Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ന് എന്റെ മകളാണ് ആക്രമിക്കപ്പെട്ടത്, നാളെ ഞാനുള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെടാം; ഐഷി ഘോഷ് ചരിത്രപരമായ സമരത്തിന്റെ ഭാഗമാണെന്ന് പിതാവ്, സംഘപരിവാറിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ മകളോട് പറയില്ലെന്ന് മാതാവ്

ജെഎന്‍യു കാമ്പസില്‍ നടന്ന അക്രമത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ New Delhi, news, National, JNU-CAMPUS, Attack, Student, hospital, Treatment, Top-Headlines
ന്യൂഡെല്‍ഹി: (www.kasargodvartha.com 06.01.2020) ജെഎന്‍യു കാമ്പസില്‍ നടന്ന അക്രമത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ പിതാവ്. രാജ്യമാകെയുള്ള സാഹചര്യം അത്യന്തം കലുഷിതമാണ്. ഞങ്ങള്‍ പേടിച്ചിരിക്കുകയാണ്. ഇന്ന് എന്റെ മകളാണ് ആക്രമിക്കപ്പെട്ടതെന്നും നാളെ ഞാനുള്‍പ്പെടെയുള്ളവരും ആക്രമിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ശേഷം മകളുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും മകള്‍ക്ക് തലയിലടക്കം സാരമായി പരിക്കേറ്റെന്നാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. അക്രമത്തിന്റെ വിവരമറിഞ്ഞ് ഭയന്നുപോയെന്നും എല്ലായ്പ്പോഴും എവിടെയും ഇടതുപക്ഷ മുന്നേറ്റത്തെ എതിര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവളോടൊപ്പം ഈ സമരത്തിലുണ്ട്. അവര്‍ക്കെല്ലാം പരിക്കേറ്റു. സമരത്തില്‍നിന്ന് പിന്മാറാന്‍ താന്‍ ഒരിക്കലും അവളോട് പറയില്ലെന്നാണ് ഐഷി ഘോഷിന്റെ മാതാവ് വ്യക്തമാക്കിയത്. വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും അവരോട് സംസാരിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.

New Delhi, news, National, JNU-CAMPUS, Attack, Student, hospital, Treatment, Top-Headlines, JNU Students' Union President's Father On Mob Attack

ഞായറാഴ്ചയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ജെഎന്‍യു ഹോസ്റ്റലില്‍ കയറി അക്രമണം നടത്തിയത്. അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്‌മെന്റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, news, National, JNU-CAMPUS, Attack, Student, hospital, Treatment, Top-Headlines, JNU Students' Union President's Father On Mob Attack