Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label CPM. Show all posts
Showing posts with label CPM. Show all posts

സി.പി.എം താലൂക്ക് ഓഫീസ് ഉപരോധം തുടങ്ങി

Written By Kvarthakgd on 21 May 2013 | 7:26 pm

കാസര്‍കോട്: സി.പി.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരാഴ്ചത്തെ താലൂക്ക് ഓഫീസ് ഉപരോധം തിങ്കളാഴ്ച ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് ജില്ലയിലെ രണ്ട് താലൂക്ക് ഓഫീസും അടഞ്ഞുകിടന്നു. കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പിയും ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് സമരം ജില്ലാസെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനും ഉദ്ഘാടനം ചെയ്തു. ഉദുമ, കാഞ്ഞങ്ങാട് ഏരിയകളിലെ പ്രവര്‍ത്തകരാണ് ആദ്യ ദിവസത്തെ സമരത്തില്‍ പങ്കാളികളായത്. രാവിലെ ആറിനുതന്നെ ഉപരോധമാരംഭിച്ചതിനാല്‍ ആര്‍ക്കും ഓഫീസിനുള്ളില്‍ കടക്കാന്‍ സാധിച്ചില്ല.
CPM flag

വിലക്കയറ്റം തടയുക, പാര്‍പ്പിടത്തിനും ഭൂമിക്കുമുള്ള അവകാശം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, സാമൂഹ്യനീതി ഉറപ്പാക്കുക, ചില്ലറ മേഖലയിലെ വിദേശനിക്ഷേപം തടയുക, കുടിവെള്ളം വില്‍പന ചരക്കാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അഴിമതി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നൂറുകണക്കിന് സ്ത്രീകളുള്‍പെടെ ആയിരങ്ങള്‍ സമരത്തില്‍ പങ്കാളികളായി.

സമരദിവസങ്ങളില്‍ ഓഫീസില്‍ വരില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഒപ്പിടാന്‍ അടുത്തുള്ള വില്ലേജ് ഓഫീസുകളിലും കലക്ടറേറ്റിലും കലക്ടര്‍ സൗകര്യം ഒരുക്കിയിരുന്നു. ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് ഉപരോധത്തില്‍ കാഞ്ഞങ്ങാട് ഏരിയയിലെ ആയിരങ്ങള്‍ അണിനിരന്നു. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനമായാണ് പ്രവര്‍ത്തകരെത്തിയത്. ഉദ്ഘാടന യോഗത്തില്‍ ഡി.വി. അമ്പാടി അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ.കെ. നാരായണന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, എം.വി. ബാലകൃഷ്ണന്‍, ജില്ലാകമ്മിറ്റി അംഗം പി. അപ്പുക്കുട്ടന്‍, മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് സുനു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം. പൊക്ലന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച പനത്തടി ഏരിയയിലെ പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുക്കുക.

കാസര്‍കോട് താലൂക്ക് ഓഫീസ് ഉപരോധിക്കുന്നതിന് നിരവധി വാഹനങ്ങളില്‍ മുദ്രാവാക്യം വിളികളുമായാണ് ഉദുമ ഏരിയയിലെ പ്രവര്‍ത്തകരെത്തിയത്. ഉദ്ഘാടന യോഗത്തില്‍ ജില്ലാസെക്രട്ടറിയറ്റ് അംഗം പി. രാഘവന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റ് അംഗം എം. രാജഗോപാലന്‍ സംസാരിച്ചു. അശോകന്‍ കുന്നൂച്ചിയുടെ നാടന്‍പാട്ടുമുണ്ടായി. ഏരിയാസെക്രട്ടറി കെ.വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ച കാറഡുക്ക ഏരിയയിലെ പ്രവര്‍ത്തകരാണ് താലൂക്ക് ഓഫീസ് ഉപരോധിക്കുന്നത്.

Keywords: CPM, Taluk office, Strike, Start, Hosdurg, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:26 pm | 0 comments

എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ല: കെ.പി. സതീഷ് ചന്ദ്രന്‍

Written By Kvarthakgd on 14 May 2013 | 12:01 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ലെന്ന പൊതുധാരണയ്ക്ക് അടിവരയിടുന്നതാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം നടത്തിയ അത്യന്തം ക്രൂരമായ പരാമര്‍ശമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ പിരിച്ച് വിട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ പോലും സമയം ലഭിക്കാത്ത നിലയില്‍ പുന സംഘടിപ്പിച്ചും ഈ പ്രശ്‌നത്തില്‍ സ്വീകരിക്കുന്ന തെറ്റായ നിലപാട് കാരണമാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയതലത്തിലും സംസ്ഥാനത്തും മുയലിനോടപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്
Endosulfan, Congress, CPM, Congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
നേതൃത്വത്തില്‍ നിന്ന് ഇത്തരം നിന്ദ്യമായ പ്രതികരണം ഉണ്ടായതില്‍ അസ്വഭാവികത കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: Endosulfan, Congress, CPM, Congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:01 pm | 0 comments

സിപിഎം ബേഡകം ഏരിയാ സമര സന്ദേശ കാല്‍നട ജാഥയ്ക്ക് തുടക്കമായി

Written By irf Kvartha on 12 May 2013 | 5:16 pm

ബന്തടുക്ക: സിപിഎം ബേഡകം ഏരിയാ സമര സന്ദേശ കാല്‍നട ജാഥയ്ക്ക് ബന്തടുക്ക മാണിമൂലയില്‍ തുടക്കമായി. ജാഥാ ലീഡറായ ബേഡകം ഏരിയാ സെക്രട്ടറി എം രാജഗോപാലന് പതാക കൈമാറി ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു.

CPM-Bedakam-Area-Jadha, Kasaragod

ജില്ലാ കമ്മിറ്റിയംഗം പി ദിവാകരന്‍ അധ്യക്ഷനായി. ലീഡര്‍ക്ക് പുറമെ മാനേജര്‍ ടി അപ്പ, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍, മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ പത്മാവതി, സി ബാലന്‍ എന്നിവര്‍ സംസാരിച്ചു. ബന്തടുക്ക ലോക്കല്‍ സെക്രട്ടറി കെ ആര്‍ വേണു സ്വാഗതം പറഞ്ഞു.

തിങ്കളാഴ്ച ബന്തടുക്കയില്‍ നിന്നാരംഭിച്ച് പടുപ്പ്, ഒറ്റമാവുങ്കാല്‍, ചാടകം, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി പള്ളത്തിങ്കാലില്‍ സമാപിക്കും.

Keywords: Kerala, Kasaragod, Bandaduka, CPM, Bedakam, Jadha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:16 pm | 0 comments

സി.പി.എം ജില്ലാ പഠന സ്‌കൂള്‍ ആരംഭിച്ചു

Written By Kvarthakgd on 24 Apr 2013 | 6:27 pm

കാസര്‍കോട്: സി.പി.എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ പഠനസ്‌കൂള്‍ ആരംഭിച്ചു. പൊയിനാച്ചി രാജ്പാലസില്‍ കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. വി. ഗോവിന്ദന്‍ ക്ലാസെടുത്തു. എം. രാജഗോപാലന്‍ അധ്യക്ഷനായി.

നീലേശ്വരം അര്‍ബന്‍ ബാങ്ക് ഹാളില്‍ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി. കാര്‍ത്തികേയന്‍ ക്ലാസെടുത്തു. കെ. ബാലകൃഷ്ണന്‍, സി. പ്രഭാകരന്‍ എന്നിവര്‍ അധ്യക്ഷരായി. സംസ്ഥാന കമ്മിറ്റിയംഗം എ. കെ. നാരായണന്‍, എം. വി. കോമന്‍നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എം. വി. ബാലകൃഷ്ണന്‍, വി. പി. ജാനകി എന്നിവര്‍ സ്വാഗതം പറഞ്ഞു.

Thomas Isaac, Inauguration, CPM, Padana School, Poinachi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പഠനസ്‌കൂള്‍ പൊയിനാച്ചിയില്‍ ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.
ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയംഗം എം. വി. ജയരാജന്‍, പ്രൊഫ. വി. കാര്‍ത്തികേയന്‍ എന്നിവര്‍ രണ്ടിടങ്ങളിലും ക്ലാസെടുക്കും. 24, 25 തീയതികളില്‍ നടക്കുന്ന പഠനസ്‌കൂളില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കണം.

Keywords: Thomas Isaac, Inauguration, CPM, Padana School, Poinachi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:27 pm | 0 comments

'സാംസ്‌കാരിക ചൂഷണത്തിനെതിരെ പ്രതിരോധ നിര ഉയര്‍ത്തണം'

Written By Kvarthakgd on 16 Apr 2013 | 4:07 pm

പള്ളത്തിങ്കാല്‍: സാംസ്‌കാരിക ചൂഷണത്തിനെതിരെ പ്രതിരോധ നിര ഉയര്‍ത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ബേഡകം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സാംസ്‌കാരിക അപചയവും അരാഷ്ട്രീയ വാദവും സമൂഹത്തിന്റെ നവോത്ഥാന മൂല്യങ്ങളെ കാര്‍ന്നുതിന്നുമ്പോള്‍ നഷ്ടമാകുന്നത് സാംസ്‌കാരിക രംഗത്തെ നേട്ടങ്ങളാണ്. ഇതിനെതിരെ പ്രതിരോധ കൂട്ടായ്മ ഉയര്‍ന്നുവരണം.

സംഘം ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ജി. സുരേഷ് ബാബു അധ്യക്ഷനായി. ഡോ. സി. കെ. നാരായണ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി. വി. രാഘവന്‍, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി. ദിവാകരന്‍, കെ. പി. രാമചന്ദ്രന്‍, എം. അനന്തന്‍ എന്നിവര്‍ സംസാരിച്ചു. സി. രാമചന്ദ്രന്‍ സ്വാഗതവും കെ. പി. ദിവീഷ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ജി. സുരേഷ്ബാബു (പ്രസിഡന്റ്), മധു ബേഡകം, കെ. ബാലകൃഷ്ണന്‍ ചേരിപ്പാടി (വൈസ് പ്രസിഡന്റ്), സി. രാമചന്ദ്രന്‍ (സെക്രട്ടറി), സുരേഷ് പയ്യങ്ങാനം, കെ. മണികണ്ഠന്‍ (ജോയിന്റ് സെക്രട്ടറി), സി. പ്രശാന്ത് (ട്രഷറര്‍).

Purogamana sahithya sangam, Bedakam area conference, Inauguration, Raveendran Kodakkad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Purogamana sahithya sangam, Bedakam area conference, Inauguration, Raveendran Kodakkad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:07 pm | 0 comments

'കേന്ദ്ര സര്‍വകലാശാലയില്‍ മുന്നണികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നിയമനം പങ്കുവെച്ചു'

Written By Kvarthakgd on 12 Apr 2013 | 8:16 pm

കാസര്‍കോട്: ആരോപണ വിധേയനായ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളും അവരുടെ മഹിളാ സംഘടനകളും പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്.

സി.പി.എമ്മിന്റെ ഒരു എം.എല്‍.എയുടെ മകനടക്കം ഇടതുപക്ഷ നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്ക് യോഗ്യതയില്ലാഞ്ഞിട്ടും കേന്ദ്ര സര്‍വകലാശാലയില്‍ അനധികൃത നിയമനം ലഭിച്ചത് കൊണ്ടാണ് രജിസ്ട്രാര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടും ഇടതു മുന്നണി പ്രതികരിക്കാതിരുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു. ഇരു മുന്നണികളും ഉന്നത ഉദ്യോഗസ്ഥരും കൂടി നിയമനം പങ്ക് വെച്ചതായും ശ്രീകാന്ത് ആരോപിച്ചു.

Central university, Fake appointment, UDF, CPM, Against, Protest, BJP, Adv.K.Srikanth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഉഗാണ്ടയില്‍ സ്ത്രീ പീഡനം നടത്തുന്നു എന്ന് കേട്ടാല്‍ ഇവിടെ പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷവും അവരുടെ പോഷക സംഘടനകളും സ്വന്തം മൂക്കിനു താഴെ സ്വഭാവ ദൂഷ്യവും അധ്യാപക ഉദ്യോഗസ്ഥ നിയമനത്തില്‍ വന്‍ക്രമകേട് ഉണ്ടെന്ന് തെളിഞ്ഞിട്ടും മൗനം പാലിക്കുന്നത് ഇപ്പോള്‍ നടന്ന നിയമനത്തിലുള്ള ഉപകാരസ്മരണയും അടുത്തു തന്നെ നടക്കാനിരിക്കുന്ന നിയമനത്തില്‍ വില പേശാനുള്ള തന്ത്രവുമാണെന്ന് ശ്രീകാന്ത് ആരോപിച്ചു.


Keywords: Central university, Fake appointment, UDF, CPM, Against, Protest, BJP, Adv.K.Srikanth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:16 pm | 0 comments

കൊപ്പലില്‍ സിപിഎം ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം; യൂത്ത് ലീഗ് പ്രവര്‍ത്തകന് മര്‍ദനം

Written By Kvarthakgd on 7 Apr 2013 | 10:23 pm

ഉദുമ: കൊപ്പലില്‍ സി.പി.എം ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം. സി.പി.എം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന കൊപ്പല്‍ എ.കെ.ജി മന്ദിരമാണ് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുസ്ലിംലീഗുകാരാണ് ഇതിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.

 CPM, Koppal office, Black oil, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News,
Iqbal
അതിനിടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകനെ മര്‍ദനമേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് കാപ്പില്‍ ശാഖ സെക്രട്ടറി ബേക്കല്‍ ഇബ്‌റാഹിമിന്റെ മകന്‍ ഇഖ്ബാലി(22)നെയാണ് മര്‍ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി കൊപ്പലില്‍ ഒരു സംഘം സി.പി.എം.പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്ന് ഇഖ്ബാല്‍ പറഞ്ഞു.

CPM, Koppal office, Black oil, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ
കൊപ്പലിലെ എ.കെ.ജി മന്ദിരം
Keywords: CPM, Koppal office, Black oil, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:23 pm | 0 comments

ലോക്‌സഭാ തെരെഞ്ഞെടുപ്പ്: കാസര്‍കോട്ട് രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ഒരുക്കം

Written By kvarthaksd on 19 Mar 2013 | 10:48 pm

Manjeshwaram, Strike, Congress, KPCC, DCC, CPM, CPI, Muslim-League, BJP, Kasaragod, Kerala, Kerala News.കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെ കേരളത്തിന്റെ വടക്കേ അതിര്‍ത്തിയായ മഞ്ചേശ്വരം ഒരിക്കല്‍ കൂടി ശ്രദ്ധാകേന്ദ്രമാകുന്നു. ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണോദ്ഘാടനത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുത്തിരിക്കുന്നത് മഞ്ചേശ്വരത്തെയാണ്.

അധികാരം ലക്ഷ്യമാക്കിയുള്ള യാത്രയാണെന്നാണ് മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന സമരപരിപാടിയെയും യാത്രകളെയും നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത്തരം യാത്രകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് പലപ്പോഴും സി.പി.എമ്മും കോണ്‍ഗ്രസുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഞ്ചേശ്വരത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയ്ക്ക് നേതൃത്വം നടത്തിയത് സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു. ഇത്തവണത്തെ സി.പി.എം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇത്തവണ പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരിക്കുന്നത് കുടുംബയോഗങ്ങളിലാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് മഞ്ചേശ്വരത്തുനിന്നും തിരുവനന്തപുരത്തേക്ക് രാഷ്ട്രീയ വിശദീകരണ യാത്ര നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പേ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത്.

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥ ഏപ്രില്‍ 18 മുതല്‍ മെയ് 18 വരെ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം ജാഥ വിജയിപ്പിക്കുന്നതിനെ കുറിച്ചും ഒരുക്കങ്ങളെ കുറിച്ചുമുള്ള ചര്‍ചകള്‍ നടത്തി.

കോണ്‍ഗ്രസിനെ കൂടാതെ സി.പി.എം, സി.പി.ഐ, മുസ്‌ലിം ലീഗ്, ബി.ജെ.പി എന്നീ എന്നീ പ്രമുഖ പാര്‍ട്ടികളും പരിപാടിയെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഒറ്റയ്ക്ക് ജാഥ നടത്തുന്നതിനേക്കാളും കൂട്ടമായുള്ള ജാഥ നടത്താനാണ് ഇടതുപാര്‍ട്ടികളുടെ തീരുമാനം.

Keywords: Manjeshwaram, Strike, Congress, KPCC, DCC, CPM, CPI, Muslim-League, BJP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Parliament election Kasargod getting ready for political war
10:48 pm | 0 comments

'പി.എസ്.സി പരീക്ഷക്ക് മലയാളം നിര്‍ബന്ധം: കന്നഡ ഭാഷാ വിഭാഗത്തെ ഒഴിവാക്കണം'

Written By Kvarthakgd on 18 Mar 2013 | 3:24 pm

PSC, Examination, Malayalam must, Order, Government, Kannada, Language, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: പി.എസ്.സി പരീക്ഷയെഴുതാന്‍ മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവില്‍ നിന്ന് കന്നഡ ഭാഷാ ന്യൂനപക്ഷത്തെ ഒഴിവാക്കണമെന്ന് സി.പി.എം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കന്നഡയില്‍ പി.എസ്.സി പരീക്ഷയെഴുതാന്‍ ഇവര്‍ക്ക് മുമ്പേ അനുവാദമുണ്ട്.

ജില്ലയില്‍ വിവിധ തസ്തികകളില്‍ കന്നഡ ഭാഷാ വിഭാഗത്തിന് സംവരണമുണ്ട്. ഈ വിഭാഗത്തിനുമേല്‍ മലയാളം നിര്‍ബന്ധമാക്കുന്നത് ആയിരക്കണക്കിന് വരുന്ന ഭാഷാ ന്യൂനപക്ഷത്തോടുള്ള അനീതിയായിരിക്കും. ഉത്തരവ് ഭേദഗതി ചെയ്ത് നിലവിലുള്ള ആനുകൂല്യം കന്നഡ ഭാഷാവിഭാഗത്തിന് തുടരണമെന്ന് ജില്ലാകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Keywords: PSC, Examination, Malayalam must, Order, Government, Kannada, Language, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:24 pm | 0 comments

സി.പി.എം ഓഫീസിന്റെ വാതിലിന് സാമൂഹ്യവിരുദ്ധര്‍ തീവെച്ചു

Written By kvarthaksd on 15 Mar 2013 | 12:55 pm

CPM, Fire, Office, Adhur, Police, Kasaragod, Kerala, Kerala News, International News, National News.
File Photo
കാസര്‍കോട്:  പൊവ്വല്‍ മാസ്തിക്കുണ്ടിലെ  സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ വാതിലിന് മാലിന്യങ്ങള്‍ കൂട്ടിയിട്ട് സാമൂഹ്യ വിരുദ്ധര്‍ തീവെച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടത്.

സി.പി.എം ബ്രഞ്ച് കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് യുവധാര ക്ലബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്. തീവെപ്പുണ്ടായ വിവരമറിഞ്ഞ് ആദൂര്‍ സി.ഐ എ. സതീഷ്, എസ്.ഐ ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സി.പി.എം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും സംഭവമറിഞ്ഞെത്തിയിരുന്നു. രാത്രി പത്ത് മണിവരെ ക്ലബില്‍ പ്രവര്‍ത്തകരുണ്ടായിരുന്നു. ഓഫീസിന്റെ മുന്‍ വശത്തെ വാതില്‍ പത്ത് സെന്റീമീറ്ററോളം കത്തിയിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി അഷ്‌റഫ് ഉച്ചയോടെ ആദൂര്‍ പോലീസില്‍ പരാതി നല്‍കി.

Keywords: CPM, Fire, Office, Adhur, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:55 pm | 0 comments

എല്‍. ഡി. എഫ് കളക്‌ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കും: സി. പി. ഐ

Written By Kvarthakgd on 14 Mar 2013 | 7:53 pm

LDF, Collectorate march, CPI, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: വിലക്കയറ്റം തടയുക, കെ. എസ്. ആര്‍. ടി. സി, കെ. എസ്.  ഇ. ബി, കേരള വാട്ടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എല്‍. ഡി. എഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച് 25 ന് കാസര്‍കോട് കളക്‌ട്രേറ്റിലേക്ക് നടക്കുന്ന ബഹുജന മാര്‍ച്ച് വിജയിപ്പിക്കുവാന്‍ സി. പി. ഐ ജില്ലാ കൗണ്‍സില്‍ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു.

വിലക്കയറ്റം ഒരു കാലത്തുമില്ലാത്ത വിധത്തിലാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ബി. പി. എല്‍ കുടുംബങ്ങള്‍ക്ക് സബ്‌സിഡി തുക നേരിട്ട് നല്‍കുന്ന സമ്പ്രദായം പൊതു വിതരണ സമ്പ്രദായത്തെ പൂര്‍ണമായും നിര്‍ത്തലാക്കുന്നതിന്റെ ഭാഗമാണ്.

പൊതുമേഖലാ സ്ഥാപനങ്ങളായ കെ. എസ്. ആര്‍. ടി. സി, കെ. എസ്. ഇ. ബി, വാട്ടര്‍ അതോറിറ്റി എന്നിവയെ സ്വകാര്യ വല്‍ക്കരിക്കാനും തകര്‍ക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. യു. ഡി. എഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ കാരണം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ എ. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ മേല്‍കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.

Keywords: LDF, Collectorate march, CPI, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:53 pm | 0 comments

ഉദുമയില്‍ ബി.ജെ.പി.-സി.പി.എം. സംഘര്‍ഷാവസ്ഥ

Written By kvartha delta on 12 Mar 2013 | 7:01 pm

Udma, CPM, BJP, Clash, Temple Fest, Police, Kasaragod, Festoon, Decoration, Kerala News,

ഉദുമ: പാലക്കുന്ന് ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഉദുമ ടൗണില്‍ സ്ഥാപിച്ച തോരണങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി.-സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു. തോരണങ്ങള്‍ നീക്കം ചെയ്യാന്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ രംഗത്തിറങ്ങിയതിനെ ബി.ജെ.പി. പ്രവര്‍ത്തകരും നേതാക്കളും ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

തോരണങ്ങളുടെ നിറം കാവിയാണെന്നും തോരണങ്ങളൊന്നും വേണ്ടെന്നുമുള്ള നിലപാടിലായിരുന്നു സി.പി.എം. നേതൃത്വം. നേരത്തെ പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചുചേര്‍ക്കുകയും പൊതുസ്ഥലത്തുള്ള കൊടിതോരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ തീരുമാനിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് തോരണങ്ങള്‍ നീക്കാന്‍ സി.പി.എം. നേതൃത്വം രംഗത്തിറങ്ങിയത്.

തോരണങ്ങള്‍ കെട്ടുന്നത് സംബന്ധിച്ച് തിങ്കളാഴ്ച രാത്രിയും തര്‍ക്കം ഉടലെടുത്തിരുന്നു. പോലീസ് സ്ഥലത്തെത്തി തോരണങ്ങള്‍ നീക്കംചെയ്തിരുന്നു. എന്നാല്‍ ചൊവാഴ്ച രാവിലെ ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരുമെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വീണ്ടും തോരണം കെട്ടുകയായിരുന്നു. ഇത് നീക്കംചെയ്യാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ സംഘര്‍ഷം ഉടലെടുത്തു. സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Udma, CPM, BJP, Clash, Temple Fest, Police, Kasaragod, Festoon, Decoration, Kerala News,

Keywords: Udma, CPM, BJP, Clash, Temple Fest, Police, Kasaragod, Festoon, Decoration, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:01 pm | 0 comments

കാഞ്ഞങ്ങാട്-കണിയൂര്‍ പാത: ദിശ മാറ്റാന്‍ ഇടപെട്ടത് പാസഞ്ചേഴ്‌സ് അസോസിയേഷന്‍: എംപി

Written By Kvartha Alpha on 9 Mar 2013 | 6:18 pm

Kanhangad, Railway, MP, P.Karunakaran-MP, Press meet, kasaragod, Kerala, Office, CPM, Budget, Kaniyoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കണിയൂര്‍ റെയില്‍പാതയുടെ ദിശ മാറ്റാന്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷനാണ് നിവേദനം നല്‍കിയതെന്ന് പി കരുണാകരന്‍ എംപി വെളിപ്പെടുത്തി. കാഞ്ഞങ്ങാട്-കണിയൂര്‍ പാതയുമായി ബന്ധപ്പെട്ട് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇന്ന് രാവിലെ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പാതയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണം. വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരുന്ന സ്വപ്‌ന പദ്ധതിയായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത സാക്ഷാത്കരിക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം വിഷയം രാഷ്ട്രീയവല്‍ക്കരിച്ച് വ്യതിചലിപ്പിക്കാന്‍ ചിലര്‍ കുത്സിത ശ്രമങ്ങള്‍ നടത്തുകയാണ്. നിര്‍ദിഷ്ട റെയില്‍പാത കാഞ്ഞങ്ങാട്-കണിയൂര്‍ പാത മാത്രമാണെന്നും ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചതാണ്. ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തു.

പുതിയ റെയില്‍വെ ബജറ്റില്‍ കോട്ടിക്കുളം-കണിയൂര്‍ സര്‍വേ വേണമെന്ന് താന്‍ നിര്‍ദേശിക്കുകയോ ഇതാവശ്യപ്പെട്ട് ആര്‍ക്കെങ്കിലും കത്ത് നല്‍കുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത കത്തിന്റെ പേരില്‍ ബോധപൂര്‍വം തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. ബജറ്റ് റിപോര്‍ട്ടില്‍ കാഞ്ഞങ്ങാട്-കണിയൂര്‍ എന്നതിന് പകരം കോട്ടിക്കുളം-കണിയൂര്‍ എന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്ഥിരീകരണത്തിനായി റെയില്‍വെ മന്ത്രിയെയും വകുപ്പ് മന്ത്രിയെയും വകുപ്പ് സെക്രട്ടറിയെയും ചുമതലയുള്ള ഉദ്യോസ്ഥനെയും താനും പി രാജീവന്‍ എംപിയും ചേര്‍ന്ന് നേരില്‍ കാണുകയും വ്യക്തത ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം എംപിയോ സര്‍ക്കാരോ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഓഫീസില്‍ നിന്നും സംഭവിച്ച തെറ്റാണെന്നും സമ്മതിച്ച റെയില്‍വെ ഉദേ്യാഗസ്ഥര്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന റെയില്‍വെ മന്ത്രാലയത്തിന് നല്‍കിയ നിവേദനമാണ് ഇത്തരത്തിലൊരു തെറ്റ് വരാന്‍ ഇടയാക്കിയതെന്നും ഉദേ്യാഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എംപി പറഞ്ഞു. പ്രസ്തുത തെറ്റ് തിരുത്താന്‍ അപ്പോള്‍ തന്നെ താന്‍ ആവശ്യപ്പെടുകയും അത് ബജറ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും എംപി വിശദീകരിച്ചു.

തുടര്‍ചയായ ഇടപെടലുകളെ തുടര്‍ന്നാണ് 2012-13 റെയില്‍വെ ബജറ്റില്‍ കാഞ്ഞങ്ങാട്-കണിയൂര്‍ പാത ഇടം നേടുന്നതും അത് പ്ലാനിംഗ് കമ്മീഷന്റെ അനുമതിക്കായി ശുപാര്‍ശ ചെയ്യുന്നതും. ഈ പാതക്ക് ബജറ്റ് വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക മേപ്പും പ്രൊജക്ടും കേന്ദ്ര റെയില്‍വെ മന്ത്രി പവന്‍ ബന്‍സിലാല്‍, കേരളത്തിന്റെ റെയില്‍വെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയിട്ടുമുണ്ട്. പാണത്തൂരില്‍ നിന്ന് കണിയൂര്‍ വരെ ബാക്കിഭാഗം സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായുള്ള പ്രൊജക്ട് റിപോര്‍ട്ട് കര്‍ണാടക മുഖ്യമന്ത്രിക്കും ബാംഗ്ലൂര്‍ റെയില്‍വെ അധികൃതര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഈ പാത യാഥാര്‍ഥ്യമാകാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുവരുമ്പോള്‍ അത്തരം ശ്രമങ്ങളെ തളര്‍ത്താനേ ഇപ്പോള്‍ നടക്കുന്ന അനാവശ്യ വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്ന് എംപി കൂട്ടിച്ചേര്‍ത്തു.

ഈ പാത സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ പ്രതിനിധി സംഘം മണ്ഡലത്തിലെ എംപിയും പാത ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ തന്നെ കാണാന്‍ ശ്രമിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ല. തന്നെയും കൂട്ടി ബന്ധപ്പെട്ട മന്ത്രിയെയും മറ്റും കണ്ടിരുന്നെങ്കില്‍ എല്ലാവര്‍ക്കുമുള്ള തെറ്റിദ്ധാരണ അപ്പോള്‍ തന്നെ മാറ്റാന്‍ കഴിയുമായിരുന്നു. ഇത്തരം വികസന മുന്നേറ്റങ്ങള്‍ രാഷ്ട്രീയത്തിനതീതമായിരിക്കണം. രാഷ്ട്രീയം കടന്നുവന്നാല്‍ അത് ഈ പദ്ധതിക്ക് തിരിച്ചടിയായി മാറുമെന്നും എംപി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി അപ്പുക്കുട്ടന്‍ എന്നിവരും സംബന്ധിച്ചു.

Keywords: Kanhangad, Railway, MP, P.Karunakaran-MP, Press meet, kasaragod, Kerala, Office, CPM, Budget, Kaniyoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:18 pm | 0 comments

സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചു

CPM, Attack, Injured, hospital, Muslim-league, complaint, Police, Kanhangad, kasaragod, Kerala, Bekal, Poochakad, Sudheesh, Mohammad ali, Ubaid, Unais, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പിച്ചു. പൂച്ചക്കാട് തോട്ടത്തിലെ ബാലകൃഷ്ണന്റെ മകന്‍ സുധീഷ് (19) ആണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം പൂച്ചക്കാട് റോഡില്‍ വെച്ച് ആസിഫ്, അസ്‌ക്കര്‍, മുഹമ്മദലി, ഉബൈദ്, മുനീസ് തുടങ്ങിയവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സുധീഷ് പരാതിപ്പെട്ടു.

പാക്കം സ്‌കൂളില്‍ പഠിച്ച ആളല്ലെയെന്ന് ചോദിച്ചു കൊണ്ടാണ് ആസിഫിന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദിച്ചതെന്ന് സുധീഷ് പറഞ്ഞു. സാരമായി പരിക്കേറ്റ സുധീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുധീഷിനെ ആക്രമിച്ചവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്.

Keywords: CPM, Attack, Injured, hospital, Muslim-league, complaint, Police, Kanhangad, kasaragod, Kerala, Bekal, Poochakad, Sudheesh, Mohammad ali, Ubaid, Unais, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:17 pm | 0 comments

സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍

Written By irf Kvartha on 6 Mar 2013 | 8:12 pm

Kerala, Kasaragod, CPM, Office, Police, arrest, Court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കാസര്‍കോട്: സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ.കെ.ജി. മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതിയെ വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസും സംഘവും അറസ്റ്റുചെയ്തു. അണങ്കൂരിലെ എം. നൗഷാദിനെയാണ് (21) പോലീസ് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റുചെയ്തത്.

കോടതിയില്‍ ഹാജറാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പുലര്‍ച്ചെ 2.30 മണിയോടെയാണ് ബൈക്കിലെത്തിയ നൗഷാദും മറ്റൊരു യുവാവും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ കല്ലേറ് നടത്തിയത്. കല്ലേറില്‍ ഓഫീസിന്റെ ഒന്നാം നിലയിലെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു. ഓഫീസ് സെക്രട്ടറി യോഗേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കൂട്ടുപ്രതി അണങ്കൂരിലെ ഇസ്മായിലാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്മായില്‍ ഒളിവിലാണ്. അറസ്റ്റിലായ നൗഷാദ് കാസര്‍കോട്ട് മൂന്ന് കേസുകളിലും വിദ്യാനഗര്‍ രണ്ട് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മണല്‍ കടത്തുന്ന ലോറികള്‍ക്ക് എസ്‌കോട്ട് പോകുന്നവരാണ് പ്രതിയും കൂട്ടുപ്രതിയുമെന്ന് പോലീസ് സൂചിപ്പിച്ചു. മണല്‍ കടത്താന്‍ പോലീസിന്റെ ശ്രദ്ധതിരിച്ചുവിടാനാണ് ഇവര്‍ അക്രമണം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പ്രതികള്‍ക്ക് കാര്യമായ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല.


Related News:


Keywords: Kerala, Kasaragod, CPM, Office, Police, arrest, Court, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:12 pm | 0 comments

സമര സന്ദേശ ജാഥയ്ക്ക് മലയോരത്ത് സ്വീകരണം

Written By Kvarthakgd on 28 Feb 2013 | 4:42 pm

CPM, Rally, National protest, Kuttikol, Reception, High range, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കുറ്റിക്കോല്‍: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര സന്ദേശ ജാഥയ്ക്ക് മലയോരത്ത് ഹൃദ്യമായ സ്വീകരണം. എം. വി. ബാലകൃഷ്ണന്‍ ലീഡറും പി. ജനാര്‍ദ്ദനന്‍ മാനേജരുമായ ജാഥ ബുധനാഴ്ച രാവിലെ ബന്തടുക്കയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.
CPM, Rally, National protest, Kuttikol, Reception, High range, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

പടുപ്പ്, കുറ്റിക്കോല്‍, പള്ളത്തിങ്കാല്‍, മുന്നാട്, കാഞ്ഞിരത്തിങ്കാല്‍, ബീംബുങ്കാല്‍, കുണ്ടംകുഴി, പെര്‍ളടുക്കം, പള്ളിക്കര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉദുമയില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്വീകരണ കേന്ദ്രങ്ങളിലെത്തി.

സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ എം.വി. ബാലകൃഷ്ണന്‍, മാനേജര്‍ പി. ജനാര്‍ദനന്‍, സ്ഥിരാംഗങ്ങളായ വി.കെ. രാജന്‍, വി. പി.പി. മുസ്തഫ, കെ. ആര്‍. ജയാനന്ദ, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി. ദിവാകരന്‍, ടി. അപ്പ, എന്നിവര്‍ സംസാരിച്ചു.

വി.കെ. അരവിന്ദന്‍, വര്‍ഗീസ് മാമന്‍, ടി. ബാലന്‍, സി. രാമചന്ദ്രന്‍, എ. മാധവന്‍, ജയപുരം ദാമോദരന്‍, ബി. രാഘവന്‍, ചന്ദ്രന്‍ പാലക്കല്‍, കെ. അമ്പു എന്നിവര്‍ അധ്യക്ഷരായി. എ.കെ. ജോസ്, ഇ.കെ. രാധാകൃഷ്ണന്‍, സി. ചന്തു, എ. കരുണാകരന്‍, ഇ. രാഘവന്‍, ടി. മാധവന്‍, ഇ. കുഞ്ഞിരാമന്‍, എ. ദാമോദരന്‍, രാധാകൃഷ്ണന്‍ ചാളക്കാട് എന്നിവര്‍ സ്വാഗതം പറഞ്ഞു.

CPM, Rally, National protest, Kuttikol, Reception, High range, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: CPM, Rally, National protest, Kuttikol, Reception, High range, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News 
4:42 pm | 0 comments

ഉദുമ കാപ്പിലില്‍ ലീഗ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

Written By kvarthaksd on 27 Feb 2013 | 8:03 pm

Attack, Muslim-League, Office, CPM, Udma, Police, Injured, Kasaragod, Kerala, Kerala News, International News,
ഉദുമ: ഉദുമ കാപ്പിലില്‍ മുസ്‌ലിം ലീഗ് ശാഖാ ഓഫീസ് 50 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് അടിച്ചു തകര്‍ത്തു. ഓഫീസിന് കരി ഓയിലും ഒഴിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ലീഗ് പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് പോയ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് അക്രമം നടത്തിയത്. ഓഫീസിനകത്തുണ്ടായിരുന്ന കസേരകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും തകര്‍ത്തു. പോലീസ് നോക്കി നില്‍ക്കെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.

ഞായറാഴ്ച രാത്രി 12 മണിയോടെ കാഞ്ഞങ്ങാട്ടു നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം കണ്ട് മടങ്ങുകയായിരുന്ന ലീഗ് പ്രവര്‍ത്തകന്‍ കാപ്പിലിലെ ടി.എം യൂസുഫിന്റെ മകന്‍ സിനാനെ (26) ലീഗ് ഓഫീസിന് കരിയോയില്‍ ഒഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിന് കാലിന് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഈ സംഭവത്തെതുടര്‍ന്നാണ് കാപ്പിലില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ സിനാനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

Keywords: Attack, Muslim-League, Office, CPM, Udma, Police, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:03 pm | 2 comments

സമരസന്ദേശ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

Written By Kvarthakgd on 25 Feb 2013 | 5:50 pm

CPM, DIstrict committee, National, Protest, Message rally, KAsaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ഥം സി.പി.എം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ പര്യടനം നടത്തുന്ന സമരസന്ദേശ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

വടക്കന്‍മേഖല ജാഥ ഞായറാഴ്ച മജീര്‍പള്ളയില്‍ നിന്നാരംഭിച്ച് ബദിയടുക്കയില്‍ സമാപിച്ചു. മീഞ്ച, ഉപ്പള, ലാല്‍ബാഗ്, ബായാര്‍പദവ്, പെര്‍മുദെ, ബന്തിയോട്, കളത്തൂര്‍, കുമ്പള ടൗണ്‍, സീതാംഗോളി, നീര്‍ച്ചാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ജാഥാലീഡര്‍ എം. വി .ബാലകൃഷ്ണന്‍, മാനേജര്‍ പി. ജനാര്‍ദനന്‍, ജാഥയിലെ സ്ഥിരാംഗങ്ങളായ കെ. ആര്‍. ജയാനന്ദ, വി. കെ. രാജന്‍, വി. പി. പി. മുസ്തഫ, ജില്ലാകമ്മിറ്റി അംഗം കെ. കണ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ സുന്ദര, ബി. സദാശിവ റൈ, ആര്‍ രമണന്‍, കെ നാരായണ ഷെട്ടി, പുഷ്പരാജ്, ശ്യാംഭട്ട്, കുട്ടി ബെളിച്ചപ്പാട്, കുശല ഷെട്ടി, കെ വി വര്‍ഗീസ്, അബ്ദുര്‍ റഹിമാന്‍, സുബ്ബണ്ണ റൈ എന്നിവര്‍ അധ്യക്ഷരായി. ശ്രീനിവാസ ഭണ്ഡാരി, സി. അരവിന്ദ, ലോക്‌നാഥ്, അബ്ദുള്‍റസാഖ് ചിപ്പാര്‍, സി രാഘവ, അബ്ബാസ് മുണ്ണൂര്‍, ഫാറൂഖ് ഷിറിയ, ജി രത്‌നാകര, പ്രസാദ്കുമാര്‍, പി ഇബ്രാഹിം, മദന എന്നിവര്‍ സ്വാഗതം പറഞ്ഞു. ബദിയടുക്കയില്‍ നടന്ന സമാപനത്തില്‍ പരമേശ്വര അധ്യക്ഷനായി. ജഗനാഥഷെട്ടി സംസാരിച്ചു. കരീം ബദിയടുക്ക സ്വാഗതം പറഞ്ഞു.

CPM, DIstrict committee, National, Protest, Message rally, KAsaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
M. Rajagopal
തെക്കന്‍മേഖലാ ജാഥ കള്ളാറില്‍ ആരംഭിച്ച് മടിക്കൈ അമ്പലത്തറയില്‍ സമാപിച്ചു. പൂടംകല്ല്, കോടോം, അട്ടേങ്ങാനം, തായന്നൂര്‍, അമ്പലത്തറ, പെരിയ, മുക്കൂട്, ഇട്ടമ്മല്‍, വെള്ളിക്കോത്ത്, പുല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ജാഥാലീഡര്‍ എം. രാജഗോപാലന്‍, മാനേജര്‍ ടി. വി. ഗോവിന്ദന്‍, ജാഥാംഗം സാബു അബ്രഹാം, കെ. വി. കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റിയംഗം ടി. കോരന്‍, എം. വി. കൃഷ്ണന്‍, എം. പൊക്ലന്‍, ടി. വി. കരിയന്‍, എന്നിവര്‍ സംസാരിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ കെ. വി. സുനില്‍കുമാര്‍, ജി. ശിവദാസന്‍, സൗമ്യവേണുഗോപാലന്‍, പി. ദാമോദരന്‍, വി. കരുണാകരന്‍ നായര്‍ , എന്‍. കൃഷ്ണന്‍, കെ. ദാമോദരന്‍, ഒ. കൃഷ്ണന്‍, ടി. കുട്ട്യന്‍, എം. കര്‍ത്തമ്പു, വി. നാരായണന്‍ എന്നിവര്‍ അധ്യക്ഷരായി. പി. കെ. രാമചന്ദ്രന്‍, കെ. എ. പ്രഭാകരന്‍, പി. ഗോവിന്ദന്‍, കെ. രവീന്ദ്രന്‍, പി. വി. ചാത്തു, എ. വി. കുഞ്ഞമ്പു, പി. കൃഷ്ണന്‍, ഒ. മോഹനന്‍, പി. കെ. കണ്ണന്‍, മൂലക്കണ്ടം പ്രഭാകരന്‍, എം. വി. നാരായണന്‍ എന്നിവര്‍ സ്വാഗതം പറഞ്ഞു. മടിക്കൈ അമ്പലത്തറയില്‍ നടന്ന സമാപനത്തില്‍ മടത്തിനാട്ട് രാജന്‍ അധ്യക്ഷനായി. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എ. കെ. നാരായണന്‍, കെ. നാരായണന്‍, കെ. വി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. എം. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.

Keywords: CPM, DIstrict committee, National, Protest, Message rally, KAsaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:50 pm | 0 comments

സി.പി.ഐ-എ.ഐ.വൈ.എഫ് കൊടിമരങ്ങള്‍ നശിപ്പിച്ചു

Written By Kvarthakgd on 13 Feb 2013 | 2:00 pm

CPM-AIYF, Flags, Destroy, Bellikoth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വീണച്ചേരിയില്‍ സി.പി.ഐ-എ.ഐ.വൈ.എഫ് കൊടിമരങ്ങള്‍ നശിപ്പിച്ച നിലയില്‍.

ചൊവ്വാഴ്ച രാത്രിയാണ് സാമൂഹ്യദ്രോഹികള്‍ കൊടിമരങ്ങള്‍ നശിപ്പിച്ചത്. കമ്പിയില്‍ തീര്‍ത്ത കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച കൊടിമരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. 

സി.പി.ഐ അജാനൂര്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കെ.വി. കൊട്ടന്‍കുഞ്ഞി ശക്തമായി പ്രതിഷേധം അറിയിച്ചു.

Keywords: CPM-AIYF, Flags, Destroy, Bellikoth, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:00 pm | 0 comments

സി.പി.എം. നേതാവ് എം. ഗോപാലന്‍ കുഴഞ്ഞു വീണ് മരിച്ചു

Written By Kvarthakgd on 12 Feb 2013 | 1:10 pm

CPM, Leader, M.Gopalan, Obituary, Bedakam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: സി.പി.എം ബേഡകം ഏരിയ സെക്രട്ടറിയേറ്റംഗവും കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗവുമായ എം. ഗോപാലന്‍ (60) നിര്യാതനായി. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. ബേഡകം ചൊട്ടത്തോല്‍ സ്വദേശിയാണ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ചൊട്ടത്തോലിലെത്തിച്ച് സംസ്‌ക്കരിച്ചു.

ഭാര്യ: കമലാക്ഷി. മക്കള്‍: വിനോദ് കുമാര്‍ (ഗള്‍ഫ്), വിനീത (കുറ്റിക്കോല്‍ റബ്ബര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം), മിനി (മൈസൂര്‍). മരുമക്കള്‍: എ. അശോകന്‍, കെ. സതീശന്‍.

സഹോദരങ്ങള്‍: എം. ദാമോദരന്‍ (ബേത്തൂര്‍പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍), ശശീന്ദ്രന്‍ (ഗള്‍ഫ്), ഭാസ്‌ക്കരന്‍ (കെ.എസ്.ഇ.ബി), ഗംഗാധരന്‍ (വ്യാപാരി), കുഞ്ഞിക്കണ്ണന്‍, സാവിത്രി, വത്സല, തങ്കമണി, ശോഭ.

സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീട്ടിലെത്തി സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Keywords: CPM, Leader, M.Gopalan, Obituary, Bedakam, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:10 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories