Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Bridge. Show all posts
Showing posts with label Bridge. Show all posts

പുനര്‍നിര്‍മിച്ച ആറാട്ടുകടവ് പാലവും റോഡും 14ന് ഗതാഗതത്തിന് തുറന്നുകൊടുക്കും

Written By Kvarthakgd on 11 Mar 2013 | 5:42 pm

Arattukadavu, Road Bridge, Inauguration, Uduma, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉദുമ: ദേശീയപാത 17ല്‍ നിന്ന് കാഞ്ഞങ്ങാട്-കാസര്‍കോട് സ്റ്റേറ്റ് ഹൈവേയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞതും പ്രധാനവുമായ കണക്ഷന്‍ റോഡ് യാഥാര്‍ഥ്യമായി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ബട്ടത്തൂര്‍-ചന്ദ്രപുരം- ആറാട്ട്  കടവ്- പാലക്കുന്ന് ബി. എം. ബി. സി. റോഡും പുനര്‍നിര്‍മിക്കപെട്ട ആറാട്ടുകടവ് പാലവും മാര്‍ച്ച് 14ന് രാവിലെ പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യുമെന്ന് ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ അറിയിച്ചു.

പ്രതിസന്ധികള്‍ പലതും അതിജീവിച്ചാണ് പാതിവഴിയില്‍ മുടങ്ങിയ ഈ പദ്ധതി ചുരുങ്ങിയ നാള്‍ക്കകം പൂര്‍ത്തിയാക്കിയത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന് ഏതുനിമിഷവും ദുരന്തം സംഭവിക്കുമെന്ന സ്ഥിതിയിലാണ് 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ആറാട്ടുകടവ് പാലം പുനര്‍നിര്‍മിക്കാന്‍ 140 ലക്ഷം രൂപ അനുവദിച്ചത്. കരാര്‍ ഏറ്റെടുത്തയാള്‍ പുതിയ പാലം നിര്‍മിക്കാന്‍ പഴയത് പൊളിച്ചുമാറ്റിയെങ്കിലും പ്രവൃത്തി ആരംഭിക്കാതെ രണ്ടരവര്‍ഷത്തോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. പുതിയ നിരക്കിലുള്ള തുക കിട്ടാതെ പ്രവൃത്തി ചെയ്യാനാവില്ലെന്നു പറഞ്ഞ് പാതിവഴിയില്‍ പണി ഉപേക്ഷിക്കുകയും ചെയ്തു.

Arattukadavu, Road Bridge, Inauguration, Uduma, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsനാട്ടുകാരനുഭവിക്കുന്ന ഗുരുതരമായ യാത്രാപ്രശ്‌നം പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതിനെ തുടര്‍ന്നാണ് പാലത്തിനും റോഡിനും പുതിയ ഡിസൈന്‍ തയ്യാറാക്കി അതിനു ഭരണാനുമതി നല്‍കി പ്രവൃത്തി റീ ടെണ്ടര്‍ ചെയ്തതെന്ന് എം.എല്‍.എ. പറഞ്ഞു.

ചട്ടഞ്ചാലിലെ പ്രമുഖ കരാര്‍ ഗ്രൂപ്പായ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ കെ.എം. അബ്ദുല്ല കുഞ്ഞിയാണ് തുടര്‍ന്ന് പ്രവൃത്തി ഏറ്റെടുത്തത്. എഗ്രിമെന്റ് കാലാവധി കണക്കിലെടുക്കാതെ പാലത്തിന്റേയും റോഡിന്റേയും പ്രവൃത്തി നാലു മാസത്തിനകം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ഉദ്ഘാടനത്തിന് സജ്ജമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച കരാറുകാരന്‍ കെ. എം. അബ്ദുല്ല കുഞ്ഞിയെ എം.എല്‍.എ. അഭിനന്ദിച്ചു. മൂന്നരക്കോടിയോളം രൂപ ചെലവില്‍ നിര്‍മിച്ച പാലവും റോഡും ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ ഈ പ്രദേശത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.

Keywords: Arattukadavu, Road Bridge, Inauguration, Uduma, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:42 pm | 0 comments

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16,000 രൂപ കവര്‍ന്നു

Written By kvartha delta on 4 Mar 2013 | 2:12 pm

Kasaragod, Theft, Robbery, Perumbala, Bridge, Gold, Police, Case, Kerala, House, Malayalam news,
File Photo
കാസര്‍കോട്: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16,000 രൂപ കവര്‍ന്നു. പെരുമ്പള പാലത്തിന് സമീപത്തെ പള്ളിയടുക്കല്‍ ശാഫിയുടെ വീട് കുത്തിത്തുറന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 16,000 രൂപ കവര്‍ന്നത്. ഞായറാഴ്ച വൈകിട്ട് 4.30ന് ശാഫിയും കുടുംബവും വീട് പൂട്ടി 250 മീറ്റര്‍ മാത്രം ദൂരെയുളള തറവാട് വീട്ടില്‍ പോയതായിരുന്നു.

രാത്രി 9.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. അലമാരയിലെ സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കാതിരുന്നതിനാല്‍ ഇവ നഷ്ടപ്പെട്ടില്ല. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീടിനെ കുറിച്ച് നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കാം കവര്‍ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

Keywords: Kasaragod, Theft, Robbery, Perumbala, Bridge, Gold, Police, Case, Kerala, House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:12 pm | 0 comments

സംസ്ഥാന നീന്തല്‍ മത്സരം ഷിറിയ പുഴയില്‍

Written By kvarthaksd on 10 Jan 2013 | 4:34 pm

 Swimming, Competition, River, Bridge, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാം സംസ്ഥാന ദീര്‍ഘദൂര നീന്തല്‍ മത്സരം ജനുവരി 12ന് രാവിലെ ഒമ്പത് മണി മുതല്‍ കുമ്പള ഷിറിയ പുഴയില്‍ നടക്കും. മത്സരത്തില്‍ പുരുഷ-വനിതാ വിഭാഗത്തിലെ ദേശീയ അന്തര്‍ ദേശീയ താരങ്ങള്‍ സംബന്ധിക്കും.

ജൂനിയര്‍-സീനിയര്‍ വിഭാഗങ്ങളിലായി 3,5,10 കിലോമീറ്ററുകളില്‍ 200-ഓളം നീന്തല്‍ താരങ്ങള്‍ പങ്കെടുക്കും. പത്ത് വയസിനു താഴെയുള്ള കുട്ടികളുടെ നീന്തല്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഷിറിയ പാലം മുതല്‍ ഇച്ചിലങ്കോട്ട് അണക്കെട്ട് വരെയും തിരിച്ച് ഷിറിയ പാലം വരെയുമാണ് മത്സരം. ചടങ്ങില്‍ രാഷട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക-കലാ-കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ആദ്യമായാണ് ഇത്തരമൊരു നീന്തല്‍ മാമാങ്കത്തിന് മഞ്ചേശ്വരം മണ്ഡലം ആദിത്യമരുളുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ എം.ടി.പി സൈഫുദ്ദീന്‍, ട്രഷറര്‍ കെ. മഞ്ചുനാഥ് ആള്‍വ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അച്യുതന്‍ മാസ്റ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരളീധരന്‍ പാലാട്ട്, അഷ്‌റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, കെ.കെ. അബ്ദുല്ല കുഞ്ഞി, കെ.സി. മോഹനന്‍, സത്താര്‍ ആരിക്കാടി, ഇബ്രാഹിം മൊഗര്‍, സിദ്ദിഖ് ഐ.എന്‍.ജി എന്നിവര്‍ സംബന്ധിച്ചു.

Keywords: Swimming, Competition, River, Bridge, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.
4:34 pm | 0 comments

മൂന്നാം കടവ് പാലം ജനുവരി അഞ്ചിനു നാടിനു സമര്‍പ്പിക്കും

Written By Kvarthakgd on 2 Jan 2013 | 5:47 pm

Moonam Kadavu, Bridge, Inauguration, Minister V.K Ibrahim Kunhi, Kasaragod, Pullur-Periya, Kerala, Malayalam news
കാസര്‍കോട്: പുല്ലൂര്‍-പെരിയ ബേഡഡുക്ക എന്നീ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിയ-മൂന്നാംകടവ്-കണ്ടംകുഴി റോഡില്‍ മൂന്നാംകടവ് പുഴയ്ക്ക് 10.12 കോടി രൂപാ ചെലവില്‍ കുറുകെ നിര്‍മ്മിച്ച മൂന്നാംകടവ് പാലം ജനുവരി അഞ്ചിനു വൈകിട്ട് അഞ്ച് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നാടിനു സമര്‍പ്പിക്കും. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യ അതഥിതിയായിരിക്കും. എം.എല്‍എ.മാരായ ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍),പി.ബി.അബ്ദുള്‍ റസാഖ്, മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാ ദേവി തുടങ്ങി ജനപ്രതിനിധികള്‍ പങ്കെടുക്കും.

കാസര്‍കോട്, കാഞ്ഞങ്ങാട് താലൂക്കുകളിലെ മലയോര ജനതയുടെ സ്വപ്ന സാക്ഷ്താക്കാരമാണ് ഈ പാലത്തിന്റെ നിര്‍മ്മാണം. പെരിയ-മൂന്നാംകടവ്-കുണ്ടംകുഴി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ മലബാര്‍ വികസന പാക്കേജില്‍ ഉള്‍പ്പടുത്തി ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പാലത്തിനു വേണ്ടിയുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നിവേദനം പരിഗണിച്ചാണ് അന്നത്തെ സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

ഇരുപത്തിയാറു മാസം കൊണ്ട് പ്ലാച്ചിക്കര കരിമ്പനയ്ക്കല്‍ രാജേഷ് വര്‍ക്കി എന്ന കരാറുകാരനാണ് പ്രവൃത്തി ഏറ്റെടുത്തത്. ഇരുവശത്തും നടപ്പാതയോടുകൂടിയ പാലത്തിലൂടെ രണ്ടു വരി ഗതാഗതം സാധ്യമാണ്. 25.32 മീറ്റര്‍ നീളത്തിലുള്ള ആറ് സ്പാനോടു കൂടിയ മൂന്നാംകടവ് പാലത്തിന്റെ മൊത്തം നീളം 152 മീറ്ററാണ്. പാലത്തിന്റെ ഇരുവശത്തുകൂടി 2.50 കിലോമീറ്റര്‍ നീളത്തില്‍ സമീപന റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

മൂന്നാംകടവ് പാലം നിര്‍മ്മാണത്തോടൊപ്പം കുണ്ടംകുഴി ഭാഗത്ത് സമീപന റോഡിനു കുറുകെയായി കൂവാരംചാലില്‍ നിലവിലുള്ള പഴയ ക്രോസ്ബാര്‍ പൊളിച്ചു മാറ്റി രണ്ടുവരി ഗതാഗതത്തിനു യോജിച്ച കോണ്‍ക്രീറ്റ് പാലം നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പാലം ഗതാഗതത്തിനു യോഗ്യമായതോടെ ജില്ലയിലെ ബേഡഡുക്ക,കുറ്റിക്കോല്‍,ബന്തടുക്ക,കള്ളാര്‍,കോടോം-ബേളൂര്‍,പനത്തടി തുടങ്ങിയ മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടും. പാലത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സൗജന്യമായാണ് സ്ഥലവാസികള്‍ നല്‍കിയത്.

ഓര്‍ച്ച പാലം ശിലാസ്ഥാപനം ജനുവരി അഞ്ചിന്

നീലേശ്വരം മുനിസിപ്പാലിറ്റിയില്‍പ്പെടുന്ന നിലേശ്വരം തൈക്കടപ്പുറം അഴിത്തല റോഡില്‍ തേജസ്വിനിയുടെ കൈവഴിയായ കോട്ടപ്പുറം ഓര്‍ച്ച പുഴക്ക് കുറുകെ 10.75 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ജനുവരി അഞ്ചിന് വൈകിട്ട് മൂന്നു മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (തൃക്കരിപ്പൂര്‍) അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.

ഈ പാലത്തിന്റെ സാക്ഷാത്ക്കാരത്തോടെ നീലേശ്വരം ദേശീയപാതയില്‍ നിന്നും അഴത്തല വഴി തുരുത്തി,പടന്ന,വലിയപ്പറമ്പ്,തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശത്തേക്ക് വളരെ എളുപ്പത്തില്‍എത്തിച്ചേരാവുന്നതാണ്. പാലം വരുന്നതോടെ തീരദേശ ടൂറിസം വ്യവസായത്തിനും മത്സ്യബന്ധന വ്യവസായത്തിനും കാര്‍ഷിക മേഖലയ്ക്കും പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്.

ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതകളോടു കൂടിയ പ്രസ്തുത പാലം ബോര്‍ഡ്കാസ്റ്റ് ഇന്‍-സിറ്റു കോണ്‍ക്രീറ്റ് പൈല്‍സ് അസ്ഥിവാരത്തോടു കൂടിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 25.32 മീറ്റര്‍ നീളത്തില്‍ ആറ് സ്പാനോടു കൂടിയ പാലത്തിന് മൊത്തം 152 മീറ്റര്‍ നീളമാണുള്ളത്. ഇരുവശത്തുമായി 350 മീറ്റര്‍ സമീപന റോഡും നിര്‍മ്മിക്കുന്നുണ്ട്.

Keywords: Moonam Kadavu, Bridge, Inauguration, Minister V.K Ibrahim Kunhi, Kasaragod, Pullur-Periya, Kerala, Malayalam news
5:47 pm | 0 comments

മ­ദ്യ­പിച്ച് ഓട്ടോ ഓ­ടി­ച്ച­തി­ന് അ­റ­സ്­റ്റില്‍

Written By kvarthapressclub on 20 Dec 2012 | 1:17 pm

Lieu, Bail,Liquor-drinking, Auto Driver, Arrest, Police, Kasaragod, Chalayyangod, Chemnad, Bridge, Vehicle, Kerala
കാസര്‍­കോട്: മ­ദ്യ­പിച്ച് ഓ­ട്ടോറി­ക്ഷ ഓ­ടി­ച്ച­തി­ന് ഡ്രൈവ­റെ പോ­ലീ­സ് അ­റ­സ്റ്റ്ചെ­യ്തു. ച­ളിയം­കോ­ട്ടെ സി.റാ­ഫി(29) ­യെ­യാ­ണ് ബു­ധനാഴ്ച പോ­ലീ­സ് അ­റ­സ്­റ്റു ചെ­യ്­ത­ത്.

ചെ­മ്മ­നാ­ട് പാ­ല­ത്തി­ന­ടു­ത്തു­വെ­ച്ച് പോ­ലീ­സ് ന­ടത്തി­യ പരി­ശോ­ധ­ന­യി­ലാ­ണ് ഇ­യാള്‍ മ­ദ്യ­പി­ച്ച് വാഹ­ന­മോ­ടി­ക്കുന്ന­ത് ക­ണ്ടെ­ത്തി­യ­ത്. പ്ര­തി­യെ പി­ന്നീ­ട് ജാ­മ്യ­ത്തില്‍ വി­ട്ട­യച്ചു.

Keywords: Lieu, Bail,Liquor-drinking, Auto Driver, Arrest, Police, Kasaragod, Chalayyangod, Chemnad, Bridge, Vehicle, Kerala
1:17 pm | 0 comments

തെ­ങ്ങു­ക­യറ്റ തൊ­ഴി­ലാ­ളി­യെ മര്‍­ദിച്ചു

Written By kvarthapressclub on 18 Dec 2012 | 11:39 am

 Kasaragod, Labour, Threatening, Attack, Complaint,Son, Thalangara, Bridge, General-hospital, Kerala
കാസര്‍­കോട്: തെ­ങ്ങു­ക­യറ്റ തൊ­ഴി­ലാ­ളി­യെ അ­ഞ്ചം­ഗ­സം­ഘം മര്‍­ദി­ക്കു­കയും ഭീ­ഷ­ണി­പ്പെ­ടു­ത്തു­കയും ചെ­യ്­ത­താ­യി പ­രാതി. മാ­ട­ത്ത­ടു­ക്ക­യി­ലെ ബാ­ബു­വി­ന്റെ മ­കന്‍ സ­തീ­ഷി(30) നെ ആ­ണ് തി­ങ്ക­ളാഴ്ച വൈ­കി­ട്ട് തള­ങ്ക­ര പാ­ള­ത്തി­ന­ടു­ത്തു­വെ­ച്ച് മര്‍­ദി­ച്ചത്.

സ­തീഷ­നെ ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടുണ്ട്. മര്‍­ദ­ന കാര­ണം വ്യ­ക്ത­മ­ല്ലെ­ന്ന് ഇ­യാള്‍ പ­റ­യുന്നു.

Keywords: Kasaragod, Labour, Threatening, Attack, Complaint,Son, Thalangara, Bridge, General-hospital, Kerala.
11:39 am | 0 comments

റോ­ഡ­രി­കില്‍ തീ­യി­ട്ടു; ബി.എ­സ്.എന്‍.എ­ല്‍. കേ­ബി­ളു­കള്‍ ക­ത്തി­ന­ശിച്ചു

Written By kvarthapressclub on 29 Nov 2012 | 11:26 am

 Road, Fire,Kasaragod, Bridge, Complaint, Police, Case,Junior Officer , Distroyed , Kerala
കാസര്‍­കോട്: റോ­ഡ­രി­കില്‍ തീ­യി­ട്ട­തി­നെ തു­ടര്‍­ന്ന് ബി.എ­സ്.എന്‍. എ­ല്ലി­ന്റെ കേ­ബി­ളു­കള്‍ ക­ത്തി­ന­ശിച്ചു. തു­രു­ത്തി പാ­ല­ത്തി­നു സ­മീ­പ­ത്താ­ണ് തീ­യി­ട്ട­ത്.

5000 രൂ­പ­യു­ടെ ന­ഷ്ടം സം­ഭ­വിച്ചു. സം­ഭ­വ­ത്തില്‍ ബി.എ­സ്.എന്‍. എ­ല്‍ ജൂ­നിയര്‍ ഓ­ഫീ­സര്‍ അ­ബൂ­ബ­ക്കര്‍ നൗ­ഷാ­ദി­ന്റെ പ­രാ­തി­യില്‍ ടൗണ്‍ പോ­ലീ­സ് കേ­സെ­ടുത്തു. തീ­യി­ട്ടവ­രെ കു­റി­ച്ച് പോ­ലീ­സ് അ­ന്വേഷ­ണം ന­ട­ത്തി­വ­രി­ക­യാണ്.

Keywords: Road, Fire,Kasaragod, Bridge, Complaint, Police, Case,Junior Officer, Distroyed, Kerala, BSNL cable destroyed.
11:26 am | 0 comments

പാലക്കുന്ന് റയില്‍വെ മേല്‍പാലം: ബി.ജെ.പി. ഒപ്പ് ശേഖരണം നടത്തി

Written By kvarthaksd on 13 Nov 2012 | 4:14 pm

Palakunnu, Bridge, Railway, Railway Station, BJP, Inaguration, Kottikulam, Udma, Kasaragod, Kerala.

ഉദുമ: പാലക്കുന്നില്‍ റെയില്‍വെ മേല്‍പാലം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി. ഒപ്പ് ശേഖരണം നടത്തി. കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന ഒപ്പ് ശേഖരണം റിട്ട. എസ്.പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശ്രീകാന്ത്, പി.വി. ഗോപാലന്‍ ,കെ.എ. ഗോപാലകൃഷ്ണന്‍, സി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


റെയില്‍വെ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, റിസര്‍വേഷന്‍ പുനരാരംഭിക്കുക, പരശുറാം, മാവേലി, ഏറനാട് ട്രെയിനുകള്‍ക്ക് കോട്ടിക്കുളത്ത് സ്‌റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഒപ്പു ശേഖരണ പരിപാടിയില്‍ ഉന്നയിച്ചു.

Keywords: Palakunnu, Bridge, Railway, Railway Station, BJP, Inaguration, Kottikulam, Udma, Kasaragod, Kerala.
4:14 pm | 0 comments

പാ­ലവും മു­ന്ന­റി­യി­പ്പ് ബോര്‍ഡും അ­പ­ക­ട­ത്തില്‍; ക­ണ്ടിട്ടും കാ­ണാ­തെ അ­ധി­കൃതര്‍

Written By Kvarthakgd on 11 Nov 2012 | 4:14 pm

 Mayipady bridge, Warning board, Danger, PWD, Kasargod, Kerala, Malayalam news

കാസര്‍­കോട്: പി.ഡ­ബ്ലു.ഡി അ­ധി­കൃ­തര്‍ ഉ­ളി­യ­ത്ത­ടു­ക്ക ജം­ഗ്­ഷ­നില്‍ സ്ഥാ­പി­ച്ച മാ­യി­പ്പാ­ടി പാലം അ­പ­ക­ട­ത്തി­ലാ­ണെ­ന്ന മു­ന്ന­റി­യി­പ്പ് ബോര്‍ഡും അ­പ­ക­ട­ത്തില്‍. ഒ­രു വര്‍­ഷം മു­മ്പാ­ണ് പാ­ലം അ­പ­ക­ട­ത്തി­ലാ­ണെ­ന്ന് വ്യ­ക്ത­മാ­ക്കു­ന്ന മു­ന്ന­റി­യിപ്പ് ബോര്‍­ഡ് പി.ഡ­ബ്ല്യു.ഡി അ­ധി­കൃ­തര്‍ സ്ഥാ­പി­ച്ച­ത്.

ബോര്‍­ഡ് സ്ഥാ­പി­ച്ചെ­ങ്കിലും പാ­ലം ന­ന്നാ­ക്കാ­നു­ള്ള ന­ട­പ­ടി­ക­ളൊന്നും ആ­രം­ഭി­ച്ചി­രു­ന്നില്ല. ഇ­തുവ­ഴി പോ­കേ­ണ്ട വാ­ഹ­ന­ങ്ങള്‍ മ­റ്റ് റോ­ഡു­ക­ളി­ലൂ­ടെ പോ­ക­ണ­മെ­ന്ന നിര്‍­ദേ­ശം മാ­ത്ര­മാ­ണ് ബോര്‍­ഡി­ലു­ണ്ടാ­യത്. ആ ബോര്‍­ഡ് മൂ­ന്നാഴ്­ച മു­മ്പ് വാ­ഹ­ന­മി­ടി­ച്ച് ത­കര്‍­ന്നു­വീണു. അ­ത് ന­ന്നാ­ക്കാനും അ­ധി­കൃ­തര്‍­ക്ക് താല്‍­പ­ര്യ­മില്ല.

ക­ഴി­ഞ്ഞ­ദിവ­സം പി­.ഡ­ബ്ല്യു.ഡി അ­ധി­കൃ­തര്‍ മ­റി­ഞ്ഞുവീണ ബോര്‍­ഡി­ന് ചു­വ­ട്ടി­ലൂ­ടെ വാഹ­ന­മോ­ടി­ച്ചു­പോ­യി. എ­ന്നാലും അ­വര്‍ ബോര്‍­ഡ് ന­ന്നാ­ക്കാന്‍ ഒ­രു ശ്ര­മവും ന­ട­ത്തി­യില്ല. അ­ധി­കൃ­ത­രു­ടെ നി­സം­ഗ­ത­യു­ടെ പ­കല്‍ വെ­ളി­ച്ച­ത്തി­ലു­ള്ള ഉ­ദാ­ഹ­ര­ണ­മായി ഈ സം­ഭവ­ത്തെ നാ­ട്ടു­കാര്‍ വി­ശേ­ഷി­പ്പി­ക്കുന്നു.

Keywords: Mayipady bridge, Warning board, Danger, PWD, Kasargod, Kerala, Malayalam news
4:14 pm | 0 comments

പ­ട­ന്ന­ക്കാട് ടോള്‍ പി­രി­വ് ത­ട്ടിപ്പ്; നട­ത്തി­പ്പുകാര്‍ അറ­സ്റ്റില്‍

Written By kvartha delta on 15 Oct 2012 | 8:08 pm

Arrest, Police, Bridge, Padannakad, Kerala, Toll Booth, Fake Receipt, Fake seal
Balan
കാസര്‍കോട്­: പടന്നക്കാ­ട് റെയില്‍വേ മേല്‍പാലത്തില്‍ വ്യാജ റ­സീത് നല്‍കി ടോള്‍ പിരി­ച്ച­ സം­ഭ­വ­ത്തില്‍ നട­ത്തി­പ്പു­കാ­രെ പോ­ലീസ് അറസ്റ്റ് ചെയ്തു. ടോള്‍ ബൂത്തില്‍ നി­ന്നും, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌­സുകളില്‍ നിന്നും സീരിയല്‍ നമ്പറില്ലാത്ത റസീതുകളും വ്യാജ സീലുകളും പോലീ­സ് പി­ടി­ച്ചെ­ടുത്തു.

Arrest, Police, Bridge, Padannakad, Kerala, Toll Booth, Fake Receipt, Fake sealകോഴി­ക്കോ­ടുള്ള എന്‍.­പി.­ ടോള്‍ പിരി­വിന്റെ ഏജന്റ് ബാലന്‍, ഇയാള്‍ക്കുപുറമെ അയ്യ­പ്പന്‍, ദേവ­ദാ­സന്‍, അശോ­കന്‍, സദാ­ന­ന്ദന്‍, വാസു­ദേ­വന്‍, ഹരീ­ഷ്, സജീഷ്, മോഹ­നന്‍ എന്നി­വ­രെ പോലീസ് അറസ്റ്റ് ചെയ്­തു. നാഷ­ണല്‍ ഹൈവേ അതോ­റിറ്റി കണ്ണൂ­രിന്റെ പേരി­ലുള്ള സീലും രസീ­തി­കളും പോലീസ് കണ്ടെ­ത്തു. 2,07,040 രൂപ ഇവ­രില്‍ നിന്നും പിടിച്ചെടുത്തു. ഒരു ഉദ്യോ­ഗ­സ്ഥ­ന്റെ നിര്‍ദേ­ശത്തെ തുടര്‍ന്നാണ് പണം പിരി­ച്ചെ­ടു­ത്ത­തെന്ന് ഇവര്‍ പോലീ­സി­നോട് പറ­ഞ്ഞു.

അതേ സമയം ഉദ്യോ­ഗ­സ്ഥ­ന്മാര്‍ സീല്‍ ടോള്‍ പിരിവുകാര്‍ക്ക് നല്‍കി­യ­താ­ണോ­ എന്നും പോലീസ് പരി­ശോ­ധി­ക്കു­ന്നു. വ്യാജ രേഖ­കള്‍ ഉണ്ടാക്കി പണം പിരിച്ച വകു­പ്പു­ക­ള്‍ ചേര്‍ത്താണ് കേസെ­ടു­ത്ത­ത്. 80,000 രൂപ സ്ഥിര­മായി ബാങ്കില്‍ അട­ക്കാ­റു­ണ്ട്. ഈ തുക കാണിച്ച് ഭാവി­യില്‍ ഇതേ തുക­യില്‍ തന്നെ കരാര്‍ നേടു­വാ­നാ­യി­രുന്നു ശ്രമം.

Keywords: Arrest, Police, Bridge, Padannakad, Kerala, Toll Booth, Fake Receipt, Fake seal
8:08 pm | 0 comments

നേ­ത്രാവ­തി പാ­ല­ത്തി­നു മു­ക­ളില്‍ ബസും ഓ­ട്ടോയും കൂ­ട്ടി­യി­ടി­ച്ച് ഒ­രാള്‍ മ­രി­ച്ചു

Written By kvarthapressclub on 1 Oct 2012 | 2:02 pm

Bridge, Bus, Auto Driver, Accident, Death, Mangalore, Thalappady, Netravathi, Sundayമം­ഗ­ലാ­പുരം : നേ­ത്രാവ­തി പാ­ല­ത്തി­നു മു­ക­ളില്‍ ബസും ഓ­ട്ടോയും കൂ­ട്ടി­യി­ടി­ച്ച് ഒ­രാള്‍ മ­രിച്ചു. കു­ത്താ­റി­ലെ കേ­ശ­വ ന­ടു­മാന്‍(40) അ­ണ് മ­രി­ച്ച­ത്.

ഞാ­യ­റാഴ്­ച രാ­വിലെ 9.45 മണി­യോ­ടെ ആ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ത­ല­പ്പാ­ടി­യില്‍ നിന്നും മം­ഗ­ലാ­പു­ര­ത്തേ­ക്ക് പോ­കു­ക­യാ­യി­രു­ന്ന മ­റോ­ളി ബ­സാണ് ഓ­ട്ടോ­യു­മാ­യി കൂ­ട്ടിയിടി­ച്ച­ത്. പാ­ല­ത്തി­ലൂ­ടെ പോ­കു­ക­യാ­യി­രു­ന്ന ഓ­ട്ടോ­യു­ടെ നി­യ­ന്ത്ര­ണം വി­ട്ട് ബ­സുമാ­യി കൂ­ട്ടി­യി­ടി­ക്കു­ക­യാ­യി­രു­ന്നു­വെന്ന് ദൃ­ക്‌­സാ­ക്ഷി­കള്‍ പ­റ­ഞ്ഞു.

Keywords : Bridge, Bus, Auto Driver, Accident, Death, Mangalore, Thalappady, Netravathi, Sunday
2:02 pm | 0 comments

കൈത­ക്കാ­ട്­-­വ­ലി­യ­പ­റമ്പ് പാലം ഉന്ന­ത­തല യോ­ഗം തി­ങ്ക­ളാഴ്ച

Written By Kvartha Alpha on 23 Sep 2012 | 5:00 pm


വലി­യ­പ­റമ്പ്: കരാ­റു­കാ­രന്റെ അനാ­സ്ഥ­മൂലം നിര്‍മ്മാണ പ്രവര്‍ത്തി മുട­ങ്ങിയ കൈത­ക്കാ­ട്­-­വ­ലി­യ­പ­റമ്പ് പാലം നിര്‍മ്മാണം പുന­രാ­രം­ഭി­ക്കു­ന്ന­തിന്റെ ഭാഗ­മായി തി­ങ്ക­ളാഴ്ച കാഞ്ഞ­ങ്ങാട് പി.­ഡ­ബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചീഫ് എഞ്ചി­നി­യര്‍ ഉള്‍പ്പെ­ടെ­യുള്ള ഉദ്യോ­ഗ­സ്ഥ­രുടെ യോഗം നട­ക്കും.

യോഗ­ത്തില്‍ മുന്‍ മന്ത്രി സി.­ടി.­ അ­ഹ്മദലി , കെ.­കു­ഞ്ഞി­രാ­മന്‍ എം.­എല്‍.­എ, വലി­യ­പ­റമ്പ് പഞ്ചാ­യത്ത് പ്രസി­ഡണ്ട് കെ.­സി­ന്ധു, വൈസ് പ്രസി­ഡണ്ട് ഉസ്മാന്‍ പാണ്ട്യാല സംബ­ന്ധി­ക്കും.


പാലം നിര്‍മ്മാണം മുട­ങ്ങി­യത് സംബ­ന്ധിച്ച് പഞ്ചാ­യത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പൊതു­മ­രാ­മത്ത് വകുപ്പ് മന്ത്രി വി.­കെ.­ഇ­ബ്രാഹിം കുഞ്ഞിന് നിവേ­ദനം നല്‍കി­യി­രു­ന്നു. മന്ത്രി­യു­ടെ നിര്‍ദേശ­പ്ര­കാ­ര­മാണ് യോഗം ചേര്‍ന്ന­ത്.

Keywords:  Kasargod, Bridge, PWD-office, C.T Ahmmed Ali, MLA, Muslim-league, Meet
5:00 pm | 0 comments

പട­ന്ന­ക്കാട് മേല്‍പാലം ടോള്‍ പിരിവ് പത്ത് വര്‍ഷം നീളും

Written By kvartha delta on 22 Sep 2012 | 8:56 pm

Padannakad, Bridge, Kasaragod, Kerala, Collection Toll
കാ­ഞ്ഞ­ങ്ങാ­ട്: പ­ട­ന്ന­ക്കാ­ട് ദേ­ശീ­യ­പാ­ത­യില്‍ പു­തു­താ­യി തു­റ­ന്ന മേല്‍­പാ­ല­ത്തില്‍ ടോള്‍ പി­രി­വ് സ­മ്പ്ര­ദാ­യം ചു­രു­ങ്ങി­യ­ത് പ­ത്ത് വര്‍­ഷ­മെ­ങ്കി­ലും നീ­ളും. മേല്‍­പാ­ലം നിര്‍­മാ­ണ­ത്തി­ന് ചി­ല­വാ­ക്കി­യ തു­ക പ­ലി­ശ സ­ഹി­തം തി­രി­ച്ചു­പി­ടി­ക്കു­ക എ­ന്ന­താ­ണ് നി­ല­വി­ലു­ള്ള സ­മ്പ്ര­ദാ­യം.­­

പ­ട­ന്ന­ക്കാ­ട് മേല്‍­പാ­ല­ത്തി­ന് ഏ­താ­ണ്ട് 45 കോ­ടി രൂ­പ­യോ­ളം ചി­ല­വ് വ­ന്നു­വെ­ന്നാ­ണ് ക­ണ­ക്ക്. ഈ തു­ക­യും ഇ­തി­ന്റെ ഒ­മ്പ­ത് ശ­ത­മാ­നം അ­ധി­ക തു­ക­യും പി­രി­ഞ്ഞു­കി­ട്ടു­ന്ന­തു­വ­രെ ടോള്‍ പി­രി­വ് നീ­ളും.­­ സാ­ധാ­ര­ണ സ്വ­കാ­ര്യ വ്യ­ക്തി­കള്‍­ക്കോ സ്ഥാ­പ­ന­ങ്ങള്‍­ക്കോ ടോള്‍ പി­രി­വി­ന് ടെ­ണ്ടര്‍ നല്‍­കു­ക­യാ­ണ് പ­തി­വ്. പ­ട­ന്ന­ക്കാ­ട് മേല്‍­പാല­ത്തി­ന്റെ കാര്യ­ത്തില്‍ തല്‍­ക്കാ­ലം പൊ­തു­മ­രാ­മ­ത്ത് വ­കു­പ്പ് ദേ­ശീ­യ­പാ­ത വി­ഭാ­ഗം ത­ന്നെ ടോള്‍ പി­രി­വ് ന­ട­ത്താ­നാ­ണ് തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­ത്.

ക­രാ­റു­കാ­ര­നെ നി­ശ്ച­യി­ക്കു­ന്ന മു­റ­ക്ക് അ­ധി­കൃ­തര്‍ ടോള്‍ പി­രി­വില്‍ നി­ന്ന് പി­ന്മാ­റും. പ്ര­തി­വര്‍­ഷം അ­ഞ്ച­ര­ക്കോ­ടി രൂ­പ­യെ­ങ്കി­ലും പ­ട­ന്ന­ക്കാ­ട് മേല്‍­പാ­ലം ടോള്‍ പി­രി­വി­ലൂ­ടെ പി­രി­ഞ്ഞു­കി­ട്ടു­മെ­ന്നാ­ണ് ക­ണ­ക്ക്. അ­ങ്ങ­നെ വ­രു­മ്പോള്‍ പ­ത്ത് വര്‍­ഷ­ത്തി­ന­കം 45 കോ­ടി രൂ­പ അ­തി­ന്റെ ഒ­മ്പ­ത് ശ­ത­മാ­നം പ­ലി­ശ സ­ഹി­തം പി­രി­ച്ചെ­ടു­ക്കാന്‍ ക­ഴി­യും. സെ­പ്­തം­ബര്‍ 27 മു­തല്‍ പ­ട­ന്ന­ക്കാ­ട് മേല്‍­പാല­ത്തില്‍ ടോള്‍ പി­രി­വ് സം­വി­ധാ­നം ഏര്‍­പെ­ടു­ത്താന്‍ തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്.
Padannakkad-Toll-Rate, Bridge, Kasargod

­­
അ­തി­നി­ടെ ടോള്‍ പി­രി­വി­നെ­തി­രെ പ­ട­ന്ന­ക്കാ­ട്ടും പ­രി­സ­ര­ത്തും ജ­ന­ങ്ങള്‍ പ്ര­തി­ഷേ­ധ­ത്തി­ലാ­ണ്. പ­രി­സ­ര­വാ­സി­ക­ളെ ടോള്‍ പി­രി­വില്‍ നി­ന്ന് ഒ­ഴി­വാ­ക്ക­ണ­മെ­ന്ന ആ­വ­ശ്യം ശ­ക്ത­മാ­യി­ട്ടു­ണ്ട്. ഈ സാ­ഹചര്യയ­ത്തില്‍ വെ­ള്ളി­യാഴ്ച വൈ­കി­ട്ട് പ­ട­ന്ന­ക്കാ­ട് ബേ­ക്കല്‍ ക്ല­ബില്‍ പി ക­രു­ണാ­ക­രന്‍ എം­പി­യു­ടെ സാ­ന്നി­ധ്യ­ത്തില്‍ ന­ഗ­ര­സ­ഭ കൗണ്‍­സി­ലര്‍­മാ­രു­ടെ­യും വി­വി­ധ രാ­ഷ്ട്രീ­യ­ക­ക്ഷി നേ­താ­ക്ക­ളു­ടെ­യും യോ­ഗം ചേര്‍­ന്ന് നി­ല­വി­ലു­ള്ള സാ­ഹ­ച­ര്യ­ങ്ങള്‍ വി­ല­യി­രു­ത്തി.

പ­രി­സ­ര­വാ­സി­ക­ളെ ടോള്‍ പി­രി­വില്‍ നി­ന്ന് ഒ­ഴി­വാ­ക്ക­ണ­മെ­ന്നാ­ണ് യോ­ഗം അ­ഭി­പ്രാ­യ­പ്പെ­ട്ട­ത്. പ­ട­ന്ന­ക്കാ­ട് മേല്‍­പാല­ത്തി­ന­ടു­ത്ത് വര്‍­ഷ­ങ്ങ­ളാ­യി പാര്‍­ക്ക് ചെ­യ്­തു­വ­രു­ന്ന ചെ­റു­കി­ട വാ­ഹ­ന­ങ്ങ­ളു­ടെ­യും കാ­ഞ്ഞ­ങ്ങാ­ട്­-­നീ­ലേ­ശ­്വ­രം റൂ­ട്ടി­ലു­ള്ള അം­ബാ­സി­ഡര്‍ കാ­റു­ക­ളു­ടെ­യും ടോള്‍ പി­രി­വ് തു­ക കു­റ­ക്ക­ണ­മെ­ന്ന ആവശ്യവും യോ­ഗ­ത്തില്‍ ഉ­യര്‍­ന്നു­വ­ന്നു. മൊ­ത്തം ആവശ്യങ്ങള്‍ പൊ­തു­മ­രാ­മ­ത്ത് വ­കു­പ്പ് മ­ന്ത്രി­യു­ടെ­യും വ­കു­പ്പ് അ­ധി­കൃ­ത­രു­ടെ­യും ശ്ര­ദ്ധ­യില്‍­പെടു­ത്താന്‍ യോ­ഗ­ത്തില്‍ തീ­രു­മാ­ന­മാ­യി.­­

ടോള്‍ പി­രി­വു­മാ­യി ബ­ന്ധ­പ്പെ­ട്ട പ്ര­ശ്‌­ന­ങ്ങള്‍ പ­രി­ഹ­രി­ക്കു­ന്ന­തി­നും മേല്‍­പാ­ല­ത്തി­ന്റെ സം­ര­ക്ഷ­ണ­ത്തി­നും വേ­ണ്ടി പി ക­രു­ണാ­ക­രന്‍ എം­പി, ഇ ച­ന്ദ്ര­ശേ­ഖ­രന്‍ എം­എല്‍­എ എ­ന്നി­വ­ര്‍ ര­ക്ഷാ­ധി­കാ­രി­ക­ളാ­യി സ്ഥി­രം സ­മി­തി­ക്ക് രൂ­പം നല്‍­കി.­­ ദേ­ശീ­യ­പാ­ത വി­ഭാ­ഗം അ­സി­സ്റ്റന്റ് എ­ഞ്ചി­നീ­യ­റാ­ണ് കണ്‍­വീ­നര്‍. ന­ഗ­ര­സ­ഭ ആ­രോ­ഗ്യ ക്ഷേ­മ കാ­ര്യ സ്റ്റാന്‍ഡിംഗ് ചെ­യര്‍­പേ­ഴ്‌­സണ്‍ എല്‍ സു­ലൈ­ഖ, കൗണ്‍­സി­ലര്‍­മാ­രാ­യ ടി കു­ഞ്ഞി­കൃ­ഷ്­ണന്‍, പി സു­ശാ­ന്ത്, ടി കു­മാ­രന്‍, വി­വി­ധ രാ­ഷ്ട്രീ­യ­ക­ക്ഷി നേ­താ­ക്ക­ളാ­യ എം അ­സി­നാര്‍, വി സു­കു­മാ­രന്‍, സി എ­ച്ച് മു­ഹ­മ്മ­ദ്­ഹാ­ജി, പ്രൊ­ഫ. എ കെ ശ­ങ്ക­രന്‍, സി കെ ബാ­ബു­രാ­ജ്, ഇ കെ കെ പ­ട­ന്ന­ക്കാ­ട് എ­ന്നി­വര്‍ സ­മി­തി­യില്‍ അം­ഗ­ങ്ങ­ളാ­ണ്.

Keywords: Padannakad, Bridge, Kasaragod, Kerala, Collection Toll
8:56 pm | 0 comments

തൂക്കുപാലങ്ങള്‍ക്ക് പകരം റോഡ് പാലങ്ങള്‍ നിര്‍മിക്കണം: ഡി.വൈ.എഫ്.ഐ.

Written By kvartha delta on 21 Sep 2012 | 1:14 pm

Kolathur, DYFI, Bridge, Kasaragod, CPM, V.P.P. Musthafa
കൊളത്തൂര്‍: അരമനപ്പടി, മുനമ്പം തൂക്കുപാലങ്ങള്‍ക്ക് പകരം റോഡ് പാലങ്ങള്‍ നിര്‍മിച്ച് ഗതാഗത സൗകര്യമൊരുക്കണമെന്ന് ഡിവൈഎഫ്‌ഐ കൊളത്തൂര്‍ വെസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

അഡൂമ്മലില്‍ നടന്ന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റിയംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ മണികണ്ഠന്‍ അധ്യക്ഷനായി. വി ദിവാകരന്‍ പ്രവര്‍ത്തന റിപോര്‍ടും ടി കെ മനോജ് സംഘടനാ റിപോര്‍ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമചന്ദ്രന്‍, നാരായണന്‍ കുന്നൂച്ചി, കെ സുധീഷ്, എ നാരായണന്‍, സി സുശീല, കെ പ്രദീപ് എന്നിവര്‍ സംസാരിച്ചു. ടി നാരായണന്‍ സ്വാഗതവും കെ ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: കെ പ്രദീപ് (പ്രസിഡന്റ്), എ വിശാലാക്ഷി, കെ വി സതീശന്‍ (വൈസ് പ്രസിഡന്റ്), കെ മണികണ്ഠന്‍ (സെക്രട്ടറി), പ്രശാന്ത് പയറ്റിയാല്‍, കെ രാജേഷ് വരിക്കുളം (ജോയിന്റ് സെക്രട്ടറി), കെ ഗിരീഷ്‌കുമാര്‍ (ട്രഷറര്‍).

Keywords: Kolathur, DYFI, Bridge, Kasaragod, CPM, V.P.P. Musthafa
1:14 pm | 0 comments

എരി­യാല്‍ പാലം മന്ത്രി സന്ദര്‍­ശിച്ചു

Written By irf Kvartha on 17 Sep 2012 | 11:07 pm

Minister V.K Ibrahim Kunhi, Kerala, Kasaragod,Eriyal, Bridge
എരി­യാല്‍: നിര­വധി അപ­ക­ട­ങ്ങള്‍ക്ക് വഴി­യൊ­രു­ക്കിയ എരി­യാല്‍പാലം പൊതു­മ­രാ­മത്ത് മന്ത്രി വി.­കെ. ഇബ്രാ­ഹിം­കുഞ്ഞ് സന്ദര്‍ശി­ച്ചു. അപ­ക­ട­ങ്ങള്‍ കൂടാ­നുള്ള കാരണം നാട്ടു­കാ­രോട് മന്ത്രി ചോദി­ച്ച­റി­ഞ്ഞു.
നിര­വധി മര­ണ­ങ്ങള്‍ക്ക് കാര­ണ­മായ എരി­യാല്‍പാ­ല­ത്തില്‍ അപ­ക­ട­ങ്ങള്‍ തട­യാ­നുള്ള മുന്‍ക­രു­തല്‍ നട­പടി വേണ­മെ­ന്ന് നാ­ട്ടു­കാര്‍ മന്ത്രി­യോട് ആവ­ശ്യ­പ്പെ­ട്ടു.

കാസര്‍കോ­ട്­-­മം­ഗ­ലാ­പുരം ദേശീയ പാത­യിലെ എരി­യാല്‍ പാല­ത്തില്‍ വാഹ­നാ­പ­ക­ട­ങ്ങള്‍ തുടര്‍ക­ഥ­യാ­വു­ക­യാ­ണ്. ഒരാ­ഴ്ച­ക്കു­ള്ളില്‍ നാല് അപ­ക­ട­ങ്ങ­ളാണ് ഇവി­ടെ­യു­ണ്ടാ­യ­ത്. അടു­ത്തിടെ രണ്ട് മര­ണ­ങ്ങള്‍ സംഭ­വി­ച്ചു. പാല­ത്തിന് സമീ­പത്തെ വളവും പാല­ത്തിന്റെ നേരിയ കൈവ­രി­യു­മാണ് അപ­ക­ട­ത്തിന് കാര­ണം.

എന്‍.എ. നെല്ലി­ക്കുന്ന് എം.­എല്‍.­എ. അപ­ക­ടാ­വസ്ഥ ശ്രദ്ധ­യില്‍പ്പെ­ടു­ത്തി­യ­തിനെ തുടര്‍ന്നാണ് മന്ത്രി പാലം സന്ദര്‍ശി­ച്ച­ത്. അടു­ത്ത്തന്നെ സുപ്ര­ണ്ടിംഗ് എഞ്ചി­നി­യര്‍ സന്ദര്‍ശിച്ച് ആവ­ശ്യ­മായ നട­പടി സ്വീക­രി­ക്കു­മെന്ന് മന്ത്രി പറ­ഞ്ഞു. എം.­എല്‍.­എ.­മാ­രായ എന്‍.­എ.­നെ­ല്ലി­ക്കു­ന്ന്, പി.ബി. അബ്­ദുര്‍ റസാ­ഖ്, മുസ്‌ലിം ലീഗ് നേതാ­ക്ക­ളായ കെ.­ബി.­കു­ഞ്ഞാ­മു, ഗഫൂര്‍ ചേര­ങ്കൈ, മാഹിന്‍ കേളോ­ട്ട്, മാഹിന്‍ കുന്നില്‍, എം.­എ.­ മ­ക്കാര്‍, കെ.­സി.­സി­ദ്ദീ­ഖ്, സലീം അക്ക­ര, നിസാര്‍ കുള­ങ്ക­ര, മുജീബ് കമ്പാര്‍, അബ്ദുല്‍ നവാ­സ്, എ.­പി.­ ഹ­നീ­ഫ്, എ.­പി. ശംസു മന്ത്രി­യോ­ടൊ­പ്പ­മു­ണ്ടാ­യി­രു­ന്നു.

Keywords: Minister V.K Ibrahim Kunhi, Kerala, Kasaragod, Eriyal, Bridge, Mogral, Abdul Razak MLA, N.A Nellikunnu MLA.
11:07 pm | 0 comments

മന്ത്രി വി കെ ഇബ്രാ­ഹിം­കു­ഞ്ഞ് പ­ട­ന്ന­ക്കാ­ടിന്റെ കുരു­ക്ക­ഴിച്ചു

 Minister V.K Ibrahim Kunhi, Padannakad, Bridge, Inaguration, Vehicle, Road, Endosulfan, Kasaragod, Kanhangad, Kerala, Chief Minister Ummanchandi

പ­ട­ന്ന­ക്കാ­ട്: ­­മ­ന്ത്രി വി കെ ഇ­ബ്രാ­ഹിം കു­ഞ്ഞ് പ­ട­ന്ന­ക്കാ­ടിന്റെ കു­രു­ക്ക­ഴി­ച്ചു. ഒ­രു ജ­ന­ത­യു­ടെ വര്‍­ഷ­ങ്ങ­ളു­ടെ കാ­ത്തി­രി­പ്പി­ന് വി­രാ­മ­മി­ട്ട് ആ­ഹ്ലാ­ദ­ത്തോടെ മ­ല­ബാ­റി­ലെ ഏ­റ്റ­വും നീ­ളം കൂ­ടി­യ പ­ട­ന്ന­ക്കാ­ട് മേല്‍­പാ­ലം പൊ­തു­മ­രാ­മ­ത്ത് വ­കു­പ്പ് മ­ന്ത്രി വി കെ ഇ­ബ്രാ­ഹിം­കു­ഞ്ഞ് ജ­ന­ങ്ങള്‍­ക്കും വാ­ഹ­ന­ങ്ങള്‍­ക്കു­മാ­യി തു­റ­ന്നു­കൊ­ടു­ത്തു.

ഉ­ത്സ­വ­ല­ഹ­രി പ­ടര്‍­ന്ന അ­ന്ത­രീ­ക്ഷ­ത്തില്‍ തി­ങ്ക­ളാഴ്ച രാ­വി­ലെ­യാ­ണ് ആ­യി­ര­ക്ക­ണ­ക്കി­ന് ജ­ന­ങ്ങ­ളെ സാ­ക്ഷി­നിര്‍­ത്തി മ­ന്ത്രി മേല്‍­പാ­ല­ത്തി­ന്റെ കു­രു­ക്ക­ഴി­ച്ച­ത്. നാ­ട മു­റി­ച്ച ശേ­ഷം, തു­റ­ന്ന വാ­ഹ­ന­ത്തില്‍ മ­ന്ത്രി­യും മു­ഖ്യാ­തി­ഥി പി ക­രു­ണാ­ക­രന്‍ എം­പി­യും എം­എല്‍­എ­മാ­രാ­യ ഇ. ച­ന്ദ്ര­ശേ­ഖ­രന്‍, കെ കു­ഞ്ഞി­രാ­മന്‍, ന­ഗ­രസ­ഭാ ചെ­യര്‍­പേ­ഴ്‌­സണ്‍ ഹ­സീ­ന എ­ന്നിവര്‍ പാ­ല­ത്തി­ലൂ­ടെ നീ­ങ്ങി ഉ­ദ്­ഘാ­ട­ന വേ­ദി­യി­ലെ­ത്തി. മു­ഖ­്യ­മ­ന്ത്രി ഉ­മ്മന്‍­ചാ­ണ്ടി മൊ­ബൈല്‍ ഫോ­ണി­ലൂ­ടെ സ­ന്ദേ­ശം നല്‍­കി മേല്‍­പാ­ലം ഉ­ദ്­ഘാ­ട­നം ചെ­യ്­ത­താ­യി പ്ര­ഖ­്യാ­പി­ച്ച­പ്പോള്‍ നീ­ണ്ട ക­ര­ഘോ­ഷ­മാ­ണ് ഉ­യര്‍­ന്ന­ത്.

എന്‍­ഡോ­സള്‍­ഫാന്‍ ദു­ര­ന്തം കാ­സര്‍­കോ­ടി­ന്റെ മാ­ത്രം ദു­ര­ന്ത­മ­ല്ലെ­ന്നും അ­ത് കേ­ര­ള­ത്തി­ന്റെ ദുഃ­ഖ­മാ­ണെ­ന്നും മു­ഖ­്യ­മ­ന്ത്രി മൊ­ബൈല്‍ ഫോ­ണി­ലൂ­ടെ സ­ദ­സിനെ അ­റി­യി­ച്ചു. എന്‍­ഡോ­സള്‍­ഫാന്‍ വി­ഷ­യ­ത്തില്‍ ചര്‍­ച്ച ന­ട­ത്താന്‍ ആ­രോ­ഗ­്യ­വ­കു­പ്പ് മ­ന്ത്രി വി എ­സ് ശി­വ­കു­മാര്‍, കൃ­ഷി­വ­കു­പ്പ് മ­ന്ത്രി കെ പി മോ­ഹ­നന്‍, സാ­മൂ­ഹ്യ ക്ഷേ­മവ­കു­പ്പ് മ­ന്ത്രി എം കെ മു­നീര്‍ എ­ന്നി­വര്‍ ചൊ­വ്വാഴ്ച ജി­ല്ല­യി­ലെ­ത്തു­മെ­ന്ന് മു­ഖ­്യ­മ­ന്ത്രി പ്ര­ഖ്യാ­പിച്ചു.

വ­ലി­യ­പ­റ­മ്പ­-­കോ­ട്ട­പ്പു­റം പാ­ലം നിര്‍­മ്മാ­ണം സ­മ­യ­ബ­ന്ധി­ത­മാ­യി പൂര്‍­ത്തി­യാ­ക്കു­ന്ന­തി­ന് ഒ­ക്ടോ­ബര്‍ നാലിന് കാ­സര്‍­കോ­ട്ട് മ­ന്ത്രി­ത­ല യോ­ഗം വി­ളി­ച്ചു­കൂ­ട്ടു­മെ­ന്ന് ച­ട­ങ്ങില്‍ അ­ധ­്യ­ക്ഷം വ­ഹി­ച്ച മ­ന്ത്രി വി കെ ഇ­ബ്രാ­ഹിം­കു­ഞ്ഞ് പറഞ്ഞു. പി ക­രു­ണാ­ക­രന്‍ എം­പി മു­ഖ­്യാ­തി­ഥി­യാ­യി­രു­ന്നു.

Minister V.K Ibrahim Kunhi, Padannakad, Bridge, Inaguration, Vehicle, Road, Endosulfan, Kasaragod, Kanhangad, Kerala, Chief Minister Ummanchandi

എം­എല്‍­എ­മാ­രാ­യ ഇ. ച­ന്ദ്ര­ശേ­ഖ­രന്‍, കെ കു­ഞ്ഞി­രാ­മന്‍ തൃ­ക്ക­രി­പ്പൂര്‍, ജി­ല്ലാ പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡ­ണ്ട് അ­ഡ­്വ.പി പി ശ്യ­ാ­മ­ളാ­ദേ­വി, ജി­ല്ലാ ക­ല­ക്ടര്‍ പി. എ­സ്. മു­ഹ­മ്മ­ദ് സ­ഹീര്‍, കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­സ­ഭ ചെ­യര്‍­പേ­ഴ്‌­സണ്‍ ഹ­സീ­ന താ­ജു­ദ്ദീന്‍, ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്ത് പ്ര­സി­ഡ­ണ്ടു­മാ­രാ­യ എ കൃ­ഷ്­ണന്‍, ടി വി ഗോ­വി­ന്ദന്‍, ന­ഗ­ര­സ­ഭ സ്റ്റാന്‍­ഡിംഗ് ക­മ്മി­റ്റി ചെ­യര്‍­മാന്‍ എല്‍ സു­ലൈ­ഖ, കൗണ്‍­സി­ലര്‍ ടി കു­മാ­രന്‍, ഡി­സി­സി പ്ര­സി­ഡ­ണ്ട് കെ വെ­ളു­ത്ത­മ്പു, സി­പി­എം ജി­ല്ലാ സെ­ക്ര­ട്ട­റി കെ പി സ­തീ­ഷ്­ച­ന്ദ്രന്‍, സി­പി­ഐ നേ­താ­വ് ബ­ങ്ക­ളം കു­ഞ്ഞി­കൃ­ഷ്­ണന്‍, മു­സ്ലിം­ലീ­ഗ് നേ­താ­ക്ക­ളാ­യ പി മു­ഹ­മ്മ­ദ്­കു­ഞ്ഞി മാ­സ്റ്റര്‍, എ ഹ­മീ­ദ് ഹാ­ജി, കേ­ര­ള കോണ്‍­ഗ്ര­സ് ജേ­ക്ക­ബ് വി­ഭാ­ഗം നേ­താവ് എ­ബ്ര­ഹാം തോ­ണ­ക്ക­ര, കേ­ര­ള കോണ്‍­ഗ്ര­സ് എം ജി­ല്ലാ പ്ര­സി­ഡ­ണ്ട് പി വി മൈ­ക്കിള്‍, ജ­ന­താ­ദള്‍ സോ­ഷ­്യ­ലി­സ്റ്റ് നേ­താ­വ് സു­രേ­ഷ് പു­തി­യേ­ട­ത്ത്, ആര്‍­എ­സ്­പി നേ­താ­വ് ബി ബാ­ല­കൃ­ഷ്­ണന്‍ ന­മ്പ്യാര്‍, സോ­ഷ­്യ­ലി­സ്റ്റ് ജ­ന­താ­ദള്‍ ജി­ല്ലാ പ്ര­സി­ഡ­ണ്ട് എ വി രാ­മ­കൃ­ഷ്­ണന്‍, ബി­ജെ­പി ദേ­ശീ­യ സ­മി­തി­യം­ഗം മ­ടി­ക്കൈ ക­മ്മാ­രന്‍, എന്‍­സി­പി നേ­താ­വ് പ്ര­മോ­ദ് ക­രു­വ­ളം, കേ­ര­ള കോണ്‍­ഗ്ര­സ് ബി ജി­ല്ലാ പ്ര­സി­ഡ­ണ്ട് എ കു­ഞ്ഞി­രാ­മന്‍ നാ­യര്‍, ആര്‍­എ­സ്­പി ജി­ല്ലാ സെ­ക്ര­ട്ട­റി പി സി രാ­ജേ­ന്ദ്രന്‍, സി­എം­പി ജി­ല്ലാ സെ­ക്ര­ട്ട­റി ബി സു­കു­മാ­രന്‍, ഐ­എന്‍­എല്‍ നേ­താ­വ് ഇ കെ കെ പ­ട­ന്ന­ക്കാ­ട്, കോണ്‍­ഗ്ര­സ് എ­സ് നേ­താ­വ് കു­ഞ്ഞി­രാ­മന്‍ കൊ­ട­ക്കാ­ട് തു­ട­ങ്ങി­യ­വര്‍ സ­ന്നി­ഹി­ത­രാ­യി­രു­ന്നു.

കോ­ഴി­ക്കോ­ട് ദേ­ശീ­യ­പാ­ത വി­ഭാ­ഗം സൂ­പ്ര­ണ്ടിം­ഗ് എ­ഞ്ചി­നീ­യര്‍ വി ശ­ശി­കു­മാര്‍ റി­പോര്‍­ട്ട് അ­വ­ത­രി­പ്പി­ച്ചു. തി­രു­വ­ന­ന്ത­പു­രം ദേ­ശീ­യ­പാ­ത വി­ഭാ­ഗം ചീ­ഫ് എ­ഞ്ചി­നീ­യര്‍ ജെ എ­സ് ലീ­ന സ്വാ­ഗ­തവും, ദേ­ശീ­യ­പാ­ത വി­ഭാ­ഗം എ­ക്‌­സി­ക­്യു­ട്ടീ­വ് എ­ഞ്ചി­നീ­യര്‍ ജോണ്‍ ജെ ഏ­ലം­കു­ന്നം ന­ന്ദി­യും പ­റ­ഞ്ഞു.

 Minister V.K Ibrahim Kunhi, Padannakad, Bridge, Inaguration, Vehicle, Road, Endosulfan, Kasaragod, Kanhangad, Kerala, Chief Minister Ummanchandi




Keywords: Minister V.K Ibrahim Kunhi, Padannakad, Bridge, Inaguration, Vehicle, Road, Endosulfan, Kasaragod, Kanhangad, Kerala, Chief Minister Ummanchandi 
9:00 pm | 0 comments

മുഖ്യ­മ­ന്ത്രി­ ഫോ­ണി­ല്‍; ജനം കര­ഘോ­ഷം മുഴക്കി

Padannakad, Bridge, Mobile-Phone, MLA, Inaguration, Kasaragod, Kerala
 പട­ന്നക്കാട്: പട­ന്ന­ക്കാട് മേല്‍പാ­ല­ത്തിന്റെ ഉദ്ഘാ­ടന ച­ട­ങ്ങില്‍ പങ്കെ­ടു­ക്കാന്‍ കഴി­യാതെ പോയ മുഖ്യ­മന്ത്രി ഉമ്മന്‍ ചാണ്ടി മൊബൈല്‍ ഫോ­ണി­ല്‍ സം­സാ­രിച്ചു. മൊബൈല്‍ ഫോണി­ലൂടെ മുഖ്യ­മ­ന്ത്രി­യുടെ ഉദ്ഘാ­ടന പ്രസംഗം കേട്ട­പ്പോള്‍ വേദി­യിലും പരി­സ­ര­ങ്ങ­ളിലും സദ­സ്സിലും തടി­ച്ചു­കൂ­ടിയ ജന­ക്കൂട്ടം ഹര്‍ഷാ­രവം മുഴ­ക്കി. ഉദ്ഘാ­ടന ചട­ങ്ങിന്റെ ഭാഗ­മായി നാട മുറി­ച്ചത് പൊതു­മ­രാ­മത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞാ­ണ്.

നാട മുറി­ച്ച­തിന് ശേഷം എം പി യോടും എം എല്‍എ മാരോടും നഗ­ര­സഭാ ചെയര്‍പേ­ഴ്‌സ­ണു­മൊത്ത് തുറന്ന മേല്‍പാ­ല­ത്തി­ലൂടെ സഞ്ച­രിച്ച് മന്ത്രി ഉദ്ഘാ­ടന വേദി­യി­ലെ­ത്തി. അദ്ധ്യ­ക്ഷന്റെ റോളാ­യി­രുന്നു വേദി­യില്‍ മന്ത്രി­ക്ക്.

അദ്ധ്യക്ഷ പ്രസംഗം കഴിഞ്ഞ ഉടനെ മൊബൈല്‍ ഫോണി­ലൂടെ മുഖ്യ­മ­ന്ത്രി­യുടെ ഉദ്ഘാ­ടന പ്ര­സംഗവും പുറത്ത് വരിക­യാ­യി­രു­ന്നു.

Keywords: Padannakad, Bridge, Mobile-Phone, MLA, Inaguration, Kasaragod, Kerala


6:10 pm | 0 comments

പാലം ശിലാസ്ഥാപനം: രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ആക്ഷേപം

Malankara Bridge, Manjeshwaram, CPM, Enmakaje, River, UDF, Inauguration, Kasaragod, DYFI, IMCC
മഞ്ചേശ്വരം: മണ്ഡലത്തിലെ എന്‍മകജെ പഞ്ചായത്തിലെ മലങ്കര പുഴയില്‍ നിര്‍മിക്കുന്ന പാലം നിര്‍മാണം മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയതാണെന്നും ഇതിന്റെ ശിലാസ്ഥാപനം ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ഡി.വൈ.എഫ്.ഐ. വില്ലേജ് കമ്മിറ്റി ആരോപിച്ചു. പള്ളം മലങ്കര ഹോണിബാഗിലു പജിയാന റോഡും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചതാണ്.

റോഡിന്റെ പണിപൂര്‍ത്തിയാക്കുകയും പാലത്തിന്റെ പകുതി പണി തീരുകയും ചെയതപ്പോള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ മന്ത്രിയെ കൊണ്ടുവന്ന് ശിലാസ്ഥപനം നിര്‍വഹിച്ച് യു.ഡി.എഫ് സര്‍ക്കാരാണ് റോഡും, പാലവും അനുവദിച്ചതെന്ന് വരുത്താനുള്ള യു.ഡി.എഫിന്റെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. ശിലാസ്ഥാപന പരിപാടി നാട്ടുകാര്‍ക്കിടിയില്‍ സംസാര വിഷയമായിരിക്കുകയാണ്. പാലത്തിന്റെ ഫില്ലറിന്റെ പണി ഏകദേശം തീരാറായ സമയത്ത് ശിലാസ്ഥാപനം നിര്‍വഹിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം വിലപ്പോവില്ലയെന്ന് ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി വ്യക്തമാക്കി.

Malankara Bridge, Manjeshwaram, CPM, Enmakaje, River, UDF, Inauguration, Kasaragod, DYFI, IMCCമുണ്ട്യത്തടുക്ക മലങ്കര ഹോണിബാഗിലു പാലം തിങ്കളാഴ്ച പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സംശയം തീര്‍ക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് ഐ.എം.സി.സി ജോയിന്റ് സെക്രട്ടറി ആസിഫ് അലി പാടലടുക്ക പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords: Malankara Bridge, Manjeshwaram, CPM, Enmakaje, River, UDF, Inauguration, Kasaragod, DYFI, IMCC
2:47 pm | 0 comments

2 റോഡു­കളു­ടെ ഉ­ദ്­ഘാ­ട­നവും പാല­ത്തി­ന്റെ ശി­ലാ­സ്ഥാ­പ­നവും മന്ത്രി നിര്‍വ­ഹിക്കും

Written By kvartha delta on 15 Sep 2012 | 12:05 pm

Manjeshwaram, Road, Bridge, Inauguration, Kerala, Minister V.K Ibrahim Kunhi, kasara, N.A.Nellikunnu, P.B. Abdul Razak
മഞ്ചേ­ശ്വരം: നിയോ­ജക മണ്ഡ­ല­ത്തില്‍ പണി പൂര്‍ത്തീ­ക­രിച്ച രണ്ട് റോഡു­ക­ളു­ടെ ഉദ്ഘാ­ട­നവും ഒരു പാല­ത്തിന്റെ ശിലാ­സ്ഥാ­പ­ന­വും, ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാ­ട­നവും സെപ്റ്റം­ബര്‍ 17ന് പൊതു­മ­രാ­മത്ത് വകുപ്പ് മന്ത്രി വി.­കെ.­ ഇ­ബ്രാഹിം കുഞ്ഞി നിര്‍വ­ഹി­ക്കും.

പുത്തി­ഗെ പഞ്ചാ­യ­ത്തി­നെയും എണ്‍മ­കജെ പഞ്ചാ­യ­ത്തി­നെയും തമ്മില്‍ ബന്ധി­പ്പി­ച്ചു­കൊണ്ട് 5.5 കോടി രൂപാ ചെല­വില്‍ പുന­രു­ദ്ധാ­രണ പ്രവൃത്തി പൂര്‍ത്തീ­ക­രിച്ച 4.7 കി.മീ. നീളം വരുന്ന പള്ളം­-­മ­ല­ങ്ക­ര­-­ഹോ­ണിബാ­ഗിലു റോഡിന്റെ ഉദ്ഘാ­ടനം 17ന് ഉ­ച്ച­യ്ക്ക് 2.30ന് മന്ത്രി നിര്‍വ­ഹി­ക്കും.

പുത്തിഗെ പുഴയ്ക്ക് കുറുകെ എട്ടു കോടി രൂ­പ ചിലവില്‍ നിര്‍മിക്കുന്ന ഹോണി­ബാ­ഗിലു പാല­ത്തിന്റെ ശിലാ­സ്ഥാ­പ­നകര്‍മവും മന്ത്രി നിര്‍വ­ഹിക്കും. മല­ങ്കര പരി­സ­രത്ത് നട­ക്കുന്ന ചട­ങ്ങില്‍ പി.ബി. ­അബ്­ദുര്‍ റസാഖ് എം.എല്‍.എ. അധ്യ­ക്ഷത വഹി­ക്കും. കുമ്പള പഞ്ചാ­യ­ത്തിലെ വിവിധ വാര്‍ഡു­ക­ളി­ലൂടെ കട­ന്നു­പോ­കുന്ന ഉബ്ബെ­ത്തോ­ടി­-ചെ­പ്പി­ന­ടുക്ക-ഇ­ച്ചി­ലം­പാ­ടി­-­നാ­യ്ക്കാപ്പ് റോഡിന്റെ ഉദ്ഘാ­ട­നം വൈ­കിട്ട് 3.30ന് മന്ത്രി നിര്‍വഹി­ക്കും.

കൊടി­യമ്മ യു.­പി.­സ്‌കൂ­ളില്‍ നട­ക്കുന്ന ചട­ങ്ങില്‍ പി.ബി. അബ്­ദുര്‍ റസാഖ് എം.­എല്‍.എ അധ്യ­ക്ഷത വഹി­ക്കും. സ്റ്റിമു­ലസ് പാക്കേ­ജില്‍ ഉള്‍പെ­ടുത്തി പുന­രു­ദ്ധ­രി­ക്ക­പ്പെട്ട 5.86 കി.­മീ. ദൈര്‍ഘ്യ­മുള്ള ഈ റോഡ് പ്രവര്‍ത്തിക്ക് 3.80 കോടി രൂപ­യാണ് ചെല­വ­ഴി­ച്ച­ത്.

കുമ്പ­ള­-­ബദി­യ­ടു­ക്ക­-­മു­ള്ളേ­രിയ റോഡിന്റെ പുന­രു­ദ്ധാ­രണ പ്രവൃ­ത്തി­യുടെ ഉദ്ഘാ­ടനം അന്ന് വൈകിട്ട് 4.30ന് കുമ്പള ടൗണ്‍ പരി­സ­രത്ത് മന്ത്രി വി.­കെ. ­ഇ­ബ്രാഹിം കുഞ്ഞ് നിര്‍വ­ഹി­ക്കും. പി.ബി.അബ്­ദുര്‍ റസാഖ് എം.­എല്‍.എ അധ്യ­ക്ഷത വഹി­ക്കും. എന്‍.­എ.­നെ­ല്ലി­ക്കുന്ന് എം.­എല്‍.എ മുഖ്യാതി­ഥി­യാ­യി­രി­ക്കും. കല്ല­ടു­ക്ക­-­ചെര്‍ക്ക­ള, ചെര്‍ക്ക­ള­-­ജാല്‍സൂര്‍ റോഡു­ക­ളു­മായി ബന്ധി­പ്പി­ക്കന്ന റോഡാ­ണി­ത്. 28.80 കി.മീ ദൈര്‍ഘ്യ­മുള്ള ഈ റോഡ് 5.50 മീറ്റര്‍ വീതി­യി­ലാണ് നിര്‍മിക്കു­ന്ന­ത്. 20 കോടി രൂപ ചെല­വി­ലാണ് പദ്ധതി നട­പ്പി­ലാ­ക്കു­ന്ന­ത്. മെക്കാഡം ടാറിങ്ങ് നട­ത്തും.

കൂടാതെ കുമ്പ­ള, സീതാം­ഗോ­ളി, ബദി­യ­ടു­ക്ക, മുള്ളേ­രി­യ എന്നി­വി­ട­ങ്ങ­ളില്‍ ടൗണ്‍ വിക­സ­നവും പദ്ധ­തി­യില്‍ ഉള്‍പെ­ടു­ത്തി­യി­ട്ടു­ണ്ട്. റോഡിന്റെ പാര്‍ശ്വ സംര­ക്ഷ­ണം, കലു­ങ്കു­കള്‍, ചെറിയ പാല­ങ്ങ­ളുടെ നിര്‍മാണവും ഉള്‍പെടു­ത്തി­യി­ട്ടു­ണ്ട്. ഗോവ­യിലെ കുദ്രോളി കണ്‍സ്ട്ര­ക്ഷന്‍ കമ്പ­നി­ക്കാണ് ടെണ്ടര്‍ ഏല്‍പി­ച്ചി­ട്ടു­ള്ള­ത്. പതി­നഞ്ച് മാസ­ത്തി­നു­ള്ളില്‍ പണി പൂര്‍ത്തി­യാ­ക്കും. വിവിധ കേന്ദ്ര­ങ്ങ­ളില്‍ നട­ക്കുന്ന ഉദ്ഘാ­ടന ചട­ങ്ങു­ക­ളില്‍ ത്രിതല പഞ്ചാ­യത്ത് പ്രതി­നി­ധി­കള്‍, രാഷ്ട്രീയ പാര്‍ടി പ്രതി­നി­ധി­കള്‍, ഉന്നത ഉദ്യോ­ഗ­സ്ഥര്‍ തുട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും.

Keywords: Manjeshwaram, Road, Bridge, Inauguration, Kerala, Minister V.K Ibrahim Kunhi, Kasaragod, N.A.Nellikunnu, P.B. Abdul Razak
12:05 pm | 0 comments

പട­ന്ന­ക്കാട് റെയില്‍വെ മേല്‍പാലം മുഖ്യ­മ­ന്ത്രി ഉദ്ഘാ­ടനം ചെയ്യും

Written By irf Kvartha on 23 Aug 2012 | 12:20 am

Chief Minister Oommen Chandy, Kerala
കാഞ്ഞ­ങ്ങാട്: വടക്കേ മല­ബാ­റിലെ ഏറ്റവും വലിയ റെയില്‍വെ മേല്‍പാ­ല­മായ പട­ന്ന­ക്കാട് പാലം മുഖ്യ­മന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാ­ടനം ചെയ്യും. കാഞ്ഞ­ങ്ങാ­ടിനും നീലേ­ശ്വ­ര­ത്തി­നു­മിടയില്‍ വര്‍ഷ­ങ്ങ­ളായി അനു­ഭ­വ­പ്പെ­ടുന്ന ഗതാ­ഗത കുരു­ക്കിന് പരി­ഹാ­ര­മായി നിര്‍മാണം പൂര്‍ത്തി­യാ­ക്കിയ മേല്‍പാലം അടുത്ത മാസം 17 നാണ് ഉദ്ഘാ­ടനം ചെ­യ്യുന്നത്. ചട­ങ്ങില്‍ കേന്ദ്ര റെയില്‍വെ സഹ­മന്ത്രി ടി.­എ­ച്ച്. മുനി­യപ്പ് അധ്യ­ക്ഷത വഹി­ക്കും.

നീലേ­ശ്വ­രത്തെ മേല്‍പാലം നിര്‍മി­ക്കുന്ന വേള­യില്‍തന്നെ പട­ന്ന­ക്കാട് മേല്‍പാ­ലവും നിര്‍മാണം തുട­ങ്ങ­ണ­മെന്ന് ജന­ങ്ങള്‍ ശക്ത­മായി ആവ­ശ്യ­പ്പെ­ട്ടി­രു­ന്നു­വെങ്കിലും ഒരു ജന­പ്ര­തി­നി­ധി­യുടെ പ്രാദേ­ശിക താല്‍പര്യം കാര­ണ­മാണ് പട­ന്ന­ക്കാട് പാലം നിര്‍മാണം ആരം­ഭി­ക്കു­ന്നത് തന്നെ വൈകാനും കാര­ണ­മാ­യ­ത്. ദേശീ­യ­പാ­ത­യില്‍ വാഹ­ന­ങ്ങ­ളുടെ ആധിക്യം കാരണം ഗതാ­ഗ­ത­ക്കു­രുക്ക് പതി­വാ­കു­മ്പോഴും നീലേ­ശ്വ­രത്തെ മേല്‍പാ­ല­ത്തി­നാണ് ജന­പ്ര­തി­നിധി കൂടു­തല്‍താല്‍പ­ര്യ­മെ­ടു­ത്ത­ത്. അതേ സമയം ഇ.­അ­ഹ­മ്മദ് കേന്ദ്ര റെയില്‍വെ മന്ത്രി സ്ഥാനം ഏറ്റെ­ടുത്ത സമ­യ­ത്താണ് പാലം പണി വേഗ­ത­യി­ലാ­യ­ത്.

ഒരു കിലോ­മീ­റ്റര്‍ 119.6 മീറ്റ­റാണ് പാല­ത്തിന്റെ നീളം. രണ്ട് ഭാഗ­ങ്ങ­ളി­ലായി അപ്രോച്ച് റോഡും നിര്‍മ്മി­ച്ചി­ട്ടു­ണ്ട്. 27 സ്പാനു­ക­ളാ­ണു­ള്ള­ത്. 37 കോടി രൂപ­യോളം ചെല­വ­ഴി­ച്ചാണ് പാലം നിര്‍മ്മാണം പൂര്‍ത്തി­യാ­ക്കി­യ­ത്. പാല­ത്തിന്റെ നിര്‍മ്മാണം പൂര്‍ത്തി­യായ ഉടന്‍ വാഹ­ന­ങ്ങ­ളുടെ ട്രയല്‍ ഓട്ടം നട­ത്തി­യി­രു­ന്നു.


Keywords: Kasaragod, Padnakkad, Railway, Bridge, Chief Minister, Oommen Chandy, Kanhangad.
12:20 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories