Join Whatsapp Group. Join now!
Aster MIMS 10/10/2023

അപകടം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് നല്‍കാത്ത കമ്പനിയോട് കോടതി ചെലവടക്കം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

Kerala, kasaragod, news, court, Insurance, chattanchal, Bendichal, Consumer, Consumer court ordered to pay compensation, including court costs അപകടം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് നല്‍കാത്ത കമ്പനിയോട് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ എയ്യളയിലെ
കാസര്‍കോട്: (www.kasargodvartha.com 14.01.2020)  അപകടം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് നല്‍കാത്ത കമ്പനിയോട് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ എയ്യളയിലെ യൂസഫിന്റെ മകന്‍ അബ്ദുല്‍ മുനീറിന് ബജാജ് അലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരാഹാരം നല്‍കാനാണ് കാസര്‍കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്.

കോടതി ചെലവടക്കം 30,228 രൂപ നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി അബ്ദുല്‍ മുനീറിന് ചെക്ക് നല്‍കിയിട്ടുണ്ട്. 2014 ഏപ്രില്‍ 11ന് മാങ്ങാട് കൂളിക്കുന്നില്‍ വെച്ചാണ് അബ്ദുല്‍ മുനീറിന്റെ കെ എല്‍ 14 കെ 3940 നമ്പര്‍ മാരുതി 800 കാറില്‍ എതിരെ വന്ന റിട്‌സ് കാറിടിച്ച് അപകടം സംഭവിച്ചത്. വാഹനത്തിന് കേടുപാട് സംഭവിച്ചതല്ലാതെ യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നില്ല.

പിന്നീട് അബ്ദുല്‍ മുനീര്‍ ഇന്‍ഷുറന്‍സ് കമ്പനിയെ ഇന്‍ഷുറന്‍സിനായി സമീപിച്ചെങ്കിലും വണ്ടിക്ക് ആദ്യം ഇന്‍ഷുറന്‍സ് ഉണ്ടായിരുന്ന കമ്പനിയില്‍ നിന്നും ബജാജ് അലയന്‍സിലേക്ക് ഇന്‍ഷുറന്‍സ് മാറ്റിയപ്പോള്‍ നല്‍കേണ്ടിയിരുന്ന അധിക തുക അടച്ചില്ലെന്ന കാരണം പറഞ്ഞാണ് കമ്പനി ആവശ്യം നിരസിച്ചത്. ഇതേ തുടര്‍ന്നാണ് മുനീര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, court, Insurance, chattanchal, Bendichal, Consumer, Consumer court ordered to pay compensation, including court costs