Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Chicken. Show all posts
Showing posts with label Chicken. Show all posts

കര്‍ണാടകയില്‍ നിന്ന് കടത്തിയ ഒരു ലോഡ് കോഴി ആദൂരില്‍ പിടിയില്‍

Written By Kvarthakgd on 12 May 2013 | 4:59 pm

മുള്ളേരിയ: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന ഒരു ലോഡ് കോഴി ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മിഞ്ചിപ്പദവില്‍ വെച്ച് പോലീസ് പിടികൂടി. ആദൂര്‍ സി.ഐ.സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് ലോറി പിടികൂടിയത്.

ലോറി ഡ്രൈവര്‍ കര്‍ണാടക കൊളബയിലെ ഉമര്‍ ഷാഫിയെ(32) കസ്റ്റഡിയിലെടുത്തു. കോഴികടത്താനുപയോഗിച്ച കെ.എല്‍.14 എല്‍ 2115 നമ്പര്‍ ലോറിയും അമ്പത് പെട്ടികളില്‍ നിറച്ചിരുന്ന കോഴികളും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് 60,900 രൂപ പിഴ ഈടാക്കിയതിന് ശേഷം വിട്ടയച്ചു.
Karnataka, Chicken lorry, Seized, Adhur police, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File photo


Keywords: Karnataka, Chicken lorry, Seized, Adhur police, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:59 pm | 0 comments

ലോറിയില്‍ നിന്നും തെറിച്ച് വീണ കോഴികള്‍ ചത്തു: ചത്തകോഴികള്‍ക്കായി പിടിവലി

Written By kvartha delta on 11 May 2013 | 7:01 pm

കാസര്‍കോട്: ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് തെറിച്ച് വീണു. റോഡില്‍വീണ 40 ഓളം ഇറച്ചികോഴികള്‍ ചത്തു. റോഡില്‍വീണ് ചത്തതും പാതി ജീവനുമുണ്ടായിരുന്ന കോഴികള്‍ക്കുവേണ്ടി വഴിയാത്രക്കാരും ഓടിക്കൂടിയവരും പിടിവലിനടത്തിയത് കണ്ടുനിന്നവര്‍ക്ക് കൗതുകമായി.

Lorry, Chicken, Kasaragod, Uliyathadukaശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ ഉളിയത്തടുക്ക സീതാംഗോളി റൂട്ടിലാണ് അമിതവേഗതയില്‍ പോവുകയായിരുന്ന ലോറിയിലെ കൂട് തുറന്ന് 40 ഓളം കോഴികള്‍ റോഡിലേക്ക് തെറിച്ചുവീണത്. ഓടിക്കൂടിയവര്‍ കോഴികളെ കൈവശപ്പെടുത്തി ഒരോസ്ഥലത്ത് കൂട്ടിയിട്ടശേഷം കടയില്‍ നിന്നും പ്ലാസ്റ്റിക്ക് കവര്‍ വാങ്ങികൊണ്ടുവന്ന് അതിലാക്കിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

Lorry, Chicken, Kasaragod, Uliyathaduka
കോഴി റോഡില്‍ വീണ് കിടക്കുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ വാഹനങ്ങളുമായി എത്തിയെങ്കിലും അപ്പോഴേക്കും മറ്റുള്ളവര്‍ ഏല്ലാകോഴികളേയും കൈവശപ്പെടുത്തി സ്ഥലം വിട്ടിരുന്നു. കോഴികള്‍ പുറത്തേക്ക് തെറിച്ചുവീഴുന്നകാര്യം ലോറിയിലുണ്ടായിരുന്നവര്‍ അറിയാത്തതുകൊണ്ടാണ് കൂടുതല്‍ കോഴികളും പുറത്തേക്ക് വീഴാന്‍ കാരണം.

Lorry, Chicken, Kasaragod, Uliyathaduka
Keywords: Lorry, Chicken, Kasaragod, Uliyathaduka, Kerala, Death, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:01 pm | 1 comments

പോലീസിലെ കള്ളന്മാര്‍ക്കെതിരെ പോലീസ് അന്വേഷണം

Written By kvarthaksd on 12 Mar 2013 | 2:00 pm

 Bribe, Police, Blackmail, Sand, Liquor, Chicken, Case, Police-Station, Kasaragod, Kerala, Kerala News, International News.
കാസര്‍കോട്: കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി ആവശ്യപ്പെടുന്ന കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ ചില പോലീസുകാര്‍ക്കെതിരെ വകുപ്പു തലത്തില്‍ അന്വേഷണം ആരംഭിച്ചു. ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. നുള്ളിപ്പാടിയിലെ അനില്‍കുമാര്‍, ചേരങ്കൈയിലെ അമീര്‍ ഹസന്‍ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

മണല്‍, മദ്യം, കോഴി എന്നിവയുടെ കടത്തുമായും വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരിലും പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കണ്ടാലറിയാവുന്നവരുടെ പേരിലുള്ള കേസുകളുടെ മറവിലാണ് പോലീസ് കൈക്കൂലി ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും കേസില്‍ കുടുക്കുയും ചെയ്യുന്നതെന്ന് ഇവരുടെ പരാതിയില്‍ ആരോപിക്കുന്നു. വിദേശത്ത് പോകാനിരിക്കുന്നവരെയും കച്ചവടം നടത്തുന്നവരെയും ആണ് ചില പോലീസുകാര്‍ കൈക്കൂലിക്കു വേണ്ടി നോട്ടമിട്ടിരിക്കുന്നത്.

തന്റെ പേരില്‍ കേസുണ്ടല്ലോ എന്ന് പറഞ്ഞ് അത്തരക്കാരെ സമീപിക്കുന്ന പോലീസ്, ഉയര്‍ന്ന പോലീസുകാര്‍ക്ക് നല്‍കാനെന്ന പേരിലാണ് പണം ആവശ്യപ്പെടുന്നത്. സമീപ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന നാല് പോലീസുകാരാണ് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി ടൗണ്‍ സ്‌റ്റേഷനില്‍ ജോലി വാങ്ങി അഴിമതി നടത്തുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇവരില്‍ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍പെട്ട ഒരാളെ മേലുദ്യോഗസ്ഥനു വേണ്ടി കൈക്കൂലി വാങ്ങിയെന്ന പേരില്‍ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നാല് പോലീസുകാരും ബേക്കല്‍, വിദ്യാനഗര്‍, ആദൂര്‍ എന്നിവിടങ്ങളിലാണ് ജോലി ചെയ്യേണ്ടത്. എന്നാല്‍ സി.ഡി പാര്‍ട്ടിയെന്ന പേരില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെടുന്നതെന്ന് പോലീസുകാരുടെ പേര് പരാമര്‍ശിച്ചു കൊണ്ടുതന്നെ പരാതിയില്‍ പറയുന്നു. ഇവര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ നിരവധി പേരുടെ ഗള്‍ഫ് യാത്ര മുടങ്ങിയ കാര്യവും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇത്തരം ആരോപണങ്ങള്‍ നേരത്തെതന്നെ ഉന്നയിച്ചിരുന്നു.

അട്ക്കത്ത്ബയലില്‍ വ്യാപാരിയായ ചേരങ്കൈ കടപ്പുറത്തെ അമീര്‍ ഹസനെ കടയില്‍ നിന്ന് പിടിച്ചു കൊണ്ടു പോയ പോലീസുകാര്‍ കേസില്‍ കുടുക്കുകയും 21 ദിവസത്തെ തടവിന് വിധേയനാക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചാണ് ഇയാള്‍ ഒടുവില്‍ പുറത്തിറങ്ങിയത്. ചേരങ്കൈ കടപ്പുറത്തുണ്ടായ ഒരു സംഘര്‍ഷത്തിന്റെ മറവിലാണ് ഇയാളെ കടയില്‍ നിന്ന് പിടിച്ചു കൊണ്ടു പോയി കേസില്‍ കുടുക്കിയെന്നാണ് ആരോപണം.

സ്റ്റേഷനിലെത്തുന്ന പല പരാതികളിലും പോലീസ് അന്വേഷണം നടത്തുകയോ, കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാതെ പണം വാങ്ങി ഒതുക്കി തീര്‍ക്കുന്നതായും ആക്ഷേപമുണ്ട്.

Keywords: Bribe, Police, Blackmail, Sand, Liquor, Chicken, Case, Police-Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

2:00 pm | 0 comments

പാവങ്ങള്‍ക്ക് കൊണ്ടു വന്ന ഒരു ലോഡ് കോഴികള്‍ വൃണവും രോഗവും ബാധിച്ചവ

Written By kvarthaksd on 7 Mar 2013 | 8:54 pm

Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News.
കാസര്‍കോട്: ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടു വന്ന ഒരു ലോഡ് കോഴി രോഗം ബാധിച്ചതും വൃണം ബാധിച്ചതുമാണെന്ന് പരാതി. ഒരു ലോഡ് കോഴികളില്‍ മിക്ക കോഴികളും കാസര്‍കോട്ടെത്തിച്ചപ്പോള്‍ തന്നെ ചത്തു പോയിരുന്നു. ജീവനുള്ള മറ്റ് കോഴികളും ഏതു സമയത്തും ചാകാവുന്നസ്ഥിതിയിലാണ്. 2012 ഫെബ്രുവരിയില്‍ വിതരണം ചെയ്യേണ്ട കോഴികളാണ് മാര്‍ചില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.

കാസര്‍കോട് നഗരസഭകളില്‍ മാത്രം 600 ഉപഭോക്താക്കള്‍ക്ക് കോഴികളെ നല്‍കേണ്ടതുണ്ട്. ഒരു ഉപഭോക്താവിന് രണ്ട് കിലോ തൂക്കമുള്ള രണ്ട് കോഴികളാണ് നല്‍കേണ്ടത്. കൊണ്ടു വന്ന കോഴികളില്‍ മിക്കതിനും ഒരു കിലോയില്‍ താഴെയാണ് തൂക്കമെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. മിക്ക കോഴികളുടെയും തൂവലുകള്‍ കൊഴിഞ്ഞ് വൃണം ബാധിച്ച നിലയിലാണ്.

കൊണ്ടു വന്ന കോഴികളില്‍ ആരോഗ്യമുള്ളവയെ മാത്രമെ വിതരണം ചെയ്യുന്നുള്ളൂവെന്ന് കാസര്‍കോട് വെക്റ്റിനറി ആശുപത്രിയിലെ ഡോ. വസന്തകുമാര്‍ പറയുന്നത്. മറ്റുള്ള കോഴികള്‍ തിരിച്ചയക്കും. ഉച്ചയോടെ മറ്റൊരു ലോഡ് കോഴിയും കാസര്‍കോട്ടെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. കാസര്‍കോട് നഗരസഭയ്ക്ക് പുറമെ ബദിയഡുക്ക ഉള്‍പടെയുള്ള മറ്റ് പഞ്ചായത്തുകളിലും കോഴികളെ എത്തിക്കുന്നുണ്ട്. നേരത്തെ കുമ്പളയിലും ബദിയഡുക്കയിലെ ചില വാര്‍ഡുകളിലും വിതരണം ചെയ്ത കോഴികള്‍ പൂര്‍ണമായും രോഗം വന്നും മറ്റും ചത്തുപോയതായി പരാതി ഉയര്‍ന്നിരുന്നു.

ഇതിനിടയിലാണ് രോഗം ബാധിച്ച കോഴികളെ വീണ്ടും വിതരണത്തിനെത്തിച്ചിരിക്കുന്നത്. കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷനാണ് (കെ.എസ്.പി.ഡി.സി) കോഴികളെ വിതരണം ചെയ്യുന്നത്. അങ്കമാലിയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ചെയാണ് കോഴികളെ കൊണ്ടുവന്നതെന്ന് ലോറി ജീവനക്കാര്‍ പറയുന്നു. ഈ കോഴികള്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലെത്തിച്ചതാണെന്നാണ് വിവരം. പാവങ്ങള്‍ക്ക് കോഴി വിതരണം ചെയ്യുന്നതിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കോഴി വിതരണം കൊണ്ട് ഒരാള്‍ക്ക് പോലും ഇതിന്റെ ഗുണമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News.

Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News.

 Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News.

 Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News.

 Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News.

 Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Chicken, Kasaragod, hospital, Lorry, Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

8:54 pm | 0 comments

അനധികൃത കോഴിക്കടത്ത്; ലോറി പിടിയില്‍

Written By kvartha delta on 26 Jan 2013 | 7:48 pm

Lorry, Chicken, Kanhangad, Police, Kannur, Karnataka, Kerala, Kasaragod, Neerchal, Custody,
കാഞ്ഞങ്ങാട്: അനധികൃതമായി കോഴികളെ കടത്തിവരികയായിരുന്ന ലോറി പോലീസ് പിടികൂടി. കെ എല്‍ 14 എല്‍ 6958 നമ്പര്‍ ലോറിയാണ് ഹൈവേ പോലീസ് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ ആറങ്ങാടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ലോറി പിടിച്ചെടുക്കുകയായിരുന്നു. കാസര്‍കോട്ടെ നീര്‍ചാലില്‍ നിന്ന് കണ്ണൂരിലേക്ക് കോഴികളെ കടത്തി വരികയായിരുന്ന ലോറി പോലീസ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ രേഖകളൊന്നുമില്ലെന്ന് വ്യക്തമായി. ഇതേ തുടര്‍ന്നാണ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്.

കര്‍ണാടകയില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രേഖകളില്ലാതെ കോഴികളെ കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഒരു മാസം മുമ്പ് നിരവധി കോഴി ലോറികള്‍ പോലീസ് പിടികൂടിയിരുന്നു. കര്‍ണാടകയില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള കോഴിക്കടത്തിന് അടുത്തിടെയാണ് നിരോധനം ഏര്‍പെടുത്തിയത്. നിരോധനത്തിന് പിന്നീട് അയവ് വരുത്തിയെങ്കിലും രേഖകളില്ലാതെ കോഴികളെ കടത്തുന്നതിനെതിരായി കര്‍ശന നടപടികളാണ് സ്വീകരിച്ച് വരുന്നത്.

Keywords: Lorry, Chicken, Kanhangad, Police, Kannur, Karnataka, Kerala, Kasaragod, Neerchal, Custody, Malayalam News, Kerala Vartha, Kasaragod News.
7:48 pm | 0 comments

കോ­ഴി വ­ണ്ടി­യി­ടി­ച്ച് പെണ്‍­കു­ട്ടി­ക്ക് പ­രിക്ക്

Written By kvarthakgd1 on 27 Dec 2012 | 4:16 pm

Badiyadukka, Chicken, Vehicle, Injured, Lady, Charladukka, Police, Driver, Beejathadukka, Hospital
ബ­ദി­യ­ടു­ക്ക: കോ­ഴി ക­ട­ത്തു­ന്ന വ­ണ്ടി­യി­ടി­ച്ച് പെണ്‍­കു­ട്ടി­ക്ക് പ­രി­ക്കേറ്റു. നിര്‍­ത്താതെ ഓ­ടി­ച്ചു പോ­യ വ­ണ്ടി ബൈ­ക്കില്‍ പി­ന്തു­ടര്‍­ന്ന് നാ­ട്ടു­കാര്‍ പി­ടി­കൂ­ടി ഡ്രൈവ­റെ ബ­ദി­യ­ടുക്ക പോ­ലീ­സി­ന് കൈ­മാറി. വ്യാ­ഴാഴ്­ച ഉ­ച്ച­യ്­ക്ക് ചര്‍­ള­ടു­ക്ക­യി­ല്‍ വെ­ച്ചാ­ണ് പെണ്‍­കു­ട്ടി­യെ വാഹ­നം ഇ­ടി­ച്ചത്. നിര്‍­ത്താ­തെ പോ­യ വ­ണ്ടി­യെ പി­ന്നീ­ട് ബീ­ജ­ത്ത­ടു­ക്ക­യി­ലാ­ണ് വെ­ച്ചാ­ണ് പി­ന്തു­ടര്‍­ന്ന് പി­ടി­കൂ­ടി­യ­ത്.

പ­രി­ക്കേ­റ്റ പെണ്‍­കു­ട്ടി­യെ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. അ­പക­ടം സം­ബ­ന്ധി­ച്ച് ബ­ദി­യ­ടുക്ക പോ­ലീ­സ് അ­ന്വേഷ­ണം നട­ത്തി വ­രു­ക­യാണ്. 

Keywords: Badiyadukka, Chicken, Vehicle, Injured, Lady, Charladukka, Police, Driver, Beejathadukka, Hospital,  Malayalam News, Kerala. 
4:16 pm | 0 comments

ന­ഗ­ര­മാ­ലി­ന്യ­ങ്ങള്‍ റോ­ഡില്‍; തീ­റ്റ­തേ­ടി ക­ന്നു­കാ­ലി­കളും നായ്ക്കളും ന­ഗ­ര­ത്തില്‍

Written By Kvartha Alpha on 21 Dec 2012 | 11:33 am

 Waste, Road, kasaragod, Kerala, KSRTC, Chicken, Bus Stand, Court, M.G. Road
കാസര്‍­കോട്: ന­ഗ­ര­ത്തില്‍ ശു­ചീക­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നില­ച്ച­തോ­ടെ മാ­ലി­ന്യ­ങ്ങ­ളു­ടെ സ്ഥാ­നം റോ­ഡി­ലായി. പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് റോ­ഡിലും റോ­ഡ­രി­കിലും മറ്റും മാ­ലി­ന്യ­ങ്ങള്‍ കു­ന്നു­കൂ­ടി­ക്കി­ട­ക്കു­ക­യാണ്. പ്ര­സ്­ക്ല­ബ്ബി­ലേ­ക്കുള്ള റോ­ഡില്‍ വ­രെ പ്ലാ­സ്റ്റിക്കില്‍ കെട്ടി­യ ഭ­ക്ഷ­ണാ­വ­ശി­ഷ്ട­ങ്ങളും മറ്റും വ­ലി­ച്ചെ­റി­ഞ്ഞ നി­ല­യി­ലാണ്. പ്രസ് ക്ലബ്ബ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൊണ്ടുതള്ളിയിരിക്കുന്ന മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികളെയും വഴിയാത്രക്കാരെയും ദുരിതത്തിലാഴ്ത്തി. ഇവിടെനിന്നുള്ള മാലിന്യം റോഡിലേക്കുവരെ നിരന്ന് കിടക്കുകയാണ്.
എം.ജി. റോ­ഡി­ന്റെ പ­ല ഭാ­ഗത്തും മാ­ലി­ന്യ­ങ്ങള്‍ അ­ല­സ­മാ­യി വ­ലി­ച്ചെ­റി­ഞ്ഞി­രി­ക്കു­ക­യാണ്. പുതി­യ ബ­സ് സ്റ്റാന്‍ഡ്, പ­ഴ­യ ബ­സ് സ്റ്റാന്‍ഡ്, കെ.എ­സ്.ആര്‍.ടി.സി ബ­സ് സ്റ്റാന്‍­ഡ് പ­രി­സ­ര­ങ്ങ­ളിലും ഇ­തു ത­ന്നെ­യാ­ണ് സ്ഥിതി.

മാ­ലി­ന്യ­ങ്ങള്‍ ഉ­റവി­ട കേ­ന്ദ്ര­ങ്ങ­ളില്‍ ത­ന്നെ സം­സ്­ക­രി­ക്ക­ണ­മെന്ന കോട­തി ഉ­ത്ത­ര­വി­ന്റെ മ­റ­വില്‍ ന­ഗര­സ­ഭ മാ­ലി­ന്യ സം­സ്­ക്കര­ണം ത­ന്നെ നിര്‍­ത്തി­വെ­ച്ച മ­ട്ടാണ്. വ്യാ­പാ­രി­കളും മറ്റും മാ­ലി­ന്യ­ങ്ങള്‍ റോ­ഡ­രി­കില്‍ അ­ല്­പാല്‍­പ­മാ­യി ക­ത്തി­ക്കു­ന്നു­ണ്ടെ­ങ്കിലും അ­ത് പ്രാ­യോഗി­ക ത­ല­ത്തില്‍ വി­ജ­യി­ച്ചി­ട്ടില്ല. ഹോ­ട്ട­ലു­ക­ളില്‍ നിന്നും പ­ഴം- പ­ച്ചക്ക­റി ക­ട­ക­ളില്‍ നിന്നും കോ­ഴി­ക്ക­ട­ക­ളില്‍ നിന്നും മ­റ്റു­മു­ള്ള അ­വ­ശി­ഷ്ട­ങ്ങള്‍ പ­ലരും പ്ലാ­സ്റ്റി­ക് ക­വ­റു­ക­ളി­ലാ­ക്കിയും അല്ലാ­തെയും തു­റ­ന്ന സ്ഥല­ത്ത് കൊ­ണ്ടു ത­ള്ളു­ന്ന സ്ഥി­തി­യാണ്. ഇ­ത് തി­ന്നാന്‍ ക­ന്നു­കാ­ലി­കളും തെരുവ് നായ്ക്കളും കൂ­ട്ട­ത്തോ­ടെ ന­ഗ­ര­ത്തില്‍ ഇ­റ­ങ്ങി­യി­ട്ടുണ്ട്.

കോടതി വിധിയെ തുടര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നത് നിരീക്ഷിക്കാനും പിഴയീടാക്കാനും മുനിസിപ്പല്‍ അധികൃതര്‍ രംഗത്തുണ്ടായിരുന്നപ്പോള്‍ ഒരുപരിധിവരെ നഗരത്തില്‍ ക­ന്നു­കാ­ലി ശല്യ­ത്തി­ന്  കു­റ­വു­ണ്ടാ­യി­രുന്നു. ഇ­പ്പോള്‍ ബ­സ് സ്­റ്റാന്‍­ഡു­ക­ളിലും റോ­ഡു­ക­ളിലും മറ്റും ക­ന്നു­കാ­ലി­ക­ളു­ടെ താ­വ­ള­മാണ്.

ന­ഗര­സ­ഭ ഏ­റെ­ക്കാ­ലം മാ­ലി­ന്യം കൊ­ണ്ടു ത­ള്ളി­യി­രു­ന്ന കേ­ളു­ഗു­ഡ്ഡെ ട്ര­ഞ്ചിം­ഗ് ഗ്രൗ­ണ്ടില്‍ ഒ­രു വര്‍­ഷ­ത്തി­ലേ­റെ­യാ­യി മാ­ലി­ന്യ­ങ്ങള്‍ കൊ­ണ്ടി­ടു­ന്നില്ല. നാ­ട്ടു­കാ­രു­ടെ എ­തിര്‍­പ്പി­നെ തു­ടര്‍­ന്നാ­യി­രു­ന്നു അത്. മാ­ലി­ന്യ സം­സ്­ക്ക­ര­ണ­ത്തി­ന് അ­ത്യാ­ധുനി­ക രീ­തി­യി­ലു­ള്ള പ­ദ്ധ­തി­കള്‍ കൊ­ണ്ടു വ­രു­മെ­ന്ന് ന­ഗര­സ­ഭ വര്‍­ഷം തോറും പ­റ­യു­മെ­ങ്കിലും അ­തൊന്നും പ്രാ­യോഗി­ക ത­ല­ത്തി­ലേ­ക്ക് എ­ത്താ­ത്ത­പ്പോ­ഴാ­ണ് കേ­ളു­ഗു­ഡ്ഡെ നി­വാ­സി­ക­ള്‍ അ­വി­ടെ മാ­ലിന്യം ത­ള്ളുന്ന­ത് ത­ട­ഞ്ഞത്. അ­ങ്ങ­നെ­യി­രി­ക്കെ­യാ­ണ് കോട­തി ഉ­ത്ത­രവും വ­ന്നത്.

നഗരസഭയുടെ അധീനതയിലുള്ള കൊല്ലങ്കാനത്തെ സ്ഥലത്തും മാലിന്യം നിക്ഷേപിക്കുന്നതിനെ പരിസരവാസികള്‍ എതിര്‍ത്തു. ഇതിനെതുടര്‍ന്ന് മാലിന്യം എവിടെയും തള്ളാന്‍ വഴികാണാത്തതിനാല്‍ നഗരത്തില്‍ ദിവസങ്ങളോളം ശുചീകരണം തടസ്സപ്പെട്ടു. അതിനിടെ മാലിന്യങ്ങള്‍ അതിന്റെ ഉറവിട കേന്ദ്രങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാനും ജില്ലാതലത്തില്‍ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശമുണ്ടായി. അതോടെ നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ക്രമേണ തലയൂരുകയായിരുന്നു.

അ­തി­നി­ടെ മു­നി­സിപ്പല്‍ ഓ­ഫീ­സി­ന് സ­മീപ­ത്തെ തു­റ­ന്ന സ്ഥല­ത്ത് മാ­ലിന്യം കൂ­ട്ടി­യി­ട്ട­തി­നെ­തി­രേയും എ­തിര്‍­പ്പ് ഉ­യര്‍ന്നു. അ­പ്പോള്‍ ബാ­ങ്കോ­ട്ടെ ഒ­ഴി­ഞ്ഞ പ­റ­മ്പില്‍ മാ­ലിന്യം കൊ­ണ്ടിട്ടു. എ­ന്നാലും ശു­ചീ­കര­ണം ഇ­പ്പോഴും കാ­ര്യ­ക്ഷ­മ­മാ­ക്കി­യി­ട്ടില്ല. പോ­രാ­ത്ത­തി­ന് മാ­ലി­ന്യ­പ്ര­ശ്‌­നം അ­നു­ദി­നം വ­ഷ­ളാ­കു­ന്ന സ്ഥി­തി­യാ­ണ് സം­ജാ­ത­മാ­യി­രി­ക്കു­ന്നത്.

Keywords: Waste, Road, Kasaragod, Kerala, KSRTC, Chicken, Bus Stand, Court, M.G. Road
11:33 am | 0 comments

പക്ഷിപ്പനി: കോഴി ഇറക്കുമതി നിരോധനം ഭാഗികമായി പന്‍വലിച്ചു

Written By Kvarthakgd on 21 Nov 2012 | 7:45 pm

Chicken, Fever, Karnataka, Kasaragod, Kerala, Malayalam news
കാസര്‍കോട്: പക്ഷിപ്പനിമൂലം കര്‍ണാടകയില്‍ നിന്നും കോഴികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം ഭാഗിമായി പിന്‍വലിച്ചു. നിലവിലെ സ്ഥിതി പരിശോധിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആണ് ഉത്തരവിറക്കിയത്.

കര്‍ണാടകയില്‍ ഏത് ജില്ലയില്‍ നിന്നാണോ കോഴികളെ കയറ്റുമതി ചെയ്ത് അയക്കുന്നത് ആ ജില്ലയിലെ വെറ്ററിനറി ഓഫീസര്‍,  കോഴികള്‍ പക്ഷിപ്പനി ബാധിതമുക്ത പ്രദേശത്തു നി­ന്നാ­ണെ­ന്നു­ള്ള സര്‍­ട്ടി­ഫി­ക്ക­റ്റി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ മാ­ത്രമേ കോഴികളെ കേരളത്തിലേക്ക് കയറ്റിവിടാന്‍ പാടുള്ളൂ.

എന്നാല്‍ കോഴിവളത്തിന് നിരോധനം ബാധകമാണെന്ന് ഡയറക്ടര്‍ അറിയിച്ചു. കര്‍ണാടകയില്‍ നിന്നും കോഴി, മുട്ട തുടങ്ങിയവ സാക്ഷ്യപത്രത്തോടു കൂടി മാത്രം ചെക്ക് പോസ്റ്റുകള്‍ വഴി കൊണ്ടുവരേണ്ടതാണ് എന്നും അല്ലാതെയുണ്ടാകുന്ന നഷ്ടത്തിന് അവരവര്‍ തന്നെയായിരിക്കും പൂര്‍ണ ഉത്തരവാദിയെന്നും ഡയറക്ടര്‍ അറിയിച്ചു.

Keywords: Chicken, Fever, Karnataka, Kasaragod, Kerala, Malayalam news, Ban on chicken partially removed
7:45 pm | 0 comments

കുമ്പളയില്‍ 6 കോഴികള്‍ പിടിയില്‍

Written By kvarthaksd on 16 Nov 2012 | 6:00 pm


CockFighting, Arrest, Police, Custody,Badiyadukka, Angadimugar, Puthige, Kasaragod, Kerala.കാസര്‍കോട്: കോഴിയങ്കത്തില്‍ ഏര്‍പെട്ട എട്ടു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ആറ് കോഴികളെ കസ്റ്റഡയിലെടുക്കുകയും ചെയ്തു. അംഗടിമുഗര്‍ പാലത്തിന് സമീപമാണ് കോഴിയങ്കം നടന്നുവന്നത്. കോഴിയങ്കസ്ഥലത്ത് നിന്നും 3,010 രൂപയും പിടികൂടി.

ബേളയിലെ സതീഷ്‌ റൈ (42), നീര്‍ചാലിലെ ജയറാം (28), അംഗടിമുഗറിലെ ചന്ദ്രഹാസ റൈ (32), മാടത്തടുക്കയിലെ പ്രമോദ്കുമാര്‍ (23) ബദിയഡുക്കയിലെ ചന്ദ്രശേഖര (32), പുത്തിഗെയിലെ ബി. ഹരീഷ് (33), കര്‍ണാടക കൊണാജെയിലെ കൊറഗപ്പ (35), പുത്തിഗെയിലെ ഗുരുവ (51) എന്നിവരെയാണ് കുമ്പള എസ്.ഐ. പി നാരയണനും സംഘവും പിടികൂടിയത്. പ്രതികളെ പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. കോഴികളെ വെള്ളിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

Keywords: CockFighting, Arrest, Police, Custody, Badiyadukka, Angadimugar, Puthige, Kasaragod, Kerala, Hen fight
6:00 pm | 0 comments

കോഴിക്കടത്ത്: മൂന്നുവാഹനങ്ങള്‍ പിടികൂടി

Written By Kvarthakgd on 6 Nov 2012 | 6:55 pm

Chicken, Lorry, Custody, Chemmattamvayal, Bedakam, Kuttikkol, Kerala, Malayalam news
കാഞ്ഞങ്ങാട്: നിരോധനം ലംഘിച്ച് കര്‍ണാടകയില്‍ നിന്നും കോഴികളെ കടത്തി വരികയായിരുന്ന മൂന്ന് വാഹനങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാണിജ്യ നികുതി ഇന്റലിജന്‍സ് അധികൃതര്‍ പിടികൂടി. കാഞ്ഞങ്ങാട്, ബേഡകം, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോഴിക്കടത്ത് വാഹനങ്ങള്‍ പിടികൂടിയത്.

കര്‍ണാടകയിലെ പുത്തൂരില്‍ നിന്നും അനധികൃതമായി കണ്ണൂരിലേക്ക് കോഴികളെ കടത്തിക്കൊണ്ടു പോകുകയായിരുന്ന കെ എല്‍ 14 കെ 2989 നമ്പര്‍ മിനിലോറി ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ വെച്ച് വാണിജ്യ നികുതി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ ഫിലിപ്പ്, എം. നാരായണന്‍, എ.വി. സജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കടത്ത് പിടികൂടിയത്.

1950 കിലോ കോഴികളാണ് മിനിലോറിയിലുണ്ടായിരുന്നത്. കുറ്റിക്കോലിലും ബേഡകത്തും നിന്നുമായി 3600 കിലോ കോഴികളെയാണ് വാണിജ്യ നികുതി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഴിഞ്ഞ ദിവസവും കാഞ്ഞങ്ങാട്, പുല്ലൂര്‍, പള്ളിക്കര ഭാഗങ്ങളില്‍ നിന്നായി കോഴിക്കടത്ത് വാഹനങ്ങള്‍ പോലീസും വാണിജ്യ നികുതി ഇന്റലിജന്‍സും പിടികൂടിയിരുന്നു.

കര്‍ണാടകയില്‍ പക്ഷിപ്പനി വ്യാപകമായ സാഹചര്യത്തിലാണ് കേരളത്തിലേക്കുള്ള കോഴിക്കടത്തിന് നിരോധനം ഏര്‍പെടുത്തിയത്. കാസര്‍കോട് ജില്ലയിലേക്ക് അനധികൃത കോഴിക്കടത്ത് ഇപ്പോഴും തുടരുകയാണ്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മതിയായ പരിശോധന നടത്താതെയാണ് കോഴി വാഹനങ്ങളെ കടത്തി വിടുന്നത്.

Keywords: Chicken, Lorry, Custody, Chemmattamvayal, Bedakam, Kuttikkol, Kerala, Malayalam news
6:55 pm | 0 comments

കോഴികളെ ഇറച്ചിയാക്കി കടത്തുന്നു

Written By Kvarthakgd on 5 Nov 2012 | 6:46 pm

Highrange, Vellarikundu, Chicken, Export, Police, Custody, Vehicle, Kerala-Karnataka, Checkpost, Rajapuram, Kerala, Malayalam newsവെള്ളരിക്കുണ്ട്: കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ മലയോര പ്രദേശങ്ങളിലേക്ക് കോഴികളെ കടത്തുന്നതിന് പുതിയ തന്ത്രം.
കോഴികളെ ജീവനോടെ കടത്തുന്നതിന് പകരം ഇറച്ചിയാക്കി സര്‍വീസ് വാഹനങ്ങളില്‍ കൊണ്ടുവരുന്ന രീതിയാണ് കള്ളക്കടത്തുകാര്‍ ഇപ്പോള്‍ അവലംബിക്കുന്നത്. ചെമ്പേരി ചെക്ക് പോസ്റ്റ് വഴി പാണത്തൂര്‍, രാജപുരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് തുടങ്ങിയ ഭാഗങ്ങളിലേക്ക് ഈ രീതിയില്‍ കോഴികളുടെ ഇറച്ചി കടത്തുകയാണ്.

കഴിഞ്ഞ ദിവസം രാജപുരം എസ് ഐ ഇ.വി. രവീന്ദ്രന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും അനധികൃതമായി വാഹനത്തില്‍ കടത്തിക്കൊണ്ടു വന്ന കോഴിയിറച്ചി പിടികൂടുകയും കര്‍ണാടകയിലേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തിരുന്നു. കോഴിയിറച്ചി പിടികൂടിയ ഉടന്‍ തന്നെ പോലീസ് വിവരം വാണിജ്യ നികുതി ഇന്റലിജന്‍സിനെ അറിയിച്ചിരുന്നു.

ഉന്നത ഉദ്യോഗസ്ഥനെ തന്നെ പോലീസ് ബന്ധപ്പെട്ടിട്ടും ഇന്റലിജന്‍സ് എത്തിയില്ല. ഇതേതുടര്‍ന്നാണ് പോലീസിന് ഇറച്ചി തിരിച്ചയക്കേണ്ടി വന്നത്. അതിര്‍ത്തി കടന്നു വരുന്ന എല്ലാ വാഹനങ്ങളും ചെക്ക് പോസ്റ്റില്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സര്‍വീസ് വാഹനങ്ങളില്‍ കോഴിയിറച്ചി കടത്തിക്കൊണ്ട് വരുന്നത് ചെക്ക് പോസ്റ്റ് അധികൃതരില്‍ സംശയം ഉളവാക്കുന്നില്ല. എന്നാല്‍ പോലും എല്ലാ വാഹനങ്ങളും പരിശോധിക്കേണ്ട ഉത്തരവാദിത്വത്തില്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ വീഴ്ച വരുത്തുകയാണെന്നാണ് ആക്ഷേപം.

Keywords: Highrange, Vellarikundu, Chicken, Export, Police, Custody, Vehicle, Kerala-Karnataka, Checkpost, Rajapuram, Kerala, Malayalam news
6:46 pm | 0 comments

ചീ­മേ­നി­യില്‍ കോഴി പ്രസവിച്ചു

Written By kvartha delta on 28 Oct 2012 | 9:57 am

Home, Sitout, Hen, Evening, Cloth, Puliyannur, Bharathan, Delivery, Malayalam News
ചെറുവത്തൂര്‍: കോ­ഴി­ക്ക് മു­ല­വ­രു­മ്പോള്‍ അതും സം­ഭ­വിക്കും എ­ന്ന് സം­ഭ­വി­ക്കാ­ത്ത കാ­ര്യ­ത്തെ കു­റി­ച്ച് ഒ­രു പ­ഴം­ചൊല്ലു­ണ്ട്. എ­ന്നാല്‍ ചീ­മേ­നി­യില്‍ കോ­ഴി­ക്ക് മു­ല വ­ന്നി­ല്ലെ­ങ്കിലും കോ­ഴി­യു­ടെ പ്രസ­വം യാ­ഥാര്‍­ത്ഥ്യ­മാ­യി­രി­ക്കു­ക­യാണ്. ഈ സാ­ഹ­ച­ര്യ­ത്തില്‍ വരും കാ­ല­ങ്ങ­ളില്‍ കോ­ഴി­ക്ക് മു­ല വ­ന്നെ­ന്നു­മി­രി­ക്കും. അ­തി­നാല്‍ പ­ഴ­ഞ്ചൊല്ലു­ക­ളില്‍ പ­തി­രി­ല്ലെ­ന്ന് പ­റ­യു­ന്ന­വര്‍ ര­ണ്ടുവ­ട്ടം ആ­ലോ­ചി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

ചീ­മേ­നി പുലിയന്നൂരിലെ ടി.പി. ഭരതന്റെ വീട്ടിലെ മുട്ടക്കോഴിയാ­ണ് ശ­നി­യാഴ്ച വൈ­കിട്ട് പ്രസവി­ച്ചത്. വീ­ട്ടു­കാ­രെ സാ­ക്ഷി­യാ­ക്കി­ വീ­ട്ടി­ന്റെ വ­രാ­ന്ത­യി­ലാണ് പ്ര­സ­വം. അതി­നാല്‍ സംഭ­വം വി­ശ്വ­സി­ക്കാ­നേ നി­വൃ­ത്തി­യു­ള്ളു. കോഴി മുട്ടയിടാന്‍ അടയിരിക്കാ­റില്ല. എന്നാല്‍ എല്ലാ ദിവസവും മുട്ടയിടു­മെന്ന് വീട്ടുകാര്‍ പറയുന്നു.

പൊക്കിള്‍ കൊടിയോടുകൂടിയാ­ണ് വെ­ളു­ത്ത നി­റ­ത്തി­ലുള്ള കോഴിക്കുഞ്ഞ് പുറത്ത്് വന്ന­ത്. പ്രസവിച്ച ഉടന്‍ തന്നെ കോഴി പുറത്തേക്ക് പോ­യി. കുഞ്ഞിനെ തുണിയില്‍ പൊ­തിഞ്ഞ് സംരക്ഷിച്ചിരിക്കുക­യാ­ണ് വീ­ട്ടു­കാര്‍. ഒ­രു­വര്‍­ഷം പ്രാ­യ­മുള്ള കോ­ഴി­യെ ഭ­രതന് കു­ടും­ബശ്രീ മു­ഖേ­ന­യാ­ണ് വ­ളര്‍­ത്താന്‍ കി­ട്ടി­യത്. കോഴി പ്രസവിച്ചു എന്ന വിവരം നാടാകെ പ­ര­ന്ന­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഒട്ടേറെപ്പേര്‍ ത­ള്ള­യെയും കു­ഞ്ഞി­നേയും കാ­ണാ­നെ­ത്തു­ന്നു­ണ്ട്.

കോ­ഴി­യു­ടെ ഉ­ദ­ര­ത്തില്‍ നി­ന്നും പു­റ­ത്തു­വ­രാ­തെ കു­ടു­ങ്ങി­പ്പോ­കു­ന്ന മു­ട്ട വ­യ­റ്റില്‍­വെ­ച്ച് ത­ന്നെ വി­രി­ഞ്ഞു പുറ­ത്ത് വ­ന്ന­താ­കാ­മെ­ന്ന് ചീ­മേ­നി മൃ­ഗാ­ശു­പ­ത്രി­യി­ലെ വെ­റ്റ­റിന­റി സര്‍­ജന്‍ ടി. പ്ര­ശാ­ന്ത് പ­റ­ഞ്ഞു.

Kywords: Home, Sitout, Hen, Evening, Cloth, Puliyannur, Bharathan, Delivery, Malayalam News
9:57 am | 0 comments

4 കോഴി­ലോ­റി­കള്‍ പി­ടി­കൂടി; 4 ലക്ഷം പിഴ ഈടാക്കി

Written By Kvarthakgd on 12 Aug 2012 | 1:12 pm

കാസര്‍കോട്: വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ നാ­ല് കോഴി­ലോ­റികള്‍ പി­ടി­കൂ­ടി. നാ­ല് ലോ­റി­ക­ളില്‍ നി­ന്നു­മാ­യി മൊ­ത്തം 340 ബോക്‌സ് കോ­ഴി ക­ണ്ടെത്തി. ഇ­തിന് നാ­ല് ലക്ഷം രൂപ പിഴ ഈടാക്കി. ശനിയാഴ്ച വെളുപ്പി­ന് മൂ­ന്നു മണി­യോ­ടെ­യാണ് വിവിധ സ്ഥലത്തുനി­ന്ന് കോഴി­ലോ­റി­കള്‍ പി­ടി­കൂ­ടി­യ­ത്.

ചെക്ക്‌പോസ്റ്റ് വഴിവരാതെ ഊടുവഴികളിലൂടെ കര്‍ണാടകയില്‍നിന്ന് കേരളത്തിലേ­ക്ക് കോ­ഴികള്‍ കടത്തുകയായിരുന്നു. പെര്‍മുദ, കന്യാന, ബദിയടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാ­ണ് വ­ണ്ടികള്‍ പിടിച്ച­ത്.

അസിസ്റ്റന്റ് കമീഷണര്‍മാരായ വി വി പ്രദീപ്, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ വി ടി മനോഹരന്‍, പി ജെ ഫിലിപ്പ്, എം നാരായണന്‍, രാമാനുജന്‍, രാജേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ പത്മകുമാര്‍, രാജേഷ്, ഡ്രൈവര്‍മാരായ പ്രമോദ്, ശ്രീധരന്‍ എന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തി­ലാ­യി­രു­ന്നു റെ­യ്ഡ്.

ബുധനാഴ്­ച സീതാഗോളിയില്‍ വിജിലന്‍സ് സി.ഐ. പി. ബാലകൃഷ്ണന്‍, എസ്.ഐമാരായ രാംദാസ്, സുധാകരന്‍, പോലീസുകാരായ പ്രമോദ്, വിനോദ്, എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തിലും കെ.എല്‍. 14 കെ. 6668 നമ്പര്‍ ലോറി­യില്‍ ക­ട­ത്തിയ കോഴിക­ളെ പി­ടി­കൂ­ടി­യി­രുന്നു.

Keywords: Hens smuggling, Intelligence Raid, Fine, Kasaragod
1:12 pm | 0 comments

മുയലുകളെയും കോഴികളെയും നായ്ക്കള്‍ കടിച്ചുകൊന്നു

Written By Kvarthakgd on 11 Aug 2012 | 12:45 am

മടിക്കൈ: കൂട് പൊളിച്ച് അകത്ത് കടന്ന നായ്ക്കള്‍ ഗര്‍ഭിണികളായ നാല് മുയലുകളെയും മൂന്ന് പൂവന്‍ കോഴികളെയും കടിച്ചു കീറിക്കൊന്നു. കാഞ്ഞിരപ്പൊയില്‍ വണ്ണാത്തിക്കാനത്തെ സുധാകരന്റെ മുയലുകളെയും കോഴികളെയുമാണ് നായ്ക്കള്‍ കടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

പുളിയനടുക്കം കോളനിയിലെ കുഞ്ഞിരാമന്റെ നായ്ക്കളാണ് മുയലുകളുടെയും കോഴികളുടെയും കൂടുകള്‍ തകര്‍ത്ത് ഇവയെ കടിച്ചു കൊന്നത്. മുയലുകളുടെയും കോഴികളുടെയും കരച്ചില്‍ കേട്ട് സുധാകരനും വീട്ടുകാരും എത്തിയപ്പോഴാണ് നായ്ക്കളുടെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്.

സംഭവം നേരില്‍ കണ്ട സുധാകരന്റെ ഒമ്പതു വയസ്സുള്ള മകന്‍ സനിത്ത് തളര്‍ന്നു വീണു. പനി ബാധിച്ച് സനിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ ഭാഗത്ത് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ജനജീവിതത്തിനും വളര്‍ത്തു മൃഗങ്ങള്‍ക്കും നായ്ക്കള്‍ ഭീഷണിയായി മാറിയിട്ടുണ്ട്.

Keywords: Rabbit, Cock, Kill, Dog, Madikai, Kasaragod.
12:45 am | 0 comments

കര്‍­ണ്ണാ­ട­ക­യില്‍ നി­ന്നു­ള്ള കോ­ഴി ക­ള്ള­ക്ക­ട­ത്ത് വി­ജി­ലന്‍­സ് പി­ടി­കൂ­ടി

Written By kvartha delta on 8 Aug 2012 | 5:33 pm

Chicken, Lorry, Police, Karnataka, Kasaragod
കാസര്‍­കോട്: കര്‍­ണ്ണാ­ട­ക­യില്‍­നി­ന്നുള്ള കോ­ഴി­ക്ക­ള­ക്കട­ത്ത് വി­ജി­ലന്‍­സ് ര­ഹ­സ്യ­വി­വ­ര­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ പി­ടി­കൂടി. ബു­ധ­നാഴ്­ച പു­ലര്‍­ച്ചെ നാ­ല് മണി­യോ­ടെ­യാ­ണ് സീതാ­ഗോ­ളി­യില്‍­വെ­ച്ച് വി­ജി­ലന്‍­സ് സി.ഐ. പി. ബാ­ല­കൃ­ഷ്ണന്‍, എസ്.ഐമാരാ­യ രാം­ദാസ്, സു­ധാ­കരന്‍, പോ­ലീ­സു­കാരാ­യ പ്ര­മോദ്, വി­നോദ്, എ­ന്നി­വര്‍ ചേര്‍­ന്ന് കോ­ഴി­ക്ക­ള­ക്ക­ട­ത്ത് പി­ടി­കൂ­ടി­യത്. കെ.എല്‍. 14 കെ. 6668 ന­മ്പര്‍ ലോ­റി­യി­ലാ­ണ് കോ­ഴി­ക­ളെ ക­ട­ത്തി­യ­ത്.

ലോ­റി­യി­ലു­ണ്ടാ­യി­രു­ന്ന ഡ്രൈ­വര്‍ അംഗഡി­മു­ഗര്‍ ക­ന്ത­ലി­ലെ സ­ന്തോ­ഷ് ഡി­സൂ­സ­യെ (32) പി­ടി­കൂടി. കോ­ട്ട­ക്ക­ണ്ണി­യി­ലെ ഹ­മീ­ദ് എ­ന്ന­യാ­ളു­ടെ­താ­ണ് കോ­ഴി­ക­ള­ടങ്ങി­യ വണ്ടി എ­ന്ന് വി­ജി­ലന്‍­സ് അധി­കൃ­തര്‍ പ­റഞ്ഞു. ഒ­രു­ദി­വ­സം 20 ലോ­ഡ് കോ­ഴി­ക­ളാ­ണ് കാസര്‍­കോ­ട്ടേക്ക് ക­ള്ള­ക്ക­ട­ത്താ­യി കൊ­ണ്ടു­വ­രു­ന്നത്. വില്‍­പ­ന ­നി­കു­തി ഇന്റ­ലി­ജന്‍­സ് വി­ഭാ­ഗ­മാ­ണ് ഇ­ത് പി­ടി­കൂ­ടേ­ണ്ട­തെ­ങ്കിലും ഇ­വ­രില്‍ ചി­ല­രുടെ ഒ­ത്താ­ശ­യോ­ടെ­യാ­ണ് കോ­ഴി­ക്ക­ള­ക്ക­ട­ത്ത് ന­ട­ക്കു­ന്ന­തെ­ന്ന് വി­ജി­ലന്‍സ് അ­ധി­കൃതര്‍ സൂ­ചി­പ്പിച്ചു.

1,85,000 രൂ­പ­യു­ടെ കോ­ഴി­ക­ളാ­ണ് പി­ടി­കൂ­ടി­യത്. പി­ടി­കൂടിയ കോ­ഴി ലോ­റി വില്‍­പന നി­കു­തി അ­ധി­കൃ­തര്‍­ക്ക് കൈ­മാറി. കോ­ഴി­ക്ക­ള്ള­കട­ത്ത് സം­ബ­ന്ധി­ച്ച് വി­ജി­ലന്‍­സ് സര്‍­ക്കാ­റി­ലേ­ക്ക് റി­പ്പോര്‍ട്ടും അ­യ­ക്കു­മെ­ന്ന­റി­യുന്നു.

Keywords: Chicken, Lorry, Police, Karnataka, Kasaragod
5:33 pm | 0 comments

റംസാന്‍-ഓണം; ഇറച്ചി ക്ഷാമം സൃ­ഷ്ടി­ക്കാന്‍ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നിര്‍ത്തി

Written By kvarthaksd on 18 Jul 2012 | 3:46 pm

കാ­ഞ്ഞ­ങ്ങാ­ട്: കേ­ര­ള­ത്തില്‍ റം­സാ­നും ഓ­ണ­വും ഒ­ന്നി­ച്ച് വ­രു­ന്ന­ത് പ­ര­മാ­വ­ധി മു­ത­ലെ­ടു­ത്ത് ഇ­റ­ച്ചി­ക്കോ­ഴി വി­പ­ണി­യില്‍ കൃ­ത്രി­മ ക്ഷാ­മം സൃ­ഷ്­ടി­ക്കാന്‍ ത­മി­ഴ്‌­നാ­ട്ടി­ലെ വന്‍­കി­ട കോ­ഴി­ഫാം ഉ­ട­മ­കള്‍ ശ്ര­മം തു­ട­ങ്ങി.­

സം­സ്ഥാ­ന­ത്ത് ഏ­റ്റ­വും കൂ­ടു­തല്‍ ഇ­റ­ച്ചി­ക്കോ­ഴി വി­റ്റ­ഴി­ക്കു­ന്ന സീ­സ­നാ­ണ് റ­മ­സാന്‍­- ഓ­ണ­ക്കാ­ലം. വി­പ­ണി­യില്‍ ക്ഷാ­മം സൃ­ഷ്­ടി­ക്കാന്‍ ര­ണ്ടാ­ഴ്­ച­യോ­ള­മാ­യി കേ­ര­ള­ത്തി­ലെ കോ­ഴി ഫാം ഉ­ട­മ­കള്‍­ക്ക് കോ­ഴി കു­ഞ്ഞു­ങ്ങ­ളെ വി­ത­ര­ണം ചെ­യ്യു­ന്ന­ത് ത­മി­ഴ്‌­നാ­ട്ടി­ലെ കോ­ഴി­ഫാം ഉ­ട­മ­കള്‍ നിര്‍­ത്തി­വെ­ച്ചു.­

ഇ­പ്പോള്‍ കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളെ ല­ഭി­ച്ചാല്‍ മാ­ത്ര­മെ റം­സാന്‍ - ഓ­ണ­ക്കാ­ല­ത്ത് ഇ­റ­ച്ചി­ക്കോ­ഴി വില്‍­പ്പ­ന ന­ട­ത്താന്‍ സാ­ധി­ക്കു­ക­യു­ള്ളൂ. കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളു­ടെ കു­റ­വ് കാ­ര­ണം കേ­ര­ള­ത്തില്‍ ഉല്‍­പാ­ദ­നം കു­റ­ഞ്ഞാല്‍, അ­ത് മു­ത­ലെ­ടു­ത്ത് ത­മി­ഴ്‌­നാ­ട്ടി­ലെ കോ­ഴി­ഫാം ഉ­ട­മ­കള്‍­ക്ക് ഇ­റ­ച്ചി­ക്കോ­ഴി­കള്‍­ക്ക് എ­ത്ര വേ­ണ­മെ­ങ്കി­ലും വി­ല­വര്‍­ദ്ധി­പ്പി­ക്കാം. റം­സാന്‍ - ഓ­ണ­ക്കാ­ല­മാ­യ­തി­നാല്‍ എ­ത്ര രൂ­പ കൊ­ടു­ത്തും കേ­ര­ള­ക്കാര്‍ ഇ­റ­ച്ചി­ക്കോ­ഴി­കള്‍ വാ­ങ്ങു­മെ­ന്ന് ത­മി­ഴന്‍­മാര്‍­ക്ക് ന­ന്നാ­യി അ­റി­യാം.­

ത­മി­ഴ്‌­നാ­ട് കോ­ഴി­ലോ­ബി­ക­ളെ പ്ര­തി­രോ­ധി­ക്കാന്‍ സം­സ്ഥാ­ന സര്‍­ക്കാര്‍ ഉ­ട­മ­സ്ഥ­ത­യിലു ള്ള കോ­ഴി­ഫാ­മു­ക­ളില്‍ നി­ന്ന് കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളെ വി­ത­ര­ണം ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും വ­ളരെ പ­രി­മി­ത­മാ­യ ഉല്‍­പാ­ദ­നം കൊ­ണ്ട് ഉ­ദ്ദേ­ശി­ച്ച ഫ­ലം കി­ട്ടു­ന്നി­ല്ല. സര്‍­ക്കാര്‍ ഫാ­മു­ക­ളില്‍ നി­ന്ന് കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളെ ല­ഭി­ക്കാ­നു­ള്ള പ്ര­യാ­സ­വും വ­ലു­താ­ണ്.­

ഇ­തി­നൊ­ക്കെ പു­റ­മെ അ­ന്യ­സം­സ്ഥാ­ന­ത്ത് നി­ന്ന് നി­കു­തി വെ­ട്ടി­ച്ച് കോ­ഴി­ക­ട­ത്താന്‍ ഒ­ത്താ­ശ ചെ­യ്യു­ന്ന വാ­ണി­ജ്യ നി­കു­തി ഉ­ദ്യോ­ഗ­സ്ഥര്‍, കേ­ര­ള­ത്തി­ലെ കോ­ഴി­ഫാ­മു­കള്‍ കേ­ന്ദ്രീ­ക­രി­ച്ച് പ­രി­ശോ­ധ­ന­യു­ടെ മ­റ­വില്‍ ന­ട­ത്തു­ന്ന പീ­ഡ­ന­ങ്ങ­ളും ത­മി­ഴ്‌­നാ­ട് ലോ­ബി­യെ സ­ഹാ­യി­ക്കാ­നാ­ണെ­ന്ന ആ­ക്ഷേ­പം ശ­ക്ത­മാ­ണ്. ഇ­തേ­സ­മ­യം ഇ­റ­ച്ചി­ക്കോ­ഴി വില്‍­പ്പ­ന­യു­ടെ പേ­രില്‍ ത­മി­ഴ്‌­നാ­ട് ലോ­ബി ന­ട­ത്തു­ന്ന ഗൂ­ഡ­നീ­ക്കം ത­കര്‍­ക്കാന്‍ സം­സ്ഥാ­ന­ത്ത് കോ­ഴി ഉല്‍­പ്പാ­ദ­നം വര്‍­ദ്ധി­പ്പി­ക്കാന്‍ അ­ധി­കൃ­തര്‍ ശ്ര­മം ആ­രം­ഭി­ച്ചി­ട്ടു­ണ്ട്. മുന്‍ പ്ര­വാ­സി­ക­ളേ­യും, കു­ടും­ബ­ശ്രീ യൂ­ണി­റ്റു­ക­ളേ­യും ഉ­പ­യോ­ഗി­ച്ച് പു­തു­താ­യി നി­ര­വ­ധി കോ­ഴി­ഫാ­മു­കള്‍ തു­ട­ങ്ങാ­നാ­ണ് ല­ക്ഷ്യ­മി­ടു­ന്ന­ത്.
റം­സാന്‍­- ഓ­ണം സീ­സ­ണില്‍ ത­മി­ഴ്‌­നാ­ട് ലോ­ബി ഉ­ണ്ടാ­ക്കു­ന്ന കൃ­ത്രി­മ ക്ഷാ­മം നേ­രി­ടാന്‍ മ­റ്റ് സം­സ്ഥാ­ന­ങ്ങ­ളില്‍ നി­ന്ന് കോ­ഴി­ക്കു­ഞ്ഞു­ങ്ങ­ളെ കൊ­ണ്ടു വ­രാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ് കാ­ഞ്ഞ­ങ്ങാ­ട്ടെ കോ­ഴി വില്‍­പ്പ­ന­ക്കാര്‍.

Keywords: Kanhangad, Business, Chicken, Onam-celebration, Kasaragod 
3:46 pm | 0 comments

നികുതിവെട്ടിച്ച് കോഴി കടത്തുകയായിരുന്ന നാല് ലോറികള്‍ പിടികൂടി

Written By Kvarthakgd on 13 Jul 2012 | 4:06 pm

കാഞ്ഞങ്ങാട്: നികുതി വെട്ടിച്ച് ലക്ഷങ്ങളുടെ കോഴികള്‍ കടത്തുകയായിരുന്ന നാല് ലോറികള്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് എസ് ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രേഖകളില്ലാതെ കോഴികളെ കടത്തുകയായിരുന്ന ലോറികള്‍ പിടികൂടിയത്.

കര്‍ണ്ണാടകയില്‍ നിന്നും നീലേശ്വരത്തേക്ക് കോഴികളെ കടത്തുകയായിരുന്ന കെ എല്‍ 14 കെ 7402 നമ്പര്‍ ലോറിയും പെര്‍ളയില്‍ നിന്നും പയ്യന്നൂരിലേക്ക് കോഴികളെ കടത്തുകയായിരുന്ന കെ എല്‍ 14 ജി 5752 നമ്പര്‍ ലോറിയും കാസ ര്‍കോട്ട് നിന്ന് കണ്ണൂരിലേക്ക് കോഴികളെ കടത്തുകയായിരുന്ന കെ എല്‍ 14 എച്ച് 3648 നമ്പര്‍ ലോറിയും സീതാംഗോളിയില്‍ നിന്ന് തളിപ്പറമ്പിലേക്ക് കോഴികളെ കടത്തുകയായിരുന്ന കെ എല്‍ 13 ബി 5977 നമ്പര്‍ കോഴി ലോറികളുമാണ് പോലീസ് പിടികൂടിയത്.

കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് വന്‍തോതിലാണ് കോഴികളെ കടത്തുന്നത്. ഒരു മാസം മുമ്പ് അനധികൃതമായി കോഴികളെ കടത്തിയ നിരവധി ലോറികള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

Keywords: Chicken lorry, Police custody, Kanhangad
4:06 pm | 0 comments

കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് ജില്ലയിലേക്ക് കോഴിക്കടത്ത് വ്യാപകം

Written By Kvarthakgd on 19 Jun 2012 | 4:25 pm

അമ്പലത്തറ: കര്‍ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് ലോഡ് കണക്കിന് കോഴികളെ കടത്തുന്നു. അനധികൃത കോഴിക്കടത്ത് തടയാന്‍ ചെക്ക് പോസ്റ്റ് അധികൃതരും പോലീസും കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായി. മഞ്ചേശ്വരം ചെക്ക് പോസ്റ്റ് വഴിയും പാണത്തൂര്‍ വഴിയുമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കര്‍ണ്ണാടകയില്‍ നിന്നും കോഴികളെ കടത്തുന്നത്.

കാലവര്‍ഷം ശക്തമായതോടെയാണ് ഇതിന്റെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിക്കൊണ്ട് കോഴികളെ കടത്തുന്നത്. അര്‍ധരാത്രിക്കും പുലര്‍ച്ചയ്ക്കും ഇടയിലുള്ള സമയത്താണ് ലോറികളിലും മറ്റും കോഴികളെ കടത്തിക്കൊണ്ടുവരുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 6.10 മണിയോടെ അനധികൃതമായി കോഴികളെ കടത്തിവരികയായിരുന്ന ലോറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.

പാണത്തൂര്‍ വഴി അമ്പലത്തറയിലെത്തിയ കോഴി ലോറിയാണ് പോലീസ് പിടിയിലായത്. 20000 രൂപ പിഴ ഈടാക്കിയശേഷം ലോറി വിട്ടുകൊടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നിന്ന് രണ്ട് കോഴി ലോറികളും ഉദുമയില്‍ നിന്ന് ഒരു കോഴി ലോറിയും പോലീസ് പിടികൂടിയിരുന്നു. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ നിന്ന് മതിയായ പരിശോധനകളില്ലാതെയാണ് അനധികൃതമായി കോഴികളും മരങ്ങളും മണലും ഉള്‍പ്പെടെയുള്ളവ കടത്തുന്നത്.മാഹി ചെക്ക്‌പോസ്റ്റ് വഴി തമിഴ്‌നാട്ടില്‍നിന്നും പോണ്ടിച്ചേരിയില്‍ നിന്നും നികുതി വെട്ടിച്ച് കോഴികളെ കാസര്‍കോട് ഉള്‍പ്പെടെയുളള ഭാഗങ്ങളിലേക്ക് കടത്തുന്നു.

രോഗം ബാധിച്ച കോഴികളെയും ഇക്കൂട്ടത്തില്‍ കടത്തുന്നുണ്ട്. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും കര്‍ണ്ണാടകയിലെ വനാന്തരങ്ങളില്‍നിന്നും വന്‍തോതില്‍ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ച് കടത്തുന്ന സംഘവും ഇതിനിടയില്‍ സജീവമായിട്ടുണ്ട്. സര്‍ക്കാര്‍ വനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും ചന്ദനം, മഹാഗണി, വീട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ വ്യാപകമായാണ് മുറിച്ച് കടത്തുന്നത്. മരം കള്ളക്കടത്ത് തടയാന്‍ വനപാലകരുടെ ഭാഗത്ത് നിന്നും ഫലപ്രദമായ നടപടികളൊന്നുമുണ്ടാകുന്നില്ല. ഫോറസ്റ്റ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മരം കള്ളക്കടത്ത് ലോബി കാര്യസാധ്യം നടത്തുകയാണ്.

Keywords: Illeagal importing, Chicken, Kasaragod, Karnataka
4:25 pm | 0 comments

ലക്ഷങ്ങളുടെ നികുതി വെട്ടിച്ച് കടത്തിയ മൂന്ന് കോഴി ലോറികള്‍ പിടികൂടി

Written By Kvarthakgd on 15 Jun 2012 | 1:00 pm

കാഞ്ഞങ്ങാട്: ലക്ഷങ്ങളുടെ നികുതി വെട്ടിച്ച് കടത്തുകയായിരുന്ന മൂന്നു കോഴി ലോറികള്‍ പോലീസ് പിടികൂടി. രണ്ട് ലോറി ഹൊസ്ദുര്‍ഗ് പോലീസും, ഒന്ന് ബേക്കല്‍ പോലീസുമാണ് പടികൂടിയത്.

കാസര്‍കോട് ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു. കെ.എല്‍ 14 കെ 7402, കെ.എല്‍ 56 ബി 4418 നമ്പര്‍ ലോറികളാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ., എം.മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. രണ്ട് ലോറികളിലുമായി 200 പെട്ടി കോഴികളുണ്ടായിരുന്നു. തുടര്‍ നടപടികള്‍ക്കായി വാണിജ്യ നികുതി വകുപ്പിന് കൈമാറിയ ലോറികള്‍ക്ക് 73,710 രൂപ പിഴ ചുമത്തിയ ശേഷം ഉടമകള്‍ക്ക് വിട്ടുകൊടുത്തു.

ബേക്കല്‍ പോലീസ് പിടികൂടി കെ.എല്‍ 14 എച്ച് 9129 നമ്പര്‍ ലോറി ഉടമയ്ക്ക് 56,700 രൂപ വാണിജ്യ നികുതി വകുപ്പ് പിഴയിട്ട് വിട്ടു കൊടുത്തു. വാണിജ്യ നികുതി ഐ.എ.സി. പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡംഗങ്ങളായ എം. മണി, ശശിധരന്‍ മോനോന്‍, ഡ്രൈവര്‍ വിജയന്‍ എന്നിവര്‍ രണ്ട് റെയ്ഡുകള്‍ക്കും നേതൃത്വം നല്‍കി.


Keywords: Police catched, 3 chicken lorry, Kanhangad, Kasaragod
1:00 pm | 0 comments

'നീര്‍ത്തട പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത് രോഗം ബാധിച്ച കോഴികളെ'

Written By Kvarthakgd on 16 May 2012 | 5:01 pm


കാഞ്ഞങ്ങാട്: നീര്‍ത്തട പദ്ധതി പ്രകാരം പഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്യുന്നത് രോഗം ബാധിച്ച കോഴികളാണെന്ന് വ്യക്തമായി. ഇത്തരം കോഴികള്‍ സൌജന്യമായി ലഭിച്ചവര്‍ രോഗം ബാധിച്ച് ചത്ത കോഴികളെ കുഴിച്ചിടാന്‍ നെട്ടോട്ടമോടുകയാണ്. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ നീര്‍ത്തട പദ്ധതി പ്രകാരം ജനങ്ങള്‍ക്ക് ലഭിച്ച കോഴികളില്‍ ഭൂരിഭാഗവും ചത്തുകഴിഞ്ഞു.

ചാലിങ്കാല്‍, കേളോത്ത് ഭാഗങ്ങളിലായി ഏകദേശം 3000 ത്തോളം കോഴികള്‍ രോഗം ബാധിച്ച് ചത്തു. ആസന്ന മരണം കാത്തുനില്‍ക്കുന്ന കോഴികളുടെ എണ്ണവും ഏറെയാണ്. സൌജന്യമായി കിട്ടുന്നതിനാല്‍ വീട്ടമ്മമാര്‍ ആവേശത്തോടെയാണ് കോഴികളെ കൊണ്ടുവന്നത്. എന്നാല്‍ ഒരാഴ്ചക്കപ്പുറം കോഴികള്‍ക്ക് ആയുസുണ്ടാകുന്നില്ലെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.

ചാലിങ്കാലില്‍ ഒരു വീട്ടമ്മയുടെ 20 ഓളം കോഴികളാണ് ഒറ്റയടിക്ക് ചത്തത്. അവശേഷിച്ച കോഴികള്‍ തൂക്കം ബാധിച്ച് മുടന്തി നീങ്ങുന്നുണ്ട്. മറ്റ് പല വീടുകളിലും ശേഷിച്ച കോഴികളുടെ ജീവന്‍ രക്ഷിക്കാന്‍ വീട്ടുകാര്‍ പാടുപെടുന്നു. ചത്ത കോഴികളെ കുഴിച്ചിടാനല്ലാതെ മറ്റൊന്നിനും സമയം ലഭിക്കുന്നില്ലെന്നാണ് ഒരു വീട്ടമ്മ രോഷത്തോടെ പ്രതികരിച്ചത്. രോഗം ബാധിച്ചതിനാല്‍ ഇങ്ങനെയുള്ള കോഴികള്‍ ചത്താല്‍ പാചകം ചെയ്ത് ഭക്ഷിക്കാനും യോഗ്യമല്ല. ചത്ത കോഴികളെ കുഴിച്ചിടുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

കോഴികളെ അടക്കം ചെയ്യുന്ന ഭാഗങ്ങളില്‍ കൂട്ടത്തോടെ നായ്ക്കളും കുറുക്കന്‍മാരുമെത്തി കോഴി അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതും പതിവാണ്. ഇതുകാരണം അസഹ്യമായ ദുര്‍ഗന്ധവും നായ്ക്കളുടെ ശല്യവും പലയിടങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കുടുംബശ്രീകള്‍ മുഖാന്തിരവും വ്യാപകമായി വീട്ടമ്മമാര്‍ക്ക് കോഴികള്‍ ലഭിച്ചിട്ടുണ്ട്. ഇവയ്ക്ക് എത്രയൊക്കെ സംരക്ഷണം നല്‍കിയാലും ജീവന്‍ രക്ഷിക്കാനാകുന്നില്ലെന്ന് വീട്ടമ്മമാര്‍ പരാതിപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് രോഗം ബാധിച്ച കോഴികളെ വന്‍തോതില്‍ കടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള കോഴികളാണ് നീര്‍ത്തട പദ്ധതി പ്രകാരവും മറ്റും വിതരണം ചെയ്യുന്നത്.

Keywords: Infected chicken, Distribute, Pullur-Periya Panchayath, Kasaragod
5:01 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories