City Gold
news portal
» » » » » » » » പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ് -എസ് ഡി പി ഐ സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റ് ഗുരുതരം

ചെര്‍ക്കള:(www.kasargodvartha.com 13/01/2020) പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ്-എസ് ഡി പി ഐ സംഘര്‍ഷം.രണ്ട് പേര്‍ക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ എടനീരിലാണ് സംഭവം.

എടനീരിലെ ആഷിഫ് (25), റഷീദ് (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആദ്യം ചെങ്കള നായനാര്‍ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ലളൂരു ആശുപത്രിയിലേക്കും കൊണ്ടുപോയി. എസ്. ഡി.പി.ഐ.യുടെ പൗരത്വമാര്‍ച്ചുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് തര്‍ക്കമുണ്ടായിരുന്നു.ഇത് പിന്നീട് പരിഹരിച്ചതായും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. 

News, Cherkala, Kasaragod, Kerala, SDPI, Injured, League-SDPI clash over poster issue; Two were injured

പോസ്റ്റര്‍ കീറിയ ലീഗ് പ്രവര്‍ത്തകന്റെ വീട്ടുകാരെയടക്കം എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചുവെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ രാത്രിയോടെ ചോദിക്കാന്‍ ചെന്നതോടെയാണ് കത്തികുത്തുണ്ടായത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പരിക്കേറ്റ ആഷിഫ് എസ്.ഡി.പി.ഐ.പ്രവര്‍ത്തകനും റഷീദ് സുഹൃത്തുമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Cherkala, Kasaragod, Kerala, SDPI, Injured, League-SDPI clash over poster issue; Two were injured

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date