Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label ASI. Show all posts
Showing posts with label ASI. Show all posts

ബൈക്കിടിച്ച് എ.എസ്.ഐക്ക് പരിക്ക്

Written By Kvarthakgd on 31 Jan 2013 | 7:49 pm

Bike, Accident, ASI, Injured, Kasaragod, Kerala, Malayalam news
കാഞ്ഞങ്ങാട്: ബൈക്കിടിച്ച് എ.എസ്.ഐക്ക് സാരമായി പരിക്കേറ്റു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ചന്ദ്രഭാനുവിനാണ് (50) അപകടത്തില്‍ പരിക്കേറ്റത്.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് പടന്നക്കാട്ട് ബസിറങ്ങിയ ശേഷം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ചന്ദ്രഭാനുവിനെ പിറകില്‍ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ് മൂക്കിന് സാരമായി പരിക്കേറ്റ ചന്ദ്രഭാനുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദ്രഭാനുവിനെ തട്ടിയശേഷം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരനായ മധുരങ്കൈയിലെ രത്‌നാകരനും പരിക്കേറ്റു.

Keywords: Bike, Accident, ASI, Injured, Kasaragod, Kerala, Malayalam news
7:49 pm | 0 comments

എ.എസ്.ഐക്ക് അഞ്ചുലക്ഷം രൂപ ലോട്ടറിയടിച്ചു

Written By kvarthakgd1 on 21 Dec 2012 | 4:02 pm

 Kasaragod, ASI, Lottery, Police, M. Rajan, Town Police, K.S.R.T.C
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. എം. രാജന്. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപത്തെ മധു ലോട്ടറി ഏജന്‍സി വിറ്റ പി.ബി. 385832 നമ്പര്‍ ടിക്കറ്റിലാണ് സമ്മാനം.

വ്യാഴാഴ്ച ടിക്കറ്റെടുത്ത രാജന്‍ വെള്ളിയാഴ്ച രാവിലെ പത്രം കണ്ടാണ് തനിക്ക് ലോട്ടറിയടിച്ച വിവരം അറിയുന്നത്. തൃക്കരിപ്പൂര്‍ സ്വദേശിയായ രാജന്‍ വല്ലപ്പോഴെങ്കിലുമാണ് ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്.

Keywords: Kasaragod, ASI, Lottery, Police, M. Rajan, Town Police, K.S.R.T.C, Ticket, New Paper, Thrikkaripure, Malayalam News, Kerala. 
4:02 pm | 0 comments

തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്‌ഐയെ വരവേറ്റത് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍

Written By Kvarthakgd on 19 Sep 2012 | 8:54 pm

Police Association, Election, Winner, ASI, Suspension, Order, Kanhangad, Kasaragod
കാഞ്ഞങ്ങാട്: പോലീസ് ഓഫീസര്‍മാരുടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലില്‍ മത്സരിച്ച് ജയിച്ച എസ്‌ഐയെ വരവേറ്റത് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍. ഇപ്പോള്‍ ഹൈവേ പട്രോളിംഗ് എസ്‌ഐയായി ജോലി നോക്കുന്ന മുന്‍ രാജപുരം എസ്‌ഐ കെ കൃഷ്ണനാണ് സസ്‌പെന്‍ഷനിലായത്.

ദളിത് വിഭാഗത്തില്‍പെട്ട യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവതിയുടെ പരാതി ലഭിച്ചിട്ടും ഗൗരവത്തോടെ അത് കൈകാര്യം ചെയ്യാതിരിക്കുകയും കേസ് നടപടികള്‍ വൈകിക്കുകയും ചെയ്തതിന്റെ പേരില്‍ നേരത്തെ ആരോപണവിധേയനായിരുന്നു എസ്‌ഐ കൃഷ്ണന്‍. ഈ സംഭവത്തില്‍ പരാതിക്ക് വേണ്ടത്ര ഗൗരവം നല്‍കിയില്ലെന്ന കാരണത്താല്‍ കൃഷ്ണനെ ഈ ബലാല്‍സംഗക്കേസിലെ എഫ്‌ഐആര്‍ പട്ടികയില്‍ പ്രതിയായി കേസന്വേഷിക്കുന്ന കാസര്‍കോട് എസ്എംഎസ് ഡിവൈഎസ്പി ഉള്‍­പെ­ടുത്തി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയില്‍ റി­പോര്‍ട്ട്‌ നല്‍കിയിരുന്നു. റി­പോര്‍ട്ട്‌ പരിശോധിച്ച കോടതി പിന്നീട് കൃഷ്ണനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

കൃഷ്ണനെതിരെ എസ്എംഎസ് ഡിവൈഎസ്പി ആഭ്യന്തരവകുപ്പിന് നല്‍കിയ റി­പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് വളരെ വൈകിയാണെങ്കിലും കൃഷ്ണനെ സസ്‌പെന്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറത്തുവന്നത്. എസ്‌ഐക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് കൈമാറിയിട്ടില്ല. എസ്‌ഐയെ പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയ സംഭവം നേരത്തെ പോലീസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിവാദ വിഷയമായി മാറിയിരുന്നു. എസ്എംഎസ് ഡിവൈഎസ് പി നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് എസ്‌ഐക്ക് നേരെ അച്ചടക്ക നടപടിയുണ്ടായത്.

Keywords: Police Association, Election, Winner, ASI, Suspension, Order, Kanhangad, Kasaragod
8:54 pm | 0 comments

എഎസ്‌ഐയെ വധിക്കാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചു

Written By Kvarthakgd on 9 Aug 2012 | 10:49 pm

Police murder case
ബേക്കല്‍: പാലക്കുന്ന് ഭരണി മഹോത്സവത്തിനിടെയുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ എഎസ്‌ഐയെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ ടി കെ ഭാസ്‌ക്കരനെ വധിക്കാന്‍ ശ്രമിച്ച കേസാണ് പിന്‍വലിച്ചിരിക്കുന്നത്. 2011 മാര്‍ച്ച് 5ന് പുലര്‍ച്ചെ 3 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

പാലക്കുന്ന് ഭരണി മഹോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരെ ചിലര്‍ ഉപദ്രവിക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് കോട്ടിക്കുളം റെയില്‍പ്പാളത്തിനടുത്തെത്തിയ ഭാസ്‌ക്കരനെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും കരിങ്കല്ല് കൊണ്ട് തലക്കടിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.

ഗുരുതരമായി പരിക്കേറ്റ ഭാസ്‌ക്കരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാസ്‌ക്കരന്റെ പരാതിയില്‍ അബ്ദുല്ല, അബ്ദുല്‍ സലീം, ഷറഫുദ്ദീന്‍, റംഷീദ്, സാഹിദ്, അലി അക്ബര്‍, ശുഐബ് എന്നിവര്‍ക്കെതിരെ വധശ്രമത്തിനും പോലീസുകാരന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് പോലീസ് കേസെടുത്തിരുന്നത്.

Keywords: ASI, Attack, Case, Withdraw, Government, Bekal, Kasaragod, Police.
10:49 pm | 0 comments

എഎസ്‌ഐയുടെ ഭാര്യയുടെ­ മരണം: പോലീ­സു­കാ­രന്‍ പ്രതി­യായ കേസ് പിന്‍വ­ലി­ച്ചു

Written By Kvartha Beta on 21 Jul 2012 | 4:36 pm

കാ­ഞ്ഞ­ങ്ങാ­ട്: അ­വി­ഹി­ത ബ­ന്ധം പി­ടി­കൂ­ടി­യ­തി­നെ തു­ടര്‍­ന്ന് എ എ­സ് ഐ­യു­ടെ ഭാ­ര്യ തീ­വ­ണ്ടി­ക്ക് ചാ­ടി ജീ­വ­നൊ­ടു­ക്കി­യ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് പോ­ലീ­സു­കാ­രന്‍ പ്ര­തി­യാ­യ കേ­സ് പ­രാ­തി­ക്കാ­ര­നാ­യ എ­എ­സ്‌­ഐ പിന്‍­വ­ലി­ച്ചു.

കാ­സര്‍­കോ­ട് എ ആര്‍ ക്യാ­മ്പി­ലെ പോ­ലീ­സു­കാ­ര­നാ­യി­രു­ന്ന പി­ലി­ക്കോ­ട് സ്വ­ദേ­ശി സു­രേ­ഷ് ബാ­ബു പ്ര­തി­യാ­യ കേ­സാ­ണ് കോ­ട­തി­യില്‍ വെ­ച്ച് വെ­ള്ളി­യാഴ്ച പിന്‍­വ­ലി­ച്ച­ത്. പ­രാ­തി­ക്കാ­ര­നാ­യ അ­ഡീ­ഷ­ണല്‍ എ­സ് ഐ ര­വീ­ന്ദ്ര­നും പ്ര­തി­യാ­യ സു­രേ­ഷ് ബാ­ബു­വും കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് ഒ­ത്തു തീര്‍­പ്പ് ചര്‍­ച്ച ന­ട­ത്തു­ക­യും പ­രാ­തി­യില്‍ നി­ന്ന് പി­ന്മാ­റു­ക­യാ­ണെ­ന്ന് ര­വീ­ന്ദ്ര­ന് വേ­ണ്ടി അ­ഭി­ഭാ­ഷ­കന്‍ കോ­ട­തി­യെ രേ­ഖാ­മൂ­ലം അ­റി­യി­ക്കു­ക­യും ചെ­യ്­ത­തോ­ടെ­യാ­ണ് കേ­സ് പിന്‍­വ­ലി­ച്ച­ത്.

ഇ വി ര­വീ­ന്ദ്ര­നും സു­രേ­ഷ് ബാ­ബു­വും വെ­ള്ളി­യാഴ്ച കോ­ട­തി­യില്‍ ഹാ­ജ­രാ­യി. ഒ­ത്തു തീര്‍­പ്പി­ന് ത­യ്യാ­റാ­ണെ­ന്ന് ഇ­രു­വ­രും കോ­ട­തി­യെ അ­റി­യി­ച്ചു. കേ­സി­ന്റെ വി­ചാ­ര­ണ ന­ട­പ­ടി ക്ര­മ­ങ്ങള്‍ ആ­രം­ഭി­ച്ച­തോ­ടെ­യാ­ണ് ര­ണ്ട്‌പേ­രും കേ­സ് സം­ബ­ന്ധി­ച്ച് ഒ­ത്തു തീര്‍­പ്പി­ലെ­ത്തി­യ­ത്. ഈ സാ­ഹ­ച­ര്യ­ത്തില്‍ കേ­സ് പിന്‍­വ­ലി­ക്കു­ന്ന­താ­യി കോ­ട­തി അ­റി­യി­ക്കു­ക­യാ­യി­രു­ന്നു.

2010 ഏ­പ്രി­ലി­ലാ­ണ് അ­ഡീ­ഷ­ണല്‍ എ­സ് ഐ ഇ വി ര­വീ­ന്ദ്ര­ന്റെ ഭാ­ര്യ പ്ര­സീ­ത നീ­ലേ­ശ്വ­രം പ­ള്ളി­ക്ക­ര റെ­യില്‍­വെ ഗേ­റ്റി­ന് സ­മീ­പം തീ­വ­ണ്ടി­ക്ക് ചാ­ടി ആ­ത്മ­ഹ­ത്യ ചെ­യ്­ത­ത്. നീ­ലേ­ശ്വ­രം പ­ള്ളി­ക്ക­ര­യി­ലെ വാ­ട­ക ക്വാര്‍­ട്ടേ­ഴ്‌­സില്‍ ര­വീ­ന്ദ്ര­നൊ­പ്പം ഭാ­ര്യ പ്ര­സീ­ത താ­മ­സി­ച്ച് വ­രി­ക­യാ­യി­രു­ന്നു.­ കാസര്‍­കോ­ട് കണ്‍­ട്രോള്‍ റൂ­മില്‍ അ­ഡീ­ഷ­ണല്‍ എ­സ് ഐ ആ­യി­രു­ന്ന ര­വീ­ന്ദ്ര­നെ നിര്‍­ബ­ന്ധി­ത പ­രി­ശീ­ല­ന­ത്തി­നാ­യി വ­യ­നാ­ട്ടി­ലേ­ക്ക് മാ­റ്റി­യി­രു­ന്നു.­

ര­വീ­ന്ദ്രന്‍ വ­യ­നാ­ട്ടി­ലേ­ക്ക് പോ­കു­ന്നു­വെ­ന്ന് പ­റ­ഞ്ഞ് ക്വാര്‍­ട്ടേ­ഴ്‌­സില്‍ നി­ന്നും ഇ­റ­ങ്ങി­യ­തോ­ടെ രാ­ത്രി പോ­ലീ­സു­കാ­രനായ സു­രേ­ഷ്ബാ­ബു ഇ­വി­ടെ എ­ത്തു­ക­യാ­യി­രു­ന്നു. ഇ­തി­നി­ടെ അ­വി­ചാ­രി­ത­മാ­യി ക്വാര്‍­ട്ടേ­ഴ്‌­സില്‍ തി­രി­ച്ചെ­ത്തി­യ ര­വീ­ന്ദ്രന്‍ പ്ര­സീ­ത­യെ­യും സു­രേ­ഷ് ബാ­ബു­വി­നെ­യും സം­ശ­യ­ക­ര­മാ­യ സാ­ഹ­ച­ര്യ­ത്തില്‍ ക­ണ്ട­തി­നെ തു­ടര്‍­ന്ന് ചോ­ദ്യം ചെ­യ്യു­ക­യും പ്ര­സീ­ത ക്വാര്‍­ട്ടേ­ഴ്‌­സില്‍ നി­ന്ന് ഇ­റ­ങ്ങി­യോ­ടി തീ­വ­ണ്ടി­ക്ക് ചാ­ടി ആ­ത്മ­ഹ­ത്യ ചെ­യ്യു­ക­യു­മാ­യി­രു­ന്നു. പ്ര­സീ­ത­യു­ടെ മ­ര­ണ­ത്തി­നു­ത്ത­ര­വാ­ദി സു­രേ­ഷ്ബാ­ബു­വാ­ണെ­ന്ന് ആ­രോ­പി­ച്ച് ര­വീ­ന്ദ്രന്‍ ഹൊ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ഹ­ര­ജി നല്‍­കി­യ­തി­നെ തു­ടര്‍­ന്ന് കോ­ട­തി നേ­രി­ട്ട് കേ­സെ­ടു­ക്കു­ക­യാ­ണു­ണ്ടാ­യ­ത്.

Keywords: ASI, Police, Murder-case, Kanhangad.
4:36 pm | 0 comments

എ എസ് ഐ മാരുടെ കുറവ്‌; ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ പോലീസുകാര്‍ക്ക് അധിക ജോലി ഭാരം

Written By Kvarthakgd on 5 Jul 2012 | 5:50 pm

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നാല് എ എസ് ഐ മാരുടെ ഒഴിവുകള്‍ ഇനിയും നികത്തിയില്ല. ഇതുകാരണം സ്റ്റേഷനില്‍ മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം ഇരട്ടിച്ചു.

ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ നിന്നും നാല് എ എസ് ഐ മാരെ ഈയിടെയാണ് വിവിധ പോലീസ് സ്റ്റേഷനുകളിലേക്കായി സ്ഥലം മാറ്റിയത്. പകരം കാസര്‍കോട് ക്രൈംബ്രാഞ്ചില്‍ നിന്നും സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡില്‍ നിന്നും ബേക്കല്‍, ബദിയഡുക്ക, പോലീസ് സ്റ്റേഷനുകളില്‍ നിന്നുമായി നാലോളം എ എസ് ഐ മാരെ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റാന്‍ എസ് പി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇവിടങ്ങളില്‍ നിന്നും എ എസ് ഐ മാരെ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലേക്ക് വിട്ടുകൊടുക്കുന്നില്ല. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അതിനനുസരിച്ച് ഇവിടെ കേസുകളുടെ എണ്ണവും ഏറെയാണ്. എന്നാല്‍ ഇതിനനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യാമാകാത്തതിനാല്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മറ്റ് പോലീസ് ഉദ്യോഗ്സ്ഥരുടെ ജോലി ഭാരം ഇക്കാരണത്താല്‍ തന്നെ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. ജോലിക്കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു.

Keywords: ASI, Hosdurg Police Station, Kanhangad, Kasaragod
5:50 pm | 0 comments

മാനഭംഗ കേസില്‍ പ്രതിയായ എ എസ് ഐക്ക് അറസ്റ്റ് വാറണ്ട്

Written By irf Kvartha on 26 Apr 2012 | 7:10 pm

Adhur Police
കാഞ്ഞങ്ങാട്: നീലേശ്വരത്തെ മാനഭംഗ കേസില്‍ പ്രതിയായ എ എസ് ഐക്ക് കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ് വാറണ്ട്. ആദൂര്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐയായ നീലേശ്വരം സ്വദേശി മാധവനെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (1) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2008ല്‍ അമ്പലത്തറയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്നും റബ്ബര്‍ ഷീറ്റുകളും കുരുമുളകും കവര്‍ച്ച ചെയ്ത കേസ് അന്വേഷിച്ച മാധവന് ഈ കേസിന്റെ വിചാരണ വേളയില്‍ ഹാജരാകാന്‍ ഹൊസ്ദുര്‍ഗ് കോടതി നിരവധി തവണ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് മാധവനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. 

റബ്ബര്‍ ഷീറ്റുകള്‍ കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണ ചുമതല അക്കാലത്ത് അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ എ എസ് ഐ ആയിരുന്ന മാധവനായിരുന്നു. പിന്നീടാണ് മാധവന് ആദൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
പടിഞ്ഞാറ്റം കൊഴുവലിലെ അരയാല്‍ തറയ്ക്ക് സമീപം ഹോട്ടല്‍ നടത്തുന്ന പടിഞ്ഞാറ്റം കൊഴുവലിലെ ക്ഷേമാവതിയെ ഹോട്ടലില്‍ കയറി അപമാനിക്കുകയും കൈയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന കേസില്‍ മാധവന്‍ ഇപ്പോള്‍ അന്വേഷണം നേരിടുകയാണ്. മാധവന്‍ ഇതിന് മുമ്പ് നിരവധി തവണ വകുപ്പ് തല നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.

Keywords: Kasaragod, Kanhangad, Arrest warrant, ASI, Adhur.
7:10 pm | 0 comments

കുടുംബശ്രീ പ്രവര്‍ത്തകയെ അപമാനിച്ച എഎസ്ഐക്കെതിരെ മാനഭംഗ കേസ്

Written By Kvarthakgd on 24 Apr 2012 | 3:53 pm

നീലേശ്വരം: കുടുംബശ്രീ പ്രവര്‍ത്തകയെ അപമാനിച്ച എഎസ്ഐക്കെതിരെ മാനഭംഗത്തിന് കേസ്. പടിഞ്ഞാറ്റംകൊഴുവല്‍ റോഡില്‍ അരയാല്‍ത്തറക്കടുത്ത് കുടുംബശ്രീയുടെ ഹോട്ടല്‍ നടത്തുന്ന പടിഞ്ഞാറ്റംകൊഴുവലിലെ ക്ഷേമാവതിയെ ഹോട്ടലില്‍ കയറി അപമാനിക്കുകയും കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തതിന് ആദൂര്‍ എഎസ്ഐ നീലേശ്വരം സ്വദേശി മാധവനെതിരെയാണ് നീലേശ്വരം പോലീസ് മാനഭംഗത്തിന് കേസെടുത്തത്.

കഴിഞ്ഞ ദിവസം ആദൂര്‍ സ്റേഷനില്‍ നിന്ന് നീലേശ്വരത്തെത്തിയ മാധവന്‍ തന്റെ ബാഗ് കുടുംബശ്രീ ഹോട്ടലില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് മാധവന്‍ ബാഗെടുത്ത് പോവുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഹോട്ടലിലേക്ക് മടങ്ങിവന്ന മാധവന്‍ ബാഗില്‍ രണ്ട് ലക്ഷം രൂപയുണ്ടായിരുന്നുവെന്നും അത് കാണാനില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയും ക്ഷേമാവതിയുടെ കൈക്ക് കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്യുകയായിരുന്നു.

ക്ഷേമാവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് മാധവനെതിരെ പോലീസ് കേസെടുത്തു. ഇതിന് മുമ്പ് നിരവധി തവണ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടി നേടിയിട്ടുണ്ട് എഎസ്ഐ. ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ചതിന് അമ്പലത്തറയില്‍ എഎസ്ഐയായിരിക്കുമ്പോള്‍ മാധവനെ സസ്പെന്റ് ചെയ്തിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് മാധവന്‍ തിങ്കഴാള്ച രാത്രി ആദൂരില്‍ പരാക്രമം കാട്ടിയതായി പരാതിയുണ്ട്.

Keywords: Women harassment, Case, Adoor ASI, Nileshwaram, Kasaragod
3:53 pm | 0 comments

ക്യാമറ തകര്‍ത്തതിനും എ.എസ്.ഐ.യെ ആക്രമിച്ചതിനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Written By kvarthaksd on 22 Mar 2012 | 10:27 am

കാസര്‍കോട്: ഇടത് യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടന്ന കലക്ട്രേറ്റ് മാര്‍ച്ചിനിടെ പോലീസിന്റെ ക്യാമറ തല്ലിതകര്‍ത്തതിനും ബദിയഡുക്ക എ.എസ്.ഐ സുരേഷിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിനും ഇടത് യുവജന സംഘടനാനേതാക്കളും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സിജി മാത്യു, രവീന്ദ്രന്‍, ശിവപ്രസാദ്, പ്രകാശന്‍, ജഗദീശന്‍, റഫീഖ് തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന 145 ഓളം പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
Keywords: Kasaragod, Collectorate March, case, DYFI, ASI
10:27 am | 0 comments

പയ്യന്നൂരില്‍ എ.എസ്.ഐ തൂങ്ങിമരിച്ച നിലയില്‍

Written By kvarthapressclub on 1 Feb 2012 | 2:51 pm

പയ്യന്നൂര്‍: പെരിങ്ങോം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എ.എസ്.ബി.യിലെ വടക്കേടത്ത് ദിവാകരന്‍(52)ആണ് മരിച്ചത്. കാങ്കോല്‍ സ്വദേശിയായ ഇയാളും കുടുംബവും ഏറെക്കാലമായി മൊഴിയാറിലാണ് താമസം.
ഭാര്യ: സാവിത്രി(ഒഴക്രോം സ്‌കൂള്‍ അധ്യാപിക). മക്കള്‍: അഖില്‍, അനുഷ.
പെരിങ്ങോം പോലീസ് കേസെടുത്തു.





Keywords: Kannur, Payyanur, Obituary, Suicide, ASI
2:51 pm | 0 comments

എ.എസ്.ഐയെ തള്ളിയിട്ട ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

Written By kvarthapressclub on 25 Jan 2012 | 11:59 am

കാസര്‍കോട്: എ.എസ്.ഐയെ തള്ളിയിട്ട് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഓട്ടോഡ്രൈവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു. ഇസദ് നഗറിലെ ഓട്ടോഡ്രൈവര്‍ ഷെരീഫിനെതിരെയാണ് പോലീസ് കേസെടുത്തത്. നുള്ളിപ്പാടി ദേശീയപാതയില്‍ വാഹനപരിശോധന നടത്തുന്നതിനിടിയിലാണ് കെ.എല്‍.60.ബി-8713 നമ്പര്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഷെരീഫ് എ.എസ്.ഐ വിജയനെ തള്ളിയിട്ട് ഓട്ടോ ഓടിച്ചുപോയത്.




Keywords: Kasaragod, Case, Auto Driver, ASI
11:59 am | 0 comments

എ.എസ്.ഐ കുഴഞ്ഞു വീണു മരിച്ചു

Written By kvarthapressclub on 16 Dec 2011 | 3:57 pm

പയ്യന്നൂര്‍: വെള്ളിയാഴ്ച പരേഡില്‍ പങ്കെടുക്കുന്നതിന് ഇറങ്ങിയ എ.എസ്.ഐ കുഴഞ്ഞു വീണ് മരിച്ചു. തളിപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ കുഞ്ഞിപ്പുരയില്‍ കൃഷ്ണന്‍(55)ആണ് മരിച്ചത്. കടന്നപ്പള്ളി പടിഞ്ഞാറെക്കര സ്വദേശിയാണ്. പയ്യന്നൂര്‍ പെരിങ്ങോം ആലക്കോട് പോലീസ് സ്‌റ്റേഷനുകളില്‍ ജോലിനോക്കിയിരുന്നു.
ഭാര്യ: സരള. മക്കള്‍: അരുണ്‍കുമാര്‍, സൗമ്യ. മരുമകന്‍: മനോജ് ബെള്ളുര്‍.



Keywords: Kannur, Payyanur, ASI, Obituary

3:57 pm | 0 comments

എ.എസ്.ഐയുടെ മകളുടെയും യുവാവിന്റെയും പ്രണയം സംഘട്ടനത്തില്‍ കലാശിച്ചു

Written By Kvarthakgd on 1 Dec 2011 | 11:39 am

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ., നാരായണന്റെ മകളുടെയും യുവാവിന്റെയും പ്രണയം സംഘട്ടനത്തില്‍ കലാശിച്ചു. സംഘട്ടനത്തില്‍ പരിക്കേറ്റ എ.എസ്.ഐയുടെ ഭാര്യ പരവനടുക്കം പാലിച്ചിയടുക്കത്തെ സുമിതി(45), മകന്‍ നിധീഷ്(20) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പാലിച്ചിയടുക്കത്തെ കാമുകന്റെ സുഹൃത്ത് ടി.സുജിത്ത് കുമാറിനെ(25) കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എ.എസ്.ഐ യുടെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളും സുജിത്ത് കുമാറിന്റെ സുഹൃത്തും ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനിടിയില്‍ പരവനടുക്കത്ത് ബുധനാഴ്ച വൈകീട്ട് ഷഷ്ഠി മഹോത്സവം നടക്കുന്ന ക്ഷേത്രത്തില്‍ ഇരുവരും കണ്ടുമുട്ടുകയും പരസ്പ്പരം സംസാരിച്ചുനില്‍ക്കുകയും ചെയ്യുമ്പോള്‍ എ.എസ്.ഐ യുടെ മകന്‍ നിധീഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം സുജിത്തിനെയും പെണ്‍കുട്ടിയുടെ കാമുകനെയും മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടയില്‍ കാമുകന്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് സമീപത്തെ ഒരു കടവരാന്തയില്‍ ഇരിക്കുകയായിരുന്ന സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 

ഇതിനിടയില്‍ യുവാക്കളില്‍ നിന്നും മര്‍ദ്ദനമേറ്റതായി ആരോപിച്ച് എ.എസ്.ഐ യുടെ ഭാര്യയും മകനും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സഹോദരിക്ക് പ്രണയലേഖനം നല്‍കി ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിന് തന്നെയും മാതാവിനെയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് എ.എസ്.ഐ യുടെ മകന്‍ നിധീഷ് പറയുന്നത്. ഇതിനിടയില്‍ കസ്റ്റഡിയിലെടുത്ത സുജിത്തിനെ വൈകിയാണ് പോലീസ് വിട്ടയച്ചത്. സംഭവത്തെ തുടര്‍ന്ന് പരവനടുക്കം പാലിച്ചിയടുക്കത്ത് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു.

Keywords: ASI, Kasaragod, police-station, daughter-love, Clash
11:39 am | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories