Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Children. Show all posts
Showing posts with label Children. Show all posts

കുട്ടികളെ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നത് കുറ്റകരം

Written By Kvarthakgd on 23 Apr 2013 | 7:55 pm

കാസര്‍കോട്: 18 വയസിന് താഴെയുളള കുട്ടികളെ ലൈംഗിക ചുവയോടെ സ്പര്‍ശിക്കുന്നതും ലൈംഗികാതിക്രമമാണെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് എം.പി. ഷൈജല്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമം തടയുന്നതിനുളള നിയമം 2012 നെ കുറിച്ച് കളക്‌ട്രേറ്റില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ലൈംഗിക പീഡന കേസുളില്‍ ജീവപര്യന്തം തടവും പിഴയും പരമാവധി ശിക്ഷ ലഭിക്കും. ഉത്തരവാദിത്ത സ്ഥാനങ്ങളില്‍ ഉളളവര്‍ കുറ്റകൃത്യത്തില്‍ ഏര്‍പെട്ടാല്‍ പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിന തടവു ലഭിക്കും. ഇത്തരം കേസുകളില്‍ ശാസ്ത്രീയമായ തെളിവുകള്‍ പരമാവധി ശേഖരിച്ച് കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണ ഉദ്യോഗഥര്‍ക്ക് കഴിയണം.

പീഡനത്തിന് ഇരയായ കുട്ടിയുടെ ചിത്രമോ വിശദവിവരങ്ങളോ ദൃശ്യ-പത്രമാധ്യമങ്ങളില്‍ നല്‍കുന്നതും കുറ്റകരമാണ്. കുട്ടിയുടെ അടുത്ത് പോയി ഉദ്യോഗസ്ഥര്‍ മൊഴി എടുക്കണം. മെഡിക്കല്‍ പരിശോധനാ ഘട്ടത്തിലും സ്വകാര്യത ഉറപ്പുവരുത്തണം. പോലീസ് നിയമം കര്‍ശനമായി നടപ്പാക്കണം. എന്നാല്‍ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗം സമൂഹത്തെ കലുക്ഷിതമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Children, Touching, Harassment, Crime, Kasaragod, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ജില്ലാ ഭരണ കൂടം, ചൈല്‍ഡ് ലൈന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ നടത്തിയത്. ചൈല്‍ഡ് ലൈന്‍ നോഡല്‍ കോ-ഓര്‍ഡിനേറ്റര്‍ നിധീഷ് എം. ജോര്‍ജ് ലീഗല്‍ സെല്‍ അതോറിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ ദിനേശ് എന്നിവര്‍ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ ആരോഗ്യ-വിദ്യാഭ്യാസ- സാമൂഹിക നീതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍
പങ്കെടുത്തു.

Keywords: Children, Touching, Harassment, Crime, Kasaragod, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:55 pm | 0 comments

കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരോ?

Written By kvartha delta on 14 Mar 2013 | 9:00 am

കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരോ? ഈ ചോദ്യം ഇപ്പോള്‍ നമ്മുടെ നാട്ടിലും ഉയരുന്നുണ്ട്. നേരത്തെ ചില പാശ്ചാത്യ രാജ്യങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രം നടന്നിരുന്ന പല അനിഷ്ട സംഭവങ്ങളുമാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്. കുട്ടികള്‍ അവരുടെ വീടുകളില്‍ പോലും സുരക്ഷിതരല്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

പെണ്‍കുട്ടികളെ പിതാവിനെയോ, സഹോദരനെയോ, അയല്‍വീടുകളിലോ ഏല്‍പിച്ച് മാതാവിന് പുറത്തുപോകാന്‍ കഴിയാത്തത്ര ഭീകരമായ സ്ഥിതിയാണ് ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ പലസ്ഥലങ്ങളിലും നിലനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നു. നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടോ, അറിവില്ലായ്മകൊണ്ടോ അല്ല ഇതൊന്നും സംഭവിക്കുന്നത്. സാംസ്ക്കാരിക ബോധത്തിന്റെയും മത ബോധത്തിന്റെയും തകര്‍ചയാണ് ഇതിനൊക്കെ കാരണം.

സ്‌കൂളിലേക്ക് പോയ കുട്ടി തിരിച്ചുവരാതിരിക്കുമ്പോള്‍ മാതാപിതാക്കളുടെ മനസില്‍ ആധി നിറയുന്നു. അധ്യാപകനാലും വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെടുന്നു എന്ന വാര്‍ത്തകളാണ് രക്ഷിതാക്കളുടെ മനസില്‍ തീകോരിയിടുന്നത്. മക്കളെ പ്രസവിച്ചു എന്നതുകൊണ്ടോ, വളര്‍ത്തി വലുതാക്കി എന്നതുകൊണ്ടോ മാതാവിന്റെ ദൗത്യം തീരുന്നില്ല. അവര്‍ക്ക് കാവലിരിക്കുകയും അവരെ നേര്‍വഴിക്ക് നയിക്കുകയും ചെയ്യേണ്ട ബാധ്യതകൂടി മാതാവില്‍ വന്നുചേരുകയാണ്.

പ്രേമം നടിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിച്ച് ചതിയില്‍പെടുത്തുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ യഥേഷ്ടം നടക്കുന്നു. പത്രങ്ങളിലും ചാനലുകളിലും ഇത്തരം വാര്‍ത്തകള്‍ക്ക് പുതുമ നഷ്ടപ്പെട്ടിരിക്കുന്നു. ഉന്നത തറവാടുകളില്‍ ജനിച്ചുവളര്‍ന്ന്, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ വരെ വഞ്ചിക്കപ്പെടുകയോ, വഞ്ചിതരാവുകയോ ചെയ്യുന്നു. സെക്‌സ് മാഫിയകളുടെ കഴുകന്‍ കണ്ണുകള്‍ എപ്പോഴും കുട്ടികള്‍ക്കുമേലെ പതിയുന്നുണ്ട്.

Family, Child, Women, Family, House, Father, Protest, Attack, Molestation, Liquor, Education, ആധുനിക സൗകര്യങ്ങളുടെ വര്‍ധനയാണ് ഇപ്പോഴത്തെ പലപ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കാണാം. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും അശ്ലീല പ്രസിദ്ധീകരണങ്ങളും മറ്റും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വിദ്യാഭ്യാസം നേടിയതുകൊണ്ടായില്ല, വീട്ടില്‍ നിന്നും ആര്‍ജിക്കേണ്ട സാമൂഹ്യബോധവും കൂടി ഉണ്ടെങ്കില്‍ മാത്രമെ നല്ല പൗരന്മാരായി വളരാന്‍ സാധിക്കുകയുള്ളു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന യുവ തലമുറയുടെ ലക്ഷ്യമില്ലാത്ത പോക്കില്‍ ഞെരിഞ്ഞമരുന്ന മൂല്യങ്ങളെ നമുക്ക് തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു.

എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം കുടുംബങ്ങളിലെ അരാജകാന്തരീക്ഷവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും ആണെന്നുകാണാം. നിയമംകൊണ്ടുമാത്രം അവയെ തടയാനാവില്ല. ശക്തമായ ബോധവല്‍ക്കരണവും സാമൂഹ്യബോധവും ആര്‍ജിച്ചാല്‍ മാത്രമേ പുതിയ തലമുറയില്‍ നമുക്ക് പ്രതീക്ഷ അര്‍പിക്കാനാവു. ഒരു കുടുംബമാണ് ഒരു പൗരനെ വളര്‍ത്തുന്നതും നശിപ്പിക്കുന്നതും.

അതുകൊണ്ടുതന്നെ നമ്മുടെ കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിനും അതിന് ഉത്തരം കണ്ടത്തേണ്ടതിനും ഏറെ പ്രാധാന്യം കൈവന്നിരിക്കുകയാണ്. കുടുംബങ്ങളില്‍ തന്നെയാണ് കുട്ടികളും മുതിര്‍ന്നവരും എല്ലാവരും സുരക്ഷിതരായിരിക്കേണ്ടത്.

-ആസിഫ് അലി എം.എം. പാടലടുക്ക

Keywords: Family, Child, Women, Family, House, Father, Protest, Attack, Molestation, Liquor, Education, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Child and Family Safety

9:00 am | 0 comments

യുവാവ് വിഷം കഴിച്ച് മരിച്ച നിലയില്‍

Written By kvarthapressclub on 1 Mar 2013 | 6:00 pm

 Agalpady, Ubramkala, Youth, Suicide, Death, Badiyadukka, Son, House, Hospital, Wife, Children, Brothers, Sisters,
ബദിയഡുക്ക: യുവാവ് വിഷം കഴിച്ച് മരിച്ച നിലയില്‍. അഗല്‍പാടി ഉബ്രംഗളയിലെ കുഞ്ഞിരാമന്‍-നാരായണി ദമ്പതികളുടെ മകന്‍ രാജേഷ് (32) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് വിഷം കഴിച്ചതാണെന്ന് പറയുന്നു.  ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്.

ഭാര്യ: ശശികല. മക്കള്‍: പ്രത്വിക്, ഭൂമിക. സഹോദരങ്ങള്‍: ഹരീഷ്, യോഗേഷ്, ശാരദ, പ്രേമ, യശോദ, ശ്രീവിദ്യ.

Keywords: Agalpady, Ubramkala, Youth, Suicide, Death, Badiyadukka, Son, House, Hospital, Wife, Children, Brothers, Sisters, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:00 pm | 0 comments

പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ തുടങ്ങി

Written By kvarthapressclub on 23 Feb 2013 | 3:59 pm


കാസര്‍കോട്: പ്രമാദമായ ദേവലോകം ഇരട്ടക്കൊലക്കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്)യില്‍ ആരംഭിച്ചു. പെര്‍ള ദേവലോകം കടപ്പുവിലെ ശ്രീകൃഷ്ണ ഭട്ടിനെയും (42) ഭാര്യ ശ്രീമതി ഭട്ടിനെയും (35) കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ആരംഭിച്ചത്. ദുര്‍മന്ത്രവാദി കര്‍ണാടക സാഗര്‍ ജന്നത്ത് ഗല്ലി ഇക്കേരി റോഡിലെ എസ്.എച്ച്. ഇമാം ഹുസൈനാണ് (52) പ്രതി.

ഈ കേസില്‍ 18 വര്‍ഷത്തിനുശേഷമാണ് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റു ചെയ്തത്. ശ്രീകൃഷ്ണ ഭട്ടിനെ വീടിനു പുറത്തുവെച്ച് തലയ്ക്കടിച്ചു വീഴ്ത്തി കുത്തിക്കൊലപ്പെടുത്തുകയും, ഭാര്യ ശ്രീമതിയെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. 1993 ഒക്ടോബര്‍ ഒമ്പതിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്.

മരിച്ച ശ്രീകൃഷ്ണഭട്ടിന്റെ മൂത്ത സഹോദരന്‍ മഹാലിംഗ ഭട്ടിനെയാണ് വെള്ളിയാഴ്ച കോടതിയില്‍ വിസ്തരിച്ചത്. കൊലപാതക വിവരമറിഞ്ഞ് രാവിലെ 7.30 മണിയോടെ എത്തിയപ്പോള്‍ ശ്രീമതിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയിലും മേശവലിപ്പ് കുത്തിപ്പൊളിച്ച നിലയിലുമായിരുന്നുവെന്ന് മഹാലിംഗേശ്വര ഭട്ട കോടതിയില്‍ മൊഴി നല്‍കി. വീട്ടില്‍ പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ നടന്നതായും മുറ്റത്ത് കോഴിയെ കാലില്‍ കെട്ടിയ നിലയിലും സമീപത്ത് രക്തം പുരണ്ട കത്തിയും കണ്ടതായി സാക്ഷി മൊഴി നല്‍കി. അന്വേഷിച്ചപ്പോള്‍ പുറത്തെ കമുകിന്‍ തോട്ടത്തില്‍ മണ്ണു മൂടിയ നിലയില്‍ ശ്രീകൃഷ്ണഭട്ടിന്റെ മൃതദേഹം കണ്ടുവെന്നും ശ്രീകൃഷ്ണഭട്ടിന്റെ മക്കളായ നിരഞ്ജനയും മുരളീ കൃഷ്ണയും സംഭവ സ്ഥലത്ത് എത്തിയിരുന്നതായും മഹാലിംഗ ഭട്ട് മൊഴി നല്‍കി.

അടക്കാത്തോട്ടത്തിലെ നിധി കുഴിച്ചെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഇമാം ഹുസൈന്‍ കൊലപാതകങ്ങള്‍ നടത്തി സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്ന് സാക്ഷി കോടതിയെ അറിയിച്ചു. കൊലയക്കുപയോഗിച്ചതായി കരുതുന്ന കത്തിയും മഹാലിംഗേശ്വര ഭട്ട് തിരിച്ചറിഞ്ഞു. പ്രതി ഇമാം ഹുസൈനെ 2012 ഏപ്രില്‍ 21 നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ഭട്ടിന്റെ മക്കളെ അടുത്ത ദിവസങ്ങളില്‍ വിസ്തരിക്കും.

കേസില്‍ മൊത്തം 68 സാക്ഷികളാണുള്ളത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തോമസ് ഡിസൂസയാണ് കോടതിയില്‍ ഹാജരായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണ് ഇതെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

Keywords: Devalogam, Trial, Blood,Gold,Murder-case, Kasaragod, Court, Karnataka, Road, House, Children, Brothers, Crimebranch,  Arrest, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:59 pm | 0 comments

അംഗണ്‍വാടി വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട ബൈക്ക് നിര്‍ത്താതെ പോയി

Written By kvarthakgd1 on 8 Feb 2013 | 5:47 pm

 Kasaragod, Children, Accident, Injured, Kerala, Shivani, Road, Motor Bike, Hospital, Hand, Head, Kerala News, International News, National News
കാസര്‍കോട്: അംഗണ്‍വാടിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന നാല് വയസുകാരിയെ ഇടിച്ചിട്ട് ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോയി. പരിക്കേറ്റ ജോഡ്കല്‍ പട്ള ഹൗസിലെ ശശിയുടെ മകള്‍ ശിവാനിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ കയ്യാര്‍ അംഗണ്‍വാടിയിലേക്ക് കൂട്ടുകാരോടൊപ്പം പോകുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ തലക്കും കൈകാലുകള്‍ക്കും പരിക്കുണ്ട്.

Keywords: Kasaragod, Children, Accident, Injured, Kerala, Shivani, Road, Motor Bike, Hospital, Hand, Head, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kid injured in bike accident
5:47 pm | 0 comments

മരപ്പണിക്കാരന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

Written By kvarthapressclub on 1 Feb 2013 | 4:47 pm

Blacksmith, Hanging Death, House, Kasaragod, Cherkala, Kannur, Natives, Son, Wife, Children, Brothers, Vidya Nagar, Police, Obituary.
കാസര്‍കോട്: മരപ്പണിക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള ബി.കെ പാറയില്‍ താമസക്കാരനും കണ്ണൂര്‍ അഞ്ചാം പീടിക സ്വദേശിയുമായ ബാലകൃഷ്ണന്റെ മകന്‍ പി. സന്തോഷിനെ (45) യാണ് വ്യാഴാവ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: സരസ്വതി. മക്കള്‍: മനോജ്, സനല്‍. മാതാവ്: നളിനി. സഹോദരങ്ങള്‍: ശ്രീലത, ശ്രീലേഖ. വിദ്യാനഗര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Blacksmith, Hanging Death, House, Kasaragod, Cherkala, Kannur, Natives, Son, Wife, Children, Brothers, Vidya Nagar, Police, Obituary.
4:47 pm | 0 comments

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

Written By Kvarthakgd on 20 Jan 2013 | 10:50 am

Pulse polio, Immunisation, Distribution, Start, Children, Uduma, Kasaragod, Kerala, Malayalam news
 പള്‍സ് പോളിയോ തുളളി മരുന്നിന്റെ ചെമ്മനാട്
പഞ്ചായത്ത്തല ഉദ്ഘാടനം ആരോഗ്യ സ്റ്റാന്‍ഡിംഗ് 

കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ 
നിര്‍വഹിക്കുന്നു.  
കാസര്‍കോട്: പള്‍സ് പോളിയോ പ്രതിരോധ പരിപാടിയുടെ ഒന്നാം ഡോസ് മരുന്ന് വിതരണം ഞായറാഴ്ച രാവിലെ ആരംഭിച്ചു. ജില്ലാ തല ഉദ്ഘാടനം ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞിരാമന്‍, സാവിത്രി, ചന്ദ്രശേഖരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ പ്രമീള ഗംഗാധരന്‍, പി.അരവിന്ദന്‍, സുകുമാര്‍ ശ്രീധരന്‍, ഐശാബി, സംസ്ഥാന നിരീക്ഷകരായ ഡോ. അജയ് മോഹന്‍, ദുരൈ രാജ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.സി.വിമല്‍രാജ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.എ.മുരളീധര നല്ലൂരായ, മുഹമ്മദ് അഷീല്‍, എം.എസ്.ജംഷീദ്, രാമചന്ദ്രന്‍ മാസ്റ്റര്‍, പി.ജാനകി പ്രസംഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.ഗോപിനാഥന്‍ പോളിയോ ദിന സന്ദേശം നല്‍കി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ നേതൃത്വം നല്‍കി. ഡോ.കെ.മുഹമ്മദ് സ്വാഗതവും വിന്‍സന്റ് ജോണ്‍ നന്ദിയും പറഞ്ഞു.

1237 ബൂത്തുകളിലായി അഞ്ച് വയസിന് താഴെ പ്രായമുള്ള 1,14,385 കുട്ടികള്‍ക്കാണ് ജില്ലയില്‍ മരുന്ന് വിതരണം ചെയ്യുന്നത്. രാവിലെ എട്ട് മണിക്കാരംഭിച്ച മരുന്ന് വിതരണം വൈകിട്ട് അഞ്ച് വരെ തുടരും. നാടോടി കുട്ടികള്‍, തെരുവ് കുട്ടികള്‍, അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജോലി തേടി കാസര്‍കോട്ടെത്തിയ കുട്ടികള്‍ എന്നിവരെ ലക്ഷ്യമാക്കി 27 പ്രത്യേക വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പുറമെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, അംഗണ്‍വാടി ജീവനക്കാര്‍ തുടങ്ങിയവര്‍ മരുന്ന് വിതരണത്തിന് നേതൃത്വം നല്‍കുന്നു. ജനറല്‍ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മരുന്ന് വിതരണത്തിന് രാവിലെ ഉദ്ഘാടന പരിപാടികള്‍ സംഘടപ്പിച്ചിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാര്‍ഡ് മെമ്പര്‍ സുഹറ കരീം മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു.

Keywords: Pulse polio, Immunisation, Distribution, Start, Children, Uduma, Kasaragod, Kerala, Malayalam news
10:50 am | 0 comments

75 കാരന്‍ കാലിത്തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Written By kvarthapressclub on 1 Jan 2013 | 1:21 pm

Kasaragod, Adoor, House, Wife, Children, Police, General-hospital, Postmortem report, Social-Mental health program, Obituary.
കാസര്‍കോട്: 75 കാരനെ കാലിത്തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ചിന്നപ്പാടിയിലെ സുബ്ബപാട്ടാളിയെയാണ് വീടിനോടു ചേര്‍ന്ന കാലിത്തൊഴുത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭാര്യ: യമുന. മക്കള്‍: ലളിത, പത്മാവതി, സുരേഷ്, നാരായണന്‍, പ്രേമ. മരുമക്കള്‍: ശങ്കര്‍, വിജയലക്ഷ്മി, ചന്ദ്രന്‍, ജയലക്ഷ്മി. ആദൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും. മാനസിക വിഷമമാണത്രെ മരണകാരണം.

Keywords: Kasaragod, Adoor, House, Wife, Children, Police, General-hospital, Postmortem report, Social-Mental health program, Obituary.
1:21 pm | 0 comments

യക്ഷഗാന കലാകാരന്‍ ടി.എം. കുഞ്ഞമ്പു നായര്‍ നിര്യാതനായി

Written By kvarthapressclub on 26 Dec 2012 | 7:42 pm

 Yakshaganam,Artist,Famous,Literature,Death, Kasaragod, Chattanchal, Karnataka, Wife, Children, Obituary
കാസര്‍കോട്: പ്രശസ്ത യക്ഷഗാന കലാകാരന്‍ ചട്ടഞ്ചാല്‍ തെക്കേക്കര ബന്താട്ടെ ടി.എം. കുഞ്ഞമ്പു നായര്‍ (73) നിര്യാതനായി. ഇദ്ദേഹം അവതരിപ്പിച്ചിരുന്ന ശിവതാണ്ഡവം വേഷം ഏറെ പ്രശസ്തമാണ്. ചൊവ്വാഴ്ചയാണ് കുഞ്ഞമ്പു നായര്‍ നിര്യാതനായത്. കര്‍ണാടകയിലും കേരളത്തിലും ആയിരത്തോളം വേദികളില്‍ യക്ഷഗാനം അവതരിപ്പിച്ചിരുന്നു.

കര്‍ണാടക സാഹിത്യത്തില്‍ അദ്ദേഹത്തിന് അപാരമായ പാണ്ഡിത്യമുണ്ടായിരുന്നു. യക്ഷഗാന ആചാര്യന്മാരായ ഷേണി ഗോപാല കൃഷ്ണ ഭട്ടിനും ചന്തുവിനും ഒപ്പം ഇദ്ദേഹം യക്ഷഗാനം അവതരിപ്പിച്ചിരുന്നു. അസുഖത്തെതുടര്‍ന്ന് 12 വര്‍ഷത്തോളമായി യക്ഷഗാന വേദികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.

ഭാര്യ: ഓമന. മക്കള്‍: എം. ഇന്ദിര, എം. ചന്ദ്രന്‍, എം. ബാലാമണി, എം. അംബിക. മരുമക്കള്‍: എം. ഗംഗാധരന്‍ നായര്‍, പി. മണികണ്ഠന്‍ (കുവൈത്ത്), എം. ജയപ്രകാശ് (ദുബൈ), കെ. അനില. സഹോദരങ്ങള്‍: ടി.എം. കുഞ്ഞിക്കണ്ണന്‍, ടി.എം. കൃഷ്ണന്‍, പരേതരായ ചന്തുനായര്‍, കാര്‍ത്യായനി, മീനാക്ഷി അമ്മ.

Keywords: Yakshaganam,Artist,Famous,Literature,Death, Kasaragod, Chattanchal, Karnataka, Wife, Children, Obituary

7:42 pm | 0 comments

ക്ഷേത്ര ഉത്സവത്തിനിടെ വന്‍ സംഘട്ടനം; 11 അയ്യപ്പഭക്തര്‍ പരിക്കുകളോടെ ആശുപത്രിയില്‍

Attack, Temple Fest, Injured, Cherkala, Bevinja, Hospital, Congress, BJP, Women, Children, CPM, Kasaragod, Kerala, Kerala Vartha, Kerala News.

Attack, Temple Fest, Injured, Cherkala, Bevinja, Hospital, Congress, BJP, Women, Children, CPM, Kasaragod, Kerala, Kerala Vartha, Kerala News. കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ച മയങ്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന ഉത്സവത്തിനിടെ ഇരു വിഭാഗം തമ്മിലുണ്ടായ വന്‍ സംഘട്ടനത്തില്‍ 11 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം കാസര്‍കോട്ടെ കെയര്‍വെല്‍, കിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തില്‍ കാവി തോര്‍ത്ത് ധരിച്ച് അയ്യപ്പഭക്തര്‍ പ്രവേശിച്ചതിന്റെ പേരിലാണ് കമ്മിറ്റിക്കാരില്‍ ചിലരും മറ്റു ചിലരും ചേര്‍ന്ന് ഇവരെ ആക്രമിച്ചത്.

Attack, Temple Fest, Injured, Cherkala, Bevinja, Hospital, Congress, BJP, Women, Children, CPM, Kasaragod, Kerala, Kerala Vartha, Kerala News. പരിക്കേറ്റ ചെര്‍ക്കള കൊട്ടാരത്തെ കക്കാറകന്റെ മകന്‍ സുകുമാരന്‍ (49), ചെര്‍ക്കള പെരിങ്ങത്തൊട്ടിയിലെ വിഷ്ണു കൃപയില്‍ അച്യുതന്റെ മകന്‍ സി. രഞ്ജിത്ത് (21), ബേവിഞ്ചയിലെ രാജന്റെ മകന്‍ അഭിലാഷ് (20), ബേവിഞ്ചയിലെ കൊറഗന്റെ മകന്‍ പവിത്രന്‍ (20), ബേവിഞ്ചയിലെ പുരുഷോത്തമന്റെ മകന്‍ കെ.പി. പ്രദീപ് (25), ബേവിഞ്ചയിലെ കുമാരന്റെ മകന്‍ കെ. വിജയന്‍ (29), ബേവിഞ്ചയിലെ കൊട്ടരം ഹൗസില്‍ ബമ്പന്റെ മകന്‍ ബി.കെ. രവി (35), ചെര്‍ക്കള പെരിഞ്ചത്തൊട്ടി ഹൗസില്‍ ചോയിയുടെ മകന്‍ സാലു കൃഷ്ണന്‍ (52), ചെര്‍ക്കള കൊട്ടാരം ഹൗസില്‍ ബി.കെ. രാഘവന്‍ (35), ചെര്‍ക്കള പെരിങ്ങത്തൊട്ടിയിലെ ബാലന്റെ മകന്‍ ബി.കെ. സുനില്‍ (26), ബേവിഞ്ചയിലെ അപ്പക്കുഞ്ഞിയുടെ മകന്‍ കെ. അനീഷ്‌കുമാര്‍ (26) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Attack, Temple Fest, Injured, Cherkala, Bevinja, Hospital, Congress, BJP, Women, Children, CPM, Kasaragod, Kerala, Kerala Vartha, Kerala News.
ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. ശ്രീരാമന്റെയും സുബ്രഹ്മണ്യന്റെയും ഫോട്ടോ പതിച്ച ഫള്ക്‌സ് ബോര്‍ഡ് അയ്യപ്പഭക്തര്‍ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്നു. ഇത് എടുത്തു മാറ്റിയില്ലെങ്കില്‍ കത്തിച്ചുകളിയുമെന്ന് ക്ഷേത്ര ഭാരവാഹികളില്‍ ചിലര്‍ പറഞ്ഞതായി പരിക്കേറ്റവര്‍ വ്യക്തമാക്കി.

ഇതിന് ശേഷമാണ് ക്ഷേത്രത്തിനകത്ത് കാവി തോര്‍ത്ത്മുണ്ട് ധരിച്ച് പ്രവേശിക്കുന്നത് ക്ഷേത്ര ഭാരവാഹികളില്‍ ചിലര്‍ തടഞ്ഞത്. ഇതോടെയാണ് ഏറ്റു മുട്ടലുണ്ടായത്. പരിക്കേറ്റവരെല്ലാം കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ്.


Attack, Temple Fest, Injured, Cherkala, Bevinja, Hospital, Congress, BJP, Women, Children, CPM, Kasaragod, Kerala, Kerala Vartha, Kerala News.
ക്ഷേത്രക്കമ്മിറ്റിയില്‍ ഭൂരിഭാഗവും സിപിഎം അനുഭാവികളാണെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. കമ്മിറ്റിയില്‍ ആധിപത്യം പുലര്‍ത്തുന്ന സിപിഎം അനുഭാവികള്‍ മന:പൂര്‍വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നും പരിക്കേറ്റവര്‍ ആരോപിച്ചു. സംഘട്ടനത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല.


Keywords:  Attack, Temple Fest, Injured, Cherkala, Bevinja, Hospital, Congress, BJP, Women, Children, CPM, Kasaragod, Kerala, Kerala Vartha, Kerala News.
2:09 pm | 0 comments

എന്‍­ഡോ­സള്‍­ഫാന്‍: വൃ­ദ്ധന്‍­ മ­രി­ച്ചു

Written By kvarthapressclub on 26 Nov 2012 | 10:01 pm

 Endosulfan-victim, Death, Perla, House, Wife, Children, Seakness ,Nelka , Kudukkoli, Obituary
പെര്‍­ള: എന്‍­ഡോ­സള്‍­ഫാന്‍ പ്ര­യോഗ­ത്തെ തു­ടര്‍­ന്ന് രോ­ഗ­ബാ­ധി­ത­നാ­യി കി­ട­പ്പി­ലാ­യി­രു­ന്ന വൃ­ദ്ധന്‍ മ­രിച്ചു. നെല്‍­ക്ക കു­ദു­ക്കോ­ളി ഹൗ­സി­ലെ രാ­മ­ണ്ണ നാ­യ­ക്(70) ആ­ണ് ഞാ­യ­റാഴ്­ച മ­രി­ച്ചത്. ഭാ­ര്യ പാര്‍­വതി. മ­ക്കള്‍: ല­ക്ഷ്മി, കു­മു­ദ, മാ­ലതി, രാ­മ­കൃ­ഷ്­ണ. മ­രു­മ­ക്കള്‍ : ശ്രീ­നി­വാസന്‍, ഗോ­വി­ന്ദന്‍, പ്ര­കാശ്.

Keywords: Endosulfan-victim, Death, Perla, House, Wife, Children, Seakness ,Nelka , Kudukkoli, Obituary.
10:01 pm | 0 comments

മോ­ഷ­ണ­ത്തിന് കു­ട്ടിക­ളെ ഉ­പ­യോ­ഗി­ച്ച­താ­യി സംശ­യം

Written By kvartha delta on 5 Nov 2012 | 2:23 pm

Kasaragod, Theft, Children, Railway Station, Police, Sase,
കാസര്‍­കോട്: റെ­യില്‍­വേ­സ്‌­റ്റേ­ഷന്‍ റോ­ഡി­ലെ ഗ്രീന്‍­ ലാന്റ് എന്റര്‍­പ്രൈസ­സ് മൊ­ത്ത­വിത­ര­ണ സ്ഥാ­പ­ന­ത്തില്‍ ക­വര്‍­ച­ന­ട­ത്തിയ­ത് കു­ട്ടിക­ളെ ഉ­പ­യോ­ഗി­ച്ചാ­ണെ­ന്ന് സം­ശ­യം. പി­റ­കു­വശ­ത്തെ ജ­നാ­ല­യു­ടെ ക­മ്പി മു­റി­ച്ചു­മാ­റ്റി­യ­ത് ക­ഷ്ടി­ച്ച് ഒ­രു­കു­ട്ടി­ക്ക് അക­ത്ത് ക­ട­ക്കാന്‍ പ­റ്റു­ന്ന ത­ര­ത്തില്‍ ഉ­ള്ള­താണ് ഈ സംശ­യം ജ­നി­പ്പി­ക്കു­ന്നത്. ക­വര്‍­ച­ക്കാര്‍ പു­റ­ത്തു­നി­ന്ന് കു­ട്ടി­യെ അ­ക­ത്തേ­ക്ക് ക­ട­ത്തി­വി­ട്ടി­രി­ക്കാ­നാ­ണ് സാ­ധ്യത.

നേര­ത്തെ പ­ല സ്ഥ­ലത്തും ഇ­ത്ത­ര­ത്തില്‍ ക­വര്‍­ച­ന­ട­ന്നി­രുന്നു. ചു­മര്‍ തുര­ന്ന് ദ്വാ­ര­മു­ണ്ടാ­ക്കുന്ന­ത് കു­ട്ടി­കള്‍­ക്ക് അക­ത്ത് ക­ട­ക്കാന്‍ പ­റ്റു­ന്ന ത­ര­ത്തി­ലാ­ണ്. പ്ര­ത്യേ­ക പ­രി­ശീല­നം ല­ഭിക്കു­ന്ന കു­ട്ടി­ക­ളാ­ണ് ഇ­ത്ത­ര­ത്തില്‍ ക­വര്‍­ച­യ്­ക്കി­റ­ങ്ങു­ന്നത്. പി­ടി­ക്ക­പ്പെ­ട്ടാല്‍ കു­ട്ടി­യാ­ണെ­ന്ന പ­രിഗ­ണ­ന കി­ട്ടു­മെ­ന്നതും ഇതി­നൊ­രു കാ­ര­ണ­മാ­യി ചൂ­ണ്ടി­ക്കാ­ട്ടുന്നു. കുട്ടി­മോ­ഷ്ടാ­ക്കള്‍ പെ­രു­കു­ന്ന­ത് നാ­ട്ടില്‍ ഭീതി വ­ളര്‍­ത്തു­ന്നുണ്ട്.

Related News:
വ്യാപാ­ര സ്ഥാ­പ­ന­ത്തില്‍ ക­വര്‍ച

Keywords: Kasaragod, Theft, Children, Railway Station, Police, Sase, Malayalm News, Kerala Vartha
2:23 pm | 0 comments

പീഡനത്തിനിരയായ 113 കുട്ടികള്‍ക്ക് ചൈല്‍ഡ് ലൈനിന്റെ സഹായ ഹസ്തം

Written By Kvarthakgd on 2 Nov 2012 | 6:00 pm

Children, Childline, Kasaragod, Help, Kasaragod, Kerala, Malayalam newsകാസര്‍കോട്: കഴിഞ്ഞ ഏഴുവര്‍ഷക്കാലയളവില്‍ ജില്ലയില്‍ പീഡനങ്ങള്‍ക്കിരയായ 113 കുട്ടികള്‍ക്ക് ചൈല്‍ഡ് ലൈന്‍ സംരക്ഷണമേര്‍പ്പെടുത്തി. എട്ടു കേസുകളില്‍ വൈദ്യസഹായം നല്‍കുകയും 153 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തതായി ചൈല്‍ഡ് ലൈന്‍ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ അറിയിച്ചു. വ്യത്യസ്ത സാഹചര്യങ്ങളില്‍ പഠനം മുടങ്ങുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത 210 കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കുകയും 193 ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്തു.

കുട്ടികളുടെ സുരക്ഷകൂടി ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് വിപുലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരസ്യബോര്‍ഡുകളില്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1098ഉം സന്ദേശം ഉള്‍പ്പെടുത്താനും സ്‌കൂളുകളില്‍ സര്‍വ്വശിക്ഷ അഭിയാന്‍ ഒരുക്കുന്ന ചുമര്‍ ചിത്രങ്ങളില്‍ ചൈല്‍ഡ് ലൈന്‍ സന്ദേശം ഉള്‍ക്കൊള്ളിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ എഡിഎംഎച്ച് ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ റവ.രാജു ഫിലിപ് സക്കറിയ, നോഡല്‍ കോര്‍ഡിനേറ്റര്‍ എം.നിധീഷ്, കൊളാബ് ഡയറക്ടര്‍ എ.എ. അബ്ദുര്‍ റഹിമാന്‍, കൂക്കാനം റഹ്മാന്‍, മാധുരി എസ്. ബോസ്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ പി.കെ. കുഞ്ഞിരാമന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Children, Childline, Kasaragod, Help, Kasaragod, Kerala, Malayalam news
6:00 pm | 0 comments

ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം നിലവില്‍ വരുന്നു

Written By Kvarthakgd on 14 Aug 2012 | 11:37 pm

കാഞ്ഞങ്ങാട്: കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും അതിക്രമങ്ങളും പീഡനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം നിലവില്‍ വരുന്നു.

 നാഷണല്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ഈ വര്‍ഷം കുട്ടികളുടെ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും ജില്ലയിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും ബാലവേല, ബാലപീഡനങ്ങള്‍ എന്നിവ വര്‍ദ്ധിച്ചുവരുന്ന ഈ സന്ദര്‍ഭത്തിലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗരൂകരാകാനും സത്വര നടപടികളെടുക്കാനും ബോധവല്‍ക്കരണത്തിനും മറ്റുമായാണ് ഹൊസ്ദുര്‍ഗ് താലൂക്കിലെ മുഴുവന്‍ നിയമ പാലകരും നിയമം നടപ്പിലാക്കാന്‍ അധികാരമുള്ള മറ്റ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറം രൂപീകരിക്കുന്നത്.

ഹൊസ്ദുര്‍ഗ് താലൂക്കില്‍ നിരന്തരം നടക്കുന്ന കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ഒരു മോണിറ്ററിംങ് സെല്ലും ഹൊസ്ദുര്‍ഗ് താലൂക്കില്‍ മാതൃകാപരമായി ആദ്യമായി രൂപം കൊള്ളുകയാണ്. ഫോറത്തിന്റെ പ്രവര്‍ത്തന പരിധി ഓരോ പഞ്ചായത്ത് തലത്തിലും എല്ലാ സ്‌കൂളുകളിലെയും പ്രത്യേക യൂണിറ്റ് വഴിയും മോണിറ്ററിംങ് സെല്ലിലെത്തിക്കുകയും അതുവഴി താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെ അടിയന്തിര നടപടികളുണ്ടാകുകയും ചെയ്യത്തക്ക രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്.

ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന്റെ പ്രത്യേക ടോള്‍ഫ്രീ നമ്പറിലൂടെയും (നമ്പര്‍ 1098) താലൂക്ക് നിയമനസേവന കമ്മിറ്റി, റവന്യൂ പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളിലൂടെയും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പൊതുജനങ്ങള്‍ക്ക് മോണിറ്ററിംങ് സെല്ലിനെ അറിയിക്കാനും സത്വര നടപടികളെടുക്കാനും സൗകര്യമൊരുക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെയും മോണിറ്ററിംങ് സെല്ലിന്റെയും ഉദ്ഘാടനവും ശില്‍പ്പശാലയും ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ടി വി മമ്മൂട്ടി നാളെ ഉദ്ഘാടനം ചെയ്യും.

15ന് രാവിലെ 9 മണിക്ക് സബ്‌കോടതി പരിസരത്ത് ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവന കമ്മിറ്റി ചെയര്‍മാനും സബ് ജഡ്ജുമായ എന്‍ ആര്‍ കൃഷ്ണകുമാര്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തും. 10.30 നാണ് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിന്റെയും മോണിറ്ററിംങ് സെല്ലിന്റെയും ഉദ്ഘാടനം നടത്തുക. ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സി കെ ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

സബ് ജഡ്ജി എ വി മൃദുല, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ സുകുമാരന്‍, കാഞ്ഞങ്ങാട് എ എസ് പി എച്ച് മഞ്ജുനാഥ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഗോവിന്ദന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വേലായുധന്‍, ഹൊസ്ദുര്‍ഗ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ നാരായണന്‍, കാസര്‍കോട് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ രാജു ഫിലിപ്പ് സക്കറിയ, ജില്ലാ പബ്ലിക്‌റിലേഷന്‍സ് ഓഫീസര്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേരും.

ഹൊസ്ദുര്‍ഗ് മുന്‍സിഫ് എസ് സജികുമാര്‍, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (ഒന്ന്) കോടതി ജഡ്ജി വി പി എം സുരേഷ് ബാബു, ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ജഡ്ജി എം ടി ജലജറാണി, ഹൊസ്ദുര്‍ഗ് സബ് കോര്‍ട്ട് അഡി: ഗഗവ. പ്ലീഡര്‍ ജോയി കെ അഗസ്റ്റിന്‍, ഹൊസ്ദുര്‍ഗ് എ പി പി വിജകുമാരന്‍ നമ്പ്യാര്‍, കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എന്‍ ഷണ്‍മുഖദാസ്, ഹൊസ്ദുര്‍ഗ് താലൂക്ക് നിയമസേവന കമ്മിറ്റിയംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ടി വി രാജേന്ദ്രന്‍, ഹൊസ്ദുര്‍ഗ് അഡ്വ. ക്ലര്‍ക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി വി രാമകൃഷ്ണന്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍, മേഴ്‌സി മാത്യു, ഡോ. രജിത റാണി എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളാണ്. സബ് ജഡ്ജി എന്‍ ആര്‍ കൃഷ്ണകുമാര്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് സബ് കോടതി ശിരസ്താര്‍ കെ പീതാംബരന്‍ നന്ദിയും പറയും.

തുടര്‍ന്ന് നടക്കുന്ന ബോധവല്‍ക്കരണ ശില്‍പ്പശാലയില്‍ കുട്ടികളുമായി ബന്ധപ്പെട്ട മനശാസ്ത്ര വിഷയങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, മാനസിക ആരോഗ്യ പരിപാലനം, രക്ഷിതാക്കളുടെ പങ്ക്, ലൈംഗിക പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കും. ഹൊസ്ദുര്‍ഗ് താലൂക്ക് നിയമ സേവന കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളും ഉണ്ടാകും.

Keywords: Juvenile Justice Farum, Children, Protection, Hosdurg, Kanhangad, Kasaragod
11:37 pm | 0 comments

യുവതിയേയും രണ്ടുമക്കളേയും കാണാതായി

Written By kvarthaksd on 29 Jun 2012 | 3:06 pm

Payyannur, Missing, Kasaragod, Children, Mother
പയ്യന്നൂര്‍: ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് യുവതിയേയും കൂട്ടികളേയും കാണാതായി. പയ്യന്നൂര്‍ പുഞ്ചക്കാട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.ഡി. സെബാസ്റ്റ്യന്റെ ഭാര്യ ഷീജ (38), മക്കളായ ഷെറിന്‍ മേരി(14), സ്റ്റെയിന്‍ സെബാസ്റ്റ്യന്‍(12) എന്നിവരെയാണ് കാണാതായി.

ജൂണ്‍ 22നാണ് ഇവരെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് സെബാസ്റ്റ്യന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരിക്കുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ നിന്നും അപ്രത്യക്ഷരായ യുവതിയേയും മക്കളേയും കണ്ടെത്താനായിട്ടില്ല. അതേസമയം എറണാകുളം സ്വദേശിയായ ബാബുവിന്റെ കൂടെ പോയതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം എറണാകുളത്തേക്കു വ്യാപിപ്പിച്ചു.

അതിനിടെ രണ്ടുമാസം മുമ്പ് കാണാതായ രാമന്തളി വടക്കമ്പാട്ടെ ഗീത (31) മക്കളായ ശ്രീരാഗ്(10), ശ്രീരാജ് (ഏഴ്) ആറുമാസം പ്രായമായ പെണ്‍കുഞ്ഞ് എന്നിവരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഏപ്രില്‍ 25 നായിരുന്നു ഇവരെ കാണാതായത്. ഗീതയുടെ സഹോദരന്‍ ഷണ്‍മുഖന്‍ നല്‍കിയ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നുവെങ്കിലും അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഗീത അയല്‍ക്കാരനായ രണ്ട് മക്കളുടെ പിതാവായ രജേഷിനൊപ്പം പോയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Keywords: Payyannur, Missing, Kasaragod, Children, Mother  
3:06 pm | 0 comments

കുട്ടികളുടെ അവധിക്കാല നാടക ക്യാമ്പ് സമാപിച്ചു

Written By kvarthapressclub on 9 May 2012 | 1:30 pm

Drama camp, Kasaragod
കുറ്റിക്കോല്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുറ്റിക്കോല്‍ സണ്‍ഡേ തീയറ്ററില്‍ നടന്നു വന്ന കുട്ടികളുടെ അവധിക്കാല നാടക ക്യാമ്പ് ബുധനാഴ്ച സമാപിച്ചു. പന്ത്രണ്ടാമത് അവധിക്കാല ക്യാമ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടികളക്കം 40 പേര്‍ പങ്കെടുത്തു. പതിവ് ക്യാമ്പുകളില്‍ നിന്നും വ്യത്യസ്തമായ നാടകം രൂപപ്പെടുത്തുന്നതിനാണ് ഇക്കുറി ഊന്നല്‍ നല്‍കിയത്. നാടകരചനയും സംവിധാനവും അഭിനയവും ക്യാമ്പ് അംഗങ്ങളായ കുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണ് മുന്നേറിയത്. ക്യാമ്പില്‍ രൂപപ്പെട്ട നാടകങ്ങള്‍ വ്യാഴാഴ്ച സണ്‍ഡേ തീയറ്ററില്‍ അവതരിപ്പിച്ചു.

മികച്ച നാടക സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ ജി. സനല്‍കുമാറാണ് ക്യാമ്പ് നയിച്ചത്. സണ്‍ഡേ തീയറ്റര്‍ ഡയറക്ടര്‍ ഗോപി കുറ്റിക്കോല്‍, ജി. സുരേഷ് ബാബു, എന്‍.കെ അനീഷ്, ഹരിദാസ് കുണ്ടംകുഴി, ജി. സതീഷ് ബാബു മധു ബേഡകം, ലിനു വളപട്ടണം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനാ രാമചന്ദ്രന്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

Keywords: Kasaragod, Kerala, Kuttikol, Drama, Children, Camp


1:30 pm | 0 comments

ബേക്കറി ജോലിക്ക് കൊണ്ടുവന്ന കുട്ടികളെ തീപൊള്ളലേല്‍പ്പിച്ച ഉടമയെ റിമാന്റ് ചെയ്തു

Written By Kvarthakgd on 26 Feb 2012 | 11:42 am

കാസര്‍കോട്: ബേക്കറി ജോലിക്കായി തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന 12 വയസുകാരായ രണ്ട് കുട്ടികളെ തീപൊള്ളലേല്‍പ്പിച്ചും ക്രൂരമായി മര്‍ദ്ദിച്ചും പീഢിപ്പിച്ച കേസിലെ പ്രതി തമിഴ്‌നാട്, മധുര കീരപ്പട്ടി സ്വദേശി മഹാരാജയെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഞായറാഴ്ച റിമാന്റ് ചെയ്തു. ഓടപ്പട്ടിയിലെ മരുകന്റ മകന്‍ സന്തോഷ്, ഉസുലാംപ്പട്ടിയിലെ വെങ്കരാജന്റെ മകന്‍ അറുമുഖം എന്നിവരെയാണ് മഹാരാജ തീപൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

ദേലംമ്പാടി പഞ്ചായത്തിലെ അഡൂരില്‍ കഴിഞ്ഞ 9 വര്‍ഷമായി മഹാരാജ ബേക്കറി നടത്തിവരികയാണ്. പീഢനമേറ്റ കുട്ടികള്‍ ബേക്കറിക്ക് സമീപം ബാര്‍ബര്‍ഷോപ്പ് നടത്തുന്ന തമിഴ്‌നാട് സ്വദേശിയോട് സംഭവങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അഡൂരിലെ പ്രതീക്ഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ ഉടന്‍ ആദൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ., സതീഷ് കുമാര്‍, എസ്.ഐ., ദാമോദര്‍ എന്നിവര്‍ ബേക്കറി റെയ്ഡ് ചെയ്ത് മഹാരാജയെ ശനിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പീഢനമേറ്റ സന്തോഷിന്റെ മുഖത്തും  തുടയിലും തീപോള്ളലേറ്റതിന്റെ പാടുകളും, അടികിട്ടിയ പാടുകളുമുണ്ടായിരുന്നു. 

ദിവസവും പുലര്‍ച്ചെ മുതല്‍ അര്‍ദ്ധരാത്രിവരെയാണ് കുട്ടികളെകൊണ്ട് പണിയെടുപ്പിച്ചിരുന്നത്. ഭക്ഷണമല്ലാതെ മറ്റൊന്നും നല്‍കാറില്ലായിരുന്നു. സന്തോഷിനെയും അറുമുഖത്തെയും ശനിയാഴ്ച കാസര്‍കോട് പരവനടുക്കത്തെ ജൂവനല്‍ ഹോമിലേക്ക് മാറ്റി പാര്‍പ്പിച്ചു. അതിനിടെ അഡൂര്‍ സ്‌കൂള്‍ പരിസരത്തും ടൗണിലും പാന്‍മസാലയടക്കമുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനും, കടകളില്‍ വിതരണം ചെയ്തതിനും മഹാരാജയുടെ മക്കളായ മുരുകന്‍, ജയരാജന്‍ എന്നിവരെയും ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഒരു ചാക്ക് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇരുവരെയും സ്റ്റേഷനില്‍ ജാമ്യത്തില്‍ വിട്ടു.

Keywords: Harrasment, Children, Man, arrest, Remand, Adoor, Kasaragod
11:42 am | 0 comments

തേജസ്വിനിയില്‍ തിരയിളക്കം; 40 കുരുന്നുകള്‍ നീന്തല്‍ക്കാരായി

Written By kvarthakgd1 on 13 Jan 2012 | 11:00 am

നീലേശ്വരം: തേജസ്വിനിയിലെ കൊച്ചോളങ്ങളെ കീറിമുറിച്ച് കിനാനൂര്‍- കരിന്തളം വടക്കെ പുലിയനൂരിലെ 40 കുരുന്നുകള്‍ നീന്തല്‍ക്കാരായി. സായാഹ്നങ്ങളെ ശബ്ദ മുഖരിതമാക്കി രണ്ടാഴ്ചക്കാലം പുഴയുടെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ജനകൂട്ടത്തെ സാക്ഷിയാക്കിയാണ് നീന്തല്‍ പരിശീലനം സാഹസീയകമായി പൂര്‍ത്തിയാക്കിയത്.

പുലിയനൂര്‍ ജനശക്തി പുരുഷ സ്വയംസഹായസംഘം, ബാലസംഘം യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് കുട്ടികള്‍ പരിശീലനം നേടിയ്. തുടക്കത്തില്‍ വെള്ളത്തിലിറങ്ങാന്‍ മടിച്ച് നിന്നവര്‍ രണ്ടാഴ്ചത്തെ പരിശീലനത്തിന്റെ സമാപനത്തില്‍ തേജസ്വിനിയുടെ ഇരുകരകളിലേക്കും നീന്തിക്കയറിയത് കണ്ടുനിന്നവരെ ആശങ്കയിലാഴ്ത്തി. 28 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമാണ് ഈ സാഹസീക പരിശീലനത്തില്‍ ആദ്യാവസാനം പങ്കെടുത്തത്. പരിശീലനത്തിന് ലിജ നേതൃത്വം നല്‍കി. ഒപ്പം നാട്ടിലെ സ്ത്രീകളും പുരുഷന്മാരും.

തേജസ്വിനിക്കരയില്‍ നടന്ന പരിശീലന സമാപനം പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷമണന്‍ ഉദ്ഘാടനം ചെയ്തു. വി.വി.വെള്ളുങ്ങ അദ്ധ്യക്ഷനായി. എം.അച്യുതന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പാറക്കോല്‍ രാജന്‍, ഒ.എം.ബാലകൃഷ്ണന്‍, എം.ചന്ദ്രന്‍, ഒ.എം.സുകുമാരന്‍, എം.വി.രതീഷ്, കെ.വി.രാജേന്ദ്രന്‍, പി.എം.രാജന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Children, Swimming, Nileshwaram, Kasaragod
11:00 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories