Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label C.T Ahmmed Ali. Show all posts
Showing posts with label C.T Ahmmed Ali. Show all posts

ഖാസി ടി.കെ.എം ബാവ മുസ്‌ലിയാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

Written By kvarthaksd on 17 Jun 2013 | 3:14 pm

മലപ്പുറം: ഞായറാഴ്ച ഉച്ചയ്ക്ക് അന്തരിച്ച സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം. ബാവ മുസ്‌ലിയാരുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വെള്ളിമുക്ക് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മയ്യത്ത് നിസ്‌ക്കാരത്തിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

സമസ്ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്ദുല്‍ സലാം മൗലവി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം. ബാപ്പു മുസ്‌ലിയാര്‍ കോഴിക്കോട്, കോഴിക്കോട് ഖാസി സയ്യിദ് ജുമലുല്ലൈലി തങ്ങള്‍, ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, യു.എം അബ്ദുര്‍ റഹ്മാന്‍ മുസിലിയാര്‍, കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. അബ്ദുല്‍ സലാം തുടങ്ങി സമസ്തയുടെയും വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെയും പ്രമുഖര്‍ സംബന്ധിച്ചു.

കാസര്‍കോട്ടു നിന്നും സി.ടി. അഹ്മദലി, മാലിക്ദീനാര്‍ ജുമാമസ്ജിദ് പ്രസിഡന്റ് കെ. മഹ്മൂദ് ഹാജി, സെക്രട്ടറി മുക്രി സുലൈമാന്‍, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖഫി, ഖത്തര്‍ ഇബ്രാഹിം ഹാജി, എന്‍.എ അബൂബക്കര്‍, ബഷീര്‍ വോളിബോള്‍ തുടങ്ങിയ നേതാക്കളും നിരവധി വിശ്വാസികളും ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കെ.എം അബ്ബാസ് ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ കരീം കോളിയാട്, ഹസൈനാര്‍ ഹാജി തളങ്കര, ഉസ്മാന്‍ ഹാജി തെരുവത്ത്, മുക്രി ഇബ്രാഹിം ഹാജി, ഉമ്പു ഹാജി കല്ലങ്കടി, മുഹമ്മദ് കുഞ്ഞി കല്ലങ്കടി, ടി.കെ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുര്‍ റഹ്മാന്‍, ടി.എ ഖാലിദ്, അബ്ദുര്‍ റഹ്മാന്‍ ബാങ്കോട്, എന്‍. അബുബക്കര്‍, കെ.എസ് ഹബീബ് ഹാജി, റഷീദ് ബെളിഞ്ചം, ടി.പി അലി മൗലവി, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി, ഹാഷിം കടവത്ത്, ബി.കെ ഖാദര്‍, ബി.കെ അബൂബക്കര്‍ ഹാജി എന്നീ പൗരപ്രുഖരടങ്ങുന്ന സംഘം വെളിമുക്കിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Kozhikode, T.KM Bava Musliyar, Kerala, Kerala News, International News, National News
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച 12 മണിയോടെയായിരുന്നു ഖാസി ടി.കെ.എം ബാവ മുസ്ലിയാരുടെ അന്ത്യം.

'നഷ്ടമായത് ഉത്തര കേരളത്തിന്റെ പണ്ഡിത ശോഭ'







Keywords: Kozhikode, T.KM Bava Musliyar, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
3:14 pm | 0 comments

'നഷ്ടമായത് ഉത്തര കേരളത്തിന്റെ പണ്ഡിത ശോഭ'

Written By kvarthakgd1 on 16 Jun 2013 | 10:57 pm

ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ മതപണ്ഡിതരും രാഷ്ട്രീയ രംഗത്തുള്ള നിരവധി പേരും അനുശോചനം രേഖപ്പെടുത്തി. ഖാസിയുടെ മയ്യത്ത് കാണാനായി നിരവധി പ്രമുഖരും സാധാരാണക്കാരും അടക്കം നൂറുകണക്കിനാളുകള്‍ വെളിമുക്കിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പണ്ഡിത സൂര്യന്റെ അസ്തമയം
-ചെര്‍ക്കളം അബ്ദുല്ല

ടി.കെ.എം. ബാവ മുസ്‌ലിയാരുടെ വിയോഗം ഉത്തര കേരളത്തിന്റെ പണ്ഡിത സൂര്യന്റെ അസ്തമയമാണെന്ന് സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ ചെര്‍ക്കളം അബ്ദുള്ള പ്രസ്താവിച്ചു.

മൂന്ന് പതിറ്റാണ്ടുകാലം കാസര്‍കോടിന് ലഭ്യമായ ദീനി ചൈതന്യം മായുന്നുവെന്നത് വിശ്വസിക്കാനാവാത്ത സത്യമാണെന്നും ചെര്‍ക്കളം പറഞ്ഞു.

മരണം തീരാനഷ്ടം

-ഖാസി ത്വാഖ അഹ്മദ് മൗലവി

സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി അനുശോചനം രേഖപ്പെടുത്തി.

കുശാഗ്ര ബുദ്ധിയുടെ ഉടമയായ പണ്ഡിതനായിരുന്നു അദ്ദേഹം. ഈയടുത്ത കാലത്ത് അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ വേളയിലാണ് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ആഴവും മഹത്വവും മനസിലാക്കാന്‍ സാധിച്ചത്. അദ്ദേഹത്തിന്റെ മരണം തീരാനഷ്ടം തന്നെയാണെന്നും ത്വാഖ അഹ്മദ് മൗലവി പറഞ്ഞു.

നിസ്വാര്‍ത്ഥനായ പണ്ഡിതന്‍

-സി.ടി.അഹമ്മദലി

Kasaragod, T.KM Bava Musliyar, Cherkalam Abdulla, Qasi Thaqa Ahmed Maulavi, C.T Ahmmed Ali, M.C.Khamarudheen, P.B. Abdul Razak, Kerala, Kerala News, International News, National News,കാസര്‍കോട്: നിസ്വാര്‍ത്ഥനായ മതപണ്ഡിതനായിരുന്ന ടി.കെ.എം. ബാവ മുസ്‌ലിയാരെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി പറഞ്ഞു. സമുദായത്തിനുവേണ്ടി ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നതില്‍ സംസ്ഥാനത്തും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലും ജീവിതം മാറ്റിവെച്ച നിസ്വാര്‍ത്ഥനായിരുന്നു ഖാസിയെന്ന് സി.ടി. പറഞ്ഞു.

വേര്‍പിരിഞ്ഞത് യഥാര്‍ത്ഥ വഴികാട്ടി

-എം.സി ഖമറുദ്ദീന്‍

കാസര്‍കോട്: സംയുക്ത ജമാഅത്ത് ഖാസി ടി.കെ.എം. ബാവ മുസ്‌ലിയാരുടെ നിര്യാണംമൂലം സത്യദീനിന്റെ യഥാര്‍ത്ഥ വഴികാട്ടിയെയാണ് നഷ്ടമായതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖറദ്ദീന്‍ പറഞ്ഞു. ആത്മാര്‍ത്ഥത തുളുമ്പുന്ന മിതവാക്കുകള്‍ കാസര്‍കോടിനെ സംബന്ധിച്ച് വരദാനമായിരുന്നു. ഖാസിയില്ലാത്ത കാസര്‍കോട് ചിന്തകള്‍ക്കപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

വിടപറഞ്ഞത് പണ്ഡിത നേതൃത്വം

-പി.ബി.അബ്ദുര്‍ റസാഖ്

കാസര്‍കോട്: കലുശിതമായ മതരംഗത്ത് വ്യക്തമായ നിലപാടും പണ്ഡിത സാന്നിധ്യവുമായിരുന്നു ബാവ മുസ്‌ലിയാരെന്ന് പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. പറഞ്ഞു.


-എസ്.വൈ.എസ് ഉദുമ മണ്ഡലം കമ്മിറ്റി

കാസര്‍കോട്: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും, കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ടി.കെ.എം ബാവ മുസ്ലിയാരുടെ നിര്യാണത്തില്‍ എസ്.വൈ.എസ് ഉദുമ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ബാവ മുസ്ലിയാരുടെ മരണം തീരാനഷ്ടമാണെന്ന് ഭാരവാഹികളായ ശാഫി ഹാജി കട്ടക്കാല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, ഹമീദ് കുണിയ, താജുദ്ദീന്‍ ചെമ്പിരിക്ക എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

Keywords: Kasaragod, T.KM Bava Musliyar, Cherkalam Abdulla, Qasi Thaqa Ahmed Maulavi, C.T Ahmmed Ali, M.C.Khamarudheen, P.B. Abdul Razak, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:57 pm | 0 comments

ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് സി.ടി അഹ്മദലിക്ക് സമ്മാനിച്ചു

Written By kvarthaksd on 29 May 2013 | 12:32 pm

കാസര്‍കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ഗ്ലോബല്‍ ജംസര്‍വ് അവാര്‍ഡ് സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലിക്ക് സമ്മാനിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പൊന്നാട അണിയിച്ചു. രാഷ്ട്രീ സാമൂഹ്യ സേവനത്തിനുള്ള ജനസേവനാ പുരസ്‌ക്കാരം കേരള കോണ്‍ഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജോണ്‍ പുതുക്കുഴിക്കും ധനമന്ത്രി കെ.എം മാണി സമ്മാനിച്ചു.

പ്രവാസി ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ വിവധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുണ്ടെന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വ്യവസായ സംരംഭത്തിനു പത്തിലൊന്നു സബ്‌സിഡി നല്‍കുമെന്നും കെ.എഫ്.സിയുടെ പലിശരഹിത സഹായം പ്രവാസികള്‍ക്ക് ലഭ്യമാക്കുമെന്നും മാണി വ്യക്തമാക്കി.

സംഘാടക സമിതി ചെയര്‍മാന്‍ എം.വി കുഞ്ഞാമ്മു അധ്യക്ഷത വഹിച്ചു. പി. അനില്‍ ബാബു അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പ്രവാസി റിഹാബിലിറ്റേഷന്‍ പ്രൊജക്ട് ഫെഡറല്‍ ബാങ്ക് ഡി.ജി.എം കെ.ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

സി.ഡി.എ ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, ഖത്തറിലെ എം.പി ട്രേഡേഴ്‌സ് എം.ഡി എം.പി ശാഫി ഹാജി, ഇന്‍ഡോ-അറബ് കോണ്‍ ഫെഡറേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഹസൈനാര്‍ തളങ്കര, സെക്രട്ടറി കെ.ടി വാസുദേവന്‍, പി.ടി. ജോര്‍ജ്, എന്‍.വി ബാബുരാജ്, കെ.കെ. അബ്ദുല്‍ സലാം, ഇ.വി ഉസ്മാന്‍ കോയ, കെ.എഫ്. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി, രാജന്‍ കിഴക്കുംമുറി എന്നിവര്‍ സംസാരിച്ചു.


Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News.

Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News.

Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News.

Keywords: Award, C.T Ahmmed Ali, N.A.Nellikunnu, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:32 pm | 0 comments

കേരളയാത്ര: മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി

Written By kvartha delta on 18 Apr 2013 | 8:04 pm

ഹൊസങ്കടി: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. യു.ഡി.എഫിന്റെ ഘടക കക്ഷികളില്‍പെട്ട മറ്റ്‌നേതാക്കളൊന്നും എത്താതിരുന്നപ്പോഴാണ് ലീഗിനെ പ്രതിനിധീകരിച്ച് നാല് നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചത്.

മഞ്ചേശ്വരം മണ്ഡലം എം.എല്‍.എയും ലീഗ് നേതാവുമായ പി.ബി. അബ്ദുര്‍ റസാഖ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല, മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌ക്കോ ചെയര്‍മാനുമായ സി.ടി. അഹ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും കരകൗശല കോര്‍പറേഷന്‍ ചെയര്‍മാനുമായ എം.സി. ഖമറുദ്ദീന്‍ എന്നിവരാണ് മുന്‍കൂട്ടിതന്നെയെത്തി പരിപാടിയില്‍ പങ്കെടുത്തത്.

കേരളയാത്രയുടെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം യാത്രയ്ക്ക് അഭിവാദ്യം അര്‍പിക്കാന്‍ ജില്ലാ മുസ്ലിം ലീഗ് നേതൃത്വം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Hosangadi, KPCC-president, Ramesh-Chennithala, Kasaragod, Cherkalam Abdulla, P.B. Abdul Razak,

Related News:
ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് സി.പി.എം. ഒളിച്ചോടുന്നു: ഉമ്മന്‍ ചാണ്ടി

കേരളയാത്രയ്ക്ക് ആന്റണിയുടെ സന്ദേശം

രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം

Keywords: Hosangadi, KPCC-president, Ramesh-Chennithala, Kasaragod, Cherkalam Abdulla, P.B. Abdul Razak, C.T Ahmmed Ali, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:04 pm | 0 comments

തുറമുഖ വികസനത്തിന് മാരിടൈംബോര്‍ഡും പോളിസിയും ഉടന്‍: മന്ത്രി കെ. ബാബു

കാസര്‍കോട്: സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിനായി മാരിടൈംബോര്‍ഡും മാരിടൈം പോളിസിയും ഉടന്‍ നടപ്പാക്കുമെന്ന് തുറമുഖ-ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു പ്രസ്താവിച്ചു. കാസര്‍കോട് തുറമുഖ ഓഫീസ് കെട്ടിടത്തിന്റെയും സ്റ്റാഫ് കോട്ടേഴ്‌സിന്റെയും ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ കാസര്‍കോട് തുറമുഖ ഓഫീസ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരിടൈംബോര്‍ഡ് രൂപീകരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍തന്നെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മാറിടൈം ബോര്‍ഡിന് അനുബന്ധമായാണ് മാരിടൈംപോളിസി നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റോഡ് ഗതാഗതത്തേക്കാള്‍ ചെലവ് കുറഞ്ഞതാണ് ജലഗതാഗതം.
Minister, K. Babu, N.A.Nellikunnu, C.T Ahmmed Ali, Kasaragod, Kerala, Staff

കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് കണ്ടൈനറുകള്‍ കൊണ്ടുപോകുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും. ഇതിന് സര്‍ക്കാര്‍ സബ്‌സിസി അനുവദിക്കും. സംസ്ഥാനത്ത് തുറമുഖങ്ങളുടെ വികസനം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കും. ആദ്യഘട്ടത്തില്‍ വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, ആഴീക്കല്‍ എന്നിവയുടെയും രണ്ടാംഘട്ടത്തില്‍ കാസര്‍കോട് ഉള്‍പെടെയുള്ളവയുടെയും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തും. തുറമുഖ വികസനങ്ങളോടനുബന്ധിച്ച് അവിടേക്കുള്ള റോഡുകളുടെ വികസനവും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് തുറമുഖ വികസനത്തിന് ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 224 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. കാസര്‍കോട് പാക്കേജില്‍ ഉള്‍പെടുത്തി വേറേയും ഫണ്ടുകള്‍ അനുവദിക്കും. ചരിത്രപരമായ ഏറെ പ്രത്യേകതകളുള്ള പ്രദേശമാണ് കാസര്‍കോട് അഴിമുഖമെന്ന് ഇവിടെ ഒരു തുറമുഖം യാഥാര്‍ത്ഥ്യമാകേണ്ടത് ചരിത്രപരമായ ഒരാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് തുറമുഖ ഓഫീസ് കെട്ടിടത്തിനും സ്റ്റാഫ് കോര്‍ട്ടേഴ്‌സിനും വേണ്ടി രണ്ട് കോടി 36 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. 18 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കാരാര്‍ ഏറ്റെടുത്ത കിറ്റ്‌കോ എന്ന സ്ഥാപനത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാക്കി കാസര്‍കോടിനെ മാറ്റിയെടുക്കുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണയിലുണ്ടെന്ന് മന്ത്രി ചടങ്ങില്‍ അധ്യക്ഷനായിരുന്ന എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ പരാമര്‍ശത്തിന് മറുപടിയായി പറഞ്ഞു.

തുറമുഖ ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് ചടങ്ങില്‍ സ്വാഗതം പറഞ്ഞു. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മുന്‍ മന്ത്രി സി.ടി. അഹ്മദലി, നഗരസഭാ കൗണ്‍സിലര്‍മാരായ എ. അബ്ദുര്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ജില്ലാ പോര്‍ട്ട് ഡ്രഡ്ജിംഗ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹനീഫ നെല്ലിക്കുന്ന്, കെ.വി. ഗംഗാധരന്‍, എസ്. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ജിനേഷ് മാടങ്കട നന്ദിപറഞ്ഞു.

Keywords: Minister, K. Babu, N.A.Nellikunnu, C.T Ahmmed Ali, Kasaragod, Kerala, Staff, Maritime board and policy for port development, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:14 pm | 0 comments

സി.ടി.അഹ്മദലിയുടെ സഹോദരന്‍ സി.ടി.അബ്ബാസലി നിര്യാതനായി

Written By Kvartha Alpha on 4 Apr 2013 | 7:03 pm

കാസര്‍കോട്: മുന്‍മന്ത്രിയും സിഡ്‌കോ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ സി.ടിഅഹ്മദലിയുടെ സഹോദരന്‍ സി.ടി.അബ്ബാസലി(48) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ചെമ്മനാട്ടെ തറവാട്ട് വീട്ടിലായിരുന്നു അന്ത്യം.
C-T-Abbasali

ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സി.ടി അബ്ദുര്‍ റഹ്മാന്‍, സി.ടി അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, ദൈനബി എന്നിവരും മറ്റു സഹോദരങ്ങളാണ്. പരേതരായ ചെമ്മനാട് തായത്ത് വളപ്പിലെ അബ്ദുല്ലയുടംയും ഖദീജാബിയുടെയും മകനാണ്. അവിവാഹിതനാണ്.

Keywords: Obituary, kasaragod, Muslim-league, Chemnad, C.T Abbas ali passes away, Treatment, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, SIDCO
7:03 pm | 0 comments

സാബിത്തിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

Written By kvarthaksd on 2 Mar 2013 | 12:24 pm

കാസര്‍കോട്: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സാബിത്തി (15) ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ചട്ടഞ്ചാല്‍ കുന്നാറ എം.എ. ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന സഫാരി അബ്ദുല്ല-റാബിയ ദമ്പതികളുടെ മകനാണ് മരിച്ച സാബിത്ത്. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് ദിവസം മുമ്പ് വാങ്ങിയ പുത്തന്‍ ബൈക്കില്‍ പാല്‍ വാങ്ങി പൊയിനാച്ചിയില്‍ നിന്ന് ചട്ടഞ്ചാലിലെ വീട്ടിലേക്ക് വരുമ്പോള്‍ 55-ാം മൈലില്‍ വെച്ച് ചട്ടഞ്ചാല്‍ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ സാബിത്തിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ടത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയാണ് ഒരു നോക്കു കാണാന്‍ വീട്ടില്‍ കാത്തുനിന്നത്. നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സാബിത്ത്. ഷാനിത ഏക സഹോദരിയാണ്.

കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസ്ഡന്റ് ചെര്‍ക്കളം അബ്ദുല്ല. സിഡ്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല, വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമ്മു ഹാജി, കട്ടക്കാല്‍ ശാഫി ഹാജി തുടങ്ങി നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വീട്ടിലും ആശുപത്രിയിലുമായി എത്തിയിരുന്നു. സാബിത്തിന്റെ മരണത്തില്‍ അനുശോചിച്ച് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വെള്ളിയാഴ്ച അവധി നല്‍കി.

Realted news:
ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Keywords: Bike-Accident, Tipper lorry, Chattanchal, Student, N.A.Nellikunnu, K.Kunhiraman MLA, Cherkalam Abdulla, C.T Ahmmed Ali, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Sabith 55 mile, Kanhangad, Tipper lorry, bike accident, Chattanchal higher Secondary School
12:24 pm | 0 comments

യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം

Written By kvarthapressclub on 13 Dec 2012 | 12:18 pm

Youth League dist meet inaugurated, Youth League, kasaragod, C.T Ahmmed Ali, Inaugration, Kerala, Malayalam News, Kerala Vartha

കാസര്‍കോട്: യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് കാസര്‍കോട്ട് പ്രൗഢ ഗംഭീരമായ തുടക്കം. വ്യാഴാഴ്ച രാവിലെ 10 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കോണ്‍ഫിഡന്റ് ഗ്രൗണ്ടിലെ സയ്യിദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌കോ ചെയര്‍മാനുമായ സി.ടി. അഹ്മദലി പതാക ഉയര്‍ത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്.

സമ്മേളന നഗരിയിലേക്ക് പതാകയും കൊടിമരവും ബുധനാഴ്ച എത്തിച്ചിരുന്നു. കൊടിമരം ആരിക്കാടിയിലെ അസ്ഹറിന്റെ വീട്ടില്‍ നിന്നും ഹരിത പതാക ചെറുവത്തൂര്‍ കൈതക്കാട്ടെ ഷഫീഖിന്റെ വീട്ടില്‍ നിന്നുമാണ് എത്തിച്ചത്.

പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ബഷീര്‍ വെള്ളിക്കോത്ത് പ്രാര്‍ത്ഥന നടത്തി. മുസ്ലീ ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, 
ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍,  മെട്രോ മുഹമ്മദ് ഹാജി,  കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, മമ്മു ചാല, അഷ്‌റഫ് എടനീര്‍, എ.ജി.സി. ബഷീര്‍, എ.കെ.എം.അഷ്‌റഫ്, എം.എസ്. മുഹമ്മദ് കുഞ്ഞി, എം.പി. ഷാഫി, എ. ജലീല്‍, ഷാഫി കട്ടക്കാല്‍, എം.പി. ജാഫര്‍, യൂസഫ് ഉളുവാര്‍, സി.എല്‍. റഷീദ് ഹാജി, ടി.ഡി. കബീര്‍, മൂസാ ബി. ചെര്‍ക്കളം, മുഹമ്മദ് കുഞ്ഞി ചായിന്റടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുനീര്‍ ചെര്‍ക്കള, അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍, ഷെബീര്‍ കീഴൂര്‍ തുടങ്ങി നിരവധി നേതാക്കളും നൂറ് കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു. 

തുടര്‍ന്ന് ഉല്‍ഘാടനം പാണക്കാട് സയ്യദ് മുനുവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ചന്ദ്രിക എഡിറ്റര്‍ സി.പി. സെയ്തലവി മുഖ്യ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സാംസ്‌ക്കാരിക കൂട്ടായ്മ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉല്‍ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിക്കും. പിണങ്ങോട് അബൂബക്കര്‍ വിഷയാവതരണം നടത്തും.

വൈകിട്ട് ആറുമണിക്ക് നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന വിഷയത്തില്‍ കൂട്ടായ്മ നടക്കും. യൂത്തലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ ഉല്‍ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിക്കും.ഹാഷിം അരിയില്‍ വിഷയാവതരണം നടത്തും.


Keywords: Youth League dist meet inaugurated, Youth League, kasaragod, C.T Ahmmed Ali, Inaugration, Kerala, Malayalam News, Kerala Vartha
12:18 pm | 0 comments

യൂ­ത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ള­നം മുനവ്വറലി ശിഹാബ് ത­ങ്ങള്‍ ഉ­ദ്­ഘാട­നം ചെയ്യും

Written By kvartha delta on 10 Dec 2012 | 2:15 pm

Kasaragod, Muslim Youth League, C.T Ahmmed Ali, Cherkalam Abdulla, P.K.Kunhalikutty, Munavar Ali Shihab Thangal, Press meet, Malayalam News
കാസര്‍­കോ­ട്: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം 13, 14, 15 തീയതികളില്‍ കാസര്‍­കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം മര്‍­ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗരിയില്‍ നട­ക്കു­മെ­ന്ന് ഭാ­ര­വാ­ഹി­കള്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യി­ച്ചു. നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന പ്രമേയം ഉയര്‍ത്തിപ്പി­ടി­ച്ചാ­ണ് സ­മ്മേ­ളനം.

13ന് രാ­വിലെ 9.30ന് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹ്മദലി പതാക ഉയര്‍­ത്തു­ന്ന­തോ­ടെ­യാ­ണ് സ­മ്മേ­ള­ന­ത്തി­ന് തുടക്കം. 10 മണിക്ക് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി മുഖ്യ പ്രഭാഷണം നടത്തും. 2.30 ന്് നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിക്കും. പിണങ്കോട് അബൂബക്കര്‍ സാഹിബ് വിഷയം അവതരിപ്പിക്കും.

വൈകുന്നേരം ആറുമണിക്ക് നടക്കുന്ന നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള യുവജന കൂട്ടായ്മ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്യും. ഹാഷിം അരിയില്‍ വിഷയം അവതരിപ്പിക്കും. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ അധ്യക്ഷത വഹി­ക്കും.

14 ന് ഉച്ചയ്ക്ക് 2.30ന് മണിക്ക് കൊലപാതക രാഷ്ട്രീയത്തിനെതിരെ മനസ്സാക്ഷിയുടെ ശബ്ദം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എ.അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് വിഷയം അവ­ത­രി­പ്പി­ക്കും. വൈകുന്നേ­രം ആറ് മണിക്ക് നടക്കുന്ന തലമുറ സംഗമം എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. യൂസഫ് ഉളുവാര്‍ അധ്യക്ഷത വഹിക്കും.

15ന് രണ്ട് മണിക്ക് വൈറ്റ് ഗാര്‍ഡ് പരേഡ് ആരംഭിക്കും. അഞ്ച് മണിക്ക് പൊതു സമ്മേളനം. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും, കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹ്മദ് സാഹിബ് ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിക്കും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി മു­ഖ്യാ­തിഥി ആയിരിക്കും.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം. സാദിഖലി പ്രമേയ പ്രഭാഷണവും, കെ.എം. ഷാജി എം.എല്‍.എ മുഖ്യ പ്രഭാഷണവും നടത്തും. ചെര്‍ക്കളം അബ്ദുല്ല ഉപഹാര സമര്‍പണം നടത്തും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍, അസി.സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, അഡ്വ. ഹമീദലി ഷം­നാട് തുടങ്ങിയവര്‍ പ്രസംഗിക്കും.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ ചെര്‍ക്കളം അ­ബ്­ദുല്ല, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം അഷ്‌റഫ്
അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂസഫ് ഉളു­വാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് ഇടനീര്‍
നാസര്‍ ചായിന്റടി, മമ്മു ചാ­ല തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധി­ച്ചു.

Keywords: Kasaragod, Muslim Youth League, C.T Ahmmed Ali, Cherkalam Abdulla, P.K.Kunhalikutty, Munavar Ali Shihab Thangal, Press meet, Malayalam News, Munavarali Shihab Thangal will inaugurate Youth leage meet
2:15 pm | 0 comments

മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സി­ന് പ­താ­ക ഉ­യര്‍ന്നു

Written By kvartha delta on 7 Dec 2012 | 7:34 pm

Malik deenar, Makham-uroos, Flag Hosting, T.K.M. Bava Musliyar, N.A.Nellikunnu, Cherkalam Abdulla, T.E Abdulla, C.T Ahmmed Ali,

കാസര്‍­കോ­ട്: മൂ­ന്ന് വര്‍­ഷത്തി­ലൊ­രി­ക്കല്‍ ന­ട­ക്കു­ന്ന തള­ങ്ക­ര മാ­ലി­ക് ദീ­നാര്‍ ഉ­റൂ­സി­ന് പതാ­ക ഉ­യര്‍ന്നു. വെ­ള്ളി­യാഴ്­ച ജുമു­അ ന­മ­സ്­ക്കാ­ര­ത്തി­ന് ശേ­ഷം വന്‍ ജ­നാ­വ­ലി­യു­ടെ സാ­ന്നി­ധ്യ­ത്തില്‍ ഉ­റൂ­സ് ക­മ്മി­റ്റി പ്ര­സിഡന്റ് കെ. മ­ഹ്മൂ­ദ് ഹാ­ജി­യാ­ണ് പതാ­ക ഉര്‍­ത്തി­യ­ത്.

2013 ജ­നു­വ­രി നാ­ല് മുതല്‍ 13 വ­രെ­യാ­ണ് ഉ­റൂ­സ്. ഇ­തി­ന് മു­ന്നോ­ടി­യാ­യു­ള്ള മ­ത­പ്രസം­ഗ പ­ര­മ്പ­ര ഡി­സം­ബര്‍ 14 മു­തല്‍ ജ­നുവ­രി മൂ­ന്ന് വ­രെ എല്ലാ ദി­വ­സവും രാത്രി ഏ­ഴ് മ­ണി­ക്ക് ആ­രം­ഭി­ക്കും.

പതാ­ക ഉ­യര്‍­ത്തല്‍ ച­ട­ങ്ങില്‍ കാ­സര്‍­കോട് സം­യു­ക്ത ഖാ­സി ടി.കെ.എം. ബാ­വ മു­സ്ല്യാര്‍ പ്രാര്‍­ത്ഥ­ന ന­ട­ത്തി. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ., മുന്‍ മന്ത്രി ചെര്‍ക്ക­ളം അ­ബ്ദുല്ല, ന­ഗ­ര­സ­ഭാ­ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല, സി.ടി. അ­ഹ്മ­ദലി, എന്‍.എ. അ­ബൂ­ബക്കര്‍, പൂ­ന അ­ബ്ദുര്‍ റ­ഹി­മാന്‍ ഹാജി, അ­ബ്ദുല്‍ കരീം സിറ്റി­ഗോള്‍ഡ്, എ. അ­ബ്ദുര്‍ റ­ഹി­മാന്‍, മുക്രി ഇ­ബ്രാഹിം ഹാജി, മു­ക്രി സു­ലൈ­മാന്‍ ഹാജി, സി.എം. മു­ഹമ്മ­ദ് ഹാജി, മു­ഈനുദ്ദീന്‍ കെ.കെ.പുറം, ഹാഷിം ക­ട­വത്ത്, കെ.എസ്. അന്‍­വര്‍ സാ­ദാത്ത്, പു­തി­യ­പു­ര ശം­സു­ദ്ദീന്‍, കെ.എച്ച്. അ­ഷ്‌­റ­ഫ്, അ­ബ്ദുല്‍ മ­ജീ­ദ് സ­ഖാ­ഫി തു­ട­ങ്ങി­യ­വര്‍ സം­ബ­ന്ധിച്ചു.

Photo: Achu Kasaragod

Keywords: Malik deenar, Makham-uroos, Flag Hosting, T.K.M. Bava Musliyar, N.A.Nellikunnu, Cherkalam Abdulla, T.E Abdulla, C.T Ahmmed Ali, Kasaragod, Thalangara, Kerala, Malyalam News, Kerala Vartha
7:34 pm | 0 comments

കെ.എസ്.ടി.യു. വിദ്യാഭ്യാസ ജാഥ 3ന് ആരംഭിക്കും

Written By kvarthaksd on 30 Nov 2012 | 4:16 pm

Press Meet, KSTU, March, Muslim-League, Cherkalam Abdulla, N.A.Nellikunnu, C.T Ahmmed Ali, Kasaragod, Kerala.

കാസര്‍കോട്: ഫലപ്രദം ഗുണപ്രദം ജനപ്രിയം വിദ്യാഭ്യാസം എന്ന പ്രമേയവുമായി കെ.എസ്.ടി.യു വിദ്യാഭ്യാസ ജാഥ മൂന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കും. ജാഥയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍മാനും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ജനറല്‍ കണ്‍വീനര്‍ എ.കെ. സൈനുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജാഥ മൂന്നിന് രാവിലെ 11 ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. എ. മജീദ് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും. അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. മുഖ്യപ്രഭഷണം നടത്തും. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി, ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്ഡ, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.അബ്ദുല്ല, എം. അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവരും സംബന്ധിക്കും. വിദ്യാഭ്യാസ സാമൂഹിക സാംസ്‌ക്കാരിക രാഷ് ട്രീയ രംഗത്തെ പ്രമുഖരും സംഘടനാ നേതാക്കളും അഭിവാദ്യം ചെയ്യും.

തുടര്‍ന്ന് മൂന്നിന് ആദ്യ സ്വീകരണ സ്ഥലമായ കാഞ്ഞങ്ങാട് ജാഥയ്ക്ക് വരവേല്‍പ് നല്‍കും. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ഹസീന താജുദ്ദീന്‍, ജില്ലാ മിസ്ലിം ലീഗ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മെട്രോ മുഹമ്മദ് ഹാജി, എം. ഹമീദ് ഹാജി, എ. ഹമീദ് ഹാജി തുടങ്ങിയവര്‍ സ്വീകരിക്കും. ആറിന് തൃക്കരിപ്പൂര്‍ സമാപിക്കും അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി എം.എല്‍എ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, ബി.കെ. ബാവ, വി.കെ.പി. ഹമീദലി, സത്താര്‍ വടക്കുംപാട്, ശംസാദ് തുടങ്ങിയവര്‍
സ്വീകരിക്കും.

13  വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് അധ്യാപക റാലിയോടെ തിരുവനന്തപുരത്ത് ജാഥ സമാപിക്കും. സമാപന സമ്മേളനം കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും രാഷ് ട്രീയ സാമൂഹ്യ നേതാക്കളും സംബന്ധിക്കും. സംസ്ഥാന പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ വൈസ് ക്യാപ്റ്റനുമായ ജാഥയുടെ ഡയറക്ടര്‍, ട്രഷറര്‍ വി.കെ. മൂസയാണ്. സംസ്ഥാന ഭാരവാഹികള്‍ ഉല്‍പടെ ജാഥയില്‍ 30 പേര്‍ സ്ഥിരാംഗങ്ങളാണ്.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബോവിക്കാനം, ഷൗക്കത്തലി അക്കാളത്ത്, യാസര്‍ അറഫാത്ത്, മുഹമ്മദ് കുട്ടി എ.കെ, ഗഫൂര്‍ ദേളി, ഉസ്മാന്‍ ടി.എ തുടങ്ങിയവരും സംബന്ധിച്ചു.

Keywords: Press Meet, KSTU, March, Muslim-League, Cherkalam Abdulla, N.A.Nellikunnu, C.T Ahmmed Ali, Kasaragod, Kerala.
4:16 pm | 0 comments

മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും പൊതുസമ്മേളനവും ഞാ­യ­റാഴ്ച

Written By kvartha delta on 24 Nov 2012 | 6:27 pm

Muslim Youth League, chattanchal, Chemnad, Abbas-Haji-Kallatra, Flag, rally, March, C.T Ahmmed Ali, kasaragod, Kerala,
ചട്ടഞ്ചാല്‍: ''നന്മയുടെ പാതയില്‍ യുവതയുടെ മുന്നേറ്റം'' എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് യുവജന റാലിയും വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും പൊതുസമ്മേളനവും ഞായര്‍ വൈകുന്ന­രം നാല് മണിക്ക് ചട്ടഞ്ചാല്‍ കല്ലട്ര അബ്ബാസ് ഹാജി നഗറില്‍ നടക്കും.
രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ പതാക ഉയര്‍ത്തും. മൂന്ന് മണിക്ക് വൈറ്റ് ഗാര്‍ഡ് മാര്‍ച്ചും യുവജന റാലിയും ആരംഭിക്കും. നാ­ല് മണിക്ക് പൊതു മ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറയും.

ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യാഥിതിയായിരിക്കും. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അ­ഹ്മദലി പഴയ കാല ലീഗ് നേതാക്കളെ ആദരിക്കും. സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എല്‍. റഷീദ് ഹാജിക്ക് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉപഹാരം നല്‍കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തും.

ബഷീര്‍ വെള്ളിക്കോത്ത്, നൗഫല്‍ നന്തി എന്നിവര്‍ പ്രഭാഷണം നടത്തും. പി.ബി. അബ്­ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന എം.എല്‍.എ, എം.സി. ഖമറുദ്ദീന്‍, എ. അബ്­ദുര്‍ റഹിമാന്‍, കല്ലട്ര മാഹിന്‍ ഹാജി, എം.എസ്. മുഹമ്മദ് കുഞ്ഞി, കെ.ഇ.എ. ബക്കര്‍, കട്ടക്കാല്‍ ഷാഫി ഹാജി, ജലീല്‍ കോയ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം. അഷ്‌റഫ്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.ഡി. കബീര്‍, അഷ്‌റഫ് എടനീര്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, എം.എച്ച്. മുഹമ്മദ് കുഞ്ഞി, റസാഖ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ കളനാട്, ഹാരിസ് തൊട്ടി, ഹുസൈനാര്‍ തെക്കില്‍, അബ്ബാസ് കൊളച്ചെപ്പ്, ശംസുദ്ദീന്‍ ചെമ്പിരിക്ക, എം.എ. മുഹമ്മദ് കുഞ്ഞി, മുനീര്‍ ബന്താട്, ഇഖ്ബാല്‍ കല്ലട്ര, പി.ബി. അഷ്‌­റഫ്, മുഹമ്മദ് കുഞ്ഞി പെരുമ്പള, അബൂബക്കര്‍ കണ്ടത്തില്‍, മുംതസിര്‍ തങ്ങള്‍, സി.എ. മനാ­ഫ്, ശംസുദ്ദീന്‍ തെക്കില്‍, ഖാദര്‍ കണ്ണംമ്പള്ളി, അബ്ബാസ് ബന്താട്, നാസര്‍ കോളിയടുക്കം, നിസാര്‍ ഫാ­ത്വിമ, ദാവൂദ് ചെമ്പിരിക്ക എന്നിവര്‍ സംബന്ധിക്കും.

Keywords: Muslim Youth League, Chattanchal, Chemnad, Abbas-Haji-Kallatra, Flag, Rally, March, C.T Ahmmed Ali, Kasaragod, Kerala, Muslim youth league chemnad panchayath confrence
6:27 pm | 0 comments

ഗ്രാമ­സ­ഭ വി­ളി­ച്ചു­ചേര്‍­ക്കാന്‍ ക­ഴി­യി­ല്ലെ­ങ്കില്‍ രാ­ജി­വെക്കണം: മ­ന്ത്രി

Written By Kvartha Alpha on 22 Nov 2012 | 9:12 pm

കാസര്‍­കോട്: ഗ്രാമ­സ­ഭ വി­ളി­ച്ചു­ചേര്‍­ക്കാന്‍ ക­ഴി­യി­ല്ലെ­ങ്കില്‍ പ­ഞ്ചായ­ത്ത് മെ­മ്പര്‍­മാര്‍ രാ­ജി­വെ­ച്ച് പുറ­ത്ത് പോ­ക­ണ­മെ­ന്ന് ഉ­പ്പ­ള­യില്‍ ഗ്രാ­മ­യാ­ത്ര­ ഉ­ദ്­ഘാട­നം നിര്‍­വ­ഹി­ച്ചു­കൊ­ണ്ട് സാ­മൂഹി­ക ക്ഷേ­മ മന്ത്രി എം.കെ. മു­നീര്‍ പ­റ­ഞ്ഞു.

ഗ്രാമ­സ­ഭ വി­ളി­ച്ചു ചേര്‍­ക്കേ­ണ്ട ഉ­ത്ത­ര­വാ­ദിത്വം വാര്‍­ഡ് മെ­മ്പര്‍­ക്കാണ്. ഇ­ന്ത്യ­യില്‍ ആ­ദ്യ­മായി ഗ്രാമ­സ­ഭ ന­ട­പ്പി­ലാ­ക്കിയ­ത് കേ­ര­ള­മാണ്. ഇ­പ്പോള്‍ പണ്ട­ത്തെ പോലെ ഗ്രാമ­സ­ഭ ചേ­രാ­റി­ല്ലെ­ന്ന പ­രാ­തി നി­ല­നില്‍­ക്കു­ക­യാണ്. ഗ്രാമ­സ­ഭ­യി­ലേ­ക്ക് ആ­ളു­കള്‍ എ­ത്തു­ന്നി­ല്ലെ­ന്നതാണ് ഇ­തി­നു­പ­റ­യു­ന്ന ന്യായം. മാ­സം ഒ­രു ത­വ­ണ­യെ­ങ്കി­ലും ഗ്രാമ­സ­ഭ ചേര്‍­ന്ന് പൊ­തു ജ­ന­ങ്ങള്‍­ക്കു­വേ­ണ്ടു­ന്ന കാ­ര്യ­ങ്ങള്‍ ചെ­യ്­തു­കൊ­ടു­ക്കണം. അ­തു­ചെ­യ്യാ­ത്ത­തു­കൊ­ണ്ടാ­ണ് ആ­ളു­കള്‍ എ­ത്താ­ത്ത­തെ­ന്നാണ് മ­ന­സ്സി­ലാ­ക്കു­ന്നത്. അ­തു കൊ­ണ്ടുതന്നെ ഗ്രാമ­സ­ഭ വി­ളി­ച്ചു ചേര്‍­ക്കാ­ത്തവര്‍ രാ­ജി­വെ­ച്ച് പു­തി­യവ­രെ ഉ­ത്ത­ര­വാ­ദി­ത്ത­മേല്‍­പ്പി­ക്കു­ക­യാ­ണ് ചെ­യ്യേ­ണ്ട­ത്.

പ­ഞ്ചാ­യ­ത്തില്‍ എ.ഇ­മാ­രെ നി­യ­മി­ക്കു­ന്ന­തിന് ഈ മാ­സം 20ന് തന്നെ ഉ­ത്ത­ര­വി­റ­ക്കി­യി­ട്ടു­ണ്ട്. ഈ ഉ­ത്തര­വ് ഏ­തെ­ങ്കിലും പ­ഞ്ചായ­ത്ത് മെ­മ്പര്‍­മാര്‍­ക്ക് കി­ട്ടി­യി­ട്ടു­ണ്ടെ­ങ്കില്‍ ത­ന്റെ വാ­ക്കു­ക­ള്‍ ഓര്‍­ഡ­റാ­യി സ്വീ­ക­രി­ക്കാ­മെ­ന്ന് മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു. 

പി.ബി. അ­ബ്ദുര്‍ റ­സാ­ഖ് എം.എല്‍.എ. അ­ധ്യ­ക്ഷ­ത വ­ഹിച്ചു. സിഡ്‌­കോ ചെ­യര്‍­മാന്‍ സി.ടി. അ­ഹ്മ­ദലി, മുന്‍ മന്ത്രി ചെര്‍ക്ക­ളം അ­ബ്ദുല്ല, ജില്ലാ പ­ഞ്ചാ­യ­ത്ത് പ്ര­സിഡന്റ് അഡ്വ. ശ്യാ­മ­ള ദേവി, ക­ള­ക്ടര്‍ പി.എ­സ്. മു­ഹ­മ്മ­ദ് സ­ഗീര്‍, ബ്ലോക്ക്‌ പ­ഞ്ചാ­യ­ത്ത് പ്ര­സിഡന്റ് മും­താ­സ് സ­മീ­റ, സി.എ­ച്ച്. മു­ഹമ്മ­ദ് കു­ഞ്ഞി ചാ­യിന്റടി, ഗോള്‍­ഡന്‍ അ­ബ്ദുല്‍ ഖാദര്‍, ആ­ഇശ­ത്ത് താഹി­റ തു­ട­ങ്ങി­യ­വര്‍ സം­സാ­രിച്ചു. വൈ­കീ­ട്ട് മൂ­ന്ന് മ­ണി­ക്ക് മൊ­ഗ്രാല്‍ പു­ത്തൂര്‍ ചൗ­ക്കി­യിലും വൈ­കീ­ട്ട് അ­ഞ്ച് മ­ണി­ക്ക് ബേ­ക്കല്‍ ബീ­ച്ച് പാര്‍­ക്കിലും ഗ്രാ­മ യാ­ത്ര എ­ത്തി­ച്ചേ­രും.

Keywords: Gramasabha, kasaragod, Panchayath, Members, ward committee, P.B. Abdul Razak, C.T Ahmmed Ali, Mogral puthur, Chowki, Bekal, Kerala, Resign members who can't called on Gramasabha : Minister
9:12 pm | 0 comments

മന്ത്രി മു­നീ­റി­ന്റെ ഗ്രാ­മ­യാ­ത്ര­ക്ക് ഉ­പ്പ­ള­യില്‍ ഉജ്ജ്വ­ല തുടക്കം

Kasaragod, Manjeshwaram, N.A.Nellikunnu, P.B. Abdul Razak, Cherkalam Abdulla, C.T Ahmmed Ali, Mogral puthur, Kerala,
മ­ന്ത്രി എം.കെ. മു­നീര്‍ കാസര്‍­കോ­ട് ഗ­സ്­റ്റ് ഹൗ­സില്‍ എ­ത്തി­യ­പ്പോള്‍.
കാസര്‍­കോ­ട്: പ­ഞ്ചായ­ത്ത് സാ­മൂ­ഹ്യ ക്ഷേ­മ വ­കു­പ്പ് മന്ത്രി ഡോ. എം.കെ. മു­നീര്‍ നി­യി­ക്കു­ന്ന ഗ്രാ­മ­യാ­ത്രയ്­ക്ക് ഉ­പ്പ­ള­യില്‍ തു­ട­ക്ക­മായി. വ്യാ­ഴാഴ്­ച രാ­വി­ലെ ഉ­പ്പള ഹൈ­സ്­കൂള്‍ ഗ്രൗ­ണ്ടില്‍ നി­ന്നാ­ണ് ഗ്രാ­മ­യാ­ത്ര തു­ട­ങ്ങി­യ­ത്. വര്‍­ണ­ശ­ബ­ളമായ ഘോ­ഷ­യാത്ര­യോ­ടെ­യാ­ണ് ജ­നാവലി മ­ന്ത്രി­യെ വ­ര­വേ­റ്റത്. എം.എല്‍.എ­മാരാ­യ പി.ബി. അ­ബ്ദുര്‍ റ­സാഖ്, എന്‍.എ. നെല്ലി­ക്കു­ന്ന് തു­ട­ങ്ങി­യ­വര്‍ ഗ്രാ­മ­യാ­ത്ര­യില്‍ പ­ങ്കെ­ടു­ക്കു­ന്നു­ണ്ട്.

വൈ­കി­ട്ട് മൂ­ന്ന് മ­ണി­ക്ക് കാ­സര്‍­കോ­ട് നി­യോ­ജ­ക മ­ണ്ഡ­ല­ത്തി­ലെ ഗ്രാ­മ­യാ­ത്ര മൊ­ഗ്രാല്‍ പു­ത്തൂര്‍ പ­ഞ്ചാ­യ­ത്തി­ലെ ചൗ­ക്കി കാ­വു­മഠം പ­രി­സര­ത്ത് ന­ട­ക്കും. എ­ന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. അ­ധ്യ­ക്ഷ­ത വ­ഹി­ക്കും. സി.ടി. അ­ഹ്മ­ദ­ലി ഘോ­ഷ­യാ­ത്ര­യ്ക്ക് ഫഌഗ് ഓ­ഫ് ചെ­യ്യും. പി. ക­രു­ണാ­ക­രന്‍ എം.പി. മു­ഖ്യാ­തിഥി­യാ­യി­രി­ക്കും. ജി­ല്ലാ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് പി.പി. ശ്യാ­മളാദേവി, മുന്‍ മന്ത്രി ചെര്‍ക്ക­ളം അ­ബ്ദുല്ല, ജില്ലാ ക­ള­ക്ടര്‍ പി.എസ്. മു­ഹമ്മ­ദ് സ­ഗീര്‍, കാസര്‍­കോ­ട് ബ്ലോ­ക്ക് പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് മും­താ­സ് ശു­ക്കൂര്‍, ചെങ്ക­ളാ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് സി.എ­ച്ച്. മു­ഹ­മ്മ­ദ്­കു­ഞ്ഞി ചാ­യിന്റ­ടി തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗി­ക്കും.

പ­ള്ളി­ക്ക­ര ബേ­ക്കല്‍ ബീ­ച്ച് പാര്‍­ക്കില്‍ വൈ­ക്കി­ട്ട് അ­ഞ്ച് മ­ണിക്കും ഗ്രാ­മ­യാ­ത്ര ന­ട­ക്കും. സം­സ്ഥാ­ന-ജില്ലാ­ത­ല ഉ­ദ്യോ­ഗ­സ്ഥ­ന്മാരും യു.ഡി.എഫ്. നേ­താ­ക്കളും ജ­ന­പ്ര­തി­നി­ധി­ക­ളും ഗ്രാ­മ­യാ­ത്ര­യില്‍ അ­ണി­നി­ര­ക്കുന്നു. നാ­ട്ടു­കാ­രില്‍ നി­ന്ന് വി­വി­ധ പ­രാ­തി­കള്‍ സ്വീ­ക­രി­ക്കാനും അ­വ­യ്­ക്ക് പ­രി­ഹാ­രം കാ­ണാനും വിവി­ധ സ­ഹാ­യ­ങ്ങള്‍ വി­തര­ണം ചെ­യ്യാനും വേ­ണ്ടി­യാ­ണ് ഗ്രാ­മ­യാത്ര. യോ­ഗ­ത്തി­ന് മു­ന്നോ­ടി­യാ­യി എല്ലാ കേ­ന്ദ്ര­ങ്ങ­ളിലും ഘോ­ഷ­യാ­ത്രയും സം­ഘ­ടി­പ്പി­ച്ചി­ട്ടു­ണ്ട്.

വ്യാ­ഴാഴ്ച രാ­വി­ലെ കാസര്‍­കോ­ട് ഗ­സ്­റ്റ് ഹൗ­സി­ലെത്തി­യ മ­ന്ത്രി­യെ പി.ബി. അ­ബ്ദുര്‍ റ­സാഖ് എം.എല്‍.എ., എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ., കു­ടും­ബശ്രീ കോ-ഓ­ഡി­നേ­റ്റര്‍ മ­ജീ­ദ്, മു­ജീ­ബ് ക­മ്പാര്‍, മാ­ഹിന്‍ കു­ന്നില്‍ തു­ട­ങ്ങി­യ­വര്‍ സ്വീ­ക­രിച്ചു. പി­ന്നീ­ടാ­ണ് മന്ത്രി ഉ­പ്പ­ള­യി­ലേ­ക്ക് പോ­യത്.

Keywords: Kasaragod, Manjeshwaram, N.A. Nellikunnu, P.B. Abdul Razak, Cherkalam Abdulla, C.T Ahmmed Ali, Mogral puthur, Kerala
1:06 pm | 0 comments

ദ­ഖീറ­ത്ത് വ­നി­താ കോ­ള­ജ് കെ­ട്ടി­ടം മന്ത്രി ഉ­ദ്­ഘാട­നം ചെ­യ്­തു

Written By kvartha delta on 13 Nov 2012 | 4:38 pm

Thalangara, Womens-college, inauguration, Minister P.K Abdu rabb, kasaragod, Cherkalam Abdulla, C.T Ahmmed Ali, N.A.Nellikunnu, Kerala

ത­ളങ്ക­ര: ദ­ഖീറ­ത്തുല്‍ ഉ­ഖ്‌റാ സം­ഘ­ത്തി­ന്റെ കീ­ഴി­ലു­ള്ള ദ­ഖീറ­ത്ത് വനിതാ­കോ­ള­ജി­ന് വേ­ണ്ടി പണി­ത പ്ര­ഥ­മ കെ­ട്ടി­ടം തി­ങ്ക­ളാഴ്ച വൈ­കി­ട്ട് വി­ദ്യാ­ഭ്യാ­സ മന്ത്രി പി.കെ. അ­ബ്ദു റ­ബ് ഉ­ദ്­ഘാട­നം ചെ­യ്തു. ഉ­ഖ്‌റാസം­ഘം പ്ര­സിഡന്റ് കെ.എം. അ­ബ്ദുല്‍ ഹ­മീ­ദ് ഹാ­ജി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ഖാ­സി ടി.കെ.എം. ബാ­വ മു­സ്ല്യാര്‍ പ്രാര്‍­ത്ഥന ത­ന­ട­ത്തി.

സ്­കൂള്‍ മാ­നേ­ജര്‍ എന്‍.എ. ല­ത്തീഫ്, സം­യു­ക്ത ജ­മാഅ­ത്ത് പ്ര­സിഡന്റ് ചെര്‍ക്ക­ളം അ­ബ്ദുല്ല, എം.എല്‍.എ­മാരാ­യ എന്‍.എ. നെല്ലി­ക്കുന്ന്, പി.ബി. അ­ബ്ദുര്‍ റ­സാഖ്, ന­ഗ­ര­സ­ഭാ­ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല, സിഡ്‌കോ ചെ­യര്‍­മാന്‍ സി.ടി. അ­ഹ്മ­ദലി, ജില്ലാ പോ­ലീ­സ് ചീ­ഫ് എ­സ്. സു­രേ­ന്ദ്രന്‍, വാര്‍­ഡ് കൗണ്‍­സി­ലര്‍ എ. അ­ബ്ദുര്‍ റ­ഹി­മാന്‍, സ്­കൂള്‍ പ്രിന്‍­സി­പ്പള്‍ കെ.ടി. അച്യുതന്‍, സം­ഘം ഭാ­ര­വാ­ഹി­കളാ­യ സി.എം. മു­ഹമ്മ­ദ് കുഞ്ഞി ഹാജി, ടി.എ. മു­ഹ­മ്മ­ദ­ലി ബ­ഷീര്‍, പി.എ. റ­ഊഫ്, യ­ത്തീഖാന മാ­നേ­ജര്‍ ഹ­സൈ­നാര്‍ തള­ങ്ക­ര തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗിച്ചു. ജ­ന­റല്‍ സെ­ക്രട്ട­റി എന്‍.എ. അ­മാ­നു­ള്ള സ്വാ­ഗ­ത­വും, ടി.എ. ഷാ­ഫി ന­ന്ദിയും പ­റ­ഞ്ഞു.
Thalangara, Womens-college, inauguration, Minister P.K Abdu rabb, kasaragod, Cherkalam Abdulla, C.T Ahmmed Ali, N.A.Nellikunnu, Kerala

Photo: Dinesh Insight and Achu Kasaragod

Keywords: Thalangara, Womens-college, inauguration, Minister P.K Abdu rabb, kasaragod, Cherkalam Abdulla, C.T Ahmmed Ali, N.A.Nellikunnu, Kerala
4:38 pm | 0 comments

തള­ങ്ക­ര മുസ്ലിം ഹൈ­സ്­കൂ­ളില്‍ കെ.എസ്. അ­ബ്ദുല്ല സ്­മാ­ര­ക ബ്ലോ­ക്ക് ഉ­ദ്­ഘാട­നം ചെ­യ്­തു

K.S. Abdulla Smaraka Block Inauguration, Minster Abdu Rabb

ത­ളങ്ക­ര: തള­ങ്ക­ര ഗ­വ. മുസ്ലിം ഹൈ­സ്­കൂ­ളില്‍ കെ.എസ്. അ­ബ്ദുല്ല സ്­മാ­ര­ക ബ്ലോ­ക്ക് വി­ദ്യാ­ഭ്യാ­സ മന്ത്രി പി.കെ. അ­ബ്ദുര്‍ റ­ബ് ഉ­ദ്­ഘാട­നം ചെ­യ്­തു.

തി­ങ്ക­ളാഴ്­ച ന­ട­ന്ന ച­ട­ങ്ങില്‍ എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ന­ഗ­രസ­ഭാ ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല, പി.ബി. അ­ബ്ദുര്‍ റ­സാ­ഖ് എം.എല്‍.എ. മുന്‍ എം.പി. ഹ­മീദ­ലി ശം­നാട്, മുന്‍ മ­ന്ത്രി­മാരാ­യ ചെര്‍ക്ക­ളം അ­ബ്ദുല്ല, സി.ടി. അ­ഹ്മ­ദലി, ന­ഗ­രസ­ഭാ വൈ­സ് ചെ­യര്‍­പേഴ്‌സണ്‍ താ­ഹി­റാ സ­ത്താര്‍ തു­ട­ങ്ങി­യ­വര്‍ പ്ര­സം­ഗിച്ചു. എ. അ­ബ്ദുര്‍ റ­ഹ്മാന്‍ ന­ന്ദി പ­റഞ്ഞു.

Kasaragod, Thalangara, School, Inauguration, Minister P.K Abdu rabb, Cherkalam Abdulla, N.A.Nellikunnu, T.E Abdulla, C.T Ahmmed Ali, Kerala, Malayalam News

Photo: Achu Kasaragod

Keywords: Kasaragod, Thalangara, School, Inauguration, Minister P.K Abdu rabb, Cherkalam Abdulla, N.A.Nellikunnu, T.E Abdulla, C.T Ahmmed Ali, Kerala, Malayalam News, K.S. BAdulla
2:08 pm | 0 comments

പാ­ള­ത്തില്‍ വി­ള്ളല്‍: വൈ­കി­യെത്തി­യ മ­ന്ത്രി അ­ബ്ദു റ­ബ്ബി­ന് തി­ര­ക്കോ­ടു തിരക്ക്

Written By kvarthaksd on 12 Nov 2012 | 6:51 pm

Minister Abdu Rabb/Kasaragod Railway Station, Kerala, T.E. Abdulla

സര്‍­കോട്: ബേ­ക്ക­ലില്‍ പാ­ള­ത്തില്‍ വി­ള്ളല്‍ കാര­ണം തി­രു­വ­ന­ന്ത­പു­രം -മം­ഗ­ലാ­പു­രം എ­ക്‌­സ്­പ്രസ് ഒ­രു മ­ണി­ക്കൂര്‍ വൈ­കി­യ­തി­നെ തു­ടര്‍­ന്ന് വി­ദ്യാ­ഭ്യാ­സ മന്ത്രി പി.കെ. അ­ബ്ദു റ­ബ്ബിന് തി­ര­ക്കോ­ട് തി­രക്ക്. ഏ­ഴോ­ളം പ­രി­പാ­ടി­ക­ളാ­ണ് മ­ന്ത്രി­ക്ക് ഉ­ദ്­ഘാട­നം ചെ­യ്യാ­നു­ള്ളത്. രാ­വി­ലെ പ­ത്തു­മണി­യോ­ടെ­യാ­ണ് മന്ത്രി എ­ത്തേ­ണ്ടി­യി­രു­ന്ന­തെ­ങ്കിലും പാ­ള­ത്തില്‍ വി­ള്ളല്‍ കാര­ണം 11 മ­ണി ക­ഴി­ഞ്ഞാ­ണ് മ­ന്ത്രി­ക്ക് കാസര്‍­കോ­ട്ട് എ­ത്താ­നാ­യ­ത്.

കാ­ഞ്ഞ­ങ്ങാട്ടും പ­ള്ളി­ക്ക­ര­യി­ലു­മാ­യി തീവ­ണ്ടി ഒ­രു മ­ണിക്കൂ­റോ­ളം പി­ടി­ച്ചി­ടു­ക­യാ­യി­രുന്നു. കാസര്‍­കോ­ട് റെ­യില്‍­വെ സ്റ്റേ­ഷ­നി­ലെ­ത്തി­യ മ­ന്ത്രി­യെ എം.എല്‍.എ. മാരാ­യ എന്‍.എ. നെല്ലി­ക്കുന്ന്, പി.ബി. അ­ബ്ദുര്‍ റ­സാഖ്, സിഡ്‌കോ ചെ­യര്‍­മാന്‍ സി.ടി. അ­ഹ­മ്മ­ദലി, ന­ഗ­രസ­ഭാ ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല, ജില്ലാ ലീ­ഗ് പ്ര­സിഡന്റ് ചെര്‍ക്ക­ളം അ­ബ്ദുല്ല, ജ­ന­റല്‍ സെ­ക്രട്ട­റി എം.സി. ഖ­മ­റു­ദ്ദീന്‍, ട്ര­ഷ­റര്‍ എ. അ­ബ്ദുര്‍ റ­ഹ്മാന്‍, മൊ­യ്­തീന്‍കു­ട്ടി ഹാ­ജി, ന­ഗ­രസ­ഭാ സ്റ്റാന്‍­ഡിം­ഗ് കമ്മിറ്റി ചെ­യര്‍­മാന്‍ അ­ബ­ദുര്‍ റ­ഹ്മാന്‍ കു­ഞ്ഞു മാ­സ്റ്റര്‍, ജി. നാ­രാ­യണന്‍, അ­ബ്ബാ­സ് ബീഗം, മന്‍­സൂര്‍ മല്ലത്ത്, റ­ഊ­ഫ് പ­ള്ളി­ക്കാല്‍, ഖാ­ദര്‍ പാ­ലോ­ത്ത് തു­ടങ്ങി­യ നേ­താ­ക്കള്‍ ചേര്‍­ന്ന് മ­ന്ത്രി­യെ സ്വീ­ക­രി­ച്ചു.

ഉ­ച്ച­യ്­ക്ക് 12 മണി­യോ­ടെ കോ­ളി­യ­ടുക്ക­ത്തെ സ്വ­കാ­ര്യ സ്­കൂള്‍ ദ­ശ­വാര്‍­ഷികാ­ഘോ­ഷ പ­രി­പാ­ടി­യില്‍ സം­ബ­ന്ധി­ച്ച ശേ­ഷം കാസര്‍­കോ­ട് പൊ­വ്വല്‍ എല്‍.ബി.എ­സ് എഞ്ചി­നി­യ­റിംഗ് കോ­ള­ജില്‍ എം-ടെ­ക് കോ­ഴ്‌സ്, പി.ജി. ബ്ലോ­ക്ക് ഉ­ദ്­ഘാ­ട­നവും മ­ന്ത്രി നിര്‍­വ­ഹിച്ചു. കാസര്‍­കോ­ട് ഗ­വണ്‍­മെന്റ് കോ­ള­ജില്‍ ബി.എ മ­ല­യാളം, ബി­.കോം കോ­ഴ്‌­സു­ക­ളുടെ ഉ­ദ്­ഘാ­ട­നവും മന്ത്രി നിര്‍­വ­ഹി­ക്കും.

വി­ദ്യാ­ന­ഗര്‍ അ­ന്ധ­വി­ദ്യാലയം ഹോ­സ്­റ്റല്‍ കെട്ടി­ട ഉ­ദ്­ഘാട­നം, തള­ങ്ക­ര ദ­ഖീറ­ത്ത് ഉഖ്‌­റ സം­ഘം വ­നി­താ കോള­ജ് കെ­ട്ടി­ടം ഉ­ദ്­ഘാ­ടനം, തള­ങ്ക­ര മുസ്ലിം ഹൈ­സ്­കൂള്‍ കെ.എ­സ്. അ­ബ്ദുല്ല ബ്ലോ­ക്ക് ഉ­ദ്­ഘാട­നം, ചെ­ങ്ക­ള പ­ഞ്ചാത്ത്, ജില്ലാ മുസ്ലിം ലീ­ഗ് ഭാ­ര­വാ­ഹി­കള്‍­ക്കു­ള്ള സ്വീ­ക­രണ ഉ­ദ്­ഘാട­നം എ­ന്നി പ­രി­പാ­ടി­ക­ളി­ലും മന്ത്രി പ­ങ്കെ­ടു­ക്കും.

Kasaragod, Minister P.K Abdu rabb, Railway, Pallikara, Railway station, C.T Ahmmed Ali, N.A.Nellikunnu, P.B. Abdul Razak, Kerala,

Photo: Zubair Pallickal

Keywords: Kasaragod, Minister P.K Abdu rabb, Railway, Pallikara, Railway station, C.T Ahmmed Ali, N.A.Nellikunnu, P.B. Abdul Razak, Kerala, 
6:51 pm | 0 comments

ചേ­രങ്കൈ മുസ്ലിം ചാ­രി­റ്റ­ബിള്‍ സെന്റ­ര്‍ ഓ­ഫീ­സ് ഉ­ദ്­ഘാ­ട­നം ഞാ­യ­റാഴ്ച

Written By kvarthakgd1 on 10 Nov 2012 | 8:11 pm

Cherangai, Eriyal, Muslim Charitable Trust, Office, Inauguration, N.A.Nellikunnu
എ­രി­യാല്‍: ചേ­രങ്കൈ മുസ്ലിം ചാ­രി­റ്റ­ബിള്‍ സെന്റ­റിന്റെ ഓ­ഫീ­സ് ഉ­ദ്­ഘാ­ട­നവും ഉദ്‌­ബോ­ധ­ന പ്ര­ഭാ­ഷ­ണവും ഞാ­യ­റാഴ്ച വൈ­കു­ന്നേ­രം ഏ­ഴു­മ­ണി­ക്ക് സെ­യ്യി­ദ് സൈ­നുല്‍ ആ­ബി­ദീന്‍ ത­ങ്ങള്‍ കു­ന്നുംകൈ നിര്‍­വ­ഹി­ക്കും. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ. പൊതു­യോ­ഗം ഉ­ദ്­ഘാട­നം ചെ­യ്യും.

മുന്‍ മ­ന്ത്രി സി.ടി. അ­ഹ്മ­ദലി, അ­സീ­സ് ക­ട­പ്പുറം, എ­സ്.ഐ. കെ. ബി­ജു­ലാല്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും. തു­ടര്‍­ന്ന് റ­ഹ്മ­ത്തു­ള്ള സ­ഖാ­ഫി എ­ള­മ­രം കോ­ഴി­ക്കോ­ട് ഉദ്‌ബോ­ധ­ന പ്ര­ഭാഷ­ണം ന­ട­ത്തും.

സൗജ­ന്യ മ­രു­ന്ന് വി­തര­ണം, ചി­കി­ത്സാ സ­ഹായം, മെ­ഡി­ക്കല്‍ ക്യാ­മ്പു­കള്‍ തുട­ങ്ങി ഒ­ട്ട­നവ­ധി ജീ­വ­കാ­രു­ണ്യ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നട­ത്തി മു­ന്നേ­റു­ന്ന സംഘട­ന ഓ­ഫീ­സ് ഉ­ദ്­ഘാ­ട­ന­ത്തോ­ടെ കൂ­ടു­തല്‍ പ്ര­വര്‍­ത്ത­ന­ങ്ങല്‍ ഏ­റ്റെ­ടു­ക്കു­മെന്ന് ഭാ­ര­വാ­ഹി­കള്‍ പ­ത്ര­ക്കു­റി­പ്പില്‍ അ­റി­യി­ച്ചു.

Keywords: Cherangai, Eriyal, Muslim Charitable Trust, Office, Inauguration, N.A. Nellikunnu, C.T Ahmmed Ali, Asees Kadapuram, S.I Bijulal, Kasaragod, Kerala, Malayalam news. 
8:11 pm | 0 comments

കൈത­ക്കാ­ട്­-­വ­ലി­യ­പ­റമ്പ് പാലം ഉന്ന­ത­തല യോ­ഗം തി­ങ്ക­ളാഴ്ച

Written By Kvartha Alpha on 23 Sep 2012 | 5:00 pm


വലി­യ­പ­റമ്പ്: കരാ­റു­കാ­രന്റെ അനാ­സ്ഥ­മൂലം നിര്‍മ്മാണ പ്രവര്‍ത്തി മുട­ങ്ങിയ കൈത­ക്കാ­ട്­-­വ­ലി­യ­പ­റമ്പ് പാലം നിര്‍മ്മാണം പുന­രാ­രം­ഭി­ക്കു­ന്ന­തിന്റെ ഭാഗ­മായി തി­ങ്ക­ളാഴ്ച കാഞ്ഞ­ങ്ങാട് പി.­ഡ­ബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചീഫ് എഞ്ചി­നി­യര്‍ ഉള്‍പ്പെ­ടെ­യുള്ള ഉദ്യോ­ഗ­സ്ഥ­രുടെ യോഗം നട­ക്കും.

യോഗ­ത്തില്‍ മുന്‍ മന്ത്രി സി.­ടി.­ അ­ഹ്മദലി , കെ.­കു­ഞ്ഞി­രാ­മന്‍ എം.­എല്‍.­എ, വലി­യ­പ­റമ്പ് പഞ്ചാ­യത്ത് പ്രസി­ഡണ്ട് കെ.­സി­ന്ധു, വൈസ് പ്രസി­ഡണ്ട് ഉസ്മാന്‍ പാണ്ട്യാല സംബ­ന്ധി­ക്കും.


പാലം നിര്‍മ്മാണം മുട­ങ്ങി­യത് സംബ­ന്ധിച്ച് പഞ്ചാ­യത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പൊതു­മ­രാ­മത്ത് വകുപ്പ് മന്ത്രി വി.­കെ.­ഇ­ബ്രാഹിം കുഞ്ഞിന് നിവേ­ദനം നല്‍കി­യി­രു­ന്നു. മന്ത്രി­യു­ടെ നിര്‍ദേശ­പ്ര­കാ­ര­മാണ് യോഗം ചേര്‍ന്ന­ത്.

Keywords:  Kasargod, Bridge, PWD-office, C.T Ahmmed Ali, MLA, Muslim-league, Meet
5:00 pm | 0 comments

സി.ടി. അഹ്മദലിക്ക് സ്വീകരണം വെള്ളിയാഴ്ച

Written By Kvarthakgd on 20 Sep 2012 | 9:06 pm

C.T.Ahammed Ali, Reception, Muslim League, Chemnad, Kasaragod
ചെമ്മനാട്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് വൈ­സ് പ്ര­സി­ഡന്റാ­യി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെട്ട സി.ടി. അഹ്മദലിക്ക് ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി വെള്ളിയാഴ്ച 4.30 ന് കൊ­മ്പ­ന­ടുക്കം മദ്രസ ഹാളില്‍ സ്വീകരണം നല്‍കും.

ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗ­ഷാദ് ആലിച്ചേരി, പി.എം. അബ്ദുല്ല, കെ.ടി. മുഹമ്മദ് സൈലര്‍, ടി. അബ്ദുല്ല, കെ. അബ്ദുല്ല, ബി. അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.

Keywords: C.T.Ahammed Ali, Reception, Muslim League, Chemnad, Kasaragod
9:06 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories