city-gold-ad-for-blogger
Aster MIMS 10/10/2023

ട്രഷറി നിയന്ത്രണവും ധനകാര്യ വകുപ്പിന്റെ അപ്രായോഗിക നിബന്ധനകളും; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍കോട്: (www.kasaragodvartha.com 29.01.2020)  ട്രഷറി നിയന്ത്രണവും ധനകാര്യ വകുപ്പിന്റെ അപ്രായോഗിക നിബന്ധനകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചിലവ് പൂര്‍ണമായും സ്തംഭിപ്പിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. സംയുക്ത പദ്ധതികള്‍ക്കായി ഫണ്ട് മാറ്റി വെയ്‌ക്കേണ്ടി വരുന്ന ജില്ലാ പഞ്ചായത്തുകള്‍ക്കാണ് ധനകാര്യ വകുപ്പിന്റെ ഉത്തരവ് മൂലം ഏറെ പ്രയാസമായി വന്നിരിക്കുന്നത്. പദ്ധതി നിര്‍വ്വഹണത്തിന് നേതൃത്വം കൊടുക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കൈമാറാനുള്ള സൗകര്യമാണ്, അവസാന ഗുണഭോക്താവിന് മാത്രമേ ഫണ്ട് കൈമാറാവൂ എന്ന നിബന്ധന മൂലം ഇല്ലാതായിരിക്കുന്നത്. അഗതി പുനരധിവാസ പദ്ധതിക്കായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് ജില്ലാ പഞ്ചായത്ത് മാറ്റിവെച്ച വിഹിതം പോലും ട്രഷറിയില്‍ നിന്ന് മടക്കിയിരിക്കുകയാണ്. അവസാന ഗുണഭോക്താവായ 'അഗതി'യുടെ പേരില്‍ സ്വന്തം ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്നിരിക്കെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഫണ്ട് കൈമാറാതെ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാവില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി ഇത് സംബന്ധമായ ഇളവ് വരുത്താന്‍ തീരുമാനിച്ചുവെങ്കിലും, പദ്ധതി തയ്യാറാക്കുന്ന 'സുലേഖാ' സോഫ്റ്റ്വേറില്‍ ഇത് സംബന്ധമായ മാറ്റം വരുത്താത്തതിനാല്‍ പദ്ധതി ചിലവിന്റെ സ്തംഭനാവസ്ഥ അതേപടി നില്‍ക്കുകയാണെന്നും എ ജി സി ബഷീര്‍ വ്യക്തമാക്കി.

ട്രഷറി നിയന്ത്രണവും ധനകാര്യ വകുപ്പിന്റെ അപ്രായോഗിക നിബന്ധനകളും; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

നെല്‍കൃഷി കൂലിചിലവ്, പാലിനുള്ള ഇന്‍സെന്റീവ്, പാലിയേറ്റീവ് വിഹിതം, വികലാംഗ സ്‌കോളര്‍ഷിപ്പുകള്‍, ജലജീവനം, കുടിവെള്ള പദ്ധതി തുടങ്ങി ഒട്ടേറെ സംയുക്ത പദ്ധതികളാണ് പൂര്‍ണതയിലെത്താതെ തടസപ്പെട്ട് നില്‍ക്കുന്നത്. ഇതിന് പുറമെയാണ് ബില്‍ തുക ട്രഷറിയില്‍ മാറാതിരിക്കുന്നത് മൂലം ജില്ലാ പഞ്ചായത്തിന്റെ 5.6 കോടി രൂപയോളം വരുന്ന ബില്ലുകള്‍ മാസങ്ങളായി ട്രഷറിയില്‍ തന്നെ കെട്ടിക്കിടക്കുന്നത്. യഥാസമയം ഫണ്ട് ലഭ്യമാകില്ലെന്ന പ്രതീതി വന്നതോടെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതും വികസന പ്രവര്‍ത്തനങ്ങള്‍ പാടെ സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് കോര്‍ഡിനേഷന്‍ കമ്മിറ്റി എടുത്ത തീരുമാനങ്ങളെങ്കിലും നടപ്പിലാക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ എ ജി സി ബഷീര്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, news, Panchayath, president, Pinarayi-Vijayan, Minister, Treasury control; District Panchayat president AGC Basheer memorandum submitted to CM < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL