Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Bandiyod. Show all posts
Showing posts with label Bandiyod. Show all posts

ബന്തിയോട്ട് 30 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Written By kvartha delta on 9 Apr 2013 | 5:49 pm

കുമ്പള: 30 കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബന്തിയോട്ട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസീസി (40) നെയാണ് ചൊവ്വാഴ്ച വൈകിട്ട് നാലര മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് കുമ്പള എസ്.ഐയും എസ്.പിയുടെ നേതൃത്വത്തിലുള്ള സി.ഡി. പാര്‍ട്ടിയും ഷാഡോ പോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്.

ക്വാര്‍ട്ടേര്‍സില്‍ നടത്തിയ പരിശോധനയിലാണ് 30 കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ക്വാര്‍ട്ടേഴ്‌സില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയത്. കഞ്ചാവ് കേസില്‍ നേരത്തെ അറസ്റ്റിലായ സംഘവുമായി അസീസിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു.
Bandiyod, Kumbala, Police, Ganja seized, Arrest, Kasaragod, Kerala, Asees, Malayalam news

കുമ്പള സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്. കഞ്ചാവിന്റെ വിലയും തിട്ടപ്പെടുത്തി വരുന്നു.

Keywords: Bandiyod, Kumbala, Police, Ganja seized, Arrest, Kasaragod, Kerala, Asees, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:49 pm | 0 comments

ഒളയം സ്വദേശി മസ്‌കത്തില്‍ നിര്യാതനായി

Written By kvarthakgd1 on 26 Mar 2013 | 7:49 pm

Bandiyod, Obituary, Kasaragod, Kerala, M.K. Mohammed, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
ബന്തിയോട്: ഒളയത്തെ എ.കെ. മുഹമ്മദ് (50) മസ്‌കത്തില്‍ ഹൃദയാഘാതംമൂലം നിര്യാതനായി. മസ്‌കത്തില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു.

രണ്ടാഴ്ച മുമ്പ് നാട്ടില്‍ വന്ന് തിരിച്ചുപോയതായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: സമീര്‍, ശിഹാബ്, സര്‍ഫുദ്ദീന്‍, റുഖ്സാന, സിദ്ദീഖ്, ഫാറൂഖ്, റൗസിയ. സഹോദരങ്ങള്‍: യൂസഫ്, ഹമീദ്, ബീഫാത്വിമ.

Keywords: Bandiyod, Obituary, Kasaragod, Kerala, M.K. Mohammed, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
7:49 pm | 0 comments

ബാങ്കില്‍നിന്നുമിറങ്ങിയ വീട്ടമ്മയെ ഓട്ടോയില്‍ കൊണ്ടുപോയി പണംതട്ടാന്‍ ശ്രമം

Written By kvartha delta on 5 Feb 2013 | 11:10 am

Bank, Uppala, Auto Driver, Petrol-pump, Kidnap-attempt, Bandiyod, Rupee, Kasaragod, Kerala, Gold, Police, Case.
ഉപ്പള: ഉപ്പളയിലെ ബാങ്കില്‍നിന്നും 28,000 രൂപ പിന്‍വലിച്ച് പുറത്തിറങ്ങിയ വീട്ടമ്മയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പണംതട്ടാന്‍ ശ്രമംനടന്നു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. മുട്ടം സ്വദേശിനിയായ വീട്ടമ്മയുടെ പണം തട്ടാനാണ് ശ്രമം നടന്നത്.

ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ വീട്ടമ്മയ്ക്കുമുന്നില്‍ ഒരു ഓട്ടോവന്ന് നിര്‍ത്തുകയും മുട്ടംഭാഗത്തേക്ക് പോകുന്നതായി പറഞ്ഞ് വീട്ടമ്മയെ ഓട്ടോയില്‍ കയറ്റുകയുമായിരുന്നു. ഇവര്‍ കയറിയ ഉടനെ പെട്രോള്‍ തീര്‍ന്നെന്ന് പറഞ്ഞ് ഉപ്പളയിലെ പമ്പിലേക്ക് പോയ ഓട്ടോ പെട്രോളടിക്കാതെ മടങ്ങുകയും അവിടെ ഓയിലില്ലെന്ന് പറഞ്ഞ് ഹൊസങ്കടിഭാഗത്തേക്ക് പോവുകയായിരുന്നു. യാത്രയില്‍ ഡ്രൈവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.

ഹൊസങ്കടിക്കടുത്ത് പെട്രോള്‍ പമ്പിനടുത്തെത്തിയെങ്കിലും ഓട്ടോ പമ്പില്‍ പോകാതെ നേരെ കടമ്പാര്‍ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. വീട്ടമ്മ ഓട്ടോ നിര്‍ത്താനാവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ പിന്നീട് സംഭാഷണമൊന്നും നടത്തിയില്ല. ബഹളംവെച്ചാല്‍ ഡ്രൈവര്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതി വീട്ടമ്മ ഓട്ടോയില്‍ പേടിച്ച് വിറച്ചിരിക്കുകയായിരുന്നു. ഓട്ടോ പിന്നീട് ഷാഫി നഗറിനടുത്തെത്തിയപ്പോള്‍ തനിയെ ഓഫാകുകയും ഈ സമയം വീട്ടമ്മ പെട്ടെന്ന് ഓട്ടോയില്‍ നിന്നും പുറത്തിറങ്ങി ഓടുകയുമായിരുന്നു.

ഇതിനിടയില്‍ ആനക്കല്‍ ഭാഗത്തുനിന്നും ഹൊസങ്കടിയിലേക്ക് പോവുകയായിരുന്ന ബസില്‍ കയറിയാണ് രക്ഷപ്പെട്ടത്. കറുത്ത് മെലിഞ്ഞ ഡ്രൈവറാണ് ഓട്ടോ ഓടിച്ചിരുന്നതെന്ന് വീട്ടമ്മപറയുന്നു. ഓട്ടോയ്ക്കകകത്ത് മതചിഹ്നവും പതിച്ചിരുന്നു. വീട്ടമ്മയും കുടുംബവും മസ്‌ക്കത്തിലേക്ക് പോകാനുള്ളതിനാല്‍ പോലീസില്‍ പരാതി നല്‍കാനോ ഇതിന് പിറകെ പോകാനോ തയ്യാറായില്ല. എന്നാല്‍ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

ബാങ്കില്‍നിന്നെടുത്ത 28,000യ രൂപയും കൈയിലുണ്ടായിരുന്ന 2,000 രൂപയുമടക്കം 30,000 രൂപയാണ് ഇവരുടെ കൈയ്യിലുണ്ടായിരുന്നത്. കൂടാതെ ഇവര്‍ 10 പവനിലധികം ആഭരണവും അണിഞ്ഞിരുന്നു. സമാനമായ സംഭവങ്ങള്‍ ഉപ്പളയില്‍ ഇതിനുമുമ്പും നടന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല.

Keywords: Bank, Uppala, Auto Driver, Petrol-pump, Kidnap-attempt, Bandiyod, Rupee, Kasaragod, Kerala, Gold, Police, Case.
11:10 am | 1 comments

101 ാം വ­യ­സില്‍ നി­ര്യാ­ത­യായി

Written By kvarthapressclub on 4 Feb 2013 | 7:34 pm

Death, Bandiyod, Poyyakkara,Wife, Beefathima, Muhammed, Nafeesa, Childrens, Merchant, Obituary.
ബന്തി­യോട്: ഇ­ച്ചി­ല­ങ്കോ­ട് ബ്യാര പൊ­യ്യ­ക്ക­ര­യി­ലെ പ­രേ­തനാ­യ മ­മ്മി­ഞ്ഞി­യു­ടെ ഭാ­ര്യ ബീ­ഫാ­ത്തി­മ(101) നി­ര്യാ­ത­യാ­യി. മക്കള്‍: മു­ഹ­മ്മദ്(സീ­മാന്‍), മൊ­യ്­തീന്‍(കൊ­പ്ര-അ­ട­യ്ക്ക വ്യാ­പാരി), ഖ­ദീ­ജ, മ­റി­യു­മ്മ, ഉ­മ്മാ­ലി, ആ­സ്യ, ഹ­വ്വാബി, പ­രേ­തനാ­യ അ­ന്തുഞ്ഞി.

മ­രു­മക്കള്‍: മ­റി­യു­മ്മ, ന­ഫീ­സ, ഖ­ദീ­ജ, ഇ­ബ്രാ­ഹിം, ഇ­ദ്ദീന്‍ കുഞ്ഞി, കു­ഞ്ഞാലി, പ­രേ­തരായ മൊ­യ്­തീന്‍, മൂ­സ, അ­ബ്ദുര്‍ റ­ഹ്മാന്‍, ഖാ­സിം.

Keywords: Death, Bandiyod, Poyyakkara,Wife, Beefathima, Muhammed, Nafeesa, Childrens, Merchant, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:34 pm | 0 comments

വീ­ട്ടില്‍ നി­ന്ന് 8 പ­വന്‍ ക­വര്‍­ന്ന കേ­സ്: 2 പ്ര­തിക­ളെ പി­ടി­കൂ­ടി

Written By kvartha delta on 13 Nov 2012 | 5:45 pm

Kasaragod, Mulleria, Bandiyod, Police, Case, Police, Arrest, Robbery, House, Gold, Kerala, Malayalam News
മു­ള്ളേരി­യ: വാ­തില്‍ ത­കര്‍­ത്ത് വീ­ട്ടില്‍ നി­ന്ന് എ­ട്ട് പ­വന്‍ സ്വര്‍­ണാ­ഭ­ര­ണ­ങ്ങള്‍ ക­വര്‍­ന്ന കേ­സില്‍ ര­ണ്ട് പ്ര­തിക­ളെ അ­റ­സ്റ്റു­ചെ­യ്തു. ബന്തി­യോ­ട്ടെ അ­ബ്ബാ­സ് (35), ഉ­ളി­യ­ത്ത­ടു­ക്ക­യി­ലെ ഖാ­ലി­ദ് (30) എ­ന്നി­വ­രാ­ണ് അ­റ­സ്­റ്റി­ലാ­യത്. ഒ­രു­മാ­സം മു­മ്പ് പ­ള്ള­ത്ത­ടു­ക്ക­യി­ലെ ഇ­ബ്രാ­ഹി­മി­ന്റെ വീ­ട്ടില്‍ ക­വര്‍­ച ­ന­ടത്തി­യ കേ­സി­ലാ­ണ് അ­റ­സ്റ്റ്.

ഇ­ബ്രാ­ഹിമും കു­ടും­ബവും വീടു­പൂ­ട്ടി മം­ഗ­ലാ­പു­രം തൊ­ക്കോ­ട്ടെ മ­ക­ളു­ടെ വീ­ട്ടില്‍­പോ­യ­സ­മ­യ­ത്താ­യി­രു­ന്നു ക­വര്‍­ച. രാ­ത്രി 7.30 ഓ­ടെ തി­രി­ച്ചെ­ത്തി­യ­പ്പോ­ഴാ­ണ് വീ­ടി­ന്റെ മുന്‍­വശ­ത്തെ വാ­തില്‍ കു­ത്തി­ത്തുറ­ന്ന് ക­വര്‍ച ന­ടത്തി­യ കാര്യം ശ്ര­ദ്ധ­യില്‍­പെ­ട്ടത്. സ­ന്ധ്യ­ക്ക് 6.30 ഓ­ടെ വീ­ട്ടില്‍ നി­ന്ന് ഒ­ച്ച­കേ­ട്ട­താ­യി അ­യല്‍­ക്കാര്‍ പോ­ലീ­സിനെ അ­റി­യി­ച്ചി­രു­ന്നു. സൈ­ബര്‍­സെല്ലി­ന്റെയും വി­ര­ല­ടയാ­ള വി­ദ­ഗ്­ദ്ധ­രു­ടെയും സ­ഹാ­യ­ത്തോ­ടെ ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് പോ­ലീ­സി­ന് പ്ര­തിക­ളെ കു­ടു­ക്കാ­നാ­യ­ത്.

അ­റ­സ്റ്റിലാ­യ അ­ബ്ബാ­സി­നെ­തി­രെ കു­മ്പ­ള സ്റ്റേ­ഷ­നില്‍ ഏ­താനും കേ­സു­ക­ളു­ണ്ടെ­ന്ന് പോ­ലീ­സ് പ­റഞ്ഞു. പ്ര­തിക­ളെ കോ­ട­തി­യില്‍ ഹാ­ജ­രാക്കി.

Keywords: Kasaragod, Mulleria, Bandiyod, Police, Case, Police, Arrest, Robbery, House, Gold, Kerala, Malayalam News
5:45 pm | 0 comments

ബന്തി­യോ­ട് വന്‍ ചൂ­താ­ട്ട സംഘ­ത്തെ പോ­ലീ­സ് അ­റ­സ്റ്റ് ചെ­യ്­തു

Written By Kvartha Alpha on 22 Aug 2012 | 10:09 pm

Game, Kerala, Police, Arrested
കുമ്പ­ള: ബന്തി­യോ­ട് കു­ബ­ണ്ണൂ­രില്‍ വന്‍ ചൂ­താ­ട്ട സംഘ­ത്തെ പോ­ലീ­സ്  അ­റ­സ്റ്റ്  ചെ­യ്തു. കു­ബ­ണ്ണൂ­രി­ലെ രഹ­സ്യ കേ­ന്ദ്ര­ത്തില്‍ മ­ഡ്ക്ക ക­ളി­ക്കു­ക­യാ­യി­രു­ന്ന ക­യ്യാ­റി­ലെ ശ­ങ്ക­രന്‍ (35), കു­ബ­ണ്ണൂ­രി­ലെ അ­ശോകന്‍ (40), രാ­മ (45) എ­ന്നി­വ­രെ­യാണ് അ­റ­സ്­റ്റു­ചെ­യ്­തത്. ചൂ­താ­ട്ട കേ­ന്ദ്ര­ത്തി­ല്‍ നി­ന്നും 13,970 രൂ­പ പി­ടി­കൂ­ടി.

അ­തി­നി­ടെ കു­മ്പ­ള ടൗ­ണില്‍ മ­ഡ്­ക്ക ക­ളി­ക്കു­ക­യാ­യി­രു­ന്ന കു­ണ്ട­ങ്ക­ര­യ­ടു­ക്ക­യി­ലെ നാ­രാ­യ­ണ (45), പച്ചം പ­ള്ള­യി­ലെ ഉ­മര്‍ (42), ഷി­റി­യ­യി­ലെ വ­സ­ന്തന്‍ (34) എ­ന്നി­വ­രെയും പോ­ലീ­സ്  അ­റ­സ്റ്റ്  ചെ­യ്തു. ക­ളി­ക്ക­ള­ത്തില്‍ നി­ന്നും 450 രൂ­പ പി­ടി­കൂ­ടി.
ബന്തി­യോ­ട് വന്‍ ചൂ­താ­ട്ട സംഘ­ത്തെ പോ­ലീ­സ്  അ­റ­സ്റ്റ്  ചെ­യ്­തു.

Keywords:  Bandiyod, Kumbala, Police, Arrested, Shankaran, Ashokan, Rama, Narayana, Umer, Vasanthan
10:09 pm | 0 comments

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

Written By Kvarthakgd on 28 Jun 2012 | 10:42 am

കുമ്പള: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് അടുക്ക വീരനഗറിലെ അഷ്‌റഫിനാണ്(26) ഗുരുതരമായി പരിക്കേറ്റത്.

ബുധനാഴ്ച വൈകിട്ട് ബന്തിയോട് ജംഗ്ഷനില്‍ വെച്ചാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അഷ്‌റഫ് സഞ്ചിരിച്ച കെ.എല്‍ 14 ഇ 8 നമ്പര്‍ ബൈക്കില്‍ എതിരെ വന്ന കെ.എല്‍ 14 എച്ച് 5217 നമ്പര്‍ ബൈക്കിടിക്കുകയായിരുന്നു. പരിക്കേറ്റ അഷ്‌റഫിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം വരുത്തിയ ബൈക്കോടിച്ചിരുന്നയാള്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Bike-Accident, Bandiyod, Kumbala, Kasaragod
10:42 am | 0 comments

മുയലിനെയും മുള്ളന്‍പന്നിയെയും വേട്ടയാടിയ പഞ്ചായത്ത് മെമ്പറടക്കം നാലുപേര്‍ അറസ്റ്റില്‍

Written By kvarthapressclub on 31 May 2012 | 2:55 pm

Muhammad-faruq,-Abdul-jalil, Arrest, Kasaragod
ബന്തിയോട്: വേട്ടയാടിപ്പിടിച്ച മുള്ളന്‍ പന്നിയെയും മുയലിനെയും കാറില്‍ കടത്തിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ് ചത്ത ഒരു മുയല്‍, മുള്ളന്‍പന്നി, നാടന്‍ തോക്ക്, സാന്‍ട്രോ കാര്‍ എന്നിവ പിടിച്ചെടുത്തു.

മംഗല്‍പാടി പഞ്ചായത്ത് 20-ാം വാര്‍ഡ് മെമ്പറും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ പെരിങ്കടിയിലെ ഫാറൂഖ് (34), സഹോദരന്മാരായ അബ്ദുല്‍ ജലീല്‍ (31), മുഹമ്മദ് അസ്‌ലം (38), സുഹൃത്ത് ഉപ്പള ആര്‍.എസ്. റോഡില്‍ മുനീര്‍ ക്വാര്‍ട്ടേഴ്‌സിലെ അഷ്‌റഫ് മൂസ (39) എന്നിവരാണ് അറസ്റ്റിലായത്. കാര്‍ ഫാറൂഖിന്റേതാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കൊക്കച്ചാലില്‍വെച്ചാണ് കാര്‍ പിടിച്ചത്. തോക്കിന് ലൈസന്‍സുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കേസ് വനംവകുപ്പിന് കൈമാറും.

Keywords: kasaragod, Kerala, arrest, Bandiyod
2:55 pm | 0 comments

ഇടിമിന്നലില്‍ തകര്‍ന്ന വീട്ടിലും കവര്‍ച്ച: 5 പവനും മൊബൈലും നഷ്ടപ്പെട്ടു

Written By kvarthapressclub on 28 Apr 2012 | 12:00 pm

Gold, Kasaragod
ബന്തിയോട്: വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ കനത്ത ഇടിമിന്നലിലും മഴയിലും തകര്‍ന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തു.

 പെര്‍മുദെ പെരിയടുക്കയിലെ ഐറിന്‍ റോഡിഗ്രസിന്റെ അഞ്ചുപവന്‍ സ്വര്‍ണമാലയും പോള്‍ റോഡിഗ്രസിന്റെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
വെള്ളിയാഴ്ച വൈകിട്ട് വീട് തകര്‍ന്ന വിവരമറിഞ്ഞ് നിരവധിപേര്‍ എത്തിയിരുന്നു. ഇതിനിടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. മൊബൈല്‍ ഫോണിലേക്ക് പിന്നീട് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Keywords: Kasaragod, Kerala, Bandiyod, Robbery, Mobile, Gold


12:00 pm | 0 comments

സിമന്റ് ചാക്ക് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

Written By kvarthaksd on 20 Apr 2012 | 11:30 am

Obituary, Kasaragod
ബന്തിയോട്: സിമന്റ് ചാക്ക് ഇറക്കുമ്പോള്‍ ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കര്‍ണാടക സ്വദേശി മരിച്ചു. ബാഗല്‍കോട്ട് മുത്തല്ലാവരിയിലെ ശിവാനന്ദനാ (32) ണ് മരിച്ചത്. 11ന് ബന്തിയോട് മള്ളങ്കെയിലെ ഒരു ഗോഡൗണിലേക്ക് ലോറിയില്‍ നിന്ന് സിമന്റ് ഇറക്കുമ്പോള്‍ ദേഹത്ത് വീഴുകയായിരുന്നു. വ്യാഴാഴ്ചയാണ് മരിച്ചത്. ഹനുമന്ത-അനുമോവ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേമ.



Keywords: Bandiyod, Kasaragod, Obituary
11:30 am | 0 comments

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Written By kvarthapressclub on 11 Apr 2012 | 8:30 am

ബന്തിയോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഉപ്പള സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായ ഷിറിയയിലെ സര്‍ഹത്തലി (21), ബേക്കൂരിലെ അനസ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉപ്പള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് മുട്ടത്താണ് അപകടം.

Keywords: Kasaragod, Bandiyod, Bike-Accident, Students, Injured,
8:30 am | 0 comments

അര്‍ദ്ധരാത്രി സ്ത്രീയുടെ വീട്ടിലെത്തിയ പോലീസുകാരനെ കെട്ടിയിടാന്‍ ശ്രമം

Written By kvarthapressclub on 17 Feb 2012 | 3:54 pm

കുമ്പള: സ്ത്രീയും കുട്ടികളും മാത്രമുള്ള വീട്ടില്‍ അദ്ധരാത്രിയിലെത്തിയ പോലീസുകാരനെ കെട്ടിയിടാന്‍ കയറുമായെത്തിയ നാട്ടുകാരെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘം വിരട്ടിയോടിച്ചതിന് ശേഷം പോലീസുകാരനെ മോചിപ്പിച്ചു.
ഏതാനും ദിവസം മുമ്പ് ബന്തിയോട് അടുക്കയിലാണ് സംഭവം. പ്രശ്‌നം നാട്ടില്‍ പുകയുകയാണ്. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്.
അര്‍ദ്ധരാത്രി ബൈക്കിലെത്തിയ പോലീസുകാരന്‍ സ്ത്രീയുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ ദൂരെ ബൈക്ക് റോഡില്‍ നിന്നു മാറ്റി നിര്‍ത്തിയ ശേഷം സ്ത്രീയുടെ വീട്ടുകയിലെത്തുകയായിരുന്നു. പോലീസുകാരന്റെ വരവ് നിരീക്ഷിച്ചിരുന്ന യുവാക്കള്‍ വിവരം അപ്പോള്‍ തന്നെ മറ്റുള്ളവരെ അറിയിക്കുകയും കയറുമായി എല്ലാരും ചേര്‍ന്ന് വീടുവളഞ്ഞു.
ഇത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ തന്റെ വീട് കവര്‍ച്ചാസംഘം വളഞ്ഞിരിക്കുകയാണെന്നും ഉടന്‍ എത്തി രക്ഷപ്പെടുത്തണമെന്നും പോലീസിനെ അറിയിക്കുകയും പോലീസ് സംഘം ഉടന്‍ തന്നെ ജീപ്പില്‍ സ്ഥലത്തെത്തുകയുമായിരുന്നു. പോലീസിനെ കണ്ട് യുവാക്കള്‍ സ്ഥലത്ത് നിന്ന് മാറിയതോടെ വീട്ടില്‍ നിന്നും ഇറങ്ങിയ പോലീസുകാരനെ ജീപ്പ് കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ബൈക്ക് യൂണിഫോമിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരന്‍ ഓടിച്ചു കൊണ്ടുപോയി. സംഭവം ബന്തിയോട് പരിസങ്ങളില്‍ വിവാദമായിട്ടുണ്ട്. എന്നാല്‍ തന്നോട് കളിക്കേണ്ടെന്നും താന്‍ വെറുമൊരു പോലീസല്ലെന്നും തനിക്കും രാഷ്ട്രീയമുണ്ടെന്നും പോലീസുകാരന്‍ മറ്റൊരു പോലീസുകാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിനിടെ പ്രശ്‌നം ലഘൂകരിക്കാന്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ട്.

Keywords: kasaragod, Bandiyod, Police, Woman, House, 
3:54 pm | 0 comments

സമസ്ത സമ്മേളനം ഉപ്പള റെയിഞ്ച് പ്രചാരണം ബന്തിയോട്ട്

Written By Kvarthakgd on 11 Feb 2012 | 8:31 pm

ബന്തിയോട്: ഉപ്പള റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ സമസ്ത സമ്മേളന വിളംബര ജാഥയും പൊതു സമ്മേളനവും 12 ന് നാല് മണിക്ക് ബന്തിയോട് ശംസുല്‍ ഉലമ നഗറില്‍ നടക്കും. വിളംബരം ജാഥ മൂന്ന് മണിക്ക് മൂട്ടം മഖാം സിയാറത്തോടെ ആരംഭിക്കും. പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ പ്രാര്‍ത്ഥന നടത്തം. മൂസ ഹാജി ബന്തിയോട് അധ്യക്ഷത വഹിക്കും.സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹസ്സന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഹാഷിം അരിയില്‍, അഷ്‌റഫ് റഹ്മാനി ചൗക്കി, ഹംസ ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, അബൂബക്കര്‍ ജലാലി, ഹംസ മുസ്‌ല്യാര്‍, അബ്ദുല്‍ മജീദ് ദാരിമി, എം.പി. ഖാദര്‍ പള്ളങ്കോട് പ്രസംഗിച്ചു.

Keywords: Bandiyod, Samastha, Uppala, Kasaragod
8:31 pm | 0 comments

കരാറുകാരനെ കെട്ടിട ഉടമ വീട്ടില്‍ കയറി ആക്രമിച്ചു

Written By kvarthapressclub on 9 Feb 2012 | 10:18 am

Ishaq
കാസര്‍കോട്: കരാറുകാരനെ കെട്ടിയ ഉടമ വീട്ടില്‍ കയറി ആക്രമിച്ചു. ബന്തിയോട് മള്ളംങ്കൈ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഫക്കീര്‍ ബേദിയുടെ മകന്‍ ഇസഹാഖി(61)നെയാണ് കെട്ടിട ഉടമ പെരുങ്കടിയിലെ മഹ്മൂദ് വീട്ടില്‍ കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മഹ്മൂദ് നയാബസാര്‍ ചെറുകോടിയില്‍ പുതിയ മൂന്നു നില കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ കരാര്‍ ജോലി നല്‍കിയത് ഇസഹാഖിനാണ്. 2000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം നിര്‍മന്മിക്കുന്നതിനാണ് കരാറുണ്ടിക്കിയത്. സ്‌ക്വര്‍ ഫീറ്റിന് 775 രൂപയാണ് നിശ്ചയിച്ചിരുന്നത്. പറഞ്ഞത് പ്രകാരം ആറുമാസത്തിനുള്ളില്‍ തന്നെ ഇസഹാഖ് കെട്ടിടം പണി പൂര്‍ത്തിയാക്കിരുന്നു. കെട്ടിടം പൂര്‍ത്തിയാക്കിയപ്പോള്‍ 2225 സ്‌ക്വര്‍ ഫീറ്റായിരുന്നു ഉണ്ടായിരുന്നത്. അധികം വന്ന 225 സ്‌ക്വയര്‍ ഫീറ്റിന്റെ പണം ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇസഹാഖിനെ വീട്ടില്‍ കയറി കെട്ടിട ഉടമ മര്‍ദ്ദിച്ചത്. 15.50ലക്ഷം രൂപയ്ക്കാണ് കരാര്‍ ജോലി നല്‍കിയിരുന്നത്. ആക്രമത്തില്‍ പരിക്കേറ്റ ഇസഹാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: kasaragod, Assault, Bandiyod, General-hospital, 
10:18 am | 0 comments

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Written By kvarthapressclub on 19 Jan 2012 | 1:00 pm

Abdul khader
ബന്തിയോട്: യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ പേരാല്‍ കണ്ണൂരിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ മകന്‍ അബ്ദുല്ല ഖാദര്‍(37) ആണ് മരിച്ചു. ഭാര്യാസഹോദരന്‍ മുട്ടത്തെ ഹനീഫിന്റെ വിവാഹം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് അബ്ദുല്‍ ഖാദറിന്റെ മരണം. ഖത്തറിലായിരുന്ന അബ്ദുല്‍ ഖാദര്‍ മൂന്നുമാസം മുമ്പാണ് നാട്ടില്‍ വന്നത്.
ഭാര്യ: കുബ്‌റ. മക്കള്‍: കൗസീര്‍, ഷിഹാന്‍. ഉമ്മ: ബീഫാത്തിമ. സഹോദരങ്ങള്‍: ആയിഷ, മുഹമ്മദ്, കരീം.

Keywords: Kasaragod, Bandiyod, Obituary, Youth, Mogral 
1:00 pm | 0 comments

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്

Written By kvarthaksd on 17 Jan 2012 | 1:30 am

ബന്തിയോട്: കുബണൂര്‍ യൂത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ദീനാര്‍ ഇച്ചിലങ്കോട് ദില്‍കുഷ് സ്‌റ്റേഡിയത്തില്‍ വെച്ച് ജനുവരി 21,22 വൈകുന്നേരം 6 മണിക്ക് ഫഌ്‌ലൈറ്റ് നായന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുകയാണ്. ഒന്നാം സമ്മാനം 25000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 10,000 രൂപയും ട്രോഫിയും നല്‍കും.
Keywords: Football, Bandiyod, ഫുട്‌ബോള്‍, ടൂര്‍ണ്ണമെന്റ്, ബന്തിയോട്
1:30 am | 0 comments

പൊള്ളലേറ്റ് യുവതി മരിച്ചു

Written By kvarthapressclub on 16 Jan 2012 | 9:25 am

ബന്തിയോട്: പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാതലയിലെ മുഹമ്മദിന്റെ മകള്‍ തൗഫീന(19)ആണ് മരിച്ചത്. ജനുവരി മൂന്നിന് ഭക്ഷണം പാകംചെയ്യുമ്പോഴാണ് പൊള്ളലേറ്റത്.
മാതാവ്: നബീസ. സഹോദരങ്ങള്‍: ബുഷ്‌റ, അമിതാഭാനു, അഷ്‌റഫ്, സൈനബ.


Keywords: Kasaragod, Bandiyod, Obituary, Woman
9:25 am | 0 comments

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

Written By kvarthapressclub on 11 Jan 2012 | 2:30 pm

ബന്തിയോട്: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പച്ചമ്പളയിലെ ഇസാഖി(24)നെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് പച്ചാണി ബി.സി. റോഡിലാണ് അപകടം.







Keywords: Kasaragod, Bike-Accident, Youth, Injured, Bandiyod, 
2:30 pm | 0 comments

പഴയകാല വ്യാപാരി ഹാജി മൂസ നിര്യാതനായി

Haji Moosa
ബന്തിയോട്: ഷിറിയ ഓണന്തയിലെ പഴയ കാലവ്യാപാരി ഓണന്ത ഹൗസില്‍ ഹാജി മൂസ ഓണന്ത(75) നിര്യാതനായി. ഭാര്യ: കുഞ്ഞാലിമ്മ, മക്കള്‍: അഹ്മ്മദുല്‍ കബീര്‍, ആയിഷ, ഷാഫി, റുഖിയ. മരുമക്കള്‍: മുന്‍ത്താസ്, മൊയ്തീന്‍, മുനാസ് എരിയാല്‍, പി.കെ. മൊയ്തീന്‍. സഹോദരങ്ങള്‍: ഇബ്രാഹിം, ഫാത്തിമ, പരേതരായ സെയ്യിദ്, കുഞ്ഞിപ്പ, മൊയ്തീന്‍, ദൈനബി, ആമിന. മയ്യത്ത് ഒളയം ജുമാമസ്ജിദില്‍ ഖബറടക്കി.
Keywords: Obituary, Bandiyod, ബന്തിയോട്,  ഹാജി മൂസ 
1:00 pm | 0 comments

ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Written By kvarthapressclub on 22 Dec 2011 | 2:03 pm

 കുമ്പള: ശസ്ത്രക്രിയ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബന്തിയോട്ടെ മൊയ്തീന്റെ ഭാര്യ സെക്കീന(42)യാണ് മരിച്ചത്. വയറ് വേദനയെ തുടര്‍ന്ന് ദേര്‍ലക്കട്ടയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 9ന് ശസ്ത്രക്രിയക്ക് വിധേയയാക്കി. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ബന്തിയോട്ടെ എസ്. അഹ്മദിന്റെയും ഖദീജയുടെയും മകളാണ് മരിച്ച സെക്കീന. മക്കള്‍: നൗഷാദ്. നൗഷീന. ഖബറടക്കം നടത്തി.

Keywords: Kasaragod, Kumbala, Bandiyod, Obituary, Woman

2:03 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories