Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Badiyadukka. Show all posts
Showing posts with label Badiyadukka. Show all posts

മംഗലാപുരത്ത് 4 മണിക്കൂര്‍ ഗതാഗതക്കുരുക്ക്; 13 മലയാളികളുടെ സൗദി യാത്ര മുടങ്ങി

Written By kvarthaksd on 10 Jun 2013 | 2:12 pm

മംഗലാപുരം: ദക്ഷിണ കര്‍ണാടക ജില്ലയിലും മംഗലാപുരം നഗരത്തിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ ഗതാഗതകുരുക്ക് മൂലം മലയാളികളായ 13 പേരുടെ സൗദിയാത്ര മുടങ്ങി. നഗരത്തിലും ഉള്ളാള്‍ പാലത്തിലുമാണ് ഗതാഗതകുരുക്ക് രൂപപ്പെട്ടത്. വിമാനം പുറപ്പടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എത്താന്‍ സാധിക്കാത്തതിനാലാണ് ഇവരുടെ യാത്ര മുടങ്ങിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഗതാഗതകുരുക്ക് തുടങ്ങിയത്. ഉള്ളാള്‍ പാലത്തില്‍ മഴയില്‍ ലോറി തകരാറിലായതോടയൊണ് ഗതാഗത കുരുക്ക് രൂപപ്പെട്ടത്. നിരവധി വാഹനങ്ങള്‍ ഇതുമൂലം പാലത്തിലും മറ്റുമായി കുടുങ്ങി. കൊണാജെ, മേല്‍കര്‍, മുടിപ്പു, വിട്ടല്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളാണ് നാലു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍പെട്ടത്.

ഗതാഗത കുരുക്ക് നീണ്ടതോടെ മൂഡബിദ്രി ദേശീയപാതയിലെ വാഹന ഗതാഗതവും സത്ംഭിച്ചിരുന്നു. വൈകിട്ട് അഞ്ച് മണിക്ക് സൗദിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനം പുറപ്പെടാനിരുന്നത്. ഈ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 10 മിനുട്ട് മുമ്പാണ് ബജ്‌പെ വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞത്.

ലഗേജ് ചെക്കിനും മറ്റുമായി മൂന്നു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിയമം. ലഗേജ് കുറവായാല്‍പോലും ഒരു മണിക്കൂര്‍ മുമ്പ് ചെക്കിംഗ് കൗണ്ടറിലെത്തണം. വൈകിയെത്തിയ 13 പേരും കേണപേക്ഷിച്ചിട്ടും വിമാനത്തിലേക്ക് പ്രവേശനം നല്‍കുകയോ ലഗേജ് ചെക്ക് ചെയ്യാന്‍ അധികൃതര്‍ തയ്യാറാവുകയോ ചെയ്തില്ല.

Traffic-block, Rain, Mangalore, Lorry, Air-ticket, Kumbala, Badiyadukka, Kasaragod, Manjeshwaram, Kerala News.വിമാനം അരമണിക്കൂര്‍ പുറപ്പെടാന്‍ വൈകിയെങ്കിലും ഇവരുടെ അപേക്ഷ അധികൃതര്‍ പരിഗണിച്ചില്ല. പ്രവേശനം നല്‍കാന്‍ നിയമമില്ലെന്നാണ് അധികൃതര്‍ വാദിച്ചത്. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക എന്നവിടങ്ങളിലെ പ്രവാസികള്‍ക്കാണ് യാത്ര മാറ്റിവെക്കേണ്ടി വന്നത്.

ഇവര്‍ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ഗതാഗത കുരുക്കിനെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ ടിക്കറ്റ് ചാര്‍ജ് റീ ഫണ്ട് ചെയ്തു കൊടുക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Keywords: Traffic-block, Rain, Mangalore, Lorry, Air-ticket, Kumbala, Badiyadukka, Kasaragod, Manjeshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:12 pm | 0 comments

എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു

ബദിയഡുക്ക: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ ഒരാള്‍കൂടി മരിച്ചു. നാരംപാടി പിലാങ്കട്ടയിലെ ഡേവിഡ് ഡിസൂസ (47) യാണ് മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.

അര്‍ബുദം ഉള്‍പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് ഏറെക്കാലം
Cancer, Endosulfan, Death, Badiyadukka, Mangalore, Hospital,
ചികിത്സയിലായിരുന്നു. പീറ്റര്‍ ഡിസൂസ - ഷര്‍ബീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഫ്‌ളോറ ഡിസുസ. മക്കള്‍: ഡൈല, ഡെലീന, സൈന.

Keywords: Cancer, Endosulfan, Death, Badiyadukka, Mangalore, Hospital, Treatment, Obituary,National News,Inter National News, World News, Gulf News,Educational News,Business News, Health News.

1:54 pm | 0 comments

കാണാതായ കോളജ് വി­ദ്യാര്‍­ത്ഥി­നിയെ നിലമ്പൂരില്‍ കാമുകനോടൊപ്പം കണ്ടെത്തി

Written By kvarthapressclub on 7 Jun 2013 | 1:03 pm


കാസര്‍കോട്: ബദിയഡുക്കയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയെ കാമുകനോടൊപ്പം നിലമ്പൂരില്‍ കണ്ടെത്തി. മഞ്ചേശ്വരം ഗവ. കോളജ് ബി.എ ടൂറിസം വിദ്യാര്‍ത്ഥിനിയായ നീര്‍ചാല്‍ ഉണ്ടെമനയിലെ സത്യശങ്കര ഭട്ടിന്റെ മകള്‍ ലക്ഷ്മിയെ (21) യാണ് നിലമ്പൂരില്‍ വെച്ച് പോലീസ് കാമുകനോടൊപ്പം കണ്ടെത്തിയത്.

പെണ്‍കുട്ടിയെയും കാമുകനെയും വെള്ളിയാഴ്ച രാവിലെ ബദിയഡുക്ക സ്റ്റേഷനിലെത്തിക്കുകയും  പിന്നീട് ഇരുവരെയും ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജ്‌സ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നിലമ്പൂരിലെ ലിന്‍സ് എന്ന യുവാവിനോടൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മെയ് 20 നാണ് ലക്ഷ്മിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

രാവിലെ 7.30 ന് കോളജിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലക്ഷ്മി
Missing, Student, Kasaragod, Badiyadukka, College, Kerala,National തിരിച്ചു വന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പോലീസാണ് കേസെടുത്തത്. ലക്ഷ്മിയോടൊപ്പം കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. ഇരുവരും നിലമ്പൂരില്‍ രജിസ്റ്റര്‍ വിവാഹത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Related News: 
കാണാതായ കോളജ് വിദ്യാര്‍ത്ഥനിനിയെ കണ്ടെത്താന്‍ പോലീസ് മലപ്പുറത്തേക്ക്

Keywords: Missing, Student, Kasaragod, Badiyadukka, College, Kerala,National News, Inter National News, World News, Gulf News, Health News, Business News.
1:03 pm | 0 comments

കാണാതായ കോളജ് വിദ്യാര്‍ത്ഥനിനിയെ കണ്ടെത്താന്‍ പോലീസ് മലപ്പുറത്തേക്ക്

Written By kvarthaksd on 6 Jun 2013 | 7:25 pm

ബദിയഡുക്ക: കാണാതായ കോളജ് വിദ്യാര്‍ത്ഥനിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിച്ചു. മഞ്ചേശ്വരം ഗവ. കോളജ് ബി.എ ടൂറിസം വിദ്യാര്‍ത്ഥിനിയായ നീര്‍ചാല്‍ ഉണ്ടെമനയിലെ സത്യശങ്കര ഭട്ടിന്റെ മകള്‍ ലക്ഷ്മിയെ (21) യാണ് കാണാതായത്.

Missing, College, Student, Badiyadukka, Case, Police, Kasaragod, Kerala, Kerala News, International News.കഴിഞ്ഞ മാസം 20 നാണ് ലക്ഷ്മിയെ കാണാതായത്. രാവിലെ 7.30 ന് കോളജിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലക്ഷ്മി തിരിച്ചു വന്നില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പോലീസാണ് കേസെടുത്തത്.
വിദ്യാര്‍ത്ഥിനി മലപ്പുറത്തുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് അന്വേഷണത്തിനായി ബദിയഡുക്ക പോലീസ് മലപ്പുറത്തേക്ക് പോയത്.

Keywords: Missing, College, Student, Badiyadukka, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:25 pm | 0 comments

23 പവന്‍ സ്വര്‍ണവുമായി മുങ്ങിയ വീട്ടുജോലിക്കാരി റിമാന്‍ഡില്‍

Written By kvarthaksd on 25 May 2013 | 1:11 pm

കാസര്‍കോട്: 23 പവന്‍ സ്വര്‍ണവുമായി മുങ്ങിയ വീട്ടു ജോലിക്കാരിയെ കോടതി റിമാന്‍ഡ് ചെയ്തു. കര്‍ണാടക സകലേഷ്പുരത്തെ ഷാഹിനയെ (26) യാണ് കാസര്‍കോട് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ബിസിനസുകാരനായ ബദിയഡുക്കയിലെ ജലീലിന്റെ വീട്ടില്‍ നിന്നുമാണ് ഷാഹിന സ്വര്‍ണവുമായി മുങ്ങിയത്.

ജലീലിന്റെ ഭാര്യ ഹസീനയുടെ സ്വര്‍ണമാണ് കവര്‍ച ചെയ്തത്. വീട്ടുകാര്‍ ബായാര്‍ പള്ളിയില്‍ സ്വലാത്തിന് പോയപ്പോള്‍ 17 ന് രാത്രിയാണ് ഷാഹിന സ്വര്‍ണവുമായി മുങ്ങിയത്. സ്വര്‍ണം കൂടാതെ വീട്ടിലുണ്ടായിരുന്ന 2,500 രൂപയും കവര്‍ന്നിരുന്നു. രാത്രിയില്‍ ബദിയഡുക്കയില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ ഷാഹിന കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് ഓട്ടോയില്‍ എത്തുകയും അവിടെ നിന്ന് ട്രെയിനില്‍ മംഗലാപുരത്തേക്ക് പോവുകയുമായിരുന്നു.

വീട്ടിലെത്താതെ പല സ്ഥലത്തും കറങ്ങിയ ഷാഹിനയെ വ്യാഴാഴ്ച വൈകിട്ട് വിട്ള ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ഷാഹിനയുടെ മൊബൈലിന്റെ ടവര്‍ പരിശോധിച്ചാണ് പോലീസ് കുടുക്കിയത്.
Robbery, Remand, Badiyadukka, Court, House, KSRTC-bus, Train, Kasaragod, Kerala, Kerala News, International News.
Shahina

Related News:
ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍

Keywords: Robbery, Remand, Badiyadukka, Court, House, KSRTC-bus, Train, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:11 pm | 0 comments

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍

Written By irf Kvartha on 24 May 2013 | 12:36 am

ബദിയഡുക്ക: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സകലേശ്പുരത്തെ ഷാഹിനയെ(26) യാണ് ബദിയഡുക്ക എസ്.ഐ എം.ലക്ഷമണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ബദിയഡുക്കയിലെ വ്യാപാരിയായ ജലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ് 17ന് രാത്രിയാണ് ജലീലിന്റെ ഭാര്യ ഹസീനയുടെ സ്വര്‍ണവുമെടുത്ത് ഷാഹിന സകലേശ്പുരത്തേക്ക് മുങ്ങിയത്. സകലേഷ്പുരത്ത് മുമ്പ് ഒരുമിച്ച് ജോലിചെയ്തിരുന്ന ഒരു യുവാവുമായി ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകിട്ട് വിടഌില്‍വെച്ച് ഷാഹിനയെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ മുഴുവനും ഷാഹിനയുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു.

Gold robberyഷാഹിനയുടെ കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഭര്‍ത്താവില്‍ നിന്നാണ് സകലേശ്പൂരിലെ യുവാവുമായുള്ള ബന്ധത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. താന്‍ ഭാര്യയുമായി ഏറെകാലമായി അകന്നുകഴിയുകയാണെന്നും ഭര്‍ത്താവ് പോലീസിന് മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെയും സകലേശ്പൂരിലെ യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ ഒരേ ടവറിന് കീഴിലാണെന്ന് പോലീസ് കണ്ടെത്തി. പീന്നിട് പോലീസ് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം മോഷണവുമായി ബന്ധപ്പെട്ടും മോഷണം നടത്തിയ യുവതിക്ക് അഭയം നല്‍കിയതിനും സകലേശ്പൂരിലെ യുവാവിനെതിരെ പോലീസ് കേസെടുക്കാതെ രക്ഷപ്പെടാന് അവസരമൊരുക്കിയതായി ആക്ഷേപമുയര്‍ന്നീട്ടുണ്ട്.


Keywords: Kerala, Kasaragod, Badiadka, Police, Arrest, Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:36 am | 0 comments

രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസിലെ 5 ചാക്ക് മദ്യകുപ്പികള്‍ വീടിന് മുന്നില്‍ തള്ളി

Written By Kvarthakgd on 19 May 2013 | 12:26 pm

ബദിയഡുക്ക: ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ ഓഫീസ് വൃത്തിയാക്കിയപ്പോള്‍ ഉണ്ടായ മാലിന്യങ്ങളും മദ്യകുപ്പികളും വീടിന് മുന്നില്‍ തള്ളിയതായി പരാതി. ബദിയഡുക്ക ബെര്‍ളഡുക്കയിലെ കുമാറിന്റെ വീട്ടുമുറ്റത്താണ് മാലിന്യവും മദ്യകുപ്പിയും തള്ളിയത്.

അഞ്ച് ചാക്കുകളിലാക്കിയാണ് മാലിന്യം രാത്രിയില്‍ വീട്ടുമുറ്റത്ത് കൊണ്ടിട്ടത്. ഒരു മുന്‍ പഞ്ചായത്തംഗത്തിന്റെ ഇന്‍ഡിക്ക കാറിലാണ് മദ്യകുപ്പികളും മാലിന്യങ്ങളും കൊണ്ടുവന്നത്. കുമാറിന്റെ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തി ചാക്കുകളിലാക്കിയ മാലിന്യം പുറന്തള്ളിയപ്പോള്‍ വീട്ടുകാര്‍ കാറിന്റെ നമ്പര്‍ മനസിലാക്കി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചാക്കുകളില്‍ നിറയെ ഒഴിഞ്ഞ മദ്യകുപ്പികളും രാഷ്ട്രീയ പാര്‍ട്ടിയുടെ പോസ്റ്ററുകളും കണ്ടെത്തിയത്. മാലിന്യം തള്ളിയ സംഭവം വിവാദമായതോടെ മാലിന്യം നിക്ഷേപിച്ചവര്‍ തന്നെ ഇത് മാറ്റാമെന്ന് അറിയിച്ചതിനാല്‍ വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതി പിന്‍വലിച്ചുവെന്നാണ് സൂചന. തന്റെ കാര്‍ മറ്റൊരാള്‍ കൊണ്ടുപോയതാണെന്ന് മാലിന്യം നിക്ഷേപിച്ചത് അറിയില്ലെന്നുമാണ് കാറുടമയായ മുന്‍ പഞ്ചായത്തംഗം വീട്ടുകാരെയും പോലീസിനെയും അറിയച്ചത്.

Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Keywords: Liquor bottle, House, Waste, Political party, Police, Complaint, Badiyadukka, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:26 pm | 0 comments

ബദിയടുക്ക കന്തലില്‍ കാര്‍ കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാഴികള്‍ക്ക്

Written By kvartha delta on 16 May 2013 | 9:00 pm

കാസര്‍കോട്: കുമ്പള - ബദിയടുക്ക റോഡില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാഴികയ്ക്ക്. കെ.എല്‍. 10 - 2124 നമ്പര്‍ മാരുതി 800 കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരാണ് കാറിനകത്ത് കുടുങ്ങിയ ഡ്രൈവറെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയത്.

Badiyadukka, Kumbala, Accident, Driverവ്യാഴാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. കന്യപ്പാടി സ്വദേശി ഇബ്രാഹിം ഹാജിയാണ് (65) കാറാടിച്ചിരുന്നത്. 30 അടി താഴ്ച്ചയുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. കുഴിയിലേക്കിറങ്ങിയ കാര്‍ മൂന്ന് തവണ കരണംമറിഞ്ഞാണ് തലകീഴായി നിന്നത്. കാര്‍ പിന്നീട് ക്രൈന്‍ കൊണ്ടുവന്നാണ് പൊക്കിയെടുത്തത്.

Badiyadukka, Kumbala, Accident, DriverKeywords: Badiyadukka, Kumbala, Accident, Driver, Injured, Car, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:00 pm | 3 comments

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല സര്‍ഗലയം നെല്ലിക്കട്ട ചാമ്പ്യന്മാര്‍

Written By Kvarthakgd on 6 May 2013 | 4:41 pm

ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കലാ-സാഹിത്യ സംഗമം സര്‍ഗലയം-2013 ബദിയടുക്ക മേഖല തല പരിപാടി നെല്ലിക്കട്ട പി.ബി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ.അബൂബക്കര്‍ ഹാജി എതിര്‍ത്തോട് പതാകയും ഉയര്‍ത്തി.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മേഖല പ്രസിഡന്റ് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു.

സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ജന.സെക്രട്ടറി പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 27 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ 20 ശാഖകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്തു. നെല്ലിക്കട്ട ശാഖ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ചര്‍ളടുക്ക ശാഖ റണ്ണേര്‍സ് അപ്പും, നെക്രാജെ ശാഖ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്‍ പട്ടം നേടിയ നെല്ലിക്കട്ട ശാഖയ്ക്കുള്ള ഓവറോള്‍ കിരീടം ജില്ലാ ജന.സെക്രട്ടറി റഷീദ് ബെളിഞ്ചം വിതരണം ചെയ്തു.
SKSSF, Badiyadukka, Competition, Nellikatta P.B.M HSS, Winner, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എസ്.കെ.എസ്.എസ്.എഫ് ബദിയഡുക്ക മേഖല സര്‍ഗലയത്തില്‍ ഓവര്‍ഓള്‍ ചാമ്പ്യന്മാരായ നെല്ലിക്കട്ട ശാഖയ്ക്കുള്ള ട്രോഫി ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം വിതരണം ചെയ്യുന്നു.
ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി സര്‍ട്ടിഫിക്കറ്റും, മുനീര്‍ ഫൈസി ഇടിയടുക്ക സമ്മാനവും വിതരണം ചെയ്തു. ഹമീദ് ഹാജി ചര്‍ളടുക്ക സീനിയര്‍ വിഭാഗത്തിന്റെയും, റസാഖ് പൈക്ക ജൂനിയര്‍ വിഭാഗത്തിന്റെയും, പി.എം.മുഹമ്മദ് കുഞ്ഞി ഹാജി പൈക്ക സബ് ജൂനിയര്‍ വിഭാഗത്തിന്റെയും കലാപ്രതിഭ പട്ട വിതരണം ചെയ്തു. ആദം ദാരിമി നാരമ്പാടി, ആലി കുഞ്ഞി ദാരിമി, അബ്ദുല്‍ റസാഖ് അസ്ഹരി, കെ.കെ.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി ഉക്കിനടുക്ക, ഷെരീഫ് ഹനീഫി ചര്‍ളടുക്ക, അബ്ദുല്‍ ഹമീദ് ഖാസിമി പൈക്ക, റസാഖ് അര്‍ശദി കുമ്പഡാജെ, ഹനീഫ് കരിങ്ങപ്പള്ളം, റസാഖ് പൈക്ക, ഹുസൈനാര്‍ എതിര്‍ത്തോട്, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ഇബ്രാഹിം നെല്ലിക്കട്ട, കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മൂസ മൗലവി ഉബ്രങ്കള, ബഷീര്‍ മൗലവി കുമ്പഡാജെ, സിദ്ദീഖ് ബെളിഞ്ചം സംബന്ധിച്ചു.

Keywords: SKSSF, Badiyadukka, Competition, Nellikatta P.B.M HSS, Winner, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:41 pm | 0 comments

മഞ്ഞപ്പിത്തം: അഞ്ചാംതരം വിദ്യാര്‍ഥി മരിച്ചു

Written By Kvarthakgd on 5 May 2013 | 3:47 pm

ബദിയഡുക്ക: മഞ്ഞപ്പിത്തം ബാധിച്ച് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചാംതരം വിദ്യാര്‍ഥി മരിച്ചു. നാരമ്പാടിയിലെ മുഹമ്മദ്-റംല ദമ്പതികളുടെ മകന്‍ അഷ്‌റഫ്(11) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. നാരമ്പാടി ഫാത്തിമ എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

മഞ്ഞപ്പിത്തം ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവസം മുമ്പ് പ്രവേശിപ്പിച്ച അഷ്‌റഫിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് മംഗലാപുരത്തേക്ക് മാറ്റിയത്. റംഷാദ്, ഇര്‍ഷാദ് എന്നിവര്‍ സഹോദരങ്ങളാണ്.
Fever, Student, Obituary, Badiyaduka, Kerala, Kasaragod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Keywords: Fever, Student, Obituary, Badiyaduka, Kerala, Kasaragod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:47 pm | 0 comments

ബദിയഡുക്കയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു

Written By kvarthaksd on 26 Apr 2013 | 12:57 pm

ബദിയഡുക്ക: ബദിയഡുക്ക ബാഞ്ചത്തടുക്കയില്‍ അമ്മയും കുഞ്ഞും തോട്ടില്‍ മുങ്ങി മരിച്ചു. വിദ്യാഗിരി കണ്ടത്തോടിയിലെ സഞ്ജീവന്റെ ഭാര്യ സരസ്വതി (36), മകള്‍ അഞ്ജന (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ബാഞ്ചത്തടുക്കയിലെ തറവാട്ടു വീട്ടിനടുത്ത തോട്ടിലാണ് സംഭവം.

ബാഞ്ചത്തടുക്കയില്‍ പുതുതായി പണിത തറവാട്ട് വീട്ടില്‍ തെയ്യംകെട്ട് നടന്നിരുന്നു. അതില്‍ പങ്കെടുക്കാനാണ് സരസ്വതിയും മകളും എത്തിയത്. തോട്ടില്‍ കുളിക്കാന്‍ പോയപ്പോള്‍ അഞ്ജന മറ്റൊരു കുട്ടിയോടൊപ്പം കളിക്കുന്നതിനിടെ തോട്ടിലെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സരസ്വതിയും മുങ്ങിത്താണത്. സംഭവം കണ്ട സ്ത്രീകളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
 Drown, Mother, Daughter, Badiyadukka, Kasaragod Drown, Mother, Daughter, Badiyadukka, Kasaragod
വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു വരും.

Keywords: Drown, Mother, Daughter, Badiyadukka, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.




12:57 pm | 0 comments

നെക്രാജെയില്‍ പുലിയിറങ്ങി; വളര്‍ത്തുമൃഗങ്ങളുടെ മുഖം മാന്തിപ്പറിച്ചു

Written By kvartha delta on 25 Apr 2013 | 12:02 pm

ബദിയടുക്ക: നെക്രാജെ ഉദ്ദം ബെള്ളാര്‍മയില്‍ പുലിയിറങ്ങി. വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. കൂട്ടില്‍ അടച്ചിരുന്ന ആടിന്റെയും തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെയും മുഖം പുലി മാന്തിപ്പറിച്ചു.

ബെള്ളാര്‍മയിലെ മുഹമ്മദിന്റെ വീട്ടിനടുത്ത കൂട്ടില്‍ അടച്ചിരുന്ന ആടിന്റെ തലയാണ് പുലി ആദ്യം മാന്തിപ്പറിച്ചത്. കൂട്ടില്‍ നിന്ന് ആടിനെ പുറത്തിറക്കാന്‍ കഴിയാത്തതുകൊണ്ടും കൂട്ടിനകത്തേക്ക് പുലിക്ക് കടക്കാന്‍ കഴിയാത്തതിനാലും ആടിനെ പിടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് പുലി തൊട്ടടുത്തുതന്നെയുള്ള ഹമീദിന്റെ വീട്ടിലെത്തി. അവിടെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ പശുവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണരുകയും ബഹളംവെക്കുകയും ചെയ്തപ്പോള്‍ പുലി ഓടിമറയുകയായിരുന്നു.

നല്ല ഉയരവും നീളവുമുള്ള ജന്തുവാണ് ഓടിമറഞ്ഞതെന്നും അത് പുലിയാണെന്ന് മനസിലായിട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു. അതിനിടെ തൊഴുത്തിന്റെ പരിസരത്തെ ചെളിയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന മൃഗത്തിന്റെ കാല്‍പാട് പതിഞ്ഞിട്ടുണ്ട്. ഇവരുടെ വീട്ടിനടുത്ത് താമസിക്കുന്ന ബി.ജെ.പി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മോഹന്‍ഷെട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കാല്‍പാടിന്റെ ഫോട്ടോയും അവര്‍ എടുത്തുകൊണ്ടുപോയി.
Badiyadukka, Tiger, Kasaragod, Kerala, Nekraje, Attack, Goat, Cow, Malayalam news

പുലിയാണ് വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത് എന്നനിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പുലി വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ നാട്ടുകാരെ ഉപദേശിച്ചു. പ്രദേശത്ത് പുലിക്കായി അല്‍പനേരം തിരച്ചില്‍ നടത്തുകയും ചെയ്തു. പുലി വീണ്ടും വരികയാണെങ്കില്‍ കൂടുവെച്ച് പിടിക്കാനും അതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ കൊണ്ടുവരാനും ഉദ്ദേശിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Keywords: Badiyadukka, Tiger, Kasaragod, Kerala, Nekraje, Attack, Goat, Cow, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:02 pm | 0 comments

ഇന്‍ഡക്ഷന്‍ കുക്കര്‍ തട്ടിപ്പ് നടത്തിയ സംഘത്തെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചു

Written By kvarthaksd on 24 Apr 2013 | 9:52 pm

കാസര്‍കോട്: ഇന്‍ഡക്ഷന്‍ കുക്കറിന്റെ പേരില്‍ കാസര്‍കോട്ടും പരിസരങ്ങളിലും വന്‍ തട്ടിപ്പ് നടത്തിയ സംഘത്തെ സഹകരണ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ച സംഭവം വിവാദമാകുന്നു. തൃശൂര്‍ സ്വദേശികളായ അഞ്ചു പേരടങ്ങുന്ന സംഘത്തെ ഇക്കഴിഞ്ഞ ഏപ്രില്‍ 20 നാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ താജ് ഹോട്ടലില്‍ നിന്നും കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്.

തട്ടിപ്പിനിരയായവരുടെ പരാതിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന ചുവന്ന ആള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ സ്റ്റഷനിലെത്തിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സഹകരണ മന്ത്രിയുടെ  ഓഫീസില്‍ നിന്നും പി.എ.യുടെ ഫോണ്‍ കോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എത്തിയിരുന്നു. പിടികൂടിയവരെ കേസെടുക്കാതെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം.

നിരവധി പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. പരാതിക്കാരായ ചിലര്‍ക്ക് മാത്രം വാങ്ങിയ തുക മടക്കി നല്‍കി പ്രശ്‌നം അവസാനിപ്പിക്കുകയും പിടിയിലായവരെ വിട്ടയക്കുകയുമായിരുന്നു. നാലു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 12 മണിക്കൂര്‍ വരെ കുക്കര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നായിരുന്നു പ്രധാന വാഗ്ദാനം. വീടുകളില്‍ ചെന്നാണ് സംഘം ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഓര്‍ഡര്‍ ശേഖരിച്ചിരുന്നത്. ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് നല്‍കുമ്പോള്‍ തന്നെ നോണ്‍സ്റ്റിക് പാത്രം സമ്മാനമായി നല്‍കുന്നു.

സാധാരണ ഇന്‍ഡക്ഷന്‍ കുക്കറിന് 3,500 മുതല്‍ 4,000 രൂപയില്‍ താഴെയാണ് വില. എന്നാല്‍ ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന മാജിക് ഇന്‍ഡക്ഷന്‍ കുക്കറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നല്‍കുന്ന കുക്കറിന് 7,500 രൂപ മുതല്‍ 8,000 രൂപവരെയാണ് തട്ടിപ്പ് സംഘം വില ഈടാക്കുന്നത്. പ്രധാനമായും വീട്ടമ്മമാരെയാണ് ഇവര്‍ വലയില്‍ വീഴ്ത്തുന്നത്. കാസര്‍കോട്ട് ബീരന്ത് വയല്‍, കോട്ടക്കണി, മീപ്പുഗിരി, കുഡ്‌ലു, കാളിയങ്കാട്, ബദിയഡുക്ക എന്നിവിടങ്ങളില്‍ കുക്കറിന് ഓര്‍ഡര്‍ സ്വീകരിച്ച് പണം വാങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും സാധാരണ ഇന്‍ഡക്ഷന്‍ കുക്കര്‍ നല്‍കി സംഘം സ്ഥലം വിടുകയാണ് ചെയ്യുന്നത്.

ആദ്യം കുക്കര്‍ 12 മണിക്കൂര്‍ ചാര്‍ജ് ചെയ്ത് വെക്കണമെന്നും സംഘം നിര്‍ദേശിക്കുന്നുണ്ട്. ഇത്രയും സമയത്തിനകം സംഘത്തിന് തട്ടിപ്പ് നടത്തി സ്ഥലം വിടാന്‍ ധാരാളമായിരിക്കും. സംഘത്തിന്റെ തട്ടിപ്പിനെ കുറിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇടപെടല്‍ ഉണ്ടായത്.

100 ഇന്‍ഡക്ഷന്‍ കുക്കര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തുന്ന സംഘം അവിടെ നിന്ന് മുങ്ങി മറ്റൊരു സ്ഥലത്ത് തട്ടിപ്പിനിറങ്ങുകയാണ് രീതി. തൃശൂരിലും സംഘത്തിന്റെ തട്ടിപ്പ് അരങ്ങേറിയതായി വിവിരമുണ്ട്. ലോട്ടസ് എന്ന പ്രമുഖ ഇന്‍ഡക്ഷന്‍ കുക്കര്‍ നിര്‍മാണ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് അരങ്ങേറുന്നത്. മെയ്ഡ് ഇന്‍ ജര്‍മനി എന്നാണ് ഇവരുടെ കയ്യിലുള്ള സാമ്പിള്‍ കുക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വര്‍ഷത്തെ വാറണ്ടിയും രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതിയുള്ള സമയത്ത് മാത്രം ഉപയോഗിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കറാണ് മിക്ക കമ്പനികളും വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഇതു മുതലെടുത്താണ് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന കുക്കറെന്ന് പറഞ്ഞ് വ്യാപകമായ തട്ടിപ്പ് സംഘം നടത്തിവരുന്നത്.

പരാതിയുള്ളവരില്‍ നിന്നും വാങ്ങിയ തുക തിരിച്ചു നല്‍കിയതിനാലും ആരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യറാകാത്തതിനാലും സംഘത്തെ വിട്ടയച്ചുവെന്നാണ് കാസര്‍കോട് ടൗണ്‍ പോലീസിന്റെ വിശദീകരണം.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.
ഇന്‍ഡക്ഷന്‍ കുക്കറുമായി പിടിയിലായ കാര്‍ 
Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News.

Keywords: Fraud, Arrest, Police, Minister, Case, Office, Police-Station, Kasaragod, Kerala, Badiyadukka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:52 pm | 0 comments

ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴര ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി

Written By kvarthaksd on 23 Apr 2013 | 9:35 pm

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴര ലക്ഷം രൂപയുടെ കുഴല്‍ പണം ബദിയഡുക്ക പോലീസും എക്‌സൈസും ചേര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടി. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ഷിറിയയിലെ ഇബ്രാഹിമിനെ (45) യാണ് അറസ്റ്റ് ചെയ്തത്.

ബദിയഡുക്ക എസ്.ഐ. എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസും എക്‌സൈസും ബദിയഡുക്കയില്‍ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പള്ളത്തടുക്കയില്‍ വെച്ച് കെ.എല്‍. 14 ജി. 8821 നമ്പര്‍ ഓട്ടോ പോലീസിനെ കണ്ട് വെട്ടിച്ച് പോകാന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഓട്ടോ പോലീസ് പിടികൂടുകയും പരിശോധന നടത്തിയപ്പോള്‍ ഡ്രൈവറുടെ സീറ്റിന് സമീപം പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന കുഴല്‍ പണം പിടികൂടുകയായിരുന്നു.

Seized, Badiyadukka, Police, Arrest, Rupee, Police-Raid, Kasaragod, Kerala, Kerala News, International News.
ബദിയഡുക്ക ഭാഗത്ത് വിതരണം ചെയ്യാന്‍ കൊണ്ടു വന്നതാണ് ഇതെന്നാണ് ഇബ്രാഹിം പോലീസിന് മൊഴി നല്‍കിയത്. നിരവധി വീടുകളില്‍ പണം നല്‍കിയതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്ത ശേഷം എന്‍ഫോസ്‌മെന്റ് അധികൃതര്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.

Keywords: Seized, Badiyadukka, Police, Arrest, Rupee, Police-Raid, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:35 pm | 0 comments

മാറ്റ് കലോത്സവം അഭിനന്ദനാര്‍ഹം: മാഹിന്‍ കേളോട്ട്

ബദിയഡുക്ക: എം.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന മാറ്റ് കലോത്സവം മാതൃകാപരവും അഭിനന്ദനാപരവുമാണെന്ന് എം.എസ്.എഫ് ബദിയഡുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാറ്റ് കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ്  നേതാവ് മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു. വിവിധ ഇനങ്ങളിലായി 200 ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.

 Kalothsavam, Badiyadukka, Edneer, Cherkala, Inauguration, Welcome ceremony, Kerala, Malayalam news, Kerala News, International News,സീതി സാഹിബ്, ഹബീബ് റഹ്മാന്‍, ശുക്കൂര്‍ എന്നീ സ്‌റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നത്. ഉദ്ഘാടന യോഗത്തില്‍ നവാസ് കുഞ്ചാര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാനസമിതി അംഗം റഊഫ് ബാവിക്കര, മനാഫ് എടനീര്‍, അന്‍വര്‍ ഓസോണ്‍, എം.എസ്.മൊയ്തീന്‍, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക, എ.എസ്.അഹ്മദ്, കെ.എസ്.മുഹമ്മദ്, ഇബ്രാഹിം ബദിയഡുക്ക, ജാഫര്‍ ബദിയഡുക്ക, അബ്ദുര്‍ റഹ്മാന്‍ കുഞ്ചാര്‍, ശംസീര്‍ കുന്താപുരം, അസ്ഹര്‍ എതിര്‍ത്തോട്, ഹൈദര്‍ കുട്യപ്പ്യംകുഴി, മന്‍സൂര്‍ ഹൃദവി, സിയാദ് പെര്‍ഡാല, ഇര്‍ഫാന്‍ കാര്‍വാര്‍, രിഫായി ചെര്‍ളടുക്ക, ജാഫര്‍ ബദിയഡുക്ക, അസ്‌കര്‍ ബദിയഡുക്ക, ഇസ്താഫാദ് ഗോളിയടുക്കം എന്നിവര്‍ പ്രസംഗിച്ചു. സക്കീര്‍ ബദിയഡുക്ക സ്വാഗതവും, അഫീസ് ബദിയഡുക്ക നന്ദിയും പറഞ്ഞു.

Keywords: Kalothsavam, Badiyadukka, Edneer, Cherkala, Inauguration, Welcome ceremony, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, MSF state MATT fest
6:30 pm | 0 comments

എല്‍.ഡി.എഫ്. പൊതുയോഗം 23ന്

Written By Kvarthakgd on 19 Apr 2013 | 5:49 pm

കാസര്‍കോട്: യു.ഡി.എഫ്. സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കതിരെ സംസ്ഥാന വ്യാപകമായി എല്‍.ഡി.എഫ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി 23ന് ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ പൊതുയോഗം സംഘടിപ്പിക്കും. വൈകിട്ട് നാലിന് ഉപ്പള, ബദിയടുക്ക, പൊയിനാച്ചി, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലാണ് പൊതുയോഗം.

കേരളത്തിന്റെ എല്ലാം മേഖലകളേയും തകര്‍ക്കുന്ന സമീപനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിരൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നു. പവര്‍കട്ട്, ലോഡ് ഷെഡിങ് എന്നിവ കാരണം ജനങ്ങള്‍ ഇരുട്ടിലാണ്. കുടിവെള്ളം വിതരണം തടസപെടുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും യു.ഡി.എഫ്. സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നു. പ്രവാസികളെ സൗദ്യഅറേബ്യ സര്‍ക്കാര്‍ പിരിച്ചുവിടുമ്പോള്‍ കേരള സര്‍ക്കാര്‍ അനങ്ങപ്പാറ നയം സ്വീകരിക്കുന്നു. ഇതിനെതിരെയാണ് എല്‍.ഡി.എഫ്. പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.


LDF, Against, UDF, Government, Meeting, Uppala, Badiyadukka, Poinachi, Kanhangad, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsജില്ലാ കമ്മിറി യോഗത്തില്‍ എ.കെ. നാരായണന്‍ അധ്യക്ഷനായി. കെ.പി. സതീഷ്ചന്ദ്രന്‍, പി. രാഘവന്‍, ഹരീഷ് ബി. നമ്പ്യാര്‍, എം. അനന്തന്‍ നമ്പ്യാര്‍, സുരേഷ് പുതിയടുത്ത്, എം.കെ. അബ്ദുല്ല, കെ.വി. കൃഷ്ണന്‍, വി.വി. ദാമോദരന്‍, എം. ഹരിപ്രസാദ്, ഷെരീഫ് മുഹമ്മദ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: LDF, Against, UDF, Government, Meeting, Uppala, Badiyadukka, Poinachi, Kanhangad, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:49 pm | 0 comments

കേരള യാത്ര വിജയിപ്പിക്കും: മഹിളാ കോണ്‍ഗ്രസ്

Written By Kvarthakgd on 18 Apr 2013 | 7:25 am

ബദിയടുക്ക: രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര വന്‍വിജയമാക്കാന്‍ മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ബദിയടുക്ക ഗുരുസദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഡി.സി.സി.പ്രസിഡന്റ് അഡ്വ: സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

പി. വി. മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, ബാലക്യഷ്ണ വോര്‍ക്കുടലു, അഡ്വ.സുബ്ബയ്യ റൈ, പി.ബി.ഹനീഫ, ഐത്തപ്പ ചെന്നഗുളി, സുലേഖാ മാഹിന്‍, കെ.സാവിത്രി, എം.ഭവാനി, ശാന്തകുമാരി ടീച്ചര്‍, കെ.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. അശ്വതി സ്വാഗതവും, പി.ലീല നന്ദിയും പറഞ്ഞു.

Ramesh Chennithala, Keralayathra, Mahila congress, Badiyadukka, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Ramesh Chennithala, Keralayathra, Mahila congress, Badiyadukka, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:25 am | 0 comments

കുമ്പള-മുള്ളേരിയ റോഡ് യുവമോര്‍ച ഉപരോധിച്ചു

Written By Kvarthakgd on 9 Apr 2013 | 1:24 pm

ബദിയടുക്ക: കുമ്പള-മുള്ളേരിയ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച കാസര്‍കോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ബദിയടുക്ക പി.ഡബ്ലു.ഡി. ഓഫീസിനു മുന്നില്‍ നടന്ന ഉപരോധം ബി.ജെ.പി. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മഹേഷ് നെടുഗുള ഉദ്ഘാടനം ചെയ്തു.

യുവമോര്‍ച മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരംപാടി അധ്യക്ഷത വഹിച്ചു. മഞ്ചുനാഥ, മഹേഷ് വളക്കുഞ്ച, രാജേഷ് ഷെട്ടി, മോഹന്‍ ഷെട്ടി, ഭരതന്‍ കെ.കെ. പുറം, പ്രശാന്ത് ഗൗരിയടുക്ക, ഗോപാല കൃഷ്ണഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പി.ആര്‍. സുനില്‍ സ്വാഗതവും ബാലകൃഷ്ണ ഷെട്ടി നന്ദിയും പറഞ്ഞു.
Yuvamorch, Kumbala, Mulleria, Road, Badiyaduka, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

റോഡ് പൂര്‍ണമായും തകര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും റോഡുപണി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും യുവമോര്‍ച മുന്നറിയിപ്പ് നല്‍കി.

Keywords: Yuvamorch, Kumbala, Mulleria, Road, Badiyaduka, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:24 pm | 0 comments

കുമ്പള- മുള്ളേരിയ റോഡിന്റെ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച റോഡ് ഉപരോധിച്ചു

Written By kvarthapressclub on 8 Apr 2013 | 3:08 pm

ബദിയഡുക്ക: തകരാറിലായ കുമ്പള- മുള്ളേരിയ റോഡിന്റെ അറ്റകുറ്റപ്പണി നടത്താന്‍ വൈകുന്നുവെന്നാരോപിച്ച് ഭാരതീയ യുവമോര്‍ച്ച കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

 ബി.ജെ.പി. പഞ്ചായത്ത്  കമ്മിറ്റി പ്രസിഡന്റ് മഹേഷ് ഉദ്ഘാടനം
Kumbala, Mulleria, Road, Badiyadukka, Yuvamorcha, Kasaragod, Committee, Panchayath,
ചെയ്തു.ഹരീഷ് നാരമ്പാടി, പി.ആര്‍.സുനില്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kumbala, Mulleria, Road, Badiyadukka, Yuvamorcha, Kasaragod, Committee, Panchayath, Inauguration, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

3:08 pm | 0 comments

ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും 16 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Written By kvarthapressclub on 5 Apr 2013 | 5:56 pm

ബദിയഡുക്ക: ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും വീടുകുത്തുറന്ന് 16 പവന്‍ സ്വര്‍ണവും 15,000 രൂപയും കവര്‍ന്നു. നെക്രാജയിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇബ്രാഹിമിന്റെ ഭാര്യയും കുട്ടികളും വീടുപൂട്ടി വ്യാഴാഴ്ച രാത്രി 10.30 മണിയോടെ നെക്രാജേയില്‍ മഖാം ഉറൂസിനു പോയിരുന്നു.

രാത്രി 12.30 മണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശം തുറന്നു കിടക്കുന്നതുകണ്ട് ബന്ധുക്കളെയും അയല്‍വാസികളെയും വിവരമറിയിക്കുകയായിരുന്നു. അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ്  കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടനിലയില്‍ കണ്ടത്.

വിശദമായി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും മോഷണം പോയതായി വ്യക്തമായത്.ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എത്തി
Gulf, House, Gold, Cash, Robbery, Badiyadukka, Police, Complaint, Kerala, Malayalam news, അന്വേഷണം ആരംഭിച്ചു.

Keywords: Gulf, House, Gold, Cash, Robbery, Badiyadukka, Police, Complaint, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:56 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories