City Gold
news portal

കാസര്‍കോട് വാര്‍ത്ത ന്യൂസ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനും വാര്‍ത്തകളും സൃഷ്ടിളും ചേര്‍ക്കുന്നതിനുമുള്ള നിബന്ധനകള്‍

A. കാസര്‍കോട് വാര്‍ത്തയ്ക്ക് അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ സ്വീകരിക്കാനോ ഉപേക്ഷിക്കാനോ, എഡിറ്റ് ചെയ്യാനോ, പോസ്റ്റ് ചെയ്തതിന് ശേഷം ഒഴിവാക്കുന്നതിനോ ഉള്ള പൂര്‍ണാധികാരം എഡിറ്റോറിയല്‍ വിഭാഗത്തിനായിരിക്കും

B. അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ തെറ്റില്ലാതെ മലയാളത്തില്‍ ടൈപ് ചെയ്ത് ടെക്സ്റ്റ് ഫോര്‍മാറ്റിലയക്കണം. ഇമേജ് / പി ഡി എഫ് ഫയലില്‍ അയക്കുന്നവ സ്വീകരിക്കുന്നതല്ല. ഇതുസംബന്ധമായ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അതും ഒന്നിച്ച് മെയിലില്‍ അറ്റാച്ച് ചെയ്ത് അയക്കണം. വാര്‍ത്തകള്‍ / സൃഷ്ടികള്‍ അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസത്തോടൊപ്പം ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണം.

C. വാര്‍ത്തകളും സൃഷ്ടിക്കളും വ്യക്തികളെയോ സംഘടനകളെയൊ സ്ഥാപനങ്ങളേയോ മത വിശ്വാസങ്ങളെയോ അധിക്ഷേപിക്കുന്ന വിധത്തിലുള്ളവയാകരുത്. മതങ്ങളേയോ ഭാഷകളേയോ നിറം, ജാതി, സംസ്‌ക്കാരം, വിഭാഗം എന്നിവയേയോ തള്ളിപ്പറയുന്നതോ തരംതാഴ്തുന്നതോ, ഇകഴ്ത്തുന്നതോ പരിഹസിക്കുന്നതോ ആവരുത്.

D. ലേഖനങ്ങളില്‍ വിമര്‍ശനമാകാം പക്ഷേ അത് ആരോഗ്യപരമാകണം.  മതപരമോ ജാതിപരമോ ആയ വിഷയങ്ങളിലെ തര്‍ക്കങ്ങളില്‍ ഒരുപക്ഷത്തിന്റേയും ഭാഗമാകാന്‍ പാടില്ല. മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുമുള്ളതാകരുത്.

പോസ്റ്റുകള്‍ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവര്‍ മറ്റു വെബ് സൈറ്റുകള്‍ പരസ്യപ്പെടുത്തുന്നതിനായുള്ള ലിങ്കുകളോ, ചിത്രങ്ങളോ, സഭ്യേതര വാക്കുകളോ, മാന്യതയ്ക്ക് യോജിക്കാത്ത പ്രയോഗങ്ങളോ എബ്ലം, ഗ്രാഫിക്‌സ്, ആനിമേഷന്‍ തുടങ്ങിയവയോ ഉപയോഗിക്കാന്‍ പാടില്ല.

അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള കോളത്തില്‍ ചേര്‍ക്കുന്ന കാര്യങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ളതാവരുത്. നിബന്ധനകള്‍ പാലിക്കാത്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ ഒരു മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക് ചെയ്യുകയും കമന്റുകള്‍ നീക്കംചെയ്യുന്നതുമായിരിക്കും. തങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ (ഫോണ്‍ നമ്പറടക്കം) വ്യാജമാണെന്ന് തെളിഞ്ഞാലും മറ്റുനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പിന്നീട് മറ്റു വ്യാജ ഐ.ഡികളില്‍ രംഗത്തുവന്ന് അഭിപ്രായ കോളം വീണ്ടും ദുരുപയോഗം ചെയ്താല്‍ അത്തരക്കാരുടെ ഐ.പി അഡ്രസ് തന്നെ ബ്ലോക്ക് ചെയ്യുന്നതായിരിക്കും.

E. ഒരു വാർത്തയുടെ കൂടെ അഞ്ചോ അതിലധികമോ ചിത്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ പോസ്റ്റില്‍ ഉള്‍പെടുത്താന്‍ സൗകര്യമുണ്ടെങ്കിലും പ്രസിദ്ധീകരണ യോഗ്യമാണെന്ന് തോന്നുന്നവ മാത്രമേ ഉള്‍പെടുത്തുകയുള്ളു. വാര്‍ത്തയും ചിത്രങ്ങളും ഇമെയിലില്‍ ലഭിച്ചിരിക്കണം. (Email: kasaragodvartha@gmail.com). വാട്‌സ്ആപ്പിലോ ഫേസ്ബുക്ക് തുടങ്ങിയവയില്‍ മെസേജ് വഴി അയക്കുന്ന വാര്‍ത്തകളോ ചിത്രങ്ങളോ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. സാമ്പത്തിക - ചികിത്സാ സഹായങ്ങള്‍, വീട് നിര്‍മാണം, സ്വയംതൊഴില്‍ ഉപകരണ വിതരണം, ഭക്ഷണ സാധനങ്ങളുടെ (റേഷന്‍) വിതരണം, റിലീഫ് തുടങ്ങിയവ വിതരണം ചെയ്യാന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇരകള്‍ കൈനീട്ടി വാങ്ങുന്ന ഫോട്ടോ പ്രസിദ്ധീകരിക്കുന്നതല്ല (ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ). ഗത്യന്തരമില്ലാതെയാണ് പലരും ഇത്തരം പരിപാടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്നകാര്യവും ഇത്തരം ചിത്രങ്ങള്‍നല്‍കി പാവങ്ങളേയും ഇരകളേയും കൂടുതല്‍ മാനസികമായി വേദനിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നകാര്യം ഞങ്ങളേക്കാള്‍ വായനക്കാര്‍ക്ക്തന്നെ ബോധ്യമുള്ള കാര്യമാണല്ലോ.

F. മറ്റു ന്യൂസ് പോര്‍ട്ടലുകളിലോ ബ്ലോഗുകളിലോ വെബ് സൈറ്റുകളിലോ സോഷ്യല്‍ മീഡിയകളിലോ പ്രസിദ്ധീകരിച്ചവ അതേപടി അയച്ചാല്‍ കാസര്‍കോട് വാര്‍ത്തയ്ക്ക് പ്രസിദ്ധിക്കരിക്കുന്നതിന് പരിമിതികളുണ്ട്. കാസര്‍കോട് വാര്‍ത്തയില്‍ തങ്ങളയക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവരണമെന്ന് ആഗ്രഹമുള്ളവര്‍ മറ്റു വെബ് പോര്‍ട്ടലുകള്‍ക്ക് / സൈറ്റുകള്‍ക്ക് അയക്കുന്നതിന് മുമ്പ് കാസര്‍കോട് വാര്‍ത്തയ്ക്ക് ഇമെയില്‍ അയക്കുകയും കാസര്‍കോട് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചതിന്‌ശേഷം ആവശ്യമാണെങ്ങില്‍ മറ്റുള്ളവയിലേക്ക് അയച്ചുകൊടുക്കാവുന്നതുമാണ്. ലേഖനങ്ങള്‍, പ്രധാനപ്പെട്ട വാര്‍ത്തകള്‍ മറ്റു സൃഷ്ടികള്‍ ഇമെയില്‍ അയച്ചതിന് ശേഷം അക്കാര്യം ഓഫീസ് നമ്പറില്‍ (0091 4994 230554) വിളിച്ചറിയിക്കണം. കാസര്‍കോട് വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചുവന്നതിന് ശേഷം നിങ്ങളുടെ വാര്‍ത്തകള്‍ മറ്റുള്ള സൈറ്റുകളില്‍ വരുന്നതുകോണ്ട് വിരോധമില്ല. (മറ്റു സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചവ കാസര്‍കോട് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൂഗിള്‍ പോലെയുളള സെര്‍ച്ച് എഞ്ചിനുകള്‍ അത് ഡൂപ്ലിക്കേറ്റ് ആയി പരിഗണിക്കുമെന്നതിനാലാണ് ഈ വിഷയത്തില്‍ സൂക്ഷ്മത പാലിക്കേണ്ടിവരുന്നത്. മുഖ്യധാരാ മാധ്യമങ്ങളിലും വലിയ സൈറ്റുകളിലും സൃഷ്ടികള്‍ ധാരാളമുള്ളതിനാല്‍ അവരെ ഇത്തരം കാര്യങ്ങള്‍ ദോഷകരമായി ബാധിക്കുകയുമില്ല.)

G. പൊതുതാത്പര്യങ്ങളല്ലാതെ വ്യാപാര സ്ഥാപനങ്ങളെയോ വ്യക്തികളെയോ, സ്ംഘടനകളെയൊ പ്രമോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്കും സൃഷ്ടികള്‍ക്കും സാധാരണരീതിയില്‍ പൊതു വാര്‍ത്തകള്‍ എന്ന പരിഗണന ലഭിക്കില്ല. ബിസിനസ് കാറ്റഗറിയില്‍ പെടുന്ന അത്തരം മാര്‍ക്കറ്റിംഗ് ഫീച്ചറുകളോ മറ്റു പരസ്യങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് advt@kasargodvartha.com എന്ന വിലാസത്തില്‍ പരസ്യവിഭാഗവുമായി ബന്ധപ്പെടണം.

പ്രസ് റിലീസുകൾ
കാസർകോട് വാർത്തയിലേക്ക് വരുന്ന പ്രസ് റിലീസുകളുടെ എണ്ണം നാൾക്കുനാൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ  ഇപ്പോഴത്തെ പരിമിതികൾ കാരണം എല്ലാ റിലീസുകളും ഉൾപ്പെടുത്താൻ  സാധിക്കാതെവന്നിരിക്കുകയാണ്. നിലവിൽ വളരെ കുറച്ചു പ്രസ് റിലീസുകൾ മാത്രമേ പ്രസിദ്ധീകരിക്കാൻ നിർവാഹമുള്ളൂ. ആയതിനാൽ പ്രധാനപ്പെട്ടവ മാത്രമേ അയക്കേണ്ടതുള്ളൂ.  സഹകരണത്തിന് നന്ദി. 

H. സംഭവങ്ങളായാലും കാര്‍ട്ടൂണ്‍, ഫോട്ടോ തുടങ്ങിയവയും ഒരു കാരണവശാലും മറ്റു സൈറ്റുകളില്‍ നിന്ന് പകര്‍ത്തി അയക്കരുത്. നേരത്തെ മറ്റു വെബ് സൈറ്റുകളിലോ ബ്ലോഗുകളിലോ പോസ്റ്റ് ചെയ്ത സൃഷ്ടികള്‍ കോപ്പി ചെയ്ത് അയക്കുകയോ  മറ്റുള്ളവര്‍ക്ക് അയച്ചതിന്റെ പകര്‍പ്പോ, അതേ ആശയത്തില്‍ തലക്കെട്ടോ വരികളോ മാറ്റി അയക്കുകയോ അരുത്. അങ്ങനെ ചെയ്യേണ്ട സാഹചര്യത്തില്‍ (ഉദാ: ഒരു വ്യക്തിയെകുറിച്ച ലേഖനം അയാള്‍ മരിച്ചാല്‍ അനുസ്മരിക്കാന്‍ ഉപയോഗിക്കുന്നത്) അത്തരം സൃഷ്ടികള്‍ articles@kasargodvartha.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യാം.

I. അതത് രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് അനുസൃതമല്ലാത്ത, നിയമപരമല്ലാത്ത ഒരു കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടലിനെ ഉപയോഗിക്കാന്‍ പാടില്ല.

J. കാസര്‍കോട് വാര്‍ത്തയുടെ സോഷ്യല്‍ മീഡിയയിലേയും മറ്റുമുളള വിവിധ ഗ്രൂപ്പ് അംഗങ്ങള്‍ സൈറ്റിന്റെ നിബന്ധനകള്‍ പാലിക്കാത്ത പക്ഷം ഏത് സമയത്തും സസ്‌പെന്‍ഡ് ചെയ്യുകയോ അംഗത്വം റദ്ദാക്കുകയോ ചെയ്യുന്നതായിരിക്കും.

K. സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടുത്തുന്ന കാസര്‍കോട് വാര്‍ത്തയുടെ പോസ്റ്ററുകള്‍ (ഇമേജ്) ക്കൊപ്പം വാര്‍ത്ത ഉള്‍കൊള്ളുന്ന പോസ്റ്റ് ലിങ്കും ഷെയര്‍ ചെയ്യുന്നതായിരിക്കും. പോസ്റ്ററുകളില്‍ തീയ്യതിയും ഉള്‍പെടുത്താറുണ്ട്. ഇത്തരം പോസ്റ്ററുകള്‍ ദുരുപയോഗംചെയ്യുകയോ മറ്റു ആവശ്യങ്ങള്‍ക്കായി എഡിറ്റ് ചെയ്യുകയോ തെറ്റായി ചേര്‍ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ വ്യവസ്ഥാപിതമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും. തെറ്റിദ്ധാരണപരത്തുന്ന പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ വായനക്കാര്‍ കാസര്‍കോട് വാര്‍ത്താ ഓഫീസില്‍ വിവരം അറിയിക്കേണ്ടതാണ്. പ്രചരിക്കുന്ന പോസ്റ്ററുകളുടെ (ഇമേജ്) സത്യാവസ്ഥ ബോധ്യപ്പെടുന്നതിനും അത്തരം വാര്‍ത്തകള്‍ കാസര്‍കോട് വാര്‍ത്തയുടേതാണെന്ന് ഉറപ്പുവരുത്തുന്നതിനും ന്യൂ്‌സ്‌പോര്‍ട്ടല്‍ സന്ദര്‍ശിക്കേണ്ടതാണ്.




Note: നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍ ഓഫീസ് നമ്പറില്‍  വിളിച്ചറിയിക്കാവുന്നതാാണ്. ഫോണ്‍: 0091 4994 230554.

Updated: 01.12.2016



മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date