city-gold-ad-for-blogger
Aster MIMS 10/10/2023

ഇറാഖിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട്: (www.kasargodvartha.com 08.01.2020) ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയിട്ടുള്ള യുദ്ധസമാനമായ അവസ്ഥ കണക്കിലെടുത്ത് ഇറാഖിലുള്ള മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.

2019-ല്‍ ഇറാഖിലേക്കുള്ള യാത്രാനിയന്ത്രണം നീക്കിയതിനു ശേഷം അങ്ങോട്ട് ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായിരുന്നു. ആറായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ കര്‍ബല റിഫൈനറി പ്രോജെക്ടില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്. പതിനേഴായിരത്തോളം ഇന്ത്യക്കാര്‍ ഇറാഖില്‍ ജോലി നോക്കുന്നുണ്ട്. നാല്‍പതിനായിരത്തോളം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ബാഗ്ദാദ്, കര്‍ബല, നജഫ് തുടങ്ങിയ പുണ്യ നഗരങ്ങള്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടേയും തീര്‍ത്ഥാടകരുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് എം പി, മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇറാഖിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Rajmohan Unnithan, Top-Headlines, Rajmohan Unnithan MP demands to ensure Security of Indian peoples in Iraq
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL