Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label BJP. Show all posts
Showing posts with label BJP. Show all posts

പി.എസ്.സിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു; വിജയമെന്ന് ബി.ജെ.പി

Written By kvarthaksd on 18 Jun 2013 | 11:23 am

കാസര്‍കോട്: പി.എസ്.സി പരീക്ഷയ്ക്ക് മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചു. കാസര്‍കോട്ട് ബി.ജെ.പി ഏറ്റെടുത്ത സമരത്തിന്റെ ഭാഗമായാണ് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നതെന്നും ഇത് കാസര്‍കോട്ടെ ജനങ്ങളുടെ വിജയമാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുമ്പുള്ള അതേ ഉത്തരവ് നിലനിര്‍ത്തി കൊണ്ടാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പി.എസ്.സി വഴി ജോലിയില്‍ പ്രവേശിക്കുന്നവര്‍ പത്തു വര്‍ഷത്തിനുള്ളില്‍ മലയാളം പരീക്ഷ പാസായാല്‍ മതിയെന്ന മുന്‍ ഉത്തരവാണ് ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ബി.ജെ.പി ജില്ലാ നേതൃത്വം പി.എസ്.സി പരീക്ഷ നടത്തുന്നത് തടഞ്ഞ് കൊണ്ട് പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പി.എസ്.സി പരീക്ഷയുടെ ഉത്തരക്കടലാസുകളും മറ്റും പി.എസ്.സി ഓഫീസ് ഉപരോധിച്ച് കീറിയെറിഞ്ഞിരുന്നു. കന്നട വിഭാഗക്കാരടക്കമുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമായാതോടെയാണ് പുതിയ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരും പി.എസ്.സിയും നിര്‍ബന്ധിതരായതെന്ന് സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു.

ഭാവിയിലും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി കന്നട മേഖലയിലെ എല്ലാ വിഭാഗ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ഇറക്കുന്നതിന് മുമ്പു തന്നെ ബന്ധപ്പെട്ട എല്ലാവരുമായി പ്രശ്‌നം ചര്‍ച ചെയ്തിരുന്നുവെങ്കില്‍ പി.എസ്.സി. പരീക്ഷ തടയുന്നതടക്കമുള്ള പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പിന്തുണയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും സുരേഷ് കുമാര്‍ ഷെട്ടി ചൂണ്ടിക്കാട്ടി.

PSC, Malayalam, BJP, Press meet, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.ഉത്തരവ് പിന്‍വലിക്കുമെന്ന് തോന്നിയ സാഹചര്യത്തില്‍ സി.പി.എം വൈകി ഇക്കാര്യത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചതായും സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു. മറ്റു നിര്‍വാഹമൊന്നും ഇല്ലാത്തത് കൊണ്ടാണ് പി.എസ്.സി പരീക്ഷ തടയേണ്ടിവന്നത്. സമരം അക്രമ ശക്തമാകാന്‍ ബി.ജെ.പി ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.

കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നം അടുത്ത വേനലിന് മുമ്പ് പരിഹരിച്ചില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ബി.ജെ.പി തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാകരന്‍ കമ്മീഷനെയും കുടിവെള്ള പ്രശ്‌നം രേഖാമൂലം ബി.ജെ.പി ബോധ്യപ്പെടുത്തിയിരുന്നു. 

Keywords: PSC, Malayalam, BJP, Press meet, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:23 am | 0 comments

കുമ്പള സഹകരണ ബാങ്ക് ബി.ജെ.പി. - കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തു

Written By kvarthapressclub on 15 Jun 2013 | 7:29 pm

കുമ്പള: കുമ്പള സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചേര്‍ന്ന സഖ്യത്തിന് അട്ടിമറി വിജയം. 60 വര്‍ഷത്തോളമായി പ്രസിഡന്റായിരുന്ന വിശ്വനാഥ ആള്‍വ അടക്കമുള്ള ലീഗ് മുന്നണിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് ബി.ജെ.പിയുമായി ചേര്‍ന്ന് രൂപീകരിച്ച സഹകാര ഭാരതി മുന്നണി വിജയിച്ചത്.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ വിശ്വനാഥ ആള്‍വയെ കോണ്‍ഗ്രസ് നേതാവും കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മഞ്ചുനാഥആള്‍വയാണ് 15 വോട്ടിന് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് - ബി.ജെ.പി. സഹകാര മുന്നണി സ്ഥാനാര്‍ത്ഥികളായി വിജയിച്ചവര്‍ ഇവരാണ്: മഞ്ചുനാഥ ആള്‍വ, കെ. കമലാക്ഷ, യു. കൃഷ്ണഷെട്ടി, കെ. മുരളീധര, സദാനന്ദ കാമ്മത്ത്, തിമ്മപ്പ, ശങ്കര ആള്‍വ, ലീല, വാസന്തി, വേദാവതി (മൂന്ന് പേരും വനിതാ സംവരണം), രാമ (പട്ടികജാതി സംവരണം).

പരാജയപ്പെട്ടവര്‍: വിശ്വനാഥ ആള്‍വ, കെ.കെ. അബ്ദുല്ലക്കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, അഹ്മദ് സിദ്ദീഖലി, എ. ദാമോദര, ഇബ്രാഹിം, യു. ശങ്കര ആള്‍വ, വി. ഗീത, ശശികല, എം. സുനീതി (മൂന്ന് പേരും വനിതാസംവരണം), പി. കരിയ (പട്ടികജാതി സംവരണം).

യു.ഡി.എഫില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന മുന്നണിയാണ് നിലവില്‍ ബാങ്ക് ഭരിച്ചിരുന്നത്. ലീഗിനെ ഒഴിവാക്കി കോണ്‍ഗ്രസിലെ ഒരുവിഭാഗം ബി.ജെ.പി.യുമായി ചേര്‍ന്ന് സഹകാര മുന്നണി ഉണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2,997 വോട്ടര്‍മാരുള്ള ബാങ്കില്‍ 1,652 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. സഹകരണ ബാങ്ക് ഹാളില്‍ വന്‍ പോലീസ് സന്നാഹത്തിനന്റെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാല് മണിക്കാണ് അവസാനിച്ചത്. പിന്നീട് വോട്ടെണ്ണി ഫലംപ്രഖ്യാപിക്കുയായിരുന്നു.

Keywords: Kumbala, Bank, Election, Congress, BJP, Panchayath, Muslim-league, Kerala, National News, Inter National News, World News, Gulf News, Business News, Educational News, Health News, Gold News.
7:29 pm | 2 comments

പി.എസ്.സി ഓഫീസ് അതിക്രമം: നേതാക്കളുള്‍പെടെ 400 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By Kvarthakgd on 9 Jun 2013 | 10:47 am

കാസര്‍കോട്: പി.എസ്.സി ഓഫീസ് ഉപരോധിക്കുകയും ഒ.എം.ആര്‍ ഷീറ്റുകള്‍ കീറി എറിയുകയും ചെയ്ത സംഭവത്തില്‍ നേതാക്കളുള്‍പെടെ നാനൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മടിക്കൈ കമ്മാരന്‍, എസ്. കുമാര്‍, നഞ്ചില്‍ കുഞ്ഞിരാമന്‍ പി. രമേശ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

പി.എസ്.സി പരീക്ഷയ്ക്ക് മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ജില്ലാ പി.എസ്.സി ഓഫീസ് ഉപരോധിച്ചത്. ഉപരോധത്തെ തുടര്‍ന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ തുടങ്ങിയ വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് പരീക്ഷ മുടങ്ങി. 7,125 പേര്‍ പരീക്ഷ എഴുതാനാകാതെ മടങ്ങുകയും ചെയ്തു. ജില്ലയില്‍ 26 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച പി.എസ്.സി പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത്. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കേണ്ട പരീക്ഷയ്ക്ക് അതത് കേന്ദ്രങ്ങളിലേക്ക് 11 മണിക്ക് മുമ്പ് തന്നെ ചോദ്യപേപ്പറുകളും മറ്റും എത്തിക്കണം. ഉപരോധം മൂലം പി.എസ്.സി ഓഫീസ് തുറക്കാന്‍ കഴിയാതിരിക്കുകയും സമരക്കാര്‍ ഒ.എം.ആര്‍ ഷീറ്റുകള്‍ കെട്ടുകളോടെ നശിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പരീക്ഷകള്‍ മാറ്റിവെച്ചത്.
PSC Exam, Kasaragod, Kerala, BJP, Strike, Case, Protest, PSC, Police, Question Paper, BJP protest at PSC office, SC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

പി.എസ്.സി പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിയത് കന്നഡ ഭാഷ മാതൃഭാഷയായിട്ടുള്ളവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും പ്രസ്തുത നിബന്ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പി കാസര്‍കോട് പുലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി ഓഫീസ് ഉപരോധിച്ചത്. മൂന്നു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് പി.എസ്.സി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അവിടേക്കുള്ള വഴികളിലും കോണിപ്പടികളിലും കുത്തിയിരുന്ന പ്രവര്‍ത്തകര്‍ ജീവനക്കാരെ ഓഫീസിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. പോലീസിനെയും അവിടേക്ക് പ്രവേശിക്കാന്‍ വിട്ടില്ല. അതിനിടയിലാണ് ജനലിലൂടെ കൈയ്യിട്ട് ഒ.എം.ആര്‍ ഷീറ്റുകള്‍ കെട്ടുകളോടെ വലിച്ചെടുത്ത് താഴേക്ക് പറത്തുകയും കീറി എറിയുകയും ചെയ്തത്. തുടര്‍ന്ന് പി.എസ്.സി പരീക്ഷകള്‍ നിര്‍ത്തിവെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു.

Keywords: PSC Exam, Kasaragod, Kerala, BJP, Strike, Case, Protest, PSC, Police, Question Paper, BJP protest at PSC office, SC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:47 am | 0 comments

BJP ഉ­പ­രോ­ധം: ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ എ­ത്തി­ക്കാ­നാ­യില്ല; ജില്ല­യില്‍ PSC പ­രീ­ക്ഷ­കള്‍ മാറ്റി

Written By kvartha delta on 8 Jun 2013 | 12:16 pm

കാസര്‍­കോട്: ബി.ജെ.പി. പ്ര­വര്‍­ത്ത­ക­രു­ടെ ഉ­പ­രോ­ധ­ത്തി­നി­ടെ സ­മ­ര­ക്കാര്‍ ഒ.എം.ആര്‍. ഷീ­റ്റ് വ­ലി­ച്ചെ­റിയു­കയും ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ യ­ഥാ­സമ­യം പ­രീ­ക്ഷാ­കേ­ന്ദ്ര­ങ്ങ­ളില്‍ എ­ത്തി­ക്കാന്‍ സാ­ധി­ക്കാ­തി­രി­ക്കു­കയും ചെയ്ത­തി­നെ­തു­ടര്‍­ന്ന് ശ­നി­യാഴ്­ച ജില്ല­യില്‍ 27 കേ­ന്ദ്ര­ങ്ങ­ളില്‍ ന­ട­ത്തേ­ണ്ടി­യി­രു­ന്ന പി.എ­സ്.സി. പ­രീ­ക്ഷ­കള്‍ മാ­റ്റി­വെച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.15 മണിവരെ ന­ട­ക്കേണ്ട ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്­ 2, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീ­ക്ഷ­ക­ളാ­ണ് മാ­റ്റി­വെ­ച്ചതെന്ന് പി.എ­സ്.സി. അ­ധി­കൃ­തര്‍ വ്യ­ക്ത­മാ­ക്കി.

ശ­നി­യാഴ്­ച രാ­വി­ലെ പി.എ­സ്.സി. ഓ­ഫീ­സ് ഉ­പ­രോ­ധി­ച്ച ബി.ജെ.പി. പ്ര­വര്‍­ത്ത­കര്‍ ജീ­വ­ന­ക്കാരെ ഓ­ഫീ­സി­ന­ക­ത്തേ­ക്ക് ക­ട­ക്കാന്‍ അ­നു­വ­ദി­ക്കാ­തി­രി­ക്കു­കയും നേര­ത്തെ ക­യ­റി­ക്കൂടി­യ മൂ­ന്ന് ജീ­വ­ന­ക്കാ­രെ പു­റ­ത്തു­ക­ട­ക്കുന്ന­ത് ത­ട­യു­കയും ചെ­യ്­തു.

തു­ടര്‍­ന്നാ­ണ് പ­രീ­ക്ഷ­യ്­ക്കാ­യി ഉ­പ­യോ­ഗി­ക്കു­ന്ന ഒ.എം.ആര്‍. ഷീ­റ്റു­കള്‍ കെ­ട്ടോ­ടെ കെ­ട്ടി­ട­ത്തി­ന്റെ മു­ക­ളില്‍ നി­ന്ന് താ­ഴേ­യ്­ക്ക് വി­ത­റി­യത്. ഉ­പ­രോ­ധം മൂലം ഓ­ഫീ­സ് തു­റ­ക്കാന്‍ ക­ഴി­യാ­ത്ത­തി­നാല്‍ ഓ­ഫീ­സി­ന­ക­ത്താ­യി­രുന്ന ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ എ­ടുക്കാനോ പ­രീ­ക്ഷാ കേ­ന്ദ്ര­ങ്ങ­ളി­ലേ­ക്ക് യ­ഥാ­സമ­യം എ­ത്തി­ക്കാനോ ക­ഴി­ഞ്ഞ­തു­മില്ല. ഇ­തേ തു­ടര്‍­ന്ന് ശ­നി­യാ­ഴ്­ച­യി­ലെ പ­രീ­ക്ഷ  മാ­റ്റി­വെ­ച്ച­താ­യി അ­ധികൃതരും പോ­ലീസും അ­റി­യി­ക്കു­ക­യാ­യി­രുന്നു. അ­തി­നിടെ ഓ­ഫീ­സി­ന­ക­ത്താ­യി­രു­ന്ന ഒ.എം.ആര്‍. ഷീ­റ്റു­കള്‍ എ­ങ്ങ­നെ­യാ­ണ് സ­മ­ര­ക്കാ­രു­ടെ കൈവ­ശം എ­ത്തി­യ­തെ­ന്ന് സം­ബ­ന്ധി­ച്ച് സംശ­യം ഉ­യര്‍­ന്നി­ട്ടു­ണ്ട്. ജ­ന­ലി­ലൂ­ടെ കൈ­യി­ട്ടാ­ണ് ഒ.എം.ആര്‍. ഷീ­റ്റു­കള്‍ കൈ­ക്ക­ലാ­ക്കി­യ­തെ­ന്നാ­ണ് നി­ഗ­മനം. ജ­ന­ലി­ലൂ­ടെ കൈ­യ്യി­ട്ടാല്‍ എ­ടു­ക്കാ­വു­ന്ന രീ­തി­യി­ലാ­യി­രു­ന്നു ഷീ­റ്റു­കള്‍ വെ­ച്ചി­രു­ന്ന­തെന്നും ജീ­വ­ന­ക്കാ­ര്‍ സു­ര­ക്ഷ­യില്‍ വ­രുത്തി­യ വീ­ഴ്­ച്ച­യാ­ണ് സം­ഭ­വ­ത്തി­ന് പി­ന്നി­ലെ­ന്നും ആ­രോപ­ണം ഉ­യര്‍­ന്നു.

പ­രീ­ക്ഷ മാ­റ്റി­വെ­ച്ച വിവ­രം അ­റി­ഞ്ഞ­തോ­ടെ സ­മ­ര­ക്കാര്‍ പി­രി­ഞ്ഞു­പോ­വു­ക­യാ­യി­രുന്നു. പി.എ­സ്.സി. പ­രീ­ക്ഷ­യ്­ക്ക് മ­ല­യാ­ളം നിര്‍­ബ­ന്ധ­മാ­ക്കി­യ­തില്‍ പ്ര­തി­ഷേ­ധിച്ചും ക­ന്ന­ഡ ഭാ­ഷക്കാ­രോട് അ­വ­ഗ­ണ­ന­യും വി­വേ­ച­നവും കാ­ണി­ക്കു­ന്നു­വെ­ന്ന് ആ­രോ­പി­ച്ചു­മാ­ണ് ബി.ജെ.പി. ജില്ലാ ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ശ­നി­യാഴ്­ച കാ­സര്‍­കോ­ട്ട് പി.എ­സ്.സി. ഓ­ഫീ­സ് ഉ­പ­രോ­ധി­ച്ചത്.
PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office

PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office
മലയാ­ളം നിര്‍ബ­ന്ധം: ബി.ജെ.പി. പി.എ­സ്.സി. ഓ­ഫീസ് ഉ­പ­രോ­ധിച്ചു

8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും

Photos: Zubair Pallickal

Keywords: PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office, SC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:16 pm | 2 comments

നിസാര പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് നാട്ടില്‍ ചിലര്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു: മടിക്കൈ കമ്മാരന്‍

നീലേശ്വരം: നിസാര പ്രശ്‌നങ്ങളെ ചൊല്ലി നാട്ടിലെ ശാന്തിയും സമാധാനവും തകര്‍ക്കുന്നവര്‍ക്കതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചു. ഓര്‍ചയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പെരുപ്പിച്ച് കാണിച്ച് പോലീസിനെ ഉപയോഗിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ ആവശ്യപ്പെട്ടു.

പോലീസ് റെയ്ഡ് നടത്തിയ പുറത്തേക്കൈ പ്രദേശത്തെ രാജു, ചിന്താമണി, വിജയന്‍, തങ്കമണി, സുരേഷ് തുടങ്ങിയവരുടെ വീടുകള്‍ ബി.ജെ.പി നേതാക്കളായ  മടിക്കൈ കമ്മാരന്‍, എസ്.കെ. കുട്ടന്‍, അജയകുമാര്‍, ടി. രാധകൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.വി സുകുമാരന്‍, പി.യു. വിജയകുമാര്‍, പി.വി. നരേന്ദ്ര ബാബു, എം. സത്യന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

 Kanhangad, Neeleswaram, BJP, Congress, Police-raid, Kasaragod, Kerala, Madikkai Kamaran, Malayalam news, Kerala News, International News, National News, Gulf News, Health News
Keywords: Kanhangad, Neeleswaram, BJP, Congress, Police-raid, Kasaragod, Kerala, Madikkai Kamaran, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:00 am | 0 comments

മലയാ­ളം നിര്‍ബ­ന്ധം: ബി.ജെ.പി. പി.എ­സ്.സി. ഓ­ഫീസ് ഉ­പ­രോ­ധിച്ചു

കാസര്‍­കോ­ട്: പി.എ­സ്.സി. പ­രീ­ക്ഷ­കള്‍­ക്ക് മ­ല­യാ­ളം നിര്‍­ബ­ന്ധ­മാ­ക്കി­യ­തില്‍ പ്ര­തിഷേധിച്ചും ക­ന്ന­ഡ ഭാ­ഷ സം­സാ­രി­ക്കു­ന്നവ­രെ അ­വ­ഗ­ണി­ക്കു­ന്നു­വെന്നാ­രോ­പി­ച്ചും ബി.ജെ.പി. പ്ര­വര്‍­ത്ത­കര്‍ കാസര്‍­കോ­ട്ട് പി.എ­സ്.സി. ഓ­ഫീ­സ് ഉ­പ­രോ­ധിച്ചു. ഇ­തു­മൂ­ലം ജീ­വ­ന­ക്കാര്‍ക്ക് ഓ­ഫീ­സി­നക­ത്ത് ക­ട­ക്കാന്‍ ക­ഴി­ഞ്ഞില്ല. നേര­ത്തെ ക­യ­റി­ക്കൂടി­യ മൂ­ന്ന് ജീ­വ­ന­ക്കാര്‍­ക്ക് പു­റ­ത്തി­റ­ങ്ങാനും സാ­ധി­ച്ചില്ല.

ശ­നി­യാഴ്­ച രാ­വി­ലെ ഒമ്പ­ത് മണി­യോ­ടെ മുന്നൂ­റോ­ളം ബി.ജെ.പി. പ്ര­വര്‍­ത്ത­കര്‍ സം­ഘ­ടിച്ച് ഓ­ഫീ­സി­ന് മു­ന്നിലും വ­ഴി­യിലും ഉ­പ­രോ­ധം ഏര്‍­പെ­ടു­ത്തു­ക­യാ­യി­രു­ന്നു. ജില്ല­യില്‍ 27 കേ­ന്ദ്ര­ങ്ങ­ളില്‍ ശ­നി­യാഴ്­ച പി.എ­സ്.സി­യു­ടെ പ­രീ­ക്ഷ ന­ട­ക്കേ­ണ്ട­താണ്. അ­വി­ടേ­ക്കുള്ള ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ പി.എ­സ്.സി. ഓ­ഫീ­സി­ലാ­ണ് സൂ­ക്ഷി­ച്ചി­ട്ടു­ള്ളത്.

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.15 മണിവരെ നടക്കുന്ന ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്­ 2, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീ­ക്ഷ­ക­ളു­ടെ ചോ­ദ്യ­പ്പേ­പ്പ­റു­ക­ളാ­ണ് പി.എ­സ്.സി. ഓ­ഫീ­സില്‍ സൂ­ക്ഷി­ച്ചി­ട്ടു­ള്ളത്. പ­രീ­ക്ഷ­കള്‍ ന­ട­ത്തു­ന്നതും ത­ട­യു­മെന്ന് ബി.ജെ.പി. നേര­ത്തെ ത­ന്നെ വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. ചോ­ദ്യ­പ്പേ­പ്പ­റു­കള്‍ യ­ഥാ­സമ­യം പ­രീ­ക്ഷാ കേ­ന്ദ്ര­ങ്ങ­ളില്‍ എ­ത്തി­ക്കാന്‍ ക­ഴി­ഞ്ഞി­ല്ലെ­ങ്കില്‍ പ­രീ­ക്ഷ ന­ട­ത്താന്‍ സാ­ധി­ക്കാ­തെ വ­രും.

സംഘര്‍­ഷ സാധ്യ­ത ക­ണ­ക്കി­ലെ­ടു­ത്ത് പി.എ­സ്.സി. ഓ­ഫീ­സ് പ­രി­സര­ത്ത് പോ­ലീ­സ് നി­ല­യു­റ­പ്പി­ച്ചി­ട്ടുണ്ട്. സ­മ­ര­ക്കാ­രെ അ­നു­ന­യി­പ്പിച്ച് ഓ­ഫീ­സ് തു­റ­പ്പി­ക്കാനും ശ്ര­മം ന­ട­ക്കു­ക­യാ­ണ്.

ഉ­പ­രോ­ധ സമ­രം ബി.ജെ.പി. സംസ്ഥാ­ന ജ­ന­റല്‍ സെ­ക്രട്ട­റി കെ. സു­രേ­ന്ദ്രന്‍ ഉ­ദ്­ഘാട­നം ചെ­യ്തു. ജില്ലാ പ്ര­സി­ഡന്റ് കെ. സു­രേ­ഷ് കു­മാര്‍ ഷെ­ട്ടി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. മ­ടി­ക്കൈ ക­മ്മാരന്‍, അഡ്വ. കെ. ശ്രീ­കാ­ന്ത്, എസ്. കു­മാര്‍, ന­ഞ്ചില്‍ കു­ഞ്ഞി­രാമന്‍, പി. ര­മേശ്, പി. സു­ശീ­ല, വി­യ­കു­മാര്‍ റൈ, രാ­മ­പ്പ മ­ഞ്ചേ­ശ്വരം, ഹ­രീ­ഷ് നാ­ര­മ്പാടി, ഇ. കൃ­ഷ്ണന്‍, സു­നില്‍ കു­മാര്‍ തു­ട­ങ്ങി­യ­വര്‍ നേ­തൃത്വം നല്‍കി.

bjp-protest-at-psc-office, Kasaragod, Kerala, Police, Protest, March

Related News:
8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും

Keywords: Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, PSC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:00 am | 0 comments

8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും

Written By kvarthaksd on 5 Jun 2013 | 11:44 am

കാസര്‍കോട്: പി.എസ്.സി പരീക്ഷകള്‍ക്ക് മലയാള ഭാഷ നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെയും പി.എസ്.സിയുടെയും നടപടിയില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ടിന് നടക്കുന്ന പി.എസ്.സി. പരീക്ഷ ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയുമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.15 മണിവരെ നടക്കുന്ന ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്-2, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീക്ഷകളാണ് ബി.ജെ.പി തടയുക. ഭരണഘടന അനുസരിച്ച് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി.

പുതിയ തീരുമാനമനുസരിച്ച് നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്താതെയാണ് സര്‍ക്കാരും പി.എസ്.സിയും പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിയിരിക്കുന്നത്. പി.എസ്.സി പരീക്ഷയിലെ പത്തു ശതമാനം മാര്‍ക്കുകള്‍ മലയാളത്തിലായിരിക്കും. ഏറ്റവും ഒടുവില്‍ 1998 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ആറു വര്‍ഷത്തിനകം ഏഴാം ക്ലാസ് നിലവാരത്തിലുള്ള മലയാളം ടെസ്റ്റ് പാസായാല്‍ മതിയെന്നാണ്.

ഇതിന്റെ കാലയളവ് പിന്നീട് 10 വര്‍ഷമായി ഉയര്‍ത്തി. ഇപ്പോള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു നിലവാരത്തിലുള്ള ടെസ്റ്റാണ് പാസാകേണ്ടത്. നിലവിലുള്ള സര്‍വീസ് ചട്ടവും പി.എസ്.സി. നിയമാവലിയും മാറ്റം വരുത്താതെയാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ കന്നട ഭാഷ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും ബി.ജെ.പി നേരിയും.

ഇതു സംബന്ധിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, പി.എസ്.സി. ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് പി.എസ്.സി. പരീക്ഷകള്‍ തടയാന്‍ ബി.ജെ.പി തയ്യാറായിരിക്കുന്നത്. ഹൈക്കോടതി നേരത്തെ പുറുപ്പെടുവിച്ച വിധിയിലും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Press meet, Psc, Examination, BJP, Committee, Kasaragod, Kerala, Kerala News, International News.

Keywords: Press meet, Psc, Examination, BJP, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:44 am | 0 comments

അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

Written By Kvarthakgd on 4 Jun 2013 | 2:07 pm

ഉപ്പള: അസുഖത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കളത്തൂരിലെ അബ്ദുര്‍ റഹ്മാന്‍ മനാമ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ ജാഫര്‍ സാദിഖാ (20)ണ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍വെച്ചാണ് മരണം. കളത്തൂര്‍ യൂണിറ്റ് എസ്.എസ്.എഫ്. വൈസ് പ്രസിഡന്റും, സുന്നി പ്രവര്‍ത്തകനുമാണ് മരിച്ച സാദിഖ്.

സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ് (ബഹ്‌റൈന്‍), അബ്ബാസ് (യു.എ.ഇ. കളത്തൂര്‍ സുന്നി സെന്റര്‍ സെക്രട്ടറി), ഖദീജ. ഖബറടക്കം കളത്തൂര്‍ ജുമുഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു.

Jafer Sadiq, Kalathur, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ മയ്യത്ത് നിസ്‌ക്കാരത്തിന് അഭ്യര്‍ഥിച്ചു.

മുഹിമ്മാത്ത് പ്രധാന മുദരീസ് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Jafer Sadiq, Kalathur, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:07 pm | 0 comments

കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലന്‍ കൊലക്കേസ് സി.ഐ. അട്ടിമറിച്ചതായി ഭാര്യ

Written By kvarthaksd on 31 May 2013 | 4:00 pm

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് ആദൂര്‍ കുണ്ടാറിലെ ടി. ബാലകൃഷ്ണന്‍ എന്ന കുണ്ടാര്‍ ബാലനെ (48) രാഷ്ട്രീയ വിരോധം കാരണം ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തികൊലപ്പെടുത്തിയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ആദൂര്‍ സി.ഐ ടി.പി രഞ്ജിത്ത് അട്ടിമറിച്ചതായി ഭാര്യ കെ.പി പ്രഫുല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2008 മാര്‍ച്ച് 27 ന് സന്ധ്യയ്ക്കാണ് സുഹൃത്തക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ കുണ്ടാര്‍ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് കാര്‍ തടഞ്ഞ് രാഷ്ട്രീയ വിരോധം കാരണം കാറിന്റെ മുന്‍ സീറ്റിലിരിക്കുകയായിരുന്ന ബാലനെ കാറില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയത്.

നാലു മക്കളുള്ള തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഭര്‍ത്താവെന്ന് ഭാര്യ പറഞ്ഞു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന സി.ഐ. ടി.പി രഞ്ജിത്ത് കള്ള സാക്ഷികളെയാണ് കേസില്‍ ഉള്‍പെടുത്തിയത്. കോടതിയില്‍ കേസിന്റെ വിചാരണ നടത്തുന്നതിനിടയില്‍ ബാലനെ കുത്തുന്നത് കണ്ടെന്നും പ്രതികളെ അറിയില്ലെന്നുമാണ് സാക്ഷി മൊഴി നല്‍കിയത്. കേസില്‍ തുടക്കം മുതല്‍ തന്നെ സി.ഐയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ ചിലരെ സി.ഐ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പിച്ചത്.

വ്യാജ സാക്ഷികളെ ഉണ്ടാക്കി വ്യാജ മൊഴി രേഖപ്പെടുത്തി കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരാതിരിക്കാനാണ് ശ്രമം നടത്തിയത്. അക്രമത്തിന് അന്നത്തെ കാറഡുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗമായിരുന്ന ബി.ജെ.പി നേതാവ് എം. ജയകരയായിരുന്നു നേതൃത്വം നല്‍കിയത്. കേസിലെ ഒന്നാം പ്രതി ഓബി എന്ന രാധാകൃഷ്ണനാണ് കടലാസില്‍പൊതിഞ്ഞ കത്തി കൊണ്ട് കുത്തിയത്. കേസില്‍ നാല് പ്രതികളാണുള്ളത്. എന്നാല്‍ കുറ്റപത്രം സമര്‍പിച്ചപ്പോള്‍ അക്രമികളെ നയിച്ച ജയകരനെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. ഓബി എന്ന രാധാകൃഷ്ണനും, കുമാരന്‍, ദിലീപ്, വിജയന്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍.

കുത്തേറ്റ ബാലനെ അതേ കാറില്‍ ആദൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. തന്നെ കുത്തിയവരുടെ പേരുവിവരങ്ങള്‍ ബാലന്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ബാലന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകും ചെയ്തിരുന്നു. പിന്നീട് കാറില്‍ മുള്ളേരിയയിലെ കൃഷ്ണ ക്ലിനിക്കിലെത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാസര്‍കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മുളിയാര്‍ കോട്ടൂരില്‍ വെച്ചാണ് ബാലന്‍ മരിച്ചത്.

Press meet, Murder-case, Wife, BJP, Adhur, Police, Court, Kasaragod, Kerala, Kerala News, International News, National News.
Kundar Balan
കാറില്‍ കൂടെയാത്ര ചെയ്തിരുന്ന സി. ഇബ്രാഹിമെന്ന സുഹൃത്തിനോടും ബാലന്‍ കുത്തിയവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ബാലനെയും കൊണ്ട് കാര്‍ സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ മുള്ളേരിയ ടൗണിനടുത്ത് വെച്ച് കാറിന് നേരെ ചിലര്‍ കല്ലെറിഞ്ഞ് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നില്‍ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഭാര്യ പറയുന്നു. തങ്ങളുടെ മൊഴി കണക്കിലെടുക്കാതെയാണ് സി.ഐ കേസ് അന്വേഷിച്ച് പ്രഹസനമാക്കിയത്.

സി.ഐയുടെ കേസിലെ ഇടപെടല്‍ മൂലം കേസിന്റെ ശരിയായ രീതിയിലുള്ള അന്വേഷണം സാധ്യമാകാത്തതിനാല്‍ കുണ്ടാര്‍ ബാലന്റെ മാതാവ് ശീലാവതി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ സഹായിച്ചിട്ടുണ്ടെങ്കിലും കേസിന്റെ ശരിയായ അന്വേഷണത്തിന് ഇടപെട്ടിട്ടില്ലെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞു.

സി.ബി.ഐ അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് ബാലന്റെ വിധവ പ്രഫുലയും ബാലന്റെ സഹോദരന്‍ പി. നാരായണനും സഹോദര പുത്രന്‍ പി. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. ബാലന്റെ മക്കളായ അഭിജിത്ത് രാജ്, അനുശ്രി, അവിശ് രാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Press meet, Murder-case, Wife, BJP, Adhur, Police, Court, Kasaragod, Kerala, Kerala News, International News, National News.

Keywords: Press meet, Murder-case, Wife, BJP, Adhur, Police, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:00 pm | 0 comments

ഗോകുല്‍ ജി. നായരെ ബി.ജെ.പി അഭിനന്ദിച്ചു

Written By Kvarthakgd on 24 May 2013 | 8:24 pm

കാസര്‍കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ജില്ലയുടെ അഭിമാനമായി മാറിയ ഗോകുല്‍ ജി. നായരെ ബി.ജെ.പി അഭിനന്ദിച്ചു.

ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡന്റ് പി.രമേശ്, ബാബുരാജ് എന്നിവര്‍ ചെമ്മനാട് കാട്ടാമ്പള്ളിയിലെ ഗോകുലിന്റെ വീട്ടിലെത്തി ഉപഹാരം നല്‍കി.
Gokul G. Nair, BJP, Visit, House, Medical entrance, Examination, First rank, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Gokul G. Nair, BJP, Visit, House, Medical entrance, Examination, First rank, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:24 pm | 0 comments

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കും: യൂത്ത്‌ലീഗ്

Written By Kvarthakgd on 9 May 2013 | 2:15 pm

കാസര്‍കോട്: കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ കുതിരകച്ചവടത്തിലൂടെ ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് എം.എല്‍.എമാരെ വിലക്കെടുത്ത പാര്‍ട്ടിക്ക് ഖനി കുത്തക മുതലാളിമാരുടെ കള്ളപ്പണത്തിന് ജനവികാരത്തെ വിലക്കെടുക്കാനാകില്ലെന്നതിന്റെ തെളിവും അത്തരക്കാര്‍ക്കുള്ള തിരിച്ചടിയുമാണ് തെരഞ്ഞെടുപ്പ് ഫലം. രാജ്യത്തെ ശിഥിലമാക്കാനും സമുദായത്തിന്റെ മുഖത്ത് കരിവാരിതേച്ച് അപമാനിതരാക്കാനും വര്‍ഗീയവാദികളില്‍ നിന്നും അച്ചാരംവാങ്ങിയ എസ്.ഡി.പി.ഐ ഒറ്റുകാര്‍ക്കുള്ള പാഠവും അവഹേളനവുമാണ് ജനകീയ ഫലം.

കേരളത്തില്‍ നിന്ന് തങ്ങളുടെ ഏറ്റവും വലിയ ശക്തികേന്ദ്രം കര്‍ണാടകയാണെന്നം അവിടെ എത്തിയാല്‍
Karnataka election, Youth league, Moideen Kollampady, A.K.M.Ashraf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
തിരിച്ച് കേരളത്തെയും അവസരത്തിനൊത്ത് മറ്റു സംസ്ഥാനങ്ങളെയും ശക്തികേന്ദ്രമായി ചൂണ്ടിക്കാട്ടി വീമ്പിളക്കുന്നവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ മൊത്തം വോട്ടുകള്‍ വിരലിലെണ്ണികഴിയുന്നത് കണക്കുപഠിക്കാനെങ്കിലും ഉപകാരമാകും. വിഘടന വാദികളുടെ സംഘടന ഏറ്റവും വീറ് കാണിച്ച മണ്ഡലങ്ങളിലൊക്കെ കോണ്‍ഗ്രസ് മതേതര പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം കൂടിയത് എസ്.ഡി.പി.ഐ എന്ന പ്രസ്ഥാനത്തിന്റെ മഹാകരുത്ത്‌കൊണ്ടാണെന്ന് നേതാക്കള്‍ പരിഹസിച്ചു.

മെഴുക് തിരി വെട്ടത്തില്‍  വിധ്വസകം പ്രവര്‍ത്തനങ്ങളും സൂര്യനുദിച്ചാല്‍ ജനകീയ പ്രശ്‌നങ്ങളും പറഞ്ഞ് അധികാരത്തിനായി സമുദായത്തെ കുരുതികൊടുത്ത് കോലംകെട്ടുന്നവര്‍ യുവജനവികാരത്തെ മുതലെടുക്കാനും തിന്മയിലേക്ക് തള്ളിവിടാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയെങ്കിലും നിര്‍ത്താന്‍ തയാറാകണമെന്നും നേതാക്കള്‍ പറഞ്ഞു.

Keywords: Karnataka election, Youth league, Moideen Kollampady, A.K.M.Ashraf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:15 pm | 1 comments

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കുള്ള തിരിച്ചടി: ഫ്രറ്റേണിറ്റി ഫോറം

ജിദ്ദ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ വര്‍ഗീയതയ്ക്കും, അഴിമതിക്കുമെതിരായ തിരിച്ചടിയാണെന്ന് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം പത്രകുറിപ്പില്‍ അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയില്‍ആദ്യമായിഅധികാരത്തില്‍ വന്ന ബി.ജെ.പിക്ക് വര്‍ഗീയതയും അഴിമതിയുംകാരണം ഭരണം നിലനിര്‍ത്താനായില്ല.

ഈ അവസരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുന്നതില്‍ നിന്നും പിന്മാറുകയും കര്‍ണാടക ജയിലില്‍ കഴിയുന്ന നിരപരാധികളെ വിട്ടയക്കാനും അവരുടെ മേല്‍ ചുമത്തിയ യു.എ.പി.എ
Jeddah, IFF, Election, Congress, Won, BJP, lost, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പിന്‍വലിക്കാനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണം. എല്ലാ പൗരന്മാരും തുല്യനീതിയും തുല്യ അവസരങ്ങളും പിന്നാക്കക്കാര്‍ക്ക് ഭയം കൂടാതെ ജീവിക്കാന്‍ അ വസരം ഒരുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പത്രകുറിപ്പില്‍ പറഞ്ഞു.

Keywords: Jeddah, IFF, Election, Congress, Won, BJP, lost, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
2:14 pm | 0 comments

ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുന്നതിനെതിരെ ബി.ജെ.പിയുടെ പി.എസ്.സി. ഓഫീസ് ഉപവാസം 7 ന്

Written By kvartha delta on 4 May 2013 | 8:29 pm

കാസര്‍കോട്: സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കുന്നതില്‍ നിന്നും ഭാഷാ ന്യൂനപക്ഷങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.എസ്.സി. ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ചും ഉപവാസവും മെയ് ഏഴിന് നടക്കും.

സര്‍ക്കാറിന്റെയും പി.എസ്.സിയുടെയും തീരുമാനം ഭാഷാ ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ജനപ്രതിനിധികളും ഉപവാസത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ ജോലിക്ക് മലയാളം ഭാഷ അറിയുന്നവര്‍ക്ക് 10 ശതമാനം മാര്‍ക്ക് നല്‍കുന്നതാണ് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന മൗലീകാവകാശവും സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നതാണ് സര്‍ക്കാറിന്റെയും പി.എസ്.സിയുടെയും തീരുമാനമെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

10 വര്‍ഷത്തിനുള്ളില്‍ എല്ലാവരും മലയാളം പഠിക്കണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് പുന:സ്ഥാപിക്കണമെന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കുന്നതില്‍ ജില്ലയിലെ എം.എല്‍.എ. മാരും എം.പി.യും പരാജയപ്പെട്ടിരിക്കുകയാണെന്നും ബി.ജെ.പി. ജില്ലാ നേതൃത്വം ആരോപിച്ചു.
PSC, PSC office, March, Exame, BJP, Work, MLA, , Kasaragod
Keywords: PSC, PSC office, March, Exame, BJP, Work, MLA, , Kasaragod, Kerala, Mark, , Kasaragod, Kerala, Kasaragod News, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:29 pm | 1 comments

സരബ്ജിത് സിംഗ് വധം: ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്: BJP

Written By irf Kvartha on 3 May 2013 | 7:04 pm

കാസര്‍കോട്: പാക്കിസ്ഥാന്‍ തടവറയില്‍ അതിക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ട സരബ്ജിത്‌സിംഗിന്റെ മരണത്തില്‍ അനുശോചിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ സ്വദേശാഭിമാന സദസ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വീരബലിദാനിയാണ് സരബ്ജിത് സിംഗെന്നും അദ്ദേഹത്തെ കൊലചെയ്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സദസ് അഭിപ്രായപ്പെട്ടു.

കാസര്‍കോട് ടൗണ്‍ബാങ്ക് ഹാളില്‍ നടന്ന പരിപാടി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാനില്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ ഭാരതമാണെന്ന് വരുത്തി തീര്‍ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പാക്ക് സര്‍ക്കാര്‍ താലിബാനിസത്തെ സംരക്ഷിക്കുന്നതിന്റെ തെളിവാണ് സരബ്ജിത്തിന്റെ കൊലപാതകം. പാക്ക് ഭീകരന്‍ അജ്മല്‍ കസബിന്റെ സംരക്ഷണത്തിന് 32 കോടിയാണ് ഇന്ത്യ ചിലവഴിച്ചത്. എന്നാല്‍ നിരപരാധിയായ സരബ്ജിത്തിനെ നീണ്ട 22 വര്‍ഷം ക്രൂരമായി പീഡിപ്പിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് സരബ്ജിത്തിന്റേത്. മൂന്നു മാസം മുന്‍പ് ഇതേ ജയിലില്‍ ഒരു ഇന്ത്യന്‍ തടവുകാരന്‍ കൊല്ലപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നിസംഗത പുലര്‍ത്തിയതിന്റെ ഫലമാണ് സരബ്ജിത്‌സിംഗിന്റെ വധം.
Sarabjith, Pakistan, Dead
പരിപാടിയില്‍ സരബ്ജിത് സിംഗിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയും മൗന പ്രാര്‍ത്ഥനയും നടന്നു. ജില്ലാ ട്രഷറര്‍ നഞ്ചില്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ഗണപതി കോട്ടകണി, അംഗാര, അഡ്വ.സദാനന്ദ കാമത്ത്, ജി.ചന്ദ്രന്‍, കെ.ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്.കുമാര്‍ സ്വാഗതവും പി.രമേശ് നന്ദിയും പറഞ്ഞു. മണികണ്ഠറൈ, മാധവമാസ്റ്റര്‍, വിട്ടല്‍ഷെട്ടി, ആര്‍.ഗണേശ്, സുജ്ഞാനി ഷാന്‍ഭോഗ്, ശ്രീലത, പി.ആര്‍.സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kerala, Kasaragod, BJP, Sarabjith, Government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:04 pm | 0 comments

കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രചരണം പാരമ്യത്തില്‍; സോണിയ മംഗലാപുരത്ത്

Written By kvarthaksd on 27 Apr 2013 | 11:27 am

മംഗലാപുരം: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം പാരമ്യതയിലെത്തി. മെയ് അഞ്ചിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ഇതിനകം തന്നെ രണ്ട് കക്ഷികളുടെയും പ്രധാന നേതാക്കളെല്ലാം വന്ന് തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് മടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷയും യു.പി.എ അധ്യക്ഷയുമായ സോണിയാഗാന്ധി ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ പ്രസംഗിക്കും.

Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News.
Sonia Gandhi
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മംഗലാപുരം, തുംകൂര്‍ എന്നിവിടങ്ങളില്‍ പ്രസംഗിച്ചിരുന്നു. ബി.ജെ.പി നേതാക്കളായ സുഷമ സ്വരാജ്, രാജ്‌നാഥ് സിംഗ്, വരുണ്‍ഗാന്ധി, നിതിന്‍ ഗഡ്ഗരി തുടങ്ങിയവരും പ്രസംഗിച്ചു മടങ്ങി. തിരഞ്ഞെടുപ്പ് തീയ്യതി അടുത്തതോടെ രണ്ട് കക്ഷികളുടെയും പ്രചരണം അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുകയാണ്.

224 നിയമസഭാ സീറ്റുകളിലേക്കാണ് കര്‍ണാടകയില്‍ മത്സരം നടക്കുന്നത്. നിലവില്‍ 112 സീറ്റുള്ള ബി.ജെ.പിയാണ് ഇവിടെ 15 ഓളം സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരണം നടത്തുന്നത്. ജഗദീശ് ഷെട്ടര്‍ ആണ് മുഖ്യമന്ത്രി. ബി.ജെ.പി.യില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ, കര്‍ണാടക ജനതപാര്‍ട്ടിയെന്ന പേരില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സര രംഗത്തുണ്ട്. യദ്യൂരപ്പയോടൊപ്പം ഇപ്പോള്‍ 17 എം.എല്‍.എമാരുണ്ട്.

Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News.
Yaddyurappa
കോണ്‍ഗ്രസിന് 60 ല്‍പരം സീറ്റുകളും ജനതാദളിന് 29 സീറ്റും ഇപ്പോഴുണ്ട്. ഈ സ്ഥിതിയില്‍ ഇവിടെ മുഖ്യ പോരാട്ടം ബി.ജെ.പിയും കോണ്‍ഗ്രസും തന്നെയാണ്. അതിനിടയില്‍ ജനതാദളും കെ.ജി.പിയും സ്വതന്ത്രരും മറ്റു ചെറു കക്ഷികളും നേടുന്ന സീറ്റുകള്‍ ഭരണത്തെ സ്വാധീനിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം പുറത്തു വിട്ട എക്‌സിറ്റ് പോള്‍ ഫലപ്രകാരം 80 സീറ്റുകള്‍ കിട്ടുന്ന കോണ്‍ഗ്രസ് ആയിരിക്കും വലിയ കക്ഷി. ബി.ജെ.പി.ക്ക് 65 ഓളം സീറ്റുകള്‍ കിട്ടുമെന്നും യദ്യൂരപ്പയുടെ പാര്‍ട്ടിക്ക് 15 ല്‍ താഴെ സീറ്റുകള്‍ കിട്ടാനാണ് സാധ്യതയെന്നും പറയുന്നു. ജനതാദളിന് നിലവിലെ അവസ്ഥയില്‍ നിന്ന് വലിയ മുന്നേറ്റമൊന്നും നടത്താന്‍ കഴിയില്ലെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News.
Jagadish Shettar
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ ബി.ജെ.പി സംസ്ഥാനത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയെന്ന് എതിരാളികള്‍ പോലും സമ്മതിക്കുമ്പോഴും ബി.ജെ.പി.യിലെ അഴിമതിയും യദ്യൂരപ്പ പുതിയ പാര്‍ട്ടി ഉണ്ടാക്കിയതും ബി.ജെ.പി.യുടെ പ്രഭയ്ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ അടുത്ത് ഭരണത്തിലെത്തുക കോണ്‍ഗ്രസ് ആയിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുക്കൂട്ടുന്നു. ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സ്ഥിതിവരുമെന്നും അങ്ങനെയായാല്‍ തൂക്ക് ഗവണ്‍മെന്റിന് ആയിരിക്കും സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

മെയ് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് ഏഴിന് ആയിരിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബി.ജെ.പി സംസ്ഥാനത്തുണ്ടാക്കിയ വികസന വിപ്ലവമാണ് ബി.ജെ.പി പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യമായി ഉയര്‍ത്തുന്നത്. കോണ്‍ഗ്രസാകട്ടെ ബി.ജെ.പി ഭരണത്തിലെ അഴിമതിയും ഗ്രൂപ്പ് പോരും തുറന്നുകാട്ടിക്കൊണ്ടാണ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നത്. വൈദ്യുതി ക്ഷാമം, കുടിവെള്ള ക്ഷാമം എന്നീ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് എടുത്തുകാട്ടുന്നു. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്ത് സുസ്തിരവും അഴിമതിയില്ലാത്തതുമായ ഭരണവും വികസനവും കാഴ്ച വെക്കുമെന്ന് അവര്‍ പറയുന്നു.

Keywords: Election, Karnataka, Congress, BJP, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:27 am | 0 comments

ബണ്ട്വാളില്‍ രമാനാഥ റൈക്ക് പിന്തുണയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍

Written By kvartha delta on 25 Apr 2013 | 12:30 pm

മംഗലാപുരം: മെയ് അഞ്ചിന് കര്‍ണാടകയിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബണ്ട്വാള്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബി. രമാനാഥ റൈക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി ബി.ജെ.പി. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബുധനാഴ്ച മണ്ഡലത്തില്‍ നടന്ന സ്ഥാനാര്‍ത്ഥിയുടെ പര്യടന പരിപാടിക്കിടെ പുതുതായി പാര്‍ട്ടില്‍ ചേര്‍ന്ന ബി.ജെ.പി. പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥി പതാക നല്‍കി കോണ്‍ഗ്രസിലേക്ക് വരവേറ്റു. അലംപുരം, വൊഗ്ഗ, മൂഡങ്കോട് തുടങ്ങിയ യൂണിറ്റുകളിലെ ബി.ജെ.പി.യുടെ സജീവ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബി.സി. റോഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ ഗുരു, അഭിലേഷ, നിതിന്‍, അവിനാഷ്, നിഖിലേഷ്, നിതിന്‍ ഭണ്ഡാരി, ദിനേശ്, ചിതാനന്ദ് തുടങ്ങിയവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Bantwal, Congress, Candidate, B. Ramanath Rai, BJP workers, Joined, Alampura, Vogga, Moodanagodu,

താന്‍ മന്ത്രിയും എം.എല്‍.എയും ആയിരിക്കുമ്പോള്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ കോണ്‍ഗ്രസിലേക്കുള്ള വരവെന്ന് പൊതുയോഗത്തെ അഭിസംബോധനംചെയ്ത് സ്ഥാനാര്‍ത്ഥിയായ ബി. രമാനാഥ റൈ പറഞ്ഞു. പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ജോലി ഉള്‍പെടെയുള്ള സഹായങ്ങള്‍ അദ്ദേഹം വാഗ്ദാനം ചെയ്തു.

താന്‍ തുടങ്ങിവെച്ച വികസനപ്രവര്‍ത്തനങ്ങള്‍ വീണ്ടും തെരഞ്ഞടുക്കപ്പെട്ടാല്‍ പൂര്‍ത്തിയാക്കുമെന്നും അതിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം വേണമെന്നും രമാനാഥ റൈ പറഞ്ഞു. ഭൂവികസന ബാങ്ക് പ്രസിഡന്റ് സുദര്‍ശന്‍ ജെയിന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ചന്ദ്രപ്രകാശ് ഷെട്ടി, ബി.എച്ച്. ഖാദര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സംബന്ധിച്ചു.

Keywords: Bantwal, Congress, Candidate, B. Ramanath Rai, BJP workers, Joined, Alampura, Vogga, Moodanagodu, Neighbouring, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:30 pm | 0 comments

ഞങ്ങള്‍ക്ക് ലഭിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളേക്കാള്‍ ദുരിതജീവിതം: ചെങ്ങറ സമരക്കാര്‍

Written By Kvarthakgd on 24 Apr 2013 | 6:25 pm

പെരിയ: ''രണ്ടുവര്‍ഷത്തെ സഹന സമരത്തിനുശേഷം സര്‍ക്കാറിന്റെ ഔദാര്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ഞങ്ങള്‍ക്ക് ലഭിച്ചത് അഭയാര്‍ത്ഥി ക്യാമ്പുകളേക്കാള്‍ ദുരിതജീവിതമാണ്.'' പെരിയ പുനരധിവാസ ഭൂമിയിലെ ദുരിതക്കാഴ്ചകള്‍ വിവരിക്കുമ്പോള്‍ ചെങ്ങറ സമരക്കാരുടെ വാക്കുകള്‍ക്ക് പ്രതിഷേധത്തിന്റെ ചൂടുണ്ടായിരുന്നു.

പെരിയയില്‍ ചെങ്ങറപുനരധിവാസ ഭൂമിയിലെ ദുരിതം നേരിട്ടുമനസിലാക്കാന്‍ അവിടം സന്ദര്‍ശിച്ച പട്ടികജാതി-പട്ടികവര്‍ഗ മോര്‍ച ജില്ലാ പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, സെക്രട്ടറി ഗോപി ഒരള, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി പി.കൃഷ്ണന്‍ ഏച്ചിക്കാനം, സെക്രട്ടറി പി.സി.സുനില്‍കുമാര്‍ എന്നിവരോടാണ് ആദിവാസികള്‍ തങ്ങളുടെ വേദനകള്‍ തുറന്നുപറഞ്ഞത്.

Periya, Chengara strikers, Government, Neglect, Protest, Visit, BJP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീടുകളുടെ വാതിലുകള്‍ പോലും അടയ്ക്കാനാകുന്നില്ല. മഴക്കാലത്ത് മിക്കതും ചോര്‍ന്നൊലിക്കുന്നു. കക്കൂസുകള്‍ മാലിന്യം നിറഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്തതായി. വീട്ടുമുറ്റത്ത് കെട്ടിയിട്ട വാട്ടര്‍ടാങ്കുകളില്‍ ഒരുതുള്ളിവെള്ളംപോലും എത്തിയില്ല. പ്രഖ്യാപിച്ച കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. ഭൂമി കൃഷിയോഗ്യമാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപ്പായില്ല. തൊഴില്‍ കണ്ടെത്തുന്നതിനുവേണ്ടി ആരംഭിച്ച ചെങ്കല്‍പ്പണയും നിലച്ചു. കൃഷിയും തൊഴിലുമില്ലാതെ പട്ടിണിയിലാണ് ജീവിതം.

പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. ഏതാനും ചില വീടുകള്‍ക്കാണ് വൈദ്യുതി ലഭിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച അമ്പതിനായിരം രൂപയും ഇവര്‍ക്കു ലഭിച്ചില്ല. താമസം തുടങ്ങി ഒരുവര്‍ഷമാകുമ്പോഴും പട്ടയം നല്‍കാനും സംവിധാനമായില്ല. കോളനിയിലെത്തിയ ദളിത്, ആദിവാസി നേതാക്കളോട് കുടുംബങ്ങള്‍ പരാതിയുടെ കെട്ടഴിച്ചു. പുനരധിവാസ ഭൂമിയിലെ ദുരിതസ്ഥിതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്തും ജില്ലാ വൈസ് പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമനും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Periya, Chengara strikers, Government, Neglect, Protest, Visit, BJP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Periya, Chengara strikers, Government, Neglect, Protest, Visit, BJP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:25 pm | 0 comments

ജ്യോതിഷ് വധശ്രമം: അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല നീക്കം- ബിജെപി

Written By irf Kvartha on 23 Apr 2013 | 9:11 pm

കാസര്‍കോട്: ജ്യോതിഷ് വധശ്രമക്കേസ് ഗൂഢാലോചന അന്വേഷിക്കാതെ അവസാനിപ്പിക്കുന്നതിനുള്ള നീക്കം നടക്കുകയാണെന്ന് ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് പി.രമേഷ് ആരോപിച്ചു. ജ്യോതിഷിനെ വധിക്കാന്‍ വിദേശപണം ഒഴുക്കിയിട്ടുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടതാണ്. ഗൂഢാലോചനയില്‍ ജില്ലയിലെ ലീഗ് നേതാവിന്റെ മകനും പങ്കുണ്ട്. ഗൂഢാലോചനക്കാര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്.
BJP, Kasaragod

ജില്ലയിലെ ഉന്നത പോലീസ് അധികാരിയുടെ അനുവാദത്തോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നത്. ജില്ലയിലെ ക്രമസമാധാനത്തിന് നിയമ നടപടികള്‍ കാര്യക്ഷമമാക്കാതെ ചെപ്പടിവിദ്യകള്‍ കാട്ടി ഇമേജുണ്ടാക്കാനാണ് പോലീസ് മേധാവിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Keywords: Kerala, BJP, Jyothish, P. Ramesh, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:11 pm | 0 comments

ചെങ്ങറ പുനരധിവാസം വേഗത്തിലാക്കണം: പട്ടികജാതി മോര്‍ച

കാസര്‍കോട്: ചെങ്ങറ പുനരധിവാസം വേഗത്തിലാക്കണമെന്നും പാക്കേജ് യാഥാര്‍ഥ്യമാക്കണമെന്നും പെരിയയിലെ പുനരധിവാസ ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പെടുത്തണമെന്നും ഭാരതീയ ജനത പട്ടികജാതി - പട്ടികവര്‍ഗ മോര്‍ച ജില്ലാ പ്രസിഡന്റ് എം.പി. രാമപ്പ മഞ്ചേശ്വരവും വനവാസി വികാസ കേന്ദ്രം ജില്ലാസംഘടനാ സെക്രട്ടറി പി. കൃഷ്ണന്‍ ഏച്ചിക്കാനവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആദിവാസി വിഭാഗങ്ങളെ വാഗ്ദാനങ്ങളിലൂടെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍. 9.5 കോടിയോളം രൂപ ചെലവഴിക്കാതിരിക്കുമ്പോഴാണ് പെരിയ പുനരധിവാസ ഭൂമിയില്‍ ആദിവാസികള്‍ കുടിവെള്ളം പോലും ലഭിക്കാതെ വലയുന്നത്. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ക്ക് ഗുണനിലവാരമില്ല.

Chengara, Rehabilitation, Package, Reality, BJP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News360 കുടുംബങ്ങള്‍ക്ക് അനുവദിച്ച ഭൂമിയില്‍ മുപ്പതില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. പട്ടയം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഭൂമി കൃഷിയോഗ്യമാക്കുമെന്ന പ്രഖ്യാപനവും വെറുതെയായി. ആദിവാസി വിഭാഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാക്കേജ് നടത്തിപ്പിലെ ക്രമക്കേടുകള്‍ അന്വേഷിക്കണം.


Keywords: Chengara, Rehabilitation, Package, Reality, BJP, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:45 pm | 0 comments

'കന്നഡഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് രാഷ്ട്രപതി ഇടപെടണം'

Written By Kvarthakgd on 22 Apr 2013 | 10:48 am

കാസര്‍കോട്: കാസര്‍കോട്ടെ കന്നഡഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് രാഷ്ട്രപതി ഇടപെടണമെന്ന് ബി.ജെ.പി. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലം നേതാക്കളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ഭാഷാന്യൂനപക്ഷക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കാണുന്നതിനും ഭരണഘടനയുടെ 350 (ബി) അനുസരിച്ച് പ്രത്യേക ഓഫീസറെ നിയമിക്കണം.

കന്നഡ വിഭാഗങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് നിലനില്‍ക്കുകയാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് രൂപീകരിച്ച സെല്ലുകള്‍ നോക്കുകുത്തികളായി. അവഗണന മൂലം സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യമാണ് കന്നഡ വിഭാഗം അഭിമുഖീകരിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു.
Kannada, Language, Save, BJP, Statement, President, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ജില്ലാ പ്രസിഡന്റ് പി. സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. എം. സഞ്ജീവഷെട്ടി, സരോജ ആര്‍. ബള്ളാള്‍, സ്‌നേഹലത ദിവാകര്‍, പ്രമീള സി. നായ്ക്, എം.പി. രാമപ്പ, എം. ഷൈലജഭട്ട്, വിജയ്കുമാര്‍ റൈ, കെ.പി. വത്സരാജ്, എം. സുധാമ, അഡ്വ. നവീന്‍രാജ്, സദാശിവ ചേരോല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. കെ. ശ്രീകാന്ത് സ്വാഗതവും എസ്. കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kannada, Language, Save, BJP, Statement, President, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
10:48 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories