Join Whatsapp Group. Join now!
Aster MIMS 10/10/2023

കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം: ഭക്ഷണശാലകളില്‍ പരിശോധന കര്‍ശനമാക്കി ആരോഗ്യവകുപ്പും ശക്തമായ സുരക്ഷയൊരുക്കി പോലീസും

ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ സംഗമിക്കുന്ന കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് മകരസംക്രമ നാളായ ചൊവ്വാഴ്ച കൊടിയേറിയKerala, Kumbala, news, Police, Food, Health-Department, Temple fest, Kumbala Kanipura temple fest: Security has been tightened by Police and Health dept
കുമ്പള: (www.kasargodvartha.com 16.01.2020) ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ സംഗമിക്കുന്ന കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് മകരസംക്രമ നാളായ ചൊവ്വാഴ്ച കൊടിയേറിയതോടെ  വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ കുമ്പളയില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കി.

പോലീസും ആരോഗ്യവകുപ്പുമാണ് കൂടുതല്‍ ജാഗ്രത പാലിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കരി മരുന്ന് പ്രയോഗം (വെടികെട്ട്) പതിനേഴാം തീയതി രാത്രി 10 മണിക്ക് നടക്കും. ഇതിനായി പോലീസ് വന്‍  സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

ആരോഗ്യവകുപ്പാകട്ടെ ഭക്ഷണ ശാലകളിലും മറ്റും പരിശോധന കര്‍ശനമാക്കി. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശനനിര്‍ദേശവും ബോധവത്കരണവും  നടത്തുന്നുണ്ട്. സ്റ്റാളുകളില്‍ വൃത്തിയില്ലാതെ ഭക്ഷണമൊരുക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

പരിശോധനയ്ക്ക് ഇന്‍സ്‌പെക്ടര്‍ ചന്ദ്രന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബാലചന്ദ്രന്‍ സി സി, ഹരീഷ് വൈ, നൂര്‍ജഹാന്‍, ആദര്‍ശ്, വിവേക് എന്നിവര്‍ നേതൃത്വം നല്‍കുന്നുണ്ട്.



Keywords: Kerala, Kumbala, news, Police, Food, Health-Department, Temple fest, Kumbala Kanipura temple fest: Security has been tightened by Police and Health dept