Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Celebration. Show all posts
Showing posts with label Celebration. Show all posts

മാനവ സൗഹാര്‍ദത്തിനായി കളനാട്ട് പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും

Written By kvarthapressclub on 22 Feb 2013 | 10:19 pm

Friendship, Masjid, Participate, Aramanganam,Temple, Kasaragod, Kalanad, House, Attack, Flag, Political party, Police, Celebration, Programme, President, Secretary, Press meet, Kerala, National news

കാസര്‍കോട്:  മാനവ സൗഹാര്‍ദത്തിനായി പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും സജീവമായി ഇടപെടുന്നു. കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കളനാട് പ്രദേശത്ത് മത സൗഹാര്‍ദത്തിന്റെ  മാതൃക സൃഷ്ടിച്ച് പള്ളിക്കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും സംയുക്തമായി മാനവ ഐക്യത്തിന് വേണ്ടി  പ്രവര്‍ത്തിച്ച് വരികയാണെന്നും ഇത് നാട്ടില്‍ ശാന്തിയുടെയും കൂട്ടാ­യ്­മ­യു­ടെ­യും സ­ന്ദേ­ശ­മെ­ത്തി­ക്കാന്‍ സ­ഹാ­യ­ക­മാ­യെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വീടുകള്‍ക്ക് നേരെ ആക്രമണം, രാഷ്ട്രീയ പാര്‍ടികളുടെ പതാക നശിപ്പിക്കല്‍, ആരാധനാലയങ്ങള്‍ക്ക് നേരെ കല്ലെറിയല്‍ തുടങ്ങിയ അക്രമങ്ങളാണ് മറ്റു പ്ര­ദേ­ശ­ങ്ങ­ളില്‍ നി­ന്നെ­ത്തി­യവര്‍ നാട്ടില്‍ ചെയ്തുകൂട്ടുന്നത്. തുടര്‍ന്നു പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത നടപടികളും ഉണ്ടായിട്ടുണ്ട്. അതേ സമ­യം വി­ദ്വേ­ഷത്തി­ന്റെ പേ­രില്‍ പ­ല­പ്പോഴും നി­ര­പ­രാ­ധി­കള്‍ കേ­സില്‍ പ്ര­തി­ചേര്‍ക്കപ്പെടേണ്ടിവ­രു­ന്ന സാ­ഹ­ച­ര്യ­മാ­ണ് നി­ല­വിലു­ള്ളത്. ത­ങ്ങ­ളു­ടെ കൂ­ട്ടായ്­മ ഇത്ത­രം സാ­ഹ­ച­ര്യ­ങ്ങള്‍ ഒ­ഴി­വാ­ക്കാന്‍ പ­ര­മാവ­ധി ശ്ര­മി­ക്കും. അ­ക്ര­മി­കള്‍ ആ­ര് ത­ന്നെ­യാ­യാലും ക­യ്യോ­ടെ പി­ടി­കൂ­ടി പോ­ലീ­സില്‍ ഏല്‍­പി­ക്കു­വാനും തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്.

ജനജീവിതത്തെ ബാധിക്കുന്ന അക്രമ സംഭവങ്ങളെ തുടച്ചുനീക്കാനായി മാനവ സൗഹൃദ സമിതി എന്ന ആശയം പള്ളിക്കമ്മിറ്റിയും ക്ഷേത്രക്കമ്മിറ്റിയും മുന്നോട്ടുവെയ്ക്കുകയായിരുന്നു. സ്ഥലത്തെ ഹദ്ദാദ്, ഹൈദ്രോസ് പള്ളിക്കമ്മിറ്റിയും അമരാവതി ശ്രീ രക്തേശ്വരി വിഷ്ണുക്ഷേത്ര കമ്മിറ്റിയും ഒരുമിച്ച് രൂപം കൊടുത്ത  സൗഹൃദ സമിതി  ഒന്നര വര്‍ഷക്കാലമായി ഹദ്ദാദ് അമരാവതി പ്രദേശത്ത് പ്രവര്‍ത്തിച്ചു വരികയാണ്.

സമിതി രൂപം കൊണ്ടതിനു ശേഷം പരിസരത്തുണ്ടായിട്ടുള്ള  ചെറിയ പ്രശ്‌നങ്ങളില്‍, തക്കസമയത്ത് തന്നെ ഇടപെട്ട് പോലീസില്‍ പരാതി നല്‍കാതെ പ്രശ്‌നം പരിഹരിക്കുവാന്‍ സമിതിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ഇരുവിഭാഗങ്ങളും നടത്തുന്ന ആഘോഷങ്ങളില്‍  പങ്കെടുക്കാനും ആഹ്ലാദം പങ്കിടാനും നാട്ടുകാര്‍ പരസ്പരം മത്സരിക്കുകയായിരുന്നു.

മതസൗഹാര്‍ദം ശക്തിപ്പെടുത്താനായി ചേര്‍ന്ന ഇരുവിഭാഗങ്ങളുടെയും യോഗത്തിലാണ് മാനവ സൗഹൃദ സമിതി എന്ന പേരില്‍ വിപുലമായ കൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ഈ സംഘടനയില്‍ പ്രദേശത്തെ വിവിധ ക്ലബ്  ഭാരവാഹികളും നാട്ടുകാരും സജീവമായി രംഗത്തുണ്ട്.

ഖത്തര്‍ ഇബ്രാഹിം ഹാജി കമ്മിറ്റിയുടെ ചെയര്‍മാനായും,  എം. കുഞ്ഞിക്കണ്ണന്‍ അമരാവതി കണ്‍വീനറായുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഹദ്ദാദ് പള്ളിക്കമ്മിറ്റി പ്രസിഡന്റ് സി.ബി.അബ്ദുര്‍ റഹ്മാന്‍ ഹാജി, മുന്‍ സെക്രട്ടറി ഹമീദ്, കരീം, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാഘവന്‍ നെയ്യങ്ങാനം, സെക്രട്ടറി എന്‍.രവീന്ദ്രന്‍ എന്നിവര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായും സംഘടനയുടെ വിപുലമായ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കുന്നുണ്ട്.

തൊ­ട്ടൊ­രു­മ്മി നില്‍­ക്കുന്ന അ­മ­രാവ­തി­ ക്ഷേ­ത്ര­ത്തി­ന്റെയും ഹ­ദ്ദാ­ദ് മ­സ്­ജി­ദി­ന്റെയും പ­രി­സരത്ത് സംഘ­ട­ന­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ഫെ­ബ്രു­വ­രി 24ന് മാ­ന­സ സൗ­ഹൃ­ദ സംഗ­മം സം­ഘ­ടി­പ്പി­ക്കു­ക­യാണ്. വൈ­കു­ന്നേ­രം നാ­ലു­മ­ണി­ക്ക് ന­ട­ക്കു­ന്ന പ­രി­പാ­ടി­യില്‍ എം.എല്‍.എ.മാരാ­യ കെ.കു­ഞ്ഞി­രാ­മന്‍, ഇ. ച­ന്ദ്ര­ശേ­ഖരന്‍, എന്‍.എ.നെല്ലി­ക്കുന്ന്, ഖാ­സി ത്വാ­ഖ അഹ്മ­ദ് മൗ­ലവി, ക­പ്പ­ണ­ക്കാല്‍ കു­ഞ്ഞി­ക്ക­ണ്ണന്‍ ആ­യ­ത്താല്‍, അ­ബ്ദുര്‍ റ­ഹ്മാന്‍ ബാ­ഖവി, പെ­രിക­മ­ന ശ്രീ­ധ­രന്‍ ന­മ്പൂ­തിരി, ഡോ.കെ.പി. ജ­യ­രാജന്‍ തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധി­ക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, എം.കുഞ്ഞിക്കണ്ണന്‍, എ.എം.അബ്ദുല്‍ ഖാദര്‍ കളനാട്, എ.എം.ഷെരീഫ് കളനാട്, അബ്ദുല്ല മിഅ്‌റാജ്, താജുദ്ദീന്‍ ഹദ്ദാദ്, കരീം, സുകുമാരന്‍ അരമങ്ങാനം, അജയന്‍ അമരാവതി എന്നിവര്‍ പങ്കെടുത്തു.

Keywords: Friendship, Masjid, Participate, Aramanganam,Temple, Kasaragod, Kalanad, House, Attack, Flag, Political party, Police, Celebration, Programme, President, Secretary, Press meet, Kerala, National news, Gulf news, Business news,Education news, Heath news.
10:19 pm | 1 comments

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ അഞ്ചംഗസംഘം മര്‍ദിച്ചു

Written By kvarthapressclub on 4 Feb 2013 | 1:15 pm

Complaint, Woman, Attack,Kasaragod, Injured, General-hospital, Vidya Nagar, House, New year, Celebration, Kerala.
കാസര്‍കോട്: യുവതിയെ അഞ്ചംഗസംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ടൗണിലെ ഒരുകടയിലെ സെയില്‍സ് ഗേളും വിദ്യാനഗര്‍ നെല്‍ക്കള കോളനിയിലെ രാമന്റെ മകളുമായ ബേബി (28)ക്കാണ് മര്‍ദനമേറ്റത്.

ഞായറാഴ്ച വൈകിട്ട് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി നാല് പുരുഷന്മാരും ഒരു സ്ത്രീയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ബേബി പറഞ്ഞു. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട ബേബി വാര്‍ഡ് കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടിയുടെ വീട്ടില്‍ എത്തുകയും അദ്ദേഹം സംഭവം വിദ്യാനഗര്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ്  ബേബിയെ ആശുപത്രിയില്‍ എത്തിച്ചത്.

ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി കോളനിയില്‍ നടന്ന ഏറ്റുമുട്ടലിനെകുറിച്ച് ബേബി പോലീസില്‍ പരാതി നല്‍കിയിരുന്നു. ആ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മര്‍ദിച്ചതെന്ന് ബേബി പറഞ്ഞു.

Keywords: Complaint, Woman, Attack,Kasaragod, Injured, General-hospital, Vidya Nagar, House, New year, Celebration, Kerala.
1:15 pm | 0 comments

ആത്മീയ അനുഭൂതിയോടെ ജല്‍സേ മീലാദ് സമാപിച്ചു

Written By Kvarthakgd on 25 Jan 2013 | 5:27 pm

Jilse Milad, Bayar, Nabiday celebration, Kasaragod, Kerala, Malayalam news
ബായാര്‍ മുജമ്മഇല്‍ നടന്ന ജല്‍സേ മീലാദിന് മുജമ്മഅ്
പ്രസിഡന്റ് അസ്സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി
നേതൃത്വം നല്‍കുന്നു
ബായാര്‍: വിശ്വ പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1487-ാം ജന്മദിനത്തിന്റെ ഭാഗമായി ബായാര്‍ മുജമ്മഇല്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന ജല്‍സേ മീലാദ് പ്രവാചക സ്‌നേഹികളുടെ മഹാസംഗമത്തോടെ സമാപിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്ക് അരംഭിച്ച പരിവാടിയില്‍ ബുറുദ്ദാഅ് ആലാപനം, മൗലിദ് പാരായണം നടന്നു.

സ്ഥാപന പ്രസിഡന്റ് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി നേതൃത്വം നല്‍കി. ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഇബ്രാഹിം ഫൈസി, അബ്ദുല്ല മുസ്ലിയാര്‍ ബായാര്‍, സി. അബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍, ബദ്രുദ്ദീന്‍ തങ്ങള്‍ ചിപ്പാര്‍, ഹസ്ബുല്ലാ തളങ്കര, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ഹനീഫ് ഗോള്‍ഡ് കിംഗ്, സുന്നി ഫൈസി, ബാഷിര്‍ മാസ്റ്റര്‍ തുടങ്ങിവര്‍ സംബന്ദിച്ചു.

വംബിച്ച മീലാദ് റാലിയും ഹുബ്ബുറസൂല്‍ സമ്മേളനവും ശനിയാഴ്ച ഉപ്പളയില്‍ നടക്കും. രണ്ട് മണിക്ക് ബായാറില്‍ നിന്നും ബായാറില്‍ നിന്നും ഉപ്പളയിലേക്ക് വാഹന ജാഥ നടക്കും. മൂന്നു മണിക്ക് മണങ്കുഴി മഖാം സിയാറത്തോടെ ഹുബ്ബുറസൂല്‍ റാലി ആരംഭിക്കും.

റാലിയില്‍ പ്രത്യേകം പരിശീലനം ലഭിച്ച ജില്ലാ ഐ ടീം കേഡറ്റുകള്‍ക്ക് പുറമെ ദഫ് മുട്ട്, സ്‌കൗട്ട്, അകമ്പടിയോടെ നടക്കുന്ന റാലി ഉപ്പളയില്‍ സമാപിക്കും. വൈകിട്ട് 5.30 ന്‍ ഉപ്പളയില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ സമ്മേളനത്തില്‍ വിവിധ രാഷ്ട്രിയ സമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. സമ്മേളനത്തില്‍ റിപ്പബ്ലിക്ക് ദിന സന്ദേശം, ഹുബ്ബുറസൂല്‍ പ്രഭാഷണം, രാഷ്ട്രസുരക്ഷാ പ്രതിഞ്ച, ലഹരി വിരുദ്ധ പ്രതിഞ്ച തുടങ്ങിയവ നടക്കും.

Keywords: Jilse Milad, Bayar, Nabiday celebration, Kasaragod, Kerala, Malayalam news
5:27 pm | 0 comments

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

Written By kvarthapressclub on 24 Jan 2013 | 9:49 pm

 Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.
കാസര്‍­കോട്: പ്ര­വാ­ച­ക പ്ര­കീര്‍­ത്തന­ങ്ങ­ളോ­ടെ നാ­ടെങ്ങും ന­ബി­ദിനാ­ഘോ­ഷ പ­രി­പാ­ടി­കള്‍ ന­ടന്നുവരുന്നു. ആഘോ­ഷ­ത്തോ­ട­നു­ബ­ന്ധിച്ച് മ­ധു­ര­പ­ലഹാ­ര വി­ത­രണം, ഘോ­ഷ­യാത്ര, ക­ലാ­പ­രി­പാ­ടി­കള്‍ എ­ന്നി­വയും സം­ഘ­ടി­പ്പി­ച്ചി­രുന്നു. പ­ള്ളി­ക­ളി­ലും, മ­ദ്ര­സ­ക­ളിലും പ്ര­ത്യേ­ക പ­രി­പാ­ടി­കളും സം­ഘ­ടി­പ്പി­ച്ചി­ട്ടുണ്ട്. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. റബീഉല്‍ 30 ഓടെ നബിദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും. പ്രവാചക ജന്മദിനമായ 12ന് ആണ് പ്രധാന പരിപാടികള്‍ നടക്കുന്നത്.

നെല്ലി­ക്കു­ന്ന് മു­ഹി­യു­ദ്ദീന്‍ ജ­മാഅ­ത്ത് ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ വ്യാ­ഴാഴ്­ച രാ­വി­ലെ കാസര്‍­കോ­ട് ന­ഗ­ര­ത്തില്‍ ഘോ­ഷ­യാ­ത്ര ന­ടന്നു. രാ­വി­ലെ എ­ട്ടു­മ­ണി­ക്കാ­രം­ഭിച്ച ഘോ­ഷ­യാ­ത്ര ബീച്ച്‌­റോ­ഡ്, എയര്‍­ലൈന്‍­സ് ജം­ഗ്ഷന്‍, ബാ­ങ്ക് റോഡ്, പ­ഴ­യ­ബസ് ­സ്റ്റാന്‍­ഡ് എ­ന്നി­വി­ട­ങ്ങ­ളിലൂ­ടെ  സ­ഞ്ച­രി­ച്ച് പ­ള്ളം വഴി നെല്ലി­ക്കു­ന്ന് അന്‍­വാ­റുല്‍ ഉ­ലൂം എ.യു.പി.സ്­കൂള്‍ പ­രി­സര­ത്ത് സ­മാ­പിച്ചു.

തു­ടര്‍­ന്ന് ജു­മാ­മ­സ്­ജി­ദ് അ­ങ്ക­ണ­ത്തില്‍ ജ­മാഅ­ത്ത് പ്ര­സിഡന്റ് ഹാ­ജി പൂ­നാ അ­ബ്ദു റ­ഹ്മാന്‍ പതാ­ക ഉ­യര്‍ത്തി. അ­ബ്ദു റ­ഹ്മാന്‍ ബാഖ­വി പ്രാര്‍­ത്ഥ­ന­യ്­ക്ക് നേ­തൃത്വം നല്‍കി. ബി.എ­സ്.അ­ബദു റ­ഹ്മാന്‍ മു­സ്ലി­യാര്‍, എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ, ബി.കെ.ഖാദര്‍, ക­ട്ടപ്പ­ണി അ­ബ്ദുല്ല ഹാജി, എം.എ.മു­ഹമ്മ­ദ് കുഞ്ഞി, പു­തി­യപു­ര ശം­സു­ദ്ദീന്‍, അ­ബ്ബാ­സ് ബീഗം, എ.കെ.അ­ബൂ­ബ­ക്കര്‍ ഹാജി തു­ട­ങ്ങി­യ­വര്‍ സം­സാ­രിച്ചു.
Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

തള­ങ്ക­ര മാ­ലി­ക്­ദീ­നാര്‍ പ­ള്ളി കേ­ന്ദ്രീ­ക­രിച്ചും ന­ബിദിന ഘോ­ഷ­യാ­ത്ര ന­ടന്നു. ത­ള­ങ്ക­ര­യി­ലെ മ­ദ്ര­സ­യില്‍ നി­ന്നു­ള്ള കു­ട്ടി­കള്‍ ഘോ­ഷ­യാ­ത്ര­യില്‍ അണിനി­ര­ന്നു. ദീ­നാര്‍ ഐ­ക്യ­വേ­ദി സം­ഘ­ടി­പ്പി­ച്ച ന­ബി­ദിനാ­ഘോ­ഷ പ­രി­പാ­ടി മാ­ലി­ക് ദീ­നാര്‍ വലി­യ ജു­മാ­മ­സ്­ജി­ദ് ഖ­ത്തീ­ബ് അ­ബ്ദുല്‍ മ­ജീ­ദ് ബാഖ­വി ഉല്‍­ഘാട­നം ചെ­യ്തു. കെ. മ­ഹ്മൂദ് ഹാ­ജി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ഇ.എം.മു­ഹമ്മ­ദ് കു­ഞ്ഞി ഹാ­ജി, മുക്രി ഇ­ബ്രാഹിം ഹാജി, സു­ലൈ­മാന്‍ ഹാ­ജി ബാ­ങ്കോ­ട് , പി.എ.ഹു­സൈന്‍, ശം­സു ഗോളി, കെ.എം.അ­ബ്ദുല്ല, പി.എ.നി­സാര്‍, ഹ­മീ­ദ് റെഡ്‌­റോ­സ് പ്ര­സം­ഗിച്ചു. ഇ.കെ. അ­ബ്ദുല്ല സ്വാ­ഗ­ത­വും, കെ.എ­സ്.അന്‍­വര്‍ സാ­ദ­ത്ത് ന­ന്ദിയും പ­റഞ്ഞു.

ഗ­സാ­ലി നഗര്‍, താ­യ­ല­ങ്ങാടി, തെ­രു­വ­ത്ത്,പ­ള്ളി­ക്കാല്‍, ഫോര്‍­ട് റോഡ്, അ­ണ­ങ്കൂര്‍, നു­ള്ളി­പ്പാ­ടി എ­ന്നി­വി­ട­ങ്ങ­ളിലും ന­ബി­ദി­ന­ഘോ­ഷ­യാ­ത്ര­കള്‍ ന­ടന്നു. തെ­രുവ­ത്ത് അ­ന്ന­ദാ­നവും ഉ­ണ്ടാ­യി­രുന്നു. നാ­യ­ന്മാര്‍­മൂ­ല, മൊ­ഗ്രാല്‍ പു­ത്തൂര്‍, ച­ട്ട­ഞ്ചാല്‍, ചെര്‍ക്ക­ള, പൊവ്വല്‍, ബ­ദി­യ­ഡു­ക്ക തുട­ങ്ങി നാ­നാ­ഭാ­ഗ­ങ്ങ­ളിലും ന­ബിദിന ഘോ­ഷ­യാ­ത്ര­കള്‍ സം­ഘ­ടി­പ്പി­ച്ചി­രു­ന്നു.

ചെ­മ്മ­നാ­ട് പുതി­യ പ­ള്ളി സ­ബീ­ലു റ­ഷാ­ദ് സെ­ക്കന്‍ഡ­റി മ­ദ്ര­സ­യി­ലെ കു­ട്ടി­ക­ളു­ടെ ന­ബിദി­ന റാ­ലിയും ആ­കര്‍­ഷ­ക­മായി. പ്ര­ധാനാ­ധ്യാ­പ­കന്‍ സെ­യ്­ദല­വി മൗല­വി നേ­തൃത്വം നല്‍കി.

വിവി­ധ ക്ല­ബു­ക­ളു­ടെ­യും, പള്ളി- മദ്ര­സ ക­മ്മി­റ്റി­ക­ളു­ടെയും ആ­ഭി­മു­ഖ്യ­ത്തില്‍ നടന്ന മധു­ര പ­ല­ഹാ­ര- പാനീ­യ വി­ത­ര­ണം മ­ത­സൗ­ഹാര്‍­ദവും മാന­വ­മൈ­ത്രിയും വി­ളി­ച്ചോ­തു­ന്നത­ായി. നെല്ലി­ക്കു­ന്ന് നു­ബ്ദ­ത്തില്‍ ഉലൂം മ­ദ്ര­സ­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ന­ട­ന്ന പ­രി­പാ­ടി­യില്‍ പ­ള്ളി­ക്ക­മ്മി­റ്റി പ്ര­സിഡന്റ് കെ.ബി. മ­ഹ­മൂ­ദ് പതാ­ക ഉ­യര്‍ത്തി.

വാ­ഹ­ന യാ­ത്ര­ക്കാര്‍­ക്കും, വ­ഴി­യാ­ത്ര­ക്കാര്‍ക്കും മ­ധു­ര­പ­ല­ഹാ­ര­ങ്ങള്‍ വി­തര­ണം ചെ­യ്യാന്‍ പ്ര­വര്‍­ത്ത­കര്‍ വലി­യ ഉ­ത്സാ­ഹം പ്ര­ക­ടി­പ്പിച്ചു. സ­മാ­ധാ­ന­പ­ര­മാ­യും, അ­ച്ച­ട­ക്ക­ത്തോ­ടെയും ന­ടന്ന ഘോ­ഷ­യാ­ത്ര­കള്‍ കാ­ഴ്­ച­ക്കാ­രില്‍ ആന­ന്ദം പ­കര്‍ന്നു.

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

 Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

Kasaragod-Nellikunnu-Jama-ath-nabidina-rally

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee,

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

 Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

 Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

മൊഗ്രാല്‍ പുത്തൂര്‍ ജമാഅത്ത് നബീദിനം ആഘോഷിച്ചു

മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെയും മീലാദ് ശരീഫ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര മൗലീദ് പാരായണം തുടങ്ങിയവ നടത്തി. ജമാഅത്ത് പ്രസിഡന്റ് മുബാറക് അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ഖത്വീബ് മുഹമ്മദ് ഹനീഫ് നിസാമി ഉദാഘാടനം ചെയ്തു.

പി.എം. ഗഫൂര്‍ ഹാജി, സലാം ഫൈസി പേരാല്, യു. ഉസ്മാന്‍ ഹാജി, മാഹിന്‍ കുന്നില്‍, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, സിദ്ദീഖ് ബേക്കല്‍, ഹംസു മേനത്ത്, ആബിദ് നുനു, അബ്ദുല്ല ഹാജി അല്‍ അമാന്‍, അബ്ദുല്ല പെരുമ്പട്ട, സി.എം. ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസ വിദ്രാര്‍ത്ഥികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും മീലാദ് ഫെസ്റ്റ് ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ നടക്കും. കല്ലങ്കൈ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം, റഹ്മാനിയ മസ്ജിദ് കമ്മിറ്റി എന്നിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി.

Photos: Zubair Pallickal & Niyas Chemnad

Keywords: Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.
9:49 pm | 0 comments

അ­മ­രാവ­തി ര­ക്തേ­ശ്വ­രി ക­ളി­യാ­ട്ടം 30 ന് തു­ടങ്ങും

Kaliyattam, Kalanad, Theyyam, Temple,Comedy show, Megastar, Celebration, Committee, Kozhikode, Kerala.
അ­ര­മ­ങ്ങാനം: ക­ള­നാ­ട് അ­ര­മ­ങ്ങാ­നം ര­ക്തേ­ശ്വ­രി വി­ഷ്­ണു ക്ഷേത്ര ക­ളി­യാ­ട്ട മ­ഹോ­ത്സ­വം 30,31 തീ­യ­തി­ക­ളില്‍ ന­ട­ക്കും. 30 ന് ഏ­ഴു­മ­ണി­ക്ക് തെ­യ്യം കൂടല്‍, എ­ട്ടു­മ­ണി­ക്ക് ക്ഷേ­ത്ര ഭ­ജ­ന സ­മി­തി­യു­ടെ ഭ­ജ­ന,ഒ­മ്പ­തി­ന് ര­ക്തേ­ശ്വ­രി വി­ഷ്­ണു­മൂര്‍­ത്തി തെ­യ്യ­ങ്ങ­ളു­ടെ കു­ളിച്ചു­തോ­റ്റ നൃ­ത്ത വി­ശേ­ഷങ്ങള്‍, രാ­ത്രി 10.30 ന് ക്ഷേ­ത്ര ആ­ഘോ­ഷ ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ കോ­ഴി­ക്കോ­ട് മെ­ഗാ­സ്­റ്റാര്‍ അ­വ­ത­രി­പ്പി­ക്കുന്ന കോ­മഡിഷോ എന്നി­വ ന­ട­ക്കും.

31 ന് 10 മ­ണി­മു­തല്‍ വി­ഷ്­ണു­മൂര്‍ത്തി ര­ക്തേ­ശ്വരി, ഗു­ളി­കന്‍ തെ­യ്യം എന്നി­വ ന­ട­ക്കും.ഉ­ച്ച­യ്­ക്ക് ഒ­രു­മ­ണി­ക്ക് അ­ന്ന­ദാ­നം ഉ­ണ്ടാ­യി­രി­ക്കും.രാത്രി ഒ­മ്പ­തി­ന് വി­ള­ക്ക­രി­യി­ടല്‍ ച­ട­ങ്ങോ­ടെ ഉത്സ­വം സ­മാ­പി­ക്കും.

Keywords: Kaliyattam, Kalanad, Theyyam, Temple,Comedy show, Megastar, Celebration, Committee, Kozhikode, Kerala.
7:42 pm | 0 comments

കാഞ്ഞങ്ങാട്ട് നബിദിന റാലിയില്‍ വന്‍ ജനപങ്കാളിത്തം


കാഞ്ഞങ്ങാട്: കഴിഞ്ഞ വര്‍ഷം നബിദിനാഘോഷ റാലിക്കിടെ പട്ടാള വേഷം ധരിച്ച് മാര്‍ച് നടത്തിയതിലൂടെ വിവാദമായ കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ഇക്കുറി നടന്ന ഘോഷയാത്രയില്‍ വന്‍ ജനപങ്കാളിത്തം. ദഫ് മുട്ടിന്റെ അകമ്പടിയോടെ പ്രവാചക കീര്‍ത്തനങ്ങള്‍ ആലപിച്ച് റോഡിന് ഓരം ചേര്‍ന്ന് നീങ്ങിയ ഘോഷയാത്ര കാണികളുടെ മനം കവര്‍ന്നു. മധുരപലഹാര വിതരണം, പാനീയ വിതരണം എന്നിവയും ഉണ്ടായിരുന്നു. തൊട്ടടുത്ത ചിത്താരിയിലും വിപുലമായ രീതിയില്‍ നബിദിന ഘോഷയാത്ര നടന്നു.

കഴിഞ്ഞ തവണ ഘോഷയാത്രയില്‍ പട്ടാളവേഷം ധരിച്ചതായി ആരോപണം ഉയരുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ പ്രശ്‌നം കേരളം മുഴുവന്‍ ചര്‍ചയായിരുന്നു. പിന്നീട് സമാനമായ സംഭവം കോട്ടയത്തും ക്രിസ്തീയ സഭയുടെ പരിപാടിക്കിടെ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറാവാതിരുന്നത് മറ്റൊരു വിവാദത്തിന് തിരി കൊളുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ കാഞ്ഞങ്ങാട്ടെ സംഭവത്തില്‍ എടുത്ത കേസ് പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് വിവാദം കെട്ടടങ്ങിയത്.


Keywords: Kasaragod, Kanhangad, Celebration, rally, Police, case, Kerala, Malaytalam News, KasargodVartha, Meelad Fest, Kottayam, Chithari
7:40 pm | 0 comments

സ്വാമി വിവേകാനന്ദന്‍ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നല്‍കി

Written By Kvarthakgd on 14 Jan 2013 | 5:01 pm

Kasaragod, Vivekananda, Birthday, Celebration, Reception, Kerala, Malayalam news
കാസര്‍കോട്: സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജില്ലയില്‍ നടത്തിയ ദീപശിഖാ പ്രയാണത്തിനും റോഡ്‌ഷോയ്ക്കും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഊഷ്മള സ്വീകരണം.

കുറ്റിക്കോല്‍, കുണ്ടംകുഴി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പി.എഫ്. സുരേന്ദ്രന്‍, ബി.സേതുരാജ്, പി.പ്രശാന്ത് കുമാര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു. പൊയിനാച്ചിയിലെ സ്വീകരണ യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹിമാന്‍, കെ.വി. രാഘവന്‍ മാസ്റ്റര്‍, ബി.എം.ഹമീദ്, രാജന്‍.കെ.പൊയിനാച്ചി, ജയേഷ് പൊയിനാച്ചി തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരിയയില്‍ നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ പെരിയ, ഇ.ചന്ദ്രശേഖരന്‍ നായര്‍, ലതിക യാദവ്, വി.മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. മാവുങ്കാലില്‍ നടന്ന സ്വീകരണ പരിപാടി അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. രാഘവന്‍ മാസ്റ്റര്‍, രാധ്കൃഷ്ണന്‍ നരിക്കോട്, മേരിക്കുട്ടി അബ്രഹാം എന്നിവര്‍ സംസാരിച്ചു.

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടന്ന സ്വീകരണ പരിപാടി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി മുഖ്യ പ്രഭാഷണം നടത്തി. നാരായണന്‍ പെരിയ, സുകുമാരന്‍ പെരിയാട്ടൂര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, ആയിഷ മുഹമ്മദ്, രാമകൃഷ്ണന്‍ മൊനാച്ച എന്നിവര്‍ പ്രസംഗിച്ചു. നീലേശ്വരത്ത് നടന്ന ചടങ്ങില്‍ ഡോ.ടി.എം.സുരേന്ദ്രനാഥ്, നാരായണന്‍ പെരിയ, ഇ.രാധ, പി.വി.ഉഷ, പി.പ്രശാന്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെറുവത്തൂരില്‍ നടന്ന സ്വീകരണം പഞ്ചായത്ത് പ്രസിഡണ്ട് സി. കാര്‍ത്ത്യായന് ഉദ്ഘാടനം ചെയ്തു. നാരായണന്‍ പെരിയ, പി.പ്രശാന്ത് കുമാര്‍, കെ.വി. രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കാലിക്കടവില്‍ നടന്ന ചടങ്ങ് പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് എ.വി.രമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം പി.പി. പ്രസന്ന, ബാലചന്ദ്രന്‍ എരവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൃക്കരിപ്പൂരില്‍ നടന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.യു.പ്രേമലത, കരുണാകരന്‍ മേസ്ത്രി, സുകുമാരന്‍ പെരിയാട്ടൂര്‍, കെ.വി.ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Vivekananda, Birthday, Celebration, Reception, Kerala, Malayalam news
5:01 pm | 0 comments

വിവേകാനന്ദ ജയന്തി ആഘോഷം 14ന്

Written By kvarthaksd on 12 Jan 2013 | 1:49 pm

 Birthday, Celebration, Govt.College, P.P Shyamala Devi, Inaguration, Students, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കായിക യുവജന ക്ഷേമ വകുപ്പും ശ്രീരാമകൃഷ്ണ മിഷനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

11ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ നടക്കുന്ന ജന്മദിനാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ പ്രൊ. പി. രാജലക്ഷ്മി അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ ക്ലാസെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരിപാടികള്‍, 150 പഠന സംഘങ്ങളുടെ രൂപീകരണം, യൂത്ത് ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ടി.വി. മാധവന്‍, കെ. മുഹമ്മദലി, സി.എച്ച്. അബ്ദുല്‍ നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Birthday, Celebration, Govt.College, P.P Shyamala Devi, Inaguration, Students, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.
1:49 pm | 0 comments

സുന്നി യുവജന സംഘം 60-ാം വാര്‍ഷികം: സ്വാഗത സംഘം രൂപീകരിച്ചു

Written By Kvarthakgd on 11 Jan 2013 | 9:07 pm

Sunni Yuvajana Sangam, 60th anniversary, Hyder Ali Thangal, Cherkalam Abdulla, Alikutty Musliyar, Celebration, Programme, Bearers, Elected, Kasaragod, Kerala, Malayalam news
Hyder Ali Thangal
Sunni Yuvajana Sangam, 60th anniversary, Hyder Ali Thangal, Cherkalam Abdulla, Alikutty Musliyar, Celebration, Programme, Bearers, Elected, Kasaragod, Kerala, Malayalam news
Ali Kutty Musliyar
കാസര്‍കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമ്മേളന സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കാസര്‍കോട് വ്യാപാര ഭവനില്‍ പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കുമ്പള ഖാസിം മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല സംസാരിച്ചു. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാനല്‍ പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. മുക്കം ഉമര്‍ ഫൈസി നന്ദി പറഞ്ഞു.

രക്ഷാധികാരികള്‍: സി.കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി.ഇബ്‌റാഹീം മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഇ.അഹമദ് സാഹിബ്

Sunni Yuvajana Sangam, 60th anniversary, Hyder Ali Thangal, Cherkalam Abdulla, Alikutty Musliyar, Celebration, Programme, Bearers, Elected, Kasaragod, Kerala, Malayalam news
Cherkalam Abdulla
സ്വാഗസംഘം ഭാരവാഹികള്‍ : പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍(ചെയര്‍മാന്‍), ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), പികെ.കുഞ്ഞാലിക്കുട്ടി സാഹിബ്, അബ്ദുറഹ്മാന്‍ കല്ലായി, മെട്രൊ മുഹമ്മദ് ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, വി.മോയിമോന്‍ ഹാജി, യഹ്‌യ തളങ്കര, എം.എം.മുഹിയുദ്ധീന്‍ മുസ്‌ലിയാര്‍, പി.പി.ഉമര്‍ മുസ്‌ലിയാര്‍, ഖാസി ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍, പയ്യക്കി ഉസ്താദ്, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, കെ.പി.മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, യു.കെ.ലത്തീഫ് മുസ്‌ലിയാര്‍, ഇബ്രാഹീം മാസ്റ്റര്‍ സുണ്ടിക്കുപ്പ, ഉസ്മാന്‍ ഹാജി സിദ്ധാപുരം, കെ.പി.കോയ കുറ്റിക്കാട്ടൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍ ) പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ (ജനറല്‍ കണ്‍വീനര്‍), കുമ്പള ഖാസിം മുസ്‌ലിയാര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍) അബൂബക്കര്‍ ദാരിമി കിണവക്കല്‍, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, അബൂബക്കര്‍ ബാഖവി മലയമ്മ, പി.ടി.ഖാലിദ് മാസ്റ്റര്‍ പെരിന്തല്‍മണ്ണ, അബ്ബാസ് ഫൈസി പുത്തിഗെ, സലീം എടക്കര, ബശീര്‍ ദാരിമി തളങ്കര, കെ.എം. അബ്ബാസ് ഹാജി ചക്ക്മുക്കി, ലത്തീഫ് ഹാജി മദര്‍ ഇന്ത്യ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മെട്രൊ അബ്ദുല്‍ഹമീദ് ഹാജി, കെ.പി.പി. തങ്ങള്‍, കെ.പി.പി. തങ്ങള്‍, എന്‍.പി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, അശ്‌റഫ് മിസ്ബഹി, സി.മുഹമ്മദ് കുഞ്ഞി, ഹനീഫ ഹാജി, ശരീഫ് ഫൈസി, ബബ്രാണ അല്‍ ഖാസിമി, കെ.യു.ദാവൂദ് കാഞ്ഞങ്ങാട്, ഉസ്മാന്‍ ഹാജി ദുങ്കോടി, ബി.കെ.അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി, മെട്രൊ ഹാജി ഗുര്‍പുര, റശീദ് വെളിഞ്ചം (കണ്‍വീനര്‍മാര്‍) ചെര്‍ക്കുളം അബ്ദുല്ലാ സാഹിബ് (ട്രഷര്‍).

സ്റ്റിയറിംഗ് കമ്മിറ്റി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ചെയര്‍മാന്‍) എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി.ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബൈ, സൈനുല്‍ആബിദീന്‍ തങ്ങള്‍, യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, നാസ്വിര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, ടി.കെ.പൂക്കോയ തങ്ങള്‍, സി.ടി.അഹ്മദ് അലി, അബ്ദുല്ല ഫൈസി സിദ്ധാപുരം (വൈസ് ചെയര്‍മാന്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (ജനറല്‍ കണ്‍വീനര്‍), കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (ജോ.കണ്‍വീനര്‍), പുത്തനഴി മൊയ്തീന്‍ ഫൈസി, ഓണംപള്ളി മുഹമ്മദ് ഫൈസി, എം.സി.മായിന്‍ ഹാജി, പാലത്തായി മൊയ്തു ഹാജി കണ്ണൂര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, ഡോ:ബഹാഉദ്ദീന്‍ നദ്‌വി, റഹ്മത്തുല്ലാ ഖാസിമി, ഇ.കെ.മഹ്മൂദ് മുസ്‌ലിയാര്‍, പി.പി.ഉമര്‍ ചുള്ളിയോട് (അംഗങ്ങള്‍), മുജീബ് ഫൈസി പൂലോട് (കോ-ഓഡിനേറ്റര്‍)
സബ് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഭാരവാഹികള്‍: പ്രോഗ്രാം: പി.പി.മുഹമ്മദ് ഫൈസി (ചെയര്‍മാന്‍), വാക്കോട് മുഹിയുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് (കണ്‍വീനര്‍), അഹ്മദ് തേര്‍ളായി (ജോ.കണ്‍വീനര്‍), കെ.എ.റഹ്മാന്‍ ഫൈസി, സലാം ഫൈസി മുക്കം, അലവി ഫൈസി കൂളപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, സി.ടി.അബ്ദുല്‍ഖാദിര്‍, അബ്ദുസ്സലാം ദാരിമി ആലംമ്പാടി (അംഗങ്ങള്‍).

പ്രസിദ്ധീകരണം: എം.പി.മുസ്തഫല്‍ ഫൈസി (ചെയര്‍മാന്‍), ജലീല്‍ ഫൈസി പുല്ലങ്കോട് (വൈസ് ചെയര്‍മാന്‍), അന്‍വര്‍ സ്വാദിഖ് ഫൈസി (കണ്‍വീനര്‍), സാലിഹ് റഹ്മാനി വേങ്ങൂര്‍ (ജോ.കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, പി.കെ.മുഹമ്മദ് എന്ന മാനു സാഹിബ്, ഹാരിസ് ബാഖവി കംബ്ലക്കാട്, കെ.എച്ച് കോട്ടപ്പുഴ, സിദ്ധീഖ് നദ്‌വി ചേറൂര്‍ (അംഗങ്ങള്‍).

ആദര്‍ശ പ്രചാരണം: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ചെയര്‍മാന്‍), മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കണ്ണൂര്‍ (വൈസ് ചെയര്‍മാന്‍), സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ (ജനറല്‍ കണ്‍വീനര്‍), ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ബശീര്‍ വള്ളിക്കോത്ത് (ജോ.കണ്‍വീനര്‍), ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ഇബ്രാഹീം ഫൈസി പേരാല്‍, ഉമര്‍ ഫൈസി സിദ്ധാപുരം, പരീദ് റഹ്മാനി കാളികാവ്, എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ശാജഹാന്‍ കായംകുളം (അംഗങ്ങള്‍).

ഫിനാന്‍സ്: ഹാജി.കെ.മമ്മദ് ഫൈസി (ചെയര്‍മാന്‍), അബ്ദുല്ല മുഹമ്മദ് ഫാത്തിമ ഹോസ്പിറ്റല്‍ കോഴിക്കോട് (വൈസ് ചെയര്‍മാന്‍), പി.വി.അബ്ദുറസാഖ് എം.എല്‍.എ (കണ്‍വീനര്‍), എസ്.കെ.ഹംസ ഹാജി പെരുമ്പ (ജോ.കണ്‍വീനര്‍), കെ.കെ.മുഹമ്മദ് സാഹിബ് പെരിങ്ങത്തൂര്‍, പി.അബ്ദുല്‍ഹമീദ് പെരിന്തല്‍മണ്ണ, കമാല്‍ ഹാജി കണ്ണൂര്‍, പി.സി.ഇബ്രാഹീം ഹാജി വയനാട്, ലിയാഖത്ത് അലി ഹാജി പാലക്കാട് (അംഗങ്ങള്‍).

ഫുഡ് & അക്കമഡേഷന്‍: മെട്രോ മുഹമ്മദ് ഹാജി (ചെയര്‍മാന്‍), ടി.കെ.പരീക്കുട്ടി ഹാജി, അബൂബക്കര്‍ ഫൈസി പുളിങ്ങോം (വൈസ് ചെയര്‍മാന്‍), കാടാമ്പുഴ മൂസ ഹാജി (കണ്‍വീനര്‍), യു.ശാഫി ഹാജി (ജോ.കണ്‍വീനര്‍), ഖമറുദ്ധീന്‍ കാസര്‍ഗോഡ്, എസ്.കെ.പി.പയ്യന്നൂര്‍, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി (അംഗങ്ങള്‍).

സ്റ്റേജ്: ഖത്തര്‍ ഇബ്രാഹീം ഹാജി നെല്ലിക്കുന്ന് (ചെയര്‍മാന്‍), ഗോള്‍ഡന്‍ അബ്ദുല്‍ഖാദിര്‍ മഞ്ചേശ്വരം (വൈസ് ചെയര്‍മാന്‍), കെ.ടി.അബ്ദുല്ല മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍ (കണ്‍വീനര്‍), റശീദ് വെളിഞ്ചം (ജോ.കണ്‍വീനര്‍), സി.കെ.കെ.മാണിയൂര്‍, സമദ് മുട്ടം, അബ്ദുല്ല കുഞ്ഞി ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, ഹാറൂണ്‍ റശീദ് (അംഗങ്ങള്‍).

വളണ്ടിയര്‍: പി.കെ.മുഹമ്മദ് ഹാജി (ചെയര്‍മാന്‍), ടി.അലിബാവ (വൈസ് ചെയര്‍മാന്‍), റശീദ് ഫൈസി വെള്ളായിക്കോട് (കണ്‍വീനര്‍), ഹബീബുല്ലാ ഫൈസി കോട്ടോപാടം (ജോ.കണ്‍വീനര്‍), അയ്യൂബ് കുളിമാട്, ആര്‍.വി.സലീം, ബശീര്‍ വള്ളിക്കോത്ത്, സൈദലവി റഹ്മാനി നീലഗിരി (അംഗങ്ങള്‍).
8. ലോ & ഓര്‍ഡര്‍: അഡ്വ: ഉമര്‍ എം.എല്‍.എ. (ചെയര്‍മാന്‍), വി.കെ.സി.തൃക്കരിപ്പൂര്‍ (വൈസ് ചെയര്‍മാന്‍), എഞ്ചിനിയര്‍ മാമ്മുക്കോയ ഹാജി (കണ്‍വീനര്‍), അഡ്വ: സുബൈര്‍ തിരുവനന്തപുരം (ജോ.കണ്‍വീനര്‍), എന്‍.എ.എം.നെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ: മായിന്‍ കോഴിക്കോട്, അഡ്വ:പി.വി.സൈനുദ്ദീന്‍ തലശ്ശേരി, അഡ്വ:പി.പി.ആരിഫ് താനൂര്‍ (അംഗങ്ങള്‍).

റിസപ്ഷന്‍: എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (ചെയര്‍മാന്‍), അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈവെളിക്ക (വൈസ് ചെയര്‍മാന്‍), കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ ഇടുക്കി (കണ്‍വീനര്‍), അഹ്മദ് മുസ്‌ലിയാര്‍ മാണിയൂര്‍ (ജോ.കണ്‍വീനര്‍), അലി ഫൈസി, അബ്ദുല്‍ ഖാദിര്‍ ഫൈസി പള്ളംങ്കോട്, ഉമര്‍ ദാരിമി സല്‍മാറ, ബശീര്‍ ഹാജി ഗോണിഗോപാല്‍, അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ബംബ്രാണ(അംഗങ്ങള്‍).
ക്യാമ്പ്: നാസ്വിര്‍ ഫൈസി കൂടത്തായി (ചെയര്‍മാന്‍), കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ (വൈസ് ചെയര്‍മാന്‍), മോയിന്‍കുട്ടി മാസ്റ്റര്‍ (കണ്‍വീനര്‍), മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് (ജോ.കണ്‍വീനര്‍), ടി.പി.അബൂബക്കര്‍ മുസ്‌ലിയാര്‍, റഹീം ചുഴലി, ലത്വീഫ് ഫൈസി മേല്‍മുറി, എം.എം.കുട്ടി മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കുംമ്പോല്‍ തങ്ങള്‍, അബൂബക്കര്‍ ഹാജി ദക്ഷിണകന്നട, ഇബ്രാഹീം ബാഖവി കെ.സി.റോഡ് (അംഗങ്ങള്‍)

മീഡിയ: സത്താര്‍ പന്തല്ലൂര്‍ (ചെയര്‍മാന്‍), സിദ്ധീഖ് ഫൈസി വാളക്കളം (വൈസ് ചെയര്‍മാന്‍), അനീസ് കത്തറമ്മല്‍ (കണ്‍വീനര്‍), റശീദ് തിരുവള്ളൂര്‍ ചന്ദ്രിക (ജോ.കണ്‍വീനര്‍), സലാഹുദ്ധീന്‍.ഇ മാതൃഭൂമി തൃശ്ശൂര്‍, സലാം കല്ലായി, മുഹമ്മദ് ഉഗ്രപുരം മലയാള ന്യൂസ് ജിദ്ദ (അംഗങ്ങള്‍).
പബ്ലിസിറ്റി: മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), ഹമീദ്അലി ശിഹാബ് തങ്ങള്‍ (വൈസ് ചെയര്‍മാന്‍), മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ (കണ്‍വീനര്‍), ഹസ്സന്‍ ആലംങ്കോട് (ജോ.കണ്‍വീനര്‍), സിദ്ധീഖ് ഫൈസി അമ്മിനിക്കാട്, സി.എം.കുട്ടി സഖാഫി, റഫീഖ് അഹ്മദ്, ശൗഖത്തലി വെള്ളമുണ്ട, ഒ.പി.അശ്‌റഫ് (അംഗങ്ങള്‍)

സപ്ലിമെന്റ്: ഉമര്‍ ഫൈസി മുക്കം (ചെയര്‍മാന്‍), ഹംസ ഹാജി മൂന്നിയൂര്‍ (വൈസ് ചെയര്‍മാന്‍), സി.പി.ഇഖ്ബാല്‍ (കണ്‍വീനര്‍), ബശീര്‍ അലനല്ലൂര്‍ (ജോ.കണ്‍വീനര്‍), സലാം ഫൈസി സഊദി, ഇസ്മാഈല്‍ ഹുദവി ഖത്തര്‍, മഹ്ബൂബ് മാളിയേക്കല്‍, ഹസൈനാര്‍ ഫൈസി ഫറോക്ക് (അംഗങ്ങള്‍).
മെഡിക്കല്‍: ഡോ:നാട്ടിക മുഹമ്മദലി (ചെയര്‍മാന്‍), ഡോ:ബിശ്‌റുല്‍ഹാഫി ചേളാരി (വൈസ് ചെയര്‍മാന്‍), ഡോ:അബ്ദുല്ലാ അമീര്‍അലി ബംഗ്ലൂര്‍ (കണ്‍വീനര്‍), ഡോ:അബ്ദുറഹിമാന്‍ ചെട്ടിപ്പടി (ജോ.കണ്‍വീനര്‍), ഹക്കീം മുണ്ടംപറമ്പ് (അംഗങ്ങള്‍).

Keywords: Sunni Yuvajana Sangam, 60th anniversary, Hyder Ali Thangal, Cherkalam Abdulla, Alikutty Musliyar, Celebration, Programme, Bearers, Elected, Kasaragod, Kerala, Malayalam news
9:07 pm | 0 comments

നെഹ്‌റു കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ്-പുതുവര്‍ഷം ആഘോഷിച്ചു

Written By Kvarthakgd on 6 Jan 2013 | 12:56 pm

Nehru arts and science, College, Old student, Christmas-New year, Celebration, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ NASCA ക്രിസ്മസ്-പുതുവര്‍ഷം ആഘോഷിച്ചു. പ്രസിഡന്റ് ഗണേശന്‍ മങ്കലത്തില്‍, സെക്രട്ടറി പ്രമോദ് കമലാക്ഷന്‍ ബേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡല്‍ഹി സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ഓര്‍മക്കായി മൗന പ്രാര്‍ഥന നടന്നു. സ്ത്രീ സുരക്ഷയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു


നസ്‌കാ അംഗങ്ങള്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ക്രോസ് റോഡ്‌സിന്റെ ട്രൈലര്‍ പ്രദര്‍ശനം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയ്ക്ക് എതിരെ സന്ദേശം നല്‍കുന്നതാണ് ഹ്രസ്വ ചിത്രം. മുരളി രാമന്‍, മുരളി നായര്‍ , ജയകുമാര്‍, സുനില്‍, അശോകന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജനുവരി അവസാനത്തോടെ ചിത്രം പ്രദര്‍ശനത്തിന് തയ്യാറാകും.

Keywords: Nehru arts and science, College, Old student, Christmas-New year, Celebration, Kanhangad, Kasaragod, Kerala, Malayalam news
12:56 pm | 0 comments

ഹോംസ്‌റ്റേ അക്രമം: ക്യാമറമാന്‍ ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍

Written By kvarthapressclub on 3 Jan 2013 | 10:49 pm

Home stay, Attack,Arrest, Mangalore, Media worker, Police, Remand, Court, Birthday, Celebration, Boy, Girl, Murder-case, National.
file photo
മംഗലാപുരം: പടീല്‍ ഹോംസ്‌റ്റേയിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകനുള്‍പെടെ രണ്ടു പേരെ കങ്കനാടി റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തെ ഒരു കന്നട ന്യൂസ് ചാനലിന്റെ ക്യാമറമാന്‍ ശരണ്‍, ശക്തി നഗറിലെ സന്തോഷ് എന്നിവരെയാണ് ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തത്.

സംഭവത്തിലെ മറ്റൊരു പ്രതി നവീന്‍ സൂരഞ്ജയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച അറസ്റ്റിലായ ഇവരെ മംഗലാപുരം ജില്ലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈ 20 ആണ് പിറന്നാള്‍ ആഘോഷത്തിലേര്‍പെട്ട ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഹോംസ്‌റ്റേയില്‍ കയറി ആക്രമിച്ചത്. അറസ്റ്റിലായ സന്തോഷ് ഒരു കൊലക്കേസില്‍ കൂടി പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Home stay, Attack,Arrest, Mangalore, Media worker, Police, Remand, Court, Birthday, Celebration, Boy, Girl, Murder-case, National.
10:49 pm | 0 comments

കാസര്‍­കോ­ട് ഗ­വ. കോള­ജ് ജി­യോള­ജി വ­കു­പ്പ് സുവര്‍­ണ ജൂ­ബി­ലി ഞാ­യ­റാഴ്ച

 Kasaragod, Govt.college, Teachers, Students, Celebration, Research, Press meet, N.A.Nellikunnu, Kannur, Kerala.

കാസര്‍­കോട്: കാസര്‍­കോ­ട് ഗവ.കോ­ളജ് സുവര്‍­ണ ജൂ­ബി­ലി ആ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി ഭൂ­മി­യെ ര­ക്ഷി­ക്കാന്‍ പ­ഴ­യകാ­ല വി­ദ്യാര്‍­ത്ഥി­കളും അ­ധ്യാ­പ­കരും ഒ­ത്തു­കൂ­ടു­ന്നു. പ­ഴ­യകാ­ല അ­ധ്യാ­പ­ക­ര്‍ക്ക് ജി­യോള­ജി വ­കു­പ്പ് സു­വര്‍­ണ­ ജൂ­ബി­ലി ആ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധി­ച്ച് ഗു­രു­വന്ദനം അര്‍­പി­ക്കും. മുന്‍ ചീ­ഫ് സെ­ക്രട്ട­റി എം. വി­ജ­യ­നു­ണ്ണി ന­മ്പ്യാരെ പഠി­പ്പി­ച്ച കെ.പി. രാ­മ­ച­ന്ദ്രന്‍ നാ­യര്‍, പ്രൊ­ഫ. ടി.സി. മാ­ധ­വ പ­ണി­ക്കര്‍ എ­ന്നി­വ­ര്‍­ക്കാ­ണ് ഗു­രു­വന്ദ­നം അര്‍­പി­ക്കു­ക. എം. വി­ജ­യ­നു­ണ്ണി മു­ഖ്യ പ്ര­ഭാഷ­ണം ന­ട­ത്തും.­

ഭൂ­മി­യെ നോ­വി­ക്കാ­തെ നി­ല­നില്‍­പി­നു­ത­കു­ന്ന രീ­തിയില്‍ ഭൂ­വിനി­യോ­ഗം ന­ട­ത്തു­ന്ന­തി­നെ കുറിച്ച് പരിപാടിയില്‍ ചര്‍ച്ചനടത്തും. നൂ­റു­ക­ണ­ക്കി­ന് പൂര്‍­വ വി­ദ്യാര്‍­ത്ഥി­കളും അ­ധ്യാ­പ­കരും ജ­നുവ­രി ആ­റി­ന് രാ­വിലെ 9.30 ന് കോ­ളജ് ഓ­ഡി­റ്റോ­റി­യ­ത്തില്‍ ഒത്തുചേരും.

പൂര്‍­വ വി­ദ്യാര്‍­ത്ഥിയാ­യ എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. സുവര്‍­ണ ജൂ­ബി­ലി ആ­ഘോ­ഷ­ങ്ങള്‍ ഉല്‍­ഘാട­നം ചെ­യ്യു­മെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. പ്രൊ­ഫ­സര്‍ ടി.സി. മാ­ധ­വ­പ്പ­ണി­ക്കര്‍ എന്‍­ഡോ­വ്‌­മെന്റ്, പ്രൊ­ഫ­സര്‍ ശ്രീ റാം എന്‍­ഡോ­വ്‌­മെന്റ് അ­വാര്‍­ഡു­കള്‍ മി­ക­ച്ച എം.എസ്.സി, ബി.എ­സ്.സി. ജിയോള­ജി വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് കോ­ളജ് വിക­സ­ന ചെ­യര്‍­മാന്‍ കൂ­ടിയാ­യ ജില്ലാ ക­ല­ക്ടര്‍ മു­ഹമ്മ­ദ് സ­ഗീര്‍ വി­ത­ര­ണം ചെ­യ്യും.

ആ­ദ്യകാ­ല അ­ധ്യാ­പ­ക­രാ­യി­രു­ന്ന പ്രൊ­ഫ. എന്‍. ഹരി­മോ­ഹന്‍ ഭ­ട്ട­തി­രി, പ്രൊ­ഫ. എം. രാം­ശര്‍­മ, പ്രൊ­ഫ. ജി. ഗോ­പാ­ല­കൃ­ഷ്­ണന്‍, പ്രൊ­ഫ. എ­സ്. മോ­ഹന്‍­കു­മാര്‍ എ­ന്നിവ­രെ ആ­ദ­രി­ക്കു­ന്ന ച­ട­ങ്ങില്‍ പ­രേ­തനാ­യ പ്രൊ­ഫ. ആര്‍. മ­ഹാദേ­വ അയ്യര്‍, പ്രൊ­ഫ. പി. കൃ­ഷ്­ണന്‍ നായര്‍, പ്രൊ­ഫ. ശ്രീറാം എ­ന്നി­വര്‍­ക്ക് മ­ര­ണാന­ന്ത­ര വന്ദ­നം നട­ത്തി അ­വ­രു­ടെ ഫോട്ടോ അ­നാ­ഛാദ­നം ചെ­യ്യും.

ജി.എ.എം.2013 ല്‍ (ജി­യോള­ജി അ­ലു­മി­നി മീ­റ്റില്‍) ജി­യോ­ള­ജി­ക്കല്‍ സര്‍വെ ഓ­ഫ് ഇന്ത്യ, എ­ണ്ണ പ്ര­കൃ­തി വാ­ത­ക ക­മ്മീ­ഷന്‍, സംസ്ഥാ­ന ശാ­സ്­ത്ര സാ­ങ്കേതി­ക പ­രി­സ്ഥി­തി വ­കുപ്പ്, സര്‍­വ­ക­ലാ­ശാ­ല, കോ­ളജ്, മൈ­നിം­ഗ് വ­കു­പ്പ്, കേന്ദ്ര- സംസ്ഥാ­ന ഭൂ­ജ­ല വ­കുപ്പ്, അന്റാര്‍­ട്ടിക്ക ഗ­വേ­ഷ­ണ പ­ര്യ­വേ­ഷ­ണ വ­കുപ്പ്, നാ­ഷ­ണല്‍ ഹൈ­ഡ്രോ­ള­ജി, ജ­ല­വി­ഭ­വ­ വി­നി­മ­യ കേ­ന്ദ്രം, റ­വന്യൂ വ­കുപ്പ്, പോ­ലീ­സ്, സ്­കൂ­ളു­കള്‍, രാ­ഷ്ട്രീ­യ സാ­മൂ­ഹ്യ മേഖ­ല, വിവി­ധ എ­ണ്ണ­ക്ക­മ്പ­നികള്‍, സ്വ­ദേ­ശ­ത്തും, വി­ദേ­ശത്തും സേ­വ­ന­മ­നു­ഷ്ഠിക്കു­ന്നവര്‍, റി­ട്ട­യര്‍ ചെ­യ്­ത­വര്‍ തുട­ങ്ങി ജി­യോള­ജി പഠി­ച്ച നൂ­റു­ക­ണ­ക്കി­നാ­ളു­കള്‍ പ­ങ്കെ­ടു­ക്കു­ന്നു. ജി­യോള­ജി പഠ­നം സാര്‍­വ­ത്രി­ക­മാ­ക്കു­ന്ന­തി­ന്റെ ആ­വ­ശ്യ­ക­ത അ­വര്‍ ചര്‍­ച്ച ചെ­യ്യും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ജി­യോള­ജി പൂര്‍­വ വി­ദ്യാര്‍­ത്ഥി സം­ഘട­നാ പ്ര­സിഡന്റ് പ്രൊ­ഫ. വി. ഗോ­പി­നാ­ഥന്‍, വ­കു­പ്പ് മേ­ധാ­വിയും സെ­ക്ര­ട്ട­റി­യുമാ­യ പ്രൊ­ഫ. എ. ച­ന്ദ്ര­ശേ­ഖരന്‍, ട്ര­ഷറര്‍ കെ. മ­ഞ്ചുനാ­ഥ കാമ­ത്ത്, ഗ­വ. കോള­ജ് പൂര്‍­വ വി­ദ്യാര്‍­ത്ഥി സം­ഘട­നാ പ്ര­സിഡന്റ് സി.എല്‍. ഹ­മീ­ദ്, ക­ണ്ണൂര്‍ സര്‍­വ­ക­ലാശാ­ല സിന്‍­ഡി­ക്കേ­റ്റ് അം­ഗം ഡോ. മു­ഹമ്മ­ദ് അ­സ്ലം, അ­ബു­ദാ­ബി­യില്‍ ജി­യോ­ള­ജി­സ്റ്റാ­യ കെ. വേണു­ഗോ­പാ­ലന്‍ ന­മ്പ്യാര്‍ സം­ബ­ന്ധിച്ചു.

Keywords: Kasaragod, Govt.college, Teachers, Students, Celebration, Research, Press meet, N.A.Nellikunnu, Kannur, Kerala. 
6:59 pm | 0 comments

പുതുവത്സരാഘോഷം അതിര് വിട്ടു; കാഞ്ഞങ്ങാട്ട് പത്രവാഹനം തകര്‍ത്തു

Written By Kvarthakgd on 1 Jan 2013 | 5:50 pm

New year, Celebration, News paper, Vehicle, Attack, Kanhangad, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അമിത മദ്യലഹരിയിലായിരുന്ന രണ്ട് യുവാക്കള്‍ കാഞ്ഞങ്ങാട്ടെ പുതിയകോട്ടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പരാക്രമം നടത്തി. മദ്യലഹരിയില്‍ പുതിയകോട്ട റോഡില്‍ ആനന്ദ നൃത്തമാടിയ ഇവര്‍ വാഹനങ്ങള്‍ തടയുകയും പത്രക്കെട്ടുകളുമായി വരികയായിരുന്ന വാന്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ രണ്ടുപേരെയും കയ്യോടെ പിടികൂടി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ബിരിക്കുളം സ്വദേശിയും അലാമിപ്പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ കെ. സുജിത്ത്(23), കാഞ്ഞങ്ങാട് കുന്നുമ്മലിലെ മിഥുന്‍(19) എന്നിവരാണ് പോലീസ് പിടിയിലായത്. സ്വകാര്യ ബസ് ജീവനക്കാരായ ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ പുതിയകോട്ടയില്‍ മദ്യലഹരിയില്‍ പരാക്രമം നടത്തുകയായിരുന്ന സുജിത്തും മിഥുനും ദേശാഭിമാനി, ദീപിക, ഹിന്ദു പത്രങ്ങളുടെ കെട്ടുകളുമായി വരികയായിരുന്ന വാനിന് നേരെ കല്ലെറിയുകയായിരുന്നു.

കല്ലേറില്‍ വാന്‍ ഡ്രൈവര്‍ പാലാവയലിലെ സിബി(32)ക്ക് പരിക്കേറ്റു. സിബിയെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സരാഘോഷം ഹൊസ് ദുര്‍ഗ് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നേരിയ സംഘര്‍ ഷങ്ങള്‍ക്ക് കാരണമായി.

Keywords: New year, Celebration, News paper, Vehicle, Attack, Kanhangad, Kasaragod, Kerala, Malayalam news
5:50 pm | 0 comments

പുതുവര്‍ഷാഘോഷത്തിനിടെ റോഡിലേക്ക് കുപ്പിയേറ്

New Year, Road, Bottle, Vehicle, Case, Vidya Nagar, Police, Custody, Celebration, kasaragod, Kerala, Kerala Vartha, Kerala News
കാസര്‍കോട്: പുതുവര്‍ഷാഘോഷത്തിനിടെ കാസര്‍കോട്ട് രണ്ടിടങ്ങളിലായി റോഡിലേക്ക് മദ്യ കുപ്പിയെറിഞ്ഞ് പൊട്ടിച്ചു. കുപ്പികള്‍ ചില വാഹനങ്ങളുടെ മേല്‍ തറച്ചെങ്കിലും ആരും പരാതി പറയാന്‍ നിന്നില്ല. അമെയ് കോളനി റോഡില്‍ നിന്നും തിങ്കളാഴ്ച രാത്രി 12.30 മണിയോടെയാണ് എം.ജി. റോഡിലേക്ക് മദ്യക്കുപ്പികള്‍ എറിഞ്ഞ് പൊട്ടിച്ചത്.

പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ മദ്യപിച്ച് ലക്കുകെട്ട ചിലര്‍ ബിയര്‍ കുപ്പികള്‍ റോഡിലേക്ക് എറിയുകയായിരുന്നു. മധൂര്‍ റോഡില്‍ കൃഷ്ണ തിയേറ്ററിന് സമീപത്തും ഇതുപോലെ റോഡിലേക്ക് കുപ്പിയേറുണ്ടായി.

വിദ്യാനഗര്‍ നെല്‍ക്കളയില്‍ പുതുവര്‍ഷാഘോഷത്തിനിടെ ആളുകള്‍ ചേരി തിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. എരിയാല്‍ ബ്ലാര്‍ക്കോട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സംഘടിപ്പിച്ച പുതുവര്‍ഷോഘോഷ പരിപാടിക്കിടെയുണ്ടയാ സംഘര്‍ഷാവസ്ഥ പോലീസ് എത്തിയാണ് നീക്കിയത്. ഏതാനും ബൈക്കുകളും ഓട്ടോ റിക്ഷകളും സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ആഘോഷത്തിനിടെ ചിലര്‍ ഡീജെ നൃത്തം ചെയ്തതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.

Keywords: New Year, Road, Bottle, Vehicle, Case, Vidya Nagar, Police, Custody, Celebration, kasaragod, Kerala, Kerala Vartha, Kerala News.
11:42 am | 0 comments

സന്‍മനസുള്ളവര്‍ക്ക് സമാധാനം; നാട് ക്രിസ്മസ് ആഘോഷ നിറവില്‍

Written By kvarthaksd on 25 Dec 2012 | 11:00 pm

Christmas, Celebration, House, Prayer Meet, Women, Kasaragod, Kerala, Kerala Vartha, Kerala News.കാസര്‍കോട്: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ തിങ്കളാഴ്ച രാത്രി പ്രത്യേക പ്രാര്‍ത്ഥനകളും പാതിരാ കുര്‍ബാനകളും നടന്നു. ചൊവ്വാഴ്ച രാവിലെയും പള്ളികളില്‍ തിരുപ്പിറവി അനുസ്മരിച്ചു കൊണ്ടുള്ള ചടങ്ങുകള്‍ നടന്നു. പള്ളികളിലും ക്രൈസ്തവ ഭവനങ്ങളിലും പുല്‍കുടിലും ഒരുക്കിയിരുന്നു.

ഭൂമിയില്‍ സന്‍മനസുള്ളവര്‍ക്ക് സമാധാനവും അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഉദ്‌ഘോഷിച്ചു കൊണ്ടുള്ള ക്രിസിമസ് കരോള്‍ പരിപാടികളും നാടെങ്ങും നടന്നു. വൈദ്യുത ദീപാലങ്കാരങ്ങള്‍ കൊണ്ട് ചര്‍ച്ചുകളും വീടുകളും രാവിനെ പകലാക്കി. യേശു ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ഉള്‍കൊണ്ട് ഭൂമിയില്‍ മാനവ ജീവിതം ശാന്തിയും സമാധാനവും നിറഞ്ഞതാക്കണമെന്ന് പള്ളികളില്‍ നടന്ന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പുരോഹിതന്മാര്‍ ആഹ്വാനം ചെയ്തു.

ലോകമെങ്ങും അനീതിയും അക്രമങ്ങളും കൊടികുത്തി വാഴുമ്പോള്‍ ദൈവമാര്‍ഗത്തില്‍ ജീവിച്ച് ധന്യത കൈവരിക്കണമെന്നും പുരോഹിതന്മാര്‍ ആഹ്വാനം ചെയ്തു.

ലോകത്തെല്ലായിടത്തുമുള്ള മലായാളികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രിസ്മസ് - നവവത്സര ആശംസകള്‍ നേര്‍ന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ഹിംസയ്ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അസഹിഷ്ണുതയ്ക്കും മതപരവും ദേശീയവുമായ സ്പര്‍ദകള്‍ക്കും എതിരായ വിശാല മാനവ ഐക്യത്തിന് ക്രിസ്മസ് ആഘോഷം പ്രചോദനമാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറഞ്ഞു.

Keywords: Christmas, Celebration, House, Prayer Meet, Women, Kasaragod, Kerala, Kerala Vartha, Kerala News.
11:00 pm | 0 comments

കാ­ന­ത്തൂര്‍ നാല്‍­വര്‍ ദൈ­വ­സ്ഥാ­നം ക­ളി­യാ­ട്ടം 27 മു­തല്‍ ജ­നു­വ­രി 2 വ­രെ

Written By kvarthapressclub on 22 Dec 2012 | 8:00 pm

Kaliyattam, Kasaragod, Celebration, Press meet, Office- Bearers, Prayer meet, Programme, Theyyam, House, Kerala

കാസര്‍­കോട്: കാ­ന­ത്തൂര്‍ ശ്രീ നാല്‍­വര്‍ ദൈ­വ­സ്ഥാ­ന­ത്തില്‍ പൗ­രാ­ണി­ക­മാ­യി ധ­നു­മാസ­ത്തില്‍ ആ­ഘോ­ഷി­ക്കു­ന്ന ക­ളി­യാ­ട്ട മ­ഹോ­ത്സ­വം 2012 ഡി­സം­ബര്‍ മാ­സം 27 മു­തല്‍ 2013 ജ­നുവ­രി ര­ണ്ടുവ­രെ ന­ട­ക്കു­മെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

ക­ളി­യാ­ട്ട മ­ഹോ­ത്സ­വ­ത്തി­ന്റെ ഫ­ല­പ്ര­ദമാ­യ ന­ട­ത്തി­പ്പി­നു­വേ­ണ്ട ഒ­രു­ക്ക­ങ്ങള്‍ പൂര്‍­ത്തി­യാ­യ­താ­യി ഭാ­ര­വാ­ഹി­കള്‍ അ­റി­യിച്ചു.ഡി­സം­ബര്‍ 27 ന് വൈ­കു­ന്നേ­രം നാ­ലു­മ­ണി­ക്ക് മ­ഹോ­ത്സ­വ­ത്തി­ന് ആ­രം­ഭം കു­റി­ച്ച് ശ്രീ നാല്‍­വര്‍ ദൈ­വ­ങ്ങ­ളു­ടെ സ­ന്നി­ധി­ക­ളാ­യ കാ­ന­ത്തൂര്‍ കൊ­ട്ടാരം, ക­ള­രി­വീ­ട് പ­ടി­പ്പു­ര, കാ­വ് എ­ന്നി­വി­ട­ങ്ങ­ളില്‍ ബ്ര­ഹ്മശ്രീ ഇ­രി­വില്‍ കേ­ശ­വ ത­ന്ത്രി­ക­ളു­ടെ­നേ­തൃ­ത്വ­ത്തില്‍ ശു­ദ്ധി­കല­ശം പ്രാര്‍ത്ഥ­ന­യോ­ടെ പ­രി­പാ­ടി­കള്‍ ആ­രം­ഭി­ക്കും. തു­ടര്‍­ന്ന് ത­റ­വാ­ട്ടു­കാ­രു­ടെയും വ്ര­ത­ക്കാ­രാ­യ ക­ഴ­ക­ക്കാ­രു­ടെയും സാ­ന്നി­ധ്യ­ത്തില്‍ ക­ള­രി­വീ­ട്ടില്‍ ത­റ­വാ­ട്ട് കാ­ര­ണ­വര്‍ ദൈ­വ­കോ­ല­ധാ­രി­കള്‍­ക്ക് അ­ട­യാ­ളം നല്‍­കും.

ഡി­സം­ബര്‍ 28 ന് രാ­വി­ലെ കള­രി കൊട്ടാ­ര സ­ന്നി­ധി­യി­ലെ ആ­ന­പ്പ­ന്തല്‍ അ­ല­ങ്ക­രി­ക്കല്‍, 3.30 ന് മൂ­ല­സ്ഥാ­നം കാ­വില്‍ നി­ന്ന് തി­രു­വാ­യു­ധ­ങ്ങളും ഭ­ണ്ഡാ­ര­ങ്ങളും കൊ­ട്ടാ­ര­ത്തി­ലേ­ക്ക് എ­ഴു­ന്നെ­ള്ളി­ക്കല്‍ തു­ടര്‍­ന്ന് ഇ­ള­യോര്‍ ദൈ­വ­ങ്ങ­ളു­ടെ ദര്‍ശ­ന ­ആ­രം­ഭവും ക­ള­രി­വീ­ട്ടി­ലേ­ക്കു­ള്ള പു­റ­പ്പാടും ന­ട­ക്കും.

ഡി­സം­ബര്‍ 29 ന് പു­ലര്‍­ച്ചെ നാ­ലി­ന് ചാ­മു­ണ്ടി ദൈ­വ­ദര്‍­ശ­നാ­രംഭം, തു­ടര്‍­ന്ന് ഭാ­ഗ്യ­ത്തൂര്‍ ക­ണ്ട­ത്തി­ലേ­ക്കു­ള്ള പു­റ­പ്പാ­ട്. 8.30 ന് പ­ഞ്ചുര്‍­ളി(ഉ­ഗ്ര­മൂര്‍ത്തി) ദൈ­വ­ദര്‍­ശ­നാ­രംഭം, സ­ന്ധ്യ­യ്­ക്ക് മൂ­ത്തോര്‍ ദൈ­വ­ങ്ങ­ളു­ടെ ദര്‍­ശ­നാ­രംഭം. തു­ടര്‍­ന്ന് ഭാ­ഗ്യ­ത്തൂര്‍ ക­ണ്ട­ത്തി­ലേ­ക്കു­ള്ള പു­റ­പ്പാട്.

രാത്രി എ­ട്ടു­മ­ണി­ക്കു­ശേ­ഷം ദൈ­വ­ങ്ങ­ളു­ടെ വെ­ളി­ച്ച­പ്പാ­ടി­ന്റെയും കാ­ന­ത്തൂര്‍ കാ­ന­ത്തി­ങ്കാല്‍ ശ്രീ വ­യ­നാ­ട്ടു­കു­ലവന്‍ ദൈ­വ­ങ്ങ­ളു­ടെ വെ­ളി­ച്ച­പ്പാ­ടി­ന്റെയും ശ്രീ മൂ­ത്തോര്‍ ദൈ­വ­ങ്ങ­ളു­ടെ മു­മ്പാ­കെ­യു­ള്ള കൂ­ടി­ക്കാ­ഴ്­ച.തു­ടര്‍­ന്ന് ഭാ­ഗ്യ­ത്തൂര്‍ ക­ണ്ട­ത്തി­ലെ ക­രി­മ­രു­ന്ന് പ്ര­യോഗം.

കൊ­ട്ടാ­ര­ത്തി­ല്‍ ബം­ബേ­രിയന്‍, മാ­ണി­ച്ചി തെ­യ്യ­ങ്ങ­ളു­ടെ ദര്‍­ശ­നാ­രം­ഭം ന­ട­ക്കും.രാ­ത്രി 11.30 ന് കൊ­ട്ടാ­ര­ത്തില്‍ നിന്നും ക­ള­രി­വീ­ട്ടി­ലേ­ക്ക് അ­ന്തി­വിള­ക്ക് എ­ഴു­ന്ന­ള്ള­ത്ത്.ഡി­സം­ബര്‍ 30 ന് രാ­വി­ലെ ര­ക്തേ­ശ്വ­രി ദൈ­വ­ങ്ങ­ളു­ടെ ദര്‍­ശ­നാ­രം­ഭം. 7.30 ന് കു­ണ്ട­ങ്ക­ല­യന്‍ ദൈ­വ­ങ്ങ­ളു­ടെ പു­റ­പ്പാ­ട്. 9.30 ന് പ­ഞ്ചുര്‍­ളി(ഉ­ഗ്ര­മൂര്‍ത്തി) ദൈ­വ­ദര്‍­ശ­നാ­രംഭം.

ഡി­സം­ബര്‍ 31 ന് രാ­വി­ലെ ര­ക്തേ­ശ്വ­രി ദൈ­വ­ങ്ങ­ളു­ടെ ദര്‍­ശ­നാ­രം­ഭം. 11 മ­ണി­ക്ക് ഭാ­ഗ്യ­ത്തൂര്‍ ക­ണ്ട­ത്തില്‍ വെ­ച്ച് അ­നു­ഗ്ര­ഹം നല്‍­കി തി­രു­മു­ടി ധ­രി­ച്ച് കൊ­ട്ടാ­ര­ത്തി­ലേ­ക്കു­ള്ള എ­ഴു­ന്ന­ള്ള­ത്ത്.തു­ടര്‍­ന്ന് തു­ലാ­ഭാ­രം. 2.30 മു­തല്‍ വി­ഷ്­ണു­മൂര്‍­ത്തി ദൈ­വ­ങ്ങ­ളു­ടെ അ­ര­ങ്ങില്‍ പ്ര­വേ­ശ­നം.തു­ടര്‍­ന്ന് പ്രേതവി­മോച­നം പ്രസാ­ദ വി­ത­രണം. രാ­ത്രി 12 മ­ണി­മു­തല്‍ പാഷാ­ണ മൂര്‍­ത്തി ദൈ­വ­ദര്‍­ശ­നാ­രംഭം.

2013 ജ­നുവ­രി ഒ­ന്നി­ന് പു­ലര്‍­ച്ചെ നാ­ലു­മ­ണി­ക്ക് നാല്‍­വര്‍ ദൈ­വ­ങ്ങ­ളു­ടെ വെ­ളി­ച്ച­പ്പാ­ട് ദര്‍­ശ­ന­ത്തോ­ടു­കൂ­ടി ക­രി­ക്ക് കു­ളി­ക്കല്‍ ച­ട­ങ്ങി­നാ­യി ഇ­രി­യ­ണ്ണി­യി­ലേ­ക്കു­ള്ള പു­റ­പ്പാട്. ഒ­മ്പ­തു­മ­ണി­ക്ക് ര­ക്തേ­ശ്വ­രി ദൈ­വ­ദര്‍­ശ­നാ­രം­ഭം. 2.30 മു­തല്‍ ശ്രീ വി­ഷ്­ണു­മൂര്‍­ത്തി ദൈ­വ­ങ്ങ­ളു­ടെ അ­ര­ങ്ങില്‍ പ്ര­വേ­ശനം. നാ­ലു­മ­ണി­ക്ക് പ്രസാ­ദ വി­തര­ണം പ്രേ­ത­മോ­ച­നം.

ജ­നുവ­രി ര­ണ്ടി­ന് രാ­വിലെ 9.30 മു­തല്‍ കഴ­കം ഒ­പ്പി­ക്കല്‍ ച­ട­ങ്ങു­കള്‍ വി­ള­ക്കി­റ­ക്കല്‍ ച­ട­ങ്ങി­നു­ശേ­ഷം നാല്‍­വ­രു­ടെ വെ­ളി­ച്ച­പ്പാ­ടി­ന്റെ ദര്‍­ശ­ന­ത്തോ­ടെ തി­രു­വാ­യു­ധ­ങ്ങ­ളു­മാ­യി മ­ഹാ­ലിം­ഗേശ്വ­ര ക്ഷേ­ത്ര­ത്തി­ലേക്കും ക­ള­രി­വീ­ട്ടി­ലേ­ക്കു­മു­ള്ള എ­ഴു­ന്ന­ള്ളത്ത്. ശേ­ഷം പു­തു­ക്കു­ടി ത­റ­വാ­ട്ടു­കാര്‍ക്കും ഭണ്ഡാ­ര വീ­ട്ടു­കാര്‍ക്കും ഭ­ക്ത­ജ­ന­ങ്ങള്‍ക്കും പ്രസാ­ദ വി­ത­ര­ണ­ത്തോടെ ക­ളി­യാ­ട്ട മ­ഹോത്സ­വം സ­മാ­പി­ക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ കെ.പി.ശ­ശി­ധ­രന്‍­ നായര്‍, കെ.പി.ബ­ല­രാ­മന്‍ നായര്‍, കെ.പി.ക­രു­ണാ­ക­രന്‍ നായര്‍, കെ.പി.മോഹന്‍, കെ.പി.ബാ­ല­ച­ന്ദ്രന്‍ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Kaliyattam, Kasaragod, Celebration, Press meet, Office- Bearers, Prayer meet, Programme, Theyyam, House, Kerala
8:00 pm | 0 comments

തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ദശവാര്‍ഷികാഘോഷം 23ന്

Written By kvarthaksd on 18 Dec 2012 | 5:57 pm

 10th Anniversary, Celebration, Temple, Kasaragod, Seminar, Education, Press Meet, P.Karunakaran-MP, N.A.Nellikunnu, Kerala.

കാസര്‍കോട്: ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ദശവാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 23ന് കാസര്‍കോട് പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ വിദ്യഭ്യാസ സെമിനാറും പ്രതിഭാ സംഗമവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ സെമിനാര്‍ പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ഡോ. ടി.പി സേതുമാധവന്‍, ടി. ദാമോദരന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും.

ഉച്ചയ്ക്ക് 2.30ന് പ്രതിഭാസംഗമത്തില്‍ ടി. മാലിങ്കന്‍ മുന്നാട് അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ടി.സി. മാധവപ്പണിക്കര്‍ ഉപഹാര വിതരണം നടത്തും. സമിതി രൂപീകരണത്തിന് നേതൃത്വം നല്‍കിയ നാലുപേരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ അശോകന്‍ ബംബ്രാണ, കെ. നാരായണന്‍, കെ.പി. ചന്ദ്രശേഖര കാര്‍ണവര്‍, കെ.പി. മധുസൂദനന്‍, ടി. മാലിങ്കന്‍ മുന്നാട്, എന്‍. സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: 10th Anniversary, Celebration, Temple, Kasaragod, Seminar, Education, Press Meet, P.Karunakaran-MP, N.A.Nellikunnu, Kerala, Temple protection committee's meet on 23rd
5:57 pm | 0 comments

ദേശീയ ദിനം ആഘോഷിച്ചു

Written By kvarthakgd1 on 2 Dec 2012 | 6:19 pm

Dubai, National day Celebrations, S.U.S.S., Fasil Haji Mottammal, Abdulla Nadvi
ദുബൈ: എസ്.യു.എസ്.എസ്. ദുബൈ യു.എ.ഇ. ദേശീയ ദിനം ആഘോഷിച്ചു. ഫാസില്‍ ഹാജി മൊട്ടമ്മലിന്റെ അധ്യക്ഷതയില്‍ അബ്ദുല്ല നദ്‌വി അസ്അദി ഉദ്ഘാടനം ചെയ്തു. വിവിധ ഇസ്ലാമിക കലാപരിപാടികള്‍ക്ക് ശേഷം പായസ വിതരണം നടത്തി.
Dubai, National day Celebrations, S.U.S.S., Fasil Haji Mottammal, Abdulla Nadvi

അനീസ് തട്ടുമ്മല്‍, നൗഫല്‍ പെരുമാളാബാദ് ദേശീയ ഗാനം ആലപിച്ചു. ശുക്കൂര്‍ ഹാജി, ശറഫുദ്ദീന്‍ പെരുമാളാബാദ്  ഹസൈനാര്‍ റഹ്മാനി, ജാഫര്‍ പെരുമ്പട്ട, ഇല്യാസ് മലയമ്മ, കബീര്‍ അസ്അദി പെരുമ്പട്ട, ഹാരിസ് വയനാട് പ്രസംഗിച്ചു.

Keywords: Dubai, National day Celebrations, S.U.S.S., Fasil Haji Mottammal, Abdulla Nadvi, Islamic Programs, Anees, Naufal, Sharafudheen, Hassainar Rahmani, Malayalam News, National day celebrated
6:19 pm | 0 comments

ശൈഖ് സാ­യിദ്: പു­സ്­ത­ക പ്ര­കാശനം

Written By Kvartha Alpha on 1 Dec 2012 | 4:30 pm

41th UAE National Day Celebration 2012, Book Release About Sheikh Zayed Bin Sulthan Al Nahyan Written by Aboobacker Nekraj Saadi, Book-release, Gulf, Chalanam, UAE, Celebration, Gulf News,
 യു.എ.ഇ. രാഷ്ട്ര പിതാവ് ശൈ­ഖ് സായിദ്‌ ­ബി­ന്‍ സുല്‍­ത്താന്‍ ആല്‍
ന­ഹ്യാനെക്കുറിച്ച്  അബൂ­ബ­ക്കര്‍ സഅ­ദി നെ­ക്രാ­ജ് എ­ഴുതി­യ പു­സ്ത­കം  യു.എ.ഇ.  41-ാം ദേശീ­യ ദിനാ­ഘോ­ഷ­ത്തോ­ട­നു­ബ­ന്ധി­ച്ച് ദു­ബൈ­യില്‍ സി­റാ­ജ് ദി­ന­പത്രം സം­ഘ­ടി­പ്പി­ച്ച ച­ട­ങ്ങില്‍    പ്ര­കാശ­നം ചെ­യ്യുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സയ്യി­ദ് ഖ­ലീ­ലുല്‍ ബു­ഖാ­രി ക­ട­ലുണ്ടി, എം.എ. യൂ­സ­ഫലി, സി.എം. ഇ­ബ്രാ­ഹിം, ബി.ആര്‍. ഷെ­ട്ടി തു­ട­ങ്ങി­യ­വ­രും യു.എ.ഇ. രാ­ഷ്ട്ര നേ­താ­ക്കളും ച­ട­ങ്ങിന് സാ­ക്ഷി­യായി.
Keywords: 41th UAE National Day Celebration 2012, Book Release About Sheikh Zayed Bin Sulthan Al Nahyan Written by Aboobacker Nekraj Saadi, Book-release, Gulf, Chalanam, UAE, Celebration, Gulf News
4:30 pm | 0 comments

സ­ഹക­ര­ണ വാരാ­ഘോഷം: ജില്ലാ ത­ല സ­മാ­പ­നം 20ന്

Written By kvartha delta on 17 Nov 2012 | 5:58 pm

Co-operation-bank, Press meet, Kasaragod, Celebration, P. Karunakaran-MP, N.A. Nellikunnu, School, College, Kerala, Malayalam News

 കാസര്‍­കോ­ട്: അ­ഖി­ലേ­ന്ത്യ സ­ഹക­ര­ണ വാരാ­ഘോ­ഷ­ത്തി­ന്റെ ജില്ലാ ത­ല സ­മാ­പ­നം 20ന് കാസര്‍­കോ­ട് മുന്‍­സി­പ്പല്‍ കോണ്‍­ഫ­റന്‍­സ് ഹാ­ളില്‍ ന­ട­ക്കും. രാ­വി­ലെ 10ന് പി. ക­രു­ണാ­ക­രന്‍ എം.പി. ഉ­ദ്­ഘാട­നം ചെ­യ്യും. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. അ­ധ്യ­ക്ഷ­ത വ­ഹി­ക്കും.

സ­ഹക­ര­ണ വാരാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി സ്­കൂള്‍-കോള­ജ് വി­ദ്യാര്‍­ത്ഥി­കള്‍­ക്കാ­യി ന­ടത്തി­യ പ്ര­ബ­ന്ധ രചനാ മ­ത്സ­ര വി­ജ­യി­കള്‍­ക്ക് ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് പി.പി. ശ്യാ­മ­ളാ­ദേ­വിയും പ്ര­സം­ഗ മത്സര വി­ജ­യി­കള്‍­ക്ക് ന­ഗ­ര­സ­ഭാ­ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ലയും സ­മ്മാ­ന­ങ്ങള്‍ വി­ത­ര­ണം­ചെ­യ്യും. ശ­താബ്ദി ആ­ഘോ­ഷി­ക്കു­ന്ന കാസര്‍­കോ­ട് കോ-ഓ­പ്പ­റേ­റ്റി­വ് ടൗണ്‍ ബാ­ങ്കി­ന് സ­ഹക­ര­ണ സം­ഘം ജോ­യിന്റ് ര­ജി­സ്­ട്രാര്‍ (ജ­നറല്‍) വി.പി. മു­ഹമ്മ­ദ് ഉ­പ­ഹാ­രം നല്‍­കും.

കാസര്‍­കോ­ട് പ്രാ­ഥമി­ക കാര്‍ഷി­ക ഗ്രാ­മ­വിക­സ­ന ബാ­ങ്ക് പ്ര­സിഡന്റ് പി. ഗം­ഗാ­ധ­രന്‍ നാ­യര്‍ മു­ഖ്യ­പ്ര­ഭാഷ­ണം ന­ടത്തും. വിവി­ധ സ­ഹക­ര­ണ സംഘം പ്ര­സി­ഡന്റു­മാരാ­യ ബി.എം. അന­ന്ത, എസ്. ഉ­ദ­യ­കു­മാര്‍, എ­.സി. അ­ശോക് കു­മാര്‍, ബാ­ല­കൃഷ്­ണ വോര്‍­ക്കു­ഡ്‌ലു, ഇ. അ­ബൂ­ബക്കര്‍, വി. ക­മ്മാരന്‍, ജീ­വ­ന­ക്കാ­രു­ടെ സം­ഘട­നാ നേ­താ­ക്കളാ­യ പി. നാ­രാ­യ­ണന്‍ ന­മ്പ്യാര്‍, എം. കു­ഞ്ഞമ്പു, പി. മു­ര­ളീ­ധരന്‍, പി. ദാ­മോ­ദരന്‍, വി. കൃ­ഷ്­ണന്‍ പ്ര­സം­ഗി­ക്കും.

സ്­ത്രീ­ക­ളു­ടെയും ദുര്‍­ബ­ല വി­ഭാ­ഗ­ങ്ങ­ളു­ടെയും സ­ഹ­ക­ര­ണ­സം­ഘ­ങ്ങള്‍ മു­ഖേനയുള്ള ശാ­ക്തീ­കര­ണം എ­ന്ന വി­ഷ­യ­ത്തില്‍ ന­ട­ക്കു­ന്ന സെ­മി­നാ­റില്‍ ജില്ലാ സ­ഹക­ര­ണ ബാ­ങ്ക് ജ­ന­റല്‍ മാ­നേ­ജര്‍ എ. അ­നില്‍­കു­മാര്‍ വിഷ­യം അ­വ­ത­രി­പ്പി­ക്കും. റി­ട്ട. സ­ഹക­ര­ണസം­ഘം അ­ഡീ­ഷ­ണല്‍ റ­ജി­സ്­ട്രാര്‍ വി. കു­ഞ്ഞി­ക­ണ്ണന്‍ മോ­ഡ­റേ­റ്റ­റാ­യി­രി­ക്കും. ഇ. പ­ത്മാ­വതി, ശാ­ന്ത­മ്മ ഫി­ലിപ്പ്, അ­ബ്ദുല്‍ മ­ജീ­ദ് ചെ­മ്പ­രി­ക്ക ചര്‍­ച­യില്‍ പ­ങ്കെ­ടു­ക്കും. 300 പ്ര­തി­നി­ധി­കള്‍ സ­മ്മേ­ള­ന­ത്തില്‍ പ­ങ്കെ­ടുക്കും രാ­വി­ലെ ഒ­മ്പ­തി­ന് ര­ജി­സ്‌­ട്രോ­ഷന്‍ ആ­രം­ഭി­ക്കും, സര്‍­ക്കിള്‍ സഹ­ക­രണ യൂ­ണി­യന്‍ സ്‌­പെഷല്‍ ഓ­ഫീ­സര്‍ എം. വി­ജ­യന്‍ പതാ­ക ഉ­യര്‍­ത്തും.

വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ എം. വി­ജയന്‍, അ­നില്‍ കു­മാര്‍, പി. വി­ജയന്‍, സോ­ജന്‍ ജോ­സഫ്, ടി. സ­ജീവന്‍, രാജീവ്, പി.കെ. വി­നോ­ദ് കു­മാര്‍, കെ.എ­സ്. സ­ഞ്­ജീവ്, എം. ഗോ­പി­നാ­ഥ് എന്നിവര്‍ സം­ബ­ന്ധിച്ചു.

Keywords: Co-operation-bank, Press meet, Kasaragod, Celebration, P. Karunakaran-MP, N.A. Nellikunnu, School, College, Kerala, Malayalam News
5:58 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories