Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Boat. Show all posts
Showing posts with label Boat. Show all posts

ചന്ദ്രഗിരിപ്പുഴയില്‍ നിന്നും മണല്‍ കടത്ത്; ബോട്ട് പോലീസ് കസ്റ്റഡയിലെടുത്തു

Written By Kvarthakgd on 27 May 2013 | 8:30 pm

കാസര്‍കോട്: തുരുത്തി ചന്ദ്രഗിരിപ്പുഴയില്‍ കാസര്‍കോട് പോലീസ് നടത്തിയ റെയ്ഡില്‍ ഒരു ബോട്ട് മണലും രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസം ബൈക്കില്‍ വന്ന രണ്ട് പോലീസുകാര്‍ പിടികൂടിയ മണല്‍ പണം വാങ്ങി വിട്ടുകൊടുത്തുവെന്ന ആരോപണവും ഉണ്ടായിരുന്നു. കാസര്‍കോട്ടെ വിവിധ കടവുകളില്‍ അനധികൃതമായി മണല്‍ കടത്തുന്നത് പോലീസിന്റെ കണ്ണുവെട്ടിച്ച് തുടരുന്നുണ്ട്. ഓട്ടോകളിലും കാറുകളിലുമാണ് കൂടുതലും മണല്‍ കടത്തുന്നത്.

തളങ്കര പഴയ റെയില്‍വെ സ്റ്റേഷന്‍ റോഡ് അവസാനിക്കുന്ന സ്ഥലത്തെ ഊടുവഴികളില്‍ കൂടി അനധികൃതമായി മണല്‍ കടത്തുന്നുണ്ട്. പുലര്‍ച്ചെയും രാത്രിയുമാണ് മണല്‍ കൂടുതലും കടത്തുന്നത്. പുഴയില്‍ നിന്ന് തലച്ചുമടായി റോഡിലേക്കെത്തിച്ച് വാഹനങ്ങളില്‍ കയറ്റുകയാണ് മണല്‍ക്കടത്തു സംഘം ചെയ്യുന്നത്. അനധികൃത മണല്‍ കടത്തുന്നതിനെതിരെ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്.
 Sand smuggling, Boat, Seized, Chandragiri River, Arrest, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File photo

Keywords: Sand smuggling, Boat, Seized, Chandragiri River, Arrest, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:30 pm | 0 comments

മത്സ്യബന്ധന തോണിയിലേക്ക് മിന്നലേറ്റു, ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

Written By kvartha delta on 29 Apr 2013 | 10:15 am

കീഴൂര്‍: കടലില്‍ മത്സബന്ധനത്തിനിടെ തോണിയിലേക്ക് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ചെ 5.30 മണിയോടെ കീഴൂര്‍ തീരക്കടലിലാണ് സംഭവം. കീഴൂര്‍ കടപ്പുറത്തെ നളിനാക്ഷന്‍ (45) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന കീഴൂര്‍ കടപ്പുറം സ്വദേശികളും നളിനാക്ഷന്റെ ബന്ധുക്കളുമായ രാജന്‍ (44), പ്രഭാകരന്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടപ്പുറത്ത് നിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് മിന്നലേറ്റത്.

ചെറുവള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരും മടങ്ങാന്‍ നേരത്താണ് മിന്നലുണ്ടായത്. മിന്നലിന്റെ ആഘാതത്തില്‍ തോണിക്ക് കേടുപാടുണ്ടാവുകയും അടിഭാഗത്ത് രണ്ട് ദ്വാരങ്ങള്‍ വീഴുകയും ചെയ്തു. മിന്നലേറ്റ നളിനാക്ഷനെ ഉടന്‍തന്നെ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കീഴൂര്‍ കടപ്പുറത്തെ ഇളയോതി ആയത്താറുടെയും കല്യാണി അമ്മയുടെയും മകനാണ് നളിനാക്ഷന്‍.

ഭാര്യ: സുഗമ. മക്കള്‍: നിതേഷ്, ജിത്തു, നന്ദു, ഷിജു. സഹോദരങ്ങള്‍: കമല, ശങ്കരി, ലീല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിട്ടുണ്ട്.

Obituary, Kerala, Kizhur, Boat, Lightning, Injured, General-hospitalഞായറാഴ്ച രാത്രി കാസര്‍കോട്ടും പരിസരങ്ങളിലും സമാന്യംനല്ല മഴ ലഭിച്ചു. ഇടിയും മിന്നലും കാറ്റും പലയിടത്തും നാശനഷ്ടങ്ങളുണ്ടാക്കിയതായി റിപോര്‍ട്ടുണ്ട്. തിങ്കാളാഴ്ച രാവിലെയും മഴ തുടരുകയാണ്. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.


 Keywords: Obituary, Kerala, Kizhur, Boat, Lightning, Injured, General-hospital, Kasaragod, Nalinakshan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:15 am | 0 comments

പാരസൈലിങ്ങില്‍ പറന്ന്, ബനാന ബോട്ടില്‍ ചുറ്റിയടിച്ച് ബേക്കലില്‍ സാഹസിക അഭ്യാസം

Written By Kvartha Alpha on 17 Apr 2013 | 7:46 pm

ബേക്കല്‍: പാരസൈലിങ്ങില്‍ പറന്നുയര്‍ന്നും ബനാന ബോട്ടില്‍ കടലില്‍ ചുറ്റിയടിച്ചും ബേക്കലില്‍ സാഹസിക അഭ്യാസം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ബേക്കല്‍ വെന്‍ചേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി വിവിധ അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. അഡ്‌വെന്‍ചര്‍ ടൂറിസം ഷോയായ സമ്മര്‍ ക്ലാപ്‌സിന് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ മികച്ച തുടക്കമാണ് നടന്നത്.

ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ആണ് സാഹസിക ടൂറിസം പരിപാടി ഉദ്ഘാടനം ചെയ്തത്. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ടൂറിസം രംഗത്ത് ഇത് ആദ്യമായാണ് ഇത്തരമൊരു ഷോ സംഘടിപ്പിച്ചത്. ഏപ്രില്‍ 21 വരെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാഹസിക പരിപാടികളില്‍ ഏര്‍പെടാന്‍ കഴിയുന്ന തരത്തിലാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. നിശ്ചിത തുക നല്‍കിയാല്‍ ഹെലികോപ്റ്റര്‍ റൈഡും നടത്താം.

Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

കൂടാതെ ബീച്ച് ജീപ്പ് ഡ്രൈവിംഗ് സ്‌കില്‍, ദ്വാദ് സഫാരി, ജെറ്റ് സ്ദീയിങ്ങ്, റിംഗോ ബോട്ട് എന്നിവയിലും സഞ്ചരിക്കുന്നതിന് സൗകര്യമുണ്ട്. പട്ടം പറത്തല്‍ ഫെസ്റ്റിവലും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21 വരെയാണ് സമ്മര്‍ ക്ലാപ്‌സ് ബേക്കലില്‍ ഉണ്ടായിരിക്കുക. പരിപാടി വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ അവസരമുണ്ട്. പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്താല്‍ മതി. ലൈഫ് ജാക്കറ്റ് ഉള്‍പെടെയുള്ള സുരക്ഷാ സന്നാഹങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുക്കിയാണ് സാഹസിക പരിപാടി നടത്തുന്നത്. ഡി.ടി.പി.സി. സെക്രട്ടറി നാഗേഷ് തെരുവത്ത്, ബേക്കല്‍ വെന്‍ചേഴ്‌സിന്റെ കെ.സി ഇര്‍ഷാദ്, ഫാറൂഖ് കാസിമി, കാപ്പില്‍ ഷെരീഫ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ്, കെ.ഇ ബക്കര്‍, പ്രസാദ്, ബേക്കല്‍ എസ്ഐ എം.പി രാജേഷ്‌ തുടങ്ങിയവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Photo: Dinesh Insight
Keywords: Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:46 pm | 0 comments

അനധികൃത പൂഴികടത്ത്: തളങ്കരയില്‍ മൂന്ന് തോണികള്‍ പിടിയില്‍

കാസര്‍കോട്: അനധികൃതമായി പൂഴി കടത്തുകയായിരുന്ന മൂന്ന് തോണികള്‍ പോലീസ് പിടികൂടി. ചൊവ്വാഴ്ച തളങ്കര ഹാര്‍ബറില്‍ വെച്ചാണ് തോണികള്‍ പിടികൂടിയത്. തോണികളിലുണ്ടായിരുന്ന മൂന്നു പേര്‍ പോലീസിനെ കണ്ടപ്പോള്‍ പുഴയില്‍ ചാടി നീന്തി രക്ഷപ്പെട്ടു. തോണികളും പൂഴിയും പോലീസ് കസ്റ്റഡിയിലെടുത്തു.

അനധികൃത പൂഴി വാരലിനെതിരെ പോലീസ് നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് രാത്രി കാലങ്ങളില്‍ തോണികളില്‍ പൂഴികടത്ത് വര്‍ധിച്ചിരിക്കുകയാണ്. നിരവധി തോണികള്‍ ഇതിനകം പോലീസ് തളങ്കര ഹാര്‍ബറില്‍ നിന്ന് പിടികൂടി. രാത്രിയില്‍ പൂഴി വാരി കരയ്‌ക്കെത്തിച്ച് അവിടെ നിന്ന് വാഹനങ്ങളില്‍ കടത്തുകയാണ് പതിവ്. ഇതു സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്.
Arrest, Boat, Sand-Export, Police, Custody, Thalangara, Vehicle, Kasaragod, Kerala, Kerala News, International News, National News, Gulf News.
File Photo

Keywords: Arrest, Boat, Sand-Export, Police, Custody, Thalangara, Vehicle, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:24 am | 0 comments

മണല്‍കടത്ത്: വാഹനങ്ങളും തോണികളും പിടിയില്‍

Written By kvarthaksd on 13 Apr 2013 | 6:43 pm

കാസര്‍കോട്: അനധികൃതമായി മണല്‍ കടത്തിയതിന് ഓട്ടോയും കാറും രണ്ട് തോണികളും പോലീസ് കസ്റ്റഡിയിലെടുത്തു.

നുള്ളിപ്പാടി-തളങ്കര എന്നിവിടങ്ങളില്‍ നിന്നാണ് ടൗണ്‍ സി.ഐ സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനങ്ങളും തോണികളും പിടിച്ചെടുത്തത്. വാഹനങ്ങളും മണലും പോലീസ് സേറ്റഷനിലേക്ക് മാറ്റി.
Sand-Export, Boat, Arrest, Car, Police, Custody, Vehicle, Police-Station, Kasaragod, Kerala, Kerala News.
File Photo

Keywords: Sand-Export, Boat, Arrest, Car, Police, Custody, Vehicle, Police-Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.



6:43 pm | 0 comments

ബോട്ട് പട്രോളിംഗ് തുടങ്ങി; പോലീസ് കഞ്ചാവ് വേട്ട തുടരുമ്പോള്‍ എക്‌സൈസ് ആലസ്യത്തില്‍

Written By kvarthaksd on 10 Apr 2013 | 9:59 pm

കാസര്‍കോട്: പോലീസ് തുടര്‍ചായായി കഞ്ചാവ് വേട്ട തുടരുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പിടികൂടാന്‍ നിയോഗിക്കപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആലസ്യത്തില്‍ കഴിയുന്നു. മദ്യം, മയക്കുമരുന്ന്, സ്പിരിറ്റ് തുടങ്ങിയ ലഹരി വസ്തുക്കള്‍ പിടികൂടാനാണ് എക്‌സൈസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നത് പോലീസ് സേനയാണ്.

വിഷു ആഘോഷം കൊഴുപ്പിക്കാന്‍ വന്‍ തോതില്‍ മദ്യവും സ്പിരിറ്റും ലഹരി വസ്തുക്കളും കേരളത്തിലേക്ക് അതിര്‍ത്തി മാര്‍ഗവും മറ്റും കടത്തുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ എക്‌സൈസ് ഉറക്കത്തിലാണ്. മുന്‍ കാലങ്ങളില്‍ ആഘോഷ വേളകളില്‍ സംയുക്ത റെയ്ഡും പരിശോധനയും നടക്കാറുണ്ടെങ്കലും ഇത്തവണ ഒരു പരിശോധന പോലും ഇനിയും തുടങ്ങിയിട്ടില്ല. എക്‌സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാതിരിക്കുന്നത് മാഫിയ സംഘങ്ങളുടെ ഇടപെടലുകളും സ്വീധീനവും മൂലമാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ എക്‌സൈസില്‍ ആന്റി നാര്‍കോട്ടിക്ക് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ജില്ലയില്‍ പല ഭാഗത്തുനിന്നും പ്രത്യേകിച്ച് കാസര്‍കോട്ടു നിന്നും അഞ്ചിലധികം തവണ പോലീസ് വന്‍തോതില്‍ കഞ്ചാവ് വേട്ട നടത്തിയിട്ടും എക്‌സൈസിന് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റിന് ഇപ്പോള്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരും വാഹനങ്ങളും മറ്റ് സംവിധാനങ്ങളും ഉണ്ട്. എന്നിട്ട് പോലും എക്‌സൈസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.

അഞ്ചോളം കേസുകളിലായി 3.16 ക്വിന്റല്‍ കഞ്ചാവാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഷാഡോ പോലീസും സ്‌പെഷ്യല്‍ ടീമും ചേര്‍ന്ന് പിടികൂടിയത്. എസ്.പി എസ്. സുരേന്ദ്രന്‍, ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസാണ് വന്‍ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം ചെറിയ തോതിലെങ്കിലും തടഞ്ഞിരിക്കുന്നത്. ഏതാണ്ട് 300 ക്വിന്റലോളം കഞ്ചാവ് കാസര്‍കോട് ജില്ലയിലെ വിവധ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.
 Police, Kanjavu, Liquor, Case, Arrest, River, Boat, Kasaragod, Kerala, Kerala News, International News, National News.
File Photo
പോലീസ് പിടികൂടിയത് ഇതിന്റെ പത്ത് ശതമാനം പോലും വരില്ല. സമാനമായ മറ്റൊരു കാര്യം അനധികൃത  മണല്‍ കടത്തും മണല്‍ ഖനനവും തടയാന്‍ ബാധ്യസ്ഥരായ റവന്യു, ജിയോളജി, തുറമുഖ വകുപ്പുകള്‍ അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നില്ലെന്നതാണ്. ഈ ജോലിയും പോലീസിന്റെ തലയിലാണ് ഇപ്പോള്‍.

പുഴകളില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നത് തടയാന്‍ ബുധനാഴ്ച മുതല്‍ പോലീസ് ബോട്ട് പട്രോളിംഗും തുടങ്ങിയിട്ടുണ്ട്. റിവര്‍ മാനേജ്‌മെന്റിന്റെ ഫണ്ടില്‍ നിന്നും തുക ഉപയോഗിച്ച് 24 മണിക്കൂറും പുഴകളില്‍ ബോട്ട് പട്രോളിംഗ് തുടരും. നിശ്ചയിച്ച സമയം മാത്രമെ തോണികളില്‍ മണല്‍ വാരാന്‍ അനുവദിക്കുകയുള്ളു. അല്ലാത്ത തോണികള്‍ പിടിച്ചെടുക്കും. പോലീസിന് ജോലി ഭാരം കൂടുമ്പോഴും മറ്റ് വകുപ്പുകള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാത്തത് അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണെന്നത് വ്യക്തമാണ്.

Related News:
വീണ്ടും കഞ്ചാവ് വേട്ട; 1 ക്വിന്റല്‍ കഞ്ചാവുമായി കാസര്‍കോട്ട് യുവാവ് പിടിയില്‍

ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി






കുമ്പളയിലും മൊഗ്രാലിലും കഞ്ചാവ് വില്‍പ്പന സജീവം

രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ 3 പേര്‍ അറസ്റ്റില്‍

Keywords: Police, Kanjavu, Liquor, Case, Arrest, River, Boat, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:59 pm | 0 comments

മിന്നല്‍ പരിശോധനക്കിടെ ഹാര്‍ബറില്‍ നിന്നും മണലുമായി തോണി പിടികൂടി

Written By Kvarthakgd on 25 Mar 2013 | 6:18 pm

Boat, Sand, Seized, Police, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
File photo
കാസര്‍കോട്: പോലീസിന്റെ മിന്നല്‍ പരിശോധനക്കിടെ ഹാര്‍ബറില്‍ നിന്നും മണലുമായി തോണി പിടികൂടി. തോണിയിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

തിങ്കളാഴ്ച പുലര്‍ചെ രണ്ട് മണിയോടെ കാസര്‍കോട് ടൗണ്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് തളങ്കര ഹാര്‍ബറില്‍ നിന്നും അനധികൃധമായി മണല്‍ കടത്തിയ തോണി പിടികൂടിയത്.

Keywords: Boat, Sand, Seized, Police, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:18 pm | 0 comments

കടലിലൂടെ സ്പീഡ് ബോട്ടിലെത്തി കോസ്റ്റല്‍ പോലീസ് മണല്‍ വേട്ട; 8 തോണികള്‍ പിടികൂടി

Written By kvarthaksd on 15 Mar 2013 | 12:57 pm

Sand, Boat, Police, Boat, Arrest, Case, Chandera, Police-Raid, Kasaragod, Kerala, Kerala News, International News.
കാസര്‍കോട്: കടലിലൂടെ സ്പീഡ് ബോട്ടിലെത്തി കോസ്റ്റല്‍ പോലീസ് ചെറുവത്തൂര്‍ മടക്കരയില്‍ നടത്തിയ മണല്‍ വേട്ടയില്‍ മണല്‍ നിറച്ച എട്ട് തോണികള്‍ പിടികൂടി. കോസ്റ്റല്‍ സി.ഐ സി.എം ദേവദാസിന്റെ നേതൃത്വത്തിലാണ് മണല്‍ വേട്ട നടത്തിയത്.

മടക്കര അഴിമുഖത്ത് നിന്നും തോണിയില്‍ വന്‍ തോതില്‍ മണല്‍ കടത്തുന്നതായി പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് പുലര്‍ചെ മൂന്ന് മണിയോടെ സ്പീഡ് ബോട്ടില്‍ കടലില്‍ നിലയുറപ്പിച്ച പോലീസ് സംഘം പുലര്‍ചെ അഞ്ച് മണിയോടെ മണല്‍ കടത്താനെത്തിയ തോണികള്‍ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് മണല്‍ കടത്തുകാര്‍ ഓടി രക്ഷപ്പെട്ടു. പിടികൂടിയ മണല്‍ നിറച്ച തോണികള്‍ ചന്തേര പോലീസിന് കൈമാറിയതായി കോസ്റ്റല്‍ സി.ഐ പറഞ്ഞു.

തീരങ്ങളില്‍ നിന്നും മണല്‍ കടത്തുന്നത് കര്‍ശനമായി തടയുന്നതിന് റെയ്ഡ് കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് സംഘത്തില്‍ എ.എസ്. ഐ രത്‌നാകരന്‍, പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാര്‍, എം.വി പ്രകാശന്‍. സുഭാഷ്, ബിജു ജോര്‍ജ്, അസീസ്, മോഹന്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: Sand, Boat, Police, Boat, Arrest, Case, Chandera, Police-Raid, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
12:57 pm | 0 comments

ഒളയംകടവില്‍ രണ്ട് തോണികള്‍ തീവെച്ച് നശിപ്പിച്ചു

Written By kvarthapressclub on 1 Mar 2013 | 5:17 pm

Spoil, Shiriya, Taluk, Building, Worker, Industry,Repairing, Boat, Fire, Kumbala, River, Kasaragod,  Secretary, Police, Complaint, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File Photo
കുമ്പള: ഷിറിയ ഒളയംകടവില്‍ പുഴയോരത്ത് നിര്‍ത്തിയിട്ട രണ്ട് തോണികള്‍ വ്യാഴാഴ്ച രാത്രി തീവെച്ച് നശിപ്പിച്ചു. കാസര്‍കോട് താലൂക്ക് ഹോളോബ്രിക്‌സ് നിര്‍മാണ തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് നശിപ്പിച്ചത്.

റിപ്പയറിംഗിന് വെച്ച തോണിയായിരുന്നു. സഹകരണ സംഘം സെക്രട്ടറി ഇന്ദിര ഇതു സംബന്ധിച്ച് കുമ്പള പോലീസില്‍ പരാതി നല്‍കി.

Keywords: Spoil, Shiriya, Taluk, Building, Worker, Industry,Repairing, Boat, Fire, Kumbala, River, Kasaragod,  Secretary, Police, Complaint, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:17 pm | 0 comments

കുമ്പള കടപ്പുറത്ത് കണ്ടെത്തിയ ബോട്ട് പരിഭ്രാന്തി പരത്തി

Written By kvarthaksd on 28 Feb 2013 | 12:28 pm

Kumbala, Boat, Kasaragod, Police, Kochi, Kerala, Kerala News, International News, National News, Gulf News.
File Photo
കാസര്‍കോട്: കുമ്പള കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയ ബോട്ട് പരിഭ്രാന്തി പരത്തി. വ്യാഴാവ്ച ഉച്ചയോടെയാണ് കോയിപ്പാടി കടപ്പുറത്ത് തീരത്തിന് സമീപം ബോട്ട് നങ്കൂരമിട്ടനിലയില്‍ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. ഇവര്‍ വിവരം കാസര്‍കോട് കോസ്റ്റല്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

കോസ്റ്റല്‍ പോലീസ് എസ്.ഐ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബോട്ടിനടുത്തെത്തി ഇതിലുണ്ടായിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തപ്പോള്‍ ഡീസല്‍ തീര്‍ന്നതിനാല്‍ ബോട്ട് പ്രവര്‍ത്തനരഹിതമായി എന്നാണ് മറുപടി നല്‍കിയത്. തമിഴ്‌നാട് സ്വദേശികളായ 12 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.

കൊച്ചിയില്‍ നിന്നാണ് ബോട്ട് കാസര്‍കോടന്‍ തീരത്തെത്തിയതെന്നാണ് വിവരം. ദിവസങ്ങളോളം കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ആവശ്യത്തിന് ഡീസല്‍ കരുതാറുണ്ട്. എന്നാല്‍ ഇവര്‍ ഡീസല്‍ സൂക്ഷിക്കാതിരുന്നത് സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കടല്‍ വഴിയുള്ള ഭീകരവാദ പ്രവര്‍ത്തനവും തീവ്രവാദ പ്രവര്‍ത്തനവും ശക്തമായിരിക്കുന്നതിനാല്‍ ബോട്ടിലുള്ളവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമം വിട്ടയക്കുള്ളൂവെന്ന് പോലീസ് പറഞ്ഞു.

Keywords: Kumbala, Boat, Kasaragod, Police, Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:28 pm | 0 comments

പോലീസ് സ്‌റ്റേഷനില്‍ ലോറികള്‍ തുരുമ്പെടുക്കുമ്പോഴും മണല്‍കടത്ത് സജീവം

Written By kvarthapressclub on 26 Jan 2013 | 5:29 pm

Police-station, Lorry, Sand mafia, Adhur, Vehicle, Custody, River, Boat, Road, Kerala.ആദൂര്‍: ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ മണല്‍ കടത്താനുപയോഗിച്ച 29 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയില്‍. 19 ടിപ്പര്‍ ലോറികള്‍, ആറ് പിക്കപ്പ് ജീപ്പുകള്‍, നാല് നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ എന്നിവയാണ് പിടികൂടിയ വാഹനങ്ങള്‍. ആദൂര്‍ പോലീസ് മണല്‍ മാഫിയയിക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. മൊത്തം 40 ലേറേ വാഹനങ്ങള്‍ പൂഴിക്കടത്തിനിടയില്‍ പിടിച്ചിട്ടുണ്ട്.

നിറയെ പൂഴി നിറച്ചു വെച്ചിരിക്കുന്ന ലോറികള്‍ രണ്ടു മാസം കൊണ്ട് തുരുമ്പു പിടിച്ചു നശിക്കുന്നു. ഒരു ലോറി പിടിയിലായാല്‍ അടുത്ത ലോറി ഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്പയെടുത്ത് മാഫിയ മണല്‍ കടത്തിനുപയോഗിക്കുന്നു. മണല്‍ ദൗര്‍ലഭ്യം മുതലെടുത്താണ് മണല്‍ മാഫിയ രംഗത്തു വരുന്നത്. എന്നാല്‍ ആദൂര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് ശക്തമായ നടപടികളാണ് മണല്‍ മാഫിയയ്ക്കു നേരെ സ്വീകരിച്ചത്.

ഈയിടെ പോലീസിനെ വണ്ടി കയറ്റി അപായപ്പെടുത്താനും മാഫിയ വണ്ടികള്‍ ശ്രമിച്ചിരുന്നു. ആലൂര്‍ പുഴയില്‍ പൂഴി കടത്തുകയായിരുന്ന നിരവധി തോണികള്‍ പോലീസ് ഇലക്‌ട്രോണിക് വാളുപയോഗിച്ച് മുറിച്ച് പുഴയില്‍ താഴ്ത്തിയിരുന്നു. കൂടാതെ പുഴയ്ക്കരയിലേക്ക് റോഡ് വെട്ടി മണല്‍ കടത്താന്‍ വഴിയൊരുക്കിയ പറമ്പുടമകള്‍ക്കെതിരെയും പോലീസ്
കേസ് എടുത്തിരുന്നു.

Keywords: Police-station, Lorry, Sand mafia, Adhur, Vehicle, Custody, River, Boat, Road, Kerala.
5:29 pm | 0 comments

6 തോണികള്‍ പിടികൂടി

Written By kvarthaksd on 3 Jan 2013 | 3:57 pm

 Boat, Arrest, Perumbala, Police, Custody, Kasaragod, Kerala, Kerala Vartha, Kerala News.
File Photo
കാസര്‍കോട്: പെരുമ്പളക്കടവില്‍ അനധികൃതമായി പൂഴി വാരലില്‍ ഏര്‍പെട്ട ആറ് തോണികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തോണികളിലുണ്ടായിരുന്നവര്‍ പുഴയില്‍ ചാടി നീന്തി രക്ഷപ്പെട്ടു.

കാസര്‍കോട് സി.ഐ സുനില്‍ കുമാര്‍, എസ്.ഐ ദിനേശ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് മഫ്ടിയിലെത്തിയാണ് തോണികള്‍ പിടികൂടിയത്.

Keywords: Boat, Arrest, Perumbala, Police, Custody, Kasaragod, Kerala, Kerala Vartha, Kerala News.
3:57 pm | 0 comments

മണല്‍ കടത്തിനുപയോഗിച്ച ആറ് തോണികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Written By kvarthaksd on 26 Dec 2012 | 7:35 pm

Sand, Police, Boat, Custody, Police, Thalangara, Accuse, Investigation, Kasaragod, Kerala, Kerala Vartha, Kerala News.
കാസര്‍കോട്: അനധികൃതമായി മണല്‍ വാരി കടത്താന്‍ ഉപയോഗിച്ച ആറ് തോണികള്‍ തളങ്കരയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. വള്ളങ്ങളിലുണ്ടായിരുന്ന എട്ട് പേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ചെയാണ് സംഭവം.

ടൗണ്‍ എസ്.ഐ എ.വി. ദിനേശന്‍, എ.എസ്. ഐ. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് മണല്‍ വേട്ടനടത്തിയത്. പോലീസിനെ കണ്ടയുടന്‍ മണല്‍ കടത്തുകാര്‍ വള്ളങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്.

Keywords: Sand, Police, Boat, Custody, Police, Thalangara, Accuse, Investigation, Kasaragod, Kerala, Kerala Vartha, Kerala News.
7:35 pm | 0 comments

മണലുമായി 2 തോണികള്‍ പിടിയില്‍

Written By kvarthaksd on 11 Dec 2012 | 12:30 pm

Boat, Arrest, Sand-Export, Chandragiri-river, Thalangara, Kasaragod, Kerala, Police.
കാസര്‍കോട്: അനധികൃതമായി മണല്‍ വാരിക്കടത്തുകയായിരുന്ന രണ്ടു തോണികള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ചെ ചന്ദ്രഗിരി പുഴയില്‍ തളങ്കര ഭാഗത്ത് നിന്നാണ് തോണികള്‍ പിടിച്ചെടുത്തത്. തോണികളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.

തിങ്കളാഴ്ച പുലര്‍ചെ തുരുത്തിയില്‍ വെച്ച് ആറ് തോണികളില്‍ കടത്തിയ മണല്‍ സി.ഐ. സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയിരുന്നു.

Keywords: Boat, Arrest, Sand-Export, Chandragiri-river, Thalangara, Kasaragod, Kerala, Police.



12:30 pm | 0 comments

ബോ­ട്ടിലും തോ­ണി­യിലും മ­ണല്‍ കട­ത്ത്; 15 പേര്‍ പി­ടി­യില്‍

Written By kvarthakgd1 on 18 Nov 2012 | 2:33 pm

Kasaragod, Police, Sand, Chandera, Boat, SI. Madhava Nayikകാസര്‍­കോട്: മ­ണല്‍­തി­ട്ട വെ­ട്ടി ചാ­ക്കി­ലാ­ക്കി ബോ­ട്ടിലും തോ­ണി­ക­ളി­ലു­മാ­യി ക­ട­ത്തു­ക­യാ­യി­രു­ന്ന 15 പേരെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. തൃ­ക്ക­ണ്ണാ­ട് തീ­ര­ക്ക­ട­ലില്‍ വെ­ച്ച് ശനി­യാഴ്­ച ഉ­ച്ച­യ്ക്ക് കാസര്‍­കോ­ട് തീ­രദേശ പോ­ലീ­സി­ന്റെ നേതൃ­ത്വ­ത്തി­ലാണ് മ­ണല്‍­വേട്ട നട­ത്തി­യ­ത്. 40 ചാ­ക്ക് പൂ­ഴിയും മ­ണല്‍ ക­ട­ത്താനു­പ­യോ­ഗിച്ച ബോട്ടും തോ­ണിയും പോ­ലീ­സ് പി­ടി­കൂ­ടി.


ച­ന്തേര പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പരിധി­യി­ലെ വ­ലി­യ­പറ­മ്പി­ലെ മ­ണല്‍­തിട്ടയാ­ണ് ചാ­ക്കി­ലാ­ക്കി ബോട്ടില്‍ ക­ട­ത്താന്‍ ശ്ര­മി­ച്ച­ത്. ചെറിയ തോ­ണി­യില്‍ മ­ണല്‍ ചാ­ക്കു­കള്‍ കൊ­ണ്ടുവ­ന്ന് വലിയ ബോ­ട്ടില്‍ നിറ­ച്ച് കൊണ്ടു­പോ­കാ­നാ­യി­രു­ന്നു ഉ­ദ്ദേശം. മ­ണല്‍­വാ­രല്‍ തൊ­ഴി­ലാ­ളി­ക­ളാ­ണ് പി­ടി­യി­ലാ­യ­വ­രെ­ന്ന് പോ­ലീ­സ് പറഞ്ഞു. ഇ­വ­രെല്ലാം ത­മി­ഴ്‌നാ­ട്ടു­കാ­രാണ്. മ­ണല്‍­വാരി­യ സ്ഥ­ലം ചന്തേര പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പരിധി­യി­ലാ­യ­തി­നാല്‍ കേ­സ് ചന്തേര പോ­ലീ­സി­ന് കൈ­മാ­റി­യ­താ­യി എസ്.ഐ. മാ­ധവ നാ­യി­ക് പ­റഞ്ഞു. ആര്‍­ക്കു­വേ­ണ്ടി­യാ­ണ് മ­ണല്‍ വാ­രി­യ­തെ­ന്ന­തി­നെ സംബ­ന്ധിച്ചും ബോട്ടും തോ­ണിയും ആ­രു­ടേ­താ­ണ് എ­ന്ന­തി­നെ കു­റിച്ചും അ­ന്വേഷ­ണം ന­ട­ത്തി­വ­രി­ക­യാ­ണെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.
Kasaragod, Police, Sand, Chandera, Boat, SI. Madhava Nayik
ര­ഹ­സ്യ­വിവ­രം കി­ട്ടി­യാ­ണ് പോ­ലീ­സ് തൃ­ക്ക­ണ്ണാ­ട് ക­ട­ലി­ലെ­ത്തി­യത്. പോ­ലീ­സു­കാരാ­യ സു­രേ­ഷ്­കു­മാര്‍, രാജന്‍, പ്രേമ­രാജ്, വി­ജയന്‍, ദേ­വ­ദാസ്, ക­രു­ണാ­കരന്‍, സുഭാഷ്, പ്രകാ­ശന്‍ എ­ന്നി­വരും മ­ണല്‍­വേട്ട ന­ടത്തി­യ സം­ഘ­ത്തി­ലു­ണ്ടാ­യി­രുന്നു.


Photos: Zubair Pallickal

Keywords: Kasaragod, Police, Sand, Chandera, Boat, SI. Madhava Nayik, Trikkannad, Sea, Malayalam news. 
2:33 pm | 0 comments

തോണികളില്‍ വാടകയ്ക്ക് എഞ്ചിന്‍ പിടിപ്പിച്ച് പെര്‍മിറ്റ് നേടാന്‍ മണ്ണെണ്ണ ലോബികള്‍ രംഗത്ത്

Written By Kvarthakgd on 14 Nov 2012 | 8:00 pm

Kerosene, Permit, Boat, Rent, Mangalore, Engine, Fisheries department, Civil supply, Kasaragod, Kanhangad, Kerala, Malayalam newsകാഞ്ഞങ്ങാട്: മണ്ണെണ്ണക്ക് വേണ്ടി തീരദേശത്ത് ഇടനിലക്കാരുടെ പരക്കം പാച്ചില്‍. മത്സ്യബന്ധനത്തിനിറങ്ങുന്ന തോണികളുടെയും ബോട്ടുകളുടെയും സംയുക്ത പരിശോധന നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കാലഹരണപ്പെട്ട പെര്‍മിറ്റുകള്‍ പുതുക്കിയെടുക്കുന്നതിനും അനര്‍ഹര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നിലനിര്‍ത്തി കൊടുക്കുന്നതിനും മണ്ണെണ്ണ ലോബി ശക്തമായി രംഗത്തുവന്നു.

സംസ്ഥാനത്ത് മത്സ്യബന്ധന യാനങ്ങളുടെ സംയുക്ത പരിശോധന നവംബര്‍ 18 ന് ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും സിവില്‍ സപ്ലൈസിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കാനിരിക്കെയാണ് മണ്ണെണ്ണ ലോബി കരുനീക്കങ്ങള്‍ ശക്തമാക്കിയത്. തോണികളുടെയും ബോട്ടുകളുടെയും മണ്ണെണ്ണ പെര്‍മിറ്റ് ദുരുപയോഗപ്പെടുത്തി വന്‍തോതില്‍ മണ്ണെണ്ണ കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന മണ്ണെണ്ണ മാഫിയ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ 1085 മത്സ്യബന്ധന ബോട്ടുകളും തോണികളുമാണ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംയുക്ത പരിശോധനക്കും മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാനും അപേക്ഷ നല്‍കിയിട്ടുള്ളത്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ 521 ഉം കാസര്‍കോട് താലൂക്കില്‍ 564 ഉം അപേക്ഷകളാണ് മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. പെര്‍മിറ്റ് പുതുക്കലിന്റെ ഭാഗമായി തോണികളും ബോട്ടുകളും ഫിഷറീസ് വകുപ്പും മത്സ്യഫെഡും പരിശോധിക്കും. ഇവയില്‍ ഘടിപ്പിക്കുന്ന യാനങ്ങള്‍ പരിശോധിക്കുന്നത് സിവില്‍ സപ്ലൈസ് വകുപ്പാണ്. പലരുടെയും മണ്ണെണ്ണ പെര്‍മിറ്റ് കാലഹരണപ്പെട്ടുവെന്ന് കണക്കെടുത്ത മണ്ണെണ്ണ ലോബി ഇത്തരക്കാരെ സ്വാധീനിച്ച് പെര്‍മിറ്റ് പുതുക്കിയെടുത്ത് കരിഞ്ചന്തയിലേക്ക് മണ്ണെണ്ണ മറിച്ച് വില്‍ക്കുകയാണ് പതിവ്.

പെര്‍മിറ്റുള്ള നൂറുകണക്കിന് ഉടമകള്‍ മത്സ്യബന്ധനത്തിന് വര്‍ഷങ്ങളായി താല്പര്യം കാട്ടുന്നില്ല. ഇത്തരക്കാരുടെ പെര്‍മിറ്റ് പുതുക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത് മണ്ണെണ്ണ ലോബിയാണ്. പലര്‍ക്കും തോണി ഇല്ലെങ്കിലും അതെങ്ങനെയെങ്കിലും സംഘടിപ്പിക്കുകയും മംഗലാപുരത്ത് നിന്ന് വാടകക്ക് എഞ്ചിന്‍ സംഘടിപ്പിച്ച് അത് തോണികളില്‍ ഘടിപ്പിച്ച് പരിശോധനയിലൂടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പെര്‍മിറ്റ് പുതുക്കിയെടുക്കുകയാണ് പതിവ്. ഇത്തവണയും അത് തുടരുമെന്നാണ് ഇപ്പോഴുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് പതിമൂന്ന് രൂപയാണ് പെര്‍മിറ്റുള്ളവരില്‍ നിന്ന് ഈടാക്കാറുള്ളത്. കൂടിയ വിലക്ക് ഇത് വാങ്ങുന്ന മണ്ണെണ്ണ ലോബി ഒരു ലിറ്ററിന് 45 രൂപ മുതല്‍ 60 രൂപവരെ ഈടാക്കി കരിഞ്ചന്തയില്‍ മറിച്ചുവിറ്റ് ലക്ഷങ്ങള്‍ കീശയിലാക്കുകയാണ് പതിവ്. 7.7 കുതിരശക്തിയുള്ള എഞ്ചിന്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 115 ലിറ്ററും 40 കുതിര ശക്തിയുള്ള എഞ്ചിന്‍ ഉപയോഗിക്കുന്നവര്‍ക്ക് 179 ലിറ്റര്‍ മണ്ണെണ്ണയാണ് സിവില്‍ സപ്ലൈസ് വകുപ്പ് പെര്‍മിറ്റിലൂടെ അനുവദിക്കാറുള്ളത്. നിലവിലുള്ള പെര്‍മിറ്റ് അനുസരിച്ച് കാസര്‍കോട് താലൂക്കില്‍ 90,000 ലിറ്റര്‍ മണ്ണെണ്ണയും ഹൊസ്ദുര്‍ഗ് താലൂക്കില്‍ 79,000 ലിറ്റര്‍ മണ്ണെണ്ണയും വിതരണം ചെയ്യുന്നുണ്ട്. ഇതില്‍ നാലില്‍ മൂന്ന് ഭാഗവും കരിഞ്ചന്തയിലേക്ക് ഒഴുകുന്നതായി അധികൃതര്‍ക്ക് തന്നെ നിശ്ചയമുണ്ട്. കാര്യക്ഷമമായ പരിശോധന നടക്കാത്തതാണ് മണ്ണെണ്ണ ലോബിക്ക് തട്ടിപ്പും വെട്ടിപ്പും നടത്താന്‍ സഹായകരമാകുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Keywords: Kerosene, Permit, Boat, Rent, Mangalore, Engine, Fisheries department, Civil supply, Kasaragod, Kanhangad, Kerala, Malayalam news
8:00 pm | 0 comments

കാസര്‍­കോ­ട്ടെ മ­ണല്‍­ക­ട­ത്ത് റെ­യ്­ഡ്: 10 പേര്‍ അ­റ­സ്റ്റില്‍

Written By kvartha delta on 10 Nov 2012 | 1:29 pm

Kasaragod, Police, Arrest, Sand, Boat, Chemnad, Thalangara, Police-raid, Kerala
കാസര്‍­കോട്: കാസര്‍­കോ­ട്ട് വെ­ള്ളി­യാഴ്­ച പു­ലര്‍­ചെ നാല് മണി മു­തല്‍ രാ­വി­ല എ­ട്ട് മണി വ­രെ പോ­ലീ­സ് നടത്തിയ മണല്‍­ക­ട­ത്ത് റെ­യ്­ഡിനി­ടെ പി­ടി­യി­ലാ­യ പത്തു പേ­രെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. ചേ­രൂ­റി­ലെ എം.എം. അബൂബക്കര്‍ (40) ചെ­മ്മനാ­ട്ടെ അഹ്മ­ദ് അ­ഷ്‌­റഫ് (46), സ­ലീം (25), ഇര്‍­ഷാ­ദ് (24), ഖാ­ദര്‍ (26), മ­ഷ്ഹൂദ് വ­ട­ക്കും­ഭാ­ഗം (39), അ­ബ്ദുല്ല ചാ­മ­ക്ക­ട­വ്(41), അ­സ്‌ലം(36) മു­ഹ­മ്മ­ദ് (30), മുര്‍ഷീദ് (29) എ­ന്നി­വ­രെ­യാ­ണ് അ­റ­സ്റ്റ് ചെ­യ്­ത­ത്.

റെ­യ്­ഡ് തു­ട­രു­മെ­ന്ന് പോ­ലീ­സ് സൂ­ച­ന നല്‍കി. ക­ഴി­ഞ്ഞ ദി­വ­സ­മുണ്ടാ­യ റെ­യ്­ഡില്‍ അ­ഞ്ച് തോ­ണി­കളും ഒ­രു ഓംനി വാനും മ­ണല്‍­ക­ട­ത്തു­ന്ന­തി­നി­ട­യില്‍ പോ­ലീ­സ് പി­ടി­കൂ­ടി­യി­രുന്നു.

Keywords: Kasaragod, Police, Arrest, Sand, Boat, Chemnad, Thalangara, Police-raid, Kerala 
1:29 pm | 0 comments

നിലം കൊ­ടു­ങ്കാ­റ്റില്‍ കാ­ണാതാ­യ­വ­രില്‍ കാസര്‍­കോ­ട് സ്വ­ദേ­ശി­ക­ളായ 2 ക­പ്പല്‍ ജോ­ലി­ക്കാരും

Written By kvarthaksd on 1 Nov 2012 | 11:51 pm

Missing, Nilam Cyclone, Badiyadukka, Boat, Worker, Taliparamba, kasaragod, Kerala, Sea, Oil.
ജോ­മോന്‍ ജോ­സ­ഫ്
 കാസര്‍­കോ­ട്: ചെ­ന്നൈ­യില്‍ ബു­ധ­നാഴ്ച വൈ­കി­ട്ടുണ്ടാ­യ നിലം കൊ­ടു­ങ്കാ­റ്റി­ല­ക­പ്പെ­ട്ട് തീ­ര­ത്ത­ടി­ഞ്ഞ എ­ണ്ണക­പ്പ­ലില്‍ നിന്നും ക­ട­ലില്‍ വീ­ണ് കാ­ണാതാ­യ അ­ഞ്ച് തൊ­ഴി­ലാ­ളി­ക­ളില്‍ ബ­ദി­യ­ഡു­ക്ക സ്വ­ദേ­ശിയും ഉദു­മ സ്വ­ദേ­ശിയും ഉള്‍­പെ­ട്ട­താ­യി വി­വ­രം ല­ഭിച്ചു. ബ­ദി­യ­ഡുക്ക പ­ള്ള­ത്ത­ടു­ക്ക­യിലെ ഈ­പ്പച്ചന്‍ ജോസ­ഫി­ന്റെ മ­കന്‍ ജോ­മോന്‍ ജോ­സ­ഫ്(23), ഉദു­മ അം­ബി­കാ ന­ഗ­റി­ലെ പുതി­യ പു­ര­യില്‍ ക്വാ­ട്ടേ­ജില്‍ ച­ന്ദ്ര­ശേ­ഖര­ന്റെ മ­കന്‍ പി.സി. കൃഷ്­ണ ച­ന്ദ്ര (22) എ­ന്നി­വ­രെ­യാ­ണ് കാ­ണാ­താ­യത്. ഇ­വ­രോ­ടൊപ്പം മ­റ്റ് മൂ­ന്ന് ക­പ്പല്‍ ജോ­ലി­ക്കാ­രെയും ക­ട­ലില്‍ കാ­ണാ­താ­യി­ട്ടുണ്ട്.
Missing, Nilam Cyclone, Badiyadukka, Boat, Worker, Taliparamba, kasaragod, Kerala, Sea, Oil.
കൃഷ്­ണ ച­ന്ദ്ര 

ക­പ്പ­ലില്‍ നിന്നും ലൈ­ഫ് ബോ­ട്ടു­ക­ളില്‍ ര­ക്ഷ­പ്പെ­ടാന്‍ ശ്ര­മി­ക്കു­ന്ന­തി­നി­ട­യി­ലാ­ണ് കാസര്‍­കോ­ട് സ്വ­ദേ­ശി­ക­ളുള്‍­പെടെ അ­ഞ്ചു­പേ­രെ കാ­ണാ­താ­യത്. അ­പ­ക­ട­ത്തില്‍­പ്പെ­ട്ട എം.ടി. കാ­വേ­രി എന്ന എണ്ണ ക­പ്പ­ലില്‍ 37 പേ­രാ­ണ് ഉ­ണ്ടാ­യി­രുന്നത്. കൊ­ടു­ങ്കാ­റ്റില്‍ അ­ക­പ്പെ­ട്ട് ലൈ­ഫ് ബോ­ട്ടു­കള്‍ ക­ട­ലില്‍ മു­ങ്ങു­ക­യാ­യി­രുന്നു. മ­റ്റു­ള്ളവ­രെ കോ­സ്­റ്റു ഗാര്‍­ഡു­ക­ളാണ് ര­ക്ഷ­പ്പെ­ടു­ത്തി­യ­ത്.

കാ­ണാതായ ജോ­മോന്‍ ജോ­സ­ഫി­ന്റെ പി­താവ് ഈ­പ്പ­ച്ചന്‍ ജോ­സഫും ചെ­ന്നൈ­യില്‍ ക­പ്പല്‍ ജോ­ലി­ക്കാ­ര­നാണ്. ഒ­രു വര്‍­ഷം മു­മ്പാ­ണ് ജോ­മോന്‍ ജോസ­ഫ് ക­പ്പ­ലില്‍ ജോ­ലി­ക്ക് ചേര്‍­ന്നത്. ത­ളി­പ്പറ­മ്പ് കു­ടി­യാന്‍­മ­ല സ്വ­ദേ­ശി­കളാ­യ ഈ­പ്പ­ച്ചന്‍ ജോ­സഫും കൂ­ടും­ബ­വും 20 വര്‍­ഷം മു­മ്പാ­ണ് ബ­ദി­യ­ഡു­ക്ക­യി­ലേ­ക്ക് താമ­സം മാ­റി­യത്. ഇ­വി­ടെ സ്വ­ന്ത­മാ­യുണ്ടായ വീടും സ്ഥ­ലവും വില്‍­പന ന­ടത്തി­യ ഇ­വര്‍ ഇ­പ്പോള്‍ പ­ള്ള­ത്ത­ടു­ക്ക­യില്‍ വാ­ട­ക­യ്­ക്കാ­ണ് താ­മ­സി­ക്കു­ന്നത്. ഉ­ദു­മ­യില്‍ സ­ഹക­ര­ണ ബാ­ങ്കില്‍ ഉ­ദ്യോ­ഗ­സ്ഥ­നാ­ണ് കൃഷ്­ണ ച­ന്ദ്ര­യു­ടെ പി­താ­വ് ച­ന്ദ്ര­ശേ­ഖരന്‍. മാ­താ­വ് ര­മ അ­ധ്യാ­പി­ക­യാണ്. കൃഷ്­ണ ച­ന്ദ്ര മാ­സ­ങ്ങള്‍­ക്ക് മു­മ്പാ­ണ് ക­പ്പ­ലില്‍  ജോ­ലി­ക്ക് ചേര്‍­ന്നത്.

Keywords: Missing, Nilam Cyclone, Badiyadukka, Boat, Worker, Taliparamba, kasaragod, Kerala, Sea, Oil.
11:51 pm | 0 comments

ക­ട­ലില്‍ മ­ത്സ്യ ബ­ന്ധ­ന­ത്തി­ന് പോ­യ യു­വാ­വി­നെ ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ കാ­ണാ­താ­യി

Written By Kvartha Alpha on 25 Oct 2012 | 12:03 pm

Youth, Missing, Police, kasaragod, Kasaba, Krishnan, Coastal police കാസര്‍­കോ­ട്: ബു­ധ­നാഴ്ച വൈ­കി­ട്ട് യ­ന്ത്ര­വല്‍കൃ­ത വ­ള്ള­ത്തില്‍ മ­ത്സ്യ­ബ­ന്ധ­ന­ത്തി­ന് പോ­യ യു­വാ­വി­നെ ക­ട­ലില്‍ കാ­ണാ­തായി. ക­സബ ക­ട­പ്പുറ­ത്തെ കണ്ണ­ന്റെ മ­കന്‍ കൃ­ഷ്­ണ­നെ (35)യെ­യാ­ണ് കാ­ണാ­താ­യത്. യു­വാ­വി­ന് വേ­ണ്ടി കോ­സ്­റ്റല്‍ പോ­ലീസും ഫി­ഷ­റീ­സ് അ­ധി­കൃ­തരും മ­ത്സ്യ തൊ­ഴി­ലാ­ളി­ക­ളും തി­ര­ച്ചില്‍ ന­ട­ത്തി­വ­രി­ക­യാ­ണ്.

ബു­ധ­നാഴ്ച വൈ­കി­ട്ട് നാ­ലു മണി­യോ­ടെ­യാ­ണ് കൃ­ഷ്­ണനും സു­ഹൃ­ത്ത് ബാ­ബുവും (36) ഒ­ഴു­ക്കു­വ­ല ഉ­പ­യോ­ഗി­ച്ച് മ­ത്സ്യ ബ­ന്ധ­ന­ത്തി­നാ­യി പോ­യത്. ക­ര­യില്‍ നി­ന്നും 16 കി­ലോ­മീ­റ്റര്‍ അക­ലെ വെ­ച്ചാ­യി­രു­ന്നു മ­ത്സ്യ ബന്ധ­നം ന­ട­ത്തി­വ­ന്നത്. ഇ­തി­നി­ട­യില്‍ ഉറ­ക്കം വ­ന്ന ബാ­ബുവി­നോ­ട് തോ­ണി­യില്‍ ഉ­റ­ങ്ങി­ക്കൊ­ള്ളാന്‍ കൃ­ഷ്­ണന്‍ പ­റ­ഞ്ഞി­രുന്നു. പു­ലര്‍­ചെ നാ­ലു മണി­യോ­ടെ ബാ­ബു ഉ­ണര്‍­ന്ന­പ്പോള്‍ കൃഷ്­ണന്‍ തേ­ണി­യില്‍ ഉ­ണ്ടാ­യി­രു­ന്നില്ല.

കൃ­ഷ്ണനുവേ­ണ്ടി തി­ര­ച്ചില്‍­ന­ട­ത്തിയെങ്കിലും ക­ണ്ടെ­ത്താ­തി­നെ­തു­ടര്‍­ന്ന് പു­ലര്‍­ചെ ആ­റു­മണി­യോ­ടെ തോ­ണി­യു­മായി ക­ര­യി­ലെ­ത്തി മത്സ്യ­തൊ­ഴി­ലാ­ളി­ക­ളോ­ട് വിവ­രം പ­റ­യു­ക­യാ­യി­രുന്നു.


Keywords: Youth, Missing, Police, kasaragod, Kasaba, Krishnan, Coastal police, Boat
12:03 pm | 0 comments

തീരദേശ ബോട്ട് യന്ത്രതകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങി

Written By Kvarthakgd on 25 Sep 2012 | 8:34 am

Coastal boat, Damaged, Thalangara, Kasaragod
File photo: Kasargodvartha
തളങ്കര: തീരദേശ പോലീസ് സ്‌റ്റേഷനിലെ ബോട്ട് യന്ത്രതകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെ തളങ്കര തീരദേശ പോലീസ് സ്‌റ്റേഷനിലെ ആധുനിക രീതിയിലുള്ള ബോട്ട് റോന്തു ചുറ്റുന്നതിനിടെയാണ് അഴിമുഖത്ത് കുടുങ്ങിയത്.

ജീവനക്കാര്‍ ബോട്ട് നന്നാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് തീരദേശ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്നും മറ്റൊരു ബോട്ട് കടലിലിറക്കി അപകടത്തില്‍പ്പെട്ട ബോട്ടിനു വടംചുറ്റി കൊണ്ടുവരികയായിരുന്നു. തീരദേശ പോലീസ് സ്‌റ്റേഷനിലെ ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.

വിദഗ്ധ പരിശീലനം ലഭിക്കാത്തവരാണ് ബോട്ട് ഓടിക്കുന്നത്. കഴിഞ്ഞ മാസം തീരദേശ പോലീസ് സ്‌റ്റേഷനിലെ രണ്ടു ബോട്ടുകള്‍ റോന്തു ചുറ്റുന്നതിനിടയില്‍ കസബ കടലില്‍ അപകടത്തില്‍ പെട്ടിരുന്നു.

Keywords: Coastal boat, Damaged, Thalangara, Kasaragod
8:34 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories