ചെറുവത്തൂര്‍: ഓടുന്ന ട്രെയിനിനു നേരെ ഉണ്ടായ കല്ലേറിനെ തുടര്‍ന്ന് എഞ്ചിന്റെ ഗ്ലാസ് തകര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 3.15 ഓടെ തൃക്കരിപ്പൂരിനും ചെറുവത്തൂരിനുമിടയിലാണ് സംഭവം. എറണാകുളത്തുനിന്നും ഓഖയിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ മുഖത്തു പരിക്കേറ്റ ഷൊര്‍ണൂര്‍ സ്വദേശി കെ.കെ.സോമ(46)ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ചികിത്സ നല്‍കി. വന്‍ ശബ്ദത്തോടെ എഞ്ചിന്റെ ഗ്ലാസ് തകര്‍ന്നുവീഴുകയായിരുന്നു. ശക്തമായി ഗ്ലാസില്‍ എന്തോ പതിച്ചതാണ് ഗ്ലാസ് തകരാന്‍ കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. നല്ല മഴയുണ്ടായിരുന്നതിനാല്‍ എന്താണെന്ന് വ്യക്തമായിരുന്നില്ല.
കല്ലാണ് ഗ്ലാസില്‍ പതിച്ചതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകര്‍ന്നതിനാല്‍ എഞ്ചിനകത്തേക്ക് മഴവെള്ളം കയറിയതിനാല്‍ എഞ്ചിന്‍ തകരാറിലായി. പിന്നീട് വേറെ എഞ്ചിന്‍ ഘടിപ്പിച്ച് പുലര്‍ച്ചെ 4.35 ഓടെയാണ് ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വിട്ടത്.
സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കല്ലെറിഞ്ഞതാണെന്ന നിഗമനത്തിലാണ് പോലീസ്. ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.
Keywords: Cheruvathur, Train, Stone pelting, Driver, Injured, Ernakulam, Treatment, Rain, Railway station, Kerala,National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.
കല്ലേറില്‍ മുഖത്തു പരിക്കേറ്റ ഷൊര്‍ണൂര്‍ സ്വദേശി കെ.കെ.സോമ(46)ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ചികിത്സ നല്‍കി. വന്‍ ശബ്ദത്തോടെ എഞ്ചിന്റെ ഗ്ലാസ് തകര്‍ന്നുവീഴുകയായിരുന്നു. ശക്തമായി ഗ്ലാസില്‍ എന്തോ പതിച്ചതാണ് ഗ്ലാസ് തകരാന്‍ കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. നല്ല മഴയുണ്ടായിരുന്നതിനാല്‍ എന്താണെന്ന് വ്യക്തമായിരുന്നില്ല.
കല്ലാണ് ഗ്ലാസില്‍ പതിച്ചതെന്ന് സംശയിക്കുന്നു. ഗ്ലാസ് തകര്‍ന്നതിനാല്‍ എഞ്ചിനകത്തേക്ക് മഴവെള്ളം കയറിയതിനാല്‍ എഞ്ചിന്‍ തകരാറിലായി. പിന്നീട് വേറെ എഞ്ചിന്‍ ഘടിപ്പിച്ച് പുലര്‍ച്ചെ 4.35 ഓടെയാണ് ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വിട്ടത്.സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.കല്ലെറിഞ്ഞതാണെന്ന നിഗമനത്തിലാണ് പോലീസ്. ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.
Keywords: Cheruvathur, Train, Stone pelting, Driver, Injured, Ernakulam, Treatment, Rain, Railway station, Kerala,National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.
6:54 pm | 0
comments