Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Attack. Show all posts
Showing posts with label Attack. Show all posts

ശിവപ്പ നായിക്കിന്റെ കൊല സിനിമാസ്റ്റൈലില്‍; 5 പ്രതികള്‍ അറസ്റ്റില്‍

Written By kvarthaksd on 23 May 2013 | 11:45 am

മുള്ളേരിയ: അഡൂര്‍ മല്ലംപാറ ചാമക്കൊച്ചിയിലെ ശിവപ്പ നായിക്കിന്റെ (35) മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ അഞ്ചു പ്രതികളെ ആദൂര്‍ സി.ഐ എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 23 ന് ഉച്ചയ്ക്കാണ് ശിവപ്പ നായിക്കിനെ മല്ലംപാറയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മല്ലംപാറ ചാമക്കൊച്ചിയിലെ സോമ ശേഖരന്‍ (26), എം ജനാര്‍ദന്‍ (28), എം. സുബ്ബറായ (38), വെങ്കപ്പ (32), എം. സീതാരാമ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വ്യാഴാഴ്ച കാസര്‍കോട് ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു.

ശിവപ്പ നായിക്കിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചും പുനരന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കള്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി മോഹന ചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി 22 ന് രാത്രി നാട്ടിലെ ഒരു വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ശിവപ്പ നായിക്കിനെ പിറ്റേന്ന് ഉച്ചയ്ക്കാണ് വഴിവക്കിലെ 12 മീറ്ററോളം ആഴവും ഒരടിയോളം വെള്ളവുമുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആദ്യം അപകടമരണമാണെന്ന് കരുതിയിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരിക്കുന്നതിന് മുമ്പ് ശിവപ്പ നായിക്കിന് മര്‍ദനമേറ്റിരുന്നതായും കഴുത്തിനുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായും കണ്ടെത്തി. ഇതാണ് മരണത്തില്‍ സംശയം ബലപ്പെട്ടത്.

സംഭവം സംബന്ധിച്ച് സി.ഐ. പറയുന്നത് ഇങ്ങനെ: പ്രതികളില്‍ ഒരാളായ സോമശേഖരനും ശിവപ്പയും തമ്മില്‍ നേരത്തെ വഴിത്തര്‍ക്കത്തെ ചൊല്ലി വൈരാഗ്യമുണ്ടായിരുന്നു. ശിവപ്പ നായിക്കിനെ മരിച്ച നിലയില്‍ കാണുന്നതിന്റെ തലേന്ന് രാത്രി ശിവപ്പ നായിക്കും പ്രതികളും തമ്മില്‍ വഴിയില്‍ വെച്ച് കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതികള്‍ ശിവപ്പ നായിക്കിനെ മര്‍ദിക്കുകയും കഴുത്തില്‍ തോര്‍ത്ത് മുണ്ടിട്ട് മുറുക്കുകയും ചെയ്തു. അവശനായി ബോധം നഷ്ടപ്പെട്ട ശിവപ്പ നായിക്കിനെ അക്രമികള്‍ താങ്ങിക്കൊണ്ടു പോയി 600 മീറ്റര്‍ അകലെ വഴിയോരത്തെ കുളത്തില്‍ കൊണ്ടിട്ടു.

Arrest, Accuse, Murder, Police, Attack, Kasaragod, Kerala, Kerala News, International News, National News.അതിന് ശേഷം ഇയാളുടെ തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് മരണം ഉറപ്പ് വരുത്തുകയും ചെയ്തു. പിന്നീട് കുളത്തിലേക്ക് വഴുതി വീണതാണെന്ന് വരുത്താന്‍ കുളക്കരയിലെ മണ്ണ് അടര്‍ത്തുകയും ശിവപ്പ നായിക്കിന്റെ കൈകളില്‍ ഇലകളും പുല്ലും പിടിപ്പിക്കുകയും ചെയ്തു- സി.ഐ പറഞ്ഞു. പ്രതികളെ ബുധനാഴ്ച അവരവരുടെ വീടുകളില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ സി.ഐക്ക് പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് ഗോപാലന്‍, കെ. ഉണ്ണികൃഷ്ണന്‍, സന്തോഷ് ടോണ്‍ എന്നിവരും ഉണ്ടായിരുന്നു.

Related News: സുഹൃത്തിനെ കാണാന്‍ പോയ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

Keywords: Arrest, Accuse, Murder, Police, Attack, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.  

11:45 am | 0 comments

ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി അക്രമം: പരിക്കേറ്റ് 2 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിലെത്തിയ മൂന്നംഗ സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ്  രണ്ടു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നുള്ളിപ്പാടിയിലാണ് സംഭവം. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

നുള്ളിപ്പാടി ബഡുവന്‍ കുഞ്ഞി കോംപൗണ്ടിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷഹദ് (16), ബന്ധുവായ മജീദിന്റെ മകന്‍ അബ്ദുര്‍ റഹ്മാന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കത്തി കൊണ്ട് കൈക്ക് മുറിവേറ്റിട്ടുണ്ട്. മുഹമ്മദ് ഷഹദിനെ കുത്താന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെയാണ് അബ്ദുര്‍ റഹ്മന് കൈക്ക് മുറിവേറ്റതെന്ന് പറയുന്നു. സംഭവത്തില്‍ സജിത്ത്, ഷൈലു, മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ 108,153 എ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

Attack, Hospital, case, Nullippady, Kasaragod, Kerala, Kerala News, International News, National News.
Abdul Rahman 
നുള്ളിപ്പാടിയിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ അവിടെയെത്തിയാണ് അക്രമികള്‍ വാക്കേറ്റത്തിലേര്‍പെടുകയും തുടര്‍ന്ന് അക്രമിക്കുകയും ചെയ്തതെന്നാണ് പരാതി.

Keywords: Attack, Hospital, case, Nullippady, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:44 am | 0 comments

ഹൈദരബാദ് സ്വദേശിയെ കുത്തി വീഴ്ത്തി പണം തട്ടിപ്പറിച്ചു

കാസര്‍കോട്: കട വരാന്തയില്‍ കിടക്കുകയായിരുന്ന ഹൈദരാബാദ് സ്വദേശിയെ രണ്ടംഗ സംഘം തലയ്ക്ക് കുത്തി വീഴ്ത്തിയ ശേഷം 1,500 രൂപ തട്ടിപ്പറിച്ചു. കരീം ബാഗ് (52) എന്നയാളെയാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തളങ്കര തെരുവത്ത് വെച്ച് അക്രമിച്ച് പണം തട്ടിയെടുത്തത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Attack, Thalangara, General-hospital, Kasaragod, Kerala, Kerala News, International News.ജോലി അന്വേഷിച്ചാണ് താന്‍ കാസര്‍കോട്ടെത്തിയതെന്ന് കരീം ബാഗ് പറഞ്ഞു. കട വരാന്തയില്‍ കിടക്കുന്നതിനെ ചോദ്യം ചെയ്ത സംഘം തന്നോട് പണം ആവശ്യപ്പെടുകയും നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കുത്തിപ്പരിക്കേല്‍പിച്ചതിന് ശേഷം പണം തട്ടിപ്പറിക്കുകയുമായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.


Keywords: Attack, Thalangara, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:43 am | 0 comments

പെണ്‍കുട്ടിയുടെ തലമുടി മുറിച്ച സംഭവം; രണ്ടാനമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Written By kvarthaksd on 22 May 2013 | 6:26 pm

കാസര്‍കോട്: 12 വയസുകാരിയെ ക്രൂരമായി മര്‍ദിക്കുകയും തലമുടി മുറിച്ചു മാറ്റുകയും ചെയ്ത സംഭവത്തില്‍ രണ്ടാനമ്മയ്‌ക്കെതിരെ കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. പുത്തിഗെ കത്തീബ് നഗറിലെ അസീസിന്റെ ഭാര്യ മിസ്‌രിയയ്‌ക്കെതിരെയാണ് പോലീസ് ജുവൈനല്‍ ജസ്റ്റിസ് വകുപ്പു പ്രകാരം കേസെടുത്തത്.

Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News.അസീസിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ കുമ്പള ബദ്‌രിയ നഗറിലെ യാഫിയയെ കഴിഞ്ഞ ദിവസം പീഡിപ്പിച്ച സംഭവത്തിലാണ് കേസ്. യാഫിയ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ അക്രമിച്ച സംഭവത്തില്‍ മറ്റ് രണ്ട് പേര്‍കൂടി ഉള്‍പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related News:
പിതാവിന്റെ ആദ്യ ഭാര്യ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

Keywords: Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:26 pm | 0 comments

മണ്ണ് കടത്തിയതിനെ ചോദ്യം ചെയ്തതിന് സര്‍വേയറുടെ തലയ്ക്ക് കല്ലുകൊണ്ട് കുത്തി

കാസര്‍കോട്: പറമ്പിലെ മണ്ണ് ജെ.സി.ബി. ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയതിനെ ചോദ്യം ചെയ്തതിന് സര്‍വേയറെ തലയ്ക്ക് കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. കുറ്റിക്കോലിലെ കണ്ണന്റെ മകനും സര്‍വേയറുമായ ചക്രപാണിക്കാണ് (47) ചൊവ്വാഴ്ച വൈകിട്ട് അക്രമത്തില്‍ പരിക്കേറ്റത്.

Attack, Stone, Sand, Kasaragod, Injured, Kerala, JCB, Hospital, Malayalam newsഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്രപാണിയുടെ പറമ്പിലെ മണ്ണ് കഴിഞ്ഞദിവസം അയല്‍ക്കാരനായ ഒരാള്‍ കൊണ്ടുപോയിരുന്നു. ഇതിനെക്കുറിച്ച് ചൊവ്വാഴ്ച ചോദിക്കാനെത്തിയപ്പോള്‍ വേണു എന്നയാളാണ് കുത്തിയതെന്ന് ചക്രപാണി പറഞ്ഞു.

Keywords: Attack, Stone, Sand, Kasaragod, Injured, Kerala, JCB, Hospital, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:15 pm | 0 comments

കുടുംബത്തിലെ മൂന്ന് പേര്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍

കാസര്‍കോട്: കുടുംബത്തിലെ മൂന്ന് പേരെ ഒരു സംഘം വീട് കയറി അക്രമിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ എച്ച്. ഖാത്തിം (68), ഭാര്യ ജമീല (55), മകന്‍ ഹാരിസ് (33) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Attack, Kasaragod, Hospital, Kerala, Injured, Marriage, Malayalam news
ഖാത്തിം

ഹാരിസിന്റെ ഭാര്യയുടെ ബന്ധുക്കളാണ് ചൊവ്വാഴ്ച വീട് കയറി മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് ഹാരിസിന്റെ വിവാഹം കഴിഞ്ഞത്. ഹാരിസും ഭാര്യയും തമ്മിലുള്ള അകല്‍ചയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കവും വൈരാഗ്യവുമാണ് അക്രമത്തിന് പിന്നില്ലെന്ന് കാത്തിം പറഞ്ഞു.

Keywords: Attack, Kasaragod, Hospital, Kerala, Injured, Marriage, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:14 pm | 0 comments

പിതാവിന്റെ ആദ്യ ഭാര്യ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

Written By kvarthaksd on 21 May 2013 | 8:36 pm

കുമ്പള: പിതാവിന്റെ ആദ്യ ഭാര്യയുടെ മര്‍ദനമേറ്റ് 12 വയസുകാരിയായ പെണ്‍കുട്ടിയെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രില്‍ പ്രവേശിപ്പിച്ചു. കുമ്പള ബദ്‌രിയ നഗര്‍ സ്വദേശിനി യാഫിയയ്ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ചയാണ് സംഭവം.

Attack, Girl, Hospital, House, Kasaragod, Kerala, Kerala News, International News, National News.
ബന്ധു വീട്ടില്‍ താമസിക്കുന്ന തന്നെ പിതാവിന്റെ വീട്ടില്‍ കൊണ്ടുപോയാണ് മര്‍ദിച്ചതെന്നും തലമുടി മുറിച്ച് നീക്കിയതെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു.

Keywords: Attack, Girl, Hospital, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:36 pm | 0 comments

ക്രിക്കറ്റ് കളിക്കിടെ തര്‍ക്കം: 3 പേര്‍ക്ക് അടിയേറ്റു

Written By kvarthaksd on 20 May 2013 | 11:35 pm

മഞ്ചേശ്വരം: ക്രിക്കറ്റ് കളിക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച മഞ്ചേശ്വരത്താണ് കളിക്കിടെ ഏറ്റുമുട്ടലുണ്ടായത്.

പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഗോവിന്ദ പൈ കോളജിനടുത്ത താരാ നാഥ് (21), ശിവപ്പ (19), അഭിനാഷ് (21) എന്നിവരെ കുമ്പള ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളിക്കിടെ ഒരു സംഘം ഗ്രൗണ്ടിലിറങ്ങി മര്‍ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
Attack, Hospital, Manjeshwaram, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.

Keywords: Attack, Hospital, Manjeshwaram, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:35 pm | 0 comments

കുഞ്ചത്തൂര്‍ സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട്

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ ജുമുഅ പള്ളിക്ക് സമീപം ഇരിക്കുകയായിരുന്ന യുവാക്കളെയും മഗ്‌രിബ് നമസ്‌ക്കാരത്തിന് പോവുകയായിരുന്നവരെയും സംഘപരിവാറില്‍പെട്ട ഒരുസംഘം ആക്രമിച്ച സംഭവത്തില്‍ പോലീസ് സ്വീകരിച്ച വിവേചനപരമായ നടപടി അവസാനിപ്പിക്കണമെന്ന് പോപ്പുര്‍ ഫ്രണ്ട് മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആവശ്യം ഉന്നയിച്ച് പോലീസ് സ്‌റ്റേഷന്‍ സ്തംഭിപ്പിക്കല്‍ അടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. സകരിയ്യ ഉദ്യാവരം, മുസ്തഫ മച്ചംപാടി, മുഹമ്മദ് മഞ്ചേശ്വരം , ഹാരിസ് ഉദ്യാവരം, നിയാസ് കുഞ്ഞത്തൂര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
 Kasaragod, Manjeshwaram, Police, Popular front of India
Keywords: Kasaragod, Manjeshwaram, Police, Popular front of India, Clash, Attack, Accuse, arrest, Kerala, Kunjathoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:56 pm | 0 comments

ബസ് ഡ്രൈവറെ ഏഴംഗ സംഘം വളഞ്ഞു വെച്ച് അടിച്ചുകൊന്നു

മംഗലാപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബസ് ഡ്രൈവറെ വഴിയില്‍ പതിയിരുന്ന ഏഴംഗ സംഘം വളഞ്ഞു വെച്ച് അടിച്ച് കൊന്നു. ജ്യോതി നഗര്‍ കെ.എം.എഫിന് സമീപം താമസിക്കുന്ന പ്രസന്ന (30) യാണ് മരിച്ചത്. 23 -ാം നമ്പര്‍ ബസ് ഡ്രൈവറാണ് ഇദ്ദേഹം.

ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബസ് പല്‍ത്താനെ പള്ളിക്ക് സമീപം നിര്‍ത്തി വെച്ച് നടന്ന് പോകുന്നതിനിടെ അക്രമികള്‍ ചാടി വീണ് തുരുതുരാ മര്‍ദിക്കുകയായിരുന്നു. പ്രസന്നയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളെ കണ്ട് അക്രമികള്‍ ഓടി മറഞ്ഞു.

Bus-driver, Murder, House, Attack, Mangalore, Hospital, Custody, Kerala News, International News, National News.തുടര്‍ന്ന് നാട്ടുകാര്‍ പ്രസന്നയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള പകയാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Keywords: Bus-driver, Murder, House, Attack, Mangalore, Hospital, Custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:42 am | 0 comments

അക്രമാസക്തനായ രോഗിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി

Written By kvarthapressclub on 17 May 2013 | 6:57 pm

കാസര്‍കോട്:  നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന രോഗിയെ ജില്ലാ കലക്ടര്‍ ഇടപെട്ട് കോഴിക്കോട് മനോരോഗ ചികിത്സാ കേന്ദ്രത്തിലാക്കി. അമ്പതു വയസ് പ്രായതോന്നിക്കുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലാക്കിയത്. ടൗണില്‍ അലഞ്ഞുതിരിഞ്ഞിരുന്ന ഇയാള്‍ പൊതുജനങ്ങളെ ശല്യപ്പെടുത്തുന്നതായുള്ള തഹസില്‍ദാരുടെ  റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  നടപടി.

ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ മനോരോഗിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്കുശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. കാസര്‍കോട്ടും പരിസരങ്ങളിലും നിരവധി മനോരോഗികള്‍ അലഞ്ഞുതിരിയുന്നുണ്ട്. ഇവരില്‍ പലരും അക്രമാസക്തരായി ആളുകള്‍ക്ക്  നേരെയും വാഹനങ്ങള്‍ക്കും  കല്ലെറിയുകയും അസഭ്യവാക്കുകള്‍ പറയുകയും
Mentel Patient, Attack, Hospital, Kasaragod, District Collector, General-hospitalചെയ്യുന്നുണ്ട്. മാനസിക രോഗികള്‍ക്ക് പുറമെ യാചകശല്യവും വര്‍ധിച്ചിട്ടുണ്ട്.

Keywords: Mentel Patient, Attack, Hospital, Kasaragod, District Collector, General-hospital, Vehicle, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:57 pm | 0 comments

മണപ്പുറം ഫൈനാന്‍സ് ബ്രാഞ്ച് മാനേജരെ അജ്ഞാത സംഘം മര്‍ദിച്ചു

കാസര്‍കോട്: ജീവനക്കാരുടെ സമരം മൂലം പ്രവര്‍ത്തനം തടസപ്പെട്ട മണപ്പുറം ഫൈനാന്‍സിന്റെ കാസര്‍കോട് ബ്രാഞ്ച് മാനേജരെ അജ്ഞാത സംഘം മര്‍ദിച്ചു.

വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ നുള്ളിപ്പാടിയിലെ മണപ്പുറം ഫൈനാന്‍സ് ഓഫീസിന്റെ കോണിപ്പടിയില്‍ വെച്ചാണ് അജ്ഞാതരായ മൂന്നംഗ സംഘം മര്‍ദിച്ചത്. കോഴിക്കോട് സ്വദേശി പി. ശ്രീനിവാസനെ (63) യാണ് മര്‍ദിച്ചത്.
Manappuram,Finance, Branch Manager, Attack, Kasaragod, Kozhikode, Natives, Treatment, Complaint, Police,
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ ശ്രീനിവാസന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ഇടപാടുകാരാണോ അതോ സമരത്തിലേര്‍പെട്ട ജീവനക്കാരുടെ ആളുകളാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. പരിക്കേറ്റ ശ്രീനിവാസന്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.

Keywords: Manappuram,Finance, Branch Manager, Attack, Kasaragod, Kozhikode, Natives, Treatment, Complaint, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:08 pm | 0 comments

ഓട്ടോയിലെത്തിയ സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

Written By kvarthaksd on 15 May 2013 | 9:17 pm

കാസര്‍കോട്: ഒട്ടോ റിക്ഷയിലെത്തിയ സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിക്കൂര്‍ ശിഹാബ് മന്‍സിലിലെ പി.എസ് അബ്ദുല്‍ ഖാദറിന്റെ മകന്‍ പി.എസ്. അബ്ദുല്‍ ബാസിത്തി (18) നാണ് മര്‍ദനമേറ്റത്.

Youth, Attack, Hospital, Autorikshaw, Kasaragod, Kerala, Kerala News, International News.ചൊവ്വാഴ്ച രാത്രി 9.30 മണിക്ക് വീട്ടിനടുത്ത് വെച്ച് രണ്ട് ഓട്ടോ റിക്ഷയിലെത്തിയ സംഘമാണ് മര്‍ദിച്ചതെന്ന് ബാസിത്ത് പറഞ്ഞു. അക്രമ കാരണം വ്യക്തമല്ലെന്നും ബാസിത്ത് പറഞ്ഞു.

Keywords: Youth, Attack, Hospital, Autorikshaw, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:17 pm | 0 comments

ഉത്തരാഞ്ചലിലെ സന്യാസിക്ക് മംഗലാപുരത്ത് മര്‍ദനം

മംഗലാപുരം: ധര്‍മസ്ഥല ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട ഉത്തരാഞ്ചലിലെ സന്യാസിയെ മംഗലാപുരത്ത് രണ്ടംഗ സംഘം അടിച്ച് പരിക്കേല്‍പിച്ചു. ഉത്തരാഞ്ചല്‍ ബദ്രീനാഥ് കൈക്കമ്പയിലെ ശ്രീരാമ ഗിരി മഹാരാജ് കുടീറിലെ ശ്രീ വിജയ ഗിരി മഹാരാജി (56) നെയാണ് അക്രമിച്ചത്.

13 ന് 11.45 നാണ് മംഗലാപുരം നെഹ്‌റു മൈതാനത്തിനടുത്ത ബസ് സ്റ്റാന്‍ഡില്‍ ധര്‍മസ്ഥലയിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. അടുത്ത് വന്ന രണ്ടു പേര്‍ സ്വാമിയോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയുമായിരുന്നു.

ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. മര്‍ദനമേറ്റ സ്വാമിയെ വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Attack, Mangalore, Injured, mobile-Phone, Police, Case, Kasaragod, Kerala, Kerala News, International News, National News.
Keywords: Attack, Mangalore, Injured, mobile-Phone, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:44 pm | 0 comments

സോഡാ കുപ്പി കൊണ്ട് കുത്ത്: രണ്ടു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അട്ക്കത്ത്ബയല്‍ കൃഷ്ണവര്‍ണ നിലയത്തിലെ പ്രഭാകരനെ (46) സോഡാ കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പിച്ചതിന് രണ്ടു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മണികണ്ഠന്‍ (35), രാജു (30) എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ഏഴാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് ബഹളം വെക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് പ്രഭാകരന്റെ പരാതിയില്‍ പറയുന്നു.

Attack, Case, Injured, Liquor, Kasaragod, Kerala, Kerala News, International News, National News.Keywords: Attack, Case, Injured, Liquor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


12:43 pm | 0 comments

സീതാംഗോളിയില്‍ മാനസിക രോഗിയുടെ പരാക്രമം

Written By kvarthapressclub on 13 May 2013 | 7:30 pm

സീതാംഗോളി: സീതാംഗോളിയില്‍ മാനസിക രോഗിയുടെ പരാക്രമം. ഇയാളുടെ പരാക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസും കാറിന്റേയും ബസിന്റേയും ചില്ലുകളും  തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം. കാസര്‍കോട് സെയില്‍സ് ടാക്‌സ് കമ്മീഷണര്‍ സീതാംഗോളി ദര്‍ബത്തടുക്കയിലെ കൃഷ്ണദാസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസും വീട്ടിലെ ജനല്‍ ഗ്ലാസും തകര്‍ത്തു. കൂടാതെ കട്ടത്തങ്ങാടിയിലെ ബാങ്ക് മാനേജരുടെ വീടിന്റെ ഗ്ലാസും തകര്‍ത്തിരുന്നു.

 Mental Patient, Attack, Bus, House, Kasaragod, Kerala, Kerala Newsപിന്നീട് സീതാംഗോളി ടൗണിലെത്തിയ ഇയാള്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ ഹെഡ്‌ലൈറ്റും ഗ്ലാസുകളും കേടുവരുത്തി. സീതാംഗോളിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കീറിക്കളഞ്ഞു. അക്രമത്തിനുശേഷം വൈദ്യുതി പോസ്റ്റില്‍ കയറാന്‍ ശ്രമിച്ച ഇയാളെ
നാട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് ബദിയഡുക്ക പോലീസിലേല്‍പിക്കുകയായിരുന്നു.

Keywords: Mental Patient, Attack, Bus, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:30 pm | 0 comments

സ്ഥലംമാറി ബസിറങ്ങിയ എസ്.ഐക്ക് സദാചാര പോലീസിന്റെ ക്രൂരമര്‍ദനം

Written By kvartha delta on 11 May 2013 | 6:20 pm

നീലേശ്വരം: സ്ഥലം മാറി ബസിറങ്ങിയ എസ്.ഐയെ സദാചാര പോലീസ് ചമഞ്ഞസംഘം ക്രൂരമായി മര്‍ദിച്ചു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നീലേശ്വരം പട്ടേനയിലെ ബാലകൃഷ്ണനെ(53)യാണ് കരിന്തളം വാളൂരില്‍ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ദ്ദിച്ചത്.

വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. വൈകിട്ട് കാഞ്ഞങ്ങാട്ടേക്ക് വന്ന ബാലകൃഷ്ണന്‍ നീലേശ്വരം വഴി കരിന്തളം-വാളൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസില്‍ കയറിയതായിരുന്നു. ബസ് യാത്രക്കിടെ ഉറങ്ങിപ്പോയ ബാലകൃഷ്ണന് നീലേശ്വരത്ത് ഇറങ്ങാന്‍ സാധിച്ചില്ല. ഉറക്കമുണര്‍ന്നപ്പോഴേക്കും ബസ് വാളൂരിലെത്തിയിരുന്നു.

വാളൂരില്‍ ഇറങ്ങിയ ബാലകൃഷ്ണന്‍ തല്‍സമയം അവിടെ ഉണ്ടായിരുന്ന ആറംഗസംഘത്തോട് നീലേശ്വരത്ത് ഇപ്പോള്‍ ബസ് ഉണ്ടോയെന്ന് അന്വേഷിച്ചു. നീലേശ്വരത്ത് എവിടെയാണ് പോകേണ്ടതെന്ന് സംഘം ചോദിച്ചപ്പോള്‍ തനിക്ക് നീലേശ്വരത്ത് തന്നെയാണ് ഇറങ്ങേണ്ടതെന്ന് ബാലകൃഷ്ണന്‍ മറുപടി നല്‍കി. കൃത്യമായ മറുപടി തരാതെ വിടില്ലെന്ന് പറഞ്ഞ് സംഘം ബാലകൃഷ്ണനെ ബലമായി തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
Nileshwaram, Police, Attack, Assault, Kerala, Kasaragod, Liquor, Bus, Case, SI, Hospital

ബഹളം കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ബാലകൃഷ്ണനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് ബാലകൃഷ്ണന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓമച്ചേരിയിലെ രാജേഷ്, നാന്ദിയടുക്കത്തെ സജേഷ്, ദിനേശന്‍, വാളൂരിലെ പത്മലേഷ് കണ്ടാലറിയുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ബാലകൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി. അക്രമി സംഘം മദ്യലഹരിയിലായിരുന്നു.

Keywords: Nileshwaram, Police, Attack, Assault, Kerala, Kasaragod, Liquor, Bus, Case, SI, Hospital, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:20 pm | 0 comments

ഭര്‍ത്താവിനെ തേടിയെത്തിയ സെയില്‍സ്‌ഗേളായ ഭാര്യയ്ക്ക് മര്‍ദനം

കാസര്‍കോട്: ഭര്‍ത്താവിനെ തേടിയെത്തിയ ഭാര്യയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദനം. കണ്ണൂര്‍ മഞ്ഞംപാറ പെരുവളത്ത് പറമ്പിലെ കിണാക്കുള്‍ ഹൗസില്‍ ഫരീദിന്റെ മകള്‍ കെ. റുബീന (29) യ്ക്കാണ് മര്‍ദനമേറ്റത്. ഭര്‍ത്താവായ മൊഗ്രാല്‍പുത്തൂര്‍ മുനീര്‍ മന്‍സിലില്‍ എ.എം. സിദ്ദിഖിന്റെ വീട്ടിലെത്തിയപ്പോഴാണ് സിദ്ദിഖിന്റെ രണ്ട് സഹോദരങ്ങളും ഭാര്യയും ചേര്‍ന്ന് റുബീനയെ മര്‍ദിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് റുബീന ഭര്‍ത്താവിനെ തേടിയെത്തിയത്. 2000 മാര്‍ച് രണ്ടിനാണ് റുബീനയും സിദ്ദിഖും തമ്മിലുള്ള വിവാഹം നടന്നത്. കണ്ണൂരിലെ ഒരു കടയില്‍ സെയില്‍സ് ഗേളാണ് റുബീന. ഏഴു വര്‍ഷമായി ഭര്‍ത്താവ് ചെലവിന് നല്‍കുകയോ തന്നെയും 12 വയസുള്ള മകളെയും ഏഴ് വയസുളള മകനെയും സംരക്ഷിക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയതെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന റുബീന പറയുന്നു.

Attack, Wife, Husband, Mogral Puthur, Brothers, Kasaragod, Kerala, Kerala News, International News, National News.വിവാഹം കഴിഞ്ഞ ശേഷമാണ് ഭര്‍ത്താവിന് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് മനസിലായതെന്ന് യുവതി പറഞ്ഞു. വിശദമായി അന്വേഷിച്ചപ്പോള്‍ സിദ്ദിഖ് മൂന്ന് വിവാഹം കഴിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞെന്നും റുബീന വെളിപ്പെടുത്തി. വിവാഹ സമത്ത് 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നതായും സിദ്ദിഖിനെതിരെയുള്ള കേസ് കണ്ണൂര്‍ പോലീസിലും തലശ്ശേരി കുടുംബകോടതിയിലും നിലവിലുണ്ടെന്നും റുബീന പറഞ്ഞു.

Keywords: Attack, Wife, Husband, Mogral Puthur, Brothers, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:32 pm | 0 comments

മദ്യവില്‍പന കേന്ദ്രത്തില്‍ തര്‍ക്കം; മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

Written By kvarthaksd on 8 May 2013 | 7:51 pm

കാസര്‍കോട്: മദ്യവില്‍പന കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് മര്‍ദനമേറ്റു. ബേക്കലിലെ കുണ്ടാരന്റെ മകന്‍ പ്രഭാകരനാ (45) ണ് ചൊവ്വാഴ്ച രാത്രി നെല്ലിക്കുന്ന് കടപ്പുറത്തെ മദ്യവില്‍പന കേന്ദ്രത്തില്‍ വെച്ച് മര്‍ദനമേറ്റത്. നെല്ലിക്കുന്ന് കടപ്പുറത്തെ ഭാര്യാ വീട്ടില്‍ വന്നതായിരുന്നു പ്രഭാകരന്‍.

അതിനിടെയാണ് മദ്യപിക്കാനായി കടപ്പുറത്തെ വില്‍പന കേന്ദ്രത്തിലെത്തിയത്. മദ്യം വാങ്ങിക്കഴിച്ചതിന്റെ പണത്തില്‍ അല്‍പം കുറവുള്ള കാര്യം സൂചിപ്പിച്ചപ്പോള്‍ വാക്ക്തര്‍ക്കമുണ്ടാവുകയും വില്‍പനക്കാരായ സാജു, മണികണ്ഠന്‍ എന്നിവര്‍ സോഡാക്കുപ്പി കൊണ്ട് അടിക്കുകയുമായിരുന്നുവെന്ന് പ്രഭാകരന്‍ പറഞ്ഞു. നെറ്റിക്ക് പരിക്കേറ്റ പ്രഭാകരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Attack, Youth, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News.Keywords: Attack, Youth, Hospital, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

7:51 pm | 0 comments

വഴിതര്‍ക്കം: വീട്ടമ്മയെ സഹോദരന്‍ മര്‍ദിച്ചു

Written By kvarthaksd on 3 May 2013 | 6:30 pm

കാസര്‍കോട്: സഹോദരന്റെ മര്‍ദനമേറ്റ് വീട്ടമ്മയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡൂര്‍ ഒടിയപ്പദവിലെ ഗിരിജ (45) യ്ക്കാണ് മര്‍ദമേറ്റത്.

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനാണ് മര്‍ദിച്ചതെന്ന് ഗിരിജ പരാതിപ്പെട്ടു.

Attack, House-Wife, Hospital, Case, Adoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
Keywords: Attack, House-Wife, Hospital, Case, Adoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:30 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories