Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Assault. Show all posts
Showing posts with label Assault. Show all posts

പലകകൊണ്ട് മകന്‍ വൃദ്ധ പിതാവിന്റെ മുഖത്തടിച്ചു

Written By kvartha delta on 18 May 2013 | 11:42 am

കാസര്‍കോട്: ഇരിക്കാനുപയോഗിക്കുന്ന പലക കൊണ്ട് മകന്‍ വൃദ്ധ പിതാവിന്റെ മുഖത്തും തലയ്ക്കും അടിച്ചു. നെട്ടണിഗെ നാക്കൂറിലെ കൂലിപ്പണിക്കാരന്‍ മാങ്കു (75) വിനാണ് അടിയേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍വെച്ച് മകന്‍ സഞ്ചീവനാണ് അക്രമിച്ചതെന്ന് മാങ്കു പറഞ്ഞു. മകളുടെ മകനുവേണ്ടി പണിയുന്ന വീട് തനിക്കുവേണമെന്ന് സഞ്ചീവന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് വിസമ്മതിച്ചതിനാണ് അക്രമിച്ചതെന്നും മാങ്കു പരാതിപ്പെട്ടു.
Kasaragod, General-hospital, Assault, Injured, Son, Father

Keywords: Kasaragod, General-hospital, Assault, Injured, Son, Father, House, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:42 am | 0 comments

വീട്ടമ്മയെ ഭര്‍തൃ സഹോദരനും ഭാര്യയും മര്‍ദിച്ചു

Written By Kvarthakgd on 17 May 2013 | 1:09 pm

കാസര്‍കോട്: വീട്ടമ്മയെ ഭര്‍തൃ സഹോദരനും ഭാര്യയും മര്‍ദിച്ചു. പരിക്കേറ്റ മുണ്ട്യത്തടുക്കയിലെ ദാമോദരന്റെ ഭാര്യ കമലയെ (48) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ ഭര്‍തൃ സഹോദരന്‍ സുകുമാരനും ഭാര്യ ജാനകിയും ചേര്‍ന്നാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് കമലയെ മര്‍ദിച്ചത്. വീട്ടിലുണ്ടായിരുന്ന 25,000 രൂപ അപഹരിച്ചതായും പരാതിയുണ്ട്. വഴിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് മര്‍ദിച്ചതെന്നാണ് ആശുപത്രിയില്‍ കവിയുന്ന കമല പറയുന്നത്.
House wife, Assault, Husband, Brother, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: House wife, Assault, Husband, Brother, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:09 pm | 0 comments

പ്ലസ്ടു വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ പതിമൂന്നു പേര്‍ക്കെതിരെ കേസ്

Written By Kvarthakgd on 16 May 2013 | 12:22 pm

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥി പുളിക്കൂര്‍ ശ്രീബാഗിലുവിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ സാബിത്തിനെ(18) രണ്ട് ഓട്ടോ റിക്ഷകളിലായി എത്തിയ സംഘം മര്‍ദിച്ച സംഭവത്തില്‍ പതിമൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

സലീം എന്നയാളുടെയും മറ്റൊരാളുടെയും ഓട്ടോയിലെത്തിയ സംഘമാണ് സാബിത്തിനെ ആക്രമിച്ചത്. ഖാദര്‍, ഖലീദ്, ഇസ്മഈയില്‍, സലാം, സുഹൈര്‍, താജുദ്ദീന്‍ തുടങ്ങി പതിമൂന്നു പേര്‍ക്കെതിരെയാണ് കേസെടുത്തത്. പരിക്കേറ്റ സാബിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News:
ഓട്ടോയിലെത്തിയ സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

Keywords: Plus two, Student, Assault, Case, Pulikur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
12:22 pm | 0 comments

കൊലപാതകകേസ് പ്രതിയെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു

Written By Kvarthakgd on 12 May 2013 | 4:48 pm

കുമ്പള: കൊലപാതകകേസ് പ്രതിയെ കാര്‍ തടഞ്ഞുനിര്‍ത്തി കുത്തി പരിക്കേല്‍പിച്ചു. ഒന്നര വര്‍ഷം മുമ്പ് ആരിക്കാടിയിലെ സമീറിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഉളുവാറിലെ അബ്ദുല്‍ ലത്തീഫിനെ(33) ആണ് കുത്തിപരിക്കേല്‍പിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കൊടിയമ്മ ദണ്ഡഗോളിയില്‍ വെച്ചാണ് ആക്രമണം. ഭാര്യ സമീറയ്ക്കും ബന്ധുവായ മറ്റൊരു സ്ത്രീയ്ക്കുമൊപ്പം കാറില്‍ കട്ടത്തടുക്ക ഭാഗത്തേക്ക് പോകുമ്പോള്‍ മറ്റൊരു കാറിലെത്തിയ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി കുത്തിപരിക്കേല്‍പിക്കുകയായിരുന്നു. ലത്തീഫിന്റെ വയറ്റത്താണ് കുത്തേറ്റത്. ഇയാളെ കുമ്പളയിലെ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ ഒരു കേസില്‍
Murder case accuse, Assault, Kumbala, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
പ്രതിയാണ് ലത്തീഫ്. അതിനാല്‍ ഇയാള്‍ക്ക് ആശുപത്രിയില്‍ പോലീസ് കാവലേര്‍പെടുത്തി.

Keywords: Murder case accuse, Assault, Kumbala, Kerala, Kasaragod, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:48 pm | 0 comments

സ്ഥലംമാറി ബസിറങ്ങിയ എസ്.ഐക്ക് സദാചാര പോലീസിന്റെ ക്രൂരമര്‍ദനം

Written By kvartha delta on 11 May 2013 | 6:20 pm

നീലേശ്വരം: സ്ഥലം മാറി ബസിറങ്ങിയ എസ്.ഐയെ സദാചാര പോലീസ് ചമഞ്ഞസംഘം ക്രൂരമായി മര്‍ദിച്ചു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നീലേശ്വരം പട്ടേനയിലെ ബാലകൃഷ്ണനെ(53)യാണ് കരിന്തളം വാളൂരില്‍ സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ദ്ദിച്ചത്.

വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. വൈകിട്ട് കാഞ്ഞങ്ങാട്ടേക്ക് വന്ന ബാലകൃഷ്ണന്‍ നീലേശ്വരം വഴി കരിന്തളം-വാളൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസില്‍ കയറിയതായിരുന്നു. ബസ് യാത്രക്കിടെ ഉറങ്ങിപ്പോയ ബാലകൃഷ്ണന് നീലേശ്വരത്ത് ഇറങ്ങാന്‍ സാധിച്ചില്ല. ഉറക്കമുണര്‍ന്നപ്പോഴേക്കും ബസ് വാളൂരിലെത്തിയിരുന്നു.

വാളൂരില്‍ ഇറങ്ങിയ ബാലകൃഷ്ണന്‍ തല്‍സമയം അവിടെ ഉണ്ടായിരുന്ന ആറംഗസംഘത്തോട് നീലേശ്വരത്ത് ഇപ്പോള്‍ ബസ് ഉണ്ടോയെന്ന് അന്വേഷിച്ചു. നീലേശ്വരത്ത് എവിടെയാണ് പോകേണ്ടതെന്ന് സംഘം ചോദിച്ചപ്പോള്‍ തനിക്ക് നീലേശ്വരത്ത് തന്നെയാണ് ഇറങ്ങേണ്ടതെന്ന് ബാലകൃഷ്ണന്‍ മറുപടി നല്‍കി. കൃത്യമായ മറുപടി തരാതെ വിടില്ലെന്ന് പറഞ്ഞ് സംഘം ബാലകൃഷ്ണനെ ബലമായി തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
Nileshwaram, Police, Attack, Assault, Kerala, Kasaragod, Liquor, Bus, Case, SI, Hospital

ബഹളം കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും സംഘം ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ബാലകൃഷ്ണനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് ബാലകൃഷ്ണന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓമച്ചേരിയിലെ രാജേഷ്, നാന്ദിയടുക്കത്തെ സജേഷ്, ദിനേശന്‍, വാളൂരിലെ പത്മലേഷ് കണ്ടാലറിയുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ബാലകൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി. അക്രമി സംഘം മദ്യലഹരിയിലായിരുന്നു.

Keywords: Nileshwaram, Police, Attack, Assault, Kerala, Kasaragod, Liquor, Bus, Case, SI, Hospital, Injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:20 pm | 0 comments

കുടുംബ വഴക്കിനെതുടര്‍ന്ന് സ്ത്രീയുടെ കൈ സഹോദരന്‍ തല്ലിയൊടിച്ചു

Written By kvartha delta on 9 May 2013 | 6:16 pm

കാസര്‍കോട്: കുടുംബ വഴക്കിനെതുടര്‍ന്ന് സ്ത്രീയുടെ കൈ സഹോദരന്‍ തല്ലിയൊടിച്ചു. പെര്‍ളടുക്ക നാര്‍ക്കോട്ടെ നാരായണന്റെ ഭാര്യ നാരായണി (63) യുടെ ഇടതുകൈയാണ് ഒടിഞ്ഞത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Assault, Family Clash, Kasaragod, Hospital, Injured, Kerala, Narayani

ബുധനാഴ്ച ഉച്ചയ്ക്ക് സഹോദരന്‍ കുഞ്ഞിക്കണ്ണനാണ് അടിച്ചതെന്ന് നാരായണി പറഞ്ഞു. പറമ്പില്‍ വീണ തേങ്ങ പെറുക്കിയതിനെചൊല്ലിയുണ്ടായ വാക്കേറ്റമാണ് അടിയില്‍ കലാശിച്ചത്.

Keywords: Assault, Family Clash, Kasaragod, Hospital, Injured, Kerala, Narayani, Coconut, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:16 pm | 0 comments

ഭര്‍തൃ മര്‍ദനം; യുവതിയും മക്കളും ആശുപത്രിയില്‍

Written By kvarthaksd on 8 May 2013 | 11:30 am

കാസര്‍കോട്: ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതിയെയും മക്കളെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്മനാട് മണല്‍ ഹൗസിലെ ഫസല്‍ റഹ്മാന്റെ ഭാര്യ സാബിറ (36), മക്കളായ തസ്‌ലീമ (11), ഫാരിസ് (ഒമ്പത്) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വെച്ച് ഭര്‍ത്താവാണ് തന്നെയും മക്കളെയും മര്‍ദിച്ചതെന്ന് സാബിറ പറഞ്ഞു. പിന്നീട് പുറത്ത് പോയ ഭര്‍ത്താവ് വൈകിട്ട് വന്ന് തങ്ങളെ വീട്ടിന് പുറത്താക്കി വീട് പൂട്ടിയ ശേഷം സ്ഥലം വിട്ടതായും അവര്‍ പറഞ്ഞു. നേരത്തെയും പലവട്ടം പീഡിപ്പിച്ചതായും അത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായും സാബിറ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടാണ് ഇത്തരത്തില്‍ പീഡിപ്പിക്കുന്നതെന്നും  സാബിറ പരാതിപ്പെട്ടു.

Assault, Woman, Childrens, House, Police, Case, Kasaragod, Kerala, Kerala News, International News.
Keywords: Assault, Woman, Childrens, House, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:30 am | 0 comments

അന്യമതക്കാരായ യുവാവിനെയും യുവതിയേയും പിന്തുടര്‍ന്നെത്തിയ സംഘം ക്രൂരമായി മര്‍ദിച്ചു

Written By Kvarthakgd on 4 May 2013 | 1:05 pm

മഞ്ചേശ്വരം: അന്യമതക്കാരായ യുവാവിനെയും യുവതിയേയും പിന്തുടര്‍ന്നെത്തിയ അമ്പതോളം വരുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. സാരമായി പരിക്കേറ്റ കര്‍ണാടക സാലത്തൂര്‍ സ്വദേശിയായ ജയന്ത പൂജാരിയെ (22) മഞ്ചേശ്വരം ഗവണ്‍മെന്റ് ആശുപത്രിയിലും യുവതിയെ കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ജയേന്ത പൂജാരിയുടെ പരാതിയില്‍ 50 ഓളം വരുന്ന ആളുകള്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശമായ ബാക്രബയല്‍ തലയ്ക്കിലാറിലാണ് സംഭവം. സാലത്തൂര്‍ സ്വദേശികളായ ജയന്ത പൂജാരിയും യുവതിയും ഓട്ടോയില്‍ പോകുന്നതുകണ്ട് അമ്പതോളം വരുന്ന സംഘം വാഹനങ്ങളില്‍ പിന്തുടരുകയും ബാക്രവയലില്‍വെച്ച് ഇരുവരെയും പിടികൂടുകയുമായിരുന്നു.
Youth, Woman, Assault, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ആദ്യം അതിര്‍ത്തിപ്രദേശത്തുവെച്ചാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്. പിന്നീട് കേരളത്തിലേക്ക് കൊണ്ടുവന്ന് അവിടെവെച്ച് വീണ്ടുംമര്‍ദിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും അക്രമി സംഘം വാഹനങ്ങളില്‍ യുവതിയെയും കൊണ്ട് കടന്നുകളഞ്ഞിരുന്നു. യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ രഹസ്യമായി ഓട്ടോയില്‍ പോകുന്നതുകണ്ടാണ് ചിലര്‍ ആളുകളെ സംഘടിപ്പിച്ച് ഇവരെ പിന്തുടര്‍ന്നത്. യുവാവിനോടൊപ്പമുണ്ടായിരുന്ന യുവതിയെ ആശുപത്രിയിലാക്കിയ സംഘം രാത്രിയോടെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം.

Keywords: Youth, Woman, Assault, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:05 pm | 2 comments

ദമ്പതികളെ വീടുകയറി അക്രമിച്ചു

Written By kvarthakgd1 on 28 Apr 2013 | 11:00 am

കാസര്‍കോട്: ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ദമ്പതികളെ അടിച്ച് പരിക്കേല്‍പ്പിച്ചു. വീട്ടുസാധനങ്ങള്‍ നശിപ്പിച്ചു. തളങ്കര നുസ്രത്ത് നഗറിലെ അഹ്മദ്കുഞ്ഞി (58), ഭാര്യ ബല്‍ക്കീസ് അഹ്മദ് (46) എന്നിവരെയാണ് അക്രമിച്ചത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അക്രമം. സ്വത്ത് തര്‍ക്കം സംബന്ധിച്ച വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. പരിക്കേറ്റ ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kasaragod, Thalangara, Attack, Assault, House, Kerala, Ahmed Kunhi, Wife, Saturday, Injury, Hospital, Malayalam News

Keywords: Kasaragod, Thalangara, Attack, Assault, House, Kerala, Ahmed Kunhi, Wife, Saturday, Injury, Hospital, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:00 am | 0 comments

ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്റെ പല്ല് അടിച്ചു കൊഴിച്ചു

Written By Kvarthakgd on 22 Apr 2013 | 8:13 pm

നീലേശ്വരം: ആശുപത്രിയില്‍ കയറി വനിതാ ജീവനക്കാരോടു ആസഭ്യം പറഞ്ഞതു ചോദ്യം ചെയ്ത വിരോധത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ പല്ല് അടിച്ചു കൊഴിച്ചു. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ജീവനക്കാരന്‍ പരപ്പ ബാനത്തെ ബി. നിഷാദിനാണ് (25) മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

തെക്കന്‍ ബങ്കളം വലിയവീട്ടിലെ ഋജേഷ് രാമചന്ദ്രനാണ് (24) മദ്യലഹരിയില്‍ അക്രമം നടത്തിയത്. ആശുപത്രി കൗണ്ടറിനടുത്ത് നിന്നു വനിതാ ജീവനക്കാരോടു അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു മര്‍ദനം. സമീപത്തെ ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ എത്തി ഋജേഷിനെ പിടിച്ചു വച്ചു.

നീലേശ്വരം എസ്.ഐ, കെ. പ്രേംസദന്‍ എത്തി അറസ്റ്റു ചെയ്തു. അക്രമത്തില്‍ കോ- ഓപ്പറേറ്റീവ്
Security, Hospital, Attack, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
എംപ്‌ളോയീസ് യൂണിയന്‍ തേജസ്വിനി ആശുപത്രി യൂണിറ്റ് പ്രതിഷേധിച്ചു. പി. രാജേഷ്, ടി. സജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Security, Hospital, Attack, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:13 pm | 0 comments

ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചു

കാഞ്ഞങ്ങാട്: യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ കാല്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിയൊടിച്ചു. ചിത്താരി ചാമുണ്ഡിക്കുന്നിലെ വി. രാജു (48) വിന്റെ ഇടതുകാലാണ് തല്ലിയൊടിച്ചത്. സാരമായി പരിക്കേറ്റ രാജുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് ശ്രീറാം ഫൈനാന്‍സിലെ ജീവനക്കാരനായ ചാമുണ്ഡിക്കുന്നിലെ സൂര്യനാണ് തന്നെ ആക്രമിച്ചതെന്ന് രാജു പരാതിപ്പെട്ടു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. രാജുവിന്റെ ഭാര്യയുടെ മൊബൈല്‍ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളയച്ച് ശല്യപ്പെടുത്തുന്ന സൂര്യന്റെ നടപടിയെ രാജു നേരത്തെ ചോദ്യം ചെയ്തിരുന്നു. താക്കീത് നല്‍കിയിട്ടും സൂര്യന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു.
Mobile phone, Message, Husband, Wife, Leg, Broken, Chithari, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കഴിഞ്ഞദിവസം വീട്ടിലേക്ക് പോകുമ്പോള്‍ സൂര്യന്‍ രാജുവിനെ തടഞ്ഞുനിര്‍ത്തുകയും ക്രിക്കറ്റ്ബാറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു.

Keywords: Mobile phone, Message, Husband, Wife, Leg, Broken, Chithari, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:44 pm | 0 comments

ആദൂര്‍ സി.ഐക്കെതിരെ നടപടിയെടുക്കുക: ഹിന്ദുഐക്യവേദി

Written By Kvarthakgd on 10 Apr 2013 | 11:48 am

കാസര്‍കോട്: ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗവും ജില്ലാ രക്ഷാധികാരിയുമായ എ. കരുണാകരന്‍ മാസ്റ്ററെ മര്‍ദിച്ച ആദൂര്‍ സി.ഐക്കെതിരെ നടപടിയെടുക്കമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. ബോവിക്കാനത്തുവെച്ച് ആദൂര്‍ സി.ഐ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എ. കരുണാകരന്‍ മാസ്റ്ററെ പൊതുനിരത്തിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനത്തില്‍ കയറ്റി അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. പ്രായാധിക്യം പോലും പരിഗണിക്കാതെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ് പോലീസ്സ ചെയ്തത്.

സംഭവത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്‍, ജില്ലാ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ കോടോത്ത്, സംഘടനാ സെക്രട്ടറി രഘുറാം കാളിയങ്ങാട് എന്നിവര്‍ പ്രതിഷേധിച്ചു.

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ട്. വാഹനത്തില്‍ വെച്ചും അദ്ദേഹത്തെ ക്രൂരമായി
Adhur CI, Assault, Hindu ikyavedi leader, Protest, Bovikanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsമര്‍ദിച്ചു. നിസാരപ്രശ്‌നത്തില്‍ ബോവിക്കാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുദ്ധക്കളം തീര്‍ത്ത ആദൂര്‍ സി.ഐ. സതീഷ്‌കുമാറിനും എ.എസ്.ഐ. സുഗുണനുമെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകും.

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെപ്പോലും അതിജീവിച്ച പാരമ്പര്യമുള്ള കരുണാകരന്‍ മാസ്റ്ററെ മര്‍ദിച്ച് സംഘടനയെ ഇല്ലാതാക്കാമെന്നത് സി.ഐയുടെ വ്യാമോഹം മാത്രമാണെന്നും ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.

Keywords: Adhur CI, Assault, Hindu ikyavedi leader, Protest, Bovikanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11:48 am | 0 comments

ബൈക്കുകളിലെത്തി കാറിന് കല്ലേറ്; രണ്ടുപേര്‍ക്ക് പരിക്ക്

Written By Kvartha Alpha on 4 Apr 2013 | 8:10 pm

മഞ്ചേശ്വരം: ബൈക്കുകളിലെത്തിയ സംഘം കാറിന് നേരെ നടത്തിയ കല്ലേറില്‍ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കേരള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മഞ്ചേശ്വരത്തെ മുഹമ്മദ് ഹനീഫ(38), പ്രസിഡന്റ് അന്തുഞ്ഞി(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി തലപ്പാടി ആര്‍.ടി.ഒ ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് കല്ലേറുണ്ടായത്. അന്തുഞ്ഞിക്ക് തലക്ക് മുറിവേറ്റു. നേരത്തെ ഹൊസങ്കടിയിലുണ്ടായ ഒരു അക്രമ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ ബൈക്കുകകള്‍ പോലീസിന് കാണിച്ച് കൊടുത്തിരുന്നുവത്രെ. അതിനുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

File Photo
Keywords: Bike, Assault, Car, Manjeshwaram, Police, case, Kasaragod, Kerala, Anthunhi, Talapadi, RTO, Checkpost, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

8:10 pm | 0 comments

നാലംഗ സംഘം വീട് കയറി അമ്മയെയും മകനെയും മര്‍ദിച്ചു

Written By Kvarthakgd on 31 Mar 2013 | 4:40 pm

Assault, Mother, Son, Gang, Injured, Hospitalized, Kumbala, Police, Enquiry, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കുമ്പള: കടം കൊടുത്ത ഒന്നര ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകനെയും മര്‍ദിച്ചു. വോര്‍ക്കാടി തച്ചിറപദവിലെ ലീന മന്തേരൊ(45), മകല്‍ സുനില്‍ പ്രകാശ്(26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ഇവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സുനില്‍ പ്രകാശിനെ വെട്ടുന്നത് കണ്ട് തടയാല്‍ ചെന്നപ്പോള്‍ ലീനയുടെ ഇടതുകൈയുടെ വിരല്‍ മുറിഞ്ഞു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നു.

Keywords: Assault, Mother, Son, Gang, Injured, Hospitalized, Kumbala, Police, Enquiry, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:40 pm | 0 comments

പണത്തെചൊല്ലി തര്‍ക്കം: യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചു

Kasaragod, Man, Assault, Cash, Kerala, Injury, Hospital, House, Family, Aboobacker, Kasargod Vartha, Malayalam News, Kerala News
കാസര്‍കോട്: പൈവളിഗെ, ആസാദ് നഗര്‍, അച്ചക്കരയിലെ മുഹമ്മദിന്റെ മകന്‍ ബി.എം. അബൂബക്കറിനെ(43) ബന്ധുക്കളായ മൂന്നുപേരുടെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട് പണിയുമ്പോള്‍ സഹായമായി നല്‍കിയ പണം തിരിച്ച് ചോദിച്ച് വീട്ടിലെത്തിയ ഇവര്‍ മൂക്കിനിടിക്കുകയായിരുന്നെന്ന് അബൂബക്കര്‍ പറഞ്ഞു. ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കരുതിവെച്ച 3,00,000 രൂപ തട്ടിയെടുത്തതായും പറയുന്നു. നേരത്തെ അബൂബക്കര്‍ മുംബൈയിലായിരുന്നു. ആ സമയത്ത് ഭാര്യാവീട്ടുകാരാണ് വീടിന്റെ പണികള്‍ നോക്കിനടത്തിയതെന്നും ഇയാള്‍ പറഞ്ഞു.

വീടിന് ആകെ ഏഴ് ലക്ഷം രൂപ ചിലവായെന്നും താന്‍ നല്‍കിയ മൂന്നുലക്ഷത്തിന് പുറമെ ബാക്കി നാല് ലക്ഷം അവരാണ് നല്‍കിയതെന്നും അവകാശപ്പെട്ടാണ് അക്രമമെന്നും അബൂബക്കര്‍ പറയുന്നു.


Keywords: Kasaragod, Man, Assault, Cash, Kerala, Injury, Hospital, House, Family, Aboobacker, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:39 am | 0 comments

സ്ഥലത്തര്‍ക്കം: മത്സ്യവില്‍പനക്കാരന് അയല്‍ക്കാരന്റെ മര്‍ദനം

Kasaragod, Fisher-Workers, Assault, Kerala, Injury, Hospital, Police, Complaint, Kasargod Vartha, Malayalam News
കാസര്‍കോട്: മത്സ്യ വില്‍പനക്കാരനെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്ങാട് കൂളിക്കുന്നിലെ പി.എം. അസീസി(46)നാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി 10 മണിയോടെ അയല്‍ക്കാരനാണ് മര്‍ദിച്ചതെന്ന് അസീസ് പരാതിപ്പെട്ടു.

അയല്‍ക്കാരനില്‍ നിന്ന് അസീസ് 17 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നു. ഈ സ്ഥലത്തില്‍ തന്റെ സ്ഥലവും ഉള്‍പെട്ടിട്ടുണ്ടെന്നും അത് വിട്ടുതരണമെന്നും ആവശ്യപ്പെട്ടാണ് മര്‍ദനമെന്ന് അസീസ് പറഞ്ഞു.


Keywords: Kasaragod, Fisher-Workers, Assault, Kerala, Injury, Hospital, Police, Complaint, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:39 am | 0 comments

പെണ്‍കുട്ടിക്കെതിരെ അപവാദം; കോണ്‍ഗ്രസ് നേതാവിനെ കൈകാര്യം ചെയ്തു

Written By Kvarthakgd on 27 Mar 2013 | 7:20 pm

Bekal, Local, Political leader, Assault, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബേക്കല്‍: വിദ്യാര്‍ഥിനിയെയും യുവാവിനെയും ബന്ധപ്പെടുത്തി അപവാദ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്  കോണ്‍ഗ്രസ് നേതാവ് ബന്ധുക്കളുടെ മര്‍ദ്ദനത്തിരയായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.

മാസ്തിഗുഡ്ഡയിലെ 15 കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയും പൂച്ചക്കാട്ടെ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നുവത്രെ. ഇവരുടെ പ്രണയം അറിഞ്ഞ യുവാവിന്റെ വീട്ടുകാര്‍ യുവാവിനെ തന്ത്രപൂര്‍വം ഗള്‍ഫിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.

യുവാവ് ഗള്‍ഫിലേക്ക് പോയതിന് ശേഷം പെണ്‍കുട്ടിയെ കുറിച്ച് പൂച്ചക്കാട്ടെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് നാട്ടില്‍ അപവാദം പ്രചരിപ്പിച്ചു. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചൊവ്വാഴ്ച സംഘടിതരായി പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്തു.

'സ്വതന്ത്ര ഭാരതത്തില്‍ ആര്‍ക്കും എന്തും പറയാന്‍ അവകാശമുണ്ടെന്നും അത് തെളിയിക്കേണ്ടവര്‍ക്ക് തെളിയിക്കാമെന്നും' കോണ്‍ഗ്രസ് നേതാവ് പറഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രോഷാകുലരായി. പ്രകോപിതരായ ഇവര്‍ കോണ്‍ഗ്രസ് നേതാവിനെ വളഞ്ഞിട്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

പക്ഷെ പോലീസില്‍ പരാതി കൊടുക്കാനോ ആശുപത്രിയില്‍ ചികിത്സ തേടാനോ കോണ്‍ഗ്രസ് നേതാവ് കൂട്ടാക്കിയില്ല. സംഭവം നാട്ടില്‍ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്.

Keywords: Bekal, Local, Political leader, Assault, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:20 pm | 0 comments

മുനിസിപ്പല്‍ കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടി മര്‍ദനമേറ്റ് ആശുപത്രിയില്‍

Written By Kvarthakgd on 24 Mar 2013 | 9:03 pm

Municipal Councillor, Majeed Kollampady, Assault, Inured, Hospital, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കാസര്‍കോട്: നഗരസഭാ പതിനഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ മജീദ് കൊല്ലമ്പാടിയെ മര്‍ദനമേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അണങ്കൂരില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ റോഡ് വെട്ടിപൊളിക്കുന്നതിനെ ചോദ്യം ചെയ്തപ്പോള്‍ നാലോളം തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് മജീദ് പരാതിപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം.

അണങ്കൂരില്‍ പലഭാഗത്തും നേരത്തെ റോഡ് കുത്തിപ്പൊട്ടിച്ച് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ മാസങ്ങളോളം റോഡ് നന്നാക്കാന്‍ അധികൃതര്‍ കൂട്ടാക്കിയിരുന്നില്ല. റോഡ് തകര്‍ന്നു കിടന്നതിനാല്‍ അണങ്കൂരില്‍ അപകട പരമ്പര തന്നെ ഉണ്ടാവുകയും ചെയ്തിരുന്നു. അതിനിടെയാണ് വീണ്ടും റോഡ് കുത്തിപ്പൊളിക്കാന്‍ ശ്രമം നടന്നത്. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് തന്നെ തൊഴിലാളികള്‍ മര്‍ദിച്ചതെന്ന് മജീദ് പറഞ്ഞു.

Keywords: Municipal Councillor, Majeed Kollampady, Assault, Inured, Hospital, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:03 pm | 0 comments

ക്ഷേത്രത്തിന് സ്ഥലം നല്‍കിയിട്ടും ഗൃഹനാഥനെ വെട്ടി പരിക്കേല്‍പിച്ചു

Written By kvarthaksd on 19 Mar 2013 | 12:55 pm

Assault, Injured, Youth, Enmakaje, Hospital, Kasaragod, Kerala, Kerala News, International News, National News.
Mahalinga
കാസര്‍കോട്: ക്ഷേത്രത്തിന് ആവശ്യപ്പെട്ട സ്ഥലം നല്‍കിയിട്ടും അനധികൃതമായി പറമ്പില്‍ കടന്ന് കാടു വെട്ടിത്തെളിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ തലയ്ക്ക് വെട്ടി പരിക്കേല്‍പിച്ചു. എന്‍മകജെ സര്‍പമൂലയിലെ മഹാലിംഗയെ (65) യാണ് ഒരു സംഘം തലയ്ക്ക് വെട്ടിയത്.

പരിക്കേറ്റ മഹാലിംഗയെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ട സ്ഥലം നല്‍കിയത് കൂടാതെ പറമ്പില്‍ കടന്ന് കാടും ഫല വൃക്ഷങ്ങളും വെട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരിലാണ് വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടിയതെന്ന് മഹാലിംഗ പറയുന്നു.

Keywords: Assault, Injured, Youth, Enmakaje, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

12:55 pm | 0 comments

കുത്തേറ്റ് യുവാവിന്റെ നില ഗുരുതരം; പ്രതി അറസ്റ്റില്‍

Written By kvarthaksd on 15 Mar 2013 | 11:41 am

 Arrest, Youth, Injured, Cheemeni, Attack, Hospital, Kasaragod, Kerala, Kerala News, International News, National News.
ചീമേനി: ചീമേനിയില്‍ ബംഗാള്‍ സ്വദേശികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അടിയും കുത്തുമേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബംഗാള്‍ ജൈപാലിലെ കൃഷ്ണ വിശ്വാസി (19) നാണ് ഗുരുതരമായി പരിക്കേറ്റത്. അബോധാവസ്ഥയിലായ യുവാവിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണ വിശ്വാസിനെ അടിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കൂടെ ജോലിചെയ്യുന്ന ബംഗാള്‍ സ്വദേശിയായ കാളിദാസ റായി (22) യെ ചീമേനി എസ്.ഐ ടി.പി സുമേഷ് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.

13ന് രാവിലെ 10.30 മണിയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് ജോലിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം. മരക്കക്കഷ്ണം കൊണ്ടടിച്ചും കുത്തിയും ഗുരുതരമായി പരിക്കേല്‍പിക്കുകയായിരുന്നു. കൃഷ്ണ വിശ്വാസിനെ കൂടെയുള്ളവരും മറ്റും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

Keywords: Arrest, Youth, Injured, Cheemeni, Attack, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:41 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories