Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label CITU. Show all posts
Showing posts with label CITU. Show all posts

'തെക്കില്‍-ആലട്ടി റോഡ് റീ ടാറിങ് ചെയ്യണം'

Written By Kvarthakgd on 22 Apr 2013 | 8:06 pm

കുണ്ടംകുഴി: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായ തെക്കില്‍-ആലട്ടി റോഡ് റീ ടാറിങ് ചെയ്യണമെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ബേഡകം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കുണ്ടംകുഴി ടി.ടി. മന്ദിരത്തില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍
 ഉദ്ഘാടനം ചെയ്തു.

ഇ. കൃഷ്ണന്‍ അധ്യക്ഷനായി. ടി. വി. കൃഷ്ണന്‍, പി. കൃഷ്ണന്‍, എ. ദാമോദരന്‍, പി.കെ. ഗോപാലന്‍, ബി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. മധു തോരോത്ത് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഇ. കൃഷ്ണന്‍ (പ്രസിഡന്റ്), രവി ചൂരിക്കോട് (വൈസ് പ്രസിഡന്റ്), മധു തോരോത്ത് (സെക്രട്ടറി), മധു വേളാഴി (ജോയിന്റ് സെക്രട്ടറി), രവി കൂവ്വാര (ട്രഷറര്‍).
Thekkil-Alatty, Road, Re tarring, CITU, Bedakam, Conference, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Thekkil-Alatty, Road, Re tarring, CITU, Bedakam, Conference, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:06 pm | 0 comments

സി.ഐ.ടി.യു ജില്ലാ സമ്മേളനം: സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു

Written By Kvarthakgd on 25 Feb 2013 | 6:34 pm

CITU, Conference, co-operative, Seminar, Conduct, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
സഹകരണ സെമിനാര്‍ കെ.സി.ഇ.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
പാലക്കുന്ന്: കേരള കോ- ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. കെ.സി.ഇ.യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ് എം. അശോകറൈ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം. കുഞ്ഞമ്പു, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ടി. നാരായണന്‍, വി. കെ. ബാലകൃഷ്ണന്‍, പി. ഇസ്മാഈല്‍, എന്‍. വി. രാമകൃഷ്ണന്‍, വി. ആര്‍. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ. വി. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.

Keywords: CITU, Conference, co-operative, Seminar, Conduct, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.



6:34 pm | 0 comments

കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി രൂപീകരിച്ചു

Written By Kvarthakgd on 6 Feb 2013 | 5:44 pm

KSRTEA, KSRTC, Protection committee, Development, CPM, CITU, K.P.Satheesh Chandran, Kasaragod, Kerala, Kasargod Vartha, Malayalam news
കാസര്‍കോട്: ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി രൂപീകരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ നിലനില്‍പുതന്നെ അപകടത്തിലാക്കിയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. പൊതുഗതാഗതത്തിന്റെ നട്ടെല്ലും ആയിരക്കണക്കിനാളുകള്‍ ജോലിചെയ്യുന്നതുമായ സ്ഥാപനത്തെ ഇല്ലാതാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംരക്ഷണ സമിതി രൂപീകരിച്ചത്.

KSRTEA, KSRTC, Protection committee, Development, CPM, CITU, K.P.Satheesh Chandran, Kasaragod, Kerala, Kasargod Vartha, Malayalam news
സി.ഐ.ടി.യു ജില്ലാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം സി.പി.എം ജില്ലാസെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. രാഘവന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ. രാജന്‍, എ. ജി. നായര്‍, വി. സി. മാത്യു, എം. സി. രാധാകൃഷ്ണന്‍, എന്‍. കുഞ്ഞികൃഷ്ണന്‍, കെ. ഗംഗാധരന്‍, ബാലകൃഷ്ണന്‍, കെ. വി. ജയപാല്‍, പി. ജാനകി, നാരായണന്‍ തെരുവത്ത്, കെ. ഭാസ്‌കരന്‍, ഗിരികൃഷ്ണന്‍, കെ. എച്ച്. മുഹമ്മദ്, വി. പി. നാരായണന്‍, വി. വി. കുഞ്ഞമ്പു, പി. എം. ഭാസ്‌കരന്‍, ടി. നിഷാന്ത്, കെ. കുഞ്ഞിരാമന്‍, എസ്. വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മോഹന്‍കുമാര്‍ കുമാര്‍ പാടി സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍: പി. രാഘവന്‍ (ചെയര്‍മാന്‍), എസ്. ഉദയകുമാര്‍ (വൈസ് ചെയര്‍മാന്‍), എം. ലക്ഷ്മണന്‍ (കണ്‍വീനര്‍), മോഹന്‍കുമാര്‍ പാടി (ജോയിന്റ് കണ്‍വീനര്‍).

Keywords: KSRTEA, KSRTC, Protection committee, Development, CPM, CITU, K.P.Satheesh Chandran, Kasaragod, Kerala, Kasargod Vartha, Malayalam news, KSRTC preservation committee formation
5:44 pm | 0 comments

സി.ഐ.ടി.യു. കരുത്ത് തെളിയിച്ച് കാസര്‍കോട്ട് പടുകൂറ്റന്‍ പ്രകടനം

Written By kvarthakgd1 on 14 Jan 2013 | 10:30 pm

Kasaragod, CITU, State-Conference, Kerala, Rally, Town, New Bus Stand, M.G. Road, Bank Road, K. Padmanabhan Nagar, President, Kasargodvartha, Malayalam News.

കാസര്‍കോട്: സി.ഐ.ടി.യുവിന്റെ കരുത്ത് തെളിയിച്ച് കാസര്‍കോട്ട് പടുകൂറ്റന്‍ പ്രകടനം. മൂന്നു ദിവസമായി കാസര്‍കോട്ട് നടന്നുവന്ന സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പതിനായിരങ്ങളാണ് അണിനിരന്നത്.

പൊതുസമ്മേളന നഗരിയായ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ പിബീസ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച പ്രകടനവും പ്രതിനിധി സമ്മേളനം നടന്ന പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയം പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനവും എം.ജി. റോഡിലെ എല്‍.ഐ.സി. ഓഫീസിനടുത്ത് സന്ധിച്ചു. പിന്നീട് എം.ജി. റോഡ്, ട്രാഫിക് ജംഗ്ഷന്‍, ബാങ്ക് റോഡ്, കറന്തക്കാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദേശീയ പാതയില്‍ പ്രവേശിക്കുകയും അവിടെ നിന്ന് പുതിയ ബസ് സ്റ്റാന്‍ഡിലൂടെ പൊതുസമ്മേളന നഗരിയിലേക്ക് കടക്കുകയുമായിരുന്നു. വഴിനീളെ വര്‍ഗ ബഹുജന സംഘടനകള്‍ പ്രകടനത്തിന് അഭിവാദ്യം അര്‍പിച്ചു.

Kasaragod, CITU, State-Conference, Kerala, Rally, Town, New Bus Stand, M.G. Road, Bank Road, K. Padmanabhan Nagar, President, Kasargodvartha, Malayalam News. ബാന്‍ഡ് മേളം, വേഷങ്ങള്‍ എന്നിവ പ്രകടനത്തെ ആകര്‍ഷകമാക്കി. മൂന്ന് വരിയായി അച്ചടക്കത്തോടെ നീങ്ങിയ പ്രകടനത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യം മുഴങ്ങി. പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനങ്ങളെ കൊണ്ട് നുള്ളിപ്പാടി മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡിന് ഇരുവശവും നിറഞ്ഞു. നുള്ളിപ്പാടിയിലെ കോണ്‍ഫിഡന്റ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു. സി.ഐ.ടി.യുവിന്റെ സംഘടനാ ശേഷിയും ജനപങ്കാളിത്തവും വിളിച്ചോതുന്ന പ്രകടനം വീക്ഷിക്കാന്‍ റോഡിനിരുവശവും ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു.

Kasaragod, CITU, State-Conference, Kerala, Rally, Town, New Bus Stand, M.G. Road, Bank Road, K. Padmanabhan Nagar, President, Kasargodvartha, Malayalam News. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മിലന്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ കെ. പത്മനാഭന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പത്മനാഭന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യുവിന്റെയും സിപിഎമ്മിന്റെയും പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് ശേഷം കെ.പി. സുരേഷ് ബാബുവും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.

Keywords: Kasaragod, CITU, State-Conference, Kerala, Rally, Town, New Bus Stand, M.G. Road, Bank Road, K. Padmanabhan Nagar, President, Kasargodvartha, Malayalam News, CITU rally in Kasargod
10:30 pm | 0 comments

സി.ഐ.ടി.യു. സമ്മേളനം: പ്രകടനവും പൊതുസമ്മേളനവും തിങ്കളാഴ്ച വൈകിട്ട്

Written By Kvartha Alpha on 13 Jan 2013 | 11:37 pm

CITU, kasaragod, Meet, pulikunnu, Kerala, Kasargod Vartha, Conference, E.P. Rajagopalan, K.P. Mohanan, M. M. Narayanan
കാസര്‍കോട്: സി.ഐ.ടി.യു. സംസ്ഥാന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് സമാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം പുലിക്കുന്നിലെ പ്രതിനിധി സമ്മേളന നഗരിയില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ.പത്മനാഭന്‍ നഗറില്‍ പൊതുസമ്മേളനം നടക്കും. സി.ഐ.ടി.യു. അഖിലേന്ത്യ പ്രസിഡന്റ് എ.കെ. പത്മനാഭന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.എമ്മിന്റെയും സി.ഐ.ടി.യുവിന്റെയും പ്രമുഖ നേതാക്കള്‍ പ്രസംഗിക്കും.

പൊതുസമ്മേളനത്തിന് ശേഷം കെ.പി.സുരേഷ് ബാബുവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും. ഞായറാഴ്ച പുലിക്കുന്നിലെ ജില്ലാ ലൈബ്രറി പരിസരത്ത് നടന്ന സാംസ്‌കാരിക സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. മോഹനന്‍, പ്രൊഫ. എം.എം. നാരായണന്‍ പ്രസംഗിച്ചു. പി.വി.കെ. പനയാല്‍ സ്വാഗതവും അഡ്വ. പി.വി. ജയരാജന്‍ നന്ദിയും പറഞ്ഞു. രാത്രി അശ്വതി അശോകന്‍ അവതരിപ്പിച്ച മാര്‍ക്‌സാണ് ശരി എന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു.

Keywords: CITU, kasaragod, Meet, pulikunnu, Kerala, Kasargod Vartha, Conference, E.P. Rajagopalan, K.P. Mohanan, M. M. Narayanan
11:37 pm | 0 comments

യുദ്ധത്തിനെതിരെയുള്ള മധു ചീമേനിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

Kasaragod, Photo, CITU, Kerala, Madhu Cheemeni, War, Endosulfan, Bopal, Album, Bank, College, Kasargodvartha, Malayalam News
കാസര്‍കോട്: സി.ഐ.ടി.യു. സമ്മേളന നഗരിയില്‍ അവതരിപ്പിച്ച മധു ചീമേനിയുടെ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. യുദ്ധത്തിനെതിരെയും, എന്‍ഡോസള്‍ഫാന്‍, ഭോപ്പാല്‍ ദുരന്തം, മുംബൈ ഭീകരാക്രമണം, വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണം, ഒ ന്നാം ലോക മഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം, പാര്‍ലിമെന്റ് ആക്രമണം തുടങ്ങിയവയുടെ 700 ഓളം ചിത്രങ്ങളാണ് മധു ചീമേനി പ്രദര്‍ശനത്തിനുള്ളത്. യുദ്ധത്തിനും, മറ്റു സാമൂഹ്യ തിന്മകള്‍ക്കെതിരെയും, ദുരന്തത്തെകുറിച്ചും സമൂഹത്തെ ബോധവാന്‍മാരാക്കുക എന്നാതാണ് തന്റെ ലക്ഷ്യമെന്ന് മധു പറയുന്നു.

Kasaragod, Photo, CITU, Kerala, Madhu Cheemeni, War, Endosulfan, Bopal, Album, Bank, College, Kasargodvartha, Malayalam News
1991 ല്‍ ഉണ്ടായ കുവൈറ്റ് യുദ്ധത്തിന്റെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു മധുവിന്റെ തുടക്കം. ഇന്റര്‍നെറ്റില്‍ നിന്ന് ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്തും, പത്ര കട്ടിംഗുകളും മധു തന്റെ ശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധു കാസര്‍കോട് ഗവ. കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു കുവൈറ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കുവൈറ്റ് യുദ്ധത്തിന്റെയും പിന്നീടങ്ങോട്ട് നടന്ന ഇറാന്‍- ഇറാഖ് യുദ്ധം, പലസ്തീന്‍ യുദ്ധം, ഭേപ്പാല്‍ ദുരന്തം, എന്‍ഡോസള്‍ഫാന്‍ എന്നിങ്ങനെ നൂറുകണക്കിനു ചിത്രങ്ങള്‍ മധു ചീമേനിയുടെ ഫോട്ടോ ശേഖരണത്തില്‍ ഇടംനേടി. തന്റെ ഈ സാമൂഹ്യ സേവനം തികച്ചും സൗജന്യമാണെന്ന് മധു പറയുന്നു. എങ്കിലും ചിലര്‍ നല്‍കുന്ന സംഭാവനകളാണ് തന്റെ പ്രദര്‍ശനത്തിന്റെ സാമ്പത്തിക സ്രോതസ്സ്.

ചീമേനി സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന മധു 20 വര്‍ഷത്തോളമായി തന്റെ ഫോട്ടോശേഖരണത്തിന് തുടക്കമിട്ടിട്ട്. ഇതുവരെയായി മധു 1500 ഓളം വേദികളില്‍ തന്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. ഫോട്ടോകളോടൊപ്പം നിരവധി ആല്‍ബ ശേഖരണങ്ങളും മധുവിന്റെ പക്കലുണ്ട്. ഇതുവരെയായി മധുവിന്റെ ആല്‍ബത്തിന് പലരും വിലപറഞ്ഞെങ്കിലും മധു തന്റെ ശേഖരങ്ങള്‍ വില്‍ക്കാന്‍ തയാറായിട്ടില്ല. 2004 ല്‍ നടത്തിയ ഓരു പ്രദര്‌ശനത്തിനിടെ ഒരു സ്വിറ്റസര്‍ലാന്റുകാരന്‍ തന്റെ ഒരാല്‍ബത്തിന് 10,000 വിലപറഞ്ഞെങ്കിലും മധു അത് വില്‍ക്കാന്‍ തയാറിയില്ല.

Kasaragod, Photo, CITU, Kerala, Madhu Cheemeni, War, Endosulfan, Bopal, Album, Bank, College, Kasargodvartha, Malayalam Newsയുദ്ധത്തിന്റെ 300 ഓളം ഫോട്ടോകളാണ് മധുവിന്റെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുകൂടാതെ ഭോപ്പാല്‍ ദുരന്തത്തിന്റെ 25 ഉം, എന്‍ഡോസള്‍ഫാന്റെ 35 ഉം ഫോട്ടോകള്‍ മധു പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.

രജനിയാണ് ഭാര്യ. മക്കള്‍: ആകാശ്, ജഗദ്‌നാഥ്, ശിവദത്ത്. ജഗദ്‌നാഥ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനും, ഹൃദ്രോഗിയുമാണ്.

Keywords: Kasaragod, Photo, CITU, Kerala, Madhu Cheemeni, War, Endosulfan, Bopal, Album, Bank, College, Kasargodvartha, Malayalam News. 
11:12 pm | 0 comments

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Written By kvarthaksd on 12 Jan 2013 | 8:53 pm

 CITU, State-Conference, Pulikunnu, AITUC, Muslim-League, Photo, Kasaragod, Kerala, Kerala Vartha, Kerala News.

കാസര്‍കോട്: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം. ശനിയാഴ്ച രാവിലെ പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ വരദരാജപൈ നഗറില്‍ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, യു.ടി.യു.സി അഖിലേന്ത്യാ പ്രസിഡന്റ് എ.എ. അസീസ് എം.എല്‍.എ, ബി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പ്രഭാകരന്‍, എസ്.ടി.യു. ജനറല്‍ സെക്രട്ടറി അഹ്മദ് കുട്ടി ഉണ്ണിക്കുളം സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പത്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ്, എളമരം കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. പി. കരുണാകരന്‍ എം.പി സ്വാഗതം പറഞ്ഞു.

ഉദ്ഘാടനത്തിന് മുന്നോടിയായി മലബാര്‍ ദേവസ്വം എംപ്‌ളോയിസ് യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍ പഞ്ചവാദ്യവും മുന്നാട് കേരള കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാഗത ഗാനവും അരങ്ങേറി. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് കെ. രവീന്ദ്രനാഥ് പതാക ഉയര്‍ത്തിയ ശേഷമാണ് സമ്മേളനം ആരംഭിച്ചത്.


വൈകിട്ട് 3.30ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെ. പത്മനാഭന്‍ നഗറില്‍ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിക്കും.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.പി.ഐ ദേശീയ സിമിതിയംഗം കാനം രജേന്ദ്രന്‍, കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍, ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം എം.എല്‍.എ, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി. രാഘവന്‍ എന്നിവര്‍ പ്രസംഗിക്കും. രാത്രി 7.30ന് മുന്നാട് കേരള കലാക്ഷേത്രത്തിന്റെ ഭഗത്‌സിംഗ് എന്ന സംഗീത ശില്‍പം അരങ്ങേറും.

തിങ്കളാഴ്ച വൈകിട്ട് പതിനായിരങ്ങള്‍ അണിനിരക്കുന്ന പ്രകടനം, പൊതു സമ്മേളനം എന്നിവയോടെയാണ് സമ്മേളന സമാപനം. സമ്മേളനം പ്രമാണിച്ച് കാസര്‍കോടും പരിസരവും ചുവപ്പില്‍ മുങ്ങിയിരിക്കുകയാണ്. പ്രതിനിധി സമ്മേളന വേദിയുടെ കവാടത്തില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനവും പുസ്തക സ്റ്റാളും ആളുകളെ ആഘര്‍ഷിക്കുന്നു.

CITU, State-Conference, Pulikunnu, AITUC, Muslim-League, Photo, Kasaragod, Kerala, Kerala Vartha, Kerala News.


CITU, State-Conference, Pulikunnu, AITUC, Muslim-League, Photo, Kasaragod, Kerala, Kerala Vartha, Kerala News.

CITU, State-Conference, Pulikunnu, AITUC, Muslim-League, Photo, Kasaragod, Kerala, Kerala Vartha, Kerala News.

CITU, State-Conference, Pulikunnu, AITUC, Muslim-League, Photo, Kasaragod, Kerala, Kerala Vartha, Kerala News.

Photo: Rajashekhar.k

Keywords: CITU, State-Conference, Pulikunnu, AITUC, Muslim-League, Photo, Kasaragod, Kerala, Kerala Vartha, Kerala News.
8:53 pm | 0 comments

സിഐടിയു സംസ്ഥാന സമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു

Written By kvartha delta on 11 Jan 2013 | 9:28 pm

CITU, Kasaragod, P.Karunakaran MP, Kerala, Flag, Rally, CITU, Workers Union, Divakaran, Appukuttan, Malayalam News.
കാസര്‍കോട്: സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളനം ചേരുന്ന കെ പത്മാനാഭന്‍ നഗറില്‍ (മിലന്‍ ഗ്രൗണ്ട്) ചെമ്പാതാക ഉയര്‍ന്നു. ആവേശം അലയടിച്ച അന്തരിക്ഷത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപിയാണ് പതാക വാനിലേക്ക് ഉയര്‍ത്തിയത്.

കൊടി-കൊടിമര ജാഥകള്‍ വൈകിട്ട് അഞ്ചരയോടെ നഗരത്തിലേക്ക് എത്തിയോടെ നഗരം ആവേശത്താല്‍ പ്രകമ്പനം കൊണ്ടു. നാലുജാഥകളും ചന്ദ്രഗിരി ജങ്ഷനില്‍ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങിയത് കാസര്‍കോടിന് അപൂര്‍വ അനുഭവമായി. ബാന്‍ഡ് വാദ്യവും ചെണ്ടമേളവും വെടിക്കെട്ടും ചേര്‍ന്നതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ആവേശതിമിര്‍പ്പിലായി.

ജില്ലയുടെ വിവിധ ഭാഗത്ത്‌നിന്ന് നൂറുകണക്കിന് തൊഴിലാളികളും ബഹുജനങ്ങളും പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിക്കാന്‍ എത്തി. കാസര്‍കോട് ആദ്യമായി ചേരുന്ന സംസ്ഥാനസമ്മേളനം ജനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തതിന്റെ പ്രഖ്യാപനമായിരുന്നു കൊടി-കൊടിമര ജാഥയും പതാക ഉയര്‍ത്തലും. നഗരത്തെ പിടിച്ച് കുലുക്കിയാണ് തൊഴിലാളിവര്‍ഗത്തിന്റെ ആശാകേന്ദ്രമായ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചത്.

പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കണ്ണൂര്‍ പയ്യാമ്പലത്തെ സി. കണ്ണന്‍ നഗറില്‍നിന്നാണ് കൊണ്ടുവന്നത്. രാവിലെ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രാവീന്ദ്രനാഥ് ജാഥാലീഡര്‍ കെ പി സഹദേവന് പതാക കൈമാറി. കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍നിന്നാണ് കൊണ്ടുവന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ജാഥാ ലീഡര്‍ എ കെ നാരായാണന് കൈമാറി. കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. ബി ചന്ദപ്പ സ്വാഗതം പറഞ്ഞു.

പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കാഞ്ഞങ്ങാട്ടെ അനശ്വര രക്തസാക്ഷികളായ പ്രഭാകരന്റെയും സുരേന്ദ്രന്റെയും സ്മൃതി മണ്ഡപത്തില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ ജാഥാ ലീഡര്‍ പി അപ്പുക്കുട്ടനു കൈമാറി. മാന്തോപ്പ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ എം പൊക്ലന്‍ അധ്യക്ഷനായി. ഡി വി അമ്പാടി സ്വാഗതം പറഞ്ഞു. കൊടിമരം ബന്തടുക്ക ബാലകൃഷ്ണ നായ്കിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ജാഥാലീഡര്‍ യു തമ്പാന്‍നായര്‍ക്ക് കൈമാറി. എം മുഹമ്മദ് അധ്യക്ഷനായി. എം രാജഗോപാലന്‍ സംസാരിച്ചു. കെ എന്‍ രാജന്‍ സ്വാഗതം പറഞ്ഞു.

പതാകകള്‍ അത്‌ലറ്റുകള്‍ റിലേയായി കാസര്‍കോട് എത്തിച്ചപ്പോള്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടിമര ജാഥകള്‍ എത്തിയത്.

Keywords: CITU, Kasaragod, P.Karunakaran MP, Kerala, Flag, Rally, CITU, Workers Union, Divakaran, Appukuttan, Malayalam News.
9:28 pm | 0 comments

സര്‍ക്കാ­ര്‍ ജീവ­ന­ക്കാ­രു­ടെ പ­ണി­മുട­ക്ക് കാസര്‍­കോട്ട് ഭാ­ഗികം

Written By Kvartha Alpha on 8 Jan 2013 | 11:00 pm

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC



കാസര്‍­കോ­ട്:
പ­ങ്കാ­ളി­ത്ത പെന്‍­ഷന്‍ ന­ട­പ്പാ­ക്കു­ന്ന­തില്‍ പ്ര­തി­ഷേ­ധി­ച്ച് ഇട­ത് അ­നുകൂ­ല സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ആ­രം­ഭി­ച്ചി­രി­ക്കു­ന്ന അ­നി­ശ്ചി­ത­കാ­ല പ­ണി­മുട­ക്ക് കാസര്‍­കോ­ട്ട് ഭാ­ഗികം. സ്വ­കാ­ര്യ ബ­സ് ജീ­വ­ന­ക്കാരും ഒ­രു വി­ഭാ­ഗം കെ.എ­സ്.ആര്‍.ടി.സി. ജീ­വ­ന­ക്കാരും പ­ണി­മു­ട­ക്കി­യ­തി­നാല്‍ ബ­സ് സൗ­ക­ര്യ­മില്ലാ­തി­രു­ന്നി­ട്ടു പോലും ഭൂ­രി­ഭാ­ഗം ജീ­വ­ന­ക്കാരും ഓ­ഫീ­സി­ലെത്തി. അ­തേ സമ­യം പ­ണി­മുട­ക്ക് വന്‍ വി­ജ­യ­മാ­ണെ­ന്ന് ഇട­ത് അ­നുകൂ­ല സം­ഘ­ട­ന­കള്‍ അ­വ­കാ­ശ­പ്പെ­ട്ടു.

കാ­സര്‍കോ­ട് ക­ല­ക്ട­റേ­റ്റില്‍ 153 ജീ­വ­ന­ക്കാ­രില്‍ 53 പേര്‍ ജോ­ലി­ക്കെത്തി. ഒമ്പ­തു പേര്‍ ലീ­വെ­ടു­ത്തു. 91 പേര്‍ പ­ണി­മു­ടക്കി. കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സില്‍ 75 പേ­രില്‍ 24 പേര്‍ ജോ­ലി­ക്കെത്തി. നാ­ലു പേര്‍ ലീ­വെ­ടു­ത്തു. 47 പേര്‍ പ­ണി­മു­ടക്കി. കാസര്‍­കോ­ട് ക­ല­ക്ട­റേ­റ്റില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന വിവി­ധ ഓ­ഫീ­സു­ക­ളു­ടെ പ്ര­വര്‍­ത്ത­നവും ഭാ­ഗി­ക­മാ­യി മാ­ത്ര­മാ­ണ് സ്­തം­ഭി­ച്ചത്. ക­ല­ക്ട­റേ­റ്റി­ലെ നാ­ല് പ്രധാ­ന ഓ­ഫീ­സു­ക­ളു­ടെ ത­ല­വന്‍­മാര്‍ തി­ങ്ക­ളാഴ്ച വൈ­കി­ട്ടോ­ടെ തന്നെ ഓ­ഫീ­സു­കള്‍ പൂ­ട്ടി ക­ലക്ട­റെ താ­ക്കോല്‍ ഏല്‍­പി­ച്ചി­രു­ന്നു­വെ­ങ്കി­ലും ഇ­തില്‍ നാല് ഓ­ഫീ­സര്‍­മാര്‍ ചൊ­വ്വാഴ്­ച രാ­വി­ലെ ത­ന്നെ താ­ക്കോല്‍ സ്വീ­ക­രിച്ച് ഓ­ഫീ­സ് തു­റ­ന്നു.

നാ­ഷ­ണല്‍ സേ­വിം­ഗ്‌സ്, എ.ഡി.സി, ഡി.എ­സ്.ഒ, ട്രൈബല്‍ ഓ­ഫീ­സ് എ­ന്നി­വ­യു­ടെ മേ­ല­ധി­കാ­രി­ക­ളാണ് ഓ­ഫീ­സ് തു­റ­ക്കാന്‍ ത­യാ­റാ­യത്. ഡെ­പ്യൂ­ട്ടി ക­ല­ക്ടര്‍ ലോ­ക്കല്‍ ഫണ്ട് ഓ­ഡിറ്റ്, ഡെ­പ്യൂ­ട്ടി കണ്‍­ട്രോ­ളര്‍ എ­ന്നീ ഓ­ഫീ­സു­ക­ളു­ടെ മേ­ല­ധി­കാ­രി­ക­ളാ­ണ് താ­ക്കോല്‍ സ്വീ­ക­രി­ക്കാന്‍ ബാ­ക്കി­യു­ള്ള­തെ­ന്ന് ജില്ലാ ക­ല­ക്ടര്‍ പി.എസ്. മു­ഹമ്മ­ദ് സ­ഗീ­ര്‍ അ­റി­യിച്ചു. കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സില്‍ ലാന്‍­ഡ് ട്രൈ­ബ്യൂ­ണല്‍ വി­ഭാ­ഗ­ത്തില്‍ 14 പേ­രില്‍ മൂ­ന്നു പേര്‍ മാ­ത്ര­മാ­ണ് സ­മ­ര­ത്തില്‍ പ­ങ്കെ­ടുത്ത്. ലാന്റ് അ­ക്വി­സി­ഷന്‍ വി­ഭാ­ഗ­ത്തില്‍ 50 പേ­രില്‍ മൂ­ന്നു­പേര്‍ സ­മ­ര­ത്തി­ലാണ്. റീ സര്‍­വെ വി­ഭാ­ഗ­ത്തില്‍ 20 പേ­രില്‍ അ­ഞ്ചു പേര്‍ സ­മ­ര­ത്തി­ലാണ്. റ­വ­ന്യൂ റി­ക്കവ­റി വി­ഭാ­ഗ­ത്തില്‍ 18 പേ­രില്‍ ഒ­മ്പ­ത് പേര്‍ സ­മ­ര­ത്തി­ലാണ്. റീ സര്‍­വെ എല്‍.ആര്‍.എം. വി­ഭാ­ഗ­ത്തില്‍ 21 പേ­രില്‍ 10 പേരും സ­മ­ര­ത്തി­ലാ­ണ്.

കാസര്‍­കോ­ട് ടൗണ്‍ ജി.യു.പി. സ്­കൂ­ളില്‍ അ­ധ്യാ­പ­കര്‍ ജോ­ലി­ക്കെ­ത്തി­യെ­ങ്കിലും കു­ട്ടി­കള്‍ ഭൂ­രി­ഭാ­ഗവും എ­ത്തി­യില്ല. ഇ­തേ തു­ടര്‍­ന്ന് ഒ­രു ക്ലാ­സില്‍ കു­ട്ടിക­ളെ ഇ­രു­ത്തി അ­ധ്യാ­പ­കര്‍ ക്ലാ­സെ­ടു­ത്തു. പ­ല സര്‍­ക്കാര്‍ സ്­കൂ­ളു­ക­ളു­ടെയും പ്ര­വര്‍ത്ത­നം ഭാ­ഗി­ക­മാ­യി ത­ട­സ­പ്പെ­ട്ടു. ബ­സ് സൗ­കര്യം ഇല്ലാ­ത്ത­തി­നാ­ലാ­ണ് കു­ട്ടി­കള്‍­ക്ക് സ്­കൂ­ളില്‍ എ­ത്താന്‍ ക­ഴി­യാ­തി­രു­ന്ന­തെ­ന്ന് ജോ­ലി­ക്കെത്തി­യ അ­ധ്യാ­പ­കര്‍ പ­റ­ഞ്ഞു.

ക­ല­ക്ട­റേ­റ്റില്‍ സ­മ­രാ­നു­കൂ­ലി­ക­ളാ­യ 25 ഓ­ളം ജീ­വ­ന­ക്കാര്‍ ജോ­ലി­ക്കെ­ത്തിയ­വ­രോ­ട് സ­മ­ര­ത്തി­ന്റെ ആ­വ­ശ്യ­ക­ത വി­വ­രിച്ചു. ഇ­വര്‍ ജോ­ലി­ക്കെ­ത്തി­യവ­രെ ത­ട­യാന്‍ ത­യാ­റാ­യില്ല. എന്‍.ജി.ഒ. അ­സോ­സി­യേ­ഷന്‍ പ്ര­വര്‍­ത്ത­കരാ­യ ഉ­ദ്യോ­ഗ­സ്ഥ­ര്‍ കൂ­ട്ട­മാ­യെ­ത്തി­യാ­ണ് ജോ­ലി­ക്ക് ഹാ­ജ­രാ­യത്. വി­ദ്യാ­ന­ഗര്‍ എ­സ്.ഐ. ഉ­ത്തം­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം ക­ല­ക്ട­റേ­റ്റി­ലും, കാ­സര്‍­കോ­ട് ടൗണ്‍ എ­സ്.എ. ദി­നേശ­ന്റെ നേ­തൃ­ത്വ­ത്തി­ലുള്ള പോ­ലീ­സ് സം­ഘം കാസര്‍­കോ­ട് താ­ലൂക്ക് ഓ­ഫീ­സിലും നി­ല­യു­റ­പ്പി­ച്ചി­രു­ന്നു.


തീ­വ­ണ്ടി­യില്‍ എത്തി­യ സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍ ഉള്‍­പ്പെ­ടെ­യു­ള്ള യാ­ത്ര­ക്കാ­രെ പോ­ലീ­സ് ബ­സി­ല്‍ ല­ക്ഷ്യ സ്ഥാ­ന­ത്തെ­ത്തിച്ച­ത് ജ­ന­ങ്ങള്‍­ക്ക് ഉ­പകാ­ര പ്ര­ദ­മായി.

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC
Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC

Photos: Zubair Pallickal

Keywords: Strike, kasaragod, CITU, Pension, KSRTC, Bus, Collectorate, Police, Kerala, CITU, AITUC, Bus strike causes immense hardship in north Malabar region
11:00 pm | 0 comments

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

CITU, District conference, Tapan Sinha, Inauguration, Kasaragod, CPIM, Kerala, Malayalam news
കാസര്‍കോട്: ജനുവരി 12 മുതല്‍ 14 വരെ കാസര്‍കോട് ചേരുന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12ന് രാവിലെ 9.30ന് വരദരാജപൈ നഗറില്‍ (സന്ധ്യാരാഗം ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി തപന്‍ സിന്‍ഹ എംപി ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ പ്രസിഡന്റ് എ എ അസീസ് എംഎല്‍എ, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ വിജയകുമാര്‍, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. രാവിലെ 8.30ന് സമ്മേളന നഗരയില്‍ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കാസര്‍കോട് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ പഞ്ചവാദ്യവും ഒമ്പത് മണിക്ക് മുന്നാട് കേരള കലാക്ഷേത്രത്തിന്റെ സ്വാഗതഗാനവും രാത്രി 7.30ന് ഭഗത്‌സിങ് സംഗീതശില്‍പവും അരങ്ങേറും.

പകല്‍ മൂന്നിന് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപത്ത് “മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’വിഷയത്തില്‍ സെമിനാര്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

13ന് പകല്‍ 3.30ന് പുലിക്കുന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പരിസരത്ത് പി ഗോവിന്ദപിള്ള നഗറില്‍ സാംസ്‌കാരിക സമ്മേളനം ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ പി മോഹനന്‍, പ്രൊഫ. എം എം നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് അശ്വതി അശോകന്റെ “മാര്‍ക്‌സാണ് ശരി’ കഥാപ്രസംഗം അരങ്ങേറും.

14ന് പകല്‍ മൂന്നിന് പുലിക്കുന്നില്‍നിന്ന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ അണിനിരക്കുന്ന റാലിയും പുതിയ ബസ്‌സ്റ്റാന്‍ഡിന് സമീപത്ത് തയ്യാറാക്കിയ കെ പത്മനാഭന്‍ നഗറില്‍ പൊതുസമ്മേളനവും നടക്കും. ദേശീയ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സിഐടിയു പ്രവര്‍ത്തകര്‍ ജില്ലയിലെ വീടുകള്‍— കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്തു. സമ്മേളന ചെലവിലേക്കായി ഓരോ വീട്ടില്‍നിന്നും പത്തുരൂപ തോതില്‍ ശേഖരിച്ച ഫണ്ട് സംസ്ഥാന സെക്രട്ടറിമാരായ പി നന്ദകുമാറിന്റെയും ടി പി രാമകൃഷ്ണന്റെയും നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി ഏറ്റുവാങ്ങി.

സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലാകെ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഏരിയാകേന്ദ്രങ്ങളില്‍ 13 സെമിനാര്‍ സംഘടിപ്പിച്ചു. നാല് കേന്ദ്രങ്ങളിലായി വോളിബോള്‍, കബഡി, കമ്പവലി, ക്രിക്കറ്റ് മത്സരങ്ങളും നടത്തി. വിജയികള്‍ക്കുള്ള ട്രോഫിയും സമ്മേളന ലോഗോ രൂപകല്‍പന ചെയ്ത തൃശൂരിലെ മുജീബ് റഹ്മാനുള്ള ഉപഹാരവും പൊതുസമ്മേളനത്തില്‍വച്ച് നല്‍കും.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാഹിത്യമത്സരത്തില്‍ വിജയികളായ പി കൃപ, നെക്രാജെ, പി വി സൗമ്യ, പിലാത്തറ (ഹൈസ്‌കൂള്‍ വിഭാഗം), ശ്രുതി ശശിധരന്‍ ഫാറൂഖ് കോളേജ് കോഴിക്കോട്, ടി സി തേജസ്വിനി, കടലായി, പി അക്ഷര, ഇരിയണ്ണി (ഹയര്‍സെക്കന്‍ഡറി, കോളേജ് വിഭാഗം), പി പി സുനില്‍കുമാര്‍, അഞ്ചരക്കണ്ടി, എം എം ജിനേഷ് പിലാത്തറ, വലിയശാല രാജു പുനലൂര്‍ (പൊതുവിഭാഗം) എന്നിവര്‍ക്കും പൊതുസമ്മേളനത്തില്‍വച്ച് ഉപഹാരം നല്‍കും.

കൊടി- കൊടിമര ജാഥകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് 11ന് ആരംഭിക്കും. പ്രതിനിധി സമ്മേളന നഗരയായ വരദരാജപൈ നഗറില്‍ ഉയര്‍ത്താനുള്ള പതാക കാഞ്ഞങ്ങാട്ടെ സ. പ്രഭാകരന്‍ സ്മൃതി മണ്ഡപത്തില്‍ പകല്‍ ഒന്നിന് കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി അപ്പുക്കുട്ടന് കൈമാറും. തുടര്‍ന്ന് അത്‌ലറ്റുകള്‍ റിലെയായി സമ്മേളന നഗരിയിലെത്തിക്കും. കൊടിമരം പകല്‍ രണ്ടിന് ബന്തടുക്ക സ. ബാലകൃഷ്ണ നായ്ക് സ്മൃതി മണ്ഡപത്തില്‍വച്ച് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം യു തമ്പാന്‍ നായര്‍ക്ക് കൈമാറും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിക്കും.

പൊതുസമ്മേളന നഗരിയായ സ. കെ പത്മനാഭന്‍ നഗറില്‍ ഉയര്‍ത്താനുള്ള പതാക കണ്ണൂര്‍ പയ്യാമ്പലത്തെ സ. സി കണ്ണന്‍ നഗറില്‍വച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ്, സംസ്ഥാന സെക്രട്ടറി കെ പി സഹദേവന് കൈമാറും. തുടര്‍ന്ന് അത്‌ലറ്റുകള്‍ റിലെയായി സമ്മേളന നഗരിയിലെത്തിക്കും. കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍വച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ നാരായണന് കൈമാറും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയിലെത്തിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ എംപി, ജനറല്‍ കണ്‍വീനര്‍ പി രാഘവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ നാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, വൈസ് പ്രസിഡന്റ് അഡ്വ. പി അപ്പുക്കുട്ടന്‍, കലാ- സാംസ്‌കാരിക സബ്കമ്മിറ്റി ചെയര്‍മാന്‍ പി വി കെ പനയാല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: CITU, District conference, Tapan Sinha, Inauguration, Kasaragod, CPIM, Kerala, Malayalam news
9:21 pm | 0 comments

അ­നു­മ­തി­യില്ലാതെ സെ­മി­നാര്‍: മുന്‍­മ­ന്ത്രി­യട­ക്കം നൂ­റു­പേര്‍­ക്കെ­തി­രെ കേ­സ്

Written By kvarthapressclub on 7 Jan 2013 | 5:53 pm

Case, Seminar, Manjeshwaram, Police, CITU, State-conference, Hosangadi, Leader, Minister, Kerala.
മഞ്ചേ­ശ്വരം: അ­നു­മ­തി­യില്ലാ­തെ സെ­മി­നാര്‍ ന­ട­ത്തി­യ­തി­ന് മുന്‍­മ­ന്ത്രി­യട­ക്കം നൂ­റു­പേര്‍­ക്കെ­തി­രെ മ­ഞ്ചേ­ശ്വരം പോ­ലീ­സ് കേ­സെ­ടു­ത്തു.സി.ഐ.ടി.യു.സംസ്ഥാ­ന സ­മ്മേ­ള­ന­ത്തി­ന്റെ ഭാ­ഗ­മാ­യി ഞാ­യ­റാഴ്ച  ഹൊ­സ­ങ്ക­ടി­യില്‍ സം­ഘ­ടി­പ്പി­ച്ച സെ­മി­നാ­റു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് കേ­സ്.

മുന്‍ മ­ന്ത്രി­യും, സി.ഐ.ടി.യു.സംസ്ഥാ­ന നേ­താ­വുമാ­യ എ­ളമ­രം ക­രീം, മുന്‍ എം.എല്‍.എ.സി.എ­ച്ച്.കു­ഞ്ഞ­മ്പു, ദ­യാ­ന­ന്ദന്‍, ഉ­മേ­ശ് എ­ന്നി­വ­രുള്‍­പെ­ടെ ക­ണ്ടാ­ല­റി­യാ­വു­ന്ന നൂ­റു­പേര്‍­ക്കെ­തി­രെ­യാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്തത്.

Keywords: Case, Seminar, Manjeshwaram, Police, CITU, State-conference, Hosangadi, Leader, Minister, Kerala.
5:53 pm | 0 comments

ഓട്ടോ ഡ്രൈവറെ ബൈക്കിലെത്തി മര്‍ദിച്ചു; ഉളിയത്തടുക്കയില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി

Written By kvarthaksd on 5 Jan 2013 | 2:15 pm

 Attack, Auto Driver, Uliyathaduka, Harthal, Bike, CITU, Injured, Hospital, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: ഉളിയത്തടുക്കയില്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഉളിയത്തടുക്കയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി ഹര്‍ത്താല്‍ ആചരിച്ചു. ഉളിയത്തടുക്ക എസ്.പി. നഗറിലെ എസ്.ടി.യു പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ അലിയെ (26) യാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ യാത്രക്കാരുമായി പോകുമ്പോള്‍ വഴി തടഞ്ഞ് മര്‍ദിച്ചത്.

പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ബൈക്കിലെത്തിയ രണ്ടംഗസംഘം ഓട്ടോ സ്റ്റാന്‍ഡില്‍ വന്ന് അലിയെ ഭീഷണിപ്പെടുത്തി തിരിച്ചു പോയിരുന്നു. അല്പം കഴിഞ്ഞ് വാടക പോകുമ്പോഴാണ് അലിക്ക് മര്‍ദനമേറ്റത്.

Keywords: Attack, Auto Driver, Uliyathaduka, Harthal, Bike, CITU, Injured, Hospital, Kasaragod, Kerala, Kerala Vartha, Kerala News.
2:15 pm | 0 comments

'നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതം അനുഭവിക്കുന്നത് ഇന്ത്യയിലെ തൊഴിലാളികള്‍'

Written By Kvarthakgd on 4 Jan 2013 | 9:21 pm

 CITU, Seminar, Kundamkuzhi, K.N.Raveendranath, Kasaragod, Kerala, Malayalam news
കുണ്ടംകുഴി: നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതം ഏറ്റവും ഗുരുതരമായി അനുഭവിക്കുന്നത് ഇന്ത്യയിലെ തൊഴിലാളികളും സാധാരണക്കാരായ ജനവിഭാഗങ്ങളുമാണെന്ന് കെ.എന്‍. രവീന്ദ്രനാഥ് പറഞ്ഞു. സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുണ്ടംകുഴിയില്‍ നവലിബറല്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരെ ചൂഷണം ചെയ്ത് അതിന്റെ ആനുകൂല്യങ്ങള്‍ പറ്റിയാണ് വമ്പന്‍ കുത്തകകള്‍ തടിച്ചുവീര്‍ക്കുന്നത്. ലോകത്താകെ സാധാരണക്കാര്‍ കടുത്ത ചൂഷണമാണ് നേരിടുന്നത്. ലോകത്തിലെ വമ്പന്‍ ശക്തികളായ അമേരിക്കയും ജപ്പാനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇപ്പോഴും രൂക്ഷമായ പ്രതിസന്ധിയില്‍ നിന്നും കരകയറാനായിട്ടില്ല. സാധാരണക്കാരെ ദ്രോഹിച്ചുകൊണ്ടാണ് നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ അവര്‍ ശ്രമിക്കുന്നത്. രാജ്യം ഭരിക്കുന്ന യു.പി.എ സര്‍ക്കാരും സാധാരണക്കാരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുകയാണ്. സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കി ഇന്ത്യയിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുമ്പോള്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് യഥേഷ്ടം ആനുകൂല്യങ്ങള്‍ അനുവദിക്കുകയാണ്. സര്‍വതും കമ്പോളവല്‍ക്കരിക്കുകയാണ്.

 CITU, Seminar, Kundamkuzhi, K.N.Raveendranath, Kasaragod, Kerala, Malayalam newsയു.പി.എ സര്‍ക്കാറിന്റെ ജനദ്രേഹ നയങ്ങള്‍ കണ്ണടച്ച് അനുകരിക്കുകയാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എല്ലാ ജനവിഭാഗങ്ങളും കൈകോര്‍ത്ത് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍ അധ്യക്ഷനായി. സി.ഐ.ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ. കെ. നാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ. രാജന്‍, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ പത്മാവതി, പി. അപ്പുക്കുട്ടന്‍, ടി. അപ്പ, എന്‍. ടി. ലക്ഷ്മി, എം. അനന്തന്‍, സി. ബാലന്‍, കെ. വി. ആര്‍. പിള്ള എന്നിവര്‍ സംസാരിച്ചു. കെ. എന്‍. രാജന്‍ സ്വാഗതം പറഞ്ഞു.

Keywords: CITU, Seminar, Kundamkuzhi, K.N.Raveendranath, Kasaragod, Kerala, Malayalam news
9:21 pm | 0 comments

ഗ്രീന്‍സ്റ്റാര്‍ പെര്‍ള ജേതാക്കള്‍

Written By Kvarthakgd on 31 Dec 2012 | 5:55 pm

Green star, Perla, Winner, Cricket tournament, CITU, Conference, Badiyadukka, Kasaragod, Kerala, Malayalam news
ബദിയടുക്ക: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രീന്‍സ്റ്റാര്‍ പെര്‍ള ജേതാക്കളായി. 4 ജി നീര്‍ച്ചാലിനാണ് രണ്ടാംസ്ഥാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. മദനന്‍ അധ്യക്ഷനായി.

വൈ. എം. അബ്ദുല്ലക്കുഞ്ഞി, കരീം ബദിയടുക്ക, കെ. എം. അഷറഫ്, പ്രകാശ് അമ്മണ്ണായ, ബി. എസ്. ഇബ്രാഹിം, ജഗന്നാഥ ഷെട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാപഞ്ചായത്ത് അംഗം എം. ശങ്കര്‍റൈ സമ്മാനം നല്‍കി.

Keywords: Green star, Perla, Winner, Cricket tournament, CITU, Conference, Badiyadukka, Kasaragod, Kerala, Malayalam news
5:55 pm | 0 comments

സി.ഐ.ടി.യു.സം­സ്ഥാ­ന­സ­മ്മേ­ള­നം: പ്രച­ര­ണ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഊര്‍­ജിതം

Written By kvarthapressclub on 28 Dec 2012 | 4:49 pm

CITU, State-conference, Kasaragod, District, House, Kanhangad, Kottacheri, Secretary, Manjeshwaram, Kerala.

കാസര്‍­കോട് : ജ­നു­വ­രി 12 മു­തല്‍ 14 വ­രെ ന­ട­ക്കു­ന്ന സി.ഐ.ടി.യു. സംസ്ഥാ­ന സ­മ്മേ­ള­ന­ത്തി­ന്റെ പ്ര­ച­ര­ണാര്‍­ത്ഥം ജില്ല­യി­ലാ­കെ വി­പു­ലമാ­യ പ­രി­പാ­ടി­കള്‍ ന­ട­ന്നു­വ­രി­ക­യാ­ണെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. കേ­ന്ദ്ര സം­ഘാ­ട­ക സ­മി­തി­ക്ക് കീ­ഴില്‍ ഏ­രി­യാ പ­ഞ്ചായ­ത്ത് വാര്‍­ഡു­ത­ല സം­ഘാ­ട­ക സ­മി­തി­ക­ളു­ടെ നേ­തൃ­ത്വ­ത്തി­ലാ­ണ് പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ക്കു­ന്ന­ത്.

സ­മ്മേ­ള­ന­ത്തി­ന്റെ സ­ന്ദേ­ശം മു­ഴു­വന്‍ വീ­ടു­ക­ളിലും എ­ത്തി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി തൊ­ഴി­ലാ­ളി­ക­ളു­ടെ സ്­ക്വാ­ഡു­കള്‍ ഗൃ­ഹ­സ­ന്ദര്‍ശ­നെ ന­ട­ത്തി­വ­രി­ക­യാണ്. ഡി­സം­ബര്‍ 16,23 തീ­യ­തി­ക­ളി­ലാ­യി ന­ട­ന്ന ഗൃ­ഹ­സ­ന്ദര്‍­ശ­ന­ത്തി­ലൂ­ടെ ആ­യി­ര­ക്ക­ണ­ക്കി­ന് വീ­ടു­ക­ളില്‍ സ­ന്ദേ­ശ­മെ­ത്തി­ക്കാ­നാ­യി.30 നും പ്ര­വര്‍­ത്ത­കര്‍ ഗൃ­ഹ­സ­ന്ദര്‍ശ­നം ന­ട­ത്തും.

സ­മ്മേ­ള­ന ചെ­ല­വി­നാ­യി 10 രൂ­പ­യു­ടെ കൂ­പ്പ­ണു­കള്‍ ഉ­പ­യോ­ഗി­ച്ച് ന­ടത്തി­യ ഫ­ണ്ട് സം­ഭ­ര­ണ­ത്തോ­ട് ആ­വേ­ശ­ക­രമാ­യ പ്ര­തി­ക­ര­ണ­മാ­ണ് ജ­ന­ങ്ങ­ളില്‍ നി­ന്നു­ണ്ടാ­യ­ത്.ഫ­ണ്ട് സം­ഭ­രി­ക്കു­ന്ന­തി­നാ­യി ഡി­സം­ബര്‍ 30 ന് ര­ണ്ട് പ്ര­ചാ­ര­ണ ജാ­ഥ­കള്‍ ജില്ല­യില്‍ പ്ര­ചാര­ണം ന­ട­ത്തും.സംസ്ഥാ­ന സെ­ക്രട്ട­റി പി.ന­ന്ദ­കു­മാര്‍ ന­യി­ക്കു­ന്ന തെ­ക്കന്‍ ജാ­ഥ രാ­വി­ലെ ഒന്‍­പതി­ന് തൃ­ക്ക­രി­പ്പൂ­രില്‍ ആ­രം­ഭി­ച്ച് വൈ­കി­ട്ട് ആ­റി­ന് കാ­ഞ്ഞ­ങ്ങാ­ട് കോ­ട്ട­ച്ചേ­രി­യില്‍ സ­മാ­പി­ക്കും.

സംസ്ഥാ­ന സെ­ക്രട്ട­റി ടി.പി.രാ­മ­കൃ­ഷ്­ണന്‍ ന­യി­ക്കു­ന്ന വ­ട­ക്കന്‍ മേഖലാ ജാ­ഥ രാ­വി­ലെ ഒന്‍­പ­തി­ന് മ­ഞ്ചേ­ശ്വ­രം തു­ഞ്ച­ത്തൂ­രില്‍ ആ­രം­ഭി­ച്ച് വൈ­കി­ട്ട് ആ­റി­ന് കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡില്‍ സ­മാ­പി­ക്കും.സ­മ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് വിവി­ധ വി­ഷ­യങ്ങ­ളെ ആ­സ്­പ­ദ­മാ­ക്കി ഏ­രി­യാ കേ­ന്ദ്ര­ങ്ങ­ളില്‍ ന­ട­ക്കു­ന്ന 14 സെ­മി­നാ­റു­ക­ളില്‍ അ­ഞ്ചെ­ണ്ണം പൂര്‍­ത്തി­യാ­യി.ജ­നുവ­രി ഏ­ഴി­ന് സെ­മി­നാ­റു­കള്‍ പൂര്‍­ത്തി­യാ­കും. ജില്ല­യി­ലെ നാ­ലു കേ­ന്ദ്ര­ങ്ങ­ളി­ലാ­യി കായി­ക മ­ത്സ­ര­ങ്ങള്‍ സം­ഘ­ടി­പ്പി­ച്ചി­ട്ടു­ണ്ട്.കു­റ്റി­ക്കോ­ലില്‍ വോളി­ബോള്‍ മത്സ­രം ന­ട­ത്തി.29 ന് ബ­ദി­യ­ടു­ക്ക­യില്‍ ക്രിക്ക­റ്റ് ,30 ന് ചെ­റു­വ­ത്തൂ­രില്‍ ക­ബ­ഡി,ജ­നുവ­രി ആ­റി­ന് പുല്ലൂ­രില്‍ ക­മ്പവ­ലി മ­ത്സ­രവും ന­ട­ക്കും.

ജ­നുവ­രി ര­ണ്ടി­ന് പ­കല്‍ മൂ­ന്നി­ന് രാ­ജ­പുര­ത്ത് അ­ഴി­മ­തി­യു­ടെ വേ­രു­കള്‍ ഇ­ന്ത്യന്‍ രാ­ഷ്ട്രീ­യ­ത്തില്‍ എ­ന്ന വി­ഷ­യ­ത്തില്‍ ന­ട­ക്കു­ന്ന സെ­മി­നാ­റില്‍ പ്ര­തി­പ­ക്ഷ­നേ­താ­വ് വി.എ­സ്.അ­ച്ചു­താ­ന­ന്ദന്‍ ഉല്‍­ഘാട­നം ചെ­യ്യും.മൂ­ന്നി­ന് രാ­വി­ലെ പ­ത്തി­ന് പെ­രു­മ്പ­ള­യില്‍ ന­ട­ക്കു­ന്ന കാര്‍ഷി­ക മേ­ഖ­ല നേ­രി­ടു­ന്ന വെല്ലു­വി­ളി­കള്‍ എ­ന്ന സെ­മിനാര്‍ സി.പി.ഐ.എം.പോ­ളി­റ്റ് ബ്യൂറോ അം­ഗം കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ ഉല്‍­ഘാട­നം ചെ­യ്യും.ആ­റി­ന് പ­കല്‍ മൂ­ന്നു­മ­ണി­ക്ക് മ­തവും രാ­ഷ്ട്രീ­യവും എ­ന്ന വി­ഷ­യ­ത്തില്‍ ഹൊ­സ­ങ്ക­ടി­യില്‍ ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.ഐ.ടി.യു സംസ്ഥാ­ന സെ­ക്രട്ട­റി എ­ളമ­രം കരീം ഉല്‍­ഘാട­നം ചെ­യ്യും.ഏഴി­ന് പ­കല്‍ മൂ­ന്നി­ന് തൊ­ഴി­ലാ­ളി വര്‍­ഗവും സ്­ത്രീ­ക­ളു­ടെ പ്ര­ശ്‌­ന­ങ്ങളും എ­ന്ന വി­ഷ­യ­ത്തില്‍ കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.പി.ഐ.എം.കേ­ന്ദ്ര­ക­മ്മി­റ്റി­യം­ഗം പി.കെ.ശ്രീ­മ­തിയും സി.ഐ.ടി.യു.ദേശീ­യ സെ­ക്രട്ട­റി കെ.കെ.ദി­വാ­ക­രനും പ­ങ്കെ­ടു­ക്കും.

ട്രേ­ഡ് യൂ­ണി­യന്‍ ഐ­ക്യ­ത്തി­ന്റെ ഇന്ന­ത്തെ പ്രസ­ക്തി എ­ന്ന വി­ഷ­യ­ത്തില്‍ ബ­ദി­യ­ഡു­ക്ക­യില്‍ ന­ട­ക്കു­ന്ന സെ­മി­നാര്‍ സി.ഐ.ടി.യു. സംസ്ഥാ­ന സെ­ക്രട്ട­റി ആ­ന­ത്ത­ല­വ­ട്ടം­ആ­ന­ന്ദന്‍ ഉല്‍­ഘാട­നം ചെ­യ്യും.സ­മ്മേ­ള­ന­ത്തി­ന്റെ ഉല്‍­ഘാ­ട­ന ദി­വ­സ­മാ­യ 12 ന് പ­കല്‍ മൂ­ന്നി­ന് കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ന് സ­മീ­പം ന­ട­ക്കു­ന്ന മ­ത­നി­ര­പേ­ക്ഷ­ത നേ­രി­ടു­ന്ന വെല്ലു­വി­ളി­കള്‍ എ­ന്ന വി­ഷ­യ­ത്തി­ലു­ള്ള സെ­മി­നാര്‍ സി.പി.ഐ.എം.സംസ്ഥാ­ന സെ­ക്രട്ട­റി പി­ണ­റാ­യി വി­ജ­യന്‍ ഉല്‍­ഘാട­നം ചെ­യ്യും.മുസ്ലീം ലീ­ഗ ദേശീ­യ സെ­ക്രട്ട­റി ഇ.ടി.മു­ഹമ്മ­ദ് ബ­ഷീര്‍, എ.ഐ.ടി.യു.സി. സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി കാ­നം രാ­ജേ­ന്ദ്രന്‍,കോണ്‍­ഗ്ര­സ് എ­സ്.സംസ്ഥാ­ന പ്ര­സിഡന്റ് ക­ട­ന്നപ്പ­ള്ളി രാ­മ­ച­ന്ദ്രന്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും.

ജ­നുവ­രി ഒ­ന്നി­ന് പ­താ­ക­ദി­നം ആ­ച­രി­ക്കും.മു­ഴു­വന്‍ തൊ­ഴില്‍ കേ­ന്ദ്ര­ങ്ങ­ളിലും സി.ഐ.ടി.യു. അം­ഗ­ങ്ങ­ളു­ടെ വീ­ട്ടിലും പതാ­ക ഉ­യര്‍­ത്തും.സ­മ്മേ­ള­ന വി­ജ­യ­ത്തി­നാ­യി രൂ­പീ­ക­രി­ച്ച സ­ബ്­ക­മ്മി­റ്റി­ക­ളു­ടെ പ്ര­വര്‍­ത്ത­നവും ഊര്‍­ജി­ത­മാ­യി ന­ട­ക്കു­ക­യാണ്. പ്ര­ചാ­ര­ണ­ത്തി­നാ­യി സ്ഥാ­പിച്ച ബോര്‍­ഡു­കള്‍ സാ­മൂ­ഹ്യ ദ്രോ­ഹി­കള്‍ ന­ശി­പ്പി­ക്കു­ക­യു­ണ്ടാ­യി.ഇ­ത്ത­ര­ക്കാ­രെ ഒ­റ്റ­പ്പെ­ടു­ത്താന്‍ ജ­ന­ങ്ങ­ള്‍ മു­ന്നോ­ട്ടി­റ­ങ്ങ­ണം.14 ന് ന­ട­ക്കു­ന്ന ബ­ഹു­ജ­ന പ്ര­ക­ട­ന­ത്തില്‍ മു­ഴു­വന്‍ പ്ര­വര്‍­ത്ത­ക­രെയും അ­ണി­നി­ര­ത്താ­നു­ള്ള പ്ര­വര്‍­ത്ത­നവും ന­ട­ന്നു­വ­രി­ക­യാണ്. സ­മ്മേള­നം വി­ജ­യ­ക­ര­മാ­ക്കാന്‍ മു­ഴു­വന്‍ തൊ­ഴി­ലാ­ളി­ക­ളോടും ബ­ഹു­ജന­ങ്ങ­ളോടും അ­ഭ്യര്‍­ത്ഥി­ക്കുന്നു.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ സ്വാ­ഗ­ത­സം­ഘം ജ­ന­റല്‍ കണ്‍­വീ­നര്‍ പി.രാ­ഘവന്‍, സംസ്ഥാന വൈ­സ്­പ്ര­സിഡന്റ് എ.കെ.നാ­രാ­യ­ണന്‍,ജില്ലാ ജ­ന­റല്‍ സെ­ക്രട്ട­റി ടി.കെ.രാ­ജന്‍,ട്ര­ഷ­റര്‍ യു.ത­മ്പാന്‍ നാ­യര്‍,വൈ­സ് പ്ര­സിഡന്റ് അ­ഡ്വ.പി.അ­പ്പു­ക്കു­ട്ടന്‍ എ­ന്നി­വര്‍ പ­ങ്കെ­ടുത്തു.

Keywords: CITU, State-conference, Kasaragod, District, House, Kanhangad, Kottacheri, Secretary, Manjeshwaram, Kerala.
4:49 pm | 0 comments

'വികസനവും പരിസ്ഥിതിയും' സെമിനാര്‍ സംഘടിപ്പിച്ചു

Written By Kvarthakgd on 25 Dec 2012 | 6:44 pm

CITU, Seminar, Inauguration, K.Chandran Pillai, Uduma, Kasaragod, Kerala, Malayalam news, Development seminar conductedഉദുമ: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉദുമയില്‍ 'വികസനവും പരിസ്ഥിതിയും' സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ലാഭക്കൊതി മൂത്ത് വികസന പ്രവര്‍ത്തനത്തിനായി നിയന്ത്രണമില്ലാതെ പ്രകൃതിയും പരിസ്ഥിതിയും നശിപ്പിക്കുകയാണെന്ന് കെ. ചന്ദ്രന്‍പിള്ള പറഞ്ഞു.

CITU, Seminar, Inauguration, K.Chandran Pillai, Uduma, Kasaragod, Kerala, Malayalam news, Development seminar conducted
പൂട്ടിക്കിടന്ന പല സ്ഥാപനങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ മെച്ചപ്പെടുത്തി ലാഭത്തിലാക്കിയപ്പോള്‍ ഒന്നരവര്‍ഷത്തെ യു.ഡി.എഫ് ഭരണത്തില്‍ ഇവയെ തകര്‍ക്കാനാണ് ശ്രമിച്ചത്. രാജ്യത്ത് വികസനം കൊണ്ടുവരുമ്പോള്‍ അതില്‍ കൈയിട്ട് പണം വാരാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ലാഭത്തിലുള്ള പല സ്ഥാപനങ്ങളും നഷ്ടത്തിന്റെ പേരുപറഞ്ഞ് സ്വകാര്യ കുത്തകകള്‍ക്ക് കേന്ദ്ര ഭരണക്കാര്‍ പണയപ്പെടുത്തുകയാണ്- ചന്ദ്രന്‍പിള്ള പറഞ്ഞു.

സി.പി.എം ഏരിയാസെക്രട്ടറി കെ. വി. കുഞ്ഞിരാമന്‍ അധ്യക്ഷനായി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ), കോഴിക്കോട് കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ. ടി. കുഞ്ഞിക്കണ്ണന്‍, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ടി. കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി. നാരായണന്‍ സ്വാഗതം പറഞ്ഞു.

Keywords: CITU, Seminar, Inauguration, K.Chandran Pillai, Uduma, Kasaragod, Kerala, Malayalam news, Development seminar conducted
6:44 pm | 0 comments

തൊഴിലാളി നേതാവ് എം.എ. റഷീദ് നിര്യാതനായി

Written By kvarthaksd on 28 Nov 2012 | 5:06 pm

CITU, Bovikanam, Leader, Mumbai, CPM, Deshabimani, Kasaragod, M.A. Rasheed, Kerala.കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ആദ്യകാല തൊഴിലാളി നേതാവ് ബോവിക്കാനം മുതലപ്പാറ പൈക്കം ഹൗസിലെ എം.എ. റഷീദ് (58) നിര്യാതനായി. കഴിഞ്ഞ ദിവസം മുംബൈ നാസികില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാസിക്കില്‍ ബില്‍ഡിംഗ് വാച്ച്മാനായി ജോലി ചെയ്തുവരികയായിരുന്നു.

കാസര്‍കോട്ട് സി.ഐ.ടി.യുവിനെ ശക്തിപ്പെടുത്തുന്നതില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ച റഷീദ് പിന്നീട് എം.വി. രാഘവന്‍ സി.എം.പി. രൂപീകരിച്ചപ്പോള്‍ അതിലേക്ക് പോവുകയും സി.എം.പി. യില്‍ നേതൃസ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. ദേശാഭിമാനി പത്രത്തിന്റെ ഏജന്റായും പ്രവര്‍ത്തിച്ചു.

ഭാര്യ: ഖദീജ (കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരി). മക്കള്‍: സലീം, സബീന, സാജിദ. മരുമക്കള്‍: ഹമീദ് ചെര്‍ക്കള, റാഫി ബംബ്രാണ, റസിയ ബാലടുക്ക. മയ്യത്ത് നാസിക്കിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: CITU, Bovikanam, Leader, Mumbai, CPM, Deshabimani, Kasaragod, M.A. Rasheed, Kerala.
5:06 pm | 0 comments

ഓട്ടോ-ടാക്‌സി പണിമുടക്കില്‍ ജനം വലഞ്ഞു

Written By kvarthaksd on 15 Nov 2012 | 10:44 am

 Strike, Auto-Rickshaw, CITU, AITUC, BMS, Bus Charge, Increase, Kasragod, Kerala.
       ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ കാസര്‍കോട് നടത്തിയ പ്രകടനം
കാസര്‍കോട്: ഓട്ടോ-ടാക്‌സി പണിമുടക്കില്‍ ജനം വലഞ്ഞു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സാധാരണക്കാരെയാണ് കൂടുതലും വലച്ചത്. ഇന്ധന വില വര്‍ധിപ്പിച്ചതിന് ആനുപാതികമായി നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പണിമുടക്ക് നടത്തുന്നത്.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, യു.ടി.യു.സി, എസ്,ടി.യു, എച്ച്.എം.എസ് തുടങ്ങിയ സംഘടനകള്‍ പണിമുടക്കില്‍ അണിചേര്‍ന്നിട്ടുണ്ട്. പണിമുടക്കിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.

കഴിഞ്ഞ മാസം 31ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് സര്‍ക്കാരുമായുണ്ടാക്കിയ ഒത്തുതീര്‍പിനെതുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ബസ് ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഓട്ടോ-ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ ഉറപ്പ് പാലിക്കാത്തതിനെതുടര്‍ന്നാണ് പണിമുടക്ക് വേണ്ടിവന്നതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഓട്ടോ റിക്ഷയുടെ മിനിമം കൂലി നിലവിലുള്ള 12 രൂപയില്‍ നിന്ന് 15 രൂപയായും കിലോമീറ്റര്‍ ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയായും വര്‍ധിപ്പിക്കുക, ടാക്‌സികളുടെ മിനിമം നിരക്ക് 100 രൂപയാക്കുക, അതിന് ആനുപാതികമായി കിലോമീറ്റര്‍ നിരക്കും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നുണ്ട്. ബസ് സൗകര്യമില്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങളെയാണ് പണിമുടക്ക് കൂടുതലായും ബാധിച്ചത്.

Keywords: Strike, Auto-Rickshaw, CITU, AITUC, BMS, Bus Charge, Increase, Kasragod, Kerala.
10:44 am | 0 comments

സ്വ­കാ­ര്യ ബ­സ് പ­ണി­മു­ട­ക്ക് യാ­ത്ര­ക്കാര്‍­ക്ക് പീഡ­ന­മായി

Written By Kvartha Alpha on 30 Oct 2012 | 5:30 pm

Bus, Strike, KSRTC, CITU, kasaragod, Malayalam News, Bus service, Traffic Rules
File Photo
കാസര്‍­കോ­ട്: സ്വ­കാ­ര്യ ബ­സ് തൊ­ഴി­ലാ­ളി­കള്‍ ആ­രം­ഭി­ച്ച പ­ണി­മു­ട­ക്കി­നെ­തു­ടര്‍­ന്ന് ജില്ല­യില്‍ യാ­ത്ര­ക്കാര്‍ ഏ­റെ വ­ലഞ്ഞു. രാ­വി­ലെ ജോ­ലി­സ്ഥ­ല­ത്തും സര്‍­കാര്‍ ഓ­ഫീ­സു­ക­ളിലും വി­ദ്യാ­ല­യ­ങ്ങ­ളിലും എ­ത്തേ­ണ്ട­വ­രാ­ണ് ഏ­റെ വി­ഷ­മി­ച്ചത്. വള­രെ വൈ­കി­യാ­ണ് പ­ലര്‍ക്കും ജോ­ലി സ്ഥ­ല­ത്തെ­ത്താന്‍ ക­ഴി­ഞ്ഞ­ത്. സര്‍­ക്കാര്‍ ഓ­ഫീ­സു­ക­ളില്‍ ഹാ­ജ­ര്‍ നി­ല കു­റ­യാനും പ­ണി­മുട­ക്ക് കാ­ര­ണ­മാ­യി.

കെ.എ­സ്.ആര്‍.ടി.സി. ബ­സു­കള്‍ പ­തിവു­പോ­ലെ സര്‍­വീ­സ് ന­ട­ത്തു­ന്നു­ണ്ടെ­ങ്കിലും മു­ഴു­വന്‍ യാ­ത്ര­ക്കാ­രെയും ക­യ­റ്റാന്‍ അ­വര്‍­ക്കാ­യില്ല. കെ.എ­സ്.ആര്‍.ടി.സി. ബ­സു­കള്‍ സര്‍­വീ­സ് ന­ട­ത്താ­ത്ത റൂ­ട്ടു­ക­ളി­ലെ യാ­ത്ര­ക്കാര്‍ കി­ലോ­മീ­റ്റ­റു­കള്‍ ന­ടന്നും ഓ­ട്ടോ­കള്‍­ക്ക് അ­മി­തമാ­യ വാ­ട­ക നല്‍­കി­യു­മാ­ണ് ഒ­രു­വി­ധം ജോ­ലി­സ്ഥ­ല­ത്തെ­ത്തി­യത്. ആ­ശു­പ­ത്രി­ക­ളില്‍ എ­ത്തേ­ണ്ട രോ­ഗി­കള്‍ക്കും അ­വ­രു­ടെ സന്ദര്‍ശ­കര്‍ക്കും പ­ണി­മുട­ക്ക് ദു­രി­ത­മാ­യി.

തുല്യ­ജോ­ലി­ക്ക് തുല്യ വേത­നം എ­ന്ന തത്വം അം­ഗീ­ക­രി­ച്ച് കെ.എ­സ്.ആര്‍.ടി.സി. ബ­സ് തൊ­ഴി­ലാ­ളി­കള്‍­ക്ക് ല­ഭി­ക്കു­ന്ന സേ­വ­ന-വേ­ത­ന വ്യ­വ­സ്ഥ­കള്‍ സ്വ­കാ­ര്യ മേ­ഖ­ല­യിലും നല്‍­കുക, ദിവ­സം എ­ട്ട് മ­ണി­ക്കൂറും ആ­ഴ്­ച­യില്‍ 48 മ­ണി­ക്കൂ­റു­മാ­യി ജോ­ലി­സമ­യം നി­ജ­പ്പെ­ടു­ത്തു­ക, റോ­ഡപ­ക­ട കു­റ്റവും ട്രാ­ഫി­ക്ക് ല­ംഘ­നവും ആ­രോ­പി­ച്ച് ലൈ­സന്‍­സ് സ­സ്‌­പെന്റ് ചെ­യ്യു­ന്ന­തും തൊ­ഴി­ലാ­ളി­ക­ളെ ജ­യി­ലി­ല­ട­ക്കു­ന്ന­തും അ­വ­സാ­നി­പ്പിക്കു­ക തു­ട­ങ്ങി 14 ആ­വ­ശ്യ­ങ്ങ­ള്‍ ഉ­ന്ന­യി­ച്ചാ­ണ് സ്വ­കാ­ര്യ ബ­സ് തൊ­ഴി­ലാ­ളി­കള്‍ പ­ണി­മുട­ക്ക് ന­ട­ത്തു­ന്നത്.

കേര­ളാ സ്റ്റേ­റ്റ് പ്രൈ­വ­റ്റ് ബ­സ് ട്രാന്‍സ്‌­പോര്‍­ട്ട് വര്‍­ക്കേ­ഴ്‌സ് ഫെ­ഡ­റേ­ഷന്റെ (സി.ഐ.ടി.യു) നേ­തൃ­ത്വ­ത്തില്‍ സംസ്ഥാ­ന വ്യാ­പ­ക­മാ­യി ന­ട­ക്കു­ന്ന 24 മ­ണി­ക്കൂര്‍ സൂ­ച­നാ­പ­ണി­മുട­ക്ക് തി­ങ്ക­ളാഴ്­ച അര്‍­ദ്ധ­രാ­ത്രി­യാ­ണ് ആ­രം­ഭി­ച്ച­ത്.
Keywords:  Bus, Strike, KSRTC, CITU, kasaragod, Malayalam News, Bus service, Traffic Rules
5:30 pm | 0 comments

യൂണി­യന്‍ രൂ­പീ­ക­രി­ച്ച­തി­ന്റെ പേ­രില്‍ മര്‍­ദി­ച്ച­താ­യി പ­രാതി

Written By kvarthaksd on 13 Oct 2012 | 7:53 pm

Attack, Case, Motor Workers, Joint Union, General-Hospital, CITU, Kasaragod, Kerala
കാസര്‍­കോ­ട്: സം­യുക്ത യൂ­ണിയന്‍ രൂ­പീ­ക­രി­ച്ച­തി­ന്റെ പേ­രില്‍ സം­ഘം ചേര്‍­ന്ന് മര്‍­ദി­ച്ച­താ­യി പ­രാ­തി. കാസര്‍­കോ­ട് ടൗ­ണി­ലെ ജീ­പ്പ് ഡ്രൈ­വര്‍ രാ­ജ­ഗോ­പാ­ല(43) നാണ് മര്‍­ദന­മേറ്റത്. ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. കാ­സര്‍­കോ­ട് ടൗ­ണില്‍ ക­ഴി­ഞ്ഞ­യാഴ്ച രാ­ജ­ഗോ­പാല­ന്റെ നേ­തൃ­ത്വ­ത്തില്‍ മോ­ട്ടേര്‍ തൊ­ഴി­ലാ­ളി സം­യുക്ത യൂ­ണി­യന്‍ രൂ­പീക­രി­ച്ചി­രു­ന്നു.

ഇ­ത് സി.ഐ.ടി.യു നേ­താവ് വി­നോ­ദും സ­ഹ­പ്ര­വര്‍­ത്ത­ക­രും എ­തിര്‍­ക്കു­കയും ഭീ­ഷ­ണി­പ്പെ­ടു­ത്തു­കയും ചെ­യ്­തി­രുന്നു. ഇ­തിന്റെ വി­രോ­ധ­ത്തില്‍ ത­ന്നെ സം­ഘം ചേര്‍­ന്ന് മര്‍­ദി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്ന് രാ­ജ­ഗോ­പാ­ലന്‍ ടൗണ്‍ പോ­ലീ­സി­ല്‍ നല്‍കി­യ പ­രാ­തി­യില്‍ പ­റ­യു­ന്നു. രാ­ജ­ഗോ­പാല­ന്റെ പ­രാ­തി­യില്‍ വി­നോ­ദി­നും ക­ണ്ടാ­ല­റി­യു­ന്ന മ­റ്റു പ്ര­വര്‍­ത്തകര്‍ക്കെ­തി­രെയും ടൗണ്‍ പോ­ലീ­സ് കേ­സ് ര­ജി­സ്­റ്റര്‍ ചെ­യ്­തു.

Keywords: Attack, Case, Motor Workers, Joint Union, General-Hospital, CITU, Kasaragod, Kerala
7:53 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories