Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Accidental-Death. Show all posts
Showing posts with label Accidental-Death. Show all posts

അവശന്മാര്‍ക്ക് താങ്ങായി ഹസീന

Written By kvartha delta on 2 May 2013 | 8:38 am

കൂക്കാനം റഹ്മാന്‍

വൃദ്ധ പരിചരണം ഇക്കാലത്ത് ഒരു പ്രശ്‌നം തന്നെ. കയ്യില്‍  പണമുണ്ട്, മക്കള്‍ സാമ്പത്തിക സഹായം ചെയ്യാന്‍ തയ്യാറുണ്ട്. പക്ഷെ പരിചരിക്കാന്‍ അളുകളെ കിട്ടാനില്ല. മക്കളെല്ലാം അവനവന്റെ കാര്യവുമായി നടക്കുകയാണ്. പലരുടെയും ജോലി വിദേശത്തോ, അന്യ സംസ്ഥാനത്തോ ആണ്. വരാനും ശ്രദ്ധിക്കാനും പറ്റുന്നില്ല. നാട്ടിലുളളവര്‍ വേറെ വീടുവെച്ചു താമസം തുടങ്ങി. ജോലി, മക്കളുടെ വിദ്യാഭ്യാസ കാര്യം ഇതൊക്കെ ആവുമ്പോള്‍ തന്നെ വൃദ്ധരായ സ്വന്തം മാതാപിതാക്കളുടെ കാര്യം അന്വേഷിക്കാന്‍ പോലും സമയമില്ല.

ഇക്കാരണത്താല്‍ പലരും ഹോംനഴ്‌സ്മാരുടെ സഹായം തേടുന്നു. എത്ര വേണമെങ്കിലും ശമ്പളം നല്‍കാന്‍ തയ്യാര്‍. പക്ഷെ അതിന് ആത്മാര്‍ത്ഥതനിറഞ്ഞ, സ്‌നേഹത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവര്‍ത്തി ചെയ്യുന്നവരെ ലഭിക്കാന്‍ പ്രയാസം തന്നെ. എങ്കിലും ആത്മാര്‍പണത്തോടെ ജോലി ചെയ്യുന്ന ചില നഴ്‌സുമാരെയും കണ്ടു മുട്ടാറുണ്ട്. അത്തരത്തില്‍ പെടുത്താവുന്ന ഒരു നഴ്‌സാണ് ഹസീന.

കര്‍ണാടകത്തിലെ ഹാസനില്‍ നിന്നാണ് ഹസീന കാസര്‍കോട്ട് എത്തപ്പെട്ടത്. കേവലം 12 വയസിഅന്നത്തിനുളള വഴിതേടി വന്നവളാണവള്‍. അവള്‍ക്കൊരു കഥയുണ്ട്. അസാധാരണമായൊരു കഥ. ദീനരുടെയും, രോഗികളുടെയും കണ്ണീരൊപ്പാനുളള അവരുടെ വേദന തന്റെ വേദനയായി കാണാനുളള മനസുണ്ടായതിന്റെ പിന്നിലും ഈ അനുഭത്തിന്റെ ചൂടും ചൂരും ഉണ്ടാവാം.

ഹാസനില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് അവളുടെ ജനനം. അവള്‍ക്കന്ന് ആറുമാസം പ്രായമായിക്കാണും. അടുത്തൊരു ബന്ധുവിന്റെ  വിവാഹത്തില്‍ പങ്കുകൊളളാനായി ഈ കൊച്ചു കുട്ടിയുമായി സകുടുംബം ഒരു കാളവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. കാവല്‍ക്കാരനില്ലാത്ത ഒരു റയില്‍വേ ഗേറ്റ് കടന്നു വേണം അവര്‍ക്ക് പോകാന്‍. എന്തോ അശ്രദ്ധയാണോ, കാണാഞ്ഞിട്ടാണോ, നിയന്ത്രണം കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല. ഒരു ട്രയിന്‍ കടന്നു പോകുന്ന സമയമായിരുന്നു അത്. പ്രസ്തുത ട്രയിന്‍ തട്ടികാളവണ്ടിയും അതിലെ യാത്രക്കാരും ഛിന്നഭിന്നമായി.

അവിടെ എത്തപ്പെട്ടവര്‍ ശവശരീരങ്ങള്‍ നീക്കം ചെയ്തു കാളവണ്ടിയില്‍ എത്ര പേരുണ്ടായിരുന്നെന്നോ, ആരൊക്കെ ആയിരുന്നെന്നോ നാട്ടുകാര്‍ക്കറിയില്ലായിരുന്നു. അന്നു വൈകുന്നേരം ആവഴിയിലൂടെ നടന്നു പോയവര്‍ കുറ്റിക്കാട്ടില്‍ നിന്ന് ഒരു മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. അവര്‍ ചെന്നു കുട്ടിയെ എടുത്തു. അടുത്തുളള ആശൂപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് ആശൂപത്രി ജീവനക്കുരുടെ കാരുണ്യത്തില്‍ ശുശ്രൂഷയും ഭഷണവും കിട്ടി. ആ കുഞ്ഞായിരുന്നു ഹസീന.

പത്രവാര്‍ത്തയിലൂടെ ഈ കുഞ്ഞിന്റെ കാര്യം അവളുടെ അകന്ന ബന്ധുക്കള്‍ അിറിഞ്ഞു. അവര്‍ ആശുപത്രിയിലെത്തി ഹസീനയെ ഏറ്റുവാങ്ങി. പ്രസ്തുത കുടുംബവും കാര്‍ഷിക വൃത്തി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുന്നവരായിരുന്നു. പത്തു പന്ത്രണ്ടു വയസു വരെ അവളെ അവര്‍ വളര്‍ത്തി.

അക്കാലത്ത് ചെറിയ പെണ്‍കുഞ്ഞുങ്ങള്‍ കര്‍ണാടകയില്‍  നിന്ന് തൊഴിലിനു വേണ്ടി കേരളത്തിലേക്കെത്താറുണ്ടായിരുന്നു. അതിന് ചില ഏജന്റുമാരും ഉണ്ടാകും. അങ്ങിനെ തന്റെ പന്ത്രണ്ടാംവയസില്‍ ഒരു സ്ത്രീയുടെ കൂടെ ഹസീന കാസര്‍കോട്ടെത്തുന്നു. കാസര്‍കോട്ടെ പല വലിയ വീടുകളിലും അവള്‍ ജീവിക്കാന്‍ വേണ്ടി പണി ചെയ്തു. പണി ചെയ്യുന്ന വീടുകളിലെ ആള്‍ക്കാരുടെ സഹായത്തോടെ അല്‍പസ്വല്‍പം മലയാളം വായിക്കാനും എഴുതാനും പഠിച്ചു.

അങ്ങിനെ നാലഞ്ചു വര്‍ഷം പിന്നിട്ടു. അപ്പോഴാണ് ഹോംനഴ്‌സിംഗ് സര്‍വീസ് നടത്തുന്ന ഒരു സംഘടനയെക്കുറിച്ചറിയുന്നത്. അന്നവള്‍ പതിനെട്ടിലെത്തിയിരുന്നു. ഒരു സന്നദ്ധ സംഘടനയായതിനാല്‍ അവളുടെ ജീവിത കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി, അനുയോജ്യമായ ഒരു ജോലിശരിയാക്കിക്കൊടുത്തു.

ജോലിക്ക് നിന്ന വീടുകളില്‍ നിന്നെല്ലാം അവളെ പ്രശംസിച്ചു. മലമൂത്ര വിസര്‍ജനം എടുത്തു മാറ്റുന്നതിനും, പുഴുവരിക്കുന്ന പുണ്ണ് പോലും ശുചിയാക്കി വെക്കുന്നതിനും ഹസീന കാണിക്കുന്ന ആത്മാര്‍ത്ഥത പ്രശംസനീയമാണ്. രോഗികളെ സ്വന്തം പിതാവിനേയോ മാതാവിനേയോ പോലെ പരിചരിക്കുന്നു. തനിക്കു കുഞ്ഞു ന്നാളില്‍ നഷ്ടപ്പെട്ടു പോയ മാതാപിതാക്കളെയാണ് താന്‍ പരിചരിക്കുന്നതെന്ന തോന്നല്‍ ഹസീനയില്‍ ഉണ്ടാവുന്നു.

ഉറുമ്പരിച്ചു കളയുന്ന തന്റെ ജീവന്‍ രക്ഷപ്പെട്ടത് ഇവരെ പരിചരിക്കുന്നതിനു വേണ്ടിയാവാം. എന്നവള്‍ വിശ്വസിക്കുന്നു. മൂന്നുമാസക്കാലത്തേക്കാണ് അവളെ രോഗീപരിചരണത്തിനായി നിശ്ചയിക്കുക. പക്ഷെ മൂന്നു മാസം കഴിഞ്ഞാലും ജോലിക്ക് കൊണ്ടുപോയ വീടുകാര്‍ നിര്‍ബന്ധപൂര്‍വം അവളെത്തന്നെ വീണ്ടും നിശ്ചയിച്ചു കിട്ടണമെന്ന് ആവശ്യപ്പെടും. പലപ്പോഴും രോഗിയുടെ രോഗം പൂര്‍ണമായി ഭേദമാകുന്നതുവരെയോ, അല്ലെങ്കില്‍ രോഗി മരണപ്പെടുന്നതുവരേയോ ഹസീനയുടെ സേവനം അവര്‍ക്കു ലഭിക്കും.

മുപ്പതിലെത്തിയ ഹസീന ഒരു വ്യാഴവട്ടക്കാലം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒറ്റയ്ക്കാണവള്‍. ഇന്നേവരെ അസുഖകരമായ ഒരു അനുഭവവും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. വഴിതെറ്റാനും, തെറ്റിക്കാനും അവസരം കാത്തു നില്‍ക്കുന്ന ഈ സമൂഹത്തില്‍ ഹസീന എങ്ങിനെ പിടിച്ചു നിന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. വ്യക്തികളെ അവള്‍ പഠിക്കും. അവരോട് എങ്ങിനെ പെരുമാറണമെന്ന് അവള്‍ സ്വയം കണ്ടെത്തും. ജീവിതം അവളെ എല്ലാം പഠിപ്പിച്ചു. പട്ടിണിയില്‍ വളര്‍ന്നവള്‍, അച്ഛനും അമ്മയും നഷ്ടപ്പെട്ടവള്‍, ജീവിത വഴിതേടി കേരളത്തിലെത്തപ്പെട്ടവള്‍. അവള്‍ ഇന്നും പിടിച്ചു നിന്ന് മുന്നേറുന്നു.

തന്നെ പത്ത് പന്ത്രണ്ട് വയസുവരെ ജീവിപ്പിച്ചവരെയും അവള്‍ മറന്നിട്ടില്ല. തന്നാലാവും വിധമുളള സഹായം അവര്‍ക്ക് എത്തിച്ചു കൊടുക്കും. ഇന്ന് ഹസീന അഞ്ച് സെന്റ് ഭൂമിയുടെയും ഒരു കൊച്ചു വീടിന്റെയും ഉടമയാണ്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ ഇരുപതോളം വീടുകളിലെ രോഗീപരിചരണത്തിനായി അവള്‍ നിയോഗിക്കപ്പെട്ടു. അവര്‍ക്കാര്‍ക്കും ഹസീനയെ മറക്കാനാവില്ല. അത്തരം വീടുകളില്‍ നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ഹസീനയും ക്ഷണിതാവായിരിക്കും.

ഹസീന തന്റെ കര്‍മ മണ്ഡലത്തില്‍ ഇന്നും സജീവമാണ്. ഇതാണ് തന്റെ ജീവിത ദൗത്യമെന്ന് ഹസീന വിശ്വസിക്കുന്നു. പരാതികളോ, പരിഭവങ്ങളോ ഹസീന പറയാറില്ല. അതാത് വീട്ടിലെ ജീവിതരീതികളോട് പൊരുത്തപ്പെട്ടു പോകാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് അമിത മോഹങ്ങളൊന്നും ഹസീനയ്ക്കില്ല. ആളുകളെ കൊണ്ട് മോശം പറയിക്കാതെ ജീവിച്ചു പോകണമെന്ന ആഗ്രഹമേ ഹസീനയ്ക്കുളളൂ.

Article, Kookkanam-Rahman, Father, Accidental-Death, Work, Haseena, Home Nurse
Kookkanam Rahman
(Writer)
ജീവിതം നിരാശാ പൂര്‍ണമായി കാണുന്നവര്‍, മോഹ ഭംഗങ്ങള്‍കൊണ്ട് ജീവിതത്തെ ശപിക്കുന്നവര്‍, മറ്റുളളവരുടെ കെണിയില്‍പെട്ട് തങ്ങളുടെ ജീവിതം ഹോമിക്കുന്നവര്‍ ഹസീനയെക്കണ്ടു പഠിക്കണം. മനോ ധൈര്യവും സ്‌നേഹിക്കാനുളള മനസും പണിചെയ്യാനുളള സന്നദ്ധതയും ഉണ്ടെങ്കില്‍ ഹസീനയെ പോലെ ആര്‍ക്കും മുന്നേറാനാവും, തീര്‍ച.

Keywords: Article, Kookkanam-Rahman, Father, Accidental-Death, Work, Haseena, Home Nurse, Tamilnadu, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:38 am | 1 comments

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു

Written By irf Kvartha on 5 Apr 2013 | 12:50 am

M.A Muhammed Javad
Mohammed Javad
കാസര്‍കോട്: നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു ഡിഗ്രി വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. പൈക്ക അര്‍ളടുകത്തെ മൊയ്തു-ഉമ്മാലിമ്മ ദമ്പതികളുടെ മകന്‍ എം. എ മുഹമ്മദ് ജവാദ്(21) ആണ് മരിച്ചത്. രാത്രി 10.45 ഓടെ സിറ്റിസണ്‍ നഗര്‍ ദേശിയ പാതയിലാണ് അപകടം.

Car accident in Citizen Nagarചര്‍ലടുക്കയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 14 ജെ 3344 റിട്‌സ് കാറാണ് ചെങ്കള സിറ്റിസണ്‍ നഗറില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. ഓടി കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഗുരുതരമായ പരിക്കേറ്റ ജവാദിനെ പുറത്തെടുത്തത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജവാദ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.

മംഗളുരു ശ്രീനിവാസ കോളജിലെ അവസാനവര്‍ഷ ബി.ബി.എം വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ജസീല, ജലീല, ജുമൈല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

Car accident in Citizen Nagar
Keywords: Kerala, Kasaragod, Car, Accident, student, dies, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Paika, Charladka.
12:50 am | 0 comments

സമീറിനും സ്വാദിഖിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Written By kvarthaksd on 30 Mar 2013 | 6:26 pm

മൊഗ്രാല്‍പുത്തൂര്‍: വാഹനാപകടത്തില്‍ മരിച്ച കുന്നിലിലെ സമീര്‍ ആസിഫിനും സ്വാദിഖിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇരുവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വെള്ളിയാഴ്ച കുന്നില്‍ ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Kasaragod, Kerala, Mogral Puthur, Bike, Accident, Auto, Dies, Malayalam news, Kerala News, International News, National News.
Sadiq
Kasaragod, Kerala, Mogral Puthur, Bike, Accident, Auto, Dies, Malayalam news, Kerala News, International News, National News.
Sameer Asif
ആയിരങ്ങളാണ് ഇരുവരുടെയും ചേതനയറ്റ മുഖങ്ങള്‍ ഒരു നോക്ക് കാണാന്‍ ഇവരുടെ വീടുകളില്‍ എത്തിയത്. സംസ്‌ക്കാര ചടങ്ങിലും മയ്യത്ത് നിസ്‌ക്കാരത്തിലും വന്‍ജനാവലി സംബന്ധിച്ചു.

രാത്രി മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നടന്ന അനുശോചന യോഗത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുജീബ് കമ്പാര്‍, ബഷീര്‍ പടിഞ്ഞാര്‍, ഫസല്‍ കല്‍ക്കത്ത, പി.ബി അബ്ദുര്‍ റഹ്മാന്‍, കബീര്‍ കമ്പാര്‍, സാബിര്‍ അറഫാത്ത്, കരീം ചൗക്കി, മഹ്മൂദ് ബള്ളൂര്‍, സര്‍ഫു കോട്ടക്കുന്ന്, സിറാജ് മൂപ്പ മജല്‍, കമാല്‍ പടിഞ്ഞാര്‍, ഖാദര്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related News:   

Keywords: Kasaragod, Kerala, Mogral Puthur, Bike, Accident, Auto, Dies, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sameer and Sadiq no more
6:26 pm | 0 comments

'അച്ഛനെയും അമ്മയെയും ഞങ്ങള്‍ക്ക് ജീവനോടെ വേണം'

Written By Kvarthakgd on 27 Mar 2013 | 7:53 pm

Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

കാഞ്ഞങ്ങാട്: 'അച്ഛനെയും അമ്മയെയും ഞങ്ങള്‍ക്ക് ജീവനോടെ വേണം' കര്‍ണാടക ഹാസന്‍ കത്രിക്കട്ട ദേശീയപാതയില്‍ ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മരണപ്പെട്ട വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ സജികുമാര്‍, ഭാര്യ ജെസി എന്നിവരുടെ മൃതദേഹങ്ങള്‍ക്കു മുമ്പില്‍വെച്ചാണ് പതിനൊന്നുവയസുകാരന്‍ അഭിനാഷും, പത്ത് വയസുകാരന്‍ അതുലും പൊട്ടിക്കരഞ്ഞ് നിലവിളിച്ചത്.

Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Sajikumar
Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Jesy
ഹാസന്‍ ചെന്റായ പട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച പുലര്‍ചെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പുതിയകോട്ടയിലെ സായിമന്ദിരത്തില്‍ കൊണ്ടുവന്നത്. തിരുവനന്തപുരത്തെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്‌കൂളില്‍ വിദ്യാര്‍ഥികളായ അതുലും അഭിനാഷും മാതാപിതാക്കളുടെ മരണവിവരമറിഞ്ഞ് ചൊവ്വാഴ്ചയാണ് കാഞ്ഞങ്ങാട്ടെത്തിയത്.

എട്ട് വര്‍ഷമായി നാട്ടക്കല്ലില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു സജിയും ജെസിയും. കടുത്ത പ്രമേഹ രക്തസമ്മര്‍ദ രോഗിയായ ജെസി പുട്ടപര്‍ത്തിയില്‍ ചികിത്സയിലായിരുന്നു. സജി പുട്ടപര്‍ത്തിയില്‍ തന്നെ സത്യസായിബാബ ആശ്രമത്തില്‍ സേവകനായി പ്രവര്‍ത്തിക്കുകയാണ്. മുംബൈയില്‍ ജോലിചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിച്ചതും.

Releted News:
കര്‍ണാടകയില്‍ ആംബുലന്‍സില്‍ ടാങ്കര്‍ ലോറിയിച്ച് 6 മരണം; മരിച്ചവരില്‍ മലയാളികളും 

കര്‍ണാടകയിലെ വാഹനാപകടം കാഞ്ഞങ്ങാടിനെ നടുക്കി

Keywords: Karnataka, Hassan, Accident, Death, Vellarikundu, Natives, Kanhangad, Children, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:53 pm | 0 comments

മഞ്ചേശ്വരം അപകടം: അടിയന്തിര ധനസഹായം നല്‍കി

Written By Kvarthakgd on 11 Mar 2013 | 7:20 pm

Manjeshwaram, Kunjathur, Accident, Death, Fund, Allow, Minister Adoor Prakash, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാസര്‍കോട്: മഞ്ചേശ്വരം കുഞ്ചത്തൂരിലുണ്ടായ റോഡപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായധനമായി 10,000 രൂപ വീതം അനുവദിച്ചു. റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ തുക അനുവദിച്ചത്.

പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി സാബിത്തിന് സഹായധനമായി 5,000 രൂപയും അനുവദിച്ചു. തുക അഡീഷണല്‍ തഹസില്‍ദാര്‍ കെ.അംബുജാക്ഷന്‍ മരിച്ചവരുടെ വീടുകളിലെത്തി വിതരണം ചെയ്തു. അപകടത്തെക്കുറിച്ച് സമഗ്ര റിപോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

Keywords: Manjeshwaram, Kunjathur, Accident, Death, Fund, Allow, Minister Adoor Prakash, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Emergency relief to Kunjathur accident victims family
7:20 pm | 0 comments

കുഞ്ചത്തൂരില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് പിതാവും മകനും മരിച്ചു

Written By Kvarthakgd on 10 Mar 2013 | 4:03 pm

Kunnjathur, Bike, Accident, Father, Child, Dead, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉപ്പള: കുഞ്ചത്തൂരില്‍ ബൈക്കില്‍ ടാങ്കര്‍ ലോറിയിടിച്ച് മധ്യവയസ്‌ക്കനും മകനും മരിച്ചു. മറ്റൊരു കുട്ടിക്കും ബൈക്കില്‍ കൂടെയുണ്ടായിരുന്ന അയല്‍ക്കാരനും ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച നാല് മണിയോടെ കുഞ്ചത്തൂരിലാണ് അപകടമുണ്ടായത്.

തുമ്മിനാട്ടെ അബൂഞ്ഞി എന്ന അബൂച്ച(50)യും, ഇയാളുടെ മകനുമാണ് മരിച്ചത്. ബൈക്കില്‍ കൂടെ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു കുട്ടിക്കും അയല്‍ക്കാരനായ അഷ്‌റഫ് ഉസ്താദ് എന്നയാള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മരിച്ച അബൂഞ്ഞിയുടെ മൃതദേഹം മംഗല്‍പ്പാടി ഗവ.ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മംഗലാപുരം ആശുപത്രിയിലാണുള്ളത്. അബൂഞ്ഞി അപകട സ്ഥലത്തുവെച്ചും കുട്ടി മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്ന് മഞ്ചേശ്വരം പോലീസ് പറഞ്ഞു. അപകട വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മഞ്ചേശ്വരം പോലീസ് ശേഖരിച്ചുവരികയാണ്.
Keywords: Kunnjathur, Bike, Accident, Father, Child, Dead, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
4:03 pm | 0 comments

ഓട്ടോ മറിഞ്ഞ് മാതാവ് മരിച്ച സംഭവത്തില്‍ മകനെതിരെ കേസെടുത്തു

Written By kvarthaksd on 23 Feb 2013 | 5:15 pm

 Auto-rickshaw, Accidental-Death, Case, Police, poochakadu, Vidya Nagar, Bevinja, hospital, Kasaragod, Kerala
Karthyayani
കാസര്‍കോട്: ഓട്ടോ മറിഞ്ഞ് മാതാവ് മരിച്ച സംഭവത്തില്‍ ഓട്ടോ ഓടിച്ച മകനെതിരെ പോലീസ് കേസെടുത്തു. പൂച്ചക്കാട് കീക്കാനം കിഴക്കുംകരയിലെ കാട്ടാമ്പള്ളി നാരായണന്റെ ഭാര്യ കാര്‍ത്യായനി (52) ഓട്ടോ മറിഞ്ഞ് മരിച്ച സംഭവത്തിലാണ് മകന്‍ അനില്‍കുമാറിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ ചെര്‍ക്കള ബേവിഞ്ച വളവില്‍ റോഡിന് കുറുകെ ഓടിയ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഓട്ടോ മറിഞ്ഞ കാര്‍ത്യായനി മരിച്ചത്.

പൂച്ചക്കാടു നിന്നും ബദിയഡുക്ക തറവാട്ടിലെ പുനഃപ്രതിഷ്ഠ ഉത്സവത്തിന് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോയാണ് മറിഞ്ഞത്. അപകടത്തില്‍ മകന്‍ അനില്‍കുമാറിനും (27), മകള്‍ മിനി (28), മിനിയുടെ മക്കളായ അഭിലാഷ് (10), മിഥുന്‍ (11) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ച കാര്‍ത്യായനിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൂച്ചക്കാട്ടേക്ക് കൊണ്ടുപോയി. സി.പി.എം കീക്കാനം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് കാര്യത്യായനി.

മക്കള്‍: സുരേഷന്‍ (ദുബൈ), അനില്‍കുമാര്‍, ഉഷ, മിനി, ഷിനി. മരുമക്കള്‍: കൃഷ്ണന്‍, പുരുഷോത്തമന്‍, നാരായണന്‍, സുനിത. സഹോദരങ്ങള്‍: മാധവി, നാരായണന്‍, പരേതനായ സുകുമാരന്‍.

Related News: 
ഓട്ടോ റിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

Keywords: Auto-rickshaw, Accidental-Death, Case, Police, poochakadu, Vidya Nagar, Bevinja, hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:15 pm | 0 comments

ക­ല്യാ­ണ­വീ­ട് മ­ര­ണ­വീ­ടായി: ക­ണ്ണീ­രില്‍­കു­തിര്‍­ന്ന് ബം­ബ്രാണ

Written By irf Kvartha on 10 Feb 2013 | 9:28 pm

Kasaragod, Accident, Youth, Death, Kerala, Obituary, Abdul Razak, Lorry, Adukathbayal, Marriage, Bullet Bike, Dead-body, General Hospital, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Man dies in bike accident, Bambrana, Masjid, Mosque.
കുമ്പള: സ­ഹോ­ദ­രി­യു­ടെ വിവാ­ഹം ക്ഷ­ണി­ക്കാന്‍ കാസര്‍­കോ­ട്ടേ­ക്ക് പോ­യ അ­ബ്­ദുര്‍ റ­സാ­ഖി­ന്റെ അ­തി­ദാ­രു­ണ­മാ­യ മ­ര­ണ­വാര്‍­ത്തയില്‍ വി­റങ്ങ­ലി­ച്ചു­നില്‍­ക്കു­ക­യാ­ണ് ബം­ബ്രാ­ണ. പൊ­ടുന്ന­നെ ജീ­വ­ന­റ്റ റ­സാ­ഖി­ന്റെ മൃതശ­രീ­രം കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ന് ശേ­ഷം മാ­ലി­ക്ക് ദി­നാ­റില്‍ നി­ന്ന് കു­ളി­പ്പി­ച്ച് കഫ­ന് ചെ­യ്ത് ബം­ബ്രാ­ണ­യിലെ വീ­ട്ടി­ലെ­ത്തി­ച്ച­പ്പോള്‍ ആ­ശ്വ­സി­പ്പി­ക്കാന്‍ വാ­ക്കു­ക­ളില്ലാ­തെ പ­ലരും വി­തു­മ്പു­ന്നു­ണ്ടാ­യി­രു­ന്നു.

ആറുമാസം പ്രായമായ ഫാത്വിമയും യു.കെ.ജി. വിദ്യാര്‍ത്ഥിയായ മി­സ്­ബാ­ഹും, രണ്ടര വയസുകാരനായ മിസ്അബും സം­ഭ­വി­ച്ച­തെന്തെന്ന­റി­യാ­തെ വാ­വി­ട്ടു ക­ര­യു­ന്ന കാഴ്­ച എല്ലാ­വ­രേയും വേ­ദ­നി­പ്പി­ച്ചു. ഭാ­ര്യ സക്കീ­ന­യേയും മാ­താ­പി­താ­ക്ക­ളേയും എങ്ങ­നെ ആ­ശ്വ­സി­പ്പി­ക്കു­മെ­ന്ന­റി­യാ­തെ ബ­ന്ധു­മി­ത്രാ­ദി­കള്‍ വി­ഷ­മി­ക്കു­ന്നു­ണ്ടാ­യി­രുന്നു. അല്‍­പ­സമ­യം പൊ­തു ദര്‍­ശ­നം ക­ഴി­ഞ്ഞ് മൃ­ത­ദേ­ഹം ഖ­ബ­റ­ട­ക്കത്തി­നാ­യി കൊണ്ടു­പോ­കു­മ്പോഴും കൂ­ട്ട­ക്ക­ര­ച്ച­ലി­യാ­രു­ന്നു വീ­ട്ടി­നക­ത്ത് നിന്നും മു­ഴ­ങ്ങി­യ­ത്. രാത്രി എ­ട്ടു­മണി­യോ­ടെ മൃ­ത­ദേ­ഹം വന്‍­ജ­നാ­വ­ലി­യു­ടെ സാ­നി­ധ്യ­ത്തില്‍ ബം­ബ്രാ­ണ ജു­മാ മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ടക്കി.

അബ്ദുര്‍ റസാഖി­ന്റെ ആ­ക­സ്­മി­കമായ അന്ത്യം വി­ശ്വ­സി­ക്കാ­നാ­വാ­തെ സ­ു­ഹൃ­ത്തു­ക­ളും നാ­ട്ടു­കാരും പക­ച്ച് നില്‍­ക്കു­ക­യാ­യി­രുന്നു. സഹോദരി റുഖ്‌­സാന­യുടെ വി­വാ­ഹ­ത്തി­ന്റെ ഒ­രു­ക്ക­ങ്ങള്‍­ക്കി­ട­യി­ലാ­ണ് മര­ണം റ­സാ­ഖി­നെ ത­ട്ടി­യെ­ടു­ത്ത­ത്. പൊന്നു­സ­ഹോ­ദ­രി­യു­ടെ വി­വാ­ഹ­ത്തി­നു­ള്ള ഒ­രു­ക്ക­ങ്ങള്‍­ക്ക് അല്‍­പം വേ­ഗ­ത­വേ­ണ­മെ­ന്ന് ആ­ഗ്ര­ഹി­ച്ചി­രു­ന്ന റ­സാ­ഖ് ആ­ഴ്­ചകള്‍ മു­മ്പാ­ണ് ഖ­ത്ത­റില്‍ നിന്നും നാ­ട്ടി­ലെ­ത്തി­യ­ത്. അ­പ­ക­ട സ്ഥ­ല­ത്തു­നിന്നും ബൈ­ക്കില്‍ നിന്നും തെ­റിച്ചു­പോ­യ വി­വാ­ഹ­ക്ഷ­ണ­ക്ക­ത്തു­കള്‍ റോ­ഡില്‍ ചി­ത­റി­യ നി­ല­യി­ലാ­യി­രുന്നു. റസാഖിനെ മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മീന്‍വണ്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൃത­ദേ­ഹ­ത്തി­ന്റെ ത­ല­ഭാഗം ത­കര്‍­ന്ന നി­ല­യി­ലാ­യി­രുന്നു.

കു­മ്പ­ള പ­ഞ്ചായ­ത്ത് മുന്‍ പ്ര­സി­ഡന്റ­യായി­രുന്ന എം.പി. മുഹമ്മദിന്റെ അഞ്ച് മക്കളില്‍ ഏക ആണ്‍തരിയായി­രുന്നു റ­സാഖ്. റ­സാ­ഖി­ന്റെ മരണത്തോടെ കുടുംബം അ­നാ­ഥാ­വ­സ്ഥ­യി­ലാ­യി­രിക്കുകയാ­ണ്.
ഈ മാസം 24 നാ­ണ് സഹോദരി റുഖ്‌­സാനയുടെ വി­വാ­ഹം നി­ശ്ചയി­ച്ചി­രു­ന്നത്. ഉ­പ്പ­ള­ കൈ­ക്ക­മ്പ­യി­ലെ മു­ഹമ്മ­ദ് സാ­ദി­ഖാ­ണ് വ­രന്‍.

റസാഖിന്റെ മരണവിവരമറിഞ്ഞ് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല, കെ.കെ. അബ്ദുല്ലക്കുഞ്ഞി, അ­ഷ്‌റഫ് കാര്‍ള, സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമാ­യ അഡ്വ. സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയ നിരവധി രാ­ഷ്ട്രീ­യ സാ­മുഹ്യ നേതാക്കള്‍ ആശുപത്രി­യിലും വീ­ട്ടി­ലു­മെത്തി.

Related News:


Keywords: Kasaragod, Accident, Youth, Death, Kerala, Obituary, Abdul Razak, Lorry, Adukathbayal, Marriage, Bullet Bike, Dead-body, General Hospital, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Man dies in bike accident, Bambrana, Masjid, Mosque.
9:28 pm | 4 comments

മൃതദേഹത്തോട് അനാദരവ് കാട്ടിയന്നാരോപിച്ച് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം

Written By Kvarthakgd on 6 Feb 2013 | 6:09 pm

Accident, Death, Madrasa, Teacher, Kalluravi, Ajanur, Thaikadappuram, Hospital, Clash, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news
കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ മരണപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ആശുപത്രിക്ക് മുമ്പില്‍ സംഘര്‍ഷം. നീണ്ട എട്ട് മണിക്കൂര്‍ നിലനിന്ന സംഘര്‍ഷാവസ്ഥ തടയാന്‍ പോലീസ് ഏറെ പാടുപെട്ടെങ്കിലും ജനം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിക്ക് മുന്നിലാണ് സംഭവം.

ഇതേ ആശുപത്രിയിലെ ആംബുലന്‍സ് സൈക്കിളിലിടിച്ച് മരിച്ച കുശാല്‍നഗര്‍ ഖിദ്‌റിയ മദ്രസ അധ്യാപകന്‍ കുടക് സ്വദേശിയും കല്ലൂരാവിയില്‍ താമസക്കാരനുമായ അബ്ദുല്‍ ഷുക്കൂര്‍ മൗലവി(40)യുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ആശുപത്രിക്ക് മുന്നില്‍ ബഹളം വെച്ചത്.

മാണിക്കോത്ത് ജുമാമസ്ജിദിന് മുന്നില്‍ വെച്ചാണ് ഷുക്കൂര്‍ മൗലവിയെ മന്‍സൂര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷുക്കൂര്‍ മൗലവിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മന്‍സൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാമെന്ന് തീരുമാനിച്ച് മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചെങ്കിലും വഴിയില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് വണ്ടി കയറ്റുകയും അപകടം വരുത്തിവെച്ച ആംബുലന്‍സ് ഡ്രൈവര്‍ എണ്ണപ്പാറ സ്വദേശി ബെല്‍ജിന്‍ മുങ്ങുകയും ചെയ്തു. മയ്യത്ത് മന്‍സൂര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റണമെന്നും പോലീസ് പറഞ്ഞതായി മുസ്ലിംലീഗ് ജില്ലാ നേതാവ് അറിയിച്ചതോടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ജനം ആശുപത്രിയിലേക്ക് ഇരച്ചെത്തി.

ലീഗ് നേതാവ് മൃതദേഹത്തോട് അനാദരവ് കാട്ടുകയായിരുന്നുവെന്ന് ആരോപിച്ച് രോഷാകുലരായ ചെറുപ്പക്കാര്‍ രംഗത്തുവന്നതാണ് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥക്ക് തുടക്കമിട്ടത്. ഒടുവില്‍ ജനക്കൂട്ടത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മൃതദേഹം മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റി. ഇതിനിടയില്‍ ഷുക്കൂര്‍ മൗലവിയുടെ കുടുംബത്തിന് ആശുപത്രി മാനേജ്‌മെന്റ് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതും സംഘര്‍ഷാവസ്ഥക്ക് കാരണമായി.

Accident, Death, Madrasa, Teacher, Kalluravi, Ajanur, Thaikadappuram, Hospital, Clash, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news
ആശുപത്രി മാനേജ്‌മെന്റും നാട്ടുകാരുടെ പ്രതിനിധികളും മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചയില്‍ ഷുക്കൂര്‍ മൗലവിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ മാനേജ്‌മെന്റ് സമ്മതിക്കുകയും ഇക്കാര്യം മരണാനന്തര ചടങ്ങിന് ശേഷം ബുധനാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് സി.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച നടത്തി തീരുമാനിക്കാമെന്നും ധാരണയിലെത്തുകയും ചെയ്തിരുന്നു. ചര്‍ചയുടെ തീരുമാനം ആശുപത്രിയുടെ മുമ്പില്‍ കൂടിനില്‍ക്കുകയായിരുന്ന നാട്ടുകാരെ മധ്യസ്ഥര്‍ അറിയിച്ചെങ്കിലും നഷ്ടപരിഹാര തുക ഇപ്പോള്‍ തന്നെ പ്രഖ്യാപിക്കണമെന്ന ഉറച്ച നിലപാട് നാട്ടുകാര്‍ സ്വീകരിക്കുകയായിരുന്നു.

ഇതിനിടയില്‍ അര്‍ദ്ധരാത്രിയോടെ ഹൊസ്ദുര്‍ഗ് സി.ഐ കെ. വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് ആശുപത്രി പരിസരത്തെത്തുകയും ആശുപത്രിക്ക് കനത്ത കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ പലതവണ പോലീസ് ശ്രമം നടത്തിയെങ്കിലും പിരിഞ്ഞുപോകാന്‍ ജനങ്ങള്‍ തയ്യാറായില്ല. ബുധനാഴ്ച വെളുപ്പിന് 2.30 മണിവരെ ജനക്കൂട്ടം ആശുപത്രിക്ക് മുമ്പില്‍ തടിച്ചുകൂടിയിരുന്നു. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളെ പുറത്തേക്ക് പോകാന്‍ അനുവദിച്ചില്ല. ഡോ.കുഞ്ഞഹമ്മദിനെ മാത്രമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ആദ്യം നാട്ടുകാര്‍ അനുവദിച്ചത്. വെളുപ്പിന് 2.30 മണിയോടെ അതിഞ്ഞാല്‍ ഖത്തീബ് താജുദ്ദീന്‍ ബാഖഫി പ്രശ്‌നത്തില്‍ ഇടപെടുകയും നാട്ടുകാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ചക്കുള്ള സൗകര്യം ഒരുക്കുകയും ചെയ്തതോടെയാണ് എട്ട് മണിക്കൂര്‍ നീണ്ടുനിന്ന സംഘര്‍ഷത്തിന് അയവ് വന്നത്.

മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലുള്ള മകനെ കണ്ട് മാണിക്കോത്തെ ഉറൂസ് നഗരിയിലേക്ക് സൈക്കിളില്‍ പോകുന്നതിനിടയിലാണ് മംഗലാപുരത്ത് രോഗിയെ എത്തിച്ച ശേഷം മടങ്ങിവരികയായിരുന്ന മന്‍സൂര്‍ ആശുപത്രിയുടെ ആംബുലന്‍സ് ഷുക്കൂര്‍ മൗലവിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സൈക്കിളില്‍ നിന്ന് തെറിച്ച് റോഡരികിലെ മതിലിനോടടുത്ത് ഷുക്കൂര്‍ മൗലവി വീഴുകയായിരുന്നു. അപകട സ്ഥലത്തിന് തൊട്ട് മുമ്പുള്ള വര്‍ക്‌ഷോപ്പിനടുത്തുണ്ടായിരുന്ന കാറിലിടിച്ച ശേഷമാണ് ആംബുലന്‍സ് സൈക്കിളിലിടിച്ചത്.

അജാനൂര്‍ തെക്കേപ്പുറം മദ്രസയില്‍ മുമ്പ് ജോലി നോക്കിയിരുന്നു ഷുക്കൂര്‍ മൗലവി. മദ്രസ വിട്ടാല്‍ കാഞ്ഞങ്ങാട് ടൗണില്‍ പെട്രോള്‍ ബങ്കിന് എതിര്‍വശത്ത് പകല്‍ നേരങ്ങളില്‍ അവില്‍ മില്‍ക്ക് കച്ചവടം നടത്തിവരികയായിരുന്നു. ഒരു നിര്‍ധന കുടുംബത്തിന്റെ അത്താണിയാണ് ഷുക്കൂര്‍ മൗലവി.

Keywords: Accident, Death, Madrasa, Teacher, Kalluravi, Ajanur, Thaikadappuram, Hospital, Clash, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news
6:09 pm | 0 comments

കങ്കനാടിക്കടുത്ത് ബസുകള്‍ കൂട്ടിയിടിച്ച് 25 ഓളംപേര്‍ക്ക് പരിക്ക്

Written By kvartha delta on 5 Feb 2013 | 7:23 pm

Bus, Accidental-Death, Police, hospital, Mangalore, National, Bus-driver, Injured, Kankanadi, Technology news, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Technical, Business, Mobile Phone, Electronics Products, Several injured as buses collide near Kudupu Temple

മംഗലാപുരം: കങ്കനാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുടുപ്പു ക്ഷേത്രത്തിനടുത്ത വളവില്‍ സ്വകാര്യ ബസ് കൂട്ടിമുട്ടി 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ മംഗലാപുരം എ.ജെ. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടി. ചൊവാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

മംഗലാപുരത്ത് നിന്ന് മൂഡുബിദ്രിയിലേക്ക് പോവുകയായിരുന്ന പ്രതീപ്ത ബസും കാര്‍ക്കളയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ജെയിന്‍ ബസുമാണ് കൂട്ടിമുട്ടിയത്. അപകടത്തില്‍ ഇരു ബസിന്റെയും ഡ്രൈവര്‍മാര്‍ക്കും പരിക്കുണ്ട്. ബസുകളുടെ മുന്‍വശം തകര്‍ന്നു.

Bus, Accidental-Death, Police, hospital, Mangalore, National, Bus-driver, Injured, Kankanadi, Technology news, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Technical, Business, Mobile Phone, Electronics Products, Several injured as buses collide near Kudupu Temple
സാരമായി പരിക്കേറ്റ കാര്‍സ്ട്രീറ്റിലെ സുരേഷ് കുമാര്‍ (59), ഡെല്‍ഹി സ്വദേശികളായ മുഹമ്മദ് സമീം (25), മുഹമ്മദ് ശസാദ് (24), മൂഡുബിദ്രി സ്വദേശിനി വനിത (34) എന്നിവരെ കെ.എം.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് സമീമും, മുഹമ്മദ് ശസാദും മംഗലാപുരത്തെ ഒരു സ്ഥാപത്തില്‍ ആശാരിപ്പണിക്കാരാണ്. അപകടവിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും കങ്കനാടി പോലീസും സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

Bus, Accidental-Death, Police, hospital, Mangalore, National, Bus-driver, Injured, Kankanadi, Technology news, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Technical, Business, Mobile Phone, Electronics Products, Several injured as buses collide near Kudupu Temple

Photos: Dayanand Kukkaje

Keywords: Bus, Accidental-Death, Police, hospital, Mangalore, National, Bus-driver, Injured, Kankanadi, Technology news, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Technical, Business, Mobile Phone, Electronics Products, Several injured as buses collide near Kudupu Temple
7:23 pm | 0 comments

യു­വാ­വി­ന്റെ അപ­ക­ട മര­ണം ബന്തി­യോ­ടി­നെ ദുഃ­ഖ­ത്തി­ലാ­ഴ്ത്തി

Written By kvarthakgd1 on 1 Jan 2013 | 8:20 pm

 Kasaragod, Kumbala, Accidental-Death, Kerala, Mohammed Hanees, Bike, Bandadukka, Uppala, Hospital, Mangalore, Hotel, Malayalam News
കുമ്പ­ള: പു­തു­വര്‍­ഷത്ത­ലേ­ന്നുണ്ടാ­യ വാ­ഹ­നാ­പ­ക­ട­ത്തില്‍ ഹോ­ട്ടല്‍ തൊ­ഴി­ലാ­ളിയാ­യ യു­വാ­വ് മ­രി­ച്ച സംഭ­വം നാ­ടി­നെ ദുഃ­ഖ­ത്തി­ലാ­ഴ്ത്തി. ബന്തി­യോ­ട് അ­ടു­ക്ക കല്ലാ­പ്പ് ഹൗ­സി­ലെ മു­ഹ­മ്മ­ദി­ന്റെ മ­കനും തി­രു­വ­നന്ത­പു­രത്ത് ഹോ­ട്ടല്‍ തൊ­ഴി­ലാ­ളി­യുമാ­യ മു­ഹമ്മ­ദ് ഹ­നീ­സ്(18) ആ­ണ് തി­ങ്ക­ളാഴ്ച വൈ­കി­ട്ട് മൂന്ന­ര­യോ­ടെ ബന്തി­യോ­ട് അ­ടു­ക്ക­യി­ലുണ്ടാ­യ അ­പ­ക­ട­ത്തില്‍ മ­രി­ച്ച­ത്. ഹ­നീ­സ് സ­ഞ്ച­രിച്ച ബൈ­ക്കില്‍ ടെമ്പോ ഇ­ടി­ക്കു­ക­യാ­യി­രു­ന്നു.

റോ­ഡി­ലേ­ക്ക് തെ­റി­ച്ചു­വീ­ണ് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ ഹ­നീ­സി­നെ ഉ­പ്പ­ള­യിലെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ പ്ര­ഥ­മ ശു­ശ്രൂ­ഷ നല്‍­കി മം­ഗ­ലാ­പുര­ത്തെ ആ­ശു­പ­ത്രി­യി­ലേ­ക്ക് എ­ത്തി­ച്ചെ­ങ്കിലും ര­ക്ഷി­ക്കാ­നാ­യില്ല. മം­ഗല്‍­പാ­ടി ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റു­മോര്‍­ട്ടി­ത്തി­നു ശേ­ഷം മ­യ്യ­ത്ത് ഇ­ച്ചി­ലങ്കോ­ട് ജു­മാ­മ­സ്­ജി­ദ് ഖ­ബര്‍­സ്ഥാ­നില്‍ ഖ­ബ­റ­ട­ക്കി.

തി­രു­വ­ന്ത­പുര­ത്ത് ഹോ­ട്ടല്‍ തൊ­ഴി­ലാ­ളിയാ­യ ഹ­നീ­സ് ഒ­രാഴ്­ച മു­മ്പാ­ണ് നാ­ട്ടില്‍ വ­ന്നത്. ചൊ­വ്വാഴ്­ച മ­ട­ങ്ങി­പ്പോ­കാ­നി­രി­ക്കെ­യാ­ണ് മ­രണം.

Related News:

ബന്തി­യോ­ട് ബൈ­ക്ക് മിനി­ലോ­റി­യി­ലിടി­ച്ച് യു­വാ­വ് മ­രി­ച്ചു

Keywords: Kasaragod, Kumbala, Accidental-Death, Kerala, Mohammed Hanees, Bike, Bandadukka, Uppala, Hospital, Mangalore, Hotel, Malayalam News. 
8:20 pm | 0 comments

വാ­നി­ടിച്ച് കാന്റീന്‍­ ന­ട­ത്തി­പ്പു­കാ­രന്‍ മ­രിച്ചു; വാഹ­നം നിര്‍­ത്താ­തെ പോയി

Written By kvarthakgd1 on 19 Dec 2012 | 10:15 pm

Kasaragod, Hosangadi, Accidental-Death, Omni Van, Balakrishna
ഹൊ­സങ്ക­ടി: ഓംനി വാ­നി­ടിച്ച് കാന്റീന്‍ ന­ട­ത്തി­പ്പു­കാരന്‍ മ­രിച്ചു. ചൊ­വ്വാഴ്­ച രാത്രി ഏ­ഴ് മണി­യോ­ടെ ഹൊ­സെ­ബെ­ട്ടു­വി­ലാ­ണ് അ­പ­കടം. ഹൊ­സ­ബെ­ട്ടു­വില്‍ കാന്റീന്‍ ന­ട­ത്തി­വ­രു­ന്ന ബാ­ല­കൃ­ഷ്­ണ(62)യാ­ണ് മ­രി­ച്ച­ത്.

ചൊ­വ്വാഴ്­ച രാത്രി കാന്റീന്‍ അട­ച്ച് വീ­ട്ടി­ലേ­ക്ക് ന­ടന്നു­പോ­കു­ന്ന­തി­നി­ട­യി­ലാ­ണ് പി­ന്നില്‍­നിന്നും അമി­ത വേ­ഗ­ത്തില്‍ വ­ന്ന ഓംനി വാ­നി­ടി­ച്ചത്. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ ബാ­ല­കൃഷ്­ണയെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ക്കാന്‍ ശ്ര­മി­ച്ചെ­ങ്കിലും വ­ഴി­മധ്യേ മ­ര­ണ­പ്പെ­ട്ടു. ഇ­തി­നി­ട­യില്‍ അ­പക­ടം വ­രുത്തി­യ  ഓംനി വാന്‍ നിര്‍­ത്താ­തെ പോയി. വാന്‍ ക­ണ്ടെ­ത്താന്‍ മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് തി­ര­ച്ചില്‍ വ്യാ­പ­ക­മാ­യി­ട്ടുണ്ട്. വ­സ­ന്തി­യാ­ണ് ഭാര്യ. മക്കള്‍: പ്ര­തീ­ക്ഷ, കാവ്യ.

Keywords: Kasaragod, Hosangadi, Accidental-Death, Omni Van, Balakrishna, Canteen, Hosebetu, House, Over Speed, Hospital, Manjeswaram, Police, Malayalam News, Kerala. 
10:15 pm | 0 comments

ഹെല്‍മറ്റ് വേട്ടയ്ക്കിടയില്‍ യുവാവിന്റെ മരണം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത

Written By kvarthakgd1 on 15 Dec 2012 | 7:44 pm

Trikaripur, Police, Youth, Accidental-Death, Saji, Vehicle Checking, Yuva Morchaതൃക്കരിപ്പൂര്‍: പയ്യന്നൂരില്‍ പോലീസ് നടത്തിയ ഹെല്‍മറ്റ് വേട്ടയ്ക്കിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ട സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ക്കും വകുപ്പുതല നടപടികള്‍ക്കും സാധ്യതയേറുന്നു.

പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച് വരുന്നവരെ പിടികൂടുന്ന ജോലിയിലേര്‍പ്പെട്ടിരുന്നു. ഈ സമയം ഹെല്‍മറ്റ് ധരിക്കാതെ സജി ബൈക്കില്‍ പോകുന്നത് കണ്ട് ജീപ്പില്‍ പോലീസ് യുവാവിനെ പിന്തുടരുകയായിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ സജി ബൈക്ക് നിര്‍ത്താതെ അമിത വേഗതയില്‍ ഓടിച്ച് പോകുന്നതിനിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടത്തില്‍പ്പെടുകയാണുണ്ടായത്.

ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കണമെങ്കിലും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച് പോകുന്നവരെ പിന്തുടര്‍ന്ന് പിടികൂടരുതെന്ന് ഡി.ജി.പി. നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡി.ജി.പിയുടെ നിര്‍ദേശം മറികടന്നാണ് പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സജിയെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചത്. അപകടത്തില്‍ മരിച്ച സജി യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ്. അത് കൊണ്ട് തന്നെ സജിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ബി.ജെ.പി. കണ്ണൂര്‍ ജില്ലാ നേതൃത്വവും സജിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

വെള്ളിയാഴ്ച യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്താണ് മാര്‍ച് ഉദ്ഘാടനം ചെയ്തത്. സജിയെ മരണത്തിലേക്ക് നയിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബി.ജെ.പി. രൂപം നല്‍കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

അപകടത്തെ തുടര്‍ന്ന് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന സജിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സജിയുടെ മരണത്തെകുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവാവിന്റെ വീട്ടുകാര്‍ ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സജിയുടെ മരണത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്ന് തെളിഞ്ഞാല്‍ ആഭ്യന്തര വകുപ്പ് കടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നാണ് സൂചന. 

Keywords: Trikaripur, Police, Youth, Accidental-Death, Saji, Vehicle Checking, Yuva Morcha, B.J.P, March, D.G.P, Payyannur, Kannur, Electric Post, Helmet, Kerala, Malayalam News. 
7:44 pm | 0 comments

റോഡപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി

Written By kvarthakgd1 on 18 Nov 2012 | 7:13 pm

Kasaragod, Road, Accidental-Death, Homage, Rotary-clubകാസര്‍കോട്: റോഡപകടങ്ങില്‍ മരിച്ചവര്‍ക്ക് കാസര്‍കോട്ട് ആദരാഞ്ജലി അര്‍പിച്ചു. റോഡപകടത്തില്‍ മരിച്ചവരുടെ ദിനാചാരണ ദിവസമായ ഞായറാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ചടങ്ങ് നടന്നത്. ബിഗ് ബസാര്‍ പരിസരത്ത് സ്ഥാപിച്ച സ്തൂപത്തില്‍ പുഷ്പാര്‍ചന നടത്തുകയും റോഡപകടങ്ങള്‍ക്കെതിരെ അവബോധം പകരുകയും ചെയ്തു.

റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എം.ടി. ദിനേഷ് അധ്യക്ഷത വഹിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം. രാമചന്ദ്ര, ജെയ്‌സണ്‍ ജേക്കബ്, കെ.ജെ. സച്ചിന്‍, കെ.എന്‍.ഷെട്ടി, ഡോ. ജനാര്‍ദന നായിക്, ജനാര്‍ദന കണ്ണന്‍സ്, ടി. വൈകുണ്ഠന്‍, റാം പ്രസംഗിച്ചു. ആര്‍.ടി.എ, റോട്ടറി ക്ലബ്ബ്, ബിഗ്ബസാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.

Keywords: Kasaragod, Road, Accidental-Death, Homage, Rotary-club, Rresident, N.A.Nellikunnu, Big Bazar, Kerala, Malayalam news, Traffic awareness programme
7:13 pm | 0 comments

റോഡുകളുടെ ശോചനീയാവസ്ഥ: അനിശ്ചിത കാല സത്യാഗ്രഹം നടത്തും

Written By kvarthakgd1 on 14 Nov 2012 | 7:24 pm

Kasaragod, Road-damage, PWD-office, District, Committee, Accidental-Deathകാസര്‍കോട്: ദേശീയ പാതയടക്കം തകര്‍ന്നുകിടക്കുന്ന ജില്ലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ഡിസംബര്‍ 10 മുതല്‍ പി.ഡബ്ലു.ഡി. ഓഫീസിനു മുമ്പില്‍ അനിശ്ചിത കാല സത്യാഗ്രഹം നടത്താന്‍ പീപ്പിള്‍സ് ജസ്റ്റിസ് വെല്‍ഫെയര്‍ഫോറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.

റോഡുകള്‍ തകര്‍ന്നുകിടക്കുന്നതുമൂലം ദിനംപ്രതി നിരവധി റോഡപകടങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നത്. റോഡുപണി അനിശ്ചിതമായി നീണ്ടുപോയാല്‍ വാഹനാപകടത്തില്‍ ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പൊതുമരാമത്ത് മന്ത്രി, എം.എല്‍.എ., റോഡ് വിഭാഗം അധികൃതര്‍, എന്നിവര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചു.

സംഘടനയുടെ നിയമ ഉപദേശകനായി അഡ്വ. എം. തമ്പാന്‍ നായര്‍ കാഞ്ഞങ്ങാടിനെ തിരെഞ്ഞെടുത്തു. യോഗത്തില്‍ അബ്ബാസ് മുതലപ്പാറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹീം കൂവ്വത്തൊട്ടി സ്വാഗതം പറഞ്ഞു. സി.എം.എ. ജലീല്‍, ഉസ്മാന്‍ കടവത്ത്, ബഷീര്‍ ചേരങ്കൈ, മസൂദ് ബോവിക്കാനം, സി. ശാരദ ചെറുവത്തൂര്‍, കെ. മുഹമ്മദ് തായലങ്ങാടി, എം.പി. ജില്‍ജില്‍, അഷ്‌റഫലി ചേരങ്കൈ, രവീന്ദ്രന്‍ പാടി, മുഹമ്മദ് ഗസ്സാലി, ഹസൈനാര്‍ നുള്ളിപ്പാടി, സുബൈര്‍ മേല്‍പറമ്പ്, കെ.സി. സിദ്ദീഖ് ചേരങ്കൈ, ഖാദര്‍ പേപ്പര്‍ വിദ്യാനഗര്‍ പ്രസംഗിച്ചു. 

Keywords: Kasaragod, Road-damage, PWD-office, District, Committee, Accidental-Death, Peoples Justice Welfare Forum, Minister, M.L.A., Kerala, Malayalam news.   
7:24 pm | 0 comments

വാട്ടര്‍ അതോ­റിറ്റി ജീവ­ന­ക്കാ­രന്‍ ഓട്ടോ­യില്‍ നിന്ന് തെറിച്ച് വീണു മരിച്ചു

Written By kvarthakgd1 on 4 Nov 2012 | 4:25 pm

Accidental-Death, Water authority, Worker, Auto-rickshaw, Hospital, Vijayan, Kasaragod,
കാഞ്ഞ­ങ്ങാട്: ബന്ധു­ക്കളെ കണ്ട് മടങ്ങും വഴി വാട്ടര്‍ അതോ­റിറ്റി ജീവ­ന­ക്കാ­രന്‍ ഓട്ടോ­യില്‍ നിന്ന് തെറിച്ച് വീണു മരിച്ചു. ബോവി­ക്കാനം സെക്ഷ­നിലെ പമ്പ് ഓപ്പ­റേ­റ്റര്‍ വെള്ളി­ക്കോത്ത് സ്വദേശി കെ. വിജ­യന്‍ (52) ആണ് മരി­ച്ച­ത്. വെള്ളി­ക്കോത്ത് നിന്ന് കാ­സ­ര്‍­കോ­ട്ടേക്ക് മട­ങ്ങവെ ശനി­യാഴ്ച ഉ­ച്ചയ്ക്ക് 2 മണിക്ക് പൊയി­നാച്ചി ടൗണി­ലാ­യി­രുന്നു അപകടം.

കാ­സ­ര്‍­കോട് ജന­റല്‍ ആശു­പ­ത്രി­യില്‍ പ്രവേ­ശി­ക്ക­പ്പെട്ട വിജ­യന്‍ ഞായ­റാഴ്ച പുലര്‍ച്ചെ­യാണ് മരി­ച്ച­ത്. പരേ­ത­നായ അമ്പു ജ്യോത്സ്യര്‍- കെ. പത്മാ­വതി ദമ്പ­തി­ക­ളുടെ മക­നാ­ണ്. സഹോ­ദ­ര­ങ്ങള്‍: കെ. ബാല­ഗോ­പാ­ലന്‍(ദു­ബാ­യ്), ഉഷ (ടൈ­ലര്‍,കാഞ്ഞങ്ങാട്). 

മൃതദേഹം ജന­റല്‍ ആശു­പ­ത്രി­യില്‍ പോസ്റ്റ്‌മോര്‍ട്ടം നട­ത്തി. വെള്ളി­ക്കോത്ത് തറ­വാട് ശ്മശാ­ന­ത്തില്‍ സംസ്‌ക്ക­രി­ച്ചു.

Keywords: Accidental-Death, Water authority, Worker, Auto-rickshaw, Hospital, Vijayan, Kasaragod, Poinachi, Kerala, Malayalam news. 
4:25 pm | 0 comments

ഇ­ള­നീര്‍ കു­ല­വീ­ണ് മ­രി­ച്ച യു­വാ­വി­ന്റെ മൃ­ത­ദേ­ഹം വി­ദഗ്ദ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നയച്ചു

Written By kvarthakgd1 on 31 Oct 2012 | 7:23 pm

Kasaragod, Parappa, Accidental-Death, Postmortem Report, Police-Enquiry, Coconut Tree, Kerala,
പ­ര­പ്പ: തെ­ങ്ങിന്‍ മു­ക­ളില്‍ വി­ളി­ച്ചു­ക­യ­റ്റി­യ അ­യല്‍­വാ­സി ഇ­ള­നീര്‍ കു­ല വെ­ട്ടി­യി­ട്ട­തി­നെ തു­ടര്‍­ന്ന് നി­ല­ത്ത് തെ­റി­ച്ചു­വീ­ണ യു­വാ­വ് മ­ര­ണ­പെ­ടാ­നിയാ­യ സം­ഭ­വ­ത്തില്‍ പോ­ലീ­സ് അ­ന്വേഷ­ണം ഊര്‍­ജി­ത­മാ­ക്കി.

യു­വാ­വി­ന്റെ ത­ല­യില്‍ മ­ന:­പൂര്‍വം ഇ­ള­നീര്‍ കു­ല വെ­ട്ടി­യി­ട്ട് കൊ­ന്ന­താ­ണെ­ന്ന ആ­രോ­പ­ണ­വു­മാ­യി ബ­ന്ധു­ക്കള്‍ രം­ഗ­ത്തെ­ത്തി­യ­തോ­ടെ സം­ഭ­വം കൂ­ടു­തല്‍ വി­വാ­ദ­ത്തി­ലേ­ക്ക് നീ­ങ്ങി. പ­ര­പ്പ തു­മ്പ കോ­ള­നി­യി­ലെ കു­ഞ്ഞി­രാ­മന്‍­-­കല്ല്യാണി ദ­മ്പ­തി­ക­ളു­ടെ മ­കന്‍ പ്ര­സാ­ദ്(24)­ആ­ണ് തെ­ങ്ങില്‍ നി­ന്ന് വീ­ണ് മ­രി­ച്ച­ത്. ചൊ­വാഴ്ച വൈ­കി­ട്ട് പ്ര­സാ­ദും അ­യല്‍­വാ­സി­ നാ­രാ­യ­ണ­നും ഒ­ന്നി­ച്ച് മ­ദ്യ­പി­ച്ചി­രു­ന്നു. ഇ­തി­നി­ട­യില്‍ അ­യല്‍­വാ­സി രാ­മു­വി­ന്റെ പ­റ­മ്പി­ലെ തെ­ങ്ങില്‍ നാ­രാ­യ­ണന്‍ ക­യ­റു­ക­യും ചെ­യ്­തു.

തെ­ങ്ങി­ന് മു­ക­ളി­ലെ­ത്തി­യ നാ­രാ­യ­ണന്‍ താ­ഴെ നില്‍­ക്കു­ക­യാ­യി­രു­ന്ന പ്ര­സാ­ദി­നോ­ട് തെ­ങ്ങി­ലേ­ക്ക് ക­യ­റാന്‍ ആ­വ­ശ്യ­പ്പെ­ടു­ക­യും തെ­ങ്ങു­ക­യ­റ്റ തൊ­ഴി­ലാ­ളി കൂ­ടി­യാ­യ പ്ര­സാ­ദ് തെ­ങ്ങി­ലേ­ക്ക് വ­ലി­ഞ്ഞു­ക­യ­റു­ക­യും ചെ­യ്­തി­രു­ന്നു. ഏ­താ­ണ്ട് പ­കു­തി ഉ­യ­ര­ത്തില്‍ പ്ര­സാ­ദ് എ­ത്തി­യ ഉ­ടന്‍ മു­ക­ളി­ലു­ണ്ടാ­യി­രു­ന്ന നാ­രാ­യ­ണന്‍ ഇ­ള­നീര്‍ കു­ല വെ­ട്ടി പ്ര­സാ­ദി­ന്റെ ത­ല­യി­ലേ­ക്ക് ഇ­ട്ടു­വെ­ന്നാ­ണ് ബ­ന്ധു­ക്ക­ളു­ടെ പ­രാ­തി. ത­ല­യില്‍ ഇ­ള­നീര്‍ കു­ല പ­തി­ച്ച് നി­ല­ത്തേ­ക്ക് തെ­റി­ച്ചു­വീ­ണ പ്ര­സാ­ദ് സം­ഭ­വ­സ്ഥ­ല­ത്തു ത­ന്നെ തല്‍­ക്ഷ­ണം മ­ര­ണ­പ്പെ­ടു­ക­യാ­യി­രു­ന്നു.­

രാ­ത്രി ത­ന്നെ ജി­ല്ലാ­ ആശു­പ­ത്രി­യി­ലേ­ക്ക് മാ­റ്റി­യ മൃ­ത­ദേ­ഹം ബു­ധ­നാഴ്ച രാ­വി­ലെ വെ­ള്ള­രി­ക്കു­ണ്ട് എ­സ്‌­ഐ രാ­ജീ­വന്‍ വ­ലി­യ­വ­ള­പ്പി­ന്റെ നേ­തൃ­ത്വത്തില്‍ ഇന്‍­ക്വ­സ്റ്റ് ന­ട­ത്തി. മ­ര­ണ­ത്തില്‍ ബ­ന്ധു­ക്കള്‍ സം­ശ­യം പ്ര­ക­ടി­പ്പി­ച്ച­തി­നാല്‍ മൃ­ത­ദേ­ഹം വി­ദ­ഗ്­ധ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നാ­യി പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജി­ലേ­ക്ക് കൊ­ണ്ടു­പോ­യി.­

പ്ര­സാ­ദി­നെ കൊ­ല­പ്പെ­ടു­ത്തി­യ­താ­ണെ­ന്ന പ­രാ­തി­യില്‍ ഉ­റ­ച്ചു­നില്‍­ക്കു­ക­യാ­ണ് ഭാ­ര്യ­യും മ­ക്ക­ളും ബ­ന്ധു­ക്ക­ളും. നാ­രാ­യ­ണ­നും പ്ര­സാ­ദും ത­മ്മി ല്‍ നേ­ര­ത്തെ അ­തിര്‍­ത്തി പ്ര­ശ്‌­നം ഉ­ള്ള­തായി പ­റ­യ­പ്പെ­ടുന്നു.
ബ­സ് ക്ലീ­ന­റാ­യ നാ­രാ­യ­ണന്‍ പ്ര­സാ­ദ് മ­ദ്യല­ഹ­രി­യി­ലാ­യ­ത് മ­റ­യാ­ക്കി മ­ന­പൂര്‍­വം ഇ­ള­നീര്‍ കു­ല പ­റി­ച്ച് യു­വാ­വി­ന്റെ ത­ല­യി­ലി­ടു­ക­യാ­യി­രു­ന്നു­വെ­ന്നാ­ണ് ആ­രോ­പ­ണം. സം­ഭ­വ­ത്തെ കു­റി­ച്ച് വി­ശ­ദ­മാ­യ അ­ന്വേഷ­ണം ന­ട­ത്തു­കയും പോ­സ്റ്റു­മോര്‍­ട്ടം റിപോര്‍­ട്ട് ല­ഭി­ക്കു­കയും ചെയ്ത ശേ­ഷം മാ­ത്ര­മേ മ­ര­ണ­കാ­ര­ണം ക­ണ്ടെ­ത്താന്‍ ക­ഴി­യു­ക­യു­ള്ളൂ­വെ­ന്ന് അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗസ്ഥര്‍ വ്യ­ക്ത­മാ­ക്കി.

മ­ര­ണ­ത്തില്‍ നാ­ട്ടില്‍ ദു­രൂ­ഹ­ത­ക­ളും അ­ഭ്യൂ­ഹ­ങ്ങളും ഉ­യര്‍­ന്നു­വ­ന്ന സാ­ഹ­ച­ര്യയ­ത്തില്‍ വ­ള­രെ സൂ­ക്ഷ്­മ­മാ­യും  ക­രു­ത­ലോ­ടെ­യും കൂ­ടി­യാ­ണ് അ­ന്വേഷ­ണം പു­രോ­ഗ­മി­ക്കു­ന്ന­ത്.

കല്ലം­ചിറ സ്വ­ദേ­ശിനി രതി­യാണ് ഭാര്യ. അഞ്ച് വയ­സിന് താഴെ­ പ്രായമുള്ള അശ്വതി, ശ്യാ­മ, ശിവ എന്നി­വര്‍ മക്കളാ­ണ്. സഹോ­ദ­ര­ങ്ങള്‍: കുമാ­രന്‍, രാജന്‍, സന്തോഷ്, രവി, ഗിരി­ജ.

Related News: 
ഇ­ള­നീര്‍കു­ല ത­ല­യില്‍ വീ­ണ് യു­വാ­വ് മ­രിച്ചു; കൊ­ല­യെ­ന്ന് ബ­ന്ധുക്കള്‍
Keywords: Kasaragod, Parappa, Accidental-Death, Postmortem Report, Police-Enquiry, Coconut Tree, Kerala, Nibour, Neighbour, Liquor, Malayalam News, 
7:23 pm | 0 comments

അ­ഞ്ചു മ­ര­ണ­ങ്ങള്‍; പെ­രു­ന്നാള്‍­ദിനം കാസര്‍­കോ­ടി­ന് 'ക­റു­ത്ത വെ­ള്ളി'­യാ­യി

Written By irf Kvartha on 27 Oct 2012 | 5:13 pm

 Sea, Kunthapuram, Bath, Three, Dead, Student, Kasaragod, Native, Bakrid, Karnataka, Kerala, Malayalam news
Rihan
Abdul Kunhi, Indira Nagar, Cherkala, Kasaragod
Abdul Kunhi
കാസര്‍­കോട്: വ്യ­ത്യസ്­ത സ്ഥ­ല­ങ്ങ­ളി­ലാ­യുണ്ടാ­യ അ­പ­ക­ട­ങ്ങ­ളില്‍ അ­ഞ്ച് ജീ­വന്‍ പൊ­ലിഞ്ഞ സംഭ­വം ജില്ല­യ്­ക്ക് സ­മ്മാ­നിച്ച­ത് ക­റു­ത്ത­വെള്ളി. പെ­രു­ന്നാള്‍ ദി­ന­ത്തി­ലാ­ണ് അപ­ക­ടപ­ര­മ്പ­ര­കള്‍ അ­ര­ങ്ങേ­റി­യത്. കൂ­ട്ട അ­പ­ക­ട­ങ്ങള്‍, പെ­രു­ന്നാള്‍ ആ­ഘോ­ഷ­ത്തി­ന് ഒ­രുങ്ങി­യ നാ­ടി­നെ ക­ണ്ണീ­ര­ണി­യി­ച്ചു.

വെ­ള്ളി­യാഴ്­ച ചെര്‍­ക്ക­ള ഇ­ന്ദി­രാ ന­ഗ­റില്‍ ഉണ്ടാ­യ അ­പ­ക­ട­ത്തില്‍ കേ­രള കോണ്‍­ഗ്ര­സ്(ബി) കാസര്‍­കോ­ട് മണ്ഡ­ലം മുന്‍ സെ­ക്രട്ട­റി ബേര്‍­ക്ക ചാ­മ്പല­ത്തെ കെ.എം. അ­ബ്ദുല്ല കു­ഞ്ഞി(44) മ­രിച്ചു. സു­ബ്ഹി നി­സ്­കാ­ര­ത്തി­നാ­യി സി­റ്റി­സണ്‍ന­ഗ­റി­ലു­ള്ള സല­ഫി പ­ള്ളി­യി­ലേ­ക്ക് ബൈ­ക്കില്‍ പോ­കുമ്പോ­ഴാ­യി­രു­ന്നു അ­പ­കടം. ചെര്‍­ക്ക­ള ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന മ­റ്റൊ­രു ബൈ­ക്കു­മാ­യി അ­ബ്ദുല്ല­കു­ഞ്ഞി സ­ഞ്ച­രിച്ച ബൈ­ക്ക് കൂ­ട്ടി­യി­ടി­ക്കു­ക­യാ­യി­രുന്നു. ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ അബ്ദുല്ല­കു­ഞ്ഞി മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യി­ലേ­ക്ക് കൊ­ണ്ടു­പോകും വ­ഴി­യാ­ണ് മ­ര­ണ­പ്പെ­ട്ട­ത്.

Sea, Kunthapuram, Bath, Three, Dead, Student, Kasaragod, Native, Bakrid, Karnataka, Kerala, Malayalam news
Khader
പെ­രു­ന്നാള്‍ ആ­ഘോ­ഷി­ക്കാന്‍ പൊ­വ്വ­ലി­ലു­ള്ള മ­ക­ളു­ടെ വീ­ട്ടി­ലേ­ക്ക് കാ­റില്‍ പോ­കു­മ്പോ­ഴാ­ണ് വി­ട്ടഌക­മ്പി­ളിബെ­ട്ട­ുവി­ലെ ഇ­സ്­മാ­യി­നെ­(70) മര­ണം ത­ട്ടി­യെ­ടു­ത്തത്. ഇ­സ്­മാ­യില്‍ സ­ഞ്ച­രി­ട്ടി­രു­ന്ന കാര്‍ പ­ള്ള­ത്ത­ടു­ക്ക പാ­ല­ത്തി­ന് സ­മീ­പം നി­യ­ന്ത്ര­ണം­വി­ട്ട് ക­വു­ങ്ങിന്‍ തോ­ട്ട­ത്തി­ലേ­ക്ക് മ­റി­യു­ക­യാ­യി­രു­ന്നു.

കു­ന്താ­പു­രം ക­ട­ലി­ല്‍ കു­ളി­ക്കാ­നി­റ­ങ്ങി­യ­പ്പോ­ഴാ­ണ് നെല്ലി­ക്കു­ന്ന് സ്വ­ദേ­ശിയാ­യ വി­ദ്യാര്‍­ഥി­യട­ക്കം മൂ­ന്ന് പേര്‍ മു­ങ്ങി­മ­രി­ച്ചത്. മും­ബൈ­യില്‍ വ്യാ­പാ­രിയാ­യ നെല്ലി­ക്കു­ന്നിലെ മു­ഹമ്മ­ദ് റ­ഫീ­ഖ്-മും­താ­സ് ദ­മ്പ­തിക­ളു­ടെ മ­കനും മം­ഗ­ലാ­പു­രം സെന്റ്‌­മേ­രീ­സ് സ്­കൂ­ളി­ലെ ഏ­ഴാംത­രം വി­ദ്യാര്‍­ത്ഥി­യുമാ­യ മു­ഹമ്മ­ദ് റി­ഹാന്‍(13), റി­ഹാ­ന്റെ മാ­തൃ സ­ഹോദ­രീ ഭര്‍­ത്താ­വും മം­ഗ­ലാ­പുര­ത്തെ വിശ്വാ­സ്ബാ­വ ബില്‍­ഡേര്‍­സ് കമ്പ­നി പാര്‍­ട്ട്­ണ­റുമാ­യ കു­ന്താ­പു­രം സ്വ­ദേ­ശി സ­യ്യി­ദ് മു­ഹ­മ്മ­ദ്(55), സ­ഹോ­ദ­രനും ബാം­ഗ്ലൂ­രി­ലെ റി­യല്‍­എ­സ്‌­റ്റേ­റ്റ് ഉ­ട­മയും ബാ­ംഗ്ലൂ­രില്‍ താ­മ­സ­ക്കാ­ര­നുമാ­യ അ­ബ്ദുല്‍ ഖാ­ദ­ര്‍(52) എ­ന്നി­വ­രാ­ണ് മ­രിച്ചത്.
Sea, Kunthapuram, Bath, Three, Dead, Student, Kasaragod, Native, Bakrid, Karnataka, Kerala, Malayalam news
Sayed

പെ­രു­ന്നാള്‍ ദിവ­സം വൈ­കു­ന്നേ­രം അ­ഞ്ച് മണി­യോ­ടെ സ­യ്യി­ദ് മു­ഹ­മ്മ­ദി­ന്റെ വീ­ട്ടി­ന­ടു­ത്തെ കോ­ടിക­ട­പ്പുറ­ത്ത് കു­ളി­ക്കാന്‍ ഇ­റ­ങ്ങി­യ­പ്പോ­ഴാ­ണ് ഇ­വര്‍ മു­ങ്ങി­മ­രി­ച്ച­ത്.

ചെര്‍­ക്ക­ള­യി­ലെ വാ­ഹ­നാ­പ­ക­ട­ത്തില്‍ ര­ണ്ട്‌­പേര്‍­ക്കും, പ­ള്ള­ത്ത­ടു­ക്ക­യി­ലെ അ­പ­ക­ട­ത്തില്‍ ര­ണ്ട്‌­പേര്‍ക്കും പ­രി­ക്കേല്‍­ക്കു­കയും ചെ­യ്­തി­രുന്നു. ഇ­തി­നു പുറ­മേ സീ­താം­ഗോളി, മേല്‍­പ­റമ്പ്, വി­ദ്യാ­നഗര്‍, എ­ന്നി­വി­ട­ങ്ങ­ളിലും പെ­രു­ന്നാള്‍ ദി­നത്തി­ലുണ്ടായ വാ­ഹ­നാ­പ­ക­ട­ങ്ങ­ളില്‍ ഏ­താ­നും­പേര്‍­ക്ക് പ­രി­ക്കേ­റ്റി­രുന്നു.

പെ­രു­ന്നാള്‍ ദി­ന­ത്തില്‍ കു­ടും­ബ­ത്തോ­ടൊ­പ്പം സ­ന്തോ­ഷം പ­ങ്കി­ടേ­ണ്ട­വ­രു­ടെ നി­ന­ച്ചി­രി­ക്കാ­തെ­യു­ള്ള വേര്‍­പാ­ട് നാ­ടി­നെ ഒന്നട­ങ്കം ദു­ഖ സാ­ന്ദ്ര­മാ­ക്കിയി­ട്ടു­ണ്ട്.

5:13 pm | 0 comments

ഗോപിനാഥന്‍ നായരുടെ മരണം: യുവാവ് അറസ്റ്റില്‍

Written By Kvarthakgd on 16 Oct 2012 | 2:45 pm

Basket ball, Association president, M.Gopinathan, Accident, Death, Youth, Arrest, Nileshwaram, Kasaragod, Kerala, Malayalam news
നീലേശ്വരം: ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം. ഗോപിനാഥന്‍ നായരുടെ (49) അപകട മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍ ഓടിച്ചയാളെ ദിവസങ്ങള്‍ നീണ്ട നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

നീലേശ്വരം കൊട്രച്ചാലിലെ ഇ­സ്­ഹാ­ഖിനെ (18) യാണ് നീലേശ്വരം സി.ഐ സി.കെ. സുനില്‍ കുമാര്‍, എസ്‌ഐ കെ. പ്രേംസദന്‍, അഡീഷണല്‍ എസ് ഐ പ്രഭാകരന്‍ എന്നിവര്‍ നടത്തിയ സമര്‍ത്ഥമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. സിവില്‍ പോലീസ് ഓഫീസറായ വാസുവും അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിയെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും സഹായിച്ചിരുന്നു.

ഒക്‌ടോബര്‍ എട്ടിന് രാത്രി 10 മണിയോടെയാണ് ദേശീയപാത നെടുങ്കണ്ടം വളവില്‍ കൈനറ്റിക് ഹോണ്ടയില്‍ സഞ്ചരിക്കുകയായിരുന്ന ഗോപിനാഥന്‍ നായരെ എതിരെ വന്ന വാഹനം ഇടിച്ച് വീഴ്ത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോപിനാഥന്‍ നായരെ ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.

ഗോപിനാഥനെ ഇടിച്ചു വീഴ്ത്തിയ വാഹനം പോലീസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. സൈബര്‍സെല്ലിന്റെയും മറ്റും സഹായത്തോടെ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഗോപിനാഥനെ ഇടിച്ച വാഹനം വെളുത്ത ആള്‍ട്ടോ കാറാണെന്ന് തിരിച്ചറിഞ്ഞത്. മൂന്നാം മൈലിലെ മുഹമ്മദ് ദില്‍ഷാദിന്റെ വീട്ടുമുറ്റത്ത് നിന്നാണ് കാര്‍ പോലീസ് കണ്ടെടുത്തത്. കാര്‍ കസ്റ്റഡിയിലെടുത്തതോടെ പോലീസ് അപകടം വരുത്തിയ കാറില്‍ സഞ്ചരിച്ചിരുന്നവരില്‍ ചിലരെ പിടികൂടിയെങ്കിലും പോലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയിലുള്ള മൊഴികളാണ് ഇവര്‍ നല്‍കിയത്.

ഗോപിനാഥന്‍ നായരുടെ മരണത്തിന് കാരണമായ കാര്‍ ഓടിച്ചത് അഷറഫ് എന്ന യുവാവാണെന്ന് ആദ്യം യുവാക്കള്‍ പോലീസിന് മൊഴി നല്‍കി. പിന്നീട് ഇവര്‍ മൊഴി മാറ്റി പറഞ്ഞു. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇസ്ഹാക്കാണ് കാറോടിച്ചിരുന്നതെന്ന് വ്യക്തമായത്. ഇസ്ഹാക്കിനൊപ്പം ഹാഷിം, പ്രണവ് എന്നീ യുവാക്കളും കാറിലുണ്ടായിരുന്നു. അഷറഫ് സംഭവ സമയത്ത് കാറിലുണ്ടായിരുന്നില്ല. ഷെഫീഖ് എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയും കാറിലുണ്ടായിരുന്നതായി യുവാക്കള്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നുവെങ്കിലും ഇതും കള്ളമാണെന്ന് തെളിഞ്ഞു.

പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചതിനും മറ്റൊരു കേസു കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇസ്ഹാക്ക്, പ്രണവ്, അഷറഫ്, ഹാഷിം എന്നിവര്‍ക്കെതിരെയാണ് കേസ്. അപകടം വരുത്തിയ കാര്‍ ഓടിച്ച ഇസ്ഹാക്കിന് ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. നീലേശ്വരം കണിച്ചിറ സ്വദേശിയാണ് കാറിന്റെ ആര്‍ സി ഉടമ. സുഹൃത്തുക്കളോടൊപ്പം ചുറ്റിക്കറങ്ങുന്നതിന് വേണ്ടി കണിച്ചിറ സ്വദേശിയില്‍ നിന്നും ഇ­സ്­ഹാഖ്, കാര്‍ വാടകക്കെടുക്കുകയായിരുന്നു. റെന്റ് എ കാറായാണ് സംഘം ആള്‍ട്ടോ കാര്‍ ഉപയോഗിച്ചത്. നീലേശ്വരം പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളടിച്ച് തിരിച്ചു വരുമ്പോഴാണ് കാര്‍ മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഗോപിനാഥന്‍ നായര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്.

Keywords: Basket ball, Association president, M.Gopinathan, Accident, Death, Youth, Arrest, Nileshwaram, Kasaragod, Kerala, Malayalam news
2:45 pm | 0 comments

മാ­താ­വി­ന്റെ കണ്‍­മു­ന്നില്‍ എ­ട്ടു വ­യ­സുകാ­രന്‍ ജീ­പ്പി­ടി­ച്ച് മ­രിച്ചു

Written By Kvartha Alpha on 14 Oct 2012 | 7:08 pm

Obituary, Accidental-Death, Jeep, Mogral puthur, Kasaragod,
മൊ­ഗ്രാല്‍: ജീ­പ്പി­ടി­ച്ച് എ­ട്ടു വ­യ­സ്സു­കാ­രന്‍ മ­രി­ച്ചു. ചൗ­ക്കി മ­ജല്‍ മാളി­ക ഹൗ­സില്‍ ഹ­നീ­ഫ­യു­ടെ മ­കന്‍ അ­ബ്ദുല്‍ അ­ഫ്ഹാം ­ആണ് മ­രി­ച്ച­ത്.

ഞാ­യ­റാഴ്ച വൈ­കു­ന്നേ­രം നാല­ര­യോടെ മൊ­ഗ്രാ­ലി­ലാ­ണ് സം­ഭ­വം. മാ­താ­വി­നൊ­പ്പം ബ­ന്ധു­വീ­ട്ടില്‍ ക­ല്യാ­ണ­ത്തി­ല്‍് പ­ങ്കെ­ടു­ത്ത് വര­ന്റെ വീ­ട്ടി­ലേ­ക്ക് പോ­കാന്‍ ബ­സി­ന­രി­കി­ലേ­ക്ക് പോകവേ റോ­ഡ് മു­റി­ച്ച് ക­ട­ക്കു­ന്ന­തി­നി­ട­യില്‍ കാസര്‍­കോ­ട് നിന്നും കു­മ്പ­ള ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രു­ന്ന ജീ­പ്പി­­ടി­ക്കു­ക­യാ­യി­രുന്നു. കു­ട്ടി തല്‍ഷ­ണം മ­രിച്ചു.

ല­ത്വീഫി­യ സ്­കൂ­ളി­ലെ മൂ­ന്നാം ക്ലാ­സ് വി­ദ്യാര്‍­ഥി­യാ­ണ് മ­രിച്ച അ­ഫ­്‌­വാന്‍. മാ­താവ്: റു­ഖി­യാബി. സ­ഹോ­ദരള്‍: അ­ഫ്‌­റാ­ന, അ­ഹ്ദം

Keywords:  Obituary, Accidental-Death, Jeep, Mogral puthur, Kasaragod,
7:08 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories