city-gold-ad-for-blogger
Aster MIMS 10/10/2023

ജെഎന്‍യു ആക്രമണത്തിനെതിരെ കാസര്‍കോട്ടും പ്രതിഷേധം


കാസര്‍കോട്: (www.kvartha.com 06.01.2020) ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഞായറാഴ്ച നടന്ന എബിവിപി അക്രമണത്തില്‍ പ്രതിഷേധിച്ച് രാത്രി 2 മണിക്ക് എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖം മൂടി ധരിച്ച് കാമ്പസിന് പുറത്തുള്ള എല്ലാ ലൈറ്റുകയും ഓഫ് ചെയ്ത് ആസൂത്രിത ആക്രമണമാണ് ഫാസിസ്റ്റുകള്‍ നടത്തിയതെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജ്യണല്‍ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റ സംഭവ അതീവ ഗൗരവകരമാണ്. ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള ഫാസിസ്റ്റ് അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും എസ് എസ് എഫ് വ്യക്തമാക്കി.

രാജ്യത്ത് നടക്കുന്ന ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് അബ്ദുര്‍ റഹ്മാന്‍ എരോല്‍, ഫാറൂഖ് പോസോട്ട് എന്നിവര്‍ നേതൃത്വം നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

ജെഎന്‍യു ആക്രമണത്തിനെതിരെ കാസര്‍കോട്ടും പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, Kerala, kasaragod, Protest, Top-Headlines, JNU-CAMPUS, Students, Protest in Kasargod against JNU attack
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL