Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font

കടയടപ്പ് സമരം കാസര്‍കോട്ട് പൂര്‍ണം, കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Written By kvartha delta on Wednesday, 20 August 2014 | 2:20 pm

കാസര്‍കോട്: (www.kasargodvartha.com 20.08.2014) സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആരംഭിച്ച കടയടപ്പ് സമരം കാസര്‍കോട് ജില്ലയിലും പൂര്‍ണം.

ഹോട്ടലുകളും മെഡിക്കല്‍ സ്‌റ്റോറുകളും ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുന്നു. 

അതിനാല്‍ നഗരത്തില്‍ പൊതുവേ തിരക്കു കുറവാണ്. പണിമുടക്കിയ വ്യാപാരികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. വിദ്യാനഗര്‍ ഗവ. കോളജ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു വ്യാപാരികള്‍ പങ്കെടുത്തു. ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, ടി.എ. അന്‍വര്‍ സാദത്ത്, മുഹമ്മദലി മുണ്ടാങ്കുലം, അഷറഫ് നാല്‍ത്തടുക്ക തുടങ്ങിയവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി.

കെട്ടിട വാടക നിയന്ത്രണ നിയമം പാസാക്കുക, സര്‍ക്കാരിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ നടത്തുന്ന കട പരിശോധന നിര്‍ത്തിവെക്കുക , വാറ്റ് നിയമത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ടെക്‌സ്‌റ്റെല്‍ മേഖലയിലെ ടേണ്‍ ഓവര്‍ ടാക്‌സ് പിന്‍വലിക്കുക ഫുഡ് സേഫ്റ്റിയുടെ പേരിലുള്ള അനാവശ്യ നടപടികള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മാര്‍ച്ചില്‍ ഉന്നയിച്ചു.
KVVES, Protest, Strike, Kerala, Kasaragod, Merchants bandh hits town.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
2:20 pm | 0 comments

ഹന്ന ശീതളപാനീയത്തില്‍ ചത്ത വണ്ട്

കാസര്‍കോട്: (www.kasargodvartha.com 20.08.2014) ഹന്ന ശീതളപാനീയത്തില്‍ ചത്ത വണ്ട്. മൊഗ്രാലിലെ പി.കെ. സ്റ്റോറില്‍ വിതരണത്തിനെത്തിച്ച ശീതളപാനീയ കുപ്പിയിലാണ് വണ്ടിനെ കണ്ടത്. ശീതളപാനീയം ആവശ്യപ്പെട്ട ഉപഭോക്താവിന് ഇത് നല്‍കുമ്പോഴാണ് കുപ്പിക്കകത്ത് വണ്ടിനെ കണ്ടത്.

വ്യാപാരി ഇക്കാര്യം ശീതളപാനീയ കമ്പിനി അധികൃതരെ അറിയിച്ചപ്പോള്‍ പരാതി അവഗണിക്കുകയായിരുന്നുവെന്ന് വ്യാപാരി പറഞ്ഞു.
Hanna, Cola, Drink, Insect in cola drink, Kasaragod, Shop, Kerala

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
2:14 pm | 0 comments

ഫോണ്‍ശല്യത്തിനെതിരെ പരാതിപ്പെട്ട യുവാവിന്റെ തലയ്ക്കടിച്ചു, കേസ്

കാസര്‍കോട്: (www.kasargodvartha.com 20.08.2014) ഇരുമ്പു വടികൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കമ്പാര്‍ പാല്‍ത്തൊട്ടി ഹൗസിലെ ബി.കെ. ഹമീദിനെ(34) ആക്രമിച്ചതിനു കമ്പാറിലെ അബ്ദുല്ലയ്‌ക്കെതിരെയാണു കേസ്.

Attack, Kasaragod, Kerala, Kambar, Case, Phone, Youth assaulted after complaint phone disturbance
കഴിഞ്ഞ ദിവസം കമ്പാറിലൂടെ നടന്നു പോകുമ്പോഴാണ് ഹമീദിനെ ആക്രമിച്ചത്.
വീട്ടിലേക്കു ഫോണ്‍ വിളിച്ച് സ്ത്രീകളെ ശല്യം ചെയ്യുന്നതിനു ആറു മാസം മുമ്പ് ഹമീദ്, അബ്ദുല്ലയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമണ കാരണമെന്ന് ഹമീദ് പറഞ്ഞു. ഹമീദ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Attack, Kasaragod, Kerala, Kambar, Case, Phone, Youth assaulted after complaint phone disturbance.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
2:04 pm | 0 comments

കാറില്‍ കടത്തിയ 135 കുപ്പി വിദേശ മദ്യവുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 20.08.2014) ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 135 കുപ്പി വിദേശ മദ്യവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി മുളിയാര്‍ പാലത്തിനടുത്തു വെച്ച് എസ്.പി.യുടെ കീഴിലുള്ള ഷാഡോ പോലീസ്, ആദൂര്‍ പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യം പിടികൂടിയത്.

തൃശ്ശൂര്‍ വടക്കേക്കാട് പുന്നയൂര്‍ അറക്കപ്പറമ്പിലെ അന്‍സിഫ് എന്ന അനൂപ്(37), മഞ്ചേശ്വരം കുളൂറിലെ നവീന്‍ ഷെട്ടി(24) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ സഞ്ചരിച്ച കെ.എ. 19 പി.9637 നമ്പര്‍ ആള്‍ട്ടോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ നമ്പര്‍ വ്യാജമാണെന്നു സംശയിക്കുന്നു. കര്‍ണാടകയില്‍ നിന്നു കാസര്‍കോട്ടേക്കു കൊണ്ടു വരികയായിരുന്നു മദ്യമെന്നാണ് സംശയം. രഹസ്യ വിവരം ലഭിച്ച് മുള്ളേരിയയില്‍ നിന്നു  കാറിനെ പോലീസ് പിന്തുടരുകയായിരുന്നു. 135 കുപ്പി ഫുള്‍ ബോട്ടില്‍ മദ്യമാണ് കാറിലുണ്ടായിരുന്നത്.


പോലീസ് ഓഫീസര്‍മാരായ കെ. നാരായണന്‍, എസ്.പി. ബാലകൃഷ്ണന്‍, സത്യനാരായണന്‍ തുടങ്ങിയവരാണ് മദ്യം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Car, Liquor, Seized, Muliyar, Arrest, Kerala, Police, Two arrested with 135 bottles of foreign liquor

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
12:36 pm | 0 comments

മദ്യലഹരിയില്‍ ആശുപത്രിയില്‍ ബഹളം: യുവാവിനെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 20.08.2014) ജനറല്‍ ആശുപത്രി ഒ.പി. കൗണ്ടറിനു മുന്നില്‍ മദ്യ ലഹരിയില്‍ ബഹളം വെച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗറില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ബി.കെ. ബിജു(35)വിനെതിരെയാണ് കേസ്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
General hospital, Kasaragod, Liquor, Kerala, Case, Man

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
12:12 pm | 0 comments

മയക്കു ഗുളികകളും ഇംജക്ഷനുമായി മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 20.08.2014) 30 മയക്കു ഗുളികകളും 12 മയക്കു ഇംജക്ഷന്‍ മരുന്നുമായി യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. മുളിയാര്‍ മുതലപ്പാറയിലെ അബ്ദുല്‍ ആഷിഫാണ് (24) അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച കാസര്‍കോട് മെഹ്ബൂബ് തിയേറ്ററിനടുത്തുവെച്ചാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.

കാസര്‍കോട് നഗരത്തിലെ ഒരു മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരനാണ് ആഷിഫ്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രം രോഗികള്‍ക്ക് വില്‍പന നടത്തുന്ന ഇവ മയക്കു മരുന്ന് ഉപഭോക്താക്കള്‍ക്കു അബ്ദുല്‍ ആഷിഫ് നേരിട്ട് വില്‍പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആംപിയോള്‍ എന്ന പേരിലുള്ള ഇംജക്ഷനാണ് പ്രതിയില്‍ നിന്നു പിടികൂടിയതെന്നും പോലീസ് പറഞ്ഞു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു.
Arrest, Youth, Medical store, Muliyar, Kerala, Kasaragod, Drugs, Medical Store, Employee, Pharmacy employee arrested

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


11:59 am | 0 comments

കാസര്‍കോട്ട് ഓട്ടോറിക്ഷകളില്‍ വ്യാപക പരിശോധന; നൂറോളം കേസ്

കാസര്‍കോട്: (www.kasargodvartha.com 20.08.2014) കാസര്‍കോട് നഗരത്തില്‍ മോട്ടോര്‍വാഹനവകുപ്പിന്റേയും പോലീസിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഓട്ടോറിക്ഷകളില്‍ പരിശോധന ആരംഭിച്ചു. മീറ്റര്‍ ഘടിപ്പിക്കാതേയും ഉള്ളമീറ്റര്‍ പ്രദര്‍ശിപ്പിക്കാതേയും സര്‍വീസ് നടത്തുകയും കാസര്‍കോട് നഗരസഭ നല്‍കുന്ന കെ.എസ്.എം. കാര്‍ഡ് ഇല്ലാതേയും സര്‍വീസ് നടത്തുന്ന നൂറോളം റിക്ഷകള്‍ക്കെതിരെ കേസെടുത്തു.

ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വൈകിട്ട് വരെ നീളും. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, മല്ലികാര്‍ജുനക്ഷേത്രം എന്നിവയുടെ പരിസരങ്ങള്‍, പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍, കറന്തക്കാട്, വിദ്യാനഗര്‍ എന്നിവിടങ്ങളിലാണ് പരിശോധന ആരംഭിച്ചത്.

കാസര്‍കോട് നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്താന്‍ 5,000 റിക്ഷകള്‍ക്ക് നഗരസഭ പ്രത്യേക തിരിച്ചറിയല്‍കാര്‍ഡ് നല്‍കിയിരുന്നു. അതില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരേയും നടപടിയെടുത്തു. മീറ്റര്‍ ഘടിപ്പിക്കാത്ത നിരവധി റിക്ഷകള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്നു. മീറ്റര്‍ ഉണ്ടായിട്ടും പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കും പ്രവര്‍ത്തനക്ഷമമല്ലാത്ത മീറ്റര്‍ ഘടിപ്പിച്ചവര്‍ക്കും എതിരെ നടപടി എടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യൂണിഫോം ധരിക്കാത്തവര്‍ക്കും ലൈസന്‍സില്ലാത്തവര്‍ക്കും എതിരേയും നടപടി ഉണ്ടാകും. പല റിക്ഷകളും സര്‍വീസ് നടത്താന്‍ പറ്റുന്ന വിധത്തിലല്ലെന്നും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്.

അനധികൃത റിക്ഷകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംഘടനതന്നെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട്ട് ആരംഭിച്ച റെയ്ഡിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ്.പി. ബിജുമോന്‍, പി. രാജേഷ്, അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വൈകുണ്ഠന്‍, രാധാകൃഷ്ണന്‍, മനോജ്, ട്രാഫിക് എസ്.ഐമാര്‍, കാസര്‍കോട് - വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐമാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
10:58 am | 0 comments

നായമാര്‍മൂലയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Written By kvarthakgd1 on Tuesday, 19 August 2014 | 10:49 pm

വിദ്യാനഗര്‍: (www.kasargodvartha.com 19.08.2014) നായന്മാര്‍മൂലയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആലംപാടിയിലെ സജീര്‍ (21), നായന്മാര്‍മൂലയിലെ റമീസ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇരുവരെയും മറ്റൊരു നായന്മാര്‍മൂല സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ നായന്മാര്‍മൂലയിലെ ഏതാനും യുവാക്കള്‍ കാറില്‍ ആലംപാടിയിലൂടെ സഞ്ചരിക്കുന്നത് ചിലര്‍ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ ഏതാനും നേരം വാക്കേറ്റം ഉണ്ടായി.

പിന്നീട് രാത്രി ഏഴ് മണിയോടെ നായന്മാര്‍മൂലയില്‍ ബൈക്കിലെത്തിയ ആലംപാടി സ്വദേശികളെ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞ് വെക്കുകയും തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ അനിശ്ചിത സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രത പാലിച്ചു വരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kasaragod, Clash, Alampady, Kerala, Police, Case, Hospital, Treatment, Custody, Sajeer, Rameez. 

Advertisement:
10:49 pm | 0 comments

അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കുന്താപുരം: (www.kasargodvartha.com 19.08.2014) അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്താപുരം ത്രാസിയിലെ പരേതനായ കൃഷ്ണ ആചാര്യയുടെ മകന്‍ സുരേന്ദ്ര ആചാര്യ (51) യാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ ത്രാസിയിലായിരുന്നു അപകടം. ത്രാസി ടൗണില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ആചാര്യ. ഇതിനിടയില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ ഓടിച്ച് പോവുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആചാര്യയെ കുന്താപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോണ്‍ക്രീറ്റ് തൊഴിലാളിയാണ് മരിച്ച ആചാര്യ. ഭാര്യയും രണ്ട് മക്കളുമുണ്ട്.

അതേസമയം ഇടിച്ചിട്ട വാഹനത്തെ സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഇടിച്ചിട്ടത് സ്വിഫ്റ്റ് കാര്‍ ആണെന്ന് ഒരാളും മറ്റൊരാള്‍ ടാറ്റാ എയ്‌സ് ആണെന്നും സൂചിപ്പിച്ചു.

ഗംഗോലി പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Also Read: 
സൗദി ഫാമില്‍ 2 മണിക്കൂറിനുള്ളില്‍ 16,000 കോഴികള്‍ ചത്തുവീണു
10:09 pm | 0 comments

ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

ഉപ്പള: (www.kasargodvartha.com 19.08.2014) ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെ ഹൊസങ്കടയിലാണ് സംഭവം. മംഗലാപുരത്ത് നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് വീണത്.
ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി ആബിദ് (18) എന്നയാള്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം.  ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ശ്രദ്ധയില്‍ പെട്ട മറ്റു യാത്രക്കാര്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. അപകട വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Uppala, Train, Kasaragod, Kerala, Injured, Hospital, Mangalore

Uppala, Train, Kasaragod, Kerala, Injured, Hospital, Mangalore
Uppala, Train, Kasaragod, Kerala, Injured, Hospital, Mangalore
Uppala, Train, Kasaragod, Kerala, Injured, Hospital, Mangalore

Keywords: Uppala, Train, Kasaragod, Kerala, Injured, Hospital, Mangalore. 

6:45 pm | 0 comments

പള്ളി ഖത്തീബിന്റെയും മുക്രിയുടെയും മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

മേല്‍പറമ്പ്: (www.kasargodvartha.com 19.08.2014) ഒറവങ്കര മസ്ജിദില്‍ ഖത്തീബിന്റെയും മുക്രിയുടെയും മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. ഖത്തീബിന്റെ അരപ്പട്ടയിലുണ്ടായിരുന്ന 850 രൂപ കൊണ്ടുപോവുകയും അരപ്പട്ട കക്കൂസില്‍ ഉപേക്ഷിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം

ഖത്തീബിന്റെ മൊബൈല്‍ ഫോണിന് 10,000 രൂപയും മുക്രിയുടെ മൊബൈല്‍ ഫോണിന് 5000 രൂപയും വിലവരും. പള്ളിയോടനുബന്ധിച്ച ഇവരുടെ മുറികളില്‍ നിന്നാണ് മോഷണം. രാവിലെയാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്.

സംഭവത്തില്‍ ഇരുവരും ബേക്കല്‍ പോലീസിലും സൈബര്‍ സെല്ലിലും പരാതിപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Melparamba, Masjid, Robbery, Kasaragod, Complaint, Police, Kerala, Oravangara


Keywords: Melparamba, Masjid, Robbery, Kasaragod, Complaint, Police, Kerala, Oravangara. 

5:30 pm | 0 comments

വാട്ട്‌സ് ആപ്പില്‍ എബോള വ്യാജ സന്ദേശം; അന്വേഷണം ഊര്‍ജിതമാക്കി

മംഗലാപുരം: (www.kasargodvartha.com 19.08.2014) എബോള രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചെന്ന വ്യാജ വാട്ട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചവരെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സന്ദേശം നാട്ടില്‍ പരിഭ്രാന്തി പരത്തിയിരുന്നു.

മംഗലാപുരത്ത് എബോള രോഗം ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്‍.ഐ.ടി.യില്‍ പഠിക്കുന്ന എത്യോപ്യന്‍ സ്വദേശിയായ വിദ്യാര്‍ത്ഥി എബോള ബാധിച്ചു മരിച്ചുവെന്നായിരുന്നു പ്രചരണം.

സന്ദേശം മംഗലാപുരത്തെ പ്രമുഖരുടേയും വിദ്യാര്‍ത്ഥികളുടേയും പത്ര പ്രവര്‍ത്തകരുടേയും മറ്റും മൊബൈല്‍ ഫോണുകളിലേക്കാണ് കഴിഞ്ഞ ദിവസം എത്തിയത്.  ഇതോടെ എന്‍.ഐ.ടി.യിലേക്കും സര്‍ക്കാര്‍ ആശുപത്രികളിലേക്കും തുരുതുരാ ഫോണ്‍ വിളികളായിരുന്നു.

കോളജില്‍ രണ്ടു വര്‍ഷം മുമ്പ് ഒരു എത്യോപ്യന്‍ പൗരന്‍ പഠിച്ചിരുന്നു. അയാള്‍ കോഴ്‌സ് കഴിഞ്ഞ് നാട്ടിലാണ്. അതിനാല്‍ സന്ദേശം വ്യാജമാണെന്ന് ഉറപ്പായി. എം.ടെക് വിദ്യാര്‍ത്ഥിയായ ഒരാള്‍ കഴിഞ്ഞ ആഴ്ച വൈറല്‍ പനിയും കരള്‍ രോഗവും ബാധിച്ച് മരിച്ചിരുന്നു. അതുമായി എബോള മരണത്തിനു ബന്ധമില്ല.

ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോള രോഗം പടരുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Mangalore, Karnataka, Hospital, Social Networks, National, Ebola, Whatsapp

Keywords: Mangalore, Karnataka, Hospital, Social Networks, National, Ebola, Whatsapp. 

4:34 pm | 0 comments

ബുധനാഴ്ച വ്യാപാരികളുടെ കടയടപ്പ് സമരം

കാസര്‍കോട്: (www.kasargodvartha.com 19.08.2014) വ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കടകള്‍ അടച്ച് പണിമുടക്കും. പണിമുടക്കുന്ന തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കും.

അതേസമയം ഹോട്ടലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും.
കെട്ടിട വാടക നിയന്ത്രണ നിയമം പാസാക്കുന്നതിന് വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ലെന്നും 'വാറ്റ്' നിയമത്തില്‍ കട പരിശോധന ഇല്ലെന്നിരിക്കെ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന്റെ ഒത്താശയോടെ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപിച്ചാണ് വ്യാപാരികള്‍ കടയടപ്പ് സമരം നടത്തുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Kerala, Shop, Merchants, Medical Shop, Hotel, Strike

Keywords: Kasaragod, Kerala, Shop, Merchants, Medical Shop, Hotel, Strike. 
3:00 pm | 0 comments

മന്ത്രി ഇബ്രാഹിം കുഞ്ഞിനെ കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവിനെ പുറത്താക്കാന്‍ ലീഗ് നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 19.08.2014) സ്വകാര്യ ചടങ്ങിനായി എത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിയെ കരിങ്കൊടി കാണിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.
കരിങ്കൊടി പ്രയോഗത്തിന് നേതൃത്വം നല്‍കിയ ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ജാസിര്‍ കുന്താപുരത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. നിര്യാതനായ കാഞ്ഞങ്ങാട് മണ്ഡലം ജോയിന്റ് സെക്രട്ടറിയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാനുമായ യു.വി. ഹസൈനാറിന്റെ നിര്യാണത്തില്‍ യോഗം അനുശേചനം രേഖപ്പെടുത്തി.

സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, എ. അബ്ദുര്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, എ.ജി.സി. ബഷീര്‍, കെ.ഇ.എ. ബക്കര്‍, എം. അബ്ദുല്ല മുഗു എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Kasaragod, Minister, Minister V.K Ibrahim Kunhi, Flag, Cherkalam Abdulla, inauguration, Muslim-league, Youth league leader to be expelled-IUML.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഈറോം ഷര്‍മ്മിളയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

Keywords: Kasaragod, Minister, Minister V.K Ibrahim Kunhi, Flag, Cherkalam Abdulla, inauguration, Muslim-league, Youth league leader to be expelled-IUML.

Advertisement:
2:38 pm | 0 comments

ബേക്കല്‍ കോട്ടയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും വിട്ടയച്ചു

ബേക്കല്‍: (www.kasargodvartha.com 19.08.2014) ബേക്കല്‍ കോട്ടയില്‍ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും ഓട്ടോ ഡ്രൈവറെയും പോലീസ് വിട്ടയച്ചു. ഓഗസ്റ്റ് 16നാണ് ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയും എറണാകുളത്തെ ഓട്ടോ ഡ്രൈവറും ബളാല്‍ സ്വദേശിയുമായ യുവാവിനെയും ബേക്കല്‍ കോട്ടയിലെ കൊത്തളത്തിനകത്ത് കണ്ടെത്തിയത്. ഇരുവരെയും കാവല്‍ക്കാരായ പോലീസുകാരാണ് പിടികൂടിയത്.

സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ഏതാനും പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരെയും ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി പരാതിയില്ലെന്ന് അറിയിച്ചതോടെയാണ് യുവാവിനെ വിട്ടയച്ചത്.

സ്വന്തം ഓട്ടോ റിക്ഷ കാഞ്ഞങ്ങാട്ട് നിര്‍ത്തിയിട്ട ശേഷം മറ്റൊരു ഓട്ടോയിലാണ് യുവാവ് പെണ്‍കുട്ടിയുമായി ബേക്കല്‍ കോട്ടയിലെത്തിയത്.

ബളാല്‍ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ 10 മാസം മുമ്പ് ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായ യുവാവ്. ഈ കേസില്‍ ആറ് മാസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി രണ്ട്്മാസം മുമ്പാണ് പുറത്തിറങ്ങിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kanhangad, Bekal, Police, Kerala, Youth, Complaint, Plus Two student

Keywords: Kanhangad, Bekal, Police, Kerala, Youth, Complaint, Plus Two student. 

2:05 pm | 0 comments

തൃക്കരിപ്പൂര്‍ പോളിയിലെ എസ്.എഫ്.ഐ. ഗുണ്ടായിസം സി.പി.എം. ഇടപെടണം: എ.അബ്ദുര്‍ റഹ്മാന്‍

കാസര്‍കോട്: (www.kasargodvartha.com 19.08.2014) തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ.ക്കാരല്ലാത്ത വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അനുവദിക്കാത്ത കിരാത ഫാസിസ്റ്റ് നടപടി അവസാനിപ്പിക്കാന്‍ സി.പി.എം. ഇടപെടണമെന്ന് മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒരു സംഘടനയിലും അംഗത്വമില്ലാത്തവര്‍ക്കും തൃക്കരിപ്പൂര്‍ പോളിയില്‍ പഠനം നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കോളജിനകത്ത് എസ്.എഫ്.ഐ.ക്കാരും പുറത്ത് ഡി.വൈ.എഫ്.ഐ,സി.ഐ.ടി.യു. ഗുണ്ടകളും ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കുനേരെ വധ ഭീഷണി ഉയര്‍ത്തുകയും നിരന്തരം മര്‍ദിക്കുകയുമാണ്. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും എം.എസ്.എഫ്. കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ടുമായ മുഹമ്മദ് സഹദിനെയും സഹപ്രവര്‍ത്തകരെയും എം.എസ്.എഫ്  പ്രവര്‍ത്തകരായതിന്റെ പേരില്‍ കോളജിനകത്തും പുറത്തും വേട്ടയാടുകയാണ്. എസ്.എഫ്.ഐ.ക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലെ കലാലയങ്ങളില്‍ തങ്ങളല്ലാത്തവര്‍ വേണ്ട എന്ന ഫാസിസ്റ്റ് നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

സി.പി.എമ്മിനും എസ്എഫ്.ഐ.ക്കും സ്വാധീനമില്ലാത്ത നിരവധി സ്ഥലങ്ങളും അവിടെയെല്ലാം കലാലയങ്ങളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവിടങ്ങളിലെല്ലാം എസ്.എഫ്.ഐ - സി.പി.എം. പ്രവര്‍ത്തകര്‍ പഠിക്കുകയോ ജോലിയെടുക്കുകയോ  ചെയ്യുന്നുണ്ടെന്നും ഓര്‍ക്കുന്നത് നന്നായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ഭയമായി  പഠനം നടത്താനും വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെടാനുമുള്ള സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല. തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അത് അനുവദിക്കില്ലെന്ന എസ്.എഫ്.ഐ. നിലപാട് ശരിയല്ല. പോളി ടെക്‌നിക്ക് പ്രിന്‍സിപ്പല്‍ സി.പി.എം. എസ്.എഫ്.ഐ. നേതാക്കളുടെ ആജ്ഞാവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിന് പകരം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനം നടത്താനും സംഘടനാ പ്രവര്‍ത്തനത്തിലേര്‍പ്പെടാനുമുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടത്.

എസ്.എഫ്.ഐ. ഗുണ്ടായിസം അവസാനിപ്പിച്ച് പോളി ടെക്‌നിക്ക് കോളജില്‍ സമാധാനം നിലനിര്‍ത്താര്‍ ആവശ്യമായ പ്രവര്‍ത്തനം നടത്തേണ്ട ഉത്തരവാദിത്വം സി.പി.എമ്മിനാണ്. അത് നിര്‍വഹിക്കാന്‍ നേതൃത്വം തയ്യാറാവണമെന്ന് എ. അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Kasaragod, Trikaripur, College, Clash, Police, MSF, SFI, CPM, Kanhangad, A Abdul Rahman

Keywords: Kasaragod, Trikaripur, College, Clash, Police, MSF, SFI, CPM, Kanhangad, A Abdul Rahman. 

2:00 pm | 0 comments

ബസ് സ്റ്റാന്‍ഡില്‍ ഹോട്ടല്‍ തൊഴിലാളിയെ കുത്തിയ സംഭവം: പ്രതി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 19.08.2014) കടം ചോദിച്ച 100 രൂപ നല്‍കാത്തതിനു ഹോട്ടല്‍ തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചി പനമ്പിള്ളി സ്വദേശിയും കുണ്ടംകുഴിയില്‍ താമസക്കാരനുമായ ബാബു (52) വാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് അക്രമം. പുതിയ ബസ് സ്റ്റാന്‍ഡിലെ ഹോട്ടല്‍ തൊഴിലാളി ചെന്നിക്കരയിലെ ശശി(30)യെ കുത്തിയ സംഭവത്തിലാണ് അറസ്റ്റ്.

കുത്തേറ്റ ശശി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Kasaragod, Stabbed, Case, Accuse, Arrest, Kerala, Hotel, Babu, Shashi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kasaragod, Stabbed, Case, Accuse, Arrest, Kerala, Hotel, Babu, Shashi. 

1:37 pm | 0 comments

12 ജമാഅത്തുകള്‍ ചേര്‍ന്ന് ഖാസിയെ പ്രഖ്യാപിച്ചു; പള്ളിക്കര സംയുക്ത ജമാഅത്ത് പിളര്‍ന്നു

ബേക്കല്‍: (www.kasargodvartha.com 19.08.2014) പള്ളിക്കര സംയുക്ത ജമാഅത്തിലെ 21 മഹല്ല് ജമാഅത്തുകളില്‍ 12 മഹല്ല് ജമാഅത്തുകള്‍ ചേര്‍ന്ന് പൈവളിക അബ്ദുല്‍ഖാദര്‍ മുസ്ല്യാരെ സംയുക്ത ജമാഅത്ത് ഖാസിയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഒമ്പത് മഹല്ല് ജമാഅത്തുകള്‍ സംയുക്ത ജമാഅത്തില്‍നിന്നും പുറത്തായി. ഇതോടെ വര്‍ഷങ്ങളായി പള്ളിക്കരയില്‍ നിലനിന്നിരുന്ന ജമാഅത്തുകളുടെ സംയുക്ത ബോഡി നെടുകേ പിളര്‍ന്നു. മൂന്ന് മാസത്തോളമായി നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് 12 ജമാഅത്തുകള്‍ചേര്‍ന്ന് ഖാസിയെ പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച രാത്രി പള്ളിക്കര ഹസനിയ യതീംഖാനയില്‍ചേര്‍ന്ന മഹല്ല് ജമാഅത്തുകളുടെ യോഗത്തില്‍വെച്ചാണ് ഖാസിയുടെ പ്രഖ്യാപനം ഉണ്ടായത്. നേരത്തെ സംയുക്തജമാഅത്ത് ജനറല്‍ബോഡിയില്‍ പുതിയ ഖാസിയായി പൈവളിക അബ്ദുല്‍ഖാദര്‍ മുസ്ല്യാരുടെ പേര് ഒരു വിഭാഗം നിര്‍ദേശിച്ചതോടെ മറുവിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു.

പലതവണ യോഗങ്ങളും കൂടിയാലോചനകളും നടത്തിയെങ്കിലും പൊതുസമ്മതനായ ഒരാളെ ഖാസിയായി തീരുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ ഓരോ മഹല്ല് ജമാഅത്തുകളും അവരവരുടെ ജമാഅത്ത് ജനറല്‍ബോഡി ചേര്‍ന്ന് ഓഗസ്റ്റ് 15ന് മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന പള്ളിക്കര സംയുക്ത ജമാഅത്ത് ജനറല്‍ബോഡി യോഗത്തില്‍ 12 ജമാഅത്തുകള്‍ ഖാസിയെ അംഗീകരിക്കുന്നതായി അറിയിക്കുകയായിരുന്നു.

ഒമ്പത് ജമാഅത്തുകള്‍ മറുപടി നല്‍കിയില്ല. ഭൂരിപക്ഷ തീരുമാനമാണെന്ന് പറഞ്ഞാണ് ഖാസിയെ യോഗത്തില്‍വെച്ച് പ്രഖ്യാപിച്ചത്. ഇതോടെ ഒമ്പത് മഹല്ല് ജമാഅത്തുകളും ഫലത്തില്‍ ജമാഅത്തില്‍നിന്നും പുറത്താവുകയായിരുന്നു.

ചെരുമ്പ ജമാഅത്ത് ജനറല്‍ബോഡി യോഗംചേര്‍ന്ന് തീരുമാനം അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ യോഗംചേരാനായില്ല. അവരുടെ തീരുമാനം അറിയിക്കുന്നതിന് മുമ്പാണ് ഖാസിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ചെരുമ്പ ജമാഅത്തിന് ജനറല്‍ബോഡി ചേര്‍ന്ന് വിവരം അറിയിക്കാനുള്ള സാവകാശവും കിട്ടിയില്ല. ഇതോടെ ചെരുമ്പ ജമാഅത്തിന്റെ ജനറല്‍ബോഡി യോഗത്തിനും പ്രസക്തിയില്ലാതെയായി.

പള്ളിക്കര സംയുക്ത ജമാഅത്തിലെ പ്രബല മഹല്ല് ജമാഅത്തുകളായ ബേക്കല്‍ ഹൈദ്രോസ് ജമാഅത്ത്, ബേക്കല്‍ ഇല്ല്യാസ് ജമാഅത്ത്, ബേക്കല്‍ ഹദ്ദാദ് ജമാഅത്ത്, മവ്വല്‍ റഹ് മാനിയ ജമാഅത്ത്, മവ്വല്‍ രിഫാഇയ ജമാഅത്ത്, മീത്തല്‍മവ്വല്‍ ജമാഅത്ത്, ചെരുമ്പ ജമാഅത്ത്, പള്ളിപ്പുഴ ജമാഅത്ത്, ചേറ്റുകുണ്ട് കടപ്പുറം ജമാഅത്ത് തുടങ്ങിയ ജമാഅത്തുകളാണ് ഖാസിയുടെ നിയമനകാര്യത്തില്‍ കത്തുനല്‍കാതിരുന്നത്.

ഇപ്പോള്‍ പുറത്തായ ഒമ്പത് മഹല്ല് ജമാഅത്തുകളില്ലുള്ളവര്‍ സംയുക്തജമാഅത്തില്‍ ഭാരവാഹിസ്ഥാനം വഹിക്കുന്നുണ്ട്. ഇവരുടെ ഭാരവാഹിത്വവും ഖാസിയുടെ പ്രഖ്യാപനത്തോടെ ഇല്ലാതാകും. പുറത്തായ ജമാഅത്തുകള്‍ ബേക്കല്‍ മേഖല കേന്ദ്രീകരിച്ച് സംയുക്ത ജമാഅത്ത് പൂര്‍ത്തീകരിക്കാനുള്ള സാധ്യതയും ഉണ്ടായിട്ടുണ്ട്.


അതേസമയം പള്ളിക്കര സംയുക്തജമാഅത്തിനെ നിലനിര്‍ത്താനാവാത്തത് വലിയ വീഴ്ച്ചയായി വിശ്വാസികള്‍ ചൂണ്ടിക്കാട്ടുന്നു. ജമാഅത്തുകളുടെ ഐക്യത്തിനും കെട്ടുറപ്പിനും ഭംഗം വരുത്തുന്ന രീതിയില്‍ ഗ്രൂപിസം വളര്‍ത്തിയതും പൊതുസമ്മതനായ ഒരാളെ ഖാസിയാക്കാനുള്ള നീക്കങ്ങള്‍ക്ക് ചിലര്‍ പാരവെച്ചതും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Pallikkara Samyuktha Jamath, Pallikara, Kasaragod, Kerala, Pallikkara Samyuktha Jamath divided, Paivalike Abdul Khader Musliyar

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
1:00 pm | 0 comments

for MORE News select date here

Obituary

Read More Obituary News

KVARTHA: LATEST NEWS

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories