Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Bike. Show all posts
Showing posts with label Bike. Show all posts

സൂപ്പര്‍ ബൈക്കുകളുടെ റാലി കാസര്‍കോട്ടുകാര്‍ക്ക് ഹരമായി

Written By kvartha delta on 17 May 2013 | 8:09 pm

കാസര്‍കോട്: സൂപ്പര്‍ ബൈക്കുകളുടെ സായാഹ്ന റാലി കാസര്‍കോട്ടുകാര്‍ക്ക് ഹരമായി. ജീപ്പ് ഓഫ് ദി റോഡ് കാസര്‍കോടിന്റെ ആഭിമുഖ്യത്തിലാണ് സൂപ്പര്‍ ബൈക്കുകളുടെ റാലി സംഘടിപ്പിച്ചത്. മൂന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കും, ഒരു സുസുക്കി ഇന്‍ട്രൂഡറും അണിനിരന്ന റാലിയെ മൂന്ന് മഹേന്ദ്ര ജീപ്പും ഒരു ജിപ്‌സിയും അകമ്പടി സേവിച്ചു.

കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നും തളങ്കരയിലേക്കും തളങ്കരയില്‍ നിന്നും മേല്‍പറമ്പിലേക്കുമാണ് വ്യാഴാഴ്ച വൈകിട്ട് റാലി നടത്തിയത്. സി.ടി. റിത്താസ്, ഉമര്‍ നിസാര്‍, നബീല്‍ അഹ്മദ്, മുനീര്‍ പരപ്പ, ഇസ്മാഈല്‍, ഫവാദ് അപ്‌സര, ഷസാഫ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Kasaragod, Bike, Rally, Kerala, Jeep Off The Road Kasaragod Chapter, Harley Davidson

Kasaragod, Bike, Rally, Kerala, Jeep Off The Road Kasaragod Chapter, Harley Davidson

Kasaragod, Bike, Rally, Kerala, Jeep Off The Road Kasaragod Chapter, Harley Davidson

Kasaragod, Bike, Rally, Kerala, Jeep Off The Road Kasaragod Chapter, Harley Davidson

Also Read:
ഉമര്‍ നിസാറിന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ നിരത്തിലൊഴുകുന്നു; നബീലിന്റെയും

Keywords: Kasaragod, Bike, Rally, Kerala, Jeep Off The Road Kasaragod Chapter, Harley Davidson, Suzuki Intruder, Gypsy, Mahindra, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:09 pm | 0 comments

ബൈക്ക് മോഷണം: 2 പേര്‍ അറസ്റ്റില്‍

കുമ്പള: ബൈക്ക് മോഷണക്കേസില്‍ രണ്ടു പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ബംബ്രാണയിലെ മുഹമ്മദ് ഹനീഫ് (30), കുമ്പള കുണ്ടങ്കരടുക്കയില്‍ താമസിച്ച് തേപ്പ് ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഗണേഷന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

 Bike, Theft, Arrest, Police, Railway Station, Kasaragod, Kerala, Kerala News, International News, National News.
Ganeshan
മെയ് ഒമ്പതിന് കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഇടനാട്ടെ രാഘവ പാട്ടാളിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ബൈക്ക് മോഷ്ടിച്ച് ടെമ്പോയില്‍ കയറ്റുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ ഇരുവരെയും പിടികൂടിയിരുന്നു.

 Bike, Theft, Arrest, Police, Railway Station, Kasaragod, Kerala, Kerala News, International News, National News.
Muhammed Haneef 
വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുമ്പോഴേക്കും ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ടെമ്പോ ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും എസ്.ഐ. എം.വി സുരേന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

Keywords: Bike, Theft, Arrest, Police, Railway Station, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:50 pm | 0 comments

അശ്രദ്ധമായി ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍

Written By Kvarthakgd on 12 May 2013 | 4:56 pm

വിദ്യാനഗര്‍: അപകടം വരുത്തും വിധവും ലൈസന്‍സ് ഇല്ലാതയും ബൈക്ക് ഓടിച്ചയാളെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി കയംപാടിയിലെ അബ്ദുല്‍ റിയാസിനെ(29) യാണ്അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് മുട്ടത്തൊടി പടിഞ്ഞാര്‍മൂലയില്‍ വെച്ചാണ് അറസ്റ്റ്.


Keywords: Bike, Youth, Arrest, Police, Kasargod, Kerala, Kasargod Vartha, Malayalam news,
Bike, Youth, Arrest, Police, Kasargod, Kerala, Kasargod Vartha, Malayalam news,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:56 pm | 0 comments

ഓട്ടോ റിക്ഷ മറിഞ്ഞ് പരിക്കേറ്റ ആറു വയസുകാരി മരിച്ചു

Written By kvarthaksd on 8 May 2013 | 7:38 pm

കാസര്‍കോട്: മതപഠന ക്ലാസ് കഴിഞ്ഞ് ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആറു വയസുകാരി മരിച്ചു.

കല്ലങ്കൈ എ.എല്‍.പി. സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിനിയും കല്ലങ്കൈയിലെ സക്കറിയയുടെ മകളുമായ ആത്തിഫയാണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആത്തിഫ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ചൗക്കി ആസാദ് നഗറിലാണ് അപകടമുണ്ടായത്.

Accident, Auto-rickshaw, Bike, Student, Hospital, Treatment, Uliyathaduka, Kerala News, International News.ഉളിയത്തടുക്കയില്‍ നിന്നും മതപഠന ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നെല്ലിക്കുന്ന് പീസ് സ്‌കൂള്‍ അധ്യാപിക ആഇശയാണ് മാതാവ്. സഹീദ്, ഷുഹൈബ് എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Accident, Auto-rickshaw, Bike, Student, Hospital, Treatment, Uliyathaduka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


7:38 pm | 0 comments

സ്‌പെഷ്യല്‍ പാക്കേജ്: ജില്ലാ പോലീസിന് അനുവദിച്ച വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു

Written By kvartha delta on 6 May 2013 | 10:01 pm

കാസര്‍കോട്: ജില്ലയില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനുമായി സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പെടുത്തി സര്‍ക്കാര്‍ ജില്ലാ പോലീസിന് അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തി. തിങ്കളാഴ്ച വൈകിട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് സുപ്രണ്ട് എസ്.  സുരേന്ദ്രനാണ് ഫളാഗ് ഓഫ് നിര്‍വഹിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ പ്രത്യേക കണ്‍ട്രോള്‍ റൂം ഇതിനായി ഒരുക്കിയിട്ടുണ്ട്. 50 ടൂവീലറും അഞ്ച് ടവേര കാറും വയര്‍ലസ് സംവിധാനവും പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഓഫീസര്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ടവേര കാറുകള്‍ ഫ്‌ളെയിംഗ് സ്‌ക്വാഡുകളായും ടൂവീലറുകള്‍ പട്രോളിംഗിനായും ഉപയോഗിക്കും. രഹസ്യ സഭാവമുള്ള വിവരം ലഭിച്ചാല്‍ 100 അല്ലെങ്കില്‍ 1090 എന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ അറിയിക്കണമെന്ന് എസ്.പി. പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ചടങ്ങില്‍ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ നായര്‍, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. പി. തമ്പാന്‍, കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാര്‍, ആദൂര്‍ സി.ഐ.എ. സതീശ് കുമാര്‍, കുമ്പള സി.ഐ. ടി.പി. രഞ്ജിത്ത്, കാസര്‍കോട് ടൗണ്‍ എസ്.ഐ. എ.വി. ദിനേശന്‍, വിദ്യാനഗര്‍ എസ്.ഐ. ഉത്തംദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Police Special Package Vehicle, S.P. S. Surendran, Flag off

Police Special Package Vehicle, Tavera, Kasaragod

Police Special Package Vehicle, Kasaragod, Kerala

Police, Bike, Car, Kasaragod, SP, Kerala, SP S. Surendran, Special Package, Flag off, Malayalam news

Keywords: Police, Bike, Car, Kasaragod, SP, Kerala, SP S. Surendran, Special Package, Flag off, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:01 pm | 0 comments

ക്ഷേത്ര കോമ്പൗണ്ടിലെ ഉടമസ്ഥനില്ലാത്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: ക്ഷേത്ര കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ഉടമസ്ഥനില്ലാത്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. മൊഗ്രാല്‍പുത്തൂര്‍ കൊടിയ ക്ഷേത്ര കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട കെ.എല്‍. 14 സി 6766 നമ്പര്‍ ഹീറോ ഹോണ്ട ബൈക്കാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച വൈകിട്ട് 5.40 മണിയോടെ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റിയത്. ബൈക്കിന്റെ ഉടമസ്ഥനാരാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Bike, Police, Custody, Temple, Investigation, Kasaragod, Kerala, Kerala News, International News, National News.
File Photo

Keywords: Bike, Police, Custody, Temple, Investigation, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:15 am | 0 comments

സ്‌പെഷ്യല്‍ പാക്കേജില്‍ കാസര്‍കോട്ടിന് 200 പോലീസുകാരും വാഹനങ്ങളും

കാസര്‍കോട്: കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും സമാധാനാന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായി സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പെടുത്തി 200 പോലീസുകാരെയും അഞ്ച് ടവേരയും 50 ബൈക്കും അനുവദിച്ചു.

Police, Vehicle, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News.ഇതിന്റെ ഫ്ലാഗ് ഓഫ് തിങ്കളാഴ്ച വൈകിട്ട് 4.15 ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ നിര്‍വഹിക്കും. പ്രശ്‌ന സാധ്യതാ പ്രദേശങ്ങളില്‍ വാഹനങ്ങളും പോലീസും പട്രോളിംഗ് നടത്തും.

Keywords: Police, Vehicle, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

10:14 am | 0 comments

ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

Written By kvarthapressclub on 1 May 2013 | 12:18 pm

മംഗലാപുരം: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച്  വിദ്യാര്‍ത്ഥി മരിച്ചു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂറത്കല്‍  മുക്കയിലാണ് അപകടം . ബട്കൽ  സുല്‍ത്താന്‍ സ്ട്രീറ്റില്‍ മോയിന്‍ മോഹ്തിഷമിന്റെ മകന്‍ ഉമര്‍  അമഷ് മോഹ്തിഷം(21) ആണ് മരിച്ചത്.  ബട്കലിലെ അന്‍ജുമാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് മാനേജ്‌മെന്റ്  ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ അവസാനവര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ് മരിച്ച ഉമര്‍ അമാഷ്.

Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News
കൂട്ടുകാരന്‍ മുഹമ്മദ് ഓണിനോടൊപ്പം ബട്കലില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു  ഉമര്‍. ഇവര്‍ സഞ്ചരിച്ച  ബൈക്കില്‍ അമിതവേഗതയിൽ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഉമര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു . ഓണിനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍
പ്രവേശിപ്പിച്ചു. സൂറത്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Tanker-Lorry, Bike, Accident, Youth, Death, Mangalore, Student, Injured, Hospital, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:18 pm | 0 comments

ബൈക്കില്‍ കടത്തിയ മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Written By kvarthaksd on 30 Apr 2013 | 12:18 pm

ഉപ്പള: വില്‍പനയ്ക്കായി ബൈക്കില്‍ കൊണ്ടു പോവുകയായിരുന്ന 3.320 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഉപ്പള പ്രതാപ് നഗറിലെ എം. ഹസൈനാര്‍ (37) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉപ്പള കൈകമ്പയില്‍ വെച്ചാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയത്. കെ.എല്‍ 14 ജി 1054 നമ്പര്‍ ബൈക്കില്‍ കടത്തുകയായിരുന്നു കഞ്ചാവ്.

അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പന നടത്താനായിരുന്നു കഞ്ചാവ് കൊണ്ടു പോയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകളില്‍ ഹസൈനാറിനെതിരെ കേസുണ്ട്.

എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഇ.കെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹസൈനാറിനെ അറസ്റ്റ് ചെയ്തത്.

Arrest, Ganja, Uppala, Bike, Manjeshwaram, Kumbala, Case, Kasaragod, Kerala, Kerala News.പ്രിവന്റീവ് ഓഫീസര്‍ പ്രസന്ന കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. പ്രദീപ്, പി. സുരേഷ്, സുരേന്ദ്രന്‍, പി. ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും ഹസൈനാറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Arrest, Ganja, Uppala, Bike, Manjeshwaram, Kumbala, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:18 pm | 0 comments

വാഹന പരിശോധനയില്‍ പോലീസ് പിടിച്ച ബൈക്കിന് നമ്പര്‍ പ്ലേറ്റ് ചോക്ക് കൊണ്ടെഴുതിയത്

Written By kvarthaksd on 23 Apr 2013 | 9:32 pm

കാസര്‍കോട്: വാഹന പരിശോധനയില്‍ പോലീസ് പിടിച്ചെടുത്ത ബൈക്കിന് നമ്പര്‍ പ്ലേറ്റ് ചോക്ക് കൊണ്ടെഴുതിയത്. ഇതേതുടര്‍ന്ന് പോലീസ് വാഹന പരിശോധന കൂടുതല്‍ ശക്തമാക്കി. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ പോലും പല വാഹന ഉടമകളും തയ്യാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.

വാഹന ഉടമകളുടെ നിയമലംഘനങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്. കറന്തക്കാട് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ചോക്ക് കൊണ്ടെഴുതിയ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്ക് പിടികൂടിയത്. ഇതേ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ബൈക്കിന്റെ ആര്‍.സി. ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇത്തരം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുകളാണ് കുറ്റകൃത്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതെന്നാണ് സൂചന.

Police, Bike, Numberplate, Karandakkad, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Police, Bike, Numberplate, Karandakkad, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:32 pm | 1 comments

ബൈക്ക് റോഡരികിലെ കുഴിയിലേക്ക് വീണ് യാത്രക്കാരന്‍ മരിച്ചു

Written By kvarthakgd1 on 22 Apr 2013 | 12:10 pm

വാമഞ്ചൂര്‍ (മംഗലാപുരം): ബൈക്ക് റോഡരികിലെ കുഴിയിലേക്ക് തെന്നിവീണ് യുവാവ് മരിച്ചു. കദ്രിയിലെ രോഹിത്(29)ആണ് മരിച്ചത്. മംഗളജ്യോതി സ്‌കൂളിന് സമീപം ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.

വളവ് തിരിഞ്ഞുവരികയായിരുന്ന രോഹിത് ഓടിച്ച ബൈക്ക് തെന്നിമാറിയ ശേഷം കുഴിയിലേക്ക് വീഴുകയായിരുന്നു. അമിതവേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മംഗലാപുരം സിറ്റി കോര്‍പറേറ്റര്‍ മോഹിതിന്റെ സഹോദരനാണ് മരിച്ച രോഹിത്. സംഭവത്തില്‍ മംഗലാപുരം റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News

Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News

Keywords: Mangalore, Accident, Death, Bike, Youth, Police, National, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:10 pm | 0 comments

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Written By kvarthakgd1 on 14 Apr 2013 | 11:00 am

മംഗലാപുരം: ബൈന്തൂര്‍, കുന്താപൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. ഷിരൂര്‍ സ്വദേശിയായ മൗലാനാ ജാഫര്‍(55)ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം.

ബൈന്തൂരില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന ജാഫര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഫറിനെ കുന്താപൂര്‍ ആശുപത്രിയിലും പിന്നീട് മണിപ്പാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Mangalore, KSRTC-bus, Bike, Accident, Death, Kundapur, National, Maulana Jafer, Byndoor, Saturday, Bhatkal, Malayalam News, National NewsKeywords: Mangalore, KSRTC-bus, Bike, Accident, Death, Kundapur, National, Maulana Jafer, Byndoor, Saturday, Bhatkal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
11:00 am | 0 comments

യു.എ.ഇ. എക്‌സ്‌ചേഞ്ച് സമ്മാനപദ്ധതിയുടെ വിജയിയെ പ്രഖ്യാപിച്ചു

Written By kvarthaksd on 8 Apr 2013 | 8:21 pm

കാസര്‍കോട്: യു.എ.ഇ. എക്‌സ്‌ചേഞ്ച് ജനുവരി ഒന്നു മുതല്‍ മാര്‍ച് 31 വരെ നടത്തിവന്ന സമ്മാന പദ്ധതിയില്‍ ഫെബ്രുവരി മാസത്തെ വിജയിയായി കാസര്‍കോട് നിന്നുള്ള ബീഫാത്വിമ തെരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ കാസര്‍കോട് ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ വിജയിക്ക് എന്‍ഫീല്‍ഡ് ബൈക്കിന്റെ താക്കോല്‍ കൈമാറി.

എം.ഡിയും കണ്‍ട്രി ഹെഡുമായ വി. ജോര്‍ജ് ആന്റണി, ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് ആര്‍. സുധാകര്‍, സോണല്‍ ഹെഡ് പി. ലക്ഷ്മികാന്ത്, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് ഡോ. അശോക് ചെറിയാന്‍ കോശി, കണ്ണൂര്‍ റീജ്യണല്‍ ഹെഡ് എം. സുനീഷ് എന്നിവര്‍ക്കൊപ്പം യു.എ.ഇ. എക്‌സ്‌ചേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥരും, ഉപഭോക്താക്കളും, മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ ഫെബ്രുവരി 23 ന് കാസര്‍കോട് ബ്രാഞ്ചില്‍ നിന്ന് സ്വീകരിച്ച മണിട്രാന്‍സ്ഫര്‍ സേവനമാണ് ബീഫാത്വിമയെ ഈ അപ്രതീക്ഷ വിജയത്തിനുടമയാക്കിയത്.

'മികച്ച ധനകര്യ സേവനത്തിലൂടെ കേരളത്തില്‍ യു.എ.ഇ. എക്‌സ്‌ചേഞ്ച് ഏവര്‍ക്കും സുപരിചിതമായ ഒരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുന്നു. ഉപഭോക്താക്കള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന ശക്തമായ പിന്തുണയാണ് അവര്‍ക്ക് ഏറ്റവും നല്ല സേവനങ്ങള്‍ നല്‍കാനും അവര്‍ക്കായി സമ്മാന പദ്ധതികളൊരുക്കുവാനും ഞങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെ നന്ദിയും അവര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനുള്ള പ്രതിദ്ധതയും ഞങ്ങളറിയിക്കുന്നു'. വി. ജോര്‍ജ് ആന്റണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വിശ്വാസതയ്ക്കും ഉപഭോക്തൃ സേവന മികവിനും ലോകപ്രസിദ്ധമായ യു.എ.ഇ. എക്‌സ്‌ചേഞ്ച് ഇന്ത്യയില്‍ മണിഗ്രാം, എക്‌സ്പ്രസ് മണി, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ട്രാവല്‍ ആന്റ് ടൂര്‍സ്, ഗോള്‍ഡ് ലോണ്‍, ടു വീലര്‍ ലോണ്‍, ഷെയര്‍ട്രേഡിംഗ്, തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നു. അയാട്ട അക്രഡിറ്റേഷനും ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരവുമുള്ള കമ്പനിക്ക് ഇന്ത്യയിലെമ്പാടും 328 ബ്രാഞ്ചുകളും 30,000 സബ് ഏജന്റുമാരുമുണ്ട്.

യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനമികവിന് പി.ആര്‍.എസ്.ഐ., രാഷ്ട്രീയ ഉദ്യോഗരത്‌ന, ക്വാളിറ്റി ബ്രാന്‍ഡ്‌സ്, ഹ്യൂമണ്‍ കാപിറ്റല്‍, മണിഗ്രാം എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ ഐ.ടി. വിഭാഗത്തിന് ഐ.എസ്.ഒ. 27001:2005 അംഗീകാരം ലഭിച്ചിട്ടുണ്ട്. അസോചം, സി.ഐ.ഐ, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍, എ.ബി.സി.ഐ, കെ.സി.സി.ഐ, കെ.എം.എ എന്നിവയുടെ കോര്‍പറേറ്റ് അംഗവുമാണ് യുഎ.ഇ എക്‌സ്‌ചേഞ്ച്.

Press Meet, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
യു.എ.ഇ. എക്‌സ്‌ചേഞ്ച് സമ്മാനപദ്ധതിയുടെ വിജയിയെ പ്രഖ്യാപിക്കാന്‍ കാസര്‍കോട് പ്ലസ് ക്ലബില്‍ 
വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്.

Keywords: Press Meet, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:21 pm | 0 comments

ജ്വല്ലറി ഉടമയുടെ കണ്ണില്‍ മുളകുപൊടി വിതറി ചോറ്റു പാത്രമടങ്ങിയ ബാഗ് കവര്‍ന്നു

Written By kvarthaksd on 6 Apr 2013 | 7:37 pm

ബേക്കല്‍: ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന ഉടമയുടെ കണ്ണില്‍ മുളകുപൊടി വിതറി ബാഗ് തട്ടിപ്പറിച്ചു.  കരുവാക്കോട് സ്വദേശിയെയാണ് ബൈക്കില്‍ പിന്തുടര്‍ന്ന രണ്ടു പേര്‍ കണ്ണില്‍ മുളകുപൊടി വിതറി ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. പകച്ചുപോയ ജ്വല്ലറി ഉടമ കണ്ണ് തുടച്ച് നോക്കിയപ്പോള്‍ 25 പവനും 50,000 രൂപയുമടങ്ങിയ ബാഗ് കൈയില്‍ ഭദ്രം. കൊണ്ടു പോയത് ഉച്ചഭക്ഷണ പാത്രമടങ്ങിയ ബാഗ്. തിരിച്ചലിനൊടുവില്‍ സംഭവ സ്ഥലത്ത് നിന്ന് ഒരു തോക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Robbery, House, Bike, Kuniya, Gold, Custody, Accuse, Kasaragod, Kerala, Kerala News, International News, National News.കുണിയയിലെ നികേഷ് ജ്വല്ലറി ഉടമ കരുവാക്കോട്ട നാരായണനെ (57) യാണ് രണ്ടു പേര്‍ അക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചത്. കരുവാക്കോട്ടെത്തിയപ്പോള്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ മുഖത്ത് കുരുമുളക് പൊടി വിതറുകയായിരുന്നു. അതിനിടെ കൈയ്യിലെ ബാഗ് തട്ടിപ്പറിച്ച് അവര്‍ കടന്നു കളയുകയും ചെയ്തു. 35 വയസ് തോന്നിക്കുന്ന ബൈക്ക് യാത്രക്കാര്‍ പാന്റ്‌സും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഒരാള്‍ തൊപ്പി വെച്ചിരുന്നു. ഒരാള്‍ക്ക് കുറ്റിത്താടിയുമുണ്ട്.

നീറ്റല്‍ മാറിയതിന് ശേഷം കണ്ണ് തുറന്നപ്പോള്‍ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടിട്ടില്ലെന്നും ടിഫിന്‍ ബോക്‌സ് അടങ്ങിയ ബാഗാണ് കവര്‍ചക്കാര്‍ തട്ടിപ്പറിച്ചതെന്നും മനസിലാവുകയായിരുന്നു. സംഭവ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട തോക്ക് ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Robbery, House, Bike, Kuniya, Gold, Custody, Accuse, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Jewellery owner's bag robbed
7:37 pm | 0 comments

300 ലേറെ പശുക്കളെ മോഷ്ടിച്ച സംഘം വലയില്‍

Written By kvarthaksd on 5 Apr 2013 | 5:53 pm

കാസര്‍കോട്: ബെള്ളൂര്‍ പഞ്ചായത്തില്‍ നിന്നും 300ലധികം കന്നുകാലികളെ  മോഷ്ടിച്ച് കശാപ്പു ചെയ്ത സംഘം പോലീസ് വലയില്‍. സംഘത്തിലെ പ്രധാന പ്രതി കണ്ണികളായ മൂന്നു പേരെ കുറിച്ചുള്ള വിവരംപോലീസിനെ അറിയിച്ചതായി സൂചനയുണ്ട്. രാഷ്ട്രീയതലത്തില്‍ സമ്മര്‍ദം ചെലുത്തി പ്രതികള്‍ രക്ഷപ്പെടാനുള്ള ശ്രമവും പ്രതികള്‍ നടത്തുന്നുണ്ട്.

പോലീസ് തിരിച്ചറിഞ്ഞ പ്രതികള്‍ ഒളിവിലാണ്. കന്നുകാലികളെ കയറൂരിവിട്ടു വളര്‍ത്തുന്ന പഞ്ചായത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടക്ക് നൂറു കണക്കിനു പശുക്കളെ കാണാതായിരുന്നു. കയറൂരിവിടുന്നവയായതുകൊണ്ട് ഉടമ ഇവയെ കാണാതാവുന്നതു പലപ്പോഴും വൈകിയാണറിയുക. കയറൂരിവിടുന്നതായതു കൊണ്ട് പലരും പരാതിപ്പെടാന്‍ മടിച്ചിരുന്നു.
Cattle, Arrest, Robbery, Police, Case, Panchayath, Bike, Kasaragod, Kerala, Kerala News, International News, National News.
ബൈക്കില്‍ പകല്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങി പശുക്കള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും രാത്രി അവയെ കൂട്ടത്തോടെ ലോറികളിലും മറ്റും കയറ്റി കശാപ്പുകാര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.

Keywords: Cattle, Arrest, Robbery, Police, Case, Panchayath, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:53 pm | 0 comments

ബൈക്കുകളിലെത്തി കാറിന് കല്ലേറ്; രണ്ടുപേര്‍ക്ക് പരിക്ക്

Written By Kvartha Alpha on 4 Apr 2013 | 8:10 pm

മഞ്ചേശ്വരം: ബൈക്കുകളിലെത്തിയ സംഘം കാറിന് നേരെ നടത്തിയ കല്ലേറില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മഞ്ചേശ്വരത്തെ മുഹമ്മദ് ഹനീഫ(38), പ്രസിഡന്റ് അന്തുഞ്ഞി(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി തലപ്പാടി ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് കല്ലേറുണ്ടായത്. അന്തുഞ്ഞിക്ക് തലക്ക് മുറിവേറ്റു. നേരത്തെ ഹൊസങ്കടിയിലുണ്ടായ ഒരു അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ ബൈക്കുകകള്‍ പോലീസിന് കാണിച്ച് കൊടുത്തിരുന്നുവത്രെ. അതിനുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

File Photo
Keywords: Bike, Assault, Car, Manjeshwaram, Police, case, Kasaragod, Kerala, Anthunhi, Talapadi, RTO, Checkpost, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:10 pm | 0 comments

ബൈക്കില്‍ ബസിടിച്ച് സഹോദരന്മാരായ രണ്ടുപേര്‍ മരിച്ചു

മംഗലാപുരം: ബസിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരന്മാര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ചെ നാലുമണിയോടെ മംഗലാപുരം യേക്കൂറിലാണ് അപകടം ഉണ്ടായത്. തൊക്കോട്ടെ ഉമര്‍ റഷീദ്(22), ജ്യേഷ്ഠന്‍ മുഹമ്മദ്(25) എന്നിവരാണ് മരിച്ചത്.

റഷീദ് ബി.കോം പഠനത്തിന് ശേഷം ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്ത് വരികയായിരുന്നു. നൗഷാദ് ബന്തറില്‍ കൂലിപ്പണിക്കാരനായിരുന്നു. തൊക്കോട്ട് ഭാഗത്ത് നിന്നും വന്ന ശാരദ ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയിലേക്കാണ് സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റഷീദും നൗഷാദും തല്‍ക്ഷണം മരണപ്പെട്ടു. മൃതദേഹങ്ങള്‍ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരം റൂറല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 Accident, National, Brothers, Bike, Mangalore, Obituary, Yekkur, Mohammed, Rasheed, Police, Two brothers killed in bus accident at Yekkur, Thokkottu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

 Accident, National, Brothers, Bike, Mangalore, Obituary, Yekkur, Mohammed, Rasheed, Police, Two brothers killed in bus accident at Yekkur, Thokkottu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Keywords: Accident, National, Brothers, Bike, Mangalore, Obituary, Yekkur, Mohammed, Rasheed, Police, Two brothers killed in bus accident at Yekkur, Thokkottu, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:03 pm | 0 comments

ബൈക്കില്‍ കറങ്ങി കൊള്ളയടി പതിവാക്കിയ രണ്ടംഗ സംഘം കാസര്‍കോട്ട് വിലസുന്നു

Written By kvarthaksd on 2 Apr 2013 | 10:41 pm

കാസര്‍കോട്: ബൈക്കില്‍ കറങ്ങി പോക്കറ്റടിയും പിടിച്ചുപറിയും പതിവാക്കിയ രണ്ടംഗസംഘം കാസര്‍കോട്ട് വിലസുന്നു. ഇവരെ കുടുക്കാന്‍ പോലീസ് വലവിരിച്ച് കാത്തിരിക്കുകയാണ്. ആഴ്ചകളായി സൈ്വര്യവിഹാരം നടത്തുന്ന തട്ടിപ്പ് സംഘം ഇതിനകം നിരവധി പേരുടെ പണവും മൊബൈല്‍ഫോണും സ്വര്‍ണ മാലയും മറ്റും തട്ടിപ്പറിച്ചതായാണ് വിവരം.

മദ്യപിച്ച് നടന്ന് പോകുന്നവരെയും അന്യസംസ്ഥാന തൊഴിലാളികളെയുമാണ് തട്ടിപ്പുകാര്‍ കൂടുതലും കവര്‍ചയ്ക്കിരയാക്കിയത്. മദ്യപിച്ച് ബാറില്‍ നിന്ന് ഇറങ്ങി റോഡരികിലൂടെ നടന്ന് പോകുന്നവരെ പിന്തുടര്‍ന്നും മദ്യപിച്ച് റോഡരികിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും വീണു കിടക്കുന്നവരെയും ഇവര്‍ കൊള്ളയടിക്കുന്നു. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളെയും ഇവര്‍ ഭീഷണിപ്പെടുത്തിയും അക്രമിച്ചും പണവും മൊബൈല്‍ഫോണും മറ്റും കൊള്ളടയിക്കുന്നു.

Bike, Fraud, Pickpocket, Police, Mobile-Phone, Gold chain, Blackmail, Case, Kasaragod, Kerala, Kerala News, International News.തട്ടിപ്പിന് ഇരയായ പലരും പോലീസില്‍ നേരിട്ട് പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെങ്കിലും വിവരം പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് തട്ടിപ്പ് സംഘം കൊള്ളയ്ക്കായി കൂടുതലായും ഇറങ്ങിത്തിരിക്കുന്നത്. ഒറ്റയ്ക്ക് നടന്ന് പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് മാല പൊട്ടിച്ച് രക്ഷപ്പെടുന്നതും ഈ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. സംഘത്തെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Keywords: Bike, Fraud, Pickpocket, Police, Mobile-Phone, Gold chain, Blackmail, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:41 pm | 0 comments

പൊയിനാച്ചിയില്‍ ബൈക്കും കാറും കൂട്ടിമുട്ടി നാല് പേര്‍ക്ക് പരിക്ക്

Written By Kvarthakgd on 31 Mar 2013 | 2:56 pm

പൊയിനാച്ചി: ദേശീയപാതയില്‍ പൊയിനാച്ചിയില്‍ ആള്‍ട്ടോ കാറും ബൈക്കും കൂട്ടിമുട്ടി നാലു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രക്കാരായ ബേവിഞ്ചയിലെ ഉമേശ്(29), മാങ്ങാട്ടെ സന്തോഷ്(29), കാര്‍ യാത്രക്കാരായ രണ്ട് പേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാലെല്ല് പൊട്ടിയ സന്തോഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

 Poinachi, Bike-car accident, NH, Injured, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
File photo
Keywords: Poinachi, Bike-car accident, NH, Injured, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
2:56 pm | 0 comments

24 മണിക്കൂര്‍ പോസ്റ്റ്‌മോര്‍ട്ടം: സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചില്ലെന്ന് ഡി.എം.ഒ

Written By kvarthaksd on 30 Mar 2013 | 8:17 pm

കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നടപടി പുരോഗമിക്കുന്നു. എന്നാല്‍ ഇതുവരെ ഇതു സംബന്ധിച്ച നിര്‍ദേശമൊന്നും സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപിനാഥന്‍ അറിയിച്ചു.

പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിനുള്ള ചില സാങ്കേതിക തടസങ്ങള്‍ നീക്കി വരികയാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവുകളുണ്ട്. അവ നികത്തണം. രാത്രി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വെളിച്ചം ഉള്‍പെടെയുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

Postmortem, Kasaragod, General-hospital, Kanhangad, Doctors, Bike, Accident, Mogral Puthur, Kerala, Malayalam news, Kerala News.കഴിഞ്ഞ ദിവസം മൊഗ്രാല്‍പുത്തൂരില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാക്കളുടെ മൃതദേഹങ്ങള്‍ കാണാന്‍ മോര്‍ചറിയില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും തടസമുണ്ടായിരുന്നില്ല. ബാഹ്യ ഇടപെടലുകളെ തുടര്‍ന്നാണ് മോര്‍ചറി തുറന്നു കൊടുത്തതെന്ന പ്രചാരണം ശരിയല്ലെന്നും ഡി.എം.ഒ പറഞ്ഞു.

Keywords: Postmortem, Kasaragod, General-hospital, Kanhangad, Doctors, Bike, Accident, Mogral Puthur, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:17 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories