Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Article. Show all posts
Showing posts with label Article. Show all posts

ദുബൈയിലും കൂട്ടുകൂടാം

Written By kvartha delta on 16 May 2013 | 7:46 am

കെ.ടി. ഹസന്‍

1970കളെ ഗള്‍ഫ് ബൂം കാലഘട്ടം എന്നു വിശേഷിപ്പിക്കാറുണ്ട്. മീനും മുത്തും വിറ്റ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചുവന്ന ദുബൈയിലെ ബദുക്കള്‍ക്ക് കടലില്‍ നിന്ന് മറ്റൊരു വരമായി പെട്രോളിയം കിട്ടിയതിന്റെ തൊട്ടടുത്ത ദശകം. അന്നു കേരളത്തില്‍ നിന്ന്, വിശിഷ്യാ കാസര്‍കോട്ട് നിന്നു നിരവധി പേര്‍ മഞ്ചുവില്‍ മാസങ്ങളോളമുള്ള കൊടുംയാത്ര കഴിഞ്ഞ്, കരയോടടുക്കുമ്പോള്‍ മൈലുകളോളം നീന്തിക്കടന്ന്, ഇന്ന് യു.എ.ഇ. യിലെ ഷാര്‍ജ പ്രവിശ്യയില്‍പെടുന്ന കോര്‍ഫഖാന്‍ തീരത്തെത്തി.

മരുക്കാട്ടിന്റെ യാതനകള്‍ നടന്നുനീങ്ങി അവര്‍ ദുബൈയടക്കം പല ദിക്കുകളില്‍ തമ്പടിഞ്ഞു. ചോര നീരാക്കി എന്നുതന്നെ പറയാം, തങ്ങളുടെ അധ്വാനങ്ങള്‍ വര്‍ഷങ്ങളോളം കൂട്ടിവച്ച് അവര്‍ നാട്ടിലേയ്ക്കുള്ള വര്‍ണസ്വപ്നങ്ങളുടെ വലിയ പെട്ടികള്‍ നിറച്ചു. അത്തറു പൂശി, ഞെക്കിയാല്‍ പാടുന്ന പാട്ടുപെട്ടിയും തൂക്കിപ്പിടിച്ച് അവര്‍ വല്ലപ്പോഴും നാട്ടില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നാട് വിസ്മയം കൊണ്ട് നെടുവീര്‍പിട്ടു. പിന്നെ മലബാറിലെ ഓരോ ആണ്‍തരിയുടെയും ലക്ഷ്യം അതായി, ദുബൈയില്‍ പോവുക.

K.T. Hassan, Article, Dubaiനാട് കോണ്‍ക്രീറ്റ് കാടായി മാറി. മലബാറിലാകെ പളപളപ്പും സുഗന്ധവും നിറഞ്ഞു. ജീവിതമെന്നും ആഘോഷമയമായി. നാടിന്റെ ഓരോ ആവശ്യവും ഗള്‍ഫുകാരനെ കത്തിലൂടെ, വിളിയിലൂടെ, ഇപ്പോള്‍ വാട്ട്‌സപ്പിലൂടെ വരെ, അറിയിച്ചുകൊണ്ടേയിരുന്നു. നാട്ടിലെ ഉറ്റവര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഗള്‍ഫുകാരന്‍, നാടിന്റെ ഓരോ സ്വപ്നവും യാഥാര്‍ഥ്യമാക്കാന്‍ ത്യാഗനിര്‍ഭരനാകുന്നതില്‍ നിര്‍ വൃതി കണ്ടെത്തി. അവന്‍ തന്റെ അസുഖങ്ങളെ പെനഡോളിലൊതുക്കും. പലര്‍ക്കും ഉണക്ക ഖുബ്ബൂസിലൊതുങ്ങുന്ന തീറ്റ. ഉച്ചയ്‌ക്കൊരു വിശ്രമമൊഴിച്ചാല്‍ പാതിരാ വരെ നീളുന്ന പരാതിയില്ലാത്ത ജോലിഭാരം. പതുക്കെപ്പതുക്കെ ഒതുങ്ങിപ്പോകുന്ന, യാന്ത്രികമാവുന്ന ജീവിതം. കഠിനമായ കാലാവസ്ഥാഭേദങ്ങളോടെന്ന പോലെ കഠിനമായ ജീവിതാനുഭവങ്ങളോടും അവന്‍ പൊരുത്തപ്പെടുന്നു.

കുടുംബം കൂടെയില്ലാതെ 'ബാച്ചിലര്‍' റൂമുകളില്‍ താമസിക്കുന്നവരുടേത് ഒരു പ്രത്യേക ജീവിതമാണ്. പൊതുവെ കുടുസ്സുമുറിയില്‍ ഞെങ്ങിഞെരുങ്ങി ഒരു കൂട്ടം ആളുകള്‍. കട്ടിലാണെങ്കില്‍ രണ്ടും മൂന്നും അട്ടി. നിലത്ത്, വിറകടുക്കിയതുപോലെ കുറേപ്പേരും. പലപ്പോഴും ഒറ്റ കുളിമുറി. സഹനത്തിന്റെയും സഹിഷ്ണുതയുടെയും പാഠശാലയാണു ഗള്‍ഫ്. മിക്കവാറും കര്‍ശനമായ അച്ചടക്കവ്യവസ്ഥകളും കാണും. ഓരോരുത്തരും കടന്നുവരുന്നതും ഇറങ്ങിപ്പോകുന്നതും ഓരോ സമയത്തായിരിക്കും. ഉറക്കസമയവും വെവ്വേറെയാകും. അതിനാല്‍ ചില ഫ്‌ളാറ്റുകളില്‍ പലപ്പോഴും ലൈറ്റിടരുത്, സംസാരിക്കരുത്, മറ്റുള്ളവരുടെ ബെഡ്ഡില്‍ തൊട്ടുപോകരുത്. ഇവ്വിധം അതിരുകള്‍. അകല്‍ചകള്‍. രോഗം വന്നാലും ഒറ്റയ്ക്കാവുന്ന എത്രയോ പേര്‍.

rticle, K.T. Hassan, Dubai, Gulf, Kasaragod, BRO'Z international, Family, Room, Flat
ഇതിനിടയിലും അപൂര്‍വം പച്ചപ്പുകളുണ്ട്. അതിരുകള്‍ മായ്ച്ചുകളഞ്ഞ് ബന്ധങ്ങള്‍ ദൃഢതരമാക്കുകയും, പ്രവാസത്തെ ജീവസുറ്റതാക്കുകയും ചെയ്യുന്നവര്‍. കൂട്ടത്തില്‍ അന്യാദൃശമായ സാഹോദര്യമാണ് ദുബൈ ദേരയിലെ ബ്രോസ് ഇന്റര്‍ നാഷണല്‍ (BRO'Z international). നേരിട്ടോ മച്ചുനന്‍മാരായോ സഹോദരങ്ങളായ സിദ്ദീഖ്, സമീഹ്, അസ്ഹര്‍, അഷ്‌കര്‍, സാദിഖ് എന്നിവര്‍ പുതിയ ഫ്‌ളാറ്റിലേയ്ക്കു താമസം മാറിയതോടെയാണ് 2011 മേയില്‍ സഹോദരങ്ങള്‍ എന്ന അര്‍ഥത്തില്‍ ബ്രോസ് എന്ന ആശയം രൂപമെടുക്കുന്നത്.

വെള്ളിയാഴ്ചയുടെ അവധിരാവിലെകളില്‍ അവര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്ത്, കോര്‍ണിഷില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. ആദ്യമത്സരത്തിനു പോകുമ്പോള്‍ ബ്രോസ് കൂട്ടായ്മയുടെ സ്വന്തം ഏഴു കളിക്കാരും കൂടെ സുഹൃത്തുക്കളും. ദേരയിലെ ഓരോ കളിയനക്കങ്ങളിലും ഒരു സ്പന്ദനമായി ബ്രോസ് വളര്‍ന്നു. ബ്രോസിന്റെ ഫ്ലാറ്റില്‍ കൂടുതല്‍ സുഹൃത്തുക്കളെത്തി. അപ്പോഴും സാഹോദര്യത്തിന്റെ സംസ്‌ക്കാരം നിലനിര്‍ത്താനായി എന്നതാണ് ബ്രോസിന്റെ സുകൃതം. ഇവിടെ വ്യക്തികള്‍ തമ്മില്‍ മതില്‍കെട്ടുകളില്ല. പരസ്പരമവര്‍ താങ്ങും തണലുമാകുന്നു. അസാധ്യമായത്ര സ്‌നേഹവും കരുണയും സഹകരണവുമാണ്.

rticle, K.T. Hassan, Dubai, Gulf, Kasaragod, BRO'Z international, Family, Room, Flatചെറുതും വലുതുമായ വസ്തുക്കള്‍ക്കും നേരമ്പോക്കുകള്‍ക്കുമൊപ്പം അവര്‍ പങ്കുവയ്ക്കുന്നത് സാന്ത്വനത്തിന്റെ, പശിമയുടെ, ഒരുമയുടെ ഗംഭീരമായ ഉരുക്കുകോട്ടകളാണ്. ഫ്‌ളാറ്റും കടന്ന് മുപ്പത്തഞ്ചോളം അംഗങ്ങളാണ് രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ബ്രോസ് ഇന്റര്‍നാഷണല്‍ ടീമില്‍. കാസര്‍കോട് നഗരത്തിന്റെ ചുറ്റുവട്ടത്ത് തളങ്കര, ചെമ്മനാട്, ചൂരി, അണങ്കൂര്‍ ഭാഗക്കാരാണ് ഏറെയും പേര്‍. മാഹിന്‍, നവാസ്, ലത്തീഫ്, സമീഹ്, ഖലീല്‍, സലാഹുദ്ദീന്‍ എന്നിവര്‍ രക്ഷാധികാരികള്‍. സിദ്ദീഖ് ടീം മാനേജര്‍. അഷ്‌ക്കര്‍ ക്യാപ്റ്റന്‍. നിലവിലെ മെയിന്‍ ടീമില്‍ അസ്ഹര്‍, സഫീര്‍, ആസിഫ്, ഇഹ്‌സാന്‍, ഹബീബ്, അന്‍സാരി, അഫ്‌സല്‍, ഹക്കീം, താജുദ്ദീന്‍, അമീര്‍, നൗഷാദ്, അഷ്‌റഫ്, ജാബിര്‍, സാദിഖ്, ശഫീല്‍, നാസിം, ഹൈദര്‍, ഹുസൈന്‍ എന്നിവര്‍ കളിക്കുന്നു. ഈയടുത്ത് ദേര ക്രിക്കറ്റ് ലീഗില്‍ ചാമ്പ്യന്മാരായതാണ് പെരുമയുള്ള കളിനേട്ടങ്ങളിലൊന്ന്.


വെള്ളിയാഴ്ചകളില്‍ മുടങ്ങാതെയുള്ള ക്രിക്കറ്റ് പരിശീലനം സൗഹൃദം ഊട്ടിയുറപ്പിക്കാനുള്ള അവസരം കൂടിയാണ്. ഇടയ്ക്ക് വിശേഷസമാഗമങ്ങളും സംഘടിപ്പിക്കുന്നു. ഒന്നാം വാര്‍ഷികം വിപുലമായ രീതിയില്‍ ആഘോഷിച്ചത് ട്വിന്‍ ടവറിലായിരുന്നു. നേടുന്ന ട്രോഫികളോരോന്നും കൂട്ടായ്മയുടെ കരുത്തിന് ഈടു വയ്ക്കുന്നു.

Article, K.T. Hassan, Dubai, Gulf, Kasaragod, BRO'Z international, Family, Room, Flat
കളിക്കിടയിലുമുള്ള കാര്യബോധം ബ്രോസിന്റെ സവിശേഷതയാണ്. ക്രമേണയത് സാമൂഹികവിഷയങ്ങള്‍ ഏറ്റെടുത്തുതുടങ്ങി. നാട്ടിലെ പാവപ്പെട്ട കല്യാണം, അപൂര്‍വ ചികിത്സ എന്നിവ ബ്രോസിന്റെ ഗൗരവശ്രദ്ധയുള്ള വിഷയങ്ങളായി. കളിക്കളത്തില്‍ ഫോട്ടോ ഫ്‌ളാഷുകള്‍ മിന്നിമറയുമ്പോഴും സേവനങ്ങള്‍ പ്രചാരണവിധേയമാകാതെ പ്രശ്‌നമറിഞ്ഞ് രഹസ്യമായി ഏറ്റെടുക്കുക എന്നതാണ് ബ്രോസിന്റെ രീതി. ഒപ്പം കളിക്കാരുടെ പ്രശ്‌നങ്ങളും അവരുടെ കുടുംബപ്രയാസങ്ങളും ഒത്തൊരുമയോടെ പരിഹരിക്കാന്‍ ശ്രമിക്കുന്നു. വെള്ളിയാഴ്ചകളില്‍ യു.എ.ഇ. യിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള അനുഭാവിസഹോദരങ്ങള്‍ക്ക് ഒത്തുകൂടാനും ആയാസങ്ങള്‍ ലഘൂകരിക്കാനുമുള്ള വേദി കൂടിയാണ് ബ്രോസ് ഇന്റര്‍നാഷണലിന്റെ ഫ്‌ളാറ്റ്.

ഇതൊരു സാധ്യതയുടെ മാതൃകയാണ്. തിരക്കുപിടിച്ച ഗള്‍ഫ് ജീവിതത്തിനിടയിലും ഊര്‍ജസ്വലമായ സാമൂഹികബന്ധങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇടമുണ്ട് എന്നൊരു പാഠം. നഗരത്തിന്റെ ദൂഷിതവലയത്തിലും ഗ്രാമത്തിന്റെ നന്മകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിനെക്കുറിച്ചു കവി. ജീവിതം സാര്‍ഥകമാക്കാന്‍ വെമ്പുന്ന ചെറുപ്പക്കാര്‍ ഒരു പ്രതീക്ഷയാണ്. ഇത്തരം നാമ്പുകള്‍ എവിടെയും സാധ്യമാണ്. ഇനിയുമുണ്ടാകണം. ലോകം നന്മയുടേതാണ് എന്ന പ്രഖ്യാപനമാണത്.

Keywords: Article, K.T. Hassan, Dubai, Gulf, Kasaragod, BRO'Z international, Family, Room, Flat, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:46 am | 0 comments

കോണ്‍ഗ്രസിന്റെ ദത്തെടുക്കലും പട്‌ളം കോളനിയുടെ ദൈന്യതയും

Written By kvartha delta on 13 May 2013 | 7:28 am

കൂക്കാനം റഹ്മാന്‍

ക്കഴിഞ്ഞ ദിവസം ഞങ്ങള്‍ നാലഞ്ചു സന്നദ്ധ പ്രവര്‍ത്തകര്‍ പട്‌ളം കോളനിയില്‍ ചെന്നു. ചൈല്‍ഡ് ലൈന്‍ സുരക്ഷാ പ്രോജക്ട് എന്നിവയിലെ പ്രവര്‍ത്തകരും കൂടെ ഉണ്ടായിരുന്നു. കോളനിയിലെ കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങളും, ലൈംഗികാരോഗ്യ പ്രശ്‌നങ്ങളും നേരിട്ട് മനസിലാക്കലായിരുന്നു ലക്ഷ്യം. ആദ്യം സമീപത്തുളള അങ്കന്‍വാടിയില്‍ കയറി. അവിടുത്തെ പ്രവര്‍ത്തകരുമായി സംസാരിച്ചു. കോളനിയിലെ കുഞ്ഞുങ്ങള്‍ കൃത്യമായി അവിടെ ചെല്ലുന്നില്ല എന്ന് മനസിലായി.

അടുത്തത് കോളനിയിലെ വീടുകള്‍ സന്ദര്‍ശിക്കലായിരുന്നു. ഞാന്‍ 1990 കളിലെ സമ്പൂര്‍ണ സാക്ഷരതാ യജ്ഞ  സമയത്ത് ഈ കോളനിയില്‍ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിക്കാറുണ്ടായിരുന്നു. കാല്‍ നൂറ്റാണ്ടിനടുത്തായി പ്രസ്തുത പ്രവര്‍ത്തനം നടന്നിട്ട്. അക്കാലത്തുണ്ടായിരുന്നതില്‍ നിന്ന് കാര്യമായൊരു മാറ്റവും കോളനിയില്‍ വന്നിട്ടില്ല. അന്നത്തെ പ്രധാന പ്രവര്‍ത്തകനായിരുന്ന എം. ഭാസ്‌കരന്റെ വീട്ടിലും, അദ്ദേഹത്തിന്റെ വീട്ടു വരാന്തയില്‍ വെച്ചുമായിരുന്നു യോഗങ്ങളും, ക്ലാസുകളും സംഘടിപ്പിച്ചിരുന്നത്.

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് (ഡ്രോപ് ഔട്ട്) തീരെ ഇല്ലാതായി എന്നാണ് സര്‍ക്കാരും വിദ്യാഭ്യാസ അധികൃതരും വീമ്പിളിക്കി നടക്കുന്നത്. കോളനിയിലെ ഇരുപതോളം കുടിലുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ നേരിട്ടു കണ്ട പെണ്‍കുട്ടികള്‍, മൂന്ന്, നാല്, ആറ്, ക്ലാസുകളില്‍ വെച്ച് പഠനം നിര്‍ത്തിയവരാണ്. പ്രിയ, സുനിത, സവിത, ബിന്ദു എന്നീ പെണ്‍കുട്ടികളെ നേരിട്ടു കണ്ടു. മറ്റുളളവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. സ്‌കൂളില്‍ പോകാത്തതിന് കാരണവും അവര്‍ നിരത്തി. അച്ഛന്റെ മദ്യപാനം, എന്നും വീട്ടില്‍ കലഹം, അസുഖം, ദാരിദ്ര്യം ഇതൊക്കെയാണ് ആ കൗമാര പ്രായത്തിലെത്തിയ പെണ്‍കുഞ്ഞുങ്ങള്‍ പറഞ്ഞത്.

സാക്ഷരതാ പ്രസ്ഥാനത്തിന്റെ തുല്യതക്കാരും ഇവിടെ എത്തിയില്ല. കേരളത്തില്‍ നാലാംതരം തുല്യത, ഏഴാം തരം തുല്യത, പത്താംതരം തുല്യത കഴിഞ്ഞ് പ്ലസ്ടു തുല്യതാ പരിപാടിയിലേക്ക് എത്തി നില്‍ക്കുകയാണ്. പക്ഷെ പട്‌ളം കോളനിയില്‍ അത്തരം ശ്രമമൊന്നും ആരും നടത്തിയിട്ടില്ല.

Article, Kookanam-Rahman, Pattlam Colony, Education, Party, Current, Ramesh Chennithala, Drinking Waterകുടിലുകള്‍ കണ്ടാല്‍ ദൈന്യത  വിളിച്ചറിയിക്കും. ശരിക്കും ക്രൂര തന്നെ. ചുമരുകളില്ല; പ്ലാസ്റ്റിക്ക് ഷീറ്റും, തെങ്ങോലയും കൊണ്ട് മുകള്‍ഭാഗം മറച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് പെയ്ത മഴ കൂരയിലേക്ക് വീണ് നിലമാകെ നനഞ്ഞു കുതിര്‍ന്നിട്ടുണ്ട്. എങ്ങിനെ അതിനകത്ത് അഞ്ചും ആറും ജീവിതങ്ങള്‍ കഴിഞ്ഞു കൂടുന്നു? ഭാര്യയും ഭര്‍ത്താവും കുഞ്ഞുങ്ങളും മനുഷ്യരെ പോലെയല്ല അവിടെ ജീവിക്കുന്നത്. എന്ന് ഒറ്റനോട്ടത്തില്‍ ആ കൂരകള്‍ കണ്ടാല്‍ മനസിലാവും.

കോളനിക്കു താഴെ തലയുര്‍ത്തി നില്‍ക്കുന്ന സിമന്റു കൊട്ടാരങ്ങളുണ്ട്. അവര്‍ക്കറിയുമോ ദളിതരുടെ ഈ ദയനീയ ജീവിതം? മഹാന്മാരെക്കെ സ്വപ്നം കാണാന്‍ പറയാറില്ലേ? നല്ലൊരു നാളേക്ക് വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് ഉപദേശിക്കാറില്ലേ? ഇവര്‍ക്കെന്തു സ്വപ്നം? എന്ത് നല്ലൊരു നാളെ? തങ്ങളുടെ തലവിധിയെന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു കഴിയുന്നു ഇവര്‍.

ജീവിത യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാന്‍ അവര്‍ക്ക് എളുപ്പ മാര്‍ഗവും ബുദ്ധിയുളള മാന്യന്മാര്‍ തുറന്നിട്ടിട്ടുണ്ട്. വാറ്റ് ചാരായം മോന്തി എല്ലാം മറക്കാം; കോളനികളില്‍ പരസ്പരം തമ്മിലടിക്കാം, വഴക്കിടാം. ക്ഷീണിച്ച് മയങ്ങാം. ഇതൊക്കെയാണ് ഇവരുടെ ജീവിതം.

കുടിലുകളിലെ മിക്ക സ്ത്രീകളും ചെറിയ കുഞ്ഞുങ്ങളുടെ അമ്മമാരാണ്. ഒന്നിനെ ഒക്കത്തിരുത്തി, അടുത്തതിനെ അരികിലിരുത്തി, കുടിലിനു മുന്നിലിരിക്കുന്ന ഒരു ചെറുപ്പക്കാരിയായ അമ്മയെക്കണ്ടു. കൊച്ചു കുഞ്ഞിന് മുലയൂട്ടുന്നുണ്ട്. ആകെ ചൊറിയും ചിരങ്ങുമാണ് അമ്മയുടെ ശരീരം. സദാനേരവും വെറ്റിലമുറുക്കി മുറ്റത്തേക്ക് തുപ്പിക്കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കും ചൊറിയും പുണ്ണും പിടിച്ചിട്ടുണ്ട്. അക്കാര്യങ്ങളിലൊന്നും അവര്‍ക്ക് ശ്രദ്ധയില്ല.

കൗമാര പ്രായക്കാരിയായ സുനിതയുടെ കാലുകളില്‍ വലിയ വ്രണങ്ങള്‍ പൊട്ടി ഒലിക്കുന്നത് കണ്ടു. ഡോക്ടറെക്കണ്ടു മരുന്ന് കഴിക്കുന്നുണ്ടെന്ന് പറയുന്നു. വെറുതേ പറയുന്നതാവാം. ഈ അസുഖം കോളണിയില്‍ മിക്കവര്‍ക്കും ഉണ്ടെന്നും അടുത്ത് നിന്ന ഒരു സ്ത്രീ പറയുന്നത് കേട്ടു.

പുരുഷ പ്രജകളെയൊന്നും കോളനിയില്‍ കണ്ടില്ല. എല്ലാവരും പണിക്കുപോയിരിക്കുന്നു എന്നാണ് സ്ത്രീകളുടെ പ്രതികരണം. രാത്രിയാവുമ്പോള്‍ തിരിച്ചെത്തും. വരവ് നാലുകാലില്‍ തന്നെയാവും. പിന്നെ തല്ലും കുത്തും, ചീത്തവിളിയും കൊണ്ട് ശബ്ദമുഖരിതമാവും കോളനി. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പുറമെ യുളളവര്‍ ആരും അവിടേക്ക് തിരിഞ്ഞു നോക്കില്ല. അത് കോളനിക്കാരുടെ സ്വഭാവമാണെന്ന് കരുതി പ്രതികരിക്കാതിരിക്കും.

Article, Kookanam-Rahman, Pattlam Colony, Education, Party, Current, Ramesh Chennithala, Drinking Waterഒരു പതിനാറുകാരിയായ അമ്മയെക്കണ്ടു. വയസു ചോദിച്ചപ്പോള്‍ കൃത്യമായി പത്തൊന്‍പതാണെന്ന് പറഞ്ഞു. അങ്ങിനെ പറയാന്‍ ആരോ പഠിപ്പിച്ചു കാണും. പ്രേമ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ടു കൊണ്ടു നിന്ന ഒരു സ്ത്രീ ഇടപെട്ടു പറഞ്ഞു ഞങ്ങളെല്ലാം പ്രേമിച്ചാണു സാറെ വിവാഹിതരായതെന്ന്.

സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാവാന്‍ സാധ്യതയേറെയാണ്. കൊഴിഞ്ഞു പോയ പെണ്‍കുഞ്ഞുങ്ങള്‍ പലരും പ്രായപൂര്‍ത്തിയായവരാണ്. അടച്ചുറപ്പില്ലാത്ത കൂരകള്‍, മദ്യത്തിന് അടിമപ്പെട്ട ബോധമില്ലാതെ കിടക്കുന്ന ഗൃഹനാഥന്മാര്‍ ഇത്തരം ചുറ്റുപാടില്‍ ഇതൊക്കെ സംഭവിച്ചിട്ടില്ലെങ്കിലേ അത്ഭുതമുളളൂ.

ഒരു കുടിലില്‍ ചെന്നപ്പോള്‍ മധ്യവയസ്‌ക്കനായ ഒരാള്‍ വരാന്തയില്‍ പായവിരിച്ചു കിടക്കുന്നത് കണ്ടു. പനിയാണെന്നാണ് പറഞ്ഞത്. ഒഴിഞ്ഞ മദ്യക്കുപ്പി അടുത്തു തന്നെയുണ്ട്. അടക്കയും വെറ്റിലയും ഒരു പൊതിയിലുമുണ്ട്. ചോദിച്ചതിനൊന്നും ഉത്തരമില്ല. കിടക്കുന്ന പായയുടെ അടുത്തു തുപ്പലും കഫവും ഉണങ്ങി പറ്റിപിടിച്ചിട്ടുണ്ട്.

ഇവിടെ കണ്ട കാഴ്ചകളൊക്കെ മറക്കാന്‍  പറ്റുന്നില്ല. മനസില്‍ വല്ലാത്തൊരു അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നു. ഇവര്‍ എന്ന് മനഷ്യരായി ജീവിക്കും? വരും തലമുറയെങ്കിലും രക്ഷപ്പെടുമെന്ന് വിചാരിക്കാമോ? അതിനും സാധ്യതയില്ല. അവരും ഇതൊക്കെ തന്നെയാണ് ഞങ്ങളുടെ വിധി എന്ന് കരുതി ജീവിച്ചു പോരുകയാണ്.

നല്ലൊരു നാളെയെക്കുറിച്ച് ചിന്തയേയില്ല. വൃത്തിയിലും വെടിപ്പിലും ജീവിക്കണമെന്ന ആഗ്രഹമില്ല. ഇത്രയൊക്കെക്കൊണ്ട്, ഇങ്ങിനെയങ്ങ് കഴിഞ്ഞുപോയാല്‍ മതി എന്ന തോന്നല്‍ മാത്രമെയുളളൂ. ഞങ്ങളെ ഇങ്ങിനെ ആക്കീത്തീര്‍ക്കുന്നതാരാണെന്ന് പഠിക്കുന്നില്ല. മാറ്റത്തിനു വേണ്ടി പോരാടാനുളള കരുത്തുമില്ല. പഠിച്ച കളളന്മാര്‍. ഇവര്‍ ഇങ്ങിനെതന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.

കോളനിക്ക് സമീപത്തുളളവര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ കോളനി ദത്തെടുത്തിട്ടുണ്ട് എന്ന് സൂചിപ്പിച്ചു. രമേശ് ചെന്നിത്തല വന്ന് ഈ കോളനിയെ ദത്തെടുത്തതായി പ്രഖ്യാപിച്ച് പോയിട്ടുണ്ടെന്നും അറിഞ്ഞു.

ഇവര്‍ക്കു വേണ്ടത് മനസമാധാനത്തോടെ കിടന്നുറങ്ങാനുളള കൊച്ചുവീടുകളാണ്. മലമൂത്രവിസര്‍ജനത്തിനുളള കക്കൂസുകളും ഉണ്ടാവണം. കുടിവെളളവും വൈദ്യുതിയും ലഭ്യമാക്കണം. ഇത്രയും പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതോടൊപ്പം അവരുടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്താനുളള നടപടിക്രമങ്ങളും ഉണ്ടാവണം.

ലഹരി ഉപയോഗമാണ് ഇവിടുത്തെ ജനജീവിതത്തിനുളള പ്രാധാന ഭീഷണി. അതിന് കൃത്യമായൊരു കര്‍മപദ്ധതി ആസൂത്രണം ചെയ്യണം. അവിവാഹിത അമ്മമാരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി വേണം. പെണ്‍കുഞ്ഞുങ്ങളെയും സ്ത്രീകളെയും ചൂഷണം ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഇത്രയൊക്കെയായാല്‍ ഇത്തരം ദളിത് കോളനികള്‍ രക്ഷപ്പെടും. അല്ലാതെ ദത്തെടുത്തിരിക്കുന്നു എന്ന്
വെണ്ടക്കായില്‍ വാര്‍ത്തവന്നതു കൊണ്ടോ; നേതാക്കള്‍ വന്ന് പ്രസംഗിച്ചതു കൊണ്ടോ മാറ്റമുണ്ടാകില്ല.

Keywords: Article, Kookanam-Rahman, Pattlam Colony, Education, Party, Current, Ramesh Chennithala, Drinking Water, Congress Party, Mother, House, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:28 am | 0 comments

അക്ഷരപ്രതിരോധം

Written By Kvarthakgd on 10 May 2013 | 8:25 am

സുബൈദ

കാലത്തിന്റെ കെടുതികള്‍ക്കെതിരെയുള്ള നിഷ്‌കളങ്കമായ പ്രതിരോധമാണ് ജയന്‍ നീലേശ്വരത്തിന്റെ ''ആകാശവും തൂവലും'' എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതകളുമെന്ന് പറയാം. യുവ കലാ സാഹിതി തൃശൂരിലെ ഒല്ലാര്‍ റിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് പുസ്തകം പ്രസാധനം ചെയ്തിട്ടുള്ളത്. മുപ്പത്തിരണ്ടോളം കവിതകളാണിതിന്റെ ഉള്ളടക്കം. ഓരോ മനുഷ്യന്റെ ഉള്ളിലുള്ള വേവും തണലും തന്റേത് കൂടിയാണെന്ന തോന്നലുകളാണ് കവിയുടെ കവിതയിലേക്കുള്ള ഉള്‍പ്രേരണ. മികച്ച സാംസ്‌ക്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയന് അങ്ങിനെ ചിന്തിക്കാനെ കഴിയു. എന്നെ അടക്കം ചെയ്ത ജീവിതം എന്ന നാല് വരിയിലൂടെ തന്റെ നിലപാടുകള്‍ പ്രഖ്യാപിക്കുന്നുണ്ട് കവി.
''പറയാന്‍ പോറ്റിയ വാക്കുകള്‍
ഹൃദയത്തിന്റെ
അവസാന പേജില്‍ തണുത്ത്
കിടക്കുന്നുവെന്നത് ഒരു ഉദാഹരണമാണ്...''.

വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങളെ അതിശക്തമായ ഭാഷയിലാണ് കവി അക്ഷര കുപ്പായം ഇടുവിക്കുന്നുവെന്നതിനും ഉണ്ട് ഉദാഹരണങ്ങള്‍.
''പുറപ്പെട്ട വാക്ക്
ചെവിയിലേക്ക്
ചായുന്നത്
അര്‍ത്ഥങ്ങളുടെ
കുപ്പായമിടാനല്ല
നിശബ്ദതയില്‍
നഗ്നനാവാനാണ്....''
തന്റെ പരിചിത മേഖലയില്‍ നിന്നാണ് കവി വിഷയങ്ങള്‍ ഒപ്പിയെടുത്തിട്ടുള്ളത്. അതിന്റെ മര്‍മ്മം ഒട്ടുമേ
ചോര്‍ന്നുപോകാതെ കോര്‍ത്തിണക്കാനും യുവ കവിയായ ജയന്‍ നീലേശ്വരത്തിന് കഴിയുന്നുവെന്നത് നിസാര കാര്യമല്ല. ഇനി ചില ഉദാഹരങ്ങള്‍.

''വിത്തുകിളര്‍ത്ത
നിന്റെ ചോട്
എനിക്ക് മുഖം 
കാണാനുള്ള കണ്ണാടി...''
അനന്തമായി തപം ചെയ്ത് ഘനീഭവിച്ച വാക്കുകളാണ് ഈ കവിയുടെ കൈമുതല്‍. മറ്റൊരു പ്രത്യേകത പരിസ്ഥിതി പ്രശ്‌നങ്ങളാണ് കവിക്ക് ഊര്‍ജം നല്‍കുന്നത്. മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന നിഷ്ഠൂരതയോടുള്ള പകയുമുണ്ട് ചില കവിതകളില്‍. പ്ലാച്ചിമടയുടെ തണലില്‍ എന്ന കവിതയില്‍ ''അടുത്ത ജന്മവും കുപ്പിയുടെ വയറ്റത്തു തന്നെ വേണമെന്ന്'' പറയാനുള്ള പരിഹാസ്യമായ അപേക്ഷയും ഈ കവിതയിലൂടെ കവി നിലപാട് വ്യക്തമാക്കുന്നു.

Aakashavum Thoovalaum, Jayan Nileshwaram, Book review, Subaida, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsകാവ്യ ഭാവുകത്വത്തിലും ആവിഷ്‌ക്കാര രൂപത്തിലും സംഭവിച്ച പ്രതിസന്ധിയെ കവികളില്‍ ചിലരെങ്കിലും മറികടക്കാനാവാതെ അമ്പരന്ന് നില്‍ക്കുന്നിടത്താണ് ജയന്‍ അനായാസം കവിതയിലൂടെ വായനക്കാരിലേക്കിറങ്ങുന്നത്. സമകാലിക മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വങ്ങള്‍ ചമയ്ക്കാന്‍ ചില കവികള്‍ക്കെങ്കിലും കഴിയുന്നുണ്ട്. വായനക്കാരേക്കാള്‍ എണ്ണത്തില്‍ പെരുകി മിക്ക കവികളും ഭാഷയെ പുഷ്ടിപ്പെടുത്തുന്നതിലേറെ സ്വന്തം അസ്ഥിത്വം സ്ഥാപിച്ചെടുക്കാനാണ് അക്ഷരങ്ങള്‍ കൊണ്ട് അഭ്യാസം നടത്തുന്നുന്നത്. എഴുത്ത് മൗലീകമാകുന്നത് അത് മനുഷ്യരെ കുറിച്ച് പറയുമ്പോഴാണ്. ജയന്റെ കവിതകള്‍ പരിസരങ്ങളില്‍ നിന്നു തന്നെ ഊര്‍ജം വലിച്ചെടുത്ത് അക്ഷരങ്ങളെ കൊണ്ട് പ്രതിരോധിക്കുകയാണ് ചെയ്യുന്നത്.

Aakashavum Thoovalaum, Jayan Nileshwaram, Book review, Subaida, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Subaida
(writer)
Keywords: Aakashavum Thoovalaum, Jayan Nileshwaram, Book review, Subaida, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:25 am | 0 comments

അവശന്മാര്‍ക്ക് താങ്ങായി ഹസീന

Written By kvartha delta on 2 May 2013 | 8:38 am

കൂക്കാനം റഹ്മാന്‍

വൃദ്ധ പരിചരണം ഇക്കാലത്ത് ഒരു പ്രശ്‌നം തന്നെ. കയ്യില്‍  പണമുണ്ട്, മക്കള്‍ സാമ്പത്തിക സഹായം ചെയ്യാന്‍ തയ്യാറുണ്ട്. പക്ഷെ പരിചരിക്കാന്‍ അളുകളെ കിട്ടാനില്ല. മക്കളെല്ലാം അവനവന്റെ കാര്യവുമായി നടക്കുകയാണ്. പലരുടെയും ജോലി വിദേശത്തോ, അന്യ സംസ്ഥാനത്തോ ആണ്. വരാനും ശ്രദ്ധിക്കാനും പറ്റുന്നില്ല. നാട്ടിലുളളവര്‍ വേറെ വീടുവെച്ചു താമസം തുടങ്ങി. ജോലി, മക്കളുടെ വിദ്യാഭ്യാസ കാര്യം ഇതൊക്കെ ആവുമ്പോള്‍ തന്നെ വൃദ്ധരായ സ്വന്തം മാതാപിതാക്കളുടെ കാര്യം അന്വേഷിക്കാന്‍ പോലും സമയമില്ല.

ഇക്കാരണത്താല്‍ പലരും ഹോംനഴ്‌സ്മാരുടെ സഹായം തേടുന്നു. എത്ര വേണമെങ്കിലും ശമ്പളം നല്‍കാന്‍ തയ്യാര്‍. പക്ഷെ അതിന് ആത്മാര്‍ത്ഥതനിറഞ്ഞ, സ്‌നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തി ചെയ്യുന്നവരെ ലഭിക്കാന്‍ പ്രയാസം തന്നെ. എങ്കിലും ആത്മാര്‍പണത്തോടെ ജോലി ചെയ്യുന്ന ചില നഴ്‌സുമാരെയും കണ്ടു മുട്ടാറുണ്ട്. അത്തരത്തില്‍ പെടുത്താവുന്ന ഒരു നഴ്‌സാണ് ഹസീന.

കര്‍ണാടകത്തിലെ ഹാസനില്‍ നിന്നാണ് ഹസീന കാസര്‍കോട്ട് എത്തപ്പെട്ടത്. കേവലം 12 വയസിഅന്നത്തിനുളള വഴിതേടി വന്നവളാണവള്‍. അവള്‍ക്കൊരു കഥയുണ്ട്. അസാധാരണമായൊരു കഥ. ദീനരുടെയും, രോഗികളുടെയും കണ്ണീരൊപ്പാനുളള അവരുടെ വേദന തന്റെ വേദനയായി കാണാനുളള മനസുണ്ടായതിന്റെ പിന്നിലും ഈ അനുഭത്തിന്റെ ചൂടും ചൂരും ഉണ്ടാവാം.

ഹാസനില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് അവളുടെ ജനനം. അവള്‍ക്കന്ന് ആറുമാസം പ്രായമായിക്കാണും. അടുത്തൊരു ബന്ധുവിന്റെ  വിവാഹത്തില്‍ പങ്കുകൊളളാനായി ഈ കൊച്ചു കുട്ടിയുമായി സകുടുംബം ഒരു കാളവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. കാവല്‍ക്കാരനില്ലാത്ത ഒരു റയില്‍വേ ഗേറ്റ് കടന്നു വേണം അവര്‍ക്ക് പോകാന്‍. എന്തോ അശ്രദ്ധയാണോ, കാണാഞ്ഞിട്ടാണോ, നിയന്ത്രണം കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല. ഒരു ട്രയിന്‍ കടന്നു പോകുന്ന സമയമായിരുന്നു അത്. പ്രസ്തുത ട്രയിന്‍ തട്ടികാളവണ്ടിയും അതിലെ യാത്രക്കാരും ഛിന്നഭിന്നമായി.

അവിടെ എത്തപ്പെട്ടവര്‍ ശവശരീരങ്ങള്‍ നീക്കം ചെയ്തു കാളവണ്ടിയില്‍ എത്ര പേരുണ്ടായിരുന്നെന്നോ, ആരൊക്കെ ആയിരുന്നെന്നോ നാട്ടുകാര്‍ക്കറിയില്ലായിരുന്നു. അന്നു വൈകുന്നേരം ആവഴിയിലൂടെ നടന്നു പോയവര്‍ കുറ്റിക്കാട്ടില്‍ നിന്ന് ഒരു മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. അവര്‍ ചെന്നു കുട്ടിയെ എടുത്തു. അടുത്തുളള ആശൂപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് ആശൂപത്രി ജീവനക്കുരുടെ കാരുണ്യത്തില്‍ ശുശ്രൂഷയും ഭഷണവും കിട്ടി. ആ കുഞ്ഞായിരുന്നു ഹസീന.

പത്രവാര്‍ത്തയിലൂടെ ഈ കുഞ്ഞിന്റെ കാര്യം അവളുടെ അകന്ന ബന്ധുക്കള്‍ അിറിഞ്ഞു. അവര്‍ ആശുപത്രിയിലെത്തി ഹസീനയെ ഏറ്റുവാങ്ങി. പ്രസ്തുത കുടുംബവും കാര്‍ഷിക വൃത്തി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുന്നവരായിരുന്നു. പത്തു പന്ത്രണ്ടു വയസു വരെ അവളെ അവര്‍ വളര്‍ത്തി.

അക്കാലത്ത് ചെറിയ പെണ്‍കുഞ്ഞുങ്ങള്‍ കര്‍ണാടകയില്‍  നിന്ന് തൊഴിലിനു വേണ്ടി കേരളത്തിലേക്കെത്താറുണ്ടായിരുന്നു. അതിന് ചില ഏജന്റുമാരും ഉണ്ടാകും. അങ്ങിനെ തന്റെ പന്ത്രണ്ടാംവയസില്‍ ഒരു സ്ത്രീയുടെ കൂടെ ഹസീന കാസര്‍കോട്ടെത്തുന്നു. കാസര്‍കോട്ടെ പല വലിയ വീടുകളിലും അവള്‍ ജീവിക്കാന്‍ വേണ്ടി പണി ചെയ്തു. പണി ചെയ്യുന്ന വീടുകളിലെ ആള്‍ക്കാരുടെ സഹായത്തോടെ അല്‍പസ്വല്‍പം മലയാളം വായിക്കാനും എഴുതാനും പഠിച്ചു.

അങ്ങിനെ നാലഞ്ചു വര്‍ഷം പിന്നിട്ടു. അപ്പോഴാണ് ഹോംനഴ്‌സിംഗ് സര്‍വീസ് നടത്തുന്ന ഒരു സംഘടനയെക്കുറിച്ചറിയുന്നത്. അന്നവള്‍ പതിനെട്ടിലെത്തിയിരുന്നു. ഒരു സന്നദ്ധ സംഘടനയായതിനാല്‍ അവളുടെ ജീവിത കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി, അനുയോജ്യമായ ഒരു ജോലിശരിയാക്കിക്കൊടുത്തു.

ജോലിക്ക് നിന്ന വീടുകളില്‍ നിന്നെല്ലാം അവളെ പ്രശംസിച്ചു. മലമൂത്ര വിസര്‍ജനം എടുത്തു മാറ്റുന്നതിനും, പുഴുവരിക്കുന്ന പുണ്ണ് പോലും ശുചിയാക്കി വെക്കുന്നതിനും ഹസീന കാണിക്കുന്ന ആത്മാര്‍ത്ഥത പ്രശംസനീയമാണ്. രോഗികളെ സ്വന്തം പിതാവിനേയോ മാതാവിനേയോ പോലെ പരിചരിക്കുന്നു. തനിക്കു കുഞ്ഞു ന്നാളില്‍ നഷ്ടപ്പെട്ടു പോയ മാതാപിതാക്കളെയാണ് താന്‍ പരിചരിക്കുന്നതെന്ന തോന്നല്‍ ഹസീനയില്‍ ഉണ്ടാവുന്നു.

ഉറുമ്പരിച്ചു കളയുന്ന തന്റെ ജീവന്‍ രക്ഷപ്പെട്ടത് ഇവരെ പരിചരിക്കുന്നതിനു വേണ്ടിയാവാം. എന്നവള്‍ വിശ്വസിക്കുന്നു. മൂന്നുമാസക്കാലത്തേക്കാണ് അവളെ രോഗീപരിചരണത്തിനായി നിശ്ചയിക്കുക. പക്ഷെ മൂന്നു മാസം കഴിഞ്ഞാലും ജോലിക്ക് കൊണ്ടുപോയ വീടുകാര്‍ നിര്‍ബന്ധപൂര്‍വം അവളെത്തന്നെ വീണ്ടും നിശ്ചയിച്ചു കിട്ടണമെന്ന് ആവശ്യപ്പെടും. പലപ്പോഴും രോഗിയുടെ രോഗം പൂര്‍ണമായി ഭേദമാകുന്നതുവരെയോ, അല്ലെങ്കില്‍ രോഗി മരണപ്പെടുന്നതുവരേയോ ഹസീനയുടെ സേവനം അവര്‍ക്കു ലഭിക്കും.

മുപ്പതിലെത്തിയ ഹസീന ഒരു വ്യാഴവട്ടക്കാലം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒറ്റയ്ക്കാണവള്‍. ഇന്നേവരെ അസുഖകരമായ ഒരു അനുഭവവും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. വഴിതെറ്റാനും, തെറ്റിക്കാനും അവസരം കാത്തു നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഹസീന എങ്ങിനെ പിടിച്ചു നിന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികളെ അവള്‍ പഠിക്കും. അവരോട് എങ്ങിനെ പെരുമാറണമെന്ന് അവള്‍ സ്വയം കണ്ടെത്തും. ജീവിതം അവളെ എല്ലാം പഠിപ്പിച്ചു. പട്ടിണിയില്‍ വളര്‍ന്നവള്‍, അച്ഛനും അമ്മയും നഷ്ടപ്പെട്ടവള്‍, ജീവിത വഴിതേടി കേരളത്തിലെത്തപ്പെട്ടവള്‍. അവള്‍ ഇന്നും പിടിച്ചു നിന്ന് മുന്നേറുന്നു.

തന്നെ പത്ത് പന്ത്രണ്ട് വയസുവരെ ജീവിപ്പിച്ചവരെയും അവള്‍ മറന്നിട്ടില്ല. തന്നാലാവും വിധമുളള സഹായം അവര്‍ക്ക് എത്തിച്ചു കൊടുക്കും. ഇന്ന് ഹസീന അഞ്ച് സെന്റ് ഭൂമിയുടെയും ഒരു കൊച്ചു വീടിന്റെയും ഉടമയാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ ഇരുപതോളം വീടുകളിലെ രോഗീപരിചരണത്തിനായി അവള്‍ നിയോഗിക്കപ്പെട്ടു. അവര്‍ക്കാര്‍ക്കും ഹസീനയെ മറക്കാനാവില്ല. അത്തരം വീടുകളില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ഹസീനയും ക്ഷണിതാവായിരിക്കും.

ഹസീന തന്റെ കര്‍മ മണ്ഡലത്തില്‍ ഇന്നും സജീവമാണ്. ഇതാണ് തന്റെ ജീവിത ദൗത്യമെന്ന് ഹസീന വിശ്വസിക്കുന്നു. പരാതികളോ, പരിഭവങ്ങളോ ഹസീന പറയാറില്ല. അതാത് വീട്ടിലെ ജീവിതരീതികളോട് പൊരുത്തപ്പെട്ടു പോകാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് അമിത മോഹങ്ങളൊന്നും ഹസീനയ്ക്കില്ല. ആളുകളെ കൊണ്ട് മോശം പറയിക്കാതെ ജീവിച്ചു പോകണമെന്ന ആഗ്രഹമേ ഹസീനയ്ക്കുളളൂ.

Article, Kookkanam-Rahman, Father, Accidental-Death, Work, Haseena, Home Nurse
Kookkanam Rahman
(Writer)
ജീവിതം നിരാശാ പൂര്‍ണമായി കാണുന്നവര്‍, മോഹ ഭംഗങ്ങള്‍കൊണ്ട് ജീവിതത്തെ ശപിക്കുന്നവര്‍, മറ്റുളളവരുടെ കെണിയില്‍പെട്ട് തങ്ങളുടെ ജീവിതം ഹോമിക്കുന്നവര്‍ ഹസീനയെക്കണ്ടു പഠിക്കണം. മനോ ധൈര്യവും സ്‌നേഹിക്കാനുളള മനസും പണിചെയ്യാനുളള സന്നദ്ധതയും ഉണ്ടെങ്കില്‍ ഹസീനയെ പോലെ ആര്‍ക്കും മുന്നേറാനാവും, തീര്‍ച.

Keywords: Article, Kookkanam-Rahman, Father, Accidental-Death, Work, Haseena, Home Nurse, Tamilnadu, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:38 am | 1 comments

ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?

പ്രതിഭാരാജന്‍

രു ആണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അഞ്ച് വയസ് വരെ അവന്‍  അമ്മയുടെ ഇരു മുലകളും കണ്ട് വളരുന്നു.  അമ്മയുടെ മാത്രമല്ല ആരുടെ മാറിടം കണ്ടാലും അവന് ഒരു തോന്നലേ ഉണ്ടാവു.  പാല് ലഭിക്കണം. പിന്നീട് അമ്മ തന്നെ അത് അവനില്‍ നിന്ന് മറച്ചു വെക്കുന്നു.  പൊതുസമൂഹത്തില്‍ നിന്നും ഒളിപ്പിക്കപ്പെടുന്നു.  അവിടം  തൊട്ട് അവന്‍ ഒരു പുതിയ പാഠം പഠിക്കുന്നു.  അതിലൊക്കെ എന്തോ  അരുതാത്തതുണ്ട് എന്ന പാഠം.  മാറിടം ഒരു മനുഷ്യ അവയവം എന്നതില്‍ കവിഞ്ഞ് എന്ത് അരുതാത്തതാണ് അവിടെയുള്ളതെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും വയ്യാത്തത്രയും നഗ്നതയില്‍ ഭ്രമിച്ചിരിക്കുകയാണ് നാം.

അഞ്ചു വയസു കഴിഞ്ഞാല്‍ അമ്മക്ക് മക്കളില്‍ പോലും ഈ ചിന്ത പിടികൂടുന്നു. ആണ്‍കുട്ടി പെണ്‍കുട്ടിയെ തൊടുമ്പോഴും ഇത് തന്നെ സംഭവിക്കുന്നു.  ഇതിനൊക്കെ  സമൂഹത്തിന്റെ നേരിട്ടുള്ള വിലക്കുകളുണ്ട്.  അവര്‍ ശാരീരിക വ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെടുന്നു. കൗമാരം കഴിയുന്നതോടെ വേര്‍തിരിവുകളുടെ അളവ് കൂടുന്നു.

സ്ത്രീ എന്നാല്‍ അതൊരു ലൈംഗിക ഉപഭോഗവസ്തു ആണെന്നു തിരിച്ചറിയുന്നതോടു കൂടി അവര്‍ തമ്മിലുള്ള അകലം വര്‍ധിക്കുകയും, ആകര്‍ഷണം കൂടുകയും ചെയ്യുന്നു.  ഒടുവില്‍ അത് നീതിരഹിതമായ ഒളിഞ്ഞും പാത്തും നോക്കി സംതൃപ്തനാവുന്ന അവസ്ഥയിലെത്തിചേരുന്നു.  നാം തന്നെ സൃഷ്ടിക്കപ്പെട്ട നിയമത്തിന്റെയും കീഴ് വഴക്കങ്ങളുടെയും ഫലമാണ് നമ്മുടെ സംസ്‌കൃതിയെ ഇവിടം വരെ കൊണ്ട് വന്ന് എത്തിച്ചത്.

 ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ അവശ്യം നിര്‍ദേശിക്കപ്പെടേണ്ട ചിലതുണ്ട്. ഒരു പുത്തന്‍ സ്ത്രീ-പൂരുഷസംസ്‌കാരം സംജാതമാക്കണം.  സ്ത്രീശരീരത്തില്‍ ഉണ്ടെന്ന് ആരോപിക്കുന്ന നഗ്നത പരമാവധി ഒഴിവാക്കി രണ്ട് ലിംഗവും മനുഷ്യജീവനില്‍ പ്രകൃത്യാ ഉള്ളതാണെന്നുള്ള ചിന്ത വളര്‍ത്തുക. ആണ്‍- പെണ്‍കുട്ടികളുമായുള്ള സാമൂഹ്യ ഇടപെടലുകള്‍ വര്‍ധിപ്പിക്കുക, ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തില്‍ തന്നെ നല്‍കുക.

മിക്ക വിദേശ രാഷ്ട്രങ്ങളിലും ഇത് നല്ല അളവില്‍ പ്രാവര്‍ത്തികമായിട്ടുണ്ട്.  അറേബ്യന്‍ നാട്ടിലെ മുല്ലപ്പൂ വിപ്ലവം അതിനുദാഹരണമാണ്. ഒരു പതിനാറുകാരി പെണ്‍കുട്ടി തന്റെ ആട്ടിന്‍ പറ്റവുമായി കടന്നു പോകുമ്പോള്‍ ഒരു രാത്രി കഴിഞ്ഞിട്ടു പോലും കുറുക്കന്മാരില്‍ നിന്നും ആട്ടിന്‍ പറ്റങ്ങള്‍ക്ക് അപകടമുണ്ടാകുന്നതൊഴിച്ച് ആ കുട്ടിക്ക് ഒന്നും സംഭവിക്കാത്ത കാലം വരുന്നതെപ്പോഴാണോ അന്ന് അവിടെ മുസ്ലിം രാജ്യം സ്ഥാപിക്കപ്പെട്ടു എന്ന് കണക്കാക്കാമെന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.

 ഒന്നോര്‍ക്കുക, ഒളിച്ച് വെച്ചതിലേക്കാണ് ഒളിഞ്ഞ് നോക്കുക.  പരസ്യത്തിന്റെ വഴിയില്‍ രഹസ്യത്തിനെന്ത് കാര്യം.  അറബി പെണ്‍കുട്ടികള്‍ സമൂഹ നീതി ഭയന്ന് അവരുടെ മുടിപോലും ഭദ്രമാക്കപ്പെടുക വഴിയില്‍ പുരുഷന്മാര്‍ പെണ്ണിന്റെ മുടി കാണുമ്പോള്‍ വരെ ലൈംഗിക ഉത്തേജകരാവുന്നു. നിയമം കൂടുതല്‍ സങ്കീര്‍ണമാക്കി നഗ്നതാ നിയന്ത്രണമേര്‍പെടുത്താന്‍ ഒരിക്കലും കഴിയില്ല. വ്യവസ്ഥിതികളും സ്ത്രികള്‍ക്ക് സദാചാരത്തിന്റെ അപകടകരമായ അടിമത്വത്തില്‍ നിന്നുള്ള മോചനവുമാണ് വേണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ തല വെട്ടലും, കണ്ണു ചൂഴ്‌ന്നെടുക്കലും, ഇന്ത്യയിലെ തൂക്കുകയറിനു വേണ്ടിയുള്ള മുറവിളിയും കൊണ്ടൊന്നും ഇതില്ലായ്മ ചെയ്യാനാകില്ല ബലാല്‍സംഗങ്ങള്‍. അതിനു വേണ്ടത്, ഒളിച്ചു വെക്കപ്പെടുന്ന നഗ്നത സ്ത്രീ പുരുഷവ്യത്യാസമില്ലാതെ സമത്വമുളവാക്കുക മാത്രമാണ്.

ഒരു തലമുറ മുമ്പ് വരെ നമ്മുടെ പുഴയിലും കുളങ്ങളിലും ആണ്‍- പെണ്‍, യുവ, വൃദ്ധ വിത്യാസമില്ലാതെ കുളിച്ചും അലക്കിയും ഇരുന്നത് ഒരു സ്വാഭാവിക കാഴ്ചമാത്രം.  ഇന്ന് ആ കാഴ്ച എവിടെയെങ്കിലും കാണാനൊക്കുമോ.  നാം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെ എളിയ ഉദാഹരണമാണിത്.  പരസ്യമായി കുളിക്കുന്ന പെണ്ണിനെ ശ്രദ്ധിക്കാറില്ലാത്ത കാലം മാറിക്കഴിഞ്ഞു. പണ്ടു കാലങ്ങളില്‍ ദീര്‍ഘനേര ലൈംഗിക കേളിയിലൂടെയും, ചേഷ്ടകളിലൂടെയും മാത്രം മറ നീക്കി പുറത്തു വരാറുള്ള രതി സുഖം കേവലം കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയും ഒളിക്യാമറവെച്ചും നഗ്നത കണ്ടുമിരിക്കുമ്പോള്‍ തന്നെ സുഖ ത്യപ്തി അഥവാ ഉത്തേജനം കൈവരിക്കുന്ന ഇടത്തിലേക്ക് നമ്മുടെ പുരുഷ്വത്വം ചുരുങ്ങി. സുഖമനുഭവിക്കാനുള്ള സഹന ശേഷി നഷ്ട്ടപ്പെട്ട് നഖം താഴ്ത്തിയും പീഡിപ്പിക്കപ്പെട്ടും, കൊന്നും, ലൈംഗിക സുഖം മോന്തുന്ന അവസ്ഥയിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു പൗരുഷം. വീണ്ടും ചോദിക്കുകയാണ് നാം എങ്ങോട്ടു സഞ്ചരിക്കുന്നു.

ഒന്നു പറയാതെ വയ്യ. പൗരുഷം കടുത്ത ലൈംഗിക പട്ടിണിയിലാണ്. രതി നിര്‍വേദവും ഷക്കീല പടത്തിനുള്ള തള്ളലും ഒളിച്ചുവെച്ചിരുന്നവ തുറന്ന് കാണാനുള്ള അത്യാഗ്രഹത്തിന്റെ സൃഷ്ടിയാണ്.  സ്ത്രീ ശരീര സൗന്ദര്യ മല്‍സരം വ്യപാരവല്‍ക്കരിക്കപ്പെടുന്നതിനുള്ള കാരണവും ഇത് തന്നെ.

പാന്റും ഷര്‍ട്ടും മാത്രമല്ല പുരുഷനോടൊപ്പവും പുരഷനെപോലെയും സമത്വത്തോടും സ്വതന്ത്രമായും ഏത് പാതിരാവിലും ഒറ്റയ്ക്ക് നടന്ന് നീങ്ങാന്‍  ഒരു സ്ത്രീക്ക് സാധിക്കുന്ന സാമൂഹ്യ സാഹചര്യമുണ്ടാകണം. അത്യാവശ്യം വേണ്ടി വന്നാല്‍  സാമാന്യം ഗോപ്യമായ അവസ്ഥയില്‍ പുരുഷനെപോലെ സ്ത്രീക്കും മൂത്രമൊഴിക്കാന്‍ സാധിക്കണം. അതാരെങ്കിലും കണ്ടാല്‍ത്തന്നെയും ഒരു ലോകമഹാസംഭവമൊന്നുമല്ലെന്നുള്ള സാമൂഹ്യ അന്തരീക്ഷം സമൂഹത്തിലുണ്ടാവണം.  കഴിഞ്ഞ പെരുന്നാളിന് കാസര്‍കോട്ടെ ഒരു ടെക്‌സ്റ്റൈല്‍സ്  കടയില്‍ തുണിയെടുക്കാന്‍ വന്ന സ്ത്രീ ഗത്യന്തരമില്ലാതെ ഡ്രസ്സിങ്ങ് മുറിയില്‍ പ്ലാസ്റ്റിക്ക് കൂടില്‍ മൂത്രമൊഴിച്ച് അവിടെ ഉപേക്ഷിച്ചത് ഓര്‍ക്കുന്നില്ലെ? മൂത്രമൊഴിക്കുക എന്ന സാമാന്യ ആവശ്യത്തേപ്പോലും ഇവിടെ അടിമപ്പെടുത്തിയതിനാലാണത്. കാറ്റും വെളിച്ചവും കടക്കുന്ന വസ്ത്രം ധരിച്ച് പുരുഷനെപോലെ അവര്‍ക്കും പുറം ജോലിക്ക് പോവാന്‍ സാധ്യമാവണം.

 നിരവധി അലിഖിത നിയമങ്ങള്‍ സ്ത്രീയെ ഇന്നും വേട്ടയാടുന്നു. അതിന് യുഗങ്ങളുടെ പഴക്കമുണ്ട്.  സ്വര്‍ഗലോകത്ത് വെച്ച് ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ യാഗത്തില്‍ ഇക്ഷ്വാകു വംശത്തില്‍പ്പെട്ട മഹാബിഷ എന്ന രാജാവ് ഭൂമിയില്‍ നിന്നും ചെന്നിരുന്നതായി മഹാഭാരതകഥയുണ്ട്.  യാഗസ്ഥലത്ത് പട്ട് ചേലയുടുത്ത് ഗംഗാദേവിയുമുണ്ടായിരുന്നു.  പെട്ടന്ന് വന്ന കാറ്റില്‍ ഗംഗയുടെ ശരീരത്തില്‍ നിന്ന് ചേല നീങ്ങി . ബിഷ രാജാവ് ഗംഗയുടെ മാറിടം നോക്കി ആസ്വാദിച്ചത് കണ്ട് കോപിഷ്ടനായ ബ്രഹ്മാവ് ശപിച്ചതിന്റെ പേരിലാണ് ഗംഗ ഭൂമിയില്‍ വന്ന് പതിച്ചതെന്ന കഥയില്‍ നഗ്നതയുടെയും ലൈംഗികതയുടെയും സമന്വയം ഉണ്ട്.

 ഗംഗയുടെ പുത്രന്‍ ഭീഷ്മരുടെ പിന്‍തലമുറയിലെ യുധിഷ്ഠിരന്റെ കാലത്ത് പഞ്ചപാണ്ഡവന്മാരെ അപമാനിക്കാന്‍ ചേല വലിച്ചൂരിയത് പാഞ്ചാലിയുടേതായിരുന്നു.  അന്ന് യുധിഷ്ഠിരരുടെ വസ്ത്രത്തെ പിടിച്ചു വലിക്കാന്‍ ആരും മുമ്പോട്ടു വന്നിരുന്നില്ല .  സ്ത്രീയെ നഗ്നതയുടെ അടിമത്വത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്നതിന് ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍.  സ്ത്രീ ഉടുക്കുന്ന വസ്ത്രം സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അടയാളമാകുമ്പോള്‍ പുരുഷന്‍ ബിവറേജിന്റെ മുന്നില്‍ ഉടുതുണിയില്ലാതെ മലര്‍ന്ന് കിടന്നാല്‍ ആര്‍ക്കും ഒരു ചേതവൂമില്ല.

Woman, Body, Girl, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, ഒന്നോര്‍ക്കുക വസ്ത്രങ്ങള്‍ക്കുള്ളില്‍ എല്ലാ മനുഷ്യര്‍ക്കും നഗ്നത സ്വാഭാവികമാണ്.  അതിനെ ചൂഴ്ന്ന് നോക്കണ്ട കാര്യമില്ല.  അതിന് ഇല്ലാത്ത മാന്യത നല്‍കിയത് കച്ചവട വ്യവസ്ഥിതികളാണ്. നഗ്നതയില്‍ ലൈംഗികത കാണുന്ന പൊതു സമൂഹം നാട്ടിലെ ദാമ്പത്യജീവിതത്തിന് വരെ ഭീഷണിയായി മാറിയിരിക്കുകയാണ്.  മധുവിധു കഴിഞ്ഞാല്‍  യുവദമ്പതികളില്‍ തന്നെ ഒരുതരം വിരക്തി ഉടലെടുക്കുന്നുവെന്ന് മനഃശാസത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  ദാമ്പത്യജീവിതം എന്നാല്‍ നഗ്നതയില്‍ പൊതിഞ്ഞ ലൈംഗികതയാണ് എന്ന് തെറ്റിദ്ധരിച്ചതിന്റെ ഫലമായാണ് ഈ വിരക്തി.  ഇത് മാറണമെങ്കില്‍ നഗ്നതയ്ക്കപ്പുറത്തെ സൗഹൃദവും പ്രണയവും ദാമ്പത്യത്തില്‍ കടന്ന് കൂടിയാല്‍ മാത്രമേ ദമ്പതികള്‍ക്ക് വൈവാഹിക ജീവിതത്തിന്റെ പൂര്‍ണതയില്‍ എത്താന്‍ കഴിയൂ എന്ന് നാം മനസിലാക്കണം.

വസ്ത്രത്തിലെ ലൈംഗികതയെ കുറിച്ച് ഗാന്ധിജി പറഞ്ഞതോര്‍ക്കുക.  വസ്ത്രം ധരിക്കാന്‍ അമ്മ പഠിപ്പിച്ചതിന് ശേഷം എന്നിലുണ്ടായ ലജ്ജയില്‍  നിന്ന് ഞാന്‍ മുക്തനായത് നഗ്നനതയ്ക്ക് കീഴ്‌പ്പെട്ടുകൊണ്ടാണ് . ഗാന്ധിജി  പലപ്പോഴും കുളിക്കുക പൂര്‍ണ നഗ്നനായിട്ടായിരുന്നു.  അദ്ദേഹം ഉടുത്ത മുണ്ട് തിരുമ്മി ഉണക്കി വീണ്ടും ഉടുക്കും.

 ആചാരത്തിന്റെ പേരില്‍ ഡൈനിംഗ് ടേബിളിന്റെയും കസേരയുടെയും കാല് വരെ തുണിചുറ്റിക്കൊണ്ടുള്ള വസ്ത്രമുടുപ്പിക്കുന്ന  ആചാരങ്ങളുള്ള നാടുകളുണ്ട് ലോകത്തില്‍.  ഇംഗ്ലണ്ടില്‍ പ്യൂരിറ്റിന്‍ എന്ന മതവിഭാഗക്കാര്‍ ഇക്കൂട്ടരില്‍പെടും.  കസേരകാലില്‍വരെ അവര്‍ ലൈംഗികത ദര്‍ശിച്ചിരുന്നുവത്രെ.  അത് വെച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്‌കാരം എത്രയോ മെച്ചം.

 ഇനി മാറേണ്ടതാരാണെന്ന് ആലോചിക്കുമ്പോള്‍ മഹിളാസംഘടനയുടെ കര്‍ത്തവ്യം വര്‍ധിക്കുന്നു.  ഞങ്ങളില്‍ എന്തൊക്കെയോ അധികമായി ഉണ്ടാകുന്നു എന്ന ബോധത്തെ ഇല്ലായ്മ ചെയ്യാന്‍ ഇരുലിംഗങ്ങളിലും ബോധവല്‍ക്കരണ ക്യാമ്പും വിവാഹ ജീവിതാനന്തര പ്രണയ ബന്ധങ്ങളും കുടുംബ മഹിമയിലും മറ്റും സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാകണം.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court,
Prathibha Rajan
(Writer)
 സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കട്ടെ.  എന്റെ ശരീരത്തില്‍ ഞാന്‍ ഒരു
അശ്ലീലവും ഒളിപ്പിച്ച് വെച്ചിട്ടില്ല.  അത് കൊണ്ട് തന്നെ ഞാന്‍ എതിര്‍ലിംഗത്തില്‍ നിന്നും ഒരു തരത്തിലും  വിവേചനമുള്‍കൊള്ളേണ്ടതില്ല.   എന്റെ നഗ്നത എന്ന് പറയുന്നത് എതിര്‍ലിംഗത്തിന്റേതിന് തുല്യമാണ്.  ഒരു സ്ത്രീയുടെ ശരീരത്തില്‍ എന്തൊക്കെ ഉണ്ടാവണമോ അതില്‍ കൂടുതലൊന്നും എന്നിലില്ല.  അശ്ലീലം എന്റെ ശരീരത്തിലില്ല.  നിങ്ങളുടെ മനസിലാണ്. ഇനിയും പ്രഭാതമുണ്ട് വിടരാന്‍, അത് ചുവക്കുന്നത് നമുക്കു വേണ്ടിയാവട്ടെ.

Part 1:
കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

Keywords: Woman, Body, Girl, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:45 am | 2 comments

കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

പ്രതിഭാ രാജന്‍

റുമാസം ഗര്‍ഭിണിയായ ഇരുപത്തിയഞ്ചുകാരി സജിനിയെ 13 വയസുകാരന്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടുക്കത്തോടെ, ഒരുള്‍ക്കിടിലത്തോടെ കേട്ടുനിന്നവരായിരുന്നു നമ്മള്‍  (2012 സെപ്തംബര്‍) .2ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ 8 വയസുകാരന്‍ ബലാത്സംഗം ചെയ്ത് കൊന്ന് കാട്ടില്‍ തള്ളിയതും നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. കുമ്പളയിലെ മിട്ടായിപീടികക്കാരന്‍ മിട്ടായി നല്‍കിയാണ് ഇരുപതില്‍പരം കുട്ടികളെ പാട്ടിലാക്കിയത്. ദില്ലിയിലെ ബീഹാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും, ധര്‍മ്മപുരിയിലെ ദളിത് ബാലികയും തുടങ്ങി ഛത്തീസ്ഗഡിലെ സോണിയ സോറി എന്ന ടീച്ചറടക്കം എത്രയെത്ര പെണ്‍ജീവിതത്തിനുമേല്‍ സമൂഹത്തിന്റെ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറന്നു!

അംഗവൈകല്യവും മാനസികനില തെറ്റിയവര്‍ പോലും കൂട്ടബലാത്സംഗത്തിനിരയാകുന്നു.  മടിയിലിരുത്തി താലോലിക്കേണ്ട മുത്തച്ഛന്മാര്‍ പേരപെണ്‍കിടാങ്ങളെ അവളറിയാതെ വേഴ്ചക്കിരയാക്കുന്നു.  ഭര്‍ത്താവിന്റെ ആത്മശാന്തിക്ക് വേണ്ടി അമ്പലത്തില്‍ ചെന്ന് നിത്യശാന്തി നേര്‍ന്ന് പൂവും പ്രസാദവുമായി തിരിച്ചുവരുന്ന വീട്ടമ്മയുടെ ഉടുവസ്ത്രത്തില്‍ പുരുഷമാലിന്യമൊഴുക്കിയ കഥ പറഞ്ഞത് നമ്മുടെ കൊച്ചു കേരളമാണ്.  വിദ്യ അന്വേഷിച്ചെത്തിയ ശിക്ഷയെ ഗുരു പ്രണയിക്കുന്നു.  അവിഹിത ഗര്‍ഭം സമ്മാനിക്കുന്നു. ഒരു തരി കളങ്കം പോലും വീഴാതെ വളര്‍ത്തി വിവാഹം കഴിപ്പിച്ചു വിടാന്‍ ബാധ്യസ്ഥനായ അച്ഛന്‍ തന്നെ സ്വന്തം ബീജത്തില്‍ പിറന്ന മകളെ ലൈംഗിക സുഖം ആസ്വദിക്കാന്‍ കിടക്കയിലേക്ക് വലിച്ചിഴക്കുന്നു.

 ഇത്തരത്തില്‍ എണ്ണിയാല്‍ ഓടുങ്ങാത്ത പീഡന കഥകള്‍ നമ്മെ മഥിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാമിപ്പോള്‍. അഴകുള്ള ചിലന്തി വലയൊരുക്കി വഴിയില്‍ കാത്തുനില്‍ക്കുകയാണ് നരാധമന്‍മാര്‍. സ്ത്രീത്വത്തിന്റെ കന്യാചര്‍മത്തില്‍ നഖം താഴ്ത്തി മുറിവേല്‍പിക്കുകയാണ് പൗരുഷം.  പിതാവ്, ഭര്‍തൃപിതാവ്, ഇളയച്ഛന്മാര്‍, കാമുകന്‍, കളിത്തോഴന്‍, കഴുകന്റെ കണ്ണുകള്‍ ഏത് രൂപത്തിലാണ് പറന്ന് വന്ന് റാഞ്ചിക്കൊണ്ടു പോവുകയെന്ന് തിരിച്ചറിയുന്നതിനു, ബൂദ്ധിയുറക്കുന്നതിന് മുമ്പേ തന്നെ, ഭാവിയില്‍ വരാനിരിക്കുന്ന ഭര്‍ത്താവിന് കാഴ്ചവെക്കാന്‍ പ്രകൃതി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവ- തന്നെത്തന്നെ - സാത്താന്മാര്‍ സംഘം ചേര്‍ന്ന് കൊത്തി വലിച്ച് കുടഞ്ഞ് മാലയിടുകയാണിവിടെ. നമുക്കാകമാനം നാണിച്ചു തല താഴ്ത്താം. സ്ത്രീത്വത്തിനു മുമ്പില്‍.

 കേന്ദ്ര ആരോഗ്യവകുപ്പ് നടത്തിയ സര്‍വേ റിപോര്‍ട്ടുണ്ട് നമ്മുടെ കൈയ്യില്‍. ആകെ ജനസംഖ്യയില്‍ 24 ശതമാനം കുട്ടികളും ലൈംഗികവേഴ്ചയ്ക്ക് വിധേയമാകുന്നത് 15 വയസിന് താഴെയുള്ള ബാല്യ- കൗമാരത്തിലാണത്രെ.  സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ സര്‍വേയില്‍ പറയുന്നുണ്ട്, 8നും 18നും ഇടയ്ക്കുള്ള കുട്ടികള്‍ക്ക് 30 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കി ഉത്തരമെഴുതിയതില്‍ ലക്ഷത്തില്‍ 25,000 എന്ന തോതില്‍ ബാലികമാര്‍ അവരറിയാതെ ഒന്നില്‍ കൂടുതല്‍ തവണ കാമവെറിക്കിരയായിട്ടുണ്ട്.  ഇത് ഇളം കുട്ടികളുടെ കണക്കെങ്കില്‍ പ്രായമായവരുടെ കാര്യം പിന്നെ പറയണോ?

പ്രേമത്തിന് കണ്ണില്ലെന്നുള്ളത് പഴമൊഴി . അതിപ്പോള്‍ തിരുത്തപ്പെടുന്നു. രതിക്ക് സഹോദര, കുടുംബ ബന്ധം പോലുമില്ല.  ജാതി -മത- സംസ്‌കാരത്തിനെ ഒന്നടങ്കം രതി നിഷ്പ്രഭമാക്കുന്നു. സ്ത്രീ ശരീരത്തില്‍ പുരുഷനെ അപേക്ഷിച്ച് രതിവൈകാരികതയും നഗ്നതയും ഏറെ ആരോപിക്കപ്പെടുന്നതെന്തുകൊണ്ടെന്ന ആലോചനക്ക് സമയമടുത്തിരിക്കുന്നു. വിവാഹത്തിന് മുമ്പും കൗമാരപ്രായത്തിലും, ക്ലാസ് റൂമില്‍ രഹസ്യമായും ആണ്‍കുട്ടികള്‍ രതി വികൃതികള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോള്‍ അവ പെണ്‍കുട്ടികളിലും വ്യാപകമായി വരുന്നു.  അബദ്ധധാരണയുടെ പേരില്‍ രതി അതിരുവിടുമ്പോള്‍ ഇവിടെ മരിച്ചു വീഴുന്നത് ഇന്ത്യന്‍ സംസ്‌കാരവും നമ്മുടെ നിയമ വ്യവസ്ഥിതിയുമാണ്.  ലക്കും ലഗാനുമില്ലാത്ത പട്ടണപ്രവശ്യകളില്‍ മാത്രമാണ് ഇത്തരം വൈകൃതങ്ങള്‍ നൃത്തമാടുന്നതെന്നോര്‍ത്ത് സമാധാനിക്കാന്‍ വരട്ടെ.  ഗ്രാമങ്ങളിലാണ് ഏറെയും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.  കുഗ്രാമങ്ങളിലുള്ളവ നാലാള്‍ അറിയാതെ മൂടിവെക്കപ്പെടുന്നുവെന്ന് മാത്രം.

അമിതമദ്യാസക്തിയും പുരുഷാധിപത്യവും പഴകിയ അടിമത്ത സ്വാഭാവവും ഇന്നും നിലനില്‍ക്കുന്നതിനാലാണ് പുരുഷത്വത്തിന്റെ നഖങ്ങളുടെ മൂര്‍ച്ച ഇനിയും വെട്ടി മാറ്റാനാകാതെ തുടരുന്നത്.  അവ നിയമങ്ങള്‍ കൊണ്ട് മാത്രം മാറ്റാനാവില്ലെന്ന് വര്‍ത്തമാന സംഭവ വികാസങ്ങളിലൂടെ നാം കണ്ടു കഴിഞ്ഞു.  എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും വിവാഹം വരെ തന്റെ ശരീരം താന്‍ തന്നെ സൂക്ഷിച്ചുകൊള്ളണമെന്ന ദില്ലി സെഷന്‍സ് കോടതി ജഡ്ജി അരുണ്‍ കുമാര്‍ ആര്യയുടെ റൂളിംഗ് ഇവിടെ പ്രസിദ്ധമാണ്.

ഏതൊരു സ്ത്രീക്കും തന്റെ ഭാവി വരനെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങള്‍ കാണും.  തനിക്കുള്ളതെല്ലാം സൂക്ഷിക്കുകയും കളങ്കരഹിതമായി ഭര്‍ത്താവിന് സമര്‍പിക്കുകയും ചെയ്യുക എന്നത് സ്ത്രീത്വം മനസില്‍ സൂക്ഷിക്കുന്ന ദൃഢപ്രതിജ്ഞയാണ്.  അതിനെ ചുട്ടുകരിക്കുന്നവര്‍, ബലാല്‍സംഗത്തിന് വിധേയമാക്കുന്ന സ്ത്രീയെ കൊല്ലുന്നത് ഒരു തവണയല്ല ആ സ്ത്രി പലതവണ മരിക്കുന്നു.  ഏഴ് മാസം പ്രായമായ കൈക്കുഞ്ഞ് മുതല്‍ 70 വയസുള്ള വൃദ്ധയ്ക്ക് വരെ ഇവിടെ എവിടെ സുരക്ഷിതത്വം?

സര്‍ക്കാരിന് ഇവിടെ പലതും ചെയ്യാനാവും.  സ്ത്രീ-പുരുഷ വിവേചനം സ്‌ക്കൂള്‍ തലം മുതല്‍ ഇല്ലാതാവണം.  എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അതിന് ശ്രമിച്ചതാണ്.  മതലഹരിയുടെ ഉടുപ്പെടുത്തണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത് ഇന്നും എന്നും പല തരം വിവേചനം മാത്രം.  അതില്‍ ആണ്‍-പെണ്‍ വിവേചനവും പെടും.

ആണ്‍ - പെണ്‍ അകല്‍ച്ച കൂടുംതോറും മറച്ച് വെച്ചിരിക്കുന്ന സ്ത്രീ ശരീരത്തില്‍ എന്തോ ഗോപ്യമായതുണ്ടെന്ന തോന്നല്‍ കുട്ടികളില്‍ വളരുകയാണ് ചെയ്യുക.  ചെറുക്ലാസ് മുതല്‍  തന്നെ ശാരീരിക വളര്‍ച്ചയും, അതിനപ്പുറത്തെ ലൈംഗീക വിദ്യാഭ്യാസവും ചോദ്യപേപ്പറുകളില്‍ ഇടം പിടിക്കണം.  എന്തായാലും അവര്‍ അറിയേണ്ടത് എന്നായാലും അറിയാനുള്ളതല്ലെ?  പെണ്‍കുട്ടികളില്‍ ഗോപ്യമായത് ഒന്നും തന്നെ ഇല്ലെന്ന് ആണ്‍കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് ശാരീരിക വിദ്യാഭ്യാസത്തിലൂടെ തന്നെയാണ്.  അവര്‍ ഒരു ബസില്‍ ഒരേ സീറ്റില്‍ ഇരുന്ന് സഞ്ചരിക്കട്ടെ.  ഒന്നിച്ചു കളിച്ചു രസിക്കട്ടെ, രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഒന്നിക്കേണ്ടവരാണവര്‍.

 സ്ത്രീത്വം അനുഭവിക്കുന്ന സാമൂഹിക അടിമത്വത്തിനും, പുരുഷ മേല്‍കോയ്മക്കും പ്രാചീനയുഗത്തിനപ്പുറത്തെ പഴക്കമുണ്ട്. പുരാണങ്ങളില്‍ വരെ ഇതു തെളിഞ്ഞു കാണാം.  ഇന്ത്യയിലെ സതി വ്യവസ്ഥ ഓര്‍ക്കുന്നില്ലേ.  സുമേറിയയിലും, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ അവസ്ഥയുടെ രൂപവും ഭാവവും മാറി സതിയുണ്ടായിരുന്നു.  ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയെയും വെപ്പാട്ടിയെയും ജീവനോടെ ആ ചുടലയില്‍ ദഹിപ്പിക്കും.  സോളമന്‍ രാജാവിന് ഭാര്യമാര്‍ 700 ആയിരുന്നു വെപ്പാട്ടികള്‍ മുന്നൂറും.

യുദ്ധം ചെയ്യുന്ന പോരാളിക്ക് കളിച്ച് ഉല്ലസിക്കാന്‍ എറിഞ്ഞുകൊടുക്കുന്ന എലികുഞ്ഞുങ്ങളായിരുന്നു തോറ്റരാജ്യത്തിലെ കന്യകമാര്‍. അവള്‍ പട്ടാളക്കാരന്റെ അടിമ. യുദ്ധവിജയത്തിന്റെ പാരിതോഷികമാണ് സ്ത്രീ.  പഴകിയ നിയമം പറയുന്നത് ശ്രദ്ധിക്കുക.  നിങ്ങള്‍ രാജ്യം കീഴ്‌പ്പെടുത്തിയാല്‍ ആദ്യം സ്ത്രീകളെ കീഴ്‌പ്പെടുത്തുക. അവര്‍ ആദ്യമൊക്കെ വഴങ്ങിയെന്ന് വരില്ല . ബലാല്‍ക്കാരമായി പ്രാപിക്കുക.  സൈന്യം കടന്ന് പോയ അധിനിവേശ പ്രദേശങ്ങളിലെല്ലാം അനാഥകുട്ടികള്‍ പിറന്ന് വീണത് അങ്ങനെയാണ്. അവര്‍ ദൈവസന്നിധിയിലെ ജാരസന്തതികള്‍ .പഴി അവിടെയും സ്ത്രീക്ക് തന്നെ.  വംശീയ കലാപം ഉണ്ടായാലും വര്‍ഗീയത മുഴച്ച് കിടക്കുമ്പോഴും അപായപ്പെടുന്നത് സ്ത്രീത്വത്തിന്റെ പരിപാവനതയാണ്.

ഒന്ന് പറയാതെ വയ്യ.... ഒരു നാടിന്റെ, സംസ്‌കാരിക സ്ഥിര നിക്ഷേപമാണ് സ്ത്രീ. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുല്യമാണ് ദേശീയതയുടെ സാംസ്‌കാരിക മുല്യങ്ങളെ വിളക്കി ചേര്‍ക്കുന്നത്. എന്നാല്‍ സമൂഹത്തിന്റെ കണ്ണുകളിലൂടെ സ്ത്രീത്വത്തെ വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ത്തമാനകാലഘട്ടം അവരെ ഈ മണ്ണിലേക്ക് ജനിച്ച് വീഴാന്‍ അനുവദിക്കുന്നില്ല എന്ന് കാണാം.  നിയമം കൊണ്ടു നിരോധിച്ചിട്ടു പോലും ഓരോ ആശുപത്രികളിലും എത്രയെത്ര ഭ്രൂണങ്ങളാണ് വിഷ സൂചിയാല്‍ മരിച്ചില്ലാതാകുന്നത.്

 ഇതിനിടെ മഹാരാഷ്ട്രയുടെ ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി ചാപിള്ളകളെ പട്ടി കടിച്ചു വലിക്കുന്നത് വാര്‍ത്തയായിരുന്നു.  ഭൂമിയില്‍ പിറന്നവര്‍ തന്നെ വ്യവസ്ഥിതിയുടെയും മേധാവിത്വത്തിന്റെയും കാമത്തിന്റെയും പീഡനമേറ്റു അപമാനഭാരത്താല്‍ സഹികെട്ട് മരിച്ചു കൊണ്ടിരിക്കുന്നു.

പുതിയ പെണ്‍ഭ്രൂണങ്ങള്‍ക്ക് ഭൂമിയില്‍ വളര്‍ന്നു തളിര്‍ക്കാനുള്ള ഭൗതിക സാഹചര്യം കുറഞ്ഞു വരികയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്. എത്രയോ പേര്‍ സ്വയം സഹിച്ചും ശപിച്ചും സ്വന്തം മാളങ്ങളില്‍ പ്രതികരിക്കാനാവാതെ ഉള്‍വലിയുന്നു.  നിയമത്തില്‍ എത്രയൊക്കെ മാറ്റമുണ്ടായിട്ടും പൗരുഷത്തിന് മുന്നില്‍ സ്ത്രീ ഇന്നും കാമം തീര്‍ക്കാനുള്ള ലൈംഗിക ഉപഭോഗവസ്തു മാത്രം.  മാംസക്കച്ചവടത്തില്‍ അവളുടെ കമ്പോളവില കുത്തനെ ഉയരുകയാണ്.

ഇത് സൂചിപ്പിക്കുമ്പോള്‍ സ്ത്രീ സമൂഹം വ്യാപകമായ തോതില്‍ നഗ്നത പ്രസരിപ്പിക്കുകയും, പുരുഷ വിഭാഗത്തെ കൊതിപ്പിക്കുകയും, അവരുടെ വികാരമിളക്കി വിടുകയും ചെയ്യുന്ന വിധത്തില്‍ വസ്ത്രം ധരിക്കുന്നുവെന്നതാണ് ഇതിനുള്ള കാരണമെന്ന ചര്‍ച്ച വ്യാപകമായിട്ടുണ്ട്. സ്ത്രീ എന്നാല്‍ നഗ്നതയാണെന്നും അത് വസ്ത്രത്തിനകത്ത് അടച്ചു വെക്കേണ്ടതാണെന്നും അതില്ലാത്തതാണ് പ്രശ്‌നമെന്നും വാദിക്കുന്നവരോട് പറയാനുണ്ട്.

ഇതര മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, ശരീര ഭാഗങ്ങള്‍ മറച്ചു വെക്കുന്നതും അവയെ രഹസ്യമായി ഉപയോഗിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന ജീവി മനുഷ്യന്‍ മാത്രമാണ് . പെണ്‍ വര്‍ഗജന്തുക്കള്‍ക്ക് പ്രകൃതി മുലകള്‍ നല്‍കിയിട്ടുണ്ട്. തന്റെ കുഞ്ഞുങ്ങളെ ഊട്ടാനും കുഞ്ഞിന് വേണ്ടി കരുതി വെച്ച കൊഴുപ്പ് സംഭരിണിയായാണ് പ്രകൃതി മുലകളായി നല്‍കിയിട്ടുള്ളത്. ഭാവി തലമുമുറക്കു വേണ്ടി ദേഹത്തിനു മുന്‍ഭാഗം മാറിടത്തില്‍ ഈ ഭാരം മുലക്കച്ചക്കൊണ്ട് കെട്ടി ഭദ്രമാക്കിയാണ് സ്ത്രീകള്‍ ജീവിത കാലം മുഴുവന്‍ കഴിച്ചു കൂട്ടുന്നത്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും ഇത് തന്റെ കാമകേളിക്കായി ഉപയോഗപ്പെടുത്താറില്ലെന്ന് നോക്കണം. പുരുഷന് ഇത് ഒരു ആസ്വാദനോപാദിയാണ്.

 മൃഗങ്ങളെ പോലെ മനുഷ്യനും പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ തയാറായാല്‍ പെണ്‍വര്‍ഗത്തില്‍ നഗ്നത ദൃശ്യമാവില്ല.  മനുഷ്യനിര്‍മിത നിയമവും മനുഷ്യന്റെ തന്നെ അത്യാര്‍ത്തിയും അമിതഭോഗ ചിന്തയുമാണ് മനുഷ്യനെ മേലെ വിവരിച്ച ദുരവസ്ഥയിലേക്ക് എത്തിക്കുന്നത്. മനുഷ്യനെപ്പോലയല്ല, മൃഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ചോദന മൂലമാണ് ലൈംഗികാസക്തിയുണ്ടാകുന്നത്.  പക്ഷികളിലടക്കം ഇവ സീസണല്‍ വികാരം മാത്രം.  പെണ്ണിന്റെ അവയവങ്ങള്‍ കണ്ടാല്‍ താല്‍പര്യം ജനിക്കുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്. എന്തു കൊണ്ടാണിതെന്ന് പരിശോധിക്കേണ്ടതുണ്ട്.

രണ്ട് മനുഷ്യ ശരീരങ്ങള്‍ ബന്ധത്തില്‍ ഏര്‍പെട്ടുകഴിഞ്ഞാല്‍ അടുത്ത  നിമിഷം മുതല്‍ പുരുഷന്‍ സ്വതന്ത്രനാവുകയും സ്ത്രീ വീണ്ടും അടച്ചുവെക്കപ്പെട്ടവളുമാവുന്നു.  അവള്‍ ഒരു ജന്മം മുഴുവന്‍ ലൈംഗികതയുടെയും നഗ്നതയുടേയും ഭാരവും പേറി നടക്കുന്നു.  പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവള്‍, അവള്‍ പെറ്റിടാനിരിക്കുന്ന കുഞ്ഞിന് മൂലയൂട്ടാന്‍ മാറില്‍ പ്രകൃതി ഒരുക്കിയ കൊഴുപ്പിന്റെ നിറടാങ്കുകളില്‍ പോലും നഗ്നത കാണുന്നവരാണ് പൗരുഷം. കുഞ്ഞിനു മുല കൊടുത്തതിനു ശേഷം കിനിഞ്ഞു വരുന്ന പാല്‍ അവളുടെ മുലക്കച്ചയേയും, ബ്ലൗസിനേയും നനച്ചാല്‍ ആ നനവില്‍ പോലും ലൈംഗികത കാണുന്നവരുണ്ട്.

 സ്ത്രീശരീരം ഭദ്രവും സുരക്ഷിതവുമായി, അടിവസ്ത്രവും മേല്‍ വസ്ത്രവുമായി കെട്ടി ഭദ്രമാക്കണമെന്നാണ് പുരുഷ നിര്‍മിത കീഴ് വഴക്കങ്ങള്‍.  ഈ അലിഖിത നിയമ വ്യവസ്ഥക്ക് യുഗങ്ങളോളം പഴക്കങ്ങളുണ്ട്.  ഇരു ലിംഗങ്ങളില്‍ സ്ത്രീയില്‍ മാത്രം അമിതനഗ്നത ആരോപിച്ച് ഇങ്ങനെ തടവിലിടുന്നത് അടിമത്വത്തിന്റെയും, പൊതുവെ അവര്‍ അബലകളായതിന്റെയും ഫലമായുളവായതിനാലായിരിക്കണം. സ്ത്രീകളില്‍ ഇനിയും വിട്ടു പോകാത്ത അടിമത്വത്തിന്റെ നേര്‍ കാഴ്ചകള്‍ ഈ ഭൂമിയെ നിയന്ത്രിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുകയാണിവിടെ. അതിനോടാണ് മഹിളാ സംഘടനകള്‍ പോരടിക്കേണ്ടത്.

ഇംഗ്ലണ്ടിലെ ആദിവാസികളിലും, ആഫ്രിക്കയിലെ ഉള്‍ക്കാടുകളിലും, ഹിമവല്‍സാനുക്കളിലും, ധ്രൂവപ്രദേശത്ത് വസിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍ വസ്ത്രമേ ധരിക്കുന്നില്ല.  അവര്‍ക്ക് തമ്മില്‍ എവിടെയാണ് നഗ്നത ആരോപിക്കുന്നത്. നഗ്നത ആരോപിച്ച് സ്ത്രീകളെ സ്വതന്ത്രരാകാന്‍ അനുവദിക്കാത്ത പൊതുസമൂഹത്തോട് സ്ത്രീപക്ഷത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു വരാന്‍ ഈ കുറിപ്പ് പ്രയോജനപ്പെടട്ടെ.

പൊതുസമൂഹം പറയണം പുരുഷ സമൂഹം എന്തിനു വേണ്ടി സ്ത്രീയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നു.  പരസ്യമായി നഗ്നത പ്രദര്‍ശിപ്പിക്കുന്ന പുരുഷന് എവിടുന്ന് കിട്ടി അതിനുള്ള സര്‍ട്ടിഫിക്കറ്റും അംഗീകാരവും? കീഴ് വഴക്കങ്ങള്‍ സ്ത്രീകളെ മാത്രം എന്തേ ഇങ്ങനെ മറയുടെ തടവറയിലിട്ടു ? ചോദ്യങ്ങള്‍ക്ക് ഇനിയും നീളമുണ്ട്.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court, Kerala, Kerala News, International News,   പുറം ജോലിക്ക് പോകുന്ന പുരുഷന്മാര്‍ കേവലം ഒരു തോര്‍ത്തുമുണ്ടുടുത്ത് വേലചെയ്യുമ്പോള്‍ സ്ത്രീ അടിവസ്ത്രവും, മേല്‍വസ്ത്രവും, അതിനുമേല്‍ മറ്റ് വസ്ത്രങ്ങളുമായി എത്ര മറക്കണം ഈ നഗ്നത.  അവളുടെ ശരീരം പോവട്ടെ ചിരിയിലും സംസ്‌കാരത്തിലും അംഗചലനത്തിലും നഗ്നത ആരോപിക്കപ്പെടുന്നു.  അലക്കി ഉണക്കിയിട്ട സ്ത്രീയുടെ അടിവസ്ത്രമായ പാവാടയോ, മുലക്കച്ചയോ, പാന്റീസില്‍ വരെ പുരുഷന്റെ കണ്ണില്‍ ഉത്തേജക വികാരം പതിയിരിപ്പുണ്ടെന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ശാന്തകുമാര്‍ പറയുന്നു.  ലൈംഗിക ഉത്തേജനം ലഭിക്കാന്‍ സ്ത്രീയോടൊപ്പം ശയിക്കുന്നതിനു പകരം അവളുടെ ഏതെങ്കിലും അവയവം കണ്ടാല്‍ മാത്രം മതിയെന്ന നിലയില്‍ ദുര്‍ബലപ്പെടുകയാണ് ഇത് വഴി പൗരുഷം. ഇതൊരു സാമൂഹിക വിപത്താണ്.

 മലര്‍ന്ന് കിടക്കാനോ, കാലുകള്‍ നിവര്‍ത്തിയിട്ട് ആയാസത്തോടെ കിടക്കാനോ സ്ത്രീക്ക് അനുവാദമില്ല.  അമ്പലങ്ങളില്‍ ഭക്തിയുടെ നെറുകയില്‍ പോലും ഇവര്‍ക്ക് വിവേചനങ്ങള്‍.  സ്ത്രീ എവിടെയെങ്കിലും ശയനപ്രദക്ഷിണം നടത്താറുണ്ടോ, അങ്ങനെ ഒരു നേര്‍ച നേര്‍ന്നാല്‍ അതിന് പുരുഷ സമൂഹം അനുവദിക്കുമോ? പരിഹാസ്യ കഥാപാത്രമാവില്ലെ അവള്‍. അവള്‍ക്ക് ശബരിമലയില്‍ തീര്‍ത്ഥാടനം അനുവദനീയമോ . പുരുഷന്റെ കണ്ണിന് വിലക്കേര്‍പെടുത്താന്‍ സമൂഹത്തിന് ധൈര്യമില്ലാതെ വരുമ്പോള്‍ പകരം അവര്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ്. അവിടെ സ്ത്രി വീണ്ടും അടിമയാവുകയും, തന്റെ സ്വാതന്ത്രത്തിന്റെ പണയം വെപ്പുകാരിയുമായി മാറുന്നു. പൊതു സമൂഹത്തില്‍ മാത്രമല്ല. ഇത്തരം പിഡനം ഓരോ കുടുംബത്തിലും സംഭവിക്കുന്നു.

ഒരുവന് തന്റെ ഇണയോട് ലൈംഗികത തോന്നാന്‍ അവളുടെ കണംകാലോ, മൂക്കോ ചെവിയോ കണ്ടാല്‍ മതിയത്രെ. എന്താണിതിനു കാരണം?. സ്ത്രീയെ കാണണം എന്ന ആഗ്രഹം വലിയ തോതില്‍ പുരുഷമനസില്‍ അടച്ചു വെക്കപ്പെടുന്നു എന്നതു തന്നെയാണ് . സുതാര്യമായതിനെ ആര് എന്തിനു അന്വേഷിക്കണം? അടച്ചുവെക്കപ്പെടുന്നിടത്തോളം വര്‍ധിക്കും ലൈംഗിക ഉത്തേജകത്വര.

 യഥാര്‍ത്ഥത്തില്‍ ലൈംഗിക ഉത്തേജനം ദൃശ്യമാവേണ്ടത് അവയവങ്ങളില്ല സ്‌നേഹത്തിലും പ്രണയത്തിലും പരസ്പര വിശ്വാസത്തിലുമായിരിക്കണമെന്ന പാഠം പഠനവിഷയമാക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. മഹിളാ സംഘനകള്‍ ഇതിനായി മുന്നോട്ടു വരണം. ദാമ്പത്യജീവിതത്തില്‍ ഭാര്യാ ഭര്‍ത്തൃ ബന്ധത്തിന്റെ ശക്തി ഹണിമൂണ്‍ വരെ മാത്രമായി ഒതുങ്ങുന്നതിന് കാരണം പലതുണ്ട്. പുതുമണവാട്ടിയുടെ നഗ്നത ആസ്വദിച്ചു കഴിയുന്നതോടെ ആഗ്രഹങ്ങളുടെ തീവ്രത കുറയുന്നു.

Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court,
Prathibha Rajan
(Writer)
ലൈംഗികത എന്നത് നഗ്നതയിലല്ല, പ്രണയത്തിലും, സ്‌നേഹത്തിലും അധിഷ്ഠിതമാണെന്ന പാഠം ഇവിടെ പഠിക്കേണ്ടിയിരിക്കുന്നു. പ്രണയം ഒരിക്കലും നശിക്കില്ല. സൗന്ദര്യം നൈമിഷികം മാത്രം. ജീവിത കാലാവസാനം വരെ ഭാര്യയും ഭര്‍ത്താവും പ്രണയത്തോടെ കഴിഞ്ഞു കൂടുന്ന കാഴ്ച ദിനം തോറും കുറഞ്ഞു വരുന്നത് കാണാം. ഭാര്യയുടെ നഗ്നത കണ്ട് മടുത്ത ഭര്‍ത്താവിന് അവളോടുള്ള അവാച്യമായ പ്രണയമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. എന്നെങ്കിലും കാണുന്ന കാമുകിയോട് അങ്ങനെയായിരിക്കില്ല.

Part 2:
ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?

Keywords: Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:43 am | 0 comments

പെണ്ണിനെ തൊട്ട് കളിക്കേണ്ട

Written By kvartha delta on 26 Apr 2013 | 7:18 am

കൂക്കാനം റഹ്മാന്‍

കൗമാര പ്രായത്തിലെത്തിയ പെണ്‍കുട്ടികള്‍ ഉറച്ച  മനസിന്റെ ഉടമകളായി മാറി. ഇക്കഴിഞ്ഞ ഒന്നു രണ്ടാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കു നടത്തിയ കൗമാര വിദ്യാഭ്യാസ ക്ലാസുകളില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. കുട്ടികളുമായി സംവദിക്കുമ്പോഴാണ് അവരുടെ ഉള്‍ക്കരുത്ത് ബോധ്യമായത്. ഏത് പ്രതിസന്ധികളെയും നേരിടാന്‍ അവര്‍ മാനസിക ശക്തി ആര്‍ജിച്ചു കഴിഞ്ഞു. അവര്‍ക്കുമുമ്പേ കടന്നു പോയവര്‍ അനുഭവിച്ച ദുരിതങ്ങള്‍ മനസിലാക്കിക്കൊണ്ട് തങ്ങളുടെ നേര്‍ക്ക് അവ പ്രയോഗിക്കാന്‍ അനുവദിക്കില്ലെന്നവര്‍ ഉറച്ചു പറയുന്നു.

മുറിയനാവിയിലെ ഹസീന തുറന്നടിച്ചതിങ്ങനെ: ഞങ്ങളുടെ തുറിച്ചുളെളാരു നോട്ടം മതി സര്‍, ആണ്‍കോന്തന്‍മാര്‍ പിന്നെ  അനങ്ങില്ല. തട്ടമിട്ട നീണ്ടു മെലിഞ്ഞ ആ പെണ്‍കുട്ടിയുടെ കരളുറപ്പ് എന്നെ സന്തുഷ്ടനാക്കി. ഹസീന പറഞ്ഞത് ശരിയാണ്. നോക്കേണ്ട പോലെ നോക്കിയാല്‍ പിന്നെ വേണ്ടാതീനത്തിന് മുതിരാന്‍ പുരുഷന് സാധ്യമാവില്ല. ഇങ്ങിനെ കണ്ണുരുട്ടി നോക്കാന്‍ കഴിയാത്ത പെണ്‍കുഞ്ഞുങ്ങളെയല്ലെ ഇപ്പോള്‍ കാമഭ്രാന്തന്മാര്‍ പിച്ചിച്ചീന്തുന്നത്.

മൂന്നും, നാലും, അഞ്ചും വയസു പ്രായമുളള പിഞ്ചു കുഞ്ഞുങ്ങളോടാണ് അവര്‍ ക്രൂരത കാട്ടുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാനസിക നില തെറ്റിയ ഭ്രാന്ത മനസുകളുടെ ഉടമകള്‍ക്കല്ലാതെ പിഞ്ചു കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കാന്‍ മറ്റാര്‍ക്കു കഴിയും? അതു കൊണ്ടു മാത്രം അവര്‍ തൃപ്തിപ്പെടുന്നില്ല. പിഞ്ചു കുഞ്ഞിന്റെ ലൈംഗികാവയവത്തില്‍ എണ്ണക്കുപ്പിയും, മെഴുകുതിരിയും തിരുകിക്കയറ്റുന്ന ക്രൂരതയെ എന്തു പേരിട്ടു വിളിക്കണം?

Counseling Class, Woman, Girl, Kookkanam Rahman, Article, Class, Bus, Missed Callപെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ കൊറ്റിയിലെ നീതു തുറന്നടിച്ചതും ശ്രദ്ധേയമായി തോന്നി. ഞങ്ങള്‍ ഇറുകിയ വസ്ത്രം ധരിച്ചു നടക്കുന്നതില്‍ പുരുഷന്മാരെന്തിന് വെപ്രാളം കൊളളണം? ഏത് തരം ഡ്രസ്സാണ് ധരിക്കേണ്ടതെന്ന് അത് ധരിച്ചു നടക്കുന്ന ആളുടെ സ്വാതന്ത്ര്യമല്ലേ? നീതുവിന്റെ ഈ പ്രസ്താവനയും പെണ്‍കുട്ടികള്‍ കയ്യടിച്ചാണ് അംഗീകരിച്ചത്.


ഇത്തരം ഇറുകിയ വസ്ത്രം ധരിച്ച് ശരീരഭാഗം പ്രദര്‍ശിപ്പിച്ചു നടക്കുന്നതു കൊണ്ടല്ലേ പുരുഷന്മാര്‍ നോക്കുന്നത്. എന്ന എന്റെ സംശയത്തിന് നീതുവിനെ പിന്താങ്ങിക്കൊണ്ട് അമ്പിളി പറഞ്ഞു, നോക്കിക്കോട്ടെ. നോക്കാന്‍ വേണ്ടി തന്നെയാണ് പെണ്‍കുട്ടികള്‍ ആകര്‍ഷകമായ ഡ്രസ് അണിയുന്നത്. പക്ഷെ അതു കഴിഞ്ഞ് തൊടാനും തോണ്ടാനും പോയാല്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ പരിശീലിച്ചു കഴിഞ്ഞു. ഒന്നു നോക്കിപ്പോയാല്‍ കുഴപ്പമൊന്നുമില്ല. മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുന്ന വായ്‌നോട്ടക്കാരുണ്ട്. അവര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതി വിടുന്നതാവും ഉചിതം.

കമന്റടിയാണ് സഹിക്കാന്‍ കഴിയാത്ത ഒരു ഏര്‍പാട്. ആണ്‍പിളേളര് കൂട്ടം കൂടി നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടികളെ നോക്കിയുളള ഈ കലാപരിപാടി. ഞങ്ങള്‍ ഇതിനും പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. ഒന്നുകില്‍ മൈന്‍ഡ് ചെയ്യാതെ അന്തസില്‍ നടന്നു പോകും. പറ്റുമെങ്കില്‍ തിരിഞ്ഞു നിന്ന് പോ ചെറ്റകളേ എന്ന് ഉറക്കെ പറയും. ചിലപ്പോള്‍ ആ പെണ്‍ കോന്തന്മാര്‍ ഒന്നിച്ച് കൂവിയേക്കും അതും പ്രതീക്ഷിക്കണം. നിസാരമാക്കിക്കളഞ്ഞ് കടന്നു പോവുകതന്നെ. മുതിയലം പ്രദേശത്തെ കൗമാര ക്ലാസിലെ പ്രതികരണമാണിത്. പെണ്‍കുട്ടികള്‍ ഏത് പ്രതിസന്ധികളെയും നേരിടാന്‍ മാനസികമായി തയ്യാറായിക്കഴിഞ്ഞു. എന്നുളളതിന്റെ തെളിവുകളാണ് ഈ പ്രതികരണങ്ങള്‍.

ബസ് യാത്രയില്‍ മിക്കപ്പോഴും തിരക്കേറിയ സമയങ്ങളിലെ യാത്രകളിലാണ് ഞരമ്പ് രോഗികളുടെ തോണ്ടലും, തലോടലും, ഉരസലും അനുഭവിക്കേണ്ടിവരുന്നത്. അതിന് സേഫ്റ്റി പിന്നോ, കരുമുളക് സ്‌പ്രേയോ ഒന്നും വേണ്ട  കാലിലെ ചെരുപ്പു കൊണ്ട് അവന്റെ കാലില്‍ അമര്‍ത്തി ചവിട്ടിയാല്‍ മതി. വാക്കോ നോക്കോ ഒന്നും വേണ്ട അവന്‍ അവന്റെ പാട്ടിന് പോയ്‌ക്കൊളളും, ഒഴിഞ്ഞവളപ്പ് അംഗന്‍വാടിയില്‍ നടന്ന ക്ലാസില്‍ പങ്കെടുത്ത് പെണ്‍കുട്ടികളാണ് ഈ പ്രയോഗെത്തക്കുറിച്ച് സൂചിപ്പിച്ചത്. കൈമുട്ട് കൊണ്ട് ആഞ്ഞൊരു കുത്തു കൊടുത്താലും ആരും അറിയുകയില്ല അവന്‍ പിന്നോട്ട് നീങ്ങിക്കൊളളും.
Counseling Class, Woman, Girl, Kookkanam Rahman, Article, Class, Bus, Missed Call
ഈ നിര്‍ദേശങ്ങളൊക്കെ പ്രായോഗികമാവുമോ? ഇങ്ങിനെ ചെയ്യാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ധൈര്യം കിട്ടുമോ? എന്റെ സംശയങ്ങള്‍ക്കും അവര്‍ക്ക് മറുപടിയുണ്ട്. ദിനേനയെന്നോണം കണ്ടും വായിച്ചും കേട്ടും അറിയുന്ന, ചില പെണ്‍കോന്തന്മാരുടെ ഇത്തരം ചാപല്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഇതേ മാര്‍ഗമുളളു. ഇതിനുളള ധൈര്യം ഞങ്ങള്‍ നേടിക്കഴിഞ്ഞു. സാറിനെ പോലുളളവര്‍ ഞങ്ങള്‍ നേടിയ കരുത്തും മനോധൈര്യവും മറ്റിടങ്ങളില്‍ ചെന്ന് പങ്കുവെക്കണം. പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അതൊരു പാഠമായിത്തീരും ഒഴിഞ്ഞവളപ്പിലെ പെണ്‍കുട്ടികള്‍ ഇത്രയേറെ ഇയര്‍ന്നു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കാട്ടുതല പ്രദേശത്തുളള പെണ്‍കുട്ടികള്‍ കുറേകൂടി പ്രായോഗികമായി ചിന്തിക്കാന്‍ തുടങ്ങിയെന്നു തോന്നുന്നു. പ്രേമിക്കുന്നതിലൊന്നും അവര്‍ തെറ്റുകാണുന്നില്ല. പക്ഷെ വെറുതെ സമയം കൊല്ലി പ്രേമമോ, മരം ചുറ്റി പ്രേമമോ ഒന്നുമല്ല അവര്‍ ഉദ്ദേശിച്ചത്. സ്‌നേഹിക്കുന്നവനെക്കുറിച്ച് അറിയണം. അവന്റെ ജീവിത രീതിയും പെരുമാറ്റവും എല്ലാം പഠിക്കണം. അതിനുളള ഒരവസരമായിട്ടാണ് പ്രേമത്തെ അവര്‍ കാണുന്നത്. ലൈനാക്കുക എന്നതൊരു ഹോബിയായി ചില ആണ്‍പിളേളര്‍ കാണുന്നുണ്ട്. അവര്‍ക്ക് ഒന്നല്ല പല ലൈനുകളുമുണ്ടാവും അക്കാര്യം പെണ്‍കുട്ടികളായ ഞങ്ങള്‍ പരസ്പരം പങ്കുവെക്കും. അത് മനസിലാക്കിയ ഞങ്ങള്‍ അത്തരം ആണ്‍പിള്ളേരെ കരുതിയിരിക്കും.

പ്രേമത്തിന്റെ പേരില്‍ കണ്ണീരൊഴുക്കി മനസുമാറ്റാന്‍ ശ്രമിക്കുന്ന ആണ്‍പിളേളരുണ്ട്. അത്തരക്കാരുടെ വലയിലൊന്നും ഞങ്ങള്‍ പെട്ടു പോവില്ല. വീട്ടുകാരുടെ സമ്മതവും ഇഷ്ടവുമില്ലാതെ ഞങ്ങള്‍ വിവാഹജീവിതത്തിലേക്കു കടക്കില്ല. ഒരു പാട് അനുഭവങ്ങളിലൂടെ ഞങ്ങള്‍ അതെല്ലാം പഠിച്ചു കഴിഞ്ഞു. പാകതയും പക്വതയും വന്ന വ്യക്തികളെ പോലെയാണ് കൗമാര പ്രായത്തിലെത്തിയ പെണ്‍കുട്ടികള്‍ പറയുന്നത്. ഇത് മാറ്റത്തിനുളള ഒരുക്കമാണ്. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പ്രതികരണമാണ്.

ഇവിടങ്ങളിലൊക്കെ ക്ലാസ് നടത്താന്‍ പോയപ്പോള്‍  പൊതുവായ ഒരു പഠനവും പെണ്‍കുട്ടികള്‍ നടത്തിയതായി മനസിലായി. ഒളിച്ചോട്ടത്തെക്കുറിച്ചായിരുന്നു അത്. മിസ്ഡ് കോളിലൂടെ ഇനി ഞങ്ങളെ കുടുക്കാന്‍ പറ്റില്ല. കരച്ചിലും, പിഴിച്ചിലും, കേണപേക്ഷിക്കലും നടത്തുന്ന കളള പരിഷകളെ ഞങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. ഒളിച്ചോടുന്നവരില്‍ കൗമാര പ്രായക്കാര്‍ കുറവാണെന്നും, അമ്മയായവരും, വിവാഹിതകളുമാണ് ഒളിച്ചോട്ടക്കാരില്‍ മുമ്പിലെന്നും അവര്‍ സൂചിപ്പിച്ചു. സ്‌നേഹിക്കാന്‍ പഠിക്കാത്ത ഭര്‍ത്താക്കന്മാരുടെ കൂടെ ജീവിക്കുന്നവരാണ്, സ്‌നേഹം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് സ്‌നേഹം നടിക്കുന്നവരുടെ കൂടെ ഇറങ്ങിയോടി കെണിയില്‍ പെട്ടു പോകുന്നത്.

ഇത്രയും കാര്യങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും, പല കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ പറഞ്ഞറിഞ്ഞപ്പോള്‍ അഭിമാനം തോന്നി. കൗമാര പ്രായത്തിലുളള പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ ഇനി ആര്‍ക്കുമാവില്ലെന്ന്.. ഇനി ശ്രദ്ധിക്കേണ്ടത് ചെറിയ പെണ്‍കുഞ്ഞുങ്ങളെയാണ്. അവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനൊന്നും പറ്റില്ല. അമ്മമാര്‍ ശ്രദ്ധിച്ചേ പറ്റൂ.

ഇക്കാലഘട്ടത്തിലെ കൗമാര പ്രായക്കാരായ പെണ്‍കുഞ്ഞുങ്ങളുടെ അമ്മമാരെല്ലാം 30-35 പ്രായപരിധിയില്‍ വരുന്നവരും വിദ്യാസമ്പന്നരുമാണ്. അതു കൊണ്ട് തന്നെ തങ്ങളുടെ പെണ്‍മക്കളെ എങ്ങിനെ വളര്‍ത്തണമെന്നും  എങ്ങിനെയെല്ലാം അവരെ ശ്രദ്ധിക്കണമെന്നും അറിവുളളവരാണ്. പെണ്‍കുഞ്ഞുങ്ങളൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങളുടെ അമ്മയാണ് ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഇതും മാറ്റത്തിനുളള ഒരു നാന്ദിയാണ്. തങ്ങളുടെ മക്കളെ താരതമ്യം നടത്താതെ, എന്റെ മകള്‍ അവളായിത്തന്നെ വളരാനുളള സാഹചര്യമൊരുക്കാനും അമ്മമാര്‍ തയ്യാറായിട്ടുണ്ട്.

Keywords: Counseling Class, Woman, Girl, Kookkanam Rahman, Article, Class, Bus, Missed Call, Mother, Family, Bus, Love,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:18 am | 1 comments

ബദരിയയിലെ ബിരിയാണി

Written By kvartha delta on 25 Apr 2013 | 8:09 am

കൂക്കാനം റഹ്മാന്‍

മ്പത് കൊല്ലങ്ങള്‍ക്കപ്പുറം ആരംഭിച്ച ഒരു ഹോട്ടല്‍ ഇന്നും അതേ സ്ഥലത്തും അതേ രീതിയിലും തുടരുന്നു. അതാണ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ എല്ലാവരെയും സ്‌നേഹോഷ്മളമായി സ്വീകരിക്കുന്ന ബദരിയ ഹോട്ടല്‍. അമ്പതു വര്‍ഷങ്ങളായി ആരുടേയും അപ്രീതിക്കു വിധേയമാകാത്ത ഹോട്ടല്‍. അകത്തു കയറിയാല്‍ കാഷ്യറായിരിക്കുന്ന ഉടമയെയോ ജോലിക്കാരനേയോ കാണില്ല. ഉടമയും തൊഴിലാളിയും ഒപ്പം പ്രവര്‍ത്തിയില്‍ മുഴുകിയിരിക്കുന്നതായി കാണാം. മട്ടന്നൂര്‍കാരനായ ടി.പി. മുഹമ്മദാണ് ഹോട്ടല്‍ ഉടമ. അദ്ദേഹത്തെ എന്നും ഹോട്ടലില്‍ കാണാം. ചിരിച്ചു കൊണ്ട്, ഓരോരുത്തരേയും സ്വീകരിക്കും. വലുപ്പച്ചെറുപ്പമില്ല.

ഒരു തവണ ബദരിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചവര്‍ വീണ്ടും അവിടേക്കുതന്നെ പോകാന്‍  ആഗ്രഹം കാണിക്കും. അവിടേക്ക് സ്ഥിരമായി ചെല്ലുന്നവരാണ് പലരും. വീടുപോലെ നാലുനേരം ഭക്ഷണം ബദരിയയയില്‍ നിന്ന് തന്നെ കഴിക്കുന്നവരെ അറിയാം. വീട്ടിലെ പോലെയുളള പരിചരണം, സ്‌നേഹസാമീപ്യം, ഭക്ഷണ രൂചി ഇതൊക്കെ തന്നെയാണ് ആളുകളെ ബദരീയയിലേക്ക് ആകര്‍ഷിക്കുന്നതും.

അവിടേക്ക് ചെല്ലുന്ന വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ ശരിക്കും പഠിച്ച ആളാണ് സപ്ലൈക്കാരനായ ഹോട്ടലുടമ. ഓരോരുത്തരുടേയും ചോറിന്റെ അളവ്, ഏതു തരം കറിയാണ് ഇഷ്ടം, ചോറ് പ്ലേറ്റിലാണോ, ഇലയിലാണോ, ഇതെല്ലാം കൃത്യമായി അറിയുന്ന ആളാണ് ടി.പി. മുഹമ്മദ്. പ്രത്യേകം ഓര്‍ഡര്‍ കൊടുക്കേണ്ട, പോയി ഇരുന്നാല്‍ മതി. ബാക്കി കാര്യങ്ങള്‍ അദ്ദേഹം നോക്കിക്കൊളളും.

1959 ല്‍ ഇപ്പോഴത്തെ ഉടമയുടെ അമ്മാവന്‍ ടി.പി. അബു എന്ന ആളാണ് ഈ ഹോട്ടല്‍ ആരംഭിച്ചത്. അത് മരുമക്കള്‍ ഏറ്റെടുത്ത് ഇപ്പോഴും നടത്തുന്നു. ഒരു ദിവസം പോലും മുടക്കമില്ലാതെ മുഹമ്മദിന്റെ അനുജന്‍ അഷറഫും സഹായത്തിനുണ്ടാവും. ചിലപ്പോള്‍ മൂത്ത ജ്യേഷ്ഠന്‍ ഇബ്രാഹിമും കൂട്ടിനുണ്ടാവും. ഈ സഹോദരന്മാരുടെ യോജിപ്പും പ്രവര്‍ത്തന ശൈലിയും മാതൃകാപരം തന്നെ. വിവാഹിതരായി വേറെ വേറെ വീടുവെച്ചാണ് താമസമെങ്കിലും എല്ലാകാര്യത്തിലും ഒപ്പം നിന്നാണ് പ്രവര്‍ത്തനം. ഇന്നേ വരെ സഹോദരങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടായില്ല എന്നുളളതും എടുത്തു പറയേണ്ട കാര്യമാണ്.

നീലേശ്വരത്ത് അതിരാവിലെ തുറക്കുകയും, ഏറ്റവും വൈകി അടക്കുന്നതുമായ ഹോട്ടലാണിത്. മുപ്പത് പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുളള സൗക്യമുണ്ട്. വൃത്തിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് ഈ സഹോദരങ്ങള്‍ കാണിക്കുന്നത്. ഭക്ഷണത്തിലെ പാകപ്പിഴകൊണ്ടോ, സമീപനത്തിലെ തകരാറുകൊണ്ടോ ഇത്രയും കാലത്തിനിടയ്ക്ക് ഒരു വാക്കോ, എതിര്‍പോ, വക്കാണമോ കസ്റ്റമേര്‍സിന്റെ ഭാഗത്തു നിന്ന് ഒന്നും ഉണ്ടായിട്ടില്ല എന്നുളളതും ബദരിയയുടെ നടത്തിപ്പുകാരുടെ മേന്മ തന്നെയാണ്.

ബദരിയിലെ ബിരിയാണി പ്രസിദ്ധമാണ്. ഹോട്ടല്‍ ആരംഭിക്കുമ്പോഴുണ്ടായ അതേ രൂചിയും, ഗുണവും ഇന്നും ഇവര്‍ നിലനിര്‍ത്തുന്നു. തുടക്കത്തിലുളള അതേ ബിരിയാണി പാണ്ടാരി തന്നെ ഇന്നും ഇവിടെ സേവനം നടത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. മട്ടന്നൂര്‍കാരന്‍ മായന്‍ ഇച്ചയാണ് ബദരിയയുടെ ബിരിയാണിയുടെ സുത്രധാരന്‍

ബദരിയയിലെ സ്ഥിര കസ്റ്റമേര്‍സില്‍ മിക്കവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന സര്‍വ മീറ്റിംഗുകള്‍ക്കും ചായയും, ഭക്ഷണവും നല്‍കുന്നത് ഇവിടെ നിന്നാണ്. ട്രഷറി ജീവനക്കാരും എസ്.ബി.ടി ഉദ്യോഗസ്ഥരും. കുടുംബശ്രീ പോലുളള സംഘടനകളും ലഘു ഭക്ഷണത്തിനും ചായക്കും ആശ്രയിക്കുന്നതും ഇതേ ബദരിയ ഹോട്ടലിനെയാണ്.

നീലേശ്വരത്തെ ജനങ്ങളെയും നീലേശ്വരത്ത് എത്തിപ്പെടുന്നവരെയും കുറിച്ച് നന്മ പറയാന്‍ നടത്തിപ്പുകാരായ സഹോദരന്മാര്‍ക്ക് നൂറ് നാവാണ്. ഇത്ര നല്ല കസ്റ്റമേര്‍സിനെ വേറെ എങ്ങും കിട്ടില്ലയെന്ന് മറ്റ് പലേയിടങ്ങളിലേയും ആളുകളെ കണ്ടിട്ടുളള ഈ സഹോദരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഹോട്ടല്‍ വെയ്സ്റ്റിനെക്കുറിച്ചും, വെളളത്തിന്റെ ദോഷത്തെക്കുറിച്ചുമാണ് പലസ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെക്കുറിച്ചു പറയാറുളളത്. ഇവിടെ ഇവ രണ്ടും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു.

സാധാരണയായി മദ്യപിച്ചു വരുന്നവരെക്കൊണ്ടും ഹോട്ടലുകാര്‍  പരാതി പറയാറുണ്ട്. അവര്‍ ചെറിയ കാര്യത്തിനുപോലും ബഹളം വെക്കുന്നവരാണുതാനും. പക്ഷെ ബദിരിയയിലും അത്തരക്കാര്‍ വരാറുണ്ട്. അവരോട് എങ്ങിനെ പെരുമാറണമെന്ന് ശരിക്കും പഠിച്ച മഹമൂദും സഹോദരന്മാരും പ്രശ്‌നങ്ങളില്ലാതെ കാര്യം ശരിയാക്കിക്കൊളളും.

മുഹമ്മദും, അഷറഫും നല്ലവായനക്കാരാണ്. ഹോട്ടല്‍ പണികഴിഞ്ഞ് റൂമിലെത്തിയാല്‍ രാത്രി വൈകും വരെ അവര്‍ വായനയില്‍ മുഴുകും. അന്നന്നത്തെ എല്ലാം പത്രങ്ങളും വാരികകളും എല്ലാം സ്ഥിരമായി വായിക്കുന്നവരാണ് ഇവര്‍. അത്തരം പരന്ന വായനയായിരിക്കാം സമൂഹ മദ്ധ്യത്തില്‍ എങ്ങിനെ പെരുമാറണമെന്ന അറിവ് അവര്‍ക്ക് കരഗതമായത്.

Article, Kookkanam Rahman, Hotel, Nileshwaram, Food, Biriyani, Badariya Hotel, Complaintവിറക് ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുകയെന്നതും അരവ് മിക്കതും ആട്ടുകല്ലില്‍ തന്നെ ചെയ്യുമെന്നതും ഭക്ഷണ രൂചിക്ക് മാറ്റുകൂട്ടുന്നുണ്ടാവാം. ഇവിടുത്തെ നെയ്പത്തിരിയും പ്രസിദ്ധമാണ്. നെയ്പത്തിരി കഴിക്കാനായി മാത്രം ദുരസ്ഥലങ്ങളില്‍ നിന്നു പോലും ആള്‍ക്കാര്‍ വരാറുണ്ടെന്ന് ഇവര്‍ പറയുന്നു.

ചിക്കന്‍, ബീഫ്, മട്ടന്‍ എന്നിവ സത്യസന്ധമായി ലഭിക്കുന്നിടത്തുനിന്നു മാത്രമെ ഇവര്‍ വാങ്ങിക്കൂ. അതു കൊണ്ടു തന്നെ നൂറ് ശതമാനം വിശ്വസിച്ചു കൊണ്ടു മാംസ വിഭവങ്ങള്‍ ഇവിടെ നിന്ന് കഴിക്കാമെന്നും അനുഭവസ്ഥര്‍ പറയുന്നു.

ഇത്തിരി ചെറിയ ഹോട്ടലാണെങ്കിലും ചോറും, ബിരിയാണിയും, നെയ്‌ച്ചോറും, ചായയും വിഭിന്നങ്ങളായ പലഹാരങ്ങളും ഇവിടെ നിന്ന് ലഭ്യമാവും. സഹോദരന്മാരെ കൂടാതെ നാലഞ്ച് തൊഴിലാളികളും ഇവരോടൊപ്പം ഹോട്ടലില്‍ പണി ചെയ്യുന്നുണ്ട്. പക്ഷെ പുറത്തു നിന്ന് വരുന്നവര്‍ക്ക് ഇവരെ പ്രത്യേകം പ്രത്യേകം തിരിച്ചറിയാന്‍ പ്രയാസമാണ്.

വെളുത്ത ഷര്‍ട്ടും മുണ്ടും, ചെവിയില്‍ ഇറുക്കി വെച്ച ഒരു കടലാണ് പെന്‍സിലും, ഇടത്തേ ചുമലില്‍ ഒരു ചെറിയ ടര്‍ക്കിടവലും, സദാ പുഞ്ചിരിക്കുന്ന മുഖവുമാണ് പ്രധാന നടത്തിപ്പുകാരനായ മുഹമ്മദിന്റെ ട്രേഡ്മാര്‍ക്ക്. ആ ചിരിയും ലോഹ്യം പറച്ചിലും കണ്ടാലും കേട്ടാലും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ കൂടി അദ്ദേഹത്തിന്റെ മുഖത്തു നോക്കി പറയാന്‍ സാധിക്കില്ല. അത്ര മനോഹരമായ സമീപന-പെരുമാറ്റ രീതിയാണ് അദ്ദേഹത്തിന്റേത്.

തികഞ്ഞ ദൈവ വിശ്വാസികളാണ് ഈ സഹോദരന്മാര്‍. ഹോട്ടലിന് തൊട്ടുകിടക്കുന്ന നിസ്‌ക്കാര പളളിയില്‍ സമയം തെറ്റാതെ അഞ്ചുനേരവും നിസ്‌ക്കരിക്കാന്‍ ചെല്ലും. ചിലപ്പോള്‍ കറകളഞ്ഞ ആ വിശ്വാസമായിരിക്കാം അദ്ദേഹത്തെ മനുഷ്യപ്പറ്റുളളവനാക്കിത്തീര്‍ക്കുന്നത്.

കഴിഞ്ഞ അരനൂറ്റാണ്ട് കാലം ഒരു അപശബ്ദത്തിനും ഇടനല്‍കാതെ ഒരു സ്ഥാപനം അതേ രീതിയില്‍ തുടര്‍ന്നു പോയ്‌ക്കൊണ്ടിരിക്കുന്നു എന്നത് അതിന്റെ നടത്തിപ്പുകാര്‍ക്ക് അഭിമാനത്തിന് വക നല്‍കുന്നു. സാധാരണ ഇത്തരം ചെറു ഹോട്ടലുകളില്‍ കാണുന്ന അലമ്പുകളൊന്നും ഇവിടെ ഉണ്ടാകാത്തതു അത്ഭുതം തന്നെയാണ്.

Article, Kookkanam Rahman, Hotel, Nileshwaram, Food, Biriyani, Badariya Hotel
Kookkanm Rahman
(Writer)
വാടകകൊടുത്താണ് ഹോട്ടല്‍ നടത്തുന്നത്. അതു കൊണ്ടു തന്നെ പുത്തന്‍ ഹോട്ടല്‍ സ്ഥാപിക്കാനോ, സ്റ്റാര്‍ ഹോട്ടലുകള്‍ നടത്താനോ ഒന്നും മോഹിക്കാതെ ഇതു കൊണ്ട് തന്നെ ജീവിച്ചു പോവുകയാണീ സഹോദരങ്ങള്‍. അവരുടെ കുടുംബങ്ങളും സന്തുഷ്ടിയോടെ ജീവിച്ചു പോവുന്നതും ബദരിയയുടെ സഹായം കൊണ്ടു മാത്രമാണ്. ഇനിയും ഇങ്ങിനെ തന്നെ ജീവിച്ചു പോവണമെന്ന ചെറിയ-ചെറിയ സ്വപ്നങ്ങളേ
അവര്‍ക്കുളളൂ.

Keywords: Article, Kookkanam Rahman, Hotel, Nileshwaram, Food, Biriyani, Badariya Hotel, Complaint, Trademark, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:09 am | 0 comments

കാസര്‍കോട്ടെ കുഞ്ഞുങ്ങളെ കൂട്ടുകൂടാന്‍ വിടാത്തതാര്?

Written By kvarthakgd1 on 22 Apr 2013 | 7:28 am

രവീന്ദ്രന്‍ പാടി


ഴിഞ്ഞദിവസം കാസര്‍കോട്ടുവന്ന മലയാളത്തിന്റെ അമ്മമനസ്, കവയിത്രി സുഗതകുമാരി ഒട്ടേറെ സങ്കടങ്ങള്‍ പങ്കുവെക്കുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ പീഡിതരായ ആളുകളെകുറിച്ചും കുന്നും കാടും വയലും പുഴയും നശിപ്പിക്കുന്നതിനെകുറിച്ചും ഭരണാധികാരികളുടെ വീണ്ടുവിചാരമില്ലാത്ത നടപടികളെക്കുറിച്ചുമെല്ലാം അവരുടെ ഹൃദയം വേദനിച്ചു. അത് കവിത പോലെയുള്ള വാക്കുകളായി അവരെ കേള്‍ക്കാനെത്തിയ ആളുകളുടെ ഹൃദയത്തില്‍ പതിക്കുകയും ചെയ്തു.

സുഗതകുമാരി പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. മായിപ്പാടി ഡയറ്റില്‍ നടന്ന പൊന്‍പുലരി സഹവാസ ക്യാമ്പില്‍ ചില കുട്ടികള്‍ അവരോട് ചില സങ്കടങ്ങള്‍ പറയുകയുണ്ടായി. ചില പ്രാഥമിക വിദ്യാലയങ്ങളില്‍ മുസ്ലിം കുട്ടികളും ഹിന്ദു കുട്ടികളും ഒന്നിച്ചു കളിക്കാറില്ലത്രെ. ഹിന്ദു കുട്ടികള്‍ വേറെയും മുസ്ലിം കുട്ടികള്‍ വേറെയും ഗ്രൂപ്പുകളായി കളിക്കുകയും ആ രീതിയില്‍ തന്നെ കൂട്ടുകൂടുകയും ചെയ്യുന്നുണ്ടത്രെ. ഇത് അങ്ങനെ ചിന്തിക്കാത്ത ചില കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയുന്നില്ല. പി.ടി.എ. യോഗങ്ങളിലും സ്‌കൂള്‍ അസംബ്ലികളിലും വിഭാഗീയതക്കെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കാനും എല്ലാവരും സ്‌നേഹത്തേടെ കഴിയേണ്ടതിന്റെ സന്ദേശം പകരുകയും ചെയ്‌തെങ്കിലും അതൊന്നും പ്രാവര്‍ത്തികമായില്ലെന്നും കുട്ടികള്‍ പ്രിയ കവയത്രിയെ അടുത്തു കണ്ടപ്പോള്‍ ഉള്ളുതുറന്ന് പറഞ്ഞു.

കുട്ടികളുടെ കള്ളമില്ലാത്ത വാക്കുകളും അവരുടെ ഉള്ളിലെ പൊള്ളലും അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കാന്‍ കഴിഞ്ഞ കവയിത്രി കുട്ടികളുമായി ഏറെ നേരം സംസാരിച്ച് അവര്‍ക്കിടയിലെ മതിലുകള്‍ അലിഞ്ഞില്ലാതാകാന്‍ വേണ്ടി യത്‌നിച്ചു. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും നമ്മളെല്ലാവരും മനുഷ്യരാണെന്നും നമ്മളെല്ലാം പരസ്പരം സ്‌നേഹിച്ച് കഴിയേണ്ടവരാണെന്നും നമ്മള്‍ അകല്‍ച്ച പാലിച്ചാല്‍ അത് നാടിന്റെ വലിയൊരു ദുരന്തത്തിന് വഴിവെക്കുമെന്നും അവര്‍ കുട്ടികളെ ഉപദേശിച്ചു. മതത്തിന്റെ പേരില്‍ ഒരിക്കലും കുട്ടികളായ തങ്ങള്‍ കൂട്ടുകൂടാതിരിക്കില്ലെന്ന് അവര്‍ കുട്ടികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചു. സ്‌നേഹിക്കുന്ന മനസുകളില്‍ ദൈവം കുടിയിരിക്കുമെന്നും അവിടെ നന്മയും വിജ്ഞാനവും വിളയുമെന്നും കവയിത്രി പറഞ്ഞു.

ആണ്‍ കുട്ടികള്‍ പെണ്‍കുട്ടികളെ ആങ്ങളമാരായി നിന്ന് സംരക്ഷിക്കണമെന്നും അവരുടെ പ്രയാസങ്ങളും വേദനകളും കേള്‍ക്കാനും അതിന് പരിഹാരമുണ്ടാക്കാനും ശ്രമിക്കണമെന്നും സുഗതകുമാരി കുട്ടികളെ ഉപദേശിക്കുകയും ചെയ്തു.

Article, Kasaragod, Ravindran Padi, Children, School, Muslims, Hindu, Kerala, Kasargodvartha, Malayalam news, Kerala News, International Newsതമ്മില്‍ കൂട്ടുകൂടാന്‍ പോലും മതം തടസമാകുന്ന അവസ്ഥയിലേക്ക് കാസര്‍കോട്ടെ കുട്ടികളെ ആരാണ് എത്തിച്ചത് എന്നൊരു ചോദ്യം ഇവിടെ ഉയരുന്നു. എല്ലാ മതവിഭാഗങ്ങളും മതമില്ലാത്തവരും തുല്യ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു മഹാരാജ്യമാണ് നമ്മുടെ ഭാരതം. നമ്മുടെ രാഷ്ട്ര പിതാവ് മതങ്ങള്‍ക്കപ്പുറമുള്ള മാനവ സ്‌നേഹം ഉയര്‍ത്തിപ്പിടിക്കുകയും സകല മതങ്ങളിലെ നന്മകള്‍ ഉള്‍കൊള്ളുകയും ചെയ്ത മഹാനാണ്. നമ്മുടെ ഭരണഘടനയും ഔദ്യോഗിക സംവിധാനങ്ങളും എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. ഏതൊരു മതവിശ്വാസിക്കും തന്റെ വിശ്വാസം പുലര്‍ത്താനും അത് ശരിയാണെന്ന് വാദിക്കാനും അതിന്റെ അടിസ്ഥാനത്തിലുള്ള ആരാധനകളില്‍ ഏര്‍പെടാനും അവകാശമുണ്ട്. അതിനിടയിലും മാനവ സ്‌നേഹം പുലര്‍ത്താന്‍ കഴിയണം. നമ്മുടെ മത ആചാര്യന്‍മാരെല്ലാം സ്‌നേഹത്തെക്കുറിച്ച് ഏറെ ഉപദേശിച്ചിട്ടും പറഞ്ഞിട്ടുമുണ്ട്. സ്‌നേഹമില്ലാത്ത മതവും വിശ്വാസവും നിരര്‍ത്ഥകമാണെന്ന് ഏതാണ്ട് എല്ലാം വേദഗ്രന്ഥങ്ങളും പറഞ്ഞിട്ടുമുണ്ട്.

പരസ്പരം സ്‌നേഹിച്ചും കളിച്ചും കൂട്ടുകൂടിയും വളരേണ്ട കുട്ടികളുടെ കള്ളമില്ലാത്ത മനസില്‍ ആരാണ് വര്‍ഗീയ വിഷം കുത്തിവെച്ചത്? അവര്‍ ആരായാലും അത്തരക്കാരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും പരിഷ്‌കൃത സമൂഹം തയാറാവണം. ഏകോദര സഹോദരങ്ങളായി വളരേണ്ട നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ മുളയിലേതന്നെ മതത്തിന്റെ പേരില്‍ അകന്നുനിന്നാല്‍ ആ പ്രവണത എവിടെയാണ് ചെന്നെത്തുക എന്നോര്‍ക്കുമ്പോള്‍തന്നെ ഭീതി തോന്നുന്നു. ഇന്ത്യയെ പോലുള്ള ഒരു വൈവിധ്യ സംസ്‌കാരങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു രാജ്യത്ത് ഏതെങ്കിലും ഒരു മതത്തില്‍ മാത്രം വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കുമോ? ആലോചിക്കേണ്ട വിഷയമാണിത്. പ്രിയകവി ഒ.എന്‍.വി. കുറുപ്പിന്റെ ഒരു കവിതയിലെ ഈരടികള്‍ ഇവിടെ പ്രസക്തമാവുന്നു.

'ഏതു വേദത്തിലുണ്ടന്യ മതസ്ഥനെ-

സ്‌നേഹിക്കരുതെന്ന തത്വം?

ഏതു മതത്തിലുണ്ടന്യ മതസ്ഥനെ-

ദ്രോഹിക്കണമെന്ന തത്വം?'

Keywords: Article, Kasaragod, Ravindran Padi, Children, School, Muslims, Hindu, Kerala, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:28 am | 2 comments

സഹനങ്ങളുടെ പാതയിലൂടെ ഒരു യാത്ര

സുബൈദ നീലേശ്വരം

രോ മനുഷ്യനും രണ്ട് തരം ജീവിതമുണ്ട്. ഒന്ന് അകത്തും മറ്റൊന്ന് പുറത്തും. സാമൂഹ്യശാസ്ത്രവും മനശാസ്ത്രവും കൊണ്ട് മാത്രം അകത്തുള്ള മനുഷ്യനെ പൂര്‍ണമായി വായിച്ചെടുക്കാനാകില്ല. ഈ അര്‍ഥത്തില്‍ സാമൂഹ്യശാസ്ത്ര മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകളാണ് കൂക്കാനം റഹ്മാന്‍ എന്ന മനുഷ്യന്‍ നല്‍കുന്നത്.

ഒരു നിയോഗം പോലെ അധ്യാപക ജീവിതം ആരംഭിച്ചെങ്കിലും അവസാനം ചെന്നെത്തിയത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ കണ്ടെത്താനുള്ള വഴി തേടിയാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍. സമൂഹം അകറ്റിനിര്‍ത്തിയ സ്ത്രീകളുടെ മനസ്‌ വായിക്കാനാണ് കൂക്കാനം റഹ്മാന്‍ ശ്രമിക്കുന്നത്. ജീവിത സമരത്തില്‍ തോറ്റുപോകുന്നവര്‍ക്ക് ശക്തിയും ആത്മവിശ്വാസവും പകര്‍ന്നുകൊടുത്താല്‍ അവര്‍ സമൂഹത്തിന് വിലപ്പെട്ട നിധികളായി മാറുമെന്ന് മാഷ് സ്വഅനുഭവങ്ങളിലൂടെ വരച്ചുകാണിക്കുന്നതാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ സ്ത്രീരോധനത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകം.

Sthree Rodanathinte Kanapurangal, Kookanam Rahman, Book review, Subaida Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsസെക്‌സ് സമൂഹം സംസ്‌ക്കാരം, പൊയ്മുഖങ്ങളുടെ ഉള്ളടക്കം, പി.എന്‍.പണിക്കരുടെ ബോധവല്‍ക്കരണ വചനങ്ങള്‍ എന്നിവയാണ് കൂക്കാനം റഹ്മാന്റേതായി നേരത്തെ പുറത്തുവന്ന പുസ്തകങ്ങള്‍. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നും സമരം ചെയ്ത് ഇങ്ങനെയും അസ്തിത്വം തെളിയിക്കാമെന്ന് കാണിച്ചുതരികയാണ് യുവതികള്‍ ഈ കൃതികളില്‍. ഡോക്ടര്‍ ഖദീജാ മുംതാസ്, ഫാസില എന്നീ എഴുത്തുകാരികളുടെ രചനകളിലൂടെയും മാഷ് ഓട്ടപ്രദക്ഷിണം നടത്തുന്നുണ്ട്. പ്രണയത്തിന്റെ പ്രലോഭന വലയില്‍ കുടുങ്ങി വഴിമുട്ടിപ്പോയവരെ കുറിച്ചായിരുന്നു ആദ്യസമാഹാരത്തില്‍ പരാമര്‍ശിച്ചതെങ്കില്‍ അനുഭവങ്ങള്‍ കരുത്ത് നല്‍കിയവരെ കുറിച്ചാണ് ഈ കൃതിയിലൂടെ പരിചയപ്പെടുത്തുന്നത്.

കാര്‍ണാടകയിലെ ഹാസന്‍കാരിയായ ഹസീന ഇതിന് ഉദാഹരമാണ്. ജനകീയ സമരങ്ങള്‍ക്ക് പുതിയ മുന്നേററം തീര്‍ത്തുകൊണ്ടിരിക്കുന്ന ഹസീന സി.പി.ഐ. യുടെ പാല്യക്കര ടോള്‍ പിരിവ് സമരത്തിലൂടെയാണ് ശ്രദ്ധേയയായത്. അസമത്വത്തിനെതിരെ, അനീതിക്കെതിരെ സമരം ചെയ്യുന്ന ഹസീനയുടെ ഇന്നലെകള്‍ ഭീകരമായിരുന്നു. ആദിവാസി, ദളിത് തുടങ്ങിയ ഓമനപ്പേരിട്ട് അകറ്റിനിര്‍ത്തിയ ജനസമൂഹത്തിന്റെ ചൂഷണക്കഥകളും കൂക്കാനം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ആവശ്യം തീര്‍ത്ത് മൂലയില്‍ അഴുക്ക് തുണികള്‍ പോലെ വലിച്ചെറിയപ്പെട്ട സന്ധ്യയും കല്യാണിയും മുഷ്ടി ചുരുട്ടി പ്രതിരോധിക്കാന്‍ കരുത്തുള്ളവരാണിന്ന്.

Subaida Nileshwaram
Subaida Nileshwaram
(Writer)
കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ ധൈര്യശാലികളാണെന്നും പ്രാപ്തരാണെന്നും പ്രതിരോധിക്കാന്‍ ശക്തരാണെന്നും മാഷ് നിരീക്ഷിക്കുന്നുണ്ട്. അവര്‍ ചെയ്തുപോയ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുന്നുമുണ്ട്. സഹനങ്ങളുടെ കനല്‍പാതകളിലൂടെ നടന്ന് ജീവിതം തിരിച്ചറിഞ്ഞ യുവതികളുടെ രോദനങ്ങള്‍ മനോഹരമായ ഭാഷയിലാണ് മാഷ് ഈ കൃതിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

Keywords: Sthree Rodanathinte Kanapurangal, Kookanam Rahman, Book review, Subaida Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:04 am | 0 comments

ഈച്ചയെ കരിമ്പിന്‍ ജ്യൂസില്‍ ചേര്‍ക്കുന്ന വിധം

Written By kvarthakgd1 on 17 Apr 2013 | 7:30 am

-രവീന്ദ്രന്‍  പാടി 

ച്ച അരഞ്ഞ കരിമ്പിന്‍ ജ്യൂസിനേ ടേസ്റ്റ് കൂടൂ എന്ന് തമാശയായി പറയാറുണ്ടെങ്കിലും കാസര്‍കോട്ട് ഇപ്പോള്‍ കൂടുതലും ലഭിക്കുന്നത് ഇത്തരം ജ്യൂസ് തന്നെയാണ്. ഈച്ച അരയാത്തതോ, ഈച്ച ചെന്നിരിക്കാത്തതോ ആയ കരിമ്പിന്‍ ജ്യൂസ് കാസര്‍കോട് നഗരത്തിലെ കടകളില്‍ നിന്നും തീരെ ലഭിക്കാത്ത സ്ഥിതിയാണിപ്പോള്‍. മധുരമുള്ളിടത്തും വൃത്തിയില്ലാത്തിടത്തും ഈച്ചകള്‍ വന്നിരിക്കുക സ്വാഭാവികമാണ്. എന്നുവെച്ച് മനുഷ്യര്‍ക്ക് കുടിക്കാനും കഴിക്കാനുമുള്ള സാധനങ്ങളില്‍ ഈച്ച വന്നിരിക്കുന്നത് നല്ല കാര്യമല്ലല്ലോ.

ഈച്ചകള്‍ രോഗം പരത്താന്‍ കാരണമാകുന്ന പ്രാണികളാണ്. വൃത്തികേടുകളുമായാണ് അവയുടെ സഹവാസം. മാലിന്യങ്ങളില്‍ ചെന്നിരിക്കുന്ന ഈച്ചയുടെ ആറ് കാലുകളിലും രോഗാണുക്കള്‍ അടങ്ങിയ മാലിന്യം പറ്റിപ്പിടിക്കുകയും അവ പിന്നീട് ഭക്ഷണ പഥാര്‍ത്ഥങ്ങളില്‍ ചെന്നിരിക്കുമ്പോള്‍ അവയിലേക്ക് സംക്രമിക്കുകയും ചെയ്യുന്നു. ഇത് ഏതുകുട്ടിക്കും അറിയാവുന്ന വസ്തുതയാണ്. കരിമ്പിന്‍ പാല്‍ വില്‍ക്കുന്ന കടക്കാരനും കടയ്ക്ക് ലൈസന്‍സ് നല്‍കുന്ന നഗരസഭയ്ക്കും അതിനുകീഴിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എല്ലാം ഇതറിയാം. എന്നിട്ടും അവര്‍ കാശുകൊടുത്ത് ഒരുഗ്ലാസ് കരിമ്പിന്‍ പാല്‍ ആവശ്യപ്പെടുന്ന ജനത്തിന് ഈച്ച ഇരിക്കാത്ത പാല്‍ കൊടുക്കാന്‍ തയാറാവുകയോ, അങ്ങിനെ വേണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

കരിമ്പിന്‍ പാലെടുക്കുന്ന യന്ത്രവും കടയും അതിലെ കസേരയും മേശയും തറയും എല്ലാം വൃത്തിയാക്കിവെക്കുകയും അത് പരിപാലിക്കുകയും ചെയതാല്‍ ഒരീച്ച പോലും അങ്ങോട്ടേക്ക് അടുക്കുകയില്ല. കൂട്ടത്തില്‍ വന്നാല്‍തന്നെ ഈച്ചയെ ഓടിക്കാനുള്ള ഫാന്‍ ഉപയോഗിക്കുകയും ചെയ്താല്‍ കുറച്ചുകൂടി നന്നാവും. ഇത് കടക്കാരന്‍ അറിഞ്ഞു ചെയ്യുന്നില്ലെങ്കില്‍ അവനെക്കൊണ്ട് അങ്ങിനെ ചെയ്യിപ്പിക്കാന്‍ നഗരസഭയ്ക്ക് കീഴിലുള്ള ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയാറാവേണ്ടതാണ്. അവര്‍ അങ്ങിനെ ചെയ്യുന്നില്ലെന്ന് മാത്രമല്ല, അവരും ഈച്ച അരഞ്ഞ കരിമ്പിന്‍ പാല്‍ കുടിച്ച്, ചിറി തുടച്ച് ഇറങ്ങിവരുന്ന കാഴ്ചയാണ് നമുക്ക് കാണുന്നത്.

Kasaragod, Juice-shop, Article, Sugar Cane, Flies, Summer, Hotel, Municipality, Health, Kasargodvartha,  Malayalam News, National News, Kerala News, International Newsകരിമ്പിന്‍ ചണ്ടി വേണ്ടരീതിയില്‍ സംസ്‌കരിക്കാത്ത പ്രശ്‌നം ഇതിനുപുറമെയാണ്. കടയുടെ പരിസരത്തും റോഡരികിലും തള്ളുന്ന കരിമ്പിന്‍ ചണ്ടി ഈച്ചകളുടെ മാത്രമല്ല, കൊതുകിന്റെയും രോഗാണുക്കളുടെയും വളര്‍ത്തു കേന്ദ്രമായി മാറുന്നുവെന്ന വസ്തുതയും ഭീകരമായ സത്യമാണ്. വേനല്‍ കടുത്തതോടെ നാട്ടില്‍ കുടിവെള്ളത്തിന് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രത്യേകിച്ചും നഗരപ്രദേശങ്ങളിലെ ജലക്ഷാമം. ദാഹിച്ച് വലയുന്ന ആളുകള്‍ ഏതുവെള്ളം കിട്ടിയാലും കുടിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഹോട്ടലുകളില്‍ തിളപ്പിച്ച് നല്‍കുന്ന വെള്ളം പോലും പലപ്പോഴും മാലിന്യവും അഴുക്കുകളും കലര്‍ന്നതാണ്. കരിമ്പിന്‍ കടകളില്‍ മാത്രമല്ല, ചായക്കടകളിലും ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഈച്ചശല്യം രൂക്ഷമാണ്. അവിടെയും ശുചിത്വമില്ലായ്മയാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.

വേനല്‍കാലത്ത് പകര്‍ച്ചവ്യാധികള്‍ കൂടുതലും പകരുന്നത് കുടിവെള്ളത്തിലൂടെയാണ്. ശുദ്ധ ജലത്തിന്റെ ദൗര്‍ലഭ്യം വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങള്‍ക്ക് വഴിവെക്കുന്നു. റോഡരികിലെ തട്ടുകടകളില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് തണ്ണിമത്തന്‍ ജ്യൂസ്, മോര്, അവില്‍മില്‍ക്ക്, ഓംലെറ്റ്, പഴങ്ങളുടെ വിഭവങ്ങള്‍ എന്നിവ വില്‍ക്കുന്നത്. പൊടിയും പുകയും ഈച്ചയും പറ്റിപ്പിടിച്ച ആഹാര വസ്തുക്കള്‍ ശരിയായി കഴുകി വൃത്തിയാക്കാത്ത പാത്രങ്ങളിലാണ് പലയിടത്തും നല്‍കുന്നത്.

വേനല്‍കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന സമയത്തും മഴക്കാലത്തുമാണ് നാട്ടില്‍ ഈച്ചകളുടെ പെരുപ്പം ഉണ്ടാകുന്നത്. ഹോട്ടലുകളിലും മത്സ്യമാര്‍ക്കറ്റിലും, പലചരക്കു കടകളിലുമെല്ലാം ഈച്ചപ്പട പാറിപ്പറക്കുന്നുണ്ടാകും. ഈച്ചകളെ നശിപ്പിക്കാന്‍ നഗരസഭാ അധികൃതര്‍ നഗര ശുചീകരണമോ, മരുന്നടിയോ നടത്തേണ്ടതാണെങ്കിലും അവര്‍ അതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍ 'നഗര വികസനവുമായി' മുന്നോട്ട് പോവുകയാണ്. ഏറെ ഗൗരവമുള്ള കാര്യങ്ങള്‍ ചെയ്യാനിരിക്കുമ്പോള്‍ 'ഒരു ഈച്ചക്കാര്യത്തില്‍' മെനക്കെടാന്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് എവിടെയാണ് സമയം?

ഈച്ചയെ കൊല്ലാന്‍ നഗരസഭാ അധികൃതര്‍ നടപടി എടുക്കാതിരിക്കുകയോ, കടക്കാരന്‍ ഈച്ചകളെ അകറ്റാന്‍ കട വൃത്തിയാക്കാതിരിക്കുകയോ ചെയ്യുമ്പോഴും ആളുകള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് നമ്മുടെ ആരോഗ്യത്തെക്കുറിച്ച് സ്വയം ബോധവാന്‍മാരാവുക എന്നതാണ്. ദിവസേന ടൗണില്‍ ജോലിക്ക് വരുന്നവര്‍ക്കാണെങ്കില്‍ വീട്ടില്‍ നിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുവരാവുന്നതാണ്. യാത്രക്കാര്‍ക്കും അവരവരുടെ സൗകര്യാര്‍ത്ഥം അങ്ങനെ ചെയ്യാം. രോഗികള്‍ക്കും കഴിയുന്നത്ര വൃത്തിയില്ലാത്ത സ്ഥലത്തുനിന്നും ആഹാര-പാനീയങ്ങള്‍ വാങ്ങിക്കഴിക്കാതെ നോക്കം. ആരോഗ്യം അത്രയ്ക്ക് വിലപ്പെട്ടതാണ്.


Keywords: Kasaragod, Juice-shop, Article, Sugar Cane, Flies, Summer, Hotel, Municipality, Health, Kasargodvartha,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
7:30 am | 0 comments

കനലെരിയുന്ന മനസുമായി കുമ്പളയുടെ പ്രസിഡണ്ട്

Written By kvartha delta on 8 Apr 2013 | 8:04 am

കൂക്കാനം റഹ്മാന്‍
കുമ്പളയുടെ പ്രസിഡണ്ടിന് എളിമയുടെ മുഖമാണ്. ജീവിതത്തിലും ആ എളിമ പ്രയോഗവല്‍ക്കരിക്കുന്നു. പലയിടങ്ങളിലും കാണപ്പെടുന്ന പ്രഥമ വനിതകളുടെ ആഢ്യത്വമൊന്നും റംല എന്ന ഈ വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെ തൊട്ടുതീണ്ടിയിട്ടുപോലുമില്ല. പൊതു ജനസേവനത്തിന് സദാ സന്നദ്ധയാണവര്‍. തന്റെ വാര്‍ഡുകളിലും തൊട്ടടുത്ത വാര്‍ഡുകളിലും കാല്‍നടയായിട്ടേ പരിപാടിയില്‍ പങ്കെടുക്കൂ. അതിന് വണ്ടി ഉപയോഗിക്കേണ്ട ആവശ്യം ഇല്ലെന്ന് അവര്‍ പറയുന്നു. ഗ്രാമത്തിലെ ആളുകളുടെ വേദന അറിയണമെങ്കില്‍ ഈ ഒരു സമീപനം വഴി സാധ്യമാവുമെന്ന് റംല വിശ്വസിക്കുന്നു.

തികഞ്ഞ ഈശ്വര വിശ്വാസിയായതിനാല്‍ ചെയ്യുന്ന സകല പ്രവര്‍ത്തികളിലും സത്യസന്ധത കാത്തു സൂക്ഷിക്കാന്‍ റംല ശ്രമിക്കുന്നു. തന്റെ പ്രവര്‍ത്തനത്തിന് ശക്തി പകര്‍ന്നത് പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനായ സ്വന്തം ബാപ്പയാണെന്ന് അവര്‍ തറപ്പിച്ചു പറഞ്ഞു. അസിനാര്‍ പെര്‍വാഡ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പത്രം വായിക്കാനുളള പ്രേരണയും, ബാഫക്കി തങ്ങള്‍ തുടങ്ങിയ പ്രമുഖരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധിക്കാനുളള അവസരവും ബാപ്പ ഉണ്ടാക്കിത്തന്നു. പാവങ്ങളോടും, ദുരിതം അനുഭവിക്കുന്നവരോടും ബാപ്പ കാണിച്ച സ്‌നേഹ വായ്പും സഹായങ്ങളും കുഞ്ഞു നാളിലേ കണ്ടു പഠിച്ചത് ജീവിതത്തില്‍ ഇപ്പോഴും പ്രയോഗിക്കാന്‍ ശ്രമിക്കുന്നു എന്നാണ് റംല പറയുന്നത്.

പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്നത് ഉപ്പയുടെ വലിയ ആഗ്രഹമായിരുന്നു. അതു കൊണ്ടാണ് എസ.്എസ്.എല്‍.സി. വരെയെങ്കിലും പഠിക്കാന്‍ റംലയ്ക്ക് സാധ്യമായതെന്ന് അവര്‍ ഓര്‍ക്കുന്നു.

സ്ഥലത്തെ അങ്കണ്‍വാടി അധ്യാപികയായിട്ടാണ് പൊതു രംഗത്തേക്ക് കടന്നു വന്നത്. കുടുംബശ്രീയിലുടെ ആ പ്രവര്‍ത്തനം കുറേ കൂടി ശക്തമാക്കാന്‍ റംലയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ടേമില്‍ പഞ്ചായത്ത് മെമ്പറായി സേവനം ചെയ്തു. ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കാന്‍ കഴിഞ്ഞ തവണത്തെ മെമ്പറായ അനുഭവം കൂടുതല്‍ കരുത്തേകുന്നുണ്ട്.

Kumbala, Panchayath, president, kasaragod, Article, Kookanam-Rahman, Ramla, Service, Muslim league, കുമ്പള പഞ്ചായത്ത് വനിതാ ലീഗിന്റെ സെക്രട്ടറിയാണ് ഇപ്പോള്‍ റംല. രാഷ്ട്രീയമായ ശരിയായ കാഴ്ചപ്പാടും അവര്‍ക്കുണ്ട്. മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന എല്ലാ പഠന ക്ലാസുകളിലും അവര്‍ പങ്കെടുക്കും. അവിടെ നിന്ന് കിട്ടുന്ന കാര്യങ്ങള്‍ പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. ഇസ്ലാം വിഭാവനം ചെയ്ത രീതിയില്‍ അതിന്റെ അനുയായികള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇവിടം സ്വര്‍ഗ തുല്യമായേനെയെന്ന് അവര്‍ ഉല്‍ക്കണ്ഠപ്പെടുന്നു.

കുമ്പളയുടെ കടലോര മേഖലയിലെ പട്ടിണിയെക്കുറിച്ചും അവരുടെ ബോധമില്ലായ്മയെക്കുറിച്ചും റംല ശരിക്കും ബോധവതിയാണ്. പട്ടിണികിടന്ന് പൊരിഞ്ഞാലും കൈനീട്ടാത്തവരുണ്ട് അക്കൂട്ടത്തിലെന്ന് റംലയുടെ അനുഭവ സാക്ഷ്യം. അവരുടെ വീടിന്റെ പൂമുഖത്ത് അത് കാണില്ല. അടുക്കളിയിലേക്ക് ചെല്ലണം. തീപുകയാത്ത അടുപ്പും ഒരു നേരത്തെ കഞ്ഞിവെക്കാന്‍ പോലും പാടുപെടുന്നവരും അക്കൂട്ടത്തിലുണ്ട്.

അവര്‍ നിസഹായരായി സ്വന്തം ജീവിതത്തെ ശപിച്ചു കൊണ്ട് കഴിയുന്നു. അഭിമാനബോധം മറ്റുളളവരുടെ മുന്നില്‍ കൈനീട്ടി വാങ്ങാന്‍ അവരെ സമ്മതിക്കുന്നില്ല. അവരെ സഹായിക്കലാണ് തന്റെ ലക്ഷ്യമെന്ന് റംല ഉറച്ച് പറയുന്നു. സഹായിക്കുന്ന വ്യക്തി ആരാണെന്ന് വിളിച്ചു പറയാതെ അത്തരം പാവങ്ങള്‍ക്ക് സഹായം എത്തിച്ചു കൊടുക്കുന്ന ശീലമാണ് റംലയ്ക്കുളളത്. മറ്റെവിടെയും കാണാത്ത ഒരു പ്രവര്‍ത്തന ശൈലിയാണിതെന്ന് തോന്നുന്നു. സൗജന്യമായി ഒരു സേഫ്റ്റി പിന്‍ കൊടുക്കുന്നതു പോലും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റത്തക്കവിധത്തില്‍ നല്‍കുന്ന നിലയാണ് പലര്‍ക്കും താല്‍പര്യം.

സാമൂഹ്യ പ്രവര്‍ത്തനം പണമുണ്ടാക്കലല്ല; ചെയ്യുന്ന കാര്യം വിളിച്ചു പറയുകയുമല്ല, ദൈവം പ്രതിഫലം തരും എന്ന നിലയില്‍  പ്രവര്‍ത്തിക്കലാണ് എന്നാണ് റംലയുടെ നിഗമനം. അവര്‍ അങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പറയുകയുണ്ടായി.

ചുറ്റും രാഷ്ട്രീയ-സാമൂഹ്യ-മത മേഖലകളില്‍ നടക്കുന്ന കൊളളരുതായ്മകളൊക്കെ റംല തിരിച്ചറിയുന്നുണ്ട്. പക്ഷെ അതല്ല എന്റെ വഴി എന്നവര്‍ ആണയിടുന്നു.

കമറുന്നിസ അന്‍വറും, കുല്‍സു ടീച്ചറും, നൂര്‍ബിനാറഷീദും റംലയുടെ മാതൃകാ വനിതകളാണ്. അവരുടെ ക്ലാസുകളും, പ്രസംഗങ്ങളും റംലയെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്.

പുരുഷന്മാരുടെ പീഡനങ്ങളെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ട്. സ്ത്രീകള്‍ നല്ലതാണെങ്കില്‍  പുരുഷന്മാരും നല്ലവരാകും. അവരും മാന്യമായി ഇടപെടും. ഇങ്ങിനെയൊക്കെയായിട്ടും. പിഞ്ചു കുഞ്ഞുങ്ങളെയും, നാല്‍ക്കാലികളെയും കാമകേളിക്ക് ഉപയോഗപ്പെടുത്തുന്ന പുരുഷന്മാരെക്കുറിച്ച് അവര്‍ പറയുന്നു. തീര്‍ചയായും അത്തരക്കാര്‍ മാനസിക വൈകല്യമുളളവരാണ്. അവരെ ചികില്‍സയ്ക്ക് വിധേയമാക്കേണ്ടതുമാണ് എന്നാണ്.

മുസ്ലിം നാമത്തില്‍ അറിയപ്പെടുന്നവരാണ്. പലകുറ്റകൃത്യങ്ങളിലും മുന്‍പന്തിയിലുളളത്. പത്ര-മാധ്യമങ്ങളില്‍ വരുന്ന കളവ്, പിടിച്ചുപറി, പെണ്‍വാണിഭം, മയക്കുമരുന്ന്, ബിസിനസ് തുടങ്ങി എല്ലാ ദുര്‍പ്രവര്‍ത്തനങ്ങളിലും മുസ്ലിം പേരുളളവരാണ് കൂടുതലും എന്ന് എന്റെ സന്ദേഹത്തിന് റംല പറയുന്നത് ചില ദുര്‍ബല നിമിഷങ്ങളില്‍ അങ്ങിനെ പെട്ടു പോകുന്നതാവാം എന്നാണ്. യഥാര്‍ത്ഥ മുസ്ലിം വിശ്വാസികള്‍ക്ക് ഇത്തരം നീച പ്രവൃത്തി ചെയ്യാന്‍ ഒരിക്കലും സാധിക്കില്ലെന്നും അവര്‍ ഉറച്ച് വിശ്വസിക്കുന്നു.

എന്തു കിട്ടിയാലും വായിക്കുന്ന സ്വഭാവക്കാരിയാണ് റംല. അതില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ ശ്രമിക്കുകയും ചെയ്യും. നേരില്‍ കണ്ടാല്‍ കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയിച്ചു പോകുന്ന രൂപഭാവമാണവര്‍ക്ക്. പക്ഷെ ഇക്കഴിഞ്ഞ മാസങ്ങളില്‍ രണ്ട് പൊതു പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഞങ്ങളുടെ സംഘടന ക്ഷണിക്കുകയുണ്ടായി. അത്ഭുതകരമായിരുന്നു അവരുടെ പ്രസംഗശൈലി. ആകെ മൂടിക്കെട്ടിയ കറുത്ത ബുര്‍ഖക്കൂളളില്‍ നിന്ന് ഇത്ര വാചാലമായ സംസാരം ഞങ്ങള്‍ പ്രതീക്ഷിച്ചില്ല.

ലളിത ജീവിതം എന്ന് സൂചിപ്പിച്ചപോലെ തന്നെ വീട്ടില്‍  ടെലിവിഷന്‍ പോലും അവര്‍ വാങ്ങിവെച്ചിട്ടില്ല. ഭക്ഷണകാര്യത്തിലും, ഡ്രസിന്റെ കാര്യത്തിലും എല്ലാം ഈ ലാളിത്യം അവര്‍ കാണിക്കുന്നുണ്ട്.

39 വയസുകാരിയ റംലയ്ക്ക് അഞ്ച് മക്കളുണ്ട്. എല്ലാ പൊതു പ്രവര്‍ത്തനത്തിലും താങ്ങും തണലുമായി നില്‍ക്കുന്നത് ഭര്‍ത്താവ് എം.ഇ. അബ്ദുല്ലയാണ്. ജീവന്‍ ടി.വി. കേമറാമേന്‍ എം.കെ.എച്ച്. പെര്‍വാഡ് സഹോദരനാണ്.

റംലയ്ക്ക് ഒരു പ്രയാസമുണ്ട്. സഹായം ലഭ്യമാവാന്‍ അര്‍ഹതയുളള നിരവധിപേരുണ്ട്. പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍  കൊണ്ട് പലര്‍ക്കും അര്‍ഹമായ സഹായം കൊടുക്കാന്‍ പറ്റുന്നില്ല.

സ്ത്രീകളോട് റംലയ്ക്ക് ചിലനിര്‍ദേശങ്ങള്‍ പറയാനുണ്ട്. സ്വയം അറിയാന്‍ ശ്രമിക്കണം. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവു നേടണം. എല്ലാത്തിനും മറ്റുളളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ പഠിക്കണം. പ്രത്യേകിച്ച് കുമ്പളയിലെ ദളിത് സ്ത്രീകളും, മുസ്ലിം സ്ത്രീകളുമാണ് ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെടേണ്ടത്.

Kumbala, Panchayath, president, kasaragod, Article, Kookanam-Rahman, Ramla, Service, Muslim league,
Kookkanam Rahman
(writer)
കനലെരിയുന്ന മനസ്സുമായാണ് ഈ പഞ്ചായത്തു പ്രസിഡണ്ട് സമൂഹത്തില്‍ ഇടപെടുന്നത്. ദു:ഖങ്ങള്‍ കാണുമ്പോള്‍, വേദന അനുഭവിക്കുന്നത് കാണുമ്പോള്‍ ഭരണ സാരഥ്യത്തിലിരിക്കുന്ന തനിക്ക് അത്രത്തോളം സാന്ത്വനമേകാന്‍ കഴിയുന്നില്ലല്ലോ എന്നവര്‍ പരിതപിക്കുന്നു. എങ്കിലും തികഞ്ഞ വിശ്വാസിയായതിനാല്‍ ഇതിനൊക്കെ മാറ്റം വരുമെന്നും അവര്‍ കരുതുന്നു.

Keywords: Kumbala, Panchayath, president, kasaragod, Article, Kookanam-Rahman, Ramla, Service, Muslim league, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:04 am | 5 comments

സാഹിത്യപൂന്തോട്ടത്തിലെ മുല്ല പൂത്തു

Written By kvartha delta on 6 Apr 2013 | 7:32 am

ന്തോഷ് പനയാലിന്റെ ചെറുകഥ വായിച്ചു. വെങ്കിടാചലം (മാധ്യമം വാരിക വോള്യം 16 ഏപ്രില്‍ 1) നീറ്റിയതെല്ലാം പൊന്നുകൊണ്ടുള്ള ശില്പങ്ങളാക്കി മാറ്റിയ കാനായിയുടെ പിന്‍തുടര്‍ചക്കാരന്‍. പനയാലിന് സമാനതകള്‍ വേറെയും ഏറെ.

ദില്ലിയില്‍ പഠന കാലത്ത് ഒരുമിച്ചുണ്ട്, ഉറങ്ങി വേര്‍പിരിഞ്ഞപ്പോള്‍ ഗദ്ഗദചിത്തനായി 'ഇനി പാക്കും വരെ വണക്കം. നീ എന്‍ ഊരുക്ക് വരവേണ്ടും. എന്നെ നിനവില്‍ കൊള്ള വേണ്ടും. മറക്ക കൂടാത്.'എന്ന് ഉപചാരം ചോല്ലി പിരിയുമ്പോള്‍ കരച്ചില്‍ പുറത്ത് കാണിക്കാതിരിക്കാന്‍ വേണ്ടി ചിരിച്ചവന്‍.

പലരും പലപ്പോഴുമെന്നപോലെ കഥാനായകന്‍ വെങ്കിടാചലത്തെ മറന്നുവെങ്കിലും കമ്പനിയുടെ ആവശ്യത്തിന് കോയമ്പത്തൂരില്‍ ചെന്നപ്പോള്‍ ആകസ്മികമായാണ് ഒരു ദിവസത്തെ ഇടം വീണു കിട്ടിയത്. വെങ്കിടാചലത്തിന്റെ കൂടെ കൂടാമെന്ന് കരുതി.

Article, Prathibha-Rajan, Santhosh Panayal, Magazine, Delhi, Cigarette, Company,ഒരുമിച്ചിരുന്ന് പാട്ട് പാടണം. സിഗരറ്റ് കുറ്റി മാറി മാറി വലിച്ചു രസിക്കണം. മദ്യത്തിന്റെ ലഹരിയില്‍ വാരിവലിച്ചിട്ട പുസ്തകങ്ങളുടെ നടുവില്‍ ഒരു രാത്രി മുഴുവന്‍ അവനോടൊപ്പം മതിമറന്നുറങ്ങണം.

കോയമ്പത്തുരില്‍ നിന്നും ശരവണംപെട്ടി അന്വേഷിച്ച് പുറപ്പെട്ടതങ്ങനെയാണ്. പലരോടും അന്വേഷിച്ച് പലയിടവും താണ്ടി ഒടുവില്‍ എത്തി ചേരുന്നത് മണ്ണിന്റെ മക്കള്‍ വാദമുന്നയിക്കുന്ന തമിഴ് ഈഴം മക്കളുടെ അധോലോകത്തിലേക്ക്. മലയാളിയായ തന്റെ ഉറ്റവന്, വെങ്കിടാചലത്തിന് പ്രാദേശികവാദിയാവാനൊക്കുമോ?

അവനടക്കമുള്ളവര്‍  അര്‍ധപ്രാണനാക്കി കഥാനായകനെ തിരിച്ചയക്കുന്ന കഥയില്‍ പ്രകാശമുണ്ട്.  സുഹൃത്ത് ബന്ധത്തിന്റെ നീറ്റലുണ്ട്. സ്‌നേഹവും പ്രണയവുമുണ്ട്. രാഷ്ട്രീയവും ഭീകരവാദവുമുണ്ട്.

മലയാള ചെറുകഥയില്‍ ഇപ്പോള്‍ ഉത്തമ സൃഷ്ടികള്‍ വിരളം. ഭാരതപ്പുഴപോലെ അതു വരണ്ടിരിക്കുന്നു. കുഴിച്ചു നോക്കിയാല്‍ കിട്ടുന്നത് മലിന ജലം മാത്രം. അതിഭാവുകത്വം. (സെന്റിമെന്റസ്). നൂള്ളി നോവിക്കുന്നവ. കരഞ്ഞില്ലെങ്കില്‍ ഒന്നുകൂടി അമര്‍ത്തി നുള്ളി കരയുന്നതു വരെ കഥ നീളും. കടുത്ത വേനലിന്റെ ഉഷ്ണം ശമിക്കാന്‍, സാഹിത്യത്തിന്റെ തണുപ്പന്വേഷിക്കുന്നവരുടെ ഇടയില്‍ പെയ്തിറങ്ങുന്ന വേനല്‍ മഴയാണ് വെങ്കിടാചലം.

Article, Prathibha-Rajan, Santhosh Panayal, Magazine, Delhi, Cigarette, Company,
Santhosh Panayal
മനസിന്റെ വ്യാപനം അപരിമിതമാണ്്. അതിന് എങ്ങോട്ടും സഞ്ചരിക്കാം. ആരെ വേണമെങ്കിലും അടിച്ച് വീഴ്ത്താം തലോടാം. മിശ്രവിവാഹിതരാക്കാം... എന്നാല്‍ ജീവിതം അതല്ല. പരിമിതികള്‍ ഏറെ. സമൂഹം പലതും ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നു. അത് അംഗീകരിക്കണം. സ്വന്തം ഭാവനനയെ സമൂഹത്തിന്റെ നിയമങ്ങളുമായി സമന്വയിപ്പിച്ച് കഥ പറയുമ്പോള്‍ പാലിക്കേണ്ടവ സന്തോഷ് പനയാല്‍ വിട്ടുപോയിട്ടില്ല. തന്റെ ഭാവനയോ അനുഭവമോ അനുവാചകനെ ഹൃദ്യമാം വിധം അനുഭവിപ്പിക്കുമ്പോഴാണ് അത് ഉത്തമ സൃഷ്ടിയായിത്തീരുന്നത്. സന്തോഷ് പനയാലിന് അത് സാധിച്ചിരിക്കുന്നു.

ഈ കഥ സന്തോഷ് പനയാലിന്റെ പച്ച ജീവിതത്തില്‍ നിന്നും ചീന്തിയെടുത്തതാണോ എന്നറിയില്ല. പലയിടത്തും ചോര പൊടിഞ്ഞിരിക്കുന്നതായി കാണാം.

നിങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടവളെ കാത്തിരിക്കുകയാണ് എന്ന് കരുതുക.  അവള്‍ വരാത്തത് കൊണ്ട് അസ്വസ്ഥനായിരിക്കുകയാണ്.  ഒന്നോമനിക്കാന്‍ . പെട്ടെന്ന് വളയിട്ട മൃദുല കരങ്ങള്‍ വന്ന് പിറകില്‍ നിന്നും കണ്ണ് പൊത്തി പിടിച്ച് കുണുങ്ങി ചിരിച്ചാല്‍, നിങ്ങള്‍ വാരി പുണര്‍ന്ന് ഉമ്മവെച്ച് പോകുമെങ്കില്‍ ഇതും അങ്ങനെ ചെയ്തു പോകും.

അടുത്തകാലത്ത് ഒറ്റയരിപ്പൂവുപോലും കിളിര്‍ക്കാത്ത സാഹിത്യപൂന്തോട്ടത്തില്‍ ആകസ്മികമായി മുല്ലവള്ളി പൂത്തിരിക്കുന്നു.

Article, Prathibha-Rajan, Santhosh Panayal, Magazine, Delhi, Cigarette, Company,
-പ്രതിഭാരാജന്‍

Keywords: Article, Prathibha-Rajan, Santhosh Panayal, Magazine, Delhi, Cigarette, Company, Liquor, Search, Story, Life, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:32 am | 0 comments

ചി­കി­ത്സ വേണം, 'തു­പ്പല്‍രോ­ഗ'­ത്തിനും

കാസര്‍­കോട്ടും പ­രി­സ­ര­ങ്ങ­ളിലും 'തു­പ്പല്‍ രോ­ഗം' പ­ടര്‍­ന്നു­പി­ടി­ക്കു­ക­യാണ്. ഈ രോ­ഗിക­­ളു­ടെ ശ­ല്യം കാര­ണം മാ­ന്യ­ന്മാര്‍­ക്ക് ന­ഗ­ര­ത്തി­ലൂ­ടെ ബസി­ലോ, ന­ടന്നോ പോ­വാന്‍ ക­ഴി­യാ­ത്ത സ്ഥി­തി­യാ­ണ്. പാന്‍­പ­രാഗും മു­റു­ക്കാനും മ­റ്റു­പു­കയി­ല ഉല്‍­പ­ന്ന­ങ്ങളും ച­വ­ച്ച് പ­രിസ­ര­ബോ­ധ­മില്ലാ­തെ കാ­ണുന്നിട­ത്തെല്ലാം തു­പ്പി­വെ­ക്കു­ന്ന ആ­ളുക­ളെ എ­ങ്ങ­നെ കൈ­കാര്യം ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ കു­ഴ­ങ്ങു­ക­യാ­ണ് അത്ത­രം രോ­ഗ­മില്ലാ­ത്ത ആ­ളുകള്‍.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.തു­പ്പല്‍ രോ­ഗി­ക­ക­ളു­ടെ വി­ക്രി­യ­കള്‍ നേ­രി­ട്ട് ക­ണ്ട് ബോ­ധ്യ­പ്പെ­ട­ണ­മെ­ങ്കില്‍ കാ­സര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡി­ലേ­ക്ക് ഒ­ന്ന് വ­ന്നാല്‍ മാ­ത്രം മതി. അ­വി­ടെ യാ­ത്ര­ക്കാ­ര്‍ ബ­സു­കാ­ത്തു­നില്‍­ക്കു­ന്ന സ്ഥ­ലത്തും ബ­സ് വ­ന്നു­നില്‍­ക്കു­ന്ന സ്ഥ­ലത്തും ബ­സി­ല്‍ ക­യ­റാന്‍ ന­ടന്നു­പോ­വേ­ണ്ട സ്ഥ­ലത്തും എല്ലാം തു­പ്പ­ലി­ന്റെ പ­രാ­ക്ര­മം കാ­ണാം. ചുവ­ന്ന നി­റ­ത്തിലും മ­ഞ്ഞ നി­റ­ത്തി­ലും ഉ­ള്ള തു­പ്പല്‍ കൊ­ണ്ട് ഒ­രു ത­രം മോ­ഡേണ്‍ പെ­യ്ന്റിം­ഗ് ന­ട­ത്തിയ­ത് പോ­ലെ­യാ­ണ് ബ­സ് സ്­റ്റാന്‍­ഡ് പ­രിസ­രം മു­ഴു­വന്‍. അ­തി­ന് പുറ­മെ മൂ­ത്ര­പ്പു­ര­യിലും അ­തി­ന്റെ ചു­മ­രിലും ബ­സ് സ്റ്റാന്‍­ഡ് ഷോ­പ്പിം­ഗ് കോം­പ്ല­ക്‌­സി­ന്റെ ഇ­ട­നാ­ഴി­ക­ളിലും കോ­ണി­പ്പ­ടി­ക­ളിലും പെ­യിന്റ­ടി­ച്ച ചു­മ­രു­ക­ളിലും എല്ലാം തു­പ്പല്‍ ച­ിത്രം പ­തി­ഞ്ഞി­ട്ടു­ണ്ട്.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
മു­ക­ളി­ലെ നി­ല­യില്‍ നി­ന്ന് താ­ഴെ റോ­ഡി­ലേ­ക്കും മേല്‍­ക്കൂ­ര­യി­ലേക്കും കാര്‍­ക്കി­ച്ച് തു­പ്പു­ന്ന­വരും കാസര്‍­കോ­ട്ട് കു­റവല്ല. കെ.എ­സ്.ആര്‍.ടി.സി.ബ­സ് സ്­റ്റാന്‍­ഡ് കോം­പ്ല­ക്‌സ്, ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലെ ഏ­ഴ് നി­ല കെ­ട്ടിടം, കാസര്‍­കോ­ട്ടെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­ക­ള്‍, ലോ­ഡ്­ജുകള്‍, സി­നി­മാ തി­യേ­റ്റ­റു­കള്‍ എ­ന്നി­വി­ട­ങ്ങ­ളിലും തു­പ്പ­ലി­ന്റെ പെ­രു­പ്പം കാ­ണി­ക്കു­ന്ന അ­ട­യാ­ള­ങ്ങള്‍ വേണ്ടു­വോ­ളം പ­തി­ഞ്ഞു­കി­ട­പ്പു­ണ്ട്. ഓട്ടോ റി­ക്ഷ­യില്‍ പോ­കു­മ്പോഴും ബ­സില്‍ പോ­കു­മ്പോഴും റോ­ഡി­ലേ­ക്ക് നീ­ട്ടി­ത്തു­പ്പു­ന്ന ഡ്രൈ­വര്‍­മാരും യാ­ത്ര­ക്കാരും ഇ­വി­ടെ കു­റവല്ല. പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ ഉ­പ­യോ­ഗി­ക്കാ­നു­ള്ള അ­വ­കാ­ശം അ­ത് ഉ­പ­യോ­ഗി­ക്കു­ന്ന­വര്‍­ക്ക് വി­ട്ടു­കൊ­ടു­ത്താല്‍ ത­ന്നെയും മേല്‍­പ­റ­ഞ്ഞ വി­ധത്തില്‍ കാ­ണു­ന്നി­ട­ത്തൊ­ക്കെ തു­പ്പി വ­ച്ച് ആ­ളുക­ളെ ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­തെ­ന്തി­ന് എന്ന ചോ­ദ്യ­ത്തി­നാ­ണ് ഉത്ത­രം കി­ട്ടാ­ത്തത്. തു­പ്പ­ണ­മെ­ങ്കില്‍ ത­ന്നെ ആര്‍­ക്കും ബു­ദ്ധി­മു­ട്ടില്ലാ­ത്ത സ്ഥ­ല­ത്ത് തു­പ്പി­യാല്‍ പോരെ? അ­തി­നു­ള്ള സാ­മാ­ന്യമാ­യ പ­രി­സര ബോ­ധവും ശു­ചി­ത്വ ബോ­ധവും എ­ങ്കിലും ഈ നൂ­റ്റാ­ണ്ടില്‍ ജീ­വി­ക്കു­ന്ന പ­രി­ഷ്­കൃ­തരാ­യ മ­ല­യാ­ളി­കള്‍ പു­ലര്‍­ത്തേ­ണ്ടത­ല്ലെ?.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
അ­ന്യ സം­സ്ഥാ­ന­ക്കാരും കാസര്‍­കോ­ട്ടി­നെ തു­പ്പി വൃ­ത്തി­കേ­ടാ­ക്കു­ന്നു­ണ്ട് എ­ന്ന കാര്യം ഇ­വി­ടെ വി­സ്­മ­രി­ക്കു­ന്നില്ല. ന­മ്മള്‍ അങ്ങ­നെ ചെ­യ്യു­ന്നി­ല്ലെ­ങ്കില്‍ അ­വരും അങ്ങ­നെ ചെ­യ്യില്ല. അഥ­വാ തു­പ്പി­വെ­ക്കു­ന്നവ­രെ ന­മു­ക്ക് ത­ട­യാനും ക­ഴി­യും. പക്ഷെ, രണ്ടും ഇ­വി­ടെ ന­ട­ക്കു­ന്നില്ല. പോ­രാ­ത്ത­തി­ന് നി­യ­മ­പാ­ല­ക­രായ പോ­ലീ­സു­കാ­രും ബ­സ് സ്­റ്റാന്‍­ഡ് പ­രി­സ­ര­ത്ത് മു­റു­ക്കി­ത്തു­പ്പു­ന്നുണ്ട്. ഇ­തി­ന് പുറ­മെ ന­ടന്നു­പോ­വു­മ്പോള്‍ തു­പ്പി­ക്കൊ­ണ്ടേ­യി­രി­ക്കു­ന്ന ശീ­ല­മു­ള്ള ചി­ലരും ന­മു­ക്കി­ട­യി­ലുണ്ട്. അ­ത്ത­ര­ക്കാര്‍­ക്ക് ക്ഷ­യം പോ­ലെ­യുള്ള രോ­ഗ­ങ്ങ­ളു­ണ്ടെ­ങ്കില്‍ രോ­ഗം പ­കര്‍­ത്താ­നും അത് കാ­ര­ണ­മാ­കും. തു­പ്പ­ലില്‍ ഈ­ച്ച­കള്‍ പാ­റി­യി­രി­ക്കു­കയും അ­വ പി­ന്നീ­ട് ഭ­ക്ഷ­ണ പ­ഥാര്‍­ത്ഥ­ങ്ങ­ളില്‍ ചെ­ന്നി­രി­ക്കു­കയും ചെ­യ്­താ­ലു­ള്ള അ­വ­സ്ഥ പ്ര­ത്യേ­കം പ­റ­യേ­ണ്ട­തു­ണ്ടോ? പൊ­തു­സ്ഥല­ത്ത് മൂ­ത്ര­മൊ­ഴി­ക്കു­ന്ന­തും മ­ദ്യ­പി­ക്കു­ന്നതും പു­ക­വ­ലി­ക്കു­ന്നതും പോ­ലെ വി­ല­ക്കേ­ണ്ട ഒ­രു കു­റ്റം ത­ന്നെ­യാ­ണ് പൊ­തു­സ്ഥ­ല­ത്തും ആ­ളു­കള്‍ ഇ­ട­പെ­ടു­ന്ന സ്ഥ­ലത്തും തു­പ്പ­ി­വെ­ക്കു­ന്ന­ത്. പൊ­തു­സ്ഥല­ത്തെ തു­പ്പല്‍ നി­രോധ­നം നി­ല­വില്‍ വ­രു­ത്തേ­ണ്ട­തി­ലേ­ക്ക് അ­ധി­കൃ­ത­രു­ടെ അ­ടി­യ­ന്തി­ര ശ്ര­ദ്ധ ക്ഷ­ണി­ച്ചു­കൊ­ള്ളുന്നു. ഒ­പ്പം പ­രിസ­ര­ബോ­ധ­മില്ലാ­തെ തു­പ്പു­ന്ന­വര്‍ ആ ശീ­ലം മാ­റ്റേ­ണ്ട­തി­ലേ­ക്കും.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
പു­കയി­ല ഉല്‍­പ­ന്ന­ങ്ങ­ളു­ടെ ഉ­പ­യോ­ഗവും വില്‍­പ­നയും നി­രോ­ധി­ക്ക­പ്പെ­ട്ട പ്ര­ദേ­ശ­മാ­ണ് കേരളം എന്ന­ത് അ­ധി­കൃത­രെ ഇ­വി­ടെ ഒ­ന്നു­കൂടി ഓര്‍­മ­പ്പെ­ടു­ത്തു­ക­യാണ്. എ­ന്നി­ട്ടും പാന്‍­പ­രാ­ഗിനും മ­ധു­വിനും മറ്റും ഒ­രു ദൗര്‍­ല­ഭ്യവും നാട്ടിലില്ല. പ­ല ക­ട­ക­ളി­ലും 18 വ­യ­സി­ന് താ­ഴെ­യു­ള്ള­വര്‍­ക്ക് പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ നല്‍­കു­ന്ന­തല്ല എന്നും പ്ര­ദര്‍­ശി­പ്പി­ച്ചി­ട്ടുണ്ട്. അ­ത് കേവ­ലം കാ­ണാന്‍ വേ­ണ്ടി മാ­ത്ര­മാ­ണെ­ന്ന കാ­ര്യം ആര്‍­ക്കാ­ണ് അ­റി­ഞ്ഞു­കൂ­ടാ­ത്ത­ത്?.

സ്­കൂള്‍ പ­രി­സ­ര­ങ്ങ­ളി­ലും മിഠാ­യി­കള്‍ ല­ഭി­ക്കു­ന്നതു­പോ­ലെ പു­കയി­ല ഉല്‍­പ­ന്ന­ങ്ങള്‍ യാ­തൊ­രു ക്ഷാ­മവും കൂ­ടാ­തെ ല­ഭ്യ­മാ­ണെ­ന്ന കാ­ര്യവും ന­മു­ക്കെല്ലാം അ­റി­വു­ള്ള­താണ്. ബീ­ഡിയും സി­ഗ­ററ്റും ഉള്‍­പെ­ടെ­യു­ള്ള­വ­യു­ടെ കാ­ര്യവും അ­ങ്ങ­നെ­തന്നെ. പൊ­തു­സ്ഥല­ത്ത് പു­ക­വ­ലി­ക്ക­രു­തെ­ന്ന് നി­യ­മ­മു­ണ്ടെ­ങ്കിലും അ­ത് ക­ട­ലാ­സില്‍ മാ­ത്ര­മാ­യി ഒ­തു­ങ്ങുന്നു. പൊ­തു സ്ഥല­ത്ത് പു­ക വ­ലി­ക്കുന്ന­തിനെ ചോദ്യം ചെ­യ്­താല്‍ അ­ടി കി­ട്ടുന്ന സം­ഭ­വ­ങ്ങള്‍ക്കും ന­മ്മു­ടെ നാ­ട്ടില്‍ കു­റ­വില്ല. നി­രോ­ധ­ന­ങ്ങ­ളി­ലല്ല കാ­ര്യം, അ­വ ന­ട­പ്പി­ലാ­ക്കു­ന്ന­തി­ലാ­ണ് എ­ന്നു­കൂ­ടി ഇ­വി­ടെ സ­ന്ദര്‍­ഭ­വ­ശാല്‍ പ­റ­ഞ്ഞു­കൊ­ള്ളട്ടെ.

Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
- ര­വീ­ന്ദ്രന്‍ പാടി 

Keywords: Kasaragod, Bus, Busstand, KSRTC, Article, hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Spitting in public places
6:04 am | 1 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories