Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label Accident. Show all posts
Showing posts with label Accident. Show all posts

സ്‌കൂള്‍ ബസ് കയറി എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു

Written By kvarthaksd on 18 Jun 2013 | 1:01 pm

കുമ്പള: സ്‌കൂള്‍ ബസ് കയറി എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു. സീതാംഗോളി കട്ടത്തടുക്ക മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി ഹേരൂര്‍ ചിന്നമുഗര്‍ കാജാ റോഡിലെ ഇബ്രാഹിം-ഹാജിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജാസിം (നാല്) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായെത്തിയ ബസ് ഗ്രൗണ്ടില്‍ കുട്ടികളെ ഇറക്കിയശേഷം തിരിച്ചു പോകുന്നതിനിടയില്‍ ഡ്രൈവര്‍ ശ്രദ്ധിക്കാതെ പിറകോട്ട് വണ്ടിയെടുത്തപ്പോള്‍ വണ്ടിയുടെ പിറകില്‍ ചാരി നില്‍ക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് കയറുകയായിരുന്നു.
Student, School bus, Accident, Kumbala, Muhimmath, Death, Kasaragod
നിലവിളി കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സുഹൈമ ( രണ്ട്) ഏക സഹോദരിയാണ്.

Keywords: Student, School bus, Accident, Kumbala, Muhimmath, Death, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:01 pm | 1 comments

മംഗലാപുരത്ത് ബൈക്കപകടത്തില്‍ മാലക്കല്ലിലെ യുവാവ് മരിച്ചു

Written By kvarthaksd on 17 Jun 2013 | 11:08 am

പാണത്തൂര്‍: സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിട്ട് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന മാലക്കല്ല് സ്വദേശി മംഗലാപുരത്ത് ബൈക്കപകടത്തില്‍ മരിച്ചു. മാലക്കല്ല് അടിയാര്‍പള്ളി വീട്ടില്‍ ബേബി മാത്യു- ഷൈജ ദമ്പതികളുടെ മകന്‍ സിബിന്‍ ബേബി (24) ആണ് മരിച്ചത്.

മംഗലാപുരത്ത് ഇന്‍ഫോസിസ് ജീവനക്കാരനായിരുന്നു. സിബിന്‍ ഓടിച്ച ബൈക്ക് എതിര്‍ഭാഗത്തു നിന്നു വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ സിബിന്റെ തല റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 Accident, Bike, Youth, Mangalore, Kerala News, International News, National News.
കഴിഞ്ഞ ദിവസമാണ് സംഭവം. സംസ്‌ക്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ സെമിത്തേരിയില്‍ നടക്കും. സഹോദരങ്ങള്‍: വിപിന്‍ ബേബി (വിദ്യാര്‍ത്ഥി, തലശ്ശേരി), ഷിറിന്‍ (എം.എസ് വിദ്യാര്‍ത്ഥിനി).

Keywords: Accident, Bike, Youth, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:08 am | 0 comments

ട്രെയിന്‍ തട്ടി പരിക്കേറ്റ വൃദ്ധന്‍ മരിച്ചു

Written By kvarthaksd on 15 Jun 2013 | 6:11 pm

കാസര്‍കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരിച്ചു. ചൗക്കിയിലെ ഖാദറിന്റെ മകന്‍ കെ. മുഹമ്മദാ (65) ണ് ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചത്. ശനിയാഴ്ച രാവിലെ സി.പി.സി. ആര്‍.ഐക്കടുത്ത് വെച്ചാണ് ഇയാളെ ട്രെയിന്‍ തട്ടിയത്. പാളത്തിനരികിലൂടെ നടന്നു പോകുമ്പോള്‍ മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ തട്ടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫ്ളയിംഗ് സ്‌ക്വാഡാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കാണ് പരിക്കേറ്റത്. ആദ്യകാല ഗള്‍ഫുകാരനായ മുഹമ്മദ് പള്ളിയിലും നാട്ടിലെ ചില വീടുകളിലുമാണ് അന്തിയുറങ്ങിയിരുന്നത്.


Keywords: Train, Accident, Injured, General-hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:11 pm | 0 comments

അപകട ഭീതി: പാളത്തിനരികിലെ സ്വകാര്യ സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് റെയില്‍വെ

പാലക്കാട്: മഴക്കാലത്ത് റെയില്‍വെ ട്രാക്കിലേക്ക് പാളത്തിനരികിലെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ മരങ്ങളോ, ചില്ലകളോ വീഴുന്നത് മൂലം ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മലബാര്‍ മേഖലയില്‍ റെയില്‍ പാളത്തിന് സമീപത്തെ സ്ഥല ഉടമകളോടാണ് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ്. ജയിംസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അപകട സ്ഥിതിയിലുള്ള മരങ്ങളും അവയുടെ ചില്ലകളും മുറിച്ചുമാറ്റി സഹകരിക്കണമെന്നാണ് റെയില്‍വെയുടെ അഭ്യര്‍ത്ഥന. റെയില്‍വെയുടെ സ്ഥലത്തുള്ള അപകട സാധ്യതയുള്ള മരങ്ങള്‍ റെയില്‍വെ തന്നെ മുറിച്ചു മാറ്റിയിട്ടുണ്ട്.

Kasaragod, Kerala, Railway, Train, Accident, Land, Trees, Railway Track, Malabar area, Kerala News, International News, National News,മഴക്കാലത്തെ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയോ, ചില്ല ഒടിഞ്ഞോ റെയില്‍ പാളത്തിലോ, ഓടുന്ന ട്രെയിനിന് മുകളിലോ വീഴാന്‍ സാധ്യതയുണ്ടെന്നും അത് ആളപായവും നാശനഷ്ടവും ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കി. പലപ്പോഴും പാളത്തിലേക്ക് മരങ്ങള്‍ വീണ് ട്രെയിനുകളുടെ യാത്ര മുടങ്ങാനും സമയം നഷ്ടപ്പെടാനും ഇടയാക്കുന്നതായും അറിയിപ്പില്‍ വ്യക്തമാക്കി.

SUMMARY: Frequent tree fall incidents on railway track especially in Malabar area are increasing due heavy rain. Tree fall incidents on railway track cause damage to railway track and rolling stock. This disturbs the rail traffic and making hardship to travelling public. Trees on railway land in falling and leaning condition are already cut by railway authorities. The trees leaning towards railway track from private land and in falling condition create big threat to railways. They may fall at any time on running train or on the track. This may cause serious injury or even death to travelling public and damage to railway properties. In addition, it could lead to abnormal late running of trains and disruption arising out of accidents.

Hence, Railways appeal to the land owners near to the railway track to cut the trees or prune the branches leaning towards the railway track and in falling condition. That will help smooth train operation during this monsoon season. Railways solicit your kind co-operation in the matter.
Keywords: Kasaragod, Kerala, Railway, Train, Accident, Land, Trees, Railway Track, Malabar area, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:00 pm | 0 comments

ഓട്ടോ റിക്ഷ കുഴിയിലേക്ക് മറിഞ്ഞ് 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: ചട്ടഞ്ചാല്‍ തൈര ക്ഷേത്രത്തിനടുത്ത് ഓട്ടോ റിക്ഷ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം.

തെക്കില്‍പറമ്പ ഗവ. യു.പി. സ്‌കൂളില്‍ പഠിക്കുന്ന അഞ്ചാം തരം വിദ്യാര്‍ത്ഥികളായ സഞ്ജീവന്റെ മകള്‍ സംഗീത (10), മഹേഷിന്റെ മകള്‍ ഐശ്വര്യ (10), ഐശ്വര്യയുടെ സഹോദരി നാലാം ക്ലാസില്‍ പഠിക്കുന്ന മഹിമ (എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റ് ഏതാനും കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് റിക്ഷയില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Students, Injured, Autorikshaw, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News.
File Photo
Keywords: Students, Injured, Autorikshaw, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:19 pm | 0 comments

ട്രെയിന്‍ തട്ടി വൃദ്ധന് ഗുരുതരം

കാസര്‍കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് വൃദ്ധനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൗക്കിയിലെ ഖാദറിന്റെ മകന്‍ കെ. മുഹമ്മദി (65) നാണ് ശനിയാഴ്ച രാവിലെ സി.പി.സി. ആര്‍.ഐ ക്കടുത്ത് വെച്ച് ട്രെയിന്‍ തട്ടി പരിക്കേറ്റത്. പാളത്തിനരികിലൂടെ നടന്നു പോകുമ്പോള്‍ മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ തട്ടുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫ്ലയിംഗ് സ്‌ക്വാഡാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കാണ് പരിക്ക്. ആദ്യകാല ഗള്‍ഫുകാരനായ മുഹമ്മദ് പള്ളിയിലും നാട്ടിലെ ചില വീടുകളിലുമാണ് അന്തിയുറങ്ങുന്നത്.

Train, Hospital, Accident, Kasaragod, Kerala, Kerala News, International News, National News.
Keywords: Train, Hospital, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:18 pm | 0 comments

'കാലുകുത്തുമ്പോള്‍ ശ്രദ്ധിക്കുക, കേബിള്‍ കുഴിയില്‍ വീഴാന്‍ സാധ്യതയുണ്ട്'

Written By kvarthaksd on 13 Jun 2013 | 11:16 am

കാസര്‍കോട്: വൈദ്യുതി- ടെലിഫോണ്‍ കേബിളിടാനും കുടിവെള്ള പൈപ്പ് സ്ഥാപിക്കാനും മറ്റുമായി നഗരത്തിന്റെ പലഭാഗത്തും കുഴിച്ച കുഴികള്‍ മൂടാത്തത് അപകടക്കെണിയൊരുക്കുന്നു. പകുതി മൂടിയ കുഴികളില്‍ മഴവെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ കുഴിയുള്ളതറിയാതെ വഴിയാത്രക്കാരും വാഹനങ്ങളും വീഴുന്നതും പതിവാണ്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഐ.ഡി.ബി.ഐ ബാങ്കിന് മുന്നിലായി റോഡരികില്‍ കേബിളിടാന്‍ കുഴിച്ച കുഴിയില്‍ ഇതിനകം നിരവധി വഴിയാത്രക്കാരും വാഹനങ്ങളും വീഴുകയുണ്ടായി.

വിദ്യാനഗര്‍ മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയും എം.ജി. റോഡില്‍ ട്രാഫിക് ജംഗ്ഷന്‍ വരെയും ഇതുപോലെ പലയിടത്തും മൂടാതെ കിടക്കുന്ന കുഴികളുണ്ട്. അപകടം വരുത്തുന്നതിന് പുറമെ ഇത്തരം കുഴികളില്‍ അഴുക്ക് വെള്ളം കെട്ടിക്കിടന്ന് കൊതുകുകളും രോഗാണുക്കളും പെരുകുന്ന സ്ഥിതിയുമുണ്ട്. വേനല്‍ക്കാലത്ത് കുഴിച്ച കുഴികള്‍ കേബിളിട്ട് കഴിഞ്ഞിട്ടും ഇതുവരെയായും മൂടാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയുടെ ഉദാഹരണമായി വഴിയാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം കുഴികള്‍ക്ക് പുറമെ റോഡുകളിലെ കുഴികളും നടപ്പാതയില്ലാത്ത ഓവുചാലുകളും തകര്‍ന്ന സ്ലാബും നഗരത്തിന്റെ പലഭാഗത്തും അപകടക്കെണി ഒരുക്കിയിട്ടുണ്ട്. ഓവുചാലുകള്‍ അടഞ്ഞ് മഴവെള്ളം റോഡിലൂടെ ഒഴുകി കുഴിഞ്ഞ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നു. എം.ജി. റോഡില്‍ അമേയ് കോളനി റോഡ് തുടങ്ങുന്ന സ്ഥലത്ത് മഴവെള്ളം റോഡില്‍ തളം കെട്ടി നില്‍ക്കുകയാണ്.

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ഓവുചാലുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകുന്നു. മഴക്കാലത്തിന് മുന്നോടിയായി നഗരത്തിലെ റോഡുകളുടെ അറ്റക്കുറ്റപ്പണി നടത്താനും ഓവുചാലുകള്‍ ശുചീകരിക്കാനും നടപടി സ്വീകരിക്കാത്തത് പ്രശ്‌നം വഷളാക്കിയിരിക്കുകയാണ്. മഴക്കാലം ആരംഭിച്ചതോടെ കാസര്‍കോട് നഗരം മലിനമായി, പകര്‍ചവ്യാധി ഭീഷണി ഉയരുന്ന പ്രദേശമായി മാറിയിട്ടുണ്ട്.

ഇതിന് പുറമെയാണ് മൂടാതെ കിടക്കുന്ന കേബിള്‍ കുഴികള്‍ അപകടക്കെണിയൊരുക്കുന്നത്. ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാത്തതിനാല്‍ നഗരത്തിന്റെ പലഭാഗത്തും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നു. അതുമൂലം കൊതുകും രോഗാണുക്കളും പെരുകുകയും നഗരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നു.
 
Drinking water, Vehicle, Road, Rain, Accident, Waste, Kasaragod, Kerala, Kerala News, International News, National News.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മൂടാത്ത കേബിള്‍ കുഴി
Keywords: Drinking water, Vehicle, Road, Rain, Accident, Waste, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:16 am | 0 comments

ആംബുലന്‍സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം

Written By kvarthapressclub on 10 Jun 2013 | 11:50 am

ഉപ്പള: ബൈക്കും ആംബുലന്‍സും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഉപ്പള ടൗണിലാണ് അപകടം. മംഗലാപുരത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സാണ് ബൈക്കിലിടിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുകയും ഇയാളെ പിടികൂടി പോലീസിലേല്‍പിക്കുകയും ചെയ്തു. വോര്‍ക്കാടി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ
Critical Condition,Ambulance, Accident, Bike, Uppala, Injured,
മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Critical Condition,Ambulance, Accident, Bike, Uppala, Injured, Police, Kerala,National News,Inter National News, World News, Gulf News,Educational News,Business News, Health News.

11:50 am | 0 comments

എരിയാലിലെ കാറപകടം: ഡ്രൈവര്‍ക്കെതിരെ കേസ്

Written By kvarthaksd on 4 Jun 2013 | 11:11 am

കാസര്‍കോട്: ജൂണ്‍ ഒന്നിന് രാത്രി എരിയാല്‍ പാലത്തില്‍ കാറുകള്‍ കൂട്ടിമുട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു.

മൊഗ്രാലിലെ അഷ്‌റഫിന്റെ മകന്‍ സവാദിന് (26) പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ സഹോദരി ഷംസീദ നല്‍കിയ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. എം.എച്ച് 48 ക്യു 3006 നമ്പര്‍ സ്വിഫ്റ്റ് ഡിസൈര്‍ കാറിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.

സവാദും ഷംസീദയും സഞ്ചരിച്ച മാരുതി 800 കാറില്‍ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന ഡ്രൈവറടക്കമുള്ള രണ്ടു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സവാദ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 
 Accident, Car, Driver, Case, Police, Hospital, Treatment, Kasaragod, Kerala, Kerala News, International News.
File Photo

Keywords: Accident, Car, Driver, Case, Police, Hospital, Treatment, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:11 am | 0 comments

ബെന്‍സ് കാറും ഓട്ടോയും കൂട്ടിയിടിച്ചു; വ്യവസായ പ്രമുഖന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Written By kvartha delta on 3 Jun 2013 | 9:00 pm

കാസര്‍കോട്: അടുക്കത്ത് ബയല്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം ബെന്‍സ് കാറും ഓട്ടോയും കൂട്ടിയിടിച്ച് വ്യവസായ പ്രമുഖന്‍ കളനാട്ടെ ഖത്തര്‍ ഇബ്രാഹിം ഹാജി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവര്‍ക്ക് കൈക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

ഓട്ടോ ഡ്രൈവര്‍ കുമ്പള കോട്ടേക്കാറിലെ സോമപ്പയുടെ മകന്‍ മഹേഷിനാണ് (25) പരിക്കേറ്റത്. ഇയാളെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയില്‍ നിന്ന് കളനാട്ടേക്ക് പോവുകയായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി. ഇദ്ദേഹം സഞ്ചരിച്ച കെ.എല്‍. 14 ജെ 9 നമ്പര്‍ മേഴ്‌സ്ഡിസ് ബെന്‍സ് കാര്‍ കാസര്‍കോട് നിന്നും കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 14 കെ 6872 നമ്പര്‍ ആപേ ഓട്ടോയിലിടിക്കുകയായിരുന്നു. കാര്‍ പിന്നീട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് നിന്നത്.

വാഹനങ്ങള്‍ ഓവര്‍ട്ടേക്ക് ചെയ്യുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനങ്ങള്‍ ട്രാഫിക് പോലീസ് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി.

 Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake

Photos: Zubair Pallickal

Keywords: Mercedes Benz Car, Accident, Injured, Auto, Driver, Kasaragod, Hospital, Kerala, Overtake, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:00 pm | 4 comments

തെക്കിലില്‍ മറിഞ്ഞ ടാങ്കര്‍ ലോറിക്ക് മുകളിലേക്ക് മാങ്ങ കയറ്റിയ ടെമ്പോ മറിഞ്ഞു

Written By kvarthaksd on 30 May 2013 | 9:57 pm

കാസര്‍കോട്‌: കഴിഞ്ഞ ദിവസം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ തെക്കില്‍ വളവില്‍ വീണ്ടും വാഹനാപകടം. ബുധനാഴ്ച രാത്രി 11 മണിയോടെ കണ്ണൂരില്‍ നിന്ന് മാങ്ങകള്‍ നിറച്ച് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാറ്റ 407 ടെമ്പോയാണ് മറിഞ്ഞത്. നിസാരമായി പരിക്കേറ്റ ടെമ്പോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം മറിഞ്ഞ ടാങ്കറിന് മുകളിലേക്കാണ് ടെമ്പോയും ചെന്നുവീണത്. ടെമ്പോയില്‍ ഡ്രൈവര്‍ക്ക് പുറമെ മറ്റൊരാളും ഉണ്ടായിരുന്നുവെങ്കിലും അയാള്‍ക്ക് പരിക്കില്ല. മഴയെ തുടര്‍ന്ന് റോഡില്‍ ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് വഴുക്കല്‍ ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇന്റര്‍ലോക്ക് ചെയ്ത റോഡ് കുഴിയുള്ള ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുന്നതും റോഡിന് അരികു ഭിത്തി ഇല്ലാത്തതും മീനുമായി പോകുന്ന വണ്ടികളില്‍ നിന്ന് വെള്ളം റോഡിലേക്ക് വീഴുന്നതും അപകടത്തിന് വഴിവെക്കുന്നു.

കൂടാതെ ഈ ഭാഗത്ത് റോഡില്‍ ഹമ്പോ, വളവുണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡോ സ്ഥാപിക്കാത്തതും അപകടത്തിന് ആക്കംകൂട്ടുന്നു. മാങ്ങ കയറ്റിയ ടെമ്പോ ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്തെത്തിയപ്പോള്‍ ചെരിയുകയും വഴുതി കുഴിയിലേക്ക് പതിക്കുകയുമായിരുന്നു.

തെക്കില്‍ വളവില്‍ റോഡ് തകരുന്നതും അപകടം പതിവാവുകയും ചെയ്ത സാഹചര്യത്തിലാണ് വളവുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ലോക്ക് പാകിയത്‌. എന്നാല്‍ ഇന്റര്‍ലോക്ക് മൂലം അപകടങ്ങള്‍ കുറയുകയല്ല, കൂടുകയാണ് ചെയ്തതെന്നാണ് അടുത്തിടെയുണ്ടായ അപകട പരമ്പരകള്‍ വ്യക്തമാക്കുന്നത്. ടാങ്കര്‍ ലോറി അപകടത്തില്‍പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ അപകടമുണ്ടായ സ്ഥലത്തു തന്നെ ഒരു കാറും അപകടത്തില്‍പെട്ടിരുന്നു.

മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരമകനും കൂട്ടുകാരും സഞ്ചരിച്ച കാറാണ് അന്ന് അപകടത്തില്‍പെട്ടത്. ഇതിന് പുറമെ ബൈക്കുകളും മറ്റു ചെറുവാഹനങ്ങളും ഇവിടെ അപകടത്തില്‍പെടുന്നുണ്ട്. ബുധനാഴ്ച വൈകിട്ട് ഇതിനടുത്ത കാനത്തുംകുണ്ടില്‍ കൊപ്രയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

അപകടം നിത്യ സംഭവമായ സാഹചര്യത്തിലും മഴക്കാലം കണക്കിലെടുത്തും പ്രദേശത്ത് സുരക്ഷാ സംവിധാനം ഏര്‍പെടുത്തണമെന്ന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു. അപകട പ്രദേശങ്ങളില്‍ ഹമ്പും അരിക് ഭിത്തിയും സ്ഥാപിക്കണമെന്നും റോഡിലെ ചെരിവ് നിവര്‍ത്തണമെന്നും ഇന്റര്‍ലോക്കിന് പകരം റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നു. അപകടം ഉണ്ടായ സ്ഥലത്തിനടുത്ത രണ്ട് വീടുകളില്‍ നിന്ന് ആളുകള്‍ ഭീതിമൂലം താമസം മാറിയിട്ടുണ്ട്. ഈ ഭാഗത്തുകൂടി മദ്രസ- സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്ന് പോകുന്ന വഴിയുമുണ്ട്. അപകടങ്ങള്‍ പതിവായത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

Related News: തെക്കിലില്‍ ടാങ്കര്‍ ലോറി 50 അടി താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

ശിഹാബ് തങ്ങളുടെ പേരമകനും കൂട്ടുകാരും സഞ്ചരിച്ച കാര്‍ തെക്കിലില്‍ കൊക്കയിലേക്ക് മറിഞ്ഞു

Accident, Driver, Injured, Tanker-Lorry, Hospital, Road, Kasaragod, Kerala, Kerala News, International News, National News.

Accident, Driver, Injured, Tanker-Lorry, Hospital, Road, Kasaragod, Kerala, Kerala News, International News, National News.

Photos: Aboobacker Kandathil

Keywords: Accident, Driver, Injured, Tanker-Lorry, Hospital, Road, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:57 pm | 1 comments

സിമന്റ് മിക്‌സര്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

മംഗലാപുരം: സിമന്റ് മിക്‌സര്‍ ട്രക്ക് നിയന്ത്രണം തെറ്റി മറിഞ്ഞു. ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ നാട്ടേക്കല്‍ വളവിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രക്കിന്റെ മുന്‍ഭാഗം തകര്‍ന്നു.

മംഗലാപുരത്തു നിന്ന് കൊണാജെയിലേക്ക് പോവുകയായിരുന്നു ട്രക്ക്. ചാറ്റല്‍ മഴയെ തുടര്‍ന്ന് റോഡില്‍ വഴുക്കല്‍ അനുഭവപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചത്. സംഭവത്തില്‍ കൊണാജെ പോലീസ് കേസെടുത്തു.

Accident, Driver, Injured, Mangalore, Rain, Lorry, Kerala News, International News.ദേശീയപാത 66 ല്‍ തൊക്കോട്ട് കല്ലാപ്പുവിലുണ്ടായ മറ്റൊരു അപകടത്തില്‍ ലോറി റോഡിന് മധ്യേയുള്ള കുഴിയിലേക്ക് മറിഞ്ഞു. രണ്ട് റോഡുകള്‍ക്ക് മധ്യേയുള്ള കുഴിയില്‍ ലോറി ചെന്നുവീഴുകയായിരുന്നു.

Keywords: Accident, Driver, Injured, Mangalore, Rain, Lorry, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:59 am | 0 comments

തെക്കിലില്‍ ഹമ്പ് നിര്‍മിക്കണമെന്ന പോലീസ് നിര്‍ബന്ധം ഒടുവില്‍ പി.ഡബ്ല്യു.ഡി അംഗീകരിച്ചു

കാസര്‍കോട്: അപകടം തുടര്‍ക്കഥയായ ചട്ടഞ്ചാല്‍ തെക്കില്‍ വളവില്‍ ഹമ്പ് നിര്‍മിക്കണമെന്ന പോലീസിന്റെ നിര്‍ബന്ധം ഒടുവില്‍ പൊതുമരാമത്ത് അധികൃതര്‍ അംഗീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് വന്‍ അപകടങ്ങളാണ് ഇവിടെ നടന്നത്. നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് തൊട്ട് പിന്നാലെ കണ്ണൂരില്‍ പാചകവാതകം ഇറക്കി മംഗലാപുരത്തേക്ക് തിരിച്ചു പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിയുകയും ചെയ്തു.

ഡ്രൈവറും സഹായിയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേ ദിവസം തന്നെ ഒരു കാറും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നിന്നതിനാലാണ് കുഴിയിലേക്ക് മറിയാതിരുന്നത്. കൊടും വളവ് കഴിഞ്ഞ് വാഹനങ്ങള്‍ അമിത വേഗതയിലെത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയും തൊട്ടടുത്ത വീടിനു മുന്നിലെ കുഴിയിലേക്ക് വീഴുകയുമാണ് ചെയ്യുന്നത്.

ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞപ്പോള്‍ ടാങ്കറില്‍ ഗ്യാസില്ലാത്തത് കൊണ്ട് മാത്രമാണ് കണ്ണൂര്‍ ചാലയിലും മംഗലാപുരം ഹാസനിലും ഉണ്ടായത് പോലുള്ള ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം വര്‍ധിച്ചതിനാല്‍ ഇവിടെ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് കാവലുള്ളപ്പോള്‍ തന്നെയാണ് ബുധനാഴ്ച രാത്രി 11 മണിയോടെ മാങ്ങ കയറ്റിവന്ന ലോറി, മറിഞ്ഞ് കിടക്കുകയായിരുന്ന ടാങ്കറിന് മുകളിലേക്ക് മറിഞ്ഞത്.

ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. അപകടം വര്‍ധിച്ചതോടെ ഇവിടെ ഹമ്പ് നിര്‍മിക്കണമെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ പാതയില്‍ ഹമ്പ് പാടില്ലെന്ന് നിയമമുണ്ടെന്ന് പറഞ്ഞ് ഹമ്പ് നിര്‍മിക്കാനുള്ള പോലീസിന്റെ ആവശ്യം പൊതുമരാമത്ത് അധികൃതര്‍ തള്ളുകയായിരുന്നു. എന്നാല്‍ പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഹമ്പ് നിര്‍മിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ ഇപ്പോള്‍ സന്നദ്ധമായിട്ടുണ്ട്.

മനുഷ്യ ജീവന് ഭീഷണിയായിരിക്കുന്ന അപകട വളവില്‍ ഹമ്പ് നിര്‍മിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് അധികൃതര്‍ക്കായിരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയപ്പോഴാണ് അധികൃതര്‍ ഹമ്പ് നിര്‍മാണത്തിന് തല കുലുക്കിയത്. ഹമ്പ് നിര്‍മിക്കുന്നതിന് പുറമെ റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ അപകട സ്ഥലത്ത് മണ്ണ് കൊണ്ടിട്ട് ഭിത്തിയുണ്ടാക്കി ചെറിയ വാഹനങ്ങള്‍ മറിയുന്നത് തടയുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ഹമ്പ് രണ്ട് ദിവസത്തിനുള്ളില്‍ നിര്‍മിക്കും.

Accident, Police, Car, Tanker-Lorry, Chattanchal, Electric post, Tragedy, Kasaragod.എല്ലാ ഭാഷയിലും അപകടം സംബന്ധിച്ചുള്ള ട്രാഫിക് ബോര്‍ഡും ഇവിടെ സ്ഥാപിക്കും. ഇപ്പോള്‍ പോലീസുകാര്‍ക്ക് പോലും ഇവിടെ ഡ്യൂട്ടിക്കു നില്‍ക്കാന്‍ ഭയമാണ്. അപകടം നടന്ന സ്ഥലത്തെ രണ്ടു വീട്ടുകാര്‍ ഇതിനകം വീട് കുടിയൊഴിഞ്ഞു പോയിട്ടുണ്ട്. ടാങ്കര്‍ ലോറി മറിഞ്ഞപ്പോള്‍ ഭാഗ്യം കൊണ്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. വീടിന്റെ മതില്‍ തകര്‍ന്നിരുന്നു.

Keywords: Accident, Police, Car, Tanker-Lorry, Chattanchal, Electric post, Tragedy, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:58 am | 0 comments

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Written By kvarthapressclub on 28 May 2013 | 7:32 pm

മഞ്ചേശ്വരം: പൊസോട്ട് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ്  മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. കാട്ടുകുക്കയിലെ കുഞ്ഞനായിക്കിന്റേയും കമലയുടെയും മകന്‍ ഡി. പ്രകാശ്നായക് (31) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗണേശ(38) ന് സാരമായി പരിക്കേറ്റു.

ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. മംഗലാപുരത്തുള്ള പ്രകാശിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങുന്നതിനിടയില്‍ കാസര്‍കോട്ടുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു.

Manjeshwaram, National highway, Car, Bike, Accident, Youth, Death, Hospital, Injured, Obituary, Kerala  ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും ബൈക്കില്‍ നിന്നും തെറിച്ചുവീണു. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ രണ്ടുപേരെയും ഉടന്‍
ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രകാശ് മരിച്ചിരുന്നു.

വയര്‍മാനായ പ്രകാശ് നായക് അവിവാഹിതനാണ്. സഹോദരങ്ങള്‍: രമേശ, രാജു,സുമിത,ഹേമാവതി.

Keywords: Manjeshwaram, National highway, Car, Bike, Accident, Youth, Death, Hospital, Injured, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:32 pm | 0 comments

തെക്കിലില്‍ ടാങ്കര്‍ ലോറി 50 അടി താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

തെക്കില്‍: തെക്കില്‍ കാനത്തുംകുണ്ടില്‍ പഴയ ചെക്ക് പോസ്റ്റിനടുത്ത് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറി ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഒഴിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. ടാങ്കറില്‍ ഗ്യാസ് ഇല്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.

ഇന്റര്‍ലോക്കിട്ട റോഡില്‍ ചാറ്റല്‍ മഴയിലും മത്സ്യ വണ്ടിയില്‍ നിന്ന് വെള്ളം വീണും വഴുക്കല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പഴയ ചെക്ക് പോസ്റ്റിനടുത്ത പരേതനായ ടി.പി ഉമര്‍ കുഞ്ഞിയുടെ വീട്ടുമുറ്റത്തേക്കാണ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെ.എ 01 എബി. 5820 നമ്പര്‍ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

ഈ അപകടം ഉണ്ടായതിന് തൊട്ട് പിന്നാലെ ഈ സ്ഥലത്ത് തന്നെ ഒരു സ്വിഫ്റ്റ് കാറും അപകടത്തില്‍പെട്ടു. റോഡില്‍ നിന്ന് തെന്നിയ കാര്‍ റോഡരികിലെ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ലോറി കണ്ണൂരില്‍ ഗ്യാസ് ഇറക്കി തിരിച്ചുവരുന്ന സമയമായതിനാലാണ് സംഭവിക്കുമായിരുന്ന വന്‍ അപകടം ഒഴിവായത്.

ചൊവ്വാഴ്ച ലോറി അപകടമുണ്ടായ സ്ഥലത്തിന് അല്‍പം അകലെ ഈയിടെ ഒരു കാര്‍ നിയന്ത്രണം വിട്ട് 40 അടിയോളം താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊച്ചുമകനും കൂട്ടുകാരുമാണ് കാറിലുണ്ടായിരുന്നത്. അവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

റോഡില്‍ ഇന്റര്‍ലോക്ക് പാകിയതും മത്സ്യ ലോറികളില്‍ നിന്ന് വെള്ളം വീണ് വഴുക്കല്‍ അനുഭവപ്പെടുന്നതുമാണ് ഇവിടെ അപകടങ്ങള്‍ പതിവായതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഇവിടെ നിരവധി മീന്‍ ലോറികള്‍ തടഞ്ഞ്‌വെച്ച് വിദ്യാനഗര്‍ പോലീസിനും ഹൈവെ പോലീസിനും കൈമാറുകയും അവര്‍ പിഴചുമത്തി ലോറികള്‍ വിട്ടയക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം ജയില്‍ചാടിയ തെക്കിലിലെ ചരല്‍ ലത്തീഫ് എന്ന സി.എ അബ്ദുല്‍ ലത്തീഫിന് വേണ്ടി തെക്കില്‍ പ്രദേശത്ത് പോലീസ് തിങ്കളാഴ്ച രാത്രി മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനാല്‍ അപകട സമയത്ത് പോലീസുകാരും നാട്ടുകാരും ഉടന്‍ തന്നെ സ്ഥലത്തെത്തുകയും വേണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

Tanker Accident, Kasaragod, Thekkil, Injured, Gas Tanker, Lorry, Kerala, Karnataka, Taker Lorry

Tanker Accident, Kasaragod, Thekkil, Injured, Gas Tanker, Lorry, Kerala, Karnataka, Taker Lorry, Malayalam news, Kerala News.

Tanker Accident, Kasaragod, Thekkil, Injured, Gas Tanker, Lorry, Kerala, Karnataka, Taker Lorry, Malayalam news, Kerala News.

Photo: Aboobacker Kandathil

Keywords: Tanker Accident, Kasaragod, Thekkil, Injured, Gas Tanker, Lorry, Kerala, Karnataka, Taker Lorry, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:23 pm | 0 comments

കാറിടിച്ച് പരിക്കേറ്റ ഡോക്ടര്‍ മരിച്ചു

ഉഡുപ്പി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടര്‍ മരിച്ചു. കെടിഞ്ചെ പരാരിയിലെ ഡോ. ചേതന്‍ ഡി. റൈ (23) ആണ് ഞായറാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ മരിച്ചത്. മെയ് 21 ന് കുന്താപുരത്താണ് അപകടമുണ്ടായത്.

ഉഡുപ്പിയില്‍ നിന്ന് കുന്താപൂരം അംഗഡക്കട്ടയിലെ തറവാട്ട് വീട്ടിലേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് ചേതനെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ചേതന്‍ ഇതുവരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Accident, Car, Treatment, Injured, Hospital, Road-side, National, Kerala News, International News.എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജനായി പരിശീലനം നടത്തിവരികയായിരുന്നു ഡോ. ചേതന്‍. വിജയ ബാങ്കിന്റെ റിട്ട. മാനേജര്‍ എം. ദിനകര്‍ റൈയുടെ മകനാണ് ഡോ. ചേതന്‍.

Keywords: Accident, Car, Treatment, Injured, Hospital, Road-side, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:55 am | 0 comments

സ്‌കൂട്ടറില്‍ കാറിടിച്ച് പരിക്കേറ്റ ഉപ്പള സ്വദേശി മരിച്ചു

Written By kvartha delta on 24 May 2013 | 8:21 pm

ഉപ്പള: സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ കാറിടിച്ച് പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 70 കാരന്‍ മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ എം.ബി. ഹസൈനാര്‍ ഹാജിയാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. രണ്ട് മാസം മുമ്പ് ഹിദായത്ത് നഗറിലായിരുന്നു അപകടം.

ഭാര്യ: ആഇശ, മക്കള്‍: ആസിഫ് ഹാജി, ഇര്‍ഷാദ്, റിയാസ്, നുസ്രത്ത് ബീവി.
Obituary, Accident, Injured, Hospital, Kasaragod, Uppala

Keywords: Obituary, Accident, Injured, Hospital, Kasaragod, Uppala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:21 pm | 0 comments

80 കാരി ടിപ്പര്‍ലോറി ഇടിച്ച് മരിച്ചു

നീലേശ്വരം: റോഡ് മുറിച്ചു കടക്കുകയായിരുന്ന 80 കാരി ടിപ്പര്‍ലോറി തട്ടി മരിച്ചു. നീലേശ്വരം പട്ടേനയിലെ പരേതനായ എ.പി.ശംഭു എമ്പ്രാന്തിരിയുടെ ഭാര്യ അരയാക്കില്‍ പെരികമന ഗംഗാദേവി അന്തര്‍ജനമാണ്  മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി  പരിക്കേറ്റ ഇവരെ ആദ്യം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്  മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. അപകടം വരുത്തിയ ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

മക്കള്‍: എ.പി.പ്രസന്നശങ്കര്‍, എ.പി.ശ്രീനിവാസന്‍ (അധ്യാപകന്‍, ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്), എ.പി.ഗൗരി അന്തര്‍ജനം. മരുമക്കള്‍: സാവിത്രി (പെരിന്തട്ട, മാതമംഗലം), കെ.എന്‍.സുഭദ്ര (അധ്യാപിക, കാസര്‍കോട്, നെല്ലിക്കുന്ന് എ.യു.പി.സ്‌കൂള്‍), പരേതനായ കൃഷ്ണന്‍ നമ്പൂതിരി (റിട്ട. കെ.എസ്.ഇ.ബി. ഓവര്‍സിയര്‍). സഹോദരങ്ങള്‍: പ്രൊഫ. എ.വിഷ്ണു നമ്പൂതിരി (റിട്ട. പ്രൊഫസര്‍ ഗവ. കോളജ്, കാസര്‍കോട്), നീലമന സുഭദ്ര അന്തര്‍ജനം (തായന്നൂര്‍), അതിയടത്ത് കുറുവക്കാട്ട് ഇല്ലത്ത് സരസ്വതി അന്തര്‍ജനം.
Accident, Tipper lorry, Neeleswaram, Kasaragod, Kerala News, International News, National News.
Keywords: Accident, Tipper lorry, Neeleswaram, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:23 pm | 0 comments

കുമ്പളയിലെ ദമ്പതികളും സുഹൃത്തും മംഗലാപുരത്ത് വാഹനാപകടത്തില്‍ മരിച്ചു

Written By kvarthaksd on 22 May 2013 | 9:16 pm

കുമ്പള: മംഗലാപുരത്തുണ്ടായ വാഹനാപകടത്തില്‍ കുമ്പളയിലെ ദമ്പതികളും സുഹൃത്തും മരിച്ചു. കുമ്പളയിലെ അരുണ റൈ (55), ഭര്‍ത്താവ് സതീശ് റൈ (59), സുഹൃത്തും കാര്‍ ഡ്രൈവറുമായ സൂറത്കല്ലിലെ കൃഷ്ണപുരയിലെ സതീഷ് കുമാര്‍ (43) എന്നിവരാണ് മരിച്ചത്. മജൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് അരുണ റൈ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ പടുബിദ്രി ബീടിനക്കരെ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച മാരുതി കാറുമായി ഗ്യാസ് ടാങ്കര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറില്‍ കുടുങ്ങിയ മൂവരെയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
Accident, Kumbala, Tanker-Lorry, Hospital, Car, KSRTC-Bus, Kerala News, International News, National News.
ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും എല്ലാവരും മരണപ്പെട്ടിരുന്നു. അരുണയുടെ പിതാവ് കുമ്പളയില്‍ നിര്‍മിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച വൈകിട്ട് കാപ്പു മാറിഗുഡിയിലുണ്ടായ മറ്റൊരപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പടുഗ്രാമയിലെ ബാലകൃഷ്ണ ഷെട്ടി (50), ഭാര്യ മമത ഷെട്ടി (40) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ടാ ആക്ടീവയില്‍ കെ.എസ്.ആര്‍.ടി.സി. വോള്‍വ ബസ് ഇടിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് പോവുകയായിരുന്നു ദമ്പതികള്‍.

Accident, Kumbala, Tanker-Lorry, Hospital, Car, KSRTC-Bus, Kerala News, International News, National News.Keywords: Accident, Kumbala, Tanker-Lorry, Hospital, Car, KSRTC-Bus, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:16 pm | 1 comments

ഒഡീഷ സ്വദേശിക്ക് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് പരിക്ക്

കാസര്‍കോട്: തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ ഒഡീഷ സ്വദേശിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ബേക്കല്‍ ജംഗ്ഷനിലാണ് അപകടം. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കൈക്കും പരിക്കുണ്ട്.
Train, Injured, General-hospital, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News.

Keywords: Train, Injured, General-hospital, Accident, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

3:28 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories