Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും

ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ സി പി എം പ്രവര്‍ത്തകരെ തടവിനും പിഴയടക്കാനും Kasaragod, Kerala, news, Congress, Attack, case, Attack against Congress worker; Fine for CPM workers
കാസര്‍കോട്: (www.kasargodvartha.com 14.01.2020) ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ സി പി എം പ്രവര്‍ത്തകരെ തടവിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. ബേഡകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബൂബക്കര്‍ കുച്ചാനത്തിനെ അക്രമിച്ച കേസില്‍ സി പി എം പ്രവര്‍ത്തകരായിരുന്ന കളത്തില്‍ നാരായണന്‍, ചന്ദ്രന്‍ പന്തലില്‍, രഞ്ജിത്ത് എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.


കേസിലെ ഒന്നാം പ്രതിയായ നാരായണന് മൂന്നു മാസം തടവും 1,000 രൂപ പിഴയും, രണ്ടാം പ്രതി ചന്ദ്രന് മൂന്നു മാസം തടവും പിഴയും, മൂന്നാം പ്രതി രഞ്ജിത്തിന് ഒരു വര്‍ഷം രണ്ടു മാസം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബേഡകത്ത് ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന അബൂബക്കറിനെ നാരായണന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ വൈരാഗ്യം മൂലം ആക്രമിച്ചുവെന്നാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Congress, Attack, case, Attack against Congress worker; Fine for CPM workers
  < !- START disable copy paste -->