍ക്കും ഓഫീസിലെത്തുന്ന സ്ത്രീകള്‍ക്കും പ്രയാസമുണ്ടാകുന്നു.

Collectorate, Bottle, Liquor, Case, Cleaning, Kasaragod, Kerala News, International News, National News, Gulf News.

Collectorate, Bottle, Liquor, Case, Cleaning, Kasaragod, Kerala News, International News, National News, Gulf News.

Keywords: Collectorate, Bottle, Liquor, Case, Cleaning, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:13 pm | 0 comments

ബി.എസ്.പി. കളക്ടറേറ്റ് മാര്‍ച് നടത്തി

Written By kvartha delta on 29 Apr 2013 | 7:33 pm

കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എസ്.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. സി. ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നിസാര്‍ കാട്ടിയടുക്ക, ഗോവിന്ദന്‍ അഴിയങ്കല്‍, എ. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പട്ടികജാതി - പട്ടികവര്‍ഗ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുക, വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കുക, ലളിത്, ക്രൈസ്തവ, മറ്റ് സംവരണക്കാരുടെ അവകാശങ്ങള്‍ അംഗീകരിക്കുക, മുസ്ലിം, ഈഴവ, ക്രൈസ്തവ, വിശ്വകര്‍മ വിഭാഗങ്ങള്‍ക്ക് ജനസംഖ്യയ്ക്ക് ആനുപാതികമായി സംവരണം ഏര്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ചില്‍ ഉന്നയിച്ചു.

Kasaragod, Collectorate, Kerala, BSP, C. Balakrishnan, Inauguration, Malayalam news

Kasaragod, Collectorate, Kerala, BSP, C. Balakrishnan, Inauguration, Malayalam news

Keywords: Kasaragod, Collectorate, Kerala, BSP, C. Balakrishnan, Inauguration, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:33 pm | 0 comments

കര്‍ഷക സംഘം കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

Written By kvarthaksd on 17 Apr 2013 | 2:51 pm

കാസര്‍കോട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച നിയന്ത്രിക്കുക, ഉത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച് യഥാര്‍ഥ വില ലഭിക്കുന്നതിന് സംവിധാനം ഏര്‍പെടുത്തുക, ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തുക, വരള്‍ച്ചമൂലമുള്ള കാര്‍ഷിക തകര്‍ചയ്ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി.

കാസര്‍കോട് ഗവ.കോളജ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.വി. കോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. വി. നാരായണന്‍, കെ.പി നാരായണന്‍, ടി. കോരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. ജനാര്‍ദനന്‍ സ്വാഗതം പറഞ്ഞു.

March, Collectorate, Karshaka-Sangam, Committee, Kasaragod, Kerala, Kerala News, International News, National News.

March, Collectorate, Karshaka-Sangam, Committee, Kasaragod, Kerala, Kerala News, International News, National News.

Keywords: March, Collectorate, Karshaka-Sangam, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

2:51 pm | 0 comments

'സമൂഹത്തിന് ഗുണം വരുത്തുന്നവര്‍ക്ക് ഗുണം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല'

Written By Kvartha Alpha on 1 Apr 2013 | 6:44 pm

കാസര്‍കോട്: സമൂഹത്തിന് മൊത്തം ഗുണം വരുത്തുന്ന ക്ഷേത്ര സ്ഥാനികര്‍ക്ക് ഗുണം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഉത്തരമലബാര്‍ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്ര സ്ഥാനികരുടെ വേതനം ഒമ്പത് മാസമായി മുടങ്ങിയിരിക്കുകയാണ്. 2,500 ഓളം സ്ഥാനികരില്‍ 1,159 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വേതനം ലഭിക്കുന്നത്. 2011 ഫെബ്രുവരിക്ക് ശേഷം അപേക്ഷിച്ച ഒരാള്‍ക്ക് പോലും വേതനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. 45 ശതമാനം സ്ഥാനികര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വേതനം ലഭിക്കുന്നത്. ഉത്തരമലബാറിലെ 450 ഓളം വരുന്ന ക്ഷേത്രങ്ങളിലെ സ്ഥാനികര്‍ക്കാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടാകാത്തതിനാല്‍ വേതനം ലഭിക്കാതിരുന്നത്. കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ക്ഷേത്ര സ്ഥാനികര്‍ക്ക് വേതനം നല്‍കാന്‍ നടപടി സ്വീകരിച്ചത്. കോമരം, വെളിച്ചപ്പാട്, കര്‍മി, അന്തിത്തിരിയന്‍ എന്നിവര്‍ക്കാണ് വേതനത്തിന് അര്‍ഹതയുള്ളത്. ക്ഷേത്രങ്ങളുടെ തന്ത്രിയാണ് ഇതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 

Collectorate, March, kasaragod, Kerala, Press meet, Certificates, Temple, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അര്‍ദ്ധനഗ്നരായ ക്ഷേത്ര സ്ഥാനികര്‍ക്ക് കാര്യമായ വരുമാന മാര്‍ഗമൊന്നുമില്ല. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ നല്‍കുന്ന വേതനം ഇവര്‍ക്ക് അനുഗ്രഹമാണ്. വേതനവും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് വേണ്ടിയാണ് 14 ഓളം സമുദായങ്ങളിലെ ക്ഷേത്ര കമ്മിറ്റികള്‍ ചേര്‍ന്ന് ഉത്തരമലബാര്‍ സംരക്ഷണ സമിതി രൂപീകരിച്ചത്. സ്ഥാനികരെല്ലാം തന്നെ വയോധികരാണ്. ഇവരുടെ ചികിത്സയ്ക്കും മരുന്നിനും പോലും സര്‍ക്കാര്‍ നല്‍കുന്ന വേതനം തികയുന്നില്ല. എല്ലാവിധ ക്ഷേമ പെന്‍ഷനുകളും 1,000 രൂപയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ ക്ഷേത്രസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ നാലിന് വ്യാഴാഴ്ച രാവിലെ പത്തു മണിക്കാണ് കാസര്‍കോട് കലക്‌ട്രേറ്റിന് മുന്നില്‍ ക്ഷേത്ര സ്ഥാനികര്‍ ധര്‍ണാ സമരം നടത്തുന്നത്. 

2500 ഓളം സ്ഥാനികര്‍ പങ്കെടുക്കും. ധര്‍ണ തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സ്ഥാനികരുടെ മുടങ്ങിയ വേതനം വിഷുവിന് മുമ്പ് വിതരണം ചെയ്യുക, വേതനം 800 രൂപയില്‍ നിന്ന് 1,500 രൂപയാക്കി വര്‍ധിപ്പിക്കുക, അര്‍ഹരായ മുഴുവന്‍ സ്ഥാനികര്‍ക്കും വേതനം നല്‍കുക, ബജറ്റില്‍ സ്ഥാനികര്‍ക്കായി നല്‍കാന്‍ നീക്കിവെച്ച തുക വര്‍ധിപ്പിക്കുക, വേതനത്തിനായി സ്ഥാനികര്‍ നല്‍കിയ അപേക്ഷകള്‍ ഉടന്‍ പരിഗണിക്കുക, മലബാര്‍ ദേവസ്വം ബോര്‍ഡ് ഉടന്‍ പുനസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ക്ഷേത്ര സ്ഥാനികര്‍ക്ക് പുറമെ ക്ഷേത്ര ഭാരവാഹികളും ധര്‍ണയില്‍ സംബന്ധിക്കും. 

ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കും. ക്ഷേത്ര വരുമാനങ്ങളെല്ലാം സര്‍ക്കാരിലേക്ക് പോകുമ്പോഴാണ് ക്ഷേത്രങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ക്ഷേത്ര സ്ഥാനികര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നത്. കരിവെള്ളൂരില്‍ വാണിയ സമുദായ ക്ഷേത്ര കമ്മിറ്റി സംഘടിപ്പിച്ച ആചാര്യ സംഗമത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ഷേത്ര സ്ഥാനികരുടെ വേതനം 1000 രൂപയായി വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. 

വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പേരിയ, ജനറല്‍ സെക്രട്ടറി ബി.സി നാരായണന്‍, ട്രഷററും പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ മണിയറ ചന്ദ്രന്‍, ധീവരസഭാ ക്ഷേത്ര പ്രസിഡന്റ് എ. ശംഭു ബേക്കല്‍, സി.കെ ഭാസ്‌ക്കരന്‍, കെ.വി ഭാസ്‌ക്കരന്‍, നാരായണന്‍ കൊളത്തൂര്‍, സത്യന്‍ പൂച്ചക്കാട്, ചന്ദ്രശേഖര കാരണവര്‍ എന്നിവര്‍ പങ്കെടുത്തു.  

Keywords: Collectorate, March, kasaragod, Kerala, Press meet, Certificates, Temple, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:44 pm | 0 comments

മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനീഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടില്‍: ഉഴവൂര്‍ വിജയന്‍

Written By kvarthaksd on 25 Mar 2013 | 4:02 pm

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

കാസര്‍കോട്: യു.ഡി.എഫിലെ ചില മന്ത്രിമാരുടെ പേരിനൊപ്പം 'എ' എന്ന ഇനിഷ്യല്‍ ചേര്‍ക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരില്‍ ചിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാരുടെ പേരിനു മുന്നില്‍ 'എ' എന്ന് ചേര്‍ക്കണമെന്ന് അദ്ദേഹം പരിഹസിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ പെണ്‍വാണിഭക്കാരെയും ഗുണ്ടകളെയും കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. നാറിയ ഭരണത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വഴി നടക്കാന്‍ കഴിയുന്നില്ല. ഇതൊന്നും അറിയാതെ മുഖ്യമന്ത്രി ഭരണം നിലനിര്‍ത്താനുള്ള തത്രപ്പാടിലാണ്.

വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ വലയുകയാണ്. വിലക്കയറ്റം തടയുക, കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നയം തിരുത്തുക, പീഡനവും ഗുണ്ടാരാജും അരങ്ങുവാഴുന്ന ക്രമസമാധാന തകര്‍ച പരിഹരിക്കുക, കേരളത്തെ ഇരുട്ടിലാക്കുന്ന വൈദ്യുതി നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍.ഡി.എഫ് മാര്‍ച് സംഘടിപ്പിച്ചത്.

കാസര്‍കോട് ഗവ കോളജ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച് കലക്‌ട്രേറ്റിന് സമീപമെത്തി ബി.സി റോഡില്‍ ധര്‍ണയോടെ സമാപിച്ചു. കെ.പി സതീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. രാഘവന്‍ സ്വാഗതം പറഞ്ഞു. എ.കെ നാരായണന്‍, കമലാ സദാനന്ദന്‍, അനന്ദന്‍ നമ്പ്യാര്‍, ഹരീഷ് ബി. നമ്പ്യാര്‍, അസീസ് കടപ്പുറം, പി.പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News.

Keywords: Minister, Oommen Chandy, Committee, Sex-Racket, Collectorate, March, Govt.College, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:02 pm | 0 comments

സഹകരണ ബാങ്കുകള്‍ ഫ്രാഞ്ചൈസികളാകും; ജീവനക്കാരുടെ ജോ.രജിസ്ട്രാര്‍ ഓഫീസ് മാര്‍ച് 20ന്

Written By kvarthapressclub on 18 Mar 2013 | 3:25 pm


Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Bank,

കാസര്‍കോട്: ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും കേരളത്തില്‍ സജീവസാന്നിധ്യമായിട്ടുള്ള സഹകരണ മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളെ പ്രതിരോധിക്കുന്നതിന് കക്ഷിരാഷ്ട്രീയം മറന്ന് സഹകരണ ജീവനക്കാര്‍ 20ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്ത് നിയമസഭയ്ക്ക് മുന്നിലേക്കും മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്കുമാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച് നടത്തുന്നത്.

ബുധനാഴ്ച രാവിലെ 10.30ന് വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്തുനിന്ന് മാര്‍ച് പുറപ്പെടും. തുടര്‍ന്ന് കലക്ട്രേറ്റ് ജംഗ്ഷനില്‍ നടക്കുന്ന ധര്‍ണ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും സഹകാരികളും സംസാരിക്കും.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പ്രണ്ട്, എംപ്ലോയീസ് യൂണിയന്‍, എംപ്ലോയീസ് കൗണ്‍സില്‍ തുടങ്ങി ജീവനക്കാരുടെ എല്ലാ സംഘടനകളും ഉള്‍കൊള്ളുന്നതാണ് സംയുക്ത സമര സമിതി.

കേരളത്തിലെ സഹകരണ വായ്പാ മേഖലയുടെ ഘടന തന്നെ തകര്‍ക്കുന്ന പ്രകാശ്ബക്ഷി കമ്മിറ്റി റിപോര്‍ട്ട് തള്ളിക്കളയുക, നബാര്‍ഡിന്റെ സഹകരണ മേഖലയോടുള്ള അവഗണ അവസാനിപ്പിക്കുക, ബാങ്കിംഗ് ഭേദഗതിയുടെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുക, ടാക്‌സ് നിയമത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്കും മാര്‍ചും നടത്തുന്നത്.

സഹകരണ മേഖലയെകുറിച്ച് പഠിക്കുന്നതിന് വേണ്ടി റിസര്‍വ് ബേങ്ക് നിയമിച്ചിട്ടുള്ള പ്രകാശ്ബക്ഷി റിപോര്‍ട്ട് കേരളത്തിലെ പ്രാഥമിക വായ്പാ സംഘങ്ങളുടെ നിലനില്‍പിന് ഭീഷണി ഉയര്‍ത്തുന്നതാണ്. സഹകരണ ബാങ്കുകള്‍ ജില്ലാ ബാങ്കുകളുടെ ഫ്രാഞോ്‌ചൈസിയായി പ്രവര്‍ത്തിക്കണമെന്നാണ് റിപോര്‍ടില്‍ പറയുന്നത്. വായ്പ നല്‍കാനും വായ്പ സ്വീകരിക്കുന്നതിനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാത്തിനും ജില്ലാ ബാങ്കിന്റെ അനുമതി വേണം.ബാങ്കിംഗ് ഇതര സേവനങ്ങള്‍ പാടില്ലെന്ന് റിപോര്‍ടില്‍ ശുപാര്‍ശയുണ്ട. കേരളത്തിന്റെ സര്‍വ മേഖലയിലും വ്യാപിച്ചുകിടക്കുന്ന സഹകരണ ബാങ്കുകള്‍ക്കെതിരായ റിപോര്‍ട്ട് പൂര്‍ണമായും തള്ളികളയണമെന്നാണ് പ്രധാന ആവശ്യം. കേരളത്തിലെത്തി കാര്യങ്ങള്‍ പഠിക്കാതെയാണ് റിപോര്‍ട് തയ്യാറാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മുന്‍ സഹകരണ മന്ത്രി എം.വി.രാഘവനുമായി ഉടക്കി സംസ്ഥാന സര്‍വീസില്‍ നിന്ന് നബാര്‍ഡിലേക്ക് പോയ ഉദ്യോഗസ്ഥനാണ് പ്രകാശ്ബക്ഷി.

ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതിയിലൂടെ സസഹകരണ മേഖലയ്ക്ക് നിലവില്‍ ലഭ്യമായിരുന്ന സംരക്ഷണം റിപോര്‍ടിലൂടെ അട്ടിമറിക്കപ്പെടുകയാണ്. കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍കൊണ്ടുകൊണ്ട് കേരളത്തിലെ സഹകരണ മേഖലയ്ക്ക് ഇളവ് അനുവദിക്കണം. നബാര്‍ഡിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണം.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്തസമരസമിതി ജില്ലാ ചെയര്‍മാന്‍ പി.കെ. വിനയകുമാര്‍, വിവിധ സംഘടനാ നേതാക്കളായ പി. നാരായണന്‍ നമ്പ്യാര്‍, എം. അശോക റൈ, പി.കെ. വിനോദ്കുമാര്‍, എ. രവീന്ദ്രന്‍, പി.പി. സുകുമാരന്‍, പി. ജാനകി, കൊപ്പല്‍ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,Bank, March, Employees, Office, Kasaragod, Strike, Thiruvananthapuram, Collectorate, Kerala, Cooperative bank employees joint registrar office march on March 20
3:25 pm | 0 comments

എന്‍ഡോസള്‍ഫാന്‍: ഇടതു മുന്നണി കലക്‌ട്രേറ്റ് മാര്‍ച് നടത്തി

Written By kvarthaksd on 16 Mar 2013 | 2:32 pm

Endosulfan, Collectorate, March, Kasaragod, Kerala, Kerala News, International News, National News, Gulf News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനപരമായ നിലപാട് അവസാനിപ്പിക്കുക, മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതു മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് മാര്‍ച് നടത്തി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

കെ. കുഞ്ഞിരാമന്‍ എം.എല്‍.എ തൃക്കരിപ്പൂര്‍, കെ. കുഞ്ഞിരാമന്‍ ഉദുമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി, അസീസ് കടപ്പുറം, സി.എച്ച് കുഞ്ഞമ്പു, എം.വി ബാലകൃഷ്ണന്‍, എം.കെ അബ്ദുല്ല, ഹരീഷ് ബി. നമ്പ്യാര്‍, ടി. കൃഷ്ണന്‍, കരിവള്ളൂര്‍ വിജയന്‍, എം. അനന്തന്‍ നമ്പ്യാര്‍, നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു.

Keywords: Endosulfan, Collectorate, March, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:32 pm | 0 comments

എന്‍ഡോസള്‍ഫാന്‍: മന്ത്രിമാരെ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ല -ടി.വി രാജേഷ്

Written By kvarthaksd on 14 Mar 2013 | 8:25 pm

 Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News.

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒരു മന്ത്രിയെ പോലും ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എ. മുന്നറിയിപ്പ് നല്‍കി.

കര്‍ണാടക പോലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചാലും ജില്ലാ അതിര്‍ത്തിയായ കാലിക്കടവിനിപ്പുറം മന്ത്രിമാരെ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇതിനു വേണ്ടി ജീവന്‍തന്നെ ബലിയര്‍പിക്കാനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഒരുക്കമാണ്. ശക്തമായ സമരവുമായി ഡി.വൈ.എഫ്. മുന്നോട്ട് പോകുമെന്നും രാജേഷ് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഇരകളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജേഷ്.

കാസര്‍കോട് ഗവ. കോളജിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം കലക്‌ട്രേറ്റിന് സമീപം വന്‍ പോലീസ് സംഘം ബാരിക്കേഡ് കെട്ടി തടഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍, കെ. രവീന്ദ്രന്‍, സിജി മാത്യു, സി.ജെ. സജിത്ത്, എം. രാജേന്ദ്രന്‍, നിശാന്ത്, ടി.കെ മനോജ്, എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

 Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News.

 Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News.

Keywords: Endosulfan, Secretary, DYFI, MLA, Inauguration, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
8:25 pm | 5 comments

കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

 Smoking, Cancer, Collectorate conference hall, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: പുകയില നിയന്ത്രണത്തിനായി ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം (സി.ഒ.ടി.പി.എ) സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ വിദഗ്ധ ഡോക്ടര്‍ ആമിന  പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ എട്ടോളം ഇനം കാന്‍സര്‍ രോഗത്തിലേക്ക് വഴുതി വീഴുന്നുവെന്ന് വിശദീകരിച്ചു.

പുകവലി ശീലമാക്കിയവര്‍ക്ക് തൊണ്ട, ശ്വാസകോശം, ബ്ലാഡര്‍, അന്നനാളം, കുടല്‍, വായ ലൈംഗികാവയവം തുടങ്ങിയ എട്ടോളം അവയവങ്ങള്‍ക്ക് കാന്‍സര്‍ ബോധിക്കും. ശ്വാസകോശ കാന്‍സര്‍ ബാധിച്ചവര്‍ ആറുമാസത്തിലധികം ജീവിക്കാനിടയില്ല. പുകവലിക്കാര്‍ക്കുണ്ടാകുന്ന ചുമ, മലബന്ധം, മൂത്രത്തിലൂടെ ചോരപോക്ക്, അള്‍സര്‍ എന്നിവ അടുത്ത ഘട്ടത്തില്‍ കാന്‍സര്‍ രോഗമായി മാറാന്‍ സാധ്യതയുളള ലക്ഷണങ്ങളാണ്.

പുകയില ഉല്‍പന്നങ്ങളില്‍ നാലായിരത്തോളം വിവിധ വിഷാംശങ്ങളാണ് ഉളളത്. ഇവയില്‍ 70 എണ്ണം കാന്‍സറിനും മറ്റുളളവ വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. പുകയില ഉല്‍പന്നങ്ങളിലെ നിക്കോട്ടിന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളേയും മാരകമായി ബാധിക്കുന്നു. പുകവലിക്കാരന്‍ വിടുന്ന പുക ശ്വസിക്കുന്നവര്‍ക്കും രോഗം പിടിപെടും. പുകവലി മൂലം പത്തു വര്‍ഷം മുതല്‍ നാല്‍പത് വര്‍ഷം വരെ ആയുസ് കുറയുന്നു. കാന്‍സറിന് പുറമെ ഹൃദ്രോഗവും, ശ്വാസകോശ രോഗങ്ങളും പിടിപെടാന്‍ സാധ്യത ഏറെയാണ്.

പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നത് കര്‍ശനമായി നിരോധിച്ചുകൊണ്ടാണ് പുകവലി നിയന്ത്രണ നിയമം ഉണ്ടാക്കിയിട്ടുളളത്. സ്വകാര്യ സര്‍ക്കാര്‍ ഓഫീസുകള്‍, ബസ്‌വെയിറ്റംഗ് ഷെല്‍ട്ടറുകള്‍ ഹോട്ടലുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍, കടകള്‍ആശുപത്രികള്‍ തുടങ്ങി ഒരു സ്ഥലത്തും പുകവലിക്കാന്‍ പാടില്ല.

പുകവലി മൂലം ലോകത്ത് ഒരു വര്‍ഷം 55 ലക്ഷംപേര്‍ മരിക്കുന്നു. ഇന്ത്യയില്‍ 2200 പേരാണ് മരിക്കുന്നത്.കേരളത്തില്‍ 28 ശതമാനം പേര്‍ പുകവലിക്കാരാണ്. ഇത് കൂടാതെ 10.5 ശതമാനം പുരുഷന്‍മാരും 12.5 ശതമാനം സ്ത്രീകളും പുകയില ഉപയോഗിച്ച് മുറുക്കുന്നു. പുകയില നിയന്ത്രണ നിയമം ലംഘിക്കുന്ന പുകയില ഉല്‍പന്ന സ്ഥാപനങ്ങള്‍, വില്‍പനക്കാര്‍ക്കെതിരെ പിഴയും അഞ്ച് വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്ന നിയമമാണുളളത്. പതിനെട്ട് വയസ് കവിയാത്ത കുട്ടികള്‍ക്ക് പുകയില ഉല്‍പന്നം നല്‍കുന്ന കടക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.

സെമിനാറില്‍ എ.ഡി.എം എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.തമ്പാന്‍ അസി.എക്‌സൈസ് കമ്മീഷണര്‍ വി.കെ.രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിമല്‍രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പോലീസ് ഓഫീസര്‍ രാമകൃഷ്ണന്‍, കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.ടി.സാജു എന്നിവര്‍ ക്ലാസെടുത്തു.

Keywords: Smoking, Cancer, Collectorate conference hall, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:46 pm | 0 comments

ആണുങ്ങളുടെ മദ്യപാനം; മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധാഗ്നി

Written By kvarthaksd on 13 Mar 2013 | 8:49 pm

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ മദ്യ-മയക്കുമരുന്ന് കൂത്താട്ടത്തില്‍ സഹികെട്ട മത്സ്യത്തൊഴിലാളി സ്ത്രീകള്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച് നടത്തി. മദ്യക്കുപ്പികളും പ്ലക്കാര്‍ഡുകളും ഏന്തി മുദ്രാവാക്യവുമായി നടത്തിയ മാര്‍ചില്‍ 400 ഓളം വനിതകള്‍ പങ്കെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനും പ്രദേശത്തെ യുവാക്കള്‍ ഉള്‍പെടെയുള്ളവര്‍ അടിമകളാവുകയും ജോലിക്ക് പോകാതെയും കുടുംബത്തെ ശ്രദ്ധിക്കാതെയും രോഗികളായി കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കുടുംബഭാരം മുഴുവന്‍ സ്ത്രീകള്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ നിലനില്‍ക്കുന്നത്.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മദ്യ ശാലകളില്‍ നിന്നും അല്ലാതെയും വാങ്ങിക്കൊണ്ടു വരുന്ന വിലകുറഞ്ഞ മദ്യം പ്രദേശത്ത് കൂടിയ വിലയ്ക്ക് വില്‍പന നടത്തുന്നു. ഇതാണ് ആളുകള്‍ വാങ്ങിക്കഴിക്കുന്നത്. ഇതിന് പുറമെ മയക്കുമരുന്ന് ഉല്‍പന്നങ്ങളും ഇവിടെ വന്‍ തോതില്‍ വിറ്റഴിക്കുന്നു. ഇതിനെതിരെ പോലീസിനും എക്‌സൈസിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇത്തരം ഒരു അവസ്ഥയിലാണ് സ്ത്രീകള്‍ സംഘടിച്ച് കലക്‌ട്രേറ്റ് മാര്‍ച് നടത്തിയത്. മാര്‍ച് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു.

Liqour, Fisher-Workers, Collectorate, March, Youth, Case, Kasaragod, Protest, Kerala, Kerala News, International News.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ സുനിത അധ്യക്ഷത വഹിച്ചു. ഉമ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ജി. നാരായണന്‍ പ്രസംഗിച്ചു. 1997 ല്‍ കടപ്പുറത്ത് ചാരായ വില്‍പനയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ സമരത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. സമരം കണ്ട് അധികൃതരുടെ കണ്ണ് തുറന്നില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്തുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Related News:
കാസര്‍കോട് കടപ്പുറത്ത് മദ്യഉപയോഗംമൂലം മരിച്ചത് 34 പേര്‍: സ്ത്രീകള്‍ സമര രംഗത്ത്
Keywords: Liqour, Fisher-Workers, Collectorate, March, Youth, Case, Kasaragod, Protest, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Liquor: Fisher workers march to collectorate
8:49 pm | 0 comments

എന്‍ഡോസള്‍ഫാന്‍: കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി

Written By kvarthaksd on 11 Mar 2013 | 1:17 pm

 Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി.

സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ മാര്‍ചില്‍ അണിനിരന്നു. കരിങ്കൊടി ഏന്തിയാണ് സമരക്കാര്‍ മാര്‍ചില്‍ അണിനിരന്നത്. ഗവ. കോളജ് പരിസരത്തു നിന്നാണ് മാര്‍ച് ആരംഭിച്ചത്.

കലക്‌ട്രേറ്റ് കവാടത്തില്‍ നടത്തിയ പ്രതിഷേധ യോഗം പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ കെ.പി ശശി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ വിനയന്‍ സ്വാഗതം പറഞ്ഞു. നാരായണന്‍ പേരിയ, ടി.സി മാധവപ്പണിക്കര്‍, പ്രൊ. വി ഗോപിനാഥന്‍, പ്രൊ. ടി.ടി ജേക്കബ്, അബ്ബാസ് മുതലപ്പാറ, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, പി. കൃഷ്ണന്‍ പുല്ലൂര്‍, ലത്വീഫ് കുമ്പള, ജോസ് കള്ളാര്‍, കൃഷ്ണന്‍ നെയ്തല്‍, ബി.സി കുമാരന്‍, ഉമര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം അഞ്ചു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു.

എ. മോഹന്‍കുമാര്‍ ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന നിരാഹാര സമരം തിങ്കളാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി കൂടുതല്‍പേര്‍ രംഗത്തു വന്നിട്ടുണ്ട്.

 Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News

Keywords: Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:17 pm | 0 comments

കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കും: കേരളാ കോണ്‍ഗ്രസ്

Written By Kvarthakgd on 5 Mar 2013 | 8:17 pm

Kerala congress, Collectorate march, Against UDF government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: യു.ഡി.എഫ് സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 25ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന ജനദ്രോഹ നയങ്ങളുടെ ഫലമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കിയിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പദ്ധതി പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. സര്‍ക്കാറിന്റെ ഇത്തരം നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് വിവിധ സമരപരിപാടികള്‍ക്ക് യോഗത്തില്‍ രൂപരേഖയുണ്ടാക്കി.

കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിനായി ഉടന്‍ തന്നെ മണ്ഡലം വാര്‍ഡ് കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.എം മൈക്കിള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ഹരിപ്രസാദ്, ട്രഷറര്‍ രാജീവന്‍ പള്ളിപ്പുറം, സംസ്ഥാന സെക്രട്ടറിമാരായ മാനുവല്‍ കാപ്പന്‍, കൃഷ്ണന്‍ തണ്ണോട്ട്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ്, സെക്രട്ടറിമാരായ ബാലഗോപാലന്‍ പെരളത്ത്, ടോമി കുമ്പാട് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala congress, Collectorate march, Against UDF government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:17 pm | 0 comments

ഒപ്പു­മ­ര­ച്ചു­വ­ട്ടി­ലെ സ­മര­ത്തീ അ­ന­ന്ത­­പു­രി­യി­ലേക്ക് പ­ട­രു­മ്പോള്‍

Written By Kvartha Alpha on 4 Mar 2013 | 9:51 am

രു­പാ­ട് ജ­നകീ­യ സ­മ­ര­ങ്ങള്‍­ക്ക് വേ­ദിയാ­യ കാസര്‍­കോ­ട് പുതി­യ ബ­സ് സ്­റ്റാന്‍­ഡ് പ­രി­സര­ത്തെ ഒ­പ്പു­മ­ര­ച്ചു­വ­ട്ടില്‍ ഇ­പ്പോഴും സ­മ­രാ­ഗ്നി അ­ണ­ഞ്ഞി­ട്ടില്ല. എന്‍­ഡോ­സള്‍­ഫാന്‍ പീഢി­ത ജ­നകീ­യ മു­ന്ന­ണി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ഈ മ­ര­ച്ചു­വ­ട്ടി­ലി­പ്പോള്‍ നി­രാഹാ­ര സ­ത്യാ­ഗ്ര­ഹ­മാ­ണ് ന­ട­ക്കു­ന്നത്. ആ സ­മ­ര­ത്തി­ന് അ­ര­മാ­സം പി­ന്നി­ടു­ക­യാ­ണ്. പ്രമു­ഖ മ­നു­ഷ്യാ­വകാ­ശ പ്ര­വര്‍­ത്ത­കന്‍ ഡോ­ക്ടര്‍ ഡി.സു­രേ­ന്ദ്ര­നാ­ഥ് അട­ക്കം മൂ­ന്നു­പേര്‍ ഇ­തിന­കം നി­രാ­ഹാ­ര­മ­നു­ഷ്ഠിച്ചു. അ­വ­ശരായ അവ­രെ ഒ­ടു­വില്‍ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത് ആ­ശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റു­ക­യാ­യി­രുന്നു. നാ­ലാമ­ത്തെ ആള്‍ പ്രമു­ഖ പ­രി­സ്ഥി­തി പ്ര­വര്‍­ത്ത­കന്‍ എ.മോ­ഹന്‍ കു­മാര്‍ തി­ങ്ക­ളാ­ഴ്­ച ഉ­ച്ച­യ്­ക്ക് ശേ­ഷം നിരാ­ഹാ­രം ആ­രം­ഭി­ച്ചി­രി­ക്ക­ുകയാണ്. എ­ന്തു­വ­ന്നാലും സ­മ­രം മു­ന്നോ­ട്ട് കൊണ്ടു­പോ­കാന്‍ ത­ന്നെ­യാ­ണ് സ­മ­ര­സ­മി­തി­യു­ടെ തീ­രു­മാ­നം.

എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തര്‍­ക്കു­ള്ള ആ­നു­കൂ­ല്യ­വി­തര­ണം അ­ഞ്ച് വര്‍­ഷ­ത്തി­നു­ള്ളില്‍ അ­വ­സാ­നി­പ്പി­ക്കാ­നു­ള്ള തീ­രു­മാ­നം ഉ­പേ­ക്ഷി­ക്കു­ക, മ­നു­ഷ്യാ­വകാ­ശ ക­മ്മീ­ഷന്‍ നിര്‍­ദേ­ശി­ച്ച മു­ഴു­വന്‍ കാ­ര്യ­ങ്ങ­ളും ന­ട­പ്പാക്കു­ക എ­ന്നീ ആ­വ­ശ്യ­ങ്ങള്‍ ഉ­ന്ന­യി­ച്ചാ­ണ് പീ­ഢി­ത­മുന്ന­ണി സ­മ­ര­രം­ഗ­ത്തി­റ­ങ്ങി­യത്. സ­മ­ര­സ­മി­തി­യു­ടെ ആ­വ­ശ്യ­ങ്ങള്‍ ന്യാ­യ­മാ­ണെന്നും അ­വ പ­രി­ഗ­ണി­ക്കാ­മെന്നും മു­ഖ്യ­മ­ന്ത്രി, എന്‍.എ.നെല്ലി­ക്കു­ന്ന് എം.എല്‍.എ­യും ജില്ലാ ക­ള­ക്ടര്‍ പി.എ­സ്.മു­ഹമ്മ­ദ് സ­ഗീറും മുഖേ­ന സ­മ­ര­സ­മി­തി നേ­താക്കളെ ഈ­യി­ടെ അ­റി­യി­ക്കു­ക­യു­ണ്ടായി. സമ­രം അ­വ­സാ­നി­പ്പി­ക്കാനും അ­വര്‍ ആ­വ­ശ്യ­പ്പെട്ടു. എ­ന്നാല്‍ മേല്‍­പ­റ­ഞ്ഞ കാ­ര്യ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യു­ടെ രേ­ഖാ­മൂ­ല­മു­ള്ള ഉറ­പ്പ് കി­ട്ടി­യെ­ങ്കില്‍ മാ­ത്ര­മേ സ­മ­ര­ത്തില്‍ നി­ന്ന് പി­ന്മാ­റു­ക­യു­ള്ളൂ­വെ­ന്ന നി­ല­പാ­ടില്‍ സ­മ­ര­ക്കാര്‍ ഉ­റ­ച്ചു­നില്‍­ക്കു­ക­യാ­ണ്.

Kasaragod, Article, Endosulfan, Protest, Busstand, Minister, Oommen Chandy, Needs help, Collectorate, Strike, Tree, Hunger strike, D.Surendranath, Victims, Thiruvanathapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Ravindran Padyകാസര്‍­കോ­ട് ജില്ല­യി­ലെ 11 പ­ഞ്ചാ­യ­ത്തു­ക­ളില്‍ മൂ­ന്ന് പ­തി­റ്റാ­ണ്ടു­കാ­ലം വിഷ­മ­ഴ പെ­യ്യി­ച്ച് ആ­ളു­ക­ളെയും മ­റ്റ് ജീ­വ­ജാ­ല­ങ്ങ­ളെയും കൊല്ലാ­ക്കൊ­ല ചെ­യ്­ത അ­ധി­കൃ­തര്‍­ക്ക് സ­മ­ര­സ­മി­തി ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­ങ്ങ­ളു­ടെ യ­ഥാര്‍­ത്ഥ അര്‍­ത്ഥം ഉള്‍­കൊ­ള്ളാന്‍ ആ­വു­ന്നില്ല. അ­തി­ന് അ­വര്‍­ക്ക് ക­ഴി­യു­മാ­യി­രു­ന്നു­വെ­ങ്കില്‍ ഇ­പ്പോള്‍ ചെ­യ്­തു­വ­രു­ന്ന­തും മു­മ്പ് ന­ട­ത്തി­യി­രു­ന്ന­തുമാ­യ സ­മ­ര­ങ്ങ­ളൊന്നും വേ­ണ്ടി­വ­രു­മാ­യിരു­ന്നില്ല. അ­ധി­കൃ­ത­രു­ടെ ക­ണ്ണ് ഏ­ത് സമ­രം കൊണ്ടും തു­റ­ക്കാ­ത്ത­വി­ധം അ­വ­രു­ടെ മ­ന­സ് അ­ടഞ്ഞു­പോ­യി­രി­ക്ക­ുകയാണ്. ഇ­പ്പോള്‍ ചെ­യ്­തു­വ­രു­ന്ന നി­രാഹാ­ര സമ­രം ത­ങ്ങള്‍ ഉ­ന്ന­യി­ക്കുന്ന ആ­വ­ശ്യ­ങ്ങ­ളില്‍ മു­ഖ്യ­മ­ന്ത്രി­യു­ടെ രേ­ഖാ­പ­രമാ­യ ഉറ­പ്പ് ല­ഭി­ച്ചാല്‍ അ­വ­സാ­നി­പ്പി­ക്കാ­മെ­ന്ന് സ­മ­ര­ക്കാര്‍ പ­റ­യു­മ്പോള്‍ ആ ഉറ­പ്പ് മു­ഖ്യ­മന്ത്രി നല്‍­കാ­ത്ത­തെ­ന്തേ എ­ന്ന ചോ­ദ്യ­മു­യ­രുന്നു. കാസര്‍­കോ­ട്ട് വ­രാന്‍ വി­ക­സ­ന­ത്തി­നു­വേ­ണ്ടി­യു­ള്ള പാ­ച്ച­ലി­നി­ട­യില്‍ മു­ഖ്യ­മ­ന്ത്രി­ക്ക് സമ­യം കി­ട്ടാ­ത്ത­താ­ണ് പ്ര­ശ്‌­നം എ­ങ്കില്‍ ഉ­റ­പ്പി­ന്റെ ഒ­രു കു­റി­പ്പ് ക­ലക്ട്രേ­റ്റി­ലേ­ക്ക് ഫാ­ക്‌­സ് ചെ­യ്യു­ക­യോ, ഇ­-മെ­യില്‍ വ­ഴി അ­യ­ക്കു­കയോ ചെ­യ്­ത് അ­തെ­ടു­ത്ത് കല­ക്ട്രോ മ­റ്റോ സ­മ­ര­പ്പ­ന്ത­ലില്‍ എ­ത്തി­ച്ചാലും മ­തി­യാ­വു­ന്ന­താണ്. എ­ന്നാല്‍ ആ വ­ഴിക്കും മു­ഖ്യ­മ­ന്ത്രി­യു­ടെ ക­നി­വ് ഉ­ണ്ടാ­വു­ന്നില്ല.

30 വര്‍­ഷ­ക്കാ­ലം വി­ഷം തി­ന്ന കാസര്‍­കോ­ട്ടു­കാ­രെ ഇ­പ്പോഴും അ­ധി­കൃ­തര്‍ കൊ­ഞ്ഞ­നം­കു­ത്തു­ക­യാണ്. വിഷ­മ­ഴ ന­ന­ഞ്ഞ് മ­ര­ണ­പ്പെ­ടു­കയും നിത്യ­രോ­ഗി­ക­ക­ളാ­കു­കയും ജീ­വ­ച്ഛവ­ങ്ങ­ളാ­യി ജീ­വി­ച്ചി­രി­ക്കു­കയും ചെ­യ്യു­ന്ന എത്രയോ പേര്‍­ക്ക് ഇ­നിയും ആ­നു­കൂ­ല്യ­ങ്ങള്‍ കി­ട്ടി­യി­ട്ടില്ല. പ­ലരും അ­ത്ത­ര­മൊ­രു പ­ട്ടി­ക­യില്‍ ത­ന്നെ ഇ­ടം നേ­ടി­യി­ട്ടില്ല. മു­മ്പ് സമ­രം ചെ­യ്­ത­പ്പോള്‍ സര്‍­ക്കാര്‍ നല്‍കി­യ പ­ല ഉ­റ­പ്പു­കളും കു­റു­പ്പി­ന്റെ ഉറ­പ്പ് പോ­ലെ ആ­യി­രി­ക്ക­ുകയാണ്. വീടും ചി­കി­ത്സാ സ­ഹാ­യവും പ­രി­ച­ണവും പെന്‍­ഷനും എല്ലാം ഇ­ര­കള്‍­ക്ക് നല്‍­കു­മെ­ന്ന് അ­ധി­കൃ­തര്‍ ഉറ­പ്പ് കൊ­ടു­ത്തി­രു­ന്ന­താണ്. അ­വ­യില്‍ ചി­ല ഉ­റ­പ്പു­കള്‍ എല്ലാം അ­വ­ഗ­ണി­ച്ചു­വെ­ന്ന് പ­റ­യാ­നൊ­ക്കില്ല. ചെയ്­ത കാ­ര്യങ്ങ­ളെ ചെ­യ്­തില്ല എ­ന്ന് പ­റ­ഞ്ഞു­കൂ­ട­ല്ലോ. ചി­ല­തൊ­ക്കെ ചെ­യ്­തി­ട്ടു­ണ്ട. ചെ­യ്­ത­തിലും കൂ­ടു­ത­ലാ­ണ് ചെ­യ്യാ­നു­ള്ളവ.

അ­ഞ്ച് വര്‍­ഷം കൊ­ണ്ട് സഹാ­യ വി­തര­ണം അ­വ­സാ­നി­പ്പി­ച്ചാല്‍ അ­ന­വ­ധി­പേര്‍ ത­ഴ­യ­പ്പെ­ടു­മെ­ന്നാ­ണ് സ­മ­ര­സ­മി­തി പ­റ­യു­ന്നത്. നി­ല­വി­ലെ രോ­ഗി­ക­ളു­ടെ പ­ട്ടി­ക­യില്‍ അ­നര്‍­ഹര്‍ ക­ട­ന്നു­കൂ­ടി­യി­രി­ക്കു­കയും അര്‍­ഹര്‍ പു­റ­ത്താ­വുക­യും ചെ­യ്­തി­ട്ടു­ണ്ട്. അര്‍­ബു­ദ ബാ­ധി­ത­രില്‍ പ­ലര്‍ക്കും എന്‍­ഡോ­സള്‍­ഫാ­ന്റെ പേ­രി­ലു­ള്ള ആ­നു­കൂ­ല്യ­ങ്ങള്‍ ല­ഭി­ക്കു­ന്നില്ല. ആ­നു­കൂ­ല്യ വി­ത­ര­ണ­ത്തി­ലെ പി­ശ­കു­ക­കള്‍ നീ­ക്കു­കയും അര്‍­ഹരാ­യ എല്ലാ ദു­രിത­ബാ­ധി­തര്‍ക്കും അ­വ­രു­ടെ ആ­വ­ശ്യ­ങ്ങള്‍ ക­ണ്ട­റി­ഞ്ഞ് സ­ഹാ­യവും ചി­കി­ത്സയും സൗ­ക­ര്യ­ങ്ങളും ല­ഭ്യ­മാ­ക്കാ­നു­ള്ള സം­വി­ധാ­ന­മാ­ണ് ഉ­ണ്ടാ­കേ­ണ്ടത്. അ­താ­ണ് സ­മ­ര­ക്കാര്‍ ഉ­ന്ന­യി­ക്കു­ന്ന ആ­വ­ശ്യ­വും. ന്യാ­യമാ­യ ആ­വ­ശ്യ­ങ്ങള്‍­ക്കു­മു­മ്പില്‍ മു­ഖം തി­രി­ച്ചോ, പു­റം തി­രിഞ്ഞോ നില്‍­ക്കു­ന്ന ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ സ­മീ­പ­നം ഒ­രു ത­ര­ത്തിലും അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യു­ന്ന­തല്ല.

എന്‍­ഡോ­സള്‍­ഫാന്‍ വി­ഷ­യ­ത്തില്‍ മാ­ത്രമല്ല, മ­റ്റു­പ­ല കാ­ര്യ­ങ്ങ­ളിലും കാസര്‍­കോ­ട് ജില്ല­യും ഇ­വിട­ത്തെ ജ­ന­ങ്ങളും അ­വ­ഗ­ണി­ക്ക­പ്പെ­ടു­ക­യാണ്. കു­ടി­വെള്ളം, റോ­ഡുകള്‍, ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ള്‍, വി­ദ്യാ­ഭ്യാ­സ സൗ­ക­ര്യ­ങ്ങള്‍ തു­ടങ്ങി­യ കാ­ര്യ­ങ്ങ­ളി­ലെല്ലാം അ­വഗ­ണ­ന പ്ര­ക­ട­മാണ്. വര്‍­ഷ­ങ്ങ­ളാ­യി വേ­നല്‍­കാല­ത്ത് കാസര്‍­കോ­ട്ടു­കാര്‍ ഉ­പ്പു­വെ­ള്ളം കു­ടി­ക്കു­ക­യാണ്. ചി­ല­പ്പോള്‍ ദി­വസ­ങ്ങ­ളോ­ളം ജ­ല വി­തര­ണം മു­ടങ്ങുന്നു. അ­തി­നി­ട­യിലും പൈ­പ്പ് പൊ­ട്ടി കു­ടി­വെ­ള്ളം റോ­ഡി­ലൂ­ടെ പു­ഴ­യാ­യി ഒ­ഴു­കുന്നു. കൊ­ല­പാ­ത­ക കേ­സു­ക­ളി­ലട­ക്കം പ്ര­തി­കള്‍ ശി­ക്ഷി­ക്ക­പ്പെ­ടാ­തെ വില­സി ന­ട­ക്കു­ക­യും അ­ടു­ത്ത കൊല­ക്ക് കോ­പ്പ്കൂ­ട്ടു­ക­യും ചെ­യ്യു­ന്നു. ഈ സ്ഥി­തി വി­ശേ­ഷം ത­ലസ്ഥാ­ന ന­ഗ­രി­യി­ലാ­യി­രു­ന്നു­വെ­ങ്കില്‍ എ­ന്താ­യി­രിക്കും സ്ഥിതി? സ­മ­രാ­ഗ്നി­യില്‍ അ­ന­ന്ത­പു­രി ക­ത്തു­മാ­യി­രു­ന്നില്ലേ?

കാസര്‍­കോ­ട്ട് സമ­രം ചെ­യ്­താ­ലും അ­തി­നെ അ­വ­ഗ­ണി­ക്കാന്‍­ ത­ക്ക ന്യാ­യ­ങ്ങള്‍ പറ­ഞ്ഞ് അ­ധി­കൃ­തര്‍ ത­ടി­ത­പ്പു­ക­യാണ്. ഈ അ­വസ്ഥ­ക്ക് മാ­റ്റ­മു­ണ്ടാ­കാന്‍ കൂ­ടി ഒ­പ്പു­മ­ര സ­മ­ര­ങ്ങള്‍ വ­ഴി­വെ­ക്കു­മെ­ന്ന് ന­മു­ക്ക് പ്ര­ത്യാ­ശി­ക്കാം. ഒ­പ്പുമ­രം കേവ­ലം ഒ­രു ച­ര­ക്കൊ­ന്ന മ­ര­മ­ല്ലെന്നും അ­ത് ഉ­ണ­ക്കാന്‍ കു­ത്തി­വെ­ച്ച വിഷ­ത്തെ അ­തി­ജീ­വി­ച്ച് ത­ളിര്‍­ത്ത് പ­ട­ര്‍ന്ന് പ­ന്ത­ലി­ച്ച മ­ര­മാ­ണെന്നും കൂ­ടി അ­റി­യു­മ്പോ­ഴെ അ­തി­ന്റെ ചു­വ­ട്ടി­ലെ സ­മ­ര­ങ്ങ­ളു­ടെ സാംഗത്യം തി­രി­ച്ച­റി­യ­പ്പെ­ടു­ക­യുള്ളു. ഈ മ­ര­ച്ചു­വ­ട്ടില്‍ നി­ന്ന് കൊ­ളുത്തി­യ സ­മ­ര­വെ­ളി­ച്ച­മാ­ണ് അ­ങ്ങ് ജ­നീ­വ­യി­ലെ ലോ­ക പ­രി­സ്ഥി­തി സ­മ്മേ­ള­ന­ത്തില്‍ വരെ പ്ര­തി­ഫ­ലി­ച്ചതും എന്‍­ഡോ­സള്‍­ഫാ­ന്റെ ആ­ഗോ­ള നി­രോ­ധ­ന­ത്തി­ന് വ­രെ വ­ഴി­തെ­ളി­ച്ച­തും. ഈ മ­ര­ച്ചു­വ­ട്ടില്‍ നി­ന്നാല്‍ ത­ണുപ്പല്ല, സ­മ­ര­ത്തി­ന്റെ ചൂ­ടാ­ണ് മ­നു­ഷ്യ­സ്‌­നേ­ഹി­കള്‍­ക്ക് അ­നു­ഭ­വ­പ്പെ­ടു­ന്ന­ത്.

Kasaragod, Article, Endosulfan, Protest, Busstand, Minister, Oommen Chandy, Needs help, Collectorate, Strike, Tree, Hunger strike, D.Surendranath, Victims, Thiruvanathapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News-ര­വീ­ന്ദ്രന്‍ പാടി

Keywords: Kasaragod, Article, Endosulfan, Protest, Busstand, Minister, Oommen Chandy, Needs help, Collectorate, Strike, Tree, Hunger strike, D.Surendranath, Victims, Thiruvanathapuram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Ravindran Pady, Endosulfan: When hunger strike fire spreads to capital
9:51 am | 0 comments

എന്‍ഡോസള്‍ഫാന്‍: വിധി അനുകൂലമായില്ലെങ്കില്‍ ഗ്രീന്‍ട്രിബ്യൂണലിനെ സമീപിക്കും: ടി.വി. രാജേഷ്

Written By kvarthaksd on 26 Feb 2013 | 4:57 pm

Press Meet, Endosulfan, DYFI, Patient's, Collectorate, Youth-Congress, Court, Kasaragod, Kerala.


കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി അനുകൂലമായില്ലെങ്കില്‍ കോടതി മുന്‍കൈയ്യെടുത്ത് ആറു മാസം മുമ്പ് രൂപീകരിച്ച ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധനവും പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടു കൊണ്ടാണ് ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്റെ അന്തിമ വിചാരണ ഇപ്പോള്‍ നടന്നു വരികയാണ്. കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ അടുത്ത ഘട്ടമെന്ന നിലയിലാണ് ഗ്രീന്‍ ട്രിബ്യൂലിനെ സമീപിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെങ്കില്‍ 200 കോടിയോളം രൂപ ആവശ്യമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ യാതൊരു നടപയിടും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു താല്‍പര്യവും ഇല്ലെന്നാണ് സമീപനത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി.

4182 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പൂര്‍ണമായും കിടപ്പിലായ 2315 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ 115.75 കോടി രൂപ ആവശ്യമാണ്. മറ്റു രോഗ ബാധിതരായ 1870 പേര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ 56.11 കോടി രൂപ ആവശ്യമാണ്. മരിച്ച 808 പേരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 44.40 കോടി രൂപ ആവശ്യമാണ്. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ 27.42 കോടി രൂപ കാസര്‍കോട് കലക്ടര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ഒരു രൂപപോലും കൂടുതലായി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇതില്‍ നിന്നും 1.50 ലക്ഷം രൂപ മാത്രമാണ് ഗഡുക്കളായി രോഗികള്‍ക്ക് നല്‍കിയിട്ടുള്ളത്.

കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ കേസില്‍ സുപ്രീംകോടതിയില്‍ കക്ഷി ചേരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തിമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയെങ്കിലും അപൂര്‍ണമായതിനാല്‍ കോടതി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. ന്യൂനതകള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന് രാജേഷ് കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സ്വാധീനത്തില്‍പെട്ടതിനാലാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതെന്ന് രാജേഷ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. സമൂഹ്യ പ്രവര്‍ത്തക വന്ദനാശിവ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി നിര്‍മിച്ച 15 വീടുകളുടെ താക്കോല്‍ ദാനം മാര്‍ച് എട്ടിന് രാവിലെ ബോവിക്കാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് രാജേഷ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച് 16ന് കാസര്‍കോട് കലക്‌ട്രേറ്റിലേക്ക് മാര്‍ച് നടത്തുമെന്ന് രാജേഷ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ സിജി മാത്യു, കെ. രാജ് മോഹന്‍, കെ. മണികണ്ഠന്‍, പ്രകാശന്‍ എന്നിവരും സംബന്ധിച്ചു.


Releated News:
കെ.എം മാണി എല്‍.ഡി.എഫില്‍ വന്നാല്‍ സ്വാഗതം ചെയ്യും: ടി.വി. രാജേഷ്

Keywords: Press Meet, Endosulfan, DYFI, Patient's, Collectorate, Youth-Congress, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:57 pm | 0 comments

ഹോണറേറിയമില്ല: ആശവര്‍ക്കര്‍മാര്‍ കലക്‌ട്രേറ്റ് മാര്‍ച് നടത്തും

Written By kvarthaksd on 31 Jan 2013 | 7:48 pm

Press Meet, Ashaworker, Collectorate, March, LDF, Conference, Kasaragod, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: ഹോണറേറിയം നല്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ആശാവര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നിന് കലക്‌ട്രേറ്റ് മാര്‍ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ ആരോഗ്യ മിഷനു കീഴില്‍ 31,000 ല്‍ അധികം ആശമാര്‍ കേരളത്തില്‍ ആരോഗ്യ രംഗത്ത് സേവനമനുഷ്ഠിക്കുന്നുണ്ട്. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, പകര്‍ച വ്യാധി നിവാരണം, കൊതുക് നശീകരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗര്‍ഭിണികളുടേയും നവജാത ശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉള്‍പടെയുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആശമാരെയാണ് ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തുന്നത്.

ദേശീയ തലത്തില്‍ ഒമ്പത് ലക്ഷത്തോളം ആശമാര്‍ യാതൊരു പ്രതിഫലവുമില്ലാതെ രാജ്യമാകെ പണിയെടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ആശമാര്‍ക്കനുകൂലമായി ഒരു നടപിടിയും സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് മാസം ഒരു ചെറിയ തുക ഹോണറേറിയം ലഭിക്കുന്നതിനാവശ്യമായ തുക സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇതിനെതുടര്‍ന്ന് 2011-12 വര്‍ഷത്തില്‍ 500 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ എന്‍.ആര്‍.എച്ച്.എം അധികൃതര്‍ നിരവധി നിബന്ധകള്‍ മുന്നോട്ട് വെച്ച് ആശമാര്‍ക്ക് ഈ തുകപോലും നിഷേധിക്കുന്ന സ്ഥിതിയാണ്.

2012-13 വര്‍ഷത്തില്‍ ആശമാര്‍ക്ക് 600 രൂപ പ്രതിമാസം ഹോണറേറിയം നല്‍കുമെന്ന് മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു. അടുത്ത ബജറ്റ് സമ്മേളനം ആരംഭിക്കുന്ന അവസരത്തില്‍ പോലും തുക വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ ഏപ്രീല്‍ മാസം മുതല്‍ ഒരു രൂപപോലും ആശമാര്‍ക്ക് ഹോണറേറിയം ഇനത്തില്‍ നല്‍കിയിട്ടില്ല.

തുച്ഛമായ ഈ തുക പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഫെബ്രുവരി ഒന്നിന് രാവിലെ 10 മണിക്ക് ആശമാര്‍ കലക്‌ട്രേറ്റിലേക്ക് പ്രതിഷേധ മാര്‍ച് നടത്തുന്നത്. ടി.കെ രാജന്‍ മാര്‍ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ നിയമസഭ മാര്‍ച് നടത്തുവാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ എ.കെ നാരായണന്‍, വി.വി പ്രസന്നകുമാരി, എം. ശാന്തകുമാരി എന്നിവര്‍ പങ്കെടുത്തു.

Keywords: Press Meet, Ashaworker, Collectorate, March, LDF, Conference, Kasaragod, Kerala, Kerala Vartha, Kerala News.
7:48 pm | 0 comments

പട്ടികജാതി-വര്‍ഗ പദ്ധതി വിഹിതം ജനസംഖ്യാനുപാതികമാക്കണം: ജില്ലാ വികസന സമിതി

Written By Kvarthakgd on 30 Jan 2013 | 6:13 pm

Jilla vikasana samathi, Meeting, Collectorate, Kasaragod, Kerala, Malayalam news
കാസര്‍കോട്: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ജനസംഖ്യാനുപാതികമാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വകയിരുത്തല്‍ 2001 ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും നടക്കുന്നത്. ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് 2 ജാതികളെ പട്ടികവര്‍ഗ വിഭാഗത്തിലേക്ക് മാറ്റിയതുമൂലം പട്ടിക വര്‍ഗ ജനസംഖ്യ ഗണ്യമായി വര്‍ദ്ധിച്ചു. ആകെ 92000 പേരുണ്ടായിരുന്ന എസ്.സി. വിഭാഗത്തില്‍ നിന്ന് 46000 പേര്‍ ഇപ്രകാരം മാറ്റപ്പെട്ടു. മാവിലന്‍,മലവേട്ടന്‍ വിഭാഗങ്ങളെയാണ് പട്ടികവര്‍ഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. ജനസംഖ്യ ഉയര്‍ന്നെങ്കിലും ഇതിന് ആനുപാതികമായി പദ്ധതി വിഹിതം ഉയരാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മുന്‍ കൈയെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

നിര്‍ദിഷ്ട മലയോരഹൈവെ നന്ദാരപ്പദവില്‍ നിന്നും തുടങ്ങണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പ്രൊജക്ട് റിപ്പോര്‍ട്ട് പ്രകാരം ഹൈവേ നന്ദാരപ്പദവില്‍ നിന്നാണ് തുടങ്ങുന്നതെങ്കിലും ഇരിക്കൂറില്‍ നിന്നാണ് ഇപ്പോള്‍ പ്രാരംഭ പ3വര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ആശങ്ക പരിഹരിക്കണമെന്നും സമിതി അഭ്യര്‍ത്ഥിച്ചു.
പടന്ന ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ തുറമുഖ വകുപ്പിന് കീഴിലുള്ള കടവുകളില്‍ നിന്ന് ശേഖരിക്കുന്ന മണല്‍ പയ്യന്നൂര്‍ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യം യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ മണല്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയ്ക്കു പുറത്തേക്ക് മണല്‍ കൊണ്ടുപോകുന്നത് വിലക്കുന്ന ജില്ലാ വികസന സമിതിയുടെ മുന്‍ തീരുമാനം മാറ്റാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി.
തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണ - പരിശോധന ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തണമെന്നും യോഗം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു. ആശ്രയ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് പ്രഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ യോഗം വിളിക്കണമെന്ന് ആവശ്യമുണ്ടായി. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ എ.പി.എല്‍. വിഭാഗക്കാരായി രേഖപെടുത്തപ്പെട്ടത് പരിശോധിക്കണം. കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് മുമ്പ് ഹോസ്ദുര്‍ഗ് ബീച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു.

ചെറുവത്തൂര്‍-പൊവ്വല്‍ റെഗുലേറ്റര്‍-കം-ബ്രിഡ്ജ് നന്നാക്കി ഉപ്പുവെള്ളം കയറുന്നത് തടയണം. പൊതു ആവശ്യത്തിനായി നേരത്തെ അനുവദിച്ച ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വകമാറ്റരുതെന്ന് ആവശ്യമുണ്ടായി. അനന്തപുരം ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കണം.

കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ യോഗത്തില്‍ അധ്യക്ഷനായി. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) കെ.കുഞ്ഞിരാമന്‍ (ഉദുമ),ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി,വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്,എ.ഡി.എം എച്ച്.ദിനേശന്‍,സബ് കളക്ടര്‍ വെങ്കടപതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Jilla vikasana samathi, Meeting, Collectorate, Kasaragod, Kerala, Malayalam news
6:13 pm | 0 comments

'യുവാക്കള്‍ വോട്ടവകാശത്തിനുനേരെ മുഖം തിരിക്കരുത്'

Written By Kvarthakgd on 25 Jan 2013 | 7:29 pm

 Vote, Kasaragod, Youth, T.N.Prakash, Collectorate, Conference hall, Kerala, Malayalam news
കാസര്‍കോട്: വോട്ടവകാശത്തിനു നേരെ യുവജനങ്ങള്‍ മുഖം തിരിക്കരുത്. ഇന്ത്യയുടെ പൗരനെന്ന നിലയില്‍ ലഭിക്കുന്ന വോട്ടവകാശം യുവാക്കള്‍ വിനിയോഗിക്കണമെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി.എന്‍.പ്രകാശ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ വോട്ടര്‍ദിനാചരത്തിന്റെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പക്കാര്‍ നിഷ്പക്ഷമായി ഭരണകൂടത്തെ വിലയിരുത്താന്‍ കഴിവുള്ളവരാണ്. 18 വയസിന് വോട്ടവകാശം ലഭിക്കുന്ന ചെറുപ്പക്കാര്‍ വോട്ടവകാശത്തെ വിനിയോഗിക്കാതെ വഴിമാറി നടക്കുന്നത് പുനര്‍ചിന്തനം ചെയ്യണം. അവകാശപ്പെട്ട ഒരു വോട്ട് ധാര്‍മിക കാഴ്ചപ്പാടിലൂടെ മാത്രം വിനിയോഗിക്കണം. കാസര്‍കോട് നിയോജക മണ്ഡലത്തിലെ 75,76,77 ബൂത്തുകളിലെ 18 വയസ് പൂര്‍ത്തിയാക്കിയ വോട്ടര്‍മാര്‍ക്ക് അദ്ദേഹം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ജില്ലാതല ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സ്റ്റുഡന്റ്‌സ് അംബാസിഡര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. വിലപ്പെട്ട വോട്ടവകാശം വിനിയോഗിക്കുമെന്ന പ്രതിജ്ഞയും പ്രകാശന്‍ സദസിന് ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ ടി.രാമചന്ദ്രന്‍, വി.പി.മുരളീധരന്‍, ഫിനാന്‍സ് ഓഫീസര്‍ ഇ.പി.രാജ്‌മോഹനന്‍, ഹുസൂര്‍ ശിരസ്തദാര്‍ എന്‍.പി.ബാലകൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് ജയലക്ഷ്മി കാസര്‍കോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എ.ഡി.എം എച്ച്.ദിനേശന്‍ സ്വാഗതവും തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവീദാസ് നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരും കാസര്‍കോട് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും കോളേജില്‍ നിന്നും കളക്ടറേറ്റിലേക്ക് റാലി സംഘടിപ്പിച്ചു.

Keywords: Vote, Kasaragod, Youth, T.N.Prakash, Collectorate, Conference hall, Kerala, Malayalam news
7:29 pm | 0 comments

കൂടുതല്‍ പേര്‍ ജോലിക്കെത്തിയതായി ജില്ലാ ഭരണകൂടം; 8 വകുപ്പ് മേധാവികള്‍ സമരത്തില്‍

Written By Kvarthakgd on 9 Jan 2013 | 11:42 pm

Government, Employees, Strike, Against, Pension scheme, UDF government, Collectorate, Kasaragod, Kerala, Malayalam news
കാസര്‍കോട്: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ ഒരു വിഭാഗം ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച കൂടുതല്‍ പേര്‍ ജോലിക്കെത്തിയതായി ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും, എ.ഡി.എം. എച്ച് ദിനേശും അറിയിച്ചു. കാസര്‍കോട് കലക്‌ട്രേറ്റില്‍ ചൊവ്വാഴ്ച 53 പേര്‍ ജോലിക്കെത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച ജോലിക്കെത്തിയവരുടെ എണ്ണം 68 ആയി ഉയര്‍ന്നു. പണി മുടക്കിയത് 91 പേരായിരുന്നത് 79 ആയി കുറഞ്ഞു. 19 പേര്‍ അവധിയെടുത്തു. 41 ശതമാനം ഹാജര്‍ നില രേഖപ്പെടുത്തിയതായാണ് ജില്ലാ ഭരണകൂടം പറയുന്നത്.

35 ജില്ലാ വകുപ്പു മേധാവികളില്‍ എട്ട് ജില്ലാ വകുപ്പ് മേധാവികള്‍ മാത്രമാണ് സമരത്തിലുള്ളത്. ചൊവ്വാഴ്ച ഏതാനും ഓഫീസുകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബുധനാഴ്ച മുഴുവന്‍ ഓഫീസുകളും തുറന്നതായി അധികൃതര്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, അസി സ്റ്റന്‍ഡ് ഡയറക്ടര്‍ ഡയറിഫാം, ഡപ്യൂട്ടി ഡയറക്ടര്‍ ടൂറിസം, ഡപ്യൂട്ടി ഡയറക്ടര്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ്, എ.ഡി.സി., ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ലീഗല്‍ മെട്രോളജി, എന്‍ഡോസള്‍ഫാന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സുധീര്‍ ബാബു എന്നിവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

ഉപ്പള ബി.ആര്‍.സി ട്രൈനിംഗ് സെന്ററില്‍ നടന്നുവരുന്ന അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി തടസപ്പെടുത്താന്‍ ഒരു വിഭാഗം സമരാനുകൂലികള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പോലീസ് എത്തിയതോടെ സമരക്കാര്‍ മുദ്രാവാക്യം വിളിച്ച് പിരിഞ്ഞു പോയി. കാസര്‍കോട് താലൂക്ക് ഓഫീസിലും, ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലും കൂടുതല്‍ പോര്‍ ജോലിക്കെത്തി. കാസര്‍കോട് താലൂക്ക് ഓഫീസില്‍ ആകെയുള്ള 74 പേരില്‍ 28 പേര്‍ ജോലിക്കെത്തി. ചൊവ്വാഴ്ച 24 പേരായിരുന്നു ജോലിക്കെത്തിയത്. നാലു പേര്‍ അവധിയെടുത്തു. 42 പേര്‍ പണിമുടക്കി. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 66 പേരില്‍ 30 പേര്‍ ജോലിക്കെത്തി. 14 പേര്‍ ലീവെടുത്തു. 22 പേര്‍ മാത്രമാണ് പണിമുടക്കിലല്‍ പങ്കെടുത്തത്.

ചൊവ്വാഴ്ച ബസ് പണിമുടക്ക് മൂലമാണ് കൂടുതല്‍ പേര്‍ക്കും ജോലിക്കെത്താന്‍ കഴിയാതിരുന്നതെന്ന് പണിമുടക്കിനെ എതിര്‍ക്കുന്നവര്‍ പറയുന്നു. അതിനിടെ സമരത്തിന്റെ ഗതി മാറ്റാന്‍ സമരാനുകൂലികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സി.പി.എം. സഹായത്തോടെ പലയിടത്തും സമരസഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. സമരം മൂലം പല സ്‌കൂളുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്‌കൂളുകളും തുറന്നതായാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

Keywords: Government, Employees, Strike, Against, Pension scheme, UDF government, Collectorate, Kasaragod, Kerala, Malayalam news
11:42 pm | 0 comments

സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം

Written By Kvartha Alpha on 8 Jan 2013 | 11:00 pm

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC



കാസര്‍­കോ­ട്:
പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ ന­ട­പ്പാ­ക്കു­ന്ന­തില്‍ പ്ര­തി­ഷേ­ധി­ച്ച് ഇട­ത് അ­നുകൂ­ല സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന അ­നി­ശ്ചി­ത­കാ­ല പ­ണി­മുട­ക്ക് കാസര്‍­കോ­ട്ട് ഭാ­ഗികം. സ്വ­കാ­ര്യ ബ­സ് ജീ­വ­ന­ക്കാരും ഒ­രു വി­ഭാ­ഗം കെ.എ­സ്.ആര്‍.ടി.സി. ജീ­വ­ന­ക്കാരും പ­ണി­മു­ട­ക്കി­യ­തി­നാല്‍ ബ­സ് സൗ­ക­ര്യ­മില്ലാ­തി­രു­ന്നി­ട്ടു പോലും ഭൂ­രി­ഭാ­ഗം ജീ­വ­ന­ക്കാരും ഓ­ഫീ­സി­ലെത്തി. അ­തേ സമ­യം പ­ണി­മുട­ക്ക് വന്‍ വി­ജ­യ­മാ­ണെ­ന്ന് ഇട­ത് അ­നുകൂ­ല സം­ഘ­ട­ന­കള്‍ അ­വ­കാ­ശ­പ്പെ­ട്ടു.

കാ­സര്‍കോ­ട് ക­ല­ക്ട­റേ­റ്റില്‍ 153 ജീ­വ­ന­ക്കാ­രില്‍ 53 പേര്‍ ജോ­ലി­ക്കെത്തി. ഒമ്പ­തു പേര്‍ ലീ­വെ­ടു­ത്തു. 91 പേര്‍ പ­ണി­മു­ടക്കി. കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സില്‍ 75 പേ­രില്‍ 24 പേര്‍ ജോ­ലി­ക്കെത്തി. നാ­ലു പേര്‍ ലീ­വെ­ടു­ത്തു. 47 പേര്‍ പ­ണി­മു­ടക്കി. കാസര്‍­കോ­ട് ക­ല­ക്ട­റേ­റ്റില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന വിവി­ധ ഓ­ഫീ­സു­ക­ളു­ടെ പ്ര­വര്‍­ത്ത­നവും ഭാ­ഗി­ക­മാ­യി മാ­ത്ര­മാ­ണ് സ്­തം­ഭി­ച്ചത്. ക­ല­ക്ട­റേ­റ്റി­ലെ നാ­ല് പ്രധാ­ന ഓ­ഫീ­സു­ക­ളു­ടെ ത­ല­വന്‍­മാര്‍ തി­ങ്ക­ളാഴ്ച വൈ­കി­ട്ടോ­ടെ തന്നെ ഓ­ഫീ­സു­കള്‍ പൂ­ട്ടി ക­ലക്ട­റെ താ­ക്കോല്‍ ഏല്‍­പി­ച്ചി­രു­ന്നു­വെ­ങ്കി­ലും ഇ­തില്‍ നാല് ഓ­ഫീ­സര്‍­മാര്‍ ചൊ­വ്വാഴ്­ച രാ­വി­ലെ ത­ന്നെ താ­ക്കോല്‍ സ്വീ­ക­രിച്ച് ഓ­ഫീ­സ് തു­റ­ന്നു.

നാ­ഷ­ണല്‍ സേ­വിം­ഗ്‌സ്, എ.ഡി.സി, ഡി.എ­സ്.ഒ, ട്രൈബല്‍ ഓ­ഫീ­സ് എ­ന്നി­വ­യു­ടെ മേ­ല­ധി­കാ­രി­ക­ളാണ് ഓ­ഫീ­സ് തു­റ­ക്കാന്‍ ത­യാ­റാ­യത്. ഡെ­പ്യൂ­ട്ടി ക­ല­ക്ടര്‍ ലോ­ക്കല്‍ ഫണ്ട് ഓ­ഡിറ്റ്, ഡെ­പ്യൂ­ട്ടി കണ്‍­ട്രോ­ളര്‍ എ­ന്നീ ഓ­ഫീ­സു­ക­ളു­ടെ മേ­ല­ധി­കാ­രി­ക­ളാ­ണ് താ­ക്കോല്‍ സ്വീ­ക­രി­ക്കാന്‍ ബാ­ക്കി­യു­ള്ള­തെ­ന്ന് ജില്ലാ ക­ല­ക്ടര്‍ പി.എസ്. മു­ഹമ്മ­ദ് സ­ഗീ­ര്‍ അ­റി­യിച്ചു. കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സില്‍ ലാന്‍­ഡ് ട്രൈ­ബ്യൂ­ണല്‍ വി­ഭാ­ഗ­ത്തില്‍ 14 പേ­രില്‍ മൂ­ന്നു പേര്‍ മാ­ത്ര­മാ­ണ് സ­മ­ര­ത്തില്‍ പ­ങ്കെ­ടുത്ത്. ലാന്റ് അ­ക്വി­സി­ഷന്‍ വി­ഭാ­ഗ­ത്തില്‍ 50 പേ­രില്‍ മൂ­ന്നു­പേര്‍ സ­മ­ര­ത്തി­ലാണ്. റീ സര്‍­വെ വി­ഭാ­ഗ­ത്തില്‍ 20 പേ­രില്‍ അ­ഞ്ചു പേര്‍ സ­മ­ര­ത്തി­ലാണ്. റ­വ­ന്യൂ റി­ക്കവ­റി വി­ഭാ­ഗ­ത്തില്‍ 18 പേ­രില്‍ ഒ­മ്പ­ത് പേര്‍ സ­മ­ര­ത്തി­ലാണ്. റീ സര്‍­വെ എല്‍.ആര്‍.എം. വി­ഭാ­ഗ­ത്തില്‍ 21 പേ­രില്‍ 10 പേരും സ­മ­ര­ത്തി­ലാ­ണ്.

കാസര്‍­കോ­ട് ടൗണ്‍ ജി.യു.പി. സ്­കൂ­ളില്‍ അ­ധ്യാ­പ­കര്‍ ജോ­ലി­ക്കെ­ത്തി­യെ­ങ്കിലും കു­ട്ടി­കള്‍ ഭൂ­രി­ഭാ­ഗവും എ­ത്തി­യില്ല. ഇ­തേ തു­ടര്‍­ന്ന് ഒ­രു ക്ലാ­സില്‍ കു­ട്ടിക­ളെ ഇ­രു­ത്തി അ­ധ്യാ­പ­കര്‍ ക്ലാ­സെ­ടു­ത്തു. പ­ല സര്‍­ക്കാര്‍ സ്­കൂ­ളു­ക­ളു­ടെയും പ്ര­വര്‍ത്ത­നം ഭാ­ഗി­ക­മാ­യി ത­ട­സ­പ്പെ­ട്ടു. ബ­സ് സൗ­കര്യം ഇല്ലാ­ത്ത­തി­നാ­ലാ­ണ് കു­ട്ടി­കള്‍­ക്ക് സ്­കൂ­ളില്‍ എ­ത്താന്‍ ക­ഴി­യാ­തി­രു­ന്ന­തെ­ന്ന് ജോ­ലി­ക്കെത്തി­യ അ­ധ്യാ­പ­കര്‍ പ­റ­ഞ്ഞു.

ക­ല­ക്ട­റേ­റ്റില്‍ സ­മ­രാ­നു­കൂ­ലി­ക­ളാ­യ 25 ഓ­ളം ജീ­വ­ന­ക്കാര്‍ ജോ­ലി­ക്കെ­ത്തിയ­വ­രോ­ട് സ­മ­ര­ത്തി­ന്റെ ആ­വ­ശ്യ­ക­ത വി­വ­രിച്ചു. ഇ­വര്‍ ജോ­ലി­ക്കെ­ത്തി­യവ­രെ ത­ട­യാന്‍ ത­യാ­റാ­യില്ല. എന്‍.ജി.ഒ. അ­സോ­സി­യേ­ഷന്‍ പ്ര­വര്‍­ത്ത­കരാ­യ ഉ­ദ്യോ­ഗ­സ്ഥ­ര്‍ കൂ­ട്ട­മാ­യെ­ത്തി­യാ­ണ് ജോ­ലി­ക്ക് ഹാ­ജ­രാ­യത്. വി­ദ്യാ­ന­ഗര്‍ എ­സ്.ഐ. ഉ­ത്തം­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം ക­ല­ക്ട­റേ­റ്റി­ലും, കാ­സര്‍­കോ­ട് ടൗണ്‍ എ­സ്.എ. ദി­നേശ­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സിലും നി­ല­യു­റ­പ്പി­ച്ചി­രു­ന്നു.


തീ­വ­ണ്ടി­യില്‍ എത്തി­യ സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ഉള്‍­പ്പെ­ടെ­യു­ള്ള യാ­ത്ര­ക്കാ­രെ പോ­ലീ­സ് ബ­സി­ല്‍ ല­ക്ഷ്യ സ്ഥാ­ന­ത്തെ­ത്തിച്ച­ത് ജ­ന­ങ്ങള്‍­ക്ക് ഉ­പകാ­ര പ്ര­ദ­മായി.

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC
Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Photos: Zubair Pallickal

Keywords: Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region
11:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories