Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Cheating. Show all posts
Showing posts with label Cheating. Show all posts

വ്യാജ രേഖകള്‍ ഹാജരാക്കി വായ്പയെടുത്ത് തട്ടിപ്പ്: യുവാവിനും മാതാവിനുമെതിരെ കേസ്

Written By Kvarthakgd on 15 May 2013 | 9:26 pm

കാസര്‍കോട്: വ്യാജ രേഖകള്‍ ഹാജരാക്കി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് 12 ലക്ഷം രൂപ ഭവന വായ്പ എടുക്കുകയും പിന്നീട് തിരിച്ചടക്കാതിരിക്കുകയും ചെയ്തതിന് യുവാവിനും മാതാവിനുമെതിരെ കേസ്. കുമ്പള നായ്ക്കാപ്പ് കെ.ബി. ഹൗസിലെ സുരേന്ദ്ര കുമാര്‍ (40), മാതാവ് ലീല എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഫെഡറല്‍ ബാങ്ക് കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ സുധാകരന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. 2009ല്‍ 28 സെന്റ് സ്ഥലത്തിന്റെ വ്യാജ രേഖകള്‍ ഹാജരാക്കി ഭവന വായ്പ എടുത്തുവെന്നും പിന്നീട് തിരിച്ചടച്ചില്ലെന്നുമാണ് പരാതി. പലവട്ടം നോട്ടീസ് അയച്ചിട്ടും പരസ്യം ചെയ്തിട്ടും വായ്പ തിരിച്ചടയ്ക്കാന്‍ സുരേന്ദ്ര കുമാര്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ്
സ്ഥലത്തിന്റെ രേഖകള്‍ വ്യാജമാണെന്ന് മനസിലായതെന്നും പരാതില്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Fake documents, Bank, Cheating, Case, Mother, Youth, Kumbala, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
9:26 pm | 0 comments

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് മൊഗ്രാലിലെ രണ്ട് പേരുടെ പണം തട്ടി

Written By Kvarthakgd on 5 May 2013 | 3:42 pm

കാസര്‍കോട്: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് കൊയിലാണ്ടി സ്വദേശിയായ ഒരാള്‍ മൊഗ്രാല്‍ സ്വദേശികളായ രണ്ട് പേരുടെ പണം തട്ടിയതായി പരാതി. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

മൊഗ്രാല്‍ കടവത്തെ മുഹമ്മദ് സാഹിദിന്റെ(25) പരാതിയില്‍ കൊയിലാണ്ടിയിലെ മുഹമ്മദ് റഫീഖിനെതിരെയാണ് പോലീസ് കേസെടുത്തത്. ഖത്തറില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തന്നില്‍ നിന്ന് 48,000 രൂപ തട്ടിയെടുത്തുവെന്ന് സാഹിദ് പറയുന്നു.

ബന്ധുവായ നൂറുല്‍ അമീന്‍ എന്നയാള്‍ക്ക് സര്‍ക്കാര്‍ ജോലിവാഗ്ദാനം ചെയ്താണ് 75,000 രൂപ തട്ടിയെടുത്തത്. പണം എ.ടി.എം വഴി റഫീഖിന്റെ ബാങ്ക് അക്കൗണ്ടിലേക്കയച്ചുകൊടുക്കുകയായിരുന്നു. പണം അയച്ചുകൊടുത്ത ശേഷം മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണെടുക്കുന്നില്ലെന്നും
Qatar, Job, Sponsor, Cheating, Mogral natives, Koyilandy, Police, Case, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇതോടെയാണ് തട്ടിപ്പ് വ്യക്തമായതെന്നും പരാതിയില്‍ പറയുന്നു.

ഇന്റീരിയല്‍ ഡക്കറേറ്ററായ സാഹിദും, നൂറുല്‍ അമീനും എറണാകുളത്ത് ജോലി ആവശ്യാര്‍ത്ഥം പോയപ്പോഴാണ് ഒരു ബന്ധു മുഖേനെ റഫീഖിനെ പരിചയപ്പെട്ടതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Keywords: Qatar, Job, Sponsor, Cheating, Mogral natives, Koyilandy, Police, Case, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:42 pm | 0 comments

വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരന് 6.5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Written By Kvarthakgd on 19 Mar 2013 | 3:16 pm

Cheque, Cheating, Case, Compensation, Court order, Kalanad, Hosdurg, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരന് പ്രതി 6.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. കളനാട്ടെ ബഷീറി(44)നാണ് കളനാട് കട്ടക്കാലിലെ കെ. എം. ഹസൈനാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി വിധിച്ചത്.

2011 ഒക്‌ടോബര്‍ 13നാണ് ബഷീറില്‍ നിന്ന് ഹസൈനാര്‍ 6.5 ലക്ഷം രൂപ വാങ്ങിയത്. എന്നാല്‍ നിശ്ചിതകാലാവധി കഴിഞ്ഞിട്ടും ബഷീറിന് പണം തിരിച്ച് കിട്ടിയില്ല. പിന്നീട് ഹസൈനാര്‍ ബഷീറിന് പണത്തിന് പകരം വണ്ടിച്ചെക്ക് നല്‍കി. താന്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ട ബഷീര്‍ ഹസൈനാറിനെതിരെ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. പ്രതിയെ കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു.

Keywords: Cheque, Cheating, Case, Compensation, Court order, Kalanad, Hosdurg, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:16 pm | 0 comments

'സ്വര്‍ണ വ്യാപാരത്തില്‍ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നു'

Written By Kvarthakgd on 15 Mar 2013 | 5:23 pm

Gold, Merchant, Sale, Cheating, People, K.T.Siddiq, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ലോക ഉപഭോക്തൃദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല സെമിനാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് കെ.ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു. 
കാസര്‍കോട്: സ്വര്‍ണ വ്യാപാരമേഖലയില്‍ തെറ്റായ പരസ്യങ്ങളിലൂടെ ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുകയാണെന്ന് കാസര്‍കോട് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം പ്രസിഡന്റ് കെ.ടി.സിദ്ദിഖ് പറഞ്ഞു.

കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണാഭരണ വിപണിയില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നത് പല വിധത്തിലാണ്. പല ജ്വല്ലറികളിലും കിട്ടുന്ന ആഭരണങ്ങള്‍ ഒരേ സ്ഥലത്ത് നിര്‍മിക്കുന്നവയാണ്. സ്വന്തമായി ആഭരണ നിര്‍മാണശാലകളുളള ജ്വല്ലറികള്‍ അപൂര്‍വമാണ്.

ആഭരണത്തിന്റെ പുറംമോടി മാത്രമാണ് കാരറ്റ് അനലൈസര്‍ വഴി അറിയുന്നത്. സ്വര്‍ണം, മൊബൈല്‍ഫോണ്‍, ഗാര്‍ഹികോപകരണം തുടങ്ങിയ മേഖലകളിലാണ് ചൂഷണം വര്‍ധിക്കുന്നതായി പരാതി ലഭിക്കുന്നത്. സ്വര്‍ണത്തിന്റെ ഗുണമേന്‍മ സ്വര്‍ണ പരിശോധന ലാബോറട്ടറികളില്‍ മാത്രമേ പരിശോധിച്ച് അറിയാന്‍ കഴിയൂ. എന്നാല്‍ സ്വര്‍ണ വ്യാപാരസ്ഥാപനങ്ങള്‍ പരസ്യങ്ങളിലൂടെ നിരന്തരം ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്.

സേവന രംഗത്തും ചൂഷണം വര്‍ധിക്കുന്നു. ചില ഇന്‍ഷൂറന്‍സ് കമ്പനികളും ഓഹരി ഇടപാടുകാരും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ട്. ഉണര്‍ന്നിരിക്കുന്നവര്‍ക്കേ നിയമങ്ങളുടെ സഹായം ലഭിക്കൂ. അതിനാല്‍ ഉപഭോക്താക്കള്‍ ജാഗരൂകരാകണം. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വികസിത രാജ്യങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്ന ചന്തയായി മാറിയതോടെ രാജ്യത്ത് ഉപഭോക്തൃ ചൂഷണം വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുന്‍ ആര്‍.ഡി.ഒ. ഇ.ചന്ദ്രശേഖരന്‍ നായര്‍, മുന്‍ ഉത്തരമേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഡി.ഹരീശന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എന്‍.എം.സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഉപഭോക്തൃ നിയമങ്ങളും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ കാസര്‍കോട് ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം മെമ്പര്‍ കെ.ജി.ബീന, ത്രിവേണി കെ.അഡിഗ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ വി.എ.മോഹനന്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ എം.വി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords: Gold, Merchant, Sale, Cheating, People, K.T.Siddiq, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:23 pm | 0 comments

ബ്രിട്ടീഷ് എംബസിയുടെ സീല്‍ ഉപയോഗിച്ച് യുവാവില്‍ നിന്ന് ലണ്ടന്‍ സ്ഥാപനം പണം തട്ടി

Written By Kvartha Alpha on 9 Mar 2013 | 6:13 pm

Cheating, Bank, Youth, Job, Kanhangad, kasaragod, Hotel, case, complaint, Police, internet, Investigation, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: ബ്രിട്ടീഷ് എംബസിയുടെ സീലും ഹൈക്കമ്മീഷണറുടെ ഒപ്പും ഉപയോഗിച്ച് ജോലിയുടെ പേരില്‍ യുവാവില്‍ നിന്നും ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള സ്ഥാപനം പണം തട്ടിയെടുത്തു. മാനടുക്കം മുതുക്കാട്ടില്‍ ഹൗസില്‍ നിധിന്‍ ജോസഫി(22)ല്‍ നിന്നാണ് ലണ്ടനിലെ ബി ടി എ എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ടാറ്റിയാ മിര്‍വി, റുത്ത്‌സിവായോ, റേച്ചല്‍അന്ന, എസ് സപുനൂല്‍ എന്നിവര്‍ പണം തട്ടിയത്. നിധിന്‍ ജോസഫ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി എറണാകുളം താജ് റസിഡന്‍സ് ഹോട്ടലില്‍ ജോലി ചെയ്തുവരികയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി നിധിന് ഈ ഹോട്ടലില്‍ തന്നെയാണ് ജോലി. വിദേശ രാജ്യങ്ങളിലെവിടെയെങ്കിലും സ്ഥിരമായി ജോലി ലഭിക്കണമെന്നും അതുവഴി കുടുംബത്തെ രക്ഷിക്കണമെന്നുമുള്ള ആഗ്രഹം മൂലം ഇന്റര്‍നെറ്റ് മുഖാന്തിരം അന്വേഷണം നടത്തിയതില്‍ ടാറ്റിയാ മിര്‍വി ഉള്‍പ്പെടെയുള്ളവരുടെ സ്ഥാപനം യു കെ യില്‍ റോയല്‍പാര്‍ക്ക് ഹോട്ടലില്‍ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അറിയിച്ചതുപോലെ നിധിന്‍ ആവശ്യമുള്ള രേഖകള്‍ മെയില്‍ ചെയ്തു. നിധിന്റെ എല്ലാവിധ രേഖകളും സ്വീകരിച്ച ഡയറക്ടര്‍മാര്‍ ടെലിഫോണ്‍ വഴി നിധിനെ ഇന്റര്‍വ്യു ചെയ്യുകയും യുവാവ് അതില്‍ പാസാകുകയും ചെയ്തു. അതിന് ശേഷം വിസ പ്രൊസസിംഗിനായി 25,000 രൂപ ബി ടി എസ് എന്റര്‍പ്രൈസസിന്റെ അക്കൗണ്ട് നമ്പറില്‍ എച്ച് ഡി എഫ് സി കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് അയച്ചു കൊടുത്തു. ഇതിനു ശേഷം ഫെബ്രുവരി 22ന് ഇന്‍ഷൂറന്‍സ് ഫീസിനത്തില്‍ 42,112 രൂപ ടാറ്റിയാമിര്‍വിയുടെ ഐസിഐസിഐ അക്കൗണ്ട് നമ്പറില്‍ അടച്ചുകൊടുത്തു.

ഇതിനു ശേഷം സ്റ്റാമ്പ് ഫീസിനത്തില്‍ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് 17,000 രൂപ റുത്ത്‌സിവായോയുടെ അക്കൗണ്ടിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖാന്തിരം അയച്ചു കൊടുത്തു. 84,112 രൂപ അയച്ചു കൊടുത്തതിനു ശേഷം വീണ്ടും 69,000 രൂപ അയച്ചുകൊടുക്കുന്നതിനായി ഡയറക്ടര്‍മാര്‍ നിധിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംശയം തോന്നിയ നിധിന്‍ നടത്തിയ അന്വേഷണത്തില്‍ മേല്‍ വിവരിച്ച രീതിയില്‍ ലണ്ടനില്‍ ഒരു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ രീതിയില്‍ നിയമനം നടത്തുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുപോലെ തങ്ങളുടേതെന്ന് അവകാശപ്പെട്ട് പണം സ്വീകരിച്ച സ്ഥാപനവും വ്യക്തികളും അക്കൗണ്ട് നമ്പറുകളും വ്യാജമാണെന്ന് സംശയിക്കുന്നു.

ഈ രീതിയില്‍ പണാപഹരണം നടത്തിയവര്‍ മനപൂര്‍വം തന്നെ ചതിക്കുകയായിരുന്നുവെന്നും നിലവിലില്ലാത്ത രീതിയില്‍ പണം ആവശ്യപ്പെടുകയും പറഞ്ഞ് വിശ്വസിപ്പിച്ച് പണം അപഹരിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് നിധിന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇതിനായി ബ്രിട്ടീഷ് എംബസിയുടെ സീലും ഹൈക്കമ്മീഷണറുടെ ഒപ്പും തയ്യാറാക്കി മെയിലില്‍ അയച്ചു കൊടുത്ത് നിധിനെ വഞ്ചിക്കുകയായിരുന്നു. അതുപോലെ നിധിന്‍ ഇതുവരെ അയച്ചുകൊടുത്ത പണത്തിന് യാതൊരു വിധ രസീതിയോ വിസയോ ലഭിച്ചിട്ടില്ല.

ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് നിധിന്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും തീരുമാനമുണ്ടായില്ല. ബി ടി എ എന്റര്‍പ്രൈസസ് ഡയറക്ടര്‍മാര്‍ക്കെതിരെയും സ്ഥാപനത്തിനെതിരെയും വേണ്ട അന്വഷണം നടത്തി അവരുടെ ഗുഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും നഷ്ടപ്പെട്ട പണം ഈടാക്കിത്തരാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിധിന്റെ പരാതിയില്‍ വ്യക്തമാക്കി.

Keywords: Cheating, Bank, Youth, Job, Kanhangad, kasaragod, Hotel, case, complaint, Police, internet, Investigation, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Nithin Joseph, Job cheating with fake stamp
6:13 pm | 0 comments

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ സ്ത്രീക്ക് വേണ്ടി തിരച്ചില്‍

Written By Kvarthakgd on 3 Mar 2013 | 4:47 pm

Women, Cheating, Merchant, Escape, Kasaragod, Shop, Kerala, Malayalam news, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുമ്പള: കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങിയ സ്ത്രീയെ വ്യാപാരികള്‍ തിരയുന്നു. കുമ്പളയിലെ ഒരു തുണിക്കടയില്‍ നിന്ന് 2000 രൂപ വിലയുള്ള ചൂരിദാറും ചെരുപ്പ് കടയില്‍ നിന്ന് 500 രൂപയുടെ ചെരുപ്പും, മത്സ്യമാര്‍ക്കറ്റില്‍ നിന്ന് 150 രൂപയുടെ മീനും പലചരക്ക് കടയില്‍ നിന്ന് സാധനങ്ങളും വാങ്ങി മുങ്ങിയ പര്‍ദാധാരിയായ സ്ത്രീയെയാണ് തിരയുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുട്ടം സ്വദേശി കരീമിന്റെ ഫാന്‍സി കടയിലാണ് യുവതി ആദ്യമെത്തിയത്. കടയില്‍ കയറിയ യുവതി വളയും മാലയും ഗ്യാരണ്ടി ആഭരണങ്ങളും ഫാന്‍സി സാധനങ്ങളും അടക്കം 2600 രൂപയുടെ സാധനങ്ങള്‍ വാങ്ങി. ഭര്‍ത്താവ് പുറത്തു നില്‍ക്കുന്നുണ്ടെന്നും പണം ഇപ്പോള്‍ കൊണ്ടുവരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. അതിന് ശേഷം കുമ്പള മാര്‍ക്കറ്റ് റോഡിലെ ഐഡിയല്‍ ഫൂട്‌വേര്‍ കടയില്‍ നിന്ന് 525 രൂപയുടെ ചെരിപ്പ് വാങ്ങി. 25 രൂപ കുറച്ച് 500 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. പണം ഇപ്പോള്‍ തരാമെന്ന് പറഞ്ഞ് അവിടെ നിന്നും സ്ഥലം വിട്ട സ്ത്രീ മത്സ്യ വില്‍പനക്കാരിയോട് 150 രൂപയുടെ മീനും വാങ്ങിയാണ് പോയത്.

പിന്നീട് കുമ്പള മീപ്പിരി കോംപ്ലക്‌സിലെ ബത്തേരി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഫിദ ഫാന്‍സിയില്‍ നിന്നാണ് 2000 രൂപയുടെ ചൂരിദാര്‍ വാങ്ങിയത്. ഭര്‍ത്താവ് പള്ളിയില്‍ പോയിട്ടുണ്ടെന്നും ഇറങ്ങി വന്ന ശേഷം പണം തരാമെന്ന് പറഞ്ഞ് കടയ്ക്ക് പുറത്തു നിന്ന സ്ത്രീ പിന്നീട് ആള്‍ക്കൂട്ടത്തിലേയ്ക്ക് മറയുകയായിരുന്നു.

ടൗണിലെ ഏതാനും പലചരക്ക് കടയില്‍ നിന്നും സമാനമായ രീതിയില്‍ സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. യുവതിക്ക് 25 വയസ് തോന്നിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് കുമ്പളയിലിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും ആരോപണം ഉണ്ട്.

Keywords: Women, Cheating, Merchant, Escape, Kasaragod, Shop, Kerala, Malayalam news, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:47 pm | 0 comments

സ്വര്‍ണവുമായി മുങ്ങിയ വീട്ടുവേലക്കാരി അറസ്റ്റില്‍

Written By Kvarthakgd on 27 Feb 2013 | 7:40 pm


Servant, Arrest, Gold, Robbery, House, Nileshwaram, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
നീലേശ്വരം: അധ്യാപകന്റെ വീട്ടില്‍ നിന്നും രണ്ടേക്കാല്‍ പവന്‍ സ്വര്‍ണവുമായി മുങ്ങിയ വീട്ടുവേലക്കാരി പോലീസ് പിടിയിലായി. ചെറുവത്തൂര്‍ കുളത്തിന് സമീപത്ത് താമസിക്കുന്ന സാവിത്രി(55)യെയാണ് നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തത്. കാസര്‍കോട്ടെ ഒരു സ്‌കൂളില്‍ അധ്യാപകനായ നീലേശ്വരം കറുത്ത ഗേറ്റിനടുത്ത് താമസിക്കുന്ന പ്രിന്‍സ് ജോണിന്റെ വീട്ടില്‍ നിന്നാണ് സാവിത്രി സ്വര്‍ണമാല മോഷ്ടിച്ചത്. പ്രിന്‍സിന്റെ പ്രായമായ മാതാവിനെ പരിചരിക്കുന്നതിനും വീട്ടിലെ മറ്റുകാര്യങ്ങള്‍ നോക്കാനുമാണ് സാവിത്രിയെ ചുമതലപ്പെടുത്തിയിരുന്നത്.

രണ്ട് ദിവസം മുമ്പ് പ്രിന്‍സിന്റെ മാതാവിന്റെ കഴുത്തിലുണ്ടായിരുന്ന മാല കാണാതായതിനെ തുടര്‍ന്ന് സാവിത്രിയുടെ നീക്കങ്ങള്‍ വീട്ടുകാര്‍ നിരീക്ഷിച്ച് വരികയായിരുന്നു. സാവിത്രിയുടെ കൈയ്യില്‍ പണം കണ്ടതോടെ സംശയം തോന്നിയ വീട്ടുകാര്‍ സ്ത്രീയെ ചോദ്യം ചെയ്യുകയും മോഷ്ടിച്ച മാല വിറ്റ് കിട്ടിയ പണമാണിതെന്ന് വ്യക്തമാകുകയും ചെയ്തു.

സാവിത്രിയെ വീട്ടുകാര്‍ തടഞ്ഞുവെച്ച ശേഷം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയാണുണ്ടായത്. തുടര്‍ന്ന് പ്രിന്‍സിന്റെ പരാതി പ്രകാരം സാവിത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അന്വഷണച്ചുമതല ഏറ്റെടുത്ത നീലേശ്വരം എസ്.ഐ. കെ. പ്രേംസദന്‍ വനിതാ പോലീസിന്റെ സഹായത്തോടെയാണ് സാവിത്രിയെ കസ്റ്റഡിയിലെടുത്തത്.

സാവിത്രിയെ ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ച സ്വര്‍ണമാല ചെറുവത്തൂരിലെ ഒരുധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ചതായി തെളിഞ്ഞു. ഇതേ തുടര്‍ന്ന് സാവിത്രിയെ പോലീസ് ധനകാര്യ സ്ഥാപനത്തില്‍ തെളിവെടുപ്പിന് കൊണ്ടുപോകുകയും മാല കണ്ടെടുക്കുകയും ചെയ്തു.

Keywords: Servant, Arrest, Gold, Robbery, House, Nileshwaram, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:40 pm | 0 comments

യുവതിയുടെ ഏഴ് ലക്ഷം തട്ടിയ യുവാവിനെതിരെ കേസ്

Cheating, Women, Youth, Case, Kalluravi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha,
കാഞ്ഞങ്ങാട്: യുവതിയെ കബളിപ്പിച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

കല്ലൂരാവി സീനത്ത് മന്‍സിലിലെ മുഹമ്മദിന്റെ ഭാര്യ എ.പി. താഹിറ(28)യുടെ പരാതി പ്രകാരം കല്ലൂരാവിയിലെ നാസറിനെതിരെയാണ് കേസ്. 2012 ഒക്‌ടോബര്‍ മാസത്തില്‍ ബിസിനസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് നാസര്‍ താഹിറയില്‍ നിന്നും ഏഴ് ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

2013 ഫെബ്രുവരി മാസത്തില്‍ തിരിച്ചുതരാമെന്ന ഉറപ്പിന്മേലാണ് നാസര്‍ താഹിറയില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ നിശ്ചിത കാലാവധി കഴിഞ്ഞിട്ടും താഹിറയ്ക്ക് പണം തിരിച്ച് നല്‍കാന്‍ നാസര്‍ തയ്യാറായില്ല. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട താഹിറ നാസറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Cheating, Women, Youth, Case, Kalluravi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:23 pm | 0 comments

ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിന് യുവാവിന്റെ ശ്രമം

Written By Kvarthakgd on 9 Feb 2013 | 8:54 pm

Husband, Cheating, Second marriage, Complaint, Police, Chittarikkal, Kasaragod, Kerala, Kasargod Vartha, Malayalam news
കാഞ്ഞങ്ങാട്: ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമത് വിവാഹത്തിന് തയ്യാറെടുത്ത യുവാവിനെതിരെ ആദ്യ ഭാര്യ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് യുവാവിന്റെ രണ്ടാം വിവാഹം മാറ്റിവെച്ചു.

വരക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ക്ലര്‍ക്ക് വി. കെ. അര്‍ജുന്‍നായരാണ് ആദ്യ വിവാഹം മറച്ചുവെച്ച് കിഴക്കേ വെള്ളിക്കോത്തെ റോഡ് ജംഗ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്വകാര്യ ആശുപ്രതിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജീവനക്കാരന്റെ മകളുമായി രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്.

ഫെബ്രുവരി 14 ന് വരക്കാട് നന്ദനം ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. ഇത് മണത്തറിഞ്ഞ ആദ്യഭാര്യ തലശേരി കതിരൂര്‍ എരിവട്ടി സ്വദേശിനി എന്‍. എം. ഷിനി(29)ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തലശേരിയിലെ സ്വകാര്യ മോട്ടോര്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായി ജോലിചെയ്യുമ്പോഴാണ് ഷിനി, അര്‍ജുനുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ 2010 സെപ്തംബര്‍ 13ന് തൃശൂര്‍ സബ്ജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാവുകയും അര്‍ജുന്റെ നിര്‍ബന്ധപ്രകാരം തൃശൂരിലെ ക്ഷേത്രത്തി ല്‍ 15ന് ഹിന്ദു ആചാരപ്രകാരവും വിവാഹം കഴിച്ചു.

സ്വന്തം കുടുംബത്തിന്റെ മാനേജ്‌മെന്റിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജോലി ലഭിച്ചതോടെ അര്‍ജുന്‍ മുങ്ങി. അടുത്തദിവസമാണ് ഇയാളുടെ രണ്ടാംവിവാഹം നിശ്ചയിച്ച വിവരം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. നിയമാനുസൃതം വിവാഹം കഴിച്ച ആദ്യ ഭാര്യ നിലനില്‍ക്കെ നടക്കുന്ന രണ്ടാംവിവാഹം തടയണമെന്ന് യുവതി പരാതിയില്‍ ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡിലുള്ള അര്‍ജുന്റെ രക്ഷാകര്‍തൃത്വം എന്നിവ തെളിയിക്കുന്ന രേഖകള്‍ യുവതി ഹാജരാക്കിയതായി ചിറ്റാരിക്കാല്‍ പോലീസ് പറഞ്ഞു. ഇരുവീട്ടുകാരെയും വിളിച്ചുവരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Keywords: Husband, Cheating, Second marriage, Complaint, Police, Chittarikkal, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:54 pm | 0 comments

പണം തട്ടിപ്പ്; ഉമ്മയെയും മകളെയും ഹൈദരാബാദിലേക്ക് കൊണ്ടുപോയി

Written By Kvarthakgd on 20 Jan 2013 | 6:12 pm

Money scam, Mother, Daughter, Police, Arrest, Vidyanagar, Kasaragod, Hyderabad, Doctor, Kerala, Malayalam news
കാസര്‍കോട്: ഹൈദരാബാദിലെ ഡോക്ടറുടെ അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ഉമ്മയെയും മകളെയും ഹൈദരാബാദിലേക്ക് കൊണ്ടുപോയി. വിദ്യാനഗര്‍ ചാലയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന റിയാന(27), മാതാവ് സുഹറ(42) എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് പോലീസ് ഹൈദരാബാദിലേക്ക് കൊണ്ടുപോയത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദ് പോലീസ് കാസര്‍കോട് പോലീസിന്റെ സഹായത്തോടെ ഇരുവരെയും ക്വാട്ടേഴ്‌സില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതിയുടെ അനുമതിയോടെയാണ് കേസിന്റെ വിശദമായ അന്വേഷണത്തിന് വേണ്ടി ഹൈദരാബാദിലേക്ക് കൊണ്ടുപോയത്.

ഹൈദരാബാദ് സിറ്റിയിലെ ദന്ത ഡോക്ടര്‍ സാംബി റെഡ്ഡിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ആറുമാസം മുമ്പ് രണ്ട് തവണകളിലായി ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയ പ്രതികള്‍ പിന്നീട് അവിടെ നിന്നും സമര്‍ത്ഥമായി മുങ്ങുകയായിരുന്നു. നേഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാമെന്ന് പറഞ്ഞാണ് ഇവര്‍ ഡോക്ടറില്‍ നിന്ന് പണം വാങ്ങിയത്. ഡോക്ടറുടെ ആശുപത്രിക്ക് സമീപം താമസിച്ച് വരവെയാണ് ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടത്. ഈ പരിചയം മുതലെടുത്താണ് പണം കൈക്കലാക്കിയത്.

Keywords: Money scam, Mother, Daughter, Police, Arrest, Vidyanagar, Kasaragod, Hyderabad, Doctor, Kerala, Malayalam news

Related news:

ഡോ­ക്ട­റു­ടെ 5 ല­ക്ഷം ത­ട്ടി­യ­തി­ന് പി­ടി­യി­ലായ­ത് പര്‍­ദ വിവാദനാ­യി­കയും മാ­താവും
6:12 pm | 0 comments

വിവാ­ഹ വാ­ഗ്­ദാ­നം നല്‍­കി വ­ഞ്ചി­ച്ചു ; യു­വാ­വി­നെ­തിരെ കേസ്

Written By kvarthapressclub on 3 Nov 2012 | 3:10 pm

 Marriage, Cheating, Youth,Case, Bedakam, Bandaduka, Woman, Wife, Childrens, Police, Keralaബേഡകം: വിവാ­ഹ വാ­ഗ്­ദാ­നം നല്‍­കി ഗര്‍­ഭി­ണി­യാ­ക്കി­യ­ശേ­ഷം വ­ഞ്ചി­ച്ച യു­വാ­വി­നെ­തി­രെ പോ­ലീ­സ് കേ­സെ­ടുത്തു.

ബ­ന്ത­ടു­ക്ക മാ­ണി­മൂ­ല­യി­ലെ 38കാ­രി­യു­ടെ പ­രാ­തി പ്ര­കാ­ര­ം സു­ന്ദ­രന്‍(45) എന്നയാള്‍­ക്കെ­തി­രെ­യാണ് പെ­ലീ­സ് കേ­സെ­ടു­ത്തത്. ഇ­യാള്‍ക്ക് ഭാ­ര്യയും മ­ക്ക­ളു­മുണ്ട്.

Keywords : Marriage, Cheating, Youth,Case, Bedakam, Bandaduka, Woman, Wife, Childrens, Police, Kerala
3:10 pm | 0 comments

വ്യാജ സ്വര്‍ണകട്ടി നല്‍കി 15 ലക്ഷം തട്ടി

Written By Kvarthakgd on 8 Oct 2012 | 10:24 pm

Fake Gold, Cheating, 15 lakhs, Kanhangad, Kasaragod, Kerala, Malayalam news
കൊളവയല്‍ യുവാവിന് കിട്ടിയ വ്യാജ സ്വര്‍ണകട്ടി
കാഞ്ഞങ്ങാട്: വ്യാജ സ്വര്‍ണ തട്ടിപ്പ് സംഘം ജില്ലയില്‍ വേരുറപ്പിച്ചു. ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണകട്ടി വിലക്ക് വാങ്ങിയ കൊളവയല്‍ യുവാവ് തട്ടിപ്പിനിരയായി. യുവാവിന് നഷ്ടപ്പെട്ടത് 15 ലക്ഷം രൂപയാണ്. റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച യുവാവിനെ തട്ടിപ്പിനിരയാക്കിയ അജ്ഞാത സംഘം മൊബൈല്‍ ഫോണിലൂടെയാണ് യുവാവുമായി ചങ്ങാത്തം സ്ഥാപിച്ചത്.

അവിചാരിതമായി തന്നെ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ട അജ്ഞാതന്‍ കൊളവയല്‍ യുവാവുമായി ഞൊടിയിടെ ചങ്ങാത്തം സ്ഥാപിക്കുകയും അജ്ഞാതന്റെ വാക്ചാരുതിയില്‍ യുവാവ് കുടുങ്ങുകയും ചെയ്തു. തന്റെ കൈയ്യില്‍ ഒറിജിനല്‍ സ്വര്‍ണ കട്ടിയുണ്ടെന്നും 650 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ കട്ടി 15 ലക്ഷം രൂപ തന്നാല്‍ വിലക്ക് തരാമെന്ന് അജ്ഞാതന്‍ പറഞ്ഞപ്പോള്‍ കൊളവയല്‍ യുവാവ് ആ വാഗ്ദാനത്തില്‍ വീണുപോകുകയായിരുന്നു. ഒടുവില്‍ കച്ചവടമുറപ്പിച്ച് അജ്ഞാത കേന്ദ്രത്തില്‍ വെച്ച് 15 ലക്ഷം രൂപ നല്‍കി കൊളവയല്‍ യുവാവ് അജ്ഞാതനില്‍ നിന്ന് സ്വര്‍ണ കട്ടി സ്വന്തമാക്കി.

കച്ചവടത്തിന് ശേഷം എല്ലാവരും പിരിഞ്ഞുപോയി. ഇതിനുശേഷം സ്വര്‍ണകട്ടി പരിശോധിച്ചപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യമാകുന്നത്. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കുന്ന ഈ സ്വര്‍ണകട്ടി തീര്‍ത്തും വ്യാജനാണ്. അങ്ങനെ കൊളവയല്‍ യുവാവിന് 15 ലക്ഷം രൂപ നഷ്ടപ്പെട്ടു. സ്വര്‍ണ കട്ടി നല്‍കിയ അജ്ഞാതനെക്കുറിച്ച് കൊളവയല്‍ യുവാവിന് യാതൊരു വിവരവുമില്ല.

Keywords: Fake Gold, Cheating, 15 lakhs, Kanhangad, Kasaragod, Kerala, Malayalam news
10:24 pm | 0 comments

ജി.ടി.എ­സ്.: 36 കോ­ടി രൂ­പ വാ­ങ്ങി വ­ഞ്ചി­ച്ച­താ­യി കേസ്

Written By kvartha delta on 4 Oct 2012 | 9:35 pm

Kasaragod, Cheating, Business, Police, GTS, Kerala
കാസര്‍­കോട്: കാസര്‍­കോ­ട് കേ­ന്ദ്രീ­ക­രി­ച്ച് പ്ര­വര്‍­ത്തി­ക്കു­ന്ന ഗ്ലോ­ബല്‍ ട്രേ­ഡ് സൊ­ലുഷന്‍ (ജി.ടി.എസ്.) 36 കോ­ടി രൂ­പ വാ­ങ്ങി വ­ഞ്ചി­ച്ചു­വെന്ന പ­രാ­തി­യില്‍ ടൗണ്‍ പോ­ലീ­സ് കേ­സെ­ടുത്തു. ക­മ്പ­നി­യില്‍ നി­ക്ഷേ­പ­കനാ­യ ആലു­വ എ­രു­തു­മ­ല­ക്ക­ര­യില്‍ പുല്ലാ­ട്ട­ക്കാ­നിലെ ഹസ്സ­ന്റെ പ­രാ­തി­യി­ലാ­ണ് കേ­സെ­ടു­ത്ത­ത്. ­

കമ്പ­നി ഡ­യ­റ­ക്ടര്‍ നാ­യ­ന്മാര്‍­മൂ­ല സ്വ­ദേ­ശി സി.വി. സാ­ദി­ഖ് (33), ഭാ­ര്യ ഖ­ദീജ­ത്ത് നൗ­ഷ (22), ഹു­സൈന്‍, അ­ബ്ദുല്‍ സ­മദ്, ഹാ­ജി അ­ബ്ദുല്ല­കുഞ്ഞി, ജ­മീ­ല, അ­ബ്ദുല്‍ നാ­സര്‍, ഉ­ഷ എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് കേ­സ്.

ഗ്ലോ­ബല്‍ ട്രേ­ഡ് സൊ­ലു­ഷന്‍ ക­മ്പ­നി­യില്‍ ഏ­ഴു ശ­ത­മാ­നം മു­തല്‍ പ­ത്തു­ശ­ത­മാ­നം വ­രെ ലാ­ഭ­ഹി­തം വാ­ഗ്­ദാ­നം ചെ­യ്­ത് സാ­ദിഖും മ­റ്റു പ്ര­തി­കളും ചേര്‍­ന്ന് 2009 ഫെ­ബ്രുവ­രി മു­തല്‍ വിവി­ധ കാ­ല­യ­ള­വി­ലാ­യി 36 കോ­ടി രൂ­പ വാ­ങ്ങി ലാ­ഭ­വി­ഹി­തമോ കൊ­ടു­ത്ത തു­കയോ തി­രി­ച്ചു­നല്‍­കാ­തെ വ­ഞ്ചി­ച്ചു­വെ­ന്ന് കാ­ണി­ച്ചാ­ണ് ഹ­സ്സന്‍ പ­രാ­തി നല്‍­കി­യ­ത്.

പ്ര­തി­കള്‍­ക്കെ­തി­രെ അ­ഞ്ചി­ല­ധി­കം പരാ­തി­കള്‍ പോ­ലീ­സി­ന് ല­ഭി­ച്ചി­ട്ടു­ണ്ട്. ത­ട്ടി­പ്പു­ നട­ത്തി മുങ്ങി­യ പ്ര­തിക­ളെ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞ­ദിവ­സം ലൂക്ക് ഔ­ട്ട് നോ­ട്ടീ­സ് ഇ­റ­ക്കു­കയും റ­യില്‍­വെ സ്‌­റ്റേഷന്‍, ബ­സ് സ്­റ്റാന്‍­ഡുകള്‍, മ­റ്റു പ്രധാ­ന കേ­ന്ദ്ര­ങ്ങള്‍ എ­ന്നി­വി­ട­ങ്ങ­ളില്‍ നോ­ട്ടീ­സ് പ­തി­ക്കു­കയും ചെ­യ്­തി­രുന്നു. കോ­ടി­ക്ക­ണ­ക്കി­ന് രൂ­പ ത­ട്ടി­യെ­ടു­ത്ത് മുങ്ങി­യതാ­യ പ­രാ­തി­യില്‍ പോ­ലീ­സ് അ­ന്വേഷണം ഊര്‍­ജി­ത­മാ­ക്കി­യി­ട്ടുണ്ട്.

Related News:
നി­ക്ഷേ­പം സ്വീ­ക­രി­ച്ച് വ­ഞ്ചി­ച്ച സ്ഥ­പ­ന­ത്തി­നെ­തി­രെ ഇ­ട­പാ­ടു­കാര്‍ സം­ഘ­ടി­ച്ചു

Keywords: Kasaragod, Cheating, Business, Police, GTS, Kerala, Police
9:35 pm | 0 comments

നി­ക്ഷേ­പം സ്വീ­ക­രി­ച്ച് വ­ഞ്ചി­ച്ച സ്ഥ­പ­ന­ത്തി­നെ­തി­രെ ഇ­ട­പാ­ടു­കാര്‍ സം­ഘ­ടി­ച്ചു

Written By Kvartha Alpha on 19 Sep 2012 | 6:43 pm

GTS Press Meet, Kasaragod, Fraud case

കാ­സര്‍­കോ­ട്: ദു­ബൈ­, കാ­സര്‍­കോ­ട് എ­ന്നി­വി­ട­ങ്ങ­ളില്‍ കേ­ന്ദ്രീ­ക­രി­ച്ച് നി­ക്ഷേ­പം സ്വീ­ക­രിക്കു­കയും യ­ഥാ­സമ­യം മു­തലും ലാ­ഭ­വി­ഹി­തവും നല്‍­കാ­തെ വ­ഞ്ചി­ക്കു­കയും ചെ­യ്­തു­വെന്നാ­രോ­പിച്ച് സ്ഥാ­പ­ന­ത്തി­നെ­തി­രെ ഇ­ട­പാ­ടു­കാരും ഏ­ജന്റു­മാരും സം­ഘ­ടിച്ചു. ഗ്ലോ­ബല്‍ ട്രേ­ഡ് സൊ­ലൂഷ്യന്‍ എ­ന്ന സ്ഥാ­പ­ന­ത്തി­നെ­തി­രെ­യാ­ണ് ജിടിഎ­സ് ഇന്‍­വെ­സ്റ്റേ­ഴ്‌­സ് ലൂ­സേര്‍­സ് ആ­ക്ഷന്‍ കൗണ്‍­സില്‍ എ­ന്ന പേ­രില്‍ ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പീ­ക­രി­ച്ചത്. ക­മ്പ­നി­ക്കെ­തിരെ നി­യ­മ­ന­ടപ­ടി­കള്‍ സ്വീക­രി­ക്കാനും സ­മ­ര­പ­രി­പാ­ടി­ക­ള്‍ ന­ട­ത്താനും തീ­ര­ു­മാ­നി­ച്ച­താ­യി ആ­ക്ഷന്‍ ക­മ്മി­റ്റി ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

പാ­ല­ക്കാ­ട് സ്വ­ദേ­ശി ആര്‍. കു­മാര്‍, ക­ണ്ണൂര്‍ സ്വ­ദേ­ശി എം. വി വര്‍­ഗീ­സ്, കാ­ഞ്ഞ­ങ്ങാ­ട് മ­ര­ക്കാ­പ്പ് ക­ട­പ്പു­റ­ത്തെ ടി രാ­ഗേ­ഷ്, ഇ.വി. മോ­ഹന്‍­ദാ­സ്, ഫെര്‍­ണാണ്ട­സ്, രാ­ജു മൈ­സൂര്‍, എം. പു­ഷ്­പ­ല­ത പാ­ല­ക്കാ­ട്, ലി­നി സോ­ള­മന്‍ കു­ട­ക് എ­ന്നി­വര്‍ ഭാ­ര­വാ­ഹി­ക­ളാ­യു­ള്ള 1001 അം­ഗ ആ­ക്ഷന്‍ ക­മ്മി­റ്റി­ക്കാ­ണ് രൂ­പം നല്‍­കി­യി­രി­ക്കു­ന്ന­ത്.

മ­ണി­ട്രേ­ഡിം­ഗ് ത­ട്ടി­പ്പി­ലൂ­ടെ കമ്പ­നി ചെ­യര്‍­മാന്‍ സാ­ദി­ഖ്, ഡ­യ­റക്ടര്‍­മാരാ­യ അ­ബ്ദുല്‍ നാ­സ­റെന്ന നൗ­ഷാ­ദ് എ­റ­ണാ­കു­ളം, ച­ന്തേ­ര­യി­ലെ ഉ­ഷ സ­ന്തോ­ഷ്, ഖ­ദീജ­ത്ത് നൗഷ എ­ന്നി­വരും ഓ­ഫീ­സ് മാ­നേ­ജര്‍ സു­ധീര്‍, അ­ക്കൗ­ണ്ടന്റു­മാരാ­യ മ­ധു, ഗ­ണ­രാ­ജ് എ­ന്നി­വരും ചേര്‍ന്ന് 250 കോ­ടി­യോ­ളം രൂ­പ­യാ­ണ് കൈ­ക്ക­ലാ­ക്കി­യ­തെ­ന്ന് ഇ­വര്‍ പ­റ­യുന്നു. ഒ­രു വര്‍­ഷ­ത്തില്‍ ഏ­ഴ് പ്ല­സ് ര­ണ്ട് എ­ന്ന ക്ര­മ­ത്തില്‍ പ്രോ­ഫി­റ്റ് ബാ­ങ്കില്‍ നി­ക്ഷേ­പി­ച്ച് ലാ­ഭ­വി­ഹി­തം കൈ­പ്പ­റ്റി­യി­രു­ന്ന­താ­യി ഇ­വര്‍ പ­റ­യു­ന്നു.

GTS Press Meet, Kasaragod, Fraud case
ഒ­രു വര്‍­ഷ­ത്തി­ന് ശേ­ഷം നി­ക്ഷേ­പം പു­തു­ക്കു­ന്ന സ­മയ­ത്ത് എം.ഡി­.യാ­യി അ­ബ്ദുല്‍ നാ­സ­റി­നെ നി­യ­മി­ക്കു­കയും ചെ­യ്­തി­രുന്നു. തു­ടര്‍­ന്നു­ള്ള നി­ക്ഷേ­പ­ങ്ങള്‍­ക്ക് എ­ഗ്രി­മെന്റ്, ചെ­ക്ക് എന്നിവ നല്‍­കു­ന്ന­തി­നു­ള്ള അ­ധി­കാ­രം നാ­സ­റി­നാ­യി­രു­ന്നു. 2010 ഡി­സം­ബര്‍ മാ­സ­ത്തില്‍ എല്ലാ­വര്‍ക്കും ട്രേ­ഡ് പ്ലാറ്റ്‌­ഫോം നല്‍­കാ­മെ­ന്ന് പറ­ഞ്ഞ് എ­ഗ്രി­മെന്റ് തി­രി­കെ വാ­ങ്ങി­ക്കു­കയും നി­ക്ഷേ­പ­കര്‍­ക്ക് പ­ണം കല­ക്ട് ചെ­യ്യു­ന്നവര്‍ എ­ഗ്രി­മെന്റ് ചെ­ക്ക് നല്‍­ക­ണ­മെ­ന്ന് ബോ­ധ്യ­പ്പെ­ടു­ത്തു­ക­യു­മാ­യി­രുന്നു. എ­ന്നാല്‍ ഡ്യൂ­പ്ലി­ക്കേ­റ്റ് ഡെമൊ പ്ലാ­റ്റ് ഫോം നല്‍­കി തങ്ങ­ളെ വ­ഞ്ചി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് ഇ­വര്‍ പ­റ­യു­ന്നത്. പി­ന്നീ­ട് പ­ണം ആ­വ­ശ്യ­പ്പെ­ട്ട­പ്പോള്‍ ട്രേ­ഡില്‍ നി­ന്നും കൂ­ടു­തല്‍ ലാ­ഭം കി­ട്ടു­ന്ന­തി­ന് നിക്ഷ­പം മുഴുവന്‍ ഫി­ക്‌സ­ഡ് ഡെ­പ്പോ­സി­റ്റ് ചെ­യ്­തി­രി­ക്ക­യാ­ണെ­ന്ന് പറ­ഞ്ഞ് പ­ണം നല്‍­കാ­തെ നീ­ട്ടി­ക്കൊ­ണ്ടു പോ­വു­ക­യാ­യി­രു­ന്നു.

ന­ഷ്­ട­പ്പെ­ട്ട പ­ണം തി­രി­ച്ചു കി­ട്ടാ­നാ­യി പാ­ല­ക്കാ­ട്ട് നി­ന്നും മ­റ്റു­മാ­യി ക­ഴി­ഞ്ഞ ദി­വ­സം എ­ത്തി­യ സ്­ത്രീ­ക­ള­ട­ക്കം 80 ഓ­ളം ഇ­ട­പാ­ടു­കാര്‍ സാ­ദി­ഖി­ന്റെ വി­ദ്യാ­ന­ഗര്‍ ചാ­ല­യി­ലു­ള്ള വീ­ട്ടി­ലെ­ത്തു­ക­യും കു­ത്തി­യി­രു­പ്പ് സ­ത്യാ­ഗ്ര­ഹം ന­ട­ത്തി­വ­രി­കയും ചെ­യ്യു­ക­യാണ്.

ത­ട്ടി­പ്പി­നി­ര­യാ­യ­വര്‍ എ­ത്തി­യ­ത­റി­ഞ്ഞ് സാ­ദി­ഖി­ന്റെ സ­ഹോ­ദ­നും ഭാ­ര്യ­യും വീ­ടു­പൂ­ട്ടിപോയി. അ­ട­ച്ചി­ട്ട വീ­ടി­ന്റെ വ­രാ­ന്ത­യില്‍ സ്­ത്രീ­ക­ളു­ടെ സ­ത്യാ­ഗ്ര­ഹം തു­ട­രു­ക­യാണ്. ഒ­രു ല­ക്ഷം രൂ­പ ഷെ­യര്‍ മാര്‍­ക്ക­റ്റില്‍ നി­ക്ഷേ­പി­ച്ചാല്‍ പ്ര­തി­മാ­സം 7000 രൂ­പ മു­തല്‍ 10,000 രൂ­പവ­രെ ലാ­ഭ­വി­ഹി­തം നല്‍­കാ­മെ­ന്ന് വാ­ഗ്­ദാ­നം ചെ­യ്­താ­ണ് ഇ­ട­പാ­ടു­കാ­രില്‍ നി­ന്നും പ­ണം സ്വീ­ക­രി­ച്ച­ത്.

Kasaragod, Dubai, Cheating, Business, Press meet, Committee, Police, Global-academy, Gulf, C.V Sadiq, Action committee GTS
കാ­സര്‍­കോ­ട്, ക­ണ്ണൂര്‍, കോ­ഴി­ക്കോ­ട്, പാ­ല­ക്കാ­ട്, മ­ല­പ്പു­റം ജി­ല്ല­ക­ളില്‍ നി­ന്നും കര്‍­ണാട­ക­യില്‍ നി­ന്നു­മാ­യി നി­ര­വ­ധി പേര്‍ ക­മ്പ­നി­യില്‍ ല­ക്ഷ­ങ്ങ­ളും കോ­ടി­ക­ളും ലാ­ഭ­വി­ഹി­തം പ്ര­തീ­ക്ഷി­ച്ച് നി­ക്ഷേ­പി­ച്ചി­രു­ന്നു. 2011 ല്‍ സം­സ്ഥാ­ന വ്യാ­പ­ക­മാ­യി മ­ണി­ചെ­യിന്‍ ത­ട്ടി­പ്പ് സം­ഘ­ങ്ങള്‍­ക്കെ­തി­രെ ന­ട­പ­ടി­യു­ണ്ടാ­യ­തോ­ടെ നി­ക്ഷേ­പ­കര്‍ ഒ­ന്നട­ങ്കം നി­ക്ഷേ­പം പിന്‍­വ­ലി­ക്കാന്‍ ന­ട­ത്തി­യ ശ്ര­മം ക­മ്പ­നി­യെ ബാ­ധി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നും സൂ­ച­ന­യുണ്ട്.

ന­ഷ്­ട­പ്പെ­ട്ട പ­ണം തി­രി­ച്ചു കി­ട്ടാന്‍ ഇ­ട­പാ­ടു­കാര്‍ നി­ര­വ­ധി ത­വ­ണ അ­ല­ഞ്ഞു. പ­ണം കി­ട്ടി­യി­ല്ലെ­ന്ന് മാ­ത്ര­മ­ല്ല ക­മ്പ­നി­യു­ടെ ന­ട­ത്തി­പ്പു­കാര്‍ നി­ക്ഷേ­പ­ക­രെ ഭീ­ഷ­ണി­പ്പെ­ടു­ത്തു­കയും ഉ­പ­ദ്ര­വി­ക്കു­ക­യും ചെ­യ്യു­ന്ന­താ­യും നി­ക്ഷേ­പ­കര്‍ പ­രാ­തി­പ്പെ­ടുന്നു. ക­മ്പ­നി­യുടെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള സ്­കൂ­ളില്‍ ഇ­ട­പാ­ടു­കാ­രെ വി­ളി­ച്ചു വ­രു­ത്തി പ­ണം തി­രി­ച്ചു ത­രാ­മെ­ന്ന് തെ­റ്റി­ദ്ധ­രി­പ്പി­ച്ച് രേ­ഖ­കള്‍ കൈ­വ­ശ­പ്പെ­ടു­ത്തു­ക­യും ടോ­ക്കണ്‍ നല്‍­കു­ക­യും ചെ­യ്­തി­രു­ന്ന­താ­യും നി­ക്ഷേ­പ­കര്‍ പ­റ­യുന്നു.

പ­ണം നല്‍­കാന്‍ ത­യ്യാ­റാ­കാ­തി­രു­ന്ന­തോ­ടെ ഇ­ട­പാ­ടു­കാര്‍ ബ­ഹ­ളം വെ­ച്ചു. ഇ­തോ­ടെ പ­ണ­മി­ട­പാ­ടു­കാര്‍ സ്­കൂ­ളില്‍ വ­ന്ന് പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­ക്കു­ന്നു­വെ­ന്ന് പ­റ­ഞ്ഞ് പോ­ലീ­സി­ന് ഫോണ്‍ ചെ­യ്യു­ക­യും പോ­ലീ­സെ­ത്തി ഇ­ട­പാ­ടു­കാ­രെ വി­ര­ട്ടി­യോ­ടി­ക്കു­ക­യു­മാ­യി­രു­ന്നു. ക­മ്പ­നി­ ന­ട­ത്തി­പ്പു­കാര്‍­ക്കെ­തിരെ ക­ണ്ണൂര്‍, കാ­സര്‍­കോ­ട്, പാ­ല­ക്കാ­ട്, കോ­ഴി­ക്കോ­ട് പോ­ലീ­സ് സ്റ്റേ­ഷ­നു­ക­ളി­ലാ­യി നി­ര­വ­ധി കേ­സു­ക­ളു­ണ്ട്. സാ­ദി­ഖി­ന് പു­റ­മെ ഭാ­ര്യ­ക്കും ഡ­യ­റ­ക്­ടര്‍­മാ­രാ­യ നൗ­ഷാ­ദ് എ­റ­ണാ­കു­ളം, ച­ന്തേ­ര­യി­ലെ ഉ­ഷ എ­ന്നി­വര്‍­ക്കു­മെ­തി­രെ ഇ­ട­പാ­ടു­കാ­ര്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കി. തൃ­ശൂ­രി­ലെ തോ­മ­സ് ന­ന്ദിക്ക­ര ഉള്‍­പെ­ടെ­യു­ള്ള­വര്‍­ക്ക് ത­ട്ടി­പ്പ് സം­ഘ­വു­മാ­യി ബ­ന്ധ­മു­ണ്ടെ­ന്നാ­ണ് ഇ­ട­പാ­ടു­കാര്‍ പ­റ­യു­ന്ന­ത്.

പോ­ലീ­സും ഭ­ര­ണ­കര്‍­ത്താ­ക്ക­ളും ഗ്ലോ­ബല്‍ ക­മ്പ­നി­യു­ടെ വ­ക്താ­ക്ക­ളാ­യി മാ­റു­ന്ന­താ­യും ഇ­വര്‍ പ­രാ­തി­പ്പെട്ടു.
ത­ട്ടി­പ്പു­കേ­സില്‍ പ്ര­തി­ക­ളാ­യവ­രെ അ­റ­സ്റ്റു­ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ബു­ധ­നാഴ്ച വൈ­കി­ട്ട് ആ­ക്ഷന്‍ ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ സി.ഐ. ഓ­ഫീ­സ് മാര്‍­ച് ന­ടത്തി. ന­ടപ­ടി ഉ­ണ്ടാ­കാ­ത്തപക്ഷം എ­സ്.പി. ഓ­ഫീ­സ് മാര്‍­ച് ന­ട­ത്താ­നും ആ­ക്ഷന്‍ ക­മ്മി­റ്റി ആ­ലോ­ചി­ക്കു­ന്നു­ണ്ട്.

Keywords:  Kasaragod, Dubai, Cheating, Business, Press meet, Police, Gulf, Action Committee, GTS
6:43 pm | 0 comments

കാമുകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ പോലീസ് സംഘം അസാമിലേക്ക്

Written By Kvarthakgd on 14 Sep 2012 | 11:44 am

 Love, Escape, Assam, Youth, Cheating Girl, Save, Police, Adhur, Kasaragod
കാസര്‍കോട്: കാമുകന്‍ കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് കലാപ ബാധിത മേഖലയില്‍ അകപ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ആദൂര്‍ സിഐ എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അസാമിലേക്ക് പോകും.

ഇതിനുള്ള അനുമതി ലഭിക്കുന്നതിനായി സിഐ ഉന്നത പോലീസ് അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ആസാമിലേക്ക് പോകുമെന്ന് സി ഐ പറഞ്ഞു. 2012 ആഗസ്ത് 18നാണ് ആദൂര്‍ പാണ്ടിയിലെ ബാബുവിന്റെ മകള്‍ അനുപ്രിയ (18), അസാം സ്വദേശിയായ തരുണിനോടൊപ്പം ഒളിച്ചോടിയത്. എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറിയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇരുവരും പ്രണയത്തിലായ വിവരമറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നു. ഇതെ തുടര്‍ന്നാണ് തരുണിനോടൊപ്പം അനുപ്രിയ അസാമിലേക്ക് ഒളിച്ചോടിയത്. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് സ്ത്രീകളും പോയിരുന്നു.

എന്നാല്‍ അസാമിലേക്ക് കലാപ ബാധിതമേഖലയിലെത്തിയതോടെ കാമുകനും രണ്ട് സ്ത്രീകളും അനുപ്രിയയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കൈയ്യില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന അനുപ്രിയ ഒരു കെട്ടിടത്തിലാണ് അഭയം തേടിയിരിക്കുന്നത്. കെട്ടിടത്തിന് ചുറ്റും തോക്കുമായി പട്ടാളം റോന്ത് ചുറ്റുകയാണ്. കലാപ കാരികളുടെ ആക്രമണവും ഇവിടെയുണ്ട്.

ശരിയായ ഭക്ഷണവും ഉറക്കവുമില്ലാതെ നരകയാതന അനുഭവിക്കുന്ന അനുപ്രിയ ഫോണിലൂടെ വീട്ടുകാരെ വിളിച്ച് തന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് രക്ഷിച്ച് കൊണ്ടുപോകണമെന്ന് പറഞ്ഞ് കരയുകയാണ്. ഇക്കാര്യം വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. മകള്‍ക്ക് എന്ത് സംഭവിക്കുമെന്നറിയാതെ അനുപ്രിയയുടെ വീട്ടുകാര്‍ ഇപ്പോഴും കടുത്ത ആശങ്കയിലാണ്. അതുകൊണ്ട് തന്നെ അനുപ്രിയയെ കണ്ടെത്താന്‍ പോലീസ് എത്രയും വേഗം അസാമിലേക്ക് പോകണമെന്നാണ് ഈ കുടുംബത്തിന്റെ അഭ്യര്‍ത്ഥന. പോകാന്‍ വൈകിയാല്‍ അനുപ്രിയ ആപത്തില്‍പെടുമെന്നാണ് ഇവര്‍ ഭയക്കുന്നത്.

Keywords: Love, Escape, Assam, Youth, Cheating Girl, Save, Police, Adhur, Kasaragod
11:44 am | 0 comments

വണ്ടി ചെക്ക് നല്‍കി ബാങ്കിനെ കബ­ളി­പ്പിച്ച യുവാ­വി­നെ­തിരെ കേസ്

Written By kvartha delta on 8 Sep 2012 | 11:32 pm

 Kanhangad, Case, Bank, Cheating, Police, Complaint, Kasaragod, Kerala
കാ­ഞ്ഞ­ങ്ങാ­ട്: വണ്ടി ചെ­ക്ക് നല്‍­കി ബാ­ങ്കി­നെ വ­ഞ്ചിച്ചു­വെ­ന്ന പ­രാ­തി­യില്‍ യു­വാ­വി­നെ­തി­രെ ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സ് കേ­സെ­ടു­ത്തു. ഇന്‍­ഡ­സ് ബാ­ങ്ക് കാ­ഞ്ഞ­ങ്ങാ­ട് ശാ­ഖാ മാ­നേ­ജര്‍ കെ.പി. അ­ഭി­ലാ­ഷി­ന്റെ പ­രാ­തി­യില്‍ സ­ക്കീര്‍ എ­ന്ന യു­വാ­വി­നെ­തി­രെ­യാ­ണ് കേ­സ്.

ബാ­ങ്കി­നെ അ­ഞ്ചു ല­ക്ഷം രൂ­പ­യു­ടെ വ്യാ­ജ ചെ­ക്ക് നല്‍­കി സ­ക്കീര്‍ ക­ബ­ളി­പ്പി­ച്ചു­വെ­ന്നാ­രോ­പി­ച്ച് അ­ഭി­ലാ­ഷ് കോ­ട­തി­യില്‍ പ­രാ­തി നല്‍­കു­ക­യാ­യി­രു­ന്നു. കോ­ട­തി നിര്‍­ദേ­ശ പ്ര­കാ­ര­മാ­ണ് സ­ക്കീ­റി­നെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്ത­ത്.

Keywords: Kanhangad, Case, Bank, Cheating, Police, Complaint, Kasaragod, Kerala
11:32 pm | 0 comments

വൈരജാതന്‍ ചിട്ടി തട്ടിപ്പ്: മൂന്നാം പ്രതിയെ വെറുതെ വിട്ടു; രണ്ടാം പ്രതിക്ക് അറസ്റ്റ് വാറണ്ട്

Written By Kvarthakgd on 5 Sep 2012 | 8:44 pm

Vairajathan, Chits, Cheating, Case, Court, Order, Arrest warrant, Nileshwaram, Kasaragod
കാഞ്ഞങ്ങാട്: പുതുക്കൈ വൈനിങ്ങാലിലെ വൈരജാതന്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടു. നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ സുബ്രഹ്മണ്യനെ(37)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി വെറുതെ വിട്ടത്.

നീലേശ്വരം പട്ടേനയിലെ മുരളീധരന്റെ (36) പരാതി പ്രകാരമാണ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വൈരജാതന്‍ ചിട്ടി ഉടമ വൈനിങ്ങാലിലെ സി വി കൃഷ്ണന്‍ (57), വി ബാലചന്ദ്രന്‍ (38), സുബ്രഹ്മണ്യന്‍ എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തിരുന്നത്.

കേസിലെ രണ്ടാം പ്രതിയായ ബാലചന്ദ്രന്‍ വിചാരണ വേളയില്‍ ഹാജരായില്ല. ഇതേതുടര്‍ന്ന് ബാലചന്ദ്രനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 2005 ആഗസ്ത് 16നാണ് വൈരജാതന്‍ ഈശ്വരന്‍ ക്ഷേത്രം വകയായുള്ള ചിട്ടിയില്‍ മുരളീധരന്‍ 38,000 രൂപ അടച്ചത്. ഒരു ലക്ഷം രൂപയുടെ ചിട്ടിയിലാണ് മുരളീധരന്‍ ചേര്‍ന്നത്. എന്നാല്‍ തുടര്‍ന്ന് കുറി നടത്താതെയും അടച്ച പണം തിരിച്ച് നല്‍കാതെയും കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വാസ വഞ്ചന കാണിച്ചുവെന്നാരോപിച്ച് മുരളീധരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Vairajathan, Chits, Cheating, Case, Court, Order, Arrest warrant, Nileshwaram, Kasaragod
8:44 pm | 0 comments

അ­റ­ബി­പ്പൊന്ന്; സ­ലാ­മി­നെ­തി­രെ കാ­ഞ്ഞ­ങ്ങാട്ടും കേ­സ്

Written By Kvartha Beta on 23 Aug 2012 | 11:38 pm

Kanhangad, Case, Cheating, Gulf, Gold.
കാ­ഞ്ഞ­ങ്ങാട്: അറ­ബി പൊ­ന്നി­ന്റെ പേ­രില്‍ ഗള്‍­ഫി­ലു­ള്ള യു­വാ­ക്ക­ളു­ടെ ഉ­മ്മ­മാ­രെ ക­ബ­ളി­പ്പി­ച്ച് സ്വര്‍­ണ്ണാ­ഭര­ണം ത­ട്ടി­യെ­ടു­ക്കു­ന്ന സം­ഘ­ത്തി­ലെ പ്ര­ധാ­നിയാ­യ കു­ഡ്‌­ലു ആര്‍.ഡി ന­ഗ­റി­ലെ അ­ബ്ദുല്‍ സ­ലാ­മി(33)നെ­തി­രെ ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സും കേ­സെ­ടു­ത്ത് അന്വേഷ­ണം ആ­രം­ഭിച്ചു.

അ­മ്പല­ത്ത­റ പാ­റ­പ്പ­ള്ളി­യി­ലെ സെ­യ്­തു­വി­ന്റെ ഭാ­ര്യ മ­റി­യു­മ്മ(60)യെ ക­ബ­ളി­പ്പി­ച്ച് ഒ­രു പ­വന്‍ സ്വര്‍­ണ്ണാ­ഭര­ണം ത­ട്ടി­യെ­ടു­ത്തു­വെ­ന്ന പ­രാ­തി­യി­ലാ­ണ് അ­ബ്ദുല്‍ സ­ലാ­മി­നെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്തത്.

ക­ഴി­ഞ്ഞ മാ­സം 12നാ­യി­രു­ന്നു സം­ഭവം. ആ­റ­ങ്ങാ­ടി­യില്‍ നിന്നും കൂ­ളി­യ­ങ്കാ­വി­ലേ­ക്ക് പോ­കാന്‍ റോ­ഡില്‍ നില്‍­ക്കു­ക­യാ­യി­രു­ന്ന മ­റി­യുമ്മ­യെ അ­ബ്ദുല്‍ സ­ലാം ഉള്‍­പ്പെ­ട്ട സംഘം ഓ­ട്ടോ­യില്‍ ക­യ­റ്റി കൊണ്ടു­പോ­വു­ക­യും, ക­ബ­ളി­പ്പി­ച്ച് ക­യ്യി­ലു­ണ്ടാ­യി­രു­ന്ന ഒ­രു പ­വന്‍ സ്വര്‍­ണ്ണാ­ഭ­ര­ണ­ങ്ങള്‍ കൈ­ക്ക­ലാ­ക്കി വ­ഴി­യില്‍ ഉ­പേ­ക്ഷി­ക്കു­ക­യുമാ­യി­രുന്നു.

ക­ഴി­ഞ്ഞ ദിവ­സം അ­ബ്ദുല്‍ സലാം സമാ­ന രീ­തി­യി­ലു­ള്ള മ­റ്റൊ­രു ത­ട്ടി­പ്പ് കേ­സില്‍ വി­ദ്യാ­ന­ഗര്‍ പോ­ലീ­സി­ന്റെ പി­ടി­യി­ലാ­യി­രുന്നു. ഫോ­ട്ടോ അട­ക്കം വാര്‍­ത്ത­കള്‍ മാ­ധ്യ­മ­ങ്ങ­ളില്‍ വന്ന­ത് ശ്ര­ദ്ധ­യില്‍­പ്പെ­ട്ടാ­ണ് മ­റി­യു­മ്മ ത­ന്നെ ക­ബ­ളി­പ്പി­ച്ച പ്ര­തി­യെ തി­രി­ച്ച­റി­ഞ്ഞത്. ഇ­തേ തു­ടര്‍­ന്നാ­ണ് ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യത്.

Keywords: Kanhangad, Case, Cheating, Gulf, Gold, Kasaragod.
11:38 pm | 0 comments

ഗള്‍­ഫി­ലു­ള്ള മക­ന്റെ പേ­രില്‍ സ്വര്‍­ണാ­ഭ­ര­ണം ­തട്ടി­യ യു­വാ­വ് അ­റ­സ്­റ്റില്‍

Written By kvartha delta on 18 Aug 2012 | 11:34 pm

Kasaragod, Friends, Gold, Cheating, Kerala, Abdul Salam
കാസര്‍കോട്: ഗള്‍­ഫി­ലു­ള്ള മകന്റെ സുഹൃ­ത്തു­ക്ക­ളാ­ണെന്ന് ധ­രി­പ്പിച്ച് വൃദ്ധയുടെ ഒന്ന­ര­പവ­ന്റെ ക­മ്മല്‍ ത­ട്ടി­യെ­ടു­ത്ത സം­ഭ­വ­ത്തില്‍ യു­വാ­വ് അ­റ­സ്റ്റി­ലായി. കു­ഡ്‌­ലു ആര്‍.ഡി. ന­ഗ­റി­ലെ പി.എം. അ­ബ്ദുല്‍ സ­ലാം (36) ആ­ണ് അ­റ­സ്­റ്റി­ലാ­യ­ത്.

സ്വാ­തന്ത്ര്യ ദി­ന­ത്തില്‍ ഉച്ചയോടെ വിദ്യാന­ഗ­റില്‍­വെ­ച്ചാണ് ആലംപാടി മുട്ടത്തൊടിയി­ലെ മ­മ്മു ഹാ­ജി­യു­ടെ ഭാര്യ ആഇഷാബി(72)യെ ഓട്ടോയിലെത്തിയ രണ്ടംഗ സംഘം ഗള്‍ഫിലുള്ള മകന്‍ ഹകീമിന്റെ സുഹൃത്തുകളാണെന്ന് പരിചയപ്പെ­ടു­ത്തി സ്വര്‍­ണ­ക­മ്മല്‍ ത­ട്ടി­യെ­ടു­ത്ത­ത്.

ഹകീമിന്റെ സ്പൊണ്‍സറായ അറബി ഗള്‍ഫില്‍ നിന്ന് 10 പവന്‍ സ്വര്‍­ണം കൊ­ടു­ത്ത­ച്ച­യ­ച്ചി­ട്ടു­ണ്ടെന്നും ഇ­ത് കൈപ്പറ്റണമെങ്കില്‍ വിദ്യാനഗറില്‍ എത്ത­ണ­മെ­ന്ന് അ­ബ്ദുല്‍ സ­ലാമും ഇ­വ­രു­ടെ സു­ഹൃ­ത്ത് ഉ­പ്പ­ള­യി­ലെ മു­സ്­ത­ഫ­യും അ­റി­യി­ച്ചി­രുന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ കലക്ടറേറ്റ് പരിസരത്തെത്തിയ ആ­ഇ­ഷാ­ബിയെ ഓട്ടോ­യില്‍­കയ­റ്റി ക­ള­ക്ട­റേ­റ്റ് വ­ള­പ്പില്‍ കൊണ്ടു­പോ­വു­കാ­യാ­യി­രുന്നു. അയച്ച സ്വര്‍­ണം കൂടുതലാണെന്നും പത്ത് പവന്‍ തിട്ടപ്പെടുത്തുന്നതിനായി കാതിലുള്ള ക­മ്മല്‍ നല്‍­ക­ണ­മെന്നും പറഞ്ഞുവത്രെ. കമ്മലെടുത്ത് കൊടുത്ത ശേ­ഷം ആ­യി­ഷാ­ബിയെ സംഘം തന്ത്രപരമായി ഓട്ടോയില്‍ നിന്നി­റ­ക്കി­ക­ട­ന്നു­ക­ള­യു­ക­യാ­യി­രുന്നു.

ഇ­തി­നി­ട­യില്‍ വിദ്യാ­നഗര്‍ എ.ടി.എം. കൗ­ണ്ട­റി­ന­ടു­ത്ത­വെ­ച്ച് പ­ണ­മെ­ടു­ക്കാ­നെത്തി­യ ഷാ­നി എ­ന്ന­യാള്‍ ക­രഞ്ഞു­കൊ­ണ്ടു­നില്‍­ക്കു­ന്ന ആ­ഇ­ശാ­ബി­യോ­ട് കാ­ര്യം തി­ര­ക്കു­ക­യാ­യി­രുന്നു. ത­ന്റെ ഒ­ന്ന­ര­പവ­ന്റെ മാ­ല ഓ­ട്ടോ­യില്‍ പോ­യ­വര്‍ കൊണ്ടു­പോ­യെ­ന്ന് അ­റി­യി­ച്ച­പ്പോള്‍ ഷാനി ഓ­ട്ടോ­യു­ടെ ന­മ്പര്‍ കു­റി­ച്ചെ­ടു­ക്കു­കയും ആ­ഇ­ഷാബിയെ­യും­കൊ­ണ്ട് വി­ദ്യാ­ന­ഗര്‍ പോ­ലീ­സി­ലെ­ത്തി പ­രാ­തി­നല്‍­കു­ക­യുമാ­യി­രുന്നു. ഓ­ട്ടോ­യു­ടെ ന­മ്പര്‍ മ­ന­സ്സി­ലാ­ക്കി­യാ­ണ് പ്ര­തി­യെ പി­ടി­കൂ­ടി­യത്. പ്ര­തി­യെ ശ­നി­യാഴ്ച വൈ­കി­ട്ട് കാസര്‍­കോ­ട് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കു­മെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. ഇ­ത്ത­ര­ത്തില്‍ ന­ട­ന്ന പ­ല­ത­ട്ടി­പ്പു­കള്‍ക്കും പി­ന്നില്‍ അ­ബ്ദുല്‍ സ­ലാ­മിനും മു­സ്­ത­ഫ­യ്ക്കും പ­ങ്കുണ്ടോ എ­ന്നും പോ­ലീ­സ് അ­ന്വേ­ഷി­ക്കു­ന്നുണ്ട്.

Keywords: Kasaragod, Friends, Gold, Cheating, Kerala, Abdul Salam
11:34 pm | 0 comments

സ്‌നേഹിച്ച് വിവാഹം കഴിച്ച യുവതിയെ മറ്റൊരു വിവാഹം കഴിച്ച് വഞ്ചിച്ചു

Written By Kvarthakgd on 11 Aug 2012 | 1:10 am

കാസര്‍കോട്: സ്‌നേഹിച്ച് വിവാഹം കഴിച്ച യുവതിയെ മറ്റൊരു വിവാഹം കഴിച്ച് യുവാവ് വഞ്ചിച്ചതായി പരാതി. ഇതുകൂടാതെ സ്ത്രീധനത്തിനുവേണ്ടി യുവതിയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു.

അടുക്കത്ത്ബയല്‍ ബീച്ചിലെ കൃഷ്ണവര്‍ണ്ണ നിലയത്തില്‍ വള്ളിയുടെ പരാതിയിലാണ് ധര്‍മ്മദൈവ ക്ഷേത്രത്തിന് സമീപത്തെ ഭര്‍ത്താവ് മുകുന്ദന്‍(45), ബന്ധുക്കളായ രാജീവി, ബാബു എന്നിവര്‍ക്കെതിരെയാണ് സി.ജെ.എം കോടതിനിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്. 1992 ആഗസ്ത് 20നാണ് വള്ളിയും മുകുന്ദനും സ്‌നേഹിച്ച് മതാചാര പ്രകാരം വിവാഹിതരായത്. വിവാഹ സമയം മൂന്നു ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയിരുന്നു.

യുവതിയുടെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇത് കൂടാതെ ആറ് ലക്ഷം രൂപ അധികം സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് വള്ളിയെ ഭര്‍ത്താവു ബന്ധുക്കളും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനിടയിലാണ് ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെ മുകുന്ദന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചത്. ഇത് ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തതായി വള്ളിയുടെ പരാതിയില്‍ പറയുന്നു.

Keywords: Cheating, Husband, Wife, Police, Complaint, Adkathbail, Kasaragod
1:10 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories