Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Cherkalam Abdulla. Show all posts
Showing posts with label Cherkalam Abdulla. Show all posts

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആദ്യ ഓഫീസ് ജില്ലയില്‍: ചെര്‍ക്കളം

Written By Kvarthakgd on 22 May 2013 | 12:30 pm

കാസര്‍കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആദ്യ ഓഫീസ് കാസര്‍കോട്ട് തുറക്കുമെന്ന് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും ഓഫീസ് തുടങ്ങും. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ചെര്‍ക്കളം.

എം.ഐ.സി പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെ. മൊയ്തീന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി സ്വാഗതം പറഞ്ഞു. കെ.എം.സി.സി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, അഡ്വ. സി.എന്‍. ഇബ്രാഹിം, കെ.കെ. അബ്ദുല്ല ഹാജി, കെ.എം. സാലിഹ്, സിദ്ദീഖ് നദ്‌വി ചേരൂര്‍ പ്രസംഗിച്ചു.

Minority development corporation, Chairman, Cherkalam Abdulla, Office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് പ്രസിഡന്റ് ഖാസി അഹ്മദ് മൗലവി ഉപഹാരം നല്‍കുന്നു.
ടി.ഡി. അഹമ്മദ് ഹാജി, ജലീല്‍ കടവത്ത്, നെക്കര അബൂബക്കര്‍ ഹാജി, സി.എച്ച്. അബ്ദുല്ലക്കുഞ്ഞിഹാജി,
എം.പി. മുഹമ്മദ് ഫൈസി, ശംസുദ്ദീന്‍ ഫൈസി, പള്ളം മുഹമ്മദ്കുഞ്ഞി ഹാജി, അന്‍വര്‍ ഹുദവി, ഇബ്രാഹിം ദാരിമി, മല്ലം സുലൈമാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ മദനി, സി. അഹമ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, സോളാര്‍ കുഞ്ഞഹമ്മദ്ഹാജി, കെ. ഇബ്രാഹിം ഹാജി കുണിയ, കെ. അബ്ദുല്ല കുണിയ, നിസാര്‍ കല്ലട്ര, ഹനീഫ്ഹുദവി ദേലമ്പാടി, അബ്ദുല്ലക്കുഞ്ഞി ഉദുമ, സിറാജുദ്ദീന്‍ ഖാസിലേന്‍, സി.എച്ച്. മുഹമ്മദ്, പി. മമ്മി, ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി, ഹസൈനാര്‍ പൂച്ചക്കാട് സംബന്ധിച്ചു.

Keyword: Minority development corporation, Chairman, Cherkalam Abdulla, Office, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:30 pm | 0 comments

മജ്‌ലിസ് ഖുര്‍ആന്‍ കോളജിന് തറക്കല്ലിടലും, ചെര്‍ക്കളം അബ്ദുല്ലയ്ക്ക് സ്വീകരണവും നല്‍കി

Written By Kvarthakgd on 19 May 2013 | 1:48 pm

കാസര്‍കോട്: മജ്‌ലിസ് ഖുര്‍ആന്‍ കോളജിന് തറക്കല്ലിടലും,  ന്യൂന പക്ഷ പിന്നോക്ക വികസന ചെയര്‍മാനായി തിരഞ്ഞെടുക്കപെട്ട ചെര്‍ക്കളം അബ്ദുല്ലയ്ക്ക് സ്വീകരണവും നല്‍കി. മജ്‌ലിസ് എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റിബിള്‍ ട്രസ്റ്റിന്റെ കീഴിലായി പ്രവര്‍ത്തിക്കുന്ന മദ്‌റുസത്തുല്‍ ബയാന്‍ കെട്ടിടത്തിന് കുമ്പോള്‍ സയ്യിദ് അലി തങ്ങള്‍ ശിലാസ്ഥാപനം നടത്തി. ചടങ്ങ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ. അബ്ദുല്ല, പി.കെ. നടേഷന്‍, എന്‍.എ. അബൂബക്കര്‍, എ. അബ്ദുര്‍ റഹ്മാന്‍, ലത്തീഫ് ഉപ്പള, ഹാഫിസ് അബ്ദു സലാം മൗലവി എന്നിവര്‍ പ്രസംഗിച്ചു. ചെര്‍ക്കളം അബ്ദുല്ലയ്ക്കുള്ള ഉപഹാരം മാനേജിംഗ് ട്രസ്റ്റി അബ്ദുല്‍ കരീം കോളിയാട് നല്‍കി. ഹാഫിസ് സയ്യിദ് മൗലവി ഉദ്‌ബോധന പ്രസംഗം നടത്തി. മുനീര്‍ എം.എം സ്വാഗതം പറഞ്ഞു.
Majlis, Quran, College, Cherkalam Abdulla, Reception, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Majlis, Quran, College, Cherkalam Abdulla, Reception, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


1:48 pm | 0 comments

ടെക്‌സ്റ്റൈല്‍സ് മില്‍ ചെയര്‍മാന്‍ പദവി അംഗീകാരം; ചെര്‍ക്കളവുമായി അകല്‍ചയില്ല: ഗോള്‍ഡന്‍

Written By kvarthaksd on 17 May 2013 | 1:18 pm

കാസര്‍കോട്: കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷന് കീഴിലുള്ള ഉദുമ ടെക്‌സ്റ്റൈല്‍സ് മില്‍, പിണറായി ഹൈടെക് വീവിംഗ് മില്‍സ് എന്നിവയുടെ ചെയര്‍മാനായി തന്നെ സര്‍ക്കാര്‍ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും ഈ പദവി തന്റെ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്നും മുസ്‌ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് ഗോള്‍ഡനെ ടെക്‌സ്‌റ്റൈല്‍സ് മില്‍ ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍  ഗോള്‍ഡന് ഏതെങ്കിലും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുമെന്ന് ലീഗ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും നല്ലൊരു പദവി ഗോള്‍ഡന് നല്‍കാത്തതില്‍ ലീഗ് നേതാക്കള്‍ക്ക് വിശിഷ്യാ മഞ്ചശ്വരം മണ്ഡലത്തിലുള്ളവര്‍ക്ക് പ്രതിഷേധവും ഉണ്ടായിരുന്നു.


സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാനായി ചെര്‍ക്കളം അബ്ദുല്ലയെ നിയമിച്ചപ്പോള്‍ ഗോള്‍ഡനെ പരിഗണിക്കുമെന്ന് നേതൃത്വം സൂചന നല്‍കിയിരുന്നു. ചുമതലയേറ്റ് കാസര്‍കോട്ടെത്തിയ ചെര്‍ക്കളത്തിന് റയില്‍വെ സ്‌റ്റേഷനില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഗംഭീര വരവേല്‍പ് നല്‍കിയപ്പോള്‍ അതില്‍ ഗോള്‍ഡന്റെയും മഞ്ചേശ്വരം മണ്ഡലം നേതാക്കളുടെയും അഭാവം പ്രത്യേകം ശദ്ധിക്കപ്പെട്ടിരുന്നു.

തനിക്ക് സ്ഥാനം ലഭിക്കാത്തതിന്റെ പ്രതിഷേധം കൊണ്ടാണ് ഗോള്‍ഡന്‍ ചെര്‍ക്കളത്തിന്റെ സ്വീകരണത്തിന് എത്താത്തതെന്ന് വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടെ ചെര്‍ക്കളവും ഗോള്‍ഡനും മാനസികമായി അകന്നതായും വാര്‍ത്ത പരന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് ജില്ലാ ഘടകത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് അടിയന്തിരമായി ഗോള്‍ഡന് ടെക്‌സ്‌റ്റൈല്‍സ് മില്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ പാര്‍ട്ടിയും സര്‍ക്കാരും തയ്യാറായതെന്നും സൂചനയുണ്ട്.

ചെര്‍ക്കളവും താനുമായും യാതോരുവിധ അകല്‍ചയുമില്ല. ചെര്‍ക്കളത്തിന്റെ സ്വീകരണത്തിന് പോകാതിരുന്നത് വീട്ടില്‍ കിടപ്പ് ചികിത്സയിലായത് കൊണ്ടാണ്. കുറച്ചുകാലമായി ചികിത്സയെ തുടര്‍ന്ന് താന്‍ നാട്ടിലെ മരണവീടുകളിലോ, വിവാഹ വീടുകളിലോ, പൊതുപരിപാടികളിലോ പോലും പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെര്‍ക്കളത്തെ എം.എല്‍.എയാക്കാനും മന്ത്രിയാക്കാനും പ്രവര്‍ത്തിച്ച തനിക്ക് അദ്ദേഹത്തിന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതിനെ തുടര്‍ന്ന് നല്‍കിയ സ്വീകരണ പരിപാടി വലിയ കാര്യമായി തോന്നുന്നില്ലെന്നും ഗോള്‍ഡന്‍ പറഞ്ഞു. പുതിയ പദവിയെ കുറിച്ചും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പഠിച്ചു വരികയാണ്. സ്ഥാനാരോഹണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാറില്‍ നിന്ന് ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട്, മണ്ഡലം യു.ഡി.എഫ്. ചെയര്‍മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ മെമ്പര്‍, ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍.

 Cherkalam Abdulla, Muslim-League, Leader, UDF, Kasaragod, Kerala, Kerala News, International News.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ കൗണ്‍സില്‍ മെമ്പര്‍, ക്രൂസ് ചെയര്‍മാന്‍, മസ്‌ക്കറ്റ്- കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍ സ്ഥാപക പ്രസിഡണ്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഉപ്പള യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യമാര്‍: ജമീല, കുഞ്ഞാമിന. മക്കള്‍: മുംതാസ്, സമീറ.

Keywords: Cherkalam Abdulla, Muslim-League, Leader, UDF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:18 pm | 0 comments

ചെര്‍ക്കളത്തിന് കാസര്‍കോട്ട് ഉജ്വല സ്വീകരണം

Written By Kvarthakgd on 9 May 2013 | 2:06 pm

കാസര്‍കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ പ്രഥമ ചെയര്‍മാനായി ചുമതലയേറ്റശേഷം കാസര്‍കോട്ടെത്തിയ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് റെയില്‍വേസ്‌റ്റേഷനില്‍ ഉജ്വല സ്വീകരണം. വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് ട്രെയിനിറങ്ങിയ ചെര്‍ക്കളത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഹൃദ്യമായി വരവേല്‍റ്റു.

സ്‌നേഹോപഹാരമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെര്‍ക്കളത്തെ പുഷ്പകിരീടവും പൂമാലയും അണിയിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹിമാന്‍, മറ്റു നേതാക്കളായ കെ.കെ. അബ്ദുല്ല കുഞ്ഞി, അഷ്‌റഫ് കര്‍ള, എം.പി. മുഹമ്മദ്, ടി.പി. കുഞ്ഞബ്ദുല്ല, വി.ടി. ഷാഹുല്‍ ഹമീദ്, ഷംസുദ്ദീന്‍ ആയിറ്റി, മളിയില്‍ അബ്ദുല്ല കുഞ്ഞി, ജാഫര്‍ എരിയാല്‍, എ.ബി. ഷാഫി, ശംസുദ്ദീന്‍ കിന്നിങ്കാര്‍, ആമു സ്‌റ്റോര്‍, കുഞ്ഞി മൊയ്തീന്‍ ബാങ്കോട്, എ.എ. ജലീല്‍, മാഹിന്‍ കേളോട്ട്, മൂസ ബി. ചെര്‍ക്കള, എം.എസ്. മുഹമ്മദ് കുഞ്ഞി, ഇ.എ മുഹമ്മദ് കുഞ്ഞി, സി.ബി. അബ്ദുല്ല ഹാജി, കെ. അബ്ദുല്ല കുഞ്ഞി, കെ.ബി. മുഹമ്മദ് കുഞ്ഞി, വി.കെ. ബാവ, അഡ്വ. സി.എന്‍. ഇബ്രാഹിം, ബദ്‌റുദ്ദീന്‍ ഹാഷിം തുടങ്ങിയവര്‍ സംബന്ധിച്ചു.

Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ ചെര്‍ക്കളം സ്വീകരണത്തിന് നന്ദിപറഞ്ഞു. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി മുമ്പാകെയാണ് ചെര്‍ക്കളം ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്.

Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:06 pm | 0 comments

ചെര്‍ക്കളത്തെ ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചു

Written By kvartha delta on 7 May 2013 | 6:57 pm

കാസര്‍കോട്: സംസ്ഥാന ന്യൂനപക്ഷ പിന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇതോടെ കാസര്‍കോട്ടുകാരായ മൂന്ന് ലീഗ് നേതാക്കള്‍ സംസ്ഥാനത്തെ ബോര്‍ഡുകളുടെ ചെയര്‍മാന്‍മാരായി.

മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി.ടി. അഹ്മദലി സിഡികോ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.സി. ഖമറുദ്ദീന്‍ സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമാണ്. ചെര്‍ക്കളത്തിന്റെ സ്ഥാന ലബ്ധി ലീഗണികളില്‍ ആവേശം പകര്‍ന്നു.

അതേസമയം യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജില്ലയില്‍ നിന്നും ഇതുവരെ ഒരാളെപോലും ബോര്‍ഡുകളുടേയോ കോര്‍പറേഷനുകളുടേയോ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ലീഗ് അവരുടെ നേതാക്കള്‍ക്ക് പരിഗണന നല്‍കിയപ്പോള്‍ കോണ്‍ഗ്രസിന് അനുവദിച്ച ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടേയും ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തെക്കന്‍ ജില്ലക്കാരാണ് കൂടുതലും കൈയടക്കിയത്. മുന്‍ ഡി.സി.സി. പ്രസിഡന്‍ന്റും ജില്ലാ ബാങ്ക് ഡയറക്ടറുമായ കെ. വെളുത്തമ്പുവിനെ സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി നിയമിക്കുമെന്നാണ് കേള്‍ക്കുന്നത്. നേരത്തെ വെളുത്തമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കുമെന്നായിരുന്നു പ്രചരണം. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ചെയര്‍മാനായി മറ്റൊരു കോണ്‍ഗ്രസ് നേതാവിനെയാണ് നിയമിച്ചത്.

Keywords: Kasaragod, Kerala, Cherkalam Abdulla, Chairman, C.T. Ahmed Ali, M.C. Khamarudheen, Sidco Chairman, Muslim league Leader, Congress, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:57 pm | 2 comments

പ്രവാസി ലീഗ് ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Written By kvarthapressclub on 27 Apr 2013 | 4:35 pm

കാസര്‍കോട്: കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിനും, സംസ്ഥാന സമ്മേളന കൊടിമരജാഥയുടെ ഉദ്ഘാടനത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 30 ന് കാസര്‍കോട് മിലന്‍ ഗ്രൗണ്ടില്‍ സജ്ജീകരിച്ച സി.എം.എ.താജ് നഗറിലാണ് സമ്മേളനം നടത്തപ്പെടുന്നത്.

സമ്മേളനത്തിന്റെ മുന്നോടിയായി പഞ്ചായത്ത്, മുന്‍സിപ്പല്‍, മണ്ഡലം തല കണ്‍വെന്‍ഷനുകള്‍ , പതാകാ ദിനാചരണം, മണ്ഡലം തല പ്രചാര വാഹനജാഥകള്‍ ഇതിനകം നടന്നുകഴിഞ്ഞു. ജില്ലാ സമ്മേളനം ഐതിഹാസിക സംഭവമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് കീഴ്ഘടകളില്‍ നടന്നുവരുന്നത്. 30 ന് രാവിലെ എട്ടുമണിക്ക് മുസ്ലീം ലീഗ് തറവാട്ടിലെ കാരണവരായ മുന്‍ എം.പി. അഡ്വ. ഹമീദലി ശംനാട് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടിക്ക് തുടക്കമാകും. 8.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.ഒമ്പതു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

ഉച്ചതിരിഞ്ഞ് 1.30 ന് നടക്കുന്ന സെമിനാറില്‍ പ്രവാസികള്‍ പ്രശ്‌നങ്ങള്‍ പ്രതിവിധികള്‍ എന്ന വിഷയം ചര്‍ച്ച ചെയ്യും. ഒ.ടി.അഹ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് വിഷയാവതരണം നടത്തും. വൈകുന്നേരം നാലുമണിക്ക്  പൊതുസമ്മേളനവും മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്കുള്ള കൊടിമര ജാഥയുടെ ഉദ്ഘാടനവും സംഘാടക സമിതി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഹമീദലി ശംനാട്, ചെര്‍ക്കളം അബ്ദുല്ല എന്നിവരെ മെട്രോ മുഹമ്മദ് ഹാജി, യഹ്യ തളങ്കര എന്നിവര്‍ ആദരിക്കും.

പ്രവാസി ക്ഷേമ നിധിബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ.സലാം, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹ്മദലി, കരകൗശല കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി.കമറുദ്ദീന്‍, എ.അബ്ദുര്‍ റഹ്മാന്‍, അന്‍സാരി തില്ലങ്കേരി, എം.എല്‍.എ.മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, ടി.ഇ.അബ്ദുല്ല, ബാലകൃഷ്ണന്‍ പെരിയ, സി.വി.എം.വാണിമേല്‍, എ.കെ.മുസ്തഫ തിരൂരങ്ങാടി, എസ്.വി.അബ്ദുല്ല, കെ.സി.അഹ്മദ്, എന്‍.എ.അബൂബക്കര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിക്കും.

Pravasi league, District, Conference, Cherkalam Abdulla, Kasaragod, Inauguration, Seminar, Kerala,Kerala News,

വാര്‍ത്താസമ്മേളനത്തില്‍ എ.വി.ഉമ്മന്‍( ജില്ലാ പ്രസിഡന്റ്), കാപ്പില്‍
മുഹമ്മദ് പാഷ(സംസ്ഥാന വൈസ് പ്രസിഡന്റ്), ശംസുദ്ദീന്‍ ചെമ്പരിക്ക,അഹ്മദ് വിദ്യാനഗര്‍(ട്രഷറര്‍), എ.എം.ഇബ്രാഹിം(സെക്രട്ടറി), അബ്ദുല്ലക്കുഞ്ഞി മളിയില്‍(സെക്രട്ടറി), ബഹ്‌റൈന്‍ മുഹമ്മദ്(സെക്രട്ടറി), മുഹമ്മദ് ഗസാലി എന്നിവര്‍ പങ്കെടുത്തു.

Keywords: Pravasi league, District, Conference, Cherkalam Abdulla, Kasaragod, Inauguration, Seminar, Press meet, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

4:35 pm | 0 comments

മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസിന് മൊഗ്രാല്‍ കലാപഠനകേന്ദ്രം വക പൗര സ്വീകരണം 30 ന്

കാസര്‍കോട്: അബുദാബിയില്‍ നടന്ന ഏഷ്യാനെറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി സീസണ്‍-2 ജേതാവ് നവാസ് ഉളിയത്തടുക്കയ്ക്ക് കേരള ഗവണ്‍മെന്റിന്റെ സാസ്‌ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം പൗര സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 30 ന് വൈകിട്ട് ഏഴ് മണിക്ക് ബംബ്രാണ ഗവ. എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 'സ്‌നേഹപൂര്‍വം നവാസിന്' എന്ന പരിപാടി മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.

പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് പി.എ. അഷ്‌റഫ് അലി, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, തുളു അക്കാദമി ചെയര്‍മാന്‍ അഡ്വ. സുബ്ബയ്യ റൈ, ലത്വീഫ് ഉപ്പള, യൂസുഫ് ബാംഗ്ലൂര്‍, സുരേഷ് കുമാര്‍ ഷെട്ടി എന്നിവര്‍ സംബന്ധിക്കും.

തുടര്‍ന്ന് നടക്കുന്ന അല്‍ഫലാഹ് ഗ്രൂപ്പ് ബാംഗ്ലൂര്‍, മുഖ്യ പ്രായോജകരായ ഇശല്‍ സന്ധ്യയില്‍ മൈലാഞ്ചി, പട്ടുറുമാല്‍, പതിനാലാം രാവ്, സുറുമ, കസബ് തട്ടം എന്നിവയില്‍ പ്രമുഖരായ കലാകാരന്മാര്‍ അണിനിരക്കുന്ന ഇശല്‍ വിരുന്നും ഉണ്ടായിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ മൊഗ്രാല്‍ മാപ്പിള കലാ ഗവേഷണ കേന്ദ്രം കണ്‍വീനര്‍ അശ്‌റഫ് കര്‍ള, അല്‍ഫലാഹ് ഗ്രൂപ്പ് ബാംഗ്ലൂര്‍, ചെയര്‍മാന്‍ എസ്. യൂസുഫ് , കെ.കെ അബ്ദുല്ല കുഞ്ഞി, നാസര്‍ മൊഗ്രാല്‍, എ.കെ ആരിഫ് .കെ.വി. യൂസുഫ്, എം.പി. ഖാലിദ്, ബി.ടി. മൊയ്തു എന്നിവര്‍ സംബന്ധിച്ചു.  

Press Meet, winner, Welcome Ceremony, Mogral, Cherkalam Abdulla, N.A.Nellikunnu, P.B. Abdul Razak, Kasaragod, Kerala.

Keywords: Press Meet, Winner, Welcome Ceremony, Mogral, Cherkalam Abdulla, N.A.Nellikunnu, P.B. Abdul Razak, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:26 am | 0 comments

കേരളയാത്ര: മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി

Written By kvartha delta on 18 Apr 2013 | 8:04 pm

ഹൊസങ്കടി: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. യു.ഡി.എഫിന്റെ ഘടക കക്ഷികളില്‍പെട്ട മറ്റ്‌നേതാക്കളൊന്നും എത്താതിരുന്നപ്പോഴാണ് ലീഗിനെ പ്രതിനിധീകരിച്ച് നാല് നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചത്.

മഞ്ചേശ്വരം മണ്ഡലം എം.എല്‍.എയും ലീഗ് നേതാവുമായ പി.ബി. അബ്ദുര്‍ റസാഖ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല, മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌ക്കോ ചെയര്‍മാനുമായ സി.ടി. അഹ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും കരകൗശല കോര്‍പറേഷന്‍ ചെയര്‍മാനുമായ എം.സി. ഖമറുദ്ദീന്‍ എന്നിവരാണ് മുന്‍കൂട്ടിതന്നെയെത്തി പരിപാടിയില്‍ പങ്കെടുത്തത്.

കേരളയാത്രയുടെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം യാത്രയ്ക്ക് അഭിവാദ്യം അര്‍പിക്കാന്‍ ജില്ലാ മുസ്ലിം ലീഗ് നേതൃത്വം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Hosangadi, KPCC-president, Ramesh-Chennithala, Kasaragod, Cherkalam Abdulla, P.B. Abdul Razak,

Related News:
ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് സി.പി.എം. ഒളിച്ചോടുന്നു: ഉമ്മന്‍ ചാണ്ടി

കേരളയാത്രയ്ക്ക് ആന്റണിയുടെ സന്ദേശം

രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം

Keywords: Hosangadi, KPCC-president, Ramesh-Chennithala, Kasaragod, Cherkalam Abdulla, P.B. Abdul Razak, C.T Ahmmed Ali, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:04 pm | 0 comments

ലീഗുകാര്‍ സീതി സാഹിബിനെ മാതൃകയാക്കി പ്രവര്‍ത്തിക്കണം: ചെര്‍ക്കളം

Written By Kvarthakgd on 17 Apr 2013 | 2:01 pm

കാസര്‍കോട്: മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മുന്‍ സ്പീക്കര്‍ സീതി സാഹിബിനെ മാതൃകയാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല സാമ്പത്തിക ശേഷിയുള്ള ഉന്നത കുടുംബത്തില്‍ ജനിച്ച സീതി സാഹിബ് ലളിത ജീവിതമാണ് നയിച്ചത്.  എം.എസ്.എഫിനും സ്വതന്ത്ര തൊഴിലാളി യൂണിയനും രൂപം നല്‍കിയ അദ്ദേഹം മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികക്ക് ആദ്യ വിത്ത് പാകാന്‍ മുന്നോട്ടുവന്നു. ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച സീതി സാഹിബിന്  നിരവധി നേട്ടങ്ങള്‍ സമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട് - ചെര്‍ക്കളം പറഞ്ഞു.

Muslim league, Seethi Sahib, Remembrance, Programme, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsകാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ് റഹ്മാന്‍ തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബേര്‍ക്ക സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹ്മാന്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ. അബ്ദുല്ല, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, വൈസ് പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ബി.കെ. അബ്ദുസമദ്, ഹാഷിം കടവത്ത്, ബി.എം.എ. ഖാദര്‍, ഇ.ആര്‍. ഹമീദ് ആദൂര്‍, അഡ്വ. വി.എം. മുനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, ഇ.അബ്ദുര്‍  റഹ്മാന്‍കുഞ്ഞു മാസ്റ്റര്‍, ബി.ടി. അബ്ദുല്ലക്കുഞ്ഞി, സുലൈമാന്‍ ചൗക്കി, ഖലീല്‍ സിലോണ്‍, റഫീഖ് കേളോട്ട്, ഹാരിസ് പട്ട്‌ള, നൗഷാദ് മീലാദ് സംബന്ധിച്ചു. ഹാഷിം അരിയില്‍ പ്രാര്‍ഥന നടത്തി.

Keywords: Muslim league, Seethi Sahib, Remembrance, Programme, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:01 pm | 0 comments

മുസ്ലിം ലീ­ഗ് ഹി­ദാ­യ­ത്ത­ന­ഗര്‍ ശാ­ഖാ സ­മ്മേള­നം ന­ടത്തി

Written By Kvartha Alpha on 12 Apr 2013 | 8:20 pm

ഹി­ദായ­ത്ത് നഗര്‍: ഹി­ദാ­യ­ത്ത­ന­ഗര്‍ മുസ്ലിം ലീ­ഗ് സ­മ്മേള­നം ജില്ലാ പ്ര­സിഡന്റ് ചെര്‍ക്ക­ളം അ­ബ്ദുല്ല ഉല്‍­ഘാട­നം ചെ­യ്തു. ശാ­ഖാ പ്ര­സിഡന്റ് മു­ഹമ്മ­ദ് കു­ഞ്ഞി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ജ­ന­റല്‍ സെ­ക്രട്ട­റി പി.എ.ജ­ലീല്‍ സ്വാഗ­തം പ­റഞ്ഞു. എന്‍.എ.നെല്ലി­ക്കു­ന്ന് എം.എല്‍.എ­യ്ക്കും ബ്ലോ­ക്ക് പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് മും­താ­സ് ഷൂ­ക്കൂ­റി­നും മുസ്ലിം ലീ­ഗ് ശാ­ഖാ­ക­മ്മി­റ്റി­യു­ടെ ഉ­പ­ഹാ­രം ചെര്‍ക്ക­ളം അ­ബ്ദുല്ല സ­മ്മാനി­ച്ചു.

Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel

ജില്ലാ ട്ര­ഷ­റര്‍ എ.അ­ബ്ദുര്‍ റ­ഹ്മാന്‍, പി.അ­ബ്ദുര്‍ റ­ഹ്മാന്‍ ഹാജി പ­ടഌ യു.ബ­ഷീര്‍, ഹാ­രി­സ് ചൂരി, അ­ബ്ബാ­സ് ബെ­ഡ്, എം.ഐ.മു­ഹമ്മ­ദ് ഹാ­ജി തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗിച്ചു. സെ­ക്രട്ട­റി പി.എ.അ­സീ­സ് ന­ന്ദി പ­റ­ഞ്ഞു. സ­മ്മേ­ള­ന­ത്തി­ന് മു­ന്നോ­ടി­യാ­യി എന്‍.എ.നെല്ലിക്കു­ന്ന് എം.എല്‍.എയും ബ്ലോ­ക്ക് പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് മും­താ­സ് ഷൂ­ക്കൂ­റി­നെയും എ­സ്.പി.ന­ഗ­റില്‍ നി­ന്ന് സ്വീ­ക­രി­ച്ച് സ­മ്മേ­ള­ന ന­ഗ­രി­യി­ലേ­ക്ക് ഘോ­ഷ­യാത്രയോടെ ആ­ന­യിച്ചു.

Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel

Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel

Keywords: Muslim-league, Cherkalam Abdulla, Award, kasaragod, Kerala, SP Nagar, P.A. Jaleel, Conference, Haris Choori, N.A.Nellikunne, MLA, Block, P.A.Jaleel, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news. 
8:20 pm | 0 comments

പ്രവാസി ലീഗ് കാസര്‍കോട് മണ്ഡലം സമ്മേളനം

Written By irf Kvartha on 5 Apr 2013 | 4:55 pm


പ്രവാസി ലീഗ് കാസര്‍കോട് മണ്ഡലം സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.

Photo: Achu Kasaragod

Keywords: Kasaragod, IUML, Cherkalam Abdulla, Muslim League, Pravasi League, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:55 pm | 0 comments

പ്രവാസി ലീഗ് സമ്മേളനം

Pravasi league, Conference, Flag rise, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കാസര്‍കോട് മണ്ഡലം പ്രവാസി ലീഗ് സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പതാക ഉയര്‍ത്തുന്നു.

Keywords: Pravasi league, Conference, Flag rise, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:28 pm | 0 comments

മഞ്ചേശ്വരം താലൂക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച യു.കെ യൂസുഫിനും അതിരറ്റ സന്തോഷം

Written By kvarthaksd on 21 Mar 2013 | 2:53 pm

Manjeshwaram, Uppala, Cherkalam Abdulla, P.B. Abdul Razak, Minister, MLA, Committee, Kasaragod, Kerala, Kerala News
യു.കെ യൂസുഫ് തിരുവനന്തപുരത്ത് വെച്ച്
മുഖ്യമന്ത്രിക്ക് നിവേദനംനല്‍കുന്നു
കാസര്‍കോട്: പത്തു വര്‍ഷത്തോളമായി ഉപ്പള ആസ്ഥാനമായി മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യവുമായി സജീവ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഉപ്പളയിലെ യു.കെ യൂസുഫിന് യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ അതിരറ്റ ആഹ്ലാദം.

പത്തു വര്‍ഷത്തോളമായി യൂസുഫ് മഞ്ചേശ്വരം താലൂക്കിന് വേണ്ടി വ്യക്തിപരമായി തന്നെ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പല വേദികളിലും യൂസുഫ് രാഷ്ട്രീയ നേതാക്കളോടും ഉന്നത ഉദ്യോഗസ്ഥരോടും താലൂക്കിന് വേണ്ടി ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ഏറ്റവും പിന്നോക്ക പ്രദേശമായ മഞ്ചേശ്വരത്തിന്റെ  വികസന കുതിപ്പിന് താലൂക്ക് രൂപീകരണം അത്യാവശ്യമാണെന്നാണ് യൂസുഫ് പറയുന്നത്. വൈകിയെങ്കിലും ആവശ്യം അംഗീകരിച്ച യു.ഡി.എഫ് സര്‍ക്കാരിനെയും പ്രത്യേകിച്ച് ധനമന്ത്രി കെ.എം മാണിയേയും  താലൂക്ക് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി എന്ന നിലയില്‍ യൂസുഫ് അഭിനന്ദിച്ചു.

രണ്ട് വര്‍ഷം മുമ്പാണ് താലൂക്കിന് വേണ്ടിയുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയത്. യൂസുഫ് തന്നെ മുന്‍കൈയെടുത്ത് രണ്ട് വര്‍ഷം മുമ്പ് ഉപ്പള ടൈം ട്രാവല്‍സ് ബില്‍ഡിംഗില്‍ താലൂക്കിന് വേണ്ടിയുള്ള ആദ്യ ആക്ഷന്‍ കമ്മിറ്റി യോഗം നടത്തിയത്. ഇതിന്റെ കോര്‍ഡിനേറ്ററായി തെരെഞ്ഞെടുത്തതും യൂസുഫിനെയാണ്. ഈ യോഗം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് ഉപ്പള വ്യാപാര ഭവനില്‍ വിപുലമായ ആക്ഷന്‍ കമ്മിറ്റി യോഗം നടന്നത്. ഈ യോഗത്തില്‍ ചെര്‍ക്കളം അബ്ദുല്ല, പി.ബി അബദുര്‍ റസാഖ് എം.എല്‍.എ, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, കോണ്‍ഗ്രസ് നേതാവ് മഞ്ചുനാഥ ആള്‍വ എന്നിവരും ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ ട്രഷറായി യൂസുഫിനെ തെരെഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Manjeshwaram, Uppala, Cherkalam Abdulla, P.B. Abdul Razak, Minister, MLA, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.2011 ജൂണില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂമന്ത്രി, ധനമന്ത്രി എന്നിവരെ സന്ദര്‍ശിച്ച് ആക്ഷന്‍ കമ്മിറ്റി ശക്തമായിത്തന്നെ താലൂക്കിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചിരുന്നു. അന്ന് തന്നെ മുഖ്യമന്ത്രി മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന ഉറപ്പ് ആക്ഷന്‍ കമ്മിറ്റിക്ക് നല്‍കിയിരുന്നു.

അനുഭാവപൂര്‍വം തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനാല്‍ സമരപരിപാടികളിലേക്ക് ആക്ഷന്‍ കമ്മിറ്റി നീങ്ങിയില്ലെന്ന് യൂസുഫ് പറഞ്ഞു. താലൂക്ക് അനുവദിച്ച സര്‍ക്കാരിന്റെ തീരുമാനം ഭാഷാ സംഗമ ഭൂമിയായ മഞ്ചേശ്വരത്തെ ജനങ്ങളെ ഏറെ ആഹ്ലാദിപ്പിക്കുന്നതാണെന്ന് യൂസുഫ് കൂട്ടിച്ചേര്‍ത്തു.

Keywords: Manjeshwaram, Uppala, Cherkalam Abdulla, P.B. Abdul Razak, Minister, MLA, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:53 pm | 0 comments

ലീഗുകാര്‍ കയറാത്ത സമരപന്തലില്‍ എം.എസ്.എഫ് സംസ്ഥാന നേതാക്കളെത്തി

Written By Kvarthakgd on 17 Mar 2013 | 11:42 pm

MSF, Leaders, Visit, Endosulfan, Strike, Tent, Muslim league, Youth league, Congress, Protest, N.A.Nellikunnu, Cherkalam Abdulla, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എന്‍ഡോസള്‍ഫാന്‍ സമരപന്തലിലെത്തിയ എം.എസ്.എഫ് നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന എ.മോഹന്‍ കുമാറിനെ  അഭിവാദ്യം അറിയിക്കുന്നു.
കാസര്‍കോട്: ജില്ലയിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കള്‍ക്കെല്ലാം ബാലികേറാമലയായ എന്‍ഡോസള്‍ഫാന്‍ സമരപന്തലില്‍ എം.എസ്.എഫ് സംസ്ഥാന നേതാക്കളെത്തിയത് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വിഷയമായി. എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ് ടി.പി.അഷ്‌റഫ്, ജനറല്‍ സെക്രട്ടറി പി.വി.മുഹമ്മദ്, സെക്രട്ടറി അസീസ് കളത്തൂര്‍ എന്നിവരാണ് ഞായറാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടിലെ സമരപന്തലിലെത്തി സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇവര്‍ക്കൊപ്പം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ശംസുദ്ദീന്‍ കിന്നിങ്കാറും, സംസ്ഥാന കമ്മിറ്റിയംഗം റഊഫ് ബാവിക്കരയും, ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയും ഉണ്ടായിരുന്നു. ജില്ലക്കാരായ എം.എസ്.എഫിന്റെ ഈ നേതാക്കള്‍ ആദ്യമായാണ് സമരപന്തല്‍ സന്ദര്‍ശിക്കുന്നത്. സംസ്ഥാന നേതാക്കള്‍ വരുമ്പോള്‍ മാറി നില്‍ക്കുന്നത് ശരിയല്ലെന്ന കാരണത്താലാകാം അവരും സമര പന്തലിലെത്തിയതെന്നാണ് സമരസമിതി കരുതുന്നത്.

കാസര്‍കോട് എം.എല്‍.എ ആയ എന്‍.എ.നെല്ലിക്കുന്ന് മാത്രമാണ് ഇതിനുമുമ്പ് സമരപന്തല്‍ സന്ദര്‍ശിച്ച ലീഗുകാരനായ ഏക നേതാവ്. അത് ലീഗ് നേതാവ് എന്ന നിലയില്‍ ആയിരുന്നില്ല. എം.എല്‍.എ എന്ന നിലയില്‍ സമരം അവസാനിപ്പിക്കാനുള്ള നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ക്കൊപ്പം വന്നതായിരുന്നു എന്‍.എ.നെല്ലിക്കുന്ന്. അതിനു മുമ്പോ, അതിന് ശേഷമോ ഒരു ലീഗ് നേതാവും സമരപന്തലിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉള്‍പെടെയുള്ള നേതാക്കള്‍ പലതവണ പന്തലിന് മുന്നിലൂടെയുള്ള റോഡിലൂടെ കാറില്‍ പോകുന്നുണ്ട്. എന്നാല്‍ പന്തലിന് മുന്നില്‍ വന്നിറങ്ങി സമരത്തെ കുറിച്ച് അന്വേഷിക്കാനോ, സത്യാഗ്രഹിക്ക് പിന്തുണ അര്‍പിക്കാനോ ആരും തയ്യാറായില്ല. കോണ്‍ഗ്രസിന്റെയും, ബി.ജെ.പിയുടെയും, സി.പി.എമ്മിന്റെയും ഉള്‍പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും പലതവണ സമരപന്തലിലെത്തുകയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനവും യോഗവും നടത്തുകയും ചെയ്തിരുന്നു. നിരവധി സന്നദ്ധ-സാംസ്‌കാരിക സംഘടനകളും വ്യക്തികളും സമരത്തിന് പിന്തുണ അര്‍പിച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലീഗിന്റെ പുറംതിരിഞ്ഞു നില്‍ക്കല്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെയാണ് എം.എസ്.എഫ് നേതാക്കളുടെ വൈകിയെങ്കിലുമുള്ള രംഗപ്രവേശം.

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കാസര്‍കോട് നഗരത്തില്‍ മനുഷ്യമതില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിലേക്ക് ലീഗ് നേതാക്കളെയും യൂത്ത് ലീഗ് ഭാരവാഹികളെയും സമരസമിതി കണ്‍വീനര്‍ നേരത്തെ തന്നെ ക്ഷണിച്ചിരുന്നെങ്കിലും അതിന് അനുകൂലമായ ഒരു മറുപടിയും അവരില്‍ നിന്ന് ലഭിച്ചിരുന്നില്ലത്രെ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ അധികം പേരും ലീഗിന്റെ ശക്തി കേന്ദ്രമായ പ്രദേശങ്ങളില്‍ പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇരകളുടെ ക്ഷേമത്തിന് വേണ്ടി നടത്തുന്ന ന്യായമായ സമരത്തോട് ലീഗ് പ്രകടിപ്പിക്കുന്ന അവഗണന മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും അവമതിപ്പിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്ലിം ലീഗ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇരകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ പലപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമായിരുന്നുവെന്ന അഭിപ്രായവും സമരസമിതിക്കുണ്ട്.

എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസിന്റെ നേതൃത്വത്തില്‍ നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി രോഗികള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെയും, കെ.എം.സി.സിയുടെയും നേതൃത്വത്തിലും മാതൃകാപരമായ സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടിയുള്ള സമരം ഒരു മാസം പിന്നിടുന്ന ഘട്ടത്തിലും മുസ്ലിം ലീഗ്-യൂത്ത് ലീഗ് നേതൃത്വങ്ങള്‍ സമരത്തോട് മുഖംതിരിച്ച നില്‍ക്കുന്ന സാഹചര്യത്തില്‍ എം.എസ്.എഫ് നേതാക്കളെങ്കിലും സമരപന്തലില്‍ വന്നതിനെ വലിയ സന്തോഷത്തോടും, ആശ്വാസത്തോടും കൂടിയാണ് സമരസമിതി കാണുന്നത്.

ഫെബ്രുവരി 18ന് ആരംഭിച്ച നിരാഹാര സമരം ഞായറാഴ്ച 28-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എ.മോഹന്‍കുമാര്‍ നിരാഹാരം അനുഷ്ഠിക്കുന്നത് ഞായറാഴ്ച 14-ാം ദിവസമാണ്. അവശനായ അദ്ദേഹം മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും സമരം ഒത്തുതീര്‍പാക്കാനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് സമര സമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ധന മന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കടുത്ത അവഗണനയാണ് ഉണ്ടായത്.

-രവീന്ദ്രന്‍ പാടി

Keywords: MSF, Leaders, Visit, Endosulfan, Strike, Tent, Muslim league, Youth league, Congress, Protest, N.A.Nellikunnu, Cherkalam Abdulla, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:42 pm | 2 comments

ഖമറുദ്ദീനെ ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാനാക്കി; ചെര്‍ക്കളത്തെയും നിയമിക്കും

Written By Kvarthakgd on 15 Mar 2013 | 10:25 pm

M.C.Khamarudheen, Cherkalam Abdulla, Corporation, Chairman, Pinnokka samudaya, Karakushala vikasana, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Cherkalam Abdulla
M.C.Khamarudheen, Cherkalam Abdulla, Corporation, Chairman, Pinnokka samudaya, Karakushala vikasana, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
M.C.Khamarudheen
കാഞ്ഞങ്ങാട്: മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം. സി. ഖമറുദ്ദീനെ കേരള സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചു. മുന്‍ മന്ത്രി നാലകത്ത് സൂപ്പി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ പദവിയിലേക്ക് എം. സി. ഖമറുദ്ദീനെ ലീഗ് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്.

സംഘടനാ പ്രവര്‍ത്തനത്തിന് മലപ്പുറം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നാലകത്ത് സൂപ്പി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്. അദ്ദേഹത്തെ പെരിന്തല്‍മണ്ണ വികസന അതോറിറ്റി ചെയര്‍മാനായി നിയമിക്കും. മുന്‍മന്ത്രിയും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കളം അബ്ദുല്ലയെ പുതുതായി രൂപീകൃതമാകുന്ന പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തുവരും.

ജില്ലയിലെ ലീഗ് ഘടകത്തിന് ഇത് ത്രിമധുരമാണ്. മുന്‍മന്ത്രി സി. ടി. അഹ്മദലിലെ നേരത്തെ തന്നെ സിഡ്‌കോ ചെയര്‍മാനായി നിയമിച്ചിരുന്നു. ഖമറുദ്ദീനും ചെര്‍ക്കളം അബ്ദുല്ലയും സ്ഥാനമേല്‍ക്കുന്നതോടെ ജില്ലയില്‍ നിന്ന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനത്തിന്റെ അമരക്കാരാകുന്നവരുടെ എണ്ണം മൂന്നായി ഉയരും.

Keywords: M.C.Khamarudheen, Cherkalam Abdulla, Corporation, Chairman, Pinnokka samudaya, Karakushala vikasana, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:25 pm | 0 comments

മടവൂര്‍ കോട്ട 25-ാം വാര്‍ഷികവും ആദ്ധ്യാത്മിക സമ്മേളനവും 9ന് തുടങ്ങും

Written By kvarthaksd on 7 Mar 2013 | 4:40 pm

Anniversary, Conference, Press meet, Cherkalam Abdulla, kasaragod, Kerala, Kerala News, International News.
കാസര്‍കോട്: ചെങ്കള മടവൂര്‍ കോട്ട ആദ്ധ്യാത്മിക കേന്ദ്രത്തിന്റെ 25-ാം വാര്‍ഷികവും ആദ്ധ്യാത്മിക സമ്മേളനവും മാര്‍ച് ഒമ്പത്, പത്ത് തീയതികളില്‍ മടവൂര്‍ കോട്ടയില്‍ നടക്കുമെന്ന് സയ്യിദ് യഹ്‌യാ ബുഖാരി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ ആറു മണിക്ക് സ്തുതി കീര്‍ത്തനങ്ങള്‍, ആദ്ധ്യാത്മിക പ്രബോധനങ്ങള്‍ എന്നിവയോടെയാണ് ആരംഭം. വൈകിട്ട് ഏഴു മണിക്ക് ആദ്ധ്യാത്മിക സമ്മേളനം കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.

സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി അധ്യക്ഷത വഹിക്കും. റഫീഖ് സഅദി മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, പി.ബി. അഹ്മദ്, എ. ഹമീദ് ഹാജി, ടി.ഇ. അബ്ദുല്ല, എ. അബ്ദുര്‍ റഹ്മാന്‍, പി.എ. അഷ്‌റഫലി തുടങ്ങിയവര്‍ പ്രസംഗിക്കും. രാത്രി ഒമ്പത് മണിക്ക് കര്‍ബല എന്ന ഇസ്‌ലാമിക കഥ പ്രസംഗവും നടക്കും.
പത്തിന് രാവിലെ ഒമ്പത് മണിക്ക് ശാദുലി റാത്വീബും മടവൂര്‍ റാത്വീബും നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മത സൗഹാര്‍ദ സമ്മേളനം ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫൈസി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ സി.എം ഷംസീര്‍, മുഹമ്മദലി, അല്‍ മശ്ഹൂര്‍ സയ്യിദ് ഇബ്രാഹിം തങ്ങള്‍ എന്നിവരും സംബന്ധിച്ചു.

Keywords: Anniversary, Conference, Press meet, Cherkalam Abdulla, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:40 pm | 0 comments

സാബിത്തിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

Written By kvarthaksd on 2 Mar 2013 | 12:24 pm

കാസര്‍കോട്: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സാബിത്തി (15) ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ചട്ടഞ്ചാല്‍ കുന്നാറ എം.എ. ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന സഫാരി അബ്ദുല്ല-റാബിയ ദമ്പതികളുടെ മകനാണ് മരിച്ച സാബിത്ത്. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് ദിവസം മുമ്പ് വാങ്ങിയ പുത്തന്‍ ബൈക്കില്‍ പാല്‍ വാങ്ങി പൊയിനാച്ചിയില്‍ നിന്ന് ചട്ടഞ്ചാലിലെ വീട്ടിലേക്ക് വരുമ്പോള്‍ 55-ാം മൈലില്‍ വെച്ച് ചട്ടഞ്ചാല്‍ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ സാബിത്തിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ടത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയാണ് ഒരു നോക്കു കാണാന്‍ വീട്ടില്‍ കാത്തുനിന്നത്. നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സാബിത്ത്. ഷാനിത ഏക സഹോദരിയാണ്.

കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസ്ഡന്റ് ചെര്‍ക്കളം അബ്ദുല്ല. സിഡ്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല, വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമ്മു ഹാജി, കട്ടക്കാല്‍ ശാഫി ഹാജി തുടങ്ങി നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വീട്ടിലും ആശുപത്രിയിലുമായി എത്തിയിരുന്നു. സാബിത്തിന്റെ മരണത്തില്‍ അനുശോചിച്ച് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വെള്ളിയാഴ്ച അവധി നല്‍കി.

Realted news:
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Keywords: Bike-Accident, Tipper lorry, Chattanchal, Student, N.A.Nellikunnu, K.Kunhiraman MLA, Cherkalam Abdulla, C.T Ahmmed Ali, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Sabith 55 mile, Kanhangad, Tipper lorry, bike accident, Chattanchal higher Secondary School
12:24 pm | 0 comments

ചെര്‍ക്കളം അബ്ദുല്ലയെ കാസര്‍കോട് ജില്ലാ കെ.എം.സി.സി ആദരിച്ചു

Written By irf Kvartha on 21 Feb 2013 | 3:09 pm

Qatar, Kasaragod KMCC, Cherkalam Abdulla, Muslim League, M.P Shafi Haji, S.M.A Basheer, M.C Qamarudheen, A Abdul Rahman, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഖത്തര്‍: 55 വര്‍ഷത്തെ സാര്‍ത്ഥകമായ പൊതു ജീവിതം പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയെ കാസര്‍കോട് ജില്ലാ കെ എം സി സി ആദരിച്ചു.

ഖത്തര്‍ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ അബ്ദുല്ല, ഉപദേശക സമിതിയംഗം എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീര്‍, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന്‍, മുംബൈ കേരള മുസ്ലിം ജമാഅത്ത് ഉപദേശക സമിതി ചെയര്‍മാന്‍ ടി എ ഖാലിദ്, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് എം വി ബഷീര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Qatar, Kasaragod KMCC, Cherkalam Abdulla, Muslim League, M.P Shafi Haji, S.M.A Basheer, M.C Qamarudheen, A Abdul Rahman, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

3:09 pm | 0 comments

ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കും: ചെര്‍ക്കളം

Written By Kvarthakgd on 19 Feb 2013 | 11:03 am

Passport, Service center, Protest, Qatar-Kasaragod, KMCC, 25th anniversary, Programme, Inauguration, Cherkalam Abdulla, A.Abdur Rahman, M.P.Shafi, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ദോഹ: ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചുകിട്ടാന്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. അര്‍ഹമായ പരിഗണന പലപ്പോഴും ജില്ലയ്ക്ക് ലഭിക്കാറില്ല എന്ന വസ്തുത മറച്ചു വെച്ചിട്ട് കാര്യമില്ലെന്നും ചെര്‍ക്കളം പറഞ്ഞു. ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ. എം. സി. സിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ത്രൈമാസ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ മുസ്തഫ ബാങ്കോട് ക്യാമ്പയിനെ കുറിച്ച് വിശദീകരിച്ചു. ചെര്‍ക്കളം അബ്ദുല്ല, എ. അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ക്ക് ഉപഹാരം, ഇബ്രാഹിം നാട്ടക്കല്‍ ഇതര മുനിസിപ്പല്‍, പഞ്ചായത്തുകള്‍ക്ക് വേണ്ടി ബഷീര്‍ ചാലകുന്ന്, ഹാരിസ് ഏരിയല്‍, ഹമീദ് അറന്തോട്, ബാവ ആലംപാടി, അഹ്മദ് അലി ചേരൂര്‍, അഷ്‌റഫ് നാട്ടക്കല്‍, ഇ.കെ അബ്ദുര്‍ റഹ്മാന്‍, ഹമീദ് മാന്യ എന്നിവര്‍ ഷാള്‍ അണിയിച്ചു.

കാസര്‍ക്കോട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് എ. എം.  കടവത്ത്, കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ. ഷാഫി ഹാജി, അബ്ദുല്‍ നാസര്‍ ( നാച്ചി) , എസ്. എ. എം. ബഷീര്‍, എം. പി. ഷാഫി ഹാജി, തായംബത്ത് കുഞ്ഞാലി, കെ. എസ്. മുഹമ്മദ് കുഞ്ഞി, എം. വി. ബഷീര്‍, കെ. എസ്. അബ്ദുല്ല കുഞ്ഞി, മുട്ടം മഹ്മൂദ്, അഷ്‌റഫ് ആനക്കല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഡി. എസ്. അബ്ദുല്ല സ്വാഗതവും കണ്‍വീനര്‍ മൊയ്തീന്‍ ആദൂര്‍ നന്ദിയും പറഞ്ഞു.

Keywords: Passport, Service center, Protest, Qatar-Kasaragod, KMCC, 25th anniversary, Programme, Inauguration, Cherkalam Abdulla, A.Abdur Rahman, M.P.Shafi, Gulf, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

11:03 am | 0 comments

സി.പി.എമ്മില്‍ പോലും ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ചര്‍ച്ചയാവുന്നു: ചെര്‍ക്കളം അബ്ദുല്ല

Written By Kvarthakgd on 17 Feb 2013 | 3:00 pm

Qatar, Kasaragod, KMCC, Karunyavarsham, Project, Inauguration, Cherkalam Abdulla, Muslim League, Doha, Malayalam news, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
'കാരുണ്യവര്‍ഷം' ബ്രാഷര്‍ പ്രകാശനം ചെര്‍ക്കുളം അബ്ദുല്ല നിര്‍വഹിക്കുന്നു
ദോഹ: സി.പി.എമ്മിന്റെ സമ്മേളനങ്ങളില്‍ പോലും മുസ്‌ലിം ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം ചര്‍ച്ചയാവുന്നുവെന്ന് കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റും മുന്‍മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. ജില്ലാ കെ.എം.സി.സി 'കാരുണ്യവര്‍ഷം' പദ്ധതി പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗിന്റെ സംഘടിത ശക്തിക്ക് പോറലേല്‍ക്കാതെ സൂക്ഷിക്കുന്നതിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന പോഷകസംഘടനയാണ് കെ.എം.സി.സി അദ്ദേഹം അഭിപ്രായപ്പെട്ടു.

കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ബോധവത്കരണവും നിരന്തരമായി നാം നടത്തേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ പറഞ്ഞു. ഉപഭോഗ സംസ്‌കാരത്തിന് ലോകം അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകമാവുകയാണിപ്പോള്‍. ഡയാലിസിസ് മെഷീനുകള്‍ നല്‍കുമ്പോള്‍ ഡയാലിസിസ് ആവശ്യം വരാത്ത, രോഗം വിമുക്തമായ സാഹചര്യമുണ്ടാക്കാനായി ബോധവത്കണവും നാം നടത്തേണ്ടതുണ്ട്. വിവര വിസ്‌ഫോടനം മനുഷ്യന് തന്നെ ആപത്തായി മാറിയ സാഹചര്യത്തിലാണ് നാമുള്ളത്. ഐ. ടി. പ്രയോജനപ്പെടുത്തി പാവങ്ങളെ കൊല്ലുന്ന ലോക സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. കമ്പ്യൂട്ടറുകള്‍ക്ക് വിധേയരായ കുട്ടികളാണ് പുതിയ തലമുറയിലുള്ളത്. അത്തരക്കാരെ ശരിയായ ദിശയിലേക്ക് കൊണ്ടുവരേണ്ടതും കാരുണ്യപ്രവര്‍ത്തനമാണെന്ന് ഖാദര്‍ വ്യക്തമാക്കി.

ഖത്തര്‍ കെ. എം. സി. സി സംസ്ഥാന പ്രസിഡന്റ് പി. എസ്. എച്ച്. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കെ. എം. സി. സി പ്രസിഡന്റ് എം. വി. ബഷീര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതിയംഗം എസ്. എ. എം. ബഷീര്‍ 'കാരുണ്യ വര്‍ഷം-2013' വിശദീകരിച്ചു. സാമൂഹ്യ സന്നദ്ധ മേഖലയിലെ മികവിന് എം. പി. ഷാഫിഹാജിക്ക് കെ. എന്‍. എ ഖാദറും ചെര്‍ക്കുളം അബ്ദുല്ലയ്ക്ക് പി. കെ. അബ്ദുല്ലയും ഉപഹാരം കൈമാറി.

കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍സെക്രട്ടറി എം. സി. ഖമറുദ്ദീന്‍, കെ. എം. സി. സി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഅമത്തുല്ല കോട്ടക്കല്‍, മുസ്‌ലിം ലീഗ് കാസര്‍ക്കോട് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹിമാന്‍, മുംബൈ കേരളാ മുസ്‌ലിം ജമാഅത്ത് ഉപദേശക സമിതി ചെയര്‍മാന്‍ ടി. എ. ഖാലിദ്, എ. എം. കടവത്ത്, ഇന്‍കാസ് നേതാവ് കെ. കെ. ഉസ്മാന്‍ സംസാരിച്ചു. കെ. എസ.് അബ്ദുല്ലക്കുഞ്ഞി സ്വാഗതവും അഷ്‌റഫ് ആനക്കല്‍ നന്ദിയും പറഞ്ഞു.

Keywords: Qatar, Kasaragod, KMCC, Karunyavarsham, Project, Inauguration, Cherkalam Abdulla, Muslim League, Doha, Malayalam news, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories