Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news
Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ന്ന യുവതി അറസ്റ്റില്‍

Written By irf Kvartha on 24 May 2013 | 12:36 am

ബദിയഡുക്ക: ജോലിക്ക് നിന്ന വീട്ടില്‍ നിന്നും 23 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത് മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സകലേശ്പുരത്തെ ഷാഹിനയെ(26) യാണ് ബദിയഡുക്ക എസ്.ഐ എം.ലക്ഷമണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ബദിയഡുക്കയിലെ വ്യാപാരിയായ ജലീലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ് 17ന് രാത്രിയാണ് ജലീലിന്റെ ഭാര്യ ഹസീനയുടെ സ്വര്‍ണവുമെടുത്ത് ഷാഹിന സകലേശ്പുരത്തേക്ക് മുങ്ങിയത്. സകലേഷ്പുരത്ത് മുമ്പ് ഒരുമിച്ച് ജോലിചെയ്തിരുന്ന ഒരു യുവാവുമായി ഇടയ്ക്കിടെ ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകിട്ട് വിടഌില്‍വെച്ച് ഷാഹിനയെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ മുഴുവനും ഷാഹിനയുടെ കയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു.

Gold robberyഷാഹിനയുടെ കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഭര്‍ത്താവില്‍ നിന്നാണ് സകലേശ്പൂരിലെ യുവാവുമായുള്ള ബന്ധത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. താന്‍ ഭാര്യയുമായി ഏറെകാലമായി അകന്നുകഴിയുകയാണെന്നും ഭര്‍ത്താവ് പോലീസിന് മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെയും സകലേശ്പൂരിലെ യുവാവിന്റെയും മൊബൈല്‍ ഫോണുകള്‍ ഒരേ ടവറിന് കീഴിലാണെന്ന് പോലീസ് കണ്ടെത്തി. പീന്നിട് പോലീസ് നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം മോഷണവുമായി ബന്ധപ്പെട്ടും മോഷണം നടത്തിയ യുവതിക്ക് അഭയം നല്‍കിയതിനും സകലേശ്പൂരിലെ യുവാവിനെതിരെ പോലീസ് കേസെടുക്കാതെ രക്ഷപ്പെടാന് അവസരമൊരുക്കിയതായി ആക്ഷേപമുയര്‍ന്നീട്ടുണ്ട്.


Keywords: Kerala, Kasaragod, Badiadka, Police, Arrest, Robbery, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
12:36 am | 0 comments

മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക്; ഗോകുലിന്റെ കാട്ടാമ്പള്ളി ഹൗസില്‍ ആഹ്ലാദം അലതല്ലി

Written By kvartha delta on 23 May 2013 | 7:29 pm

കാസര്‍കോട്: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച ചെമ്മനാട് കൊളമ്പക്കാലിലെ ഗോകുല്‍ ജി. നായരുടെ വീടായ കാട്ടാമ്പള്ളി ഹൗസില്‍ റാങ്ക് വിവരം അറിഞ്ഞതുമുതല്‍ അഭിനന്ദനങ്ങളുമായി എത്തുന്നവരുടെ തിരക്കാണ്. കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ റാങ്ക് ജേതാവിനെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടാനെത്തിയെങ്കിലും റാങ്ക് ജേതാവ് ഗോകുല്‍ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ കോച്ചിംഗിന്റെ തിരക്കിലായതിനാല്‍ കോട്ടയത്ത് നിന്നും റാങ്കിന്റെ മധുരം നുണയാന്‍ വീട്ടിലെത്താന്‍ കഴിഞ്ഞില്ല.

പിതാവ് ഗംഗാധരന്‍ നായരും മാതാവ് ഇന്ദുകല ജി. നായരും, സഹോദരന്‍ ഗൗതം ജി. നായരും, മുത്തശ്ശി പാര്‍വതി അമ്മയും ചേര്‍ന്ന് വിജയാശംസ നേരാനെത്തിയവര്‍ക്ക് മധുരം നല്‍കി സ്വീകരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കൊണ്ടുവന്ന ഉപഹാരം മാതാവും ജില്ലാ കലക്ടര്‍ കൊണ്ടുവന്ന ബൊക്ക സഹോദരനും ഗോകുലിനുവേണ്ടി ഏറ്റുവാങ്ങി. എല്‍.കെ.ജി. മുതല്‍ ഏഴാംക്ലാസ് വരെ പിതാവിന്റെ ആനബാഗിലുവിലെ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് പഠിച്ചത്.

പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഗോകുലിനെ ഒന്നാം റാങ്കുകാരനാകാന്‍ സഹായിച്ചതെന്ന് പിതാവ് ഗംഗാധരന്‍ നായര്‍ പറഞ്ഞു. സി.പി.എം. ചെമ്മനാട് ലോക്കല്‍ കമ്മിറ്റി അംഗമാണ് പിതാവ് ഗംഗാധരന്‍ നായര്‍. പുരോഗമന കലാസാഹിത്യസംഘം വില്ലേജ് സെക്രട്ടറിയുമാണ്. അണങ്കൂര്‍ ഇന്‍സ്‌പെയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. മാതാവ് ഇന്ദുകല വീട്ടമ്മയാണ്.







Related News:
കാസര്‍കോട്ട് ചരിത്രത്തിലാദ്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക്

റാങ്ക് ജേതാവ് ഗോകുലിന് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ MBBS നു ചേരാന്‍ ആഗ്രഹം
Photos: Niyas Chemnad

Keywords: Gokul G. Nair, Rank, Winner, Medical Entrance Exam, Chemnad, Anangoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:29 pm | 0 comments

ഭൂമിക്കടിയിലെ വൈദ്യുതി ലൈനുകള്‍ ഉപേക്ഷിക്കരുത്: എ.അബ്ദുര്‍ റഹ്മാന്‍

കാസര്‍കോട്: കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോടികള്‍ ചെലവഴിച്ച് കെ.എസ്.ഇ.ബി. സ്ഥാപിച്ച ഭൂമിക്കടയിലെ വൈദ്യുതി ലൈന്‍ കമ്മീഷന്‍ ചെയ്യാതെ ഉപേക്ഷിക്കാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തില്‍ 2004 ലും കാഞ്ഞങ്ങാട് നഗരത്തില്‍ 2006 ലും സ്ഥാപിച്ച വൈദ്യുതി ലൈനുകളാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥമൂലം ഉപേക്ഷിക്കാന്‍
STU Abdul Rahman, IUML
തീരുമാനിച്ചിരിക്കുന്നത്.

കെ.എസ്.ഇ.ബി-ബി.എസ്.എന്‍.എല്‍. അധികൃതര്‍ സംയുക്ത പരിശോധന നടത്തി വൈദ്യുതി ലൈനും ടെലഫോണ്‍ ലൈനും കൂട്ടിമുട്ടില്ലെന്ന് ഉറപ്പ് വരുത്തി അംഗീകാരം നല്‍കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചെറിയ ഒരു കാറ്റ് വീശിയാല്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും സമഗ്രമായ വൈദ്യുതി വിതരണത്തിനും നഗര വികസനത്തിനും വൈദ്യുതി തൂണുകള്‍ തടസ്സമാകുന്നത് ഒഴിവാക്കാന്‍വേണ്ടിയാണ് നഗരപ്രദേശങ്ങളില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.

വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കടുത്ത ചൂടും കാരണം ജനജീവിതം ദുസ്സഹമായ സാഹര്യത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഭൂഗര്‍ഭ വൈദ്യുതി ലൈനുകള്‍ അടിയന്തിരമായി കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിക്കും കെ.എസ്.ഇ.ബി. അധികൃതര്‍ക്കും അയച്ച ഫാക്‌സ് സന്ദേശത്തില്‍ അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kasaragod, A. Abdul Rahman, IUML, Electricity line, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
7:20 pm | 0 comments

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ഉദുമ: ഐ.എന്‍.ടി.യു.സി. ഉദുമ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും ആമു മാങ്ങാട് ചരമ വാര്‍ഷിക ദിനാചരണവും സംഘടിപ്പിച്ചു. ഐ.എന്‍.ടി.യു.സി അഖിലേന്ത്യ വര്‍കിംഗ് കമ്മിററി അംഗം അഡ്വ. എം.സി. ജോസ് ഉദ്ഘാടനം ചെയ്തു. ടി. ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് അനുസ്മരണ പ്രഭാഷണം നടത്തി.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാരം ഡി.സി.സി ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണനും ക്യാഷ് അവാര്‍ഡ് ഹസൈനാര്‍ മാങ്ങാടും വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ് നേടിയ രാജന്‍ കെ പൊയ്‌നാച്ചിക്ക് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി.  ദേവ് ഉപഹാരം നല്‍കി.
Rajiv Gandhi, Remembrance, Programme, INTUC, Udma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

വി.ആര്‍. വിദ്യാസാഗര്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, വാസു മാങ്ങാട്, ഗിരീഷ് നമ്പ്യര്‍, കെ.വി. ശോഭന തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. വേണുഗോപാല്‍ സ്വാഗതവും, മജീദ് മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords: Rajiv Gandhi, Remembrance, Programme, INTUC, Udma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:24 pm | 0 comments

ബ്ലേഡ് മാഫിയകളെ നിയന്ത്രിക്കണം: ആര്‍.എസ്.പി. (ബി)

കാഞ്ഞങ്ങാട്: ജില്ലയിലെ ബ്ലേഡ് മാഫിയകളെയും അനധികൃത പണമിടപാടുകാരെയും നിയന്ത്രിക്കാന്‍ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍.എസ്.പി(ബി) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ബ്ലേഡ് മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജില്ലയില്‍ ഇത് ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ഇത്തരക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ ആത്മഹത്യാ മുനമ്പിലാണെന്നും
Blade mafia, RSP(B), Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബേബിജോണ്‍ സെന്‍ട്രലില്‍ ചേര്‍ന്ന യോഗത്തില്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി പി.സി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. അഗസ്റ്റിന്‍ അധ്യക്ഷനായിരുന്നു. ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറി സി.എ. കരീം ചന്തേര, പി.ആര്‍. കുഞ്ഞിരാമന്‍, ലക്ഷ്മണന്‍ നമ്പ്യാര്‍, ടി.കെ. മുസ്തഫ, ഹമീദ് തൃക്കരിപ്പൂര്‍, എ.ബാലകൃഷ്ണന്‍, എന്‍. സെയ്ദലവി, സതീശന്‍ മൈലാഞ്ചി, പി.കോയാലി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Blade mafia, RSP(B), Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:23 pm | 0 comments

കാഞ്ഞങ്ങാട്ടെ തമ്പായി നിര്യാതയായി


Kanhangad, Obituary, Thambai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പരേതനായ അപ്പുക്കുട്ടി കുറുപ്പിന്റെ ഭാര്യ വണ്ണാത്തന്‍ വീട്ടില്‍ തമ്പായി (80) നിര്യാതയായി.

മക്കള്‍: മണി.വി, പരേതയായ ജാനകി. മരുമകള്‍: റീന. സഹോദരി: കമലാക്ഷിയമ്മ അള്ളങ്ങോട്ട്.

Keywords: Kanhangad, Obituary, Thambai, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:22 pm | 0 comments

രിസാല ക്യാമ്പയിന് തുടക്കമായി

മഞ്ചേശ്വരം: 'വായനയുടെ വിചാര വിപ്ലവം' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി എസ്.എസ്.എഫ്. നടത്തിവരുന്ന രിസാല ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ചേര്‍ന്ന് നിര്‍വഹിച്ചു.

വരും ദിവസങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യകാരന്മാര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവരെ വരി ചേര്‍ക്കും. നൗഫല്‍ സോങ്കാലിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ കള്‍ചറല്‍ സമിതി നേതൃത്വം നല്‍ക്കും.

Risala campaign, Start, Manjeshwaram, SSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Risala campaign, Start, Manjeshwaram, SSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
5:25 pm | 0 comments

മുള്ളേരിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30 ന്

കാസര്‍കോട്: പ്ലസ് ചാരിറ്റബിള്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റിന്റെയും സെന്റ് ജോണ്‍ ആംബുലന്‍സിന്റെയും ആഭിമുഖ്യത്തില്‍ മെയ് 30 ന് മുള്ളേരിയ മതക്കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ അക്കാദമിയുമായി സഹകരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.

ഹൃദയം, വൃക്ക, ഗര്‍ഭ സംബന്ധം, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, അസ്ഥി, മുഖ വൈകല്യം തുടങ്ങിയ അസുഖങ്ങള്‍ക്ക് സൗജന്യമായ പരിശോധനയും ശസ്ത്ര ക്രിയയും തുടര്‍ ചികിത്സയും ക്യാമ്പില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9746818222, 9633202660 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News.മുള്ളേരിയയില്‍ പുതുതായി ആരംഭിച്ച എം.എ ബേക്കറി ആന്റ് കൂള്‍ബാര്‍ ന്യൂ കേരള ഫാമിലി റസ്റ്റോറന്റ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റസ്റ്റോറന്റ് 30 ന് രാവിലെ 10 ന് സിനിമാ താരം സിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ഹോസ്പിറ്റലിലെ ഡോ. മുരളീധര്‍ പൈ, ഉമേഷ്  പോച്ചപ്പന്‍, അബ്ദുല്‍ ഖാദര്‍, ഹമീദലി മാവിനക്കട്ട എന്നിവര്‍ സംബന്ധിച്ചു.

Keywords: Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:30 pm | 0 comments

'അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം'

കാസര്‍കോട്: പരപ്പ അര്‍ബന്‍ സര്‍വീസ് സൊസൈറ്റിയുടെ 25 ന് നടക്കുന്ന ഭരണ സമിതി തെരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ജില്ലാ യു.ഡി.എഫ്. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയും കണ്‍വീനര്‍ പി. ഗംഗാധരന്‍ നായരും അഭ്യര്‍ത്ഥിച്ചു.

വി. കൃഷ്ണന്‍, ടി.പി. മോഹനന്‍, എന്‍. കുഞ്ഞികൃഷ്ണന്‍, വി. സരോജിനി, കെ.പി. ബാബുരാജന്‍,
Arban bank, Election, UDF, Candidate, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
പി.അബ്ദുല്‍ സലാം, പി. പങ്കജാക്ഷി, പി. വേണുഗോപാലന്‍, വി. സ്മിത എന്നിവരാണ് മത്സരിക്കുന്നത്.

Keywords: Arban bank, Election, UDF, Candidate, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
3:23 pm | 0 comments

ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി അക്രമം: പരിക്കേറ്റ് 2 പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിലെത്തിയ മൂന്നംഗ സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ്  രണ്ടു പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നുള്ളിപ്പാടിയിലാണ് സംഭവം. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

നുള്ളിപ്പാടി ബഡുവന്‍ കുഞ്ഞി കോംപൗണ്ടിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷഹദ് (16), ബന്ധുവായ മജീദിന്റെ മകന്‍ അബ്ദുര്‍ റഹ്മാന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കത്തി കൊണ്ട് കൈക്ക് മുറിവേറ്റിട്ടുണ്ട്. മുഹമ്മദ് ഷഹദിനെ കുത്താന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെയാണ് അബ്ദുര്‍ റഹ്മന് കൈക്ക് മുറിവേറ്റതെന്ന് പറയുന്നു. സംഭവത്തില്‍ സജിത്ത്, ഷൈലു, മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ 108,153 എ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.

Attack, Hospital, case, Nullippady, Kasaragod, Kerala, Kerala News, International News, National News.
Abdul Rahman 
നുള്ളിപ്പാടിയിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ അവിടെയെത്തിയാണ് അക്രമികള്‍ വാക്കേറ്റത്തിലേര്‍പെടുകയും തുടര്‍ന്ന് അക്രമിക്കുകയും ചെയ്തതെന്നാണ് പരാതി.

Keywords: Attack, Hospital, case, Nullippady, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:44 am | 0 comments

നാഷണല്‍ ഫുട്‌ബോള്‍: നാഷണല്‍ കാസര്‍കോടിന് ജയം

കാസര്‍കോട്: നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മുസ്ലിം ഹൈസ്‌ക്കൂളില്‍ നടന്നുവരുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബുധനാഴ്ച നടന്ന കളിയില്‍ നാഷണല്‍ കാസര്‍കോട് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കെ.എസ്.സി പയ്യന്നൂരിനെ തോല്‍പിച്ചു.

നാഷണല്‍ കാസര്‍കോടിനു വേണ്ടി ഇന്ത്യന്‍ താരം ആസിഫ് അലി, നൈജീരിയന്‍ അണ്ടര്‍ 19 വേള്‍ഡ് കപ്പ് താരം ഫ്രാന്‍സിസ്, എച്ച്.എ.എല്‍ ബാംഗ്ലൂര്‍ താരം പ്രവീണ്‍ എന്നിവര്‍ അണിനിരന്നു. കളിക്കാരുമായി കരീം ഖത്തര്‍, ശ്രീധരന്‍ മേല്‍പറമ്പ് എന്നിവര്‍ പരിചയപ്പെട്ടു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഷബാബ് പയ്യന്നൂരും എം.എസ് ബേക്കറി കാസര്‍കോടും ഏറ്റുമുട്ടും.
Football tournament, Thalangara, Kasaragod, Kerala, Malayalam news,


Football tournament, Thalangara, Kasaragod, Kerala, Malayalam news,

Football tournament, Thalangara, Kasaragod, Kerala, Malayalam news,

Photos: Zubair Pallickal

Keywords: Football tournament, Thalangara, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


11:43 am | 0 comments

ഹൈദരബാദ് സ്വദേശിയെ കുത്തി വീഴ്ത്തി പണം തട്ടിപ്പറിച്ചു

കാസര്‍കോട്: കട വരാന്തയില്‍ കിടക്കുകയായിരുന്ന ഹൈദരാബാദ് സ്വദേശിയെ രണ്ടംഗ സംഘം തലയ്ക്ക് കുത്തി വീഴ്ത്തിയ ശേഷം 1,500 രൂപ തട്ടിപ്പറിച്ചു. കരീം ബാഗ് (52) എന്നയാളെയാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തളങ്കര തെരുവത്ത് വെച്ച് അക്രമിച്ച് പണം തട്ടിയെടുത്തത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Attack, Thalangara, General-hospital, Kasaragod, Kerala, Kerala News, International News.ജോലി അന്വേഷിച്ചാണ് താന്‍ കാസര്‍കോട്ടെത്തിയതെന്ന് കരീം ബാഗ് പറഞ്ഞു. കട വരാന്തയില്‍ കിടക്കുന്നതിനെ ചോദ്യം ചെയ്ത സംഘം തന്നോട് പണം ആവശ്യപ്പെടുകയും നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കുത്തിപ്പരിക്കേല്‍പിച്ചതിന് ശേഷം പണം തട്ടിപ്പറിക്കുകയുമായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.


Keywords: Attack, Thalangara, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:43 am | 0 comments

യുവാവ് പവര്‍കട്ട് സമയത്ത് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ പവര്‍കട്ട് സമയത്ത് വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ ചേനക്കോട് മാണി ഹൗസിലെ ബാലകൃഷ്ണന്റെ മകന്‍ സി.എച്ച് ജഗദീഷ് (35) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഇയാളുടെ ഭാര്യ സുനിത രണ്ടു ദിവസം മുമ്പ് സ്വന്തം വീട്ടില്‍ പോയിരുന്നു. അതിനാല്‍ വീട്ടില്‍ ജഗദീഷ് തനിച്ചായിരുന്നു താമസം.

Youth, Power cut, House, Food, General-hospital, Kasaragod, Kerala, Kerala News, International News, National News.ബുധനാഴ്ച രാത്രി പവര്‍കട്ട് സമയത്ത് തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മാതാവ് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വിളിച്ചെങ്കിലും ജഗദീഷ് വിളി കേട്ടില്ല. തുടര്‍ന്ന് വൈദ്യുതി വന്നപ്പോള്‍ നടത്തിയ തിരച്ചിലിലാണ് ജഗദീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ജഗദീഷിന് മക്കളില്ല. സഹോദരങ്ങള്‍: മാധവന്‍, രാജന്‍, ഗിരീഷ് (ദുബൈ), ചിത്ര, ഗണേഷ്.

Keywords: Youth, Power cut, House, Food, General-hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

11:42 am | 0 comments

കാസര്‍കോട്ട് ചരിത്രത്തിലാദ്യമായി മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക്

കാസര്‍കോട്: കാസര്‍കോട്ട് ചരിത്രത്തിലാദ്യമായി സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചു. കാസര്‍കോട് ചെമ്മനാട് കൊളമ്പക്കാലിലെ ഗംഗാധരന്‍ നായരുടെ മകന്‍ ഗോകുല്‍ ജി നായര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്.

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍ ജി. നായര്‍. കാസര്‍കോട് ആനബാഗിലുവിലെ പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പലാണ് പിതാവ് ഗംഗാധരന്‍ നായര്‍. ജൂണ്‍ പത്തിന് പ്രസിദ്ധീകരിക്കാനിരിക്കുന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലും ഗോകുല്‍ റാങ്ക് പ്രതീക്ഷിക്കുന്നുണ്ട്.

Entrance Exam, Chemnad, Anangoor, Kasaragod, Kerala, Kerala News, International News.അണങ്കൂരിലെ ഇന്‍സ്‌പെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും കോട്ടയം ബ്രില്ല്യന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് ഗോകുല്‍ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്തത്. ഏഴാം ക്ലാസു വരെ പിതാവ് നടത്തിവന്ന പ്രൊവിഡന്‍സ് ഇംഗ്ലീഷ് മീഡീയം സ്‌കൂളിലാണ് പഠിച്ചത്. 960 മാര്‍ക്കില്‍ 938 മാര്‍ക്കാണ് ഗോകുലിന് ലഭിച്ചത്. കോട്ടയത്തെ ബ്രില്ലിയന്‍സ് കോളജില്‍ ഗോകുലിന് ലഭിച്ച ഒന്നാം റാങ്കിന് പുറമെ എട്ട് റാങ്കും ലഭിച്ചിട്ടുണ്ട്. വീട്ടമ്മയായ ഇന്ദു കലാ ജി. നായരാണ് മാതാവ്. ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതം ജി. നായര്‍ സഹോദരനാണ്.

Keywords: Entrance Exam, Chemnad, Anangoor, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

9:21 am | 6 comments

ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പുതിയ മാനേജ്‌മെന്റിന് കീഴില്‍

Written By kvarthapressclub on 22 May 2013 | 8:22 pm

കാസര്‍കോട്: കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്ന മാന്യയിലെ ദ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ 2013 അധ്യയന വര്‍ഷം മുതല്‍ പുതിയ  മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കും. പ്രശസ്ത ഡവലപ്പേഴ്‌സായ വിന്‍ടെച്ച് ഗ്രൂപ്പിന്റെ ഘടകമായ വിന്‍ടെച്ച് അക്കാദമി ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ആണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

കുട്ടികളുടെ ഭാവിയും രക്ഷിതാക്കളുടെ ഉത്കണ്ഠയും കണക്കിലെടുത്ത്  രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്റ്റാഫിന്റേയും അഭ്യര്‍ത്ഥന മാനിച്ച് സാമൂഹിക പ്രതിബദ്ധത എന്ന നിലയ്ക്കാണ് വിന്‍ടെച്ച് ഗ്രൂപ്പ് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തത്.

അന്തര്‍ദേശീയ നിലവാരത്തിലുള്ള ഏറ്റവും മികച്ച റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളാക്കി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെ മാറ്റിയെടുക്കാനാണ് വിന്‍ടെച്ച് ശ്രമിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തികള്‍ നടത്തിവരികയാണ്. വിന്‍ടെച്ച് പാമെഡോസ് റസിഡന്‍ഷ്യല്‍ പദ്ധതിക്കകത്ത് ഇതിനാവശ്യമായ സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് പഠനത്തോടൊപ്പം സ്‌പോര്‍ട്‌സിലും ഗെയിംസിലും നീന്തലിലും പരിശീലനം നല്‍കും. ഇതിനു പുറമെ ആറാംക്ലാസു മുതല്‍ ഐ.ഐ.ടി, മെഡിക്കല്‍, എഞ്ചിനീയറിംഗ് കോച്ചിംഗും നല്‍കും.

നാലാംക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കരാട്ടെ, സംഗീതം, ചിത്രകല എന്നിവയിലും പരിശീലനം നല്‍കും. എല്ലാ ക്ലാസുകളും പൂര്‍ണമായി കമ്പ്യൂട്ടറൈസ്ഡ് സ്മാര്‍ട് ക്ലാസുകളാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ ധാര്‍മികമായ വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിനായി പത്താംക്ലാസ് വരെ സമസ്ത സിലബസിലുള്ള മദ്രസ പഠനവും ഒരുക്കിയിട്ടുണ്ട്.

മതിയായ യോഗ്യതയും പരിചയ സമ്പത്തുമുള്ള മികച്ച അധ്യാപകരായിരിക്കും ക്ലാസുകള്‍ കൈകാര്യം ചെയ്യുക. പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലേക്കും സ്‌കൂള്‍ ബസ് സൗകര്യവും ഉണ്ടാകും. വളര്‍ന്നുവികസിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ കുട്ടികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരവും മൂല്യവുമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതാണ് വിന്‍ടെച്ച് ഗ്രൂപ്പിന്റെ ലക്ഷ്യം.

ലത്തീഫ് ഉപ്പള ഗേറ്റ് ചെയര്‍മാനായും ഹനീഫ അരമന മാനേജിംഗ് ഡയറക്ടറായും അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് വൈസ് ചെയര്‍മാനുമായ സമിതിയാണ് ഈ സംരംഭത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ്, മാനേജിംഗ് ഡയറക്ടര്‍ ഹനീഫ അരമന, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ മണി സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പാള്‍ ജോഷി അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു.


Global Public School, Management, Wintech group, Kasaragod, Childrens, Parents, Education

Keywords: Global Public School, Management, Wintech group, Kasaragod, Childrens, Parents, Education, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:22 pm | 0 comments

കെ.എം.സി.സി. ഓപ്പണ്‍ ഫോറം 24ന്


കുമ്പള: കുമ്പളയിലെ അപ്രഖ്യാപിത പവകട്ടിനെതിരെയും വൈദ്യുതി വില വര്‍ധനവിലും പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള കെ.എസ്ഇ.ബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. മുത്തലിബ് ഉദ്ഘാടനം ചെയ്തു.


മണ്ഡലം ജനറല്‍ സെക്രട്ടറി യഹ്‌യ ആരിക്കാടി അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണന്‍ കുമ്പള സ്വാഗതവും അബ്ദുല്‍ ലത്തീഫ് കുമ്പള നന്ദിയും പറഞ്ഞു. മാര്‍ച്ചിന് ഹസന്‍ മൂസ, ഇസ്മാഈല്‍, ഹരൂണ്‍. ബി.എം, അസ്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Load shedding, Welfare party, Kumbala, KSEB, Office, March, Kumbala, Kumbal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Load shedding, Welfare party, Kumbala, KSEB, Office, March, Kumbala, Kumbal, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:32 pm | 0 comments

'ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അഭിനന്ദിച്ചു'

അബൂദാബി: രണ്ട് വര്‍ഷത്തെ യു.ഡി.എഫ്. ഭരണത്തില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ വികസന രംഗത്ത് കുതിച്ച് ചാട്ടമുണ്ടായതായി അബൂദാബി-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി യോഗം അഭിപ്രായപ്പെട്ടു. ജില്ലയുടെ മുഖഛായ മാറ്റാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും കര്‍ണാടകയില്‍ ചുമതലയേറ്റ കോണ്‍ഗ്രസ് മന്ത്രി സഭയിലെ മലയാളിയായ കാസര്‍കോട് സ്വദേശി യു.ടി. ഖാദറിനെയും യോഗം അഭിനന്ദിച്ചു.

പ്രസിഡന്റ് സി.എച്ച്. അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. അഹ്മദ് ബല്ലാ കടപ്പുറം
Oomman Chandy Govt, UDF, Abudhabi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉദ്ഘാടനം ചെയ്തു. ചേക്കു അബ്ദുര്‍ റഹ്മാന്‍ ഹാജി, കെ.കെ. സുബൈര്‍, ഷാഫി സിയാത്തിങ്കം, സി.എച്ച്. ഹനിഫ, ബി.എം. കുഞ്ഞബ്ദുല്ല, മഹമൂദ് മുറിയനാവി എന്നിവര്‍ സംസാരിച്ചു. കാസിം കല്ലൂരാവി സ്വാഗതവും റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.

Keyword: Oomman Chandy Govt, UDF, Abudhabi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News















6:29 pm | 0 comments

പെണ്‍കുട്ടിയുടെ തലമുടി മുറിച്ച സംഭവം; രണ്ടാനമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: 12 വയസുകാരിയെ ക്രൂരമായി മര്‍ദിക്കുകയും തലമുടി മുറിച്ചു മാറ്റുകയും ചെയ്ത സംഭവത്തില്‍ രണ്ടാനമ്മയ്‌ക്കെതിരെ കുമ്പള പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. പുത്തിഗെ കത്തീബ് നഗറിലെ അസീസിന്റെ ഭാര്യ മിസ്‌രിയയ്‌ക്കെതിരെയാണ് പോലീസ് ജുവൈനല്‍ ജസ്റ്റിസ് വകുപ്പു പ്രകാരം കേസെടുത്തത്.

Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News.അസീസിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ കുമ്പള ബദ്‌രിയ നഗറിലെ യാഫിയയെ കഴിഞ്ഞ ദിവസം പീഡിപ്പിച്ച സംഭവത്തിലാണ് കേസ്. യാഫിയ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയെ അക്രമിച്ച സംഭവത്തില്‍ മറ്റ് രണ്ട് പേര്‍കൂടി ഉള്‍പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related News:
പിതാവിന്റെ ആദ്യ ഭാര്യ പെണ്‍കുട്ടിയുടെ മുടി മുറിച്ചു

Keywords: Girl, Case, Attack, Police, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:26 pm | 0 comments

പ്രൊഫ. എം.എ. റഹ്മാന് ഹരിത അവാര്‍ഡ്

കാസര്‍കോട്: പ്രമുഖ ആക്ടിവിസ്റ്റും ഡോക്യൂമെന്ററി സംവിധായകനും എഴുത്തുകാരനുമായ പ്രൊഫ എം.എ. റഹ്മാന് കൊല്ലത്തെ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി സ്ഥാപക ചെയര്‍മാനായിരുന്ന പ്രൊഫ. ഗംഗാ പ്രസാദിന്റെ പേരിലുള്ള ഹരിത അവാര്‍ഡ്. കാസര്‍കോട് ഉദുമ സ്വദേശിയായ എം.എ റഹ്മാന്‍ കേരളത്തിലെ വിവിധ കോളജുകളില്‍ മലയാളം അധ്യാപകനായിരുന്നു.

 Award, Documentary, Endosulfan, Teacher, Kasaragod, Kerala, Kerala News, International News.എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ഇരകളുടെ അതിജീവന പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്ത എം.എ റഹ്മാന്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് എടുത്ത അര ജീവികള്‍ക്കൊരു സ്വര്‍ഗം എന്ന ഡോക്യൂമെന്ററി ശ്രദ്ധേയമാണ്. 5,001 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

Keywords: Award, Documentary, Endosulfan, Teacher, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

5:37 pm | 0 comments

കുടുംബത്തിലെ മൂന്ന് പേര്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍

കാസര്‍കോട്: കുടുംബത്തിലെ മൂന്ന് പേരെ ഒരു സംഘം വീട് കയറി അക്രമിച്ചു. പൊവ്വല്‍ നെല്ലിക്കാട്ടെ എച്ച്. ഖാത്തിം (68), ഭാര്യ ജമീല (55), മകന്‍ ഹാരിസ് (33) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Attack, Kasaragod, Hospital, Kerala, Injured, Marriage, Malayalam news
ഖാത്തിം

ഹാരിസിന്റെ ഭാര്യയുടെ ബന്ധുക്കളാണ് ചൊവ്വാഴ്ച വീട് കയറി മര്‍ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് ഹാരിസിന്റെ വിവാഹം കഴിഞ്ഞത്. ഹാരിസും ഭാര്യയും തമ്മിലുള്ള അകല്‍ചയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കവും വൈരാഗ്യവുമാണ് അക്രമത്തിന് പിന്നില്ലെന്ന് കാത്തിം പറഞ്ഞു.

Keywords: Attack, Kasaragod, Hospital, Kerala, Injured, Marriage, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
5:14 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories