city-gold-ad-for-blogger
Aster MIMS 10/10/2023

ക്രിക്കറ്റ് കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു

ഉപ്പള: (www.kasargodvartha.com 14.01.2020) ക്രിക്കറ്റ് കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു. ആനക്കല്ല് മദറമൂലയിലെ പരേതനായ കൃഷ്ണയുടെ മകന്‍ കിഷന്‍ കുമാര്‍ (16) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് ക്രിക്കറ്റ് കളി കഴിഞ്ഞ ശേഷം ആനക്കല്ല് പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.

ക്രിക്കറ്റ് കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു

ഇതിനിടെയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ കിഷന്‍ കുമാറിനെ കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബണ്ട്വാള്‍ വിജയട്ക്ക സ്വദേശികളായ കിഷന്‍ കുമാറിന്റെ കുടുംബം ആനക്കല്ല് മദറ മൂലയില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചു വരുന്നത്.

ദേവകിയാണ് മാതാവ്. സഹോദരങ്ങള്‍: കീര്‍ത്തന്‍, കിഷോരി, കിരണ്‍.

ക്രിക്കറ്റ് കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരന്‍ മുങ്ങിമരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Uppala, Drown, Top-Headlines, River, 16 year old drowned to death
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL