city-gold-ad-for-blogger
Aster MIMS 10/10/2023

പൗരത്വ നിയമത്തിനെതിരെ എസ് വൈ എസ് മൂന്ന് സമര യാത്രകള്‍ ഫെബ്രുവരി മൂന്നിന് തുടങ്ങും; 365 കേന്ദ്രങ്ങളില്‍ സ്വീകരണം

കാസര്‍കോട്: (www.kvartha.com 29.01.2020) 'പൗരത്വം ഔദാര്യമല്ല, യുവത്വം നിലപാട് പറയുന്നു' എന്ന സന്ദേശവുമായി എസ് വൈ എസ് ജില്ലയില്‍ മൂന്ന് സമരയാത്രകള്‍ സംഘടിപ്പിക്കുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ ശക്തി പകരുന്നതിനായി സംഘടിപ്പിക്കുന്ന ഉത്തര, ദക്ഷിണ, മധ്യ മേഖലാ യാത്രകള്‍ക്ക് ജില്ലയിലെ 365 യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍  നയിക്കുന്ന ദക്ഷിണ മേഖലായാത്ര മൂന്നിന് രാവിലെ ഒമ്പതു മണിക്ക് ദേളി സഅദിയ്യയില്‍ നിന്ന് തുടങ്ങി ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ സോണുകളില്‍ പര്യടനം നടത്തി ആറിന് പാറപ്പള്ളിയില്‍ സമാപിക്കും. ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അഷ്‌റഫ്, കരിപ്പൊടി, ബഷീര്‍ പുളിക്കൂര്‍ എന്നിവര്‍ യാത്രയുടെ ഡയറക്ടര്‍, കോഡിനേറ്റര്‍, മാനേജര്‍മാരാണ്.

സയ്യിദ് അഹ് മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി തങ്ങള്‍ നയിക്കുന്ന ഉത്തര മേഖലായാത്ര മൂന്നിന് രാവിലെ 9.30ന് ഹൊസങ്കടി മള്ഹറില്‍ നിന്ന് തുടങ്ങി മഞ്ചേശ്വരം, ഉപ്പള, കുമ്പള സോണുകളില്‍ പര്യടനം നടത്തി ആറിന് പേരാലില്‍ സമാപിക്കും. മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, ശാഫി സഅദി എന്നിവര്‍ ഉത്തര മേഖല യാത്രയുടെ ഡയറക്ടര്‍, കോഡിനേറ്റര്‍, മാനേജര്‍മാരാണ്.

പൗരത്വ നിയമത്തിനെതിരെ എസ് വൈ എസ് മൂന്ന് സമര യാത്രകള്‍ ഫെബ്രുവരി മൂന്നിന് തുടങ്ങും; 365 കേന്ദ്രങ്ങളില്‍ സ്വീകരണം

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം നയിക്കുന്ന മധ്യമേഖല യാത്ര മൂന്നിന് രാവിലെ ഒമ്പതു മണിക്ക് പുത്തിഗെ മുഹിമ്മാത്തില്‍ നിന്ന് തുടങ്ങി കാസര്‍കോട്, ബദിയടുക്ക, മുള്ളേരിയ സോണുകളില്‍ പര്യടനം നടത്തി ആറിന് കുണിയയില്‍ സമാപിക്കും. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ഇല്യാസ് കൊറ്റുമ്പ എന്നിവര്‍ മധ്യമേഖല യാത്രയുടെ ഡയറക്ടര്‍, കോഡിനേറ്റര്‍, മാനേജര്‍മാരാണ്. ഓരോ  കേന്ദ്രങ്ങളിലും പ്രമുഖര്‍ പ്രസംഗിക്കും. ജാഥാ ഉപനായകരും കണ്‍വീനര്‍മാരുമായി സോണ്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു.

ഫെബ്രുവരി 15ന് കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ പ്രചാണം കൂടിയാകും സമരയാത്രകള്‍. യാത്രകളുടെ ഉദ്ഘാടനങ്ങള്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അത്വാഉല്ല തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുന്നോടിയായി നടക്കുന്ന സിയാറത്തുകള്‍ക്ക് സയ്യിദ് ശഹീര്‍ ബുഖാരി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, ശകീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട് സമര സന്ദേശം നല്‍കും.

ഇതു സംബന്ധമായി ചേര്‍ന്ന ജില്ലാ എസ് വൈ എസ് എക്‌സിക്യൂട്ടീവ് യോഗം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ബഷീര്‍ പുളിക്കൂര്‍ സ്വാഗതവും കരീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, news, SYS, Protest, SYS Protest against CAA on Feb 3rd 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL