Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Bekal. Show all posts
Showing posts with label Bekal. Show all posts

കാസര്‍കോട് പോലീസിനെ കെ.എഫ്‌.സി. പയ്യന്നൂര്‍ വീഴ്ത്തി

Written By kvarthaksd on 18 May 2013 | 4:22 pm

കാസര്‍കോട്: നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തളങ്കരയില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഒരു ഗോളിന് കെ.എഫ്.സി. പയ്യന്നൂര്‍ കാസര്‍കോട് പോലീസിനെ വീഴ്ത്തി. രണ്ടാം പകുതിയിലാണ് കെ.എഫ്.സി. പയ്യന്നൂര്‍ വിജയ ഗോള്‍ നേടിയത്.

ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ കെ.ടു മംഗലാപുരം എം.എസ്. ബേക്കറി കാസര്‍കോടിനെ നേരിടും. വെള്ളിയാവ്ച നടന്ന മത്സരത്തില്‍ ഖത്തര്‍ വ്യവസായി ലുഖ്മാന്‍ തളങ്കര, എ.കെ. ബഷീര്‍, മഹ്മൂദ് തളങ്കര എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. കെ.ടു മംഗലാപുരത്തിന് വേണ്ടി ഇന്ത്യന്‍ താരം റിഗുവും എം.എസ്. ബേക്കറിക്ക് വേണ്ടി ഈസ്റ്റ് ബംഗാള്‍ താരം അനില്‍ അബുവും കളിക്കളത്തിലിറങ്ങും.
Football tournament, Kasaragod, Bekal, Kerala, Kerala News, International News, National News, Gulf News, Health News.

Football tournament, Kasaragod, Bekal, Kerala, Kerala News, International News, National News

Football tournament, Kasaragod, Bekal, Kerala, Kerala News, International News, National News

Football tournament, Kasaragod, Bekal, Kerala, Kerala News, International News, National News

Photos: Zubair Pallickal

Keywords: Football tournament, Kasaragod, Bekal, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
4:22 pm | 0 comments

മുജാഹിദ് ജില്ലാ സമ്മേളനം മേയ് 12 ന്

Written By kvarthaksd on 9 May 2013 | 5:29 pm

കാസര്‍കോട്: മതം സുരക്ഷയാണ് എന്ന പ്രമേയവുമായി ജില്ലാ മുജാഹിദ് സമ്മേളനം മെയ് 12 ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണിവരെ ബേക്കല്‍ പള്ളിക്കരയില്‍ വെച്ച് നടക്കും. രണ്ട് വേദികളില്‍ ഏഴ് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ ഒമ്പത് മണി മണിക്ക് ആന്ധ്രാപ്രദേശ് ജംഇയ്യത്ത് അഹ് ല ഹദീസ് പ്രസിഡന്റ് ഷെയ്ഖ് സഫി അഹ്മദ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.കെ. മുഹമ്മദ് ആരിക്കാടി അധ്യക്ഷത വഹിക്കും. കര്‍ണാടക ഗോവ അഹ്‌ലെ ഹദീസ് ജനറല്‍ സെക്രട്ടറി അസ്‌ലംഖാന്‍ മുഖ്യാതിഥിയായിരിക്കും.

അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട് ആമുഖ പ്രഭാഷണം നടത്തും. വിവിധ സംഘടനാ പ്രതിനിധികളായ കെ.ഇ. എ. ബക്കര്‍, ഹക്കീം കുന്നില്‍, എം.എ. ലത്തീഫ്, എം.എച്ച്. ഹാരിസ് എന്നിവര്‍ ആശംസകള്‍ നേരും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ സുല്‍ഫിക്കര്‍ അലി പള്ളിക്കര, കണ്‍വീനര്‍ ബഷീര്‍ കൊമ്പനടുക്കം, അബ്ദുല്‍ സത്താര്‍ കാഞ്ഞങ്ങാട്, കെ.എന്‍.എം. മണ്ഡലം സെക്രട്ടറി നാസിര്‍ മല്ലം, മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട്, മുഹമ്മദലി ചൂരി എന്നിവര്‍ സംബന്ധിച്ചു.

Press meet, District-Conference, Mujahid, Bekal, Kasaragod, Kerala, Kerala News, International News, National News.

Keywords: Press meet, District-Conference, Mujahid, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:29 pm | 0 comments

മദ്യവില്‍പന കേന്ദ്രത്തില്‍ തര്‍ക്കം; മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

Written By kvarthaksd on 8 May 2013 | 7:51 pm

കാസര്‍കോട്: മദ്യവില്‍പന കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് മര്‍ദനമേറ്റു. ബേക്കലിലെ കുണ്ടാരന്റെ മകന്‍ പ്രഭാകരനാ (45) ണ് ചൊവ്വാഴ്ച രാത്രി നെല്ലിക്കുന്ന് കടപ്പുറത്തെ മദ്യവില്‍പന കേന്ദ്രത്തില്‍ വെച്ച് മര്‍ദനമേറ്റത്. നെല്ലിക്കുന്ന് കടപ്പുറത്തെ ഭാര്യാ വീട്ടില്‍ വന്നതായിരുന്നു പ്രഭാകരന്‍.

അതിനിടെയാണ് മദ്യപിക്കാനായി കടപ്പുറത്തെ വില്‍പന കേന്ദ്രത്തിലെത്തിയത്. മദ്യം വാങ്ങിക്കഴിച്ചതിന്റെ പണത്തില്‍ അല്‍പം കുറവുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ വാക്ക്തര്‍ക്കമുണ്ടാവുകയും വില്‍പനക്കാരായ സാജു, മണികണ്ഠന്‍ എന്നിവര്‍ സോഡാക്കുപ്പി കൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് പ്രഭാകരന്‍ പറഞ്ഞു. നെറ്റിക്ക് പരിക്കേറ്റ പ്രഭാകരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Attack, Youth, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News.Keywords: Attack, Youth, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:51 pm | 0 comments

ബേക്കലിലെ ഷംസീനയ്ക്ക് ലണ്ടന്‍ യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഉന്നത വിജയം

Written By Kvarthakgd on 28 Apr 2013 | 4:42 pm

കാസര്‍കോട്: ബേക്കല്‍ മൗവ്വല്‍ സ്വദേശിനി ഷംസീനയ്ക്ക് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ എം.എസ്.സി ബയോമെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ മെറിറ്റോടുകൂടി ഉന്നത വിജയം. മൗവ്വല്‍ പരയങ്ങാനം ഹൗസിലെ അബ്ദുല്ലയുടെ മകളാണ് ഷംസീന. ഷംസീനയുടെ ഉന്നത വിജയം നാടിന് അഭിമാനമായി.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ പഠനത്തില്‍ മികവ് പുലര്‍ത്തിയ ഷംസീനയ്ക്ക് എസ്.എല്‍.സിക്ക് 87 ശതമാനം മാര്‍ക്കും, പ്ലസ്ടുവിന് 88 ശതമാനം മാര്‍ക്കും ഉണ്ടായിരുന്നു. പിന്നീട് ഉന്നത പഠനത്തിനാണ് ലണ്ടനില്‍ പോയത്. അനീസ് ഭര്‍ത്താവും, ഷാഹിദ മാതാവുമാണ്. ഒരു മകളുണ്ട്.
Shamseena, London university, Examination, Pass, Msc bio medical science, Merit, Movval, Native, Bekal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Shamseena

Keywords: Shamseena, London university, Examination, Pass, Msc bio medical science, Merit, Movval, Native, Bekal, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:42 pm | 0 comments

പാരസൈലിങ്ങില്‍ പറന്ന്, ബനാന ബോട്ടില്‍ ചുറ്റിയടിച്ച് ബേക്കലില്‍ സാഹസിക അഭ്യാസം

Written By Kvartha Alpha on 17 Apr 2013 | 7:46 pm

ബേക്കല്‍: പാരസൈലിങ്ങില്‍ പറന്നുയര്‍ന്നും ബനാന ബോട്ടില്‍ കടലില്‍ ചുറ്റിയടിച്ചും ബേക്കലില്‍ സാഹസിക അഭ്യാസം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ബേക്കല്‍ വെന്‍ചേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി വിവിധ അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. അഡ്‌വെന്‍ചര്‍ ടൂറിസം ഷോയായ സമ്മര്‍ ക്ലാപ്‌സിന് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ മികച്ച തുടക്കമാണ് നടന്നത്.

ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ആണ് സാഹസിക ടൂറിസം പരിപാടി ഉദ്ഘാടനം ചെയ്തത്. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ടൂറിസം രംഗത്ത് ഇത് ആദ്യമായാണ് ഇത്തരമൊരു ഷോ സംഘടിപ്പിച്ചത്. ഏപ്രില്‍ 21 വരെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാഹസിക പരിപാടികളില്‍ ഏര്‍പെടാന്‍ കഴിയുന്ന തരത്തിലാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. നിശ്ചിത തുക നല്‍കിയാല്‍ ഹെലികോപ്റ്റര്‍ റൈഡും നടത്താം.

Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

കൂടാതെ ബീച്ച് ജീപ്പ് ഡ്രൈവിംഗ് സ്‌കില്‍, ദ്വാദ് സഫാരി, ജെറ്റ് സ്ദീയിങ്ങ്, റിംഗോ ബോട്ട് എന്നിവയിലും സഞ്ചരിക്കുന്നതിന് സൗകര്യമുണ്ട്. പട്ടം പറത്തല്‍ ഫെസ്റ്റിവലും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21 വരെയാണ് സമ്മര്‍ ക്ലാപ്‌സ് ബേക്കലില്‍ ഉണ്ടായിരിക്കുക. പരിപാടി വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ അവസരമുണ്ട്. പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്താല്‍ മതി. ലൈഫ് ജാക്കറ്റ് ഉള്‍പെടെയുള്ള സുരക്ഷാ സന്നാഹങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുക്കിയാണ് സാഹസിക പരിപാടി നടത്തുന്നത്. ഡി.ടി.പി.സി. സെക്രട്ടറി നാഗേഷ് തെരുവത്ത്, ബേക്കല്‍ വെന്‍ചേഴ്‌സിന്റെ കെ.സി ഇര്‍ഷാദ്, ഫാറൂഖ് കാസിമി, കാപ്പില്‍ ഷെരീഫ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ്, കെ.ഇ ബക്കര്‍, പ്രസാദ്, ബേക്കല്‍ എസ്ഐ എം.പി രാജേഷ്‌ തുടങ്ങിയവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Photo: Dinesh Insight
Keywords: Bekal, kasaragod, Pallikara, Boat, Udma, Driver, Kerala, K.Kunhiraman MLA, Adventure, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:46 pm | 0 comments

ബേക്കലില്‍ സാഹസിക ടൂറിസം ഷോയ്ക്ക് 17 ന് തുടക്കമാവും

Written By kvarthaksd on 15 Apr 2013 | 1:29 pm

കാസര്‍കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ബേക്കല്‍ വെന്‍ചേഴ്‌സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്‌വെന്‍ചര്‍ ടൂറിസം ഷോയായ സമ്മര്‍ ക്ലാപ്‌സിന് ഏപ്രില്‍ 17ന് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ തുടക്കമാവും.

ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. സാഹസിക ടൂറിസം ജില്ലയൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ജില്ലാ കലക്ടര്‍ കൂടിയായ ഡി.ടി.പി.സി. ചെയര്‍മാന്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ല, ബ്ലോക്ക്, ഗ്രാമ തലങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാഥിതിയായിരിക്കും.

ജില്ലയുടെ ടൂറിസം രംഗത്ത് വന്‍ കതിച്ചു ചാട്ടം ലക്ഷ്യമാക്കിയുള്ള പരിപാടിയാണ് സമ്മര്‍ ക്ലാപ്‌സ്. ഹെലികോപ്റ്റര്‍ റൈഡ്, പാരാസെയ്‌ലിങ്ങ്, ബീച്ച് ജീപ്പ് ഡ്രൈവിംഗ് സ്‌കില്‍, ദ്വാദ് സഫാരി, ജെറ്റ് സ്ദീയിങ്ങ്, ബനാന ബോട്ട്, റിംഗോ ബോട്ട്, പട്ടം പറത്തല്‍ ഫെസ്റ്റിവല്‍ എന്നീ അത്യാകര്‍ഷക ഇനങ്ങളാണ് പൊതുജനങ്ങള്‍ക്കായി സമ്മര്‍ ക്ലാപ്‌സ് കാഴ്ചവെയ്ക്കുന്നത്.

ഏപ്രില്‍ 17 മുതല്‍ 21 വരെയാണ് പരിപാടി. ബേക്കല്‍ ഫോര്‍ട്ട് ബീച്ച്, ബേക്കല്‍ സുനാമി കോംപ്ലക്‌സ് എന്നിവിടങ്ങളാണ് വേദികള്‍. പ്രദര്‍ശനം വീക്ഷിക്കുന്നതിന് ടിക്കറ്റില്ല.

വാര്‍ത്താസമ്മേളനത്തില്‍ ഡി.ടി.പി.സി. സെക്രട്ടറി നാഗേഷ് തെരുവത്ത്, ബേക്കല്‍ വെന്‍ചേഴ്‌സിന്റെ കെ.സി ഇര്‍ഷാദ്, ഫാറൂഖ് കാസിമി, കാപ്പില്‍ ഷെരീഫ്, ശ്യാം പ്രസാദ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു.
Press Meet, Show, Tourism, Bekal, Kasaragod, Kerala, Kerala News, International News, National News

Keywords: Press Meet, Show, Tourism, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, N.A. Abdul Khader.
1:29 pm | 0 comments

ഭര്‍തൃമതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു

Written By kvarthapressclub on 3 Apr 2013 | 6:54 pm

ബേക്കല്‍: ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കനെ പോലീസ് അറസ്റ്റുചെയ്തു.പൂച്ചക്കാട് എരോലിലെ അമൃതേശ്വര(50) നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.

പത്തുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൈലാട്ടിയിലെ ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി പയ്യന്നൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച മടങ്ങിയെത്തിയപ്പോഴായിരുന്നു പോലീസ് അറസ്റ്റു ചെയ്തത്.
Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
Keywords: Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:54 pm | 0 comments

പെണ്‍കുട്ടിക്കെതിരെ അപവാദം; കോണ്‍ഗ്രസ് നേതാവിനെ കൈകാര്യം ചെയ്തു

Written By Kvarthakgd on 27 Mar 2013 | 7:20 pm

Bekal, Local, Political leader, Assault, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബേക്കല്‍: വിദ്യാര്‍ഥിനിയെയും യുവാവിനെയും ബന്ധപ്പെടുത്തി അപവാദ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്  കോണ്‍ഗ്രസ് നേതാവ് ബന്ധുക്കളുടെ മര്‍ദ്ദനത്തിരയായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.

മാസ്തിഗുഡ്ഡയിലെ 15 കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയും പൂച്ചക്കാട്ടെ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രെ. ഇവരുടെ പ്രണയം അറിഞ്ഞ യുവാവിന്റെ വീട്ടുകാര്‍ യുവാവിനെ തന്ത്രപൂര്‍വം ഗള്‍ഫിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.

യുവാവ് ഗള്‍ഫിലേക്ക് പോയതിന് ശേഷം പെണ്‍കുട്ടിയെ കുറിച്ച് പൂച്ചക്കാട്ടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചൊവ്വാഴ്ച സംഘടിതരായി പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്തു.

'സ്വതന്ത്ര ഭാരതത്തില്‍ ആര്‍ക്കും എന്തും പറയാന്‍ അവകാശമുണ്ടെന്നും അത് തെളിയിക്കേണ്ടവര്‍ക്ക് തെളിയിക്കാമെന്നും' കോണ്‍ഗ്രസ് നേതാവ് പറഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രോഷാകുലരായി. പ്രകോപിതരായ ഇവര്‍ കോണ്‍ഗ്രസ് നേതാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

പക്ഷെ പോലീസില്‍ പരാതി കൊടുക്കാനോ ആശുപത്രിയില്‍ ചികിത്സ തേടാനോ കോണ്‍ഗ്രസ് നേതാവ് കൂട്ടാക്കിയില്ല. സംഭവം നാട്ടില്‍ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്.

Keywords: Bekal, Local, Political leader, Assault, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:20 pm | 0 comments

ഗര്‍ഭിണിയായ അടോട്ട് യുവതിയുടെ മൃതദേഹം ചിറക്കല്‍ റെയില്‍പാളത്തില്‍

Written By Kvarthakgd on 22 Mar 2013 | 7:24 pm

Pregnant women, Dead body, Railway track, Bellikoth, Chirakkal, Bekal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബേക്കല്‍: രണ്ട് ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വെള്ളിക്കോത്ത് അടോട്ട് സ്വദേശിനി സുധീമ(30)യുടെ മൃതദേഹം കണ്ണൂര്‍ ചിറയ്ക്കലില്‍ റെയില്‍പാളത്തില്‍ കണ്ടെത്തി. യുവതി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. അടോട്ട് സ്വദേശിനിയായ യുവതിയും കുടുംബവും ഒരുവര്‍ഷം മുമ്പ് ഇവിടെ നിന്ന് പള്ളിക്കര ചെര്‍ക്കാപ്പാറയിലേക്ക് താമസം മാറിയിരുന്നു. പനയാല്‍ കരുവാക്കോട്ടെ ഗള്‍ഫുകാരന്‍ ഗണേശന്റെ ഭാര്യയാണ്.

ഭര്‍തൃവീട്ടില്‍ നിന്നും മകളെയും കൂട്ടി ചെര്‍ക്കാപ്പാറയിലെ സ്വന്തം വീട്ടിലേക്ക് രണ്ടുദിവസം മുമ്പാണ് സുധീമ പോയത്. ഇവിടെ നിന്ന് മകളെ തനിച്ചാക്കി സുധീമ വീടുവിട്ടിറങ്ങുകയായിരുന്നു. പിതാവ് സി.ഐ.ടിയു നിയന്ത്രണത്തിലുള്ള കേരള പ്രൈവറ്റ് ബില്‍ഡിംഗ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് സുകുമാരന്‍ ജോലിക്കും മാതാവ് മാലതി ബന്ധുവീട്ടിലേക്കും പോയ സമയത്താണ് സുധീമ വീട് വിട്ടത്.

പിന്നീട് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് യുവതിയെ വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സുധീമയുടെ പിതാവ് സുകുമാരന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടത്തിവന്നെങ്കിലും യുവതിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് സുധീമയുടെ മൃതദേഹം ചിറക്കലില്‍ കണ്ടെത്തിയത്. സുധീമ രണ്ട് വര്‍ഷക്കാലം ചെരുമ്പ ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഈ കടയിലെ ജോലി സുധീമ ഉപേക്ഷിക്കുകയായിരുന്നു. ഒരു സഹോദരനുണ്ട്.

Keywords: Pregnant women, Dead body, Railway track, Bellikoth, Chirakkal, Bekal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:24 pm | 0 comments

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ച് കടന്നു കളഞ്ഞു

Written By kvarthaksd on 19 Mar 2013 | 12:54 pm

Attack, Udma, Police, Investigation, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News.
കാസര്‍കോട്: ക്ഷേത്ര കമ്മിറ്റി ഭാരവാഹിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം അക്രമിച്ച് കടന്നു കളഞ്ഞു. ഉദുമ കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതീ ക്ഷേത്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി നാലാവാതുക്കല്‍ കുന്നുമ്മലിലെ കെ.വി നാരായണന്റെ മകന്‍ കെ. സുകുമാരനെ (53) യാണ് പാക്യാരയില്‍ വെച്ച് തിങ്കളാഴ്ച രാത്രി ബൈക്കിലെത്തിയ മൂന്നംഗ സംഘം പേരും വീടും ചോദിച്ച് മര്‍ദിച്ച ശേഷം ആതേ ബൈക്കില്‍ കടന്ന് കളഞ്ഞത്.

പാക്യാരയിലെ കുടിവെളള പദ്ധതിയുടെ ഓപറേറ്റര്‍ കൂടിയാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ സുകുമാരന്‍. പരിക്കേറ്റ സുകുമാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന്റെ യഥാര്‍ത്ഥ കാരണവും അക്രമിച്ചവരെയും അറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ബേക്കല്‍ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Keywords: Attack, Udma, Police, Investigation, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:54 pm | 0 comments

സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചു

Written By Kvartha Alpha on 9 Mar 2013 | 6:17 pm

CPM, Attack, Injured, hospital, Muslim-league, complaint, Police, Kanhangad, kasaragod, Kerala, Bekal, Poochakad, Sudheesh, Mohammad ali, Ubaid, Unais, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പിച്ചു. പൂച്ചക്കാട് തോട്ടത്തിലെ ബാലകൃഷ്ണന്റെ മകന്‍ സുധീഷ് (19) ആണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം പൂച്ചക്കാട് റോഡില്‍ വെച്ച് ആസിഫ്, അസ്‌ക്കര്‍, മുഹമ്മദലി, ഉബൈദ്, മുനീസ് തുടങ്ങിയവര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സുധീഷ് പരാതിപ്പെട്ടു.

പാക്കം സ്‌കൂളില്‍ പഠിച്ച ആളല്ലെയെന്ന് ചോദിച്ചു കൊണ്ടാണ് ആസിഫിന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദിച്ചതെന്ന് സുധീഷ് പറഞ്ഞു. സാരമായി പരിക്കേറ്റ സുധീഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുധീഷിനെ ആക്രമിച്ചവര്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ്.

Keywords: CPM, Attack, Injured, hospital, Muslim-league, complaint, Police, Kanhangad, kasaragod, Kerala, Bekal, Poochakad, Sudheesh, Mohammad ali, Ubaid, Unais, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:17 pm | 0 comments

മഹര്‍ 2013: 22 പേര്‍ക്ക് മംഗല്യ ഭാഗ്യം ലഭിച്ചു

Written By Kvarthakgd on 4 Mar 2013 | 10:53 am

Mahar 2013, Group marriage, Bekal, Hadad gold hill arts and sports club, Kerala, Malayalam news, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: ബേക്കല്‍ ഹദാദ് ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഇസ്ലാമിക ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടത്തിയ സമൂഹ വിവാഹ ചടങ്ങ് 22 പേര്‍ക്ക് മംഗല്യ ഭാഗ്യം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഏഴ് യുവതികളെയാണ് മഹറിന്റെ പേരില്‍ സംഘം സഹായിച്ചത്. ഉത്സവാന്തരീക്ഷം സൃഷ്ടിച്ച വേദിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിക്കാഹിന് മുഖ്യ കാര്‍മികത്വം വഹിച്ചു. കബീര്‍ ഫൈസി ചെറുകോട് നിക്കാഹിന്റെ ഖുത്ബ നിര്‍വഹിച്ചു.

Mahar 2013, Group marriage, Bekal, Hadad gold hill arts and sports club, Kerala, Malayalam news, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsമണവാട്ടിമാര്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും വരന്മാര്‍ക്ക് ഓരോ ഓട്ടോ റിക്ഷയുമാണ് മഹര്‍ സംഭാവനയായി നല്‍കിയത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ മാസം 20 മുതല്‍ ആരംഭിച്ച മത പ്രഭാഷണ പരമ്പരയുടെ സമാപനം വേദിയില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി സി.എം.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ മത വിഭാഗത്തില്‍പ്പെട്ട വധൂവരന്മാരാണ് മഹര്‍ സമൂഹ വിവാഹചടങ്ങില്‍ വിവാഹിതരായത്.

Keywords: Mahar 2013, Group marriage, Bekal, Hadad gold hill arts and sports club, Kerala, Malayalam news, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:53 am | 0 comments

മഹര്‍: പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങള്‍ എത്തി

Written By Kvarthakgd on 28 Feb 2013 | 7:28 pm

Malhar, Speech, Kanthapuram, Islamic charitable society, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ബേക്കല്‍: ഗോള്‍ഡ് ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ഇസ്‌ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ആതിഥ്യമരുളുന്ന മഹര്‍ 2013 സമൂഹ വിവാഹ പരിപാടിയുടെ മുന്നോടിയായി നടന്ന് വരുന്ന മതപ്രഭാഷണ പരമ്പരയില്‍ ആയിരങ്ങള്‍ എത്തിത്തുടങ്ങി. ബുധനാഴ്ച സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഭാഷണം ശ്രവിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിശ്വാസികള്‍ ബേക്കല്‍ ഹദ്ദാദിലെ മഹര്‍ പരിപാടിയിലേക്ക് ഒഴുകിയെത്തിയിരുന്നു.

കാന്തപുരത്തിന്റെ പ്രഭാഷണത്തിന് ശേഷം ഇ.പി. അബൂബക്കര്‍ അല്‍ഖാസിമിയുടെ പ്രഭാഷണവും നടന്നു. മാര്‍ച്ച് മൂന്നിന് നടക്കുന്ന ചടങ്ങില്‍ സഹോദര സമുദായത്തിലെ പെണ്‍കുട്ടികളടക്കം 13 യുവതികളുടെ സമൂഹ വിവാഹം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ള മത പണ്ഡിതന്മാര്‍ നിക്കാഹ് കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. മുന്‍ കേന്ദ്രവ്യോമയാന മന്ത്രി സി. എം. ഇബ്രാഹിം, പി.കരുണാകരന്‍ എം. പി, മുന്‍ എം. പി. സെബാസ്റ്റ്യന്‍ പോള്‍, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, ജില്ലയിലെ എം. എല്‍. എമാരും രാഷ്ട്രീയ പ്രതിനിധികളും ചടങ്ങിനെത്തും.

Keywords: Malhar, Speech, Kanthapuram, Islamic charitable society, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
7:28 pm | 0 comments

ഷൂസ് കൊണ്ടു വരാത്തതിന് ഗള്‍ഫുകാരന്റെ പല്ലടിച്ചു കൊഴിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍

Written By kvarthaksd on 23 Feb 2013 | 5:07 pm

Arrest, Murder-case, Accuse, Kasaragod, Youth, Kumbala, Thalangara, Police, Bekal, Kerala, Kerala News
Arif
കാസര്‍കോട്: ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഷൂസ് കൊണ്ടുവരാത്തതിന് ഗള്‍ഫുകാരന്റെ രണ്ടു പല്ലുകള്‍ അടിച്ചു കൊഴിച്ച കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കുമ്പള സി.ഐ ടി.പി രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തു. കാസര്‍കോട് തളങ്കര കൊറക്കോട് സ്വദേശിയും ബേക്കൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ആരിഫ് എന്ന അച്ചുവിനെ (28) യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ബേക്കൂര്‍ ശാന്തിഗിരിയിലെ ഗള്‍ഫുകാരനായ സല്‍മാന്‍ ഹാരിസിനെ (29) അടിച്ച് പല്ലുകള്‍ കൊഴിച്ച കേസിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്.

യുവാവിന്റെ സുഹൃത്തായിരുന്ന സല്‍മാന്‍ ഹാരിസിനോട് ഗള്‍ഫിലല്‍ നിന്ന് വരുമ്പോള്‍ ഷൂസ് കൊണ്ടു വരാന്‍ അച്ചു ആവശ്യപ്പെട്ടിരുന്നു. ഇത് കൊണ്ടുവരാത്തതിന്റെ പേരിലാണ് സല്‍മാന്‍ ഹാരിസിനെ വഴിയില്‍ തടഞ്ഞ് അടിച്ച് പല്ലു കൊഴിച്ചത്. കുപ്രസിദ്ധ കുറ്റവാളികളായ പെരിയാട്ടടുക്കം റിയാസെന്ന ടി.എച്ച് റിയാസിന്റെയും കാലിയാ റഫീഖിന്റെയും കൂട്ടാളിയാണ് അച്ചുവെന്ന് പോലീസ് പറഞ്ഞു.

ബേക്കല്‍ പള്ളിക്കരയിലെ മാരുതി ഫൈനാന്‍സ് ഉടമയെ അക്രമിച്ച് സ്വര്‍ണവും പണവും കൊള്ളടയിക്കാന്‍ ശ്രമിച്ച കേസില്‍ റിയാസിന്റെയും കാലിയാ റഫീഖിന്റെയും കൂട്ടുപ്രതിയാണ് അച്ചു. ആലുവയിലല്‍ ഒരു കൊലക്കേസിലും, മഞ്ചേശ്വരം എസ്.ഐ ആയിരുന്ന എം.പി രാജേഷിനെയും ഡ്രൈവറെയും അക്രമിച്ച കേസിലുമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

Keywords: Arrest, Murder-case, Accuse, Kasaragod, Youth, Kumbala, Thalangara, Police, Bekal, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:07 pm | 0 comments

ഗോള്‍ഡ്ഹില്‍ മഹര്‍ 2013 സമൂഹ വിവാഹ പരിപാടികള്‍ക്ക് തുടക്കമായി

ബേക്കല്‍: ജീവകാരുണ്യ സംഘടനകളായ ബേക്കല്‍ ഹദ്ദാദ് ഇസ്ലാമിക് ചാരിറ്റബിള്‍ സൊസൈറ്റിയും ഗോള്‍ഡ്ഹില്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്നൊരുക്കുന്ന ഗോള്‍ഡ്ഹില്‍ മഹര്‍ 2013ന് തുടക്കമായി. മാര്‍ച്ച് 3 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നിര്‍ധനരായ 13 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടക്കും. ബേക്കല്‍ ഹദ്ദാദ് നഗറില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടികള്‍ നടക്കുക. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ വധുവിന് 5 പവന്‍ സ്വര്‍ണ്ണവും ജീവിതമാര്‍ഗമായി ഓട്ടോറിക്ഷയും നല്‍കി നിര്‍ധനരായ സഹോദര സമുദായത്തില്‍പ്പെട്ട കുട്ടിയടക്കം ഏഴ് യുവതികളുടെ വിവാഹം സംഘടിപ്പിച്ചിരുന്നു.വീടുണ്ടാക്കാനുള്ള സഹായധനം, ചികിത്സാച്ചെലവ് തുടങ്ങി അയ്യായിരവും പതിനായിരവുമായി ഏകദേശം ഒന്നരലക്ഷം രൂപയോളമാണ് നല്‍കിയത്. മാര്‍ച്ച് 3ന് രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും.

ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. കാസര്‍കോട് എം. പി. പി. കരുണാകരന്‍, മുന്‍ എം. പി. സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ മുഖ്യതിഥികളായിരിക്കും. ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, മതനേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മൂന്നിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സമൂഹ വിവാഹ മജ്‌ലിസിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി. എച്ച്. അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് യാസിന്‍ മുത്തുക്കോയ തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് മദനി അല്‍ബുഖാരി, ത്വാഖ അഹമ്മദ് മൗലവി, പി. എം. ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍, അബ്ബാസ് സഖാഫി, മൊയ്തു മൗലവി, നിസാര്‍ ബാഖവി, ഇബ്രാഹിം മദനി, കെ. പി. എസ്. തങ്ങള്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

'ഇന്നലെയും ഇന്നും' കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി മതപ്രഭാഷണം നടത്തും. ഫെബ്രുവരി 24 ന് എം. പി. എം. ഉമര്‍കുട്ടി വഹബി, 24 ന് ചറ്റച്ചല്‍ ഷാജഹാന്‍ ബാഖവി, 26, 27 ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. പി. അബൂബക്കര്‍ അല്‍ഖാസിമി, 28 ന് കടക്കല്‍ നിസാമുദ്ദീന്‍ ബാഖവി, മാര്‍ച്ച് ഒന്നിന് അല്‍ഹാഫിള് മാഹിന്‍ മന്നാനി എന്നിവര്‍ മതപ്രഭാഷണം നടത്തും. വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സായിറാം ഭട്ട്, ലത്തീഫ് ഉപ്പളഗേറ്റ്, ഇഖ്ബാല്‍ അബ്ദുള്‍ ഹമീദ്, പി. വി. കെ പനയാല്‍, തായല്‍ കുഞ്ഞബ്ദുള്ള പൂച്ചക്കാട്, മുംതസിര്‍ ഹംസ എന്നിവരെ സമൂഹ വിവാഹ ചടങ്ങില്‍ ആദരിക്കും. ഇത് സംബന്ധമായി വിളിച്ചുചേര്‍ത്ത  വാര്‍ത്താ സമ്മേളനത്തില്‍ മഹര്‍ 2013 ചെയര്‍മാന്‍ കെ. എം. മൊയ്തു, ജനറല്‍ കണ്‍വീനര്‍മാരായ അമീര്‍ മസ്താന്‍, ജംഷീദ് റഹ്മാന്‍, ട്രഷറര്‍ ബി. കെ. അഷ്‌റഫ്, സലീം റംസാന്‍, അബ്ദുര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Group marriage, Golden hill Mahar 2013, Bekal, Kasaragod, Hadad charitable trust, Arts and sports club, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:02 pm | 0 comments

മകളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

Written By kvarthapressclub on 19 Feb 2013 | 6:05 pm

Daughter, Question,Rape, Father, Case, Bekal, Complaint, Police, Family, Kolathur, Natives, Kasaragod, School, Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ബേക്കല്‍: പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പിതാവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. ബാര ഞെക്ലിയില്‍ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന കൊളത്തൂര്‍ സ്വദേശിക്കെതിരെയാണ് കേസ്.

കാസര്‍കോട്ടെ ഒരു സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയാണ് പരാതി നല്‍കിയത്. നേരത്തെ കൊളത്തൂരില്‍ താമസിച്ചിരുന്ന ഇവര്‍ അടുത്ത കാലത്താണ് ഞെക്ലിയിലെ വാടക വീട്ടില്‍ താമസമാരംഭിച്ചത്.

നാല് വര്‍ഷക്കാലം പെണ്‍കുട്ടിയെ പിതാവ് കൊളത്തൂരിലെ വീട്ടില്‍ വെച്ചും, ഞെക്ലിയിലെ വാടക വീട്ടില്‍ വെച്ചും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു പീഡനം. ഇതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ശിവകുമാര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കൂലിതൊഴിലാളിയായ ശിവകുമാറിന്റെ പീഡനവും ഭീഷണിയും അസഹ്യമായതോടെയാണ് പെണ്‍കുട്ടി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞിട്ടുണ്ട്. കുറ്റക്കാരനായ പിതാവിനെതിരെ നടപടി വേണമെന്ന് മഹിളാ സംഘടനകള്‍ ആവശ്യപ്പെട്ടു.

Keywords: Daughter, Question,Rape, Father, Case, Bekal, Complaint, Police, Family, Kolathur, Natives, Kasaragod, School, Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:05 pm | 1 comments

നടുറോഡില്‍ കുത്തിയിരുന്ന യുവാവിനെതിരെ അറസ്റ്റ് വാറണ്ട്

Written By kvartha delta on 16 Feb 2013 | 5:12 pm

Kanhangad, Arrest warrant, Court order, Road, Police, Arrest, Bekal, Kasaragod, Kerala, Kerala News
കാഞ്ഞങ്ങാട്: നടു റോഡില്‍ കുത്തിയിരുന്ന് ഗതാഗത സ്തംഭനമുണ്ടാക്കിയ യുവാവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ബേക്കല്‍ കോട്ടക്കുന്നിലെ കെ. ഹബീബിനെതിരെ (34) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2012 നവംബര്‍ 28ന് വൈകുന്നേരം ബേക്കല്‍ ജംഗ്ഷനടുത്ത് ഹബീബ് നടുറോഡില്‍ കുത്തിയിരുന്ന് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിവരമറിഞ്ഞ് പോലീസ് സംഘമെത്തി ഹബീബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ കേസിന്റെ വിചാരണയ്ക്കായി കോടതി നിരവധി തവണ സമന്‍സ് അയച്ചിട്ടും ഹബീബ് ഹാജരായില്ല. ഇതേ തുടര്‍ന്നാണ് ഹബീബിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

Keywords: Kanhangad, Arrest warrant, Court order, Road, Police, Arrest, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:12 pm | 0 comments

പ്ലസ് ടു വിദ്യാര്‍ത്ഥിയെ സ്കൂള്‍ പരിസരത്ത് ഒരുസംഘം അക്രമിച്ചു

Written By irf Kvartha on 12 Feb 2013 | 9:02 pm

Kasaragod, Bekal, Plus two, Student, Attack, School, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ബേക്കല്‍: പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഒരു സംഘം സ്­കൂള്‍ പരിസരത്തുവെച്ച് അക്ര­മിച്ചു പരിക്കേല്‍പിച്ചു. പാക്കം ഹയര്‍സെക്കന്‍ഡറി സ്­കൂളിലെ പൂച്ചക്കാട് തെക്കുപുറത്തെ ഇസ്മാഇലിന്റെ മകന്‍ ടി.എച്ച്. ജംഷീദിനെയാണ് (17) ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്­കൂള്‍ പരിസരത്ത് വെച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ആക്രമിച്ചത്.

വടി, പഞ്ച് തുടങ്ങിയ മാരകായുദ്ധങ്ങളുമായാണ് അടിച്ചത്. പരിക്കേറ്റ ജംഷീദിനെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് മുക്കൂട് വെച്ച് കളിക്കിടെ പാക്കത്തെ ചിലരെ പൂച്ചക്കാട്ടുള്ള ചിലര്‍ അക്രമിച്ചിരുന്നു. ഇതിന്റെ പേരിലാണ് നിരപരാധിയായ വിദ്യാര്‍ത്ഥിയെ പുറമെ നിന്നുമെത്തിയ ചിലരും ഏതാനും സ്­കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മര്‍ദിച്ചത്.

Keywords: Kasaragod, Bekal, Plus two, Student, Attack, School, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:02 pm | 0 comments

പൂച്ചക്കാട്ടു നിന്നും കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ കണ്ടെത്തി

Written By Kvarthakgd on 9 Feb 2013 | 5:28 pm

School, Student, Missing, Poochakad, Bekal, Police, Found, Kasaragod, Kerala, Kasargod Vartha, Malayalam news
കാഞ്ഞങ്ങാട്: വീട് വിട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പന്ത്രണ്ടുകാരനെ പോലീസ് കോടതിയില്‍ ഹാജരാക്കി. പള്ളിക്കര പൂച്ചക്കാട്ടെ കുന്നുമ്മല്‍ കുഞ്ഞഹമ്മദിന്റെ മകനും കല്ലിങ്കാല്‍ ഗവ.യു പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയുമായ ശുഹൈബ് അക്ത്തറിനെയാണ് വെള്ളിയാഴ്ച വൈകുന്നേരം ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. ശുഹൈബിനെ കോടതി മാതാവ് റസിയയോടൊപ്പം വിട്ടയച്ചു.

ഫെബ്രുവരി മൂന്നിന് രാവിലെയാണ് ശുഹൈബിനെ കാണാതായത്. ബന്ധുവീടുകളിലും മറ്റും റസിയയും വീട്ടുകാരും ശുഹൈബിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് റസിയ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ മാതാവിനോടൊപ്പം ഹാജരായ ശുഹൈബിനെ പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

താന്‍ വീട് വിട്ട് പള്ളിക്കര പള്ളിയില്‍ പോയശേഷം മാണിക്കോത്തേക്ക് പോയെന്നും പേപ്പര്‍ വിറ്റ വകയിലുണ്ടായിരുന്ന 100 രൂപ മാത്രമാണ് തന്റെ കൈവശമുണ്ടായിരുന്നതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ പോയതെന്നും തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും ശുഹൈബ് കോടതിയെ ബോധിപ്പിച്ചു. മഡിയനിലെ മാതൃസഹോദരന്റെ മകളുടെ വീട്ടിലാണ് ശുഹൈബ് ഇത്രയും ദിവസം തങ്ങിയിരുന്നത്.

Keywords: School, Student, Missing, Poochakad, Bekal, Police, Found, Kasaragod, Kerala, Kasargod Vartha, Malayalam news
5:28 pm | 0 comments

വി­ദ്യാര്‍­ഥി­യെ കാ­ണാ­താ­യ­താ­യി പ­രാതി

Written By Kvarthakgd on 3 Feb 2013 | 3:23 pm

Missing, Student, Bekal, Thalangara, Complaint, Kasaragod, Police, Kerala, Malayalam news
ബേക്കല്‍: പ്ല­സ്­ടു വി­ദ്യാര്‍­ഥി­യെ കാ­ണാ­നി­ല്ലെ­ന്ന പ­രാ­തി­യില്‍ ബേ­ക്കല്‍ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം തു­ടങ്ങി.

ത­ള­ങ്ക­ര­യി­ലെ ഇം­ഗ്ലീ­ഷ് മീ­ഡി­യം സ്­കൂള്‍ പ്ല­സ്­ടു വി­ദ്യാര്‍­ഥി­യാ­യ മേല്‍­പ്പറ­മ്പ് ക­ള­നാ­ട് സ്വ­ദേ­ശി അ­ഹമ്മ­ദ് നാസിം നി­സാ­മി(19) നെ­യാ­ണ് കാ­ണാ­താ­യത്. ക­ഴി­ഞ്ഞ മാ­സം 31 മു­തല്‍ കാ­ണാ­നി­ല്ലെ­ന്നാ­ണ് പ­രാ­തി.

Keywords: Missing, Student, Bekal, Thalangara, Complaint, Kasaragod, Police, Kerala, Malayalam news
3:23 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories