Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Ambulance. Show all posts
Showing posts with label Ambulance. Show all posts

കര്‍ണാടകയിലെ വാഹനാപകടം കാഞ്ഞങ്ങാടിനെ നടുക്കി

Written By kvarthaksd on 26 Mar 2013 | 2:14 pm


Accident, Karnataka, Tanker-Lorry, Ambulance, Police, Treatment, Kasaragod, Kerala News, International News, National News.

കാസര്‍കോട്: കര്‍ണാടക ഹാസന് സമീപം ചെന്റായപട്ടണം കത്രിഗട്ടയില്‍ ആംബുലന്‍സില്‍ ടാങ്കര്‍ ലോറിയിടിച്ച് ആറു പേര്‍ മരിച്ച സംഭവം കാഞ്ഞങ്ങാടിനെ നടുക്കി. വെള്ളരിക്കുണ്ട് പുങ്ങംചാലിലെ സജി കുമാർ(48), ഭാര്യ ജെസി (38), ചാലക്കുടിയിലെ മാത്യുവിന്റെ മകനും ആംബുലന്‍സ് ഓപ്പറേറ്ററുമായ എല്‍ദോസ് മാത്യു (24), ശേഖര്‍, സുമന്‍, രവി, അശോക് എന്നിവരാണ് മരിച്ചത്.

ഇതില്‍ രണ്ടു പേര്‍ ആശുപത്രിയിലെ അറ്റന്റര്‍മാരും ഒരാള്‍ ആംബുലന്‍സ് ഡ്രൈവറും ഒരാള്‍ സഹായിയുമാണ്. അപകടത്തില്‍ പരിക്കേറ്റ പുല്ലൂരിലെ ഹരിപ്രസാദിനെ (48) ഹാസന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബുധനാഴ്ച മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.

പുങ്ങംചാലിൽ ലോട്ടറി വ്യാപാരിയായിരുന്നു സജി കുമാർ. വര്‍ഷങ്ങാളായി പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്ന ജെസിയെ പുട്ടപര്‍ത്തി സായിബാബ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു.

പ്രമേഹ രോഗത്തിന് ഇവിടെ കാര്യമായ ചികിത്സ നല്‍കുന്നില്ലെന്നും ബാഗ്ലൂരിലെ സായി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സില്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. എന്നാല്‍ നേരത്തെ മംഗലാപുരം ആശുപത്രിയിലാണ് ജെസിയെ കാണിച്ചതെന്നും അവിടേക്ക് തന്നെ കൊണ്ടു പോകാമെന്നും ബന്ധുക്കള്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇവര്‍ മംഗലാപുരത്തേക്ക് തിരിച്ചത്. ഇതിനിടയിലാണ് ഹാസന്‍ ചെന്റായപട്ടണം കത്രിഗട്ടയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടയിടിച്ച് അപകടമുണ്ടായത്.

Accident, Karnataka, Tanker-Lorry, Ambulance, Police, Treatment, Kasaragod, Kerala News, International News, National News.

Also Read: 

(Updated)

Keywords: Accident, Karnataka, Tanker-Lorry, Ambulance, Police, Treatment, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2:14 pm | 0 comments

മൈ­ലാ­ട്ടി­യില്‍ ആം­ബു­ലന്‍­സ് മ­റി­ഞ്ഞ് അ­ഞ്ച് പേര്‍­ക്ക് പ­രിക്ക്

Written By Kvartha Alpha on 17 Feb 2013 | 7:03 pm

കാസര്‍­കോട്: പ്ര­സ­വ­ത്തി­ന് ശേ­ഷം ര­ക്ത­സ്രാ­വം നി­ല­ക്കാ­ത്ത­തി­നെ­ത്തു­ടര്‍­ന്ന് യു­വ­തി­യെയും കു­ഞ്ഞി­നെയും കൊ­ണ്ട് മം­ഗ­ലാ­പുര­ത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന­വര്‍ സഞ്ച­രി­ച്ച ആം­ബു­ലന്‍­സ് മൈ­ലാ­ട്ടി­യില്‍ ആം­ബു­ലന്‍­സ് മ­റിഞ്ഞു. പ്ര­സ­വി­ച്ച സ്­ത്രീ­യട­ക്കം അ­ഞ്ചു­പേര്‍­ക്ക് നിസാ­ര പ­രി­ക്കേറ്റു.

ഞാ­യ­റാഴ്­ച ഉ­ച്ച­യ്­ക്ക് ര­ണ്ടു­മണി­യോ­ടെ മൈ­ലാ­ട്ടി സ­ബ്‌­സ്റ്റേ­ഷ­ന­ടു­ത്താ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. കാ­ഞ്ഞ­ങ്ങാ­ട്ടെ ആ­ശു­പ­ത്രി­യില്‍ പ്ര­സവി­ച്ച കാ­ഞ്ഞ­ങ്ങാ­ട് സ്വ­ദേ­ശി­നി ബി­ന്ദു(28)വി­നെ മം­ഗ­ലാ­പു­ര­ത്തേ­ക്ക് കൊണ്ടു­പോ­വു­ക­യാ­യി­രു­ന്ന ആം­ബു­ലന്‍­സാ­ണ് മ­റി­ഞ്ഞത്. ബി­ന്ദു­വി­ന്റെ കൂ­ടെ ബ­ന്ധു­ക്കളാ­യ ഭാര്‍­ഗ­വി(45), ന­ന്ദ­കു­മാര്‍(27), സീ­തു­ബാ­യ്(70), രാ­മ­ണ്ണ(35) എ­ന്നി­വരും ആം­ബു­ലന്‍­സി­ലു­ണ്ടാ­യി­രുന്നു. ഇവ­രെ പി­റ­കി­ല്‍ നി­ന്നും വ­ന്ന മ­റ്റൊ­രു ആം­ബു­ലന്‍­സില്‍ കയ­റ്റി ചെ­ങ്ക­ള­യി­ലെ നാ­യ­നാര്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ക്കു­കയും അ­വി­ടെ­നി­ന്ന് പ്ര­ഥ­മ ശു­ശ്രൂ­ഷ നല്‍­കി മം­ഗ­ലാ­പു­ര­ത്തേ­ക്ക് മാ­റ്റു­ക­യും ചെ­യ്തു. ആ­രു­ടേയും പ­രി­ക്ക് സാ­ര­മ­ല്ലെ­ന്ന് ബ­ന്ധ­പ്പെ­ട്ട­വര്‍ പറഞ്ഞു.

Keywords: Kasaragod, Ambulance, Accident, Woman, Injured, Mangalore, hospital, Kanhangad, Kerala, Mailatti, Bindu, Bhargavi, NandaKumar, Seethu Bhai, Ramanna,
Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:03 pm | 0 comments

വെന്റിലേറ്ററില്ലാത്ത സാധാരണ ആംബുലന്‍സ് ഓട്ടം തുടങ്ങി; രോഗികള്‍ വാടകയും നല്‍കണം

Written By Kvarthakgd on 9 Oct 2012 | 1:51 pm

Ambulance, District Hospital, Kanhangad, General Hospital Kasaragod, Rent, Kerala, Malayalam newsകാഞ്ഞങ്ങാട്: വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സാ സൗകര്യങ്ങളും വാടക നല്‍കേണ്ടാത്തതുമായ ആംബുലന്‍സ് ജില്ലാശുപത്രിയില്‍ നിന്നും തട്ടിയെടുത്ത് പകരം അനുവദിച്ച ഈ സൗകര്യങ്ങളൊന്നുമില്ലാത്ത സാധാരണ ആംബുലന്‍സ് ഓട്ടം തുടങ്ങി. ആംബുലന്‍സ് ഉപയോഗിക്കുന്നവര്‍ ഇനി വാടകയും നല്‍കണം.

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള അടിയന്തിര ചികിത്സ കണക്കിലെടുത്ത് കഴിഞ്ഞ ഇടതു മുന്നണി സര്‍കാറിന്റെ ഭരണ കാലത്ത് അനുവദിച്ച എല്ലാവിധത്തിലുള്ള ചികിത്സാ സൗകര്യങ്ങളും സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സാണ് ജില്ലാശുപത്രിയില്‍ നിന്നും തട്ടിയെടുത്ത് ആലപ്പുഴയിലേക്ക് കൊണ്ടുപോയത്.

ഈ രീതിയിലുള്ള ആംബുലന്‍സ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും ആലപ്പുഴയിലേക്ക് കടത്തിയിരുന്നു. പകരം രണ്ട് ആശുപത്രികള്‍ക്കും അനുവദിച്ചത് രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളില്ലാത്ത സാധാരണ ആംബുലന്‍സുകളാണ്. ജനറല്‍ ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയില്‍ നിന്നും കടത്തിയ ആംബുലന്‍സുകള്‍ക്ക് വാടക പോലും നല്‍കേണ്ടിയിരുന്നില്ല.

ഇപ്പോഴത്തെ ആംബുലന്‍സുകള്‍ക്ക് വാടകയും നല്‍കണം. പകരം അനുവദിക്കുന്ന ആംബുലന്‍സുകളിലും വെന്റിലേറ്റര്‍ സൗകര്യങ്ങളും മറ്റും ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതെല്ലാം വെറും വാക്കായിരുന്നുവെന്ന് കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. സാധാരണ ആംബുലന്‍സുകള്‍ അനുവദിച്ചതിനെതിരെ ഇതുവരെ ഒരു സംഘടനയും പ്രതികരിച്ചിട്ടില്ല.

Keywords: Ambulance, District Hospital, Kanhangad, General Hospital Kasaragod, Rent, Kerala, Malayalam news
1:51 pm | 0 comments

കൊണ്ടു­പോ­യത് വെന്റി­ലേ­റ്റര്‍ സൗക­ര്യ­മുള്ള ആംബു­ലന്‍­സ്; കിട്ടി­യത്...?

Written By kvartha delta on 6 Oct 2012 | 7:44 pm

Kasaragod, Kanhangad, General-hospital, Ambulance, Kerala, Strike
കാ­ഞ്ഞ­ങ്ങാ­ട്: ജി­ല്ലാ­ശു­പ­ത്രി­യില്‍ നി­ന്നും ആ­ല­പ്പു­ഴ­യി­ലേ­ക്ക് ഏ­ഴ് മാ­സം­മു­മ്പ് കൊ­ണ്ടു­പോ­യ വെന്റി­ലേ­റ്റര്‍ സൗ­ക­ര്യ­മ­ട­ക്ക­മു­ള്ള അ­ത്യാ­ന്താ­ധു­നി­ക സ­ജ്ജീ­ക­ര­ണ­ങ്ങ­ളു­ള്ള ആം­ബു­ലന്‍­സി­ന് പ­ക­രം കി­ട്ടി­യ­ത് സാ­ധാ­ര­ണ സൗ­ക­ര്യ­ങ്ങള്‍ മാ­ത്ര­മു­ള്ള ആം­ബു­ലന്‍­സ്.

ഇ­തോ­ടെ കാ­സര്‍­കോ­ട് ജി­ല്ല­യി­ലെ എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തര്‍ അ­ട­ക്ക­മു­ള്ള രോ­ഗി­ക­ളോ­ട് അ­ധി­കൃ­തര്‍ കാ­ണി­ച്ചി­രി­ക്കു­ന്ന­ത് ക­ടു­ത്ത വി­ശ്വാ­സ വ­ഞ്ച­ന­യും അ­വ­ഗ­ണ­ന­യു­മാ­ണെ­ന്ന് വി­മര്‍­ശ­ന­മു­യര്‍­ന്നു. ജി­ല്ലാ­ശു­പ­ത്രി­യില്‍ നി­ന്നും കാ­സര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ നി­ന്നും ആ­രോ­ഗ്യ­വ­കു­പ്പി­ന്റെ ഇ­ട­പെ­ട­ലി­നെ തു­ടര്‍­ന്ന് ഏ­ഴ് മാ­സം മു­മ്പാ­ണ് ആ­ധു­നി­ക സ­ജ്ജീ­ക­ര­ണ­ങ്ങ­ളു­ള്ള ആം­ബു­ലന്‍­സു­കള്‍ ആ­ല­പ്പു­ഴ­യി­ലേ­ക്ക് കൊ­ണ്ടു­പോ­യ­ത്.

ക­ഴി­ഞ്ഞ എല്‍­ഡി­എ­ഫ് ഭ­ര­ണ­കാ­ല­ത്ത് ജി­ല്ലാ­ശു­പ­ത്രി­ക്കും ജ­ന­റല്‍ ആ­ശു­പ­ത്രി­ക്കും അ­നു­വ­ദി­ച്ച ആം­ബു­ലന്‍­സു­ക­ളില്‍ വെന്റി­ലേ­റ്റര്‍ സൗ­ക­ര്യ­ങ്ങ­ളും അ­ടി­യ­ന്തി­ര ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ളും ഓ­ക്‌­സി­ജന്‍ നല്‍­കു­ന്ന­തുള്‍പെ­ടെ­യു­ള്ള ജീ­വന്‍ ര­ക്ഷാ ഉ­പ­ക­ര­ണ­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്നു. എന്‍­ഡോ­സള്‍­ഫാന്‍ ദു­രി­ത­ബാ­ധി­തര്‍ ഏ­റെ­യു­ള്ള ജി­ല്ല­യെ­ന്ന പ­രി­ഗ­ണ­ന വ­ച്ചാ­ണ് കാ­സര്‍­കോ­ട് ജി­ല്ല­ക്ക് ഈ രീ­തി­യി­ലു­ള്ള ര­ണ്ട് ആം­ബു­ലന്‍­സു­കള്‍ അ­നു­വ­ദി­ച്ചി­രു­ന്ന­ത്.

ഭ­ര­ണം മാ­റു­ക­യും ആ­രോ­ഗ്യ വ­കു­പ്പി­ന് പു­തി­യ മ­ന്ത്രി­യു­ണ്ടാ­വു­ക­യും ചെ­യ്­ത­തോ­ടെ ജി­ല്ലാ­ശു­പ­ത്രി­ക്കും ജ­ന­റല്‍ ആ­ശു­പ­ത്രി­ക്കും ല­ഭി­ച്ച ആം­ബു­ലന്‍­സു­കള്‍ തി­രി­ച്ചെ­ടു­ക്കു­ക­യാ­യി­രു­ന്നു. എ­ല്ലാ­വി­ധ ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ളു­മു­ള്ള ആം­ബു­ലന്‍­സു­കള്‍ കൊ­ണ്ടു­പോ­കു­ന്ന­തി­നെ­തി­രെ ഡി ­വൈ ­എ­ഫ്­ ഐ ഉള്‍­പെടെ­യു­ള്ള സം­ഘ­ട­ന­കള്‍ സ­മ­രം ന­ട­ത്തി­യി­രു­ന്നു. ജി­ല്ലാ ക­ല­ക്­ടര്‍ സ­മ­ര­ക്കാ­രു­മാ­യി ന­ട­ത്തി­യ ചര്‍­ച­യില്‍ ന­ഷ്­ട­മാ­കു­ന്ന ആം­ബു­ലന്‍­സു­കള്‍­ക്ക് പ­ക­രം അ­തേ സൗ­ക­ര്യ­ങ്ങ­ളു­ള്ള പു­തി­യ ആം­ബു­ലന്‍­സു­കള്‍ നല്‍­കു­മെ­ന്നാ­ണ് ഉ­റ­പ്പ് നല്‍­കി­യി­രു­ന്ന­ത്. ഇ­തേ തു­ടര്‍­ന്ന് സ­മ­രം അ­വ­സാ­നി­പ്പി­ക്കു­ക­യും ചെ­യ്­തു.

നീ­ണ്ട ഏ­ഴു മാ­സ­ങ്ങള്‍­ക്കൊ­ടു­വില്‍ ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലേ­ക്കും ജി­ല്ലാ­ശു­പ­ത്രി­യി­ലേ­ക്കും പു­തി­യ ആം­ബു­ലന്‍­സു­ക­ളെ­ത്തി. എ­ന്നാല്‍ ഈ ആം­ബു­ലന്‍­സു­ക­ളില്‍ വെന്റി­ലേ­റ്റര്‍ സൗ­ക­ര്യ­ങ്ങ­ളോ അ­ടി­യ­ന്തി­ര ചി­കി­ത്സാ സൗ­ക­ര്യ­ങ്ങ­ളൊ ഇ­ല്ല. ഇ­തോ­ടെ ജി­ല്ല­യി­ലെ ജ­ന­ങ്ങ­ളെ ഒ­ന്ന­ട­ങ്കം ക­ബ­ളി­പ്പി­ക്കു­ക­യാ­ണ് അ­ധി­കൃ­തര്‍ ചെ­യ്­തി­രി­ക്കു­ന്ന­ത്. ഇ­ത്ത­ര­മൊ­രു ന­ട­പ­ടി­ക്കെ­തി­രെ ക­ടു­ത്ത ജ­ന­രോ­ഷം ഉ­യര്‍­ന്നി­ട്ടു­ണ്ട്.

Keywords: Kasaragod, Kanhangad, General-hospital, Ambulance, Kerala, Strike
7:44 pm | 0 comments

കാസര്‍കോട്ടേക്ക് കൊണ്ടുവന്ന പുത്തന്‍ ആംബുലന്‍സ് കോഴിക്കോട്ട് അപകടത്തില്‍പ്പെട്ടു

Written By kvartha delta on 2 Oct 2012 | 1:28 pm

Kasaragod, Ambulance, General-hospital, Accident, Kerala, Kozhikode
കാസര്‍കോട്: കാസര്‍കോട്ടേക്ക് കൊണ്ടുവരികയായിരുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സ് കോഴിക്കോട് കൊയിലാണ്ടിയില്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാണ് രണ്ട് ആംബുലന്‍സുകള്‍ അനുവദിച്ചത്.
തിരുവനന്തപുരത്തു നിന്നും ഇത് കൊണ്ടുവരുന്നതിനിടയിലാണ് കൊയിലാണ്ടിയില്‍ വെച്ച് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. കെ.എല്‍ 01 ബി.ഇ 7162 നമ്പര്‍ ആംബുലന്‍സാണ് കാറുമായി കൂട്ടിയിടിച്ച് തകര്‍ന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിന്റെ കാര്‍ ഡ്രൈവര്‍ മോനപ്പനാണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ടായിട്ടും സൂപ്രണ്ടിന്റെ കാര്‍ ഡ്രൈവറെ ആംബുലന്‍സ് കൊണ്ടുവരാനയച്ചത് ചര്‍ചാ വിഷയമായിട്ടുണ്ട്.

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍.ആര്‍.എച്ച്.എം) പദ്ധതിയിലുള്‍പെടുത്തിയാണ് കാസര്‍കോട് ജില്ലയ്ക്ക് രണ്ട് ആംബുലന്‍സ് അനുവദിച്ചിരിക്കുന്നത്. നേരത്തെ കാസര്‍കോടിന് അനുവദിച്ചിരുന്ന ആംബുലന്‍സ് ആലപ്പുഴ ജില്ലയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് പകരമായാണ് ഏഴ് മാസത്തിന് ശേഷം രണ്ട് ആംബുലന്‍സുകള്‍ കാസര്‍കോട്ടെത്തിച്ചിരിക്കുന്നത്. പുതുതായി കൊണ്ടുവന്ന ആംബുലന്‍സിന് വെന്റിലേറ്റര്‍ സൗകര്യമില്ല.

Keywords: Kasaragod, Ambulance, General-hospital, Accident, Kerala, Kozhikode
1:28 pm | 0 comments

അ­വ­ശ­നി­ല­യില്‍ ക­ണ്ട മിഠാ­യി വില്‍­പ­ന­ക്കാ­ര­നെ യു­വാ­ക്കള്‍ ആ­ശു­പ­ത്രി­യില്‍ എ­ത്തിച്ചു

Written By kvarthaksd on 28 Sep 2012 | 3:50 pm

കാസര്‍­കോട്: അ­വ­ശ­നി­ല­യില്‍ ക­ണ്ട മിഠാ­യി വില്‍­പ­ന­ക്കാ­ര­നെ ത­ളങ്ക­ര­യിലെ യു­വാ­ക്കള്‍ കാസര്‍­കോ­ട് ജ­നറല്‍ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചു. മു­ഹ­മ്മ­ദ്(50) എ­ന്ന­യാ­ളെ­യാ­ണ് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചത്. തള­ങ്ക­ര തെ­രുവ­ത്ത് പു­ഴ­യ്­ക്ക­ര പാര്‍­ക്കി­ലാ­ണ് മു­ഹ­മ്മ­ദി­നെ അ­വ­ശ­നി­ല­യില്‍ ക­ണ്ടെ­ത്തി­യ­ത്.

ഇ­യാ­ളെ ഭ­ക്ഷ­ണവും വെള്ളവും നല്‍കി കുളിപ്പിച്ച ശേഷം പു­തു വ­സ്­ത്രവും നല്‍­കി ത­ള­ങ്ക­ര­ ദീ­നാര്‍ ഐ­ക്യ­വേ­ദി പ്ര­വര്‍­ത്ത­ക­രാണ് ആം­ബു­ലന്‍­സില്‍ ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചത്. സാ­മൂ­ഹ്യ സേ­വ­ന രം­ഗത്ത് പ്ര­വ­ര്‍­ത്തി­ച്ചു വ­രു­ന്ന യു­വാ­ക്ക­ളു­ടെ കൂ­ട്ടാ­യ്­മ­യാ­ണ് ദീ­നാര്‍ ന­ഗര്‍ ഐ­ക്യ­വേദി. ഭക്ഷ­ണമോ വെ­ള്ളമോ കി­ട്ടാത്ത­ത് കൊ­ണ്ടാ­ണ് ഇ­യാള്‍ അ­വ­ശ­നി­ല­യി­ലാ­യ­തെ­ന്നാ­ണ് ഡോ­ക്ടര്‍­മാര്‍ പ­റ­യു­ന്നത്.

Keywords: Merchant, Youth, Tied,  Hospital, Thalangara, Ambulance, Food, Water, Kasaragod, Kerala
3:50 pm | 0 comments

മുഖ വൈക­ല്യ ശ­സ്­ത്ര­ക്രി­യാ ക്യാ­മ്പ് 28 ന്

Written By kvarthapressclub on 25 Sep 2012 | 4:31 pm

 Kasaragod, Handicape, camp, Club, Ambulance, Injured, Doctor, Mangalore, Kerala
കാസര്‍­കോട്: പ്ല­സ് ചാ­രി­റ്റ­ബിള്‍ ആന്‍­ഡ് കള്‍­ച­റല്‍ ട്ര­സ്റ്റും രാം­ദാ­സ് ന­ഗര്‍ ഫ്രണ്ട്‌­സ് ക്ലബും സം­യു­ക്ത­മാ­യി സൗജ­ന്യ മു­ഖ­വൈക­ല്യ ശ­സ്­ത്ര­ക്രി­യാ ക്യാ­മ്പ് സെ­പ്­തം­ബര്‍ 28 ന് രാ­വി­ലെ ഒന്‍പ­ത് മ­ണി­മു­തല്‍ ഉ­ച്ച­യ്­ക്ക് 12.30 മ­ണിവ­രെ കു­ഡ്‌­ലു രാം­ദാ­സ് ന­ഗര്‍ ഫ്ര­ണ്ട്‌­സ് ക്ല­ബില്‍ വെച്ച് സെന്റ് ജോണ്‍­സ് ആം­ബു­ലന്‍­സ് കേ­ര­ള സം­ഘ­ടി­പ്പി­ക്കു­ന്നു.

മം­ഗ­ലാ­പു­രം എന്‍.ഐ.ടി.ടി.ഇ. മീ­നാ­ക്ഷി ഇന്‍­സ്റ്റി­റ്റിയൂ­ട്ടി­ലെ പ്ര­ശ­സ്­തരായ ഡോ­ക്ടര്‍­മാ­രു­ടെ നേ­തൃ­ത്വ­ത്തി­ലൂ­ള്ള ക്യാ­മ്പില്‍ മു­ച്ചിറി, മു­റി­ഞ്ഞ ചെ­വി തുട­ങ്ങി ക­ഴു­ത്തി­നു മു­ക­ളി­ലു­ള്ള എല്ലാ വൈ­ക­ല്യ­ങ്ങളും ശ­സ്­ത്ര­ക്രി­യ ചെ­യ്യാന്‍ സ്­ക്രീ­നിം­ഗ് ന­ട­ത്തും.

Keywords : Kasaragod, Handicape, camp, Club, Ambulance, Injured, Doctor, Mangalore, Kerala
4:31 pm | 0 comments

എന്‍ഡോ­സള്‍­ഫാന്‍ സു­പ്രധാ­ന മ­ന്ത്രിസഭാ യോ­ഗം ബു­ധ­നാഴ്­ച

Written By kvarthaksd on 18 Sep 2012 | 5:45 pm

Endosulfan, Press Meet, Minister, Mogral Puthur, Treatment, Ambulance, Kasaragod, Kerala

കാസര്‍­കോട്: ജില്ല­യി­ലെ എന്‍­ഡോ­സള്‍­ഫാന്‍ പ്ര­ശ്‌­ന­ങ്ങള്‍ ചര്‍­ച ചെ­യ്യു­ന്ന­തിനും ദു­രി­ത­ബാ­ധി­തര്‍­ക്ക് ആ­നു­കൂ­ല്യ­ങ്ങള്‍ നല്‍­കു­ന്ന­തി­നെ­ക്കു­റി­ച്ച് ആ­ലോ­ചി­ക്കു­ന്ന­തിനും മു­ഖ്യ­മന്ത്രി ഉ­മ്മന്‍­ചാ­ണ്ടി­യു­ടെ നേ­തൃ­ത്വ­ത്തില്‍ ബു­ധ­നാഴ്­ച രാ­വിലെ 8.30 ന് തി­രു­വ­നന്ത­പു­ര­ത്ത് മു­ഖ്യ മ­ന്ത്രി­യു­ടെ വ­സ­തി­യില്‍ പ്ര­ത്യേക മ­ന്ത്രിസ­ഭാ യോ­ഗം ചേ­രു­മെ­ന്ന് മ­ന്ത്രി­മാരാ­യ വി.എസ്. ശി­വ­കു­മാര്‍, എം.കെ. മു­നീര്‍, കെ.പി. മോ­ഹ­നന്‍ എ­ന്നി­വര്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു.

എന്‍­ഡോ­സള്‍­ഫാന്‍ പ്ര­ശ്‌­നം ചര്‍­ച ചെ­യ്യാ­നാ­യി മുഖ്യമ­ന്ത്രി­യു­ടെ നിര്‍­ദേ­ശ­ത്തെ­ത്തു­ടര്‍­ന്ന് ജില്ല­യി­ലെ­ത്തി­യ­താ­യി­രു­ന്നു മ­ന്ത്രി­മാര്‍. കാസര്‍­കോ­ട്ടെ ജനപ്ര­തി­നി­ധി­ക­ളു­മായും ഉ­ദ്യോ­ഗ­സ്ഥര്‍മാ­രാ­യും­ മ­ന്ത്രി­മാര്‍ ചര്‍­ച ന­ടത്തി. ദു­രി­ത­ബാ­ധി­ത­രു­ടെ ക­ടം എ­ഴു­തി­ത്ത­ള്ളു­ക, എ.ടി.എം. പ്ര­ശ്‌­നം പ­രി­ഹ­രി­ക്കു­ക, അ­പാ­ക­ത­കള്‍ പ­രി­ഹ­രി­ച്ച് അര്‍­ഹരാ­യ എല്ലാ ദു­രി­ത­ബാ­ധി­ത­രെ­യും ഉള്‍­പെ­ടു­ത്തു­ക, മെ­ച്ച­പ്പെ­ട്ട ചി­കി­ത്സ ല­ഭ്യ­മാ­ക്കു­ക തു­ട­ങ്ങി­യ­വ­യാ­ണ് പ്ര­ധാ­ന­മായും ചര്‍­ച ചെ­യ്തത്.

നി­ല­വി­ലു­ള്ള 11 പ­ഞ്ചാ­യ­ത്തു­ക­ളില്‍ മൊ­ഗ്രാല്‍­പു­ത്തൂര്‍ ഉള്‍­പ­ടെ­യു­ള്ള പ­ഞ്ചാ­യ­ത്തു­ക­ളെ ഉള്‍­പെ­ടു­ത്തി സ­ഹായങ്ങള്‍ ല­ഭ്യ­മാ­ക്കാന്‍ ന­ടപ­ടി സ്വീ­ക­രി­ക്കു­മെന്നും മ­ന്ത്രി­മാര്‍ പ­റഞ്ഞു. ഇ­പ്പോ­ഴു­ള്ള 11 പ­ഞ്ചാ­യ­ത്തു­കള്‍­ക്ക് ആം­ബു­ലന്‍­സ് നല്‍­കു­മെ­ന്ന് മ­ന്ത്രി­ മു­നീര്‍ വ്യ­ക്ത­മാ­ക്കി.

ചി­കിത്സ നല്‍­കു­ന്ന­തി­നാ­യി മം­ഗ­ലാ­പു­രം കെ.എം.സി.മെ­ഡി­ക്കല്‍ കോ­ള­ജ്, യേന­പ്പോ­യ മെ­ഡി­ക്കല്‍ കോ­ളജ്, തി­രു­വ­ന­ന്ത­പു­രം റീ­ജി­നല്‍ ക്യാന്‍­സര്‍ സെന്റര്‍, പെ­രി­യാ­രം മെ­ഡിക്കല്‍ കോ­ളജ് എ­ന്നി­വ­രു­ടെ സ­ഹാ­യം തേടും. എം.പി.പി. ക­രു­ണാ­ക­രന്‍, എം.എല്‍.എ. മാരാ­യ എന്‍.എ. നെല്ലി­ക്കു­ന്ന്, അ­ബ്ദുര്‍ റ­സാഖ്, ച­ന്ദ്ര­ശേ­ഖ­രന്‍ നായര്‍, ജില്ലാ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് ശ്യാ­മ­ളാ­ദേവി, ക­ല­ക്ടര്‍ സ­ഗീര്‍ തു­ട­ങ്ങിയവ­രട­ക്കം വി­വി­ധ ജ­ന­പ്ര­തി­നി­ധി­കളും സം­ബ­ന്ധിച്ചു. യോ­ഗ­ത്തി­ന് ശേ­ഷം മ­ന്ത്രി­മാര്‍ ദു­രി­ത­ബാ­ധിത­രെ ക­ണ്ട് പ്ര­ശ്‌­ന­ങ്ങള്‍ ചര്‍­ച ചെ­യ്­തു.

Keywords: Endosulfan, Press Meet, Minister, Mogral Puthur, Treatment, Ambulance, Kasaragod, Kerala
5:45 pm | 0 comments

ആര്‍ക്കും വി­ളി­ക്കാം; ദീ­നാര്‍ ഐ­ക്യ­വേ­ദി­യു­ടെ ആം­ബു­ലന്‍­സ് റെ­ഡി­യാണ്

Written By kvartha delta on 6 Aug 2012 | 10:36 pm

Deenar Aikya vedhi: Ambilance inauguration, Thalagara, Kasaragod
ത­ളങ്ക­ര: ദീ­നാര്‍ ഐ­ക്യ­വേ­ദി­യു­ടെ ആം­ബു­ലന്‍­സ് നാ­ടി­ന് സ­മര്‍­പ്പിച്ചു. ജീ­വ­കാ­രു­ണ്യ­രംഗ­ത്ത് മാ­തൃ­കാ പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ത്തു­ന്ന ഐ­ക്യവേ­ദി­യു­ടെ ആം­ബു­ലന്‍­സ് റോ­ഡി­ലി­റ­ക്കു­ന്ന ച­ട­ങ്ങില്‍ സ­മൂ­ഹ­ത്തി­ലെ വിവി­ധ തു­റ­ക­ളിലു­ള്ള പ്ര­മു­ഖര്‍ സം­ബ­ന്ധി­ച്ച് വി­ജ­യാ­ശം­സ­കള്‍ നേര്‍­ന്നു.

ആം­ബു­ലന്‍­സ് സേ­വ­നം 24 മ­ണി­ക്കൂറും ല­ഭ്യ­മാ­ക്കും. വാട­ക ഈ­ടാ­ക്കാ­തെ ഇ­ന്ധ­ന വി­ല­മാത്രം വാ­ങ്ങി­യാ­ണ് സര്‍­വ്വീ­സ് ന­ട­ത്തു­ന്നത്. നിര്‍­ധ­ന­ര്‍­ക്ക് സേവ­നം സൗ­ജ­ന്യ­മാ­യി­രി­ക്കും. തള­ങ്ക­ര ദീ­നാര്‍ ന­ഗ­റില്‍ ആം­ബു­ലന്‍­സ് ഏ­ത്‌­നേ­രവും സ­ജ്ജ­മാ­യി­രി­ക്കും. ആം­ബു­ലന്‍­സി­ന് വി­ളി­ക്കേ­ണ്ട ന­മ്പര്‍ 98 47 76 55 53.

Deenar Aikya Vedi, Kasaragod, Ambulance
മാ­ലി­ക് ദി­നാര്‍ ജു­മാ മ­സ്­ജി­ദ് ഖ­തീ­ബ് അ­ബ്ദുല്‍ മ­ജീ­ദ് ബാ­ഖ­വി­യാ­ണ് ആം­ബു­ലന്‍­സ് സര്‍­വ്വീ­സി­ന്റെ ഉ­ദ്­ഘാട­നം നിര്‍­വ്വ­ഹി­ച്ചത്. ന­ഗ­ര­സ­ഭ­ാ ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല അ­ധ്യ­ക്ഷ­ത­വ­ഹിച്ചു. എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ., മുന്‍ എം.എല്‍.എ. സി.എച്ച്. കു­ഞ്ഞ­മ്പു എ­ന്നി­വര്‍ മു­ഖ്യാ­തി­ഥി­ക­ളാ­യി­രു­ന്നു. ടി.എ. ഷാ­ഫി സ്വാഗ­തം പ­റ­ഞ്ഞു.

എ. അ­ബ്ദുര്‍ റ­ഹ്മാന്‍, ടി.എം.എ. ക­രീം, ഐ­ക്യ­വേ­ദി പ്ര­സിഡന്റ് എം.ആ­ര്‍.സി. സ­ത്താര്‍, സെ­ക്രട്ട­റി ശം­സു­ദ്ദീന്‍ ഗോ­ളി, എന്‍.എ. ക­റ­മുല്ല ഹാജി, ഉ­സ്­മാന്‍ ക­ട­വ­ത്ത്, അ­സീ­സ് ക­ട­പ്പുറം, ഡോ. ബ­ള്ളാള്‍, സി. മു­ഹമ്മ­ദ് കു­ഞ്ഞി, ഹു­സൈന്‍ ഹാ­ജി പ­ള്ളി­ക്കാല്‍, വോളി­ബോള്‍ ബ­ഷീര്‍, നി­സാര്‍, മമ്മു, അ­മ്മി­ മാ­സ്റ്റര്‍, സാലി, ഹാ­രിസ്, സലീം എ­ന്നി­വര്‍ പ്ര­സം­ഗിച്ചു.

Keywords: Thalangara, Ambulance, Kasaragod, Deenar Aikya Vedi
10:36 pm | 0 comments

അപകടത്തില്‍ പെടുന്നവര്‍ക്ക് അടിയന്തിര ആംബുലന്‍സ് സേവനം

Written By Kvarthakgd on 1 Aug 2012 | 6:11 pm


Ambulance, Kasaragodകാസര്‍കോട്: അപകടങ്ങളിലും അത്യാഹിതങ്ങളിലും പെട്ട് പരിക്കേല്‍ക്കുന്നവരെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത് ആശുപത്രികളില്‍ എത്തിക്കാന്‍ അടിയന്തിര ആംബുലന്‍സ് സൗകര്യം ജില്ലയില്‍ ലഭ്യമാക്കാന്‍ കോഴിക്കോട് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ഇത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.എന്‍.. ജിതേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  ജില്ലയില്‍ നിലവിലിലുള്ള എല്ലാ ആംബുലന്‍സുകളെയും പദ്ധതിക്കായി പ്രയോജനപ്പെടുത്തും.

പരിക്കേറ്റ രോഗികളെ ശ്രദ്ധയോടെ അപകടസ്ഥലത്തുനിന്ന് എടുത്ത് ആംബുലന്‍സില്‍ എത്തിക്കാനും പരിക്കേറ്റവര്‍ക്ക് ആസ്പത്രിവരെ നല്‍കേണ്ട അടിയന്തിര പരിചരണങ്ങളെക്കുറിച്ചും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കൂടാതെ പരിക്കേറ്റവരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് ആവശ്യമായ വി.എല്‍.എസ് സജ്ജീകരണങ്ങള്‍ ഈ ആംബുലന്‍സുകളില്‍ ഒരുക്കും. ഏതൊരു ആംബുലന്‍സ് ഡ്രൈവര്‍ക്കും നിര്‍ഭയമായി അപകടസ്ഥലത്തെത്തി രോഗികളെ ആസ്പത്രിയിലെത്തിക്കാനുള്ള സംരക്ഷണവും ലഭ്യമാക്കും.

നിലവില്‍ കൂടുതല്‍ ആംബുലന്‍സുകളും മൃതദേഹങ്ങള്‍ മാത്രം കൊണ്ടുപോകുന്ന വാഹനമായിട്ടാണ് ഉപയോഗിച്ചുവരുന്നത്. ഈ സങ്കല്പം മാറ്റി ആംബുലന്‍സുകളെ ജീവന്‍ രക്ഷാ വഹനങ്ങളായും അവയിലെ ഡ്രൈവര്‍മാരെ ജീവന്‍ രക്ഷാ പ്രവര്‍ത്തകരായും ഉയര്‍ത്തുന്ന പദ്ധതികൂടിയാണിത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ആംബുലന്‍സ് ആവശ്യമുള്ളവര്‍ 102 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചറിയിച്ചാല്‍ ഉടന്‍ തന്നെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വിവരം ലഭിക്കുകയും അപകടസ്ഥലത്ത് എത്രയും പെട്ടെന്ന് എത്തുന്നതുമാണ്. ഇതിനായി പ്രത്യേക നെറ്റ്‌വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് പ്രതിവര്‍ഷം അപകടങ്ങളില്‍ 5,000 പേര്‍ മരിക്കുകയും 25,000 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ പരിക്കേറ്റവരെ കൈകാര്യം ചെയ്യുന്നതിലും ആസ്പത്രിയിലെത്തിക്കുന്നതിലും അവലംബിക്കുന്ന അശാസ്ത്രീയമായ രീതികള്‍ മരണസംഖ്യ വര്‍ദ്ധിപ്പിക്കുന്നു. പരിക്കേറ്റവരില്‍ 90 ശതമാനം പേര്‍ക്ക് അപകടം നടന്ന ഉടനെ കൃത്യമായ പരിചരണം ലഭിക്കാതെ പോകുന്നു. അപകടത്തില്‍ പെട്ടവരെ ആസ്പത്രികളില്‍ എത്തിക്കുന്നതിന് മുമ്പ് നല്‍കേണ്ട പരിചരണത്തെക്കുറിച്ച് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളിലായി മൂന്ന് മാസത്തെ പ്രത്യേക പരിശീലനം നല്‍കാനും പരിപാടിയുണ്ട്.

കൂടാതെ അപകടങ്ങളില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പത്ത് കല്പനകളടങ്ങിയ പ്രത്യേക സെന്‍സിറ്റേഷന്‍ പരിപാടിയും ഉണ്ടായിരിക്കും. പദ്ധതിയില്‍ ചേരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ പ്രത്യേക ഇന്‍ഷൂറന്‍സ്, സൗജന്യ ചികിത്സ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഏഞ്ചല്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ജില്ലയില്‍ അടിയന്തിര ആംബുലന്‍സ് സേവന പദ്ധതി ഒക്‌ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. പദ്ധതിക്ക് രൂപരേഖ തയ്യാറാക്കാന്‍ ആര്‍.ടി.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എന്‍.ആര്‍.എച്ച്.എം കോര്‍ഡിനേറ്റര്‍ എന്നിവരെ ചുമതലപ്പെടുത്തി. സെപ്റ്റംബര്‍ പത്തിനകം ആംബുലന്‍സ്, ആശുപത്രി എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കും. സെപ്റ്റംബര്‍ അവസാനത്തോടെ പരിശീലന പരിപാടികള്‍ പൂര്‍ത്തീകരിക്കും.

യോഗത്തില്‍ ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.പി.പി.വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍, ആര്‍.ടി.ഒ നാരായണന്‍ പോറ്റി, എന്‍.ആര്‍.എച്ച്.എം കോര്‍ഡിനേറ്റര്‍ ഡോ.മുഹമ്മദ് അഷീല്‍ മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Ambulance facility, Kasaragod, Kerala, Various district
6:11 pm | 0 comments

ബസിനു പിറകില്‍ ആംബുലന്‍സ് ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

Written By kvarthaksd on 21 Jun 2012 | 12:50 pm

Accident, Ambulance, Driver, Bus, Chawki, Kasaragod കാസര്‍കോട്: മംഗലാപുരത്തേക്ക് രോഗിയെയും കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് ബസിനു പിന്നിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് മുഖത്ത് പരിക്കേറ്റു. കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ കുശാല്‍ നഗറിലെ ഇബ്രാഹീമിന്റെ മകന്‍ സി.പി ബഷീറിനാണ്(35) പരിക്കേറ്റത്.

പരിക്കേറ്റ ബഷീറിനെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നിന്ന് ഒരു കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ചൗക്കിയില്‍ വെച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ബസിനു പിന്നിലാണ് ആംബുലന്‍സ് ഇടിച്ചത്.


Keywords: Accident, Ambulance, Driver, Bus, Chawki, Kasaragod 
12:50 pm | 0 comments

കലക്ടറുടെ വാക്ക് വെറുംവാക്കായി: പുതിയ ആംബുലന്‍സ് ഇനിയുമെത്തിയില്ല

Written By kvarthaksd on 1 Jun 2012 | 12:40 pm

Kasaragod, General-hospital, Ambulance, District Collector
കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് അനുവദിച്ച ആംബുലന്‍സ് രണ്ട്മാസത്തിനുള്ളില്‍ കാസര്‍കോട്ടെത്തിക്കുമെന്ന കലക്ടറുടെ ഉറപ്പ് വെറും വാക്കായി. നേരത്തേ കാസര്‍കോട്ട് കൊണ്ടുവന്ന ആലപ്പുഴ ജില്ലയുടെ അത്യാധുനിക സംവിധാനമുള്ള രണ്ട് ആംബുലന്‍സുകള്‍ കാസര്‍കോട് നിന്നും കൊണ്ടുപോകുമ്പോഴാണ് ജില്ലാ കലക്ടര്‍ എം.എല്‍.എയുടെ സാന്നിധ്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ രണ്ട്മാസത്തിനകം പുതിയ ആംബുലന്‍സ് കാസര്‍കോട്ടെത്തിക്കുമെന്ന് അറിയിച്ചത്. കലക്ടര്‍ പറഞ്ഞ രണ്ട്മാസം മെയ് 29ന് അവസാനിച്ചെങ്കിലും ആംബുലന്‍സ് ഇനിയും കാസര്‍കോട്ടെത്തിച്ചിട്ടില്ല.

നേരത്തേ ആംബുലന്‍സ് ആലപ്പുഴയിലേക്ക് കൊണ്ടുപോകുമ്പോള്‍ പുതിയ ഒരു ആംബുലന്‍സ് കാസര്‍കോട്ടെത്തിച്ചിരുന്നു. ഈ ആംബുലന്‍സ് അത്യാധുനിക സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും രണ്ട്മാസത്തിനുശേഷം തിരിച്ച് ആംബുലന്‍സ് എത്തിക്കുമെന്നുമായിരുന്നു കലക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നത്.

ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയ്ക്ക് 25 അത്യാധുനിക ആംബുലന്‍സുകള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. നേരത്തേ ആലപ്പുഴയ്ക്ക് ഇത്തരത്തില്‍ അനുവദിച്ച ആംബുലന്‍സ് ആലപ്പുഴയില്‍ പദ്ധതി നടപ്പിലാക്കുന്നത് കാലതാമസം നേരിട്ടപ്പോഴാണ് കാസര്‍കോട്ടേക്ക് രണ്ട് ആംബുലന്‍സുകള്‍ കൊണ്ടുവന്നത്. ഈ ആംബുലന്‍സുകള്‍ തിരിച്ച് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത് വിവിധ യുവജനസംഘനകളും മറ്റും തടഞ്ഞതോടെയാണ് കലക്ടര്‍ യോഗം വിളിച്ച് ചേര്‍ത്തത്.

കാസര്‍കോട് ജില്ലയിലേക്ക് കൂടി ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതോടെ 25 ആംബുലന്‍സുകള്‍ എത്തിക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. ആംബുലന്‍സ് ഇനിയും എത്തിക്കാത്തതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്നും കാസര്‍കോട് എം.എല്‍.എ എന്‍. എ നെല്ലിക്കുന്ന് പറഞ്ഞു. എന്‍.ആര്‍.എച്ച്.എം വഴി നടപ്പിലാക്കുന്ന ദേശീയ ആരോഗ്യ പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് 25 ആംബുലന്‍സ് കാസര്‍കോട് ജില്ലയിലേക്ക് എത്തിക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജില്ലയ്ക്ക് ഇക്കാര്യത്തില്‍ മറ്റ് ജില്ലകളെക്കാള്‍ മുന്‍ഗണന നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി.

Keywords: Kasaragod, General-hospital, Ambulance, District Collector
12:40 pm | 0 comments

മുസ്‌ലിം ലീഗ് ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം വ്യാഴാഴ്ച

Written By irf Kvartha on 23 May 2012 | 4:52 pm

കുണിയ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി അവശതഅനുഭവിക്കുന്ന ജനങ്ങളുടെ കൈതാങ്ങിനായി കുണിയ ശാഖ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി വാങ്ങുന്ന ആംബലന്‍സിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രണ്ട് മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. വി.അബ്ദുല്ല അദ്ധ്യക്ഷത വഹിക്കും. പൊതുപ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഇബ്രാഹിം കുണിയയെ ആദരിക്കും.
കുണിയ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും നൂറു മേനിവിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും വിജയശില്പികളായ അദ്ധ്യാപകര്‍ക്കുമുള്ള അവാര്‍ഡ് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള വിതരണം ചെയ്യും. എം.എല്‍.എമാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന് മുഖ്യാതിഥികളായിരിക്കും. മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി കരിം കുണിയ ആംബുലന്‍സ് പദ്ധതി വിശദീകരണം നടത്തും.
കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.ഇ.എ.ബക്കര്‍, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രാജന്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്.മുഹമ്മദ് കുഞ്ഞി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ട്രഷറര്‍ കെ.ബി.എം ഷെരീഫ് പ്രസംഗിക്കും.

Keywords: Muslim League, Ambulance, Shihab Thangal, service, Kasaragod, Kuniya, Kanhangad.
4:52 pm | 0 comments

ജില്ലയിലെ അത്യാധുനിക സൌകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകളും വിട്ടുകൊടുക്കാന്‍ തീരുമാനം

Written By Kvarthakgd on 26 Mar 2012 | 5:12 pm


കാസര്‍കോട്: ജില്ലയില്‍ ഇപ്പോഴുള്ള അത്യാധുനിക സൌകര്യങ്ങളുള്ള രണ്ട് ആംബുലന്‍സുകളും ആലപ്പുഴ ജില്ലയ്ക്ക് വിട്ടുകൊടുക്കാന്‍ കലക്ട്രേറ്റില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച 25 ആംബുലന്‍സുകളില്‍ രണ്ടെണ്ണമാണ് ഒരുവര്‍ഷത്തിലധികമായി കാസര്‍കോട് ജില്ലയില്‍ ഉപയോഗിച്ച് വന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകള്‍ക്കാണ് 108 എന്ന പേരില്‍ 25 വീതം ആംബുലന്‍സുകള്‍ അനുവദിച്ചത്.

ആലപ്പുഴ ജില്ലയില്‍ ഇതിന്റെ പ്രവര്‍ത്തനം നടക്കാന്‍ വൈകിയതുകൊണ്ട് 14 ജില്ലകള്‍ക്കുമായി ആംബുലന്‍സുകള്‍ വീതിച്ചുനല്‍കുകയായിരുന്നു. മറ്റ് ജില്ലകളില്‍ നിന്നെല്ലാം ആംബുലന്‍സുകള്‍ ഇതിനകം തന്നെ ആലപ്പുഴയിലേക്ക്മാറ്റിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരാണ് സാമൂഹ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായി അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് സംവിധാനം ഒരുക്കിയത്. ഇതിന്റെ 20ശതമാനം സംസ്ഥാന വിഹിതമാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഗവ കാലത്താണ് തിരുവനന്തപുരത്തും ആലപ്പുഴയിലും ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത്. പുതിയ സംസ്ഥാന ബഡ്ജറ്റില്‍ എല്ലാ ജില്ലകളിലും 108 ആംബുലന്‍സ് സൌകര്യം ഒരുക്കുന്നതിനായി തുകമാറ്റിവെച്ചിട്ടുണ്ട്.

അടുത്തഘട്ടമായി വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടപ്പിലായാല്‍ 25 ആംബുലന്‍സുകള്‍ കാസര്‍കോട് ജില്ലയ്ക്ക് ലഭിക്കും. ഇപ്പോള്‍ ആലപ്പുഴയിലേക്ക് മാറ്റുന്ന രണ്ട് ആംബുലന്‍സുകള്‍ക്ക് പകരം രണ്ട്ആംബുലന്‍സുകള്‍ മെയ് 31നകം കാസര്‍കോട്ടെത്തിക്കുമെന്ന് കലക്ടറും എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കി. പദ്ധതി നടപ്പിലാകുന്നതോടെ കാസര്‍കോട്ട് ഉടന്‍ തന്നെ മുഴുവന്‍ ആംബുലന്‍സുകളും എത്തിക്കും.

സര്‍വ്വകക്ഷി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി, വൈസ് പ്രസിഡന്റ് കെ.എസ് കുര്യാക്കോസ് തുടങ്ങിയവരും സംബന്ധിച്ചു. നേരത്തെ ആംബുലന്‍സ് മാറ്റുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനസംഘടനകളും മറ്റും രംഗത്ത് വന്നതിനെ തുടര്‍ന്ന് കലക്ടര്‍ ആംബുലന്‍സ് ആലപ്പുഴയിലേക്ക് മാറ്റുന്നത് താല്‍ക്കാലികമായി തടയുകയായിരുന്നു.

Keywords: Ambulance, Kasaragod, Pathanamthitta

5:12 pm | 0 comments

ആംബുലന്‍സ് കടത്താനുള്ള ശ്രമം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

Written By kvarthaksd on 19 Mar 2012 | 4:27 pm

കാഞ്ഞങ്ങാട്: ജില്ലാശുപത്രിക്ക് അനുവദിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സ് ആലപ്പുഴയിലേക്ക് കടത്താനുള്ള ശ്രമത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.
ആംബുലന്‍സ് കടത്തുമെന്ന സൂചനയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ജില്ലാശുപത്രിയില്‍ ഒത്തുകൂടിയിരുന്നു. നേരത്തെ ആംബുലന്‍സ് കടത്താനുള്ള ശ്രമം ഡിവൈ എഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
കലക്ടറുടെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതിനി ടെയാണ് ഇന്ന് ജില്ലാശുപത്രിയില്‍ നിന്നും ആംബുലന്‍സ് കടത്താന്‍ ശ്രമമുണ്ടായത്. വിവരമറിഞ്ഞ് ഡിവൈഎഫ് ഐ പ്രവര്‍ത്തകരെത്തി ആംബുലന്‍സ് കടത്തുന്നത് തടയുകയായിരുന്നു.
ഇതിനിടയില്‍ ചര്‍ച്ചക്ക് ജില്ലാ കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ ആശുപത്രിയിലെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ രാഘവന്‍, ഡെപ്യൂട്ടി ഡിഎംഒ വിമല്‍രാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജീജ, സ്‌പെഷ്യല്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് അഷീന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കളായ എ വി സഞ്ജയന്‍, റെജീഷ്‌കുമാര്‍, കെ പി നിഷാന്ത്, രതീഷ് നെല്ലിക്കാട്ട് തുടങ്ങിയവരുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി.
ആലപ്പുഴയിലെ പ്രതേ്യക ആരോഗ്യ പാക്കേജില്‍ ഉള്‍പ്പെടുത്തിയ ഈ ആംബുലന്‍സ് ചില സൗകര്യങ്ങള്‍ മാനിച്ച് കാസര്‍കോട് എത്തിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ഈ ആംബുലന്‍സ് ആലപ്പുഴയിലേക്ക് തന്നെ മടക്കി അയക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണെന്നും കലക്ടര്‍ വിശദീകരിച്ചു.
നിലവില്‍ ജില്ലാശുപത്രിയിലേക്ക് പുതുതായി അനുവദിച്ച ആംബുലന്‍സില്‍ അടിസ്ഥാനപരവും വിപുലവുമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 23 ന് ശേഷം വിപുലമായ യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്.
Keywords: Kanhangad, Ambulance, DYFI
4:27 pm | 0 comments

ആംബുലന്‍സ് കടത്തുന്നതിനെതിരെ സോളിഡാരിറ്റി പ്രതിഷേധം

കാസര്‍കോട്: ജില്ലയിലെ പൊതുജനാരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച അത്യാതുനിക സൗകര്യങ്ങളുള്ള അംബുലന്‍സ് കാസര്‍കോട് നിന്ന് അന്യ ജില്ലകളിലേക്ക് കടത്തുന്നതിനെതിരെ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനവും ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണയും നടത്തി.
ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്ല, അബ്ദുല്‍ ലത്തീഫ്, ഷഫീഖ് നസറുള്ള, പി അബ്ദുര്‍ ഖാദര്‍ ചട്ടഞ്ചാല്‍, സാലി പരവനടുക്കം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Ambulance, Solidarity, Protest
2:48 pm | 0 comments

സഞ്ചരിക്കുന്ന ആസ്പത്രിയും ആബുലന്‍സും സര്‍വ്വീസും ആരംഭിക്കുന്നു

Written By kvarthaksd on 24 Jan 2012 | 2:13 am

ചെര്‍ക്കള: ചെര്‍ക്കള മുസ്‌ലിം ചാരിറ്റബിള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ആസ്പത്രിയും ആംബുലന്‍സ് സര്‍വ്വീസും ആരംഭിക്കുന്നു. ആധുനിക രീതിയില്‍ തയ്യാറാക്കിയ സഞ്ചരിക്കുന്ന ആസ്പത്രി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം സന്ദര്‍ശിച്ച് ഡോക്ടര്‍ പാവപ്പെട്ട രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പാണക്കാട് ശിഹാബ് തങ്ങള്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്ന പേരിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ചെര്‍ക്കളം അബ്ദുള്ള ചെയര്‍മാനും സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി ജനറല്‍ സെക്രട്ടറിയും അഡ്വ. സി.എന്‍.ഇബ്രാഹിം ട്രഷററുമായിട്ടുള്ള ചെര്‍ക്കള മുസ്‌ലിം ചാരിറ്റബിള്‍ ട്രസ്റ്റ് സഞ്ചരിക്കുന്ന ആസ്പത്രിക്കുപുറമെ മറ്റു ചില പരിപാടികളും നടത്താനുദ്ദേശിക്കുന്നുണ്ട്.
Keywords: ചെര്‍ക്കള, സഞ്ചരിക്കുന്ന ആസ്പത്രി, ആംബുലന്‍സ്, Cherkala, Ambulance, 
2:13 am | 0 comments

ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു

Written By kvarthapressclub on 16 Jan 2012 | 8:30 am

ചെങ്കള: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ എന്‍ഡോസള്‍ഫാന്‍ അതിജീവനം പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇ.കെ നായനാര്‍ സ്മാരക സഹകരണ ആശുപത്രിക്ക് നല്‍കി ആംബുലന്‍സിന്റെ ഫ്‌ളാഗ് കര്‍മ്മം പി. രാഘവന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മധു മുദിയക്കാല്‍, സംസ്ഥാന കമ്മിറ്റി അംഗം കെ മണികണ്ഠന്‍, സഹകരണ സംഘം പ്രസിഡന്റ് എ. ചന്ദ്രശേഖരന്‍, ഡോ. കെ.കെ യതീശ്, ഡോ. മുസ്തഫ ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.


Keywords: Kasaragod, Ambulance, Chengala, 
8:30 am | 0 comments

രോഗികളെ തേടി സ്‌നേഹപഥം പ്രയാണമാരംഭിച്ചു

Written By irf Kvartha on 9 Jan 2012 | 6:09 pm

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന ആശുപത്രി സ്‌നേഹപഥം ജില്ലാ കലക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു
തൃക്കരിപ്പൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന ആശുപത്രി സ്‌നേഹപഥം പ്രയാണമാരംഭിച്ചു. ചെറുവത്തൂരില്‍ ജില്ലാ കലക്ടര്‍ വി എന്‍ ജിതേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുകേഷ് ബാലകൃഷ്ണന്‍, കൊടക്കാട് കുഞ്ഞിരാമന്‍, ടി കെ സി കുഞ്ഞബ്ദുള്ള, വി കുഞ്ഞിരാമന്‍, ഡോക്ടര്‍മാരായ പി സുരേന്ദ്രന്‍, സി ശ്രീകുമാന്‍ എന്നിവര്‍ സംബന്ധിച്ചു.
ചെറുവത്തൂര്‍ കിഴക്കേ മുറിയിലായിരുന്നു ആദ്യ ദിനത്തിലെ സന്ദര്‍ശനം. ചൊവ്വാഴ്ച വലിയപറമ്പ, 11ന് പടന്ന, 12ന് തൃക്കരിപ്പൂര്‍, 13ന് പിലിക്കോട്, 14 കയ്യൂര്‍ ചീമേനി എന്നീ പഞ്ചായത്തുകളില്‍ കിടപ്പിലായ രോഗികളെ തേടി ആംബുലന്‍സ് എത്തും. ആംബുലന്‍സില്‍ ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങി 6 ജീവനക്കാരും ഇ സി ജി, ഓക്‌സിജന്‍, മെഡിസിന്‍ എന്നിവയും കരുതിയിട്ടുണ്ട്. പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ ചിലവ് വരും. എന്‍ഡോ സള്‍ഫാന്‍, ബുദ്ധിമാന്ദ്യം, കാന്‍സര്‍, ബധിരത, മൂഖത, കരള്‍, വൃക്ക, അന്തത തുടങ്ങിയ രോഗികളെയാണ് ചികിത്സക്ക് പരിഗണിക്കുന്നത്.

Keywords: Kasaragod, Trikaripur, Nileshwaram, Ambulance, Cheruvathur, Collector, V.N Jithendran.
6:09 pm | 0 comments

ആംബുലന്‍സ് ഒരുങ്ങി, സഞ്ചരിക്കുന്ന ആശുപത്രി ഒമ്പതിന് തുടങ്ങും

Written By irf Kvartha on 3 Jan 2012 | 5:38 pm

തൃക്കരിപ്പൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സഞ്ചരിക്കുന്ന ആശുപത്രി ഒമ്പതു മുതല്‍ രോഗികള്‍ക്കിടയിലേക്ക് എത്തും. ഇതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് കഴിഞ്ഞദിവസം ചെറുവത്തൂര്‍ സി എച്ച് സിയില്‍ എത്തി. ഒരു ചെറിയ ആശുപത്രിയുടെ പ്രയോജനം ഈ വാഹനത്തില്‍നിന്ന് രോഗികള്‍ക്ക് കിട്ടും. വീടുകളിലെത്തി ചികിത്സയും മരുന്നും ലഭ്യമാക്കുന്ന സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ സംസ്ഥാനത്തുതന്നെ ആദ്യമാണ്. പ്രതിവര്‍ഷം 10 ലക്ഷം രൂപ ചെലവുള്ള പദ്ധതി ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. കാന്‍സര്‍, പക്ഷാഘാതം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ബധിരത, അന്ധത, കരള്‍, വൃക്ക സംബന്ധമായ രോഗം ബാധിച്ചവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ചികിത്സ നല്‍കുക. മരുന്നുകള്‍ സൗജന്യമായി നല്‍കും. ഒരു ഡോക്ടര്‍, രണ്ട് നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനമാണ് ഈ ആശുപത്രിയില്‍നിന്ന് രോഗികള്‍ക്ക് ലഭിക്കുക.
പി കരുണാകരന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലന്‍സ് വാങ്ങിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെട്ട പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലെ രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ ആഗസ്റ്റ് 21ന് നടത്തിയ ഏകദിന സര്‍വേയിലൂടെ 7546 രോഗികളെ കണ്ടെത്തിയിരുന്നു. ഒമ്പതിന് കിഴക്കേമുറിയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനോദ്ഘാടനം നടക്കും. 10ന് വലിയപറമ്പ്, 11ന് പടന്ന, 12ന് തൃക്കരിപ്പൂര്‍, 13ന് പിലിക്കോട്, 14ന് ചീമേനി പഞ്ചായത്തുകളില്‍ പര്യടനം നടത്തും. ഇ സി ജി, ഓക്‌സിജന്‍, ഫാര്‍മസി തുടങ്ങിയ സംവിധാനങ്ങളും ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ പദ്ധതിക്ക് ചിലവ് വരും.

Keywords: Kasaragod, Ambulance, Hospital, Trikaripur, Cheruvathur.
5:38 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories