Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Ajanur. Show all posts
Showing posts with label Ajanur. Show all posts

രക്താര്‍ബുദം ബാധിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

Written By Kvarthakgd on 23 Feb 2013 | 4:03 pm

 Cancer, Student, Obituary, Ajanur, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അജാനൂര്‍: മഡിയന്‍ ഗവ. എല്‍. പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ശിവവരണ്‍ (എട്ട്) മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ മരണപ്പെട്ടു.

രക്താര്‍ബുദം ബാധിച്ച് ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അന്യദേശ മാര്‍ബിള്‍ തൊഴിലാളിയായ റാംവരണ്‍-ആശ ദമ്പതികളുടെ നാല് മക്കളില്‍ ഏക ആണ്‍കുട്ടിയാണ്.

മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശികളായ ശിവവരണിന്റെ കുടുംബം വര്‍ഷങ്ങളായി മഡിയനിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയാണ്. ശിവവരണിന്റെ രോഗ ചികിത്സക്കായി നാട്ടുകാര്‍ ചികിത്സാ സഹായക്കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തി വരികയായിരുന്നു. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഗ്വാളിയോറിലേക്ക് കൊണ്ടുപോയി.

Keywords: Cancer, Student, Obituary, Ajanur, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:03 pm | 0 comments

ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

Auto rikshaw, Accident, Youth, Dead, Thalipparamba, Manikoth, Kasaragod, Kerala, Malayalam news, Kerala, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അജാനൂര്‍: പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പുറപ്പെട്ട ഓട്ടോഡ്രൈവറായ യുവാവ് ഓട്ടോ മറിഞ്ഞ് മരണപ്പെട്ടു.

മാണിക്കോത്തെ രഘുവരന്റെയും പി. ജാനകിയുടെയും മകനും ഓട്ടോഡ്രൈവറുമായ പണിക്കര്‍ വീട്ടില്‍ പി. പ്രജീഷാണ്(32)മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ തളിപ്പറമ്പിനടുത്ത ധര്‍മ്മശാലയിലാണ് അപകടം നടന്നത്. ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പറശ്ശിനിയിലേക്ക് യാത്ര തിരിച്ചതായിരുന്നു യുവാവ്.

യാത്രക്കിടയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികില്‍ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജീഷിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടുകാരായ ഷിജുവിനും കുട്ടനും നിസാര പരിക്കേറ്റു. ഇവര്‍ പരിയാരം ആശുപത്രിയില്‍ ചികിത്സ നേടി.

അവിവാഹിതനാണ് പ്രജീഷ്. പ്രമോദ് ഏക സഹോദരനാണ്. നേരത്തെ ഗള്‍ഫിലായിരുന്ന പ്രജീഷ് നാട്ടിലെത്തി ഓട്ടോതൊഴിലാളിയായി ജോലി നോക്കിവരികയായിരുന്നു.

Keywords: Auto rikshaw, Accident, Youth, Dead, Thalipparamba, Manikoth, Kasaragod, Kerala, Malayalam news, Kerala, Malayalam news, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
3:05 pm | 0 comments

വെള്ളിക്കോത്ത് രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ട സ്റ്റേജിന് തീവെപ്പ്

Written By kvarthaksd on 30 Jan 2013 | 1:27 pm

KPCC-President, Ramesh-Chennithala, Inaguration, Ajanur, Congress, CPM, Clash, Hosdurg, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ട സ്റ്റേജ് തീവെച്ച് നശിപ്പിച്ചു. ബുധനാഴ്ച പുലര്‍ചെ അഞ്ചു മണിയോടെയാണ് സംഭവം. വെള്ളിക്കോത്തു നിന്ന് ബുധനാഴ്ച രാവിലെ ആരംഭിക്കുന്ന ഗാന്ധി സ്മൃതി യാത്രയുടെ ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയതായിരുന്നു സ്‌റ്റേജ്. രമേശ് ചെന്നിത്തലയാണ് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടത്. അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരിപാടിക്കു വേണ്ട സ്റ്റേജൊരുക്കിയത്.

രാത്രി വൈകും വരെ ഇവിടെ പോലീസ് കാവലുണ്ടായിരുന്നു. പുലര്‍ചെ അഞ്ചു മണിയോടെയാണ് അവര്‍ പോയത്. അതിനു ശേഷമാണ് തീവെപ്പുണ്ടായത്. സ്റ്റേജിനു കെട്ടിയ കര്‍ട്ടനില്‍ തീ കൊളുത്തുകയും തീ പടര്‍ന്ന് സ്റ്റേജ് തകരുകയുമായിരുന്നു. സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം പതിവായ വെള്ളിക്കോത്ത് സി.പി.എം ആണോ സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തെകുറിച്ച് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

KPCC-President, Ramesh-Chennithala, Inaguration, Ajanur, Congress, CPM, Clash, Hosdurg, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.

Photos: Shyambabu Vellikoth

Keywords: KPCC-President, Ramesh-Chennithala, Inaguration, Ajanur, Congress, CPM, Clash, Hosdurg, Police, Investigation, Kasaragod, Kerala, Kerala Vartha, Kerala News.
1:27 pm | 0 comments

ഉറഞ്ഞാട്ടത്തിന്റെ രൗദ്രതയില്‍ പതിനഞ്ചുകാരന്റെ വിഷ്ണുമൂര്‍ത്തി അരങ്ങേറ്റം

Written By Kvarthakgd on 29 Jan 2013 | 4:55 pm

Ajanur, Theyyam, Artist, Plus two, Student, Kasaragod, Kerala, Malayalam news
അജാന്നൂര്‍: പട്ടും വളയും വിരുതും വാങ്ങാന്‍ പ്രാപ്തനാണെന്ന് തെളിയിച്ചു കൊണ്ട് പതിനഞ്ചുകാരന്റെ തെയ്യക്കോലം ശ്രദ്ധേയമായി.

നവനീത്ശശി എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനത്ത് ശ്രീപാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവത്തിന് വിഷ്ണൂമൂര്‍ത്തി കോലമായി അരങ്ങേറ്റം നടത്തിയത്. നൃത്തഭംഗിയും ഭാവഭംഗിയും കൊണ്ട് മുഴുവനാളുകളുടെയും പ്രശംസ പിടിച്ചുപറ്റി.

ആറാം വയസുമുതല്‍ കര്‍ക്കടകകോലം കെട്ടിയാടിത്തുടങ്ങിയ നവനീത് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മികച്ച വാദ്യകലാകാരന്‍ കൂടിയായാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ സംഘത്തിലെ അംഗമായിരുന്നു. 

മധുരക്കാട്ട് ഉദയവര്‍മന്‍ പെരുമലയന്‍ തറവാട്ടംഗവും പ്രശസ്ത തെയ്യം കലാകാരനായിരുന്ന കേളുപണിക്കരുടെ കൊച്ചുമകനാണ് ഈ കലാകാരന്‍. മാവുങ്കാല്‍ മില്‍മ ജീവനക്കാരനും തെയ്യം കലാകാരനുമായ അടോട്ട് ശശിപണിക്കരുടെയും സുഗന്ധിയുടെയും മകനാണ്.

Keywords: Ajanur, Theyyam, Artist, Plus two, Student, Kasaragod, Kerala, Malayalam news
4:55 pm | 0 comments

മഡിയനിലെ എം.എന്‍. മുഹമ്മദ് ഹാജി നിര്യാതനായി

Written By Kvarthakgd on 25 Jan 2013 | 6:37 pm

M.N.Mohammed Haji, Obituary, Madiyan, Manikoth, Ajanur, Kasaragod, Kerala, Malayalam news
അജാനൂര്‍: അബൂദാബിയിലെ സിലയില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന മാണിക്കോത്ത് മഡിയനിലെ എം.എന്‍.മുഹമ്മദ് ഹാജി(58) നിര്യാതനായി. ഒരാഴ്ചമുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മുഹമ്മദ് ഹാജി പ്രമേഹ രോഗത്തെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. മയ്യത്ത് വെള്ളിയാഴ്ച രാവിലെ മാണിക്കോത്ത് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.

പി.എച്ച്. ജമീലയാണ് ഭാര്യ. ഹാരിസ്(അബൂദാബി), ആയിഷ, ആരിഫ, ഹസീന, ഉനൈസ എന്നിവര്‍ മക്കളാണ്. തിഡില്‍ അബ്ദുര്‍ റഹ്മാന്‍(അബൂദാബി), ബി. അഷ്‌റഫ്( അമ്പലത്തറ), റഷീദ് തോയമ്മല്‍(കോണ്‍ട്രാക്ടര്‍) എന്നിവര്‍ ജാമാതാക്കളും ആസിയ സഹോദരിയുമാണ്. മരണ വിവരമറിഞ്ഞ് രാഷ്ട്രീയ-സാമൂഹ്യ പൊതുരംഗത്തെ നിരവധിപേര്‍ വസതിയിലെത്തിയിരുന്നു.

Keywords: M.N.Mohammed Haji, Obituary, Madiyan, Manikoth, Ajanur, Kasaragod, Kerala, Malayalam news
6:37 pm | 0 comments

മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

Written By Kvarthakgd on 5 Dec 2012 | 6:54 pm

Abdul Khader Haji, Ajanur, Kanhangad, Obituary, Kasaragod, Kerala, Malayalam news
അജാനൂര്‍: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവുമായ മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യാ പിതാവ് ചിത്താരി ചാമുണ്ഡിക്കുന്നിലെ മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജി(80) നിര്യാതനായി. പൊതുകാര്യ പ്രസക്തനും ദീനി സ്‌നേഹിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കാഞ്ഞങ്ങാട്ടെ ആദ്യ കാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് മെട്രോപോള്‍ ഹോട്ടല്‍ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. ഏതാണ്ട് 20 വര്‍ഷത്തോളം സിങ്കപ്പൂരില്‍ ബിസിനസ് നടത്തിയിട്ടുണ്ട്. കോട്ടച്ചേരി ടൗണിലെ മെട്രോ ടൂറിസ്റ്റ് ഹോം പാര്‍ട്ണര്‍ കൂടിയാണ്. മുക്കൂട്ടെ അബ്ദുല്ലയുടെയും ഖദീജയുടെയും മകനാണ്.

ഭാര്യ: ആസ്യ ഹജ്ജുമ്മ, മക്കള്‍: സുഹ്‌റ (ചിത്താരി), സൈനബ (ചിത്താരി), മുഹമ്മദ് കുഞ്ഞി(ബിസിനസ് മുംബൈ), ഉമൈബ(മുക്കൂട്), കുഞ്ഞബ്ദുല്ല (ബിസിനസ്, കാഞ്ഞങ്ങാട്), സുബൈര്‍, ഹസന്‍ (ഇരുവരും ഷാര്‍ജ), പരേതനായ ഷെറീഫ്. മറ്റുമരുമക്കള്‍: അബൂബക്കര്‍ (ഉമുല്‍ഖൊയിന്‍ കെ. എം. സി.സി സെക്രട്ടറി), നസീമ (ചിത്താരി), അബ്ദുല്ല (ഷാര്‍ജ), സമീറ (വാണിയംപാറ), സമീറ (കല്ലൂരാവി), ഷമീമ (മാണിക്കോത്ത്), സുഹ്‌റ(അതിഞ്ഞാല്‍ തെക്കെപ്പുറം). സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍ മുക്കൂട്, ആയിസുമ്മ (ചിത്താരി), പരേതരായ മെട്രോപോള്‍ യൂസഫ് ഹാജി, കുഞ്ഞാമദ് (മുക്കൂട്), മുഹമ്മദ് (മുക്കൂട്). മയ്യത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ചിത്താരി ഖിളര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.

മുക്കൂട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, എം. കെ. മുനീര്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്‌കോ ചെയര്‍മാനുമായ സി. ടി. അഹമ്മദലി, കെ. എം. ഷാജി എം എല്‍ എ, എസ്. വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍, മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി. കെ. പി. അബ്ദുല്‍ ഖാദര്‍ മൗലവി, ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ പി. മുഹമ്മദ് കുഞ്ഞി .മാസ്റ്റര്‍, എ. ഹമീദ് ഹാജി, ജനറല്‍ സെക്രട്ടറി എം. സി. ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പി. നസീമ ടീച്ചര്‍, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സി. ഐ. കെ. വി. വേണുഗോപാല്‍, കെ. പി. സി. സി അംഗം അഡ്വ. എം. സി. ജോസ്, ബി. ജെ. പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സോഷ്യലിസ്റ്റ് ജനതാ ജില്ലാ പ്രസിഡന്റ് എ. വി. രാമകൃഷ്ണന്‍, സി .പി. എം നേതാക്കളായ അഡ്വ.പി. അപ്പുക്കുട്ടന്‍, വി.വി. രമേശന്‍, ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബശീര്‍ വെള്ളിക്കോത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. അസിനാര്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

Keywords: Abdul Khader Haji, Ajanur, Kanhangad, Obituary, Kasaragod, Kerala, Malayalam news
6:54 pm | 0 comments

പൂവാല സംഘത്തിനെതിരെ പ്രതികരിച്ച യുവാവിന്റെ തല തകര്‍ത്തു

Attack, Youth, Ajanur, Kanhangad, Kasaragod, Kerala, Malayalam news
അജാനൂര്‍: വെള്ളിക്കോത്ത് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് നിരന്തരം ശല്യം ചെയ്തുവരുന്ന സംഘത്തിനെതിരെ പ്രതികരിച്ച യുവാവിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

വെള്ളിക്കോത്ത് ആലിങ്കാലിലെ കണ്ണന്റെ മകനും സി.പി.എം-സി.ഐ.ടി.യുവിന്റെ സജീവ പ്രവര്‍ത്തകനും ചുമട്ട് തൊഴിലാളിയുമായ കെ. വി. സുരേഷാണ്(33) ക്രൂരമായ അക്രമത്തിനിരയായത്. തലക്ക് സാരമായി പരിക്കേറ്റ സുരേഷിനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി വെള്ളിക്കോത്തെ അഴീക്കോടന്‍ ക്ലബ്ബ് പരിസരത്തു നിന്ന് കടയിലേക്ക് നടന്നുപോവുകയായിരുന്ന സുരേഷിനെ ഓട്ടോറിക്ഷയിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം അതേ റിക്ഷയില്‍ മടങ്ങിപ്പോവുകയുമായിരുന്നു. പെരളത്തെ ബാബു, പ്രജീഷ്, ബിജുലാല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ എട്ടംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുരേഷ് പരാതിപ്പെട്ടു. സുരേഷിനെ ആക്രമിച്ച സംഘം മടങ്ങിപ്പോകുന്നതിനിടയില്‍ വെള്ളിക്കോത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനടുത്ത് താമസിക്കുന്ന ഓട്ടോഡ്രൈവര്‍ സുനില്‍കുമാറിന്റെ വീടിന് നേരെ കല്ലെറിയുകയും അല്പനേരം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

വെള്ളിക്കോത്തെ ഹൈസ്‌കൂള്‍ ചുറ്റിപ്പറ്റി രാവിലെയും വൈകുന്നേരവും ഇരുചക്ര വാഹനങ്ങളിലും അല്ലാതെയും ദൂരെ നിന്ന് ഒരുപാട് പൂവാലന്മാര്‍ എത്തി വിദ്യാര്‍ത്ഥിനികളെ നിരന്തരം ശല്യം ചെയ്തുവരുന്നുണ്ട്. പൂവാലശല്യത്തെ തുടര്‍ന്ന് നാലുമാസം മുമ്പ് വെള്ളിക്കോത്ത് കൂട്ടത്തല്ല് നടന്നിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ഇരുവിഭാഗത്തിലുംപെട്ടവര്‍ ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരായതിനാല്‍ പ്രശ്‌നം പറഞ്ഞുതീര്‍ത്തതായിരുന്നു. അതിനുശേഷവും പൂവാലശല്യം രൂക്ഷമായതോടെ സുരേഷ് ഉള്‍പ്പെടെയുള്ള ഒരുസംഘം ഇതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. സുരേഷിനെ ആക്രമിച്ച സംഘം വെള്ളിക്കോത്ത് ഹോട്ടല്‍ നടത്തിപ്പുകാരനായ ഓട്ടോഡ്രൈവറുടെ മകനെയും തേപ്പ് തൊഴിലാളിയുടെ മകനെയും ആക്രമിക്കാന്‍ പദ്ധതിയിട്ടതായി സൂചനയുണ്ട്. വെള്ളിക്കോത്തെ പൂവാലശല്യത്തെ കുറിച്ച് നിരന്തരം പരാതി ഉയര്‍ന്നിട്ടും ഹൊസ്ദുര്‍ഗ് പോലീസ് പ്രശ്‌നം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്.

Keywords: Attack, Youth, Ajanur, Kanhangad, Kasaragod, Kerala, Malayalam news
6:22 pm | 0 comments

സി.പി.ഐ. ജില്ലാ സെക്ര­ട്ടറി ഗോവി­ന്ദന്‍ പള്ളി­ക്കാ­പ്പി­ലിന്റെ പിതാവ് നിര്യാ­ത­നായി

Written By kvarthakgd1 on 4 Dec 2012 | 8:13 pm

Kasaragod, Ajanur, CPI, District-secretary, Father, Obituary, Mavungal, Hospital
അ­ജാ­നൂര്‍: സി­.പി.­ഐ. കാ­സര്‍­കോ­ട് ജി­ല്ലാ സെ­ക്ര­ട്ട­റി ഗോ­വി­ന്ദന്‍ പ­ള്ളി­ക്കാ­പ്പ­ലി­ന്റെ പി­താ­വ് രാ­വ­ണീ­ശ്വ­രം മാ­ക്കി­യി­ലെ എസ്.കെ. രാ­മന്‍(82) നി­ര്യാ­ത­നാ­യി. വാര്‍­ദ്ധക്യ സ­ഹ­ജ­മാ­യ അ­സു­ഖ­ത്തെ തു­ടര്‍­ന്ന് മാ­വു­ങ്കാ­ലി­ലെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രു­ന്ന അ­ദ്ദേ­ഹം­ ചൊ­വ്വാഴ്ച വെ­ളു­പ്പി­ന് ഹൃ­ദ­യാ­ഘാ­ത­ത്തെ­തു­ടര്‍­ന്നാ­ണ് മ­ര­ണ­പ്പെ­ട്ട­ത്.

ഭാ­ര്യ: ശ്രീ­മ­തി, ഗോ­വി­ന്ദന്‍ പ­ള്ളി­ക്കാ­പ്പ­ലി­ന് പു­റ­മെ ഉ­ണ്ണി­കൃ­ഷ്­ണന്‍ പ­ള്ളി­ക്കാ­പ്പില്‍ (വി ചാ­നല്‍), ര­ത്‌­ന­വ­ല്ലി, ര­ഘു­രാ­ജ് എ­ന്നി­വ­രും മ­ക്ക­ളാ­ണ്. മ­രു­മ­ക്കള്‍: ദി­നേ­ശന്‍(­ഗള്‍­ഫ്), ഇ­ന്ദി­ര (രാ­വ­ണീ­ശ്വ­രം ഗ­വ. ഹ­യര്‍ സെ­ക്ക­ന്ററി സ്­കൂള്‍ അ­ധ്യാ­പി­ക), അ­മ്പി­ളി, ര­മ്യ.­

ഇ. ച­ന്ദ്ര­ശേ­ഖ­രന്‍ എം.എല്‍.­എ. പ­ഞ്ചാ­യ­ത്ത് പ്ര­സിഡന്റുമാ­രാ­യ സി.കെ. അ­ര­വി­ന്ദന്‍, പി.പി. ന­സീ­മ ടീ­ച്ചര്‍, ജി­ല്ലാ പ­ഞ്ചാ­യ­ത്ത് വൈ­സ് പ്ര­സി­ഡ­ന്റ് കെ.എ­സ.് കു­ര്യാ­ക്കോ­സ്, സി­.പി­.എം. നേ­താ­ക്ക­ളാ­യ എ.കെ. നാ­രാ­യ­ണന്‍, കെ.പി. സ­തീ­ഷ് ച­ന്ദ്രന്‍, ബി.­ജെ.­പി. നേ­താ­ക്ക­ളാ­യ മ­ടി­ക്കൈ ക­മ്മാ­രന്‍, അ­ഡ്വ. കെ. ശ്രീ­കാ­ന്ത്, മു­സ്ലീം ലീ­ഗ് നേ­താ­വ് ബ­ഷീര്‍ വെ­ള്ളി­ക്കോ­ത്ത്, മുന്‍ എം.എല്‍.­എ. മാ­രാ­യ എം. നാ­രാ­യ­ണന്‍, എം. കു­മാ­രന്‍, സി.ഐ.­ടി.­യു. ജി­ല്ലാ പ്ര­സി­ഡ­ന്റ് കെ. ബാ­ല­കൃ­ഷ്­ണന്‍, സി.­പി.­ഐ. നേ­താ­ക്ക­ളാ­യ ടി. കൃ­ഷ്­ണന്‍, കെ.വി. കൃ­ഷ്­ണന്‍, ബ­ങ്ക­ളം കു­ഞ്ഞി­കൃ­ഷ്­ണ­ന്‍, ഇ.കെ. നാ­യര്‍, ബി.വി. രാ­ജന്‍ തു­ട­ങ്ങി­യ നി­ര­വ­ധി നേ­താ­ക്കള്‍ വ­സ­തി­യി­ലെ­ത്തി അ­ന്തി­മോ­പ­ചാ­ര­മര്‍­പ്പി­ച്ചു.

Keywords: Kasaragod, Ajanur, CPI, District-secretary, Father, Obituary, Mavungal, Hospital, Govinden Pallikkal, S.K. Raman, M.L.A, Kerala, Malayalam News. 
8:13 pm | 0 comments

ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയെ ചൊല്ലി അടിപിടി

Written By Kvarthakgd on 27 Nov 2012 | 7:04 pm

Clash, Cricket, Tournament, Price, Money, Ajanur, Athinhal, Club, Kanhangad, Kasargod, Kerala, Malayalam news
കാഞ്ഞങ്ങാട്: ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുകയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അജാനൂര്‍ തെക്ക്പുറത്തെ ഷെമീര്‍ (22), കൊളവയലിലെ അഫ്‌സല്‍ (19) എന്നിവര്‍ക്കും അതിഞ്ഞാല്‍ സ്വദേശികളായ സലീം (21), അസറുദ്ദീന്‍ (18), മുഷാബ് (18) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.

ഇക്കഴിഞ്ഞ ശനിയും ഞായറും അതിഞ്ഞാലില്‍ ഐ. സി. സി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ഇഖ്ബാല്‍ റോഡിലെ അജ്മാസ് ക്ലബ്ബും ഐ. സി. സി ക്ലബ്ബുമാണ് സെമിയിലെത്തിയത്. സെമിയില്‍ അജ്മാസിന്റെ എ-ബി ടീമുകള്‍ മത്സരിക്കണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടുവെങ്കിലും അജ്മാസ് അംഗങ്ങള്‍ ഇതിന് സമ്മതിച്ചില്ല.

തുടര്‍ന്ന് അജ്മാസും ഐ. സി. സി ക്ലബ്ബും തമ്മിലുള്ള മത്സരത്തില്‍ അജ്മാസ് വിജയിച്ചു. 30,000 രൂപയാണ് ഒന്നാം സമ്മാനമായി നിശ്ചയിച്ചതെങ്കിലും അജ്മാസിന് ലഭിച്ചത് 20,000 രൂപയാണ്. ഇതിനെ അജ്മാസ് അംഗങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ ടീമുകള്‍ കുറഞ്ഞതിനാലാണ് തുക കുറഞ്ഞതെന്നായിരുന്നു സംഘാടകരുടെ മറുപടി. ഇതേ ചൊല്ലി രണ്ട് ടീമുകളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നീട് ട്രോഫിയുമായി പ്രകടനം നടത്തിയ അജ്മാസ് അംഗങ്ങളെ അതിഞ്ഞാലില്‍ വെച്ച് ഒരു സംഘം തടഞ്ഞു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായി ഇഖ്ബാല്‍ സ്‌കൂളിനടുത്ത് നില്‍ക്കുകയായിരുന്ന അജ്മാസിലെ ഷെമീറിനെയും അഫ്‌സലിനെയും ഒരു സംഘം വടിയും കല്ലും കൊണ്ട് ആക്രമിച്ചു.

ഇതുസംബന്ധിച്ച പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി രാത്രി എട്ട് മണിയോടെ തെക്കെപുറത്തെ യു ബി മൊയ്തു ഹാജിയുടെ വീട്ടില്‍ ഇരുടീമുകളുടെയും അംഗങ്ങളെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തുന്നതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Clash, Cricket, Tournament, Price, Money, Ajanur, Athinhal, Club, Kanhangad, Kasargod, Kerala, Malayalam news.
7:04 pm | 0 comments

രാവണീശ്വരം തണ്ണോട്ടെ മാധവന്‍ നിര്യാതനായി

Written By Kvarthakgd on 19 Nov 2012 | 7:15 pm

A.Madhavan, Obituary, CPI-AIYF leader, AJanur, Kanhangad, A.Krishnan, Brother, Block Panchayath president, Kasaragod, Kerala, Malayalam newsഅജാനൂര്‍: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെ സഹോദരനും സി. പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. വി. കൃഷ്ണന്റെ ഭാര്യാ സഹോദരനുമായ രാവണീശ്വരം തണ്ണോട്ടെ എ. മാധവന്‍(58) നിര്യാതനായി. സജീവ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു. നാടക നടനും, പൂരക്കളി - കോല്‍ക്കളി കലാകാരനുമായ മാധവന്‍ നല്ലൊരു പാചക വിദഗ്ധന്‍ കൂടിയാണ്. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ പി. കേളുമണിയാണിയുടെയും എ. കുഞ്ഞമ്മയുടെയും മകനാണ്. സി. പി. ഐയുടെയും എ. ഐ. വൈ. എഫിന്റെയും സജീവ പ്രവര്‍ത്തകനായി മാധവന്‍ പൊതു രംഗത്ത് നിറഞ്ഞ് നിന്നിരുന്നു.

ഭാര്യ: ശ്യാമള. മക്കള്‍: ജിജേഷ്(ഗള്‍ഫ്), ജിതു(എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍), ജിനു(കാസര്‍കോട് എല്‍ ബി എസ് കോളജ് വിദ്യാര്‍ത്ഥി). മറ്റുസഹോദരങ്ങള്‍: എ കുഞ്ഞിക്കേളു, എ. രാഘവന്‍, എ. തമ്പാന്‍ (സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍), എ. രാജന്‍ (യു. എ. ഇ), ഡോ. എ. മുരളീധരന്‍(അമേരിക്ക), എ. കമലാക്ഷി, എ. രുഗ്മിണി, എ. നളിനി.

സി. പി. ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പി. കരുണാകരന്‍ എം. പി, എം. എല്‍. എമാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്.കുര്യാക്കോസ്, സി. പി. ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മറ്റു നേതാക്കളായ പി. എ. നായര്‍, ഇ. കെ. നായര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി. പി. എം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറി എം. പൊക്ലന്‍, ലോക്കല്‍ സെക്രട്ടറി പി. ദാമോദരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Keywords: A.Madhavan, Obituary, CPI-AIYF leader, AJanur, Kanhangad, A.Krishnan, Brother, Block Panchayath president, Kasaragod, Kerala, Malayalam news, Ravaneshwaram Madhavan passes away
7:15 pm | 0 comments

അജാനൂര്‍ പടിഞ്ഞാറേക്കരയിലെ എ.എം. രത്‌നാകരന്‍ നായര്‍ നിര്യാതനായി

Written By Kvarthakgd on 29 Oct 2012 | 3:10 pm

Ajanur, A.M.Rathakaran, KSEB, Rtd.Engineer, Obituary, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബി. റിട്ട. അസി. എഞ്ചിനീയര്‍ അജാനൂര്‍ പടിഞ്ഞാറേക്കരയില്‍ എ.എം.രത്‌നാകരന്‍ നായര്‍(64) നിര്യാതനായി. പരേതരായ എ. കുഞ്ഞമ്പു നായരുടെയും ആലത്തടി മലൂര്‍ കല്യാണിയമ്മയുടെയും മകനാണ്.

ഭാര്യ: എം. അംബുജാക്ഷി. മക്കള്‍: ഹരീഷ് (മാലോത്ത് കസബ ഗവ: ഹയര്‍ സെക്കക്കന്‍ഡറി സ്‌കൂള്‍), അനൂപ് (എഞ്ചിനീയര്‍, ബാംഗ്ലൂര്‍), രശ്മി (അമേരിക്ക). മരുമകന്‍: സൂരജ് വര്‍ക്കല (എഞ്ചിനീയര്‍, അമേരിക്ക). സഹോദരങ്ങള്‍: ചന്ദ്രിക, കുഞ്ഞിനാരായണന്‍ നായര്‍, അശോക് കുമാര്‍ (ആധാരം എഴുത്ത്), കുഞ്ഞമ്പു, രാധാകൃഷ്ണന്‍ (കെ.എസ്.ആര്‍.ടി.സി.), രാജു, രതി, പരേതരായ രമ, സതീശന്‍.

Keywords: Ajanur, A.M.Rathakaran, KSEB, Rtd.Engineer, Obituary, Kasaragod, Kerala, Malayalam news
3:10 pm | 0 comments

അതിഞ്ഞാലിലെ ടി അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

Written By Kvarthakgd on 12 Oct 2012 | 9:25 pm

T.Abdul Khader Haji, Athinhal, Obituary, Ajanur, Kasaragod, Kerala, Malayalam news
അജാനൂര്‍: പൗര പ്രമുഖനും കുവൈത്തിലെ ഹോട്ടല്‍ വ്യാപാരിയും ആദ്യകാല മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ അതിഞ്ഞാലിലെ ടി അബ്ദുല്‍ ഖാദര്‍ ഹാജി (84) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി.

60 കളില്‍ മുസ്ലീം ലീഗിന്റെ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. പിന്നീട് കുവൈറ്റിലെത്തിയ അബ്ദുല്‍ ഖാദര്‍ ഹാജി നാല് പതിറ്റാണ്ടിലേറെക്കാലം അവിടെ ഹോട്ടല്‍ വ്യാപാര രംഗത്ത് സജീവമായിരുന്നു. എട്ടുവര്‍ഷത്തോളമായി പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. മറിയുമ്മ ഹജ്ജുമ്മയാണ് ഭാര്യ.

മക്കള്‍: കാഞ്ഞങ്ങാട് മര്‍ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് എം മുഹമ്മദ് കുഞ്ഞി (സെന്‍ട്രല്‍ ഓട്ടോകെയര്‍), എം ഹസ്സന്‍ (സെന്‍ട്രല്‍ ഓട്ടോ ഏജന്‍സീസ് നീലേശ്വരം), എം ഇബ്രാഹിം (സെന്‍ട്രല്‍ ഓട്ടോകെയര്‍), നഫീസ. മരുമക്കള്‍: എം കെ മുഹമ്മദ് കുഞ്ഞി (സെന്‍ട്രല്‍ ഓട്ടോകെയര്‍), ഖദീജ (പടന്നക്കാട്), സുഹ്‌റ (ഹൊസ്ദുര്‍ഗ്), സക്കീന (അതിഞ്ഞാല്‍).

Keywords: T.Abdul Khader Haji, Athinhal, Obituary, Ajanur, Kasaragod, Kerala, Malayalam news
9:25 pm | 0 comments

അജാനൂര്‍ കടപ്പുറത്തെ മുഹമ്മദ് ഹസന്‍ നിര്യാതനായി

Written By Kvarthakgd on 11 Oct 2012 | 11:20 am

 Mohammed Hassan, Ajanur Kadappuram, Obituary, Kanhangad, Kasaragod, Kerala, Malayalam news
അജാനൂര്‍: കാഞ്ഞങ്ങാട്ടെ ആദ്യകാല വ്യാപാരിയും ലീഡര്‍ ബസുടമ ഹസൈനാറിന്റെ പിതാവുമായ അജാനൂര്‍ കടപ്പുറത്തെ മുഹമ്മദ് ഹസന്‍ (68) നിര്യാതനായി.

ഭാര്യ: കുഞ്ഞാമി. മറ്റുമക്കള്‍: സുഹ്‌റ, കുഞ്ഞാസിയ, അബ്ദുര്‍ റഹ്മാന്‍, സമീറ, ഹസീന, തസ്‌രിയ, സുബൈര്‍, സിദ്ദിഖ്. മരുമക്കള്‍: ആഇഷ, ഹാരിസ്, മജീദ്, ആരിഫ, ഉസ്മാന്‍, ഇബ്രാഹിം, അഷ്‌റഫ്, ജസീല, ഹന്നത്ത്.

ബുധനാഴ്ച വൈകിട്ട് ബല്ലാകടപ്പുറം ജമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി. 

Keywords: Mohammed Hassan, Ajanur Kadappuram, Obituary, Kanhangad, Kasaragod, Kerala, Malayalam news
11:20 am | 0 comments

മല്‍സ്യ­ത്തൊ­ഴി­ലാളി ആവി­ക്കല്‍ സ്വാമി­ക്കുട്ടി നിര്യാ­ത­നാ­യി

Written By irf Kvartha on 12 Sep 2012 | 4:36 pm

Avikkal Swami Kutty, Ajanur, Kanhangad
കാഞ്ഞ­ങ്ങാട്: അജാ­നൂര്‍ സൗത്ത് കട­പ്പു­റത്തെ മല്‍സ്യ­ത്തൊ­ഴി­ലാളി ആവി­ക്കല്‍ സ്വാമി­ക്കുട്ടി (55) നിര്യാ­ത­നാ­യി. ഭാര്യ: റീന. മക്കള്‍: സ്വരാ­ജ്, സൂര്യ (വി­ദ്യാര്‍ത്ഥി­കള്‍). സഹോ­ദ­ര­ങ്ങള്‍: പാറു, ശ്രീമ­തി, ശാന്ത, പരേ­ത­യായ ദേവ­കി.

Keywords: Avikkal Swami Kutty, Ajanur, Kanhangad, Fisherman, Kasaragod, Obit, Charamam.
4:36 pm | 0 comments

ശിഹാബ് തങ്ങള്‍ ചാരി­റ്റ­ബിള്‍ സെന്റര്‍ ഓണ­ക്കിറ്റ് നല്‍കി

Written By Kvartha Alpha on 29 Aug 2012 | 7:12 pm

 Onam-celebration, Kanhangad, Shihab thangal, Ajanur, Cherkalam Abdulla, Kasaragod
കാഞ്ഞ­ങ്ങാട്: സ്‌നേഹം കൊണ്ട് സാമ്രാജ്യം കീഴ­ട­ക്കിയ കരു­ണ­യുടെ സുല്‍ത്താന്റെ പേരില്‍ സൗഹൃ­ദ­ത്തിന്റെ സന്ദേശം പര­ത്തിയ ഓണ­ക്കിറ്റ് വിത­രണം ശ്രദ്ധേ­യ­മാ­യി. മല­യാ­ളി­യുടെ മന­സ്സില്‍ മത­മൈ­ത്രി­യുടെ തെളി­നി­ലാവ് പര­ത്തിയ ശിഹാബ് തങ്ങ­ളുടെ സ്മര­ണ­ക്കായി നില­വില്‍ വന്ന ശിഹാബ് തങ്ങള്‍ചാ­രിറ്റി സെന്റ­റിന്റെ ഓണ­ക്കിറ്റ് വിത­ര­ണ­മാണ് സര്‍വ്വ­രു­ടെയും മുക്ത­ക­ണ്ഠ­മായ പ്രശം­സക്ക് പാത്രി­ഭൂ­ത­മാ­യ­ത്.

മനസ്സ് ഇടു­ങ്ങു­കയും ആഘോ­ഷ­ങ്ങള്‍ പോലും അതി­രു­കള്‍ക്ക­കത്ത് ഒതു­ങ്ങു­കയും ചെയ്യുന്ന വര്‍ത്ത­മാ­ന­കാല ദുരന്ത മുഖത്ത് മല­യാ­ളി­യുടെ ദേശീ­യോ­ത്സ­വ­മാണ് ഓണ­മെന്ന പരി­കല്‍പ്പന അര്‍ത്ഥ­പൂര്‍ണ­മാക്കി വിവിധ സമു­ദാ­യ­ങ്ങ­ളിലെ നിര്‍ധ­ന­രായ 325 ആളു­കള്‍ക്കാണ് സെന്റര്‍ ഓണ­ക്കിറ്റ് വിത­രണം ചെയ്ത­ത്.

അജാ­നൂര്‍ തെക്കേ­പ്പുറത്ത് നടന്ന വിത­രണ ചടങ്ങ് കാഞ്ഞ­ങ്ങാട് നിയോ­ജ­ക മണ്ഡലം മുസ്‌ലിം ലീഗ് പ്ര­സി­ഡന്റ് ബഷീര്‍ വെള്ളി­ക്കോ­ത്തിന്റെ അധ്യ­ക്ഷ­ത­യില്‍ ജില്ലാ പ്ര­സി­ഡന്റ് ചെര്‍ക്കളം അ­ബ്­ദുല്ല ഉദ്ഘാ­ടനം ചെയ്തു. എ.­പി. ഉമ്മര്‍, എം.­പി.­ജാ­ഫര്‍, വി.­ക­മ്മാ­രന്‍, സി. മുഹ­മ്മ­ദ്കു­ഞ്ഞി, എം.­കു­ഞ്ഞാ­മദ് പുഞ്ചാ­വി, അ­ബ്­ദുര്‍ റഹ്മാന്‍ ചിത്താ­രി, യു.­വി. ഹസൈ­നാര്‍, പി. ബാല­കൃ­ഷ്ണന്‍, മുഹ­മ്മ­ദ്കുഞ്ഞി മാഹിന്‍, ഹക്കീം മീനാ­പ്പീ­സ്, ഖാലിദ് അറ­ബി­ക്കാ­ട­ത്ത്, ഷുക്കൂര്‍ പള്ളി­ക്കാ­ട­ത്ത്, യു.­വി.­ ഇ­ല്ല്യാ­സ്, മുഹ­മ്മ­ദലി പീടി­ക­യില്‍, സി.­കെ. റഹ്മ­ത്തുള്ള പ്രസം­ഗി­ച്ചു.

Keywords:  Onam-celebration, Kanhangad, Shihab thangal, Ajanur, Cherkalam Abdulla, Kasaragod
7:12 pm | 0 comments

നിര്‍ദ്ദിഷ്ട് കോട്ടച്ചേരി മേല്‍പാലം: പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു

Written By Kvartha Alpha on 12 Aug 2012 | 1:43 pm

Over bridge Kanhangad, Kasargod, Kerala

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലെ പതിനായിരക്കണക്കിനാളുകളുടെ യാത്ര ദുരിതത്തിനറുതി വരുത്തുന്ന നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിനുള്ള മുറവിളി ഒരിടവേളയ്ക്ക് ശേഷം ഉയരുകയായി

അതേ സമയം പാലം നിര്‍മ്മാണത്തിനെതിരെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയ സ്ഥല ഉടമകളുമായി പി.കരുണാകരന്‍ എം.പി, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡ് പി.പി. നസീമ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുവാന്‍ യോഗം തീരുമാനിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രദേശത്തെ സ്ഥലം ഉടമകളായ നാലുപേരാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സ്ഥലം ഉടമകള്‍ ആര്‍.ബി.ഡി.സി. അധികൃതര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു.

ആക്ഷന്‍ കമ്മിറ്റി യോഗം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ എച്ച്. ശിവദത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡ് പി.പി. നസീമ, കൗണ്‍സിലര്‍മാരായ പി.കെ. മുഹമ്മദ്കുഞ്ഞി, എ.കെ.ലക്ഷ്മി, സി. മുഹമ്മദ്കുഞ്ഞി,കെ.കെ. ജാഫര്‍, കെ.കെ.ബദറുദ്ദീന്‍, ടി.ഹംസ, ടി. മുഹമ്മദ് അസ്‌ലം, അഡ്വ. പ്രതീപ് ലാല്‍, സുറൂല്‍ മൊയ്തു ഹാജി, പി. മുഹമ്മദ്കുഞ്ഞി, എം.കെ. ഇബ്രാഹിം, അഹമ്മദ് കിര്‍മാനി, സുരേഷ്, കെ.കെ. നഗുലന്‍, ബി.എം. അസ്‌ലം പ്രസംഗിച്ചു.


Keywords: Kanhangad, Kottanjeri, Over Bridge, Ajanoor, Kasargod, P. Karunakaran, Kasaragod
1:43 pm | 0 comments

അജാനൂര്‍ പഞ്ചായത്ത് ഓഫീസ് അക്രമം: പോലീസ് അനാസ്ഥയെന്ന് ഭരണ സമിതി

Ajanur Panchayath map, Kasargod, Kanhangad, Keralaഅജാനൂര്‍: ഗ്രാമപഞ്ചായത്ത് കെട്ടിടം അക്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് ഭരണ സമിതി ഐക്യ കണ്‌ഠേന പ്രതിഷേധിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ഒരു ദിനപത്രത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണിന്റെ റൂം മാത്രം തകര്‍ത്തുവെന്ന രീതിയില്‍ വാര്‍ത്ത വന്നത് ശരിയല്ലെന്ന് യോഗം അറിയിച്ചു.

അജാനൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് എസ്.ടി. വനിതാ മെമ്പറെ വീട് കയറി അക്രമിച്ച സംഭവം അപലപനീയമാണ്. പഞ്ചായത്തിനും പഞ്ചായത്ത് അംഗത്തിനുമെതിരെ നടന്ന അക്രമത്തിലെ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുന്നതായും പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടര്‍, വകുപ്പ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കുവാനും യോഗത്തില്‍ തീരുമാനമായി.

Keywords: Ajanur, Police,  Kasargod, Kanhangad, UDF, CPM, BJP
12:56 pm | 0 comments

സാമൂഹ്യ സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നണം: മെട്രോ മുഹമ്മദ് ഹാജി

Written By Kvarthakgd on 9 Aug 2012 | 10:12 pm

അതിഞ്ഞാല്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫീസ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് 
മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു.
അജാനൂര്‍: ക്ലബുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി നേതൃത്വം നല്‍കണമെന്നും സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് ശ്രദ്ധയൂന്നണമെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു.

അതിഞ്ഞാല്‍ ബ്രദേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബി ന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലുള്ള എല്ലാ വിഭാഗം ആളുകളെയും മുഖ്യധാരയില്‍ യോജിപ്പിച്ച് കൊണ്ടുപോകുന്നതിന്  ക്ലബുകള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. സാമുദായിക സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കാനും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ എല്ലാ സ്വാര്‍ത്ഥ താ­ത്­പ­ര്യ­ങ്ങളും മാറ്റിവെച്ച് സഹായിക്കുന്നതിനും  ക്ലബുകള്‍ മുന്നോട്ട് വരണം. ബ്രദേഴ്‌സ് ക്ലബ് പ്രവര്‍ത്തകരില്‍ നിന്ന് ഇത്തരമൊരു നല്ല ആത്മാര്‍ത്ഥമായ സമീപനം ഉണ്ടാകുമെന്ന് മെട്രോ മുഹമ്മദ് ഹാജി പ്രത്യാശ പ്രകടിപ്പിച്ചു. എം ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.

ഖാലിദ് അറബിക്കാടത്ത്, മജീദ് കല്ലിയില്‍, പി നാസര്‍, അബ്ദുല്ല പുഞ്ചാവി, എ പി റഷാദ്, കെ എച്ച് ബദറുദ്ദീന്‍, സി നൗഷാദ്, യു വി ഹനീഫ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. എ പി ഉമ്മര്‍ സ്വാഗതവും വി വി ഇല്യാസ് നന്ദിയും പറഞ്ഞു.
 കായിക രംഗത്ത് ഇതിനകം വ്യക്തിമുദ്രപതിപ്പിച്ച ബ്രദേഴ്‌സ്  ക്ലബ് പ്രവര്‍ത്തകര്‍ ഇത്തവണ റംസാന്‍ മാസത്തില്‍ പാവപ്പെട്ട രോഗികള്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

Keywords: Athinhal, Brothers Sports Club, Inauguration, Metro Mohammed Kunhi, Kasaragod.
10:12 pm | 0 comments

കാരക്കുഴിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ട് പേര്‍ക്ക് പരിക്ക്

Written By Kvarthakgd on 30 Jul 2012 | 5:01 pm

Clash, Karakuzhi, Ajanur, Kanhangad, Kasaragod
അജാനൂര്‍: വെള്ളിക്കോത്തിനടുത്ത കാരക്കുഴിയില്‍ ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാരക്കുഴി സ്വദേശികളായ ജഗദീഷിന്റെ മകന്‍ ശ്രീകുമാര്‍ (20), ഗോപാലന്റെ മകന്‍ രാജേഷ്(23) എന്നിവരെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ഇരുവിഭാഗങ്ങളായി യുവാക്കള്‍ ചേരിതിരിഞ്ഞ് നടത്തിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവം.

പരിക്കേറ്റ ശ്രീകുമാറിന്റെ പരാതി ഇങ്ങനെ. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങപ്പോവുകയായിരുന്ന തന്നെ കാരക്കുഴി വായനശാല പരിസരത്ത് തടഞ്ഞ് നിര്‍ത്തി എട്ടംഗ സംഘം ഭീഷണിപ്പെടുത്തി. വായനശാലയ്ക്കടുത്ത് നില്‍ക്കുന്നതെന്താണെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഇതിനുള്ള കാരണം തനിക്കറിയില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു.

എന്നാല്‍ രാജേഷ് പറയുന്നത് ഇങ്ങനെ: ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള പരിസരവാസികളായ ദൂര സ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ മറ്റുമായി എത്തുന്ന യുവതികളുടെ സുഹൃത്തുക്കള്‍ മാസങ്ങളായി കാരക്കുഴി വായനശാലക്കടുത്തും കമ്മ്യൂണിറ്റി ഹാളിലും തമ്പടിച്ച് പരസ്യമായി മദ്യപിച്ച് രാത്രി ഏറെ നേരം പാട്ടും മറ്റും പാടി ബഹളമുണ്ടാക്കുകയും പതിവാണ്. കഴിഞ്ഞ ദിവസം ഈ സംഘത്തില്‍പ്പെട്ട ഒരു ഡ്രൈവര്‍ അതിവേഗതയില്‍ വാഹനമോടിച്ച് സ്ഥലത്തെത്തുകയും റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ദേഹത്ത് വാഹനം തട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ നാട്ടുകാര്‍ക്കെതിരെ വെല്ലുവിളി നടത്തുകയായിരുന്നു.

ശനിയാഴ്ച ദിവസം രാത്രി സംഘടിതരായ ഈ സംഘം തന്നെയും മറ്റും വായനശാലയ്ക്കടുത്ത് വച്ച് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് രാജേഷ് പരാതിപ്പെട്ടു. അതിനിടെ കാരക്കുഴിയിലും തൊട്ടടുത്ത കുളിയന്‍ മരത്തിങ്കാലിലും മദ്യപാന ശല്യം വര്‍ദ്ധിച്ചുവന്നു. കുളിയന്‍ മരത്തിങ്കാലിനടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ദിവസവും നിരവധിയാളുകള്‍ മദ്യവുമായി എത്തി സല്‍ക്കാരം നടത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ പറമ്പില്‍ വിലപിടിപ്പുള്ളതും അല്ലാത്തതുമായ വിദേശ മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പികളും ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങളും കാണാനുണ്ട്.

ദൂരസ്ഥലങ്ങളില്‍നിന്നുപോലും വാഹനങ്ങളിലെത്തി സു­ഹൃദ്‌ ബന്ധം മുതലാക്കി ഇവിടെ വെച്ച് മദ്യപാനം പതിവാക്കിയ നിരവധി ചെറുപ്പക്കാരുണ്ട്. ഇനിയും ഇത് തുടര്‍ന്നാല്‍ നേരിടാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. അതിനിടെ കഴിഞ്ഞ ദിവസം സന്ധ്യയോടെ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി ഈ സംഘത്തില്‍പ്പെട്ട ചിലര്‍ നിര്‍ബന്ധിച്ച് പണം പിടിച്ചുപറിച്ചതായ പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Keywords: Clash, Karakuzhi, Ajanur, Kanhangad, Kasaragod
5:01 pm | 0 comments

അജാനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ മാതൃകാ പഠനം നടത്തും: ഫിഷറീസ് വകുപ്പ് മന്ത്രി

Written By Kvarthakgd on 27 Jul 2012 | 5:35 pm


കാസര്‍കോട്: അജാനൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കാന്‍ പൂനയിലെ സിഡബ്ല്യുപിആര്‍എസ് എജന്‍സിയെക്കൊണ്ട് മോഡല്‍ സ്റ്റഡി നടത്തുമെന്ന് എക്‌സൈസ്-ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. പഠനം അടുത്ത രണ്ടാഴ്ചക്കകം തുടങ്ങും.

അജാനൂര്‍ പുഞ്ചാവി എന്നീ ഫിഷ് ലാന്റിംഗ് സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വെ നടത്താന്‍ അനുവദിച്ച 40 ലക്ഷത്തിന് പുറമെ 18 ലക്ഷം കൂടി അനുവദിക്കുന്നതാണ്. മോഡല്‍ സ്റ്റഡി കഴിഞ്ഞശേഷം പരിസ്ഥിതി പഠനവും നടത്തും. സമഗ്രമായ റിപ്പോര്‍ട്ടും പ്രോജക്റ്റും കേന്ദ്രത്തിന് സമര്‍പ്പിക്കും. ഹാര്‍ബര്‍ നിര്‍മ്മാണ ചെലവിന്റെ 75 ശതമാനം തുക കേന്ദ്രവും ബാക്കി 25 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കും.

അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാതൃകാ മത്സ്യ ഗ്രാമ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയനുസരിച്ച് പഞ്ചായത്തില്‍ 14 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടിനായി അപേക്ഷ നല്‍കിയ പഞ്ചായത്തിലെ 152 മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ 2.5 ലക്ഷം രൂപ വീതം അനുവദിച്ചു. സംസ്ഥാനത്തെ 222 കടലോര ഗ്രാമങ്ങളിലും, 113 ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുമായി 30,000 വീടുകള്‍ പദ്ധതിയനുസരിച്ച് നര്‍മ്മിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ആദ്യഘട്ടത്തില്‍ 3,000 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സംയോജിത മത്സ്യ ഗ്രാമ പദ്ധതി പ്രകാരം ജില്ലയിലെ രണ്ട് മത്സ്യ ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം, വൈദ്യുതി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാന്‍ രണ്ട് കോടി രൂപ വീതം അനുവദിക്കും. ജില്ലയിലെ ഫിഷറീസ് മേഖലയിലെ 23 റോഡുകളുടെ വികസനത്തിനായി 9.57 കോടി രൂപയുടെ ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് 20,000 രൂപയുടെ കക്കൂസ് നിര്‍മ്മിച്ചു നല്‍കും. ഇതില്‍ 17,500 രൂപ ഗ്രാന്റായി അനുവദിക്കും.

ജില്ലയില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കാസറഗോഡ് ഹാര്‍ബര്‍ ഉള്‍പ്പെടെ 70 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ഇതുകൂടാതെ വലിയപറമ്പ പാലം, മഞ്ചേശ്വരം ഹാര്‍ബര്‍ ഉള്‍പ്പെടെ 60 കോടി രൂപയുടെ വേറെയും വികസന പദ്ധതികള്‍ നടപ്പിലാക്കും. രാമന്തളി-വലിയപറമ്പ പാലം നിര്‍മ്മിക്കാന്‍ 1210 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കും. മത്സ്യസമൃദ്ധി പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ മത്സ്യോല്പദനം ഒന്നര ലക്ഷം ടണ്ണില്‍ നിന്ന് രണ്ടര ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കിയതായി മന്ത്രി അറിയിച്ചു. മത്സ്യക്കുഞ്ഞുങ്ങളെ കൂടുതലായി ഉല്പാദിപ്പിക്കാന്‍ പൊതു സ്വകാര്യ മേഖലകളില്‍ കൂടുതല്‍ ഹാച്ചറികള്‍ സ്ഥാപിക്കും. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

Keywords: Model study, Ajanur fishing harbour, Minister K.Babu, Kasaragod
5:35 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories