Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Car. Show all posts
Showing posts with label Car. Show all posts

കുമ്പളയിലെ ദമ്പതികളും സുഹൃത്തും മംഗലാപുരത്ത് വാഹനാപകടത്തില്‍ മരിച്ചു

Written By kvarthaksd on 22 May 2013 | 12:40 pm

കുമ്പള: മംഗലാപുരത്തുണ്ടായ വാഹനാപകടത്തില്‍ കുമ്പളയിലെ ദമ്പതികളും സുഹൃത്തും മരിച്ചു. കുമ്പളയിലെ അരുണ റൈ (55), ഭര്‍ത്താവ് സതീശ് റൈ (59), സുഹൃത്തും കാര്‍ ഡ്രൈവറുമായ സൂറത്കല്ലിലെ കൃഷ്ണപുരയിലെ സതീഷ് കുമാര്‍ (43) എന്നിവരാണ് മരിച്ചത്. മജൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് അരുണ റൈ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ പടുബിദ്രി ബീടിനക്കരെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറുമായി ഗ്യാസ് ടാങ്കര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയ മൂവരെയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
Accident, Kumbala, Tanker-Lorry, Hospital, Car, KSRTC-Bus, Kerala News, International News, National News.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നു. അരുണയുടെ പിതാവ് കുമ്പളയില്‍ നിര്‍മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച വൈകിട്ട് കാപ്പു മാറിഗുഡിയിലുണ്ടായ മറ്റൊരപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പടുഗ്രാമയിലെ ബാലകൃഷ്ണ ഷെട്ടി (50), ഭാര്യ മമത ഷെട്ടി (40) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ടാ ആക്ടീവയില്‍ കെ.എസ്.ആര്‍.ടി.സി. വോള്‍വ ബസ് ഇടിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്നു ദമ്പതികള്‍.

Accident, Kumbala, Tanker-Lorry, Hospital, Car, KSRTC-Bus, Kerala News, International News, National News.Keywords: Accident, Kumbala, Tanker-Lorry, Hospital, Car, KSRTC-Bus, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:40 pm | 0 comments

ശിഹാബ് തങ്ങളുടെ പേരമകനും കൂട്ടുകാരും സഞ്ചരിച്ച കാര്‍ തെക്കിലില്‍ കൊക്കയിലേക്ക് മറിഞ്ഞു

Written By kvarthaksd on 21 May 2013 | 4:35 pm

ചെര്‍ക്കള: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊച്ചു മകനും കൂട്ടുകാരും സഞ്ചരിച്ച ഇന്നോവ കാര്‍ തെക്കിലില്‍ 40 അടി ആഴത്തിലുളള കൊക്കയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 11 മണിക്ക് തെക്കിലിലെ പഴയ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം.

ശിഹാബ് തങ്ങളുടെ മകളുടെ മകന്‍ ഉവൈസും മൂന്ന് കൂട്ടുകാരുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ രണ്ട് തവണ മലക്കം മറിഞ്ഞതിന് ശേഷം കൊക്കയിലേക്ക് വീഴുകയായിരുന്നു. മഴയായതിനാല്‍ റോഡിലൂടെ വെള്ളം ഒഴുകിയിരുന്നതിനാല്‍ കാര്‍ തെന്നി മറിയുകയായിരുന്നു.
Accident, Car, Check-post, Rain, Kasaragod

മംഗലാപുരത്തെ കോളജില്‍ പഠിക്കുന്ന ഉവൈസും കൂട്ടുകാരും കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Keywords: Accident, Car, Check-post, Rain, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:35 pm | 0 comments

ലീഗ് നേതാവ് എം.സി. ഖമറുദ്ദീനെ പോലീസ് കാര്‍ തടഞ്ഞ് അപമാനിച്ചു

Written By kvartha delta on 18 May 2013 | 8:45 pm

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ എം.സി. ഖമറുദ്ദീനെ പോലീസ് വാഹന പരിശോധനയുടെ മറവില്‍ അപമാനിച്ചതായി പരാതി. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

ഒരു വിവാഹത്തില്‍ പങ്കെടുത്ത് മഞ്ചേശ്വരത്ത് നിന്നും മടങ്ങുകയായിരുന്ന എം.സി. ഖമറുദ്ദീന്റെ കാറിനെ മഞ്ചേശ്വരത്ത് വെച്ച് മൂന്ന് പോലീസുകാര്‍ ആദ്യം കൈകാണിച്ച് നിര്‍ത്തിച്ചിരുന്നു. കാര്‍ നിര്‍ത്തിയ ഡ്രൈവറോട് ആരാണ് കാറിലെന്ന് ചോദിച്ചപ്പോള്‍ എം.സി. ഖമറുദ്ദീന്‍ ഇറങ്ങി താനാണ് ഉള്ളതെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസുകാര്‍ യാത്ര തുടരാന്‍ സമ്മതിച്ചു.

M.C.Khamarudheen, Kasaragod, Manjeshwaram, Police, Car, Phone-call, Kerala, M.C.Khamaruddinഅല്‍പം കഴിഞ്ഞ് ഒരു പോലീസ് ജീപ്പ് പിന്തുടര്‍ന്ന് വന്ന് എം.സി. ഖമറുദ്ദീന്റെ കാറിന് കുറുകെ നിര്‍ത്തുകയും കാര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാര്‍ നേരത്തെ പോലീസുകാര്‍ പരിശോധിച്ചതാണെന്ന് അറിയിച്ചപ്പോള്‍ നിര്‍ബന്ധമായും ഈ കാര്‍ പരിശോധിക്കണമെന്ന് സി.ഐ. നിര്‍ദേശിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാര്‍ പരിശോധിക്കാന്‍ എം.സി. ഖമറുദ്ദീന്‍ സമ്മതം നല്‍കി.

കാര്‍ മുഴുവന്‍ പരിശോധിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സി.ഐയുടെ ഫോണ്‍ വരികയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചപ്പോള്‍ എം.സി. ഖമറുദ്ദീന് ഫോണ്‍ നല്‍കാന്‍ സി.ഐ. ആവശ്യപ്പെട്ടെങ്കിലും ഖമറുദ്ദീന്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഫോണ്‍ വാങ്ങി സി.ഐയോട് സംസാരിക്കാന്‍ തയ്യാറായില്ല. എസ്.പിയെ ഫോണില്‍ വിളിച്ച് അപ്പോള്‍തന്നെ എം.സി. ഖമറുദ്ദീന്‍ പരാതിപ്പെട്ടു.  തന്നെ മനഃപൂര്‍വം അപമാനിക്കാനാണ് സി.ഐ. ശ്രമിച്ചതെന്ന് എം.സി. ഖമറുദ്ദീന്‍ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് എസ്.പിക്ക് പരാതി നല്‍കുമെന്നും എം.സി. ഖമറുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: M.C. Khamarudheen, Kasaragod, Manjeshwaram, Police, Car, Phone-call, Kerala, M.C.Khamaruddin, CI, Complaint, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:45 pm | 1 comments

ഡ്രൈവിംഗ് പരിശീലകനെ കാറിടിച്ചു പരിക്കേല്‍പിച്ചു

കാസര്‍കോട്: ഡ്രൈവിംഗ് പരിശീലകനെ കാറിടിച്ച് വീഴ്ത്തി പരിക്കേല്‍പ്പിച്ചു. ആഞ്ജനേയ ഡ്രൈവിംഗ്  സ്‌കൂള്‍ പരിശീലകന്‍ നെല്ലിക്കുന്ന് ബീച്ച് റോഡിലെ സായി (38) യെയാണ് പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Injured, Car, General-Hospital, Hospital, Kasaragod, Kerala, Kerala News, International News.വെള്ളിയാഴ്ച രാവിലെ പാറക്കട്ടയില്‍ ഡ്രൈവിംഗ് പരിശീലനത്തിനെത്തിയപ്പോഴാണ് മറ്റൊരു ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കാറിടിച്ചു വീഴ്ത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന സായി പറയുന്നു.

Keywords: Injured, Car, General-Hospital, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:22 pm | 0 comments

ബദിയടുക്ക കന്തലില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാഴികള്‍ക്ക്

Written By kvartha delta on 16 May 2013 | 9:00 pm

കാസര്‍കോട്: കുമ്പള - ബദിയടുക്ക റോഡില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാഴികയ്ക്ക്. കെ.എല്‍. 10 - 2124 നമ്പര്‍ മാരുതി 800 കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് കാറിനകത്ത് കുടുങ്ങിയ ഡ്രൈവറെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയത്.

Badiyadukka, Kumbala, Accident, Driverവ്യാഴാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. കന്യപ്പാടി സ്വദേശി ഇബ്രാഹിം ഹാജിയാണ് (65) കാറാടിച്ചിരുന്നത്. 30 അടി താഴ്ച്ചയുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. കുഴിയിലേക്കിറങ്ങിയ കാര്‍ മൂന്ന് തവണ കരണംമറിഞ്ഞാണ് തലകീഴായി നിന്നത്. കാര്‍ പിന്നീട് ക്രൈന്‍ കൊണ്ടുവന്നാണ് പൊക്കിയെടുത്തത്.

Badiyadukka, Kumbala, Accident, DriverKeywords: Badiyadukka, Kumbala, Accident, Driver, Injured, Car, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:00 pm | 3 comments

മാരുതി കാറില്‍ കടുത്തുകയായിരുന്ന മണല്‍ പിടികൂടി

കാസര്‍കോട്: മാരുതി കാറില്‍ കടത്തുകയായിരുന്ന മണല്‍ കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

തളങ്കര കടവത്തു നിന്നും മണല്‍ കടത്തി വരികയായിരുന്ന കെ.എല്‍ 14 ബി 2633 നമ്പര്‍ മാരുതി കാറാണ് തളങ്കര റെയില്‍വെ സ്റ്റേഷന് സമീപം വെച്ച് പോലീസ് പിടികൂടിയത്. 

പോലീസിനെ കണ്ട് കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാളെ പിടികൂടാന്‍ പോലീസ് ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
Maruthi car, Sand smuggling, Seized, Thalangara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo

Keywords: Maruthi car, Sand smuggling, Seized, Thalangara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:43 pm | 0 comments

തോക്ക് ചൂണ്ടി ഭീഷണി: അധോലോക നായകന്‍ രവി പൂജാരിയുടെ 3 അനുയായികള്‍ അറസ്റ്റില്‍

Written By kvarthaksd on 14 May 2013 | 12:18 pm

മംഗലാപുരം: മലയാളിയായ ക്രഷര്‍ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ട അധോലോക നായകന്‍ രവി പൂജാരിയുടെ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ രക്ഷപ്പെട്ടു. കാര്‍ക്കള ടൗണിലെ നിധിന്‍ കുമാര്‍ (22), ബണ്ട്വാള്‍ സേലത്തൂരിലെ ഗുരു പ്രസന്ന (22), ഗുഡ്ഡെങ്ങടിയിലെ സോമനാഥ് (27) എന്നിവരാണ് അറസ്റ്റിലായത്.

ബണ്ട്വാള്‍ ബാലേപുനിയിലെ സിദ്ദിഖ് (22) ആണ് രക്ഷപ്പെട്ടത്. മെയ് 11 ന് ബണ്ട്വാള്‍ താലൂക്ക് മലെ ഗ്രാമത്തിലെ ക്രഷര്‍ ഉടമ സി.എം. ജോയിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്. കോഡ്‌ലയില്‍ നിന്ന് കാര്‍ക്കളയിലേക്ക് കാറില്‍ സഞ്ചരിക്കുമ്പോള്‍ ബജഗോളി പജഗുഡ്ഡെയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വില വരുന്ന വിദേശ നിര്‍മിത തോക്ക്, മൊബൈല്‍ ഫോണ്‍, തിരകള്‍ എന്നിവ പിടികൂടി. ഇവര്‍ സഞ്ചരിച്ച ഒമ്പത് ലക്ഷം രൂപ വിലവരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. രവി പൂജാരിയുടെ അടുത്ത അനുയായിയായ ഉഡുപ്പിയിലെ കാളി യോഗേഷിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ സി.എം. ജോയിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു.

Blackmail, Arrest, Police, Mangalore, Custody, Congress, Leader, Car, Kerala News, International News, National News.അറസ്റ്റിലായ നിധിന്‍ കുമാര്‍ ബിജാപ്പൂരില്‍ ഹോട്ടല്‍ മാനേജറാണ്. ഗുരു പ്രസന്ന സുള്ള്യയില്‍ ഹോട്ടല്‍ നടത്തുന്നു. സോമന്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. സിദ്ദിഖ് ഷാര്‍പ് ഷൂട്ടറാണ്. ഇതിന് മുമ്പ് ചിലരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയതായി അറസ്റ്റിലായവര്‍ പോലീസിനോട് സമ്മതിച്ചു. ഈയിടെ കോണ്‍ഗ്രസ് നേതാവ് സുധാകര്‍ കൊട്ടിയനെ ഫോണില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത് ഇവരാണെന്ന് പോലീസ് സംശയിക്കുന്നു.

ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. ബോറലിംഗയ്യയുടെ നിര്‍ദേശപ്രകാരം കാര്‍ക്കള ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ.ജി. ദേവരാജ, സി.ഐ വാലന്റൈന്‍ ഡിസൂസ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Blackmail, Arrest, Police, Mangalore, Custody, Congress, Leader, Car, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:18 pm | 0 comments

മണലാരണ്യത്തിലേക്കുള്ള യാത്ര ലിറ്റിക്ക് അന്ത്യയാത്രയായി

Written By kvarthaksd on 13 May 2013 | 9:00 pm

ചിറ്റാരിക്കാല്‍: പ്രസവത്തിനായി നാട്ടിലെത്തുകയും ജീവന്‍ നല്‍കിയ മകള്‍ അസുഖബാധിതയായി മാറിയപ്പോഴും ലിറ്റിക്ക് മണലാരണ്യത്തിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ കഴിയാത്തതായിരുന്നു. മണലാരണ്യത്തിലേക്കുള്ള മടക്കയാത്ര ലിറ്റിക്ക് അന്ത്യയാത്രയായി മാറുകയായിരുന്നു.

കണ്ണൂര്‍ കല്ല്യാശ്ശേരി കീച്ചേരിയില്‍ ആള്‍ട്ടോ കാറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ചിറ്റാരിക്കല്‍ മണ്ഡപത്തെ ഡീഗോ വര്‍ഗീസിന്റെ ഭാര്യ ലിറ്റി (27) യുടെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. അപകടത്തില്‍ കാറോടിച്ചിരുന്ന അയല്‍വാസി മണ്ഡപം കാഞ്ഞിരുത്തുങ്കാലിലെ മാണിശ്ശേരി ജോസ് എന്ന വര്‍ക്കിയും (54) മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ലിറ്റിയുടെ ഭര്‍ത്താവ് സൈനികനായ ഡീഗോ വര്‍ഗീസ് (32) സഹോദരനും ദീപിക കാസര്‍കോട് ലേഖകനുമായ ഡിറ്റി വര്‍ഗീസ് (38) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.

Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News.
Litty
ഇവര്‍ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. സൗദി ജിദ്ദയില്‍ നഴ്‌സായ ലിറ്റി പ്രസവത്തിനായാണ് നാലു മാസം മുമ്പ് നാട്ടിലെത്തിയത്. പ്രസവിച്ച മകള്‍ അലീനയ്ക്ക് അസുഖം ബാധിച്ചതിനാല്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രസവിക്കുമ്പോള്‍ തന്നെ അണുബാധയുണ്ടായതിനാല്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ഒരു കൈപത്തി അമൃത ആശുപത്രിയില്‍ വെച്ച് മുറിച്ചു നീക്കേണ്ടി വന്നിരുന്നു. അവധി കഴിഞ്ഞതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത മകളെ ഭര്‍തൃവീട്ടിലാക്കി ജിദ്ദയിലേക്ക് മടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്.

പുലര്‍ചെ ചിറ്റാരിക്കലില്‍ നിന്ന് ആള്‍ട്ടോ കാറില്‍ ഭര്‍ത്താവിനും സഹോദരനുമൊപ്പം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. കല്ല്യാശ്ശേരി കീച്ചേരിയിലെത്തിയപ്പോള്‍ എതിരെ വന്ന ഇന്നോവ കാറുമായി ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്ന മാതമംഗലത്തെ ഇര്‍ഷാദിനും നിസാര പരിക്കേറ്റു. ഗള്‍ഫിലായിരുന്ന ഭാര്യയെ കരപ്പൂരില്‍ നിന്നും ഇന്നോവ കാറില്‍ മാതമംഗലത്തെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു ഇര്‍ഷാദ്.

ഇന്നോവ കാറിലുണ്ടായിരുന്ന ഇര്‍ഷാദിന്റെ ഭാര്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ലിറ്റിയുടെ മൃതദേഹം കൊയ്‌ലി ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗള്‍ഫിലുള്ള സഹോദരങ്ങള്‍ എത്തിയ ശേഷം സംസ്‌ക്കാരം നടക്കും. വര്‍ക്കിയുടെ മൃതദേഹം വൈകിട്ടോടെ ചിറ്റാരിക്കല്‍ മണ്ഡപത്തില്‍ എത്തിച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ഭാര്യ: റോസമ്മ. മക്കള്‍: എക്‌സല്‍, അലന്‍. കോട്ടയം മുണ്ടക്കയം കോരുത്തോട് പെരുമണ്‍ ഹൗസില്‍ തോമസ്-മേരി ദമ്പതികളുടെ മകളാണ് ലിറ്റി.


Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News.

Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News.

Keywords: Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:00 pm | 0 comments

ഓട്ടോയില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു; സഹോദരി ഉള്‍പടെ നാല് പേര്‍ക്ക് പരിക്ക്

Written By Kvarthakgd on 12 May 2013 | 11:44 am

പെരിയ: പുല്ലൂര്‍ ദേശീയപാതയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിമുട്ടി ഓട്ടോ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ബല്ലത്ത് കവ്വായിയിലെ പരേതനായ ജനാര്‍ദനന്റെ ഭാര്യ ശാരദ(54)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

കഴിഞ്ഞ ദിവസം മരിച്ച എരോലിലെ ബന്ധുവിന്റെ വീട്ടില്‍ സഞ്ചയനത്തിനുള്ള സാധനങ്ങള്‍ ഏല്‍പിച്ച് മടങ്ങവെ പുല്ലൂര്‍ ദേശീയപാതയില്‍ ശാരദയും ബന്ധുക്കളും സഞ്ചരിച്ച ഓട്ടോയില്‍ കാര്‍ ഇടിക്കുകയായിരുന്നു. മൂകാംബികയിലേക്ക് പോകുകയായിരുന്ന കാറാണ് ഓട്ടോയെ ഇടിച്ചു തെറിപ്പിച്ചത്.

അപകടത്തില്‍ ശാരദയുടെ സഹോദരി ലക്ഷ്മിക്ക്(46) സാരമായി പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോെ്രെഡവര്‍ മാവുങ്കാലിലെ അശോകന്‍ (50), രാജന്‍ (35), രജനി (35) എന്നിവരെ പരിക്കുകളോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മക്കള്‍: അഭിലാഷ്, അനില്‍, അജിത്ത്, ഉഷ, പുഷ്പ. മരുമക്കള്‍: അശ്വതി, ബാബു, അര്‍ചന, ബാബു.
Auto, Car, Accident, Housewife, Obituary, Injured, Periya, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File photo


Keywords: Auto, Car, Accident, Housewife, Obituary, Injured, Periya, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:44 am | 0 comments

മിനി ലോറിയില്‍ കാറിടിച്ച് മില്‍മയുടെ 2000 കിലോ വെണ്ണ റോഡിലൊഴുകി

Written By kvartha delta on 11 May 2013 | 6:19 pm

കാഞ്ഞങ്ങാട്: മാവുങ്കാല്‍ മില്‍മ ഡയറിയില്‍ നിന്നും കണ്ണൂരിലേക്ക്  വെണ്ണകയറ്റി പോകുകയായിരുന്ന മിനിലോറിയും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിച്ച് 2000 കിലോ വെണ്ണ റോഡിലൊഴുകി. അപകടത്തില്‍ നിയന്ത്രണം വിട്ട ലോറി റോഡിലേക്ക് മറിഞ്ഞത്. വെണ്ണ റോഡിലൊഴുകി നശിച്ചതിനാല്‍ നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

ലോറിയില്‍ രണ്ട് ടാങ്കുകളിലായി നിറച്ചിരുന്ന വെണ്ണയാണ് റോഡിലേക്ക് ഒഴുകി പടര്‍ന്നത്. ഇതേതുടര്‍ന്ന് ഈ ഭാഗത്തുകൂടി കടന്നുവന്ന വാഹനങ്ങളില്‍ പലതും വെണ്ണയില്‍ തെന്നി അപകടത്തില്‍പെടാനുള്ള സാഹചര്യമുണ്ടായി. വിവരമറിഞ്ഞ് അമ്പലത്തറ എസ്.ഐ. ടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാഞ്ഞങ്ങാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റോഡിലേക്ക് വെള്ളം ചീറ്റി വെണ്ണ തുടച്ചുമാറ്റുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ മാവുങ്കാലിനടുത്ത് നെല്ലിത്തറയിലാണ് അപകടം. ജില്ലാ മില്‍മാ ഡയറിയില്‍ നിന്നും രണ്ടായിരം കിലോയോളം വരുന്ന വെണ്ണയും കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍. 14 ഡി-4383 നമ്പര്‍ മിനി ലോറിനെല്ലിത്തറ ഇറക്കത്തിലെത്തിയപ്പോള്‍ അമ്പലത്തറ സ്വദേശികള്‍ സഞ്ചരിച്ച കെ.എ. 03 ഡി-5804 നമ്പര്‍ കാര്‍ ലോറിയിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം വിട്ട് ലോറി  റോഡിലേക്ക് മറിഞ്ഞത്.

ലോറി ഡ്രൈവര്‍ ആനന്ദാശ്രമത്തിന് സമീപം താമസിക്കുന്ന നിത്യാനന്ദി(32)ന് അപകടത്തില്‍ സാരമായി പരിക്കേറ്റു. കാര്‍ യാത്രക്കാരായ അമ്പലത്തറ സ്വദേശികളായ അറഫാത്ത്, സുബൈര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുഹൃത്തിനെ നെല്ലിത്തറയിലെ വീടിന് സമീപം ഇറക്കിയശേഷം നിത്യാനന്ദ് മിനിലോറി ഓടിച്ചുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. മാവുങ്കാലിലെ മില്‍മാ ഡയറിയില്‍ നിന്നും കണ്ണൂരിലേക്ക് കൊണ്ടുപോകുന്ന വെണ്ണ നെയ്യാക്കി തിരിച്ചുകൊണ്ടുവരാറാണ് പതിവ്.

രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് വെണ്ണ റോഡില്‍ നിന്നും തുടച്ചു നീക്കാന്‍ സാധിച്ചത്. രാത്രി 12 ഓടെ ക്രെയിന്‍ കൊണ്ടുവന്ന് മിനിലോറി നീക്കി. ഇത്രയും നേരം ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

Lorry, Accident, Car, Kanhangad, Kerala, Milk Product, Injured, Police
File Photo
പോലീസിന്റെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായത്.

Keywords: Lorry, Ghee, Accident, Car, Kanhangad, Kerala, Milk Product, Injured, Police, Fire Force, Road, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:19 pm | 0 comments

ബസില്‍ കാറിടിച്ചു; ഡ്രൈവറെ നാലംഗ സംഘം മര്‍ദിച്ചു

കാസര്‍കോട്: ബസില്‍ കാറിടിച്ചതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന നാലു പേര്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു. പൊവ്വലിലെ മുഹമ്മദിന്റെ മകന്‍ എം. മൊയ്തു (52) വിനെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാസര്‍കോടില്‍ നിന്നും കമ്പാറിലേക്ക് പേവുകയായിരുന്ന നൈമ ബസില്‍ പിറകില്‍ നിന്നും വന്ന കാറിടിച്ചിരുന്നു. സിഗ്നല്‍ നല്‍കാതെ ചൗക്കിയില്‍ നിന്നും കമ്പാര്‍ റോട്ടിലേക്ക് ബസ് വെട്ടിച്ചപ്പോഴാണ് കാര്‍ ബിസിലിടിച്ചത്. ഇതിനെ തുടര്‍ന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടാവുകയും കാറിലുണ്ടായിരുന്നവര്‍ ഡ്രൈവറെ മര്‍ദിക്കുകയുമായിരുന്നു.

Accident, Bus, Car, Driver, Injured, Hospital, kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
Keywords: Accident, Bus, Car, Driver, Injured, Hospital, kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:30 am | 0 comments

ചൗക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Written By kvarthapressclub on 10 May 2013 | 7:27 pm

കാസര്‍കോട്: ചൗക്കിയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. രോഗിയേയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്ന കാറാണ് ബസുമായി കൂട്ടിയിടിച്ചത്.  ബസിനടിയില്‍ കുടുങ്ങിയ കാര്‍ വെട്ടിപ്പൊളിച്ചതിനുശേഷമാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

കാലിക്കടവ് എരവിലെ അബ്ദുര്‍ റഹ്മാന്‍(46), മാതാവ് ആസ്യ(82), സഹോദരി നഫീസ(60), ഇവരുടെ മകളുടെ മകന്‍ ആഫ്ര(4),സഹോദരിയുടെ മകന്‍ ജംഷാദ്(18), നഫീസയുടെ മകന്‍ ഷാജഹാന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പരിക്കേറ്റവരില്‍ ആസിയയുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാവിലെ 8.15 ഓടെ  ദേശീയപാത ചൗക്കി ജംഗ്ഷനിലാണ് അപകടം . കാസര്‍കോടു നിന്നും കമ്പാറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ചൗക്കി ജംഗ്ഷനില്‍  വെച്ച് കമ്പാര്‍ റോഡിലേക്ക് തിരിയുന്നതിനിടയില്‍ പിന്നില്‍
Chowki, Bus, Car, Accident, Injured, Hospital, Mangalore, Kasaragod, Kerala,Kerala News, International News,
നിന്നെത്തിയ കാര്‍ ബസിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു.

അസുഖ ബാധിതയായ ആസ്യമ്മയെ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ കാണിച്ച് മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Keywords: Chowki, Bus, Car, Accident, Injured, Hospital, Mangalore, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:27 pm | 0 comments

ഉപ്പളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

Written By kvarthapressclub on 9 May 2013 | 5:31 pm

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ ബുധനാഴ്ച ഉച്ചയ്ക്ക് സാന്‍ഡ്രോ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡില്‍ മറിഞ്ഞുവീണു. ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്.  പരിക്കേറ്റവരെ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ആരുടേയും നില
Uppala, Accident, Car, Lorry, Injured, Hospital, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ഗുരുതരമല്ല.

Keywords: Uppala, Accident, Car, Lorry, Injured, Hospital, Kasaragod, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







5:31 pm | 0 comments

സ്‌പെഷ്യല്‍ പാക്കേജ്: ജില്ലാ പോലീസിന് അനുവദിച്ച വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു

Written By kvartha delta on 6 May 2013 | 10:01 pm

കാസര്‍കോട്: ജില്ലയില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പെടുത്തി സര്‍ക്കാര്‍ ജില്ലാ പോലീസിന് അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തി. തിങ്കളാഴ്ച വൈകിട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് സുപ്രണ്ട് എസ്.  സുരേന്ദ്രനാണ് ഫളാഗ് ഓഫ് നിര്‍വഹിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ പ്രത്യേക കണ്‍ട്രോള്‍ റൂം ഇതിനായി ഒരുക്കിയിട്ടുണ്ട്. 50 ടൂവീലറും അഞ്ച് ടവേര കാറും വയര്‍ലസ് സംവിധാനവും പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഓഫീസര്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ടവേര കാറുകള്‍ ഫ്‌ളെയിംഗ് സ്‌ക്വാഡുകളായും ടൂവീലറുകള്‍ പട്രോളിംഗിനായും ഉപയോഗിക്കും. രഹസ്യ സഭാവമുള്ള വിവരം ലഭിച്ചാല്‍ 100 അല്ലെങ്കില്‍ 1090 എന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് എസ്.പി. പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ചടങ്ങില്‍ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായര്‍, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. പി. തമ്പാന്‍, കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍, ആദൂര്‍ സി.ഐ.എ. സതീശ് കുമാര്‍, കുമ്പള സി.ഐ. ടി.പി. രഞ്ജിത്ത്, കാസര്‍കോട് ടൗണ്‍ എസ്.ഐ. എ.വി. ദിനേശന്‍, വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Police Special Package Vehicle, S.P. S. Surendran, Flag off

Police Special Package Vehicle, Tavera, Kasaragod

Police Special Package Vehicle, Kasaragod, Kerala

Police, Bike, Car, Kasaragod, SP, Kerala, SP S. Surendran, Special Package, Flag off, Malayalam news

Keywords: Police, Bike, Car, Kasaragod, SP, Kerala, SP S. Surendran, Special Package, Flag off, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:01 pm | 0 comments

കാറപകടത്തില്‍ മരിച്ച അജ്ഞാതന്‍ കോഴിക്കോട് സ്വദേശിയെന്ന് സൂചന

Written By kvarthaksd on 19 Apr 2013 | 12:16 am

കാസര്‍കോട്: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച അജ്ഞാതന്‍ കോഴിക്കോട് സ്വദേശിയാണെന്ന് സൂചന. പുതിയ ബസ് സ്റ്റാന്‍ഡിനടുത്തെ മിലന്‍ തീയറ്റര്‍ ഗ്രൗണ്ടിന് സമീപം ദേശീയ പാതയില്‍ ബുധനാഴ്ച രാത്രി 9.45നാണ് കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ആളെ അറിയില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയപ്പോഴാണ് കോഴിക്കോട് സ്വദേശിയാണെന്ന് സൂചന ലഭിച്ചിട്ടുള്ളത്. കാറിലുണ്ടായിരുന്ന അശോക് നഗറിലെ സുധീഷ് (29), ചെന്നിക്കരയിലെ സുനില്‍ (31) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെര്‍ക്കളയില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് വരികയായിരുന്ന കെ.എല്‍ 14 കെ. 4867 സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. മൂന്ന് വട്ടം മലക്കം മറിഞ്ഞ ശേഷമാണ് കാര്‍ റോഡില്‍ പതിച്ചത്.

Kerala, Kasaragod, Car, accident, Dies, man, walker, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.ഇതിനിടയില്‍ കാല്‍നടയാത്രക്കാരന്‍ കാറിനടിയില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ നീക്കിയാണ് ഇയാളെ പുറത്തെടുത്തത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related News:

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

Keywords: Kerala, Kasaragod, Car, accident, Dies, man, walker, hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

12:16 am | 0 comments

എംഎല്‍എയുടെ ബന്ധുവിന്റെ കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 4 പേര്‍ പിടിയില്‍

Written By kvarthaksd on 15 Apr 2013 | 1:30 pm

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുര്‍ റസാഖിന്റെ ബന്ധുവായ നായന്മാര്‍മൂലയിലെ അബൂബക്കറിന്റെ ഇന്നോവ കാര്‍ പെട്രോളോഴിച്ചു കത്തിച്ച നാലുപേര്‍ പിടിയിലായി. വിഷുത്തലേന്ന് രാത്രിയാണ് കാര്‍ പോര്‍ചില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാര്‍ മറ്റൊരു കാറിലെത്തിയ ബന്ധു ഷെഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം പിറകു വശത്തെ ചില്ല് കല്ലിട്ട് തകര്‍ത്ത ശേഷം അതുവഴി കാറിനകത്തേക്ക് പെട്രോളൊഴിച്ച് തീവെച്ചത്.

കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഷെഫീഖും മറ്റുള്ളവരും ഓടി രക്ഷപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ വലയിലാക്കുകയായിരുന്നു. അബൂബക്കറില്‍ നിന്നും ഷെഫീഖ് 25,000 രൂപ കടം ചോദിച്ചിരുന്നു. ഇത് നല്‍കാത്തതിന്റെ വിരോധത്തിലാണ് ഭീഷണിപ്പെടുത്തി തിരിച്ചു പോയ ഷെഫീഖ് പുലര്‍ചെ 1.30 മണിയോടെ കൂട്ടുകരോടൊപ്പം കാറിലെത്തി ഇന്നോവ തകര്‍ത്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.


MLA, Fire, Arrest, Car, Petrol, Police, Blackmail, Kasaragod, Kerala, Kerala News, International News, National News.
File Photo
Keywords: MLA, Fire, Arrest, Car, Petrol, Police, Blackmail, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:30 pm | 0 comments

മണല്‍കടത്ത്: വാഹനങ്ങളും തോണികളും പിടിയില്‍

Written By kvarthaksd on 13 Apr 2013 | 6:43 pm

കാസര്‍കോട്: അനധികൃതമായി മണല്‍ കടത്തിയതിന് ഓട്ടോയും കാറും രണ്ട് തോണികളും പോലീസ് കസ്റ്റഡിയിലെടുത്തു.

നുള്ളിപ്പാടി-തളങ്കര എന്നിവിടങ്ങളില്‍ നിന്നാണ് ടൗണ്‍ സി.ഐ സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനങ്ങളും തോണികളും പിടിച്ചെടുത്തത്. വാഹനങ്ങളും മണലും പോലീസ് സേറ്റഷനിലേക്ക് മാറ്റി.
Sand-Export, Boat, Arrest, Car, Police, Custody, Vehicle, Police-Station, Kasaragod, Kerala, Kerala News.
File Photo

Keywords: Sand-Export, Boat, Arrest, Car, Police, Custody, Vehicle, Police-Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.



6:43 pm | 0 comments

നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഡോക്ടര്‍ക്ക് പരിക്ക്

Written By kvarthapressclub on 11 Apr 2013 | 7:19 pm

ഉപ്പള: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഡോക്ടര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് മുട്ടം ഗെയ്റ്റിനടുത്തുവെച്ചാണ് സംഭവം.മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

കാറില്‍ യാത്ര ചെയ്യുകയായിരുന്ന കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയിലെ ഡോക്ടറായ ഹരീഷ്ഭട്ടി(37) ന് അപകടത്തെ തുടര്‍ന്ന് നിസാരമായ പരിക്കേറ്റു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി .

Control, Car, Uppala, Accident, Doctor, Injured, Mangalore, Kasaragod, Hospital, Police, Manjeshwaram, Kerala, Kerala News, International News, National News, Gulf News,
File Photo
Keywords: Control, Car, Uppala, Accident, Doctor, Injured, Mangalore, Kasaragod, Hospital, Police, Manjeshwaram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:19 pm | 0 comments

മഞ്ചേശ്വരത്ത് കാറും ബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം

Written By kvarthakgd1 on 6 Apr 2013 | 6:18 pm

മഞ്ചേശ്വരം: കറോടയില്‍ ഇന്നോവ കാറും കര്‍ണാടക ട്രാന്‍സ്‌പോര്‍ട് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു അപകടം.

മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറും എതിരെ വന്ന ബസുമാണ് കൂട്ടിയിടിച്ചത്.
Kasaragod, Manjeshwaram, Car, Bus, Accident, Injured, Hospital, Kerala
File Photo
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനകത്ത് കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Keywords: Kasaragod, Manjeshwaram, Car, Bus, Accident, Injured, Hospital, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Sports News. 
6:18 pm | 1 comments

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജവാദിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

Written By kvarthaksd on 5 Apr 2013 | 1:18 pm

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഡിഗ്രി വിദ്യാര്‍ത്ഥിയുമായ പൈക്ക അര്‍ളടുക്കയിലെ എം.എ മുഹമ്മദ് ജവാദിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് ജവാദ് ദാരുണമായി മരിച്ചത്. അര്‍ളടുക്കയിലെ മൊയ്തു-ഉമ്മാലിമ്മ ദമ്പതികളുടെ മകനായ ജവാദ് (21) നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്.

വ്യാഴാഴ്ച രാത്രി 10.45 ഓടെ സിറ്റിസണ്‍ നഗര്‍ ദേശിയ പാതയിലാണ് അപകടം സംഭവിച്ചത്. അപകടത്തിനിടയായ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു.അര്‍ളടുക്ക ആറാംവാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടാണ് മരിച്ച ജവാദ്. ചെര്‍ലടുക്കയില്‍ നിന്ന് ചേരൂരിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ കെ.എല്‍ 14 ജെ 3344 റിട്‌സ് കാറാണ് ചെങ്കള സിറ്റിസണ്‍ നഗറില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്.

Youth-Congress, Paika, Car, Accident, General-Hospital, Congress, Kasaragod, Kerala, Kerala News, International News.കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജവാദ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം പൈക്കയിലേക്ക് കൊണ്ടു പോയി.

മംഗളുരുവിലെ ശ്രീനിവാസ കോളജിലെ അവസാനവര്‍ഷ ബി.ബി.എം വിദ്യാര്‍ത്ഥിയായിരുന്നു ജവാദ്. ജവാദിന്റെ മരണവിവരമറിഞ്ഞ് നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും ആശുപത്രിയിലേക്കും വീട്ടിലേക്കും ഒഴുകിയെത്തി. ഏക ആണ്‍തരിയെയാണ് ജവാദിന്റെ അപകട മരണത്തിലൂടെ കുടുംബത്തിന് നഷ്ടമായത്. അഞ്ച് മക്കളില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ്.

Related News:
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു

Keywords: Youth-Congress, Paika, Car, Accident, General-Hospital, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:18 pm | 1 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories