City Gold
news portal
» » » » » » » » » » പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് ഡി പി ഐയുടെ 'കേരളം രാജ്ഭവനിലേക്ക്-സിറ്റിസണ്‍സ് മാര്‍ച്ച്'; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ദഹ്ലാന്‍ ബാഖവി ഫ്ളാഗ് ഓഫ് ചെയ്യും

കാസര്‍കോട്: (www.kasargodvartha.com 16.01.2020) ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് നിന്ന് രാജ്ഭവനിലേക്ക് എസ് ഡി പി ഐ സംഘടിപ്പിക്കുന്ന കേരളം രാജ്ഭവനിലേക്ക്-സിറ്റിസണ്‍സ് മാര്‍ച്ചിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സി എ എ പിന്‍വലിക്കുക, എന്‍ ആര്‍ സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 17ന് വെള്ളിയാഴ്ച കാസര്‍കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി ഒന്നിന് രാജ്ഭവന് മുമ്പിലെത്തും.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് (പുലിക്കുന്ന്) നിന്ന് സിറ്റിസണ്‍സ് മാര്‍ച്ച് ആരംഭിക്കും. എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന്‍ ബാഖവി മാര്‍ച്ച് ഫ്ളാഗ് ഓഫ് ചെയ്യും. മാര്‍ച്ചിന്റെ ആദ്യദിന സമാപന സമ്മേളനം രാത്രി ഏഴു മണിക്ക് നായന്മാര്‍മൂലയില്‍ നടക്കും. എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന്‍ ബാഖവി, സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, എസ് ഡി പി ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് തുംബെ, പി ഡി പി ദേശീയ കമ്മിറ്റി അംഗം എസ് എം ബഷീര്‍ അഹ് മദ്, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ നാസര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, എം ഗീതാനന്ദന്‍, ബി എസ് പി സംസ്ഥാന വൈസ് പ്രസിഡന്റ് ജിജോ കുട്ടനാട്, ഐ ഡി എഫ് സംസ്ഥാന പ്രസിഡന്റ് പി കെ രാധാകൃഷ്ണന്‍, ക്യാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍, ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ സമിതി കണ്‍വീനര്‍ സി രവി, എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍, വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ട്രഷറര്‍ മഞ്ജുഷ മാവിലാടം, എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം സംബന്ധിക്കും.


സിറ്റിസണ്‍സ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും പങ്കാളികളാകും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നു പോകുന്ന മാര്‍ച്ച് ഭരണഘടനാ സംരക്ഷണ യജ്ഞത്തില്‍ നാഴികക്കല്ലായി മാറും. ജില്ലകളില്‍ നടക്കുന്ന സമാപന സമ്മേളനങ്ങളില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിവാദ്യമര്‍പ്പിക്കും. പരിപാടിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും മണ്ഡലം തല വാഹനപ്രചാരണ ജാഥകള്‍ നടന്നുവരികയാണ്. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിക്കുന്ന 'മേരേ പ്യാരേ ദേശ് വാസിയോം' തെരുവരങ്ങ് ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് തൃക്കരിപ്പൂര്‍, 10.30ന് കാഞ്ഞങ്ങാട്, 12 മണിക്ക് മേല്‍പറമ്പ്, മൂന്നു മണിക്ക് ഉപ്പള, അഞ്ചു മണിക്ക് കാസര്‍കോട്, ഒമ്പത് മണിക്ക് നായന്മാര്‍മൂല എന്നിവിടങ്ങളില്‍ തെരുവരങ്ങ് അവതരിപ്പിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അജ്മല്‍ ഇസ്മാഈല്‍, സിറ്റിസണ്‍സ് മാര്‍ച്ച് കോഡിനേറ്റര്‍ കെ കെ അബ്ദുല്‍ ജബ്ബാര്‍, എസ് ഡി പി ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം സംബന്ധിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, SDPI, Top-Headlines, Press Club, Press meet, SDPI Citizens march; preparations completed
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date